STARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >4th Session>Starred Q & A

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

THIRTEENTH   KLA - 4th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

*61

സ്വകാര്യ നേഴ്സിംഗ് മേഖലയിലെ മിനിമം വേതനം

ശ്രീ. . സി. ബാലകൃഷ്ണന്‍

,, കെ. അച്ചുതന്‍

,, ബെന്നി ബെഹനാന്‍

,, ഹൈബി ഈഡന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും ഭക്ഷ്യവും സിവില്‍ സപ്ളൈസും ഉപഭോക്തൃസംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സ്വകാര്യ നേഴ്സിംഗ് മേഖലയില്‍ മിനിമം വേതനം ഉറപ്പാക്കാന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ;

(ബി) പ്രശ്നപരിഹാരത്തിനായി നിയോഗിച്ച കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ ;

(സി) മിനിമം വേതനം നടപ്പാക്കാന്‍ നിയമ നിര്‍മ്മാണം നടത്തുന്നകാര്യം പരിഗണിക്കുമോ ;

(ഡി) വേതനം നല്‍കുന്നതിലെ ക്രമക്കേടുകള്‍ തടയുന്നതിന് ശമ്പളം ബാങ്കുവഴി നല്‍കുവാന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ ?

*62

മുല്ലപ്പെരിയാര്‍ വിഷയത്തിലെ പ്രഥമ പരിഗണന

ശ്രീ. സണ്ണി ജോസഫ്

,, എം.. വാഹീദ്

'' .പി. അബ്ദുള്ളക്കുട്ടി

'' വി.റ്റി. ബല്‍റാം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() മുലപ്പെരിയാര്‍ വിഷയത്തില്‍ എന്തെല്ലാം കാര്യങ്ങള്‍ക്കാണ് പ്രഥമ പരിഗണന നല്‍കിയിട്ടുള്ളത്;

(ബി) ഇതിനായി എന്തെല്ലാം നടപടികള്‍ ഇതുവരെ സ്വീകരിച്ചിട്ടുണ്ട്;

(സി) പ്രസ്തുത വിഷയത്തില്‍ കേന്ദ്ര ഗവണ്‍മെന്റ്, ഉന്നതാധികാര സമിതി എന്നിവരുടെ മുമ്പില്‍ സംസ്ഥാന സര്‍ക്കാര്‍ എന്തെല്ലാം വിഷയങ്ങള്‍ ആണ് അവതരിപ്പിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ?

*63

സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാരുടെ സമരം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, കെ. സുരേഷ് കുറുപ്പ്

,, രാജു എബ്രഹാം

,, വി. ചെന്താമരാക്ഷന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും ഭക്ഷ്യവും സിവില്‍ സപ്ളൈസും ഉപഭോക്തൃസംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ എന്തെല്ലാം നടപടികളാണ് ഇതുവരെ സ്വീകരിച്ചിട്ടുള്ളത്;

(ബി) സമരം ഉടനടി നിര്‍ത്തിയില്ലെങ്കില്‍ ആശുപത്രികള്‍ അടച്ചിടുമെന്ന് ഭീഷണി ഉയര്‍ത്തിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) മിനിമം വേതനം നിഷേധിച്ചുകൊണ്ട് 12 മണിക്കൂറിലധികം നേഴ്സുമാരെ ജോലി ചെയ്യിക്കുന്ന ആശുപത്രി ഉടമകള്‍ക്കെതിരെ എന്തു നടപടി സ്വീകരിക്കാനാണുദ്ദേശിക്കുന്നത്;

(ഡി) സമരം ചെയ്യുന്ന നേഴ്സുമാര്‍ക്കെതിരെ എസ്മ പ്രയോഗിക്കണമെന്ന് ഏതൊക്കെ സംഘടനകളാണ് ആവശ്യമുയര്‍ത്തിയിരിക്കുന്നത്; ഈ ആവശ്യത്തോടുള്ള നിലപാടെന്താണ്;

() നേഴ്സുമാരുടെ സേവന വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ ; എങ്കില്‍ ഇതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നത്?

*64

സപ്ളൈകോയിലെ വിലവര്‍ദ്ധനവ്

ശ്രീ. കെ. വി. വിജയദാസ്

,, . പി. ജയരാജന്‍

,, വി. ശിവന്‍കുട്ടി

,, കെ. കുഞ്ഞമ്മത് മാസ്റര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും ഭക്ഷ്യവും സിവില്‍സപ്ളൈസും ഉപഭോക്തൃസംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സപ്ളൈകോയില്‍ പല സാധനങ്ങള്‍ക്കും പൊതുമാര്‍ക്കറ്റിലുള്ളതിനേക്കാള്‍ ഉയര്‍ന്ന വിലയുള്ളത് ശദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ടെന്‍ഡര്‍ നടപടികളില്‍ സുതാര്യതയില്ലാത്തതാണിതിന് കാരണമെന്ന് കരുതുന്നുണ്ടോ;

(സി) കോര്‍പ്പറേഷന് വന്‍നഷ്ടവും വിതരണക്കാര്‍ക്ക് അമിതലാഭവും ഉണ്ടാക്കുന്ന തരത്തിലുള്ള ടെന്‍ഡര്‍ നടപടികള്‍ പുന:പരിശോധിക്കുമോ ?

*65

തൊണ്ടുസംഭരണം ഫലപ്രദമാക്കുന്നതിന് നടപടി

ശ്രീ. ആര്‍. സെല്‍വരാജ്

,, ജി. സുധാകരന്‍

'' എസ്. ശര്‍മ്മ

'' സി. കൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കയര്‍ ഉല്പാദന മേഖലയിലെ ചകിരി ദൌര്‍ലഭ്യം പരിഹരിക്കാനായി എന്തൊക്കെ പദ്ധതികളാണ് ആവിഷ്ക്കരിച്ചിരിക്കുന്നത് :

(ബി) തൊണ്ടു സംഭരണം ഫലപ്രദമാക്കുന്നതിനായി കുടുംബശ്രീ യൂണിറ്റുകളെക്കൂടി ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(സി) തൊണ്ടു സംഭരണം തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ ; ഇക്കാര്യം കേന്ദ്രഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടിരുന്നോ ; എങ്കില്‍ കേന്ദ്ര നിലപാട് എന്തായിരുന്നു ?

*66

ഭക്ഷ്യസുരക്ഷാ നിയമം

ശ്രീമതി കെ. കെ. ലതിക

ശ്രീ. എം. . ബേബി

,, എം. ചന്ദ്രന്‍

'' കെ. കുഞ്ഞിരാമന്‍ (ഉദുമ)

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും ഭക്ഷ്യവം സിവില്‍ സപ്ളൈസും ഉപഭോക്തൃസംരകഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കേന്ദ്രസര്‍ക്കാരിന്റെ ഭക്ഷ്യസുരക്ഷാ നിയമത്തോടുള്ള നിലപാടെന്താണെന്നറിയിക്കുമോ;

(ബി) ഇത് കേരളത്തില്‍ നിലവിലുള്ള സാര്‍വ്വത്രിക റേഷന്‍ സമ്പ്രദായത്തിന് ഹാനികരമാണെന്നത് ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എന്തു നടപടിയാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്;

(സി) ഈ നിയമം നിലവില്‍ വരുമ്പോള്‍ കേരളത്തിലെ ഒന്നേകാല്‍ കോടിയോളം ജനങ്ങള്‍ റേഷന്‍ സമ്പ്രദായത്തിന്റെ ആനുകൂല്യത്തിന് അര്‍ഹരല്ലാതാകുമെന്ന ആശങ്ക അകറ്റാന്‍ നടപടി സ്വീകരിക്കുമോ?

*67

മോട്ടോര്‍ വാഹനവകുപ്പിന്റെ പുനഃസംഘടന

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

,, പി. ഉബൈദുള്ള

,, എം. ഉമ്മര്‍

,, കെ. എന്‍. . ഖാദര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗതാഗതവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് മോട്ടോര്‍ വാഹനങ്ങളുടെ ക്രമാതീതമായ വര്‍ദ്ധനവ് കണക്കിലെടുത്ത് മോട്ടോര്‍ വാഹനവകുപ്പ് പുനഃസംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) എങ്കില്‍ ഇത് സംബന്ധിച്ച വിശദവിവരം നല്കുമോ;

(സി) കഴിഞ്ഞ പത്തുവര്‍ഷത്തിനിടെയുണ്ടായ വാഹന വര്‍ദ്ധനവിന് ആനുപാതികമായ വര്‍ദ്ധനവ് ജീവനക്കാരുടെ എണ്ണത്തില്‍ ഉണ്ടായിട്ടുണ്ടോ;

(ഡി) വാഹന രജിസ്ട്രേഷന്‍, മറ്റ് പരിശോധനകള്‍ തുടങ്ങിയ ജോലികള്‍ കുറ്റമറ്റതാക്കുന്നതിനും, ലഘൂകരിക്കുന്നതിനും സഹായകരമായ ആധുനിക സങ്കേതങ്ങള്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഏര്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ അത് സംബന്ധിച്ച വിശദവിവരം നല്കുമോ;

() വാഹനങ്ങളെ സംബന്ധിച്ചും, ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവരെ സംബന്ധിച്ചും കൃത്യമായ റിക്കാര്‍ഡുകള്‍ സൂക്ഷിക്കുന്നതിനും, ക്രമക്കേടുകള്‍ കണ്ടെത്തുന്നതിനും, മതിയായ ഉദ്യോഗസ്ഥരെയും, ആധുനിക ഉപകരണങ്ങളും ലഭ്യമാക്കി വകുപ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ നടപടി സ്വീകരിക്കുമോ?

*68

ജീവിതശൈലീരോഗ ചികിത്സയ്ക്ക് നയം

ശ്രീ. എന്‍. ഷംസുദ്ദീന്‍

,, റ്റി.. അഹമ്മദ് കബീര്‍

,, സി. മോയിന്‍കുട്ടി

,, കെ. മുഹമ്മദുണ്ണി ഹാജി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ജീവിതശൈലീരോഗ ചികിത്സയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ആരോഗ്യനയത്തില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) ജീവിതശൈലീരോഗ നിയന്ത്രണത്തിനും ചികിത്സയ്ക്കും എന്തൊക്കെ സംവിധാനങ്ങളാണ് കൂടുതലായി ഏര്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;

(സി) രോഗ ചികിത്സാ സൌകര്യം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം രോഗം പിടിപെടുന്ന സാഹചര്യം ഒഴിവാക്കുവാനുള്ള നടപടികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുവാനും, അതിന് ആവശ്യമായ സൌകര്യങ്ങള്‍ ഒരുക്കുവാനും നടപടി സ്വീകരിക്കുമോ;

(ഡി) ജീവിതശൈലീരോഗങ്ങള്‍ ഒഴിവാക്കുന്ന കാര്യത്തില്‍, ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ വിഭാഗത്തിന്, ആധുനിക ചികിത്സാ സമ്പ്രദായങ്ങളെക്കാള്‍ സംഭാവന നല്‍കാനും പങ്കുവഹിക്കാനും കഴിയുമെന്ന കാര്യം പരിഗണിക്കപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

() ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ വിഭാഗങ്ങളില്‍പ്പെടുന്ന പ്രകൃതിജീവനം, അക്യുപ്രഷര്‍, പ്രാണിക്ഹീലിംഗ്, യോഗ തുടങ്ങിയവ പ്രാക്ടീസ് ചെയ്യുന്നവരുടെ സേവനംഇക്കാര്യത്തില്‍ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള സമഗ്രനയം നടപ്പാക്കുവാന്‍ നടപടി സ്വീകരിക്കുമോ?

*69

റെയില്‍വേ ചരക്കുകൂലി വര്‍ദ്ധന

ശ്രീ. .കെ. ബാലന്‍

,, ജയിംസ് മാത്യൂ

,, കെ. ദാസന്‍

,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും ഭക്ഷ്യവും സിവില്‍ സപ്ളൈസും ഉപഭോക്തൃസംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() റെയില്‍വേ ചരക്കുകൂലി ആറ് ശതമാനം വര്‍ദ്ധിപ്പിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ എടുത്ത തീരുമാനം, കേരളത്തെ ഏതെല്ലാം രീതിയില്‍ പ്രതികൂലമായി ബാധിക്കുമെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;

(ബി) ഇതുമൂലം കേരളത്തില്‍ ഭക്ഷ്യവസ്തുക്കളുടെ വില ഉയര്‍ന്നിരിക്കുകയാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; മുന്‍വര്‍ഷത്തെ അപേക്ഷിച് കമ്പോളത്തില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് എത്ര ശതമാനം വില വര്‍ദ്ധവനുണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി) പെട്രോള്‍, ഡീസല്‍, പാചകവാതകം, മണ്ണെണ്ണ ഇവയുടെയെല്ലാം നിരക്ക് കുത്തനെ കൂടിയതിന് പിന്നാലെ ചരക്കു കൂലിയും കൂട്ടിയതുമൂലമുള്ള വിലവര്‍ദ്ധനയില്‍നിന്നും ആശ്വാസം നല്‍കുന്നതിന് പുതുതായി എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ?

*70

ആയൂര്‍വ്വേദ മരുന്നുകളുടെ പേരിലുള്ള തട്ടിപ്പ്

ശ്രീ. . കെ. വിജയന്‍

,, വി. എസ്. സുനില്‍കുമാര്‍

ശ്രീമതി ഗീതാ ഗോപി

ശ്രീ. . ചന്ദ്രശേഖരന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ആയൂര്‍വ്വേദ മരുന്നുകളുടെ പേരില്‍ അമിതമായ പരസ്യം നല്‍കി ഉപഭോക്താക്കളെ കബളിപ്പിക്കുന്ന സ്ഥാപനങ്ങള്‍ സംസ്ഥാനത്തുണ്ടോ; ഉണ്ടെങ്കില്‍ അത്തരം സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കുമോ ;

(ബി) ഇത്തരം മരുന്നുകള്‍ക്ക് പരസ്യത്തില്‍ പ്രതിപാദിക്കുന്ന വിധത്തിലുള്ള ഗുണമേന്മയുണ്ടോ എന്ന് പരിശോധിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള സംവിധാനങ്ങളുണ്ടോ; ഗുണമേന്മയില്ലെങ്കില്‍ അവയെ നിരോധിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

*71

അതിസുരക്ഷാ നമ്പര്‍ പ്ളേറ്റ് പദ്ധതി

ശ്രീ. എം. ഹംസ

,, എളമരം കരീം

ഡോ. കെ.ടി. ജലീല്‍

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗതാഗതവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() വാഹനങ്ങളില്‍ അതിസുരക്ഷാ നമ്പര്‍ പ്ളേറ്റ് ഘടിപ്പിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്താനുള്ള നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് ; വിശദമാക്കുമോ ;

(ബി) ഏതെല്ലാം ജില്ലകളില്‍ അതിസുരക്ഷാ നമ്പര്‍ പ്ളേറ്റ് പദ്ധതി നടപ്പിലാക്കാനാണ് നടപടി കൈക്കൊള്ളുന്നത് ;

(സി) ഇതിനായി വിളിച്ച ടെണ്ടറില്‍ പങ്കെടുത്ത കമ്പനികള്‍ ഏതൊക്കെയായിരുന്നു; ദര്‍ഘാസ് തുറക്കുകയുണ്ടായോ ; ഇത് സംബന്ധമായി കേരള ഹൈക്കോടതി മുമ്പാകെ വന്ന കേസ് എന്തായിരുന്നു ; ടെണ്ടര്‍ നടപടികള്‍ കോടതി സ്റേ ചെയ്യുകയുണ്ടായോ ;

(ഡി) സുപ്രീം കോടതിയില്‍ ഇതു സംബന്ധമായി സമര്‍പ്പിക്കപ്പെട്ട സത്യവാങ്മൂലം നിയമ വകുപ്പും അഡ്വക്കേറ്റ് ജനറലും കണ്ടിട്ടുണ്ടോ ;

() ഒരു നമ്പര്‍ പ്ളേറ്റിന് ഏതെല്ലാം കമ്പനികള്‍ എത്ര രൂപ ക്വോട്ട് ചെയ്തിട്ടുണ്ടെന്ന് വിശദമാക്കുമോ ;

(എഫ്) സുപ്രീം കോടതിയിലും ഹൈക്കോടതിയിലും ഇതുമായി ബന്ധപ്പെട്ടുള്ള കേസുകളുടെ നിജസ്ഥിതി വിശദമാക്കുമോ ?

*72

'108 ആംബുലന്‍സിന്റെ സേവനം

ശ്രീ. ഷാഫി പറമ്പില്‍

,, പാലോട് രവി

,, വി. പി. സജീന്ദ്രന്‍

,, എം. പി. വിന്‍സെന്റ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() 108 ആംബുലന്‍സിന്റെ സേവനം എല്ലാ ജില്ലകളിലും വ്യാപിപ്പിക്കുന്നതിന് എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;

(ബി) ആവശ്യത്തിന് പുതിയ ആംബുലന്‍സുകള്‍ വാങ്ങിക്കുവാന്‍ കേരള എമര്‍ജന്‍സി മെഡിക്കല്‍ പ്രോജക്ട് (കെംപ്) പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; ആയത് വിശദമാക്കുമോ;

(സി) ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്?

*73

കടല്‍ജലം ശുദ്ധീകരിച്ച് കുടിവെള്ളം

ശ്രീ. റോഷി അഗസ്റിന്‍

,, പി.സി. ജോര്‍ജ്

ഡോ.എന്‍. ജയരാജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കടല്‍ജലം ശുദ്ധീകരിച്ച് കുടിവെള്ളമായി ഉപയോഗിക്കുന്ന പദ്ധതി സംസ്ഥാനത്ത് നിലവിലുണ്ടോ; ഇതിന്റെ സാധ്യതാപഠനം നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;

(ബി) പ്രസ്തുത പദ്ധതി ഫലപ്രദമായി മറ്റെവിടെയെങ്കിലും നടത്തി വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;

(സി) ഈ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കണമെങ്കില്‍ ഏകദേശം എന്തു തുക ചെലവ് വരും എന്നറിയിക്കുമോ;

(ഡി) വര്‍ദ്ധിച്ചുവരുന്ന ശുദ്ധജല ആവശ്യങ്ങള്‍ കണക്കിലെടുത്ത് പ്രസ്തുത പദ്ധതി സംസ്ഥാനത്ത് നടപ്പില്‍ വരുത്താന്‍ കഴിയുമോയെന്ന് വ്യക്തമാക്കുമോ. ?

*74

ഹോട്ടലുകളിലെ ഭക്ഷ്യസാധനങ്ങളുടെ വില നിയന്ത്രണം

ശ്രീ. റ്റി. യു. കുരുവിള

,, മോന്‍സ് ജോസഫ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും ഭക്ഷ്യവും സിവില്‍ സപ്ളൈസും ഉപഭോക്തൃസംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഹോട്ടലുകളിലെ ഭക്ഷ്യസാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിനായി നിലവിലുള്ള സംവിധാനങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ ;

(ബി) പാലിന്റെയും പാചകവാതകത്തിന്റെയും വില വര്‍ദ്ധനവ് ഉണ്ടാകുമ്പോള്‍ സംസ്ഥാനത്തെ പല ഹോട്ടലുകളിലും അന്യായമായ വില ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) എങ്കില്‍ പ്രസ്തുത ഹോട്ടലുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമോ ;

(ഡി) സംസ്ഥാനത്ത് കൂടുതല്‍ ന്യായവില ഹോട്ടലുകള്‍ തുടങ്ങുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ;

() വെജിറ്റേറിയന്‍ ഹോട്ടലുകളുടെ മറവില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ഹോട്ടലുടമകള്‍ അമിതവില ഈടാക്കുന്നത് നിയന്ത്രിക്കുവാന്‍ നടപടി സ്വീകരിക്കുമോ ; എങ്കില്‍ വ്യക്തമാക്കുമോ ?

*75

മുല്ലപ്പെരിയാര്‍ ദുരന്ത നിവാരണ പഠനം

ശ്രീ. കെ. രാധാകൃഷ്ണന്‍

'' കെ. കെ. ജയചന്ദ്രന്‍

'' എസ്. രാജേന്ദ്രന്‍

'' വി. ശിവന്‍കുട്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() മുല്ലപ്പെരിയാര്‍ ഡാം ബ്രേക്ക് അനാലിസിസിന് നിയോഗിച്ച റൂര്‍ക്കി ഐ..ടി. റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നോ; എങ്കില്‍ അതിന്റെ പകര്‍പ്പ് മേശപ്പുറത്ത് വയ്ക്കുമോ; ഇതിന്മേല്‍ എന്തു നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ;

(ബി) ദുരന്തനിവാരണ അതോറിറ്റിക്കുവേണ്ടി റവന്യു വകുപ്പ് ദുരന്തം ബാധിക്കാനിടയുള്ളവരുടെ കണക്കെടുപ്പ് നടത്തി റിപ്പോര്‍ട്ട് ലഭ്യമാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;

(സി) ഇതിന്മേല്‍ എന്തു തുടര്‍നടപടിയാണ് സ്വീകരിച്ചത്;

(ഡി) റവന്യു വകുപ്പിന്റെ കണക്കും റൂര്‍ക്കി ഐ..ടി.യുടെ റിപ്പോര്‍ട്ടും പൊരുത്തപ്പെടുന്നതാണോ; വിശദാംശം ലഭ്യമാക്കുമോ?

*76

ജീവന്‍രക്ഷാ മരുന്നുകളുടെ വില നിയന്ത്രണം

ശ്രീ. എളമരം കരീം

ഡോ. ടി. എം. തോമസ് ഐസക്

ശ്രീ. ബി.ഡി.ദേവസ്സി

,, പുരുഷന്‍ കടലുണ്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() അടുത്ത കാലത്ത് ജീവന്‍രക്ഷാ മരുന്നുകളുടെ വില അമിതമായി വര്‍ദ്ധിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ;

(ബി) കുത്തക കമ്പനികളുടെ ചൂഷണം തടയുവാനായി സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടാത്തതും മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ സൌജന്യമരുന്നു വിതരണം താറുമാറായതുമാണ് മരുന്നുവില അമിതമായി വര്‍ദ്ധിക്കാന്‍ കാരണമെന്ന് മനസ്സിലാക്കിയിട്ടുണ്ടോ ;

(സി) വിലനിയന്ത്രണത്തിനായി ഇതുവരെ കൈക്കൊണ്ട നടപടികള്‍ എന്തെല്ലാമാണ് ;

(ഡി) മരുന്നു വിതരണരംഗത്തെ സംഘടനകളുടെ ചൂഷണം തടയാന്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ ?

*77

അവയവ ദാനത്തിനുള്ള മാനദണ്ഡങ്ങള്‍

ശ്രീമതി ഇ.എസ്. ബിജിമോള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

,, വി. ശശി

,, . ചന്ദ്രശേഖരന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() മസ്തിഷ്ക്ക മരണം സംഭവിക്കുന്നവരില്‍ നിന്നും അവയവങ്ങള്‍ നീക്കം ചെയ്യുന്നതു സംബന്ധിച്ച മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് നടപ്പില്‍ വരുത്തിയി

ട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ബി) അവയവം മാറ്റിവയ്ക്കല്‍ സംബന്ധിച്ച് പഠനം നടത്തിയ വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശകള്‍ എന്തെല്ലാമായിരുന്നുവെന്ന് വിശദമാക്കുമോ;

(സി) അവയവം മാറ്റിവയ്ക്കല്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ മോണിറ്റര്‍ ചെയ്യുന്നതിനും പരാതികള്‍ പരിശോധിക്കുന്നതിനുമായി എന്തെല്ലാം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ?

*78

റോഡപകടങ്ങള്‍ ഒഴിവാക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍

ശ്രീ. ജോസഫ് വാഴക്കന്‍

,, കെ. ശിവദാസന്‍ നായര്‍

,, വി. പി. സജീന്ദ്രന്‍

,, സി. പി. മുഹമ്മദ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗതാഗതവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() റോഡ് അപകടങ്ങള്‍ ഒഴിവാക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; ഇതിനായി ശക്തമായ ഒരു കര്‍മ്മ പദ്ധതിയ്ക്ക് രൂപം നല്‍കുമോ; വിശദമാക്കുമോ;

(ബി) റോഡ് സുരക്ഷാ ബോധവല്‍ക്കരണ പരിപാടികള്‍ ഊര്‍ജ്ജിതപ്പെടുത്തുമോ;

(സി) സ്റുഡന്റ്സ് പോലീസ് കേഡറ്റുകള്‍, സന്നദ്ധ സംഘടനകള്‍ മുതലായവയുടെ സജീവ പങ്കാളിത്തം ഉറപ്പ് വരുത്തുമോ?

*79

ഫോര്‍പ്ളസ് പദ്ധതി

ശ്രീ. ചിറ്റയം ഗോപകുമാര്‍

,, വി. എസ്. സുനില്‍ കുമാര്‍

,, ജി.എസ്. ജയലാല്‍

,, .കെ. വിജയന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതിന് നടപ്പാക്കിയ ഫോര്‍ പ്ളസ് പദ്ധതി എന്നുമുതലാണ് ആരംഭിച്ചതെന്ന് വ്യക്തമാക്കുമോ ;

(ബി) ഈ പദ്ധതിയില്‍ ഏതെല്ലാം പകര്‍ച്ചവ്യാധികളെ നിയന്ത്രിക്കുന്നതിനാണ് ലക്ഷ്യമിട്ടിരുന്നതെന്ന് വ്യക്തമാക്കുമോ ;

(സി) ഈ പദ്ധതി നടപ്പിലാക്കുന്നതിന് ചുമതലപ്പെട്ട വകുപ്പുകള്‍ ഏതെല്ലാം; ഈ പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥയെന്താണെന്ന് വെളിപ്പെടുത്തുമോ ;

(ഡി) ഈ പദ്ധതി കാര്യക്ഷമമായി തുടരുന്നതിനുദ്ദേശിക്കുന്നുണ്ടോ ?

*80

മുല്ലപ്പെരിയാര്‍ ഡാം പ്രദേശത്ത് ഭൂകമ്പ സാദ്ധ്യതാ പഠനം

ശ്രീ. എം. പി. വിന്‍സെന്റ്

,, വി. ഡി. സതീശന്‍

,, ഷാഫി പറമ്പില്‍

,, എം. . വാഹീദ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() മുല്ലപ്പെരിയാര്‍ ഡാം മേഖലയിലെ ഭൂകമ്പ സാദ്ധ്യതയെക്കുറിച്ച് പഠിക്കുവാന്‍ ഉന്നതാധികാര സമിതി തീരുമാനമെടുത്തിട്ടുണ്ടോ ;

(ബി) ആരെയാണ് ഈ പഠനത്തിന് നിയോഗിച്ചിട്ടുള്ളത് ;

(സി) ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ?

*81

മുല്ലപ്പെരിയാര്‍ വിഷയത്തിലുള്ള പ്രമേയത്തിന്മേല്‍ തുടര്‍നടപടി

ശ്രീ. ആര്‍. രാജേഷ്

,, കെ. രാധാകൃഷ്ണന്‍

,, . പ്രദീപ്കുമാര്‍

,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളത്തിലെ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി നിയമസഭ ഐകകണ്ഠ്യേന പാസാക്കിയ പ്രമേയത്തിന്മേല്‍ കേന്ദ്രം എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ;

(ബി) ഇക്കാര്യത്തില്‍ സംസ്ഥാന ഗവണ്‍മെന്റ് എന്തു തുടര്‍നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത് ?

*82

വേനല്‍ക്കാല ജലശോഷണം നേരിടാന്‍ നടപടി

ശ്രീ. പി. ഉബൈദുള്ള

,, കെ.എന്‍.. ഖാദര്‍

,, എം. ഉമ്മര്‍

,, അബ്ദുറഹിമാന്‍ രണ്ടത്താണി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() വേനല്‍ക്കാല ജലശോഷണം കണക്കിലെടുത്ത് സംസ്ഥാനത്ത് കുടിവെള്ള ക്ഷാമം നേരിടാന്‍ സ്വീകരിച്ചിട്ടുള്ള മുന്‍കരുതല്‍ നടപടികളെന്തെല്ലാമെന്ന് വിശദമാക്കുമോ;

(ബി) കുടിവെള്ളസ്രോതസ്സുകളില്‍ ജലദൌര്‍ലഭ്യമുണ്ടാകാതിരിക്കാന്‍ മഴക്കാലത്ത് സ്വീകരിച്ച ജലശേഖരണ പ്രവര്‍ത്തനങ്ങളുടെ വിശദവിവരം നല്‍കാമോ;

(സി) അടിയന്തിര സാഹചര്യങ്ങളില്‍, സംസ്ഥാനത്തെ വിദൂര ഗ്രാമങ്ങളിലുള്‍പ്പെടെ കുടിവെള്ളമെത്തിച്ചു കൊടുക്കാന്‍ സംവിധാനമൊരുക്കിയിട്ടുണ്ടോ; എങ്കില്‍ അവ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ഡി) ഈ കാര്യത്തിന് ഓരോ താലൂക്കിലും ഒരു കേന്ദ്രമെന്ന വിധത്തില്‍ ആവശ്യമായ സൌകര്യമേര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ?

*83

പ്രതിവര്‍ഷം ആയിരം ബസ്സുകള്‍ നിരത്തിലിറക്കുമെന്ന പ്രഖ്യാപനം

ശ്രീ. സി. കൃഷ്ണന്‍

,, . പി. ജയരാജന്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ. കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗതാഗതവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കെ.എസ്.ആര്‍.ടി.സി. പ്രതിവര്‍ഷം ആയിരം ബസ്സുകള്‍ നിരത്തിലിറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടോ ; എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ;

(ബി) ആയിരം പുതിയ ബസ്സുകളും 138 പുതിയ ലോ ഫ്ളോര്‍ ബസ്സുകളും ഈ വര്‍ഷം നിരത്തിലിറക്കുമെന്ന ബഡ്ജറ്റ് പ്രഖ്യാപനം നടപ്പിലായിട്ടുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ;

(സി) കെ.എസ്.ആര്‍.ടി.സി.യുടെ വര്‍ക്കുഷോപ്പുകളിലെ ബസ് ബോഡി നിര്‍മ്മാണത്തില്‍ ഉണ്ടായിരിക്കുന്ന പ്രതിസന്ധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഇതിന്റെ കാരണമെന്താണെന്ന് വ്യക്തമാക്കുമോ ?

*84

കയര്‍ തൊഴിലാളികളുടെ ക്ഷേമപദ്ധതി

ശ്രീ. . ചന്ദ്രശേഖരന്‍

,, സി. ദിവാകരന്‍

,, പി. തിലോത്തമന്‍

,, കെ. അജിത്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കയര്‍ വ്യവസായ രംഗത്ത് പ്രത്യക്ഷമായും പരോക്ഷമായും എത്ര തൊഴിലാളികള്‍ പണിയെടുക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) ഈ മേഖലയില്‍ എത്ര ചെറുകിട ഉല്‍പാദകരുണ്ടെന്ന് വെളിപ്പെടുത്തുമോ;

(സി) കയര്‍ ഫാക്ടറി മേഖലയിലെ വണ്ടിചുറ്റ്, ഉണ്ടചുറ്റ്, ചകിരി യടി, തടുക്ക് നെയ്ത്ത് എന്നീ മേഖലകളിലായി എത്ര തൊഴിലാളികള്‍ പണിയെടുക്കുന്നുണ്ട്; ഇവര്‍ക്ക് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന വേതനം എത്ര വീതമാണെന്ന് വിശദമാക്കുമോ;

(ഡി) കയര്‍ വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ ക്ഷേമത്തിനായി എന്തെല്ലാം പദ്ധതികളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ?

*85

ഭക്ഷ്യ വസ്തുക്കളില്‍ മായം ചേര്‍ക്കുന്നത് തടയാന്‍ നടപടി

ശ്രീ. പി.കെ. ബഷീര്‍

,, എം.പി. അബ്ദുസ്സമദ് സമദാനി

,, സി. മമ്മൂട്ടി

,, കെ.എം. ഷാജി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഭക്ഷ്യ വസ്തുക്കളില്‍ മായം ചേര്‍ക്കുന്നത് തടയാനും കുറ്റം ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനം വിശദമാക്കുമോ;

(ബി) സംസ്ഥാനത്ത് പായ്ക്കറ്റിലാക്കിയും അല്ലാതെയും വില്പന നടത്തുന്ന ഭക്ഷ്യ വസ്തുക്കളുടെ ഭക്ഷ്യയോഗ്യത, ഗുണനിലവാരം എന്നിവ പരിശോധിയ്ക്കാനും നിലവാരമില്ലാത്തവ പിടിച്ചെടുത്ത് നിയമനടപടി സ്വീകരിയ്ക്കാനും നിലവിലുള്ള സംവിധാനം എന്താണെന്ന് വ്യക്തമാക്കുമോ;

(സി) ഭക്ഷ്യവസ്തുക്കളില്‍ ആരോഗ്യത്തിന് ഹാനികരമായ അജിനോമോട്ടോ പോലുള്ള രാസവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തുന്നതിന് പരിശോധന നടത്താനുള്ള ലബോറട്ടറി ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുടെ വിശദവിവരം ലഭ്യമാക്കുമോ;

(ഡി) സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പച്ചക്കറികളിലടങ്ങിയിട്ടുള്ള വിഷ വസ്തുക്കളുടെ സാന്നിദ്ധ്യവും അളവും പരിശോധിയ്ക്കുവാന്‍ നടപടി സ്വീകരിക്കാറുണ്ടോ; വിശദമാക്കുമോ;

() ഇക്കാര്യങ്ങളില്‍ ഉണ്ടായിട്ടുള്ള നിയമലംഘനങ്ങള്‍ക്കെതിരെ 2011-ല്‍ ഓരോ മാസവും രജിസ്റര്‍ ചെയ്ത കേസുകളുടെ എണ്ണം വെളിപ്പെടുത്തുമോ?

T*86

-സ്റാമ്പിംഗ് സംവിധാനം

ശ്രീ. കെ. അച്ചുതന്‍

,, പി. സി. വിഷ്ണുനാഥ്

,, . സി. ബാലകൃഷ്ണന്‍

,, ലൂഡി ലൂയിസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും ഭക്ഷ്യവും സിവില്‍ സപ്ളൈസും ഉപഭോക്തൃസംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് ഇ-സ്റാമ്പിംഗ് സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടോ ;

(ബി) ഇതുകൊണ്ടുള്ള പ്രയോജനങ്ങള്‍ എന്തെല്ലാം ;

(സി) വെണ്ടര്‍മാരുടെ തൊഴില്‍ നഷ്ടപ്പെടാത്ത രീതിയില്‍ ഇത് നടപ്പാക്കാന്‍ ശ്രമിക്കുമോ ?

*87

ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി

ഡോ. എന്‍. ജയരാജ്

ശ്രീ. പി. സി. ജോര്‍ജ്

,, റോഷി അഗസ്റിന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും ഭക്ഷ്യവും സിവില്‍ സപ്ളൈസും ഉപഭോക്തൃസംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ എത്ര

.പി.എല്‍, ബി.പി.എല്‍ കുടുംബങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്;

(ബി) ഇതില്‍ എത്ര കുടുംബങ്ങള്‍ക്ക് പ്രസ്തുത പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിച്ചു എന്ന് വ്യക്തമാക്കാമോ;

(സി) യഥാസമയം ഇന്‍ഷ്വറന്‍സ് കാര്‍ഡ് പുതുക്കാത്തതുമൂലം എത്ര എ.പി.എല്‍, ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് പദ്ധതി ആനുകൂല്യങ്ങള്‍ നഷ്ടമായിട്ടുണ്ട്;

(ഡി) ഇന്‍ഷ്വറന്‍സ് കാര്‍ഡ് യഥാസമയം പുതുക്കുവാന്‍ സാധിക്കാത്തവര്‍ക്ക് കാര്‍ഡ് പുതുക്കി ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരാക്കുവാന്‍ നടപടി സ്വീകരിക്കുമോ?

*88

പ്രധാനപ്പെട്ട ജലാശയങ്ങളെ മാലിന്യമുക്തമാക്കാന്‍ പദ്ധതി

ശ്രീ. പി. സി. വിഷ്ണുനാഥ്

,, പാലോട് രവി

,, ലൂഡി ലൂയിസ്

,, വി. പി. സജീന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ പ്രധാനപ്പെട്ട ജലാശയങ്ങളെ മാലിന്യ മുക്തമാക്കാന്‍ കേന്ദ്ര സഹായത്തോടെ പ്രത്യേക പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടോ ; വിശദമാക്കാമോ ;

(ബി) ഏത് ഏജന്‍സിയുടെ സഹായത്തോടെയാണ് പദ്ധതികള്‍ കേന്ദ്രത്തിന് സമര്‍പ്പിക്കാനുദ്ദേശിക്കുന്നത് ;

(സി) ഇത് സംബന്ധിച്ച് സാദ്ധ്യതാ പഠനത്തിനായി ഏന്തെല്ലാം നടപടികള്‍ സ്വികരിച്ചിട്ടുണ്ട് ?

*89

സ്വകാര്യചികിത്സാസ്ഥാപനങ്ങളുടെ നിയന്ത്രണം

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

,, എന്‍. . നെല്ലിക്കുന്ന്

,, മഞ്ഞളാംകുഴി അലി

,, വി. എം. ഉമ്മര്‍ മാസ്റര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചികിത്സാ സ്ഥാപനങ്ങളുടെ പരിശോധനയ്ക്കും നിയന്ത്രണത്തിനും നിലവിലുള്ള സംവിധാനങ്ങളുടെ വിശദവിവരം വെളിപ്പെടുത്തുമോ;

(ബി) പുതിയ സ്ഥാപനങ്ങള്‍ രജിസ്റര്‍ ചെയ്യുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; അതിനുള്ള വ്യവസ്ഥകള്‍ സംബന്ധിച്ച വിശദവിവരം നല്‍കുമോ;

(സി) സ്വകാര്യസ്ഥാപനങ്ങളിലെ വിവിധവിഭാഗം ജീവനക്കാര്‍ക്കു വേണ്ട യോഗ്യതകളും, പരിചയവും നിശ്ചയിച്ചുകൊണ്ടുള്ള നിയമവ്യവസ്ഥകള്‍ നിലവിലുണ്ടോ; എങ്കില്‍ വിശദ മാക്കുമോ;

(ഡി) ഇത്തരം സ്ഥാപനങ്ങള്‍ കാലാകാലങ്ങളില്‍ പരിശോധി ക്കാറുണ്ടോ; പരിശോധനയില്‍ കണ്ടെത്തുന്ന ക്രമ ക്കേടുകളിന്മേല്‍ നടപടി സ്വീകരിക്കാറുണ്ടോ; വിശദ വിവരം നല്‍കുമോ?

*90

മരുന്നുകളുടെ വില നിയന്ത്രണം

ശ്രീ. . കെ. ശശീന്ദ്രന്‍

,, തോമസ് ചാണ്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() വിപണിയില്‍ ഒരേ മരുന്നിന് പല വില ഈടാക്കുന്നത് നിയന്ത്രിക്കാന്‍ എന്തൊക്കെനടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) ജീവിത ശൈലീ രോഗങ്ങള്‍ക്ക് ഉള്‍പ്പെടെ ഉപയോഗിക്കുന്ന വിലയേറിയ മരുന്നുകള്‍ സൌജന്യമായോ കുറഞ്ഞ നിരക്കിലോ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ;

(സി) സംസ്ഥാനത്ത് പ്രമേഹ രോഗികളെ കണ്ടെത്താനുള്ള സര്‍വ്വേ ആരംഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്നത്തേയ്ക്ക് അത് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ ?

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.