STARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >4th Session>Starred Q & A

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

THIRTEENTH   KLA - 4th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

*181

സാമൂഹ്യ വനവല്‍ക്കരണ പദ്ധതികള്‍

ശ്രീ. വി.എസ്. സുനില്‍ കുമാര്‍

,, വി. ശശി

ശ്രീമതി ഗീതാ ഗോപി

ശ്രീ. .കെ. വിജയന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് നടപ്പാക്കിക്കൊണ്ടിരുന്ന സാമൂഹ്യ വനവല്‍ക്കരണ പദ്ധതികള്‍ ഏതെല്ലാം;

(ബി) ഇതില്‍ എന്റെ മരം, നമ്മുടെ മരം, ഹരിത തീരം, വഴിയോര തണല്‍ എന്നീ പദ്ധതികളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് വെളിപ്പെടുത്തുമോ;

(സി) ഈ ഓരോ പദ്ധതിയിലും എത്ര വൃക്ഷത്തൈകള്‍ വീതം വച്ചു പിടിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ഡി) സാമൂഹ്യ വനവല്‍ക്കരണവുമായി ബന്ധപ്പെട്ട് ഈ ഗവണ്‍മെന്റ് ആവിഷ്ക്കരിച്ച് നടപ്പാക്കിയ പദ്ധതികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കുമോ?

*182

പുതിയ കേന്ദ്രവൈദ്യുത പദ്ധതികളില്‍ നിന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന വൈദ്യുത വിഹിതം

ശ്രീ. കെ. വി. വിജയദാസ്

,, കോടിയേരി ബാലകൃഷ്ണന്‍

,, സി. കെ. സദാശിവന്‍

,, കെ. വി. അബ്ദുള്‍ ഖാദര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() പന്ത്രണ്ടാം പഞ്ചവത്സര പദ്ധതികാലത്ത് സംസ്ഥാനത്ത് പ്രതീക്ഷിക്കപ്പെടുന്ന വൈദ്യുതി ആവശ്യകത കണക്കാക്കിയിട്ടുണ്ടോ;

(ബി) വര്‍ദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യം നിറവേറ്റാന്‍ ഏതൊക്കെ വൈദ്യുത പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്; വിശദാംശം വ്യക്തമാക്കുമോ;

(സി) ഇക്കാലയളവില്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്ന കേന്ദ്രവൈദ്യുത പദ്ധതികളില്‍ നിന്ന് ലഭിക്കുമെന്ന് കണക്കാക്കിയിട്ടുള്ള വിഹിതത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ഡി) കേന്ദ്ര ഗവണ്‍മെന്റ് മുന്‍കൈയെടുത്ത് സ്വകാര്യമേഖലയില്‍ ആരംഭിക്കുന്ന അള്‍ട്രാ മെഗാ പദ്ധതികളില്‍ നിന്നും സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ള വൈദ്യുതി വിഹിതം എത്ര വീതമാണ്; വ്യക്തമാക്കാമോ; ഈ പദ്ധതികള്‍ ഓരോന്നും ഇപ്പോള്‍ ഏത് അവസ്ഥയിലാണ്?

*183

കേന്ദ്ര വൈദ്യുത നിയമ ഭേഭഗതിയും നിരക്ക് വര്‍ദ്ധനവും

ശ്രീ. രാജു എബ്രഹാം

,, .കെ.ബാലന്‍

,, പി.ശ്രീരാമകൃഷ്ണന്‍

,, കെ. ദാസന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ വൈദ്യുതി നിരക്കുകള്‍ മാറ്റം വരുത്താന്‍ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനുകള്‍ക്ക് അനുവാദം നല്‍കുന്ന കേന്ദ്ര വൈദ്യുത നിയമ ഭേദഗതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടെന്താണ് ;

(ബി) വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവ്, സര്‍ചാര്‍ജ്ജ് എന്നിവ ആവശ്യപ്പെട്ട് കെ.എസ്..ബി. റഗുലേറ്ററി കമ്മീഷനെ സമീപിച്ചിട്ടുണ്ടോ; എങ്കില്‍ കെ.എസ്..ബി. സമര്‍പ്പിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയാണ്; ചാര്‍ജ്ജ് വര്‍ദ്ധനവിനുള്ള സാഹചര്യം വിശദീകരിക്കാമോ;

(സി) ഈ സര്‍ക്കാര്‍ വന്നതിനുശേഷം എത്ര പ്രാവശ്യം വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവ്, സര്‍ചാര്‍ജ്ജ് എന്നിവ ആവശ്യപ്പെട്ട് വൈദ്യുതി ബോര്‍ഡ് വൈദ്യുതി റഗുലേറ്ററി കമ്മീഷനെ സമീപിച്ചിട്ടുണ്ട്; എത്ര പ്രാവശ്യം കമ്മീഷന്‍ ഇതനുവദിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ?

*184

ജനന മരണ രജിസ്ട്രേഷന്‍

ശ്രീ. പി.കെ.ബഷീര്‍

,, എന്‍..നെല്ലിക്കുന്ന്

,, റ്റി.. അഹമ്മദ് കബീര്‍

,, അബ്ദുറഹിമാന്‍ രണ്ടത്താണി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ജനന മരണ രജിസ്ട്രേഷന്‍ ഉദ്യോഗസ്ഥര്‍ ജനന സര്‍ട്ടിഫിക്കറ്റില്‍ ഉണ്ടാകുന്ന നിസ്സാരമായ തെറ്റുകള്‍പോലും തിരുത്തിക്കൊടുക്കാത്തത് മൂലം പൊതുജനങ്ങള്‍ ദുരിതമനുഭവിക്കേണ്ടി വരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ചെറിയ തെറ്റുകള്‍ തിരുത്തുന്നതിനായി മതിയായ രേഖകള്‍ സഹിതം അപേക്ഷിച്ചാലും മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെട്ടു അപേക്ഷകരെ ബുദ്ധിമുട്ടിക്കുന്നത് സംബന്ധിച്ച പരാതികള്‍ ലഭിച്ചിട്ടുണ്ടോ; അതുമൂലം വിദ്യാഭ്യാസ മേഖലയിലും തൊഴില്‍ മേഖലയിലും അവസരം നഷ്ടപ്പെടുന്നവരുടെ പരാതികള്‍ ശ്രദ്ധയില്‍ വന്നിട്ടുണ്ടോ;

(സി) പേര് ഇംഗ്ളീഷിലാക്കുമ്പോള്‍ രജിസ്ട്രേഷന്‍ ഉദ്യോസ്ഥര്‍ തന്നെ വരുത്തുന്ന അക്ഷരത്തെറ്റുകള്‍ പോലും തിരുത്തി നല്‍കാന്‍ രജിസ്ട്രേഷന്‍ അധികൃതര്‍ പ്രത്യേകിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഉദ്യോസ്ഥര്‍ തയ്യാറാ കുന്നില്ലെന്ന പരാതികള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ;

(ഡി) സ്ക്കൂളില്‍ പഠിച്ചിട്ടില്ലാത്ത രക്ഷാകര്‍ത്താക്കളുടെ സ്ക്കൂള്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇക്കാര്യം തെളിയിക്കുന്നതിന് വില്ലേജ് ഓഫീസറില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടോ;

() തിരുവനന്തപുരം കോര്‍പ്പറേഷനിലെ രജിസ്ട്രേഷന്‍ അധികൃതരുടെ പിടിവാശി മൂലം ജനന സര്‍ട്ടിഫിക്കറ്റില്‍ തിരുത്തല്‍ വരുത്തിക്കിട്ടാതെ ദുരിതമനുഭവിക്കുന്ന നൂറുക്കണക്കിന് അപേക്ഷകരുടെ പ്രശ്നം പരിഹരിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പിലെ ഉന്നത ഉദ്യോഗ സ്ഥരുടെ സാന്നിധ്യത്തില്‍ ഒരു അദാലത്ത് നടത്താന്‍ നിര്‍ദ്ദേശിക്കുമോ;

(എഫ്) ഇക്കാര്യത്തില്‍ ലോക്കല്‍ ബോഡീസ് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ ആവശ്യപ്പെട്ട് തീരുമാനം കൈക്കൊള്ളുമോ?

*185

നിയമം ലംഘിച്ചുള്ള നിര്‍മ്മാണങ്കള്‍

ശ്രീ. മോന്‍സ് ജോസഫ്

,, റ്റി.യു. കുരുവിള

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും നഗരകാര്യവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() നഗര തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ;

(ബി) പ്രസ്തുത പദ്ധതിയുടെ നടത്തിപ്പിന് കേന്ദ്രത്തില്‍ നിന്ന് ലഭിച്ചിട്ടുള്ള ധനസഹായം എത്രയെന്ന് വിശദമാക്കാമോ;

(സി) കെട്ടിട നിര്‍മ്മാണത്തിനുള്ള പ്ളാനും അപേക്ഷയും ഓണ്‍ലൈനായി നല്‍കുന്നതിന് ഏതെല്ലാം കോര്‍പ്പറേഷനുകളിലും നഗരസഭകളിലും സംവിധാനങ്ങള്‍ ഉണ്ടെന്ന് വിശദമാക്കാമോ;

(ഡി) നിയമം ലംഘിച്ചുള്ള നിര്‍മ്മാണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെയും, അനധികൃത കെട്ടിട നിര്‍മ്മാണം നടത്തുന്നത് കണ്ടെത്തുന്നതിനും സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?

*186

ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിന്റെ വികസനം

ശ്രീ. എം. . ബേബി

,, വി. ശിവന്‍കുട്ടി

,, ബി. സത്യന്‍

,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും നഗരകാര്യവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിന്റെ വികസനത്തിനായി ഈ സര്‍ക്കാര്‍ എന്തെങ്കിലും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ വിശദാംശം വ്യക്തമാക്കുമോ; കമ്പനി ഇപ്പോള്‍ നേരിടുന്ന പ്രമുഖ പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;

(ബി) ടൈറ്റാനിയം പൌഡറിന്റെ മാര്‍ക്കറ്റിംഗില്‍ ചൈനീസ് കമ്പനികളുടെ കടന്നുകയറ്റം മൂലമുള്ള പ്രതിസന്ധി പരിഹരിക്കാന്‍ എന്തെങ്കിലും പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;

(സി) കേന്ദ്രസര്‍ക്കാര്‍ ഇറക്കുമതിച്ചുങ്കം കുറച്ച നടപടി ട്രാവന്‍കൂര്‍ ടൈറ്റാനിയത്തെ എപ്രകാരം ബാധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ഡി) ഇറക്കുമതി ചെയ്യുന്ന ടൈറ്റാനിയം പൌഡറിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?

*187

സംസ്ഥാനത്തിന് പുറത്ത് നിന്നും വൈദ്യുതി കൊണ്ട് വരുവാന്‍ നടപടി

ശ്രീ. എം. പി. വിന്‍സെന്റ്

,, ഡൊമിനിക് പ്രസന്റേഷന്‍

,, കെ. ശിവദാസന്‍ നായര്‍

,, . സി. ബാലകൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കേന്ദ്ര വിഹിതം ഉള്‍പ്പെടെ പുറത്തുനിന്നും സംസ്ഥാനത്തേക്ക് വൈദ്യുതി കൊണ്ടുവരുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ;

(ബി) ഇതിനായി പുതിയ ട്രാന്‍സ്ഫോമറുകള്‍, ലൈനുകള്‍ എന്നിവ പ്രവര്‍ത്തനക്ഷമമാക്കുവാന്‍ ഊര്‍ജ്ജിത നടപടികള്‍ കൈക്കൊള്ളുമോ ; വിശദമാക്കുമോ ;

(സി) നിലവിലുള്ള കോറിഡോറുകള്‍ വഴി പരമാവധി വൈദ്യുതി എത്തിക്കാന്‍ നടപടി സ്വീകരിക്കുമോ ?

*188

റയില്‍വേ വികസനത്തിനുള്ള തടസ്സങ്ങള്‍ പരിഹരിക്കാന്‍ നടപടി

ശ്രീ. സി. മോയിന്‍കുട്ടി

,, മഞ്ഞളാംകുഴി അലി

,, പി. ബി. അബ്ദുള്‍ റസാക്

,, കെ. മുഹമ്മദുണ്ണി ഹാജി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() റയില്‍വേ വികസനത്തിന് തടസ്സമാവുന്ന കാരണങ്ങളെക്കുറിച്ച് വിശകലനം നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദവിവരം വെളിപ്പെടുത്തുമോ;

(ബി) സംസ്ഥാനത്തിന് അനുവദിച്ച കോച്ച് ഫാക്ടറിയും വാഗണ്‍ ഫാക്ടറിയും പ്രാവര്‍ത്തികമാകാത്തതിന്റെ കാരണങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ പരിഹാര നിര്‍ദ്ദേശങ്ങളെന്തെല്ലാമെന്ന് വിശദമാക്കാമോ;

(സി) ഭൂമി ഏറ്റെടുത്ത് കൈമാറാത്തതാണ് ഈ പദ്ധതികള്‍ പ്രാവര്‍ത്തികമാകാത്തതിന് കാരണമെന്ന കേന്ദ്ര റയില്‍വേ മന്ത്രിയുടെ വെളിപ്പെടുത്തല്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഭൂമി ഏറ്റെടുക്കുന്നതിന് എന്ത് അടിയന്തിര നടപടിയാണ് ഉദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തുമോ?

*189

പഞ്ചായത്തുകള്‍ വഴിയുള്ള സേവനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് നടപടി

ശ്രീ. റോഷി അഗസ്റ്റിന്‍

ഡോ. എന്‍. ജയരാജ്

ശ്രീ. പി. സി. ജോര്‍ജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് പഞ്ചായത്തുകള്‍ വഴി ലഭിക്കുന്ന സേവനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് പുതിയ പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ ;

(ബി) നിലവില്‍ പഞ്ചായത്തുകള്‍ വഴി വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിന് എന്തെല്ലാം ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത് ;

(സി) പഞ്ചായത്തുകളില്‍ നിന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ അപേക്ഷകന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുള്ള പിഴവുമൂലം കടന്നു കൂടിയിട്ടുള്ള പിശക് തിരുത്തി നല്കുന്നതിന് എന്തെല്ലാം ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത് ;

(ഡി) പഞ്ചായത്തുകള്‍ വഴിയുള്ള സേവനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് അടുത്ത സാമ്പത്തികവര്‍ഷം നടപ്പാക്കാനുദ്ദേശിക്കുന്ന പരിഷ്ക്കാരങ്ങള്‍ എന്തെല്ലാമാണ് ?

*190

വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം

ഡോ. കെ.ടി. ജലീല്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, പി.കെ. ഗുരുദാസന്‍

,, കെ.കെ. ജയചന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() വൈദ്യുതി നിയന്ത്രണത്തിന്റെ ഭാഗമായി ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ;

(ബി) വൈദ്യുതി റഗുലേറ്ററി കമ്മീഷന് ഇത്തരത്തില്‍ എന്തെങ്കിലും നിര്‍ദ്ദേശം വൈദ്യുതി ബോര്‍ഡ് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(സി) പുറത്തുനിന്നും വാങ്ങുന്ന താപവൈദ്യുതിയുടെ അധികവില മുഴുവനായും ഉപഭോക്താക്കളില്‍ നിന്നും ഈടാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ഡി) ഈ അധിക ബാധ്യതയില്‍ നിന്നും ഏതെങ്കിലും വിഭാഗത്തിലുള്ള ഉപഭോക്താക്കളെ ഒഴിവാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?

*191

പഞ്ചായത്തുകളില്‍ ഗ്രീന്‍ ടെക്നോളജി സെന്റര്‍

ശ്രീ. പാലോട് രവി

,, വി. ഡി. സതീശന്‍

,, . പി. അബ്ദുള്ളക്കുട്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സീറോ വേസ്റ് കര്‍മ്മപരിപാടി പ്രോത്സാഹിപ്പിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ബി) ഇതിനു വേണ്ടി പഞ്ചായത്തുകളില്‍ ഗ്രീന്‍ ടെക്നോളജി സെന്റര്‍ ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കുമോ;

(സി) ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പ്രസ്തുത സെന്ററുകള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത് ?

*192

സൌരോര്‍ജ്ജം വ്യാപിപ്പിക്കുന്നതിന് പദ്ധതി

ശ്രീ. എം..വാഹീദ്

,, വര്‍ക്കല കഹാര്‍

,, റ്റി.എന്‍.പ്രതാപന്‍

,, പി.സി.വിഷ്ണുനാഥ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് സൌരോര്‍ജ്ജത്തിന്റെ ഉപയോഗം വ്യാപിപ്പിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തിരി ക്കുന്നത്;

(ബി) നഗരങ്ങളിലും, മുന്‍സിപ്പാലിറ്റികളിലും പദ്ധതി നടപ്പാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാം;

(സി) വീടുകളിലും മറ്റും സൌരോര്‍ജ്ജ പാനല്‍ ഘടിപ്പിക്കുന്നതിന് സബ്സിഡി നല്‍കുന്ന കാര്യം പരിഗണിക്കുമോ?

*193

ചെറുകിട വ്യവസായ മേഖല നേരിടുന്ന പ്രശ്നങ്ങള്‍

ശ്രീ. ജെയിംസ് മാത്യു

,, കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, കെ. വി. അബ്ദുള്‍ ഖാദര്‍

,, പുരുഷന്‍ കടലുണ്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും നഗരകാര്യവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ചെറുകിട വ്യവസായ മേഖലയില്‍ പലിശ നിരക്ക് കുത്തനെ കൂടിയതു മൂലം ഉണ്ടായിരിക്കുന്ന പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ചെറുകിട വ്യവസായങ്ങള്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യം സംസ്ഥാനത്ത് സംജാതമായിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;

(സി) പലിശ വര്‍ദ്ധനവ് ഉള്‍പ്പെടെ ചെറുകിട വ്യവസായ മേഖല നേരിടുന്ന പ്രശ്നങ്ങള്‍ പരിശോധിച്ച് പരിഹാര നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാകുമോ; വ്യക്തമാക്കുമോ?

*194

കായികതാരങ്ങള്‍ക്ക് വിദഗ്ദ്ധപരിശീലനം

ശ്രീ. ബെന്നി ബെഹനാന്‍

,, വി. റ്റി. ബല്‍റാം

,, പാലോട് രവി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ കായികതാരങ്ങള്‍ക്ക് അന്തര്‍ദ്ദേശീയ അവസരങ്ങള്‍ ലഭിക്കുവാനും, വിദേശകായികപരിശീലകരെ ഏര്‍പ്പെടുത്തുവാനുമായി എന്തെല്ലാം പദ്ധതികളാണു രൂപീകരിക്കുവാനുദ്ദേശിക്കുന്നത്;

(ബി) ഇതിനുവേണ്ടി ഒരു പ്രത്യേകഫണ്ട് രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കുമോ;

(സി) പ്രതിഭയുള്ള കായികതാരങ്ങളെ രാജ്യാന്തരനിലവാരത്തിലേയ്ക്കു യര്‍ത്തുന്ന തരത്തില്‍ പരിശീലിപ്പിക്കുന്നതിനായി ഒരു അക്കാദമി സ്ഥാപിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കുമോ?

*195

കേരളം ഒഡിഷയില്‍ തുടങ്ങാന്‍ ഉദ്ദേശിച്ച താപനിലയം

ശ്രീ. ബാബു എം. പാലിശ്ശേരി

,, . കെ. ബാലന്‍

'' ബി. ഡി. ദേവസ്സി

'' കെ. ദാസന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() മുന്‍സര്‍ക്കാരിന്റെ കാലത്ത് കേരളം ഒഡിഷയില്‍ തുടങ്ങാന്‍ ഉദ്ദേശിച്ച താപനിലയത്തിന്റെ പ്രവര്‍ത്തനഘടനയില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ ഈ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) മുന്‍സര്‍ക്കാര്‍ പൊതുമേഖലയില്‍ ആരംഭിക്കാന്‍ ഉദ്ദേശിച്ച നിലയത്തിന്റെ പ്രവര്‍ത്തനം സ്വകാര്യമേഖലയുടെ പങ്കാളിത്തത്തിലാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;

(സി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പ്രസ്തുത നിലയം പ്രവര്‍ത്തനക്ഷമമാക്കുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കാമോ?

*196

രാജീവ് ഗാന്ധി ഗ്രാമീണ്‍ വൈദ്യുതീകരണ്‍ യോജന

ശ്രീ. സണ്ണി ജോസഫ്

,, ഹൈബി ഈഡന്‍

,, . റ്റി. ജോര്‍ജ്

,, വര്‍ക്കല കഹാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ദരിദ്ര വിഭാഗങ്ങള്‍ക്ക് സൌജന്യമായി വൈദ്യുതി നല്‍കുന്ന കേന്ദ്ര പദ്ധതി നടപ്പാക്കുന്നതില്‍ മുന്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) രാജീവ് ഗാന്ധി ഗ്രാമീണ്‍ വൈദ്യുതീകരണ്‍ യോജന പ്രകാരം എത്ര ട്രാന്‍സ്ഫോമറുകളാണ് സ്ഥാപിക്കേണ്ടിയിരുന്നത്; ഇതില്‍ എത്രയെണ്ണം സ്ഥാപിച്ചിട്ടുണ്ട്;

(സി) പ്രസ്തുത പദ്ധതി പൂര്‍ത്തിയാക്കാത്തതുമൂലം എന്തെല്ലാം നഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്; വിശദമാക്കുമോ;

(ഡി) പ്രസ്തുത പദ്ധതി നടപ്പാക്കാത്തതുമൂലം സംസ്ഥാനത്തിന് ലഭിക്കുന്ന കേന്ദ്ര സഹായത്തില്‍ എന്തെല്ലാം കുറവുകളാണ് ഉണ്ടായിട്ടുള്ളത്?

*197

ഊര്‍ജ്ജ പ്രതിസന്ധിക്ക് പരിഹാരം

ശ്രീ. മഞ്ഞളാംകുഴി അലി

'' എന്‍.. നെല്ലിക്കുന്ന്

'' എം.പി. അബ്ദുസ്സമദ് സമദാനി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തിന്റെ വര്‍ദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യം നേരിടാനും നിലവിലെ വൈദ്യുതി കമ്മി പരിഹരിക്കാനും ഉദ്ദേശിച്ച് എന്തൊക്കെ കര്‍മ്മ പദ്ധതികളാണ് ആവിഷ്ക്കരിച്ച് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ ;

(ബി) ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കുന്നതിനായി പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് നടപ്പാക്കുന്ന പദ്ധതികളുടെ വിശദ വിവരം നല്കുമോ ;

(സി) ഊര്‍ജ്ജ പ്രതിസന്ധി നേരിടാന്‍ സംസ്ഥാനത്തിനനുവദിച്ച കല്ക്കരി ഉപയോഗപ്പെടുത്തുന്നതിന് എന്തെങ്കിലും പദ്ധതി രൂപപ്പെടുത്തിയിട്ടുണ്ടോ ;

(ഡി) ഊര്‍ജ്ജ ഉപയോഗം പരിമിതപ്പെടുത്തി വൈദ്യുതി സേവ് ചെയ്യുന്നതിന് ഏതെല്ലാം പദ്ധതികളാണ് നിലവിലുള്ളതെന്ന് വെളിപ്പെടുത്തുമോ ;

() ഇതിനായി കൂടുതല്‍ നിര്‍ദ്ദേശങ്ങളെന്തെങ്കിലും പരിഗണനയിലുണ്ടോ ?

*198

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതി ആസൂത്രണത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

ശ്രീ. കെ.സുരേഷ് കുറുപ്പ്

ഡോ. ടി.എം.തോമസ് ഐസക്

,, പി. ശ്രീരാമകൃഷ്ണന്‍

ശ്രീമതി കെ.കെ.ലതിക

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി ആരംഭിക്കാനിരിക്കെ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതി ആസൂത്രണത്തിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇതുവരെയും പുറപ്പെടുവിക്കാത്തതെന്തുകൊണ്ടാണെന്ന് വിശദമാക്കുമോ;

(ബി) മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച ശേഷം പ്രവര്‍ത്തനം തുടങ്ങാന്‍ ഉണ്ടാകുന്ന കാലതാമസം മൂലം പദ്ധതികള്‍ നീണ്ടുപോകുന്ന സ്ഥിതി വിശേഷം തരണം ചെയ്യാന്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

*199

അടിസ്ഥാന സൌകര്യ-വ്യവസായ വികസനം

ശ്രീ. വി. പി. സജീന്ദ്രന്‍

,, വര്‍ക്കല കഹാര്‍

,, പി.. മാധവന്‍

,, പി. സി. വിഷ്ണുനാഥ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും നഗരകാര്യവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() പ്രധാന നഗരങ്ങളിലെ വിമാനത്താവളത്തിനോ തുറമുഖത്തിനോ സമീപം അടിസ്ഥാന സൌകര്യ-വ്യവസായ വികസനത്തിനുള്ള പ്രോജക്ട് ഏരിയ പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടോ;

(ബി) പദ്ധതികള്‍ക്ക് പൊതു, സ്വകാര്യ പഞ്ചായത്ത് പങ്കാളിത്തം നല്‍കുന്ന കാര്യം പരിഗണിക്കുമോ;

(സി) ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനുദ്ദേശിക്കുന്നുണ്ട് ?

*200

ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി മാലിന്യ സംസ്കരണം

ശ്രീ. . പ്രദീപ്കുമാര്‍

,, വി. ശിവന്‍ കുട്ടി

,, ബാബു എം. പാലിശ്ശേരി

,, കെ. സുരേഷ് കുറുപ്പ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും നഗരകാര്യവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിക്കൊണ്ട്, മാലിന്യ സംസ്കരണത്തിന് നാല് മേഖലാ പ്ളാന്റുകള്‍ പി.പി.പി. അടിസ്ഥാനത്തില്‍ സ്ഥാപിക്കുമെന്ന് പത്രപരസ്യങ്ങള്‍വഴി അറിയിപ്പു നല്‍കിയിരുന്നുവോ ;

(ബി) എങ്കില്‍ ആയത് നടപ്പാക്കുന്നതിന് ഇതിനകം സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ ; ഖജനാവില്‍ നിന്നും ഇതിനായി എന്തുതുക ഇതിനകം ചെലവഴിക്കുകയുണ്ടായിട്ടുണ്ട് ;

(സി) പദ്ധതിയുടെ വിശദാംശങ്ങളും, ഏതെല്ലാം മേഖലകളില്‍ ഏതെല്ലാം സ്ഥലങ്ങളില്‍ ഇതിനായി ഭൂമി കണ്ടെത്തിയിട്ടുണ്ടെന്നും വെളിപ്പെടുത്തുമോ ;

(ഡി) പ്രസ്തുത പദ്ധതിക്കായി ഏതെങ്കിലും ടെക്നോളജി പ്രൊവൈഡര്‍മാരുമായി കരാറിലെത്തിയിട്ടുണ്ടോ ;

() പദ്ധതികള്‍ എന്ന് നിലവില്‍ വരുമെന്ന് അറിയിക്കുമോ ?

*201

സ്ത്രീ ശാക്തീകരണത്തിനുള്ള പദ്ധതികള്‍

ഡോ. എന്‍. ജയരാജ്

ശ്രീ. തോമസ് ഉണ്ണിയാടന്‍

,, റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സാമൂഹ്യക്ഷേമ വകുപ്പ് സ്ത്രീകളുടെ ഉന്നമനം മുന്‍നിര്‍ത്തി പുതിയ പദ്ധതികള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ നല്കുമോ ;

(ബി) സ്ത്രീശാക്തീകരണത്തിന് നിലവില്‍ നടപ്പിലാക്കി വരുന്ന പദ്ധതികള്‍ ഏതെല്ലാമാണ്;

(സി) പ്രസ്തുത മേഖലയ്ക്കുവേണ്ടി 2012-2013 സാമ്പത്തിക വര്‍ഷം എത്ര തുക നീക്കി വയ്ക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ ?

*202

കായിക രംഗത്ത് ഫിസിയോ തെറാപ്പിസ്റുകളുടെ സേവനം

ശ്രീ. . കെ. ശശീന്ദ്രന്‍

,, തോമസ് ചാണ്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കായികരംഗത്ത് അനിവാര്യമായ സ്പോര്‍ട്സ് ഫിസിയോ തെറാപ്പി യൂണിറ്റുകള്‍ ജില്ലാ തലത്തിലെങ്കിലും സ്ഥാപിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(ബി) കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ തലത്തില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്ക് പരിശീലനത്തിനും ചികിത്സയ്ക്കും ഫിസിയോതെറാപ്പിസ്റിന്റെ സേവനം ലഭ്യമാക്കുവാന്‍ എന്തു നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി) കായികതാരങ്ങളെ പരിശീലിപ്പിക്കുന്ന സ്പോര്‍ട്സ് സ്കൂളുകളില്‍ ഫിസിയോ തെറാപ്പിസ്റിന്റെ തസ്തികയുണ്ടാക്കി സേവനം ഉപയോഗപ്പെടുത്തുവാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ;

(ഡി) ടീം കോച്ചുകളെ പരിശീലിപ്പിക്കുന്ന ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജുകളില്‍ ഫിസിയോ തെറാപ്പിസ്റിന്റെ സേവനം ഇപ്പോള്‍ ലഭ്യമാണോ; ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

() സ്പോര്‍ട്സ് കൌണ്‍സിലിന്റെയും ഫെഡറേഷനുകളുടെയും ജില്ലാ സ്പോര്‍ട്സ് യൂണിറ്റുകളില്‍ ഫിസിയോ തെറാപ്പിസ്റുകളുടെ സേവനം ഉപയോഗപ്പെടുത്തുവാന്‍ വേണ്ടി ഫിസിയോ തെറാപ്പിസ്റുകളുടെ തസ്തികകള്‍ സൃഷ്ടിക്കുമോയെന്ന് വ്യക്തമാക്കാമോ ?

*203

പൂട്ടിക്കിടക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പുനരുദ്ധരിക്കുന്നതിനുള്ള നടപടികള്‍

ശ്രീ. . പി. ജയരാജന്‍

,, സാജു പോള്‍

,, എം. ചന്ദ്രന്‍

,, പി. റ്റി. . റഹീം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും നഗരകാര്യവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() വ്യവസായ വകുപ്പിനു കീഴിലുള്ള പൂട്ടിക്കിടക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പുനരുദ്ധരിക്കുന്നതിനുള്ള മുന്‍സര്‍ക്കാരിന്റെ നടപടികള്‍ തുടര്‍ന്നുവരുന്നുണ്ടോ ; വിശദാംശം വ്യക്തമാക്കാമോ ;

(ബി) ഏതെങ്കിലും പൊതുമേഖലാസ്ഥാപനങ്ങള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(സി) പുനരുദ്ധാരണത്തിനായി മുന്‍സര്‍ക്കാരിന്റെ കാലത്ത് ഏതെല്ലാം സ്ഥാപനങ്ങള്‍ക്ക് എന്തെല്ലാം സഹായങ്ങള്‍ നല്‍കിയെന്ന് വിശദമാക്കാമോ :

(ഡി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇത്തരം സ്ഥാപനങ്ങള്‍ക്ക് എന്തെങ്കിലും സഹായങ്ങള്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ; വ്യക്തമാക്കാമോ ?

*204

നഗരങ്ങളിലെ പ്ളാസ്റിക് മാലിന്യ നിര്‍ന്മാര്‍ജ്ജനം

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

,, എം. പി. അബ്ദുസ്സമദ് സമദാനി

,, പി. ഉബൈദുള്ള

,, എം. ഉമ്മര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും നഗരകാര്യവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() നഗരങ്ങളിലെ പ്ളാസ്റിക് മാലിന്യ നിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ട്, നഗരറോഡുകളുടെ നിര്‍മ്മിതിക്ക് പ്ളാസ്റിക് ഉപയോഗപ്പെടുത്തുന്ന പദ്ധതികള്‍ പരിഗണനയിലുണ്ടോ ; എങ്കില്‍ വിശദമാക്കുമോ ;

(ബി) ഇക്കാര്യത്തില്‍ ചെന്നൈ കോര്‍പ്പറേഷന്‍ നടപ്പാക്കിവരുന്ന പദ്ധതിയെക്കുറിച്ച് പരിശോധിച്ചിട്ടുണ്ടോ ; ഇല്ലെങ്കില്‍ അതേക്കുറിച്ച് പഠനം നടത്താന്‍ നിര്‍ദ്ദേശം നല്‍കുമോ ;

(സി) പ്ളാസ്റിക് മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി വീടുകള്‍, ഫ്ളാറ്റുക, കമേഴ്സ്യല്‍ സ്ഥാപനങ്ങള്‍, ഓഫീസുകള്‍ എന്നിവിടങ്ങളിലെ പ്ളാസ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനും, റീസൈക്കിള്‍ ചെയ്ത് റോഡ് നിര്‍മ്മാണത്തിനുപയോഗപ്പെടുത്തുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുമോ?

*205

മണല്‍ക്ഷാമം നേരിടുന്നതിന് നടപടി

ശ്രീമതി കെ.കെ. ലതിക

ശ്രീ. കെ.കെ. ജയചന്ദ്രന്‍

ശ്രീമതി പി. അയിഷാ പോറ്റി

,, സി. കൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും നഗരകാര്യവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മണല്‍ക്ഷാമം നേരിടുന്നതിനായി എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ ;

(ബി) ഇക്കാര്യത്തില്‍ ഏതെങ്കിലും സംഘടനകളുമായി എന്തെങ്കിലും ചര്‍ച്ച നടത്തിയിരുന്നോ ; എങ്കില്‍ ആയതിന്റെ വിശദാംശം വ്യക്തമാക്കുമോ ;

(സി) മണല്‍ക്ഷാമം നേരിടുന്നതിനായി കടല്‍ മണല്‍ ഖനനം ചെയ്യാനുള്ള എന്തെങ്കിലും നിര്‍ദ്ദേശം പരിഗനണയിലുണ്ടോ ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ ;

(ഡി) ഇക്കാര്യത്തില്‍ മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ പരിഗണിച്ചിട്ടുണ്ടോ ; എങ്കില്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കുമോ ?

*206

മാലിന്യസംസ്കരണ പ്ളാന്റുകള്‍ക്കെതിരെ തദ്ദേശവാസികളില്‍നിന്നുള്ള എതിര്‍പ്പ്

ശ്രീ. കെ. എന്‍. . ഖാദര്‍

,, കെ. എം. ഷാജി

'' എന്‍. ഷംസുദ്ദീന്‍

'' സി. മമ്മൂട്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കതികവും നഗര കാര്യവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() നഗരപ്രദേശങ്ങളിലെ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് സമഗ്രമായ പദ്ധതികളെന്തെങ്കിലും പരിഗണനയിലുണ്ടോ;

(ബി) എങ്കില്‍ ഉദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ വെളിപ്പെടുത്താമോ;

(സി) നഗരങ്ങളോടനുബന്ധിച്ച് സ്ഥാപിച്ചിട്ടുള്ള മാലിന്യസംസ്കരണ പ്ളാന്റുകള്‍ക്കെതിരെ തദ്ദേശവാസികളില്‍നിന്നും എതിര്‍പ്പുണ്ടാകുന്ന സാഹചര്യത്തില്‍ പ്രശ്നപരിഹാരത്തിന് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികളെക്കുറിച്ച് വിശദമാക്കാമോ;

(ഡി) പ്ളാസ്റിക്, മറ്റ് ഖരമാലിന്യങ്ങള്‍ എന്നിവ പ്രോസസ് ചെയ്ത് പരിസരമലിനീകരണമില്ലാതെ ബൈപ്രോഡകട്സ് ഉണ്ടാക്കുന്നതിനുള്ള ആധുനികസാങ്കേതികവിദ്യകളെന്തെങ്കിലും പരിഗണനയിലുണ്ടോ; അത്തരം സാങ്കേതികവിദ്യകളുമായി ഏതെങ്കിലും സ്ഥാപനങ്ങളോ വ്യക്തികളോ സമീപിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

*207

വ്യവസായ വകുപ്പിന്റെ ഉപയോഗമില്ലാതെ കിടക്കുന്ന ഭൂമി

ശ്രീ. . കെ. വിജയന്‍

,, സി. ദിവാകരന്‍

,, പി. തിലോത്തമന്‍

ശ്രീമതി ഗീതാ ഗോപി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും നഗരകാര്യവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() വ്യവസായ വകുപ്പിന്റെയും മറ്റു പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെയും കൈവശ ഭൂമിയില്‍ ഉപയോഗമില്ലാതെ കിടക്കുന്ന ഭൂമിയുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ഇതിനായി നിയമിച്ച കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ ;

(ബി) ഈ ഭൂമിയുടെ വൈവിധ്യവല്‍ക്കരണത്തിനും അടിസ്ഥാന സൌകര്യ വികസനത്തിനുമായി എന്തെങ്കിലും പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ വിശദമാക്കുമോ ?

*208

പാട്ടഭൂമി ഏറ്റെടുക്കുന്നതിലെ വീഴ്ചകള്‍ പരിഹരിക്കുവാന്‍ സംവിധാനം

ശ്രീ. സി. മമ്മൂട്ടി

,, എന്‍. ഷംസുദ്ദീന്‍

,, കെ.എന്‍.. ഖാദര്‍

,, കെ.എം. ഷാജി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() നിയമാനുസൃത നടപടിക്രമങ്ങള്‍ പാലിക്കാതെ പാട്ടഭൂമി ഏറ്റെടുക്കുന്നത് കോടതി നടപടികള്‍ക്ക് അവസരമൊരുക്കുകയും സര്‍ക്കാര്‍ നടപടികള്‍ റദ്ദാക്കപ്പെടുകയും ചെയ്യുന്ന സ്ഥിതിവിശേഷം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പാട്ടക്കാരെ സഹായിക്കുന്നതിനുവേണ്ടി നടപടിക്രമങ്ങള്‍ പാലിക്കാതെ ഇത്തരം സ്ഥിതിവിശേഷം ഉണ്ടാക്കുന്ന ഉദ്യോഗസ്ഥരുടെ പേരില്‍ എന്തൊക്കെ നടപടികളാണ് കൈക്കൊള്ളാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി) മന:പൂര്‍വ്വമല്ലാതുള്ള വീഴ്ചകള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്നത് ഒഴിവാക്കാന്‍ എന്തെങ്കിലും നടപടികള്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ഡി) ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും, നിയമനടപടികളില്‍ വീഴ്ച വരാതിരിക്കാനും നിയമാവബോധം സൃഷ്ടിക്കാനും ഉതകുംവിധമുള്ള പരിശീലന പരിപാടികള്‍ നിലവിലുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുമോ?

*209

തിരമാലയില്‍ നിന്നും വൈദ്യൂതി

ശ്രീ. . ചന്ദ്രശേഖരന്‍

,, വി. എസ്. സുനില്‍ കുമാര്‍

,, പി. തിലോത്തമന്‍

,, കെ. അജിത്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() തിരമാലയില്‍ നിന്നും വൈദ്യൂതി ഉല്പാദിപ്പിക്കുന്നതിന് സാദ്ധ്യതാ പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ ; എങ്കില്‍ ഇത്തരത്തിലുള്ള എത്ര പഠന റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ട് ; ഈ റിപ്പോര്‍ട്ടുകളിലെ ഉള്ളടക്കം വിശദമാക്കുമോ ;

(ബി) പഠന റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ ?

*210

വനമേഖലയില്‍ റാപ്പിഡ് റെസ്പോണ്‍സ് യൂണിറ്റ്

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, അന്‍വര്‍ സാദത്ത്

,, . സി. ബാലകൃഷ്ണന്‍

,, .റ്റി. ജോര്‍ജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() വനമേഖലയിലെ അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിന് വനം വകുപ്പ് എന്തെല്ലാം സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്;

(ബി) ഇതിനായിട്ടുള്ള റാപ്പിഡ് റെസ്പോണ്‍സ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ് ;

(സി) സംസ്ഥാനത്ത് എവിടെയൊക്കെ ഈ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ?

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.