STARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >4th Session>Starred Q & A

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

THIRTEENTH   KLA - 4th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

*31

പുതിയ വൈദ്യുത പദ്ധതികള്‍

ശ്രീമതി കെ. എസ്. സലീഖ

ശ്രീ.കെ. കെ. നാരായണന്‍

,, . എം. ആരിഫ്

,, കെ. ദാസന്‍


താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഏതെങ്കിലും പുതിയ വൈദ്യുത പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കിയിട്ടുണ്ടോ ; എങ്കില്‍ അതിന്റെ ഫലമായി എത്ര മെഗാവാട്ട് വൈദ്യുതി അധികമായി ഉല്പാദിപ്പിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ ;

(ബി) നിലവിലുള്ള ജനറേറ്ററുകളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും അവ ആധുനികവല്ക്കരിക്കുന്നതിനും എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ;

(സി) മുന്‍ സര്‍ക്കാര്‍ അഞ്ച് വര്‍ഷം കൊണ്ട് ഏതെല്ലാം പദ്ധതികളുടെ ആധുനികവല്ക്കരണമാണ് നടത്തിയത് ; അതിന്റെ ഫലമായി എത്ര വൈദ്യുതി അധികമായി ഉല്പാദിപ്പിച്ചു ;

(ഡി) കഴിഞ്ഞ അഞ്ചുവര്‍ഷക്കാലമായി ഓരോ വര്‍ഷവും കേന്ദ്രപൂളില്‍ നിന്നും ലഭിച്ച വൈദ്യുതിയുടെ വിഹിതം എത്രയെന്ന് വിശദമാക്കാമോ ;

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കേന്ദ്രപൂളില്‍ നിന്നും എത്ര വൈദ്യുതി ലഭിച്ചു എന്ന് വ്യക്തമാക്കാമോ ?

*32

റെയില്‍വേ വികസന പ്രവര്‍ത്തനങ്ങള്‍

ശ്രീ. പുരുഷന്‍ കടലുണ്ടി

,, എം.. ബേബി

'' സി.കെ. സദാശിവന്‍

'' ജെയിംസ് മാത്യു

() സംസ്ഥാനത്തിന്റെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് മുന്‍ വര്‍ഷങ്ങളിലെ റെയില്‍വേ ബഡ്ജറ്റുകളില്‍ വാഗ്ദാനം ചെയ്ത വികസന പ്രവര്‍ത്തനങ്ങളില്‍ ഇനിയും നടപ്പിലാക്കാത്തവ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ ;

(ബി) റെയില്‍വേ ബഡ്ജറ്റിനു മുമ്പായി സംസ്ഥാനത്തെ എം.പി. മാരുടെ കോണ്‍ഫറന്‍സില്‍ എടുത്ത തീരുമാനങ്ങള്‍ എന്തെല്ലാമായിരുന്നു ; ഇതിന്മേല്‍ എന്തു നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ ;

(സി) മുഖ്യമന്ത്രി കേന്ദ്രമന്ത്രിമാരെക്കണ്ട് ഇക്കാര്യത്തില്‍ നല്‍കിയ നിവേദനത്തില്‍ എന്തെല്ലാം കാര്യങ്ങളാണ് ആവശ്യപ്പെട്ടിരുന്നത് ; പ്രസ്തുത മെമ്മോറാണ്ടത്തിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ;

(ഡി) കേന്ദ്രമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ എന്തെങ്കിലും ഉറപ്പ് ലഭിച്ചിട്ടുണ്ടോ ;

() 2010-11 കേന്ദ്ര റെയില്‍വേ ബഡ്ജറ്റില്‍ സംസ്ഥാനത്തിന് വാഗ്ദാനം ചെയ്ത മൂന്നു മെമു സര്‍വ്വീസുകള്‍ ഇനിയും ആരംഭിക്കാതിരിക്കുന്നതിന്റെ കാരണം വ്യക്തമാക്കുമോ ; ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചു എന്ന് അറിയിക്കുമോ ?

*33

മാലിന്യസംസ്കരണത്തിന് സാങ്കേതിക വിദ്യ

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, സി.പി.മുഹമ്മദ്

,, പി.. മാധവന്‍

() നഗരങ്ങളിലെ മാലിന്യ സംസ്കരണത്തിന് ഏതെല്ലാം സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത് ; വിശദമാക്കുമോ ;

(ബി) ഏത് ഏജന്‍സിയാണ് ഇതിനായി സാങ്കേതികസഹായവും മാര്‍ഗ്ഗനിര്‍ദ്ദേശവും നല്‍കുന്നത് ;

(സി) നഗരവാസികള്‍ക്ക് അനുയോജ്യമായ സാങ്കേതിക വിദ്യയും ഏജന്‍സിയും തെരെഞ്ഞെടുക്കുവാന്‍ സ്വാതന്ത്യ്രം നല്‍കുമോ ?

*34

അതിവേഗ റെയില്‍പ്പാത

ശ്രീ. . കെ. വിജയന്‍

,, വി. എസ്. സുനില്‍കുമാര്‍

,, വി. ശശി

,, പി. തിലോത്തമന്‍

() സംസ്ഥാനത്ത് അതിവേഗ റെയില്‍പ്പാത സ്ഥാപിക്കുന്നതിനുള്ള രൂപരേഖ തയ്യാറായിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ നോഡല്‍ ഏജന്‍സി ഏതാണെന്ന് വ്യക്തമാക്കുമോ;

(ബി) ഈ പദ്ധതിക്കായി എത്ര ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കേണ്ടിവരുമെന്നും എത്ര കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടതായിവരും എന്നും വെളിപ്പെടുത്തുമോ;

(സി) പുതിയ പാതയുടെ അലൈന്‍മെന്റ് ഏറ്റെടുക്കുന്ന സ്ഥലം, പുനരധിവാസ പാക്കേജ് എന്നിവ സംബന്ധിച്ച് എന്തെങ്കിലും ധാരണകള്‍ ഉണ്ടായിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ഡി) എത്ര കാലം കൊണ്ട് ഈ പദ്ധതി പൂര്‍ത്തിയാക്കാനാണുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

*35

.റ്റി. മേഖലാ വികസനം

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, വി. പി. സജീന്ദ്രന്‍

,, വര്‍ക്കല കഹാര്‍

,, വി. ഡി. സതീശന്‍

() .റ്റി. രംഗത്തെ വളര്‍ച്ചയ്ക്കായി എന്തെല്ലാം നടപടികളാണു കൈക്കൊണ്ടിട്ടുള്ളതെന്നു വിശദമാക്കുമോ;

(ബി) സംസ്ഥാനത്തെ പ്രധാനപ്പെട്ട നഗരങ്ങള്‍ കേന്ദ്രമാക്കി ഐ.റ്റി. വ്യവസായസോണുകള്‍ തുടങ്ങുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കുമോ;

(സി) സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ ഐ.റ്റി. പാര്‍ക്കുകള്‍ അനുവദിക്കുന്ന കാര്യം ആലോചിക്കുമോ;

(ഡി) സാധാരണക്കാരന്റെ ജീവിതനിലവാരംകൂടി ഉയര്‍ത്തുന്ന ഐ.റ്റി. വികസനത്തിനു രൂപം നല്‍കുന്ന കാര്യം ആലോചിക്കുമോ?

*36

പാലക്കാട് കോച്ച് ഫാക്ടറി

ശ്രീ. കെ. രാധാകൃഷ്ണന്‍

,, . കെ. ബാലന്‍

,, എം. ഹംസ

,, കെ. സുരേഷ് കുറുപ്പ്

() പാലക്കാട് കോച്ച് ഫാക്ടറി, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ, പൊതുമേഖലയില്‍ നടപ്പിലാക്കണമെന്ന മുന്‍സര്‍ക്കാരിന്റെ തീരുമാനത്തില്‍ ഇപ്പോള്‍ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ ; എങ്കില്‍ അതിന്റെ കാരണം വിശദമാക്കാമോ ;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കേന്ദ്രവുമായി ഇക്കാര്യത്തില്‍ എന്തെങ്കിലും കത്തിടപാടുകള്‍ നടത്തിയിരുന്നോ ; എങ്കില്‍ അവയുടെ പകര്‍പ്പ് നല്‍കാമോ ;

(സി) കോച്ച് ഫാക്ടറി സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്നതിന് ഈ സര്‍ക്കാര്‍ എന്തെങ്കിലും വിയോജിപ്പ് കേന്ദ്രത്തെ അറിയിച്ചിരുന്നോ ; എങ്കില്‍ ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ പ്രതികരണം എന്തായിരുന്നു ;

(ഡി) തുടക്കത്തില്‍ 5000 കോടി രൂപ മുതല്‍മുടക്ക് പ്രതീക്ഷിച്ച ഈ പദ്ധതി 500 കോടി രൂപയുടേതായി വെട്ടിച്ചുരുക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കുമോ ;

() സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കിയ ഭൂമിയുടെ വില കണക്കാക്കി സംസ്ഥാനത്തിന് ഓഹരി പങ്കാളിത്തം വേണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടോ ?

*37

കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ സര്‍ജറിക്ക് ധനസഹായം

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

,, പി. കെ. ബഷീര്‍

,, എന്‍.. നെല്ലിക്കുന്ന്

,, സി. മമ്മൂട്ടി

() കുട്ടികളുടെ ശ്രവണവൈകല്യ പരിഹാരത്തിനുള്ള കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ സര്‍ജറിക്ക് ധനസഹായം നല്കുന്ന പദ്ധതിക്ക് രൂപം നല്കിയിട്ടുണ്ടോ ;

(ബി) എങ്കില്‍ അതിന്റെ വിശദവിവരം നല്കാമോ ;

(സി) ധനസഹായം ആശുപത്രികള്‍ മുഖേന വിതരണം ചെയ്യാനാണോ ഉദ്ദേശിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;

(ഡി) സ്വകാര്യ ആശുപത്രികളില്‍ നടത്തുന്ന സര്‍ജറിക്ക് ധനസഹായം നല്കാന്‍ പദ്ധതിയില്‍ വ്യവസ്ഥയുണ്ടോ ;

() സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ എവിടെയെല്ലാമാണ് ഈ സര്‍ജറിക്ക് സൌകര്യമുള്ളതെന്ന് വ്യക്തമാക്കുമോ ?

*38

അനാഥാലയങ്ങളിലെയും വൃദ്ധസദനങ്ങളിലെയും ചൂഷണം

ശ്രീ. സാജു പോള്‍

,, കെ. കുഞ്ഞമ്മത് മാസ്റര്‍

,, ആര്‍. രാജേഷ്

ഡോ.കെ.ടി.ജലീല്‍

() സാമൂഹ്യക്ഷേമ വകുപ്പിന് കീഴില്‍ അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍ മുതലായവയ്ക്ക് അംഗീകാരവും ധനസഹായവും നല്‍കുന്ന തിനുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കുമോ ;

(ബി) സംസ്ഥാനത്ത് ഓരോ വിഭാഗത്തിലും ഇപ്പോള്‍ എത്ര സ്ഥാപനങ്ങളാണ് പ്രവര്‍ത്തിച്ചുവരുന്നത് ; പ്രസ്തുത സ്ഥാപനങ്ങള്‍ക്കെല്ലാമായി എന്ത് തുക ഈ വര്‍ഷം ഗ്രാന്റായി നല്‍കിയിട്ടുണ്ട് ;

(സി) ഇത്തരം സ്ഥാപനങ്ങളിലെ അന്തേവാസികളെ സ്ഥാപനനടത്തിപ്പുകാര്‍ പലവിധത്തില്‍ ചൂഷണം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി) സംസ്ഥാനത്തെ ചില സ്വാശ്രയകോളേജുകളുടെ പരീക്ഷകള്‍ക്ക് വേണ്ടി ഇത്തരം സ്ഥാപനങ്ങളിലെ അന്തേവാസികളെ കൊണ്ടുപോയി വന്‍തുക സ്ഥാപനനടത്തിപ്പുകാര്‍ സമാഹരിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

() എങ്കില്‍ ഏതെല്ലാം സ്ഥാപനങ്ങള്‍ക്കെതിരെയാണ്

അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

*39

ത്രിതല പഞ്ചായത്തുകളുടെ പദ്ധതി നിര്‍വ്വഹണത്തിലെ പുരോഗതി

ശ്രീ. എസ്. രാജേന്ദ്രന്‍

ഡോ. തോമസ് ഐസക്

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ. കെ. വി. വിജയദാസ്

() സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളുടെ പദ്ധതി നിര്‍വ്വഹണത്തിലെ പുരോഗതി സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ;

(ബി) തന്നാണ്ടില്‍ ത്രിതല പഞ്ചായത്തുകള്‍ക്ക് മാത്രമായി ബഡ്ജറ്റില്‍ വകയിരുത്തിയ തുകയും അതിന്റെ വിശദാംശങ്ങളും വെളിപ്പെടുത്താമോ;

(സി) ഏറ്റവും ഒടുവിലത്തെ പദ്ധതി പുരോഗതി പരിശോധന വേളയില്‍ ഗ്രാമപഞ്ചായത്തുകളും ബ്ളോക്ക് പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തുകളും ഫലത്തില്‍ എത്ര ശതമാനം തുക ചെലവഴിച്ചിട്ടുണ്ടായിരുന്നു എന്ന് വ്യക്തമാക്കുമോ;

(ഡി) പദ്ധതി നിര്‍വ്വഹണത്തിലെ പാളിച്ചകള്‍ എന്തെല്ലാമായിരുന്നു; പട്ടികജാതി - പട്ടികവര്‍ഗ്ഗ വികസന ഫണ്ടിന്റെ എത്ര ശതമാനം ഇനിയും വിനിയോഗിക്കാന്‍ ബാക്കിയുണ്ട് ?

*40

കൃഷിഭൂമിയും വനം പരിസ്ഥിതി നിയമവും

ശ്രീ. എം. ചന്ദ്രന്‍

,, കെ.കെ. ജയചന്ദ്രന്‍

ശ്രീമതി കെ.കെ. ലതിക

ശ്രീ. രാജു എബ്രഹാം

() കൃഷി ഭൂമിയെ വനം പരിസ്ഥിതി നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള എന്തെങ്കിലും തീരുമാനം എടുത്തിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി) മുന്‍സര്‍ക്കാര്‍ പുറപ്പെടുവിച്ച വനം ഓര്‍ഡിനന്‍സ് റദ്ദാക്കപ്പെട്ട സാഹചര്യത്തില്‍, പ്രസ്തുത ഓര്‍ഡിനന്‍സ് അനുസരിച്ച് ലഭ്യമായ വനഭൂമി വിട്ടുകൊടുക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി) കൃഷിസ്ഥലത്ത് വാസഗൃഹങ്ങള്‍ ഉണ്ടെങ്കില്‍ പ്രസ്തുത ഭൂമിയെ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിക്കൊണ്ട് 2005-ല്‍ പാസാക്കിയ നിയമം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

*41

പുതുതായി രൂപീകരിച്ച പൊതുമേഖലാവ്യവസായശാലകളുടെ തുടര്‍പ്രവര്‍ത്തനം

ശ്രീ. എം. ഹംസ

,, . പി. ജയരാജന്‍

,, എളമരം കരീം

,, വി. ശിവന്‍കുട്ടി

() മുന്‍സര്‍ക്കാര്‍ പുതുതായി പ്രാവര്‍ത്തികമാക്കിയ ഒമ്പതു പൊതുമേഖലാവ്യവസായശാലകളുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്നു വ്യക്തമാക്കുമോ;

(ബി) പ്രസ്തുതവ്യവസായശാലകളുടെ ആവശ്യത്തിനായി ബഡ്ജറ്റില്‍ വകയിരുത്തിയ തുക ഇതിലേയ്ക്കായി ചെലവഴിക്കുകയു ണ്ടായോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കുമോ;

(സി) ഈ വ്യവസായപദ്ധതികള്‍ വഴി എത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണു കണക്കാക്കിയിരുന്നത്;

(ഡി) പ്രസ്തുതസ്ഥാപനങ്ങളിലെ ഒഴിവുകളിലേയ്ക്കു നിയമിക്കുന്നതിനായി തയ്യാറാക്കിയിരുന്ന ഉദ്യോഗാര്‍ത്ഥികളുടെ പട്ടികകള്‍ ഈ സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കുമോ;

() പ്രസ്തുതപട്ടികയില്‍ നിന്ന് എത്രപേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ടായിരുന്നു; നിയമിക്കപ്പെട്ടവരുടെയും റാങ്ക് ലിസ്റിലുള്ളവരുടെയും കാര്യത്തില്‍ ഈ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കുമോ?

*42

വന സംരക്ഷണ പദ്ധതികള്‍

ശ്രീ. സി.പി. മുഹമ്മദ്

,, പി.. മാധവന്‍

'' റ്റി.എന്‍. പ്രതാപന്‍

'' തേറമ്പില്‍ രാമകൃഷ്ണന്‍

() അഖിലേന്ത്യ സര്‍വ്വേ പ്രകാരം കേരളത്തിന്റെ വനവിസ്തൃതി കുറഞ്ഞുവരുന്നതായ റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) വനനശീകരണവും കയ്യേറ്റങ്ങളും തടയാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് അറിയിക്കുമോ ;

(സി) വേനല്‍ക്കാലത്ത് കാട്ടുതീമൂലം ഉണ്ടാകുന്ന വനനശീകരണം തടയുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് അറിയിക്കുമോ ; കാട്ടുതീ തടയുവാനുള്ള ഫയര്‍ലൈന്‍ തെളിക്കുന്ന നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ ;

(ഡി) വനഭൂമിയില്‍ താമസക്കാരായ ആദിവാസികളെ പുനരധിവസിപ്പിക്കുവാന്‍ പദ്ധതികള്‍ തയ്യാറാക്കുന്നുണ്ടോ ; വിശദീകരിക്കുമോ ?

*43

ഭക്ഷ്യസംസ്ക്കരണമിഷന്‍

ശ്രീ. വി. ഡി. സതീശന്‍

,, അന്‍വര്‍ സാദത്ത്

,, ഹൈബി ഈഡന്‍

,, ജോസഫ് വാഴക്കന്‍

() സംസ്ഥാനത്ത് ഭക്ഷ്യസംസ്ക്കരണമിഷന് രൂപം നല്‍കിയിട്ടുണ്ടോ;

(ബി) പ്രസ്തുതമിഷന്‍ വഴി എന്തെല്ലാം ലക്ഷ്യങ്ങളാണു കൈവരിക്കാന്‍ ഉദ്ദേശിക്കുന്നതെന്നു വ്യക്തമാക്കുമോ;

(സി) പ്രസ്തുതമിഷന്‍ നടപ്പാക്കുന്നതിന് എന്തെല്ലാം കേന്ദ്രസഹായമാണു ലഭിക്കുന്നതെന്നു വ്യക്തമാക്കുമോ?

*44

സ്ത്രീകള്‍ക്കായുള്ള ക്ഷേമ പദ്ധതികള്‍

ശ്രീ. ബെന്നി ബെഹനാന്‍

,, പി. . മാധവന്‍

,, കെ. മുരളീധരന്‍

,, . റ്റി. ജോര്‍ജ്

() സ്ത്രീകളുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമായി സാമൂഹ്യ ക്ഷേമ വകുപ്പ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ പദ്ധതികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ ;

(ബി) ഉദ്യോഗസ്ഥകളായ സ്ത്രീകള്‍ക്ക് സുരക്ഷിതമായി താമസിക്കുന്നതിന് സംസ്ഥാനത്തെ പ്രധാന പട്ടണങ്ങളില്‍ വനിതാ ഹോസ്റലുകള്‍ ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ;

(സി) തീവണ്ടികളില്‍ യാത്രചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കായി മറ്റു വകുപ്പുകളുമായി ചേര്‍ന്ന് സാമൂഹ്യക്ഷേമ വകുപ്പ് പദ്ധതികള്‍ നടപ്പിലാക്കുമോ ?

*45

നാട്ടാനകളുടെ സുരക്ഷയ്ക്കായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

ശ്രീ. . ചന്ദ്രശേഖരന്‍

,, മുല്ലക്കര രത്നാകരന്‍

,, പി. തിലോത്തമന്‍

,, കെ. അജിത്

() നാട്ടാനകളുടെ സുരക്ഷയ്ക്കായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ ;

(ബി) ആന വിരണ്ടോടുന്നതും, ഇടയുന്നതും പതിവായിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;

(സി) കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ആനകള്‍ ഇടഞ്ഞതു മുഖേന എത്ര പേര്‍ കൊല്ലപ്പെട്ടു; എത്ര പേര്‍ക്കു പരിക്കു പറ്റി;

(ഡി) കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും, പരിക്കു പറ്റിയവര്‍ക്കും എന്തെല്ലാം സഹായങ്ങള്‍ നല്‍കിയെന്നു വെളിപ്പെടുത്തുമോ ?

*46

മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍

ശ്രീ. കെ.എന്‍..ഖാദര്‍

,, കെ.എം.ഷാജി

,, സി.മോയിന്‍കുട്ടി

,, റ്റി..അഹമ്മദ് കബീര്‍

() പഞ്ചായത്ത്രാജ് നഗരപാലികാ നിയമപ്രകാരം നഗരങ്ങളുടെ ശുചീകരണ, മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുടെ ചുമതല ഏതു ഭരണസംവിധാനത്തിന്റെ കീഴിലാണെന്ന് വ്യക്തമാക്കുമോ;

(ബി) നഗരശുചീകരണത്തിനും മാലിന്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്കുമായി കേന്ദ്രതലത്തിലും സംസ്ഥാനതലത്തിലും ആവിഷ്ക്കരിച്ച്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന നടപ്പിലാക്കി വരുന്ന പദ്ധതികളുടെ വിശദ വിവരം നല്‍കാമോ;

(സി) പ്രസ്തുത പദ്ധതികള്‍ക്കായി കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം പ്രതിവര്‍ഷം സംസ്ഥാനത്തെ ഓരോ നഗരസഭയ്ക്കും എന്തു തുക വീതം അനുവദിച്ചു എന്നും, ചെലവഴിച്ചു എന്നും വിശദമാക്കുമോ;

(ഡി) ബയോഡീഗ്രേഡബിള്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി വീടുകള്‍, ഹൌസിംഗ് കോളനികള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ എത്ര പ്ളാന്റുകള്‍ ഈ കാലഘട്ടത്തില്‍ നഗര സഭകള്‍ മുഖേന സ്ഥാപിച്ചു എന്നതിന്റെ വിശദാംശം നല്‍കാമോ;

() ഏതൊക്കെ നഗരസഭകള്‍ പ്ളാസ്റിക് റീസൈക്കിള്‍ യൂണിറ്റ് സ്ഥാപിച്ചിട്ടുണ്ട് എന്ന് കണക്കു സഹിതം വ്യക്തമാക്കുമോ?

*47

അന്യസംസ്ഥാനങ്ങളില്‍ നിന്നു വൈദ്യുതി എത്തിക്കുന്നതിനുള്ള സംവിധാനം

ശ്രീ. കെ. രാജു

,, മുല്ലക്കര രത്നാകരന്‍

,, ജി. എസ്. ജയലാല്‍

,, . കെ. വിജയന്‍

() അന്യസംസ്ഥാനങ്ങളില്‍ നിന്നും വാങ്ങുന്ന വൈദ്യുതി സംസ്ഥാനത്തെത്തിക്കുന്നതിന് നിലവിലുള്ള സംവിധാനങ്ങള്‍ എന്തെല്ലാമാണെന്നു വ്യക്തമാക്കുമോ;

(ബി) കൂടുതല്‍ വൈദ്യുതി കേന്ദ്രവിഹിതമായി സംസ്ഥാനത്തിനു ലഭിക്കാന്‍ സാദ്ധ്യതയുണ്ടോ;

(സി) കൂടുതല്‍ കേന്ദ്രവിഹിതം നേടിയെടുക്കുന്നതിനായി ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്നു വെളിപ്പെടുത്തുമോ;

(ഡി) കേന്ദ്രവിഹിതമായി ലഭിക്കുന്ന വൈദ്യുതി കേരളത്തിലെത്തിക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണുള്ളതെന്നു വ്യക്തമാക്കുമോ;

() സ്വകാര്യകമ്പനികള്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി സംസ്ഥാനത്തിനു പുറത്തേയ്ക്ക് വില്‍ക്കരുതെന്ന ആന്ധ്രാപ്രദേശ്, കര്‍ണ്ണാടകസര്‍ക്കാരുകളുടെ ഉത്തരവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

*48

വയോജന ക്ഷേമത്തിന് പ്രത്യേക ബോര്‍ഡ്

ശ്രീ. കെ. മുരളീധരന്‍

,, സണ്ണി ജോസഫ്

,, ഷാഫി പറമ്പില്‍

() സംസ്ഥാനത്ത് വയോജനക്ഷേമത്തിനായി പ്രത്യേക ബോര്‍ഡ് ആരംഭിക്കുന്നതിന് തീരുമാനമായിട്ടുണ്ടോ ; വിശദമാക്കുമോ;

(ബി) വയോജനങ്ങള്‍ക്ക് വേണ്ടി സാമൂഹ്യക്ഷേമവകുപ്പ് നല്‍കി വരുന്ന സൌകര്യങ്ങള്‍ക്ക് പകരം ഈ മേഖലയില്‍ ക്രിയാത്മക ഇടപെടലുകള്‍ നടത്തുന്ന വിധത്തില്‍ വയോജന നയത്തില്‍ തിരുത്തലുകള്‍ വരുത്തുമോ ;

(സി) ഇവരുടെ ഉപജീവനത്തിനും മാനസിക ഉല്ലാസത്തിനുമാവശ്യമായ പദ്ധതികള്‍ നടപ്പാക്കുമോ ?

*49

ഇന്‍കെല്ലിന്റെ അടിസ്ഥാന വികസനം

ശ്രീ. എം.പി. അബ്ദുസ്സമദ് സമദാനി

,, കെ. മുഹമ്മദുണ്ണി ഹാജി

,, അബ്ദുറഹിമാന്‍ രണ്ടത്താണി

,, എന്‍. ഷംസുദ്ദീന്‍

() ഇന്‍കെല്ലിന്റെ അടിസ്ഥാന വികസനം ലക്ഷ്യമിട്ട് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതി വിശദമാക്കുമോ ;

(ബി) ഇതിനുള്ള ഫണ്ട് സ്വരൂപിക്കുന്നത് ഏത് വിധത്തിലായിരിക്കുമെന്ന് വ്യക്തമാക്കുമോ ;

(സി) ഇന്‍കെല്‍ ഇപ്പോള്‍ ഏറ്റെടുത്തു നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ വിശദവിവരം ലഭ്യമാക്കുമോ ;

(ഡി) എന്ത് തുകയുടെ പദ്ധതികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

() തദ്ദേശസ്ഥാപനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ ഇന്‍കെല്‍ ഉദ്ദേശിക്കുന്നുണ്ടോ ; എങ്കില്‍ വിശദവിവരം ലഭ്യമാക്കുമോ ?

*50

പ്രകൃതിവാതക വിതരണത്തിന് സംയുക്ത സംരംഭം

ശ്രീ. ലൂഡി ലൂയീസ്

,, അന്‍വര്‍ സാദത്ത്

,, പി. സി. വിഷ്ണുനാഥ്

,, ഡൊമിനിക് പ്രസന്റേഷന്‍

() സംസ്ഥാനത്ത് പ്രകൃതിവാതക വിതരണത്തിന് സംയുക്ത സംരംഭം രൂപീകരിച്ചിട്ടുണ്ടോ ; എങ്കില്‍ വിശദമാക്കുമോ ;

(ബി) പ്രസ്തുത സംരംഭം നടപ്പാക്കുന്നതിനുള്ള നോഡല്‍ ഏജന്‍സി ആരാണ്;

(സി) ഏതെല്ലാം കമ്പനികളുമായി ചേര്‍ന്നാണ് ഇത് നടപ്പാക്കുന്നത് ; വ്യക്തമാക്കുമോ ?

 
*51

അഗതി - അനാഥ മന്ദിരങ്ങളുടെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. എന്‍. . നെല്ലിക്കുന്ന്

() സംസ്ഥാനത്ത് എത്ര അഗതി - അനാഥ മന്ദിരങ്ങളുണ്ട് എന്നും ഈ മന്ദിരങ്ങളില്‍ എത്ര അന്തേവാസികള്‍ ഉണ്ട് എന്നും അറിയിക്കുമോ;

(ബി) അനാഥമന്ദിരങ്ങളിലും മറ്റും എത്തിപ്പെടുന്ന കുട്ടികളില്‍ പലരും തീര്‍ത്തും അനാഥരായ കുട്ടികളല്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) അനാഥാലയങ്ങളില്‍ കുട്ടികളെ പരിചരിക്കുന്നവര്‍ പരിശീലനം നേടിയവരാണോ എന്നും ഇവര്‍ക്ക് കുട്ടികളെ പരിചരിക്കാന്‍ ഏതു രീതിയിലുള്ള പരിശീലനമാണ് നല്‍കുന്നത് എന്നും അറിയിക്കുമോ;

(ഡി) അംഗീകാരമില്ലാത്ത എത്ര അഗതി - അനാഥമന്ദിരങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട് ?

*52

ഗാര്‍ഹികപീഡനനിയമം നീതിയുക്തമാക്കുന്നതിനു നടപടി

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

,, എം. പി. അബ്ദുസ്സമദ് സമദാനി

,, അബ്ദുറഹിമാന്‍ രണ്ടത്താണി

,, എന്‍. ഷംസുദ്ദീന്‍

() ഗാര്‍ഹികപീഡനനിയമത്തിലും അതിന്റെ നടപ്പാക്കലിലും അപാകതകള്‍ നിലനില്‍ക്കുന്നുണ്ടെന്ന ആവലാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ അപാകതകള്‍ പരിഹരിക്കുന്ന കാര്യത്തില്‍ നടപടികളെന്തെങ്കിലും സ്വീകരിക്കുന്നുണ്ടോ; വിശദമാക്കുമോ;

(സി) സ്ത്രീകള്‍ക്കു സംരക്ഷണം നല്‍കുന്നതിന്റെ ഭാഗമായി ജീവനാംശം അനുവദിക്കുമ്പോള്‍ പുരുഷന്റെ വരുമാനം കണക്കിലെടുക്കാതിരിക്കുന്നു എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും പരിഹാരനടപടികള്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ഡി) ഗാര്‍ഹികപീഡനം സംബന്ധിച്ച പരാതികള്‍ അന്വേഷിക്കുന്നതിന് നിലവിലുള്ള സംവിധാനം എന്താണെന്നു വിശദമാക്കുമോ;

() ഈ സംവിധാനം കൂടുതല്‍ കാര്യക്ഷമവും നീതിയുക്തവുമാക്കുന്നതിനു നടപടി സ്വീകരിക്കുമോ?

*53

പാട്ടത്തിനെടുത്ത എസ്റേറ്റ് ഭൂമിയുടെ ദുരുപയോഗവും,പാട്ടക്കരാര്‍ ലംഘനങ്ങളും

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

ശ്രീ. മഞ്ഞളാംകുഴി അലി

ശ്രീ. പി. ഉബൈദുള്ള

ശ്രീ. എം. ഉമ്മര്‍

() പാട്ടത്തിനെടുത്ത എസ്റേറ്റ് ഭൂമിയുടെ ദുരുപയോഗവും, പാട്ടക്കരാര്‍ ലംഘനങ്ങളും വ്യാപകമാകുന്ന സ്ഥിതിവിശേഷം പരിശോധനയ്ക്ക് വിധേയമായിട്ടുണ്ടോ ; എങ്കില്‍ അതു സംബന്ധിച്ച വിശദവിവരം നല്‍കാമോ ;

(ബി) പാട്ടക്കാലാവധി കഴിഞ്ഞ എസ്റേറ്റുകളുടെ കാര്യത്തില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(സി) വ്യവസ്ഥകള്‍ക്കു വിരുദ്ധമായി പാട്ടഭൂമി വില്‍പ്പന

നടത്തുന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ അതിന്മേല്‍ സ്വീകരിച്ച നടപടി സംബന്ധിച്ച വിശദവിവരം വെളിപ്പെടുത്തുമോ ;

(ഡി) വനംവകുപ്പിന്റെ കീഴില്‍ പാട്ടത്തിനുനല്‍കിയിട്ടുള്ള എസ്റേറ്റുകളുടെയെല്ലാം വിസ്തീര്‍ണ്ണം അളന്നു തിട്ടപ്പെടുത്താനും, പാട്ടക്കരാര്‍ രേഖകളുമായി ഒത്തുനോക്കി അപാകതകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാനുമുള്ള സംവിധാനം ഏര്‍പ്പെടുത്തുമോ ?

*54

സമ്പൂര്‍ണ്ണ കായികക്ഷമതാ പദ്ധതി

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. കെ. രാധാകൃഷ്ണന്‍

'' പി. റ്റി. . റഹീം

'' ബി. ഡി. ദേവസ്സി

() മുന്‍സര്‍ക്കാര്‍ ആവിഷ്കരിച്ചു നടപ്പിലാക്കിയ സമ്പൂര്‍ണ്ണ കായികക്ഷമതാ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;

(ബി) ഈപദ്ധതി നടപ്പിലാക്കേണ്ടതില്ലെന്ന് ഇപ്പോള്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്റെ കാരണങ്ങള്‍ വ്യക്തമാക്കുമോ;

(സി) ഈ ആവശ്യത്തിനായുള്ള വിവരശേഖരണം ഇപ്പോള്‍ നടത്തുന്നുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കുമോ;

(ഡി) വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ വെബ്സൈറ്റില്‍ രേഖപ്പെടുത്തുന്നതിനായി അനുവദിച്ച സമയപരിധിക്കുള്ളില്‍ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്താത്ത സ്കൂളുകള്‍ക്ക് ഒരവസരം കൂടി നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

() ഫെബ്രുവരി മാസത്തോടെ അവസാനിക്കേണ്ട രണ്ടാംഘട്ട പരിശോധന പൂര്‍ത്തിയായോ; ഇല്ലെങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കുമോ?

*55

വ്യവസായ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിന് നടപടി

ശ്രീ. എം. വി. ശ്രേയാംസ്കുമാര്‍

() സംസ്ഥാനത്ത് കൂടുതല്‍ വ്യവസായ നിക്ഷേപം കൊണ്ടുവരുന്നതിന് എന്തെല്ലാം പദ്ധതികള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) പുതിയ സാമ്പത്തിക വര്‍ഷം വ്യവസായ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി എന്തെങ്കിലും പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നുണ്ടോ; ആയത് വ്യക്തമാക്കുമോ;

(സി) വ്യവസായ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രവാസികളുടെ പങ്ക് ഉറപ്പാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചെന്ന് വ്യക്തമാക്കുമോ ?

*56

കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതി

ശ്രീ. വി. റ്റി. ബല്‍റാം

,, ബെന്നി ബെഹനാന്‍

,, . സി. ബാലകൃഷ്ണന്‍

,, കെ. അച്ചുതന്‍

() കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(ബി) ഇതിന്റെ പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(സി) പദ്ധതിക്ക് സെസ്സ് പദവി ലഭിച്ചിട്ടുണ്ടോ?

*57

പ്രോജക്ട് സാറ്റര്‍ഡേ

ശ്രീ. ജോസഫ് വാഴക്കന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, പാലോട് രവി

,, കെ. ശിവദാസന്‍ നായര്‍

() പ്രോജക്ട് സാറ്റര്‍ഡേ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം ;

(ബി) വനം വന്യജീവി വകുപ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്;

(സി) പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നു എന്ന് ഉറപ്പ് വരുത്തുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ?

*58

കൈത്തറിമേഖലയ്ക്കായുള്ള റിവൈവല്‍ പാക്കേജ്

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

,, സി. കൃഷ്ണന്‍

,, കെ. ദാസന്‍

,, ആര്‍. സെല്‍വരാജ്

() കൈത്തറിമേഖലയെ പുനരുദ്ധരിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്ക്കരിച്ച റിവൈവല്‍ റിഫോം റീസ്ട്രക്ചറിംഗ് പാക്കേജിലെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി) പ്രസ്തുത പാക്കേജ് മുഖേന എത്ര കോടി രൂപയുടെ ആശ്വാസമാണ് പ്രഖ്യാപിച്ചിരുന്നത്;

(സി) പ്രസ്തുത പാക്കേജ് നടപ്പിലാക്കുന്നതിന് സംസ്ഥാനത്ത് നിലവിലുള്ള ബുദ്ധിമുട്ടുകള്‍ എന്തെല്ലാമാണെന്നു വ്യക്തമാക്കുമോ;

(ഡി) ഇക്കാര്യത്തില്‍ നബാര്‍ഡ് മുന്നോട്ടുവെച്ചിട്ടുള്ളതും സംസ്ഥാനത്തിനനുയോജ്യമല്ലാത്തതുമായ നിബന്ധനകള്‍ പിന്‍വലിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

*59

പീഡിത വ്യവസായങ്ങളുടെ പുനരുദ്ധാരണം

ശ്രീ. മോന്‍സ് ജോസഫ്

,, റ്റി. യു. കുരുവിള

() സംസ്ഥാനത്തെ പീഡിത വ്യവസായങ്ങള്‍ പുനരുദ്ധരിക്കുന്നതിനും ആധുനികവല്‍ക്കരിക്കുന്നതിനും വൈവിദ്ധ്യവല്‍ക്കരിക്കുന്നതിനുമുള്ള എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;

(ബി) വ്യവസായ വകുപ്പിന്റെ ഏകജാലക സംവിധാനം വ്യവസായ സംരംഭകര്‍ക്ക് കുറച്ചുകൂടി ലളിതമാക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(സി) ചെറുകിട വ്യവസായ മേഖലയില്‍ ബാങ്ക് ഗ്യാരന്റിയില്‍ ലോണും സബ്സിഡിയും മിതമായ നിരക്കിലുള്ള വൈദ്യുതിയും വെള്ളവും റോഡും ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

*60

ശ്രവണവൈകല്യമുള്ള കുട്ടികള്‍ക്കായുള്ള ക്ഷേമ പദ്ധതികള്‍

ശ്രീ. എം. ഉമ്മര്‍

() ശ്രവണ വൈകല്യമുള്ളവര്‍ക്കായി നടപ്പാക്കുന്ന 'കോക്ളീയര്‍ ഇംപ്ളാന്റേഷന്‍' പദ്ധതിക്കായി എത്ര കുട്ടികളെ തെരഞ്ഞെടുത്തു;

(ബി) ഈ പരിപാടി എത്ര കാലത്തേയ്ക്കാണ് നടത്താനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;

(സി) ഇതുപോലെ മറ്റേതെങ്കിലും പരിപാടികള്‍ വൈകല്യമനുഭവിക്കുന്ന കുട്ടികള്‍ക്കായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.