UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >4th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 4th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

81

ഇന്ത്യന്‍ യൂണിയന്‍ മുസ്ളീം ലീഗിന്റെ നേത്യത്വത്തില്‍ നടന്ന അക്രമസംഭവങ്ങള്‍

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇതുവരെ ഇന്ത്യന്‍ യൂണിയന്‍ മുസ്ളീം ലീഗിന്റെ പ്രവര്‍ത്തകരായിട്ടുള്ളവരുടെ നേതൃത്വത്തില്‍ നടന്ന അക്രമസംഭവങ്ങള്‍ എത്രയാണെന്നും എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്നും വെളിപ്പെടുത്താമോ;

(ബി) മൊത്തം ആക്രമണത്തിന് എത്ര പേരെ അറസ്റ് ചെയ്യുകയുണ്ടായി; ഇനിയും അറസ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ലാത്ത പ്രതികള്‍ എത്ര?

82

ഇന്ത്യന്‍ യൂണിയന്‍ മുസ്ളീം ലീഗ് പ്രവര്‍ത്തകരുടെ അതിക്രമങ്ങള്

ശ്രീ. . കെ. ബാലന്‍

() ഇന്ത്യന്‍ യൂണിയന്‍ മുസ്ളീം ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ അതിക്രമങ്ങള്‍ സംബന്ധിച്ച് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്ത് ആകെ എത്ര കേസ്സുകള്‍ പോലീസ് രജിസ്റര്‍ ചെയ്തിട്ടുണ്ട്;

(ബി) ഏതെല്ലാം സ്ഥലങ്ങളിലാണ് ലീഗ് പ്രവര്‍ത്തകര്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുള്ളതെന്ന് വിശദമാക്കുമോ;

(സി) ഈ കാലയളവില്‍ നടന്ന ഏതെല്ലാം സംഘട്ടനങ്ങളിലും/അതിക്രമങ്ങളിലും ഇന്ത്യന്‍ യൂണിയന്‍ മുസ്ളീം ലീഗ് പ്രവര്‍ത്തകരായ എത്രയാളുകള്‍ക്കെതിരെ കേസ് രജിസ്റര്‍ ചെയ്യുകയുണ്ടായി; എത്രപേരെ അറസ്റ് ചെയ്യുകയുണ്ടായി; ഇനിയും എത്ര പേരെ അറസ്റ് ചെയ്യേണ്ടതായിട്ടുണ്ട്?

83

കാഞ്ഞീറ്റുകര ഗവണ്‍മെന്റ് ഹൈസ്കൂളിലെ വിദ്യാര്‍ത്ഥികളെ സാമൂഹിക വിരുദ്ധര്‍ മര്‍ദ്ദിച്ച സംഭവം

ശ്രീ. രാജു എബ്രഹാം

() കാഞ്ഞീറ്റുകര ഗവണ്‍മെന്റ് ഹൈസ്കൂളിലെ വിദ്യാര്‍ത്ഥികളെ പുറത്തു നിന്ന് എത്തിയ സാമൂഹിക വിരുദ്ധര്‍ മര്‍ദ്ദിച്ച സംഭവത്തില്‍, പോലീസ് ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെ എന്ന് വ്യക്തമാക്കാമോ;

(ബി) ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥികളുടെ ഇന്റിമേഷന്‍ എന്നാണ് കോയിപ്രം പോലീസ് സ്റേഷനില്‍ ലഭിച്ചിട്ടുളളത്;

(സി) എന്നാണ് പോലീസ് മൊഴി എടുത്തത് എന്നും എത്ര ദിവസം കുട്ടികള്‍ ആശുപത്രിയില്‍ കിടന്നു എന്നും വ്യക്തമാക്കാമോ;

(ഡി) ആക്രമണത്തിനിരയായ കുട്ടികളുടെ മൊഴി പ്രകാരം ആര്‍ക്കെങ്കിലുമെതിരേ പോലീസ് കേസ് എടുത്തിട്ടുണ്ടോ എന്നും അവര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെ എന്നും വ്യക്തമാക്കാമോ?

84

കായംകുളം മണ്ഡലത്തില്‍ സാമൂഹ്യവിരുദ്ധരുടെയും ഗുണ്ടാസംഘങ്ങളുടെയും അക്രമം

ശ്രീ. സി. കെ. സദാശിവന്‍

() കായംകുളം അസംബ്ളി മണ്ഡലത്തില്‍ അടുത്തകാലത്ത് ഉണ്ടായിട്ടുള്ള സാമൂഹ്യവിരുദ്ധന്മാരുടെയും ഗുണ്ടാസംഘങ്ങളുടെയും അക്രമം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇതുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്നു വ്യക്തമാക്കുമോ;

(സി) മുരിക്കുംമൂട്ടില്‍ നാല്പതോളം വരുന്ന ബംഗാളിത്തൊഴിലാളികളെ അക്രമികള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചു ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസ്സില്‍ എല്ലാ പ്രതികളെയും അറസ്റ് ചെയ്യുവാന്‍ കഴിഞ്ഞിട്ടുണ്ടോ;

(ഡി) ഓലകെട്ടിയമ്പലം എന്ന സ്ഥലത്ത് സ്മിത എന്ന യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ നിലവിലുള്ള അന്വേഷണപുരോഗതി വിശദമാക്കുമോ?

85

ചാരുപാറ സ്വദേശി ശ്രീ. കെ. സുധാകരന്റെ ആത്മഹത്യ

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() മക്കളുടെ മുന്നില്‍ വച്ചുള്ള പോലീസ് മര്‍ദ്ദനത്തില്‍ മനംനൊന്ത് കാണിക്കാര്‍ സുദായംഗവും എസ്.ബി.ടി. പാങ്ങോട് ബ്രാഞ്ചിലെ ജീവനക്കാരനുമായ ചാരുപാറ സ്വദേശി കെ. സുധാകരന്‍ ആത്മഹത്യ ചെയ്തതായി പറയപ്പെടുന്ന സംഭവത്തില്‍ ഏതെങ്കിലും വിധത്തിലുള്ള അന്വേഷണം നടന്നിട്ടുണ്ടോ;

(ബി) ഇതേക്കുറിച്ച് ഏന്തെങ്കിലും അന്വേഷണം ഇപ്പോള്‍ നടക്കുന്നുണ്ടോ;

(സി) എങ്കില്‍ അന്വേഷണത്തിന്റെ ഇപ്പോഴത്തെ അവസ്ഥ അറിയിക്കുമോ; ആര്‍ക്കെങ്കിലുമെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ ?

86

ഇന്ത്യാവിഷന്‍ ചാനല്‍ സംഘത്തെ പോലീസ് അക്രമിച്ച സംഭവം

ശ്രീ. എന്‍. . നെല്ലിക്കൂന്ന്

() കാസര്‍ഗോഡ് വച്ച് ഇന്ത്യാവിഷന്‍ ചാനല്‍ സംഘത്തെ പോലീസ് ആക്രമിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ കേസ്സ് എടുത്തിട്ടുണ്ടോ; എങ്കില്‍ ക്രൈം നമ്പര്‍ വെളിപ്പെടുത്തുമോ; കേസ്സെടുക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;

(ബി) കാസര്‍ഗോഡ് വച്ച് മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ നടന്ന ആക്രമണങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കില്‍ അന്വേഷണ റിപ്പോര്‍ട്ട് വെളിപ്പെടുത്താമോ?

87

മാധ്യമപ്രവര്‍ത്തകര്‍ക്കേറ്റ മര്‍ദ്ദനം

ശ്രീ. സി. കൃഷ്ണന്‍

() കാസര്‍ഗോഡ് പോലീസ് വാഹനങ്ങളുടെ ദുരുപയോഗം സംബന്ധിച്ച് വാര്‍ത്ത ശേഖരിക്കുന്നതിനിടെ ഇന്‍ഡ്യാവിഷന്‍ റിപ്പോര്‍ട്ടര്‍, ക്യാമറാമാന്‍ തുടങ്ങിയവര്‍ക്കു മര്‍ദ്ദനമേറ്റതായി പറയപ്പെടുന്ന സംഭവത്തില്‍ ഏതെങ്കിലും കേസ് നിലവിലുണ്ടോ;

(ബി) എങ്കില്‍ ഇതു സംബന്ധിച്ച് ആരുടെയെങ്കിലും പേരില്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ?

88

കിഴുപ്പാറപ്പുറത്ത് ജമീലയുടെ ദൂരൂഹമരണം

ശ്രീ. . കെ. ശശീന്ദ്രന്‍

() കോഴിക്കോട് ജില്ലയിലെ കാക്കൂര്‍ പഞ്ചായത്തില്‍ കിഴുപ്പാറപ്പുറത്ത് ജമീലയുടെ ദൂരൂഹമരണം സംബന്ധിച്ച് പ്രത്യേക അന്വേഷണം നടത്തിയിട്ടുണ്ടോ;

(ബി) എങ്കില്‍ വിശദവിവരം വെളിപ്പെടുത്തുമോ?

89

പോക്കറ്റടി ആരോപിച്ചുള്ള മര്‍ദ്ദനത്തെത്തുടര്‍ന്ന് യുവാവ് മരിച്ച സംഭവം

ശ്രീ. . പ്രദീപ് കുമാര്‍

() പോക്കറ്റടി ആരോപിച്ചുള്ള മര്‍ദ്ദനത്തെത്തുടര്‍ന്ന് യുവാവ് മരിച്ച സംഭവം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) സംഭവം സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ; ആരുടെയെല്ലാം പേരില്‍ ഏതെല്ലാം വകുപ്പുകള്‍ അനുസരിച്ച് കേസ് എടുത്തിട്ടുണ്ട്;

(സി) കേസ് അന്വേഷണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; സംഭവത്തിനുത്തരവാദികളായ ആരെല്ലാമാണ് ഇപ്പോഴും സര്‍ക്കാര്‍ സര്‍വ്വീസില്‍ തുടരുന്നതെന്ന് വിശദമാക്കാമോ?

90

കാസര്‍ഗോഡ് കലക്ടറേറ്റിലെ ജീവനക്കാരനെ ഡി.വൈ.എസ്.പി. അന്യായമായി മര്‍ദ്ദിച്ച സംഭവം

ശ്രീ. കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

() കാസര്‍ഗോഡ് കലക്ടറേറ്റിലെ ജീവനക്കാരനെ കാസര്‍ഗോഡ് മഹോത്സവനഗരിയില്‍ ഡി.വൈ.എസ്.പി. അന്യായമായി മര്‍ദ്ദിച്ച വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇക്കാര്യത്തില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ?

91

കോഴിക്കോട് എഞ്ചിനീയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരെ വെടിവെച്ച സംഭവം

ശ്രീ. . പ്രദീപ് കുമാര്‍

() കോഴിക്കോട് ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജിനു മുന്നില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അകാരണമായി വെടിവെച്ച സംഭവം സംബന്ധിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തുകയുണ്ടായോ;

(ബി) അന്വേഷണത്തില്‍ വെളിപ്പെട്ടതായ വസ്തുതകള്‍ വിശദമാക്കുമോ; ആരുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നായിരുന്നു വെടിവെയ്പുണ്ടായതെന്നു വെളിപ്പെടുത്തുമോ;

(സി) വിദ്യാര്‍ത്ഥികളെ വെടിവെച്ച ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ സര്‍വ്വീസില്‍ തുടരുന്നുണ്ടോ; സംഭവത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തിനെതിരെ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ?

92

ശ്രീ. ആര്‍. ബാലകൃഷ്ണപിള്ളയുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം

ശ്രീ. . കെ. ബാലന്‍

() അഴിമതിക്കേസ്സില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന ഘട്ടത്തില്‍ മുന്‍മന്ത്രി ശ്രീ. ആര്‍. ബാലകൃഷ്ണപിള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വിളിച്ചവരില്‍ ഈ മന്ത്രിസഭയിലെ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ആരൊക്കെയാണ്; വിശദമാക്കുമോ;

(സി) ഏതെല്ലാം മന്ത്രിമാരുടെ പേഴ്സണല്‍ സ്റാഫില്‍പ്പെട്ടവരെ ബന്ധപ്പെടുകയുണ്ടായി;

(ഡി) ഫോണ്‍ സംഭാഷണം സംബന്ധിച്ച് എ.ഡി.ജി.പി. സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ ഒരു പകര്‍പ്പ് മേശപ്പുറത്ത് വയ്ക്കാമോ ?

93

സ്ത്രീപീഡനക്കേസ്സുകള്

ശ്രീ. ബാബു എം. പാലിശ്ശേരി

() 2011 വര്‍ഷത്തില്‍ സംസ്ഥാനത്ത് സ്ത്രീപീഡനക്കേസ്സുകള്‍ എത്രയെണ്ണം രജിസ്റര്‍ ചെയ്തിട്ടുണ്ട് ;

(ബി) സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത് കണക്കിലെടുത്ത് ഇവ കുറച്ചുകൊണ്ടുവരുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടി എന്തൊക്കെയാണ് ; വിശദാംശം വ്യക്തമാക്കുമോ ?

94

കായംകുളം താലൂക്കാശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെ കൈയേറ്റം ചെയ്ത സംഭവം

ശ്രീ. സി. കെ. സദാശിവന്‍

() കായംകുളം താലൂക്കാശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെ കൈയേറ്റം ചെയ്യുകയും ആശുപത്രി ഉപകരണങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ കണ്ടാലറിയാവുന്ന പ്രതികള്‍ക്കെതിരെ വനിതാ ഡോക്ടര്‍ പരാതിപ്പെട്ടിട്ടുള്ള സാഹചര്യത്തില്‍ എല്ലാ പ്രതികളെയും അറസ്റുചെയ്യുവാന്‍ കഴിഞ്ഞിട്ടുണ്ടോ ;

(ബി) കേസിന്റെ നിലവിലുള്ള അവസ്ഥ വിശദമാക്കാമോ ?

95

സൌമ്യ വധക്കേസ്

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

() സൌമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ സാമ്പത്തികസ്രോതസ്സും ക്രിമിനല്‍ ബന്ധവും സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയായോ ;

(ബി) ഇയാള്‍ക്ക് സാമ്പത്തികപിന്തുണ നല്‍കിയ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ടോ;

(സി) ഈ കേസിന്റെ തുടക്കം മുതലുള്ള അന്വേഷണത്തിനിടയില്‍ ഏതെങ്കിലും അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയോ; എങ്കില്‍ ആരെ; കാരണം വെളിപ്പെടുത്താമോ ?

96

സ്ത്രീപീഡനക്കേസ്സുകള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര സ്ത്രീപീഡനക്കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്നു വെളിപ്പെടുത്തുമോ;

(ബി) ഈ കാലയളവില്‍ എത്ര ബാലപീഡനക്കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്നു വെളിപ്പെടുത്തുമോ;

(സി) ഈ കാലയളവില്‍ എത്ര സ്ത്രീകളും, കുട്ടികളും കൊലചെയ്യപ്പെട്ടിട്ടുണ്ടെന്നു വെളിപ്പെടുത്തുമോ?

97

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അക്രമങ്ങള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

() സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) 2011 ജനുവരി മുതല്‍ 2012 ജനുവരി വരെ ഇത്തരം എത്ര കേസ്സുകള്‍ വിവിധ പോലീസ് സ്റേഷനുകളില്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്;

(സി) എങ്കില്‍ ഏറ്റവുമധികം കേസ്സുകള്‍ രജിസ്റര്‍ ചെയ്യപ്പെട്ട ജില്ല ഏതെന്ന് വ്യക്തമാക്കുമോ?

98

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസ്സുകള്

ശ്രീമതി കെ. എസ്. സലീഖ

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച എത്ര കേസ്സുകള്‍ സംസ്ഥാനത്ത് വിവിധ പോലീസ് സ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ?

(ബി)ഇത്തരം കേസുകളില്‍ എത്ര പെണ്‍കുട്ടികള്‍ മരണപ്പെട്ടു എന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(സി) ഇതുമായി ബന്ധപ്പെട്ട് എത്ര കുറ്റവാളികളെ അറസ്റ് ചെയ്തിട്ടുണ്ട്;

(ഡി) ഇത്തരത്തിലുള്ള സാമൂഹ്യദ്രോഹികള്‍ക്ക് അതിവേഗം ശിക്ഷ ലഭിക്കുന്നതിന് സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും ഇത്തരം വിഷയം മാത്രം കൈകാര്യം ചെയ്യുന്നതിലേക്കായി അതിവേഗ കോടതികള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ; വിശദാംശം വ്യക്തമാക്കുമോ?

99

ആദിവാസിസ്ത്രീ കൂട്ടബലാത്സംഗത്തിനിരയായ സംഭവം

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

() നവംബറില്‍ അട്ടപ്പാടി, പുതൂര്‍ പഞ്ചായത്തിലെ കുളപ്പടിക ഊരിലെ അറുപതുകാരിയായ ആദിവാസിസ്ത്രീ കൂട്ടബലാത്സംഗത്തിനിരയായെന്ന് പറയുന്ന സംഭവത്തില്‍ ഏതെങ്കിലും കേസ് നിലവിലുണ്ടോ;

(ബി) എങ്കില്‍ കേസന്വേഷണം പൂര്‍ത്തിയായോ;

(സി) പ്രസ്തുതകേസിലെ പ്രതികളെ എല്ലാം പിടികൂടിയോ;

(ഡി) പീഡനത്തിനിരയായ സ്ത്രീയെ കാണാതായത് സംബന്ധിച്ച് ഏതെങ്കിലും പരാതി ലഭിച്ചിട്ടുണ്ടോ;

() എങ്കില്‍ ഇവരെ കണ്ടെത്തിയോ?

100

ആദിവാസിസ്ത്രീയെ മര്‍ദ്ദിച്ച സംഭവം

ശ്രീ. ബി.ഡി. ദേവസ്സി

() മലയ്ക്കപ്പാറ പോലീസ് സ്റേഷനില്‍വച്ച് പാറു എന്ന ആദിവാസി സ്ത്രീയെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തു നടപടിയാണ് സ്വീകരിച്ചത് എന്നറിയിക്കാമോ ;

(ബി) ആഴ്ചകളോളം ചികിത്സയിലായിരുന്ന പാറുവിന് എന്തെങ്കിലും നഷ്ടപരിഹാരം നല്‍കുകയുണ്ടായോ;

(സി) ഇല്ലെങ്കില്‍ നഷ്ടപരിഹാരം അനുവദിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

101

ആദിവാസിവിഭാഗത്തില്‍പ്പെട്ടവര്‍ പോലീസ് സ്റേഷനുകളില്‍ മര്‍ദ്ദിക്കപ്പെട്ടതു സംബന്ധിച്ച കേസ്സുകള്‍

ശ്രീ..കെ. ബാലന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ആദിവാസിവിഭാഗത്തില്‍പ്പെട്ട എത്രപേര്‍ പോലീസ് സ്റേഷനുകളില്‍ മര്‍ദ്ദിക്കപ്പെടുകയുണ്ടായി ;

(ബി) ആദിവാസിവിഭാഗത്തില്‍പ്പെട്ടവര്‍ മര്‍ദ്ദിക്കപ്പെട്ടതു സംബന്ധിച്ച എത്ര കേസുകള്‍ സംസ്ഥാനത്തെ പോലീസ് സ്റേഷനുകില്‍ രജിസ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട് ?

102

പട്ടികജാതിക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍

ശ്രീ. . കെ. ബാലന്‍

() പട്ടികജാതിക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയല്‍ നിയമം പ്രകാരം നടപടി ആവശ്യപ്പെട്ട് 2011 മേയ് മാസത്തിന് ശേഷം എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ട്; എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തു; എത്ര കേസ്സുകളില്‍ കോടതിയില്‍ എഫ്..ആര്‍ നല്‍കിയിട്ടുണ്ട്; ജില്ല തിരിച്ചുള്ള കണക്ക് നല്‍കുമോ;

(ബി) പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമങ്ങളെ സംബന്ധിച്ച് ദേശീയ പട്ടികജാതി കമ്മീഷന് ലഭിച്ച എത്ര പരാതികളില്‍ കേരളാ പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്; എത്ര പരാതികളെ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കി; വിശദമായ ലിസ്റ് നല്‍കുമോ?

103

ആക്രമിക്കപ്പെട്ട ആരാധനാലയങ്ങള്‍

ശ്രീ. എന്‍. . നെല്ലിക്കുന്ന്

() 2012 ഫെബ്രുവരിയില്‍ കാസര്‍ഗോഡ് മധൂര്‍ പഞ്ചായത്തില്‍ എത്ര ആരാധനാലയങ്ങള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്; ഇതുമായി ബന്ധപ്പെട്ട് രജിസ്റര്‍ ചെയ്ത കേസ്സുകളിലുള്‍പ്പെട്ട് അറസ്റ് ചെയ്യപ്പെട്ടതും, ഇനി അറസ്റ് ചെയ്യാനിരിക്കുന്നതുമായ പ്രതികളുടെ വിവരങ്ങള്‍ ലഭ്യമാക്കുമോ;

(ബി) മധൂര്‍ പഞ്ചായത്തിലെ ഒരു ആരാധനാലയത്തില്‍ മൃഗത്തിന്റെ തലവെച്ചു വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ കേസ്സില്‍ പ്രതികളെ കണ്ടെത്തിയിട്ടുണ്ടോ;

(സി) മധൂര്‍ പഞ്ചായത്തില്‍ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന വര്‍ഗ്ഗീയസംഘര്‍ഷങ്ങള്‍ക്കു ശാശ്വതപരിഹാരം കാണാന്‍ സര്‍ക്കാര്‍ എന്തു നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്?

104

ക്രമസമാധനഭംഗം

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

കാസര്‍ഗോഡും, കാഞ്ഞങ്ങാടും തൃക്കരിപ്പൂരും ഉള്‍പ്പെടെ ജില്ലയിലെ പല സ്ഥലങ്ങളിലും ക്രമസമാധാനപാലനത്തില്‍ ഭംഗം വരുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അടിക്കടി ഉണ്ടാകുന്ന വിവരം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

105

കാഞ്ഞങ്ങാടും പരിസരത്തും നടന്ന അക്രമപരമ്പര

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() കാസര്‍ഗോഡ് ജില്ലയില്‍ 2011 ഒക്ടോബര്‍ 9, 10, 11, 12 തീയതികളിലായി കാഞ്ഞങ്ങാട്ടും പരിസരത്തും നടന്ന അക്രമപരമ്പരയുമായി ബന്ധപ്പെട്ട് വിവിധ പോലീസ് സ്റേഷനുകളിലായി എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്ന് അറിയിക്കാമോ;

(ബി) ഇതില്‍ വര്‍ഗ്ഗീയ അസ്വസ്ഥതകളുണ്ടാക്കുന്ന തരത്തിലുള്ള സംഭവവുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്; കേസ് നമ്പറും, വകുപ്പും, കേസ് എടുക്കാനുണ്ടായ സംഭവവും വിശദമാക്കുന്ന ലിസ്റ് ലഭ്യമാക്കാമോ;

(സി) ഇതില്‍ എന്തൊക്കെ കേസുകളില്‍ ഏതൊക്കെ പ്രതികളെയാണ് അറസ്റ് ചെയ്തിട്ടുള്ളത് എന്നും ഇനി എത്ര പ്രതികളെയാണ് അറസ്റ് ചെയ്യാനുള്ളത് എന്നും വിശദമാക്കുമോ?

106

കാസര്‍ഗോഡ് ജില്ലയിലെ നബിദിന റാലി

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() കാസര്‍ഗോഡ് ജില്ലയില്‍ നബിദിനത്തില്‍ പട്ടാളവേഷം ധരിച്ച് റാലി നടത്തിയ സംഭവം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇതുമായി ബന്ധപ്പെട്ട് എത്ര കേസ്സുകള്‍ ഏതൊക്കെ

വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് എടുത്തിട്ടുള്ളതെന്ന് വിശദമാക്കാമോ;

(സി) പ്രസ്തുത കേസ്സുകളിലെ പ്രതികള്‍ ആരൊക്കെയാണ്; ഇതില്‍ ആരെയെങ്കിലും അറസ്റ് ചെയ്തിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;

(ഡി) പ്രസ്തുത കേസ്സിലെ പ്രതികള്‍ക്ക് കാഞ്ഞങ്ങാട് നടന്ന അക്രമ സമരവുമായി എന്തെങ്കിലും ബന്ധമുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ ?

107

കാസര്‍ഗോഡ് ജില്ലയില്‍ രജിസ്റര്‍ ചെയ്തിട്ടുള്ള കേസ്സുകള്

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() ഈ സര്‍ക്കാര അധികാരത്തില്‍ വന്നതിനുശേഷം കാസര്‍ഗോഡ് ജില്ലയിലെ വിവിധ പോലീസ് സ്റേഷനുകളില്‍ രജിസ്റര്‍ ചെയ്തിട്ടുള്ള എത്ര കേസ്സുകള്‍ പിന്‍വലിക്കാനുള്ള അപേക്ഷകള്‍ നല്‍കിയിട്ടുണ്ട്;

(ബി) ഈ കേസ്സുകളില്‍ ഓരോന്നും ഏത് സംഭവത്തിന്റെ അടിസ്ഥാനത്തില്‍ എടുത്തിട്ടുള്ളതാണെന്നും, ഏതൊക്കെ വകുപ്പ് ഉള്‍പ്പെടുത്തി എടുത്തിട്ടുള്ളതാണെന്നുമുള്ള വിശദമായ പട്ടിക ലഭ്യമാക്കാമോ;

(സി) ഇതില്‍ ഏതൊക്കെ പോലീസ് സ്റേഷനുകളിലെ ഏതൊക്കെ കേസ്സുകള്‍ പിന്‍വലിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കാമോ;

(ഡി) ഈ കേസ്സുകള്‍ പിന്‍വലിക്കുന്നതിന് ഏതെങ്കിലും പൊതുപ്രവര്‍ത്തകന്റെ ശുപാര്‍ശയുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ ?

108

റോഡടച്ച് കൂട്ടയോട്ടം

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

() ഊര്‍ജ്ജ സംരക്ഷണ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി നവംബര്‍ 14-ന് മണിക്കൂറുകളോളം റോഡടച്ച് കൂട്ടയോട്ടം നടത്തിയതിനെതിരെ ഏതെങ്കിലും തരത്തിലുള്ള കേസ് രജിസ്റര്‍ ചെയ്തിട്ടുണ്ടോ;

(ബി) ഇത് പാതയോരത്തെ പ്രകടനവും പൊതുയോഗവും ഉള്‍പ്പെടെ നിരോധിച്ച ഹൈക്കോടതി വിധിയുടെ ലംഘനമായി സര്‍ക്കാര്‍ കരുതുന്നുണ്ടോ;

(സി) കേസെടുത്തിട്ടില്ലെങ്കില്‍ എന്തുകൊണ്ടെന്ന് വിശദമാക്കാമോ?

109

അനധികൃത മണല്‍ ഖനനം

ശ്രീ. എം. ചന്ദ്രന്‍

() അനധികൃത മണല്‍ ഖനനം, മണല്‍ കടത്ത് തുടങ്ങി മണല്‍ ഇടപാടുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മൊത്തം എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്; ജില്ല തിരിച്ച് വ്യക്തമാക്കാമോ;

(ബി) ഈ കേസുകളുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത വാഹനങ്ങള്‍ വള്ളങ്ങള്‍ തുടങ്ങിയവ എത്രയാണ്;

(സി) മണല്‍ ഖനനവും കടത്തും സംബന്ധിച്ച് നിലവിലുള്ള നിയന്ത്രണ വ്യവസ്ഥകള്‍ വിശദമാക്കാമോ ?

110

അനധികൃത മണല്‍ ഖനനം

ശ്രീ. എം. ചന്ദ്രന്‍

() അനധികൃത മണല്‍ ഖനനം, മണല്‍ കടത്ത് തുടങ്ങി മണല്‍ ഇടപാടുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മൊത്തം എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്; ജില്ല തിരിച്ച് വ്യക്തമാക്കാമോ;

(ബി) ഈ കേസുകളുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത വാഹനങ്ങള്‍ വള്ളങ്ങള്‍ തുടങ്ങിയവ എത്രയാണ്;

(സി) മണല്‍ ഖനനവും കടത്തും സംബന്ധിച്ച് നിലവിലുള്ള നിയന്ത്രണ വ്യവസ്ഥകള്‍ വിശദമാക്കാമോ ?

111

നിയമനതട്ടിപ്പ്

ശ്രീ. സാജു പോള്‍

() പി.എസ്.സി. നിയമനതട്ടിപ്പ് കേസിന്റെ അന്വേഷണം പൂര്‍ത്തിയായോ ;

(ബി) എല്ലാ പ്രതികളേയും പിടികൂടിയോ ;

(സി) പ്രസ്തുത കേസ് അന്വേഷിച്ച അന്വേഷണ സംഘം ഇപ്പോള്‍ നിലവിലുണ്ടോ ;

(ഡി) പ്രസ്തുത കേസിന്റെ അന്വേഷണം പൂര്‍ത്തിയായില്ലെങ്കില്‍ എന്ന് പൂര്‍ത്തിയാകും ?

112

പാസ്പോര്‍ട്ട് അപേക്ഷകരെ പോലീസ് സ്റേഷനില്‍ വിളിച്ചു വരുത്തുന്നു എന്ന പരാതി

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്നയാളെ പോലീസ് സ്റ്റേഷനില്‍ വിളിച്ച് വരുത്താന്‍ പാടില്ലെന്ന ഉത്തരവ് ഡി.ജി.പി.യുടേതായുണ്ടോ എന്ന് വ്യക്തമാക്കാമോ ;

(ബി) എല്ലാ പോലീസ് സ്റേഷനുകളിലും ഈ ഉത്തരവ് പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പ് വരുത്തിയിട്ടുണ്ടോ ;

(സി) പാസ്പോര്‍ട്ട് അപേക്ഷകരെ പോലീസ് സറ്റേഷനില്‍ വിളിച്ച് പീഡിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി) ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തയ്യാറാകുമോ ?

113

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരുടെ പേരില്‍ വിജിലന്‍സ് അന്വേഷണം

ശ്രീ. എളമരം കരിം

ശ്രീഎം. ചന്ദ്രന്‍

ഡോ. കെ. ടി. ജലീല്‍

() സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരുടെ നടപടികളില്‍ ഉണ്ടാകുന്ന വീഴ്ചകളുടെ പേരില്‍ ഇനി വിജിലന്‍സ് അന്വേഷണം വേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ ; ഇതു സംബന്ധമായി മുഖ്യമന്ത്രി പ്രസ്താവന നടത്തുകയുണ്ടായോ ; വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ ;

(ബി) ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്ഷേപങ്ങള്‍ ഉണ്ടാകുമ്പോള്‍ ഏത് നിലയിലുള്ള നടപടി സ്വീകരിക്കാനാണുദ്ദേശിക്കുന്നത്;

(സി) ഇതിനകം നടന്ന വിജിലന്‍സ് അന്വേഷണങ്ങളില്‍ നടപടി ക്രമത്തിലുണ്ടായ വീഴ്ചകള്‍ കണ്ടെത്തപ്പെട്ട കേസുകളില്‍ സര്‍ക്കാരിന്റെ നിലപാട് എന്താണ് ?

114

- മെയില്‍ വിവാദം

ശ്രീ.കെ. ശിവദാസന്‍ നായര്‍

ശ്രീറ്റി.എന്‍. പ്രതാപന്‍

ശ്രീകെ. മുരളീധരന്‍

() -മെയില്‍ വിവാദവുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികള്‍ ഇതുവരെ എടുത്തിട്ടുണ്ടെന്ന് വിശദമാക്കുമോ;

(ബി) ഇത് സംബന്ധിച്ച കേസ്സന്വേഷണം ക്രൈംബ്രാഞ്ച് ആരംഭിച്ചിട്ടുണ്ടോ;

(സി) ഇത് സംബന്ധിച്ച് ആര്‍ക്കൊക്കെയെതിരെ കേസ്സ് എടുത്തിട്ടുണ്ട്?

115

ഒരു പ്രത്യേക സമുദായത്തിലെ കുറച്ച് ആളുകളുടെ -മെയില്‍ ചോര്‍ത്തിയ സംഭവം

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() സംസ്ഥാനത്ത് ഒരു പ്രത്യേക സമുദായത്തിലെ കുറച്ച് ആളുകളുടെ ഇ-മെയില്‍ ചോര്‍ത്തി എന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇത് സംബന്ധമായ എന്തെങ്കിലും അന്വേഷണം നടക്കുന്നുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(സി) ഇതിന്റെ പിന്നില്‍ സാമുദായിക സൌഹാര്‍ദ്ദം തകര്‍ക്കുന്നതിന് എന്തെങ്കിലും പ്രവര്‍ത്തനം ഉണ്ടായിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

116

-മെയില്‍, തപാലുകള്‍ എന്നിവയുടെ പരിശോധന അധികാരം

ശ്രീ. പി. റ്റി. . റഹീം

() വ്യക്തികളുടെ ഇ-മെയിലോ, തപാലുകളോ കേസ് അന്വേഷണത്തിന്റെ ഭാഗമായി തുറന്ന് പരിശോധിക്കുന്നതിന് ഏതെല്ലാം

ഉദ്യോഗസ്ഥര്‍ക്കാണ് അധികാരമുള്ളത്;

(ബി) അന്വേഷണാവശ്യാര്‍ത്ഥം ഇക്കാര്യത്തില്‍ അനുമതി നല്‍കേണ്ടത് ആരാണ്;

(സി) സിമി ബന്ധം ആരോപിച്ച് അന്വേഷണ വിധേയമാക്കിയ

-മെയില്‍ ആരുടെയെല്ലാമായിരുന്നുന്നെന്ന് വ്യക്തമാക്കാമോ;

(ഡി) ഇത് സംബന്ധിച്ച് പോലീസ് ആസ്ഥാനത്തേക്ക് അയച്ച കത്തിന്റെ കോപ്പി ലഭ്യമാക്കുമോ?

117

2011-ലെ വാഹനാപകടങ്ങള്‍

ശ്രീ. ബാബു എം. പാലിശ്ശേരി

() 2011-ല്‍ സംസ്ഥാനത്ത് വാഹനാപകടങ്ങളില്‍ എത്ര പേര്‍ മരണപ്പെട്ടിട്ടുണ്ട് ;

(ബി) ഇരുചക്രവാഹനാപകടങ്ങളില്‍പ്പെട്ട് എത്ര പേര്‍ മരണപ്പെട്ടിട്ടുണ്ട് ;

(സി) വാഹനാപകടങ്ങളും ജീവഹാനിയും കുറച്ചു കൊണ്ടുവരുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്; വിശദാംശം വ്യക്തമാക്കുമോ ?

118

റോഡപകടങ്ങള്‍ നിയന്ത്രിക്കുന്നതിന് പോലീസ് വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികള്‍

ശ്രീ. എന്‍. . നെല്ലിക്കുന്ന്

ശ്രീപി. കെ. ബഷീര്‍

ശ്രീകെ. എം. ഷാജി

ശ്രീവി. എം. ഉമ്മര്‍ മാസ്റര്‍

() റോഡപകടങ്ങള്‍ നിയന്ത്രിക്കുന്നതിന് പോലീസ് വകുപ്പ് എന്തൊക്കെ രീതിയിലുള്ള പരിശോധനകളാണ് നടത്തിവരുന്നതെന്ന് വിശദമാക്കുമോ;

(ബി) സ്കൂള്‍വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് നിയന്ത്രിക്കാന്‍ നിഷ്ക്കര്‍ഷിച്ചിട്ടുള്ള നിബന്ധനകള്‍ എന്തെല്ലാമെന്നും അവ കര്‍ശനമായി നടപ്പാക്കാന്‍ പോലീസ് സ്വീകരിച്ചുവരുന്ന നടപടികളെന്തെല്ലാമെന്നും വ്യക്തമാക്കുമോ;

(സി) ട്രാഫിക് ചട്ടലംഘനങ്ങളില്‍പ്പെടുന്ന മദ്യപിച്ചുള്ള ഡ്രൈവിംഗ്, അമിതവേഗത, ലൈസന്‍സില്ലാതെയുള്ള ഡ്രൈവിംഗ്, ഓവര്‍ലോഡ് എന്നിവയാണ് ട്രാഫിക് അപകടങ്ങളുടെ മുഖ്യകാരണമെന്നിരിക്കെ അവയെ അവഗണിച്ച് ഹെല്‍മെറ്റ് വേട്ടയ്ക്ക് അമിത പ്രാധാന്യം നല്‍കുന്നതിന്റെ കാരണം വ്യക്തമാക്കുമോ;

(ഡി) നിയമലംഘനത്തിന്റെ പേരില്‍ 2011-ല്‍ പോലീസ് നടപടി സ്വീകരിച്ചിട്ടുള്ള കേസുകളുടെ എണ്ണം സംബന്ധിച്ച വിശദവിവരം നല്‍കാമോ ?

119

റോഡപകടങ്ങളില്‍ മരണപ്പെട്ട ഇരുചക്രവാഹന യാത്രക്കാര്‍

ശ്രീ.അബ്ദുറഹിമാന്‍ രണ്ടത്താണി

() സംസ്ഥാനത്ത് റോഡപകടങ്ങളില്‍ മരണപ്പെടുന്നവരില്‍ ഗണ്യമായ വിഭാഗം ഇരുചക്രവാഹന യാത്രക്കാരാണെന്നകാര്യം സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് റോഡപകടങ്ങളില്‍ മരണപ്പെട്ട ഇരുചക്രവാഹന യാത്രക്കാരുടെ എണ്ണമെത്ര;

(സി) ഹെല്‍മെറ്റ് ധരിക്കാത്തതാണ് മരണസംഖ്യ വര്‍ധിക്കാന്‍ കാരണമെന്ന് സര്‍ക്കാര്‍ കരുതുന്നുണ്ടോ;

(ഡി) എങ്കില്‍ സംസ്ഥാനത്ത് ഇരുചക്രവാഹന യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുമോ?

120

പേരാമ്പ്ര പോലീസ് ട്രാഫിക് യൂണിറ്റിന്റെ പ്രവര്‍ത്തനം

ശ്രീ. കെ.കുഞ്ഞമ്മത് മാസ്റര്‍

() ഗതാഗതക്കുരുക്ക് അനുഭവിക്കുന്ന പേരാമ്പ്ര ടൌണിലെ വാഹന ഗതാഗതം നിയന്ത്രിക്കുന്നതിന് എന്തെല്ലാം പോലീസ് സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത് ;

(ബി) പേരാമ്പ്ര പോലീസ് ട്രാഫിക് യൂണിറ്റ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ ;

(സി) ഇല്ലെങ്കില്‍ അതിനുള്ള കാരണം എന്തെന്ന് വ്യക്തമാക്കുമോ ;

(ഡി) പേരാമ്പ്ര ട്രാഫിക് യൂണിറ്റ് സ്റേഷന്‍ പ്രവര്‍ത്തനം സജീവമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.