UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

  You are here: Business >13th KLA >First Session>UnStarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions please enable  unicode-Malayalam in your system)

  Answer  Provided    Answer  Not Yet Provided

Q. No.

Title of the Question
203

മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി പദ്ധതികള്‍

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() സംസ്ഥാനത്ത് ആഴക്കടല്‍മത്സ്യബന്ധനത്തിനുപോകുന്ന മത്സ്യത്തൊഴിലാളികളുടെ ജീവന് ഭീഷണി നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) ആഴക്കടല്‍മത്സ്യബന്ധനത്തിനുപോകുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി ഫിഷറീസ്, കോസ്റ് ഗാര്‍ഡ്, നേവി, പോലീസ് എന്നീ വിഭാഗങ്ങളുമായി സഹകരിച്ചുകൊണ്ടുള്ള ഒരു സുരക്ഷാപദ്ധതിക്കു രൂപം നല്‍കുമോ;

(സി) ആഴക്കടല്‍മത്സ്യബന്ധനത്തിനുപോകുന്ന ബോട്ടുകളെ ആധുനികശാസ്ത്രസാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ തീരദേശ പോലീസ് സ്റേഷനുകളുമായി ബന്ധിപ്പിച്ചുകൊണ്ട്, അപകടം നേരിടുന്ന അവസരങ്ങളില്‍ അടിയന്തിരസഹായം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?

204

ആഴക്കടല്‍മത്സ്യബന്ധനപദ്ധതി

ശ്രീ. പി. സി. വിഷ്ണുനാഥ്

,, വി. പി. സജീന്ദ്രന്‍

,, എം. പി. വിന്‍സെന്റ്

,, ഹൈബി ഈഡന്‍

() ആഴക്കടല്‍മത്സ്യബന്ധനപദ്ധതി നടപ്പാക്കുവാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ്;

(ബി) പ്രസ്തുതമേഖലയില്‍ ആധുനികസാങ്കേതികവിദ്യകളും മറ്റും ഉപയോഗിക്കുന്ന കാര്യം പരിഗണിക്കുമോ;

(സി) ഇതിനായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നുവെന്ന് വിശദമാക്കുമോ ?

205

മത്സ്യത്തൊഴിലാളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ദുരിതങ്ങള്‍

ശ്രീ. എസ്. ശര്‍മ്മ

,, വി. ശിവന്‍കുട്ടി

,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

ശ്രീമതി കെ. എസ്. സലീഖ

() മത്സ്യബന്ധത്തിലേര്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രയാസങ്ങളും ദുരിതങ്ങളും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ നിയമാനുസൃതമായ നടപടികള്‍ പൂര്‍ണ്ണമായിട്ടുണ്ടോ; നടപടികള്‍ വൈകാന്‍ ഇടയായ സാഹചര്യം എന്തായിരുന്നു;

(സി) സംഭവത്തില്‍ എത്രപേര്‍ക്കെതിരെ ഏതെല്ലാം നിയമവകുപ്പുകള്‍ അനുസരിച്ച് ഇതിനകം കേസ് രജിസ്റര്‍ ചെയ്തിട്ടുണ്ട്;

(ഡി) വെടിയേറ്റ് മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക്

നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;

() മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവരുടെ ജീവന് സംരക്ഷണം നല്‍കാനുള്ള സംവിധാനങ്ങള്‍ വിശദമാക്കുമോ?

206

മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ കാര്യക്ഷമമാക്കാന്‍ നടപടി

ശ്രീ. പി. തിലോത്തമന്‍

() മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ നിലവില്‍ വന്നിട്ടും മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ കിടക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ; കമ്മീഷന്‍ പരിഗണിച്ച അര്‍ഹരായ മത്സ്യത്തൊഴിലാളികളുടെ കടം എഴിതിത്തള്ളാന്‍ ഫണ്ട് നീക്കിവച്ചിട്ടുണ്ടോ; എങ്കില്‍ എത്രയാണെന്ന് വ്യക്തമാക്കുമോ;

(സി) മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ എന്തെല്ലാം നടപടികളാണ് ഈ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ ?

207

മത്സ്യത്തൊഴിലാളികള്‍ വായ്പ അടച്ചുതീര്‍ത്ത തുക തിരികെ നല്‍കുന്നതിനുള്ള നടപടി

ശ്രീ. എസ്. ശര്‍മ്മ

മത്സ്യത്തൊഴിലാളി കടാശ്വാസകമ്മീഷന്‍ ശുപാര്‍ശ ചെയ്ത ലിസ്റില്‍ ഉള്‍പ്പെട്ട പലരും ജാമ്യക്കാരുടെ സമ്മര്‍ദ്ദത്താലും, അധികബാദ്ധ്യത ഭയന്നും വായ്പ അടച്ചുതീര്‍ത്തിട്ടുള്ള വിവരം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; കടാശ്വാസത്തുക സര്‍ക്കാരില്‍നിന്നും ബാങ്കില്‍ വരവുവെച്ചിട്ടുള്ളതിനാലും, സര്‍ക്കാരിന് അധികബാദ്ധ്യത ഉണ്ടാകാത്തതിനാലും ഇത്തരക്കാര്‍ക്ക് അടച്ചുതീര്‍ത്ത പണം തിരികെ നല്‍കുന്നതിന് സ്വീകരിച്ച നടപടി വ്യക്തമാക്കുമോ?

208

മത്സ്യത്തൊഴിലാളികളുടെ സമ്പാദ്യ സമാശ്വാസ പദ്ധതി

ശ്രീ. ആര്‍. രാജേഷ്

() മത്സ്യത്തൊഴിലാളികളുടെ സമ്പാദ്യ സമാശ്വാസ പദ്ധതി വഴി 2011-12 സാമ്പത്തികവര്‍ഷം നല്‍കേണ്ടതുണ്ടായിരുന്ന ധനസഹായം പൂര്‍ണ്ണമായും ലഭ്യമാക്കിയോ എന്ന് വ്യക്തമാക്കുമോ;

(ബി) ഈ പദ്ധതി പ്രകാരം ധനസഹായത്തിന് അര്‍ഹരായ തീരദേശമത്സ്യത്തൊഴിലാളികള്‍ എത്രയെന്നും, ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ എത്രയെന്നും വ്യക്തമാക്കുമോ;

(സി) മത്സ്യത്തൊഴിലാളിക്ക് അര്‍ഹമായ ധനസഹായം എത്രയെന്ന് വ്യക്തമാക്കുമോ;

(ഡി) ഈ ധനസഹായം പൂര്‍ണമായും ലഭ്യമാകാത്ത തീരദേശമത്സ്യത്തൊഴിലാളികളെത്രയെന്നും, ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളെത്രയെന്നും വ്യക്തമാക്കുമോ?

209

പീലിംഗ് തൊഴിലാളികളുടെ ക്ഷേമത്തിനായി നിയോഗിച്ച കമ്മിറ്റി

ശ്രീ. . എം. ആരിഫ്

() പീലിംഗ് തൊഴിലാളികളുടെ ക്ഷേമത്തിനായി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഫിഷറീസ് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കണ്‍വീനറായി മുന്‍സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി പ്രധാനമായും എന്തെല്ലാം ശുപാര്‍ശകളാണ് സമര്‍പ്പിച്ചത്;

(ബി) എന്ത് കാരണത്താലാണ് കൂടുതല്‍ സമഗ്രപഠനം വേണമെന്നു നിര്‍ദ്ദേശിച്ചത്;

(സി) പുതിയ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കമ്മിറ്റിയെ നിയോഗിച്ചുവോ; ആരെല്ലാമാണ് അതിലെ അംഗങ്ങള്‍;

(ഡി) ആ കമ്മിറ്റി ഇതിനോടകം എത്ര യോഗങ്ങള്‍ ചേര്‍ന്നു; എന്തെല്ലാം വിവരങ്ങളാണ് ശേഖരിച്ചത്;

() പീലിംഗ് തൊഴിലാളികള്‍ അധികമായുള്ള പ്രദേശത്തെ നിയമസഭാംഗങ്ങളുമായി ചര്‍ച്ചചെയ്യുന്നതിന് നിര്‍ദ്ദേശം നല്‍കുമോ; റിപ്പോര്‍ട്ട് നല്‍കുന്നതിന് കാലാവധി നിശ്ചയിച്ചു നല്‍കുമോ;

(എഫ്) മുന്‍ നിയമസഭാ അംഗം ശ്രീമതി ജെ. മേഴ്സിക്കുട്ടിയമ്മ കണ്‍വീനറായും മത്സ്യഫെഡ് ചെയര്‍മാന്‍ തുടങ്ങിയവര്‍ അംഗങ്ങളായും ഈ മേഖലയിലെ പ്രശ്നങ്ങള്‍ പഠിച്ച് പീലിംഗ് തൊഴിലാളികളുടെ മിനിമം വേതനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നല്‍കിയ ശുപാര്‍ശ നടപ്പിലാക്കിയോ; ഇല്ലെങ്കില്‍ നടപ്പാക്കുവാന്‍ അടിയന്തിര നിര്‍ദ്ദേശം നല്‍കുമോ ?

210

മത്സ്യഗ്രാമം

ശ്രീ. സി. മമ്മൂട്ടി

() സംസ്ഥാനത്ത് മാതൃകാ മത്സ്യഗ്രാമങ്ങളായി പ്രഖ്യാപിച്ചവ ഏതൊക്കെയാണ്; അവയ്ക്കാവശ്യമായ എന്തെല്ലാം പദ്ധതികളാണ് ആവിഷ്ക്കരിച്ച് നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുള്ളത് എന്ന് വിശദമാക്കുമോ;

(ബി) 21.12.2011-ലെ സര്‍ക്കാര്‍ ഉത്തരവനുസരിച്ച് മാതൃകാ മത്സ്യഗ്രാമമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള വെട്ടം ഗ്രാമപഞ്ചായത്തിനുകൂടി മേല്‍പ്പറഞ്ഞ ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അനുകൂലനടപടി സ്വീകരിച്ച് നടപ്പിലാക്കുമോ;

(സി) വെട്ടം ഗ്രാമ പഞ്ചായത്തില്‍ മത്സ്യഭവന്‍ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ; ഇത് സംബന്ധിച്ച് ഇതുവരെ കൈക്കൊണ്ട നടപടികള്‍ വിശദമാക്കുമോ;

(ഡി) നടപടി സ്വീകരിച്ചിട്ടില്ലെങ്കില്‍ കാലതാമസം ഒഴിവാക്കി മത്സ്യഭവന്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

211

മത്സ്യഗ്രാമം പദ്ധതി

ശ്രീ. ജി. എസ്. ജയലാല്‍

() സംസ്ഥാനത്ത് ഫിഷറീസ് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ മത്സ്യഗ്രാമം പദ്ധതി നടപ്പിലാക്കുന്നത് ഏതൊക്കെ പ്രദേശത്ത് ആണെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുതപദ്ധതിയില്‍ വിഭാവനം ചെയ്തിരിക്കുന്ന ഘടകങ്ങള്‍ ഏതൊക്കെയാണ്; ഇതിലേക്ക് ആവശ്യമായിവരുന്ന തുക ഏത് ഏജന്‍സി മുഖേനയാണ് ലഭ്യമാക്കുന്നത്;

(സി) ചാത്തന്നൂര്‍ നിയോജകമണ്ഡലത്തില്‍ പരവൂര്‍ നഗരസഭയില്‍ മത്സ്യഗ്രാമം പദ്ധതി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം ലഭിച്ചിരുന്നുവോ; എങ്കില്‍ അതിന് അനുകൂലനടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകുമോ?

212

സംസ്ഥാനത്ത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന 'മത്സ്യഗ്രാമം' പദ്ധതിയുടെ വിശദാംശം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ സംസ്ഥാനത്ത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന 'മത്സ്യഗ്രാമം' പദ്ധതി ഇപ്പോള്‍ ഏതു ഘട്ടത്തിലാണ് ;

(ബി) സംസ്ഥാനത്ത് എത്ര ഫിഷിംഗ് വില്ലേജുകളിലാണ് ഈ പദ്ധതി നടപ്പാക്കുക ; മലപ്പുറം ജില്ലയില്‍ നിന്ന് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഫിഷിംഗ് വില്ലേജ് ഏതൊക്കെയെന്ന് വ്യക്തമാക്കുമോ ;

(സി) പദ്ധതിക്കായി എന്ത് തുക മൊത്തം വിനിയോഗിക്കും ; പദ്ധതിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ;

(ഡി) ആദ്യവര്‍ഷം പദ്ധതിയില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്ന പ്രവൃത്തികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ ;

() പദ്ധതി എന്നത്തേക്ക് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?

213

മത്സ്യഗ്രാമം പദ്ധതി

ശ്രീ. പി.ബി. അബ്ദുള്‍ റസാക്

() മത്സ്യഗ്രാമം പദ്ധതിയുടെ വിശദാംശം വ്യക്തമാക്കാമോ;

(ബി) പ്രസ്തുതപദ്ധതിക്കായി സംസ്ഥാനത്ത് ഏതൊക്കെ പ്രദേശങ്ങളെയാണ് തെരഞ്ഞെടുത്തത് എന്ന് വ്യക്തമാക്കുമോ;

(സി) ഈ പദ്ധതിക്ക് പുതുതായി പ്രദേശങ്ങളെ ഉള്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ;

(ഡി) അതിര്‍ത്തി പ്രദേശവും, മത്സ്യത്തൊഴിലാളികള്‍ കൂടുതലായുള്ളതുമായ മഞ്ചേശ്വരത്തെ മത്സ്യഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാര്‍ പ്രത്യേകം പരിഗണിക്കുമോ?

214

മാതൃകാ മത്സ്യഗ്രാമങ്ങള്‍

ശ്രീ. ജോസഫ് വാഴക്കന്‍

,, . പി. അബ്ദുള്ളക്കുട്ടി

,, കെ. ശിവദാസന്‍ നായര്‍

,, ഡൊമിനിക് പ്രസന്റേഷന്‍

() സംസ്ഥാനത്ത് മാതൃകാ മത്സ്യഗ്രാമങ്ങള്‍ക്കായി പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;

(ബി) എങ്കില്‍ ഈ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം;

(സി) പദ്ധതിനിര്‍വ്വഹണത്തിനും നിരീക്ഷണത്തിനുമായി എന്തെല്ലാം സംവിധാനങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്?

215

അരൂര്‍ നിയോജകമണ്ഡലത്തിലെ പള്ളിത്തോട് മത്സ്യഗ്രാമം

ശ്രീ. . എം. ആരിഫ്

() അരൂര്‍ നിയോജകമണ്ഡലത്തിലെ പള്ളിത്തോട് മത്സ്യഗ്രാമമായി 2011-12 ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ആയത് നടപ്പിലാക്കാന്‍ അടിയന്തിരനടപടി സ്വീകരിക്കുമോ ?

216

അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ ഫിഷറീസ് റോഡുകള്‍

ശ്രീ. ജി. സുധാകരന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം അമ്പലപ്പുഴ മണ്ഡലത്തില്‍ ഫിഷറീസ് വകുപ്പിന്റെ തീരദേശറോഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്ര റോഡുകള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; ഭരണാനുമതി ലഭിച്ച റോഡുകളുടെ വിശദവിവരം ലഭ്യമാക്കുമോ;

(ബി) എം.എല്‍..യുടെ അറിവില്ലാതെ ഫിഷറീസ് റോഡുകള്‍ക്ക് ഭരണാനുമതി നല്‍കുന്ന നയം സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ അമ്പലപ്പുഴ നിയോജകമണ്ഡലത്തില്‍ ഏതൊക്കെ റോഡുകള്‍ക്കാണ് ഇത്തരത്തില്‍ ഫിഷറീസ് വകുപ്പ് ഭരണാനുമതി നല്‍കിയിട്ടുള്ളത്;

(സി) അമ്പലപ്പുഴ എം.എല്‍.. നല്‍കിയ കത്തില്‍ സൂചിപ്പിച്ചിട്ടുള്ള എത്ര റോഡുകള്‍ക്ക് ഭരണാനുമതി ലഭ്യമാക്കി എന്ന് വ്യക്തമാക്കുമോ; അവ ഏതെല്ലാം;

(ഡി) അമ്പലപ്പുഴ നിയോജകമണ്ഡലത്തില്‍ ഭരണാനുമതി ലഭ്യമാക്കിയ റോഡുകളുടെ ലിസ്റ് അടങ്ങിയ കത്ത് അമ്പലപ്പുഴ എം.എല്‍..യ്ക്ക് നല്‍കിയിട്ടുണ്ടോ;

() ജനപ്രതിനിധികള്‍ക്ക് ഉത്തരവിന്റെ പകര്‍പ്പ് നല്‍കുന്ന രീതി നിലവിലുണ്ടോ;

(എഫ്) 2006-2011-ല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് സമര്‍പ്പിച്ച ലിസ്റില്‍ നിന്നും എത്ര റോഡുകള്‍ക്കാണ് ഇപ്പോള്‍ ഭരണാനുമതി നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ജി) ഇതില്‍ അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ എത്ര റോഡുകള്‍ക്ക് അനുമതി നല്‍കിയെന്ന് വ്യക്തമാക്കുമോ; ലിസ്റ് ലഭ്യമാക്കുമോ;

(എച്ച്) ഫിഷറീസ് വകുപ്പ് തീരദേശറോഡ് പദ്ധതി പ്രകാരം ഫണ്ട് അനുവദിക്കുന്നതിന്റെ മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കുമോ; ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ?

217

തീരദേശത്തെ റോഡുകള്‍ നിര്‍മ്മിക്കുന്ന പദ്ധതി

ശ്രീ. പി. . മാധവന്‍

() ഫിഷറീസ് വകുപ്പിന്റെ ധനസഹായത്തോടെ തീരദേശത്തെ റോഡുകള്‍ നിര്‍മ്മിക്കുന്ന പദ്ധതി പ്രകാരം തൃശ്ശൂര്‍ ജില്ലയിലെ എത്ര റോഡുകള്‍ നിര്‍മ്മിക്കുന്നതിനാണ് ഈ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;

(ബി) മണലൂര്‍ നിയോജകമണ്ഡലത്തിലെ വാടാനപ്പള്ളി പഞ്ചായത്തിലെ തീരദേശറോഡുകള്‍ പുനര്‍നിര്‍മ്മിക്കുന്നത് സംബന്ധിച്ച് എം.എല്‍.. നിവേദനം നല്‍കിയിരുന്നോ ;

(സി) ഇതില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്നും, ഏതെല്ലാം റോഡുകള്‍ നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കുമോ ?

218

എടത്വ മങ്കോട്ടച്ചിറ ഫിഷ്ഫാമിലേക്ക് അനുവദിച്ച റോഡിന്റെ നിര്‍മ്മാണം

ശ്രീ. തോമസ് ചാണ്ടി

() മുന്‍സര്‍ക്കാരിന്റെ കാലത്ത് ഫിഷറീസ് വകുപ്പിന്റെ കീഴില്‍ എടത്വ മാങ്കോട്ടച്ചിറ ഫിഷ് ഫാമിലേക്ക് അനുവദിച്ച റോഡിന്റെ നിര്‍മ്മാണപ്രവൃത്തി എത്രമാത്രം പൂര്‍ത്തീകരിച്ചുവെന്ന് വിശദമാക്കുമോ ;

(ബി) പ്രസ്തുതപ്രവൃത്തി എന്ന് പൂര്‍ത്തികരിക്കുമെന്ന് വ്യക്തമാക്കുമോ ; പ്രസ്തുതറോഡിന്റെ നിര്‍മ്മാണം അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

219

വട്ടടി കടവു മുതല്‍ വാണിയപ്പുരപ്പടി വരെ റോഡുനിര്‍മ്മാണം

ശ്രീ. തോമസ് ചാണ്ടി

() കുട്ടനാട്ടിലെ തലവടി ഗ്രാമപഞ്ചായത്തില്‍ ആനപ്പറമ്പാല്‍ തെക്ക് വട്ടടി കടവു മുതല്‍ വാണിയപ്പുരപ്പടി വരെ റോഡുനിര്‍മ്മാണത്തിന് സമര്‍പ്പിച്ച അപേക്ഷയില്‍ എന്തു നടപടി സ്വീകരിച്ചുവെന്നുള്ള റിപ്പോര്‍ട്ട് ലഭ്യമാക്കുമോ ;

(ബി) മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രസ്തുതപ്രദേശത്തേയ്ക്കുള്ള റോഡുനിര്‍മ്മാണത്തിന് അടിയന്തിരനടപടി സ്വീകരിക്കുമോ ?

220

നെയ്യാറ്റിന്‍കര മണ്ഡലത്തിലെ തീരദേശറോഡുകളുടെ നവീകരണം

ശ്രീ. ആര്‍. സെല്‍വരാജ്

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നെയ്യാറ്റിന്‍കര മണ്ഡലത്തിലെ ഏതെങ്കിലും തീരദേശറോഡുകളുടെ നവീകരണത്തിനായി ഭരണാനുമതി നല്‍കിയിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാമെന്നു വ്യക്തമാക്കുമോ;

(ബി) പ്രസ്തുതമണ്ഡലത്തിലെ നിയമസഭാംഗം നല്‍കിയ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ എത്ര പ്രവൃത്തികളുടെ എസ്റിമേറ്റാണ് വകുപ്പിന്റെ പരിഗണനയിലുള്ളതെന്നു വ്യക്തമാക്കുമോ;

(സി) പ്രദേശത്തിന്റെ ആവശ്യകത കണക്കിലെടുത്ത് തീരദേശമേഖലയിലെ റോഡുകളുടെ നവീകരണത്തിന് നെയ്യാറ്റിന്‍കര മണ്ഡലത്തിലെ റോഡുകള്‍ക്ക് പ്രത്യേകഭരണാനുമതി നല്‍കുമോയെന്നു വ്യക്തമാക്കുമോ?

221

കാപ്പാട്-കൊയിലാണ്ടി തീരദേശറോഡിന്റെ നിര്‍മ്മാണപ്രവൃത്തികള്‍

ശ്രീ. കെ. ദാസന്‍

() കൊയിലാണ്ടി മണ്ഡലത്തില്‍ നബാര്‍ഡ് ഫണ്ടില്‍ നടക്കുന്ന കാപ്പാട്-കൊയിലാണ്ടി തീരദേശറോഡിന്റെ നിര്‍മ്മാണപ്രവൃത്തികള്‍ ഏതുഘട്ടത്തിലാണെന്നു വ്യക്തമാക്കുമോ ; കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച പ്രസ്തുതപദ്ധതിയുടെ നിര്‍മ്മാണപ്രവൃത്തിയില്‍ കാലതാമസം വരുന്നത് എന്തുകൊണ്ട് എന്നു വിശദമാക്കുമോ ;

(ബി) ഈ പ്രവൃത്തി എന്നു പൂര്‍ത്തിയാക്കാന്‍ കഴിയും എന്ന് വ്യക്തമാക്കുമോ ?

222

തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ തീരദേശറോഡുകളുടെ ശോച്യാവസ്ഥ

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

() തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ തീരദേശറോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ;

(ബി) ഇതിനാവശ്യമായ എസ്റിമേറ്റ് വകുപ്പുതലത്തില്‍ തയ്യാറാക്കിയിട്ടുള്ളതിനാല്‍ എന്നത്തേയ്ക്ക് അംഗീകാരം നല്‍കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ ?

223

കീഴൂരില്‍ ഫിഷറീസ് സ്റേഷന്‍ സ്ഥാപിക്കണമെന്ന ആവശ്യം

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() കാസര്‍ഗോഡ് ജില്ലയില്‍ ഫിഷറീസ് സ്റേഷന്‍ സ്ഥാപിക്കുന്നതിന് 2011-12 ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി) ആയതിന് ഭരണാനുമതി നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി) പ്രസ്തുത സ്റേഷന്‍ ഉദുമ നിയോജകമണ്ഡലത്തിലെ കീഴൂരില്‍ സ്ഥാപിക്കണമെന്ന ആവശ്യം പരിഗണിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

224

അഴീക്കോട് മുനമ്പത്ത് മണല്‍ത്തിട്ട നീക്കം ചെയ്യുന്നതിനുള്ള നടപടി

ശ്രീ. വി. എസ്. സുനില്‍ കുമാര്‍

() കയ്പമംഗലം നിയോജകമണ്ഡലത്തിലെ അഴീക്കോട് മുനമ്പത്ത് മണല്‍ത്തിട്ടയില്‍ത്തട്ടി വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളികള്‍ മരണപ്പെട്ട വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) മണല്‍ത്തിട്ട നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് സ്ഥലം എം.എല്‍.. നല്‍കിയ നിവേദനത്തിന്മേല്‍ ഇതുവരെയായി എന്തു നടപടിയാണു സ്വീകരിച്ചിട്ടുള്ളതെന്നു വ്യക്തമാക്കുമോ;

(സി) മഴക്കാലം തുടങ്ങുന്നതിനുമുമ്പ് മണല്‍ത്തിട്ട നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ?

225

നെയ്യാറ്റിന്‍കര മത്സ്യമാര്‍ക്കറ്റിന്റെ നവീകരണം

ശ്രീ. ആര്‍. സെല്‍വരാജ്

() നെയ്യാറ്റിന്‍കര നഗരസഭയുടെ കീഴില്‍ നെയ്യാറ്റിന്‍കര ടി.ബി. ജങ്ഷനില്‍ സ്ഥിതിചെയ്യുന്ന മത്സ്യമാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുതകേന്ദ്രം നവീകരിക്കുന്നതിനു നടപടി സ്വീകരിക്കുമോ;

(ബി) നിലവില്‍ ഇത്തരം കേന്ദ്രങ്ങള്‍ നവീകരിക്കുന്നതിന് ഫിഷറീസ് വകുപ്പിന്റെ ഏതെങ്കിലും പദ്ധതികള്‍ ഉണ്ടോ; എങ്കില്‍ ഏതെല്ലാമെന്നു വ്യക്തമാക്കുമോ;

(സി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ ഏതെങ്കിലും മത്സ്യമാര്‍ക്കറ്റിന്റെ നവീകരണത്തിന് ഫണ്ട് അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാമെന്നു വ്യക്തമാക്കുമോ?

226

മഞ്ചേശ്വരം നിയോജകമണ്ഡലത്തിലെ കടല്‍ഭിത്തിനിര്‍മ്മാണം

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

() മഞ്ചേശ്വരം നിയോജകമണ്ഡലത്തിലെ ഏതെല്ലാം പ്രദേശങ്ങളില്‍ എത്ര കിലോമീറ്ററില്‍ ആണ് പുതുതായി കടല്‍ഭിത്തിനിര്‍മ്മാണത്തിനുള്ള പ്രൊപ്പോസല്‍ സര്‍ക്കാരിന്റെ പരിഗണനയിലുള്ളത് എന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുതകടല്‍ഭിത്തിനിര്‍മ്മാണത്തിന്റെ പ്രൊപ്പോസലുകള്‍ ഏത് ഘട്ടത്തിലാണ് എന്ന് വ്യക്തമാക്കുമോ ?

227

അന്ധകാരനഴി വടക്കേപ്പാലം

ശ്രീ. .എം. ആരിഫ്

() തീരദേശമേഖലയില്‍ അതിപ്രധാനമായ അന്ധകാരനഴി വടക്കേപ്പാലത്തിന്റെ നിര്‍മ്മാണപ്രവൃത്തികള്‍ മുടങ്ങുവാന്‍ കാരണമെന്താണ്;

(ബി) കോണ്‍ട്രാക്ടര്‍ എന്നായിരുന്നു നിര്‍മ്മാണപ്രവൃത്തിക്ക് എഗ്രിമെന്റ് വച്ചത്;

(സി) ആകെ എത്ര രൂപയായിരുന്നു എസ്റിമേറ്റ് കണക്കാക്കിയത്; എത്ര രൂപയ്ക്കാണ് ടെണ്ടര്‍ അംഗീകരിച്ചത്;

(ഡി) പ്രസ്തുതപാലത്തിന്റെ നിര്‍മ്മാണത്തിനുള്ള ഭരണാനുമതിയും സാങ്കേതികാനുമതിയും നല്‍കിയതിന്റെയും, വര്‍ക്ക് ഓര്‍ഡര്‍ നല്‍കിയതിന്റെയും പകര്‍പ്പ് ലഭ്യമാക്കുമോ;

() പാലംനിര്‍മ്മാണം പുനരാരംഭിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

228

വിവിധവകുപ്പുകള്‍ക്കു വകയിരുത്തിയ തുകയുടെ വിശദാംശം

ഡോ. ടി. എം. തോമസ് ഐസക്

() മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രിയുടെ കീഴില്‍ ഏതെല്ലാം വകുപ്പുകളില്‍ ഏതെല്ലാം ബഡ്ജറ്റ് ഹെഡുകളിലായി ഈ സാമ്പത്തികവര്‍ഷത്തേക്ക് എന്ത് തുക വിതം വകയിരുത്തപ്പെട്ടിട്ടുണ്ട്. ;

(ബി) ഈ ബഡ്ജറ്റ് ഹെഡുകളില്‍ ഇതുവരെ ഒരു തുകയും ചെലവഴിക്കേണ്ടിവന്നിട്ടില്ലാത്തത് ഏതൊക്കെയാണ് ; ഓരോ ഹെഡിലും ഇതിനകം ചെലവഴിക്കപ്പെട്ട തുകയെ സംബന്ധിച്ച സ്റേറ്റ്മെന്റ് ലഭ്യമാക്കുമോ ?

229

പെയര്‍ട്രോളിംഗ് രീതിയിലുള്ള മത്സ്യബന്ധനം

ശ്രീ. ആര്‍. രാജേഷ്

() സുപ്രീംകോടതി നിരോധിച്ച പെയര്‍ട്രോളിംഗ് രീതി സംസ്ഥാനത്ത് വീണ്ടും വ്യാപകമാവുന്നു എന്ന പത്രവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഈ രീതിയിലുള്ള മത്സ്യബന്ധനം മത്സ്യങ്ങളുടെ ആവാസവ്യവസ്ഥയുടെ തകര്‍ച്ചയ്ക്കും വംശനാശത്തിനും കാരണമാകുമെന്ന വാദം ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഇതിനെതിരെ എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ ?

230

മത്സ്യഫെഡ് നിര്‍മ്മിച്ച കൈറ്റോണ്‍ എന്ന ഗുളിക

ശ്രീ. ആര്‍. രാജേഷ്

() കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മത്സ്യഫെഡ് നിര്‍മ്മിച്ച് വിപണിയിലിറക്കിയ കൈറ്റോണ്‍ എന്ന ഗുളിക ഇപ്പോള്‍ ലഭ്യമല്ലെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇതിന്റെ നിര്‍മ്മാണം ഇപ്പോഴും നടക്കുന്നുണ്ടോ;

(സി) ഇല്ലെങ്കില്‍ എന്തുകൊണ്ടെന്ന് വ്യക്തമാക്കുമോ;

(ഡി) ഭാവിയില്‍ ഇത് നിര്‍മ്മിച്ച് വിപണിയിലിറക്കുമോ;

() ഇപ്പോള്‍ നിര്‍മ്മിക്കുന്നുണ്ടെങ്കില്‍ എന്തുകൊണ്ടാണ് വിപണിയില്‍ ലഭ്യമാകാത്തതെന്ന് വ്യക്തമാക്കാമോ?

231

ഫിഷറീസ് വകുപ്പിലെ നിയമനം

ശ്രീ. ആര്‍. രാജേഷ്

() ഫിഷറീസ് വകുപ്പിലെ അസിസ്റന്റ് ഡയറക്ടര്‍, അസിസ്റന്റ് എക്സ്റന്‍ഷന്‍ ഓഫീസര്‍ എന്നീ തസ്തികകളില്‍ നിയമനം ലഭിക്കുന്നതിന് എന്ത് യോഗ്യതകളാണ് വേണ്ടതെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുതതസ്തികകളില്‍ പ്രൊമോഷന്‍ വഴി നിയമനം നല്‍കുമ്പോള്‍ പ്രസ്തുതയോഗ്യതകള്‍ പാലിച്ചുകൊണ്ടാണ് നല്‍കുന്നതെന്ന് ഉറപ്പുവരുത്താറുണ്ടോ;

(സി) ഇപ്പോള്‍ ഈ തസ്തികകളില്‍ ജോലി ചെയ്യുന്നവരില്‍ ബന്ധപ്പെട്ട യോഗ്യതയില്ലാത്തവരായി ആരെങ്കിലും ഉണ്ടോയെന്ന് വ്യക്തമാക്കുമോ?

232

വിഴിഞ്ഞം അന്താരാഷ്ട്രതുറമുഖത്തിന്റെ ആവശ്യങ്ങള്‍ക്കായി കുടിവെള്ളം എത്തിക്കുന്നതിനുള്ള പദ്ധതി

ശ്രീ. പി. . മാധവന്‍

() വിഴിഞ്ഞം അന്താരാഷ്ട്രതുറമുഖത്തിന്റെ ആവശ്യങ്ങള്‍ക്കായി കുടിവെള്ളം എത്തിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുതകുടിവെള്ളപദ്ധതിയുടെ പ്രയോജനം കുടിവെള്ളക്ഷാമം അതിരൂക്ഷമായ വിഴിഞ്ഞം നിവാസികള്‍ക്കുകൂടി ലഭ്യമാക്കണമെന്ന് പ്രദേശത്തെ കൌണ്‍സിലര്‍മാര്‍ നിവേദനം നല്‍കിയിരുന്നോ;

(സി) ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അനുകൂലമായ നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ടോ ?

233

വിഴിഞ്ഞം തുറമുഖത്തിന്റെ സുരക്ഷാസംവിധാനത്തിനുള്ള നടപടി

ശ്രീ. ആര്‍. സെല്‍വരാജ്

() വിഴിഞ്ഞം തുറമുഖം രാത്രിയില്‍ സാമൂഹ്യവിരുദ്ധരുടെ സങ്കേതമായിമാറുന്നു എന്ന ആക്ഷേപം ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഇവിടെ ആവശ്യത്തിന് സുരക്ഷാസംവിധാനങ്ങളോ ജീവനക്കാരോ ഇല്ല എന്ന ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ ;

(സി) സുരക്ഷാകാര്യത്തില്‍ വീഴ്ചയുണ്ടായാല്‍ അത് ഇവിടുത്തെ പദ്ധതികളുടെ കടന്നുവരവിനെത്തന്നെ ബാധിക്കുമെന്നത് ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി) ഇവിടുത്തെ സുരക്ഷയ്ക്കായി ഗവണ്‍മെന്റ് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ ?

234

വഴിഞ്ഞം അന്താരാഷ്ട്രതുറമുഖത്തിന്റെ നിര്‍മ്മാണം

ശ്രീ. സി. എഫ്.തോമസ്

,, മോന്‍സ് ജോസഫ്

,, റ്റി. യു. കുരുവിള

() വിഴിഞ്ഞം അന്താരാഷ്ട്രതുറമുഖത്തിന്റെ റെയില്‍ റൂട്ടില്‍ നേരത്തെ നിശ്ചയിച്ചിരുന്നതില്‍നിന്നും മാറ്റം വരുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ പുതിയ റൂട്ട് ഏതാണെന്ന് വ്യക്തമാക്കുമോ;

(ബി) റെയില്‍വേ ട്രാക്ക് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എത്ര ഹെക്ടര്‍ സ്ഥലമാണ് ഏറ്റെടുക്കുവാന്‍ ഉദ്ദേശിച്ചിരിക്കുന്നത്;

(സി) വിഴിഞ്ഞം തുറമുഖനിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്ഥലമെടുക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ എത്ര ഹെക്ടര്‍ എന്ന് വെളിപ്പെടുത്തുമോ;

(ഡി) വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തിന് ഏത് കണ്‍സോര്‍ഷ്യമാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത് ?

235

"വിഴിഞ്ഞം കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ്'' പദ്ധതിയുടെ പ്രവര്‍ത്തനപുരോഗതി

ശ്രീ. . . അസീസ്

() "വിഴിഞ്ഞം കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ്'' പദ്ധതിയുടെ പ്രവര്‍ത്തനപുരോഗതി വ്യക്തമാക്കുമോ ;

(ബി) ഇതുമായി ബന്ധപ്പെട്ട റോഡ്, റെയില്‍, വൈദ്യൂതി, ജലവിതരണപ്രവര്‍ത്തനങ്ങളുടെ അവസ്ഥ വ്യക്തമാക്കുമോ ;

(സി) വിഴിഞ്ഞം പദ്ധതി എന്നത്തേക്ക് കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ ;

(ഡി) സംസ്ഥാനസര്‍ക്കാര്‍ അടിയന്തിരമായി ചെയ്തുതീര്‍ക്കേണ്ട എന്തൊക്കെ പ്രവര്‍ത്തനങ്ങളാണുള്ളതെന്ന് വ്യക്തമാക്കുമോ ?

236

തോട്ടപ്പള്ളി ഹാര്‍ബര്‍

ശ്രീ. ജി. സുധാകരന്‍

() തോട്ടപ്പള്ളി മത്സ്യബന്ധനതുറമുഖത്തിന്റെ ദയനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) തോട്ടപ്പള്ളി മത്സ്യബന്ധനതുറമുഖത്തില്‍ എത്ര സുരക്ഷാ ബോട്ടുകള്‍ വാങ്ങിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;

(സി) പ്രസ്തുത ബോട്ടുകള്‍ എന്ത് ആവശ്യത്തിനാണ് വാങ്ങിയിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ ;

(ഡി) ബോട്ടുകളുടെ വില എത്രയാണ് ; ഇതിലെ സംവിധാനങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ ;

() പ്രസ്തുത ബോട്ടുകള്‍ ഉപയോഗിക്കുന്നതിന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം ലഭ്യമാക്കിയിട്ടുണ്ടോ ;

(എഫ്) ബോട്ടിന്റെ ഡ്യൂട്ടിക്ക് എത്ര പോലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളതെന്നറിയിക്കുമോ ?

237

കൊല്ലം വാണിജ്യതുറമുഖത്തിനാവശ്യമായ പശ്ചാത്തലസൌകര്യവികസനം

ശ്രീ. പി. കെ. ഗുരുദാസന്‍

() കൊല്ലം വാണിജ്യതുറമുഖത്തിനാവശ്യമായ പശ്ചാത്തലസൌകര്യങ്ങള്‍ക്കുവേണ്ടി സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുമോ;

(ബി) മള്‍ട്ടിപര്‍പ്പസ് ക്രെയിന്‍, ഫോര്‍ക്ക് ലിഫ്റ്റ്, ബോയ്, ടഗ്ഗ് എന്നിവ വാങ്ങാന്‍ 2010-11 സാമ്പത്തികവര്‍ഷംതന്നെ തീരുമാനിച്ചിരുന്നിട്ടും എന്തുകൊണ്ടാണ് അവ ഇനിയും ലഭ്യമാക്കാനാവാത്തത്;

(സി) തുറമുഖത്തിന്റെ ചരക്കുകയറ്റിറക്കുനടപടികള്‍ പൊതുമേഖലയില്‍ത്തന്നെ ആരംഭിക്കാനുള്ള സാധ്യതകള്‍ എന്തുകൊണ്ടാണ് ഉപയോഗപ്പെടുത്താത്തത്; തുറമുഖത്തിലേയ്ക്കുള്ള പുതിയ റോഡിനുവേണ്ടി 71 സെന്റ് സ്ഥലം അക്വയര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ വ്യക്തമാക്കുമോ;

(ഡി) .എസ്..ഡി.. സ്കീമില്‍ ടെണ്ടര്‍ എക്സസ് ആയ 1.53 കോടി രൂപ അനുവദിക്കാനും തുറമുഖം മുതല്‍ വാടി വരെയുള്ള റോഡുനിര്‍മ്മാണം പൂര്‍ത്തിയാക്കാനും നടപടി സ്വീകരിക്കുമോ ?

238

കൊല്ലം മത്സ്യബന്ധനതുറമുഖത്തിന്റെ വികസനപ്രവൃത്തികള്‍

ശ്രീ. പി. കെ. ഗുരുദാസന്‍

() കൊല്ലം മത്സ്യബന്ധനതുറമുഖത്തിന്റെ ഭാഗമായി ലേലഹാളുകളും ലോക്കറുകളും സ്ഥാപിക്കുന്നതിനാവശ്യമായ ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്ഥലം എം.എല്‍.എ മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും സമര്‍പ്പിച്ച നിവേദനങ്ങളിന്മേല്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; എന്നത്തേക്ക് ഇവ സ്ഥാപിക്കും;

(ബി) മത്സ്യത്തൊഴിലാളികളായ നിരവധി പുരുഷന്മാരും അനുബന്ധമത്സ്യത്തൊഴിലാളികളായ സ്ത്രീകളും പണിയെടുക്കുന്ന തീരപ്രദേശങ്ങളില്‍ ശൌച്യാലയങ്ങള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

239

മുനമ്പം അഴിമുഖത്ത് മണ്ണ് അടിഞ്ഞ് മണല്‍ത്തിട്ട രൂപം കൊള്ളുന്നത് തടയുന്നതിനുള്ള നടപടി

ശ്രീ. എസ്.ശര്‍മ്മ

() മുനമ്പം മത്സ്യബന്ധനതുറമുഖത്തിന്റെ അഴിമുഖത്ത് മണ്ണടിഞ്ഞ് മണല്‍ത്തിട്ട രൂപം കൊള്ളുന്നതുമൂലം മത്സ്യബന്ധനയാനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും മത്സ്യത്തൊഴിലാളികള്‍ക്ക് ജീവഹാനി സംഭവിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ മണല്‍ത്തിട്ട നീക്കം ചെയ്യുന്നതിന് സ്വീകരിച്ച നടപടി വ്യക്തമാക്കുമോ;

(ബി) മണല്‍ത്തിട്ട രൂപം കൊള്ളുന്നത് തടയുന്നതിന് ശാസ്ത്രീയമായ പഠനം നടത്തുവാന്‍ ഏതെങ്കിലും ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ?

240

പുതിയങ്ങാടി മത്സ്യബന്ധനതുറമുഖം

ശ്രീ. റ്റി. വി. രാജേഷ്

() കണ്ണൂര്‍ ജില്ലയിലെ പുതിയങ്ങാടി ഫിഷിംഗ് ഹാര്‍ബറിന്റെ അന്വേഷണഗവേഷണപ്രവൃത്തിയുടെ പുരോഗതി വ്യക്തമാക്കുമോ;

(ബി) പുതിയങ്ങാടി മത്സ്യബന്ധനതുറമുഖം യാഥാര്‍ത്ഥ്യമാക്കാന്‍ 21.12.2011-ന് ബഹു. ഫിഷറീസ് വകുപ്പ് മന്ത്രി വിളിച്ച യോഗത്തിനുശേഷം എന്തൊക്കെ നടപടികളാണ് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് സ്വീകരിച്ചിട്ടുള്ളത്?

241

പുതുവൈപ്പിനിലെ ഓഷ്യനേറിയം നിര്‍മ്മാണം

ശ്രീ. എസ്. ശര്‍മ്മ

() പുതുവൈപ്പിനിലെ നിര്‍ദ്ദിഷ്ട ഓഷ്യനേറിയം നിര്‍മ്മിക്കുന്നതിനുള്ള ആഗോള ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിച്ചുവോ ;

(ബി) എങ്കില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ എന്നത്തേയ്ക്ക് ആരംഭിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ ;

(സി) നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങള്‍ ഉണ്ടോ ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ ?

242

അഴീക്കോട് മുനക്കല്‍ ഫിഷിംഗ് ഹാര്‍ബറിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍

ശ്രീ. വി. എസ്. സുനില്‍ കുമാര്‍

() കയ്പമംഗലം നിയോജകമണ്ഡലത്തിലെ അഴീക്കോട്

മുനക്കല്‍ ഫിഷിംഗ് ഹാര്‍ബറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നുമുതല്‍ ആരംഭിക്കുവാനാകുമെന്ന് വ്യക്തമാക്കുമോ;

(ബി) ഇതു സംബന്ധിച്ച് ഹൈക്കോടതിയില്‍ സൌരാഷ്ട്ര സിമന്റ് കമ്പനിയുമായി പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റോ ഹാര്‍ബര്‍ ഡിപ്പാര്‍ട്ട്മെന്റോ എന്തെങ്കിലും നിയമനടപടിയില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ;

(ഡി) നിയമപ്രശ്നം പരിഹരിച്ച് പ്രവര്‍ത്തിക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ?

243

അര്‍ത്തുങ്കല്‍ ഫിഷിംഗ് ഹാര്‍ബറിന്റെ രണ്ടാംഘട്ട നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രോജക്ട്

ശ്രീ. പി. തിലോത്തമന്‍

() അര്‍ത്തുങ്കല്‍ ഫിഷിംഗ് ഹാര്‍ബറിന്റെ രണ്ടാംഘട്ടനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രോജക്ട് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടോ ; ഇതിന്റെ നിര്‍മ്മാണത്തിന് സംസ്ഥാനസര്‍ക്കാരും കേന്ദ്രസര്‍ക്കാരും എത്ര രൂപ വീതമാണ് ചെലവഴിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ ;

(ബി) അര്‍ത്തുങ്കല്‍ ഫിഷിംഗ് ഹാര്‍ബറിന്റെ രണ്ടാംഘട്ടനിര്‍മ്മാണത്തിന് എത്ര രൂപയുടെ പ്രോജക്ടാണ് കേന്ദ്രസര്‍ക്കാരിന് നല്‍കിയിട്ടുള്ളത് ; രണ്ടാംഘട്ടനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ എന്ന് ആരംഭിക്കുമെന്ന് വ്യക്തമാക്കുമോ ;

(സി) അര്‍ത്തുങ്കല്‍ ഫിഷിംഗ് ഹാര്‍ബര്‍ പൂര്‍ത്തീകരിക്കപ്പെട്ടാല്‍ തീരദേശമത്സ്യമേഖലയ്ക്ക് ഉണ്ടാകുന്ന നേട്ടങ്ങള്‍ വിശദമാക്കുമോ ;

(ഡി) എത്ര മത്സ്യബന്ധനയാനങ്ങള്‍ക്ക് സൌകര്യമുണ്ടാകുംവിധമാണ് പ്രസ്തുതപദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത് എന്ന് വ്യക്തമാക്കുമോ ?

244

കണ്ണൂര്‍ വിമാനത്താവളനിര്‍മ്മാണം

ശ്രീ. .പി. ജയരാജന്‍

() കണ്ണൂര്‍ വിമാനത്താവളത്തിനുവേണ്ടി ആകെ എത്ര സ്ഥലം ഏറ്റെടുക്കുവാനാണ് ഗവണ്‍മെന്റ് ഉദ്ദേശിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി) ഇതിനോടകം എത്ര സ്ഥലം വിമാനത്താവളനിര്‍മ്മാണത്തിനുവേണ്ടി ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;

(സി) ഇനിയും എത്ര സ്ഥലം ഏറ്റെടുക്കുവാനുണ്ടെന്നും സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ഏതുഘട്ടത്തിലാണെന്നും വിശദീകരിക്കുമോ;

(ഡി) ഏറ്റെടുത്തതില്‍ എത്ര സ്ഥലം കിയാലിനു കൈമാറിക്കഴിഞ്ഞുവെന്നും തുടര്‍നടപടികള്‍ എന്താണെന്നും വ്യക്തമാക്കുമോ;

() കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രാഥമികരൂപരേഖ, സാങ്കേതിക-സാമ്പത്തിക റിപ്പോര്‍ട്ട്, വിശദമായ പദ്ധതി റിപ്പോര്‍ട്ട് എന്നിവ തയ്യാറാക്കുന്നതിന് ഏത് ഏജന്‍സിയെയാണ് നിശ്ചയിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(എഫ്) ഇവ ഓരോന്നും സമര്‍പ്പിക്കുന്നതിനും, ഇവയെ സംബന്ധിച്ച് അന്തിമതീരുമാനമെടുക്കുന്നതിനും സമയക്രമം നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ അത് സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ജി) പ്രാരംഭനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ എപ്പോള്‍ ആരംഭിക്കുവാന്‍ കഴിയുമെന്നും, റണ്‍വേ നിര്‍മ്മാണം എപ്പോള്‍ ടെന്‍ഡര്‍ ചെയ്യുമെന്നും വ്യക്തമാക്കുമോ?

245

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഭൂമി ഏറ്റെടുക്കല്‍ നടപടി

ശ്രീ. സണ്ണി ജോസഫ്

() കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഭൂമി ഏറ്റെടുക്കല്‍ നടപടി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് സര്‍ക്കാര്‍ എടുത്തിട്ടുള്ള നടപടികള്‍ എന്തെല്ലാം;

(ബി) എറ്റെടുക്കുന്ന ഭൂമിയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നവരുടെ പുനരധിവാസ പാക്കേജ് നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരനടപടികള്‍ എന്തെല്ലാം;

(സി) വിമാനത്താവളക്കമ്പനിയുടെ കുറഞ്ഞ ഷെയര്‍ വില സംബന്ധിച്ച തീരുമാനം നടപ്പില്‍ വരുത്തിയിട്ടുണ്ടോ എന്നറിയിക്കുമോ?

246

ഹോട്ടലുകള്‍ക്കുള്ള ബാര്‍ ലൈസന്‍സ്

ശ്രീ. കെ. കെ. നാരായണന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇതുവരെ സംസ്ഥാനത്ത് എത്ര ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിച്ചിട്ടുണ്ട്; അവ ഏതൊക്കെയാണ്;

(ബി) ഇപ്പോള്‍ ബാര്‍ ലൈസന്‍സിനുവേണ്ടിയുള്ള എത്ര അപേക്ഷകള്‍ പരിഗണനയിലുണ്ട്;

(സി) ഈ സര്‍ക്കാര്‍ ബാര്‍ ലൈസന്‍സ് നല്‍കിയ ഏതെല്ലാം ഹോട്ടലുകളുടെ ക്ളാസിഫിക്കേഷന്‍ സംബന്ധിച്ചാണ് സി.ബി.. കേസെടുത്തിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ഡി) സംസ്ഥാനത്തിപ്പോള്‍ മൊത്തം എത്ര ബാറുകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്; ഈ സര്‍ക്കാരിന്റെ കാലത്ത് ലൈസന്‍സ് പുതുക്കി നല്‍കിയിട്ടുള്ളത് എത്രയാണ്;

() ഈ സര്‍ക്കാരിന്റെ മദ്യനയത്തിന്റെ അടിസ്ഥാനത്തില്‍ ഏതെങ്കിലും ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കാതിരുന്നിട്ടുണ്ടോ; എങ്കില്‍ അവ ഏതെല്ലാം?

247

സംസ്ഥാനത്തെ ഹോട്ടലുകള്‍ക്കുള്ള ബാര്‍ ലൈസന്‍സ്

ശ്രീ. സി. കൃഷ്ണന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്ത് എത്ര ബാര്‍ ലൈസന്‍സുകള്‍ പുതുക്കി നല്കുകയുണ്ടായി;

(ബി) ഈ സര്‍ക്കാര്‍ പുതുതായി ബാര്‍ ലൈസന്‍സ് നല്കിയ ഹോട്ടലുകള്‍ എത്ര; അവ ഏതെല്ലാം;

(സി) ഏറ്റവും കൂടുതല്‍ ബാറുകള്‍ പ്രവര്‍ത്തിക്കുന്ന മുനിസിപ്പാലിറ്റി/നഗരസഭ ഏതാണ്;

(ഡി) എത്ര പഞ്ചായത്ത് പ്രദേശങ്ങളില്‍ ഈ സര്‍ക്കാര്‍ പുതുതായി ബാര്‍ ലൈസന്‍സ് നല്കിയിട്ടുണ്ട്; നിലവിലുള്ള ബാറുകളില്‍ പഞ്ചായത്ത് പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നവ എത്രയാണ്?

248

ഹോട്ടലുകള്‍ക്കുള്ള ബാര്‍ ലൈസന്‍സ്

ശ്രീ. പി. കെ. ഗുരുദാസന്‍

,, ബി.ഡി. ദേവസ്സി

,, എം. ഹംസ

,, സി. കൃഷ്ണന്‍

() ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കിയതില്‍ ക്രമക്കേടുകള്‍ നടന്നിട്ടുള്ളതായ ആക്ഷേപങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഈ സര്‍ക്കാര്‍ എത്ര ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കുകയുണ്ടായി;

(സി) ബാര്‍ ലൈസന്‍സ് ലഭിച്ച ഏതെല്ലാം ഹോട്ടലുകളുടെ സ്റാര്‍ പദവി ക്ളാസിഫിക്കേഷന്‍ സംബന്ധിച്ചാണ് സി.ബി.. അന്വേഷണം നടന്നിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ഡി) ബാര്‍ ലൈസന്‍സ് നല്‍കിയതിലെ അഴിമതികള്‍ സംബന്ധിച്ച് സി.ബി.. അന്വേഷണം വേണമെന്ന ആവശ്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

249

ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള ദൂരപരിധി

ശ്രീ. . കെ. ശശീന്ദ്രന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് ദൂരപരിധി പുതുക്കി നിശ്ചയിച്ചിട്ടുണ്ടോ ; എങ്കില്‍ വിദ്യാലയങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയില്‍ നിന്നും ഉള്ള ദൂരപരിധി എത്രയാണെന്ന് വ്യക്തമാക്കാമോ ;

(ബി) പഞ്ചായത്ത്/മുനിസിപ്പാലിറ്റിതലങ്ങളില്‍ ബാറുകള്‍ തമ്മിലുള്ള ദൂരപരിധി എത്രയാണെന്ന് വ്യക്തമാക്കുമോ ;

(സി) ദൂരപരിധി പുതുക്കിയത് എന്തടിസ്ഥാനത്തിലാണെന്നു വെളിപ്പെടുത്തുമോ ?

250

സംസ്ഥാനത്ത് കള്ള്ഷാപ്പുകള്‍ അനുവദിക്കുന്നതിന് സ്വീകരിക്കുന്ന മാനദണ്ഡങ്ങള്‍

ശ്രീ. വി. ശിവന്‍കുട്ടി

() ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം നാളിതുവരെ എത്ര പുതിയ കള്ളുഷാപ്പുകള്‍ അനുവദിച്ചിട്ടുണ്ട് ;

(ബി) അവ ഏതൊക്കെ ജില്ലകളില്‍ ഏതൊക്കെ എക്സൈസ് റേഞ്ചുകളില്‍ ആണെന്ന് വ്യക്തമാക്കുമോ ;

(സി) സംസ്ഥാനത്ത് കള്ളുഷാപ്പുകള്‍ അനുവദിക്കുന്നതിന്

സ്വീകരിക്കുന്ന മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്നു വ്യക്തമാക്കുമോ ?

251

എക്സൈസ് വകുപ്പില്‍ ക്രൈം ബ്രാഞ്ച്

ശ്രീ. ഷാഫി പറമ്പില്‍

,, . പി. അബ്ദുള്ളക്കുട്ടി

,, കെ. അച്ചുതന്‍

,, . സി. ബാലകൃഷ്ണന്‍

() എക്സൈസ് വകുപ്പില്‍ ക്രൈം ബ്രാഞ്ച് ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) എന്തെല്ലാം കേസ്സുകളാണ് ഈ വിഭാഗത്തില്‍ അന്വേഷിക്കുന്നത്;

(സി) ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്?

252

എക്സൈസ് അക്കാദമി

ശ്രീ. വി. ഡി. സതീശന്‍

,, വി. പി. സജീന്ദ്രന്‍

,, പാലോട് രവി

,, ഷാഫി പറമ്പില്‍

() സംസ്ഥാനത്ത് എക്സൈസ് അക്കാദമി തുടങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) ഇതിനായി എന്തെല്ലാം നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്;

(സി) പ്രസ്തുത അക്കാദമി എവിടെയാണ് സ്ഥാപിക്കാനുദ്ദേശിക്കുന്നതെന്നു വ്യക്തമാക്കുമോ?

253

എക്സൈസ് വകുപ്പിലെ ഇന്റലിജന്‍സ് വിഭാഗം ശക്തിപ്പെടുത്തുന്നതിന് ആവിഷ്കരിച്ചിട്ടുള്ള പദ്ധതികള്‍

ശ്രീ. സി. ദിവാകരന്‍

,, വി. ശശി

,, ജി. എസ്. ജയലാല്‍

,, കെ. രാജു

() സംസ്ഥാന എക്സൈസ് വകുപ്പില്‍ ഇന്റലിജന്‍സ് വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ടോ; എങ്കില്‍ പ്രസ്തുത വിഭാഗത്തിന്റെ ചുമതലകള്‍ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുമോ;

(ബി) ഇന്റലിജന്‍സ് വിഭാഗം പ്രവര്‍ത്തന സൌകര്യത്തിനായി വിന്യസിച്ചിരിക്കുന്നതെങ്ങനെയാണെന്നും ഓരോ യൂണിറ്റിന്റേയും ഘടന എന്താണെന്നും വ്യക്തമാക്കുമോ;

(സി) പ്രസ്തുത വിഭാഗത്തിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ അതിനുള്ള എന്തെല്ലാം പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ?

254

എക്സൈസ് വകുപ്പ് നവീകരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍

ശ്രീ. കെ. മുരളീധരന്‍

,, ബെന്നി ബെഹനാന്‍

,, വി. റ്റി. ബല്‍റാം

,, ഡൊമിനിക് പ്രസന്റേഷന്‍

() എക്സൈസ് വകുപ്പ് നവീകരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാം;

(ബി) എക്സൈസ് ജീവനക്കാര്‍ക്കായി പരിശീലന അക്കാഡമി തുടങ്ങുവാനുള്ള നടപടികള്‍ ഏത് ഘട്ടം വരെയായി എന്ന് വിശദമാക്കുമോ;

(സി) എവിടെയാണ് അക്കാഡമി തുടങ്ങുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

255

കള്ളുപരിശോധനയ്ക്കായി നിലവിലുള്ള സംവിധാനങ്ങള്‍

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, പി. . മാധവന്‍

,, റ്റി. എന്‍. പ്രതാപന്‍

,, സി. പി. മുഹമ്മദ്

() കള്ളുപരിശോധനയ്ക്കായി നിലവില്‍ എന്തെല്ലാം സംവിധാനങ്ങളാണുള്ളത്;

(ബി) ഇതിനുവേണ്ടി മൊബൈല്‍ ലാബുകള്‍ പുനരാരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി) എങ്കില്‍ ഇതിനായി കൈക്കൊണ്ട നടപടികള്‍ എന്തെല്ലാം?

256

മദ്യഷാപ്പുകള്‍ക്ക് ലൈസന്‍സ്

ശ്രീ. പി.റ്റി.. റഹീം

() മദ്യഷാപ്പുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതിന് അബ്കാരി നിയമത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) അസഹ്യവും ആപല്‍ക്കരവുമായ വ്യാപാരം നടത്തുന്നതുമായി ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന നിയമത്തിലെ വ്യവസ്ഥകള്‍ പാലിച്ചിട്ടുണ്ടോ എന്ന് എക്സൈസ് വകുപ്പ് പരിശോധിക്കാറുണ്ടോ ;

(സി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അനുവദിച്ച 24 ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയപ്പോള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസന്‍സ് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടോ ;

(ഡി) 24 ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയത് എത്ര വര്‍ഷത്തേക്കാണ് ?

257

വിദേശമദ്യവില്പനശാല മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിനുള്ള നടപടി

ശ്രീ. ജി. എസ്. ജയലാല്‍

() ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിലെ പരവൂര്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പ്പറേഷന്‍ വക വിദേശമദ്യവില്പനശാല മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം ലഭിച്ചിരുന്നുവോ;

(ബി) എങ്കില്‍ പൊതുജനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുന്ന പ്രസ്തുത സ്ഥാപനം മാറ്റി സ്ഥാപിക്കാന്‍ കൈക്കൊണ്ട നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?

258

എക്സൈസ് റെയ്ഞ്ച് ഓഫീസ് തുടങ്ങാനുള്ള പദ്ധതി

ശ്രീ. .കെ. വിജയന്‍

() നാദാപുരം മണ്ഡലത്തില്‍ പുതുതായി "എക്സൈസ് റെയ്ഞ്ച് ഓഫീസ്'' തുടങ്ങാനുള്ള പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ എപ്പോള്‍ തുടങ്ങാനാവും എന്ന് വ്യക്തമാക്കുമോ ?

259

സ്പിരിറ്റ് കടത്ത്

ശ്രീമതി കെ. കെ. ലതിക

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം അനധികൃത സ്പിരിറ്റ് കടത്തില്‍ ഏര്‍പ്പെട്ട എത്ര വാഹനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) എത്ര ലിറ്റര്‍ സ്പിരിറ്റാണ് ഈ വാഹനങ്ങളില്‍ നിന്നും പിടിച്ചെടുത്തതെന്ന് ജില്ല, റേഞ്ച്, ചെക്ക് പോസ്റ് തിരിച്ചുള്ള വിവരം ലഭ്യമാക്കുമോ?

260

അബ്കാരി കേസുകള്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് നടപടി

ശ്രീ. വര്‍ക്കല കഹാര്‍

,, . റ്റി. ജോര്‍ജ്

,, ഹൈബി ഈഡന്‍

,, ജോസഫ് വാഴക്കന്‍

() അബ്കാരി കേസുകള്‍ വേഗത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് കൈക്കൊണ്ടിട്ടുള്ള നടപടികള്‍ എന്തെല്ലാം ;

(ബി) ഇതിനായി മൊബൈല്‍ ലാബുകള്‍ തുടങ്ങുന്ന കാര്യം പരിഗണിക്കുമോ ;

(സി) ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ?

261

കുട്ടികളിലെ മദ്യപാനാസക്തി നിയന്ത്രിക്കുന്നതിനായി നടപടി

ശ്രീ. കെ. വി. വിജയദാസ്

() കുട്ടികളിലെമദ്യപാനാസക്തി കൂടി വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ആയത് നിയന്ത്രിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി) മദ്യപാനത്തിനും മയക്കുമരുന്നുപയോഗത്തിനും ബോധവല്‍കരണത്തിനായി പ്രത്യേക പാഠ്യപദ്ധതി സ്കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്തുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ഡി) ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നയം എന്താണ്?

262

ലഹരി വിരുദ്ധ ബോധവല്‍ക്കരണ വിഭാഗത്തിന്റെ ചുമതലകള്‍

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, കെ. അച്ചുതന്‍

,, . സി. ബാലകൃഷ്ണന്‍

,, . റ്റി. ജോര്‍ജ്

() ലഹരി വിരുദ്ധ ബോധവല്‍ക്കരണ വിഭാഗത്തിന്റെ ചുമതലകള്‍ എന്തെല്ലാമാണ് ;

(ബി) മദ്യാസക്തിക്ക് അടിമപ്പെട്ടവരെ സൌജന്യമായി ചികില്‍സിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ ;

(സി) ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ?

263

സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന മദ്യപാനാസക്തിയും, അമിതമായ മദ്യവിപണനവും

ശ്രീ. സി. മോയിന്‍കുട്ടി

,, കെ. മുഹമ്മദുണ്ണിഹാജി

,, എം. ഉമ്മര്‍

,, കെ.എന്‍.. ഖാദര്‍

() സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന മദ്യപാനാസക്തിയും, അമിതമായ മദ്യവിപണനവും നിയന്ത്രിക്കാനും, വരുംതലമുറകളില്‍ മദ്യപാനശീലം വളര്‍ത്താതിരിക്കാനും ഉദ്ദേശിച്ച് നടപ്പാക്കിവരുന്ന പദ്ധതികള്‍ എന്തെല്ലാ മാണെന്ന് വിശമാക്കുമോ;

(ബി) ഇക്കാര്യത്തില്‍ പുതിയ പദ്ധതികളെന്തെങ്കിലും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി) മദ്യനിരോധനത്തെക്കാള്‍ സുലഭമായി മദ്യം ലഭ്യമാക്കിക്കൊണ്ട് മദ്യത്തിനെതിരെ ബോധവല്ക്കരണമാണ് നല്ലതെന്ന മുന്‍സര്‍ക്കാരിന്റെ നയം പിന്‍തുടരാന്‍ ഈ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ഡി) മദ്യപാനാസക്തി വളര്‍ത്താനുതകുന്ന പൊതുസ്ഥലങ്ങളിലെ മദ്യപാനം, സിനിമാസീരിയല്‍ എന്നിവയിലെ മദ്യപാനരംഗങ്ങള്‍, മദ്യപിച്ചുള്ള വാഹനഡ്രൈവിംഗ് എന്നിവയ്ക്കെതിരെയുള്ള നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ നിര്‍ദ്ദേശം നല്കുമോ;

() മുന്‍സര്‍ക്കാരിന്റെ കാലത്ത് പുതുതായി

അനുവദിച്ച ബാറുകള്‍, മദ്യഔട്ട്ലെറ്റുകള്‍ എന്നിവ സംബന്ധിച്ച വിശദവിവരം നല്കുമോ?

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.