UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >4th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 4th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

264

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ ഇപ്പോഴത്തെ അവസ്ഥ വിശദമാക്കുമോ ;

(ബി)സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് ഏതെല്ലാം നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നു ;

(സി)സംസ്ഥാനത്തിന്റെ പശ്ചാത്തല വികസനത്തിന് പണം കണ്ടെത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ ?

265

ഖജനാവിലെ മിച്ചം

ശ്രീമതി കെ.എസ്.സലീഖ

() ഈ സര്‍ക്കാര്‍ അധികാരമേറ്റെടുത്തപ്പോള്‍ ഖജനാവില്‍ എത്ര തുക മിച്ചമുണ്ടായിരുന്നു;

(ബി) ആയത് ഇപ്പോള്‍ എത്രയെന്ന് വ്യക്തമാക്കുമോ;

(സി) ഈ സര്‍ക്കാര്‍ എത്ര തുകയുടെ കടപത്രമാണ് പുറത്തിറക്കിയത്; ഇതിന് റിസര്‍വ് ബാങ്കിന്റെ അനുമതി കിട്ടിയോ; വ്യക്തമാ ക്കുമോ;

(ഡി) ഇപ്രകാരം കടപത്രം മുഖേന ലഭിക്കുന്ന തുക ഏതൊക്കെ ആവശ്യങ്ങള്‍ക്കാണ് സര്‍ക്കാര്‍ വിനിയോഗിക്കുന്നതെന്നും പ്രസ്തുത കടപത്രത്തിന്റെ പലിശ കാലയളവ് വ്യക്തമാക്കുമോ?

266

സംസ്ഥാനത്തെ വാര്‍ഷിക പദ്ധതികളില്‍ നിന്നും ചെലവഴിക്കപ്പെട്ട തുക

ശ്രീ. എം. വി. ശ്രേയാംസ്കുമാര്‍

()നടപ്പു സാമ്പത്തികവര്‍ഷം സംസ്ഥാനത്തെ വാര്‍ഷിക പദ്ധതിയില്‍ നിന്നും നാളിതുവരെ ചെലവഴിക്കപ്പെട്ട തുക എത്രയെന്ന് വിശദമാക്കുമോ;

(ബി)കേന്ദ്രാവിഷ്കൃത പദ്ധതികള്‍ തനതു പദ്ധതികള്‍ എന്നിവയില്‍ നിന്നും ചെലവഴിക്കപ്പെട്ട തുക എത്രയെന്ന് വിശദമാക്കുമോ;

(സി)സംസ്ഥാനത്തെ പദ്ധതി നിരീക്ഷണ യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?

267

2011-12-ലെ ബഡ്ജറ്റ് തുകയുടെ ചെലവ്

ശ്രീ. വി. ശിവന്‍കുട്ടി

()ഈ സര്‍ക്കാര്‍ 2011-12 -ലെ ബഡ്ജറ്റില്‍ വകയിരുത്തിയിരുന്ന തുകയുടെ എത്ര ശതമാനം ചെലവഴ്ിച്ചു ;

(ബി)ആയതിന്റെ ഇനം തിരിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(സി)ആയതില്‍ ഓരോ നിയമസഭാ നിയോജകമണ്ഡലത്തിലും പൊതുമരാമത്ത് പ്രവൃത്തിക്ക് ചെലവഴിച്ച തുകയുടെ കണക്ക് വെവ്വേറെ ലഭ്യമാക്കുമോ ?

268

2011-12 സാമ്പത്തിക വര്‍ഷത്തിലെ ഓവര്‍ ഡ്രാഫ്റ്റ്

ശ്രീ. ബാബു. എം. പാലിശ്ശേരി

()2011-12 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനം ഓവര്‍ ഡ്രാഫ്റ്റ് എടുത്തിട്ടുണ്ടോ; എങ്കില്‍ ഏതു മാസങ്ങളില്‍; എത്ര കോടി രൂപ വീതം;

(ബി)സംസ്ഥാനത്ത് ട്രഷറികള്‍ പൂട്ടിയിടേണ്ട അവസ്ഥ നിലവിലുണ്ടോ;

(സി)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പദ്ധതിവിഹിതം ഇനി എത്ര കോടി രൂപ കൊടുക്കാനുണ്ട്;

(ഡി)സംസ്ഥാനത്തെ ട്രഷറി നിക്ഷേപം വര്‍ദ്ധിപ്പിക്കുവാന്‍ കാര്യമായ ശ്രമം നടത്താതെ പല സര്‍ക്കാര്‍ ഇടപാടുകളും മറ്റും പുതു തലമുറ ബാങ്കുകളുമായി നടത്തുന്നു എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

()ട്രഷറി നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?

269

സംസ്ഥാനത്തിന്റെ അധിക വിഭവ സമാഹരണം

ഡോ. കെ.ടി. ജലീല്‍

()ഈ സാമ്പത്തികവര്‍ഷം സംസ്ഥാനത്തിന്റെ അധിക വിഭവ സമാഹരണത്തിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ ഫലമായി എന്തെങ്കിലും നേട്ടം ഉണ്ടായിട്ടുണ്ടോ; ലക്ഷ്യവും നേട്ടവും സംബന്ധിച്ച് വിശദമാക്കാമോ;

(ബി)വീടുകളുടെ അധിക സെസ്, പുകയില ഉല്‍പന്നങ്ങളുടെ നികുതി ഉയര്‍ത്തല്‍,ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന് സെസ് ഉയര്‍ത്തല്‍, സ്വര്‍ണവില്‍പനശാലയിലെ കോമ്പൌണ്ടിംഗ് പരിഷ്കാരം, ലോട്ടറി എന്നിവയിലെ വിലവര്‍ധനമൂലം ഉണ്ടാകുന്ന വരുമാന വര്‍ധന എത്ര ശതമനമായിരുന്നു;

(സി)മേല്‍പ്പറഞ്ഞ ഓരോ രംഗത്തും സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ ഫലമായുണ്ടായ അധിക വരുമാനം എത്ര വീതമാണ്?

270

സംസ്ഥാനത്തിന്റെ വിഭവ സമാഹരണങ്ങള്‍

ശ്രീ. വി.പി. സജീന്ദ്രന്‍

ശ്രീ. വര്‍ക്കല കഹാര്‍

ശ്രീ. ഷാഫി പറമ്പില്‍

ശ്രീ. പി.. മാധവന്‍

()സംസ്ഥാനത്തിന്റെ വിഭവ സമാഹരണങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും നികുതി സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാം;

(ബി)ഇവ പരിഹരിക്കുന്നതിന് വാണിജ്യ നികുതി പരാതി സെല്‍ തുടങ്ങുന്ന കാര്യം പരിഗണിക്കുമോ;

(സി)തുടങ്ങുമെങ്കില്‍ അതിന്റെ ഘടന എപ്രകാരമായിരിക്കും;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്?

271

2011-12 സാമ്പത്തിക വര്‍ഷത്തേയ്ക്ക് അവതരിപ്പിച്ചബഡ്ജറ്റ് നിര്‍ദ്ദേശങ്ങള്‍

ഡോ. ടി. എം. തോമസ് ഐസക്

()2011-12 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റ് നിര്‍ദ്ദേശങ്ങളില്‍ ഇതിനകം പൂര്‍ണമായും നടപ്പിലാക്കാത്ത പദ്ധതികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കുമോ;

(ബി)ബഡ്ജറ്റ് പ്രസംഗത്തിലെ പുതിയ പ്രഖ്യാപനങ്ങളില്‍ ഇനിയും പൂര്‍ണമായും നടപ്പിലാക്കാന്‍ സാധ്യമാകാതെവന്നവ ഏതൊക്കെയാണ്;

(സി)എതെങ്കിലും ബഡ്ജറ്റ് നിര്‍ദ്ദേശം നടപ്പിലാക്കേണ്ടതില്ലെന്ന് പിന്നീട് തീരുമാനിക്കുകയുണ്ടോയോ; എങ്കിലത് സംബന്ധിച്ച വിശദാംശം വെളിപ്പെടുത്തുമോ ?

272

അല്‍ബറക് ഇസ്ളാമിക് ബാങ്കിന്റെ പ്രവര്‍ത്തനം

ശ്രീ. എം. പി. അബ്ദുസ്സമദ് സമദാനി

ശ്രീ.എന്‍. . നെല്ലിക്കുന്ന്

ശ്രീ. മഞ്ഞളാംകുഴി അലി

ശ്രീ.റ്റി. . അഹമ്മദ് കബീര്‍

()സംസ്ഥാനത്ത് ആരംഭിച്ച അല്‍ബറക് ഇസ്ളാമിക് ബാങ്കിന്റെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ അതുസംബന്ധിച്ച വിശദാംശം വെളിപ്പെടുത്തുമോ;

(ബി)ഈ ബാങ്കിന്റെ ഇടപാടുകള്‍ പലിശരഹിതമാണെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ;

(സി)ബാങ്കിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്താനും സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനത്തിന് കൂടുതല്‍ പ്രയോജനപ്പെടുത്താനും നടപടി സ്വീകരിക്കുമോ?

273

പെന്‍ഷന്‍ ആനുകൂല്യ വിതരണം

ശ്രീ. പി. ഉബൈദുള്ള

()2009-10, 2010-11, 2011-12 വര്‍ഷത്തെ ബഡ്ജറ്റുകളില്‍ ശമ്പളം, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ എന്നീ ഇനങ്ങളിലായി എത്ര കോടി രൂപ വകയിരുത്തിയിരുന്നുവെന്ന് വ്യക്തമാക്കുമോ;

(ബി)2010-ലെ ശമ്പളം, പെന്‍ഷന്‍ പരിഷ്കരണത്തിനായി 2011-12 സാമ്പത്തിക വര്‍ഷത്തില്‍ ആകെ എത്ര തുക ചെലവായി എന്ന് വ്യക്തമാക്കുമോ;

(സി)2012 മാര്‍ച്ച് മാസം വിരമിക്കുന്നവര്‍ക്ക് നല്‍കാനുള്ള പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്കായി എത്ര തുക ചെലവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്;

(ഡി)പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വിതരണം ചെയ്ത് കഴിഞ്ഞാല്‍ സര്‍ക്കാരിന് വരുന്ന സാമ്പത്തിക ബാധ്യത എത്ര കോടി രൂപയെന്ന് വ്യക്തമാക്കുമോ ?

274

പെന്‍ഷന്‍ പ്രായം ഉയര്‍ത്തുവാന്‍ നടപടി

ശ്രീ. കെ.വി. വിജയദാസ്

()ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; എങ്കില്‍ ഇക്കാര്യത്തില്‍ എന്തെല്ലാം നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത് ;

(ബി)ഇക്കാര്യത്തില്‍ പുതിയ പാക്കേജുകള്‍ എന്തെങ്കിലും പ്രഖ്യാപിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(സി)പെന്‍ഷന്‍ ഏകീകരണം പിന്‍വലിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

275

ജീവനക്കാരുടെ ആനുകൂല്യങ്ങളും സ്വകാര്യബാങ്കുകളും

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ. കെ. വി. വിജയദാസ്

ശ്രീ.സി. കൃഷ്ണന്‍

()ജീവനക്കാരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും ട്രഷറികളില്‍ നിന്നും മാറ്റി സ്വകാര്യബാങ്കുകള്‍ വഴി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി)പുതുതലമുറ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് കൈമാറുന്നത് സംസ്ഥാനത്തിന്റെ ഏതെല്ലാം താത്പര്യങ്ങള്‍ സംരക്ഷിക്കാനാണെന്നു വിശദമാക്കുമോ;

(സി)മുന്‍സാമ്പത്തികവര്‍ഷം 'ശമ്പളവും മറ്റാനുകൂല്യങ്ങളും' ഇനത്തില്‍ എത്ര തുക ട്രഷറികള്‍ വഴി കൈമാറുകയുണ്ടായി;

(ഡി)സ്വകാര്യബാങ്കുകള്‍ വഴി ജീവനക്കാരുടെയും മറ്റും ശമ്പളവും ആനുകൂല്യങ്ങളും നല്‍കാനുള്ള പരിഷ്ക്കാരം എന്നു മുതല്‍ നടപ്പാക്കാനാണുദ്ദേശിക്കുന്നത്?

276

സ്വയം സംരംഭമിഷന്‍

ശ്രീ. സണ്ണി ജോസഫ്

ശ്രീ.കെ. ശിവദാസന്‍ നായര്‍

ശ്രീ.. പി. അബ്ദുള്ളക്കുട്ടി

()സ്വയം സംരംഭകമിഷന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ എന്തെല്ലാം;

(ബി)ഈ പദ്ധതി ഏത് നോഡല്‍ ഏജന്‍സിവഴിയാണ് നടപ്പാക്കുന്നത്;

(സി)സംരംഭത്തിനുള്ള രജിസ്ട്രേഷന്‍ അനുവദിച്ചിട്ടുണ്ടോ?

277

കേരള സ്വയം സംരംഭക മിഷന്റെ പ്രവര്‍ത്തനം

ശ്രീ. റ്റി..അഹമ്മദ് കബീര്‍

()സംസ്ഥാനം ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന കേരള സ്വയം സംരംഭക മിഷന്റെ പ്രവര്‍ത്തനം വിശദമാക്കുമോ;

(ബി)ഈ പദ്ധതിയുമായി സഹകരിക്കാന്‍ എത്ര പേര്‍ മുന്നോട്ടു വന്നിട്ടുണ്ട്;

(സി)എത്ര പേര്‍ക്ക് ഇതേവരെ ഇതിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ?

278

കേരള സംസ്ഥാന സ്വയംസംരഭക മിഷന്‍

ശ്രീ. റ്റി. വി. രാജേഷ്

()കേരള സംസ്ഥാന സ്വയം സംരംഭക മിഷന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തൊക്കെയാണ് ; പദ്ധതിയുടെ വിശദാംശം നല്‍കാമോ ;

(ബി)ഈ പദ്ധതി എന്നുമുതലാണ് നിലവില്‍ വന്നത്; ഇതുവരെ എത്രപേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിച്ചിട്ടുണ്ട് ?

279

ശബരിമല അനുബന്ധ റോഡുകളുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍

ശ്രീ. രാജു എബ്രഹാം

()ഈ വര്‍ഷത്തെ ശബരിമല സീസണുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിനുകീഴില്‍, ശബരിമല അനുബന്ധ റോഡുകളുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട ഏതൊക്കെ റോഡുകളുടെ ഇന്‍സ്പെക്ഷന്‍ സിടിഇ (ചിഫ് ടെക്നിക്കല്‍ എക്സാമിനര്‍, ധനകാര്യവകുപ്പ്) നേരിട്ട് നടത്തിയിട്ടുണ്ട് എന്ന്വ്യക്തമാക്കുമോ;

(ബി)ഇതുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകള്‍ കണ്ടെത്തുകയുണ്ടായിട്ടുണ്ടോ;

(സി)എങ്കില്‍ ഏതൊക്കെ റോഡുകളുടെ നിര്‍മ്മാണത്തിലാണ് എന്ന് വ്യക്തമാക്കാമോ;

(ഡി)ഇതിനെതിരെ എന്ത് നടപടി സ്വീകരിക്കാനാണ്ഉദ്ദേശിക്കുന്നത്?

280

എം.എല്‍.. ഫണ്ടിന്റെ വിനിയോഗം

ശ്രീ. .കെ. ശശീന്ദ്രന്‍

()എം.എല്‍.. ഫണ്ട് ഉപയോഗിക്കുന്നതിനാവശ്യമായ മാനദണ്ഡങ്ങളില്‍ കാലാനുസൃതമായി മാറ്റങ്ങള്‍ വരുത്തുന്ന കാര്യം പരിഗണിക്കുമോ;

(ബി)എം.എല്‍.. ഫണ്ട് ഉപയോഗിച്ച് ചെയ്യുന്ന പ്രവൃത്തികളുടെ പരിശോധന നടത്തുന്നത് ഏത് റാങ്കിലുള്ള ഉദ്യോഗസ്ഥനാണെന്ന് വെളിപ്പെടുത്താമോ;

(സി)ഡെപ്യൂട്ടി കളക്ടറുടെ റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ കുറവുമൂലം പ്രവര്‍ത്തനങ്ങളുടെ പരിശോധനാ നടപടികള്‍ ജൂനിയര്‍ സൂപ്രണ്ട് റാങ്കിലുള്ള ഉദ്യോഗസ്ഥരെ ഏല്‍പിക്കുന്ന കാര്യം പരിഗണിക്കുമോ?

281

നേമം മണ്ഡലത്തിലെ ജലസേചന പദ്ധതികള്‍

ശ്രീ. വി. ശിവന്‍കുട്ടി

()2011-12-ലെ സംസ്ഥാന ബഡ്ജറ്റില്‍ നേമം നിയോജകമണ്ഡലത്തിലെ ചെറുകിട ജലസേചന പദ്ധതികള്‍ക്കായി എത്ര തുകയാണ് നീക്കിവച്ചിരുന്നത്;

(ബി)പ്രസ്തുത തുക ഉപയോഗിച്ച് നടപ്പിലാക്കപ്പെട്ട പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

282

കൈനകരി പഞ്ചായത്തിലെ മുട്ടേല്‍-മുണ്ടയ്ക്കല്‍ പാലങ്ങളുടെ നിര്‍മ്മാണം

ശ്രീ. തോമസ് ചാണ്ടി

()കുട്ടനാട് നിയോജകമണ്ഡലത്തില്‍ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയ കൈനകരി പഞ്ചായത്തിലെ മുട്ടേല്‍-മുണ്ടയ്ക്കല്‍ പാലങ്ങളുടെ നിര്‍മ്മാണത്തിന് സാമ്പത്തികാനുമതി ലഭ്യമാക്കുന്നതിന് സമര്‍പ്പിച്ച ഫയലുകളില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കുമോ ;

(ബി)ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയ മങ്കൊമ്പ് സിവില്‍ സ്റേഷന്‍ പാലം നിര്‍മ്മാണത്തിന് എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ ;

(സി)മേല്‍പറഞ്ഞ പാലങ്ങളുടെ നിര്‍മ്മാണത്തിന് സാമ്പത്തികാനുമതി ലഭ്യമാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ ?

283

കൊല്ലം മണ്ഡലത്തിലെ പൊതുമരാമത്തു വര്‍ക്കുകള്‍ക്കുള്ളബഡ്ജറ്റ് വിഹിതം

ശ്രീ. പി.കെ.ഗുരുദാസന്‍

2011-12 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ കൊല്ലം അസംബ്ളി മണ്ഡലത്തില്‍പ്പെട്ട പൊതുമരാമത്തു വര്‍ക്കുകള്‍ക്കുള്ള ബഡ്ജറ്റ് വിഹിതം വിനിയോഗിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ?

284

അപ്രോച്ച് റോഡിന്റെ പണി

പ്രൊഫ. സി. രവീന്ദ്രനാഥ്

()അപ്രോച്ച് റോഡിന്റെ പണിമാത്രം ബാക്കിയുള്ള പുതുക്കാട് മണ്ഡലത്തിലെ ആറ്റിപ്പിള്ളി റഗുലേറ്റര്‍-കം-ബ്രിഡ്ജ് പദ്ധതിയുടെ പണി പൂര്‍ത്തീകരിക്കുന്നതിന് നബാര്‍ഡില്‍നിന്നും കാലാവധി നീട്ടി നല്‍കണമെന്ന നിവേദനം ലഭ്യമായിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ;

(സി)പ്രസ്തുത പദ്ധതിയില്‍ പത്തുശതമാനത്തോളം മാത്രം വരുന്ന പണിക്ക് സര്‍ക്കാര്‍ ധനസഹായം ലഭ്യമാക്കുമോ ?

285

നികുതി പിരിവ് കാര്യക്ഷമമാക്കുന്നതിന് നടപടി

ശ്രീ.എം.വി. ശ്രേയാംസ്കുമാര്‍

()സംസ്ഥാനത്ത് നികുതി പിരിവ് കാര്യക്ഷമമാക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഇതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)നികുതി പിരിവ് കാര്യക്ഷമാക്കുന്നതിനായി എന്തെങ്കിലും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ഡി)എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ?

286

വാണിജ്യ നികുതി വകുപ്പിന്റെ പുന:സംഘടന

ശ്രീ. പാലോട് രവി

ശ്രീറ്റി. എന്‍. പ്രതാപന്‍

ശ്രീലൂഡി ലൂയിസ്

ശ്രീ. വി. പി. സജീന്ദ്രന്‍

()വാണിജ്യ നികുതി വകുപ്പിന്റെ ഭരണപരമായ പുന:സംഘടന സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ;

(ബി)റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശകള്‍ എന്തെല്ലാമാണ്;

(സി)കൂടുതല്‍ വ്യാപാരികളെ ഉള്‍പ്പെടുത്തി നികുതി അടിത്തറ വികസിപ്പിക്കാന്‍ എന്തെല്ലാം നടപടികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്?

287

സംസ്ഥാനത്തെ കോമേഴ്സ് ടാക്സ് കമ്പ്യൂട്ടറൈസേഷന്‍ പദ്ധതി

ശ്രീ. എളമരം കരീം

()സംസ്ഥാനത്തെ കോമേഴ്സ്യല്‍ ടാക്സ് കമ്പ്യൂട്ടറൈസേഷന്‍ പദ്ധതിക്ക് കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നും സഹായം ലഭിച്ചിട്ടുണ്ടോ;

(ബി)കേന്ദ്ര സര്‍ക്കാരിന് ഇത് സംബന്ധിച്ചുള്ള പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ എപ്പോള്‍;

(സി)കേന്ദ്രത്തില്‍ നിന്നും എത്ര തുക സഹായമായി ലഭിച്ചിട്ടുണ്ട്; ഇതിനകം എത്ര തുക ഈ ഇനത്തില്‍ ചെലവഴിച്ചിട്ടുണ്ട്;

(ഡി)കമ്പ്യൂട്ടറൈസേഷന്‍ പൂര്‍ണ്ണ തോതില്‍ നിലവില്‍ വന്നിട്ടുണ്ടോ?

288

സ്വര്‍ണ്ണ വില്പനയിലെ കോമ്പൌണ്ടിംഗ് രീതി

ശ്രീ.കെ.കെ. നാരായണന്‍

()സ്വര്‍ണ വില്പനയിലെ കോമ്പൌണ്ടിംഗ് രീതിയില്‍ എന്തെങ്കിലും പരിഷ്ക്കാരം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ ; വിശദമാക്കാമോ ;

(ബി)എത്ര ശതമാനമാണ് നികുതി വര്‍ദ്ധനയാണ് ഇത്മൂലമുള്ള പ്രതീക്ഷിച്ചിരുന്നത്;

(സി)പരിഷ്ക്കാരം നിലവില്‍ വന്നതിന്ശേഷം ഇതേവരെ എത്ര ശതമാനം വര്‍ദ്ധന ഉണ്ടായി;

(ഡി)ഉപഭോഗത്തിലുണ്ടായ വര്‍ദ്ധനയും സ്വര്‍ണ്ണവിലയിലുണ്ടായ വര്‍ദ്ധനയും കൂടി കണക്കിലെടുത്താല്‍ യഥാര്‍ത്ഥത്തില്‍ എത്ര ശതമാനം നികുതിവരുമാന വര്‍ദ്ധന ഉണ്ടാകേണ്ടതായിരുന്നു ?

289

ഈ സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ നികുതിഇനത്തില്‍ പിരിച്ച തുക

ശ്രീമതി കെ. എസ്. സലീഖ

()ഈ സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ നികുതി ഇനത്തില്‍ പിരിച്ചെടുത്ത തുക തരം തിരിച്ച് വ്യക്തമാക്കുമോ ;

(ബി)കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇതേ കാലയളവില്‍ എത്ര കോടി രൂപ പിരിച്ചെടുത്തു എന്ന് താരതമ്യം ചെയ്യുമോ ; വിശദാംശം വ്യക്തമാക്കുമോ ;

(സി)ഇതില്‍ സംസ്ഥാനത്തെ വിവിധ ചെക്ക് പോസ്റുകള്‍ വഴി നികുതി ഇനത്തില്‍ സര്‍ക്കാര്‍ പിരിച്ചെടുത്ത തുകയും, കഴിഞ്ഞ സര്‍ക്കാര്‍ ഇതേ കാലയളവില്‍ പിരിച്ചെടുത്ത തുകയും എത്രയാണെന്ന് വ്യക്തമാക്കുമോ ?

290

കശുവണ്ടിയുടെ വാണിജ്യ നികുതി

ശ്രീ. സണ്ണി ജോസഫ്

()കശുവണ്ടിയുടെ വാണിജ്യ നികുതി ഈടാക്കുന്നതിനായി വാണിജ്യനികുതി വകുപ്പ് നാടന്‍ തോട്ടണ്ടിയുടെ തറവില നിശ്ചയിച്ചിട്ടുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ തറവില എത്ര ; ഇതിനുള്ള മാനദണ്ഡങ്ങള്‍ എന്താണ് ;

(സി)വിപണിയില്‍ ഇപ്രകാരം നിശ്ചയിക്കുന്ന തറവില കശുവണ്ടി കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

291

വാണിജ്യ നികുതി വകുപ്പില്‍ വ്യാജ സി. ഫോം

ശ്രീ. സാജു പോള്‍

()വാണിജ്യ നികുതി വകുപ്പില്‍ വ്യാജ സി.ഫോം ഹാജരാക്കി ചെക്ക് പോസ്റ് വഴി പ്ളൈവുഡ് കടത്തുന്നു എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ ഇത് തടയുന്നതിന് എന്ത് നടപടിയാണ്സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ ?

292

ഫെസിലിറ്റേഷന്‍ സെന്ററുകള്‍

ശ്രീ. വി. ശശി

നികുതി വകുപ്പ് തുടങ്ങുമെന്ന് പ്രഖ്യാപിച്ച ഫെസിലിറ്റേഷന്‍ സെന്ററുകള്‍ എത്രയെണ്ണം ഇതിനകം സ്ഥാപിച്ചു; അത് എവിടെയെല്ലാമെന്ന് വ്യക്തമാക്കുമോ ?

293

സ്റാര്‍ ഓഫ് ട്രസ്റ് സര്‍ട്ടിഫിക്കറ്റ്

ശ്രീ. വി.ശശി

()ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പ്രകാരം നികുതി വകുപ്പില്‍ നിന്നും നടപ്പുവര്‍ഷം സ്റാര്‍ ഓഫ് ട്രസ്റ് സര്‍ട്ടിഫിക്കറ്റ് എത്രപേര്‍ക്ക് അനുവദിച്ചു;

(ബി)തിരുവനന്തപുരം ജില്ലയില്‍ സ്റാര്‍ ഓഫ് ട്രസ്റ് ലഭിച്ചത് ആര്‍ക്കെല്ലാമെന്ന് വ്യക്തമാക്കുമോ?

294

വാണിജ്യനികുതി ചെക്ക്പോസ്റുകളുടെ നവീകരണം

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വാണിജ്യ നികുതി ചെക്ക് പോസ്റുകള്‍ നവീകരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് വിശദമാക്കുമോ;

(ബി)വയനാട് ജില്ലയിലെ മുത്തങ്ങ വാണിജ്യനികുതി ചെക്ക് പോസ്റ് വിപുലീകരണത്തിന് ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയെന്ന് വിശദമാക്കുമോ?

295

വ്യാപാരി വ്യവസായി ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം

ശ്രീ. കെ. മുരളീധരന്‍

ശ്രീ.പി. . മാധവന്‍

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

ശ്രീ.സി. പി. മുഹമ്മദ്

()വ്യാപാരി വ്യവസായി ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് കൈക്കൊണ്ടിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ്;

(ബി)വാറ്റ് രജിസ്ട്രേഷനുള്ള മുഴുവന്‍ വ്യാപാരികളേയും ക്ഷേമനിധിയുടെ പരിധിയില്‍ കൊണ്ടുവരുന്ന കാര്യം പരിഗണിക്കുമോ; വിശദീകരിക്കുമോ;

(സി)ക്ഷേമനിധി ബോര്‍ഡിലെ ഭരണപരമായ ന്യൂനതകള്‍ പരിഹരിക്കുന്നതിനും ക്ഷേമനിധിയില്‍ നിന്നുമുള്ള ആനുകൂല്യങ്ങള്‍ സമയബന്ധിതമായി നല്‍കുന്നതിനും സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വിശദീകരിക്കുമോ?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.