UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >4th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 4th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

522

സ്വയം സംരംഭക വികസന മിഷന്‍

ശ്രീ. പി.കെ. ഗുരുദാസന്‍

ശ്രീകെ.വി. അബ്ദുള്‍ ഖാദര്‍

ശ്രീ. പ്രദീപ്കുമാര്‍

ശ്രീകെ.കെ. നാരായണന്‍

() ഈ വര്‍ഷം ഒരു ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി കേരള സംസ്ഥാന സ്വയം സംരംഭക വികസന മിഷന് രൂപം നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടോ;

(ബി) ഇതിന്റെ നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ട കെ.എഫ്.സി. വഴി ഇതിനകം എത്ര തൊഴിലവസരങ്ങള്‍ വികസന മിഷന്‍ സൃഷ്ടിക്കുകയുണ്ടായെന്നും എത്ര കോടി രൂപയുടെ മുതല്‍മുടക്കുണ്ടായിട്ടുണ്ടെന്നും വെളിപ്പെടുത്തുമോ;

(സി) മിഷന്റെ ഭാഗമായി എത്രപേര്‍ക്ക് പരിശീലനം നല്‍കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്; എത്രപേര്‍ക്ക് പരിശീലനം നല്‍കുകയുണ്ടായി;

(ഡി) പരിശീലനം ലഭിച്ചവര്‍ ചേര്‍ന്ന് എത്ര ചെറുകിട മൈക്രോ വ്യവസായ സംരംഭങ്ങള്‍ സ്ഥാപിക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്; എത്രയെണ്ണം തുടങ്ങുകയുണ്ടായി;

() പ്രസ്തുത യൂണിറ്റുകള്‍ക്ക് 90% പലിശരഹിത വായ്പ നല്‍കുമെന്ന് പ്രഖ്യാപിക്കുകയുണ്ടായോ; എങ്കില്‍ ഇതിന്‍ പ്രകാരം എത്രപേര്‍ക്ക് പലിശരഹിത വായ്പ നല്‍കുകയുണ്ടായെന്ന് വ്യക്തമാക്കുമോ?

 
523

സംസ്ഥാനത്ത് പുതിയതായി രജിസ്റര്‍ ചെയ്ത കമ്പനികള്‍

ശ്രീമതി. കെ. എസ്. സലീഖ

() ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം സംസ്ഥാനത്ത് 2012 ജനുവരി വരെ എത്ര കമ്പനികള്‍ പുതിയതായി രജിസ്റര്‍ ചെയ്തു;

(ബി) ഇതില്‍ പൊതുമേഖല കമ്പനികള്‍ എത്രയെണ്ണമെന്നും സ്വകാര്യ കമ്പനികള്‍ എത്രയെണ്ണമെന്നും ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(സി) ഇവയുടെ ആകെ മൂലധനം എത്ര കോടി രൂപയെന്നും ആയതില്‍ 50 ലക്ഷത്തിലധികം മൂലധനമുള്ള എത്ര കമ്പനികളുണ്ട് എന്നും വ്യക്തമാക്കുമോ;

(ഡി) രജിസ്റര്‍ ചെയ്തവയില്‍ കമ്പ്യൂട്ടര്‍ മേഖലയുമായി ബന്ധപ്പെട്ടവ, ഉത്പാദന മേഖലയുമായി ബന്ധപ്പെട്ടവ ചിറ്റ് മേഖലയുമായി ബന്ധപ്പെട്ടവ മൊത്ത വ്യാപാര കമ്പിനകളുമായി ബന്ധപ്പെട്ടവ, ചില്ലറ വ്യാപാരവുമായി ബന്ധപ്പെട്ടവ, സ്റോക്ക്-ഷെയര്‍-സെക്യൂരിറ്റീസ് തുടങ്ങിയ മേഖലയുമായി ബന്ധപ്പെട്ടവ എന്നിങ്ങനെ എത്രവീതമാണെന്ന് തരം തിരിച്ച് വ്യക്തമാക്കുമോ;

() കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ എത്ര കമ്പനികള്‍ രജിസ്റര്‍ ചെയ്തു എന്നും ഇവയുടെ മൂലധനം എത്ര കോടി രൂപയാണെന്നും താരതമ്യം ചെയ്യുമോ; വിശദാംശം ലഭ്യമാക്കുമോ ?

524

സംയുക്ത സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടി

ശ്രീ. എളമരം കരീം

ശ്രീ കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

ശ്രീപി. ശ്രീരാമകൃഷ്ണന്‍

ശ്രീ വി. ചെന്താമരാക്ഷന്‍

() കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുമായി സഹകരിച്ച് കൂടുതല്‍ സംയുക്ത സംരംഭങ്ങള്‍ സംസ്ഥാനത്ത് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവോ; എങ്കില്‍ നടപടി എന്തെങ്കിലും സ്വീകരിച്ചിട്ടുണ്ടോ;

(ബി) ഇതിനായി പ്രഖ്യാപിച്ച ആക്ഷന്‍ പ്ളാന്‍ തയ്യാറായിട്ടുണ്ടോ; വിശദമാക്കുമോ;

(സി) മുന്‍സര്‍ക്കാര്‍ ഇത്തരത്തില്‍ എത്ര സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു; അവ ഓരോന്നിന്റെയും ഇപ്പോഴത്തെപ്രവര്‍ത്തനം വിശദമാക്കുമോ;

(ഡി) ആക്ഷന്‍ പ്ളാന്‍ അനുസരിച്ച് ഈ സര്‍ക്കാര്‍ പുതിയ എത്ര സംരംഭങ്ങള്‍ സ്ഥാപിക്കുകയുണ്ടായി; അവ ഏതൊക്കെയാണെന്ന് വിശദമാക്കുമോ ?

525

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുമായി ചേര്‍ന്ന് വ്യവസായ സംരംഭങ്ങള്‍ തുടങ്ങുമെന്ന പ്രഖ്യാപനം

ശ്രീ. വി. ശശി
() കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുമായി ചേര്‍ന്ന് വ്യവസായ സംരംഭങ്ങള്‍ തുടങ്ങുമെന്ന പ്രഖ്യാപന പ്രകാരം എത്ര സംരംഭങ്ങള്‍ ഇതിനകം നടപ്പാക്കിയെന്ന് വ്യക്തമാക്കുമോ;

(ബി) ഇതിനുവേണ്ടി പ്രത്യേകം ആക്ഷന്‍ പ്ളാന്‍ തയ്യാറാക്കിയിട്ടുണ്ടോ ;

(സി) എങ്കില്‍ ആക്ഷന്‍ പ്ളാനില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള സംരംഭങ്ങള്‍ ഏതൊക്കൊയാണെന്ന് വ്യക്തമാക്കുമോ ?

526

പരമ്പരാഗത വ്യവസായങ്ങള്‍ പരിപോഷിപ്പിക്കുന്നതിന് പുതിയ പദ്ധതികള്‍

ശ്രീ. പി. കെ. ഗുരദാസന്‍

ശ്രീ കെ. കെ. ജയചന്ദ്രന്‍

ശ്രീ റ്റി. വി. രാജേഷ്

ശ്രീമതി കെ. എസ്. സലീഖ

() പരമ്പരാഗത വ്യവസായങ്ങള്‍ പരിപോഷിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം മേഖലകള്‍ക്കായി എന്തെല്ലാം പദ്ധതികള്‍ക്കാണ് രൂപം നല്‍കിയിട്ടുളളതെന്ന് വെളിപ്പെടുത്താമോ;

(ബി) പരമ്പരാഗത വ്യവസായ മേഖലയില്‍ തൊഴില്‍ദിനങ്ങളിലുണ്ടായിക്കൊണ്ടിരിക്കുന്ന കുറവ് പരിഹരിക്കാന്‍ എന്തു നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്;

(സി) നടപ്പുവര്‍ഷം പരമ്പരാഗത വ്യവസായമേഖലയില്‍ പുതിയ പദ്ധതികള്‍ക്കായി ബഡ്ജറ്റില്‍ വകയിരുത്തിയ അധിക തുകയും ചെലവഴിച്ച തുകയും സംബന്ധിച്ച് വിശദമാക്കുമോ?

527

വിദേശ നിക്ഷേപം സ്വീകരിച്ച പുതിയ വ്യവസായങ്ങള്‍

ശ്രീ. കെ. എന്‍. . ഖാദര്‍

() വിദേശനിക്ഷേപം സ്വീകരിച്ച് പുതിയ വ്യവസായങ്ങള്‍ ആരംഭിക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി) എഫ്.ഡി.. ആകര്‍ഷിക്കുവാന്‍ ആവിഷ്ക്കരിച്ച പദ്ധതികള്‍ വിശദീകരിക്കുമോ;

(സി) 'എമര്‍ജിംഗ് കേരള' പദ്ധതിയിലൂടെ വ്യവസായവികസനത്തിനായി വിഭാവനം ചെയ്ത പദ്ധതികള്‍ എന്തൊക്കെയാണ്?

528

കേരളത്തെ നിക്ഷേപസൌഹൃദസംസ്ഥാനമാക്കാന്‍ നടപടി

ശ്രീ. വി. ശശി

() ബജറ്റില്‍ പ്രഖ്യാപിച്ചപ്രകാരം കേരളത്തെ നിക്ഷേപസൌഹൃദസംസ്ഥാനമാക്കാന്‍ സ്വീകരിച്ച നയപരവും ഭരണപരവുമായ നടപടികള്‍ എന്തൊക്കെയാണെന്നു വ്യക്തമാക്കുമോ;

(ബി) ഇതിനായി കേരള ബ്രാന്‍ഡ് വികസിപ്പിക്കുമെന്ന പ്രഖ്യാപനം നടപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്നു വെളിപ്പെടുത്തുമോ?

529

മുന്‍സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച പത്ത് പൊതുമേഖലാസ്ഥാപനങ്ങള്

ശ്രീ. റ്റി. വി. രാജേഷ്

() മുന്‍സര്‍ക്കാരിന്റെ കാലത്ത് പുതുതായി ആരംഭിക്കുകയും വികസിപ്പിക്കുകയും ആധുനികവത്ക്കരിക്കുകയും ചെയ്ത പത്ത് പൊതുമേഖലാസ്ഥാപനങ്ങള്‍ ഏതൊക്കെയാണ്; ഇവയില്‍ എത്രയെണ്ണം പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു; ബാക്കിയുള്ളവയുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കാലതാമസം നേരിടുന്നതെന്തുകൊണ്ടാണെന്നു വിശദമാക്കുമോ;

(ബി) പ്രസ്തുത പൊതുമേഖലാസ്ഥാപനങ്ങളിലേയ്ക്കു നിയമനം നടത്തുന്നതിനായി പരീക്ഷ നടത്താന്‍ ഏതെല്ലാം ഏജന്‍സി കളെയാണു ചുമതലപ്പെടുത്തിയിരുന്നത്; എത്രപേരുടെ റാങ്ക് ലിസ്റാണ് ഓരോ പൊതുമേഖലാസ്ഥാപനത്തിലേയ്ക്കും തയ്യാറാക്കിയത്; വിശദാംശം ലഭ്യമാക്കുമോ;

(സി) പ്രസ്തുത റാങ്ക് ലിസ്റില്‍ നിന്നും എത്രപേര്‍ക്കു നിയമനം നല്‍കി;

(ഡി) പ്രസ്തുത റാങ്ക് ലിസ്റുകള്‍ ഇപ്പോള്‍ നിലവിലുണ്ടോ; ഇല്ലെങ്കില്‍ റദ്ദാക്കുവാനുള്ള കാരണമെന്താണെന്നു വ്യക്തമാക്കുമോ?

530

പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

ശ്രീ പാലോട് രവി

ശ്രീ എം. പി. വിന്‍സെന്റ്

ശ്രീ ഹൈബി ഈഡന്‍

() സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ നിരീക്ഷിക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുളളത്;

(ബി) പൊതുമേഖലാ സ്ഥാപനങ്ങളില്‍ സാമ്പത്തിക ക്രമക്കേടുകള്‍ ഇല്ലെന്ന് ഉറപ്പു വരുത്താന്‍ ഒരുപുതിയ സംവിധാനം ഏര്‍പ്പെടുത്തുമോ; എങ്കില്‍ വിശദമാക്കുമോ;

(സി) സ്വതന്ത്ര നിരീക്ഷണ സംവിധാനം ആരെയാണ് ചുമതലപ്പെടുത്താന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

531

പുതിയ വ്യവസായ സംരംഭകര്‍ക്കുവേണ്ടിയുള്ള പദ്ധതികള്‍

ശ്രീ. ബി. സത്യന്‍

() പുതിയ വ്യവസായ സംരംഭകര്‍ക്കുവേണ്ടി എന്തെല്ലാം പദ്ധതികളാണ് ഇപ്പോള്‍ നിലവിലുള്ളത എന്നു വ്യക്തമാക്കുമോ;

(ബി) പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരായ വ്യവസായ സംരംഭകര്‍ക്ക് പ്രത്യേക പദ്ധതികള്‍ നിലവിലുണ്ടോ; എങ്കില്‍ വിശദമാക്കുമോ ?

532

റിയാബിന്റെ പ്രവര്‍ത്തനം

ശ്രീ. . . അസീസ്

() റിയാബിന്റെ പ്രവര്‍ത്തനത്തിലൂടെ സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് കൈവരിക്കാന്‍ കഴിഞ്ഞനേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ ;

(ബി) പൊതുമേഖലാസ്ഥാപനങ്ങളിലെ മേധാവികളെ തെരഞ്ഞെടുക്കുന്നതിന് റിയാബിന്റെ പ്രവര്‍ത്തനം വ്യക്തമാക്കുമോ ;

(സി) റിയാബിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

533

സിഡ്കോയുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിന് നടപടി

ശ്രീ. എം. വി.ശ്രേയാംസ് കുമാര്‍

() കേരള ചെറുകിട വ്യവസായ വികസന കോര്‍പ്പറേഷന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ ;

(ബി) സിഡ്കോ വഴി പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉല്പന്നങ്ങള്‍ വിപണനം നടത്തുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ ;വിശദമാക്കുമോ ;

(സി) ഇതു വഴി ഗുണനിലവാരമുള്ള ഉല്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വിപണിയില്‍ എത്തിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

534

ഇന്‍ഫ്രാസ്ട്രക്ചേഴ്സ് കേരള ലിമിറ്റഡ്

ശ്രീ. സി. ദിവാകരന്‍

() ഇന്‍ഫ്രാസ്ട്രക്ചേഴ്സ് കേരള ലിമിറ്റഡിന്റെ (ഇന്‍കെല്‍) ഓഹരി വിറ്റഴിക്കലിലൂടെ എത്ര കോടി രൂപ സമാഹരിക്കാന്‍ കഴിഞ്ഞു;

(ബി) എത്ര കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യം;

(സി) ഏതെല്ലാം പദ്ധതികളുടെ നടത്തിപ്പിനാണ് പ്രസ്തുത തുക വിനിയോഗിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

535

പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്യ്രം

ശ്രീ. പി. . മാധവന്‍

ശ്രീറ്റി. എന്‍. പ്രതാപന്‍

ശ്രീ വി. ഡി. സതീശന്‍

ശ്രീ എം. പി. വിന്‍സെന്റ്

() സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്യ്രം നല്‍കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) എങ്കില്‍ ഏതെല്ലാം മേഖലകളിലാണ് ഇത് പ്രാവര്‍ത്തികമാക്കാന്‍ ഉദ്ദേശിക്കുന്നത്;

(സി) മാറിയ ആഗോള സാഹചര്യങ്ങളില്‍ പൊതു മേഖലാ സ്ഥാപനങ്ങളില്‍ മാനേജ്മെന്റ് വൈദഗ്ദ്ധ്യം ലഭിച്ചവരെ നിയമിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ ;

(ഡി) പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭകരമായി നടത്തുവാന്‍ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

536

ഭക്ഷ്യസംസ്കരണ മിഷന്റെ പ്രവര്‍ത്തനം

ശ്രീ. സി. ദിവാകരന്‍

ശ്രീ ജി. എസ്. ജയലാല്‍

ശ്രീ ചിറ്റയം ഗോപകുമാര്‍

ശ്രീമതി ഇ. എസ്. ബിജിമോള്‍

() സംസ്ഥാനത്ത് ഭക്ഷ്യ സംസ്കരണ മിഷന് രൂപം നല്‍കി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ ;

(ബി) ഈ മിഷന്റെ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ എന്തെല്ലാം;

(സി) ഈ മിഷന്റെ സംസ്ഥാനത്തെ നോഡല്‍ ഏജന്‍സി ഏതാണ് ;

(ഡി) ഈ പദ്ധതി നടപ്പാക്കാനുള്ള ഫണ്ടിന്റെ എത്ര ശതമാനം കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നും ലഭിക്കും ; സംസ്ഥാന വിഹിതം എത്രയാണെന്ന് വെളിപ്പെടുത്തുമോ ?

537

ഭക്ഷ്യസംസ്ക്കരണമിഷന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുന്നതിനുള്ള നടപടികള്‍

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() സംസ്ഥാനത്ത് ഭക്ഷ്യസംസ്ക്കരണമിഷന് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) പ്രസ്തുതമിഷന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമെന്നു വിശദമാക്കുമോ;

(സി) ഭക്ഷ്യസംസ്ക്കരണമിഷന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?

538

ഭക്ഷ്യ സംസ്കരണ മിഷന്റെ പ്രവര്‍ത്തനങ്ങള്‍

ശ്രീമതി ഗീതാ ഗോപി

() കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം സംസ്ഥാനത്ത് ഭക്ഷ്യ സംസ്കരണ മിഷന്‍ രൂപീകരിച്ചിട്ടുണ്ടോ ;

(ബി) എങ്കില്‍ ഇതിന്റെ ഘടന വിശദമാക്കുമോ ;

(സി) ഭക്ഷ്യ സംസ്കരണ മിഷന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും വിശദമാക്കുമോ ?

539

കോഴിക്കോട് ജില്ലയില്‍ പുതിയതായി പൊതുമേഖലയിലുള്ള വ്യവസായ സംരംഭം

ശ്രീ. . പ്രദീപ്കുമാര്‍

() കോഴിക്കോട് ജില്ലയില്‍ പൊതുമേഖലയില്‍ പുതുതായി എന്തെങ്കിലും വ്യവസായം ആരംഭിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

540

കോഴിക്കോട് ജില്ലയില്‍ തുറന്നു പ്രവര്‍ത്തിച്ചുവരുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍

ശ്രീ. . പ്രദീപ്കുമാര്‍

() മുന്‍ സര്‍ക്കാറിന്റെ കാലത്ത് കോഴിക്കോട് ജില്ലയില്‍ അടച്ചിട്ട എത്ര പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളാണ് തുറന്നു പ്രവര്‍ത്തിപ്പിച്ചതെന്ന് വിശദമാക്കുമോ;

(ബി) ഇങ്ങനെ തുറന്നു പ്രവര്‍ത്തിച്ച ഓരോ സ്ഥാപനത്തിന്റേയും ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി എന്താണെന്ന് വിശദമാക്കുമോ?

541

കാസര്‍ഗോഡ് ജില്ലയില്‍ പുതിയ വ്യവസായങ്ങള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

കാസര്‍ഗോഡ് ജില്ലയില്‍ പുതുതായി വ്യവസായങ്ങള്‍ തുടങ്ങാന്‍ നടപടി സ്വീകരിക്കുമോ?

542

നിര്‍ദ്ദിഷ്ട ആകാശ നഗരം പദ്ധതി

ശ്രീ. ബാബു.എം.പാലിശ്ശേരി

() നിര്‍ദ്ദിഷ്ട ആകാശ നഗരം പദ്ധതിയ്ക്ക് അനുമതി നല്‍കിയിട്ടുണ്ടോ;

(ബി) എങ്കില്‍ പ്രസ്തുത പദ്ധതി എങ്ങിനെയാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്; ഇതു സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?

543

പുതുവൈപ്പിനിലെ പെട്രോനെറ്റ് എല്‍.എന്‍.ജി യിലെ നിയമനങ്ങള്‍

ശ്രീ. എസ്. ശര്‍മ്മ

() പുതുവൈപ്പിനില്‍ നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയായി വരുന്ന പെട്രോനെറ്റ് എല്‍.എന്‍.ജി എന്നത്തേക്ക് കമ്മീഷന്‍ ചെയ്യുമെന്ന് വ്യക്തമാക്കാമോ;

(ബി) പെട്രോനെറ്റ് എല്‍.എന്‍.ജിയിലേക്കുളള നിയമനങ്ങളില്‍ തദ്ദേശീയരും പരിചയസമ്പന്നരുമായ യുവതീയുവാക്കളെ ഒഴിവാക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ തദ്ദേശ്യീവര്‍ക്ക് അവസരം നല്‍കുന്നതിന് സ്വീകരിച്ച നടപടി എന്തെന്ന് വ്യക്തമാക്കാമോ ;

(സി) ഒഴിവുകള്‍ സംബന്ധിച്ച വിശദാംശങ്ങളും മറ്റും എല്ലാ മലയാള ദിനപ്പത്രങ്ങളിലും പരസ്യം ചെയ്യുന്നതിനും അര്‍ഹമായ പ്രാതിനിധ്യം തദ്ദേശീയര്‍ക്ക് ലഭിക്കുന്നതിനും മുന്‍കൈ എടുക്കുമോ?

544

പെട്രോനെറ്റ് എല്‍.എന്‍.ജി.പദ്ധതി

ശ്രീ. എസ്. ശര്‍മ്മ

പെട്രോനെറ്റ് എല്‍.എന്‍.ജി.പദ്ധതി കമ്മീഷന്‍ ചെയ്യുന്നമുറയ്ക്ക് ആവശ്യമായി വരുന്ന ടെക്നിക്കല്‍/നോണ്‍ടെക്നിക്കല്‍ തുടങ്ങി വിവിധ തസ്തികകളില്‍ നിയമനം നല്‍കുന്നതിന് നടത്തുന്ന എഴുത്തുപരിക്ഷ, ഇന്റര്‍വ്യു എന്നിവ കേരളത്തില്‍ വച്ചുനടത്തുന്നതിനും എല്‍.എന്‍.ജി.അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ ?

545

ദിനേശ്ബീഡി സഹകണസംഘം തൊഴിലാളികള്‍ക്കുള്ള ആശ്വാസ പെന്‍ഷന്‍ പദ്ധതി

ശ്രീ.സി. കൃഷ്ണന്‍

() കേരളാ ദിനേശ് ബീഡി സഹകരണ സംഘം തൊഴിലാളികള്‍ക്ക് ആശ്വാസ പെന്‍ഷന്‍ പദ്ധതി പ്രകാരം ഏത് മാസം വരെയുള്ള പെന്‍ഷന്‍ വിതരണം ചെയ്തു എന്ന് വിശദമാക്കാമോ;

(ബി) 2011-12 സാമ്പത്തിക വര്‍ഷത്തില്‍ ആശ്വാസ പെന്‍ഷന്‍ പദ്ധതി പ്രകാരം പെന്‍ഷന്‍ വിതരണം ചെയ്യുന്നതിന് കേരളാ ദിനേശ് ബീഡി കേന്ദ്ര സഹകരണ സംഘം എന്ത് തുക ആവശ്യപ്പെട്ടിട്ടുണ്ട്;

(സി) പ്രസ്തുത തുക നല്‍കുന്നതിന് എന്ത് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?

546

കശുമാവു കൃഷി വ്യാപിപ്പിക്കുന്നതിനുള്ള നടപടികള്‍

ശ്രീ. പി. കെ. ഗുരുദാസന്‍

() കശുവണ്ടി വ്യവസായത്തിന്റെ വികസനത്തിനുവേണ്ടി കശുമാവ് കൃഷി വ്യാപിപ്പിക്കുന്നതിനുള്ള നടപടികള്‍ 2007-ല്‍ ആരംഭിച്ചശേഷമുള്ള വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(ബി) മുന്‍സര്‍ക്കാരിന്റെ കാലത്തു കേന്ദ്രഗവണ്‍മെന്റ്

അനുവദിച്ച 58 കോടി രൂപയില്‍ നിന്നും എത്ര കോടി രൂപ ചെവഴിച്ചു;

(സി) സംസ്ഥാനഗവണ്‍മെന്റ് എത്ര കോടി രൂപ ചെവഴിച്ചു;

(ഡി) 2011-12-ല്‍ മേല്‍പ്പറഞ്ഞ ഇനങ്ങളിലായി എത്ര കോടി രൂപ വീതം വിനിയോഗിച്ചിട്ടുണ്ട്; ഇതിനകം എത്ര കശുമാവിന്‍ തൈകള്‍ ഇക്കാലയളവില്‍ നട്ടുവളര്‍ത്തിയിട്ടുണ്ട് ;

() കെ.എസ്..സി.സി. (Kerala State Agency for Cashew Cultivation) വഴി തുടര്‍ന്ന് എന്തെല്ലാം പദ്ധതികള്‍ നടപ്പിലാക്കുമെന്നറിയിക്കുമോ?

547

കോഴിക്കോട് ജില്ലയിലെ അടഞ്ഞു കിടക്കുന്ന പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍

ശ്രീ. . പ്രദീപ് കുമാര്‍

() കോഴിക്കോട് ജില്ലയില്‍ നിലവില്‍ എത്ര പൊതുമേഖലാ

വ്യവസായ സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുന്നുണ്ടെന്ന് വിശദമാക്കുമോ ;

(ബി) ഇവ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ ;

(സി) എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

548

കേന്ദ്ര പ്രതിരോധ വകുപ്പ് സ്ഥാപിക്കുന്ന നിര്‍ദ്ദേശ് പ്രോജക്ട്

ശ്രീ. എളമരം കരീം

() ബേപ്പൂര്‍ നിയോജകമണ്ഡലത്തില്‍ കെ.എസ്..ഡി.സി. മുന്‍കൈ എടുത്ത് കേന്ദ്ര പ്രതിരോധ വകുപ്പ് സ്ഥാപിക്കുന്ന നിര്‍ദ്ദേശ് പ്രോജക്ടിന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണ് ;

(ബി) ഈ പദ്ധതി പ്രകാരം പ്രദേശത്തെ പരിസരവാസികളുടെ ജീവിത സൌകര്യം അഭിവൃദ്ധിപ്പെടുത്താന്‍ കോഴിക്കോട് കളക്ടര്‍ തയ്യാറാക്കിയ പാക്കേജിന്റെ ചെലവിലേക്ക് കെ.എസ്..ഡി.സി. നല്‍കാമെന്നേറ്റ ഒരു കോടി രൂപ നല്കിയിട്ടുണ്ടോയെന്നറിയിക്കുമോ ?

549

ചീമേനിയില്‍ ആരംഭിക്കാന്‍ തീരുമാനിച്ച വൈദ്യുതപദ്ധതി

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

വൈദ്യുതിവകുപ്പുമായിചേര്‍ന്ന് ചീമേനിയില്‍ ആരംഭിക്കാന്‍ തീരുമാനിച്ച വൈദ്യുതപദ്ധതി എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്നു വ്യക്തമാക്കുമോ?

550

.ആര്‍.. നേരിടുന്ന പ്രതിസന്ധി

ശ്രീ. എന്‍.. നെല്ലിക്കുന്ന്

() കൊല്ലം ജില്ലയില്‍ ചവറയിലെ ഇന്ത്യന്‍ റെയര്‍ എര്‍ത്സ് ലിമിറ്റഡിന്റെ (.ആര്‍..) പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടിവരുമെന്ന് കേന്ദ്ര ആണവോര്‍ജ്ജ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടോ;

(ബി) .ആര്‍.. നേരിടുന്ന പ്രതിസന്ധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?

551

കുറ്റ്യാടി നാളികേര പാര്‍ക്ക്

ശ്രീമതി കെ. കെ. ലതിക

() കെ.എസ്..സി.ഡി.-യുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുവാന്‍ പോകുന്ന കുറ്റ്യാടി നാളികേര പാര്‍ക്കിന്റെ നടപടി ക്രമങ്ങള്‍ എത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(ബി) പാര്‍ക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എപ്പോള്‍ തുടങ്ങാന്‍ കഴിയും എന്ന് വ്യക്തമാക്കുമോ?

552

ചെറുകിട വ്യവസായ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന് നടപടി

ശ്രീ. കെ.രാധാകൃഷ്ണന്‍

() സംസ്ഥാനത്ത് ചെറുകിട വ്യവസായ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന് നയങ്ങള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി) ചേലക്കര മണ്ഡലത്തിലെ പഴയന്നൂര്‍ വ്യവസായ പാര്‍ക്കിലെ ചെറുകിട വ്യവസായ സംരംഭകര്‍ക്ക് വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനാവശ്യമായ സാങ്കേതിക സഹായങ്ങള്‍ ലഭ്യമാക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?

553

വ്യവസായവികസന പാര്‍ക്ക്

ശ്രീ. . എം. ആരിഫ്

() അരൂര്‍ മണ്ഡലത്തിലെ ചേന്നംപള്ളിപ്പുറം പഞ്ചായത്തിലെ വ്യവസായ വികസന പാര്‍ക്കില്‍ ഇന്‍ഡസ്ട്രിയല്‍ എക്സ്പോര്‍ട്ട് സോണിനായി സ്ഥലം അനുവദിച്ചിരുന്നുവോ ;

(ബി) പ്രസ്തുത പാര്‍ക്കില്‍ സെസ് ആയി എത്ര സ്ഥലമാണ് പ്രഖ്യാപിച്ചിട്ടുള്ളത് ; പ്രതിരോധ മന്ത്രാലയത്തിലെ ഏതു പദ്ധതിയാണ് ഇവിടെ തുടങ്ങാന്‍ ഉദ്ദേശിക്കുന്നത് ;

(സി) കെ.എസ്..ഡി.സി.യുടെ ഉടമസ്ഥതയിലുള്ള പള്ളിപ്പുറം മണലിഷ്ടിക ഫാക്ടറി നിന്നിരുന്ന സ്ഥലം ആകെ എത്ര ഏക്കര്‍ ഉണ്ട് ; ആ സ്ഥലം ഏതെങ്കിലും പ്രോജക്ടുകള്‍ ആരംഭിക്കുന്നതിനായി ഉപയോഗപ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ഡി) മണലിഷ്ടിക ഫാക്ടറി കേരള സ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കമ്പോണന്‍സ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ ജോലിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ഇനിയും കൊടുത്തു തീര്‍ക്കുവാനുള്ള പിരിച്ചുവിടല്‍ ആനുകല്യങ്ങള്‍ കൊടുക്കുന്നതിനുള്ള സത്വര നടപടി സ്വീകരിക്കുമോ ?

554

പിണറായിയിലെ ട്രാക്കോ കേബിള്‍ കമ്പനി

ശ്രീ. കെ. കെ. നാരായണന്‍

() ധര്‍മ്മടം നിയോജക മണ്ഡലത്തിലെ പിണറായിയില്‍ ആരംഭിക്കാന്‍ തീരുമാനിച്ച ട്രാക്കോ കേബിള്‍ കമ്പനിയുടെ യൂണിറ്റിന്റെ പ്രവര്‍ത്തനം ഏത് ഘട്ടത്തിലാണെന്ന് വെളിപ്പെടുത്താമോ;

(ബി) പ്രസ്തുത യൂണിറ്റിന്റെ പ്രവര്‍ത്തനം എന്നത്തേക്ക് തുടങ്ങുവാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ ?

555

ഒറ്റപ്പാലത്ത് കിന്‍ഫ്ര വ്യവസായ പാര്‍ക്ക്

ശ്രീ. എം. ഹംസ

() ഒറ്റപ്പാലത്ത് കിന്‍ഫ്ര വ്യവസായ പാര്‍ക്ക് സ്ഥാപിക്കുന്നതിന്റെ കാലികസ്ഥിതി വിശദമാക്കുമോ;

(ബി) പ്രസ്തുത കിന്‍ഫ്ര പാര്‍ക്കില്‍ എന്തെല്ലാം സംവിധാനങ്ങള്‍ ആണ് നടപ്പില്‍ വരുത്തുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;

(സി) എത്ര കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്;

(ഡി) എത്ര വ്യവസായ യൂണിറ്റുകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്;

() നേരിട്ടും അല്ലാതെയും എത്രപേര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനാവും; വിശദമാക്കുമോ;

(എഫ്) ആയത് എന്നത്തേക്ക് ഉത്ഘാടനം നിര്‍വ്വഹിക്കാനാവും എന്ന് വിശദമാക്കുമോ?

556

കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്ക്

ശ്രീ. രാജു എബ്രഹാം

() റാന്നിയില്‍ ആരംഭിക്കാനുദ്ദേശിക്കുന്ന കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്കിനായി എത്ര ഏക്കര്‍ സ്ഥലമാണ് ലഭിച്ചിട്ടുള്ളത്;

(ബി) ഇവിടെ അപ്പാരല്‍ പാര്‍ക്കിനായി കെട്ടിടം നിര്‍മ്മിക്കുന്നതിന് കാലതാമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കുമോ; ഇതു സംബന്ധിച്ച് എന്തെങ്കിലും തടസ്സങ്ങള്‍ നിലവിലുണ്ടോ; ഉണ്ടെങ്കില്‍ അവ എന്തൊക്കെ എന്നു വ്യക്തമാക്കുമോ;

(സി) പത്തനംതിട്ട ജില്ലയിലെ ഏറ്റവും വിപുലമായ പ്രസ്തുത വ്യവസായ സംരംഭത്തിന്റെ നിര്‍മ്മാണം ആരംഭിക്കുന്നതിന് എന്ത് നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ ?

557

കേര പാര്‍ക്ക് എന്ന പദ്ധതി

പ്രൊഫ. സി. രവീന്ദ്രനാഥ്

() പുതുക്കാട് മണ്ഡലത്തിലെ കിന്‍ഫ്രയും കോക്കനട്ട് ഡവലപ്മെന്റ് ബോര്‍ഡും കൂടി സംയോജിച്ചുകൊണ്ടുള്ള കേരപാര്‍ക്ക് എന്ന പദ്ധതിയുടെ പുരോഗതി വിശദമാക്കുമോ;

(ബി) ഈ പദ്ധതിക്കായിട്ടുള്ള സ്ഥലം ഏറ്റെടുക്കുന്നതിന്റെ നടപടി പൂര്‍ത്തീകരിച്ചിട്ടുണ്ടോ;

(സി) ഈ പദ്ധതി എന്ന് ആരംഭിക്കാനാകും എന്ന് വ്യക്തമാക്കുമോ ?

558

കിന്‍ഫ്രാ വ്യവസായ പാര്‍ക്കിനായുള്ള ഭൂമി ഹൈക്കോടതി  സ്റേ ഒഴിവാക്കി കിട്ടുന്നതിന് നടപടികള്‍

ശ്രീ. ജോസ് തെറ്റയില്‍

() അങ്കമാലിയില്‍ സ്ഥാപിക്കുന്നതിനായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള കിന്‍ഫ്രാ വ്യവസായ പാര്‍ക്കിനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നോട്ടിഫിക്കേഷന്റെ ഹൈക്കോടതി സ്റേ ഒഴിവാക്കി കിട്ടുന്നതിനായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ;

(ബി) എങ്കില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെന്ന് വിശദമാക്കാമോ ?

559

അങ്കമാലി വ്യവസായമേഖലയിലെ സുരക്ഷാ നടപടികള്‍

ശ്രീ. ജോസ് തെറ്റയില്‍

() അങ്കമാലി വ്യവസായമേഖലയിലെ സുരക്ഷാനടപടികള്‍ക്കായി രൂപീകരിച്ച ടാസ്ക് ഫോഴ്സ് കമ്മിറ്റി ഇതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ;

(ബി) ടാസ്ക് ഫോഴ്സ് കമ്മിറ്റിയുടെ പരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ ;

(സി) എങ്കില്‍ പ്രസ്തുത റിപ്പോര്‍ട്ടിന്മേല്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ ?

560

കിന്‍ഫ്രാ പാര്‍ക്ക് സ്ഥാപിക്കുവാന്‍ വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിന് നടപടി

ശ്രീ. ജി. എസ്. ജയലാല്‍

() ചാത്തന്നൂര്‍ നിയോജക മണ്ഡലത്തിലെ ചിറക്കര ഗ്രാമ പഞ്ചായത്തില്‍ നിന്നും കിന്‍ഫ്രാ പാര്‍ക്ക് സ്ഥാപിക്കുവാന്‍ വേണ്ടി ഭൂമി ഏറ്റെടുക്കല്‍ നടപടി ആരംഭിച്ചിട്ട് എത്ര വര്‍ഷമായി;

(ബി) ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളുടെ പുരോഗതി അറിയിക്കുമോ;

(സി) ഭൂമി ഏറ്റെടുക്കല്‍ നടപടി ത്വരിതപ്പെടുത്തുന്നതിലേക്ക് പ്രത്യേക ലാന്റ് അക്വിസിഷന്‍ യൂണിറ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ജില്ലാ കളക്ടര്‍ നല്‍കിയ അപേക്ഷ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) എങ്കില്‍ പ്രസ്തുത യൂണിറ്റ് ആരംഭിക്കുന്നതിലേക്കായി വ്യവസായ വകുപ്പ് റവന്യൂ അധികാരികളോട് ആവശ്യപ്പെട്ടിരുന്നുവോ; വിശദാംശം ലഭ്യമാക്കുമോ?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.