UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >4th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 4th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

721

കുറ്റ്യാടി ജലസേചന പദ്ധതി

ശ്രീ. കെ. ദാസന്‍

() കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാല്‍ ബണ്ട് റോഡുകളുടെ പുനരുദ്ധാരണത്തിന് എത്ര രൂപ വകയിരുത്തിയിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;

(ബി) പുനരുദ്ധാരണത്തിന് ഭരണാനുമതി ലഭിച്ച കനാല്‍ ബണ്ട് റോഡുകളുടെ വിശദാംശം ലഭ്യമാക്കാമോ; ഇവയില്‍ കൊയിലാണ്ടി മണ്ഡലത്തില്‍പെടുന്ന കനാല്‍ ബണ്ട് റോഡുകള്‍ ഏതെല്ലാം എന്ന് വിശദമാക്കാമോ;

(സി) ഭരണാനുമതി ലഭിച്ചിട്ടുള്ള റോഡുകളുടെ കാര്യത്തില്‍ എന്തെല്ലാം തുടര്‍നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ;

(ഡി) പ്രവൃത്തികള്‍ എപ്പോള്‍ ആരംഭിക്കുമെന്ന് അറിയിക്കുമോ?

722

ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി

ശ്രീ. ജോസ് തെറ്റയില്‍

() മുന്‍ സര്‍ക്കാരിന്റെ കാലത്ത് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ക്കായി അങ്കമാലി നിയോജക മണ്ഡലത്തില്‍ അനുവദിച്ച 11.50 കോടി രൂപയുടെ പുനരുദ്ധാരണപ്രവൃത്തികളില്‍, പൂര്‍ത്തീകരിച്ച പ്രവൃത്തികള്‍ ഏതെല്ലാമെന്നും പൂര്‍ത്തീകരിക്കേണ്ട പ്രവൃത്തികള്‍ ഏതെല്ലാമെന്നും വിശദമാക്കാമോ;

(ബി) പ്രസ്തുത പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിലെ കാലതാമസം എന്തെന്നും, ഇത് എന്നത്തേക്ക് പൂര്‍ത്തിയാക്കുവാന്‍ കഴിയുമെന്നും വ്യക്തമാക്കാമോ?

723

നദികളുടെയും കനാലുകളുടേയും ശുദ്ധികരണം

ശ്രീ. എളമരം കരീം

() കേന്ദ്ര സര്‍ക്കാര്‍ നദികളും കനാലുകളും ശുദ്ധീകരിക്കുന്നതിന് പദ്ധതിയിട്ടിട്ടുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) സംസ്ഥാനത്തെ ഏതെല്ലാം നദികളും കനാലുകളുമാണ് ഈ പദ്ധതി പ്രകാരം ശൂദ്ധീകരിക്കുന്നതിനായി ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുള്ളതെന്ന് വ്യക്തമാക്കാമോ ?

724

റെഗുലേറ്ററുകളും ചെക്കുഡാമുകളും നിര്‍മ്മിക്കുവാന്‍ നടപടി

ശ്രീ. സി.പി. മുഹമ്മദ്

() ഭാരതപ്പുഴയില്‍ ഓങ്ങല്ലൂര്‍ ചങ്ങണാംകുന്നിലും പട്ടാമ്പി പാലത്തിന് സമീപവും തൂതപ്പുഴയില്‍ വിളയൂര്‍ പാറക്കടവ് തിരുവേഗപ്പുറം, നാട്യമംഗലം തോണിക്കടവ്, കുലുക്കല്ലൂര്‍ മപ്പാട്ടുകര എന്നിവിടങ്ങളില്‍ ചെക്ക് ഡാമുകള്‍ നിര്‍മ്മിക്കണമെന്ന ആവശ്യം പരിഗണനയിലുണ്ടോ;

(ബി) രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന ഈ പ്രദേശങ്ങളില്‍ ആവശ്യമുള്ളിടത്ത് റെഗുലേറ്ററുകളും ചെക്കു ഡാമുകളും നിര്‍മ്മിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

725

പീലാര്‍മൂഴി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി

ശ്രീ. ബി. ഡി.ദേവസ്സി

() പീലാര്‍മൂഴി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി നടപ്പിലാക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ടോ;

(ബി) കാലതാമസം ഒഴിവാക്കി പദ്ധതി ആംഭിക്കുവാന്‍ സത്വര നടപടികള്‍ സ്വീകരിക്കുമോ?

726

പട്ടുവം ജലസേചന പദ്ധതി

ശ്രീ. റ്റി.വി.രാജേഷ്

() കണ്ണൂര്‍ ജില്ലയിലെ പട്ടുവം ജലസേചന പദ്ധതി എപ്പോള്‍ കമ്മീഷന്‍ ചെയ്യുമെന്ന് അറിയിക്കുമോ;

(ബി) കുടിവെള്ള പ്രശ്നം രൂക്ഷമായ ചെറുകുന്ന്, കണ്ണപുരം പഞ്ചായത്തുകളിലെ മേഖലകളെയും കൂടി ഉള്‍പ്പെടുത്തി, കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാന്‍ നടപടി സ്വീകരിക്കുമോ; പ്രസ്തുത പ്രവൃത്തി എന്ന് ആരംഭിക്കാന്‍ കഴിയുമെന്ന് അറിയിക്കുമോ?

727

പാടിപ്പുഴയില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മിക്കാന്‍ നടപടി

ശ്രീ. കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളെ തമ്മില്‍ ബന്ധിപ്പിച്ച് പാടിപ്പുഴയില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മിക്കാനുള്ള നടപടികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?

728

കോട്ടത്തുരുത്തി തുരുത്തിന് പാര്‍ശ്വഭിത്തി കെട്ടുന്നതിന്

ശ്രീ. കെ.ദാസന്‍

() കൊയിലാണ്ടി മണ്ഡലത്തില്‍ കോട്ടത്തുരുത്തി തുരുത്തില്‍ ജീവിക്കുന്ന ഒട്ടനവധി കുടുംബങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കാന്‍ പാര്‍ശ്വഭിത്തി നിര്‍മ്മിക്കേണ്ടത് വളരെ അത്യാവശ്യമാണ് എന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) കോട്ടതുരുത്തി തുരുത്തിന് റിവര്‍ മാനേജ്മെന്റ് ഫണ്ട് ഉപയോഗിച്ച് ചുറ്റുമതില്‍ കെട്ടുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

729

ജലവിഭവ വകുപ്പിനായി ബഡ്ജറ്റില്‍ വകയിരുത്തിയ തുക

ഡോ. കെ. ടി. ജലീല്‍

() ജലവിഭവ വകുപ്പിന് കീഴിലുള്ള വകുപ്പുകളില്‍ ഓരോന്നിലും കഴിഞ്ഞ ബഡ്ജറ്റില്‍ ഏതെല്ലാം ഹെഡ് ഓഫ് അക്കൌണ്ടുകളിലായി എത്ര തുക വീതമാണ് വകയിരുത്തിയിരുന്നതെന്ന്വ്യക്തമാക്കുമോ;

(ബി) ബഡ്ജറ്റില്‍ വകയിരുത്തിയ തുകയില്‍ ഓരോ ഹെഡ് ഓഫ് അക്കൌണ്ടിലുമായി ഇതിനകം ചെലവഴിച്ച തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; ചെലവഴിക്കേണ്ടിവന്നിട്ടില്ലാത്ത ഹെഡ് ഓഫ് അക്കൌണ്ടുകള്‍ ഏതൊക്കെയാണെന്ന് വിശദമാക്കുമോ ?

730

റിവര്‍ മാനേജ്മെന്റ് ഫണ്ട് (ആര്‍.എം.എഫ്) വിനിയോഗം കാര്യക്ഷമമാക്കുന്നതിനുള്ള നടപടികള്‍

ശ്രീ. .എം. ആരിഫ്

() റിവര്‍ മാനേജ്മെന്റ് ഫണ്ട് വിനിയോഗത്തിന് ടെന്റര്‍ എക്സസ് അനുമതി ലഭിക്കാത്തതുമൂലം പദ്ധതികള്‍ മുടങ്ങി പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഗതാഗതയോഗ്യമല്ലാത്ത റോഡിലൂടെ പുഴയോരത്തേക്ക് നിര്‍മ്മാണ സാമഗ്രികളും മറ്റും എത്തിക്കുന്നതിന് അധികം വരുന്ന ചെലവ് നല്‍കുന്നതിനുള്ള അനുവാദം ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കുന്നതിനും ഫണ്ട് വിനിയോഗം കാര്യക്ഷമമാക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുമോ ?

731

റിവര്‍ മാനേജ്മെന്റ് ഫണ്ട് വിനിയോഗം

ശ്രീ. .എം. ആരിഫ്

() റിവര്‍ മാനേജ്മെന്റ് ഫണ്ടിന്റെ വിനിയോഗം സംബന്ധിച്ച് എന്തെല്ലാം മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ് ജലവിഭവ വകുപ്പ് നല്‍കിയിട്ടുള്ളത് ;

(ബി) ഈ ഫണ്ടുപയോഗിച്ചുള്ള പ്രവൃത്തികള്‍ തീരുമാനിക്കുന്നതെപ്രകാരമാണ് ;

(സി) എന്തെല്ലാം ആവശ്യങ്ങള്‍ക്കാണ് ഈ ഫണ്ട് ഉപയോഗിക്കുന്നത് ; കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷക്കാലമായി ആലപ്പുഴ ജില്ലയില്‍ എത്ര രൂപയാണ് ആര്‍.എം.എഫ്-ല്‍ ഉണ്ടായിരുന്നത് ; അതില്‍ എത്ര രൂപയാണ് ചെലവഴിച്ചത് ; ഏതെല്ലാം പ്രവര്‍ത്തികള്‍ക്കാണ് തുക ചെലവഴിച്ചത് ; വ്യക്തമാക്കുമോ ?

732

മലബാര്‍ ഇറിഗേഷന്‍ പാക്കേജ്

ശ്രീ. കെ. രാധാകൃഷ്ണന്‍

() മുന്‍ സര്‍ക്കാരിന്റെ കാലത്ത് ആവിഷ്ക്കരിച്ച മലബാര്‍ ഇറിഗേഷന്‍ പാക്കേജ് (എം..ആര്‍.പി..) പദ്ധതികളുടെ പുരോഗതി പരിശോധിച്ചിട്ടുണ്ടോ ;

(ബി) എങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(സി) പ്രസ്തുത പാക്കേജില്‍ നിര്‍മ്മാണം ആരംഭിച്ച പദ്ധതികള്‍ ഏതെല്ലാമാണെന്നും അവശേഷിക്കുന്നവ ഏത് ഘട്ടത്തിലാണെന്നും അറിയിക്കുമോ ;

(ഡി) പ്രസ്തുത പാക്കേജില്‍ ഉള്‍പ്പെട്ട പദ്ധതികളുടെ നിര്‍മ്മാണത്തില്‍ ഗുരുതരമായ കാലതാമസം ഉണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

() എങ്കില്‍ കാലതാമസം ഒഴിവാക്കി പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

733

ശ്രീകൃഷ്ണപുരം കുടിവെള്ളപദ്ധതി

ശ്രീ.എം. ഹംസ

() ശ്രീകൃഷ്ണപുരം കുടിവെള്ള പദ്ധതിയുടെ കാലിക സ്ഥിതി എന്തെന്ന് വിശദമാക്കാമോ;

(ബി) പ്രസ്തുത പദ്ധതിയ്ക്ക് എത്ര രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത് ; എന്നാണ് ഭരണാനുമതി ലഭിച്ചത്;

(സി) എന്ന് പണി തുടങ്ങി പൂര്‍ത്തിയാക്കുവാനാണ് ലക്ഷ്യമിട്ടിരുന്നത്; ഏതെല്ലാം ഘടകങ്ങള്‍ പൂര്‍ത്തിയാക്കി എന്നും ഏതെല്ലാം ഘടകങ്ങള്‍ ഇനി പൂര്‍ത്തീകരിക്കാനുണ്ട്എന്നുമുള്ളതിന്റെ വിശദാംശങ്ങള്‍ അറിയിക്കുമോ;

(ഡി) പ്രസ്തുത പദ്ധതി മുടങ്ങിക്കിടക്കുവാന്‍ കാരണമെന്ത്;

() പ്രസ്തുത പദ്ധതി പുനരുജ്ജീവിപ്പിച്ച് ശുദ്ധജലവിതരണം നടത്തുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാനാണ് ലക്ഷ്യമിടുന്നതെന്ന് വിശദീകരിക്കാമോ?

734

വരള്‍ച്ചാ ദുരിതാശ്വാസ പദ്ധതി

ശ്രീ. ആര്‍. സെല്‍വരാജ്

() വരള്‍ച്ചാ ദുരിതാശ്വാസ പദ്ധതിപ്രകാരം ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ കുടിവെള്ള പദ്ധതിക്കായി എത്ര തുക, ഏതൊക്കെ പ്രവൃത്തികള്‍ക്കായി നല്‍കിയെന്ന് വ്യക്തമാക്കുമോ ;

(ബി) നെയ്യാറ്റിന്‍കര മണ്ഡലം നേരിടുന്ന പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി ഏതെങ്കിലും പദ്ധതി പുതിയതായി നടപ്പിലാക്കിയിട്ടുണ്ടോ ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ ; ഇല്ലെങ്കില്‍ പുതിയ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

735

താമരച്ചാല്‍ വില്ലിച്ചിറയില്‍ സ്ളൂയിസ് നിര്‍മ്മാണം

പ്രൊഫ. സി. രവീന്ദ്രനാഥ്

() പുതുക്കാട് മണ്ഡലത്തിലെ പറപ്പൂക്കര പഞ്ചായത്തിലെ താമരച്ചാല്‍ വില്ലിച്ചിറയില്‍ ഒരു സ്ളൂയിസ് പണിത് കാര്‍ഷികമേഖലയെ സംരക്ഷിക്കുന്ന പദ്ധതി കെ.എല്‍.ഡി.സി വിഭാവനം ചെയ്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത പദ്ധതിക്കായി അടിയന്തിരമായി സാമ്പത്തിക സഹായം ലഭ്യമാക്കുമോ?

736

കല്ല്യാശ്ശേരി നിയോജകമണ്ഡലത്തിലെ മേജര്‍ ഐ.ഡി.എഫ്. സ്കീമിലെ പദ്ധതികള്

ശ്രീ. റ്റി. വി. രാജേഷ്

() കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി നിയോജമണ്ഡലത്തില്‍ നബാര്‍ഡിന്റെ മേജര്‍ ആര്‍..ഡി.എഫ്.സ്കീമില്‍ ഉള്‍പ്പെടുത്തി ഇപ്പോള്‍ ഭരണാനുമതി നല്‍കിയ ജലവിഭവ വകുപ്പിന്റെ കീഴിലുള്ള പ്രവൃത്തികള്‍ ഏതൊക്കെയാണ്;

(ബി) ഓരോന്നിനും എത്ര തുക വീതമാണ് അനുവദിച്ചിട്ടുള്ളത്;

(സി) ഇവയുടെ പ്രവൃത്തി എപ്പോള്‍ പൂര്‍ത്തിയാക്കുമെന്ന് വ്യക്തമാക്കുമോ ?

737

കാടപ്പാറ-മുളങ്കുഴി റോഡിന്റെ അറ്റകുറ്റപ്പണി

ശ്രീ. ജോസ് തെറ്റയില്‍

() മലയാറ്റൂര്‍- നീലീശ്വരം ഗ്രാമപഞ്ചായത്തില്‍ ഇടമലയാര്‍ ഇറിഗേഷന്‍ പദ്ധതിയുടെ കീഴിലുള്ള കാടപ്പാറ-മുളങ്കുഴി റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്കായി അനുവദിച്ചിട്ടുള്ള 15 ലക്ഷം രൂപ ഈ റോഡിന്റെ പുനരുദ്ധാരണത്തിന് തികയാത്തതിനാല്‍ കൂടുതല്‍ തുക അടിയന്തിരമായി അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ ;

(ബി) ഈ റോഡിന്റെ പുനരുദ്ധാരണത്തിനായി അനുവദിക്കുന്ന തുക അപര്യാപ്തമായതിനാല്‍ ഈ റോഡിലൂടെയുള്ള യാത്രയുടെ ദുരവസ്ഥ കണക്കിലെടുത്ത് പ്രസ്തുത റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറുവാന്‍ നടപടി സ്വീകരിക്കുമോ ; എങ്കില്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ ?

738

വെന്‍ഡഡ് ചെക്ക് ഡാം കം ട്രാക്ടര്‍ വേ

ശ്രീ. സി. കൃഷ്ണന്‍

() പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍ ചെറുപുഴ ഗ്രാമ പഞ്ചായത്തില്‍ കാര്യങ്കോട് പുഴയ്ക്ക് കുറുകെ നിര്‍മ്മിക്കുന്ന വെന്‍ഡഡ് ചെക്ക് ഡാം കം ട്രാക്ടര്‍ വേയുടെ നിര്‍മ്മാണത്തിന്റെ നിലവിലുള്ള അവസ്ഥ വിശദമാക്കാമോ;

(ബി) പ്രസ്തുത പ്രവൃത്തിയുടെ നിര്‍മ്മാണം എന്ന് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് വിശദമാക്കാമോ ?

739

ചീരക്കുഴി തടയണ നിര്‍മ്മാണം

ശ്രീ.കെ. രാധാകൃഷ്ണന്‍

() ചേലക്കര നിയോജകമണ്ഡലത്തിലെ ചീരക്കുഴി തടയണയുടെ നിര്‍മ്മാണ നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ;

(ബി) സംസ്ഥാനതല വര്‍ക്കിംഗ് ഗ്രൂപ്പിന്റ അംഗീകാരത്തിനായി സര്‍ക്കാരിന്റെ പരിഗണനയ്ക്ക് വന്ന ഫയലിന്മേല്‍ (19037/എം.പി1/11/.വി.) സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;

(സി) പ്രസ്തുത പദ്ധതിക്കാവശ്യമായ അംഗീകാരം നല്‍കി നിര്‍മ്മാണം ആരംഭിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?

740

കുറുമാലി, മണലിപ്പുഴയുടെ തീരങ്ങള്‍ കെട്ടി സംരക്ഷിക്കുന്നതിന് നടപടി

പ്രൊഫ. സി. രവീന്ദ്രനാഥ്

() പുതുക്കാട് മണ്ഡലത്തിലെ കുറുമാലി, മണലിപ്പുഴയുടെ തീരങ്ങള്‍ ഇടിയുന്നത് കെട്ടി സംരക്ഷിക്കുന്നതിന് പ്രോജക്ടുകള്‍ ലഭിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ പ്രോജക്ടുകളുടെ പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ?

741

കുടിവെള്ളത്തിന്റെ ദൌര്‍ലഭ്യം

ഡോ. എന്‍. ജയരാജ്

ശ്രീ. പി.സി. ജോര്‍ജ്

ശ്രീ റോഷി അഗസ്റിന്‍

() സംസ്ഥാനത്ത് കുടിവെള്ളത്തിന്റെ ദൌര്‍ലഭ്യം നേരിടുന്ന പ്രദേശങ്ങളെ സംബന്ധിച്ചുള്ള സ്ഥിതിവിവരക്കണക്കുകള്‍ ലഭ്യമാണോ;

(ബി) എങ്കില്‍ ജലദൌര്‍ലഭ്യം നേരിടുന്ന ജില്ലകള്‍ ഏതെല്ലാമാണ്; ഈ ജില്ലകളില്‍ ശുദ്ധജല വിതരണം ഉറപ്പുവരുത്തുന്നതിന് എത്രത്തോളം വിജയിക്കുവാന്‍ സാധിച്ചു; വ്യക്തമാക്കുമോ;

(സി) കുടിവെള്ള ദൌര്‍ലഭ്യം നേരിടുന്ന പ്രദേശങ്ങളില്‍ ശുദ്ധജലം ലഭ്യമാക്കുന്നതിന് അടുത്ത സാമ്പത്തിക വര്‍ഷം നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ നല്‍കുമോ?

742

കുടിവെള്ള സ്രോതസ്സുകളിലെ മാലിന്യം

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

ശ്രീഎന്‍. ഷംസുദ്ദീന്‍

ശ്രീകെ. മുഹമ്മദുണ്ണി ഹാജി

ശ്രീസി. മോയിന്‍കുട്ടി

() സംസ്ഥാനത്തെ കുടിവെള്ള സ്രോതസ്സുകള്‍ മലിനമാക്കപ്പെടുന്നത് തടയാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ;

(ബി) വിവിധ ഭാഗങ്ങളില്‍ നിന്നും ശേഖരിച്ച ജലസാമ്പിളുകളില്‍ കോളിഫോം ബാക്ടീരിയയുടെ കൂടിയ അളവിലുള്ള സാന്നിധ്യം കണ്ടെത്തിയതായ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) നദികളിലും ജലാശയങ്ങളിലും സമീപ പട്ടണങ്ങളില്‍ നിന്നുള്ള മലിനജലം ഒഴുകിച്ചേരുന്നത് മൂലമുണ്ടാകുന്ന മലിനീകരണം തടയാന്‍ എന്തൊക്കെ പരിഹാര നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ഡി) പട്ടണപ്രദേശങ്ങളില്‍ നിന്നുള്ള അഴുക്കുചാലുകള്‍ വൃത്തിയാക്കുന്നതിനും, അതിലെ മലിനജലം സംസ്കരിച്ച് മാലിന്യത്തോത് കുറയ്ക്കുന്നതിനുമുള്ള സമഗ്രമായ ഒരു പദ്ധതി ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന കാര്യം പരിഗണിക്കുമോ?

743

കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്

ശ്രീ.എം. ഉമ്മര്‍

() കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ;

(ബി) നദികളില്‍ നിന്നുള്ള ശുദ്ധജലലഭ്യതയ്ക്ക് മണല്‍ വാരല്‍ മൂലം കുറവുണ്ടായതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ;

(സി) നദികള്‍ മലിനമാകാതിരിക്കുന്നതിന് ഏതെല്ലാം കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ;

(ഡി) കുടിവെള്ളത്തിന്റെ സംഭരണികള്‍ എല്ലാ വര്‍ഷങ്ങളിലും പരിശോധനയ്ക്ക് വിധേയമാക്കാറുണ്ടോ ?

744

നഗരപ്രദേശങ്ങളിലെ ശുദ്ധജലവിതരണ പൈപ്പ് പൊട്ടല്‍

ശ്രീ. പി.കെ. ഗുരുദാസന്‍

ശ്രീബി. സത്യന്‍

ശ്രീബാബു എം. പാലിശ്ശേരി

ശ്രീസാജുപോള്‍

() സംസ്ഥാനത്ത് നഗരപ്രദേശങ്ങളില്‍ അടിക്കടിയുണ്ടാകുന്ന ശുദ്ധജല വിതരണത്തിനായുള്ള പൈപ്പിന്റെ പൊട്ടല്‍ കാരണം ജനങ്ങള്‍ ദുരിതത്തിലായിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ പ്രസ്തുത പ്രശ്നം പരിഹരിക്കുന്നതിന് എന്തു നടപടികളാണ് ഇതുവരെ കൈക്കൊണ്ടിട്ടുള്ളത് എന്ന് വിശദമാക്കുമോ ?

745

ജലനിധിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍

ശ്രീ. മോന്‍സ് ജോസഫ്

ശ്രീ റ്റി. യു. കുരുവിള

() ജലനിധിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;

(ബി) രണ്ടാംഘട്ട പദ്ധതി സംസ്ഥാനത്തെ എത്ര പഞ്ചായത്തുകളില്‍ നടപ്പിലാക്കുവാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്; പഞ്ചായത്തുകളില്‍ ഈ പദ്ധതി നടപ്പിലാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വിശദമാക്കുമോ;

(സി) പ്രസ്തുത പദ്ധതിക്കായി ലോകബാങ്കിന്റെ എത്ര തുകയുടെ സഹായം ലഭിച്ചിട്ടുണ്ട്;

(ഡി) രണ്ടാംഘട്ട പദ്ധതി എന്ന് തുടങ്ങാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

746

ജലനിധി പദ്ധതിയുടെ പ്രയോജനം

ശ്രീ. . . അസീസ്

() ജലനിധി പദ്ധതിയുടെ എത്രാം ഘട്ടമാണ് സംസ്ഥാനത്ത് ഇപ്പോള്‍ നടപ്പിലാക്കിവരുന്നതെന്ന് വ്യക്തമാക്കുമോ ;

(ബി) ഈ ഘട്ടത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രധാന പദ്ധതികള്‍ ഏതൊക്കെയാണ് ;

(സി) ഇതിനുള്ള സാമ്പത്തിക സ്രോതസ്സ് വ്യക്തമാക്കുമോ ;

(ഡി) ഈ പദ്ധതികള്‍ വഴി എത്ര കുടുംബങ്ങള്‍ക്കാണ് പ്രയോജനം ലഭിക്കുക എന്ന് വ്യക്തമാക്കുമോ ?

747

ജലവിഭവ വകുപ്പില്‍ പൊതുജനങ്ങളുടെ പരാതികള് പരിഹരിക്കുന്നതിനായി നടപടികള്‍

ശ്രീ. മോന്‍സ് ജോസഫ്

ശ്രീ റ്റി. യു. കുരുവിള

() ജലവിഭവ വകുപ്പില്‍ പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി കൈക്കൊണ്ടുവരുന്ന നടപടികള്‍ എന്തൊക്കെയെന്ന് വിശദമാക്കുമോ;

(ബി) പരാതികള്‍ പരിഹരിക്കുന്ന കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ പുലര്‍ത്തുന്ന സമീപനം വകുപ്പിന്റെ ഉന്നത തലത്തില്‍ മോണിറ്റര്‍ ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;

(സി) പദ്ധതികളുടെ നിര്‍മ്മാണത്തിലും, സംരക്ഷണത്തിലും ഏര്‍പ്പെട്ടിരിക്കുന്ന എഞ്ചിനീയര്‍മാര്‍ക്കും കരാറുകാര്‍ക്കും പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടോ;

(ഡി) സംസ്ഥാനത്ത് അടിക്കടിയുണ്ടാകുന്ന പൈപ്പ് പൊട്ടലുകള്‍ സമയബന്ധിതമായി തീര്‍ക്കുവാന്‍ കേരള വാട്ടര്‍ അതോറിറ്റി എമര്‍ജന്‍സി യൂണിറ്റുകള്‍ക്ക് രൂപം നല്‍കുമോ; പൈപ്പ് പൊട്ടല്‍ പരിഹരിക്കുന്നതിന് പുതിയ പദ്ധതികള്‍ ഉണ്ടെങ്കില്‍ വിശദമാക്കുമോ?

748

സാമ്പത്തിക അനുമതിക്കായി സമര്‍പ്പിച്ച അപേക്ഷയില്‍ നടപടി

ശ്രീ. തോമസ് ചാണ്ടി

() 23.1.2012 ലെ റ്റി.സി.കെ.വി.നം.3080/200912 നമ്പര്‍ കത്തുപ്രകാരം കുട്ടനാട്ടിലെ മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ കീഴില്‍ സാമ്പത്തിക അനുമതി ലഭ്യമാക്കുന്നതിന് സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കുമോ ?

(ബി) പ്രസ്തുത പ്രവൃത്തികള്‍ക്ക് മുന്‍ഗണന നല്കി സാമ്പത്തിക അനുമതി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

749

കുട്ടനാട്ടില്‍ വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ നിയമനം

ശ്രീ. തോമസ് ചാണ്ടി

() കുട്ടനാട്ടില്‍ വാട്ടര്‍ അതോറിറ്റിയുടെ കീഴില്‍ എത്ര പമ്പ് ഹൌസുകള്‍ ഉണ്ടെന്നും ഇവിടെ എത്ര സ്ഥിരം പമ്പ് ഓപ്പറേറ്റര്‍മാര്‍ ഉണ്ടെന്നും അറിയിക്കുമോ ;

(ബി) എത്ര പമ്പ് ഹൌസുകളില്‍ താല്ക്കാലിക ജീവനക്കാര്‍ ഉണ്ടെന്നും അവരെ നിയമിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ എന്തെന്നും വ്യക്തമാക്കുമോ ;

(സി) താല്ക്കാലിക ജീവനക്കാര്‍ കൃത്യമായി ജോലിക്കു ഹാജരാകുന്നില്ല എന്നുള്ള പരാതികള്‍ ലഭിച്ചിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ഇതിന്മേല്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ ;

(ഡി) പ്രസ്തുത താല്ക്കാലിക ജീവനക്കാര്‍ക്കു പകരം എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് മുഖാന്തിരം യോഗ്യതയുള്ളവരെ നിയമിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

750

കൊടകരയിലെ കെ.ഡബ്ള്യൂ.. പമ്പ് ഹൌസ് പുതുക്കിപണിയുന്നതിനു നടപടി

ശ്രീ. ബി.ഡി. ദേവസ്സി

() ചാലക്കുടി മണ്ഡലത്തില്‍പ്പെട്ട കൊടകരയിലെ കെ.ഡബ്ള്യൂ.. പമ്പ് ഹൌസ് പുതുക്കി പണിയുന്നതിനുള്ള അപേക്ഷ ലഭിച്ചിട്ടുണ്ടോ ;

(ബി) പ്രസ്തുത പമ്പ് ഹൌസ് പുതുക്കി പണിയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

751

കാര്യവട്ടം വിയാറ്റുകോണം റെസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറി നല്‍കിയ പെറ്റീഷന്‍

ശ്രീ. മോന്‍സ് ജോസഫ്

() കാര്യവട്ടം വിയാറ്റുകോണം റെസിഡന്‍സ് അസ്സോസിയേഷന്‍ സെക്രട്ടറി നല്‍കിയിരുന്ന 13-2-2012-ലെ 385/വി..പി./ഡബ്ള്യു.ആര്‍. നമ്പര്‍ പെറ്റീഷനില്‍ എന്തു നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ ;

(ബി) പ്രസ്തുത പെറ്റീഷന്‍ ഇറിഗേഷന്‍ ചീഫ് എഞ്ചിനീയര്‍ ഓഫീസില്‍ എന്ന് എത്തി എന്നും ഇതിന്റെ സി. . ഓഫീസിലെ ഫയല്‍ നമ്പര്‍ എന്താണെന്നും വ്യക്തമാക്കാമോ ; പ്രസ്തുത പെറ്റീഷന്‍ ആര്‍ക്ക് കൈമാറിയെന്ന് അറിയിക്കാമോ ?

752

പുഴകളുടെ സംരക്ഷണത്തിനു നടപടികള്‍

ശ്രീ. സി.കെ. നാണു

() വടകര മുന്‍സിപ്പാലിറ്റിയിലും അഴിയൂര്‍, ഒഞ്ചിയം, ഏറാമല, ചേറോട് പഞ്ചായത്തിലും വിതരണത്തിനു വെള്ളമെടുക്കുന്ന പുഴകളുടെ സംരക്ഷണത്തിനും എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(ബി) വെള്ളത്തിന്റെ ആവശ്യം വര്‍ദ്ധിക്കുമ്പോള്‍ പുതിയ തടയണകളോ മറ്റോ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

753

മാവൂരിലെ കെ.ഡബ്ള്യു.. ഹെഡ് വര്‍ക്സ് തൊഴിലാളികള്‍ക്ക് വേതനവര്‍ദ്ധനവ്

ശ്രീ. പി.റ്റി.. റഹീം

() മാവൂരിലെ കെ.ഡബ്ള്യൂ.. ഹെഡ് വര്‍ക്സ് സെക്ഷനിലെ അണ്‍സ്കില്‍ഡ് വര്‍ക്കേഴ്സിന് ദിവസ വേതനമായി എത്ര രൂപ വീതമാണ് നല്‍കിവരുന്നത് ;

(ബി) ജി..(പി)നം.204/2011/ഫിന്‍. തീയതി 2-5-2011 പ്രകാരം ക്ളാസ് കഢ ജീവനക്കാരുടെ ദിവസവേതനം 300 രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ ;

(സി) ഇതു പ്രകാരമുള്ള വര്‍ദ്ധനവ് മാവൂരിലെ കെ.ഡബ്ള്യൂ.. ഹെഡ് വര്‍ക്സ് സെക്ഷനിലെ തൊഴിലാളികള്‍ക്കും ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ ?

754

കോഴിക്കോട് ജില്ലയിലെ ജപ്പാന്‍ കുടിവെള്ള പദ്ധതി

ശ്രീ. . പ്രദീപ്കുമാര്‍

() കോഴിക്കോട് ജില്ലയിലെ ജപ്പാന്‍ കുടിവെള്ള പദ്ധതി എന്ന് പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(ബി) പ്രസ്തുത പദ്ധതിയുടെ പ്രവര്‍ത്തനം ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കുമോ ;

(സി) പ്രസ്തുത പദ്ധതി സമയ ബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ ?

755

ഇടുക്കി നിയോജകമണ്ഡലത്തിലെ ജപ്പാന്‍ കുടിവെള്ള പദ്ധതി

ശ്രീ. റോഷി അഗസ്റിന്‍

() ഇടുക്കി നിയോജകമണ്ഡലത്തില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതി ഏതെല്ലാം പഞ്ചായത്തുകളില്‍ നടപ്പിലാക്കി വരുന്നു എന്ന് അറിയിക്കുമോ ;

(ബി) പ്രസ്തുത പദ്ധതിയുടെ നടത്തിപ്പ് ഏത് ഘട്ടം വരെയായി എന്ന് അറിയിക്കുമോ ;

(സി) വാഴത്തോപ്പ്, കഞ്ഞിക്കുഴി പഞ്ചായത്തുകളില്‍ ടി പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് എന്തെങ്കിലും തടസ്സങ്ങള്‍ നേരിട്ടിട്ടുണ്ടോ ; ആയത് പരിഹരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ ?

756

'പട്ടുവം പദ്ധതി'

ശ്രീ. ജെയിംസ് മാത്യൂ

() ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ഭാഗമായ പട്ടുവം പദ്ധതിയുടെ നിലവിലുള്ള അവസ്ഥ വിശദമാക്കുമോ;

(ബി) പ്രസ്തുത പദ്ധതിയുടെ എസ്റിമേറ്റ് പ്രകാരം 'ഡിസ്ട്രിബ്യൂഷന്‍ ലൈന്‍' എത്ര കിലോ മീറ്ററായിരുന്നു;

(സി) ആയതില്‍ കുറവു വരുത്തിയിട്ടുണ്ടോ; എങ്കില്‍ എത്ര;

(ഡി) ഇപ്രകാരം കുറയ്ക്കുന്നതിന്റെ സാഹചര്യം വിശദമാക്കാമോ;

() ഇങ്ങിനെ കുറച്ചിട്ടുണ്ടെങ്കില്‍ ആ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി പദ്ധതി വ്യാപിപ്പിക്കുന്നതിന് മുന്‍കയ്യെടുക്കുമോ?

757

കുത്തന്നൂര്‍-പെരിങ്ങോട്ട് കുറിശ്ശി ശുദ്ധജല വിതരണ പദ്ധതി

ശ്രീ. .കെ. ബാലന്‍

() തരൂര്‍ മണ്ഡലത്തിലെ കുത്തന്നൂര്‍-പെരിങ്ങോട്ട്കുറിശ്ശി സമഗ്ര ശുദ്ധജല വിതരണ പദ്ധതി ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് ;

(ബി) പദ്ധതിക്കുള്ള കേന്ദ്രാനുമതിയും ഭരണാനുമതിയും ലഭിച്ചിട്ടുണ്ടോ ; ഉണ്ടെങ്കില്‍ എന്നത്തേക്ക് പണി ആരംഭിക്കാന്‍ കഴിയും

(സി) പദ്ധതി എന്നത്തേക്ക് കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് ?

758

വാഴോറമല കോളനിക്ക് ശുദ്ധജല പദ്ധതി

ശ്രീ. പുരുഷന്‍ കടലുണ്ടി

() ബാലുശ്ശേരി അസംബ്ളിമഡ്ലത്തിലെ പനങ്ങാട് കോട്ടൂര്‍ ഗ്രാമപഞ്ചായത്തുകളിലുള്ള വാഴോറമല പട്ടികജാതി കോളനിക്ക് ശുദ്ധജലം ലഭ്യമാകാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) പ്രസ്തുത മേഖലയിലേയ്ക്ക് ശുദ്ധജലം എത്തിക്കുന്നതിന് എന്തെങ്കിലും പദ്ധതികള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ആയതിന്റെ പുരോഗതി അറിയിക്കുമോ ?

759

അര്‍ബന്‍ വാട്ടര്‍ സപ്ളൈ സ്കീം ഫേസ്-3

ശ്രീ. ബി. സത്യന്‍

() മണമ്പൂര്‍, ഒറ്റൂര്‍, ഇടവ പഞ്ചായത്തുകള്‍ക്ക് കുടിവെള്ളമെത്തിക്കുന്ന അര്‍ബന്‍ വാട്ടര്‍ സപ്ളൈ സ്കീം ഫേസ്-3 നടപ്പില്‍ വരുത്തുവാന്‍ കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) പ്രസ്തുത പദ്ധതി ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് ; എന്തെല്ലാം നടപടിക്രമങ്ങളാണ് പൂര്‍ത്തീകരിക്കേണ്ടത് എന്ന് വിശദമാക്കാമോ ?

760

കഴിമ്പുഴ പഞ്ചായത്ത് ശുദ്ധജലവിതരണ പദ്ധതി

ശ്രീ. എം. ഹംസ

() കരിമ്പുഴ പഞ്ചായത്ത് ശുദ്ധജലവിതരണ പദ്ധതിയുടെ കാലിക സ്ഥിതി വിശദമാക്കാമോ ;

(ബി) നിലവില്‍ പ്രവൃത്തി നടക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത് ;

(സി) പ്രസ്തുത പദ്ധതിയുടെ ടെണ്ടര്‍ അംഗീകരിച്ചോ;

(ഡി) എന്നത്തേയ്ക്ക് പ്രവൃത്തി ആരംഭിക്കുവാന്‍ കഴിയുമെന്ന് അറിയിക്കുമോ; വിശദീകരിക്കാമോ ?

BACK
 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.