UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >4th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 4th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

1226

പെരുമ്പളം-പൂന്തോട്ട പാലം

ശ്രീ. . എം. ആരിഫ്

() എറണാകുളം ബ്രിഡ്ജസ് വിഭാഗം പെരുമ്പളം-പൂന്തോട്ട പാലം നിര്‍മ്മാണത്തിനായി 10 കോടി രൂപയ്ക്ക് ആദ്യം ഭരണാനുമതി നല്‍കിയതും എന്നാല്‍ റിവൈസ്ഡ് എസ്റിമേറ്റ് പ്രകാരം 23 കോടി രൂപയായി വര്‍ദ്ധിപ്പിച്ചതിനുള്ള കാരണത്തെക്കുറിച്ച് സി.റ്റി.ഇ നടത്തിയ പരിശോധന പ്രകാരം എന്തു നിഗമനത്തിലാണ് സി.റ്റി.ഇ എത്തിച്ചേര്‍ന്നത് എന്ന് വ്യക്തമാക്കാമോ; അദ്ദേഹം നല്‍കിയ ശുപാര്‍ശ എന്താണ്;

(ബി) പുതുക്കിയ എസ്റിമേറ്റ് പ്രകാരമുളള തുകയ്ക്ക് ഭരണാനുമതി നല്‍കി പ്രസ്തുത പാലത്തിന്റെ നിര്‍മ്മാണം ആരംഭിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ?

1227

ഞാവളിന്‍കടവ് ഭാഗത്ത് പാലം നിര്‍മ്മാണം

ശ്രീ. എം. ഹംസ

() ഒറ്റപ്പാലം തരൂര്‍ അസംബ്ളി മണ്ഡലങ്ങളെ ബന്ധിപ്പിച്ച് ഭാരതപ്പുഴയ്ക്ക് കുറുകെ ഞാവളിന്‍ കടവ് ഭാഗത്ത് പാലം നിര്‍മ്മിക്കുവാന്‍ 13.9.10-ല്‍ ജി.(ആര്‍.റ്റി) നം.1454/10/പി.ഡബ്ള്യു.ഡി നമ്പരായി നല്‍കിയിരുന്ന ഉത്തരവ് പ്രകാരം പ്രസ്തുത പ്രവൃത്തിയുടെ ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ചുവോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കാമോ;

(ബി) പ്രസ്തുത പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എത്ര മന്ത്രിതല യോഗങ്ങള്‍ നടക്കുകയുണ്ടായിയെന്നും എന്നെല്ലാമായിരുന്നു യോഗങ്ങള്‍ എന്നും ഏതെല്ലാം മന്ത്രിമാരാണ് പ്രസ്തുത യോഗത്തില്‍ പങ്കെടുത്തതെന്നും അറിയിക്കുമോ;

(സി) പ്രസ്തുത യോഗത്തില്‍ എന്തെല്ലാമായിരുന്നു തീരുമാനങ്ങള്‍ എന്നും അതില്‍ ഏതെല്ലാം തീരുമാനങ്ങള്‍ നടപ്പിലാക്കി എന്നും നടപ്പിലാക്കാത്തവ ഏതെല്ലാമെന്നുമുള്ള വിശദാംശം ലഭ്യമാക്കാമോ?

 
1228

കോട്ടക്കീല്‍ക്കടവ് പട്ടുവം പാലം നിര്‍മ്മാണം

ശ്രീ. റ്റി. വി. രാജേഷ്

() കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി നിയോജകമണ്ഡലത്തിലെ ഭരണാനുമതി നല്‍കിയ കോട്ടക്കീല്‍ക്കടവ് പട്ടുവം പാലം നിര്‍മ്മാണത്തിന്റെ പുരോഗതി വ്യക്തമാക്കാമോ ; ആയതിന്റെ പ്രവൃത്തി എന്ന് ആരംഭിക്കാന്‍ കഴിയും ;

(ബി) കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ്-പട്ടുവം-ചെറുകുന്ന് റോഡിലെ കാവിന്‍ മുനമ്പ് പാലത്തിന്റെ നിര്‍മ്മാണപുരോഗതി വ്യക്തമാക്കാമോ; ഇതിന് ഭരണാനുമതി നല്കാനാവശ്യമായ അടിയന്തിര നടപടി സ്വീകരിക്കുമോ ?

 
1229

ആലപ്പുഴ വാടപ്പൊഴിപാലം നിര്‍മ്മാണം

ശ്രീ. ജി. സുധാകരന്‍

() അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ തീരദേശ റോഡില്‍ നിര്‍മ്മിക്കുന്ന വാടപ്പൊഴിപ്പാലത്തിന്റെ നിര്‍മ്മാണം എന്ന് പൂര്‍ത്തിയാകുമെന്ന് വ്യക്തമാക്കുമോ ;

(ബി) നിര്‍മ്മാണ എഗ്രിമെന്റ് പ്രകാരം എന്നാണ് പൂര്‍ത്തിയാക്കേണ്ടിയിരുന്നത് എന്നും കാലതാമസത്തിനുള്ള കാരണം എന്തെന്നും അറിയിക്കുമോ ;

(സി) ഉദ്യോഗസ്ഥന്മാരുടെ ഭാഗത്തോ, കരാറുകാരന്റെ ഭാഗത്തോ നിന്നുള്ള അലംഭാവം കൊണ്ടാണോ നിര്‍മ്മാണം സ്തംഭിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ; എങ്കില്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് അറിയിക്കുമോ;

(ഡി) പാലം നിര്‍മ്മാണം മുടങ്ങിയതുമായി ബന്ധപ്പെട്ട പത്രവാര്‍ത്തകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

1230

ഇരുമ്പോത്തിങ്കല്‍ കടവില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ്

ശ്രീ.കെ.എന്‍.. ഖാദര്‍

വള്ളിക്കുന്ന് മണ്ഡലത്തില്‍പ്പെട്ട മൂന്നിയൂര്‍ പഞ്ചായത്തിലെ മണ്ണെട്ടാംപാറ അണക്കെട്ട് പ്രവര്‍ത്തനരഹിതമാകയാല്‍ അതിനു താഴെയായി ഇരുമ്പോത്തിങ്കല്‍ കടവില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മിക്കുവാനുള്ള നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടോ; പ്രസ്തുത പദ്ധതി നടപ്പിലാക്കുവാന്‍ നടപടി സ്വീകരിക്കുമോ?

1231

കോരപ്പുഴ പാലം പുതുക്കി പണിയാനുള്ള നടപടി

ശ്രീ. . കെ. ശശീന്ദ്രന്‍

() കോഴിക്കോട് ജില്ലയില്‍ ദേശീയ പാത 17-ലെ കോരപ്പുഴ പാലം പുതുക്കി പണിയാനുള്ള നടപടി സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ ;

(ബി) എങ്കില്‍ വിശദവിവരങ്ങള്‍ ലഭ്യമാകുമോ ?

1232

തണത്ര പാലം

ശ്രീ. ബാബു എം. പാലിശ്ശേരി

() തൃശ്ശൂര്‍ ജില്ലയെയും പാലക്കാട് ജില്ലയെയും ബന്ധിപ്പിക്കുന്ന തണത്ര പാലത്തിന് പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി, സാങ്കേതികാനുമതി എന്നിവ നല്‍കിയത് എന്നാണ്; ഇതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി) എന്നാണ് ഇതിന്റെ ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിച്ചത്;

(സി) പ്രസ്തുതപാലത്തിന്റെ പണി എന്നത്തേയ്ക്കു പൂര്‍ത്തീകരിക്കാമെന്നാണ് ഉദ്ദേശിക്കുന്നത്; വിശദാംശം ലഭ്യമാക്കുമോ?

1233

എസ്.എന്‍.കോളേജ് - സ്പിന്നിംഗ് മില്‍ മിനി സൈഡ് പാലവും അപ്രോച്റോഡിന്റെ നിര്‍മ്മാണവുംയാഥാര്‍ത്ഥ്യമാക്കാന്‍ നടപടി

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ എസ്.എന്‍.കോളേജ് - സ്പിന്നിംഗ് മില്‍ മിനി സൈഡ് പാലവും അപ്രോച്റോഡിന്റെ നിര്‍മ്മാണവും യാഥാര്‍ത്ഥ്യമാക്കാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ ?

1234

നെയ്യാറ്റിന്‍കര സബ് ഡിവിഷനിലെ റോഡ് നിര്‍മ്മാണം

ശ്രീമതി.ജമീലാ പ്രകാശം

() പൊതുമരാമത്ത് വകുപ്പിന്റെ നെയ്യാറ്റിന്‍കര സബ് ഡിവിഷനിലെ കാഞ്ഞിരംകുളം സെക്ഷന്റെ പരിധിയില്‍ വരുന്ന കണ്ണറവിള-മണ്ണക്കല്ല്-മന്നോട്ടുകോണം റോഡിന്റെ നിര്‍മ്മാണത്തിന് വേണ്ടി മതിയായ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം ലഭിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ ഇതിന്മേല്‍ എന്ത് നടപടി സ്വീകരിച്ച് എന്ന് വ്യക്തമാക്കാമോ?

 
1235

തിരുവനന്തപുരം ജില്ലയിലെ റോഡ് നിര്‍മ്മാണ പ്രവര്‍ത്തികള്‍

ശ്രീമതി.ജമീലാ പ്രകാശം

() നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ തിരുവനന്തപും ജില്ലയില്‍ എത്ര റോഡുകളുടെ നിര്‍മ്മാണമാണ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് നടത്തി വരുന്നത് എന്ന് വ്യക്തമാക്കുമോ;

(ബി) സബ്-ഡിവിഷന്‍ തിരിച്ചും; സെക്ഷന്‍ തിരിച്ചും അവയുടെ പേരുവിവരങ്ങളും മറ്റ് വിശദാംശങ്ങളും വ്യക്തമാക്കാമോ?

 
1236

കൊല്ലം ജില്ലയിലെ പൊതുമരാമത്ത് റോഡുകള്‍

ശ്രീമതി.പി. അയിഷാ പോറ്റി

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കൊല്ലം ജില്ലയില്‍ ഉള്‍പ്പെടുന്ന എത്ര റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തു;

(ബി) പ്രസ്തുത റോഡുകളുടെ പേരുവിവരവും ദൈര്‍ഘ്യവും നിയോജക മണ്ഡല അടിസ്ഥാനത്തില്‍ വെളിപ്പെടുത്തുമോ;

(സി) പ്രസ്തുത റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്നതിന് നിഷ്കര്‍ഷിച്ചിരുന്ന മാനദണ്ഡങ്ങള്‍ എന്തെല്ലാമായിരുന്നുവെന്നറിയിക്കുമോ ?

1237

കാസര്‍ഗോഡ് ജില്ലയിലെ പൊതുമാരമത്ത് പണികള്‍

ശ്രീ. . ചന്ദ്രശേഖരന്‍

() കഴിഞ്ഞ ബഡ്ജറ്റിനുശേഷം കാസര്‍ഗോഡ് ജില്ലയില്‍ പൊതുമരാമത്ത് വകുപ്പ് ആകെ എത്ര പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ;

(ബി) പ്രസ്തുത പണിയുടെ പേരും എസ്റിമേറ്റ് തുകയും മണ്ഡലം തിരിച്ച് വിശദമാക്കാമോ ;

(സി) ഇവ തെരഞ്ഞെടുത്തത് ഏത് മാനദണ്ഡമനുസരിച്ചാണെന്ന് വ്യക്തമാക്കാമോ ;

(ഡി) കാഞ്ഞങ്ങാട് മണ്ഡലത്തില്‍ പദ്ധതികള്‍ അനുവദിച്ചത് വളരെ കുറവായതിനാല്‍ കൂടുതല്‍ പ്രവൃത്തികള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ നിവേദനത്തിന്മേല്‍ എന്ത് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ ?

1238

പാലോളി കുണ്ടംകടവിലും മപ്പാട്ടുകരകടവിലും പുതിയ പാലം

ശ്രീ. സി. പി. മുഹമ്മദ്

തൂതപ്പുഴയില്‍ മലപ്പുറം-പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാലോളി കുണ്ടംകടവിലും മപ്പാട്ടുകരകടവിലും പുതിയ പാലം നിര്‍മ്മിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ പാലക്കാട് റോഡ് ഡിവിഷന്റെ കീഴില്‍ വരുന്ന ഈ രണ്ടു സ്ഥലങ്ങളിലും പാലം നിര്‍മ്മിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

1239

ചെറുവണ്ണൂര്‍ കൊളത്തറ കുന്നത്തുപാലം റോഡ്

ശ്രീ. എളമരം കരീം

() ബേപ്പൂര്‍ നിയോജകമണ്ഡലത്തിലെ ചെറുവണ്ണൂര്‍ കൊളത്തറ കുന്നത്തുപാലം റോഡിന്റെ സ്ഥലമെടുപ്പ് നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ ;

(ബി) സ്ഥലമെടുപ്പ് നടപടികള്‍ പൂര്‍ത്തീകരിച്ച് ഈ റോഡ് ഗതാഗത യോഗ്യമാക്കുന്നതിനാവശ്യമായ അടിയന്തിര നടപടി സ്വീകരിക്കുമോ ?

1240

പുതിയ റിംഗ് റോഡ്

ശ്രീ. ബെന്നി ബെഹനാന്‍

() വൈറ്റില മൊബിലിറ്റി ഹബ്ബില്‍ നിന്നും കാക്കനാട് വഴി ഒരു പുതിയ റിംഗ് റോഡ് നിര്‍മ്മിക്കുന്നതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ ഇതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമോ ;

(സി) പുല്ലേപ്പടി തമ്മനം റോഡിന്റെ രണ്ടാംഘട്ടനിര്‍മ്മാണത്തിന് ബഡ്ജറ്റില്‍ തുക വരുത്തിയിട്ടുണ്ടോ ; എങ്കില്‍ ഇതിന്റെ പണി എന്ന് ആരംഭിക്കുമെന്ന് വ്യക്തമാക്കുമോ ;

(ഡി) എന്‍.എച്ച്. 47 - ഇടപ്പള്ളി-പാലാരിവട്ടം-വൈറ്റില-കുണ്ടന്നൂര്‍ ഫ്ളൈ ഓവറിന്റെ നിര്‍മ്മാണം എന്ന് ആരംഭിക്കുമെന്ന് വ്യക്തമാക്കുമോ ;

() സീപോര്‍ട്ട് -എയര്‍പോര്‍ട്ട് റോഡിന്റെ രണ്ടാംഘട്ടനിര്‍മ്മാണത്തിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; ഇതിന്റെ വിശദാംശം വ്യക്തമാക്കാമോ ;

(എഫ്) കാക്കനാട്-തങ്കളം റോഡിന്റെ പുനരുദ്ധാരണത്തിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വ്യക്തമാക്കുമോ ?

1241

രാമനാട്ടുകര-ഫറോക്ക് കോളേജ് റോഡ്

ശ്രീ. എളമരം കരീം

() രാമനാട്ടുകര-ഫറോക്ക് കോളേജ് റോഡിന്റെ വളവിലുള്ള താഴ്ച്ച അപകടകരമായ അവസ്ഥയിലാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) അപായ സൂചന നല്‍കുന്ന ബോര്‍ഡ് സ്ഥാപിക്കുന്നതിനും സൈഡ് കെട്ടി സംരക്ഷിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അടിയന്തിര നടപടി സ്വീകരിക്കുമോ ?

1242

മണ്ണുത്തി-ഇടപ്പള്ളി ദേശീയ പാതയിലെ ടോള്‍ പിരിവ്

ശ്രീമതി ഗീതാ ഗോപി

() മണ്ണുത്തി-ഇടപ്പള്ളി ദേശീയ പാതയില്‍ ടോള്‍ കമ്പനി ടോള്‍ പിരിവിന്റെ പേരില്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) മണ്ണുത്തി-ഇടപ്പള്ളി ദേശീയ പാതയില്‍ വിവിധ രാഷ്ട്രീയ-സാമൂഹ്യ സംഘടനകള്‍ നടത്തുന്ന ടോള്‍ വിരുദ്ധ സമരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ പ്രസ്തുത സമരം അവസാനിപ്പിക്കുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?

 
1243

പുതുക്കാട് മണ്ഡലത്തിലെ ടോള്‍ നിരക്കുകള്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

() പുതുക്കാട് മണ്ഡലത്തിലെ എന്‍. എച്ച്. 47-ലെ ടോള്‍ നിരക്കുകള്‍ വളരെ കൂടുതലാണ് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ചെറുവാഹനങ്ങളായ കാറുകള്‍ പോലുള്ളവയ്ക്ക് 55 രൂപയാണ് ഈടാക്കുന്നത് എന്ന പരാതി ലഭ്യമായിട്ടുണ്ടോ ;

(സി) കൂടുതലായി ചുമത്തിയിട്ടുള്ള ടോള്‍ അടിയന്തിരമായി കുറയ്ക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ഡി) എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ ?

1244

എസ്.എല്‍.ആര്‍. വിഭാഗം തൊഴിലാളികള്‍

ശ്രീ. പി. തിലോത്തമന്‍

() പൊതുമരാമത്ത് വകുപ്പിലെ എസ്.എല്‍.ആര്‍. വിഭാഗം തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതു സംബന്ധിച്ച് മുന്‍സര്‍ക്കാര്‍ എടുത്ത തീരുമാനം നടപ്പിലാക്കിയിട്ടുണ്ടോ എന്നു വ്യക്തമാക്കുമോ; ഇതു സംബന്ധിച്ച് ചീഫ് എന്‍ജിനീയറുടെ ഓഫീസില്‍ നിന്നും തയ്യാറാക്കിയ 128 പേരുടെ കരട് ലിസ്റ് പി.എസ്.സി. അംഗീകരിച്ചിട്ടുണ്ടോ; പ്രസ്തുതതീരുമാനം നടപ്പിലാക്കുന്നതില്‍ നിലവിലുള്ള തടസ്സം എന്താണെന്നു വ്യക്തമാക്കുമോ;

(ബി) മരാമത്ത് വകുപ്പിലെ എസ്.എല്‍.ആര്‍. വിഭാഗം ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനുള്ള നടപടി വൈകുന്നതിന്റെ കാരണമെന്താണെന്നു വ്യക്തമാക്കുമോ;

(സി) മത്സ്യഫെഡ് ഉള്‍പ്പെടെയുള്ള മേഖലകളിലെ എസ്.എല്‍.ആര്‍. വിഭാഗം തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും മരാമത്ത് വകുപ്പിലെ എസ്.എല്‍.ആര്‍. വിഭാഗം തൊഴിലാളികള്‍ 35 വര്‍ഷം സേവനം കഴിഞ്ഞു പിരിഞ്ഞാലും പെന്‍ഷന്‍ നല്‍കുന്നില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതു പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ?

1245

പ്രവര്‍ത്തനം നിലച്ചിരിക്കുന്ന ബൃഹത് പദ്ധതികള്‍

ശ്രീ.ജോസ് തെറ്റയില്‍

() കഴിഞ്ഞ സര്‍ക്കാര്‍ തുക അനുവദിച്ച് പ്രവര്‍ത്തനം ആരംഭിച്ചതും എന്നാല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം തുടര്‍പ്രവര്‍ത്തനത്തിന് തുക അനുവദിക്കാത്തതിനാല്‍ പ്രവര്‍ത്തനം നിലച്ചിരിക്കുന്നതുമായ ബൃഹത് പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദമാക്കുമോ;

(ബി) ഇത്തരം പദ്ധതികള്‍ക്ക് തുക അനുവദിക്കാനും പ്രവര്‍ത്തനം പുനരാരംഭിക്കുവാനും അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ;

(സി) എങ്കില്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കുമോ?

1246

റോഡപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നടപടി

ശ്രീ. ജോസ് തെറ്റയില്‍

() അങ്കമാലി റെയില്‍വേ സ്റേഷന്‍, ടെല്‍ക്ക്, ഹോം

സയന്‍സ് കോളേജ്, കരിയാട്, കറുകുറ്റി ടൌണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൊടുംവളവും വെള്ളക്കെട്ടുംമൂലം നിരന്തരമായി ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതിനായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;

(ബി) എങ്കില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?

1247

കൊടുവള്ളി കേന്ദ്രീകരിച്ച് പുതിയ സെക്ഷന്‍ ഓഫീസ്

ശ്രീ. വി.എം. ഉമ്മര്‍ മാസ്റര്‍

() കോഴിക്കോട് ജില്ലയില്‍ പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗത്തില്‍ എത്ര സെക്ഷന്‍ ഓഫീസുകള്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) നിലവിലുള്ള ഓഫീസില്‍ ജോലിഭാരം കൂടുതലായത് കൊണ്ട് പ്രവര്‍ത്തികള്‍ക്ക് കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) അതിന് പരിഹാരമായി കൊടുവള്ളി കേന്ദ്രീകരിച്ച് പുതിയ സെക്ഷന്‍ ഓഫീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

1248

ചാലക്കുടിയില്‍ ഇലഞ്ഞിമരങ്ങള്‍ വെട്ടിനശിപ്പിച്ച സംഭവം

ശ്രീ. ബി.ഡി. ദേവസ്സി

() ചാലക്കുടി റെയില്‍വേ സ്റേഷന്‍ പി.ഡബ്ള്യൂ.ഡി. റോഡില്‍, ചാലക്കുടി മുനിസിപ്പല്‍ ഓഫീസിനു മുന്‍പിലായി, സ്വാതന്ത്യ്രത്തിന്റെ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി നട്ടുപിടിപ്പിച്ചു സംരക്ഷിച്ചുപോന്ന ഇലഞ്ഞിമരങ്ങള്‍ വെട്ടിനശിപ്പിച്ചതില്‍ വ്യാപകമായ പ്രതിഷേധം ഉണ്ടായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) കുറ്റവാളികള്‍ക്കെതിരെ എന്ത് നടപടിയാണ് ഇക്കാര്യത്തില്‍ എടുത്തിട്ടുള്ളത് എന്ന് അറിയിക്കുമോ ?

1249

കാസര്‍ഗോഡ്-കാഞ്ഞങ്ങാട് സ്റേറ്റ് ഹൈവേ നിര്‍മ്മാണം

ശ്രീ.കെ. കുഞ്ഞിരാമന്‍ (ഉദുമ)

() ജി.(ആര്‍.റ്റി) നം:1540/2011/പി.ഡബ്ള്യൂ.ഡി ഉത്തരവുപ്രകാരം കാസര്‍ഗോഡ്-കാഞ്ഞങ്ങാട് സ്റേറ്റ് ഹൈവേക്ക് എത്ര തുകയാണ് അനുവദിച്ചിട്ടുള്ളത് ;

(ബി) പ്രസ്തുത തുക ഉപയോഗിച്ച് എന്തൊക്കെ പ്രവൃത്തികളാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് വിശദമാക്കാമോ;

(സി) പ്രസ്തുത റോഡില്‍ കി.മീ 3/200 മുതല്‍ 3/700 വരെ മണ്ണിടിഞ്ഞ് ഗതാഗതതടസ്സവും വന്‍ദുരന്തവും ഉണ്ടാകാനുള്ള സാധ്യത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) എങ്കില്‍ ഇവിടെ ഗാബിയോണ്‍ സ്ട്രെക്ച്ചര്‍ ചെയ്യുന്നതിനുവേണ്ടി തയ്യാറാക്കി സമര്‍പ്പിച്ച എസ്റിമേറ്റിന് അനുമതി നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ ;

() ഇല്ലെങ്കില്‍ മേല്‍ഭരണാനുമതി തുകയില്‍ ഉള്‍പ്പെടുത്തി അനുമതി നല്‍കുന്ന കാര്യം അടിയന്തിരമായി പരിഗണിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ ?

1250

എം.സി. റോഡിലെ അനധികൃതകൈയേറ്റം

ശ്രീമതി പി. അയിഷാ പോറ്റി

() നവീകരണം പൂര്‍ത്തിയായ എം.സി. റോഡിലെ പഴയ റോഡിന്റെ ഭാഗങ്ങള്‍ അനധികൃത കയ്യേറ്റങ്ങളില്‍ നിന്നും ഒഴിവാക്കുന്നതിന് കെ.എസ്.ടി.പി. നാളിതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്നു വിശദമാക്കുമോ;

(ബി) അനധികൃതമായി കയ്യേറിയിട്ടുള്ള ഭാഗങ്ങള്‍ ഒഴിപ്പിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമെന്നു വ്യക്തമാക്കുമോ;

(സി) പ്രസ്തുത കയ്യേറ്റം ഒഴിവാക്കുന്നതിന്റെ ഭാഗമായി കൊട്ടാരക്കര പട്ടണത്തിന്റെ നവീകരണത്തിനായി സമര്‍പ്പിച്ച പദ്ധതിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ഡി) പ്രസ്തുതപദ്ധതി ഇപ്പോള്‍ ഏതുഘട്ടത്തിലാണ്?

1251

കാല്‍നടക്കാരുടെ സുരക്ഷ

ഡോ.എന്‍.ജയരാജ്

ശ്രീ. റോഷി അഗസ്റിന്‍

,, പി.സി.ജോര്‍ജ്

() സംസ്ഥാത്തെ റോഡുകളില്‍ കാല്‍നടക്കാരുടെ സുരക്ഷ മുന്‍നര്‍ത്തി ഫുട്ട്പാത്ത് നിര്‍മ്മിക്കുന്ന നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) നിലവില്‍ ഏതെല്ലാം മേഖലകളിലാണ് ഇത്തരം പ്രവൃത്തികള്‍ ഇപ്പോള്‍ നടത്തിവരുന്നതെന്ന് വ്യക്തമാക്കാമോ ;

(സി) ഇപ്രകാരം ഫുട്ട്പാത്തുകള്‍ നിര്‍മ്മിക്കുന്നതിന് നിഷ്ക്കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ് ;

(ഡി) സംസ്ഥാനത്ത് കാല്‍നടയാത്രക്കാര്‍ക്ക് വര്‍ദ്ധിച്ചുവരുന്ന അപകടങ്ങള്‍ കണക്കിലെടുത്ത് തിരക്കേറിയ റോഡുകള്‍, ജംഗ്ഷനുകള്‍, വിദ്യാലയങ്ങള്‍, ആരാധനാലയങ്ങള്‍, പൊതുസ്ഥാപനങ്ങള്‍ തുടങ്ങിയവയോട് ചേര്‍ന്നുള്ള റോഡുകളില്‍ ഫുട്ട് പാത്തുകള്‍ നിര്‍മ്മിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ ; വ്യക്തമാക്കുമോ ?

1252

സംസ്ഥാനത്തെ പ്രധാന റോഡുകളിലെ കയ്യേറ്റങ്ങള്‍

ശ്രീ. പി. . മാധവന്‍

() സംസ്ഥാനത്തെ വര്‍ദ്ധിച്ചുവരുന്ന റോഡപകടങ്ങളുടെയും വാഹനസാന്ദ്രതയുടെയും പശ്ചാത്തലത്തില്‍ ദേശീയപാതകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ പ്രധാന റോഡുകളിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;

(ബി) പ്രധാന നഗരങ്ങളില്‍ നടപ്പാതകള്‍ സ്വകാര്യ സ്ഥാപനങ്ങളും അനധികൃത കച്ചവടക്കാരും കയ്യേറുന്നതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ തദ്ദേശഭരണസ്ഥാപനങ്ങള്‍, റവന്യൂ, പോലീസ് വകുപ്പുകളുടെ സഹായത്തോടെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ;

(ഡി) നിലവിലുള്ള കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനും പുതിയ കയ്യേറ്റങ്ങള്‍ തടയാനുമായി പൊതുമരാമത്തുവകുപ്പില്‍ പ്രത്യേക സംവിധാനവും നിരീക്ഷണവും ഏര്‍പ്പെടുത്തുമോ;

() തിരുവനന്തപുരം-നെടുമങ്ങാട്-പൊന്മുടി റോഡില്‍ പഴകുറ്റി ജംഗ്ഷനുസമീപം ഹൌസിംഗ് ബോര്‍ഡ് ജംഗ്ഷനിലായി പൊതുമരാമത്ത് റോഡ് സ്വകാര്യ വര്‍ക്ക്ഷോപ്പ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ വര്‍ഷങ്ങളായി കയ്യേറിവച്ചിരിക്കുന്നത് ഒഴിപ്പിക്കുവാനും പ്രദേശത്തെ ഗതാഗത പ്രശ്നം പരിഹരിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമോ?

1253

ഗ്രീന്‍ബില്‍ഡിംഗ് സംവിധാന

ശ്രീ. സി. പി. മുഹമ്മദ്

,, കെ. ശിവദാസന്‍ നായര്‍

,, എം. . വാഹീദ്

() കെട്ടിട നിര്‍മ്മാണ രംഗത്ത് ഗ്രീന്‍ ബില്‍ഡിംഗ് സംവിധാനം നടപ്പാക്കുന്നതിന് പി.ഡബ്ള്യു.ഡി.സ്വികരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വിശദീകരിക്കാമോ ;

(ബി) സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ ഇത് കൊണ്ട് എന്തെല്ലാം പ്രയോജനങ്ങളാണ് കൈവരിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(സി) പുതുതായി പണിയുന്ന കെട്ടിടങ്ങളില്‍ ഈ ആശയം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുമോയെന്നറിയിക്കുമോ ?

1254

ഒറ്റപ്പാലത്ത് ജുഡീഷ്യല്‍ ഓഫീസേഴ്സ് ഫ്ളാറ്റുകളുടെ നിര്‍മ്മാണം

ശ്രീ. എം. ഹംസ

() ഒറ്റപ്പാലത്ത് ജുഡീഷ്യല്‍ ഓഫീസേഴ്സ് ഫ്ളാറ്റുകള്‍ നിര്‍മ്മിക്കുന്നതിനായി 14.8.2009-ലെ ജി.. (ആര്‍.ടി.) നമ്പര്‍ 1184/09/പി.ഡബ്ള്യു.ഡി. നമ്പര്‍ സര്‍ക്കാര്‍ ഉത്തരവിന്‍ പ്രകാരം എത്രകോടി രൂപയുടെ ഭരണാനുമതിയാണ് നല്‍കിയിരിക്കുന്നത്; അതിന്മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു;

(ബി) സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കാത്തതിന്റെ വിശദാംശം നല്‍കാമോ; എന്നത്തേക്ക് ടെണ്ടര്‍ ക്ഷണിക്കുവാന്‍ കഴിയുമെന്ന് അറിയിക്കുമോ:

(സി) ഒറ്റപ്പാലത്ത് കോര്‍ട്ട് കോംപ്ളക്സ് സ്ഥാപിക്കുന്നതിനായി 14.1.09-ലെ ജി..(ആര്‍.ടി) നമ്പര്‍ 1046/09/പി.ഡബ്ള്യു.ഡി നമ്പര്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം എത്ര കോടി രൂപയുടെ ഭരണാനുമതിയാണ് നല്‍കിയിരുന്നതെന്ന് അറിയിക്കുമോ;

(ഡി) പ്രസ്തുത കോര്‍ട്ട് കോംപ്ളക്സിന്റെ നിര്‍മ്മാണം ആരംഭിച്ചുവോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കാമോ;

() എന്നത്തേക്ക് ആരംഭിക്കുവാന്‍ കഴിയുമെന്ന് അറിയിക്കുമോ?

1255

തലയോലപ്പറമ്പ് മാര്‍ക്കറ്റ്-മുളക്കുളം റോഡ്,ടോള്‍-പാലാംകടവ് റോഡ് എന്നീ റോഡുകളുടെ പണികള്‍


ശ്രീ. കെ. അജിത്

() വൈക്കം നിയോജകമണ്ഡലത്തിലെ തലയോലപ്പറമ്പ് മാര്‍ക്കറ്റ്-മുളക്കുളം റോഡ്, ടോള്‍-പാലാംകടവ് റോഡ് എന്നീ റോഡുകളുടെ പണികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതിരിക്കുന്നതിന്റെ കാരണം വ്യക്തമാക്കുമോ;

(ബി) പ്രസ്തുത റോഡുകളുടെ എത്ര ശതമാനം ജോലികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്; ഇതിന് എന്ത് തുക ചെലവഴിച്ചിട്ടുണ്ട് എന്നും വ്യക്തമാക്കുമോ;

(സി) ഈ റോഡുകളുടെ ജോലികള്‍ പൂര്‍ത്തിയാക്കുന്നതില്‍ ഏതെങ്കിലും കോണ്‍ട്രാക്ടര്‍മാര്‍ വീഴ്ചവരുത്തിയിട്ടുണ്ടോ; എങ്കില്‍ ആരെല്ലാമാണെന്നും അവര്‍ക്കെതിരെ വകുപ്പ് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ;

(ഡി) മേല്‍ സൂചിപ്പിച്ച രണ്ട് റോഡുകളുടെ പണിയെ സംബന്ധിച്ച് എന്തെങ്കിലും പരാതി ലഭിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത പരാതിയില്‍ എന്ത് നടപടി സ്വീകരിച്ചുവെന്നും വ്യക്തമാക്കുമോ;

() പ്രസ്തുത രണ്ട് റോഡുകളും എത്ര റീച്ചുകളായാണ് ടെണ്ടര്‍ ചെയ്തതെന്നും ഓരോന്നിനും അനുവദിച്ച സമയം എത്രയെന്നും വ്യക്തമാക്കുമോ;

(എഫ്) കാലവര്‍ഷം ആരംഭിക്കുന്നതിനുമുമ്പ് ഈ രണ്ട് റോഡുകുടെ പണിയും പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്ന് വ്യക്തമാക്കുമോ ?

1256

നബാര്‍ഡ് ഫണ്ടിന്റെ വിനിയോഗം

ശ്രീ.തോമസ് ചാണ്ടി

() കൈനക്കരി പഞ്ചായത്തിലെ മുട്ടേല്‍ കുപ്പപ്പുറം പി.എച്ച്.സി.യിലേക്ക് നബാര്‍ഡ് ഫണ്ട് വിനിയോഗിച്ച് റോഡ് നിര്‍മ്മാണത്തിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(ബി) കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്റെ 30% അധികരിച്ച ടെണ്ടറിന് അനുമതി ലഭ്യമാക്കുമോ;

(സി) ഇല്ലെങ്കില്‍ അടിയന്തിരമായി റീ ടെണ്ടര്‍ ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ;

(ഡി) 31.03.2013 വരെ മാത്രം നബാര്‍ഡിന്റെ അംഗീകാരമുള്ള പ്രവര്‍ത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

1257

ഹോസ്ദുര്‍ഗ്ഗ് മിനി സിവില്‍ സ്റേഷന്റെ നിര്‍മ്മാണം

ശ്രീ. . ചന്ദ്രശേഖരന്‍

() ഹോസ്ദുര്‍ഗ്ഗ് മിനി സിവില്‍ സ്റേഷന്റെ ഗ്രൌണ്ട് ഫ്ളോര്‍ നിര്‍മ്മാണത്തിന് കരാര്‍ ഒപ്പിട്ടത് എന്നാണെന്നും കരാര്‍ പ്രകാരം എന്നാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കേണ്ടിയിരുന്നതെന്നും അറിയിക്കാമോ;

(ബി) നിശ്ചിത സമയത്തിനകം കരാര്‍ പണി പൂര്‍ത്തിയാക്കാത്ത കരാറുകാരനെതിരെ സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(സി) മിനി സിവില്‍ സ്റേഷന്റെ ഒന്നും രണ്ടും നിലകളുടെ പണി എന്ന് തുടങ്ങുമെന്ന് അറിയിക്കാമോ?

1258

പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(ബി) പ്രവൃത്തികളുടെ ഗുണമേന്മ ഉറപ്പുവരുത്താന്‍ പുതുതായി എന്തെങ്കിലും ചെയ്യുവാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;

(സി) കരാറുകാരുടെ മത്സരംകാരണം കരാര്‍ തുകയേക്കാള്‍ നിശ്ചിത ശതമാനം കുറവ് ചെയ്ത് എടുക്കുന്ന പ്രവൃത്തികള്‍ പ്രത്യേകം മോണിറ്ററിംഗ് നടത്തുന്നതിന് നടപടി സ്വീകരിക്കുമോ ?

1259

നടാല്‍ ചൊവ്വ ഫ്ളൈ ഓവര്‍

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

കണ്ണൂര്‍ നിയോജകമണ്ഡലത്തിലെ എടക്കാട് ഗ്രാമപഞ്ചായത്തിലെ കണ്ണൂര്‍-കോഴിക്കോട് നാഷണല്‍ ഹൈവേയില്‍ നടാല്‍ ചൊവ്വ ഫ്ളൈ ഓവര്‍ ബ്രിഡ്ജ് നിര്‍മ്മിക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ?

1260

റെയില്‍വെ ഫ്ളൈ ഓവര്‍ നിര്‍മ്മാണം

ശ്രീ. എളമരം കരീം

() ബേപ്പൂര്‍ മണ്ഡലത്തിലെ വെസ്റ്നല്ലൂര്‍ കരുവന്‍തുരുത്തി റെയില്‍വെ ഫ്ളൈ ഓവര്‍ നിര്‍മ്മാണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;

(ബി) റെയില്‍വേ ആവശ്യപ്പെട്ട തുക ഡെപ്പോസിറ്റ് ചെയ്തിട്ടുണ്ടോ;

(സി) ഇല്ലെങ്കില്‍ എപ്പോഴത്തേക്ക് ഡപ്പോസിറ്റ് ചെയ്യുമെന്ന് വ്യക്തമാക്കുമോ;

(ഡി) പ്രവൃത്തി എപ്പോള്‍ ആരംഭിക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്?

1261

എടക്കാട് ഗ്രാമപഞ്ചായത്തില്‍ മേല്‍പ്പാലം

ശ്രീ..പി.അബ്ദുള്ളക്കുട്ടി

കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ എടക്കാട് ഗ്രാമപഞ്ചായത്തിലെ ഐ.ടി.. പോളി ടെക്നിക്ക് എന്നിവയുടെ മദ്ധ്യഭാഗത്തു കൂടി കൂത്തുപറമ്പ് റോഡില്‍ ചാലയിലേയ്ക്ക് പോകാന്‍ റെയില്‍വേ കട്ടിംങ്ങിനു മുകളില്‍ ഒരു മേല്‍പ്പാലം നിര്‍മ്മിക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ?

1262

ആലപ്പുഴയിലെ തീരദേശറോഡ് നിര്‍മ്മാണം

ശ്രീ. ജി. സുധാകരന്‍

() ആലപ്പുഴ നിയോജകമണ്ഡലത്തിലെ തീരദേശ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകാതെ കിടക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എന്തു നടപടി സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ;

(ബി) റോഡ് നിര്‍മ്മാണത്തിന്റെ സ്ഥലം എടുപ്പ് പൂര്‍ത്തിയായോ; ഇല്ലെങ്കില്‍ എന്താണ് തടസ്സം എന്ന് വ്യക്തമാക്കുമോ;

(സി) എന്നാണ് റോഡ് നിര്‍മ്മാണം ആരംഭിച്ചതെന്ന് വ്യക്തമാക്കുമോ; ഇതിന്റെ അടങ്കല്‍ തുക എത്രയാണ് ;

(ഡി) റോഡ് നിര്‍മ്മാണം എന്ന് പൂര്‍ത്തിയാക്കുമെന്ന് വ്യക്തമാക്കുമോ?

1263

വാഴക്കോട് - ആലത്തൂര്‍ റോഡ്

ശ്രീ. . കെ. ബാലന്‍

() തരൂര്‍ മണ്ഡലത്തിലെ വാഴക്കോട് - ആലത്തൂര്‍ റോഡും വടക്കാഞ്ചേരി - കിഴക്കഞ്ചേരി റോഡും വടക്കഞ്ചേരി ബസ്സാര്‍ റോഡും ബി.എം.&ബി.സി. പ്രകാരം വികസിപ്പിക്കാനുള്ള നടപടികള്‍ ഏതുവരെയായി എന്ന് വ്യക്തമാക്കാമോ ;

(ബി) പ്രസ്തുത റോഡുകളുടെ വികസനത്തിന് അടിയന്തിര നടപടി സ്വീകരിക്കുമോ ?

1264

ഫറോക്ക് കരുവന്‍തുരുത്തി റോഡ്

ശ്രീ. എളമരം കരീം

() ബേപ്പൂര്‍ മണ്ഡലത്തിലെ ഫറോക്ക് കരുവന്‍തുരുത്തി റോഡ് അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തി ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദീകരിക്കാമോ;

(ബി) ഈ പ്രവൃത്തിക്ക് എത്ര പണമാണ് അനുവദിച്ചത്;

(സി) ഈ പ്രവൃത്തിക്ക് എ.എസും, ടി.എസും കൊടുത്ത തീയതികള്‍ വ്യക്തമാക്കുമോ;

(ഡി) ഈ പ്രവൃത്തി ടെണ്ടര്‍ ചെയ്തത് ഏത് തീയതിയിലാണ്;

() ഈ പ്രവൃത്തി എപ്പോള്‍ പൂര്‍ത്തിയാവുമെന്നറിയിക്കുമോ?

1265

പാപ്പിനിശ്ശേരി-പഴയങ്ങാടി റോഡിന്റെ നിര്‍മ്മാണം

ശ്രീ.റ്റി.വി. രാജേഷ്

കണ്ണൂര്‍ ജില്ലയിലെ കെ.എസ്.ടി.പി ഏറ്റെടുത്ത പാപ്പിനിശ്ശേരി-പഴയങ്ങാടി റോഡിന്റെ നിര്‍മ്മാണം എന്ന് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ; പ്രസ്തുത റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്ക് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

1266

പൂര്‍ത്തികരിക്കാത്ത പദ്ധതികള്‍

ശ്രീ. സാജു പോള്‍

() കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കരാര്‍ നല്‍കിയിരുന്നതില്‍ പണി പൂര്‍ത്തികരിക്കാത്ത പദ്ധതികള്‍ എത്ര എണ്ണം ഉണ്ടെന്നറിയിക്കാമോ; വിശദാംശങ്ങള്‍ നല്‍കുമോ;

(ബി) ഇത്തരം സാഹചര്യമുണ്ടായത് കരാറുകാരുടെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണോ എന്നത് പരിശോധിച്ചിട്ടുണ്ടോ;

(സി) പണികളുടെ നടത്തിപ്പിന് സര്‍ക്കാര്‍ അടിസ്ഥാന സൌകര്യങ്ങള്‍ നല്‍കുന്നതിന് ഭംഗം വരുത്തിയിട്ടുണ്ടോ;

(ഡി) പ്രസ്തുത പണികള്‍ താമസംവിനാ പൂര്‍ത്തിയാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

1267

പുളിങ്കുന്ന് സെക്ഷന്‍ ഓഫീസ്

ശ്രീ. തോമസ് ചാണ്ടി

() കുട്ടനാട്ടിലെ പൊതുമരാമത്ത് വകുപ്പിന്റെ പുളിങ്കുന്ന് സെക്ഷന്‍ ഓഫീസ് നിലനിര്‍ത്തിക്കൊണ്ട് രാമങ്കരി സെക്ഷന്‍ ഓഫീസ് മാറ്റുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി) 1953-ല്‍ ആരംഭിച്ച പുളിങ്കുന്ന് സെക്ഷന്‍ ഓഫീസ് നിലനിര്‍ത്തുന്നതിന് നാറ്റ്പാക്കിന് നിര്‍ദ്ദേശം നല്‍കുമോ;

(സി) പുളിങ്കുന്ന്, എടത്വ സെക്ഷന്‍ ഓഫീസുകള്‍ നിലനിര്‍ത്തുകയാണെങ്കില്‍ കുട്ടനാട്ടിലെ പ്രവൃത്തികള്‍ കൃത്യമായി മോണിറ്റര്‍ ചെയ്യാവുന്നതാണെന്ന വിവരം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

1268

കൊട്ടിയത്തെ ഫാര്‍മേഴ്സ് ഹോസ്റലിന്റെ നിര്‍മ്മാണ പുരോഗതി

ശ്രീ. ജി. എസ്. ജയലാല്‍

() മൃഗസംരക്ഷണ വകുപ്പിനായി കൊട്ടിയത്ത് നിര്‍മ്മിക്കുന്ന ഫാര്‍മേഴ്സ് ഹോസ്റലിന്റെ നിര്‍മ്മാണ പുരോഗതി അറിയിക്കുമോ;

(ബി) പ്രസ്തുത കെട്ടിടത്തിന്റെ ഇലക്ട്രിക്കല്‍ ജോലികള്‍ക്ക് കരാര്‍ നല്‍കിയിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ;

(സി) പൊതുമരാമത്ത് വകുപ്പ് കെട്ടിടത്തിന്റെ നിര്‍മ്മാണം കരാര്‍ നല്‍കുമ്പോള്‍ത്തന്നെ ഇലക്ട്രിക്കല്‍ ജോലികളും കരാര്‍ നല്‍കാത്തതിനാല്‍ നിരവധി കെട്ടിടങ്ങളുടെ പണിപൂര്‍ത്തീകരണത്തിന് കാലതാമസം വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ മേലില്‍ ഈ പ്രശ്നത്തിന് പരിഹാരം കാണുവാന്‍ ശ്രദ്ധിക്കുമോ;

(ഡി) ഫാര്‍മേഴ്സ് ഹോസ്റലിന്റെ നിര്‍മ്മാണ ജോലികള്‍ എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കുമെന്ന് അറിയിക്കുമോ ?

1269

-പെയ്മെന്റ് സംവിധാനം

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, വി. റ്റി. ബല്‍റാം

,, . റ്റി. ജോര്‍ജ്

,, ഹൈബി ഈഡന്‍

() പൊതുമരാമത്ത് വകുപ്പില്‍ ഇ-പെയ്മെന്റ് സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കുമോ;

(ബി) പ്രസ്തുത സംവിധാനം കൊണ്ടുള്ള പ്രയോജനങ്ങള്‍ എന്തെല്ലാമാണ്; ഇപ്പോള്‍ നിലവിലുള്ള ആര്‍.റ്റി.ജി.എസ്. സംവിധാനം ഇ-പെയ്മെന്റിനുവേണ്ടി ഉപയോഗിക്കുന്ന കാര്യം പരിഗണിക്കുമോ; വ്യക്തമാക്കുമോ ?

1270

റോഡ് നിര്‍മ്മാണതതിനായി രൂപീകരിച്ച കമ്പനി

ശ്രീ. സി. ദിവാകരന്‍

() സംസ്ഥാനത്തെ റോഡുകള്‍ ശാസ്ത്രീയമായി പുനര്‍നിര്‍മ്മിക്കാന്‍ എ.ഡി.ബി. സഹായത്തോടെ പ്രത്യേക കമ്പനി രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ ആസ്ഥാനം എവിടെയാണ് ;

(ബി) ഏതെല്ലാം റോഡുകളാണ് ഈ കമ്പനി പുനര്‍നിര്‍മ്മിക്കുന്നതെന്നറിയിക്കുമോ ?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.