UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >4th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 4th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

1871

മത്സ്യത്തൊഴിലാളികളുടെ സുരക്ഷാപദ്ധതികള്‍

ശ്രീ. കെ. വി. വിജയദാസ്

() മത്സ്യത്തൊഴിലാളികള്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തില്‍, പരിക്കേറ്റവര്‍ക്കും മരണമടഞ്ഞവരുടെ ആശ്രിതര്‍ക്കും എന്തെല്ലാം ആനുകൂല്യങ്ങളാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) എന്തെല്ലാം മുന്‍കരുതലും സുരക്ഷാപദ്ധതികളുമാണ് ഇക്കാര്യത്തില്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

1872

മത്സ്യത്തൊഴിലാളികളുടെ സുരക്ഷ

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് അത്യാധുനികസംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുന്നകാര്യം പരിഗണനയിലുണ്ടോ ;

(ബി) എങ്കില്‍ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും തീരുമാനങ്ങള്‍ കൈകൊള്ളുകയുണ്ടായോ ; വ്യക്തമാക്കാമോ ?

1873

മത്സ്യത്തൊഴിലാളികുടുംബങ്ങളുടെ പുനരധിവാസപാക്കേജ്

ശ്രീ. കെ. വി. വിജയദാസ്

() കൊല്ലത്ത് ഇറ്റാലിയന്‍ കപ്പലിലെ ജീവനക്കാരുടെ വെടിയേറ്റുമരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് എന്തെല്ലാം പുനരധിവാസപാക്കേജുകളാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) ബന്ധപ്പെട്ട കുടുംബത്തിലെ ഒരംഗത്തിന് സര്‍ക്കാര്‍ സര്‍വ്വീസില്‍ തൊഴിലും, കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള സമഗ്രപാക്കേജും നല്‍കുന്ന കാര്യം പരിഗണിക്കുമോ;

(സി) എങ്കില്‍ ഇക്കാര്യം സമയബന്ധിതമായി നടപ്പിലാക്കുമോ?

1874

സമഗ്രതീരദേശവികസനപാക്കേജ്

ശ്രീ. . എം. ആരിഫ്

കുട്ടനാട് കാര്‍ഷികപാക്കേജ് പോലെ കടല്‍-കായലോരവികസനത്തിനായി സമഗ്രതീരദേശവികസനപാക്കേജ് നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

1875

തീരദേശവികസന അതോറിറ്റി

ശ്രീ. പി. കെ. ഗുരുദാസന്‍

() സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന തീരദേശവികസന അതോറിറ്റിയുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ ;

(ബി) പ്രസ്തുത അതോറിറ്റി എന്നാരംഭിക്കുമെന്ന് വ്യക്തമാക്കുമോ ?

1876

തീരദേശവികസനകോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍

ശ്രീമതി ജമീലാ പ്രകാശം

() തീരദേശവികസനകോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ എന്നാണാരംഭിച്ചത് ;

(ബി) പ്രസ്തുതകോര്‍പ്പറേഷന്‍ എന്തൊക്കെ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത് ;

(സി) അവ സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ?

1877

കേരള കോസ്റല്‍ ഏരിയ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍

ശ്രീ. റ്റി.എന്‍. പ്രതാപന്‍

,, പാലോട് രവി

,, വി.പി. സജീന്ദ്രന്‍

,, ലൂഡി ലൂയിസ്

() ഫിഷറീസ് വകുപ്പിനുകീഴിലുള്ള കേരള കോസ്റല്‍ ഏരിയ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ പ്രധാനപ്പെട്ട പ്രോജക്ടുകള്‍ എന്തെല്ലാമാണ്;

(ബി) 2010-11 സാമ്പത്തികവര്‍ഷം കോര്‍പ്പറേഷന്‍ എത്രകോടി രൂപയുടെ പദ്ധതിയാണ് ഏറ്റെടുത്ത് നടത്തുന്നത്; പദ്ധതികളുടെ പ്രവര്‍ത്തനപുരോഗതി സര്‍ക്കാര്‍തലത്തില്‍ വിലയിരുത്തിയിട്ടുണ്ടോ;

(സി) എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ;

(ഡി) കോര്‍പ്പറേഷന്‍ അടുത്ത സാമ്പത്തികവര്‍ഷത്തേയ്ക്ക് പുതിയ പദ്ധതികള്‍ സമര്‍പ്പിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ എന്നത്തേയ്ക്ക് സമര്‍പ്പിക്കുവാനാകും; ഇത് സംബന്ധിച്ച് വിശദാംശം വെളിപ്പെടുത്തുമോ?

1878

കേരള കോസ്റല്‍ ഏരിയ വികസനകോര്‍പ്പറേഷന്‍

ശ്രീ. വി.ഡി. സതീശന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, ഷാഫി പറമ്പില്‍

,, സണ്ണി ജോസഫ്

() മത്സ്യബന്ധനവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള കോസ്റല്‍ ഏരിയ വികസനകോര്‍പ്പറേഷന്റെ ചുമതലയില്‍ കൂടുതല്‍ വികസനപദ്ധതികള്‍ നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;

(ബി) പ്രസ്തുതകോര്‍പ്പറേഷന്‍ വഴി എത്ര കോടി രൂപയുടെ വികസനപദ്ധതികള്‍ നടപ്പിലാക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്;

(സി) ഇതിന്റെ പ്രവര്‍ത്തനം വഴി എത്ര മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസം നല്‍കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ;

(ഡി) മത്സ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ പദ്ധതികള്‍ ഈ കോര്‍പ്പറേഷന്‍ വഴി നടപ്പിലാക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

1879

സമഗ്രതീരദേശസംരക്ഷണ നിയമത്തിന്റെ കരടുരേഖ


ശ്രീ. പി. കെ. ഗുരുദാസന്‍

() കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ സമഗ്രതീരദേശസംരക്ഷണനിയമം സംബന്ധിച്ച് കരടുരേഖ സംസ്ഥാനസര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ എന്നാണ് ലഭിച്ചത്;

(സി) ഇതില്‍ എതെങ്കിലും നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നോ;

(ഡി) എത്ര കാലത്തിനുള്ളില്‍ നടപ്പാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരുന്നത്;

() ഈ നിര്‍ദ്ദേശം പാലിച്ചിട്ടുണ്ടോ;

(എഫ്) ഇല്ലെങ്കില്‍ എന്തുകൊണ്ടെന്ന് വ്യക്തമാക്കുമോ ?

1880

തീരദേശജാഗ്രതാസമിതികള്‍’

ശ്രീ. കെ. കെ. നാരായണന്‍

() സംസ്ഥാനത്തെ തീരദേശങ്ങളിലെ ‘ജാഗ്രതാസമിതി’കളുടെ പ്രവര്‍ത്തനം നിര്‍ജ്ജീവമാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇവ സജീവമാക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ?

1881

അഡാക്കിന്റെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. കെ. മുരളീധരന്‍

,, വര്‍ക്കല കഹാര്‍

,, ജോസഫ് വാഴക്കന്‍

,, ഹൈബി ഈഡന്‍

() ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അഡാക്കിന്റെ നേതൃത്വത്തില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുവെന്ന് വെളിപ്പെടുത്തുമോ ;

(ബി) പ്രസ്തുത ഏജന്‍സിയുടെ പ്രവര്‍ത്തനംവഴി സംസ്ഥാനഖജനാവിലേക്ക് പ്രതിവര്‍ഷം ലഭിക്കുന്ന വരവ് എത്രയാണ് ; വെളിപ്പെടുത്തുമോ;

(സി) അഡാക്കിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുവാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാനും ഉദ്ദേശിക്കുന്നുണ്ടോ ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ ?

1882

അലങ്കാരമത്സ്യക്കൃഷി

ശ്രീ. പി.സി. വിഷ്ണുനാഥ്

'' ഷാഫി പറമ്പില്‍

'' .പി. അബ്ദുള്ളക്കുട്ടി

'' .സി. ബാലകൃഷ്ണന്‍

() അലങ്കാരമത്സ്യക്കൃഷി പ്രോത്സാഹിപ്പിക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ ;

(ബി) അലങ്കാരമത്സ്യക്കൃഷി വഴി സംസ്ഥാന സര്‍ക്കാരിന് വരുമാനം നേടുവാനായിട്ടുണ്ടോ ;

(സി) എങ്കില്‍ ഏത് ഏജന്‍സിയാണ് ഇതിന് മേല്‍നോട്ടം വഹിക്കുന്നത് ;

(ഡി) അലങ്കാരമത്സ്യക്കൃഷി വ്യാപിപ്പിച്ച് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്നതിനെപ്പറ്റി ആലോചിച്ചിട്ടുണ്ടോ ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ ?

1883

നെയ്യാര്‍ ഡാമിലെ ഹാച്ചറി അഡാക്കിന് കൈമാറാനുള്ള നടപടി

ശ്രീ. . റ്റി.ജോര്‍ജ്

() തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലേക്ക് മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്ന നെയ്യാര്‍ ഡാമിലെ ഹാച്ചറി അഡാക്ക് എന്ന ഏജന്‍സിക്ക് കൈമാറുവാന്‍ തീരുമാനിച്ചിട്ടുണ്ടോ ;

(ബി) ഇങ്ങനെ കൈമാറുന്നത് മത്സ്യകര്‍ഷകര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കും എന്നുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; വിശദമാക്കുമോ ?

1884

നെയ്യാര്‍ ഡാം മത്സ്യക്കുഞ്ഞുത്പാദനകേന്ദ്രത്തിന്റെ പ്രവര്‍ത്തനം

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

() നെയ്യാര്‍ ഡാം മത്സ്യക്കുഞ്ഞുത്പാദനകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിനുപുറത്തുനിന്ന് ഉപകരണങ്ങള്‍ വാങ്ങിയിട്ടുണ്ടോ ; ഇവ ഏതെന്ന് വ്യക്തമാക്കുമോ ;

(ബി) ഇവ ഇപ്പോഴും പ്രസ്തുതകേന്ദ്രത്തിലുണ്ടെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ടോ ;

(സി) ഇവിടുത്തെ ചില ഉപകരണങ്ങള്‍ സ്വകാര്യസ്ഥാപനങ്ങള്‍ക്കു കൈമാറിയ വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി) എങ്കില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ ?

1885

നെയ്യാര്‍ ഡാം മത്സ്യക്കുഞ്ഞുത്പാദനകേന്ദ്രത്തിലെ മോഷണം

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

() നെയ്യാര്‍ ഡാം മത്സ്യക്കുഞ്ഞുത്പാദനകേന്ദ്രത്തില്‍ നിന്ന് ഫര്‍ണിച്ചറുകളും ഉപകരണങ്ങളും കടത്തിക്കൊണ്ടുപോയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇതു സംബന്ധിച്ച് ഏതെങ്കിലും അന്വേഷണം നടന്നിട്ടുണ്ടോ;

(സി) എങ്കില്‍ ഏതുഘട്ടത്തിലാണ്; ആര്‍ക്കെങ്കിലുമെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ഡി) ഇല്ലെങ്കില്‍ എന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ?

1886

ദേശീയ മത്സ്യത്തൊഴിലാളി ഭവനപദ്ധതി

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() സംസ്ഥാനത്ത് ദേശീയ മത്സ്യത്തൊഴിലാളി ഭവനപദ്ധതി പ്രകാരം ഈ സാമ്പത്തികവര്‍ഷം എത്ര വീടുകള്‍ അനുവദിച്ചിട്ടുണ്ട്; ജില്ലതിരിച്ചുള്ള കണക്ക് വിശദമാക്കാമോ;

(ബി) കഴിഞ്ഞ സാമ്പത്തികവര്‍ഷം പ്രസ്തുതപദ്ധതിയില്‍ എത്ര വീടുകള്‍ അനുവദിച്ചിട്ടുണ്ടെന്ന് ജില്ലതിരിച്ചുള്ള കണക്ക് വിശദമാക്കാമോ?

1887

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള ഭവനനിര്‍മ്മാണപദ്ധതി

ശ്രീ. രാജു എബ്രഹാം

() സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന മത്സ്യത്തൊഴിലാളികള്‍ക്കായുള്ള ഭവനനിര്‍മ്മാണപദ്ധതിയില്‍ കേന്ദ്രവിഹിതമായി എന്തു തുക ലഭിച്ചുവെന്ന് വ്യക്തമാക്കുമോ ;

(ബി) കേന്ദ്രവിഹിതമായി എത്ര തുക ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത് ;

(സി) പ്രസ്തുതപദ്ധതിക്കായി മറ്റ് ഏജന്‍സി വഴി കണ്ടെത്തുമെന്ന് പറഞ്ഞ തുകയില്‍ എത്ര രൂപ ലഭ്യമാക്കിയെന്ന് വ്യക്തമാക്കുമോ ;

(ഡി) ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ ; ഇല്ലെങ്കില്‍ എന്നാരംഭിക്കുമെന്ന് വ്യക്തമാക്കുമോ ?

1888

മത്സ്യത്തൊഴിലാളി ഭവനപദ്ധതി

ശ്രീ. ജി. സുധാകരന്‍

() മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഭവനപദ്ധതി പ്രകാരം അമ്പലപ്പുഴ നിയോജകമണ്ഡലത്തില്‍ എത്ര പേര്‍ക്ക് ആനുകൂല്യം നല്‍കാനാവും ;

(ബി) ഭവനവായ്പയുടെ അടങ്കല്‍ തുക എത്രയാണെന്ന് അറിയിക്കുമോ ;

(സി) ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്ന മാനദണ്ഡം എന്താണ് ;

(ഡി) ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ആരൊക്കെയാണ് അംഗങ്ങളെന്ന് വ്യക്തമാക്കുമോ ?

1889

ഭവനരഹിതരായ മത്സ്യത്തൊഴിലാളികുടുംബങ്ങള്‍ക്ക് വീട്

ശ്രീമതി ജമീലാ പ്രകാശം

() കേരളത്തില്‍ ഭവനരഹിതരായി എത്ര മത്സ്യത്തൊഴിലാളികുടുംബങ്ങളാണ് ഉള്ളതെന്ന് വ്യക്തമാക്കുമോ ; ജില്ലതിരിച്ചും പഞ്ചായത്ത് തിരിച്ചുമുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(ബി) ഭവനരഹിതരായ മത്സ്യത്തൊഴിലാളികുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചുനല്‍കുന്നതിന് നടപ്പുസാമ്പത്തികവര്‍ഷത്തില്‍ എന്ത് തുകയാണ് വകയിരുത്തിയിരിക്കുന്നത് ; വ്യക്തമാക്കുമോ ;

(സി) ഭവനരഹിതരായ മത്സ്യത്തൊഴിലാളികളില്‍ നിന്നും ഭവനനിര്‍മ്മാണസഹായത്തിനുവേണ്ടി ഈ സാമ്പത്തികവര്‍ഷത്തില്‍ അപേക്ഷകള്‍ ക്ഷണിച്ചിരുന്നോ ;

(ഡി) എങ്കില്‍ പ്രസ്തുത അപേക്ഷകളിന്മേല്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ ?

1890

മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍ നടപടി

ശ്രീ. എം. പി. അബ്ദുസ്സമദ് സമദാനി

() സംസ്ഥാനത്ത് മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന് എന്തൊക്കെ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി) മത്സ്യസമ്പത്ത് കുറയുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) മത്സ്യസമ്പത്തിനെ സംരക്ഷിക്കുന്നതിന് പ്രത്യേകസര്‍വ്വേ നടത്തി മത്സ്യസമ്പത്ത് കണക്കാക്കിയിട്ടുണ്ടോ;

(ഡി) ഓരോ മേഖലയ്ക്കും അനുസരിച്ച് മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന് പ്രത്യേകപാക്കേജ് രൂപീകരിക്കുമോ;

() സഹകരണസംഘങ്ങള്‍ക്കും സ്വയംഭരണസ്ഥാപനങ്ങള്‍ക്കും മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ?

1891

ഉള്‍നാടന്‍ മത്സ്യോത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായുള്ള പദ്ധതികള്‍

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() സംസ്ഥാനത്ത് ഉള്‍നാടന്‍ മത്സ്യോത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി എന്തെല്ലാം പദ്ധതികള്‍ ആവിഷ്ക്കരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ ;

(ബി) വയനാട് ജില്ലയിലെ ജലസ്രോതസ്സുകളില്‍ മത്സ്യക്കൃഷിക്ക് പ്രചാരം ഏറിവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; വിശദമാക്കുമോ ;

(സി) ജില്ലയ്ക്കനുവദിച്ച മത്സ്യവിത്തുല്‍പ്പാദനകേന്ദ്രത്തിന്റെ നിര്‍മ്മാണപുരോഗതി വിശദമാക്കുമോ ;

(ഡി) ജില്ലയിലെ മത്സ്യകര്‍ഷകര്‍ക്കാവശ്യമായ

മത്സ്യക്കുഞ്ഞുങ്ങളെ ലഭ്യമാക്കുന്നതിനായി ഹാച്ചറി ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

1892

മത്സ്യ സംസ്ക്കരണകേന്ദ്രങ്ങളിലെ മത്സ്യങ്ങളുടെ ദൌര്‍ലഭ്യം

ശ്രീ. .എം. ആരിഫ്

() മത്സ്യ സംസ്ക്കരണകേന്ദ്രങ്ങളില്‍ മത്സ്യങ്ങളുടെ ദൌര്‍ലഭ്യം നേരിടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇത് പരിഹരിക്കുന്നതിനായി ജലാശയങ്ങളില്‍ മീന്‍ വളര്‍ത്തുന്നതിനുള്ള പ്രോജക്ട് തയ്യാറാക്കുന്നതിനായി ഫിഷറീസ് സര്‍വ്വകലാശാലയ്ക്ക് നിര്‍ദ്ദേശം നല്‍കുമോ?

1893

മത്സ്യഫെഡിന്റെ സംയോജിതവികസനപദ്ധതി

ശ്രീ. സി. കൃഷ്ണന്‍

() മത്സ്യഫെഡിന്റെ സംയോജിതവികസനപദ്ധതി പ്രകാരം പ്രതിവര്‍ഷം വേണ്ട തുക എത്രയെന്ന് വ്യക്തമാക്കാമോ;

(ബി) ഇതിലേക്കായി അനുവദിച്ച തുക എത്രയെന്ന് വ്യക്തമാക്കാമോ;

(സി) അനുവദിച്ച തുക മുഴുവന്‍ പദ്ധതിക്ക് ലഭ്യമാക്കിയോ;

(ഡി) 2010-11 വര്‍ഷത്തേയ്ക്കുമാത്രം കഴിഞ്ഞ ഗവണ്‍മെന്റ് ഈ പദ്ധത്ിക്കായി എന്തു തുക അംഗീകരിച്ചിരുന്നുവെന്ന് വ്യക്തമാക്കാമോ ?

1894

മത്സ്യത്തൊഴിലാളികളുടെ അടിയന്തിരാവശ്യങ്ങള്‍ക്ക് മത്സ്യഫെഡ് മുഖേന നല്‍കുന്ന വായ്പ

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

() മത്സ്യത്തൊഴിലാളികള്‍ക്ക് വള്ളം, വല എന്നിവ വാങ്ങുക, പുതുക്കുക തുടങ്ങിയ അടിയന്തിരാവശ്യങ്ങള്‍ക്കായി മത്സ്യഫെഡ് മുഖേന നല്‍കുന്ന വായ്പയ്ക്ക് ഇപ്പോള്‍ ഏത് ഓഫീസിലാണ് അപേക്ഷ നല്‍കേണ്ടത്'

(ബി) മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഇത് എവിടെയായിരുന്നു;

(സി) ഇപ്പോള്‍ അത് മാറ്റിയെങ്കില്‍ എന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ;

(ഡി) ഈ ഗവണ്‍മെന്റ് വന്നതിന് ശേഷം ഇത്തരത്തില്‍ എത്ര അപേക്ഷ ലഭിച്ചുവെന്ന് വ്യക്തമാക്കാമോ;

() ഇതില്‍ വായ്പത്തുക പൂര്‍ണ്ണമായും കൊടുത്തത് എത്രയെണ്ണത്തിന് എന്ന് വ്യക്തമാക്കാമോ;

(എഫ്) തീരുമാനമാകാതെ കിടക്കുന്നത് മൊത്തത്തില്‍ എന്തു തുകയ്ക്കുള്ള അപേക്ഷകളാണെന്ന് വ്യക്തമാക്കാമോ;

(ജി) പ്രസ്തുതവായ്പ അനുവദിക്കുന്നത് ഏതെങ്കിലും മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണോ; വ്യക്തമാക്കാമോ?

1895

മത്സ്യബന്ധനമേഖലയിലെ സഹകരണസംഘങ്ങള്‍

ശ്രീ. സി. പി. മുഹമ്മദ്

() സംസ്ഥാനത്ത് ഫിഷറീസ് വകുപ്പിന്റെ കീഴില്‍ മത്സ്യബന്ധനമേഖലയുമായി ബന്ധപ്പെട്ട് എത്ര സഹകരണസംഘങ്ങളാണ് നാളിതുവരെ രജിസ്റര്‍ ചെയ്തിട്ടുള്ളതെന്നും, ഇവയിലെത്രയെണ്ണം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും, മത്സ്യഫെഡിന്റെ അംഗസംഘങ്ങള്‍ക്ക് കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ നാളിതുവരെ നല്‍കിയ സാമ്പത്തികസഹായങ്ങളും പാക്കേജുകളും പദ്ധതികളും എന്താണെന്നും വിശദീകരിക്കുമോ ;

(ബി) മത്സ്യഫെഡിലും അംഗസംഘങ്ങളിലും മത്സ്യബന്ധനമേഖലയുമായി ബന്ധമില്ലാത്തവര്‍ക്ക് അംഗത്വം നല്‍കാന്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടോ ; വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കില്‍ അതിനുള്ള മാനദണ്ഡം വെളിപ്പെടുത്തുമോ ;

(സി) മത്സ്യഫെഡ് രജിസ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചത് ഏതെങ്കിലും കമ്മീഷന്റെയോ കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുടെയോ ശുപാര്‍ശയിന്മേലാണോയെന്നും, രജിസ്റര്‍ ചെയ്തപ്പോള്‍ വ്യവസ്ഥ ചെയ്തിരുന്ന ഓഹരിമൂലധനവും നിലവിലുള്ള മൂലധനവും എത്രയെന്നും ഭരണഘടനയുടെ പകര്‍പ്പുസഹിതം വ്യക്തമാക്കാമോ?

1896

മത്സ്യത്തൊഴിലാളി സഹകരണസംഘം

ശ്രീ. കെ.എന്‍.. ഖാദര്‍

() മത്സ്യത്തൊഴിലാളി സഹകരണസംഘങ്ങള്‍ സ്ഥാപിക്കുന്നതിന് ഈ സര്‍ക്കാര്‍ ഏതെല്ലാം പ്രദേശങ്ങളില്‍ പുതുതായി അനുമതി നല്‍കിയിട്ടുണ്ട്;

(ബി) ഇത്തരം സംഘങ്ങള്‍ സ്ഥാപിക്കുന്നതിന് ഇപ്പാള്‍ നിലവിലിരിക്കുന്ന വ്യവസ്ഥകള്‍ എന്തൊക്കെയാണ്;

(സി) വള്ളിക്കുന്ന് മണ്ഡലത്തിലെ കടലുണ്ടി നഗരപ്രദേശത്ത് സംഘം രൂപീകരിക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?

1897

മത്സ്യബന്ധനത്തൊഴിലാളികള്‍ അധിവസിക്കുന്ന പ്രദേശത്തിന്റെ ഉന്നമനം

ശ്രീ. ജി.എസ്. ജയലാല്‍

() മത്സ്യബന്ധനത്തൊഴിലാളികള്‍ അധിവസിക്കുന്ന പ്രദേശത്തിന്റെ ഉന്നമനത്തിനായി കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുടെ സഹായത്തോടെ ഏതെങ്കിലും പുതിയ പദ്ധതികള്‍ ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;

(ബി) പ്രസ്തുതമേഖലകളില്‍ പദ്ധതി നടപ്പിലാക്കുമ്പോള്‍ കൊല്ലം ജില്ലയിലെ പരവൂര്‍ നഗരസഭാപ്രദേശം കൂടി പരിഗണിക്കുമോ?

1898

മത്സ്യത്തൊഴിലാളികളുടെ തൊഴില്‍സുരക്ഷിതത്വം ഉറപ്പാക്കുവാന്‍ ബോധവല്‍ക്കരണം

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

'' കെ. അച്ചുതന്‍

'' വി. റ്റി. ബല്‍റാം

'' അന്‍വര്‍ സാദത്ത്

() മത്സ്യത്തൊഴിലാളികളുടെ തൊഴില്‍സുരക്ഷിതത്വം ഉറപ്പാക്കുവാന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ;

(ബി) മത്സ്യമേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ കാലങ്ങളായി സുരക്ഷാഭീഷണി നേരിടുകയാണെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ സുരക്ഷിതത്വം നല്‍കുവാന്‍ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് രൂപം നല്‍കുമോ;

(ഡി) ശരിയായ ബോധവല്‍ക്കരണത്തിന്റെ അഭാവം ഈ മേഖലയില്‍ അപകടനിരക്ക് വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നതായി വിലയിരുത്തിയിട്ടുണ്ടോ;

() മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന സുരക്ഷാഭീഷണി ലഘൂകരിക്കുവാന്‍ അടിയന്തിരനടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

1899

മാതൃകാ മത്സ്യഗ്രാമം പദ്ധതി

ശ്രീ. റ്റി. വി. രാജേഷ്

() 13-ാം ധനകാര്യകമ്മീഷന്‍, മാതൃകാ മത്സ്യഗ്രാമം പദ്ധതിയില്‍ 2011-12-ലെ മുന്‍സര്‍ക്കാരിന്റെ ബഡ്ജറ്റില്‍ പുതിയങ്ങാടിയെ ഉള്‍പ്പെടുത്തിയതിന്റെ തുടര്‍നടപടി സംബന്ധിച്ച വിശദാംശം നല്‍കാമോ;

(ബി) പ്രസ്തുതപദ്ധതിയില്‍ നിന്ന് പുതിയങ്ങാടിയെ ഒഴിവാക്കുവാന്‍ തീരുമാനമുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കുമോ ?

1900

പഞ്ഞമാസ ആശ്വാസപദ്ധതി

ശ്രീ. പി. കെ. ഗുരുദാസന്‍

() സംസ്ഥാനത്ത് മത്സ്യലഭ്യത ഏറ്റവും കുറവുവരുന്ന മാസങ്ങളില്‍ ബുദ്ധിമുട്ടിലാകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സൌജന്യറേഷനോ മറ്റെന്തെങ്കിലും ആനുകൂല്യങ്ങളോ ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;

(ബി) പഞ്ഞമാസ ആശ്വാസപദ്ധതിയുടെ പ്രയോജനം ലഭിക്കുന്നില്ല എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ ഇതിന്റെ വിതരണകാലം പുന:ക്രമീകരിക്കാന്‍ഉദ്ദേശിക്കുന്നുണ്ടോ ?

BACK
 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.