UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >4th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 4th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

2101

രാജീവ്ഗാന്ധി ഗ്രാമീണ്‍ വൈദ്യുതീകരണ്‍ യോജന

ശ്രീ. പാലോട് രവി

'' റ്റി.എന്‍. പ്രതാപന്‍

'' തേറമ്പില്‍ രാമകൃഷ്ണന്‍

() രാജീവ്ഗാന്ധി ഗ്രാമീണ്‍ വൈദ്യുതീകരണ്‍ യോജനയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(ബി) ബി.പി.എല്‍ -ലും പട്ടികജാതിയിലുംപെട്ട കുടുംബങ്ങള്‍ക്ക് വൈദ്യുതി ലഭ്യമാക്കുന്നതിന് ഈ പദ്ധതിയില്‍ എന്തെല്ലാം സൌകര്യങ്ങള്‍ നല്‍കിയിട്ടുണ്ട്;

(സി) അടുത്ത രണ്ട് വര്‍ഷത്തേക്ക് ഈ പദ്ധതി പ്രകാരം എന്തെല്ലാം കാര്യങ്ങള്‍ നടപ്പിലാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്?

2102

ചാത്തന്‍കോട്ടുനട പദ്ധതിയുടെ പ്രവര്‍ത്തനം

ശ്രീമതി. കെ. കെ. ലതിക

() ചാത്തന്‍കോട്ടുനട ഒന്നും രണ്ടും ഘട്ടം പദ്ധതിയുടെ സ്ഥാപിതശേഷി എത്രമെഗാവാട്ട് വൈദ്യുതിയാണ് ;

(ബി) പ്രസ്തുത പദ്ധതിയുടെ അടങ്കല്‍ തുക എത്രയാണ് ;

(സി) പദ്ധതി നടത്തിപ്പിനായി പ്രത്യേക ഓഫീസ് പ്രവര്‍ത്തിച്ചുവരുന്നുണ്ടോ ; എങ്കില്‍ പ്രസ്തുത ഓഫീസിലെ ജീവനക്കാരുടെ ശമ്പളം, ടി., ഡി.., വാഹനചാര്‍ജ്, കണ്ടിജന്റ് ചെലവുകള്‍ മുതലായ ഇനങ്ങളില്‍ നാളിതുവരെ എത്ര തുക ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ ?

2103

ചാല ബൈപാസ് മുതല്‍ നടാല്‍ വരെ സ്ട്രീറ്റ് ലൈറ്റ്

ശ്രീ. .പി.അബ്ദുള്ളക്കുട്ടി

കണ്ണൂര്‍ നിയോജക മണ്ഡലത്തില്‍ എടക്കാട് ഗ്രാമപഞ്ചായ ത്തിലെ ചാല ബൈപാസ് മുതല്‍ നടാല്‍ വരെ ലൈന്‍ വലിച്ച് സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ?

2104

തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ പുതിയ വൈദ്യുതി പദ്ധതി

ശ്രീ. .കെ. ശശീന്ദ്രന്‍

() കോഴിക്കോട് ജില്ലയിലെ തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ എടക്കര പ്രദേശത്ത് കെ.എസ്..ബി.യുടെ കൈവശമുള്ള ഭൂമിയില്‍ വൈദ്യുതി ബോര്‍ഡ് എന്തെങ്കിലും പദ്ധതികള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) എങ്കില്‍ വിശദ വിവരം വെളിപ്പെടുത്തുമോ?

2105

അയ്യമ്പുഴ 110 കെ.വി. സബ്സ്റേഷന്റെ ഔട്ട് ഗോയിംഗ് ഫീഡര്‍ പണി കാര്യക്ഷമമാക്കാന്‍ നടപടി

ശ്രീ.ജോസ് തെറ്റയില്‍

() അയ്യമ്പുഴ 110 കെ.വി. സബ്സ്റേഷന്റെ ഔട്ട് ഗോയിംഗ് ഫീഡര്‍ പണി പൂര്‍ത്തിയാക്കി സബ്സ്റേഷന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിലെ കാലതാമസത്തിന് കാരണം വ്യക്തമാക്കാമോ;

(ബി) കാലതാമസം ഒഴിവാക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?

2106

പരവൂരില്‍ 33 കെ.വി. സബ്സ്റേഷന്‍

ശ്രീ. ജി. എസ്. ജയലാല്‍

() ചാത്തന്നൂര്‍ നിയോജകമണ്ഡലത്തില്‍ പരവൂരില്‍ ആരംഭിക്കുന്ന 33 കെ.വി. സബ്ബ് സ്റ്റേഷന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നാണ് ആരംഭിച്ചത് . പ്രസ്തുത പ്രവര്‍ത്തികള്‍ ഏതൊക്കെ ഘട്ടങ്ങളായിട്ടാണ് കരാര്‍ നല്‍കിയിട്ടുള്ളത് ;

(ബി) ഏതൊക്കെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി എന്നും, ഇനിശേഷിക്കുന്നവ ഏതൊക്കെയാണെന്നും അറിയിക്കുമോ ;

(സി) പ്രസ്തുത സ്റേഷനില്‍ വൈദ്യുതി എത്തിക്കുന്നതിലേക്കുള്ള ജോലികള്‍ കരാര്‍ നല്‍കിയിരുന്നുവോ ; ഈ പ്രവര്‍ത്തനങ്ങളിലോ, കരാര്‍ നല്‍കുന്നതിലോ കാലതാമസം ബന്ധപ്പെട്ട അധികാരികള്‍ വരുത്തിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ;

(ഡി) സബ്സ്റേഷന്റെ പ്രവര്‍ത്തനം എന്നത്തേക്ക് ആരംഭിക്കുവാന്‍ കഴിയുമെന്ന് അറിയിക്കുമോ ?

2107

വൈദ്യുതി സ്രോതസ്സുകള്‍

ശ്രീ. കെ. ശിവദാസന്‍ നായര്‍

() സംസ്ഥാനം വൈദ്യുതി പ്രതിസന്ധിയിലേക്ക് പോകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ജലവൈദ്യുതി പദ്ധതികളിലെ ജലം എത്ര ദിവസംവരെ വൈദ്യുതി ഉല്‍പ്പാദനത്തിന് ഉണ്ടാകും ;

(സി) മറ്റേതെല്ലാം സ്രോതസ്സുകളില്‍ നിന്നാണ് വൈദ്യുതി വാങ്ങുന്നത്; ഇതുമൂലം വൈദ്യുതിബോര്‍ഡിന് നഷ്ടം സംഭവിക്കുന്നുണ്ടോ; എങ്കില്‍ എത്ര തുകയാണ് എന്ന് വ്യക്തമാക്കുമോ;

(ഡി) വൈദ്യുതി പ്രസരണ നഷ്ടം ഒഴിവാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നത്?

2108

വൈദ്യുതി പ്രതിസന്ധിമൂലമുണ്ടായ അധിക സാമ്പത്തിക സാധ്യത

ശ്രീ. ജോസഫ് വാഴക്കന്‍

'' ഷാഫി പറമ്പില്‍

'' . സി. ബാലകൃഷ്ണന്‍

'' ഡൊമിനിക് പ്രസന്റേഷന്‍

() രൂക്ഷമായ വൈദ്യുതി പ്രതിസന്ധിമൂലമുണ്ടായ അധിക സാമ്പത്തിക ബാധ്യത നേരിടാന്‍ എന്തെല്ലാം നടപടികള്‍ ബോര്‍ഡ് എടുത്തിട്ടുണ്ട്;

(ബി) ഇത് പരിഹരിക്കുന്നതിന് പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കണമെന്ന് സര്‍ക്കരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ;വിശദമാക്കാമോ;

(സി) അധിക സാമ്പത്തിക ബാധ്യത ഉണ്ടായ സാഹചര്യങ്ങള്‍ എന്തെല്ലാമായിരുന്നു?

2109

വൈദ്യുതി ആസൂത്രണത്തിലെ പിഴവ്

ശ്രീ. എം. ഹംസ

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

() വൈദ്യുതി ആസൂത്രണത്തിലെ പിഴവ് സംസ്ഥാനത്തെ അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലേക്ക് എത്തിക്കുന്നതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കുമോ ;

(ബി) വേനലിന് മുമ്പ് ഇടുക്കിയില്‍ അമിത ഉല്പാദനം നടത്തിയത് സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടാക്കുന്നതിന് കാരണമായിട്ടുണ്ടോ ;

(സി) വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ കായംകുളം താപവൈ ദ്യുതി നിലയത്തില്‍ ഉല്‍പാദനം പുനരാരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; ഇത് വൈദ്യുതി ബോര്‍ഡിന് കൂടുതല്‍ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുമെന്ന് കരുതുന്നുണ്ടോ ; വിശദമാക്കുമോ ?

2110

പവര്‍കട്ടും ലോഡ്ഷെഡിംഗും

ശ്രീ. ബാബു എം. പാലിശ്ശേരി

സംസ്ഥാനത്ത് പവര്‍കട്ടും ലോഡ്ഷെഡിംഗും ഏര്‍പ്പെടുത്തേണ്ട സാഹചര്യം നിലവിലുണ്ടെങ്കില്‍ അതിന്റെ വിശദാംശം വ്യക്തമാക്കുമോ ?

2111

വൈദ്യുതിയുടെ ലഭ്യതയും ഉപഭോഗവും

ഡോ. കെ.ടി. ജലീല്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര ദിവസം എത്ര സമയം ലോഡ് ഷെഡ്ഡിംഗ് നടത്തുകയുണ്ടായെന്ന് വിശദമാക്കാമോ;

(ബി) പീക്ക് ലോഡ് സമയത്ത് ആവശ്യമായിരുന്ന വൈദ്യുതിയുടെയും, കേന്ദ്രപൂളില്‍ നിന്നുള്ള വൈദ്യുതിയുടെയും കണക്കുകള്‍ ലഭ്യമാക്കാമോ;

(സി) സംസ്ഥാനത്ത് ഇപ്പോള്‍ ആവശ്യമായ വൈദ്യുതി എത്ര

(ഡി) കേന്ദ്രപൂളില്‍ നിന്നും അര്‍ഹമായുള്ള വൈദ്യുതി എത്ര;

() ലഭിച്ചുകൊണ്ടിരിക്കുന്ന വൈദ്യുതി എത്ര;

(എഫ്) സംസ്ഥാനത്ത് ഏതെല്ലാം സ്രോതസുകളിലൂടെ എത്ര വൈദ്യുതി ഉല്പാദിപ്പിക്കുന്നു; വിശദമാക്കാമോ?

2112

വൈദ്യുത പ്രതിസന്ധി

ശ്രീ. സി. ദിവാകരന്‍

,, ജി. എസ്.ജയലാല്‍

,, കെ. രാജു

,, ചിറ്റയം ഗോപകുമാര്‍

() വൈദ്യുതി പ്രതിസന്ധി തരണം ചെയ്യാന്‍ ഉയര്‍ന്ന നിരക്കില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും, എന്‍.ടി.പി.സി യില്‍ നിന്നും വൈദ്യുതി വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി) ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങുന്നതിന്റെ നഷ്ടം നികത്താന്‍ സര്‍ചാര്‍ജ്ജ് ഏര്‍പ്പെടുത്താന്‍ സാദ്ധ്യതയുണ്ടോ; എങ്കില്‍ ഇത് വൈദ്യുത ഉപഭോക്താക്കളെ ഏതു തരത്തില്‍ ബാധിക്കുമെന്ന് വെളിപ്പെടുത്തുമോ?

2113

വൈദ്യുതി പ്രസരണ നഷ്ടം

ശ്രീ. . കെ. ബാലന്‍

() വൈദ്യുതി പ്രസരണ നഷ്ടവും, വോള്‍ട്ടേജ് ക്ഷാമവും പരിഹരിക്കാന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ; എങ്കില്‍ വ്യക്തമാക്കുമോ ;

(ബി) 2006 മേയ്ലെ പ്രസരണ നഷ്ടവും 2011 മേയ്ലെ പ്രസരണ നഷ്ടവും എത്ര ശതമാനം വീതമായിരുന്നു ;

(സി) ഇപ്പോഴത്തെ പ്രസരണ നഷ്ടം എത്ര ശതമാനമാണ് ; കണക്ക് ലഭ്യമാക്കുമോ ?

2114

വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍

ശ്രീ. പി.. മാധവന്‍

() വൈദ്യുതി കണക്ഷനുകള്‍ നല്‍കുന്നത് സംബന്ധിച്ച് 'വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍' പുതിയ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ ഉത്തരവിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ ഏതെല്ലാം;

(സി) ഇത് എന്നുമുതല്‍ പ്രാവര്‍ത്തികമാകുമെന്ന് അറിയിക്കാമോ;

(ഡി) ജലസംഭരണികളിലെ വെള്ളത്തിന്റെ അളവ് ക്രമാതീതമായി കുറഞ്ഞിട്ടുണ്ടോ;

() ഇപ്പോഴുള്ള ഉപയോഗ പ്രകാരം എത്ര ദിവസത്തേക്കുള്ള വെള്ളമാണ് സംഭരണിയിലുള്ളത്;

(എഫ്) പ്രധാന വൈദ്യുതി നിലയമായ ഇടുക്കിയില്‍ പരമാവധി ജലം സംഭരിച്ചിട്ടും ഇപ്പോള്‍ വെള്ളത്തിന്റെ അളവില്‍ കുറവുണ്ടായത് എന്തുകൊണ്ട്;

(ജി) പരീക്ഷാകാലയളവില്‍ ലോഡ്ഷെഡിംഗ് ഒഴിവാക്കാന്‍ എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ് ഉദ്ദേശിക്കുതെന്ന് അറിയിക്കാമോ ?

2115

വൈദ്യുതി വിതരണത്തിന് അണ്ടര്‍ ഗ്രൌണ്ട് കേബിള്‍

ശ്രീ. വി. ഡി. സതീശന്‍

,, സി. പി. മുഹമ്മദ്

,, റ്റി. എന്‍. പ്രതാപന്‍

,, അന്‍വര്‍ സാദത്ത്

() വൈദ്യുതി വിതരണം കാര്യക്ഷമമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്;

(ബി) ഇതിനായി അണ്ടര്‍ ഗ്രൌണ്ട് കേബിളിംഗ് വ്യാപകമാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ;

(സി) കൂടുതല്‍ ജനസംഖ്യയുള്ള പഞ്ചായത്ത് പ്രദേശങ്ങളില്‍ ഇത്തരം ലൈനുകള്‍ സ്ഥാപിക്കുന്നതിന് കേന്ദ്രാനുമതി ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി) ഇതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്?

2116

അണ്ടര്‍ഗ്രൌണ്ട് വഴി വൈദ്യുതി വിതരണം

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() നഗരപ്രദേശങ്ങളിലെ വൈദ്യുതി വിതരണം അണ്ടര്‍ഗ്രൌണ്ട് വഴിയാക്കുന്നതിന് മുനിസിപ്പാലിറ്റികളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം വിശദമാക്കാമോ;

(ബി) പൊന്നാനി മുനിസിപ്പാലിറ്റിയെ ഇതില്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?

2117

ഭൂഗര്‍ഭ വൈദ്യുത കേബിള്‍ പദ്ധതി

ശ്രീ.വി.എസ്. സുനില്‍കുമാര്‍

() സംസ്ഥാനത്ത് ഭൂഗര്‍ഭ വൈദ്യുത കേബിള്‍ പദ്ധതി നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) ഇത് സംബന്ധിച്ച് പദ്ധതി രേഖ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടോ;

(സി) ഇല്ലെങ്കില്‍ സമഗ്രമായ പദ്ധതി രേഖ സമര്‍പ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

2118

അങ്കമാലി നിയോജകമണ്ഡലത്തില്‍ ആര്‍..പി.ഡി.ആര്‍ പദ്ധതി

ശ്രീ. ജോസ് തെറ്റയില്‍

() അങ്കമാലി നിയോജകമണ്ഡലത്തില്‍ ആര്‍..പി.ഡി.ആര്‍.പി. പ്രകാരം ഭൂഗര്‍ഭ കേബിളുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തികള്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ അങ്കമാലിയില്‍ ഏതെല്ലാം പ്രദേശങ്ങളിലാണ് ഇതു നടപ്പിലാക്കുന്നതിനായി അനുമതി നല്‍കിയിട്ടുള്ളതെന്നും ഇതിനായി എത്രതുക അനുവദിച്ചിട്ടുണ്ടെന്നും ഇതു നടപ്പാക്കുന്നതിലെ കാലതാമസമെന്തെന്നും വ്യക്തമാക്കാമോ ?

(സി) ഇത് എന്നത്തേയ്ക്ക് വിതരണം ചെയ്യാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ ?

2119

വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ നടപടി

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() മുന്‍ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് വൈദ്യുതി ബോര്‍ഡ് എത്ര സബ്സ്റേഷനുകളും എത്ര സെക്ഷന്‍ ഓഫീസുകളും അനുവദിച്ചു എന്നും അതില്‍ എത്രയെണ്ണം ആരംഭിച്ചിട്ടുണ്ട് എന്നും വ്യക്തമാക്കുമോ ;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര സബ്സ്റേഷനുകള്‍ അനുവദിച്ചു എന്നും വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത് എന്നും വ്യക്തമാക്കുമോ ?

2120

വല്ലച്ചിറ പഞ്ചായത്തില്‍ വൈദ്യുതി സെക്ഷന്‍ ഓഫീസ്

പ്രൊഫ. സി. രവീന്ദ്രനാഥ്

() പുതുക്കാട് മണ്ഡലത്തിലെ വല്ലച്ചിറ പഞ്ചായത്തില്‍ വൈദ്യുതി സെക്ഷന്‍ ഓഫീസ് അനുവദിക്കണം എന്ന ആവശ്യം സര്‍ക്കാര്‍ പരിഗണനയിലുണ്ടോ ;

(ബി) എങ്കില്‍ പ്രസ്തുത നടപടിയുടെ പുരോഗതി വിശദമാക്കുമോ ?

2121

നാട്ടിക നിയോജക മണ്ഡലത്തില്‍ പുതിയ സെക്ഷന്‍ ഓഫീസ്

ശ്രീമതി ഗീതാ ഗോപി

നാട്ടിക നിയോജക മണ്ഡലത്തില്‍ പുതിയ കെ.എസ്..ബി. സെക്ഷന്‍ ഓഫീസ് ആരംഭിക്കാന്‍ ഉദ്ദേശമുണ്ടോ?

2122

തൃക്കാക്കര ഇലക്ട്രിക്കല്‍ സെക്ഷന്‍ വിഭജനം

ശ്രീ. ബെന്നി ബെഹനാന്‍

() തൃക്കാക്കര ഇലക്ട്രിക്കല്‍ സെക്ഷനിലെ കണ്‍സ്യൂമേഴ്സിന്റെ എണ്ണം കൂടുതലാണെന്നുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ സെക്ഷന്‍ വിഭജിക്കുന്ന കാര്യം പരിഗണനയിലുണ്ടോ ;

(സി) ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു വരുന്നു എന്ന് വ്യക്തമാക്കുമോ ?

2123

വാമനപുരം കേന്ദ്രമാക്കി കെ.എസ്.എഫ്.ഇ സെക്ഷന്‍ ഓഫീസ് അനുവദിക്കുന്നതിനുള്ള നടപടി

ശ്രീ. കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍

() വാമനപുരം കേന്ദ്രമാക്കി കെ.എസ്..ബി. സെക്ഷന്‍ ഓഫീസ് അനുവദിക്കുന്നതിനുള്ള നടപടികള്‍ ഏതുഘട്ടം വരെയായി എന്ന് വിശദമാക്കുമോ;

(ബി) പുതിയ സെക്ഷന്‍ ഓഫീസുകള്‍ അനുവദിക്കുന്നതിന് എന്തെങ്കിലും മാനദണ്ഡം നിലവിലുണ്ടെങ്കില്‍ അത് വിശദമാ ക്കുമോ?

2124

ഇലക്ട്രിക്കല്‍ ഡിവിഷന്‍ ഓഫീസ് ബൈഫര്‍ക്കേറ്റ് ചെയ്യുന്നതിന് നടപടി

ശ്രീ. ജോസ് തെറ്റയില്‍

() സംസ്ഥാനത്ത് നിലവിലുള്ള ഇലക്ട്രിക്കല്‍ ഡിവിഷന്‍ ഓഫീസ് ബൈഫര്‍ക്കേറ്റ് ചെയ്ത് പുതിയ ഡിവിഷന്‍ ഓഫീസ് ആരംഭിക്കുന്നതിലെ മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ ;

(ബി) പെരുമ്പാവൂര്‍ ഇലക്ട്രിക്കല്‍ ഡിവിഷന്‍ ഓഫീസ് 'ബൈഫര്‍ക്കേറ്റ്' ചെയ്ത് അങ്കമാലി ഇലക്ട്രിക്കല്‍ ഡിവിഷന്‍ ആരംഭിക്കുവാനുള്ള കെ.എസ്..ബി.യുടെ പ്രൊപ്പോസല്‍ പരിഗണിക്കുന്നതിന് നിലവിലുള്ള മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ ?

2125

ഏങ്ങണ്ടിയൂര്‍ സബ് എഞ്ചിനീയര്‍ ഓഫീസ്

ശ്രീ.കെ.വി.അബ്ദുള്‍ ഖാദര്‍

ഗുരുവായൂര്‍ മണ്ഡലത്തിലെ ഏങ്ങണ്ടിയൂര്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന സബ് എഞ്ചിനീയര്‍ ഓഫീസ് വാടാനപ്പള്ളിയിലേക്ക് മാറ്റുന്നതിന് കെ.എസ്..ബി. തീരുമാനമെടുത്തിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ കാരണം വ്യക്തമാക്കുമോ?

2126

ഫ്യുവല്‍ സെല്‍ സാങ്കേതിക വിദ്യ

ശ്രീ. സാജു പോള്‍

() പരിസര മലിനീകരണമില്ലാതെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ഫ്യുവല്‍ സെല്‍ സംവിധാനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഓക്സിജനും ഹൈഢ്രജനും ഉപയോഗിച്ച് നാനോ ടെക്നോളജി വഴി വൈദ്യുതി ഉണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമോ ;

(സി) ഫ്യുവല്‍ സെല്‍ സാങ്കേതിക വിദ്യ വികസിപ്പിക്കുവാന്‍ കെ.എസ്..ബി. ഗവേഷണങ്ങള്‍ നടത്തുന്നുണ്ടോ ;

(ഡി) വൈദ്യുതി ഉല്‍പ്പാദനത്തിന് നൂനത മാര്‍ഗ്ഗങ്ങള്‍ വികസിപ്പിക്കുവാന്‍ വിദഗ്ദ്ധരുടെ ശില്പശാലകള്‍ സംഘടിപ്പിക്കുവാന്‍ തയ്യാറാകുമോ ?

2127

സൌരോര്‍ജ്ജ നഗരപദ്ധതി

ശ്രീ. സി. പി. മുഹമ്മദ്

,, കെ. ശിവദാസന്‍ നായര്‍

,, വി. റ്റി. ബല്‍റാം

,, . റ്റി. ജോര്‍ജ്

() മുന്‍ സര്‍ക്കാരിന്റെ കാലത്ത് സൌരോര്‍ജ്ജ നഗരപദ്ധതി നഷ്ടപ്പെട്ട കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ ;

(ബി) സംസ്ഥാനത്തെ ഏതെല്ലാം നഗരങ്ങളെയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ പദ്ധതിയില്‍ തെരഞ്ഞെടുത്തിരുന്നത്;

(സി) പ്രസ്തുത പദ്ധതിയുടെ ലക്ഷ്യങ്ങള്‍ എന്തൊക്കെയായിരുന്നു;

(ഡി) പ്രസ്തുത പദ്ധതി പുനരുജ്ജീവിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

2128

വീടുകളില്‍ സൌരോര്‍ജ്ജത്തില്‍ നിന്നും വൈദ്യുതി പദ്ധതി

ശ്രീ. വി. ഡി. സതീശന്‍

,, ബെന്നിബെഹനാന്‍

,, അന്‍വര്‍ സാദത്ത്

,, പി. . മാധവന്‍

() സംസ്ഥാനത്തെ വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ ; എങ്കില്‍ വിശദമാക്കുമോ ;

(ബി) ഇങ്ങനെ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി എങ്ങനെയാണ് വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്;

(സി) ഈ പദ്ധതിക്ക് കേന്ദ്രത്തില്‍ നിന്നും എന്തെല്ലാം സഹായമാണ് ലഭിക്കുന്നത് ?

2129

സൂര്യജ്യോതി പദ്ധതി

ശ്രീ.പി. ഉബൈദുള്ള

() സൂര്യജ്യോതി പദ്ധതി വിശദീകരിക്കാമോ;

(ബി) വൈദ്യുതീകരിക്കാത്ത വീടുകളില്‍ സൂര്യജ്യോതി ഹോം ലൈറ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തുവാന്‍ എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്;

(സി) പ്രസ്തുത പദ്ധതിയിലൂടെ ഊര്‍ജ്ജ രംഗത്തുണ്ടാകുന്ന നേട്ടങ്ങള്‍ എന്തെല്ലാമെന്ന് വിശദീകരിക്കാമോ?

2130

വീടുകളില്‍ സൌരോര്‍ജ്ജപ്ളാന്റുകള്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() വീടുകളുടെ മേല്‍ക്കൂരകളില്‍ സൌരവൈദ്യുതി പ്ളാന്റുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതികള്‍ സംസ്ഥാനത്ത് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ടോ; എങ്കില്‍ വിദാംശങ്ങള്‍ നല്‍കുമോ;

(ബി) ഇപ്രകാരം ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി കെ.എസ്..ബി.യുടെ വിതരണ ശൃംഖലയിലേക്ക് നേരിട്ട് കൈമാറുന്നതിന് സാധ്യമാവുമോ ; എങ്കില്‍ ഓരോ വീട്ടില്‍ നിന്നും പ്രതിദിനം ശരാശരി എത്ര യൂണിറ്റ് വൈദ്യുതി ഇപ്രകാരം ഉല്പാദിപ്പിച്ച് വിതരണ ശൃംഖലയിലേയ്ക്ക് കൈമാറാനാകും ;

(സി) ഒരു പ്ളാന്റിന് ഏകദേശം എത്ര ലക്ഷം രൂപ ചെലവ് വരും; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ഡി) പദ്ധതിക്ക് കേന്ദ്രസഹായം ലഭ്യമാക്കുമോ; എങ്കില്‍ സബ്സിഡിയായി ലഭിക്കുന്ന കേന്ദ്ര സഹായത്തിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

BACK
 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.