UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >4th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 4th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

2344

മദ്രസാ അദ്ധ്യാപക ക്ഷേമനിധി

ശ്രീ.പി.റ്റി.. റഹീം

() മദ്രസാ അദ്ധ്യാപക ക്ഷേമനിധി പെന്‍ഷന്‍ പദ്ധതിക്കായി സര്‍ക്കാര്‍ നല്‍കിയ പണം ഏത് ട്രഷറിയിലാണ് നിക്ഷേപിച്ചിട്ടുള്ളത്;

(ബി) എന്ത് തുകയാണ് ഈ ഇനത്തില്‍ നിക്ഷേപിച്ചിട്ടുള്ളത് ;

(സി) തുക നിക്ഷേപിച്ചത് ബേങ്കിംഗ് ട്രഷറിയിലാണോ;

(ഡി) പ്രസ്തുത നിക്ഷേപത്തിന് നല്‍കുന്ന പലിശ എത്ര ശതമാനമാണ്;

() ക്ഷേമനിധിയുടെ പ്രവര്‍ത്തനം വിശദമാക്കാമോ?

2345

ന്യൂനപക്ഷവികസന ധനകാര്യ കോര്‍പ്പറേഷന്‍

ശ്രീ. ബെന്നി ബെഹനാന്‍

,, അന്‍വര്‍ സാദത്ത്

,, വി. പി. സജീന്ദ്രന്‍

,, സി. പി. മുഹമ്മദ്

() ന്യൂനപക്ഷവികസന ധനകാര്യ കോര്‍പ്പറേഷന്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നു വ്യക്തമാക്കുമോ;

(ബി) ഇതു സംബന്ധിച്ച് പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടോ;

(സി) പ്രസ്തുത കോര്‍പ്പറേഷന്‍ കൊണ്ടുള്ള നേട്ടങ്ങള്‍ എന്തെല്ലാമാണെന്നു വിശദമാക്കുമോ;

(ഡി) പ്രസ്തുത കോര്‍പ്പറേഷന്‍ എന്നത്തേയ്ക്കു പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു വ്യക്തമാക്കുമോ?

2346

ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ പ്രവര്‍ത്തനം

ശ്രീ. . . അസീസ്

'' കോവൂര്‍ കുഞ്ഞുമോന്‍

() സംസ്ഥാനത്ത് ന്യൂനപക്ഷക്ഷേമവകുപ്പ് എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവയ്ക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കായി ന്യൂനപക്ഷക്ഷേമവകുപ്പ് വിഭാവനം ചെയ്തിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ് എന്ന് വ്യക്തമാക്കുമോ?

2347

പാലോളി കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകളിന്മേല്‍ സ്വീകരിച്ച തുടര്‍നടപടികള്‍

ശ്രീ. റ്റി. വി. രാജേഷ്

ഡോ. കെ. ടി. ജലീല്‍

ശ്രീ. പി. റ്റി. . റഹീം

ശ്രീമതി കെ. എസ്. സലീഖ

() മുസ്ളീം ജനവിഭാഗങ്ങളുടെ പിന്നോക്കാവസ്ഥ സംബന്ധിച്ച് പാലോളി കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശകള്‍ എന്തെല്ലാമായിരുന്നു;

(ബി) ഉന്നതവിദ്യാഭ്യാസത്തിനും സ്ത്രീകളുടെ വിദ്യാഭ്യാസ നിലവാരത്തിലുമുള്ള പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് റിപ്പോര്‍ട്ടിലെ ശുപാര്‍ശകളിന്മേല്‍ കഴിഞ്ഞ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കാമോ;

(സി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇക്കാര്യത്തില്‍ സ്വീകരിച്ച തുടര്‍നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ ?

2348

എം.എസ്.ഡി.പി. പദ്ധതിയുടെ പ്രവര്‍ത്തനപുരോഗതി

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

() ന്യൂനപക്ഷ ക്ഷേമത്തിനായി വയനാട് ജില്ലയില്‍ നടപ്പാക്കുന്ന എം.എസ്.ഡി.പി. പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ ;

(ബി) പ്രസ്തുത പദ്ധതിയില്‍ ഏതെല്ലാം മേഖലകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്ന് വ്യക്തമാക്കുമോ ;

(സി) കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി പ്രസ്തുത പദ്ധതിയിലൂടെ ഓരോ മേഖലയ്ക്കും ലഭിച്ച തുക ചെലവഴിച്ച തുക എന്നിവയുടെ താലൂക്ക് തല വിശദാംശം ലഭ്യമാക്കുമോ ?

2349

കഴക്കൂട്ടം-കോവളം ഐ.ടി. കോറിഡോര്‍

ശ്രീമതി ജമീലാ പ്രകാശം

() കേരളത്തില്‍ എത്ര ഐ.ടി പാര്‍ക്കുകളാണ്

നിലവിലുള്ളത്; ആയതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(ബി) കഴക്കൂട്ടം-കോവളം ഐ.ടി കോറിഡോര്‍ നിര്‍മ്മിക്കുന്ന കാര്യം പരിഗണനയിലുണ്ടോ എന്ന് വ്യക്തമാക്കുമോ;

(സി) എങ്കില്‍ ആയത് സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?

2350

പ്രമുഖ ഐ.ടി. കമ്പനികളുടെ ഹബ്ബുകള്‍ എല്ലാ ജില്ലകളിലും ആരംഭിക്കുന്നതിനുള്ള നടപടി

ശ്രീ. ചിറ്റയം ഗോപകുമാര്‍

() ടെക്നോപാര്‍ക്കുകളിലെ നിലവിലുള്ള പ്രമുഖ ഐ.ടി. കമ്പനികളുടെ ഹബ്ബുകള്‍ എല്ലാ ജില്ലകളിലും ആരംഭിക്കുന്നതിനുള്ള പരിശ്രമമുണ്ടാകുമോ ;

(ബി) നിലവിലുള്ള ഐ.ടി. തൊഴില്‍ സാദ്ധ്യതകളുമായി ബന്ധപ്പെടുത്തി സര്‍ക്കാര്‍ അംഗീകൃത ഐ.ടി. തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടിയുണ്ടാകുമോ ?

2351

ഇലക്ട്രാണിക്സ് ഹബ്ബ്

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

'' ഹൈബി ഈഡന്‍

'' വി.റ്റി. ബല്‍റാം

'' കെ. അച്ചുതന്‍

() ഇലക്ട്രോണിക്സ് അധിഷ്ഠിത വ്യവസായത്തിന് ഊന്നല്‍ നല്‍കുന്നതിന് എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(ബി) ഇതിനായി മാസ്റര്‍ പ്ളാന്‍ തയ്യാറാക്കിയിട്ടുണ്ടോ ; വ്യക്തമാക്കുമോ ;

(സി) ഇത് നടപ്പാക്കുന്നതിന് ഇലക്ട്രോണിക്സ് ഹബ്ബിന് രൂപം നല്‍കുമോ ; വിശദമാക്കുമോ ?

2352

.ടി. പാര്‍ക്കുകള്‍

ശ്രീ. റ്റി.വി. രാജേഷ്

() മുന്‍ സര്‍ക്കാരിന്റെ കാലത്ത് എത്ര ഐ.ടി. പാര്‍ക്കുകള്‍ക്കാണ് തറക്കല്ലിട്ടിരുന്നത്; വിശദാംശം നല്‍കാമോ; അവയില്‍ എത്രയെണ്ണം പ്രവര്‍ത്തനം ആരംഭിച്ചു; ബാക്കിയുള്ളവ എന്ന് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് വ്യക്തമാക്കുമോ;

(ബി) കേരളത്തില്‍ പുതുതായി ഏതെല്ലാം ജില്ലകളിലാണ് ഐ.ടി. പാര്‍ക്കുകള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നത്?

2353

പൂതക്കുളം ഗ്രാമപഞ്ചായത്തില്‍ ടെക്നോലോഡ്ജ് പദ്ധതി

ശ്രീ. ജി. എസ്. ജയലാല്‍

() ചാത്തന്നൂര്‍ നിയോജക മണ്ഡലത്തിലെ പൂതക്കുളം ഗ്രാമപഞ്ചായത്തില്‍ ടെക്നോ ലോഡ്ജ് പദ്ധതി ആരംഭിക്കുന്നതിനായി അനുമതി നല്‍കിയെങ്കിലും നിലവില്‍ ആയത് ആരംഭിക്കുന്നതിന് തടസ്സങ്ങള്‍ ഉണ്ടോ; എങ്കില്‍ എന്താണെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത പദ്ധതി ആരംഭിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് എന്തൊക്കെ അടിസ്ഥാന സൌകര്യങ്ങളാണ് ലഭ്യമാക്കേണ്ടത്; ആയവ ലഭ്യമാക്കിയിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ;

(സി) പ്രസ്തുത പദ്ധതി അടിയന്തിരമായി ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

2354

മോഡല്‍ ഇന്റര്‍നെറ്റ് കിയോസ്കുകള്‍'

ശ്രീ.റ്റി.വി.രാജേഷ്

() കേരള 'റൈറ്റ് ഓഫ് വെ' ഏതൊക്കെ കമ്പനികള്‍ക്കാണ് അനുവദിച്ചിട്ടുള്ളത്;

(ബി) ഓരോ കമ്പനിക്കും അനുവദിച്ചിട്ടുള്ള റൂട്ട്, ദൂരം എന്നിവ വ്യക്തമാക്കുമോ;

(സി) 'റൈറ്റ് ഓഫ് വേ' അനുവദിക്കുന്നതിനുള്ള മാനദണ്ഡ ങ്ങള്‍ എന്തൊക്കെയാണ്;

(ഡി) അനുമതി ലഭിക്കുന്ന കമ്പനികള്‍ ആ റൂട്ടിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സംവിധാനം സൌജന്യമായി നല്‍കണമെന്ന വ്യവസ്ഥയുണ്ടോ; 'മോഡല്‍ ഇന്റര്‍നെറ്റ് കിയോസ്കുകള്‍' സ്ഥാപിക്കാന്‍ വ്യവസ്ഥയുണ്ടോ;

() പ്രസ്തുത വ്യവസ്ഥകള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ സംവിധാനമുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ;

(എഫ്) വ്യവസ്ഥകള്‍ പാലിക്കാത്ത 'റൈറ്റ് ഓഫ് വെ' അംഗീകാരം നേടിയ കമ്പനികളുടെ അംഗീകാരം റദ്ദാക്കാന്‍ നടപടി സ്വീകരിക്കുമോ?

2355

-മാലിന്യ സംസ്ക്കരണം

ശ്രീ. മുല്ലക്കര രത്നാകരന്‍

നഗരങ്ങളില്‍ ഇ-മാലിന്യങ്ങള്‍ സംസ്ക്കരിക്കുന്നതിനുള്ള പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമോ ; എങ്കില്‍ പ്രസ്തുത പദ്ധതി ആരംഭിക്കുന്നതിന്റെ ഭാഗമായി കോര്‍പ്പറേഷനുകളില്‍ ആയതിന് തുടക്കം കുറിക്കുമോ ?

2356

ആറ്റുകാല്‍ വികസന പദ്ധതി

ശ്രീ. വി. ശിവന്‍കുട്ടി

നേമം നിയോജകണ്ഡലത്തിലെ ആറ്റുകാല്‍ വികസനപദ്ധതിക്കായി ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍വഴി നടപ്പിലാക്കിയ പദ്ധതികളും, ഓരോ പദ്ധതിക്കും ചെലവഴിച്ച തുകയും ഓരോ പദ്ധതിയുടേയും വിശദാംശങ്ങളും ലഭ്യമാക്കുമോ?

2357

വള്ളുവനാട് വികസന അതോറിറ്റി

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

() 2011-ലെ ബഡ്ജറ്റില്‍ പ്രസ്താവിച്ചിട്ടുള്ള വള്ളുവനാട് വികസന അതോറിറ്റി നിലവില്‍ വന്നിട്ടുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ ഏതെല്ലാം പഞ്ചായത്തുകളാണ് വള്ളുവനാട് വികസന അതോറിറ്റിയുടെ പരിധിയില്‍ വരുന്നതെന്ന് വ്യക്തമാക്കാമോ ;

(സി) ഇല്ലെങ്കില്‍ വള്ളുവനാട് വികസന അതോറിറ്റി രൂപീകരിക്കുന്നതിന് സത്വര നടപടികള്‍ സ്വീകരിക്കുമോ ;

(ഡി) മങ്കട മണ്ഡലത്തിലെ അങ്ങാടിപ്പുറം, മൂര്‍ക്കനാട്, കുറുവ, മങ്കട, പുഴക്കാട്ടിരി തുടങ്ങിയ പഞ്ചായത്തുകളെ വള്ളുവനാട് വികസന അതോറിറ്റിയുടെ പരിധിയില്‍ വരുത്തുന്നതിന് നടപടി സ്വീകരിക്കുമോ ?

2358

നീലേശ്വരം മുനിസിപ്പാലിറ്റിയില്‍ പശ്ചാത്തല സൌകര്യം

ശ്രീ. കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

പുതുതായി അനുവദിച്ച നീലേശ്വരം മുനിസിപ്പാലിറ്റിയില്‍ ആവശ്യമായ പശ്ചാത്തല സൌകര്യങ്ങള്‍ ഒരുക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമോ ?

2359

ആലപ്പുഴയെ 'പൈതൃക നഗര'മായി പ്രഖ്യാപിക്കാന്‍ നടപടി

ശ്രീ. ജി. സുധാകരന്‍

() പൌരാണിക നഗരമായ ആലപ്പുഴയെ 'പൈതൃക നഗര'മായി പ്രഖ്യാപിക്കുമോ ;

(ബി) ആലപ്പുഴ പട്ടണത്തിന്റെ സമഗ്രവികസനത്തിന് ഒരു ബൃഹത് പദ്ധതി തയ്യാറാക്കി നടപ്പാക്കുന്ന കാര്യം പരിഗണിക്കുമോ ;

(സി) പൈതൃക നഗര പദ്ധതി ഇപ്പോള്‍ നിലവിലുണ്ടോ ; ഉണ്ടെങ്കില്‍ ഏതെല്ലാം പട്ടണങ്ങളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത് ; പൈതൃക നഗരങ്ങളായി പ്രഖ്യാപിച്ചിട്ടുള്ളവയില്‍ എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത് എന്ന് വ്യക്തമാക്കുമോ ?

2360

ചട്ടലംഘനം നടത്തി നിര്‍മ്മിക്കുന്ന കെട്ടിടം നിര്‍മ്മാണത്തിനെതിരെ നടപടി

ശ്രീ. എം. പി. വിന്‍സെന്റ്

() മുന്‍സിപ്പല്‍ കെട്ടിട നിര്‍മ്മാണചട്ട പ്രകാരം പൊതുവഴിയില്‍ നിന്നും എത്ര സ്ഥലം വിട്ടാണ് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തേണ്ടത്; ആയതിന് വിരുദ്ധമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ വഴിയുടെ വികസനത്തിന് തടസ്സമാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ ;

(ബി) നിയമലംഘനം നടത്തി നിര്‍മ്മിക്കുന്ന കെട്ടിട ഉടമകള്‍ക്കെതിരെ ചട്ടപ്രകാരം സ്വീകരിക്കാവുന്ന നടപടികള്‍ എന്തൊക്കെയാണ്; വിശദമാക്കുമോ ; മുന്‍സിപ്പാലിറ്റികളില്‍ പൊതുവഴി കെട്ടി അടയ്ക്കുകയും അതില്‍ ഗേറ്റ് സ്ഥാപിച്ച് പൂട്ടുകയും ചെയ്യുന്ന വ്യക്തികള്‍ക്കക്കെതിരെ ഏതൊക്കെ ചട്ട പ്രകാരം നടപടി എടുക്കുവാന്‍ സാധിക്കും; വിശദമാക്കുമോ ?

2361

കെട്ടിടനിര്‍മ്മാണ ലൈസന്‍സുകള്‍

ശ്രീ. ആര്‍. രാജേഷ്

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കെട്ടിടനിര്‍മ്മാണ ലൈസന്‍സുകള്‍ നല്‍കുന്നത് സംബന്ധിച്ച് ഉണ്ടായിട്ടുള്ള ആക്ഷേപങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ;

(ബി) ആയത് സംബന്ധിച്ച് എന്തെങ്കിലും അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;

(സി) കൂടുതല്‍ വയലേഷന്‍ നടന്നിട്ടുള്ള നഗരങ്ങളില്‍ അന്വേഷണം നടത്താന്‍ എന്തെങ്കിലും നടപടി കൈക്കൊണ്ടിട്ടുണ്ടോ; വിശദമാക്കുമോ?

2362

സ്ക്കൂള്‍ കെട്ടിടങ്ങള്‍ക്ക് വഴിയുടെ വിസ്തീര്‍ണ്ണത്തില്‍ ഇളവ്

ശ്രീ. എം. പി. വിന്‍സെന്റ്

() 1000 ചതുരശ്രമീറ്ററിലധികം വിസ്തീര്‍ണ്ണമുള്ള കെട്ടിടങ്ങളിലേയ്ക്ക് ഉള്ള വഴി നിയമപ്രകാരം എത്ര മീറ്ററാണ് ;

(ബി) സ്ക്കൂള്‍ കെട്ടിടങ്ങള്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ടോ ;

(സി) സ്ക്കൂള്‍ കെട്ടിടത്തിലേയ്ക്ക് വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തിയാല്‍ രണ്ടു വഴികളുടെയും വീതി ഒരു ഏകകമായി പരിഗണിച്ച് നിര്‍മ്മാണ അനുമതി നല്‍കുന്നവിധം നിയമങ്ങള്‍ പരിഷ്ക്കരിക്കുമോ ; വിശദമാക്കുമോ ?

2363

കെട്ടിടനിര്‍മ്മാണചട്ടപ്രകാരം വശങ്ങളില്‍ വിടേണ്ട അകലം

ശ്രീ. എം. പി. വിന്‍സെന്റ്

() രണ്ട് സെന്റ് വസ്തുവില്‍ വീട് നിര്‍മ്മിക്കുന്നവര്‍ക്ക് കെട്ടിട നിര്‍മ്മാണചട്ടപ്രകാരം വശങ്ങളില്‍ വിടേണ്ട അകലം 30 സെന്റിമീറ്റര്‍ ആയി നിജപ്പെടുത്തുമോ;

(ബി) പൊതുവഴി ഒഴികെയുള്ളവയില്‍നിന്നും പാലിക്കേണ്ട അകലം കുറവ് ചെയ്യുന്നത് പരിഗണിക്കുമോ;

(സി) വസ്തുവിന്റെ അതിരില്‍നിന്നും തൊട്ടടുത്ത വീട്ടുകാരന്‍ പാലിച്ച അകലം മാത്രം മറ്റുള്ളവരും പാലിച്ചാല്‍ മതിയെന്ന് നിഷ്കര്‍ഷിക്കുമോ;

(ഡി) പൊതുഭിത്തിയുള്ള വീടുകളുടെ ഭിത്തി ബലപ്പെടുത്തുന്നതിന് രണ്ട്കൂട്ടരും സമ്മതിക്കണമെന്ന് നിഷ്കര്‍ഷിക്കുമോ?

2364

നഗരവികസന പദ്ധതികള്‍

ശ്രീ. കെ. മുരളീധരന്‍

'' വി.ഡി. സതീശന്‍

'' .റ്റി. ജോര്‍ജ്

'' .സി. ബാലകൃഷ്ണന്‍

() സംസ്ഥാനത്തെ നഗരവികസന പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാം എന്ന് അറിയിക്കുമോ ;

(ബി) ആയതിനായി കോര്‍പ്പറേഷനുകളുടേയും നഗരസഭകളുടേയും പ്രവര്‍ത്തനങ്ങള്‍ക്കായി മാസ്റര്‍ പ്ളാന്‍ തയ്യാറാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;

(സി) ആയതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട് ?

2365

കോഴിക്കോട് ജില്ലയിലെ സുസ്ഥിര നഗരവികസന പദ്ധതി

ശ്രീ. കെ. ദാസന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സുസ്ഥിര നഗര വികസന പദ്ധതിയില്‍ നഗരസഭകള്‍ക്കായി ആവിഷ്കരിച്ചിട്ടുള്ള പുതിയ പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദീകരിക്കാമോ ;

(ബി) എങ്കില്‍ ഓരോ പദ്ധതിക്കും ബജറ്റില്‍ എത്ര തുക വകയിരുത്തിയെന്നും എത്ര തുക ചെലവഴിച്ചുവെന്നും ജില്ല തിരിച്ച് കണക്ക് നല്‍കുമോ ;

(സി) കോഴിക്കോട് ജില്ലയിലെ നഗരസഭകളില്‍ നടപ്പിലാക്കിയ പദ്ധതികള്‍ ഏതെല്ലാം ; ഓരോന്നിന്റെയും വിശദാംശം ലഭ്യമാക്കുമോ ?

2366

സുസ്ഥിര നഗര വികസന പദ്ധതി

ശ്രീ.പി.. മാധവന്‍

() സംസ്ഥാന സര്‍ക്കാര്‍ സുസ്ഥിര നഗര വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി എ.ഡി.ബി.യില്‍ നിന്നും എത്ര തുകയാണ് വായ്പയെടുത്തത് എന്ന് അറിയിക്കാമോ;

(ബി) പ്രസ്തുത വായ്പ എന്നാണ് ലഭിച്ചതെന്നും ആയത് ചെലവഴിക്കേണ്ട കാലാവധി ഏതെന്നും അറിയിക്കുമോ;

(സി) 2011 മാര്‍ച്ച് വരെ ഈ വായ്പയില്‍ എത്ര തുക ചെലവഴിച്ചുവെന്ന് അറിയിക്കുമോ;

(ഡി) പ്രസ്തുത വായ്പ ഉപയോഗപ്പെടുത്തി ഏതെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തതെന്ന് അറിയിക്കുമോ;

() 2011 മാര്‍ച്ച് മാസംവരെ വായ്പയിലെ നിബന്ധനകള്‍ പാലിക്കാത്തതുമൂലം പിഴ അടയ്ക്കേണ്ടി വന്നിട്ടുണ്ടോ;

(എഫ്) ഉണ്ടെങ്കില്‍ എത്ര തുകയാണ് പിഴയായി അടച്ചതെന്ന് അറിയിക്കുമോ;

(ജി) സര്‍ക്കാര്‍ ഖജനാവില്‍ നിന്നും വന്‍ തുക പിഴയായി നല്‍കുന്നത് അഴിമതിയ്ക്ക് തുല്യമായി കണക്കാക്കി ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമോ?വാതകപൈപ്പ്ലൈന്‍ പദ്ധതി

2367

ഖരമാലിന്യ സംസ്കരണ മേഖലയിലെ അനിശ്ചിതാവസ്ഥ

ശ്രീ. കോലിയക്കേട് എന്‍. കൃഷ്ണന്‍ നായര്‍

'' . എം. ആരിഫ്

'' കെ. കുഞ്ഞമ്മത് മാസ്റര്‍

() മാലിന്യ പ്രശ്നം സംസ്ഥാനത്തെങ്ങും ശക്തമായി ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇതിന് ശാശ്വതമായ പരിഹാര നടപടികള്‍ക്ക് ലക്ഷ്യമിട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;

(സി) മാലിന്യങ്ങള്‍ യഥാസമയം പ്ളാന്റുകളില്‍ എത്തിക്കുന്നതിനും അത് ശാസ്ത്രീയമായി സംസ്കരിക്കുന്നതിനും കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ഇന്നുള്ള സംവിധാനങ്ങള്‍ വിശദമാക്കാമോ; ഇവയെല്ലാം പ്രവര്‍ത്തിക്കുന്നുണ്ടോ;

(ഡി) ഖരമാലിന്യ സംസ്കരണ മേഖലയിലെ അനിശ്ചിതാവസ്ഥ പരിഹരിക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടിയ്ക്ക് തയ്യാറാകുമോ?

2368

മാലിന്യ സംസ്കരണം

പ്രൊഫ. സി. രവീന്ദ്രനാഥ്

() ജനങ്ങളുടെ ആരോഗ്യത്തിന് ഏറ്റവുമധികം വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന മാലിന്യം വികേന്ദ്രീകൃത രീതിയില്‍ സംസ്കരിക്കുന്നതിന് പ്രാധാന്യം നല്‍കാതെ കേന്ദ്രീകൃത സംസ്കരണത്തിന് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ വികേന്ദ്രീകൃത സംവിധാനത്തിന് പ്രാമുഖ്യം നല്‍കാനും, പടിപടിയായി കേന്ദ്രീകൃത സംവിധാനം ഒഴിവാക്കാനും കൂടുതല്‍ ശാസ്ത്രീയവല്‍ക്കരിക്കാനും നടപടികള്‍ സ്വീകരിക്കുമോ ; വിശദമാക്കുമോ ?

2369

മാലിന്യമുക്ത കേരളം പദ്ധതി

ശ്രീ. കെ. വി. വിജയദാസ്

() മാലിന്യമുക്ത കേരളം പദ്ധതി എത്രമാത്രം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി) ആയതിന്റെ ഭാഗമായി ഏതെങ്കിലും നഗരത്തിന്റെ മാലിന്യപ്രശ്നം പരിഹരിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ;

(സി) കേരളത്തിലെ നഗരങ്ങളിലുള്‍പ്പെടെ രൂക്ഷമായിക്കൊണ്ടിരിക്കുന്ന മാലിന്യപ്രശ്നം പരിഹരിക്കുന്നതിനുള്ള പദ്ധതികളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

2370

പേഴ്സണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റം

ശ്രീ. ബെന്നി ബെഹനാന്‍

,, . സി. ബാലകൃഷ്ണന്‍

,, കെ. ശിവദാസന്‍ നായര്‍

,, . റ്റി. ജോര്‍ജ്

() സംസ്ഥാനത്ത് പേഴ്സണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റം പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി) ഇത് നടപ്പാക്കുന്നത് ഏതെല്ലാം ഏജന്‍സി വഴിയാണെന്ന് വെളിപ്പെടുത്തുമോ;

(സി) ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ഡി) ഇത് നടപ്പാക്കുന്നതിനുള്ള ധനസമാഹരണം ഏതെല്ലാം മാര്‍ഗ്ഗങ്ങളിലൂടെയാണെന്ന് വ്യക്തമാക്കുമോ ?

2371

-ഡിസ്ട്രിക്റ്റ് പദ്ധതി

ശ്രീ.പി.. മാധവന്‍

'' ഡൊമിനിക് പ്രസന്റേഷന്‍

'' ഷാഫി പറമ്പില്‍

'' പി.സി. വിഷ്ണുനാഥ്

() സംസ്ഥാനത്ത് നടപ്പിലാക്കിയ ഇ-ഡിസ്ട്രിക്റ്റ് പദ്ധതി കാര്യക്ഷമമാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(ബി) ഏതെല്ലാം ഏജന്‍സികള്‍ വഴിയാണ് ഇത് നടപ്പിലാക്കി വരുന്നത്;

(സി) പ്രസ്തുത പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പിലാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ?

2372

അയ്യന്‍കാളി തൊഴിലുറുപ്പു പദ്ധതി


ശ്രീ. .പി.ജയരാജന്‍

() നടപ്പു സാമ്പത്തിക വര്‍ഷം അയ്യന്‍കാളി തൊഴിലുറപ്പു പദ്ധതി മുഖേന കേരളത്തിലെ നഗരസഭകളില്‍ എത്ര തൊഴില്‍ ദിനങ്ങള്‍ക്കാവശ്യമായ ലേബര്‍ ബഡ്ജറ്റ് തയ്യാറാക്കിയിരു ന്നുവെന്ന് വ്യക്തമാക്കുമോ;

(ബി) നാളിതുവരെ എത്ര തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചുവെന്ന് വ്യക്തമാക്കുമോ;

(സി) നാളിതുവരെ അയ്യന്‍കാളി തൊഴിലുറപ്പു പദ്ധതി മുഖേന എത്ര തുക ചെലവഴിച്ചുവെന്നു വ്യക്തമാക്കുമോ;

(ഡി) 2011-2012-ല്‍ മുന്‍ ധനമന്ത്രി അവതരിപ്പിച്ച ബഡ്ജറ്റില്‍ അയ്യന്‍കാളി തൊഴിലുറപ്പു പദ്ധതിക്കായി എത്ര തുക വകയിരുത്തി യിരുന്നുവെന്നു വ്യക്തമാക്കുമോ;

() ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനു ശേഷം അവതരിപ്പിച്ച 2011-2012-ലെ പുതുക്കിയ ബഡ്ജറ്റില്‍ ഇതിനായി എത്ര തുക വകയിരുത്തിയിട്ടുണ്ടായിരുന്നുവെന്നും വ്യക്തമാക്കുമോ?

2373

ഠൌണ്‍ പ്ളാനിംഗ് വിഭാഗത്തില്‍ ഒഴിവുകള്‍ നികത്താന്‍ നടപടി

ശ്രീ. ആര്‍. രാജേഷ്

() സംസ്ഥാനത്തെ ഠൌണ്‍ പ്ളാനിംഗ് വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;

(ബി) പ്രസ്തുത വിഭാഗത്തില്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ നികത്താന്‍ നടപടി സ്വീകരിക്കുമോ;

(സി) പ്രസ്തുത വകുപ്പില്‍ പത്ത് വര്‍ഷത്തിന്മേല്‍ ദിവസക്കൂലിക്ക് ഡ്രൈവര്‍ ആയി ജോലി ചെയ്യുന്ന എത്രപേര്‍ ഉണ്ടെന്ന് അറിയിയ്ക്കുമോ;

(ഡി) പ്രസ്തുത ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?

2374

ടാക്സ് മാപ്പിംഗ് പദ്ധതി


ശ്രീ. സി. കൃഷ്ണന്‍

() സംസ്ഥാനത്തെ കോര്‍പ്പറേഷനുകളിലെ നികുതി പിരിവ് സംവിധാനം കാര്യക്ഷമമാക്കുന്നതിനായി മുന്‍സര്‍ക്കാര്‍ ആവിഷ്ക്കരിച്ച ടാക്സ് മാപ്പിംഗ് പദ്ധതിയുടെ പ്രവര്‍ത്തനം എവിടെവരെയായെന്ന് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത പദ്ധതി എന്ന് പൂര്‍ത്തിയാകുമെന്ന് വ്യക്തമാക്കാമോ ?

2375

നഗരങ്ങളില്‍ കേന്ദ്ര-സംസ്ഥാന പദ്ധതികളുടെ ഫണ്ട് വിനിയോഗം

ശ്രീ. ആര്‍. രാജേഷ്

() നഗരങ്ങളില്‍ കേന്ദ്ര-സംസ്ഥാന പദ്ധതികളുടെ ഫണ്ട് വിനിയോഗം പരിശോധിക്കാറുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ബി) ഫണ്ടുകള്‍ വകമാറ്റിച്ചെലവഴിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് സംബന്ധിച്ച് എന്തെങ്കിലും അന്വേഷണം നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

2376

കണ്ടിന്‍ജന്റ് ജീവനക്കാര്‍ക്ക് ഭവനവായ്പാ സംവിധാനം

ശ്രീ. കെ. ദാസന്‍

() നഗരസഭകളിലെയും കോര്‍പ്പറേഷനുകളിലെയും കണ്ടിന്‍ജന്റ് വിഭാഗം ജീവനക്കാര്‍ക്ക് നിലവില്‍ സര്‍ക്കാര്‍ ഭവന വായ്പ സംവിധാനമുണ്ടോ ; എങ്കില്‍ അതിന്റെ വിശദാംശം ലഭ്യമാക്കുമോ ;

(ബി) 2007-ലെയും 2011-ലെയും ശമ്പളപരിഷ്കരണ ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്പ്രകാരം ഈ വിഭാഗം ജീവനക്കാര്‍ക്ക് ഭവന വായ്പയും ധനസഹായവും ലഭ്യമാക്കുന്നതിന് നഗരസഭാ തലത്തില്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ; വ്യക്തമാക്കാമോ ;

(സി) ഈ വിഭാഗം ജീവനക്കാരുടെ ഭവന നിര്‍മ്മാണമുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് അനുകൂലമായി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ ?

2377

മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസിലെ നിയമനം

ശ്രീ. പി.റ്റി.. റഹീം

() മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ ആകെയുള്ള ഒഴിവുകളില്‍ എത്ര ശതമാനം വരെയാണ് ആശ്രിത നിയമനമായി നല്‍കാവുന്നത് എന്ന് വ്യക്തമാക്കുമോ ;

(ബി) മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ എത്ര ക്ളറിക്കല്‍ ജീവനക്കാരുണ്ടെന്നും ഇവരില്‍ എത്ര പേര്‍ പി.എസ്.സി. വഴിയും എത്ര പേര്‍ ആശ്രിത നിയമനം വഴിയും നിയമിക്കപ്പെട്ടവരാണെന്നും വ്യക്തമാക്കുമോ ;

(സി) മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ എത്ര ലാസ്റ്ഗ്രേഡ് ജീവനക്കാരുണ്ടെന്നും ഇവരില്‍ എത്രപേര്‍ പി.എസ്.സി. വഴിയും എത്ര പേര്‍ ആശ്രിത നിയമനം വഴിയും നിയമിക്കപ്പെട്ടവരാണെന്നും വ്യക്തമാക്കുമോ ;

(ഡി) ആശ്രിത നിയമനം പത്ത് ശതമാനത്തില്‍ അധികരിക്കാന്‍ പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് നിലവിലുണ്ടോ ;

() ഉണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ;

(എഫ്) മേല്‍ ഉത്തരവ് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസിലെ തസ്തികകളില്‍ ബാധകമാക്കുന്നില്ലെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ജി) പരിധിയില്‍ കൂടുതലായി ആശ്രിത നിയമനം നടക്കുന്നത് പിന്നോക്ക വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട സംവരണ തസ്തികകള്‍ നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(എച്ച്) എങ്കില്‍ ഇത് പരിഹരിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ ?

BACK
 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.