STARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >4th Session>Starred Q & A

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

THIRTEENTH   KLA - 4th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

*121

എന്‍.ആര്‍.. മീറ്റിലെ തീരുമാനങ്ങള്‍

ശ്രീ. . റ്റി. ജോര്‍ജ്

,, സണ്ണി ജോസഫ്

,, എം. . വാഹീദ്

,, . സി. ബാലകൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും നോര്‍ക്കയും സാംസ്കാരികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കഴിഞ്ഞ ഡിസംബറില്‍ നടന്ന എന്‍.ആര്‍.. മീറ്റില്‍ എടുത്ത സുപ്രധാന തീരുമാനങ്ങള്‍ എന്തെല്ലാമാണ്;

(ബി) പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് പ്രസ്തുത മീറ്റില്‍ ഉയര്‍ന്നുവന്നത്;

(സി) ഇവ നടപ്പിലാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ ?

*122

സമഗ്ര കാര്‍ഷിക ഇന്‍ഷ്വറന്‍സ് പദ്ധതി

ശ്രീ. കെ.കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

,, സി.കെ.സദാശിവന്‍

,, വി. ചെന്താമരാക്ഷന്‍

,, എസ്.രാജേന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സര്‍ക്കാര്‍ പ്രഖ്യാപിച്ച സമഗ്ര കാര്‍ഷിക ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ ; പദ്ധതിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ ;

(ബി) ഏതെല്ലാം ഇന്‍ഷ്വറന്‍സ് കമ്പനികളുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുകയുണ്ടായി ; ഓരോ കമ്പനിയും മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ എന്തായിരുന്നുവെന്ന് വ്യക്തമാക്കുമോ ;

(സി) കര്‍ഷകര്‍ക്കായി നിലവിലുള്ള ഏതെങ്കിലും പദ്ധതികളെ പുതിയ ഇന്‍ഷ്വറന്‍സ് പദ്ധതിയുമായി സംയോജിപ്പിച്ചിട്ടുണ്ടോ ; വിശദമാക്കാമോ ;

(ഡി) പുതിയ പദ്ധതിയില്‍ കര്‍ഷകരുടെയും സര്‍ക്കാരിന്റെയും വിഹിതം എത്രയാണ് ;

() പദ്ധതി പ്രഖ്യാപിച്ച തീയതി മുതല്‍ മുന്‍കാല പ്രാബല്യം നല്‍കി നടപ്പാക്കുമോ ?

*123

പഴം, പച്ചക്കറി ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങള്‍

ഡോ. എന്‍. ജയരാജ്

ശ്രീ. തോമസ് ഉണ്ണിയാടന്‍

,, റോഷി അഗസ്റിന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് പഴം, പച്ചക്കറി ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(ബി) പഴം, പച്ചക്കറി, കാര്‍ഷികോല്പന്നങ്ങള്‍ എന്നിവ വിറ്റഴിക്കുന്നതിന് പഞ്ചായത്ത് തലത്തില്‍ എന്തെങ്കിലും സംവിധാനം ഉണ്ടോ; എങ്കില്‍ ഏവ; ഇല്ലെങ്കില്‍ ആയവ വിറ്റഴിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തുമോ;

(സി) കാര്‍ഷികോല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി കര്‍ഷകര്‍ക്ക് കൂടുതല്‍ സബ്സിഡി തുടങ്ങിയ ആനുകൂല്യം നല്‍കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

*124

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ സമീപനം

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

ഡോ. ടി. എം. തോമസ് ഐസക്

ശ്രീ. ജെയിംസ് മാത്യു

,, ബാബു എം. പാലിശ്ശേരി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും നോര്‍ക്കയും സാംസ്കാരികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ സമീപനം സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് വിശദമാക്കാമോ;

(ബി) ആഗോളവത്ക്കരണ സാമ്പത്തിക നയങ്ങള്‍ക്ക് പരാജയം നേരിട്ട് കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍, അതിന്റെ ചുവടുപിടിച്ചുകൊണ്ടുള്ള സമീപനത്തില്‍ നിന്നും മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകുമോ ;

(സി) സാമാന്യജനങ്ങളുടെ ജീവിതത്തില്‍ പുരോഗതി കൈവരിക്കാനാകുന്ന നിലയിലുള്ള ബദല്‍ പദ്ധതികളോടു കൂടിയ സമീപനം പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കാര്യത്തില്‍ സ്വീകരിക്കുമോ ?

*125

കര്‍ഷക ആത്മഹത്യ

ശ്രീ. ബി. ഡി. ദേവസ്സി

,, എം. . ബേബി

,, എളമരം കരീം

ഡോ. കെ. ടി. ജലീല്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കാര്‍ഷിക പ്രതിസന്ധിമൂലം കൃഷിക്കാര്‍ ആത്മഹത്യ ചെയ്യുന്ന സ്ഥിതിവിശേഷത്തിന് പരിഹാരം കാണുന്നതിന് ഫലപ്രദമായ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; കാര്‍ഷിക പ്രതിസന്ധിക്കിടയായ മുഖ്യഘടകങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;

(ബി) സംസ്ഥാനത്ത് കൃഷിക്കാര്‍ക്ക് വിതരണം ചെയ്തിട്ടുള്ള എല്ലാ വായ്പകള്‍ക്കും മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടോ;

(സി) കാര്‍ഷിക പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാക്കുന്നതുവരെ എല്ലാ കാര്‍ഷിക വായ്പകളും റദ്ദാക്കണമെന്ന കൃഷിക്കാരുടെ ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇതേവരെ എത്ര കൃഷിക്കാര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന കണക്ക് ലഭ്യമാക്കുമോ?

*126

കാര്‍ഷികവായ്പ പുനരാരംഭിക്കുവാന്‍ നടപടി

ശ്രീ. ഷാഫി പറമ്പില്‍

,, കെ.അച്ചുതന്‍

,, എം.പി.വിന്‍സെന്റ്

,, .സി.ബാലകൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() പ്രാഥമിക സഹകരണ സംഘങ്ങളില്‍ കാര്‍ഷിക വായ്പ പുനരാരംഭിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ;

(ബി) നബാര്‍ഡ് പ്രാഥമിക സംഘങ്ങള്‍ക്ക് നല്‍കുന്ന പുനര്‍വായ്പയ്ക്ക് സര്‍ക്കാര്‍ ഗ്യാരന്റി നല്‍കുവാന്‍ തിരുമാനിച്ചിട്ടുണ്ടോ ;

(സി) ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ?

*127

പദ്ധതി നടത്തിപ്പിലെ പുരോഗതി

ശ്രീ. കെ. വി. വിജയദാസ്

,, കെ. രാധാകൃഷ്ണന്‍

,, കെ. കെ. ജയചന്ദ്രന്‍

,, കെ. സുരേഷ് കുറുപ്പ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും നോര്‍ക്കയും സാംസ്കാരികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() നടപ്പു സാമ്പത്തിക വര്‍ഷത്തെ പദ്ധതി നടത്തിപ്പിലെ പുരോഗതി ഏറ്റവും ഒടുവില്‍ പ്ളാനിംഗ്ബോര്‍ഡ് അവലോകനം നടത്തിയത് എപ്പോഴാണ് ; ഇതിന്റെ അടിസ്ഥാനത്തിലുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ ;

(ബി) പദ്ധതി നിര്‍വ്വഹണത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോ ; എങ്കില്‍ കാരണമെന്ത് ;

(സി) ആസൂത്രണ ബോര്‍ഡ് അവലോകന ഘട്ടത്തില്‍ പദ്ധതി ചെലവ് അന്‍പത് ശതമാനത്തില്‍ കുറവ് രേഖപ്പെടുത്തപ്പെട്ട വകുപ്പുകള്‍ ഏതൊക്കെയാണ് ;

(ഡി) വാര്‍ഷിക പദ്ധതിവിഹിതം പൂര്‍ണ്ണമായും ചെലവഴിക്കാന്‍ കഴിയാത്തതായി കരുതപ്പെടുന്നവ ഏതൊക്കെയാണെന്ന് വിശദമാക്കാമോ ?

*128

ദേശീയസഹകരണനയം രൂപപ്പെടുത്തുന്നതിനുള്ള നടപടി

ശ്രീ. എസ്. ശര്‍മ്മ

,, . പി. ജയരാജന്‍

,, . എം. ആരിഫ്

,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണവകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സഹകരണരംഗത്തെ കേരളത്തിന്റേതായ ബഹുമുഖപ്രവര്‍ത്തനങ്ങളും പ്രത്യേകതകളും കണക്കിലെടുത്തുകൊണ്ടുള്ള ഒരു ദേശീയ സഹകരണനയം രൂപപ്പെടുത്തുന്നതിന് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുവാന്‍ തയ്യാറാകുമോ;

(ബി) സഹകരണമേഖല ഏറെ പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളെ മുന്നില്‍ക്കണ്ട് സ്വീകരിക്കപ്പെടുന്ന കേന്ദ്രനയസമീപനം കേരളത്തിനു ദോഷമാകുമെന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ;

(സി) റിസര്‍വ് ബാങ്കും നബാര്‍ഡും സംസ്ഥാനത്തു സ്വീകരിച്ചുവരുന്ന ഏതെല്ലാം നിലപാടുകളാണ് സഹകരണമേഖലയ്ക്കു സഹായകരമല്ലാ തായിട്ടുള്ളതെന്നു പരിശോധിച്ച് അവ തിരുത്തിക്കാന്‍ നടപടി സ്വീകരിക്കുമോ?

*129

നെല്‍കൃഷി വായ്പയ്ക്ക് പലിശ ഒഴിവാക്കുവാന്‍ നടപടി

ശ്രീ. . . അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളില്‍ നിന്നും നെല്‍കൃഷിക്കായി വായ്പയെടുത്ത് തിരിച്ചടച്ച തുകയില്‍ പലിശ ഇനത്തില്‍ അടച്ച തുക റീ ഇംബേഴ്സ് ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടോ ;

(ബി) എങ്കില്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ;

(സി) ഏതൊക്കെ വിഭാഗം സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്തവര്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക എന്ന് വ്യക്തമാക്കുമോ ;

(ഡി) നെല്‍കൃഷിക്കായി വായ്പ എടുക്കുന്നവര്‍ക്ക് പലിശ സൌജന്യമാക്കാനുള്ള നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ ?

*130

തൊഴിലുറപ്പ് പദ്ധതിയില്‍ വേതനവര്‍ദ്ധനവ്

ശ്രീ. പി. കെ. ഗുരുദാസന്‍

,, സി. കെ. സദാശിവന്‍

,, വി. ചെന്താമരാക്ഷന്‍

,, സി. കൃഷണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും നോര്‍ക്കയും സാംസ്കാരികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുക്കുന്നവര്‍ക്ക് നിയമപ്രകാരം 14 ദിവസത്തിനകം കൂലി ലഭ്യമാക്കണമെന്ന വ്യവസ്ഥ പാലിക്കുന്നില്ലെന്ന വിവരം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) യഥാസമയം കൂലി നല്‍കാത്ത തദ്ദേശ സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കുമോ ;

(സി) തൊഴിലുറപ്പ് പദ്ധതിയുടെ ദിവസവേതനം 200 രൂപ ആക്കണമെന്ന ആവശ്യം പരിഗണനയിലുണ്ടോ ;

(ഡി) സംസ്ഥാന സര്‍ക്കാര്‍ ഈ ആവശ്യം കേന്ദ്ര ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടോ ;

() ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് എന്താണ് ?

*131

'പുര പദ്ധതി '

ശ്രീ. വി.ഡി.സതീശന്‍

,, പി.സി.വിഷ്ണുനാഥ്

, , പാലോട് രവി

,, കെ. അച്ചുതന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും നോര്‍ക്കയും സാംസ്കാരികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() പുര (പ്രൊവിഷന്‍ ഓഫ് അര്‍ബന്‍ അമനിറ്റീസ് ഇന്‍ റൂറല്‍ ഏവ്യാസ്) പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി) ഈ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കാന്‍ എന്തെല്ലാം നടപടികള്‍ എടുക്കാനാണുദ്ദേശിക്കുന്നത്;

(സി) ആരാണ് ഈ പദ്ധതികള്‍ നടപ്പിലാക്കുന്നത്;

(ഡി) ശുദ്ധജലം, ശുചിത്വ സംവിധാനം, പുനരുദ്ധാരണം

എന്നിവയ്ക്ക് പദ്ധതിയില്‍ പ്രാധാന്യം നല്‍കുന്ന കാര്യം പരിഗണിക്കുമോ;

*132

ദേശീയ ഗ്രാമീണ ജീവനോപാധി ദൌത്യ പദ്ധതി

ശ്രീമതി കെ. കെ. ലതിക

ശ്രീ. ജി. സുധാകരന്‍

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും നോര്‍ക്കയും സാംസ്കാരികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ദേശീയ ഗ്രാമീണ ജീവനോപാധി ദൌത്യ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ ; എങ്കില്‍ ഈ പദ്ധതി എന്ന് മുതല്‍ സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് വ്യക്തമാക്കുമോ ;

(ബി) എന്‍.ആര്‍.എല്‍.എം. പദ്ധതി പ്രാവര്‍ത്തികമാക്കാനുള്ള നിര്‍വ്വഹണശേഷിയും മനുഷ്യവിഭവ പിന്തുണയും ഉള്ളതായി സര്‍ക്കാര്‍ കണ്ടെത്തിയ ഏജന്‍സി ഏതാണ് ;

(സി) പദ്ധതിയുടെ നടത്തിപ്പിന്റെ പൂര്‍ണ്ണ ചുമതല കുടുംബശ്രീക്ക് നല്‍കണമെന്ന് സംസ്ഥാന ഗവണ്‍മെന്റ് കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ടോ ; വിശദമാക്കാമോ;

(ഡി) കേരളത്തിലെ കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളാണ് എന്‍.ആര്‍.എല്‍.എം. പദ്ധതിയ്ക്ക് പ്രചോദനമായതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

*133

വരുമാന ഭദ്രത

ശ്രീ. .പി.അബ്ദുള്ളക്കുട്ടി

,, പി.സി.വിഷ്ണുനാഥ്

,, കെ.ശിവദാസന്‍ നായര്‍

,, ബെന്നി ബെഹനാന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() വരുമാന ഭദ്രത എന്ന രീതിയില്‍ കര്‍ഷകര്‍ക്ക് സഹായം നല്‍കുന്നതിനായി ഒരു പുതിയ പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ ;

(ബി) എങ്കില്‍ പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ;

(സി) ഏതെല്ലാം വിളകള്‍ക്കാണ് പ്രസ്തുത പദ്ധതി വഴി സഹായം ലഭിക്കുന്നത് ?

*134

സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് സുരക്ഷാ ബോര്‍ഡ്

ശ്രീ. വര്‍ക്കല കഹാര്‍

,, ഹൈബി ഈഡന്‍

,, ഡൊമിനിക് പ്രെസന്റേഷന്‍

,, വി. റ്റി. ബല്‍റാം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() പ്രാഥമിക വായ്പ സഹകരണസംഘങ്ങളിലെ നിക്ഷേപ സുരക്ഷയ്ക്കായി എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്;

(ബി) ഇതിനായി പ്രത്യേക നിക്ഷേപ സുരക്ഷാ ബോര്‍ഡ് രൂപീകരിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(സി) ബോര്‍ഡിന്റെ ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും എന്തൊക്കെയാണ്;

(ഡി) ഇത് നടപ്പിലാക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ?

*135

കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പില്‍ വരുത്തിയ മാറ്റങ്ങള്‍

ഡോ. ടി. എം. തോമസ് ഐസക്

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

ശ്രീമതി കെ. എസ്. സലീഖ

പ്രൊഫ. സി. രവീന്ദ്രനാഥ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും നോര്‍ക്കയും സാംസ്കാരികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പില്‍ കേന്ദ്ര ഗവണ്‍മെന്റ് സംസ്ഥാനത്തിന് കൂടുതല്‍ സ്വാതന്ത്യ്രം നല്‍കിയിട്ടുണ്ടോ ; ഏതെല്ലാം കാര്യങ്ങളില്‍ എന്തെല്ലാം നിലയിലുള്ള സ്വാതന്ത്യ്രങ്ങളാണ് ഇപ്പോള്‍ നല്‍കിയിട്ടുള്ളതെന്ന് വെളിപ്പെടുത്താമോ ;

(ബി) ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി റോഡ് വികസന പദ്ധതി, ദേശീയ ഗ്രാമീണ ആരോഗ്യ ദൌത്യം തുടങ്ങിയവയുടെ ഏതെല്ലാം മാനദണ്ഡങ്ങളിലാണ് സംസ്ഥാനത്തിന്റെ പ്രത്യേകതകള്‍ പരിഗണിച്ചുകൊണ്ടുള്ള മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളതെന്ന് വിശദമാക്കാമോ ; ഇത് എന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു എന്ന് വ്യക്തമാക്കുമോ ;

(സി) ഇതുവഴി ലഭ്യമാകുന്ന പണം പൂര്‍ണ്ണമായും സംസ്ഥാനത്തിന്റെ താല്പര്യങ്ങള്‍ക്കനുസൃതമായി ചിലവഴിക്കാന്‍ കഴിയാവുന്ന അവസ്ഥയിലാണോ എന്ന് വ്യക്തമാക്കുമോ ?

*136

തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള പുതിയ മേഖലകള്‍

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, പി.. മാധവന്‍

,, എം. . വാഹീദ്

,, ലൂഡി ലൂയിസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമ വികസനവും ആസൂത്രണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() തൊഴിലുറപ്പ് പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്ന പുതിയ മേഖലകള്‍ ഏതെല്ലാമെന്നും ഇത് എന്ന് മുതല്‍ക്കാണ് ഉള്‍പ്പെടുത്തുന്നതെന്നും അറിയിക്കുമോ;;

(ബി) പദ്ധതിയുടെ ജോലി സമയം, വേതന വര്‍ദ്ധനവ് എന്നിവയില്‍ മാറ്റം വരുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി) കാര്‍ഷിക പരമ്പരാഗത ഗ്രാമീണ മേഖലകള്‍ക്ക് ഇതുമൂലം ഉണ്ടാകുന്ന മാറ്റങ്ങള്‍ എന്തെല്ലാമാണ് എന്നും പുതിയ മേഖലകളില്‍ പ്രായോഗികമായ രീതിയില്‍ പദ്ധതി ഉപയോഗപ്പെടുത്തുവാന്‍ ആവശ്യമായ ചര്‍ച്ചകള്‍ നടത്തുമോ എന്നും വ്യക്തമാക്കുമോ?

*137

മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി

ശ്രീ. എളമരം കരീം

,, രാജു എബ്രഹാം

,, വി. ശിവന്‍കുട്ടി

,, പി. റ്റി.. റഹീം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും നോര്‍ക്കയും സാംസ്കാരികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ആനൂകൂല്യം, കാര്‍ഷിക മേഖല, ക്ഷീരമേഖല, നീര്‍ത്തടാധിഷ്ഠിത പദ്ധതികള്‍ എന്നിവയിലേക്ക് വ്യാപിപ്പിക്കുന്നതിന് സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ ;

(ബി) ഇതു സംബന്ധിച്ച് സര്‍ക്കാര്‍ എന്തെങ്കിലും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ; ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?

*138

ഭക്ഷ്യ എണ്ണയും പയറുവര്‍ഗ്ഗങ്ങളും ന്യായവിലയ്ക്കു നല്‍കുവാന്‍ പദ്ധതി

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, കെ. ശിവദാസന്‍ നായര്‍

,, എം. . വാഹീദ്

,, വര്‍ക്കല കഹാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണവകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് ഭക്ഷ്യ എണ്ണയും പയറുവര്‍ഗ്ഗങ്ങളും ന്യായവിലയ്ക്കു നല്‍കുവാന്‍ കണ്‍സ്യൂമര്‍ഫെഡ് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;

(ബി) ഈ പദ്ധതിക്ക് കേന്ദ്രമന്ത്രാലയത്തിന്റെ എന്തെല്ലാം സഹായങ്ങളാണു ലഭ്യമാക്കുന്നത്;

(സി) ഈ പദ്ധതി നടപ്പില്‍ വരുത്തുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്?

*139

പട്ടികവര്‍ഗ്ഗ സമഗ്ര വിവരവ്യൂഹം

ശ്രീ. ലൂഡി ലൂയിസ്

,, കെ. അച്ചുതന്‍

,, ഷാഫി പറമ്പില്‍

,, വി. റ്റി. ബല്‍റാം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികവര്‍ഗ്ഗക്ഷേമവും യുവജനകാര്യവും കാഴ്ചബംഗ്ളാവുകളും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവരുടെ വിവരങ്ങള്‍ ശാസ്ത്രീയമായി ലഭിക്കുന്നതിന് എന്തെങ്കിലും സംവിധാനം നിലവിലുണ്ടോ;

(ബി) ഇല്ലെങ്കില്‍ ഇവരുടെ വിവരങ്ങള്‍ ലഭിക്കുന്നതിന് ഒരു സമഗ്ര വിവര വ്യൂഹം തയ്യാറാക്കുമോ;

(സി) ഇതിനായി എന്തെല്ലാം പ്രാരംഭ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

*140

പട്ടികവര്‍ഗ്ഗ കുടുംബങ്ങളെ സംബന്ധിച്ച് കിലയുടെ വിവരശേഖരണം

ശ്രീ. എന്‍. ഷംസുദ്ദീന്‍

,, പി.ബി. അബ്ദുള്‍ റസാക്

'' സി. മോയിന്‍കുട്ടി

'' അബ്ദുറഹിമാന്‍ രണ്ടത്താണി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികവര്‍ഗ്ഗക്ഷേമവും യുവജനകാര്യവും കാഴ്ചബംഗ്ളാവുകളും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() പട്ടികവര്‍ഗ്ഗ കുടുംബങ്ങളെ സംബന്ധിച്ച് കില വിവരശേഖരണം നടത്തിയിട്ടുണ്ടോ; എങ്കില്‍ ആയത് സംബന്ധിച്ച സ്ഥിതി വിവരം ലഭ്യമായിട്ടുണ്ടോ;

(ബി) പ്രസ്തുത സര്‍വ്വേ ഫലങ്ങള്‍ സമഗ്രമല്ലെന്ന റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ചില ജില്ലകളില്‍ നിന്നും ഇത് സംബന്ധിച്ച വിവരശേഖരണം നടത്താനാവാത്തതിന്റെ കാരണമെന്താണെന്ന് അന്വേഷിച്ചിട്ടുണ്ടോ ; ആയത് സംബന്ധിച്ച വിശദവിവരം നല്‍കാമോ;

(ഡി) പട്ടികവര്‍ഗ്ഗ കുടുംബങ്ങളില്‍ റേഷന്‍ കാര്‍ഡുപോലുമില്ലാത്ത കുടുംബങ്ങളുടെ കണക്ക് പ്രസ്തുത സര്‍വ്വേ പ്രകാരം ലഭിച്ചിട്ടുണ്ടോ; എങ്കില്‍ എത്രയാണെന്ന് വെളിപ്പെടുത്തുമോ;

() റേഷന്‍ കാര്‍ഡുപോലുമില്ലാത്ത കുടുംബങ്ങള്‍ക്ക് എന്തെങ്കിലും സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കുന്നുണ്ടോ എന്ന കാര്യം അന്വേഷിക്കുമോ; റേഷന്‍ കാര്‍ഡ് നല്‍കാതിരിക്കാനുള്ള സാഹചര്യം അന്വേഷിക്കുമോ;

(എഫ്) കഴിഞ്ഞ സാമ്പത്തിക വര്‍ഷം പട്ടിക വര്‍ഗ്ഗക്ഷേമത്തിന് എന്തു തുക ചെലവഴിച്ചുവെന്ന് വ്യക്തമാക്കാമോ?

*141

ജൈവ വളങ്ങളും ജീവാണു വളങ്ങളും പ്രചരിപ്പിക്കുവാന്‍ നടപടികള്‍

ശ്രീ. കെ. അജിത്

,, മുല്ലക്കര രത്നാകരന്‍

'' ജി. എസ്. ജയലാല്‍

'' വി. ശശി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() വിവിധ തരത്തിലുള്ള ജൈവ വളങ്ങളും ജീവാണു വളങ്ങളും പ്രചരിപ്പിക്കുവാന്‍ എന്തെല്ലാം നടപടികള്‍

സ്വീകരിച്ചു വരുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) ജൈവ-ജീവാണു വളങ്ങളും ജൈവ കീടനാശിനികളും ഉല്പാദിപ്പിക്കുന്നതിനും അവയുടെ ഗുണ നിലവാരം പരിശോധിക്കുന്നതിനും എന്തെല്ലാം സംവിധാനങ്ങളുണ്ടെന്ന് വെളിപ്പെടുത്തുമോ;

(സി) ജൈവ കൃഷിയുടെയും വളങ്ങളുടെയും പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അത് തടയുന്നതിന് എന്തെല്ലാം നടപടികളെടുത്തു വരുന്നുണ്ടെന്ന് വിശദമാക്കുമോ?

*142

ജില്ലാ സഹകരണ ബാങ്കുകളുടെ ഭരണസമിതി തെരഞ്ഞെടുപ്പ്

ശ്രീ. വി. ശിവന്‍കുട്ടി

,, .പി. ജയരാജന്‍

,, കോലിയക്കോട്എന്‍.കൃഷ്ണന്‍ നായര്‍

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കു

കളുടെ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ടവകാശം നല്‍കിയിരിക്കുന്നത് ഏതൊക്കെ മേഖലകളിലെ സംഘങ്ങള്‍ക്കാണ് ; ഏത് തീയതി വരെ രജിസ്റര്‍ ചെയ്യപ്പെട്ട സംഘങ്ങള്‍ക്കാണ് ;

(ബി) ഇവയില്‍ സ്വന്തമായി അപ്പക്സ് സ്ഥാപനങ്ങളുള്ള മേഖലകള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ ;

(സി) ജില്ലാബാങ്കുകളില്‍ നിന്നും വായ്പയെടുക്കാത്ത സംഘങ്ങള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ ;

(ഡി) ജില്ലാബാങ്കുകളിലെ ഭരണ സമിതികളിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ കാര്‍ഷിക വായ്പ നല്‍കുന്ന പ്രാഥമിക സഹകരണസംഘങ്ങള്‍ക്കും അര്‍ബന്‍ ബാങ്കുകള്‍ക്കും മാത്രം വോട്ടവകാശം നല്‍കിയാല്‍ മതിയെന്ന സര്‍ക്കാര്‍ തീരുമാനത്തെ ശരിവയ്ക്കുന്ന ഹൈക്കോടതി വിധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

() ഈ വിധി ഇപ്പോള്‍ മറികടക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കാമോ ?

*143

മാതൃകാ പട്ടികവര്‍ഗ്ഗ കോളനി

ശ്രീ. വി. പി. സജീന്ദ്രന്‍

,, . സി. ബാലകൃഷ്ണന്‍

,, പി. സി. വിഷ്ണുനാഥ്

,, ഡൊമിനിക് പ്രസന്റേഷന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികവര്‍ഗ്ഗക്ഷേമവും യുവജനകാര്യവും കാഴ്ചബംഗ്ളാവുകളും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ പട്ടികവര്‍ഗ്ഗ കോളനികള്‍ മാതൃകാ കോളനികളാക്കി മാറ്റുന്നതിന് എന്തെല്ലാം കര്‍മ്മപദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളത്;

(ബി) എന്തെല്ലാം ഭൌതിക സാഹചര്യങ്ങളാണ് മാതൃകാ കോളനികളില്‍ ഒരുക്കാനുദ്ദേശിക്കുന്നത്;

(സി) ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ?

*144

സഹകരണ വര്‍ഷത്തിന്റെ ഭാഗമായുള്ള പദ്ധതികള്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

,, കോടിയേരി ബാലകൃഷ്ണന്‍

,, കെ. രാധാകൃഷ്ണന്‍

,, . എം. ആരിഫ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഐക്യരാഷ്ട്രസഭ 2012 അന്തര്‍ദ്ദേശീയ സഹകരണവര്‍ഷമായി പ്രഖ്യാപിച്ചിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ സഹകരണവര്‍ഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് സഹകരണമേഖലയുടെ വളര്‍ച്ചയ്ക്ക് സഹായകരമായ രീതിയില്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി) സഹകരണ ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനും സഹകരണമേഖലയിലെ കള്ളനാണയങ്ങളായ കടലാസ് സംഘങ്ങളെ ഒഴിവാക്കുന്നതിനും തയ്യാറാകുമോ;

(ഡി) പ്രഖ്യാപിത സഹകരണ തത്വങ്ങള്‍ക്കനുസൃതമല്ലാത്തതായി ആക്ഷേപിക്കപ്പെട്ട നടപടികളില്‍നിന്നും പിന്തിരിയാന്‍ തയ്യാറാകുമോ ?

*145

എമിഗ്രേഷന്‍ നിയമത്തിലെ ഉപാധികള്‍ പിന്‍വലിക്കാന്‍ നടപടി

ശ്രീ. എം. ഹംസ

,, ജെയിംസ് മാത്യ

ഡോ. കെ.ടി. ജലീല്‍

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും നോര്‍ക്കയും സാംസ്കാരികവും വ കുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() അവിദഗ്ദ്ധ കുടിയേറ്റ തൊഴിലാളികള്‍ ഗള്‍ഫ് യാത്രക്ക് എമിഷ്രേന്‍ ക്ളിയറന്‍സിനായി വന്‍ തുക കരുതലായി കെട്ടിവയ്ക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉപാധി സംസ്ഥാനത്തെ എങ്ങനെ ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ ;

(ബി) ഇത്തരത്തില്‍ കരുതല്‍ തുക കെട്ടിവയ്ക്കുന്നതില്‍ നിന്ന് രക്ഷപ്പെടാന്‍ അനധികൃത മാര്‍ഗ്ഗത്തിലൂടെ കുടിയേറ്റം നടക്കുന്നതായ സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ '

(സി) സംസ്ഥാനത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് ഗള്‍ഫ് ജോലി നിഷേധിക്കുന്ന തരത്തിലുള്ള എമിഗ്രേഷന്‍ നിയമത്തിലെ ഉപാധികള്‍ കേന്ദ്രസര്‍ക്കാരിനെ കൊണ്ട് പിന്‍വലിപ്പിക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ?

*146

മില്‍മയുടെ പ്രവര്‍ത്തനം

ശ്രീ. കെ. ദാസന്‍

,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, ബി.ഡി. ദേവസ്സി

,, എസ്. രാജേന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും നോര്‍ക്കയും സാംസ്കാരികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() മില്‍മയ്ക്ക് വില്പനയ്ക്കാവശ്യമായ പാല്‍ മുഴുവനും സംസ്ഥാനത്തു നിന്നു സംഭരിക്കാന്‍ കഴിയുന്നുണ്ടോ ;

(ബി) മില്‍മയുടെ പ്രതിനദിന ചെലവ് സംബന്ധിച്ച് വ്യക്തമാക്കാമോ ;

(സി) മില്‍മ ലാഭത്തിലാണോ നഷ്ടത്തിലാണോ പ്രവര്‍ത്തിക്കുന്നത് ;

(ഡി) പാല്‍വില വര്‍ദ്ധനയ്ക്കു ശേഷം മില്‍മയുടെ ലാഭം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ;

() മില്‍മ പാലിന്റെയും പാലുല്പാദനങ്ങളുടേയും ഉല്പാദനത്തിനായി പാല്‍പ്പൊടി എത്രത്തോളം ഉപയോഗിക്കുന്നു എന്ന് വിശദമാക്കാമോ ?

*147

പാരമ്പരാഗത വ്യവസായവും തൊഴിലുറപ്പ് പദ്ധതിയും

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും നോര്‍ക്കയും സാംസ്കാരികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ക്ഷീരമേഖല, ഫിഷറീസ്, കയര്‍, പരമ്പരാഗത വ്യവസായം മാലിന്യ സംസ്ക്കരണം തുടങ്ങിയവയെ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടോ ;

(ബി) എങ്കില്‍ ഏതൊക്കെ ഇനങ്ങളാണ് പുതുതായി ഉള്‍പ്പെടുത്തിയിട്ടുള്ളത് ; വ്യക്തമാക്കാമോ ;

(സി) ഏപ്രില്‍ മാസം അവസാനത്തോടെ കേന്ദ്ര സര്‍ക്കാര്‍ പുതുതായി ഏതാനും ഇനം പ്രവര്‍ത്തികള്‍ കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് കരുതുന്നുണ്ടോ ; വിശദാംശങ്ങള്‍ അറിയിക്കുമോ ;

(ഡി) മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി പദ്ധതി സമയബന്ധിതമായി നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ; എങ്കില്‍ എന്തൊക്കെ നടപടികള്‍ കൈക്കൊള്ളും എന്ന് വ്യക്തമാക്കാമോ ?

*148

പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സൌജന്യ ചികിത്സ

ശ്രീ. റ്റി. യു. കുരുവിള

,, മോന്‍സ് ജോസഫ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികവര്‍ഗ്ഗക്ഷേമവും യുവജനകാര്യവും കാഴ്ചബംഗ്ളാവുകളും മൃഗശാലകളുംവകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സൌജന്യ ചികിത്സ ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;

(ബി) ഇവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിന് എന്തെങ്കിലും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;

(സി) പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിന് എന്തെങ്കിലും പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോയെന്ന്വ്യക്തമാക്കാമോ?

T*149

മലയാളത്തിന് ക്ളാസിക്കല്‍ പദവി

ശ്രീ. ചിറ്റയം ഗോപകുമാര്‍

,, മുല്ലക്കര രത്നാകരന്‍

,, പി. തിലോത്തമന്‍

,, .കെ.വിജയന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും നോര്‍ക്കയും സാംസ്കാരികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() മലയാളത്തിന് ക്ളാസിക്കല്‍ പദവി നേടിയെടുക്കുന്നതിന് നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി) സംസ്ഥാനത്തെ മലയാള മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ?

*150

വായ്പ തിരിച്ചടവ് ഉദാരമാക്കുന്നതിനുള്ള നടപടി

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, പാലോട് രവി

,, സണ്ണി ജോസഫ്

,, ലൂഡി ലൂയിസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സഹകരണ ബാങ്കുകളില്‍ വായ്പ തിരിച്ചടവ് വ്യവസ്ഥകള്‍ ഉദാരമാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(ബി) സഹകരണ ബാങ്കുകള്‍ നല്‍കുന്ന വായ്പകള്‍ക്കുള്ള റിസ്ക്ക് ഫണ്ട് സ്കീമില്‍ വായ്പ എടുക്കുന്നവര്‍ക്കായി എന്തെല്ലാം ഇളവുകളാണ് വരുത്തുവാന്‍ ഉദ്ദേശിക്കുന്നത്;

(സി) വിദ്യാഭ്യാസ വായ്പയ്ക്ക് പഠനകാലത്ത് പലിശ ഒഴിവാക്കി കൊടുക്കുവാനുള്ള പദ്ധതി സഹകരണ ബാങ്കുകളില്‍ നടപ്പാക്കുമോ ?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.