UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >4th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 4th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

1356

സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ നടപടി

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() സംസ്ഥാനത്തെ സഹകരണസംഘങ്ങളുടെ നിലനില്‍പ്പിന് എന്തെങ്കിലും ഭീഷണി നേരിടുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ബി) പുതിയ സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് എന്തെല്ലാം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് കൊണ്ടുവരുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി) പ്രാഥമിക സഹകരണസംഘങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സഹകരണമേഖലയുടെ സേവനം സാധാരണ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനും എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ ?

1357

സഹകരണ ബാങ്ക് ഭരണ സമിതിയിലെ പ്രാതിനിധ്യം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() സഹകരണ ബാങ്കുകളിലെ ഭരണ സമിതിയില്‍ നിക്ഷേപകര്‍,ബാങ്കിംഗ് വിദഗ്ദ്ധര്‍ എന്നീ വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കാറുണ്ടോ;

(ബി) ഇല്ലെങ്കില്‍ ഭാവിയില്‍ ഇവര്‍ക്ക് പ്രാതിനിധ്യം നല്‍കുമോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി) ഇവരെ കൂടാതെ ഏതൊക്കെ വിഭാഗക്കാര്‍ക്കുകൂടി ഭരണ സമിതിയില്‍ പുതിയ ഓര്‍ഡിനന്‍സ് പ്രകാരം സീറ്റുകള്‍ സംവരണം ചെയ്യുന്നുണ്ട്; വിശദാംശങ്ങള്‍ നല്‍കുമോ;

(ഡി) ഇത്തരം സംവരണങ്ങള്‍ വഴി ബാങ്കിന്റെ ഭരണത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്താനാകും എന്നാണ് കരുതുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ?

1358

ജില്ലാ സഹകരണ ബാങ്കുകളുടെ ഭരണസമിതികള്‍ പിരിച്ചുവിട്ട നടപടി

ശ്രീ. . കെ. ബാലന്‍

,, എം. ഹംസ

,, കെ. കെ. ജയചന്ദ്രന്‍

,, . പ്രദീപ്കുമാര്‍

() സംസ്ഥാനത്തെ 14 ജില്ലാ സഹകരണ ബാങ്കുകളുടെ ഭരണസമിതികള്‍ സര്‍ക്കാര്‍ പിരിച്ചുവിടുകയുണ്ടായോ;

(ബി) ഭരണസമിതികളില്‍ എന്നു മുതലാണ് അഡ്മിനിസ്ട്രേറ്റര്‍ ഭരണം നിലവില്‍ വന്നത്;

(സി) പിരിച്ചുവിടപ്പെട്ട ഭരണസമിതികളുടെ കാലാവധി എന്നുവരെയുണ്ടായിരുന്നു;

(ഡി) ഓര്‍ഡിനന്‍സ് വഴി ഭരണസമിതികള്‍ പിരിച്ചുവിടാനുള്ള അടിയന്തിര സാഹചര്യം എന്തായിരുന്നു എന്ന് വ്യക്തമാക്കാമോ; നിര്‍ദ്ദിഷ്ട കേന്ദ്ര നിയമത്തിന് വിരുദ്ധമാണിതെന്ന് അറിയാമോ;

() ജില്ലാ സഹകരണബാങ്കുകളുടെ ഭരണസമിതികളെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തുക എന്നത് ഈ സര്‍ക്കാരിന്റെ നയമാണോ?

1359

ജില്ലാ സഹകരണ ബാങ്ക് ഭരണസമിതികളെ പിരിച്ചുവിട്ട നടപടി

ശ്രീ. ജി. സുധാകരന്‍

() സഹകരണ വായ്പാമേഖലയിലെ ത്രിതല സംവിധാനത്തില്‍ ഉള്‍പ്പെടുന്ന സംഘങ്ങള്‍/ബാങ്കുകള്‍ ഏതൊക്കെയാണെന്ന് അറിയിക്കുമോ ;

(ബി) വായ്പേതര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങള്‍ക്ക് ജില്ലാ സഹകരണ ബാങ്കുകളില്‍ വോട്ടവകാശമുള്ള എ ക്ളാസ്സ് അംഗത്വം നല്‍കുന്നത് സഹകരണ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായിട്ടാണോ ; അല്ലെങ്കില്‍ ഇത്തരം സംഘങ്ങള്‍ളെ എ ക്ളാസ് അംഗത്വത്തില്‍ നിന്നും ഒഴിവാക്കുമോ ;

(സി) 2001-2006 ല്‍ ജില്ലാ സഹകരണ ബാങ്കുകളിലും പ്രാഥമികകാര്‍ഷിക വായ്പ സഹകരണസംഘങ്ങളിലും ഉണ്ടായ അഴിമതികള്‍ സംബന്ധിച്ച അന്വേഷണങ്ങളില്‍ എത്ര കോടി രൂപയുടെ നഷ്ടമുണ്ടായതായി കണ്ടെത്തിയിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ ;

(ഡി) വായ്പേതര സംഘങ്ങള്‍ അവരുടെ നിക്ഷേപത്തിന്റെ എത്ര ശതമാനം ജില്ലാ സഹകരണ ബാങ്കുകളില്‍ നിക്ഷേപിക്കേണ്ടതുണ്ട് ;

() വായ്പേതര സംഘങ്ങള്‍ക്ക് അവയുടെ മാത്രമായ അപ്പക്സ് സംഘങ്ങള്‍ നിലവിലുണ്ടോ ; ഉണ്ടെങ്കില്‍ ഇത്തരം സംഘങ്ങള്‍ക്ക് മറ്റൊരു അപ്പക്സ് സ്ഥാപനത്തില്‍ കൂടിവോട്ടവകാശത്തോടുകൂടി അംഗത്വം നല്‍കുന്നത് നിയമപരമാണോ എന്ന് വ്യക്തമാക്കുമോ ;

(എഫ്) ജില്ലാ സഹകരണ ബാങ്കുകളിലെ തെരഞ്ഞെടുത്ത ഭരണസമിതികളെ ഓര്‍ഡിനനന്‍സിലൂടെ പിരിച്ചുവിട്ട നടപടി 2001-2006 കാലഘട്ടത്തില്‍ ജില്ലാ സഹകരണ ബാങ്കുകളില്‍ നടന്ന അഴിമതിയും സാമ്പത്തിക ക്രമക്കേടും തുടരാന്‍ ഇടയാക്കുമെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ?

1360

ഫാര്‍മേഴ്സ് സര്‍വ്വീസ് സെന്ററുകള്‍

ശ്രീ... അസീസ്

'' കോവൂര്‍ കുഞ്ഞുമോന്‍

() സംസ്ഥാനത്ത് സഹകരണ വകുപ്പിന് കീഴില്‍ ഫാര്‍മേഴ്സ് സര്‍വ്വീസ് സെന്ററുകള്‍ സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) ഈ സെന്ററുകള്‍ മുഖേന എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് നടത്തുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

1361

മില്‍മ ഡയറി ജീവനക്കാര്‍ക്കുള്ള ക്ഷേമനിധിയുംപെന്‍ഷനും

ശ്രീ. കെ. രാജൂ

() സഹകരണ സംഘങ്ങളുടെ കീഴില്‍ രജിസ്റര്‍ ചെയ്യപ്പെട്ട മില്‍മ ഡയറി ജീവനക്കാര്‍ക്ക് പെന്‍ഷനും ക്ഷേമനിധിയും ആവിഷ്ക്കരിച്ച് നടപ്പിലാക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) ഇതര സമാന മേഖലകളിലെ ജീവനക്കാര്‍ക്ക് പ്രസ്തുത ആനുകൂല്യങ്ങള്‍ ലഭിക്കുമ്പോള്‍ ഈ മേഖലയിലെ ജീവനക്കാര്‍ക്ക് ഇത് ലഭിക്കാതെ പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ ?

1362

സഹകരണ മേഖലയിലെ ജീവനക്കാരുടെ സര്‍വ്വീസ് വ്യവസ്ഥകള്

ശ്രീ. ബി.സത്യന്‍

() സഹകരണ മേഖലയിലെ ജീവനക്കാര്‍ക്ക് കെ.എസ്.ആര്‍-ഉം കെ.എസ്.എസ്.ആര്‍-ഉം ബാധകമാണോ എന്ന് വ്യക്തമാക്കാമോ;

(ബി) സഹകരണ മേഖലയിലെ പാര്‍ട്ട് ടൈം ജീവനക്കാര്‍ക്ക് ഡി.., ലീവ് സറണ്ടര്‍, മെഡിക്കല്‍ അലവന്‍സ്, എച്ച്.ആര്‍.., മറ്റ് അലവന്‍സുകള്‍ എന്നിവ ലഭ്യമാകുന്ന വ്യവസ്ഥകള്‍ വിശദമാക്കാമോ?

1363

സഹകരണസംഘം ജീവനക്കാരുടെ നിയമനത്തിലെ സംവരണതത്വ ലംഘനം

ശ്രീ. എം. ചന്ദ്രന്‍

() സംസ്ഥാനത്തെ സഹകരണ സംഘം ജീവനക്കാരുടെ നിയമനങ്ങളില്‍ 10% സംവരണതത്വം പല സംഘങ്ങളും പാലിക്കുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) സംസ്ഥാനത്ത് എത്ര സഹകരണ സംഘങ്ങളാണ് ഇത്തരത്തില്‍ സംവരണതത്വങ്ങള്‍ പാലിക്കാതെ നിയമനം നടത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(സി) സംവരണതത്വം പാലിക്കാതെ നിയമനം നടത്തിയതായി കണ്ടെത്തിയിട്ടുള്ള ഏതെങ്കിലും സംഘത്തിനെതിരെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(ഡി) ഇല്ലെങ്കില്‍ എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാത്തതെന്നു വ്യക്തമാക്കാമോ?

1364

പുതിയ കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ രൂപീകരിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുന്ന സമീപനം

ശ്രീ. . എം. ആരിഫ്

() സംസ്ഥാനത്ത് കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ രൂപീകരിക്കുന്നതിന് നിലവിലുള്ള മാനദണ്ഡങ്ങളില്‍ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ ;

(ബി) പുതിയ സൊസൈറ്റികളുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ എന്തെങ്കിലും ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ ; എങ്കില്‍ അതിന്റെ കോപ്പി ലഭ്യമാക്കുമോ ;

(സി) നിലവിലെ ആക്ടിനും റൂളിനും വിധേയമായി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രജിസ്ട്രേഷന്‍ നടപടിക്കായി എ.ആര്‍. ഓഫീസുകളില്‍ നല്‍കുന്ന അപേക്ഷകള്‍ ബന്ധപ്പെട്ട ഓഫീസര്‍മാര്‍ പലകാരണങ്ങള്‍ പറഞ്ഞ് രജിസ്റ്റര്‍ചെയ്യാതെ പുതിയ സഹകാരികളെ നിരുത്സാഹപ്പെടുത്തുന്നതായ ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ;

(ഡി) ആലപ്പുഴ ജില്ലയില്‍ ഇത്തരത്തില്‍ രജിസ്ട്രേഷന്‍ മന:പ്പൂര്‍വ്വം നടത്താതിരിക്കുന്ന ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരെ ആരെങ്കിലും പരാതി സമര്‍പ്പിച്ചിട്ടുണ്ടോ ; എത്ര അപേക്ഷകള്‍ ഇപ്പോള്‍ നടപടികള്‍ക്കായി ഓഫീസില്‍ കെട്ടികിടക്കുന്നുണ്ടെന്ന് അറിയിക്കുമോ ;

() രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാകാത്തതിന്റെ പേരില്‍ ആരെങ്കിലും ബഹു:കോടതിയെ സമീപിച്ചതായി അറിവില്‍പ്പെട്ടിട്ടുണ്ടോ ?

1365

വനിതാ സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനം

ശ്രീമതി.ജമീലാ പ്രകാശം

() കേരളത്തില്‍ എത്ര വനിതാ സഹകരണ സംഘങ്ങളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത് ;

(ബി) അവയുടെ വിശദാംശങ്ങളും ഓരോ സംഘവും നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദവിവരങ്ങളും വ്യക്തമാക്കാമോ ;

(സി) വനിതാ സഹകരണ സംഘങ്ങളുടെ കീഴില്‍ നീതി മെഡിക്കല്‍ സ്റോറുകള്‍ അനുവദിക്കപ്പെട്ടിട്ടുണ്ടോ ;

(ഡി) ഉണ്ടെങ്കില്‍ എത്ര നീതി മെഡിക്കല്‍ സ്റോറുകളാണ് അനുവദിക്കപ്പെട്ടിട്ടുള്ളതെന്നും എവിടെയൊക്കെയാണ് അനുവദിക്കപ്പെട്ടിട്ടുള്ളതെന്നും വിശദമാക്കാമോ ?

1366

പട്ടികജാതി/വര്‍ഗ്ഗ സഹകരണ സംഘങ്ങള്‍

ശ്രീ. റ്റി. വി. രാജേഷ്

() സംസ്ഥാനത്ത് എത്ര പട്ടികജാതി/വര്‍ഗ്ഗ സഹകരണ സംഘങ്ങള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്; ഇവയില്‍ എത്ര സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്;

(ബി) ഈ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം കടുത്ത പ്രതിസന്ധിയിലാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം നല്‍കാമോ;

(സി) പട്ടികജാതി/വര്‍ഗ്ഗ സഹകരണ സംഘങ്ങള്‍ക്ക് ഫണ്ട് ലഭ്യമാക്കുന്നതിനും അവയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

1367

സഹകരണ ആശുപത്രികളുടെ പ്രവര്‍ത്തനം

ശ്രീ. ഷാഫി പറമ്പില്‍

() സംസ്ഥാനത്ത് എത്ര സഹകരണ ആശുപത്രികള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്; ജില്ലതിരിച്ചുള്ള പേരുവിവരം നല്‍കുമോ;

(ബി) ഈ ആശുപത്രികളില്‍ രോഗികളെ കിടത്തി ചികിത്സിക്കുന്നവ ഏതൊക്കെ; നൂറോ അതില്‍ക്കൂടുതലോ കിടക്കകളുള്ള ആശുപത്രികള്‍ ഏതൊക്കെയാണ്;

(സി) ഈ ആശുപത്രികളില്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍ ഏതൊക്കെയാണ്;

(ഡി) കേന്ദ്രസര്‍ക്കാരിന് തുടര്‍ച്ചയായി ആദായനികുതി നല്‍കുന്ന ആശുപത്രികള്‍ ഏതൊക്കെയാണ്;

() കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ സഹകരണ ആശുപത്രികള്‍ക്കു ധനസഹായം നല്‍കിയിട്ടുണ്ടോ; എങ്കില്‍ ഏതൊക്കെ ആശുപത്രികള്‍ക്ക് എത്ര തുക വീതം നല്‍കിയിട്ടുണ്ട്;

(എഫ്) ആതുരരംഗത്തു പ്രവര്‍ത്തിക്കുന്ന ഇത്തരം ആശുപത്രികളെ ആദായനികുതിയില്‍ നിന്നും ഒഴിവാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;

(ജി) ഇത്തരം സഹകരണ ആശുപത്രികള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, മറ്റു ധനകാര്യസ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് ധനസഹായം ലഭ്യമാക്കുന്ന വിധത്തില്‍ ഒരു പഠനം നടത്തുവാന്‍ തയ്യാറാകുമോ; വിശദമാക്കുമോ?

1368

കാര്‍ഷിക വായ്പ

ശ്രീമതി കെ.എസ്.സലീഖ

() ഈ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം കാര്‍ഷിക മേഖലയില്‍ എത്ര കോടി രൂപ വായ്പ നല്‍കുകയുണ്ടായി; ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(ബി) സംസ്ഥാനത്ത് നബാര്‍ഡിന്റെ സഹായത്താല്‍ ഈ സര്‍ക്കാരിന്റെ കാലത്ത് എത്ര രൂപയുടെ കാര്‍ഷിക വായ്പകള്‍ നാളിതുവരെ നല്‍കിയിട്ടുണ്ട്; ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(സി) കര്‍ഷകരെ സഹായിക്കുവാന്‍ സഹകരണ വകുപ്പ് എന്തെങ്കിലും നൂതന ആശയങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ?

1369

നെല്‍ക്കൃഷിക്കാര്‍ക്ക് പലിശരഹിതവായ്പ

ശ്രീ. എം. ഹംസ

() സംസ്ഥാനത്തെ ഏതെല്ലാം ജില്ലാ സഹകരണബാങ്കുകളാണ് നെല്‍ക്കൃഷിക്കാര്‍ക്ക് പലിശരഹിതവായ്പ നല്‍കിയിരുന്നത്;

(ബി) പാലക്കാട് ജില്ലാ സഹകരണബാങ്ക് മേലിനത്തില്‍ എത്ര കോടി രൂപയുടെ വായ്പയാണു നല്‍കിയത്;

(സി) പ്രസ്തുതപദ്ധതി എത്ര നെല്‍കര്‍ഷകര്‍ക്കാണ് ഉപയോഗപ്രദമായത്; വിശദാംശം ലഭ്യമാക്കുമോ;

(ഡി) നെല്‍കര്‍ഷകര്‍ക്ക് പലിശരഹിതവായ്പ നല്‍കുന്നതിനായി പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങള്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങള്‍ നല്‍കുവാനാണ് ഉദ്ദേശിക്കുന്നത്; വിശദാംശം ലഭ്യമാക്കുമോ?

1370

വിലനിലവാരം പിടിച്ച് നിര്‍ത്തുന്നതിന് കണ്‍സ്യൂമര്‍ ഫെഡിന്റെ ഇടപെടല്‍

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, സി. പി. മുഹമ്മദ്

,, സണ്ണി ജോസഫ്

() പൊതു വിപണിയിലെ വിലനിലവാരം പിടിച്ച് നിര്‍ത്തുന്നതിന് കണ്‍സ്യൂമര്‍ ഫെഡ് നടത്തുന്ന ഇടപെടല്‍ ഫലപ്രദമാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാം ;

(ബി) സഞ്ചരിക്കുന്ന ത്രിവേണി സ്റോറുകളുടെ പ്രവര്‍ത്തനം വ്യാപകമാക്കുവാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ;

(സി) പ്രത്യേക കാലങ്ങളില്‍ സബ്സിഡി നല്‍കി വിതരണം ചെയ്യുന്ന ഉല്പന്നങ്ങള്‍ ഇതുവഴി വിറ്റഴിക്കുന്നതിനുള്ള നടപടികളെക്കുറിച്ച് ആലോചിക്കുമോ ?

1371

ഇന്റഗ്രേറ്റഡ് കോ-ഓപ്പറേറ്റീവ് ഡെവലപ്പ്മെന്റ് പ്രോജക്ട്

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, എം. പി. വിന്‍സെന്റ്

,, ലൂഡി ലൂയിസ്

() ഇന്റഗ്രേറ്റഡ് കോ-ഓപ്പറേറ്റീവ് ഡവലപ്പ്മെന്റ് പ്രോജക്ടിന്റെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ;

(ബി) ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;

(സി) ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഇത് നടപ്പാക്കുന്നത്?

1372

വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട്

ശ്രീ. ജി. സുധാകരന്‍

,, എസ്. ശര്‍മ്മ

,, സാജു പോള്‍

,, കെ. കെ. നാരായണന്‍

() സംസ്ഥാനത്തെ സഹകരണമേഖലയില്‍ വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കാമോ ;

(ബി) റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ സംസ്ഥാനത്തെ സഹകരണബാങ്കിംഗ് സംവിധാനത്തെ ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ ;

(സി) റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കിയാല്‍ സംസ്ഥാന സഹകരണമേഖലയിലുണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അവ ദൂരീകരിക്കുവാന്‍

സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ ;

(ഡി) ലോകബാങ്ക് സഹായം സംസ്ഥാനങ്ങള്‍ക്ക് ലഭിക്കണമെങ്കില്‍ ലോകബാങ്ക് നിര്‍ദ്ദേശിച്ചതും വൈദ്യനാഥന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുള്ളതുമായ എന്തെല്ലാം കാര്യങ്ങള്‍ നടപ്പിലാക്കേണ്ടതുണ്ട് ;

() ലോകബാങ്കിന്റെ താല്പര്യം എന്താണെന്ന് പരിശോധിച്ചിട്ടുണ്ടോ ?

1373

വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരമുള്ള പാക്കേജ്

ശ്രീ. എം.വി. ശ്രേയാംസ്കുമാര്‍

() കേന്ദ്ര സര്‍ക്കാര്‍ 2009-ല്‍ രൂപം നല്‍കിയ വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് അനുസരിച്ചുള്ള പാക്കേജിനായി സംസ്ഥാന സര്‍ക്കാര്‍ നബാര്‍ഡുമായി ധാരണാ പത്രം ഒപ്പിടാന്‍ തീരുമാനിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി) പ്രസ്തുത പാക്കേജ് നടപ്പാക്കുക വഴി എത്ര കോടി രൂപയുടെ സാമ്പത്തിക സഹായമാണ് സംസ്ഥാനത്തെ സഹകരണ മേഖലയ്ക്ക് ലഭിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(സി) വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് അനുസരിച്ചുള്ള പാക്കേജ് നടപ്പാക്കുക വഴി എന്തെല്ലാം മാറ്റങ്ങളാണ് സംസ്ഥാനത്തെ സഹകരണ മേഖലയില്‍ കൊണ്ടുവരുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ ?

1374

പരിയാരം മെഡിക്കല്‍ കോളേജ് പ്രവേശനത്തില്‍ നടന്ന ക്രമക്കേടുകള്

ശ്രീ. ബെന്നി ബെഹനാന്‍

,, ജോസഫ് വാഴക്കന്‍

,, . ടി. ജോര്‍ജ്

() പരിയാരം മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടന്ന പ്രവേശനത്തില്‍ ക്രമക്കേടുകള്‍ നടന്നതായി അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ടോ;

(ബി) എങ്കില്‍ കണ്ടെത്തിയ പ്രധാന ക്രമക്കേടുകള്‍ എന്തൊക്കെയായിരുന്നു;

(സി) അന്വേഷണ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടിന്മേല്‍ എന്തെല്ലാം തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്?

1375

പരിയാരംമെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ്, പി.ജി.പ്രവേശനം

ശ്രീ. സി.മോയിന്‍കുട്ടി

,, അബ്ദുറഹിമാന്‍ രണ്ടത്താണി

,, പി.ബി.അബ്ദുള്‍ റസാക്

,, എന്‍. ഷംസുദ്ദീന്‍

() പരിയാരം സഹകരണ മെഡിക്കല്‍ കോളേജിലെ എം.ബി.ബി. എസ്., പി.ജി പ്രവേശനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുവാന്‍ നിയോഗിച്ചിരുന്ന അന്വേഷണ സമിതി അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍ എന്തൊക്കയാണെന്ന് വെളിപ്പെടുത്തുമോ ;

(സി) പ്രവേശന നടപടികളില്‍ അഴിമതി നടന്നിട്ടുള്ളതായി അന്വേഷണ സമിതി കണ്ടെത്തിയിട്ടുണ്ടോ ;

(ഡി) എങ്കില്‍ പ്രസ്തുത കണ്ടെത്തല്‍ പ്രകാരം എന്തൊക്കെ തുടര്‍ നടപടികളാണ് ഉദ്ദേശിക്കുന്നത് ;

() അന്വേഷണത്തില്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് തെളിഞ്ഞെന്ന പത്ര റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ?

1376

കഴക്കൂട്ടം സഹകരണ സ്പിന്നിംഗ് മില്ലിന് പ്രവര്‍ത്തന മൂലധനം അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്ന ആരോപണം

ശ്രീ. ബാബു എം. പാലിശ്ശേരി

() തിരുവനന്തപുരം സര്‍വ്വീസ് സഹകരണ ബാങ്കില്‍നിന്നും കഴക്കൂട്ടം സഹകരണ സ്പിന്നിംഗ് മില്ലിന് അഞ്ച് ലക്ഷം രൂപ പ്രവര്‍ത്തനമൂലധനം നല്‍കിയത് സഹകരണസംഘം രജിസ്ട്രാരുടെ അനുമതി പ്രകാരമാണോ;

(ബി) എങ്കില്‍ അതിന്റെ വിശദാംശം ലഭ്യമാക്കുമോ;

(സി) കഴക്കൂട്ടം സഹകരണ സ്പിന്നിംഗ് മില്ലിന്റെ ചീഫ് പ്രമോട്ടര്‍ ആരായിരുന്നു;

(ഡി) സ്പിന്നിംഗ് മില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നുവോ;

() എങ്കില്‍ എന്നുമുതല്‍ തുടങ്ങിയെന്നതിന്റെ വിശദാംശം വ്യക്തമാക്കുമോ;

(എഫ്) സഹകരണസംഘം രജിസ്ട്രാരുടെ അനുമതിയില്ലാതെ ഒരു സര്‍വ്വീസ് സഹകരണ ബാങ്കിന് മറ്റൊരു സഹകരണ സ്ഥാപനത്തില്‍ ഷെയര്‍ എടുക്കുവാന്‍ കഴിയുമോ;

(ജി) ചട്ടങ്ങളും മാനദണ്ഡങ്ങളും മറി കടന്ന് തിരുവനന്തപുരം സര്‍വ്വീസ് സഹകരണ ബാങ്ക് കഴക്കൂട്ടം സഹകരണ സ്പിന്നിംഗ് മില്ലിന് നല്‍കിയ അഞ്ച് ലക്ഷം രൂപയും പലിശയും പിഴപലിശയും തിരിച്ച് പിടിക്കുന്നതിനും സ്പിന്നിംഗ് മില്‍ ചീഫ് പ്രമോട്ടര്‍ക്കും സഹകരണസംഘം ഭരണസമിതിക്കും എതിരെയും സഹകരണ വകുപ്പ് ഇതേവരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(എച്ച്) എങ്കില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു; അതിന്റെ വിശദാംശം വ്യക്തമാക്കുമോ ?

1377

ആര്‍ബിട്രേഷന്‍ കോര്‍ട്ടിന്റെ പ്രിസൈഡിംഗ് ഓഫീസര്‍മാര്

ശ്രീ. കെ. കെ. നാരായണന്‍

() കോ-ഓപ്പറേറ്റീവ് ആര്‍ബിട്രേഷന്‍ കോര്‍ട്ടിന്റെ പ്രിസൈഡിംഗ് ഓഫീസര്‍മാരെ നിയമിക്കുന്ന കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് റൂള്‍സിലെ 67-ാം വകുപ്പ് ഭേദഗതി ചെയ്യുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ ഇതിന്റെ വിശദാംശം വെളിപ്പെടുത്തുമോ?

1378

പ്രാഥമിക സഹകരണസംഘങ്ങളിലെ സ്വര്‍ണ്ണ പണയ പലിശനിരക്ക്

ശ്രീ. ബാബു എം. പാലിശ്ശേരി

() സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളില്‍ സ്വര്‍ണ്ണപ്പണയത്തി എത്ര ശതമാനമാണ് പലിശ ഈടാക്കുന്നത് ;

(ബി) സംസ്ഥാനത്തെ എല്ലാ പ്രാഥമിക സഹകരണ സംഘങ്ങളും ഒരേ നിരക്കിലാണോ പലിശ ഈടാക്കുന്നത് ;

(സി) പലിശനിരക്ക് പുതുക്കുവാന്‍ ആര്‍ക്കാണ് അധികാരം;

(ഡി) എല്ലാ പ്രാഥമിക സഹകരണ സംഘങ്ങളിലും സ്വര്‍ണ്ണപ്പണയ വായ്പയ്ക്ക് ഒരേ നിരക്കില്‍ പലിശ ഈടാക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

1379

സംസ്ഥാന-ജില്ലാ സഹകരണബാങ്കുകളുടെ കിട്ടാക്കടം

ശ്രീമതി കെ. എസ്. സലീഖ

() സംസ്ഥാന-ജില്ലാ സഹകരണബാങ്കുകളുടെ കിട്ടാക്കടം എത്ര കോടി രൂപയാണ്; ജില്ലതിരിച്ചു വ്യക്തമാക്കുമോ;

(ബി) കിട്ടാക്കടം വര്‍ദ്ധിക്കാനുണ്ടായ സാഹചര്യങ്ങള്‍ എന്തൊക്കെയാണെന്നു വിലയിരുത്തിയിട്ടുണ്ടോ;

(സി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഈയിനത്തില്‍ എന്തെങ്കിലും തുക തിരിച്ചുകിട്ടിയിട്ടുണ്ടോ; വിശദമാക്കുമോ?

1380

നിയമസഭാ സാമാജികര്‍ക്കുള്ള ഹൌസിംഗ് ലോണ്‍ കൃത്യമായി അടയ്ക്കുന്നവര്‍ക്കുള്ള സബ്സിഡി

പ്രൊഫ. സി. രവീന്ദ്രനാഥ്

() നിയമസഭാ സാമാജികര്‍ക്കുള്ള ഹൌസിംഗ് ലോണ്‍ പദ്ധതി പ്രകാരം എടുത്ത ലോണ്‍ കൃത്യമായി അടയ്ക്കുന്നവര്‍ക്ക് 4% സബ്സിഡി ലഭിക്കുന്നത് ഇതുവരെ ലഭ്യമായിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ ഇത് നല്‍കുന്നതിന് എന്തെങ്കിലും തടസ്സം നിലനില്‍ക്കുന്നുണ്ടോ;

(സി) എന്താണ് തടസ്സം എന്ന് വിശദമാക്കാമോ;

(ഡി) സബ്സിഡി തുക എന്ന് നല്‍കാനാകുമെന്ന് വിശദമാക്കാമോ?

1381

കണ്ണൂര്‍ സ്പിന്നിംഗ് മില്‍ എംപ്ളോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി യിലെ ക്രമക്കേട്

ശ്രീ. സി. കൃഷ്ണന്‍

() കണ്ണൂര്‍ സ്പിന്നിംഗ് മില്‍ എംപ്ളോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, കക്കാട് (എല്‍.എല്‍.216)-ലെ ക്രമക്കേടിന്റെ ഭാഗമായി നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കുവാനുള്ള എത്ര തുക ഉത്തരവാദികളില്‍ നിന്ന് ഈടാക്കി നല്‍കിയിട്ടുണ്ട് ;

(ബി) ബാക്കി എത്ര തുക നിക്ഷേപകര്‍ക്ക് നല്‍കുവാനുണ്ടെന്ന് വിശദമാക്കാമോ ;

(സി) ക്രമക്കേടിന് ഉത്തരവാദികള്‍ എന്ന് കണ്ടെത്തിയവരില്‍ നിന്നും ഈടാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ ; എത്ര തുക ലഭിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ ;

(ഡി) സൊസൈറ്റിയിലേക്ക് നിക്ഷേപം സ്വികരിക്കുവാനുള്ള അധികാരം പ്രസിഡന്റിനും സെക്രട്ടറിക്കും മാത്രമാണെങ്കിലും നിക്ഷേപം മറ്റാരെങ്കിലും വ്യാജ ഒപ്പിട്ട് സ്വീകരിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ; ഉണ്ടെങ്കില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ;

() സൊസൈറ്റിക്ക് എത്ര തുക വരെ നിക്ഷേപം സ്വീകരിക്കാനാണ് അനുവാദം നല്‍കിയിട്ടുള്ളത് ; കൂടുതല്‍ തുക നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അത് വിശദമാക്കാമോ ?

1382

കോഴിക്കോട് ജില്ലയിലെ സഹകരണ ബാങ്കുകളില്‍ നിന്ന് ലഭിച്ച വായ്പ എഴുതിത്തള്ളുന്നതിനുള്ള അപേക്ഷകള്‍

ശ്രീ. . പ്രദീപ് കുമാര്‍

() കോഴിക്കോട് ജില്ലയിലെ സഹകരണ ബാങ്കുകളില്‍ നിന്നെടുത്ത വായ്പ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;

(ബി) ഈ അപേക്ഷകളുടെ വിശദാംശങ്ങളും അപേക്ഷകളിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്നും വിശദമാക്കുമോ;

(സി) ഇതില്‍ എത്ര അപേക്ഷകളാണ് കര്‍ഷകരില്‍നിന്നും ലഭിച്ചതെന്ന് വിശദമാക്കുമോ ?

1383

തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്കിലെ ക്ളാര്‍ക്ക്/കാഷ്യര്‍ നിയമനം

ശ്രീ. കെ. രാജു

() തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്കിലെ ക്ളാര്‍ക്ക്/കാഷ്യര്‍ തസ്തികയിലേക്ക് റേഷ്യോ പാലിക്കാതെ താഴ്ന്ന തസ്തികയില്‍ നിന്ന് ഉദ്യോഗകയറ്റം നല്‍കി നിയമിച്ചവരില്‍ എത്ര പേരെ റിവര്‍ട്ട് ചെയ്യുകയുണ്ടായി എന്ന് വ്യക്തമാക്കുമോ ;

(ബി) ഇതിന്‍പ്രകാരം ഒഴിവുവന്ന എത്ര തസ്തികകള്‍ കേരളാ പബ്ളിക് സര്‍വ്വീസ് കമ്മീഷന് റിപ്പോര്‍ട്ട് ചെയ്തു എന്നു വ്യക്തമാക്കുമോ ;

(സി) ഇപ്പോള്‍ പ്രസ്തുത തസ്തികയുടെ നിയമന നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ ?

1384

ചാവക്കാട് താലൂക്ക് റൂറല്‍ ഹൌസിംഗ് കോ-ഓപ്പറേറ്റീവ് സംഘം

ശ്രീ. പി. . മാധവന്‍

() മണലൂര്‍ നിയോജകമണ്ഡലത്തിലെ പാവറട്ടിയിലുള്ള ചാവക്കാട് താലൂക്ക് റൂറല്‍ ഹൌസിംഗ് കോ-ഓപ്പറേറ്റീവ് സംഘം നം.344 സെക്രട്ടറി ഒ.ജെ.ജസ്റിന്‍ വിദ്യാഭ്യാസ യോഗ്യതയില്‍ ഇളവ് നല്‍കുന്നത് സംബന്ധിച്ച് അപേക്ഷ നല്‍കിയിരുന്നോ ;

(ബി) എങ്കില്‍ എന്നാണ് നല്‍കിയതെന്ന് അറിയിക്കാമോ ;

(സി) പ്രസ്തുത അപേക്ഷയില്‍ എന്ത് തീരുമാനമെടുത്തുവെന്ന് അറിയിക്കുമോ ;

(ഡി) അന്തിമ തീരുമാനമെടുത്തില്ലെങ്കില്‍ ഉടന്‍ ഇതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

1385

ഖാദി മേഖലയിലെ തൊഴിലാളികള്‍ക്ക് മിനിമം കൂലി വിതരണം ചെയ്യുന്നതിനുള്ള നടപടി

ശ്രീ. എസ്. ശര്‍മ്മ

() ഖാദി വ്യവസായത്തില്‍ മിനിമം കൂലി സംവിധാനം പ്രാബല്യത്തില്‍ വന്നത് എന്നാണ്;

(ബി) ഖാദി തൊഴിലാളികള്‍ക്ക് മിനിമം കൂലി ലഭിക്കാതിരിക്കുന്നതായ സ്ഥിതിവിശേഷം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) 2011-12 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ ഖാദി മേഖലയിലെ തൊഴിലാളികള്‍ക്ക് മിനിമം കൂലി വിതരണം ചെയ്യുന്നതിലേയ്ക്കായി എന്തു തുകയാണ് വകയിരുത്തിയിരുന്നത്;

(ഡി) നീക്കിവയ്ക്കപ്പെട്ട തുകയില്‍ മിനിമം കൂലിയിനത്തില്‍ എന്തു തുകയാണ് ഖജനാവില്‍ നിന്നും ചെലവഴിച്ചിട്ടുള്ളത്?

1386

ഖാദി മേഖലയിലെ തൊഴില്‍ അവസരങ്ങള്‍

ശ്രീ. വി. ശശി

() ഖാദി മേഖലയില്‍ പുതിയ 5000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന ബഡ്ജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ നടപ്പുവര്‍ഷം ഈ മേഖലയില്‍ സൃഷ്ടിക്കപ്പെട്ട പുതിയ തൊഴില്‍ അവസരങ്ങള്‍ എത്രയെന്ന് വ്യക്തമാക്കാമോ; ഇതിന്റെ ജില്ലാടിസ്ഥാനത്തിലുള്ള വിവരം നല്‍കാമോ;

(ബി) ഇത്തരത്തില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഈ മേഖലയില്‍ ഉണ്ടായ ഉല്പാദന വര്‍ദ്ധനവിന്റെ കണക്ക് വ്യക്തമാക്കാമോ ?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.