UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >4th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 4th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

1543

ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ നടപടികള്‍

ശ്രീമതി കെ. എസ്. സലീഖ

() ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം നാളിതുവരെ എത്ര കര്‍ഷക ആത്മഹത്യകള്‍ നടന്നുവെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(ബി) ഇത്തരം കര്‍ഷക ആത്മഹത്യകള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനും കര്‍ഷക ആത്മഹത്യാനിവാരണപദ്ധതികള്‍ പ്രകാരമുള്ള അര്‍ഹതപ്പെട്ട സഹായധനം നേടിയെടുക്കാനും എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

(സി) കര്‍ഷക ആത്മഹത്യകള്‍ നടന്ന കുടുംബങ്ങളുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ;

(ഡി) വിലത്തകര്‍ച്ചമൂലം ബുദ്ധിമുട്ടുന്ന കര്‍ഷകരുടെ വിളകള്‍ക്ക് താങ്ങുവില പദ്ധതി ഉണ്ടാക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?

1544

കര്‍ഷക ആത്മഹത്യ

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്ത് എത്ര കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് ജില്ല തിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ;

(ബി) തുടര്‍ച്ചയായി കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതിന്റെ കാരണങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ;

(സി) എങ്കില്‍ എന്തെല്ലാം കാരണങ്ങളാലാണ് കര്‍ഷകര്‍ ആത്മഹത്യ ചെയ്തതെന്ന് വിശദമാക്കുമോ;

(ഡി) കര്‍ഷക ആത്മഹത്യ ഇല്ലാതാക്കുന്നതിനും ആത്മഹത്യമൂലം ഒറ്റപ്പെട്ടുപോകുന്ന കര്‍ഷകകുടുംബങ്ങളുടെ സംരക്ഷണത്തിനുമായി ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വെളിപ്പെടുത്തുമോ?

1545

കര്‍ഷക ആത്മഹത്യ

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം കടബാധ്യത മൂലം എത്ര കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്; ജില്ല തിരിച്ചുള്ള കണക്ക് വിശദമാക്കാമോ;

(ബി) മരിച്ചവരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനായി എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

1546

കര്‍ഷക ആത്മഹത്യകള്‍

ശ്രീ. ബാബു എം. പാലിശ്ശേരി

() ഈ സര്‍ക്കാരിന്റെ അധികാരത്തില്‍ വന്നശേഷമുള്ള 9 മാസക്കാലയളവിനുള്ളില്‍ സംസ്ഥാനത്ത് എത്ര കര്‍ഷക

ആത്മഹത്യകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട് ; ജില്ല തിരിച്ചുള്ള കണക്ക് വ്യക്തമാക്കാമോ;

(ബി) കര്‍ഷക ആത്മഹത്യകള്‍ ഇല്ലാതാക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്; വിശദാംശം ലഭ്യമാക്കുമോ ?

1547

കര്‍ഷക ആത്മഹത്യ

ശ്രീ. ജെയിംസ് മാത്യൂ

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കടക്കെണി മൂലവും മറ്റും ആത്മഹത്യ ചെയ്ത കര്‍ഷകര്‍ എത്രയാണെന്ന് ജില്ല തിരിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കാമോ ?

1548

കര്‍ഷക ആത്മഹത്യയുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്ത് എത്ര കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്; ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ?

1549

കടക്കെണിയില്‍പ്പെട്ട കര്‍ഷകരെ രക്ഷിക്കാന്‍ നടപടികള്‍

ശ്രീ. കെ. ദാസന്‍

() വയനാട് ജില്ലയില്‍ ഈയടുത്തകാലത്ത് കടക്കെണിമൂലം എത്ര കര്‍ഷകര്‍ ആത്മഹത്യ ചെയ്തുവെന്ന് വ്യക്തമാക്കാമോ;

(ബി) കടക്കെണിയില്‍പ്പെട്ട കര്‍ഷകരെ രക്ഷിക്കാന്‍ എന്തെല്ലാം നടപടികള്‍ കൈക്കൊണ്ടുവെന്നു വ്യക്തമാക്കാമോ;

(സി) കര്‍ഷകരുടെ വായ്പാതിരിച്ചടവിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം സംബന്ധിച്ച ഉത്തരവ് ബന്ധപ്പെട്ട ധനമിടപാടുസ്ഥാപനങ്ങള്‍ക്ക് എന്നാണ് ലഭ്യമാക്കിയത്;

(ഡി) ജില്ലയിലെ ഏതെല്ലാം മേഖലകളിലുള്ള ധനമിടപാടുസ്ഥാപനങ്ങള്‍ക്കാണ് ഉത്തരവ് ലഭ്യമാക്കിയിട്ടുള്ളത്;

() മൊറട്ടോറിയം സംബന്ധിച്ച വ്യവസ്ഥകള്‍ ബന്ധപ്പെട്ട ധനമിടപാടുസ്ഥാപനങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളതെന്നു വ്യക്തമാക്കാമോ?

1550

നശിച്ചുപോകുന്ന വിളയുടെ വിലനിര്‍ണ്ണയം

ശ്രീ. പുരുഷന്‍ കടലുണ്ടി

() കാട്ടുമൃഗങ്ങളുടെ ആക്രമണത്തില്‍ കൃഷിനാശം സംഭവിക്കുമ്പോള്‍ തെങ്ങ് മുതലായ ദീര്‍ഘകാലവിളകള്‍ക്ക് വില നിര്‍ണ്ണയിക്കുന്നതിന് എന്തെങ്കിലും മാനദണ്ഡങ്ങള്‍ നിശ്ചയിക്കപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ബി) സാധാരണ രോഗബാധയെ തുടര്‍ന്ന് നശിച്ചുപോകുമ്പോള്‍ ഇപ്പോള്‍ നല്‍കുന്ന സഹായധനത്തിലുപരിയായി വിളയുടെ പ്രായത്തിന്റെ അടിസ്ഥാനത്തിലും ഉല്പാദനക്ഷമതയുടെ അടിസ്ഥാനത്തിലും വില നിശ്ചയിച്ചു നല്‍കണമെന്ന് കൃഷി ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ; വ്യക്തമാക്കാമോ?

1551

ഇഞ്ചിക്കൃഷി ചെയ്യുന്ന കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍

ശ്രീ. റ്റി. വി. രാജേഷ്

ശ്രീമതി കെ. എസ്. സലീഖ

ശ്രീ. പുരുഷന്‍ കടലുണ്ടി

ശ്രീമതി പി. അയിഷാ പോറ്റി

() വയനാട് ജില്ലയില്‍ ഇഞ്ചിക്കൃഷി ചെയ്യുന്ന കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; അവ പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ ;

(ബി) കര്‍ഷകരില്‍ നിന്നും ന്യായമായ വിലയ്ക്ക് ഇഞ്ചി സംഭരിക്കാന്‍ തീരുമാനിച്ചിരുന്നുവോ ; എത്ര കിലോഗ്രാം ഇഞ്ചി കര്‍ഷകരില്‍ നിന്നും ഇത്തരത്തില്‍ സംഭരിച്ചുവെന്നും, എന്നുമുതലെന്നും വ്യക്തമാക്കാമോ ;

(സി) ഇഞ്ചിയുടെ വിലയിടിവുമൂലം സാമ്പത്തികപ്രതിസന്ധിയില്‍ അകപ്പെട്ട കര്‍ഷകര്‍ക്ക് ഭാവിയില്‍ കൃഷിയിറക്കുന്നതിന് കുറഞ്ഞ നിരക്കില്‍ വായ്പ നല്‍കുന്ന കാര്യം പരിഗണിക്കുമോ ?

1552

ജാതിക്കര്‍ഷകരും കപ്പക്കര്‍ഷകരും നേരിടുന്ന ബുദ്ധിമുട്ടുകള്‍

ശ്രീ. ജോസ് തെറ്റയില്‍

താഴെ കാണുന്ന ചോദ്യത്തിന്

അങ്കമാലി നിയോജകമണ്ഡലത്തിലെ ജാതിക്കര്‍ഷകര്‍ വിളനാശം മൂലവും, കപ്പക്കര്‍ഷകര്‍ കപ്പയുടെ വിലയിടിവു കാരണത്താലും നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;

1553

കേന്ദ്രഗവണ്‍മെന്റിന്റെ പ്രകൃതിക്ഷോഭ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും ധനസഹായം

ശ്രീ. കെ. കെ. നാരായണന്‍

() കടല്‍ക്ഷോഭം മൂലമുള്ള കൃഷിനാശത്തിന് കേന്ദ്രഗവണ്‍മെന്റിന്റെ പ്രകൃതിക്ഷോഭദുരിതാശ്വാസ ഫണ്ടില്‍ നിന്നും (സി.ആര്‍.എഫ്) ധനസഹായം ലഭ്യമാക്കുന്നതിന് സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി) എങ്കില്‍ ഇതിന്റെ വിശദാംശം വെളിപ്പെടുത്താമോ?

1554

പി.സി.കെ.യുടെ തോട്ടത്തിലെ അഗ്നിബാധ

ശ്രീ. . ചന്ദ്രശേഖരന്‍

() 23-2-2012-ന് കാസര്‍ഗോഡ് ജില്ലയിലെ രാജപുരത്തുള്ള പി.സി.കെ.യുടെ തോട്ടത്തില്‍ അഗ്നിബാധയുണ്ടായകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) തീപിടിച്ചു നശിച്ച സ്ഥലവിസ്തൃതിയും നഷ്ടവും എത്രയെന്ന് വിശദമാക്കുമോ;

(സി) തീപിടിത്തത്തിനും, സ്വകാര്യവ്യക്തികളുടേതടക്കമുള്ള സ്ഥലങ്ങളിലേയ്ക്ക് അതിവേഗം തീ പടര്‍ന്നുപിടിച്ചതിനും ഇടയായ കാരണങ്ങള്‍ വ്യക്തമാക്കുമോ;

(ഡി) ഇക്കാര്യത്തില്‍ സ്വകാര്യവ്യക്തികള്‍ക്കുണ്ടായ നഷ്ടത്തിന് നഷ്ടപരിഹാരം നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ ?

1555

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ട അനര്‍ഹര്‍

ശ്രീ.എന്‍.. നെല്ലിക്കുന്ന്

() എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ അനര്‍ഹരായ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇത് സംബന്ധിച്ച് സര്‍ക്കാരിന് വ്യക്തികളില്‍ നിന്നോ സംഘടനകളില്‍ നിന്നോ പരാതികള്‍ ലഭിച്ചിട്ടുണ്ടോ;

(സി) ഇതു സംബന്ധിച്ച് പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും ഓഫീസില്‍ നിന്ന് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ലിസ്റിലെ അനര്‍ഹരെക്കുറിച്ചുള്ള പരാതിയില്‍ നടപടി ആവശ്യപ്പെട്ടിട്ടുണ്ടോയെന്നറിയിക്കുമോ?

1556

പ്ളാന്റേഷന്‍ കോര്‍പ്പറേഷന്റെ വക തോട്ടങ്ങളുടെ സമീപപ്രദേശങ്ങളില്‍ അധിവസിക്കുന്നവര്‍ക്ക് സഹായം

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

എന്‍ഡോസള്‍ഫാന്‍ ദുരന്തമേഖലയായ പ്ളാന്റേഷന്‍ കോര്‍പ്പറേഷന്റെ വക തോട്ടങ്ങളുടെ സമീപപ്രദേശങ്ങളില്‍ അധിവസിക്കുന്നവര്‍ക്ക് കൃഷിവകുപ്പ് മുഖേന എന്തൊക്കെ സഹായങ്ങളാണ് ലഭ്യമാക്കിയിട്ടുള്ളതെന്നു വ്യക്തമാക്കാമോ ?

1557

കുട്ടനാട് പാക്കേജ്

ശ്രീ. തോമസ് ചാണ്ടി

() കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി നെല്ലുസംഭരണശാലകള്‍ നിര്‍മ്മിക്കുന്നത് എവിടെയൊക്കെയാണെന്നു വിശദമാക്കുമോ;

(ബി) ആര്‍..ഡി.എഫ്. പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.82 കോടി രൂപ ചെലവഴിച്ച് 65 താത്ക്കാലികഗോഡൌണുകള്‍ നിര്‍മ്മിക്കുന്നത് എവിടെയൊക്കെയാണെന്നു വ്യക്തമാക്കുമോ;

(സി) പൂര്‍ത്തിയാക്കിയ 20 എണ്ണം എവിടെയാണെന്നും, പണി നടന്നുകൊണ്ടിരിക്കുന്ന 17 എണ്ണം എവിടെയൊക്കെയാണെന്നും വിശദമാക്കുമോ;

(ഡി) സോയില്‍ കാര്‍ഡുകള്‍ അനുവദിച്ച കര്‍ഷകരുടെ ലിസ്റ് ലഭ്യമാക്കുമോ;

() 10 അഗ്രി-ക്ളിനിക്കുകള്‍ എവിടെയൊക്കെ സ്ഥാപിച്ചുവെന്നു വിശദമാക്കുമോ?

1558

കുട്ടനാട് പാക്കേജ്

ശ്രീ. ജി. സുധാകരന്‍

() കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ ഏതെല്ലാം പാടശേഖരങ്ങള്‍ക്കാണ് സഹായം ലഭ്യമായതെന്ന് വ്യക്തമാക്കുമോ ;

(ബി) ഇല്ലെങ്കില്‍ എന്താണ് തടസ്സങ്ങളെന്ന് അറിയിക്കുമോ ;

(സി) അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ ഏതെല്ലാം പാടശേഖരങ്ങളെയാണ് കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(ഡി) പ്രസ്തുതപാക്കേജില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ പദ്ധതികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ ; ഇവയുടെ വിശദമായ വിവരങ്ങള്‍ ലഭ്യമാക്കുമോ ;

() പല പദ്ധതികളും നടപ്പിലാക്കുന്നത് ജനപ്രതിനിധികള്‍ അറിയുന്നില്ല എന്നുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഉണ്ടെങ്കില്‍ എന്ത് നടപടിയാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ ?

1559

കുട്ടനാട് പാക്കേജ്

ശ്രീ. മുല്ലക്കര രത്നാകരന്‍

() കുട്ടനാട് പാക്കേജുമായി ബന്ധപ്പെട്ട് കൃഷിവകുപ്പ് എത്രകോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി നല്കിയിട്ടുണ്ട്; വ്യക്തമാക്കുമോ;

(ബി) ഇതിനകം എന്തു തുക ചെലവഴിച്ചിട്ടുണ്ട്; എന്തെല്ലാം പദ്ധതികള്‍ക്ക് എന്തു തുക വീതമാണ് ചെലവഴിച്ചിട്ടുള്ളതെന്ന് വിശദാംശം ലഭ്യമാക്കുമോ?

1560

കുട്ടനാട് പാക്കേജ്

ശ്രീ. തോമസ് ചാണ്ടി

() കേരള ആഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി വാങ്ങിയ ആദ്യത്തെ 50 കൊയ്ത്തുയന്ത്രങ്ങള്‍ നിലവില്‍ എവിടെയാണ് ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(ബി) പ്രസ്തുതയന്ത്രങ്ങള്‍ അപ്പര്‍ കുട്ടനാടന്‍ ഭാഗങ്ങളിലെ ആവശ്യമുള്ള പാടശേഖരങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ ;

(സി) വാങ്ങിയ 50 ട്രാക്ടറുകളും 50 ട്രില്ലറുകളും ആരുടെ അധീനതയിലാണ് ഇപ്പോഴുള്ളതെന്ന് വിശദമാക്കിയ റിപ്പോര്‍ട്ട് ലഭ്യമാക്കുമോ ;

(ഡി) രണ്ടാംഘട്ടമായി കൊയ്ത്തുയന്ത്രങ്ങള്‍ വാങ്ങുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കുമോ ?

1561

ഇടുക്കി പാക്കേജ്

ശ്രീ. റോഷി അഗസ്റിന്‍

ഡോ. എന്‍. ജയരാജ്

ശ്രീ. പി. സി. ജോര്‍ജ്

() ഇടുക്കി പാക്കേജിന്റെ നടത്തിപ്പിന് കേന്ദ്രത്തില്‍ നിന്ന് ഇതുവരെ ലഭിച്ച തുക എത്രയാണ് ;

(ബി) പ്രസ്തുതപദ്ധതിനടത്തിപ്പ് ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; വ്യക്തമാക്കുമോ ?

1562

കവുങ്ങുകര്‍ഷകരെ സഹായിക്കാനായി പ്രത്യേകപാക്കേജ്

ശ്രീ. കെ. ദാസന്‍

() വിലയിടിവുമൂലം ദുരിതമനുഭവിക്കുന്ന കാസര്‍കോഡ് ജില്ലയിലെ കവുങ്ങുകര്‍ഷകരെ സഹായിക്കാനായി പ്രത്യേകപാക്കേജ് നടപ്പാക്കിയിട്ടുണ്ടോ;

(ബി) ഈ പ്രത്യേകപാക്കേജിനായി എത്ര രൂപ വകയിരുത്തിയിട്ടുണ്ട്; എത്ര രൂപ നാളിതുവരെ ചെലവഴിച്ചിട്ടുണ്ട്;

(സി) പാക്കേജ് നടപ്പാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ഡി) പാക്കേജ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

1563

നെല്‍ക്കൃഷിയിലെ വിളവ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള സംവിധാനങ്ങള്‍

ശ്രീ. എം. ഹംസ

() നെല്‍കൃഷിയിലെ വിളവ് വര്‍ദ്ധിപ്പിക്കുന്നതിനായി എന്തെല്ലാം സംവിധാനങ്ങള്‍ ആണ് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കിവരുന്നത്;

(ബി) പ്രസ്തുതസംവിധാനത്തിലൂടെ ലഭ്യമാവുന്ന സേവനങ്ങളും, നിര്‍ദ്ദേശങ്ങളും പര്യാപ്തമാണെന്ന് സര്‍ക്കാര്‍ കരുതുന്നുണ്ടോ; ഉണ്ടെങ്കില്‍ എന്തെല്ലാം ആധുനികസംവിധാനങ്ങള്‍, നൂതനരീതികള്‍ എന്നിവ നെല്‍ക്കര്‍ഷകര്‍ക്ക് ലഭ്യമാക്കുമെന്ന് വെളിപ്പെടുത്തുമോ;

(സി) മുന്‍കാലങ്ങളെ അപേക്ഷിച്ച് നെല്ലുല്പാദനത്തില്‍ ഗണ്യമായ കുറവുവന്നകാര്യം ശ്രദ്ധയിലുണ്ടോ; ഉണ്ടെങ്കില്‍ എത്ര കുറവുണ്ടായി;

(ഡി) പാലക്കാട് ജില്ലയില്‍ നെല്‍ക്കൃഷിചെയ്യുന്ന നെല്‍പ്പാടങ്ങള്‍ വ്യാപകമായി മറ്റു കൃഷിക്കുപയോഗിക്കുന്നതു തടയാന്‍ എന്തെല്ലാം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നു വ്യക്തമാക്കുമോ?

1564

നെല്ലുസംഭരണം

ശ്രീ. എം. ഉമ്മര്‍

() സംസ്ഥാനത്തൊട്ടാകെ കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിക്കുന്നതിനായി പുതിയ കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള തീരുമാനം നടപ്പാക്കിയിട്ടുണ്ടോയെന്നു വ്യക്തമാക്കുമോ;

(ബി) ഈ വര്‍ഷം പുതുതായി എത്ര കേന്ദ്രങ്ങളാണ് ആരംഭിക്കുന്നത്; ഏതെല്ലാമെന്നു വിശദമാക്കുമോ;

(സി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആകെ എത്ര ടണ്‍ വീതം നെല്ല് സംഭരിച്ചുവെന്ന് ജില്ലതിരിച്ചു വ്യക്തമാക്കുമോ?

1565

നെല്ലുസംഭരണത്തിനുള്ള സംവിധാനങ്ങള്‍

ശ്രീ. പി. . മാധവന്‍

'' കെ. ശിവദാസന്‍ നായര്‍

'' . റ്റി. ജോര്‍ജ്

() നെല്ലുസംഭരണത്തിന് എന്തെല്ലാം സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) ഇപ്പോള്‍ സംഭരണത്തുകയായി നല്‍കുന്നത് എത്ര രൂപയെന്ന് വ്യക്തമാക്കുമോ ;

(സി) കര്‍ഷകര്‍ക്ക് സംഭരണത്തുക കൃത്യമായി നല്‍കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ഡി) കഴിഞ്ഞ സംഭരണകാലയളവില്‍ എത്ര ടണ്‍ നെല്ലാണ് സംഭരിച്ചതെന്ന് വെളിപ്പെടുത്താമോ?

1566

നെല്ലുസംഭരണത്തിന് സ്ഥിരം സംവിധാനം

ശ്രീ. എം. പി. അബ്ദുസ്സമദ് സമദാനി

() സംസ്ഥാനത്ത് കൃഷി ചെയ്യുന്ന നെല്ലിന് താങ്ങുവില ഉറപ്പുവരുത്താന്‍ സ്ഥിരമായി പദ്ധതികളുണ്ടോ എന്ന് വിശദമാക്കുമോ;

(ബി) ഓരോ മണ്ഡലത്തിലും കൃഷിയെ പ്രോത്സാഹിപ്പിക്കാനായി സപ്ളൈകോയുടെ നേതൃത്വത്തില്‍ നെല്ലുസംഭരണയൂണിറ്റ് തുടങ്ങാന്‍ പദ്ധതിയുണ്ടോ;

(സി) എന്തെല്ലാം പദ്ധതികളാണ് ഇവര്‍ക്കായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?

1567

നെല്‍വയലുകള്‍ നികത്തുന്നതിനെതിരെ നടപടി

ശ്രീ. ബി. ഡി. ദേവസ്സി

() തൃശ്ശൂര്‍ ജില്ലയില്‍ വ്യാപകമായി നെല്‍വയലുകള്‍ നികത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ;

(ബി) ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ കൃഷിവകുപ്പ് തയ്യാറാകുമോ ;

(സി) എങ്കില്‍ എന്തെല്ലാം നടപടികളാണ് ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കാമോ ;

(ഡി) നെല്ലിന്റെ താങ്ങുവില വര്‍ദ്ധിപ്പിക്കുന്നതിനും നെല്ലുസംഭരണം ഊര്‍ജ്ജിതമാക്കുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ ?

1568

ആലപ്പുഴ ജില്ലയിലെ നെല്ലുസംഭരണം

ശ്രീ. ജി. സുധാകരന്‍

() ആലപ്പുഴ ജില്ലയിലെ നെല്‍ക്കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന നെല്ല് മുഴുവനും സംഭരിക്കാന്‍ കൃഷിവകുപ്പ് എന്തു നടപടിയാണു സ്വീകരിച്ചിട്ടുള്ളതെന്നു വ്യക്തമാക്കുമോ;

(ബി) എല്ലാ കര്‍ഷകരില്‍ നിന്നും സപ്ളൈകോ നെല്ല് സംഭരിച്ചിട്ടില്ലെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്തു നടപടി സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്;

(സി) നെല്ല് സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്കു കുടിശ്ശിക നല്‍കുവാനുണ്ടോ; എങ്കില്‍ അത് എന്നു കൊടുത്തുതീര്‍ക്കുവാനാണ് ഉദ്ദേശിക്കുന്നതെന്നു വെളിപ്പെടുത്തുമോ?

1569

പൊന്നാനി-തൃശൂര്‍ കോള്‍ കൃഷിമേഖല

ശ്രീ. ബാബു എം. പാലിശ്ശേരി

() പൊന്നാനി-തൃശൂര്‍ കോള്‍ കൃഷിമേഖലയുടെ വികസനത്തിനായി എത്ര കോടി രൂപയുടെ പദ്ധതിയാണ് കേന്ദ്രഗവണ്‍മെന്റിന് സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നത്;

(ബി) എന്നാണ് പ്രൊപ്പോസല്‍ ആദ്യമായി സമര്‍പ്പിച്ചിരുന്നത്;

(സി) അതുപ്രകാരം എത്ര കോടി രൂപയാണ് ആവശ്യപ്പെട്ടിരുന്നത്;

(ഡി) ഇതില്‍ എത്ര കോടി രൂപയുടെ പ്രവൃത്തിക്കാണ് അനുമതി ലഭിക്കാന്‍ ധാരണയായിട്ടുള്ളത്;

() ഈ പാക്കേജില്‍ ലക്ഷ്യമിടുന്ന പ്രവൃത്തികള്‍ എന്തൊക്കെയാണ്;

(എഫ്) ഇതില്‍ പൊന്നാനി കോള്‍ കൃഷിമേഖലയ്ക്ക് എത്ര കോടി രൂപയാണ് ലഭിക്കാന്‍ പോകുന്നത് എന്ന് വ്യക്തമാക്കുമോ?

1570

കോള്‍നിലങ്ങളുടെ വികസനം

ശ്രീ. പി. . മാധവന്‍

() തൃശ്ശൂര്‍ ജില്ലയിലും സമീപപ്രദേശങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന 'കോള്‍നില'ങ്ങളുടെ വികസനത്തിനായി സംസ്ഥാനസര്‍ക്കാര്‍ തയ്യാറാക്കിയ പ്രത്യേകപാക്കേജ് ഇപ്പോള്‍ ഏതുഘട്ടത്തിലാണെന്നു വ്യക്തമാക്കുമോ;

(ബി) ഇതിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ എന്നേയ്ക്ക് ആരംഭിക്കുവാന്‍ കഴിയുമെന്ന് അറിയിക്കുമോ;

(സി) പാക്കേജ് നടപ്പിലാക്കുന്നതിനായി കാര്‍ഷികരംഗത്തെയും വിവിധ അനുബന്ധമേഖലകളിലെയും വിദഗ്ദ്ധര്‍ ഉള്‍പ്പെടുന്ന ഒരു സമിതി രൂപീകരിക്കുമോ?

1571

കോള്‍നിലങ്ങളുടെ വികസനപാക്കേജ്

ശ്രീ. കെ. മുരളീധരന്‍

,, കെ. അച്ചുതന്‍

,, വി. റ്റി. ബല്‍റാം

,, സി. പി. മുഹമ്മദ്

() സംസ്ഥാനത്തെ കോള്‍നിലങ്ങളുടെ വികസനപാക്കേജിന് കേന്ദ്രഗവണ്‍മെന്റിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) പദ്ധതി നടപ്പിലാക്കാനുള്ള കാലപരിധി നിശ്ചയിച്ചിട്ടുണ്ടോ;

(സി) പദ്ധതിനടത്തിപ്പിനുള്ള വായ്പകള്‍ ഏതെല്ലാം ഏജന്‍സികളില്‍ നിന്നുമാണ് ലഭിക്കുന്നത്?

1572

"വീട്ടില്‍ ഒരു മാവ്'' പദ്ധതി

ശ്രീ. പി. റ്റി. . റഹീം

() കൃഷിവകുപ്പു മുഖേന നടപ്പില്‍ വരുത്തുന്ന "വീട്ടില്‍ ഒരു മാവ്'' പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി) കോഴിക്കോട് ജില്ലയില്‍ പ്രസ്തുതപദ്ധതി നടപ്പിലാക്കുന്നതിനായി തിരഞ്ഞെടുത്ത പഞ്ചായത്തുകള്‍ ഏതെല്ലാമാണെന്നു വ്യക്തമാക്കുമോ?

1573

"വീട്ടില്‍ ഒരു മാവ്''

ശ്രീ. ജി. എസ്. ജയലാല്‍

() കൃഷിവകുപ്പ് സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും “വീട്ടില്‍ ഒരു മാവ്” എന്ന പദ്ധതി നടപ്പിലാക്കുന്നുണ്ടോ; എങ്കില്‍ പദ്ധതിയില്‍ എന്തൊക്കെ ഘടകങ്ങളാണു വിഭാവനം ചെയ്യുന്നതെന്ന് അറിയിക്കുമോ;

(ബി) പ്രസ്തുതപദ്ധതിയിലേക്ക് ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിലെ ഏത് ഗ്രാമപഞ്ചായത്തിനെയാണ് തെരെഞ്ഞടുത്തിട്ടുള്ളത്;

(സി) പദ്ധതി എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് അറിയിക്കുമോ?

1574

"തെങ്ങിന് ചങ്ങാതിമാര്‍''

ശ്രീമതി പി. അയിഷാ പോറ്റി

() "തെങ്ങിന് ചങ്ങാതിമാര്‍'' എന്ന പദ്ധതിപ്രകാരം തെങ്ങില്‍ കയറുന്നതിനായി കൊല്ലം ജില്ലയില്‍ എത്രപേര്‍ പരിശീലനം പൂര്‍ത്തീകരിച്ചിട്ടുണ്ട്;

(ബി) പ്രസ്തുതപരിശീലനം പൂര്‍ത്തീകരിച്ചവര്‍ ആരുടെ അംഗീകാരപ്രകാരമാണ് പ്രവര്‍ത്തനം നടത്തുന്നത്;

(സി) കര്‍ഷകര്‍ക്ക് പ്രസ്തുതസേവനം ലഭ്യമാക്കുന്നതിന് ആരെയാണ് സമീപിക്കേണ്ടത് ;

(ഡി) പ്രസ്തുത ആള്‍ക്കാര്‍ക്ക് തെങ്ങുകയറ്റത്തിന് കൂലി നിശ്ചയിച്ചുനല്‍കിയിട്ടുണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

1575

വരുമാനഭദ്രതാ പദ്ധതി

ശ്രീ. ജി. സുധാകരന്‍

() കൃഷിവകുപ്പ് "വരുമാനഭദ്രതാ'' എന്ന പുതിയ പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ;

(ബി) നിലവിലുള്ള വിള ഇന്‍ഷ്വറന്‍സ് പദ്ധതിയും, വളം, വിത്ത്, കീടനാശിനി എന്നിവയ്ക്കുള്ള സബ്സിഡിയും നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(സി) അമ്പലപ്പുഴ മണ്ഡലത്തില്‍ കൃഷിവകുപ്പ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ ?

1576

തെങ്ങുകൃഷിവികസനം

ശ്രീ. ജോസ് തെറ്റയില്‍

സംസ്ഥാനത്ത് തെങ്ങുകൃഷിവികസനത്തിനായി എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ ?

1577

നാളികേരോത്പാദകസംഘങ്ങളുടെ രൂപീകരണം

ശ്രീ. സണ്ണി ജോസഫ്

'' .പി. അബ്ദുള്ളക്കുട്ടി

'' കെ. മുരളീധരന്‍

() കേരകര്‍ഷകരെ സഹായിക്കാന്‍ കേന്ദ്ര നാളികേരവികസന ബോര്‍ഡ് എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്;

(ബി) ഇതിനായി നാളികേരോത്പാദകസംഘങ്ങള്‍ രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി) ഇവയുടെ പ്രവര്‍ത്തനരീതിയും ലക്ഷ്യങ്ങളും എന്തെല്ലാമാണെന്ന് വിശദീകരിക്കാമോ?

1578

കേരകൃഷിയുടെ വികസനം

ശ്രീ. മുല്ലക്കര രത്നാകരന്‍

,, കെ. രാജു

ശ്രീമതി ഇ. എസ്. ബിജിമോള്‍

ശ്രീ. ചിറ്റയം ഗോപകുമാര്‍

() കേരകൃഷിയുടെ വികസനത്തിനായി എന്തെല്ലാം പദ്ധതികളാണു നിലവില്‍ നടപ്പാക്കിവരുന്നതെന്നു വിശദമാക്കുമോ;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കേരകൃഷിവികസനത്തിനായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന പുതിയ പദ്ധതികള്‍ ഏതെല്ലാമാണെന്നു വെളിപ്പെടുത്തുമോ;

(സി) തെങ്ങുകള്‍ വെട്ടിമാറ്റി പുതിയവ വെച്ചുപിടിപ്പിക്കുന്നതിനുള്ള പദ്ധതി ഇപ്പോള്‍ നിലവിലുണ്ടോ; എങ്കില്‍ ഇതിനായി കേരകര്‍ഷകര്‍ക്കു നല്‍കുന്ന സഹായങ്ങള്‍ എന്തെല്ലാമാണെന്നു വ്യക്തമാക്കുമോ?

1579

നാളികേരകര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളികേരകര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദീകരിക്കുമോ;

(ബി) അത്യുത്പാദനശേഷിയുള്ളതും, ഉയരം കുറഞ്ഞതുമായ തെങ്ങിന്‍തൈകള്‍ കര്‍ഷകര്‍ക്കു ലഭ്യമാക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നു വ്യക്തമാക്കുമോ;

(സി) നാളികേരകര്‍ഷകരെ സഹായിക്കുന്ന വിവിധ ഏജന്‍സികളെ ഏകോപിപ്പിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുമോ?

1580

നാളികേരക്കൃഷി പ്രോത്സാഹിപ്പിക്കാന്‍ പദ്ധതികള്‍

ശ്രീ. പി. കെ. ബഷീര്‍

() സംസ്ഥാനത്ത് നാളികേരോത്പാദനം വളരെ കുറഞ്ഞുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) നാളികേരക്കൃഷി പ്രോത്സാഹിപ്പിക്കാന്‍ ഏതെല്ലാം

പദ്ധതികളാണ് ആവിഷ്ക്കരിച്ചിട്ടുള്ളത്;

(സി) അത്യുല്‍പ്പാദനശേഷിയുള്ളതും, രോഗപ്രതിരോധശേഷിയുള്ളതുമായ തെങ്ങിന്‍തൈകള്‍ കൃഷിഭവനിലൂടെ കുറഞ്ഞ വിലയ്ക്ക് നല്‍കുന്നതിന് നടപടി സ്വീകരിക്കുമോയെന്നു വ്യക്തമാക്കുമോ?

1581

നാളികേരകര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() സംസ്ഥാനത്ത് നാളികേരകര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഏതെല്ലാം മേഖലകളിലാണ് ഇവര്‍ പ്രതിസന്ധി നേരിടുന്നതെന്ന് വെളിപ്പെടുത്തുമോ;

(സി) ഇത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ഡി) കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കപ്പെട്ട നാളികേരത്തിന്റെ അളവ് എത്രയാണെന്ന് വര്‍ഷം തിരിച്ച് വെളിപ്പെടുത്തുമോ?

1582

കേരകൃഷിപുനരുദ്ധാരണപദ്ധതി

ശ്രീ. ..അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

() സംസ്ഥാനത്ത് കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ കേരകൃഷിപുനരുദ്ധാരണപദ്ധതിക്ക് എന്നാണ് തുടക്കം കുറിച്ചത്;

(ബി) പ്രസ്തുതപദ്ധതിയിലൂടെ സംസ്ഥാനത്ത് ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്നു വ്യക്തമാക്കുമോ;

(സി) പ്രസ്തുതപദ്ധതി നടപ്പിലാക്കിയതിലൂടെ സംസ്ഥാനത്തെ നാളികേരോത്പാദനം എത്രകണ്ട് വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു എന്ന് വ്യക്തമാക്കുമോ?

1583

കൊപ്രസംഭരണം

ശ്രീ. എം. ചന്ദ്രന്‍

,, കെ. ദാസന്‍

,, സി. കൃഷ്ണന്‍

,, പി. റ്റി. . റഹീം

() കൊപ്രയ്ക്ക് കേന്ദ്രസര്‍ക്കാര്‍ താങ്ങുവില പ്രഖ്യാപിച്ചിരുന്നുവോ; എങ്കില്‍ എന്നായിരുന്നു പ്രഖ്യാപനം; സംഭരണം അരംഭിച്ചത് എന്നു മുതലാണ്; വിശദമാക്കുമോ;

(ബി) സംസ്ഥാനത്ത് കൊപ്ര സംഭരിക്കുന്നതിന് ഏതെല്ലാം ഏജന്‍സികളെയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്;

(സി) പ്രസ്തുത ഏജന്‍സികളിലൂടെ നാളിതുവരെ എത്ര ടണ്‍ കൊപ്ര സംഭരിക്കാന്‍ സാധിച്ചുവെന്ന് വ്യക്തമാക്കുമോ;

(ഡി) കേന്ദ്രം പ്രഖ്യാപിച്ച താങ്ങുവിലയേക്കാള്‍ താഴ്ന്ന നിരക്കില്‍ ആണ് ഇപ്പോഴും കൊപ്രയുടെ പൊതുവിപണിവില എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ?

1584

കൊപ്രസംഭരണം

ശ്രീ. എം. ചന്ദ്രന്‍

() കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച വിലയ്ക്ക് കൊപ്രസംഭരണം കേരളത്തില്‍ നടക്കുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) കൊപ്ര സംഭരിക്കാത്തതിന്റെ ഭാഗമായി തേങ്ങയ്ക്ക് വലിയ വിലത്തകര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത് എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) ഇതു പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ഡി) പച്ചത്തേങ്ങ സംഭരിക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ അതിനുള്ള സംവിധാനങ്ങള്‍ എന്തൊക്കെയാണെന്നു വ്യക്തമാക്കാമോ ?

1585

ടി ഃ ഡി പോളിനേഷന്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

ജില്ലയില്‍ ടി ഃ ഡി പോളിനേഷന്‍ രംഗത്ത് ഇപ്പോള്‍ എത്ര തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ?

1586

കൃഷി ഭവനും ഭൂവുടമയും ചേര്‍ന്ന് കരാറടിസ്ഥാനത്തില്‍ കൃഷിചെയ്യുന്ന പദ്ധതി

ശ്രീ. എസ്.ശര്‍മ്മ

() തരിശായി കിടക്കുകയോ പൂര്‍ണ്ണമായി ഉപയോഗപ്പെടുത്താതിരിക്കുകയോ ചെയ്യുന്ന കൃഷിഭൂമിയില്‍ കൃഷിഭവനും ഭൂവുടമയും ചേര്‍ന്ന് കരാറടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്ന പദ്ധതി നടപ്പാക്കിയോ;

(ബി) പ്രസ്തുതപദ്ധതിയിന്‍പ്രകാരം തന്നാണ്ടില്‍ ഓരോ ജില്ലയിലും എത്ര ഹെക്ടര്‍ കൃഷിഭൂമിയില്‍ കരാറടിസ്ഥാനത്തില്‍ കൃഷിയിറക്കാന്‍ കഴിഞ്ഞുവെന്ന് വ്യക്തമാക്കാമോ;

(സി) പ്രസ്തുതപദ്ധതിയുടെ നടത്തിപ്പിനായി ബഡ്ജറ്റില്‍ എന്തു തുക വകയിരുത്തിയിരുന്നു; ഇതില്‍ എന്തു തുക പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഖജനാവില്‍ നിന്നും ചെലവഴിക്കാന്‍ സാധിച്ചുവെന്ന് വ്യക്തമാക്കാമോ?

1587

ഗൃഹപരിസരകൃഷി

ശ്രീ. കെ. കെ.നാരായണന്‍

() ഗൃഹപരിസരകൃഷിയുടെ ഭാഗമായി മുഴുവന്‍ ഗൃഹങ്ങളിലും പച്ചക്കറിവിത്തുകളും/തൈകളും എത്തിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി) എങ്കില്‍ ഇതിന്റെ വിശദാംശം വെളിപ്പെടുത്തുമോ?

1588

നെല്‍ക്കൃഷിവികസനപദ്ധതികള്‍

ശ്രീമതി കെ. കെ. ലതിക

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കോഴിക്കോട് ജില്ലയില്‍ നടപ്പാക്കിയ നെല്‍ക്കൃഷിവികസനപദ്ധതികള്‍ ഏതൊക്കെയെന്നു വ്യക്തമാക്കുമോ;

(ബി) പ്രസ്തുതപദ്ധതികളുടെ പ്രവര്‍ത്തനലക്ഷ്യങ്ങള്‍ എന്തൊക്കെയെന്നു വ്യക്തമാക്കുമോ?

1589

കാസര്‍ഗോഡ് ജില്ലയിലെ അടയ്ക്കാകര്‍ഷകര്‍

ശ്രീ. എന്‍. . നെല്ലിക്കുന്ന്

() കാസര്‍ഗോഡ് ജില്ലയിലെ അടയ്ക്കാകര്‍ഷകര്‍ക്ക് കഴിഞ്ഞ സര്‍ക്കാര്‍ ഏതെങ്കിലും പ്രത്യേക പാക്കേജോ ആനുകൂല്യമോ പ്രഖ്യാപിച്ചിരുന്നോ; എങ്കില്‍ അതിന്റെ വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ; പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കില്‍ എപ്പോള്‍ നല്‍കി; ഇല്ലെങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കുമോ;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കാസര്‍ഗോഡ് ജില്ലയിലെ അടയ്ക്കാകര്‍ഷകര്‍ക്കുവേണ്ടി പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ എന്തൊക്കെയാണ്; പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കുമോ;

(സി) കാസര്‍ഗോഡ് ജില്ലയെ ജൈവജില്ലയായി പ്രഖ്യാപിച്ചിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം ആനുകൂല്യങ്ങളും പരിഗണനകളുമാണ് ഇപ്പോള്‍ ജില്ലയിലെ കര്‍ഷകര്‍ക്ക് നല്‍കിവരുന്നതെന്ന് വ്യക്തമാക്കാമോ ?

1590

കര്‍ഷകകടാശ്വാസക്കമ്മീഷന്റെ പ്രവര്‍ത്തനം

ശ്രീമതി ഇ. എസ്. ബിജിമോള്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം കര്‍ഷകകടാശ്വാസക്കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്തു തുക അനുവദിച്ചു;

(ബി) കര്‍ഷകകടാശ്വാസക്കമ്മീഷന്റെ ഉത്തരവ് നിലനില്‍ക്കെ ബാങ്കുകളും സഹകരണസ്ഥാപനങ്ങളും കര്‍ഷകര്‍ക്കെതിരെ ജപ്തി നടപടി കൈക്കൊള്ളുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) കടാശ്വാസക്കമ്മീഷന്റെ ഉത്തരവുപ്രകാരം ബാങ്കുകള്‍ക്ക് നല്‍കേണ്ട ആകെ തുക എത്രയെന്ന് വ്യക്തമാക്കാമോ;

(ഡി) കടാശ്വാസക്കമ്മീഷനില്‍ ഇനിയും തീര്‍പ്പാക്കാനുള്ള അപേക്ഷകളുടെ എണ്ണം എത്രയെന്ന് വെളിപ്പെടുത്തുമോ ?

1591

കര്‍ഷകകടാശ്വാസക്കമ്മീഷന്‍

ശ്രീ. പി. . മാധവന്‍

() സംസ്ഥാന കര്‍ഷകകടാശ്വാസക്കമ്മീഷന്റെ നിയമങ്ങളില്‍ മാറ്റം വരുത്തുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) കടക്കെണിയിലായിരിക്കുന്ന കര്‍ഷകര്‍ക്ക് നിലവിലുള്ള നിയമങ്ങള്‍ പ്രകാരം പ്രയോജനം ലഭിക്കുമോ;

(സി) ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ;

(ഡി) കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ കമ്മീഷന് എത്ര അപേക്ഷകള്‍ ലഭിച്ചുവെന്നും എത്രയെണ്ണം തീര്‍പ്പാക്കിയെന്നും അറിയിക്കാമോ;

() ഇതിലൂടെ എത്ര കര്‍ഷകര്‍ക്ക് ആനുകൂല്യം നല്‍കിയെന്നും എന്തു തുക അനുവദിച്ചുവെന്നും അറിയിക്കാമോ;

(എഫ്) കമ്മീഷന്റെ വ്യവസ്ഥകളില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തുമോ ?

1592

കര്‍ഷകകടാശ്വാസക്കമ്മീഷന്‍

ശ്രീ. കെ. വി. വിജയദാസ്

() കര്‍ഷകകടാശ്വാസക്കമ്മീഷന്റെ നിലവിലുള്ള പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുമോ;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കര്‍ഷകകടാശ്വാസക്കമ്മീഷന് നല്‍കിയ തുകയുടെ വിശദാംശങ്ങളും, ആയത് ഏതിനൊക്കെ വിനിയോഗിച്ചുവെന്നും വ്യക്തമാക്കുമോ;

(സി) കടക്കെണിയില്‍ അകപ്പെട്ട കര്‍ഷകരെ കാര്‍ഷികവായ്പയില്‍ ഇളവുവരുത്തി രക്ഷിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ഡി) കര്‍ഷകകടാശ്വാസക്കമ്മീഷന്‍ പിരിച്ചുവിടുവാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്നറിയിക്കുമോ?

1593

സംസ്ഥാന കര്‍ഷകകടാശ്വാസക്കമ്മീഷന്‍

ശ്രീ. കെ. അജിത്

() ജസ്റിസ് അബ്ദുള്‍ ഗഫൂര്‍ അദ്ധ്യക്ഷനായ സംസ്ഥാന കര്‍ഷകകടാശ്വാസക്കമ്മീഷന്‍ നിലവിലുണ്ടോ എന്ന് വ്യക്തമാക്കുമോ;

(ബി) ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം കര്‍ഷകകടാശ്വാസക്കമ്മീഷന്റെ എത്ര സിറ്റിംഗുകള്‍ നടത്തിയിട്ടുണ്ടെന്നും, ഈ സിറ്റിംഗുകളില്‍ എത്ര രൂപയുടെ ധനസഹായം ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും, അങ്ങനെയുള്ള ശുപാര്‍ശകള്‍ നടപ്പിലാക്കിയിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ;

(സി) കര്‍ഷകകടാശ്വാസക്കമ്മീഷന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഗവണ്‍മെന്റ് നടപടി സ്വീകരിക്കുമോ;

(ഡി) കര്‍ഷകകടാശ്വാസക്കമ്മീഷന്‍ ഇതുവരെ നല്‍കിയ ശുപാര്‍ശകള്‍ മുഴുവന്‍ നടപ്പിലാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിന്റെ കാരണം എന്തെന്ന് വ്യക്തമാക്കുമോ?

() ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം കര്‍ഷകകടാശ്വാസക്കമ്മീഷനില്‍ പുതിയ അംഗങ്ങളായി ആരെയെങ്കിലും ഉള്‍പ്പെടുത്തിയിട്ടുണ്ടോ;

(എഫ്) ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം കര്‍ഷകകടാശ്വാസക്കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി എന്തു തുക ചെലവഴിച്ചിട്ടുണ്ടെന്നു വ്യക്തമാക്കുമോ?

1594

കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ കുടിശ്ശിക

ശ്രീ. കെ. രാധാകൃഷ്ണന്‍

() സംസ്ഥാനത്തെ കര്‍ഷകത്തൊഴിലാളികള്‍ക്ക് എത്ര മാസത്തെ പെന്‍ഷന്‍ കുടിശ്ശികയാണ് അനുവദിക്കാനുള്ളതെന്ന് വ്യക്തമാക്കാമോ ;

(ബി) കുടിശ്ശികയില്ലാതെ പെന്‍ഷന്‍ അനുവദിക്കുന്നതിനുള്ള തടസ്സങ്ങളെന്താണെന്ന് വിശദമാക്കാമോ ;

(സി) കുടിശ്ശിക പെന്‍ഷന്‍ എപ്പോള്‍ വിതരണം ചെയ്യുമെന്ന് വെളിപ്പെടുത്തുമോ ;

(ഡി) ഭാവിയില്‍ കുടിശ്ശികയിടാതെ പെന്‍ഷന്‍ വിതരണം ചെയ്യുമെന്ന് ഉറപ്പുനല്‍കുമോ ?

1595

60 വയസ്സില്‍ക്കൂടുതല്‍ പ്രായമുള്ള കര്‍ഷകര്‍ക്കായി പ്രഖ്യാപിച്ച പെന്‍ഷന്‍

ശ്രീ. വി. ശശി

() ഒരു ഹെക്ടറില്‍ താഴെ ഭൂമിയുള്ളവരും 60 വയസ്സില്‍ക്കൂടുതല്‍ പ്രായമുള്ളവരുമായ കര്‍ഷകര്‍ക്കായി പ്രഖ്യാപിച്ച പെന്‍ഷന്‍ ഇനത്തില്‍ ഈ സാമ്പത്തികവര്‍ഷത്തില്‍ ചെലവഴിച്ച തുക എത്രയെന്ന് വ്യക്തമാക്കാമോ ;

(ബി) ഈ പെന്‍ഷനുവേണ്ടി നാളിതുവരെ ലഭിച്ച അപേക്ഷകളുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കാമോ ;

(സി) ഈ അപേക്ഷകളില്‍ എത്രയെണ്ണം തീര്‍പ്പാക്കിയെന്ന് അറിയിക്കുമോ ?

1596

നെല്‍ക്കര്‍ഷകര്‍ക്ക് നല്‍കിയിരിക്കുന്ന പ്രതിമാസകര്‍ഷകപെന്‍ഷന്‍

ശ്രീമതി കെ. എസ്. സലീഖ

() സംസ്ഥാനത്ത് 60 വയസ്സ് കഴിഞ്ഞ നെല്‍ക്കര്‍ഷകര്‍ക്ക് നല്‍കിയിരിക്കുന്ന 300 രൂപയുടെ പ്രതിമാസകര്‍ഷകപെന്‍ഷന്‍ കഴിഞ്ഞ 6 മാസമായി മുടങ്ങിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇത് പരിഹരിക്കുവാന്‍ അടിയന്തിരനടപടികള്‍ സ്വീകരിക്കുമോ;

(സി) ഇത്തരത്തില്‍ സംസ്ഥാനത്ത് എത്ര നെല്‍ക്കര്‍ഷകര്‍ക്കാണ് പെന്‍ഷന്‍ അനുവദിക്കുന്നത്; ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(ഡി) ഇത്തരം നെല്‍ക്കര്‍ഷകരുടെ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

() ഇത്തരത്തില്‍ പെന്‍ഷന്‍ ലഭിക്കുവാന്‍ പുതിയ അപേക്ഷ സ്വീകരിക്കുന്ന നടപടി നിലച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ;

(എഫ്) പെന്‍ഷന് അര്‍ഹതയുള്ള നെല്‍ക്കര്‍ഷകരുടെ പെണ്‍മക്കള്‍ക്കുള്ള വിവാഹധനസഹായം കഴിഞ്ഞ 8 മാസമായി ലഭിക്കുന്നില്ലായെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ?

1597

കൃഷിവകുപ്പിന്റെ ബഡ്ജറ്റ്

ശ്രീ. സി. ദിവാകരന്‍

കൃഷിവകുപ്പിന്റെ ബഡ്ജറ്റ് കണക്കുകള്‍ യഥാര്‍ത്ഥസ്ഥിതി പ്രതിഫലിപ്പിക്കുന്നതാണോ; ഇതിന്റെ വരവ് സംബന്ധിച്ച കണക്കുകള്‍ ഒത്തുനോക്കി ശരിയാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇതിനെതിരെ എന്തു നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കുമോ?

1598

കൃഷി ഫാമുകളുടെ നവീകരണം

ശ്രീ. ചിറ്റയം ഗോപകുമാര്‍

() കൃഷി ഫാമുകളുടെ നവീകരണത്തിനായി എന്തെല്ലാം പുതിയ പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കൃഷി ഫാമുകളുടെ നവീകരണത്തിനായി എന്തു തുക ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി) കൃഷി ഫാമുകളുമായി ബന്ധപ്പെട്ട് ജൈവകൃഷിവ്യാപനത്തിനായുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കുമോ;

(ഡി) നിലവില്‍ ഇതിനായി പുതിയ പദ്ധതികള്‍ ആരംഭിക്കുവാന്‍ തീരുമാനമുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?

1599

കര്‍ഷകരുടെ രജിസ്ട്രേഷന്‍

ശ്രീ. ബെന്നി ബെഹനാന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, കെ. മുരളീധരന്‍

() സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ;

(ബി) ഇതുകൊണ്ട് കര്‍ഷകര്‍ക്കുണ്ടാകുന്ന ഗുണങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(സി) ആദ്യഘട്ടത്തില്‍ രജിസ്ട്രേഷന്‍ നടപ്പാക്കുന്നത് എവിടെയാണ്;

(ഡി) സംസ്ഥാനം മുഴുവന്‍ രജിസ്ട്രേഷന്‍ വ്യാപിപ്പിക്കുമോ?

1600

കര്‍ഷകരജിസ്ട്രേഷന്‍

ശ്രീ. റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്

,, തോമസ് ഉണ്ണിയാടന്‍

ഡോ. എന്‍. ജയരാജ്

() സംസ്ഥാനത്ത് കര്‍ഷകര്‍ക്ക് രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തുന്നതിന് പദ്ധതിയുണ്ടോ;

(ബി) രജിസ്ട്രേഷന്‍ നടപടി എപ്രകാരമാണു വിഭാവനം ചെയ്തിട്ടുള്ളത്; വ്യക്തമാക്കുമോ;

(സി) ഇപ്രകാരം ഒരു സംവിധാനം ഏര്‍പ്പെടുത്തുകവഴി കര്‍ഷകര്‍ക്ക് എന്തെല്ലാം സൌകര്യങ്ങളാണു ലഭ്യമാകുക എന്നറിയിക്കുമോ;

(ഡി) പ്രസ്തുതരജിസ്ട്രേഷന്‍ നടപടികള്‍ എന്നുമുതല്‍ പ്രാവര്‍ത്തികമാകുമെന്ന് അറിയിക്കുമോ?

1601

കര്‍ഷകര്‍ക്കായുള്ള രജിസ്ട്രേഷന്‍

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() സംസ്ഥാനത്തെ ഏതെല്ലാം ജില്ലകളിലെ കര്‍ഷകര്‍ക്കാണ് രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ ;

(ബി) നാളിതുവരെ എത്ര കര്‍ഷകരാണ് രജിസ്റര്‍ ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;

(സി) ഇപ്രകാരം രജിസ്റര്‍ ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന് വെളിപ്പെടുത്തുമോ ;

(ഡി) ഈ പദ്ധതിയിലൂടെ എന്തെല്ലാം സഹായങ്ങളാണ് കര്‍ഷകര്‍ക്ക് നല്‍കുന്നതെന്ന് വ്യക്തമാക്കുമോ ;

() ചെറുകിട നാമമാത്രകര്‍ഷകരെ പ്രസ്തുതപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ ?

1602

കാര്‍ഷികോത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് നടപടികള്‍

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, പി. സി. വിഷ്ണുനാഥ്

,, അന്‍വര്‍ സാദത്ത്

() സംസ്ഥാനത്ത് കാര്‍ഷികോത്പാദനം ആനുപാതികമായും കാലാനുസൃതമായും വര്‍ദ്ധിപ്പിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കാമോ ;

(ബി) കാര്‍ഷികവിളകളുടെ ഉത്പാദനത്തില്‍ എത്രമാത്രം വര്‍ദ്ധനവാണ് ഈ വര്‍ഷം ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കാമോ ;

(സി) ഇക്കാര്യത്തില്‍ കേന്ദ്രഗവണ്‍മെന്റിന്റെ ധനസഹായം പൂര്‍ണ്ണമായും നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടോ ; വിശദാംശം ലഭ്യമാക്കാമോ ;

(ഡി) തരിശുനിലങ്ങളില്‍ പുതുതായി കൃഷി ചെയ്യുന്നതിന് എന്തു ധനസഹായമാണ് നല്‍കുന്നതെന്ന് വ്യക്തമാക്കുമോ ?

1603

പച്ചക്കറിസംഭരണവും വിതരണവും

ശ്രീ. വി. പി. സജീന്ദ്രന്‍

,, അന്‍വര്‍ സാദത്ത്

,, പി. സി. വിഷ്ണുനാഥ്

,, . റ്റി. ജോര്‍ജ്

() സംസ്ഥാനത്തെ കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന മുഴുവന്‍ പച്ചക്കറികളും ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;

(ബി) കൃഷിവകുപ്പ് നിശ്ചയിക്കുന്ന തറവിലയ്ക്ക് കൃഷിക്കാരില്‍ നിന്നും സംഭരിക്കുമ്പോള്‍ ഉണ്ടാകുന്ന നഷ്ടം വിലസ്ഥിരതാഫണ്ടില്‍ നിന്നും നല്‍കുന്ന കാര്യം പരിഗണിക്കുമോ;

(സി) സംഭരിക്കുന്ന പച്ചക്കറികള്‍ ഹോര്‍ട്ടികോര്‍പ്പ് മുഖേന വില്പന നടത്തുന്ന കാര്യം പരിശോധിക്കുമോ ?

1604

പച്ചക്കറി ഉല്പാദനവും വിതരണവും മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍

ശ്രീ. പി. . മാധവന്‍

() സംസ്ഥാനത്ത് പച്ചക്കറി ഉല്പാദനവും വിതരണവും മെച്ചപ്പെടുത്താന്‍ എന്തെല്ലാം പദ്ധതികളാണ് കൃഷിവകുപ്പ് നടപ്പിലാക്കുന്നതെന്ന് അറിയിക്കാമോ;

(ബി) ജൈവകൃഷിയുടെ പ്രോത്സാഹനത്തിനും വ്യാപനത്തിനുമായി എന്തെല്ലാം സഹായങ്ങളാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് അറിയിക്കാമോ;

(സി) സംസ്ഥാനത്തെ പ്രധാനപ്പെട്ട മരച്ചീനി ഉല്പാദനകേന്ദ്രങ്ങളില്‍ നിന്നും മരച്ചീനി സംഭരിച്ച് വിതരണം ചെയ്യുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;

(ഡി) സംസ്ഥാനത്തെ ചെറുകിട-നാമമാത്രകര്‍ഷകര്‍ക്കു നല്‍കുന്ന പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ; എങ്കില്‍ എന്നുമുതല്‍ക്കാണെന്ന് വിശദീകരിക്കാമോ ?

1605

കൃഷിഭവനുകളുടെ പ്രവര്‍ത്തനം

ശ്രീ. ജോസഫ് വാഴക്കന്‍

,, കെ. അച്ചുതന്‍

,, ഷാഫി പറമ്പില്‍

,, . സി. ബാലകൃഷ്ണന്‍

() കൃഷിഭവനുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുവാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്നു വിശദീകരിക്കുമോ;

(ബി) കൃഷിഭവനുകളില്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ;

(സി) ഇതുകൊണ്ടുള്ള നേട്ടങ്ങള്‍ എന്തെല്ലാമാണെന്നു വ്യക്തമാക്കുമോ?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.