UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >4th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 4th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

1387

ആദിവാസിവനാവകാശനിയമം

ശ്രീ.. ചന്ദ്രശേഖരന്‍

() സംസ്ഥാനത്ത് ആദിവാസി വനാവകാശനിയമ പ്രകാരം ആകെ എത്ര കുടുംബങ്ങള്‍ക്ക് എത്ര ഭൂമി വീതം നല്‍കിയെന്ന് വ്യക്തമാക്കാമോ ;

(ബി) ഇതില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നല്‍കിയത് എത്രയെന്ന് വിശദമാക്കാമോ ?

1388

പട്ടികവര്‍ഗ്ഗ അവിവാഹിത അമ്മമാര്‍ക്ക് സഹായ പദ്ധതി


ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() സംസ്ഥാനത്ത് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട അവിവാഹിതരായ അമ്മമാരെ സഹായിക്കുന്നതിന് എന്തെങ്കിലും പദ്ധതി നിലവിലുണ്ടോ;

(ബി) പ്രസ്തുത വിഭാഗത്തില്‍ കാസര്‍ഗോഡ് ജില്ലയില്‍ എത്ര പേരുണ്ട് എന്ന് വ്യക്തമാക്കുമോ;

(സി) ഇതില്‍ ഭൂരിപക്ഷം പേര്‍ക്കും പദ്ധതിയുമായി ബന്ധപ്പെട്ട നിബന്ധനമൂലം സഹായം ലഭിക്കുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) എങ്കില്‍ നിബന്ധനയില്‍ ഇളവു വരുത്തി അവിവാഹിതരായ എല്ലാ അമ്മമാര്‍ക്കും മേല്‍ പദ്ധതിയിലൂടെ സഹായം നല്‍കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ?

1389

അവിവാഹിതരായ ആദിവാസി അമ്മമാരുടെ പുനരധിവാസം

ശ്രീ. . കെ. ബാലന്‍

() അവിവാഹിതരായ ആദിവാസി അമ്മമാരെ പുനരധിവസിപ്പിക്കാന്‍ എന്തെങ്കിലും പദ്ധതികള്‍ പുതുതായി ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ വിശദവിവരങ്ങള്‍ നല്‍കുമോ; അപ്രകാരം എത്രപേരെ പുനരധിവസിപ്പിച്ചു; ജില്ലതിരിച്ചുള്ള വിശദവിവരം നല്‍കുമോ;

(ബി) നിലവിലുണ്ടായിരുന്ന പദ്ധതികള്‍ ഏതെല്ലാമാണ്; ആയത് പ്രകാരം കഴിഞ്ഞ സര്‍ക്കാര്‍ എത്രപേരെ പുനരധിവസിപ്പിച്ചിട്ടുണ്ട് എന്ന് അിറയിക്കുമോ?

1390

ആദിവാസിമേഖലയിലെ ലൈംഗിക ചൂഷണം

ശ്രീ. . കെ. ബാലന്‍

() ആദിവാസി യുവതികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും അവര്‍ക്കിടയില്‍ അവിവാഹിതരായ അമ്മമാരുടെ എണ്ണം വര്‍ദ്ധിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇതു സംബന്ധിച്ച് എന്തെങ്കിലും പഠനം ഗവണ്‍മെന്റോ മറ്റ് ഏതെങ്കിലും ഏജന്‍സികളോ നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതു സംബന്ധിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി) ആദിവാസിമേഖലയിലെ ലൈംഗിക ചൂഷണം തടയാന്‍ എന്ത് നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

1391

ആദിവാസികുടികളിലെ ജീവിത സാഹചര്യം മെച്ചപ്പെടുത്തല്‍

ശ്രീ. കെ. അജിത്

() കേരളത്തില്‍ ആകെ എത്ര ആദിവാസികുടികള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട് ;

(ബി) ഈ കുടികളിലായി എത്ര ആദിവാസി വിഭാഗങ്ങളാണ് ഉള്ളതെന്ന് വ്യക്തമാക്കാമോ ;

(സി) ആദിവാസികുടികളിലെ ജീവിത സാഹചര്യം മെച്ചപ്പെടുത്താന്‍ ഏതെല്ലാം നടപടികളാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ആവിഷ്കരിച്ചതെന്ന് വ്യക്തമാക്കുമോ ;

(ഡി) പാരമ്പേര്യതര ഊര്‍ജ്ജ പദ്ധതികള്‍ ഉപയോഗിച്ച് ആദിവാസികുടികള്‍ വൈദ്യുതീകരിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുമോ ;

() ആദിവാസികുടികളുടെ സമീപം മറ്റു വിഭാഗങ്ങള്‍ ഭൂമി കൈവശപ്പെടുത്തുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

1392

ആദിവാസികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍

ശ്രീ. . കെ. ബാലന്‍

() 2011 മേയ് മാസത്തിനുശേഷം ആദിവാസികള്‍ക്ക് നേരെ നടന്ന അതിക്രമങ്ങള്‍ക്ക് എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്; എത്ര പേരെ അറസ്റു ചെയ്തു; എത്ര പേര്‍ക്ക് ശിക്ഷ ലഭിച്ചു; ജില്ല തിരിച്ചുള്ള വിവരങ്ങള്‍ നല്‍കുമോ;

(ബി) 2011 മേയ് മാസത്തിനു ശേഷം ആദിവാസി സ്ത്രീകള്‍ക്ക് നേരെ നടന്ന അതിക്രമങ്ങള്‍ക്ക് എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തു; എത്ര പേരെ അറസ്റു ചെയ്തു; എത്ര പേര്‍ക്ക് ശിക്ഷ ലഭിച്ചു; ജില്ല തിരിച്ചുള്ള കണക്ക് നല്‍കുമോ;

(സി) 2011 മേയ് മാസത്തിനു ശേഷം ആദിവാസികളായ യുവതികള്‍ക്കും കുട്ടികള്‍ക്കും നേരെ ബലാല്‍സംഗമുള്‍പ്പെടെയുള്ള എത്ര പീഡനകേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്; എത്ര പേരെ അറസ്റ് ചെയ്തു; എത്ര പേരെ ശിക്ഷിച്ചു; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?

1393

പട്ടിക ഗോത്രവര്‍ഗ്ഗ ക്ഷേമ പദ്ധതികള്‍

ശ്രീ. അന്‍വര്‍ സാദത്ത്

,, കെ. അച്ചുതന്‍

,, ഷാഫി പറമ്പില്‍

,, പാലോട് രവി

() പട്ടികഗോത്രവര്‍ഗ്ഗക്കാരുടെ ക്ഷേമത്തിന് ഏതെല്ലാം വികസനപദ്ധതികള്‍ക്കാണ് ഊന്നല്‍ നല്‍കിയിട്ടുള്ളത്;

(ബി) വീടുകള്‍ നിര്‍മ്മിക്കല്‍, കോളനികളുടെ വൈദ്യൂതീകരണം, കുടിവെള്ള ലഭ്യത, കുടുംബങ്ങളുടെ പുനരധിവാസം എന്നിവയ്ക്ക് മുന്‍ഗണന നല്‍കുമോ;

(സി) റീസെറ്റില്‍മെന്റ് പ്രദേശങ്ങളില്‍ അടിസ്ഥാന സൌകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കുമോ?

1394

പട്ടികവര്‍ഗ്ഗക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

'' വര്‍ക്കല കഹാര്‍

'' സി.പി. മുഹമ്മദ്

'' .പി. അബ്ദുള്ളക്കുട്ടി

() സംസ്ഥാനത്തെ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കാനുള്ള പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ;

(ബി) പ്രസ്തുത പദ്ധതി കൊണ്ടുള്ള പ്രയോജനങ്ങള്‍ എന്തെല്ലാമാണ്; ഇത് നടപ്പാക്കുന്നതിന് കൈക്കൊണ്ടിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ്?

1395

പട്ടികവര്‍ഗ്ഗക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്

ശ്രീ. സി. ദിവാകരന്‍

() പട്ടികവര്‍ഗ്ഗക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനുള്ള എന്തെങ്കിലും സംവിധാനം നിലവിലുണ്ടോ;

(ബി) എങ്കില്‍ ഏത് ഏജന്‍സി വഴിയാണ് ആയത് നടപ്പിലാക്കുന്നത് ?

1396

പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫഷണല്‍ ഡിഗ്രി കോഴ്സുകളിലേക്ക് സഹായ പദ്ധതി

ശ്രീ. . കെ. ബാലന്‍

() 2006-07 മുതല്‍ 2010-11 വരെ എത്ര പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് എഞ്ചിനീയറിംഗ്, മെഡിസിന്‍ തുടങ്ങിയ പ്രൊഫഷണല്‍ ഡിഗ്രി കോഴ്സുകളിലേക്ക് പ്രവേശനം ലഭിച്ചു; ആയതില്‍ എത്ര പേര്‍ പഠനം പൂര്‍ത്തിയാക്കി; ഇവര്‍ക്കായി എന്തെല്ലാം സഹായപദ്ധതികളാണ് ആവിഷ്കരിച്ചത്;

(ബി) 2011-12 -ല്‍ എത്ര പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് എഞ്ചിനീയറിംഗ്, മെഡിസിന്‍ തുടങ്ങിയ പ്രൊഫഷണല്‍ ഡിഗ്രി കോഴ്സുകളിലേക്ക് പ്രവേശനം ലഭിച്ചു; ഇവര്‍ക്കായി എന്തെങ്കിലും പുതിയ സഹായ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ ?

1397

പട്ടികവര്‍ഗ്ഗക്കാരുടെ ലോണുകള്‍ എഴുതി തള്ളാന്‍ നടപടി

ശ്രീ. വി. ശശി

() പട്ടികവര്‍ഗ്ഗക്കാരുടെ ലോണുകള്‍ എഴുതി തള്ളുമെന്ന ബഡ്ജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ എത്ര തുകയുടെ ലോണുകള്‍ എഴുതിതള്ളിയെന്ന് വ്യക്തമാക്കാമോ ;

(ബി) ഏതെല്ലാം ട്രൈബല്‍ ഏരിയകളില്‍ ഈ സാമ്പത്തിക വര്‍ഷം കമ്മ്യൂണിറ്റി ഹാളുകളുടെ പ്രവൃത്തികള്‍ ആരംഭിക്കുകയോ പൂര്‍ത്തീകരിക്കുകയോ ചെയ്തിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ ?

1398

ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്ന പദ്ധതി

ശ്രീ. . ചന്ദ്രശേഖരന്‍

() വയനാട്ടിലെ ഭൂരഹിതരായ ആദിവാസികള്‍ക്ക് സ്വകാര്യ വ്യക്തികളില്‍ നിന്നും ഭൂമി വിലയ്ക്ക് വാങ്ങി നല്‍കുന്ന പദ്ധതിയുടെ ഇപ്പോഴത്തെ സ്ഥിതി വിശദമാക്കുമോ ;

(ബി) പ്രസ്തുത പദ്ധതി എപ്പോള്‍ പൂര്‍ത്തീകരിക്കുമെന്ന് അറിയിക്കുമോ ?

1399

ആദിവാസി ഭവനനിര്‍മ്മാണ പദ്ധതി

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിലെ ഭവനരഹിതരായ പട്ടികവര്‍ഗ്ഗ കുടുംബങ്ങളുടെ പഞ്ചായത്തുതല വിശദാംശം ലഭ്യമാക്കുമോ;

(ബി) കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ വൈത്തിരി താലൂക്കില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തിന്റെ ഭവനനിര്‍മ്മാണത്തിനായി വകയിരുത്തിയ തുക, ചെലവഴിച്ച തുക എന്നിവ എത്രയെന്ന് പഞ്ചായത്തു തിരിച്ചുള്ള വിശദാംശം വെളിപ്പെടുത്തുമോ;

(സി) ജില്ലയിലെ ആദിവാസി ഭവന നിര്‍മ്മാണ പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ?

1400

ഇടുക്കി പെരിഞ്ചാന്‍കുട്ടിയില്‍ ആദിവാസി കുടുംബങ്ങളെ കുടിയൊഴിപ്പിക്കല്‍

ശ്രീ. പി. കെ. ഗുരുദാസന്‍

,, ആര്‍. രാജേഷ്

,, രാജു എബ്രഹാം

,, ബി. സത്യന്‍

() ഇടുക്കി ജില്ലയിലെ പെരിഞ്ചാന്‍കുട്ടിയില്‍ ആദിവാസി കുടുംബങ്ങളെ കുടിയൊഴിപ്പിച്ച സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) കുടിയൊഴിപ്പിക്കപ്പെട്ട ആദിവാസി കുടുംബങ്ങള്‍ക്ക് പകരം യാതൊരു സംവിധാനവും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ആദിവാസി സ്ത്രീകളേയും കുട്ടികളേയും മര്‍ദ്ദിച്ചും കൃഷി ദേഹണ്ഡങ്ങള്‍ നശിപ്പിച്ചും വീട്ടുപകരണങ്ങള്‍ കൊള്ളയടിച്ചുമാണ് കുടിയൊഴിപ്പിക്കല്‍ നടപ്പാക്കിയത് എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോ;

(ഡി) എങ്കില്‍ എത്ര കുടുംബങ്ങളെ കുടി ഒഴിപ്പിച്ചിട്ടുണ്ടെന്നും റിമാന്റ് ചെയ്യപ്പെട്ട ആദിവാസികള്‍ എത്രയെന്നും വെളിപ്പെടുത്തുമോ?

1401

കാഞ്ഞിരപ്പുഴ പഞ്ചായത്തില്‍ സ്വന്തമായി വീടില്ലാത്ത പട്ടികവര്‍ഗ്ഗക്കാര്‍

ശ്രീ.കെ. വി. വിജയദാസ്

() പാലക്കാട് കാഞ്ഞിരപ്പുഴ പഞ്ചായത്തില്‍ സ്വന്തമായി വീടില്ലാത്ത പട്ടികവര്‍ഗ്ഗക്കാര്‍ ഉണ്ടെന്നുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ;

(ബി) അവര്‍ക്ക് സമയബന്ധിതമായി വീട് വച്ച് നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ ;

(സി) എങ്കില്‍ സ്വീകരിച്ച നടപടികളുടെ വിശദവിവരം നല്‍കുമോ ;

(ഡി) ഇക്കാര്യത്തില്‍ കാലതാമസം നേരിട്ടിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ;

()ഉണ്ടെങ്കില്‍ വീഴ്ചവരുത്തിയവര്‍ക്കെതിരെ എന്തെല്ലാം നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിയ്ക്കുന്നതെന്ന് വ്യക്തമാക്കുമോ ?

1402

പറമ്പിക്കുളത്തെ ആദിവാസി കുടുംബങ്ങള്‍

ശ്രീ. വി.ചെന്താമരാക്ഷന്‍

() പറമ്പിക്കുളത്തെ എത്ര ആദിവാസി കുടുംബങ്ങള്‍ക്കാണ് സ്വന്തമായി ഭൂമി ഉള്ളത് എന്ന് വ്യക്തമാക്കുമോ ;

(ബി) ഇനി എത്ര കുടുംബങ്ങള്‍ക്കാണ് ഭൂമി നല്‍കാനുള്ളത് എന്ന് വ്യക്തമാക്കുമോ ;

(സി) ആയത് എന്ന് നല്‍കുമെന്നും, അതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്നും വിശദമാക്കുമോ ?

1403

വയനാട് ജില്ലയിലെ ആദിവാസി വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() വയനാട് ജില്ലയിലെ സ്കൂളുകളില്‍ നിന്നും ആദിവാസി വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് നിയന്ത്രിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത ജില്ലയിലെ ആദിവാസി വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്കിന്റെ ആണ്‍-പെണ്‍ അനുപാതം എത്രയെന്ന് വെളിപ്പെടുത്തുമോ;

(സി) ജില്ലയിലെ ആദിവാസി വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്കായി മുട്ടില്‍ ഗ്രാമപഞ്ചായത്തില്‍ പ്രീമെട്രിക് ട്രൈബല്‍ ഹോസ്റല്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.