UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >4th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 4th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

1761

പുതുക്കാട് മണ്ഡലത്തില്‍ പോലീസ് സ്റേഷനുകളില്‍ ജനമൈത്രി പദ്ധതി

പ്രൊഫ. സി. രവീന്ദ്രനാഥ്

() പുതുക്കാട് മണ്ഡലത്തില്‍ എല്ലാ പോലീസ് സ്റേഷനുകളിലും ജനമൈത്രി പദ്ധതി നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) എങ്കില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ ?

1762

ജനമൈത്രി പോലീസ്

ശ്രീ. ബാബു എം. പാലിശ്ശേരി

() കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത് ആരംഭിച്ച ജനമൈത്രി പോലീസ് പദ്ധതി ഇപ്പോള്‍ എത്ര പോലീസ് സ്റേഷനുകളില്‍ ഉണ്ട്;

(ബി) ജനമൈത്രി പോലീസ് പദ്ധതി സംസ്ഥാനത്തൊട്ടാകെ നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി) എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ;

1763

വയോജന ബ്യൂറോകള്‍

ശ്രീ. .കെ. വിജയന്‍

() സംസ്ഥാനത്തെ പോലീസ് സ്റേഷനുകളില്‍ 'വയോജന ബ്യൂറോകള്‍' സ്ഥാപിക്കുന്നതിന് സര്‍ക്കാരിന് പദ്ധതിയുണ്ടോ;

(ബി) എങ്കില്‍ അത് എങ്ങനെയാണ് നടപ്പിലാക്കുന്നത് എന്ന് വിശദമാക്കാമോ?

1764

പോലീസ് കംപ്ളയിന്റ് അതോറിറ്റി

ശ്രീ. എം. ചന്ദ്രന്‍

() കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ പോലീസ് കംപ്ളയിന്റ് അതോറിറ്റി ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടോ;

(ബി) ജില്ലാതല പോലീസ് കംപ്ളയ്ന്റ് അതോറിറ്റിയെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഇക്കാര്യത്തില്‍ താലൂക്ക് ലീഗല്‍ സൊസൈറ്റി, ഗ്രാമസഭ, കുടുംബശ്രീ, അയല്‍ക്കൂട്ടം, ദൃശ്യമാധ്യമങ്ങള്‍ എന്നിവയുടെ സേവനം പ്രയോജനപ്പെടുത്തുമോ;

(സി) അതോറിറ്റിയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് ജില്ലാ മജിസ്ട്രേറ്റുമാരുടെ കാര്യാലയത്തില്‍ പ്രത്യേക വിഭാഗം ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ;

(ഡി) ജില്ലാ മജിസ്ട്രേറ്റു കാര്യാലയത്തില്‍ ഇതിലേയ്ക്കായി ഒരു ജൂനിയര്‍ സൂപ്രണ്ടിന്റെയും ക്ളാര്‍ക്കിന്റെയും തസ്തിക സൃഷ്ടിക്കുന്ന കാര്യം പരിഗണിക്കുമോ ?

1765

വിഴിഞ്ഞം കാര്‍ അപകടത്തില്‍ മരണപ്പെട്ട വിദ്യാര്‍ത്ഥിനിക്ക് ധനസഹായം

ശ്രീമതി ജമീലാ പ്രകാശം

() വിഴിഞ്ഞം പോലീസ് സ്റേഷന്‍ അതിര്‍ത്തിയില്‍ ചൊവ്വരയില്‍ വച്ച് നിയന്ത്രണം വിട്ട് അപകടപരമ്പര സൃഷ്ടിച്ച കാര്‍ ഇടിച്ച് മരണപ്പെട്ട നിര്‍ദ്ധന പട്ടികജാതി കുടുംബത്തില്‍പ്പെട്ട പ്ളസ് ടു വിദ്യാര്‍ത്ഥിനി സുസ്മിതയുടെ കുടുംബത്തിന് ധനസഹായം നല്‍കണം എന്നാവശ്യപ്പെട്ടുകൊണ്ട് 11.12.2011 ന് സമര്‍പ്പിക്കപ്പെട്ട നിവേദനം ഗവണ്‍മെന്റിന് ലഭിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ അത് സംബന്ധിച്ച വിശദാംശങ്ങളും അതിന്മേല്‍ എന്ത് നടപടി സ്വീകരിച്ചു എന്നും വ്യക്തമാക്കുമോ?

1766

ക്രമസമാധാനപാലനവും കുറ്റാന്വേഷണവും

ശ്രീ. ഹൈബി ഈഡന്‍

'' വി. റ്റി. ബല്‍റാം

'' വര്‍ക്കല കഹാര്‍

'' ഷാഫി പറമ്പില്‍

() പോലീസ് സ്റേഷനുകളില്‍ ക്രമസമാധാനപാലനവും കുറ്റന്വേഷണവും വേര്‍തിരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി) ഇതുകൊണ്ടുള്ള ഗുണങ്ങള്‍ എന്തെല്ലാം;

(സി) ഇത് നടപ്പിലാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള പ്രാരംഭ നടപടികള്‍ എന്തൊക്കെയാണ്?

1767

പോലീസിന്റെ അംഗബലം വര്‍ദ്ധിപ്പിക്കുന്നതിന് നടപടി

ശ്രീ. ബാബു എം. പാലിശ്ശേരി

() ഒരു ലക്ഷം പേര്‍ക്ക് 200 പോലീസുകാര്‍ എന്ന തോതില്‍ പോലീസിന്റെ അംഗബലം വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാന സുരക്ഷാ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടോ;

(ബി) എങ്കില്‍ ഈ ശുപാര്‍ശ നടപ്പിലാക്കുന്നതിനു നടപടി സ്വീകരിക്കുമോ;

(സി) എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ?

1768

ജനസംഖ്യാനുപാതികമായി പോലീസ് സ്റേഷനുകള്‍ ആരംഭിക്കാന്‍ നടപടി

ശ്രീ. എം. ഉമ്മര്‍

() സംസ്ഥാനത്ത് ജനസംഖ്യാനുപാതികമായി കൂടുതല്‍ പോലീസ് സ്റേഷനുകള്‍ ആരംഭിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടോ ;

(ബി) നിലവില്‍ പോലീസ് സേനയില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരുടെ ഒഴിവുകള്‍ ഉണ്ടോ ;

(സി) നഗര പ്രദേശങ്ങളില്‍ കൂടുതല്‍ ട്രാഫിക് പോലീസ് യൂണിറ്റുകള്‍ തുടങ്ങുന്ന കാര്യം പരിഗണിക്കുമോ ;

(ഡി) വനിതകളുടെയും കുട്ടികളുടെയും പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് നിലവിലുള്ള സൌകര്യങ്ങള്‍ വിശദമാക്കാമോ ?

1769

പോലീസ് സേന വിപുലീകരണം

ശ്രീ.കെ. മുരളീധരന്‍

'' വര്‍ക്കല കഹാര്‍

'' ഷാഫി പറമ്പില്‍

'' ലൂഡി ലൂയിസ്

() സംസ്ഥാനത്തെ പോലീസ് സേന വിപുലീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) സേനയുടെ വിപുലീകരണം എങ്ങനെ നടപ്പാക്കുവാനാണ് ഉദ്ദേശിക്കുന്നത്;

(സി) ഇതു കൊണ്ടുള്ള നേട്ടങ്ങള്‍ എന്തൊക്കെയാണ്?

1770

സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്ന പോലീസ് നയം

ശ്രീ. എം. . ബേബി

,, കെ. വി. അബ്ദുള്‍ ഖാദര്‍

,, കെ. ദാസന്‍

,, ബി. ഡി. ദേവസ്സി

() സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്ന പോലീസ് നയം സംസ്ഥാനത്തെ ക്രമസമാധാനം പാടെ തകര്‍ത്തിരിക്കുകയാണെന്നും ജനങ്ങള്‍ അരക്ഷിതാവസ്ഥയിലാണെന്നുമുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഗുണ്ടകളെയും കൊള്ളക്കാരെയും പ്രോത്സാഹിപ്പിക്കുന്നതായി പറയപ്പെടുന്ന സമീപനം തിരുത്താന്‍ തയ്യാറാകുമോ;

(സി) ഗുണ്ടാസംഘങ്ങളുടെ പരസ്പരാക്രമണങ്ങളും പട്ടാപ്പകല്‍ നടക്കുന്ന ഭവനഭേദനവും പിടിച്ചുപറികളും വര്‍ദ്ധിക്കുമ്പോള്‍ പോലീസിന്റെ നിസ്സംഗത സാമൂഹ്യവിരുദ്ധര്‍ക്ക് പ്രോത്സാഹനമായി മാറുകയാണെന്ന ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ ?

1771

പോലീസിലെ നോണ്‍-റസിഡന്റ് കേരള സെല്‍

ശ്രീ. ലൂഡി ലൂയിസ്

,, കെ. ശിവദാസന്‍ നായര്‍

,, പി. . മാധവന്‍

,, പി. സി. വിഷ്ണുനാഥ്

() പോലീസിലെ നോണ്‍-റസിഡന്റ് കേരള സെല്‍ ശക്തിപ്പെടുത്തുന്നതിന് എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്;

(ബി) സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ആര്‍ക്കൊക്കെയാണ് ഇതിനായി പ്രത്യേക ചുതമല നല്‍കാനുദ്ദേശിക്കുന്നത്;

(സി) വിദേശത്തെ ജയിലുകളില്‍ കഴിയുന്ന നിരപരാധികളായ മലയാളികളെ മോചിപ്പിക്കുന്നിന് എന്‍.ആര്‍.കെ. സെല്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാനുദ്ദേശിക്കുന്നുണ്ട്; വിശദമാക്കുമോ?

1772

തീരദേശ പോലീസ് സ്റേഷനുകള്‍ കാര്യക്ഷമമാക്കുന്നതിന് നടപടി

ശ്രീ. വി. പി. സജീന്ദ്രന്‍

,, എം. . വാഹീദ്

,, ലൂഡി ലൂയിസ്

,, പി. സി. വിഷ്ണുനാഥ്

() സംസ്ഥാനത്ത് തീരദേശ പോലീസ് സ്റേഷനുകള്‍ കാര്യക്ഷമമാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാം ;

(ബി) രക്ഷാപ്രവര്‍ത്തനങ്ങളില്‍ പരിചയവും വൈദഗ്ദ്ധ്യവും ഉള്ളവരെ നിയമിച്ച് ഇവയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമോ ;

(സി) പുതിയ തീരദേശ പോലീസ് സ്റേഷനുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ ;

(ഡി) ഇതിനായി എന്തെല്ലാം കേന്ദ്ര സഹായങ്ങളാണ് ലഭിക്കുന്നത് ?

1773

പോലീസ് സ്റേഷനുകളില്‍ ക്രമസമാധാനവും കേസന്വേഷണവും വേര്‍തിരിച്ച് കൈകാര്യം ചെയ്യുന്നതിന് നടപടി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() സംസ്ഥാനത്ത് പോലീസ് സ്റേഷനുകളില്‍ ക്രമസമാധാനവും കേസന്വേഷണവും വേര്‍തിരിച്ച് കൈകാര്യം ചെയ്യുന്ന രീതി ഇപ്പോള്‍ നിലവിലുണ്ടോ;

(ബി) എങ്കില്‍ എത്ര പോലീസ് സ്റേഷനുകളില്‍ ഈ രീതി ഇപ്പോഴുണ്ട്;

(സി) ഈ സംവിധാനം കാര്യക്ഷമമാക്കി കൂടുതല്‍ പോലീസ് സ്റേഷനുകളിലേക്ക് വ്യാപിപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലുണ്ടോ;

(ഡി) എങ്കില്‍ എത്ര പോലീസ് സ്റേഷനുകളില്‍ ഇത് നടപ്പാക്കും; എന്തൊക്കെ നടപടികള്‍ ഇതുമായി ബന്ധപ്പെട്ട് കൈക്കൊള്ളും?

1774

 ജുവനൈല്‍ പോലീസ് യൂണിറ്റുകള്‍

ശ്രീ. ഷാഫി പറമ്പില്‍

'' ഡൊമിനിക് പ്രസന്റേഷന്‍

'' .റ്റി. ജോര്‍ജ്

'' വി.റ്റി. ബല്‍റാം

() സംസ്ഥാനത്തെ എല്ലാ പോലീസ് സ്റേഷനുകളിലും പ്രത്യേക ജുവനൈല്‍ പോലീസ് യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട് ;

(ബി) ജുവനൈല്‍ പോലീസ് യൂണിറ്റുകളുടെ പ്രവര്‍ത്തന രീതിയും ഉദ്ദേശ്യലക്ഷ്യങ്ങളും എന്തൊക്കെയാണ് ;

(സി) കുട്ടികളുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് ഉദ്യോഗസ്ഥന്മാര്‍ക്ക് പ്രത്യേക ചുമതല നല്‍കുന്ന കാര്യം പരിഗണിക്കുമോ ?

1775

സി..എസ്.എഫ് മാതൃകയില്‍ പോലീസ് സേന രൂപവല്‍ക്കരിക്കല്‍

ശ്രീ. സണ്ണി ജോസഫ്

,, എം. പി. വിന്‍സെന്റ്

,, കെ. അച്ചുതന്‍

,, പി. സി. വിഷ്ണുനാഥ്

() സംസ്ഥാനത്ത് സി..എസ് എഫ്. മാതൃകയില്‍ പ്രത്യേക പോലീസ് സേന രൂപവല്‍ക്കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ ;

(ബി) പ്രത്യേക പോലീസ് സേനയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ;

(സി) ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട് ?

1776

ഡോഗ് സ്ക്വാഡ്

ശ്രീ. കെ. ശിവദാസന്‍ നായര്‍

() സംസ്ഥാനത്ത് നിലവില്‍ ഏതെല്ലാം ജില്ലകളില്‍/സബ് ഡിവിഷനുകളില്‍ എത്ര പോലീസ് ഡോഗ് സ്ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; വിശദാംശം നല്‍കുമോ;

(ബി) ജില്ലാ ഡോഗ് സ്ക്വാഡിന് ടെലികമ്മ്യൂണിക്കേഷന്‍, കുതിര പോലീസ് എന്നിവപോലെ സംസ്ഥാന തല യൂണിറ്റ് രൂപീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ സംസ്ഥാന തല യൂണിറ്റ് രൂപീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; അതിന്റെ മാനദണ്ഡം വ്യക്തമാക്കുമോ;

(സി) 2003-04 കാലയളവില്‍ ബി.എസ്.എഫ്. (ഗ്വാളിയോര്‍) ട്രെയിനിംഗ് പൂര്‍ത്തിയാക്കിയ ഹാന്‍ഡിലേഴ്സിന്റെ സേവനം ഇപ്പോള്‍ ഏതുരീതിയിലാണ് സംസ്ഥാനത്ത് പ്രയോജനപ്പെടുത്തുന്നത്;

(ഡി) പോലീസ് ഡോഗ് സ്ക്വാഡിലേയ്ക്കുവേണ്ട നായ്ക്കളെ എവിടെ നിന്നാണ് വാങ്ങുന്നത്;

() പോലീസ് ഡോഗ് സ്ക്വാഡിലേയ്ക്ക് ഡയറക്ട് റിക്രൂട്ട്മെന്റ് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഡോഗ് സ്ക്വാഡിന്റെ നവീകരണത്തിനായി എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നത് ?

1777

ഇന്ത്യാ റിസര്‍വ് ബറ്റാലിയന്‍ നിയമനം

ശ്രീ. ഹൈബി ഈഡന്‍

() കേരളത്തില്‍ എന്ത് ഉദ്ദേശത്തോടെയാണ് ഐ.ആര്‍.ബി. രൂപീകരിച്ചത്;

(ബി) മറ്റ് സംസ്ഥാനങ്ങളിലെ സമാന സ്വഭാവമുള്ള സേനകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തിലെ ഐ.ആര്‍.ബി.യില്‍ അംഗസഠഖ്യ കുറവാണോ;

(സി) എങ്കില്‍ ഇത് കേരളത്തിന്റെ സുരക്ഷയെ എത്രത്തോളം ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ;

(ഡി) .ആര്‍.ബി.ക്ക് കേരളത്തില്‍ രണ്ടാമതൊരു ബറ്റാലിയന്‍ കൂടി അനുവദിക്കാന്‍ ഉദ്ദേശ്യമുണ്ടോ;

() എങ്കില്‍ ഇതിന്റെ നടപടികള്‍ എന്ന് പൂര്‍ത്തിയാകും;

(എഫ്) .ആര്‍.ബി. കമാന്‍ഡോകളെ പ്രമോഷന്‍ വഴി, നിലവില്‍ വരാനിടയുള്ള വേക്കന്‍സികളിലും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ വേക്കന്‍സികളിലും നിയമിക്കുന്നതിന് പരിഗണിക്കുന്നുണ്ടോ;

(ജി) എങ്കില്‍ ഇതിനായുള്ള നടപടികള്‍ ഇപ്പോള്‍ ഏതുഘട്ടത്തിലാണെന്ന് അറിയിക്കുമോ ?

1778

എന്‍. സി. സി. കേഡറ്റുകളുടെ റിഫ്രഷ്മെന്റ്

ശ്രീ. . എം. ആരിഫ്

() സ്കൂളുകളിലെ എന്‍.സി.സി. കേഡറ്റുകളുടെ റിഫ്രഷ്മെന്റ് അലവന്‍സായി നല്‍കിവരുന്ന ഒരു കേഡറ്റിന് 6 രൂപ എന്ന തുക വളരെ അപര്യാപ്തമാണ് എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) വളരെയധികം ശാരീരികാദ്ധ്വാനം വേണ്ടിവരുന്ന ഡ്രില്‍, വെപ്പണ്‍ ട്രെയിനിംഗ് തുടങ്ങിയ പരിശീലനങ്ങളില്‍ ഏര്‍പ്പെടുന്ന ഈ കേഡറ്റുകളുടെ റിഫ്രഷ്മെന്റ് അലവന്‍സ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

1779

മന്ത്രിമാരുടെ പേഴ്സണല്‍ സ്റാഫിനെതിരെയുള്ള പരാതികള്‍

ശ്രീ. . കെ. ബാലന്‍

() ഇപ്പോഴത്തെ മന്ത്രിമാരുടെ പേഴ്സണല്‍ സ്റാഫില്‍പ്പെട്ട എത്രപേര്‍ക്കെതിരെ ഇതിനകം പരാതികള്‍ ലഭിച്ചിട്ടുണ്ട്; പരാതികളിന്മേല്‍ എന്ത് നടപടി സ്വീകരിച്ചു; എത്ര പേരെ ഇതിനകം സ്റാഫില്‍ നിന്നും മാറ്റിയിട്ടുണ്ട് ;

(ബി) വനം, സ്പോര്‍ട്സ് വകുപ്പുമന്ത്രിയുടെ സ്റാഫില്‍പ്പെട്ട ഒരാളെ ഒരു മുന്‍മന്ത്രി പരസ്യമായി തല്ലിയത് സംബന്ധിച്ച വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എന്ത് നടപടി സ്വീകരിച്ചു; വിശദമാക്കുമോ ?

1780

തടവില്‍ കഴിഞ്ഞിരുന്ന ശ്രീ. ആര്‍. ബാലകൃഷ്ണപിള്ളയുടെ ഫോണ്‍വിളി

ശ്രീ. പി. കെ. ഗുരുദാസന്‍

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. രാജു എബ്രഹാം

,, കെ. സുരേഷ് കുറുപ്പ്

() സുപ്രീംകോടതിവിധി പ്രകാരം കഠിനതടവിനു ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിഞ്ഞിരുന്ന ശ്രീ. ആര്‍. ബാലകൃഷ്ണപിള്ള മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് ഭരണകാര്യങ്ങളില്‍ ഇടപെട്ടതു സംബന്ധിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോ;

(ബി) അന്വേഷണറിപ്പോര്‍ട്ട് സര്‍ക്കാരിനു ലഭിക്കുകയുണ്ടായോ;

(സി) തടവിലിരിക്ക ശ്രീ. ബാലകൃഷ്ണപിള്ള ഏതെല്ലാം മന്ത്രിമാരെയും ഉദ്യോഗസ്ഥന്മാരെയും ഫോണില്‍ വിളിച്ചതായിട്ടാണ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുള്ളത്; തടവുകാരന് നിയമവിരുദ്ധമായി സൌകര്യം ചെയ്തുകൊടുത്തവര്‍ക്കെതിരെ എന്തു നടപടി സ്വീകരിക്കുകയുണ്ടായി;

(ഡി) അന്വേഷണറിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

1781

ജയിലില്‍ ബാലകൃഷ്ണപിള്ളയെ ഫോണില്‍ ബന്ധപ്പെട്ടവര്‍

ശ്രീ. . . അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

() ശ്രീ. ആര്‍. ബാലകൃഷ്ണപിള്ള അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്നപ്പോള്‍ ബാലകൃഷ്ണപിള്ളയെ ഫോണ്‍ വിളിച്ചു എന്ന കുറ്റത്തിന് എത്ര പേര്‍ക്കെതിരെയാണ് കേസെടുത്തതെന്നും അവര്‍ ആരൊക്കെയാണെന്നും വ്യക്തമാക്കുമോ;

(ബി) ഏതൊക്കെ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത് എന്ന് വ്യക്തമാക്കുമോ ?

1782

ഐസ്ക്രീം പാര്‍ലര്‍ പീഡനം

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

,, എസ്. ശര്‍മ്മ

,, . പ്രദീപ് കുമാര്‍

ശ്രീമതി കെ. കെ. ലതിക

() ഐസ്ക്രീം പാര്‍ലര്‍ പീഡനവുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് രണ്ടു പെണ്‍കുട്ടികള്‍ ട്രെയിനിനുമുന്നില്‍ ചാടി ജീവനൊടുക്കാനിടയായ സംഭവത്തെക്കുറിച്ചുള്ള പുനരന്വേഷണം നടക്കുന്നുണ്ടോ;

(ബി) കോഴിക്കോട് സിറ്റി പോലീസ് അസിസ്റന്റ് കമ്മീഷണര്‍ കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ളാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ പുനരന്വേഷണം നടത്തേണ്ടതില്ലെന്നറിയിച്ചുകൊണ്ട് റിപ്പോര്‍ട്ട് നല്‍കിയിരുന്നുവോ; ഇദ്ദേഹമായിരുന്നുവോ യഥാര്‍ത്ഥ അന്വേഷണ ഉദ്യോഗസ്ഥന്‍;

(സി) ബന്ധപ്പെട്ട കോടതിയില്‍ നിന്നും ഇക്കാര്യത്തിലുണ്ടായ നിര്‍ദ്ദേശം എന്തായിരുന്നു; വിശദമാക്കുമോ;

(ഡി) സംഭവവുമായി ബന്ധപ്പെട്ട് ഇതിനകം പുറത്തുവന്ന പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള പുനരന്വേഷണം ഇപ്പോള്‍ ഏത് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണു നടക്കുന്നത്; കോടതി സമയപരിധി നിശ്ചയിച്ചിട്ടുണ്ടോ?

1783

വ്യാജ ലോട്ടറി കടത്തിയ കേസ്

ശ്രീമതി കെ. എസ്. സലീഖ

() കൊച്ചി വിമാനത്താവളത്തില്‍ വ്യജ ലോട്ടറി കടത്തിയ കേസിലെ മുഖ്യപ്രതിയെ പിടികൂടിയോ; ഇയാള്‍ ഏത് ജയിലിലാണുള്ളതെന്ന് വ്യക്തമാക്കാമോ;

(ബി) സംസ്ഥാനത്തിന് പുറത്തുള്ള ജയിലിലാണെങ്കില്‍ എന്തുകൊണ്ട് കേരളത്തിന് വിട്ടുകിട്ടിയില്ലെന്ന് വ്യക്തമാക്കാമോ;

(സി) ഇയാളെ വിട്ടുകിട്ടുന്നതിനായി ഗവണ്‍മെന്റ് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ?

1784

മാറാട് കലാപം സംബന്ധിച്ച ജുഡീഷ്യല്‍ അന്വേഷണം

ശ്രീ. എളമരം കരീം

'' ജെയിംസ് മാത്യു

'' കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

'' പി.റ്റി.. റഹീം

() മാറാട് കലാപം സംബന്ധിച്ച ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍, കൂട്ടക്കൊലയ്ക്ക് പിന്നിലെ പണമൊഴുക്ക്, വിദേശബന്ധം, തീവ്രവാദ ഇടപെടല്‍, ഗൂഡാലോചന എന്നിവ പ്രത്യേകം അന്വേഷിക്കണം എന്ന് ശുപാര്‍ശ ചെയ്തിട്ടുണ്ടായിരുന്നുവോ;

(ബി) ഇതേ തുടര്‍ന്ന് മുന്‍ ഗവണ്‍മെന്റ് സി.ബി.. അന്വേഷണത്തിനായി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുകയുണ്ടായോ; സംസ്ഥാനം വീണ്ടും ആവശ്യപ്പെട്ടാല്‍ സി.ബി.. അന്വേഷിക്കും എന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഇക്കാര്യം അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയുണ്ടായോ; അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടോ;

(ഡി) അന്വേഷണത്തില്‍ ഇതിനകം വ്യക്തമായിട്ടുള്ള സംഗതികള്‍ വിശദമാക്കാമോ; പ്രതികള്‍ ആരൊക്കെയാണ്?

1785

നിയമവിരുദ്ധമായി കേരളത്തിലേക്ക് കടത്തിയ കാറുകള്‍

ശ്രീ.ബാബു എം.പാലിശ്ശേരി

,, .എം.ആരിഫ്

ശ്രീമതി.കെ.എസ്.സലീഖ

() വ്യാജപാസ്പോര്‍ട്ട് ഉപയോഗിച്ച് മുന്നൂറിലധികം തവണ വിദേശയാത്രകള്‍ നടത്തിയ ആളിന്റെ പേരിലുള്ള ആഡംബരക്കാറുകള്‍ കള്ളക്കടത്ത് നടത്തിയത് സംബന്ധിച്ച കേസ് അന്വേഷണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വെളിപ്പെടുത്താമോ ;

(ബി) കള്ളക്കടത്ത് നടത്തിയതായി കേസുള്ള അലക്സ് സി ജോസഫ് എന്നയാള്‍ക്ക് പോലീസ് പാസ്പോര്‍ട്ട് തിരികെ നല്‍കിയിട്ടുണ്ടോ ;

(സി) അലക്സ് സി ജോസഫ് നിയമവിരുദ്ധമായി കേരളത്തിലേക്ക് കടത്തിയ കാറുകള്‍ എത്രയാണെന്നും അവ ഓരോന്നും ഇപ്പോള്‍ ഉപയോഗിക്കുന്നവര്‍ ആരൊക്കെയാണെന്നും അന്വേഷണം നടത്തിയിട്ടുണ്ടോ ; അന്വേഷണ ഫലം വിശദമാക്കാമോ ?

1786

വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍

ശ്രീ. എന്‍. . നെല്ലിക്കൂന്ന്

() അന്യസംസ്ഥാനങ്ങളില്‍ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ റാഗിംഗ് എന്ന പേരില്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയരാകുന്ന സംഭവങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) നടപ്പു അദ്ധ്യായന വര്‍ഷത്തില്‍ ഇത്തരത്തില്‍ എത്ര

വിദ്യാര്‍ത്ഥികള്‍ അന്യസംസ്ഥാനങ്ങളില്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്;

(സി) മംഗലാപുരത്ത് പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ കാസര്‍ഗോഡിനും, മംഗലാപുരത്തിനുമിടയില്‍ തീവണ്ടികളില്‍ ആക്രമണങ്ങള്‍ക്ക് വിധേയരാകുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) തീവണ്ടികളില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന അതിക്രമങ്ങള്‍ തടയാന്‍ എന്തു നടപടികളാണ് ഉദ്ദേശിക്കുന്നത്?

1787

സ്ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന ശാലകളിലെ അപകടങ്ങള്

ശ്രീ. പി.സി. . ജോര്‍ജ്

,, റോഷി അഗസ്റിന്‍

ഡോ. എന്‍. ജയരാജ്

() സംസ്ഥാനത്ത് സ്ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന ശാലകളില്‍ അടിക്കടി ഉണ്ടാകുന്ന അപകടങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) സ്ഫോടക വസ്തുക്കളുമായി ബന്ധപ്പെട്ടുള്ള അപകടങ്ങളുടെ ഏതാനും വര്‍ഷത്തെ കണക്കെടുത്താല്‍ സംസ്ഥാനത്ത് ശരാശരി എത്ര അപകടങ്ങള്‍ ഉണ്ടാകുന്നുവെന്ന് അറിയിക്കുമോ;

(സി) ഇത്തരം വസ്തുക്കള്‍ കൈകാര്യം ചെയ്യാന്‍ ലൈസന്‍സ് നേടുന്നവര്‍ പടക്കനിര്‍മ്മാണത്തിനും മറ്റുമായി നിരോധിത രാസവസ്തുവായ പൊട്ടാസ്യം ക്ളോറേറ്റ് ഉപയോഗിക്കുന്നത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ തയ്യാറാകുമോ;

(ഡി) സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയും നിയമവിരുദ്ധ വസ്തുക്കള്‍ ഉപയോഗിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ശിക്ഷണ നടപടികള്‍ കര്‍ശനമാക്കാന്‍ നടപടി സ്വീകരിക്കുമോ?

1788

കൂത്തമ്പലം കത്തി നശിച്ച സംഭവം

ശ്രീ.വി.എസ്.സുനില്‍ കുമാര്‍

() സാംസ്കാരിക വകുപ്പിന്റെ കീഴില്‍ ചെമ്പൂക്കാവില്‍ നിര്‍മ്മാണത്തിലിരിക്കെ ഡിസംബര്‍ 12-ന് കൂത്തമ്പലം കത്തി നശിച്ച കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇത് സംബന്ധിച്ച ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ;

(സി) എങ്കില്‍ വെടിമരുന്നിന്റെ അംശം അവശിഷ്ടങ്ങളില്‍ നിന്ന് ലഭിച്ചിട്ടുണ്ടോ;

(ഡി) ഇത് സംബന്ധിച്ച് ഏത് ഏജന്‍സിയാണ് അന്വേഷണം നടത്തി വരുന്നത്;

() കൂത്തമ്പലം കത്തിയതുമായി ബന്ധപ്പെട്ട ദുരൂഹത നീക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(എഫ്) അന്വേഷണ പുരോഗതി വിശദമാക്കാമോ;

1789

ആലപ്പുഴ നോര്‍ത്ത് പോലീസ് സ്റേഷനിലെ ലോക്കപ്പ് മര്‍ദ്ദനം

ശ്രീ. ജി. സുധാകരന്‍

() 17-2-2012-ല്‍ രാത്രി 8.30-ന് ആലപ്പുഴ ബീച്ച് വാര്‍ഡില്‍ ശ്രീമതി ഗംഗാവേണുവിന്റെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ വിമലിനെ ആലപ്പുഴ നോര്‍ത്ത് പോലീസ്, പോലീസ് ക്വാര്‍ട്ടേഴ്സില്‍ നിന്നും ജീപ്പില്‍ കയറ്റിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍, വിശദാംശം അറിയിക്കാമോ ;

(ബി) ഇതു സംബന്ധിച്ച പരാതി ലഭിച്ചിട്ടുണ്ടോ; ഇതിന്മേല്‍ എന്തുനടപടി സ്വീകരിച്ചു ;

(സി) ഇക്കാര്യം അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുമോ ?

1790

പെരുമ്പാവൂര്‍ കെ. എസ്. ആര്‍. ടി. സി. ബസ്റാന്റില്‍ വച്ച് രഘു കൊല്ലപ്പെട്ട കേസ്

ശ്രീ. സാജു പോള്‍

() പെരുമ്പാവൂര്‍ കെ. എസ്. ആര്‍. ടി. സി. ബസ്റാന്റില്‍ വച്ച് രഘു എന്നയാള്‍ കൊല്ലപ്പെട്ട കേസില്‍ മുഴുവന്‍ പ്രതികളേയും പിടികൂടിയിട്ടുണ്ടോ;

(ബി) ഈ കേസില്‍ ആകെ പ്രതികള്‍ എത്ര; ഇതില്‍ പിടികൂടിയവര്‍ ആരൊക്കെ; ഇവരുടെ തൊഴില്‍ എന്താണ്; ഇവരില്‍ ആര്‍ക്കൊക്കെ എന്തൊക്കെ കേസ്സുകള്‍ മുന്‍പ് ഉണ്ടായിട്ടുണ്ട്;

(സി) പ്രസ്തുത കേസില്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാം?

1791

കാഞ്ഞങ്ങാട്ടെ അക്രമങ്ങള്‍ - അന്വേഷണ പുരോഗതി

ശ്രീ. . ചന്ദ്രശേഖരന്‍

() 2011 ഒക്ടോബര്‍ മാസത്തില്‍ കാഞ്ഞങ്ങാട് നടന്ന അക്രമങ്ങള്‍ അന്വേഷിക്കുവാന്‍ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിരുന്നുവോ എന്ന് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത അന്വേഷണ സംഘം ഇപ്പോള്‍ നിലവിലുണ്ടോ;

(സി) കലാപവുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തുവെന്നും എത്ര കേസുകളില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചുവെന്നും എത്ര പ്രതികളെ അറസ്റ് ചെയ്തുവെന്നും വ്യക്തമാക്കാമോ;

(ഡി) ഇപ്പോള്‍ എത്ര കേസുകളില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും അന്വേഷണച്ചുമതല ആര്‍ക്കാണെന്നും അറിയിക്കാമോ ?

1792

കാഞ്ഞങ്ങാട് സംഭവം

ശ്രീ. പി. റ്റി. . റഹീം

() കാഞ്ഞങ്ങാട്ട് 2012-ലെ നബിദിനാഘോഷത്തില്‍ സമസ്തയുടെ പതാകയുമായി പങ്കെടുത്തവരുടെ പേരില്‍ കേസ് എടുത്തിട്ടുണ്ടോ ;

(ബി) ആരുടെയൊക്കെ പേരില്‍ ഏതൊക്കെ വകുപ്പ് അനുസരിച്ചാണ് കേസ് എടുത്തിട്ടുള്ളത് ;

(സി) നബിദിന ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്ക് വിദേശബന്ധമോ, തിവ്രവാദബന്ധമോ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

1793

ആര്‍.എസ്.എസ്. സംഘങ്ങള്‍ നടത്തിയ ആക്രമണങ്ങള്‍

ശ്രീ. .കെ. ബാലന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ആര്‍.എസ്.എസ്. സംഘങ്ങളുടെ ആക്രമണങ്ങളില്‍ എത്ര പേര്‍ കൊല്ലപ്പെടുകയുണ്ടായി; എത്രപേര്‍ക്ക് പരിക്കുകള്‍ പറ്റുകയുണ്ടായി;

(ബി) ആയുധങ്ങളുമായി പിടികൂടപ്പെട്ട എത്ര ആര്‍.എസ്,എസു. കാരെ പോലീസ് വെറുതെ വിടുകയുണ്ടായി;

(സി) ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ അതിക്രമങ്ങള്‍ നടത്തുമ്പോള്‍ പോലീസ് നിഷ്ക്രിയരായി നോക്കി നിന്ന എത്ര സംഭവങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുകയുണ്ടായി?

1794

മള്‍ട്ടിലവല്‍ മാര്‍ക്കറ്റിംഗ് മേഖല ക്രമീകരിക്കാന്‍ ഗൈഡ് ലൈന്‍

ശ്രീ.എളമരം കരീം

() സംസ്ഥാനത്ത് മള്‍ട്ടിലവല്‍ മാര്‍ക്കറ്റിംങ്ങ് മേഖല ക്രമീകരിക്കാന്‍ സര്‍ക്കാര്‍ ഒരു ഗൈഡ് ലൈന്‍ പുറപ്പെടുവിച്ചിട്ടുണ്ടോ ;

(ബി) സര്‍ക്കാരിന്റെ ഗൈഡ് ലൈന്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും, ജീവനക്കാര്‍ക്കും നേരെ പൊലീസ് അനാവശ്യമായി നടപടികള്‍ കൈക്കൊള്ളുന്നു എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ;

(സി) സര്‍ക്കാര്‍ ഗൈഡ് ലൈന്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും, ജീവനക്കാര്‍ക്കും നിര്‍ഭയമായി ജോലി ചെയ്യാന്‍ സംരക്ഷണം നല്കുമോ ?

1795

രജിസ്റര്‍ ചെയ്ത കള്ളനോട്ടുകേസ്സുകള്‍

ശ്രീ.ബാബു എം.പാലിശ്ശേരി

() സംസ്ഥാനത്ത് 100,500,1000 രൂപയുടെ കള്ളനോട്ടുകള്‍ പ്രചാരത്തില്‍ ഉണ്ട് എന്ന് വിവരം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ;

(ബി) എങ്കില്‍ ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോ ;

(സി) ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം എത്ര കള്ളനോട്ടുകേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ ;

(ഡി) കള്ളനോട്ടുകേസ്സുമായി ബന്ധപ്പെട്ട് അറസ്റ് ചെയ്തവര്‍ക്ക് തിവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോ എന്ന് അന്വേഷണം നടത്തിയിട്ടുണ്ടോ ; എങ്കില്‍ അതിന്റെ വിശദാംശം വ്യക്തമാക്കുമോ ?

1796

സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം

ശ്രീ..പി. ജയരാജന്‍

,, കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍

,, കെ. കുഞ്ഞമ്മത് മാസ്റര്‍

,, ബി. സത്യന്‍

() സംസ്ഥാനത്ത് നഗരങ്ങളിലും ഗ്രാമങ്ങളിലും മാഫിയ സംഘങ്ങള്‍ വളര്‍ന്നു വരുന്നു എന്നും ഈ സംഘങ്ങള്‍ അതിക്രമങ്ങള്‍ നടത്തിവരുന്നു എന്നും ഗുണ്ടകള്‍ സമാന്തര സംവിധാനമായി മാറിയിരിക്കുന്നു എന്നുമുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) മാഫിയ വാഴ്ചമൂലം ജനങ്ങള്‍ പൊറുതിമുട്ടിക്കൊണ്ടിരിക്കുന്നതായി പറയപ്പെടുന്ന സ്ഥിതിവിശേഷം അവസാനിപ്പിക്കാന്‍ തയ്യാറാകുമോ;

(സി) മാഫിയ-പോലീസ്-ഭരണസംവിധാനങ്ങള്‍ തമ്മിലുള്ള കൂട്ടുകെട്ട് ശക്തമായിട്ടുണ്ടോ എങ്കില്‍ അതിന്റെ കാരണങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ;

(ഡി) മാഫിയകള്‍ക്കെതിരെ ഭരണ സംവിധാനങ്ങള്‍

നിര്‍വീര്യമാകുന്നതായി പറയപ്പെടുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്തുമോ;

() സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമപ്രകാരം മുന്‍സര്‍ക്കാര്‍ തടങ്കലില്‍ ആക്കിയ എത്ര ഗുണ്ടകള്‍ ഈ ഗവണ്‍മെന്റിന്റെ കാലത്ത് പുറത്തിറങ്ങിയിട്ടുണ്ട് ?

1797

ചാലക്കുടി നഗരത്തില്‍ ഗുണ്ടാആക്രമണവും, ഗുണ്ടാപിരിവും

ശ്രീ. ബി.ഡി. ദേവസ്സി

() ചാലക്കുടി നഗരത്തില്‍ അടിയ്ക്കടിയുണ്ടായിട്ടുള്ള ഗുണ്ടാ ആക്രമണവും, വ്യാപാര കേന്ദ്രങ്ങളില്‍ നിന്നുള്ള ഗുണ്ടാപിരിവും, ഇതു സംബന്ധിച്ച പരാതികളും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഇത് തടയുന്നതിനുള്ള അടിയന്തിര കര്‍ശന നടപടികള്‍ സ്വീകരിക്കുമോ ?

1798

ഈ ഗവണ്‍മെന്റിന്റെ കാലത്ത് ഐ.പി.സി.-308 വകുപ്പു പ്രകാരമുള്ള കേസ്സുകള്‍

ശ്രീ. എസ്. രാജേന്ദ്രന്‍

() ഈ ഗവണ്‍മെന്റിന്റെ കാലത്ത് ഐ.പി.സി.-308 വകുപ്പു പ്രകാരമുള്ള എത്ര കേസ്സുകള്‍ മൂന്നാര്‍/ദേവികുളം സ്റേഷനുകളില്‍ എടുത്തിട്ടുണ്ട് ;

(ബി) കേസെടുത്തതിനുള്ള അടിസ്ഥാന കാരണം എന്താണ് ;

(സി) എസ്.സി. അട്രോസിറ്റി സ്വഭാവത്തിലുള്ള കേസ്സുകള്‍ എടുത്തിട്ടുണ്ടോ ; ഈ സ്വഭാവത്തിലല്ലാത്ത കേസുകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ ;

(ഡി) ഇത്തരം കൂടുതല്‍ കേസുകള്‍ ഇക്കാലത്ത് എടുക്കാനുള്ള കാരണമെന്താണെന്ന് വ്യക്തമാക്കുമോ ?

1799

സി.ബി.. അന്വേഷണത്തിനു വിട്ടിട്ടുള്ള കേസുകളുടെ വിവരങ്ങള്

ശ്രീ. കെ. അജിത്

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര കേസ്സുകള്‍ സി.ബി.. അന്വേഷണത്തിനായി വിട്ടിട്ടുണ്ട് ;

(ബി) പൊതുജനാഭിപ്രായം ഉയര്‍ന്നതും കോടതി നിര്‍ദ്ദേശിച്ചതും അല്ലാത്തതുമായ ഏതെല്ലാം കേസുകള്‍ ഈ ഗവണ്‍മെന്റ് സി.ബി.. അന്വേഷണത്തിനായി വിട്ടിട്ടുണ്ട് ;

(സി) ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനുശേഷം സി.ബി.. അന്വേഷണം പൂര്‍ത്തിയാക്കിയ കേസുകള്‍ ഏതൊക്കെയെന്നും വ്യക്തമാക്കാമോ ;

(ഡി) സി.ബി.. അന്വേഷണം പൂര്‍ത്തിയാക്കിയ കേസുകളില്‍ ഗവണ്‍മെന്റ് എന്തുനടപടി എടുത്തു എന്നും വ്യക്തമാക്കുമോ ?

1800

രാത്രികാല റെയ്ഡ്

ശ്രീ. പി. കെ. ബഷീര്‍

() തിരുവനന്തപുരം സിറ്റിയില്‍ പുതിയ കമ്മിഷണര്‍ ചുമതലയേറ്റ ശേഷം, ഇതേവരെ എത്ര രാത്രികാല റെയ്ഡുകള്‍ നടത്തിയിട്ടുണ്ട്;

(ബി) ഓരോ റെയ്ഡിലും കണ്ടെത്തിയ കുറ്റകൃത്യങ്ങള്‍, സ്വീകരിച്ച നടപടികള്‍, അറസ്റു ചെയ്യപ്പെട്ട കുറ്റവാളികള്‍ എന്നിവയുടെ ഇനം തിരിച്ചുള്ള കണക്ക് വെളിപ്പെടുത്തുമോ;

(സി) 2012 ജനുവരി 1-ന് ശേഷം, എറണാകുളം, തൃശൂര്‍, കോഴിക്കോട് സിറ്റികളില്‍ ഇത്തരത്തില്‍ കണ്ടെത്തിയ കുറ്റകൃത്യങ്ങള്‍, അറസ്റ് ചെയ്യപ്പെട്ട കുറ്റവാളികള്‍, സ്വീകരിച്ച മേല്‍ നടപടികള്‍ എന്നിവയുടെ കണക്ക് ലഭ്യമാക്കുമോ;

(ഡി) 2012 ജനുവരി 1-ന് ശേഷം തിരുവനന്തപുരമുള്‍പ്പെടെ ഈ പട്ടണങ്ങളിലുണ്ടായ വാഹനാപകടങ്ങളുടെ എണ്ണം എത്രയാണ്; അവയിലുള്‍പ്പെട്ടവരില്‍ മദ്യപിച്ചിരുന്നവര്‍ എത്രയാണെന്ന് രക്തപരിശോധനയിലൂടെ കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ എണ്ണം വെളിപ്പെടുത്തുമോ;

() സംശയാസ്പദമായ കേസുകളില്‍ രക്തപരിശോധന നടത്തിയിട്ടില്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ?

BACK
 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.