UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >4th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 4th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

2244

കുട്ടനാട് പാക്കേജ്

ശ്രീ. തോമസ് ചാണ്ടി

 വനം-പരിസ്ഥിതി വകുപ്പുകള്‍ക്ക് അനുവദിച്ച 50 ലക്ഷം രൂപയില്‍ എത്ര തുക വിനിയോഗിച്ചുവെന്നും, ഏതൊക്കെ കാര്യങ്ങള്‍ക്കു വിനിയോഗിച്ചുവെന്നും വിശദമാക്കുമോ;

(ബി) ഒരുലക്ഷം കണ്ടല്‍ച്ചെടിത്തൈകള്‍ വേമ്പനാട് ഇക്കോസിസ്റത്തില്‍ എവിടെയൊക്കെ, ആരു വെച്ചുപിടിപ്പിച്ചുവെന്നു വ്യക്തമാക്കുമോ?

2245

വനഭൂമിക്കു സമീപമുള്ള ഭൂമിയുടെ നികുതി

ശ്രീ. പി. കെ. ബഷീര്‍

() കേരളത്തില്‍ പലയിടത്തും വനഭൂമിയോട് ചേര്‍ന്ന് കിടക്കുന്ന ഭൂമിയുള്ള മിക്കവരുടെയും ഭൂനികുതി ഒരു നിശ്ചിതകാലാവധിക്കുശേഷം സ്വീകരിക്കുന്നില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നയം എന്താണ്;

(സി) വനഭൂമിയും റവന്യൂ ഭൂമിയും അളന്ന് വേര്‍തിരിക്കുന്നതിന് നടപടി സ്വീകരിച്ച് പ്രശ്നം അടിയന്തിരമായി പരിഹരിക്കുമോ?

2246

വനവിസ്ത്യതി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() സംസ്ഥാനത്ത് വനവിസ്തൃതി കുറഞ്ഞുവരുന്നതായി സര്‍ക്കാര്‍ നിരീക്ഷിച്ചിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ഏത് ഏജന്‍സിയാണ് ഇതിനെക്കുറിച്ചു പഠിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; എന്തെല്ലാം കാരണങ്ങള്‍കൊണ്ട് വനവിസ്ത്യതി കുറയുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നതെന്നു വ്യക്തമാക്കാമോ;

(സി) പ്രസ്തുതറിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;

(ഡി) 2001 മേയ് മുതല്‍ 2011 മേയ് വരെ സംസ്ഥാനത്ത് എത്ര ഏക്കര്‍ ഭൂമി ഏതെല്ലാം കാലയളവില്‍ റിസര്‍വ്വ് വനമായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ;

() 2001 മുതല്‍ 2011 വരെ സംസ്ഥാനത്തെ വനമേഖലയില്‍ നിന്ന് വര്‍ഷംപ്രതി സംസ്ഥാനഖജനാവിലേക്ക് എത്ര തുക ഏതെല്ലാം ഇനത്തില്‍ ലഭ്യമായിട്ടുണ്ടെന്ന് വിശദമാക്കാമോ?

2247

വനമേഖലയിലെ തേക്കിന്‍തൈസംരക്ഷണം

ശ്രീ. ചിറ്റയം ഗോപകുമാര്‍

() ഹെക്ടര്‍ കണക്കിന് വനപ്രദേശത്ത് അധികൃതരുടെ അനാസ്ഥകാരണം തേക്കിന്‍തൈകള്‍ വളര്‍ച്ചയെത്താതെ കാടുമൂടി നശിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇക്കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ തേക്കിന്‍തോട്ടസംരക്ഷണത്തിനായി എത്ര രൂപ ചെലവാക്കിയെന്ന് അറിയിക്കുമോ;

(സി) തേക്കിന്‍തൈകള്‍ വളര്‍ച്ചയെത്താതെ നശിക്കുന്നതുമൂലം സര്‍ക്കാരിനുണ്ടായ കോടിക്കണക്കിനു രൂപയുടെ വരുമാനനഷ്ടം പരിഹരിക്കുന്നതിനായി പുതിയ പദ്ധതികള്‍ ആവിഷ്ക്കരിക്കുവാന്‍ സന്നദ്ധമാകുമോ?

2248

പാട്ടക്കരാര്‍ ലംഘിച്ചവര്‍ക്കെതിരെ നടപടി

ശ്രീ. കെ. അജിത്

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വനം വകുപ്പിന്റെ ഭൂമി പാട്ടത്തിനെടുത്തിരുന്ന സ്ഥാപനങ്ങളോ വ്യക്തികളോ പാട്ടക്കരാര്‍ ലംഘിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ;

(ബി) ഉണ്ടെങ്കില്‍ ആരൊക്കെയെന്നും, അവരുടെ കൈവശമുള്ള ഭൂമി എത്രയെന്നും വ്യക്തമാക്കുമോ ;

(സി) ഇങ്ങനെ പാട്ടക്കരാര്‍ ലംഘിച്ചവരുണ്ടെങ്കില്‍ അവരുടെ ഭൂമിതിരിച്ചെടുക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ;

(ഡി) പാട്ടക്കരാര്‍ ലംഘിച്ചതിന്റെ പേരില്‍ മുന്‍ഗവണ്‍മെന്റിന്റെ കാലത്ത് എത്ര ഹെക്ടര്‍ ഭൂമി സര്‍ക്കാരിലേക്ക് തിരിച്ചെടുത്തിട്ടുണ്ട് ;

() തിരിച്ചെടുത്ത ഏതെങ്കിലും ഭൂമി തിരികെ നല്‍കേണ്ടതായി വന്നിട്ടുണ്ടോ; വ്യക്തമാക്കുമോ ?

2249

വനവിസ്തൃതി വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍

ശ്രീ. പി. കെ. ബഷീര്‍

() വ്യാപകമായ വനംകയ്യേറ്റവും മറ്റും തടയുന്നതിന് എന്തെല്ലാം നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്;

(ബി) വനവിസ്തൃതി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?

2250

വനംവകുപ്പ് രജിസ്റര്‍ ചെയ്തിട്ടുള്ള കേസ്സുകള്‍

ശ്രീ. ബെന്നി ബെഹനാന്‍

() വനംവകുപ്പ് രജിസ്റര്‍ ചെയ്തിട്ടുള്ള കേസ്സുകള്‍ കൃത്യമായി ചാര്‍ജ്ജ് ചെയ്യുകയോ തീര്‍പ്പാക്കുകയോ ചെയ്തിട്ടുണ്ടോ;

(ബി) 2009, 2010, 2011 എന്നീ വര്‍ഷങ്ങളില്‍ ഓരോ ഡിവിഷനിലും രജിസ്റര്‍ ചെയ്ത കേസ്സുകളുടെയും, ചാര്‍ജ്ജ് ചെയ്തും അല്ലാതെയും തീര്‍പ്പാക്കിയ കേസ്സുകളുടെയും എണ്ണം വ്യക്തമാക്കുമോ;

(സി) ഓരോവര്‍ഷവും ശരാശരി എത്ര ശതമാനം കേസ്സുകള്‍ തീര്‍പ്പാക്കിയിട്ടുണ്ട്;

(ഡി) കേസ് തീര്‍പ്പാക്കുന്നതു വേഗത്തിലാക്കുവാന്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമോ?

2251

മറയൂരില്‍ ചന്ദനമരറിസര്‍വ്വ്

ശ്രീ. ബാബു എം. പാലിശ്ശേരി

() മറയൂരില്‍ എത്ര ഹെക്ടര്‍ വനഭൂമിയാണ് ചന്ദനമരറിസര്‍വ്വ് ആയിട്ടുള്ളത്;

(ബി) ഇതില്‍ ഇപ്പോള്‍ എത്ര ചന്ദനമരങ്ങള്‍ ഉണ്ട്;

(സി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മറയൂരില്‍ നിന്നും എത്ര ചന്ദനമരങ്ങള്‍ കളവുപോയിട്ടുണ്ട്;

(ഡി) 2000 മുതല്‍ 2006 വരെ ഓരോ കൊല്ലവും മറയൂരില്‍ നിന്നും എത്ര ചന്ദനമരങ്ങള്‍ കളവുപോയിട്ടുണ്ട്; ഇതിന്റെ മാര്‍ക്കറ്റ് വില എന്തു വരും; വിശദാംശം ലഭ്യമാക്കുമോ?

2252

മറയൂരിലെ ചന്ദനക്കൊള്ള

ശ്രീ. . കെ. ശശീന്ദ്രന്‍

,, തോമസ് ചാണ്ടി

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മറയൂരില്‍ ചന്ദനക്കൊള്ള സജീവമായ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഈ കാലയളവില്‍ എത്ര ചന്ദനമരങ്ങളാണ് മുറിച്ചുകടത്തിയതെന്ന് വ്യക്തമാക്കാമോ ;

(ബി) ചിന്നാര്‍ വന്യജീവിസങ്കേതം, പട്ടയഭൂമി, പട്ടയമില്ലാത്ത പുരയിടം എന്നിവിടങ്ങളില്‍ നിന്നും എത്ര ചന്ദനമരങ്ങളാണ് മുറിച്ചുകടത്തിയിട്ടുള്ളതെന്ന് വെളിപ്പെടുത്തുമോ ;

(സി) മറയൂര്‍ റെയ്ഞ്ചിലെ ജീവനക്കാര്‍ക്ക് അടിസ്ഥാനസൌകര്യം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സ്റാഫ് പാറ്റേണ്‍ ഉയര്‍ത്തിയും ആവശ്യത്തിനുള്ള ആയുധങ്ങള്‍ നല്‍കിയും കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ ;

(ഡി) മറയൂരിലെ വന്‍ചന്ദനക്കൊള്ളയ്ക്ക് വിരാമമിടാന്‍ എന്തൊക്കെ അടിയന്തിരനടപടികളാണ് സ്വീകരിക്കുന്നതെന്ന് വെളിപ്പെടുത്താമോ ?

2253

കാട്ടുതീ പടരുന്നത് തടയാന്‍ നടപടി

ശ്രീ. എം. ഹംസ

,, ആര്‍. രാജേഷ്

,, എസ്. രാജേന്ദ്രന്‍

() ജൈവസംരക്ഷണമേഖലയുള്‍പ്പെടെ സംസ്ഥാനത്തെ വനമേഖലയില്‍ വ്യാപകമായ രീതിയില്‍ കാട്ടുതീ പടരുന്നത് തടയാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വിശദമാക്കുമോ;

(ബി) ഈ വര്‍ഷം ആദ്യം മുതല്‍ ഉണ്ടായ കാട്ടുതീയുടെ ഫലമായി സംസ്ഥാനത്ത് എത്ര ഏക്കര്‍ വനഭൂമി കത്തി നശിച്ചു എന്ന് വ്യക്തമാക്കുമോ;

(സി) കാട്ടുതീ തടയുന്നതിന് എല്ലാ വര്‍ഷവും സ്വീകരിക്കാറുള്ള മുന്‍കരുതലുകള്‍ ഈ വര്‍ഷം ഏര്‍പ്പെടുത്താതിരുന്നതിന്റെ കാരണം വ്യക്തമാക്കുമോ;

(ഡി) പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുന്നതിന് മന്ത്രിതലയോഗങ്ങള്‍ ഈ വര്‍ഷം ചേരാതിരുന്നതിന്റെ കാരണം വ്യക്തമാക്കുമോ?

2254

കാട്ടുതീ തടയുന്നതിന് സ്വീകരിച്ച നടപടികള്‍

ശ്രീ. കെ. അജിത്

() സംസ്ഥാനമൊട്ടാകെ ഈ വര്‍ഷം എത്ര ഹെക്ടര്‍ വനഭൂമിയില്‍ കാട്ടുതീ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി) മുന്‍വര്‍ഷവുമായി താരതമ്യപ്പെടുത്തി ഈ വര്‍ഷം കൂടുതലായി എത്ര ഹെക്ടര്‍ വനഭൂമിയില്‍ കാട്ടുതീ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി) കാട്ടുതീ തടയുന്നതിനായി 2010-11 വര്‍ഷത്തിലും 2011-12 വര്‍ഷത്തിലും എത്ര കിലോമീറ്റര്‍ ഫയര്‍ലൈന്‍ ഓരോ ഡിവിഷനിലും എടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ഡി) ഈ വര്‍ഷം ഫയര്‍ലൈന്‍ എടുത്തതില്‍ കുറവുണ്ടായിട്ടുണ്ടെങ്കില്‍ ആയതിന്റെ കാരണം എന്തെന്നു വ്യക്തമാക്കുമോ;

() കാട്ടുതീ തടയുന്നതിനായി കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും നിയോഗിച്ച ഫയര്‍ വാച്ചര്‍മാരുടെ എണ്ണം ഡിവിഷന്‍ തിരിച്ച് വ്യക്തമാക്കാമോ;

(എഫ്) ഫയര്‍ വാച്ചര്‍മാരെ നിയോഗിച്ചതില്‍ കുറവുണ്ടായിട്ടുണ്ടെങ്കില്‍ ആയതിന്റെ കാരണം എന്തെന്ന് വ്യക്തമാക്കാമോ;

(ജി) 2010-11, 2011-12 എന്നീ വര്‍ഷങ്ങളില്‍ കാട്ടുതീനിയന്ത്രണത്തിനായി സംസ്ഥാനത്ത് എത്ര തുക വീതം ചെലവഴിച്ചു എന്ന് വ്യക്തമാക്കാമോ;

(എച്ച്) ഈ വര്‍ഷം അനുവദിച്ച തുകയില്‍ കുറവുണ്ടായിട്ടുണ്ടെങ്കില്‍ ആയതിന്റെ കാരണം വ്യക്തമാക്കുമോ?

2255

തെന്മല, അച്ചന്‍കോവില്‍ വനമേഖലയിലെ കാട്ടുതീനിയന്ത്രണം

ശ്രീ. കെ. രാജു

() കൊല്ലം ജില്ലയുടെ കിഴക്കന്‍ വനമേഖലാപ്രദേശങ്ങളായ തെന്‍മല, അച്ചന്‍കോവില്‍ എന്നിവിടങ്ങളില്‍ കാട്ടുതീ വ്യാപകമായി പടര്‍ന്ന് കാട് കത്തിയമരുന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഫയര്‍ വാച്ചര്‍മാരുടെ എണ്ണം വെട്ടിക്കുറച്ചതും, ഫയര്‍ ലൈനിന്റെ അളവ് പരിമിതപ്പെടുത്തിയതും തീ കെടുത്തല്‍ കാര്യക്ഷമമല്ലാതാക്കിയത് വനംവകുപ്പ് ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടോ;

(സി) വന്യജീവികള്‍ ഏറെ അധിവസിക്കുന്ന പ്രസ്തുതനിബിഢവനമേഖല കത്തിയമരുന്നത് തടയുവാന്‍ മുന്‍കരുതല്‍ ഉള്‍പ്പെടെ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

2256

കാട്ടുതീ തടയുന്നതിന് നടപടി

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() വയനാട് ജില്ലയിലെ ഓരോ ഡിവിഷനിലും കഴിഞ്ഞ മൂന്നുവര്‍ഷങ്ങളില്‍ വനം വകുപ്പ് അഗ്നിപ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ച തുക, നടത്തിയ പ്രവര്‍ത്തനം എന്നിവയുടെ വിശദാംശം ലഭ്യമാക്കുമോ ;

(ബി) കഴിഞ്ഞ മൂന്നുവര്‍ഷങ്ങളില്‍ ജില്ലയില്‍ അഗ്നിബാധയുണ്ടായ സ്ഥലവിസ്തൃതി എത്രയെന്ന് ഡിവിഷന്‍ അടിസ്ഥാനത്തില്‍ വ്യക്തമാക്കുമോ ;

(സി) കാട്ടിലെ അഗ്നിബാധ തടയുന്നതിന് എന്തെല്ലാം നടപടികളാണ് വനം വകുപ്പ് സ്വീകരിക്കുന്നതെന്ന് വിശദമാക്കുമോ ?

2257

വന്യമൃഗങ്ങള്‍ കാര്‍ഷികവിളകള്‍ നശിപ്പിക്കുന്നതു തടയുന്നതിനുള്ള നടപടി

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

ഈസ്റ് എളേരി പഞ്ചായത്തിലെ പാലാവയല്‍ പ്രദേശത്തെ കൃഷിയിടങ്ങളെ വന്യമൃഗങ്ങളുടെ ശല്യത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനായി അടിയന്തിരനടപടി സ്വീകരിക്കുമോ ?

2258

ചാലക്കുടി മണ്ഡലത്തില്‍പ്പെട്ട പ്രദേശങ്ങളില്‍ വന്യമൃഗശല്യം തടയാന്‍ നടപടി

ശ്രീ. ബി. ഡി. ദേവസ്സി

() ചാലക്കുടി മണ്ഡലത്തില്‍പ്പെട്ട മലക്കപ്പാറയില്‍, ആന, പുലി തുടങ്ങിയ വന്യമൃഗങ്ങളുടെ നിരന്തരമായ ആക്രമണമുണ്ടാകുന്നതും, എല്ലാവര്‍ഷവും മലക്കപ്പാറ സ്കൂള്‍ കാട്ടാനക്കൂട്ടം തകര്‍ക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) മലക്കപ്പാറയോടുചേര്‍ന്നുകിടക്കുന്ന അതിര്‍ത്തിപ്രദേശങ്ങളില്‍ ആന, പുലി തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യം തടയുന്നതിനും, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിനും, സ്വൈരസമാധാനജീവിതം ഉറപ്പാക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(സി) കാട്ടുമൃഗങ്ങളുടെ ശല്യംമൂലം അതിരപ്പിള്ളി, പരിയാരം, കോടശ്ശേരി എന്നീ പഞ്ചായത്തുകളിലുണ്ടാകുന്ന കൃഷിനാശം തടയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്നറിയിക്കാമോ?

2259

കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്നത് സംബന്ധിച്ച ഉത്തരവ്

ശ്രീ. സണ്ണി ജോസഫ്

() മനുഷ്യര്‍ക്കും കൃഷിക്കും നാശനഷ്ടങ്ങള്‍ വരുത്തുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്നതിനുള്ള ഉത്തരവിലെ അപ്രായോഗികതയും വൈഷമ്യങ്ങളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ ഇത്തരത്തിലുള്ള അപാകതകള്‍ പരിഹരിക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

2260

വന്യമൃഗങ്ങളുടെ ആക്രമണം തടയുന്നതിന് നടപടി

ശ്രീ. എം. ചന്ദ്രന്‍

,, രാജു എബ്രഹാം

പ്രൊഫ. സി. രവീന്ദ്രനാഥ്

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

() ജനവാസകേന്ദ്രങ്ങളിലേക്കും കൃഷിസ്ഥലങ്ങളിലേക്കും വന്യമൃഗങ്ങള്‍ ഇറങ്ങുന്നതുമൂലമുള്ള നാശനഷ്ടങ്ങള്‍ തടയുന്നതിന് എന്തെല്ലാം നടപടികളാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചത്;

(ബി) അടുത്തകാലത്തായി വന്യമൃഗങ്ങളുടെ ആക്രമണം മൂലം വിദ്യാര്‍ത്ഥികളടക്കം നിരവധിപേര്‍ക്ക് മരണം സംഭവിക്കുകയും മാരകമായി പരിക്കേല്‍ക്കുകയും ചെയ്തതു സംബന്ധിച്ച് എന്തെങ്കിലും കണക്കുകള്‍ ലഭ്യമാണോ; എങ്കില്‍ വിശദമാക്കാമോ;

(സി) വന്യമൃഗങ്ങളുടെ ആക്രമണം തടയുന്നതിന് വനംവകുപ്പ് ജീവനക്കാരുടെ കുറവ് അനുഭവപ്പെടുന്നതായി കരുതുന്നുണ്ടോ;

(ഡി) എങ്കില്‍ ഇത് പരിഹരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?

2261

വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ക്കിരയായവര്‍ക്ക് സഹായം

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() വന്യമൃഗങ്ങളുടെ ആക്രമണത്തില്‍പ്പെട്ട് മരിക്കുകയും ഗുരുതരമായ അപകടം സംഭവിക്കുകയും ചെയ്യുന്നവര്‍ക്ക് സഹായം നല്‍കുന്ന പദ്ധതി നിലവിലുണ്ടോ ;

(ബി) എങ്കില്‍ വിശദാംശങ്ങള്‍ അറിയിക്കുമോ ;

(സി) ഈ തുകയില്‍ കാലാനുസൃതമായ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ടോ ; വിശദാംശങ്ങള്‍ അറിയിക്കുമോ ;

(ഡി) ഇല്ലെങ്കില്‍ തുക വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ ; വിശദാംശങ്ങള്‍ അറിയിക്കാമോ ?

2262

പാമ്പ് കടിച്ച് മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ധനസഹായം

ശ്രീമതി പി. അയിഷാ പോറ്റി

() പാമ്പ് കടിച്ച് മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് വനം വകുപ്പില്‍ നിന്നും ധനസഹായം ലഭ്യമാക്കുന്നുണ്ടോ ; എത്ര തുകയാണ് സഹായമായി അനുവദിക്കുന്നത് ; ധനസഹായത്തിനായി അപേക്ഷ സമര്‍പ്പിക്കേണ്ടത് ആര്‍ക്കാണ് ;

(ബി) പ്രസ്തുത അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട അനുബന്ധരേഖകളുടെവിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ?

2263

വനം റോഡുകളുടെ സംരക്ഷണം

ശ്രീ. കെ. രാധാകൃഷ്ണന്‍

() സംസ്ഥാനത്ത് വനം റോഡുകള്‍ പുനരുദ്ധരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ്;

(ബി) വനം റോഡുകള്‍ സംരക്ഷിക്കുന്നതിന് കേന്ദ്രസര്‍ക്കാരില്‍ നിന്നോ മറ്റേതെങ്കിലും ഏജന്‍സിയില്‍ നിന്നോ ധനസഹായം ലഭിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ പറയാമോ;

(സി) ചേലക്കര മണ്ഡലത്തില്‍ വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന വനം റോഡുകള്‍ സംരക്ഷിച്ച് ഗതാഗതയോഗ്യമാക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?

2264

ചെമ്മണാമ്പതി-തേക്കടി റോഡുനിര്‍മ്മാണം

ശ്രീ. വി. ചെന്താമരാക്ഷന്‍

() നെന്മാറ മണ്ഡലത്തിലെ പറമ്പിക്കുളത്തേക്ക് പോകുന്നതിന് നിലവില്‍ തമിഴ്നാടിനെ ആശ്രയിക്കേണ്ടിവരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) മുതലമട പഞ്ചായത്തിലെ ചെമ്മണാമ്പതി-തേക്കടി റോഡിന്റെ പണി പൂര്‍ത്തീകരിച്ചാല്‍ തമിഴ്നാടിനെ ആശ്രയിക്കാതെ പറമ്പിക്കുളത്തേക്ക് പോകുവാന്‍ കഴിയുമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ ആദിവാസി വനാവകാശനിയമപ്രകാരം ചെമ്മണാമ്പതി-തേക്കടി റോഡിന്റെ പ്രവൃത്തി അടിയന്തിരമായി തുടങ്ങുന്ന കാര്യം ആലോചിക്കുമോ ?

2265

ആദിവാസി മേഖലകളില്‍ വൈദ്യൂതി ലഭ്യമാക്കുന്നതിന് നടപടി

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

() വനമേഖലകളില്‍തിങ്ങിപ്പാര്‍ക്കുന്ന ആദിവാസികളുടെയും മറ്റ് പിന്നോക്കജനവിഭാഗങ്ങളുടെയും ഊരുകളില്‍ വൈദ്യൂതി എത്തിക്കുന്നതിന് വനനിയമങ്ങള്‍ വലിയ തടസ്സംസൃഷ്ടിക്കുന്നുവെന്നയാഥാര്‍ത്ഥ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ പ്രസ്തുതവിഷയം പരിഹരിക്കുന്നതിനും ആദിവാസിമേഖലകളില്‍ അടിയന്തരമായി വൈദ്യൂതി ലഭ്യമാക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ ?

2266

ചെക്ക് ഡാം നിര്‍മ്മിക്കുന്നതിനുള്ള പദ്ധതി

ശ്രീ. കെ. രാധാകൃഷ്ണന്‍

() സംസ്ഥാനത്തെ വനങ്ങളില്‍ ചെക്ക് ഡാമുകള്‍ നിര്‍മ്മിക്കുന്നതിന് വനം വകുപ്പ് പദ്ധതി ആവിഷ്ക്കരിക്കുന്നുണ്ടോ;

(ബി) എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(സി) മുന്‍സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ ജലസുരക്ഷാ പദ്ധതിയുടെ ഭാഗമായി വനങ്ങളില്‍ ചെക്ക് ഡാമുകള്‍ നിര്‍മ്മിക്കുന്ന പദ്ധതി ഉള്‍പ്പെടുത്തിയിരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) ജലസുരക്ഷാ പദ്ധതിയുടെ തുടക്കം കുറിച്ച ചേലക്കര മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന വനമേഖലയില്‍ ചെക്ക് ഡാമുകള്‍ നിര്‍മ്മിക്കുന്നതിന് മുന്‍ഗണന നല്‍കി നടപടികള്‍ സ്വീകരിക്കുമോ ?

2267

തടിയധിഷ്ഠിതവ്യവസായയൂണിറ്റുകള്‍ക്ക് എന്‍..സി.

ശ്രീ. പി. റ്റി. . റഹീം

() തടിയധിഷ്ഠിതവ്യവസായയൂണിറ്റുകള്‍ ആരംഭിക്കുന്നതിന് ഫോറസ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ എന്‍..സി. ലഭിക്കുന്നതിനായുള്ള കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ചെറുകിട തടിയധിഷ്ഠിതവ്യവസായയൂണിറ്റുകള്‍ക്ക് എന്‍..സി. ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി) ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ;

(ഡി) ചെറുകിട വ്യവസായയൂണിറ്റുകള്‍ക്ക് എന്‍..സി. നല്‍കുന്നതിനുള്ള അധികാരം ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് നല്‍കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

() തടിയധിഷ്ഠിതവ്യവസായയൂണിറ്റിന് എന്‍..സി. നല്‍കുന്നതിന് ചീഫ് ഫോറസ്റ് കണ്‍സര്‍വേറ്ററുടെ ഓഫീസില്‍ ലഭിച്ച അപേക്ഷകളില്‍ ഏത് തീയതി വരെയുള്ള അപേക്ഷകളിലാണ് ഇതുവരെ തീരുമാനമായിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

2268

ആയൂരില്‍ തടിയിതരവനവിഭവകേന്ദ്രത്തിന്റെ നിര്‍മ്മാണം

ശ്രീ. മുല്ലക്കര രത്നാകരന്‍

ചടയമംഗലം മണ്ഡലത്തിലെ ആയൂരില്‍ അനുവദിച്ചിട്ടുള്ള തടിയിതരവനവിഭവകേന്ദ്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

2269

തൃശൂര്‍ ജില്ലയില്‍ പുത്തൂരില്‍ ആധുനിക സുവോളജിക്കല്‍ പാര്‍ക്ക്

ശ്രീ. എം. പി. വിന്‍സെന്റ്

() തൃശൂര്‍ ജില്ലയില്‍ പുത്തൂരില്‍ ആധുനിക സുവോളജിക്കല്‍ പാര്‍ക്ക് സ്ഥാപിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ബി) ഇതിന്റെ നടപടികള്‍ ഇപ്പോള്‍ ഏതുഘട്ടത്തിലാണ്; വ്യക്തമാക്കുമോ?

2270

അതിരപ്പള്ളി വിനോദസഞ്ചാരകേന്ദ്രത്തില്‍ അടിസ്ഥാനസൌകര്യവികസനം

ശ്രീ. ബി.ഡി. ദേവസ്സി

() അതിരപ്പള്ളി വിനോദസഞ്ചാരകേന്ദ്രത്തില്‍ പാര്‍ക്കിംഗ് അടക്കമുള്ള സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായുള്ള വനം വകുപ്പിന്റെ പ്രോജക്ട് നടപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ അവ വിശദമാക്കാമോ ?

2271

സാമൂഹ്യവനവത്ക്കരണം

ശ്രീ. കെ. അജിത്

() 2011-12 വര്‍ഷത്തില്‍ സാമൂഹ്യവനവത്ക്കരണവിഭാഗത്തില്‍ വിവിധപദ്ധതികള്‍ക്കായി എടുത്ത നേഴ്സറികള്‍ക്ക് ചെലവായ തുക മുഴുവന്‍ കണ്‍വീനര്‍മാര്‍ക്ക് കൊടുത്തുതീര്‍ത്തിട്ടുണ്ടോ; കൊടുത്തുതീര്‍ക്കാന്‍ കാലതാമസം വന്നിട്ടുണ്ടെങ്കില്‍ ആയതിന്റെ കാരണം എന്തെന്ന് വ്യക്തമാക്കുമോ;

(ബി) സാമൂഹ്യവനവത്ക്കരണവിഭാഗം ഈ വര്‍ഷത്തെ വൃക്ഷവത്ക്കരണപരിപാടികള്‍ക്കായി ഓരോ ഡിവിഷനിലും എത്രവീതം തൈകള്‍ ഉത്പാദിപ്പിച്ചുവെന്ന് വ്യക്തമാക്കുമോ; ഇതിനായി എത്ര തുക ചെലവഴിച്ചു എന്നും വ്യക്തമാക്കുമോ?

2272

ശ്രീ. ആര്‍. ബാലകൃഷ്ണപിള്ള പറമ്പിക്കുളം സന്ദര്‍ശിച്ചതു സംബന്ധിച്ചുണ്ടായ ആക്ഷേപങ്ങള്‍

ശ്രീ. കെ. കെ. നാരായണന്‍

() ജയില്‍ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ ശ്രീ. ആര്‍. ബാലകൃഷ്ണപിള്ള വനപാലകരുടെ അകമ്പടിയോടെ പറമ്പിക്കുളം സന്ദര്‍ശിച്ചതും, തൂണക്കടവിലുള്ള വനം വകുപ്പ് ഇന്‍സ്പെക്ഷന്‍ ബംഗ്ളാവില്‍ താമസിച്ചതും സംബന്ധിച്ചുണ്ടായആക്ഷേപങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇതേക്കുറിച്ച് അന്വേഷിക്കുകയുണ്ടായോ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

2273

ഫോറസ്റ് റെയ്ഞ്ചര്‍മാരുടെ ഒഴിവുകള്‍

ശ്രീ. പുരുഷന്‍ കടലുണ്ടി

() സംസ്ഥാനത്ത് ഫോറസ്റ് റെയ്ഞ്ചര്‍മാരുടെ എത്ര ഒഴിവുകളുണ്ട്;

(ബി) 2012-13 സാമ്പത്തികവര്‍ഷം എത്ര ഫോറസ്റ് റെയ്ഞ്ചര്‍മാര്‍ വിരമിക്കുമെന്ന് കണക്കാക്കിയിട്ടുണ്ട്;

(സി) മേല്‍ത്തസ്തികകളില്‍ എത്രയെണ്ണം പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്?

2274

വനം വകുപ്പിലെ സ്റാഫ് പാറ്റേണ്‍ പരിഷ്ക്കരണം

ശ്രീ. സി. ദിവാകരന്‍

,, കെ. രാജു

ശ്രീമതി ഇ. എസ്. ബിജിമോള്‍

ശ്രീ. ചിറ്റയം ഗോപകുമാര്‍

() വനം വകുപ്പിലെ സ്റാഫ് പാറ്റേണ്‍ അവസാനമായി പരിഷ്ക്കരിച്ചത് എപ്പോഴാണെന്ന് വെളിപ്പെടുത്തുമോ;

(ബി) സ്റാഫ് പാറ്റേണ്‍ അനുസരിച്ച് ഒരു ഗാര്‍ഡിന് എത്ര കിലോമീറ്റര്‍ വനത്തിന്റെ സംരക്ഷണച്ചുമതലയുണ്ട്; ഇപ്പോള്‍ ഒരു ഗാര്‍ഡ് എത്ര കിലോമീറ്റര്‍ വനം സംരക്ഷിക്കേണ്ടതായിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി) വനത്തിന്റെ വിസ്തൃതി മനസ്സിലാക്കി ശാസ്ത്രീയമായ പഠനം നടത്തി അതിനാവശ്യമായ തരത്തില്‍ ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ അത് നടപ്പാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ടെന്ന് വ്യക്തമാക്കുമോ?

2275

ഡ്രാഗണ്‍ ബോട്ട് റെയ്സിന് പ്രോത്സാഹനം

ശ്രീ. തോമസ് ചാണ്ടി

() കേരള ഡ്രാഗണ്‍ ബോട്ട് അസോസിയേഷന് സ്പോര്‍ട്സ് കൌണ്‍സിലിന്റെ അഫിലിയേഷന്‍ ലഭ്യമാക്കുന്നതിന് സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കുമോ ;

(ബി) ഭോപ്പാലിലും മുംബൈയിലും നടന്ന ദേശീയ ഡ്രാഗണ്‍ ബോട്ട് റെയ്സ് ചാമ്പ്യന്‍ഷിപ്പുകളിലും, തായ്ലന്റില്‍ നടന്ന ഏഷ്യന്‍ ഡ്രാഗണ്‍ ബോട്ട് റെയ്സ് ചാമ്പ്യന്‍ഷിപ്പുകളിലും മെഡല്‍ നേടിയ ടീം അംഗങ്ങള്‍ക്ക് പ്രഖ്യാപിച്ച ക്യാഷ് അവാര്‍ഡുതുക നല്‍കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ;

(സി) വരുന്ന നാഷണല്‍ ഗെയിംസില്‍ ഡ്രാഗണ്‍ ബോട്ട് റെയ്സ് മത്സരങ്ങള്‍ കൂടി ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ ?

2276

വിഷന്‍ ഇന്‍ഡ്യ പ്രോജക്ട്

ശ്രീ. മുല്ലക്കര രത്നാകരന്‍

ശ്രിമതി ഇ.എസ്. ബിജിമോള്‍

ശ്രീ. ജി. എസ്. ജയലാല്‍

,, ചിറ്റയം ഗോപകുമാര്‍

() വിഷന്‍ ഇന്‍ഡ്യ പ്രോജക്ട് എന്ന പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ എന്നുമുതലാണ് നടപ്പാക്കിയതെന്ന് വ്യക്തമാക്കുമോ ;

(ബി) സംസ്ഥാനത്തെ എത്ര ജില്ലകളില്‍ ഈ പദ്ധതി നടപ്പാക്കി ; ഇതിനായി എത്ര സ്കൂളുകളെ തെരഞ്ഞെടുത്തു ;

(സി) ഈ പദ്ധതി സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ഡി) ഈ പദ്ധതിക്ക് കേന്ദ്രഗവണ്‍മെന്റില്‍ നിന്നും എത്രമാത്രം സഹായം ലഭിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ ;

2277

ദേശീയഗെയിംസിനുള്ള തയ്യാറെടുപ്പുകള്‍

ശ്രീ. ഹൈബി ഈഡന്‍

'' . പി. അബ്ദുള്ളക്കുട്ടി

'' പാലോട് രവി

'' ലൂഡി ലൂയിസ്

() ദേശീയഗെയിംസിന് ആതിഥേയത്വം വഹിക്കുവാന്‍ ഏതെല്ലാം തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട് ; വിശദമാക്കുമോ ;

(ബി) ഇതിനായി എത്ര ഗ്രീന്‍ ഫീല്‍ഡ് സ്റേഡിയങ്ങള്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്നുണ്ട് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി) ഇതിനുവേണ്ടിയുള്ള ഗെയിംസ് വില്ലേജിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കുമോ ?

2278

35-ാമത് ദേശീയഗെയിംസിന്റെ ആലപ്പുഴയിലെ വേദികള്‍

ശ്രീ. ജി. സുധാകരന്‍

() 35-ാമത് ദേശീയഗെയിംസിന്റെ ഏതെല്ലാം ഇനങ്ങളാണ് ആലപ്പുഴ ജില്ലയില്‍ വെച്ച് നടത്തുവാന്‍ തീരുമാനിച്ചിട്ടുള്ളത് ;

(ബി) ഇതിനായി എന്തെല്ലാം തയ്യാറെടുപ്പുകളാണ് ആലപ്പുഴ ജില്ലയില്‍ നടത്തിയിട്ടുള്ളത് ;

(സി) കേരള സ്പോര്‍ട്സ് ഡെവലപ്പ്മെന്റ് ഫണ്ട് എന്ന പേരില്‍ ഒരു നിധി രൂപീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; ഈ നിധിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വ്യക്തമാക്കുമോ ;

(ഡി) ആലപ്പുഴയിലെ രാജാകേശവദാസ് അന്താരാഷ്ട്രനീന്തല്‍ക്കുളം മത്സരവേദിയാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

2279

ദേശീയഗെയിംസിന്റെ അടിസ്ഥാനസൌകര്യപ്രവൃത്തികള്‍

ശ്രീമതി ജമീലാ പ്രകാശം

() ദേശീയഗെയിംസിന്റെ നടത്തിപ്പിനുവേണ്ടി കേരളത്തില്‍ അടിസ്ഥാനസൌകര്യം ഒരുക്കുന്നതിനുവേണ്ടിയുള്ള പ്രവൃത്തികള്‍ എത്ര കോണ്‍ട്രാക്ടര്‍മാര്‍ക്കായിട്ടാണ് നല്‍കിയിട്ടുള്ളത്;

(ബി) ഈ കോണ്‍ട്രാക്ടര്‍മാരെ എന്തു മാനദണ്ഡം അനുസരിച്ചാണ് തെരഞ്ഞെടുത്തിട്ടുള്ളത്;

(സി) ഓരോ പ്രവൃത്തിക്കും വേണ്ടി എത്ര രൂപ വീതം ഇതുവരെ ചെലവഴിച്ചെന്നും, ഓരോ പ്രവൃത്തിയുടെയും നിര്‍മ്മാണപുരോഗതി എന്താണെന്നും വ്യക്തമാക്കാമോ?

2280

ദേശീയ സ്കൂള്‍ ഗെയിംസിലെ ഹാന്‍ഡ്ബോള്‍ മത്സരത്തില്‍ പങ്കെടുത്ത കേരള ടീമിനുണ്ടായ ബുദ്ധിമുട്ടുകള്‍

ശ്രീ. റ്റി. വി. രാജേഷ്

() ചണ്ഡീഗഡില്‍ വച്ച് നടന്ന ദേശീയ സ്കൂള്‍ ഗെയിംസില്‍ ഹാന്‍ഡ്ബോള്‍ മത്സരത്തില്‍ പങ്കെടുത്ത കേരള ടീമംഗങ്ങള്‍ക്ക് എന്തൊക്കെ ബുദ്ധിമുട്ടുകളാണ് അനുഭവിക്കേണ്ടിവന്നതെന്ന് വ്യക്തമാക്കുമോ;

(ബി) ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാംസ്ഥാനം ലഭിക്കുമായിരുന്ന കേരള ടീം അംഗങ്ങള്‍ക്ക് കിട്ടേണ്ട ഗ്രേസ് മാര്‍ക്ക് ഉള്‍പ്പെടെയുള്ള അംഗീകാരങ്ങള്‍ അവര്‍ക്ക് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ;

(സി) പരിക്കേറ്റ ടീമംഗങ്ങള്‍ക്ക് എന്തൊക്കെ സഹായങ്ങളാണ് ലഭ്യമാക്കിയിട്ടുള്ളതെന്ന് വിശദമാക്കുമോ;

(ഡി) ഇനിയും ഇത്തരം നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എന്തൊക്കെ മുന്‍കരുതലുകളാണ് കൈക്കൊള്ളാന്‍ ഉദ്ദേശിക്കുന്നത് ?

2281

ഗ്രാമീണമേഖലയിലെ കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികള്‍

ശ്രീ. ജി. എസ്. ജയലാല്‍

() ഗ്രാമീണമേഖലയില്‍ കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും, വളര്‍ത്തിയെടുക്കുന്നതിനുമായി ആവിഷ്ക്കരിച്ചിട്ടുള്ള പദ്ധതികള്‍ എന്തൊക്കെയാണെന്ന് വെളിവാക്കുമോ ;

(ബി) ഗ്രാമപഞ്ചായത്തുകളില്‍ ഗ്രൌണ്ട് ഉള്‍പ്പെടെയുള്ള അടിസ്ഥാനസൌകര്യങ്ങള്‍ വികസിപ്പിക്കുന്നതിലേയ്ക്ക് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നത് ;

(സി) സ്കൂളുകള്‍ കേന്ദ്രീകരിച്ച് പ്രത്യേകപദ്ധതികള്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുവോ ; വിശദാംശം അറിയിക്കുമോ ?

2282

ചടയമംഗലം കോട്ടുക്കല്‍ വനിതാ സ്പോര്‍ട്സ് അക്കാദമി

ശ്രീ. മുല്ലക്കര രത്നാകരന്‍

() ചടയമംഗലം കോട്ടുക്കല്‍ വനിതാ സ്പോര്‍ട്സ് അക്കാദമി സ്ഥാപിക്കുന്നതിന് സംസ്ഥാന സ്പോര്‍ട്സ് വകുപ്പ് സമയബന്ധിതമായി നടപടി സ്വീകരിക്കുമോ ;

(ബി) ഈ പദ്ധതിക്ക് സ്പോര്‍ട്സ് അതോറിട്ടി ഓഫ് ഇന്ത്യ എന്തെങ്കിലും തടസ്സം ഉന്നയിച്ചിട്ടുണ്ടോ ?

2283

ആയോധനകലാപരിശീലനകേന്ദ്രത്തിന്റെ പ്രവര്‍ത്തനം വിപുലമാക്കാന്‍ നടപടി

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() വയനാട് ജില്ലാ ആയോധനകലാപരിശീലനകേന്ദ്രത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ ;

(ബി) പ്രസ്തുതസ്ഥാപനത്തിലെ കുട്ടികള്‍ക്ക് വളരെ കുറഞ്ഞ തുകയാണ് ഗ്രാന്റായി കിട്ടുന്നതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) പ്രസ്തുതസ്ഥാപനത്തിലെ കുട്ടികളുടെ ഗ്രാന്റ് തുക ഉയര്‍ത്തുന്നതിനും കൂടുതല്‍ കുട്ടികളെ പരിശീലിപ്പിക്കുന്നതിനും നടപടി സ്വീകരിക്കുമോ ?

2284

പഞ്ചായത്തുകളില്‍ സ്റേഡിയങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പദ്ധതി

ശ്രീ. കെ. രാധാകൃഷ്ണന്‍

() സംസ്ഥാനത്തെ പഞ്ചായത്തുകളില്‍ സ്റേഡിയങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പദ്ധതി ആവിഷ്ക്കരിക്കുന്നുണ്ടോ;

(ബി) നിലവിലുള്ള സ്റേഡിയങ്ങള്‍ നവീകരിക്കുന്നതിനുള്ള പദ്ധതി ആവിഷ്ക്കരിക്കുന്നുണ്ടോ;

(സി) എങ്കില്‍ ചേലക്കര മണ്ഡലത്തിലെ പഞ്ചായത്ത് സ്റേഡിയങ്ങള്‍ കൂടി ഈ പദ്ധതികളില്‍ ഉള്‍പ്പെടുത്തുവാന്‍ നടപടികള്‍ സ്വീകരിക്കുമോ ?

2285

സ്വിമ്മിംഗ് പൂളിന്റെയും ഇന്‍ഡോര്‍ സ്റേഡിയത്തിന്റെയും നിര്‍മ്മാണം

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

കണ്ണൂര്‍ ചാല ബൈപ്പാസ് ജംഗ്ഷനില്‍ കഴിഞ്ഞ 15 വര്‍ഷമായി പൊതുമരാമത്ത് വകുപ്പ് അക്വയര്‍ ചെയ്ത് വെറുതെ കിടക്കുന്ന ഒന്നര ഏക്കറോളം സ്ഥലത്ത് ഒരു സ്വിമ്മിംഗ് പൂളും ഇന്‍ഡോര്‍ സ്റേഡിയവും നിര്‍മ്മിക്കുവാനാവശ്യമായ അടിയന്തിരനടപടി സ്വീകരിക്കുമോ?

2286

താമരശ്ശേരി വി.എച്ച്.എസ്.എസ്സില്‍ സ്റേഡിയം നിര്‍മ്മിക്കാന്‍ നടപടി

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

() ആവശ്യമായ സ്ഥലം കൈവശമുള്ള സര്‍ക്കാര്‍ സ്കൂളുകളില്‍ സ്റേഡിയം നിര്‍മ്മിക്കാന്‍ പദ്ധതി ആവിഷ്ക്കരിക്കുന്നുണ്ടോ;

(ബി) കോഴിക്കോട് ജില്ലയില്‍ നിന്നും ഇതിനായി ഏതെങ്കിലും സ്കൂളുകളുടെ പ്രൊപ്പോസല്‍ ലഭിച്ചിട്ടുണ്ടോ;

(സി) താമരശ്ശേരി വി.എച്ച്.എസ്.എസ്സില്‍ സ്റേഡിയം നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കുമോ?

2287

കളിസ്ഥലത്തിന്റെ നിര്‍മ്മാണത്തിനും വികസനത്തിനുമുള്ള ധനസഹായം

ശ്രീ. . ചന്ദ്രശേഖരന്‍

() കളിസ്ഥലത്തിന്റെ നിര്‍മ്മാണത്തിനും വികസനത്തിനുമായുള്ള എത്ര ധനസഹായാഭ്യര്‍ത്ഥനകള്‍ കാഞ്ഞങ്ങാട് മണ്ഡലത്തിലെ സ്കൂളുകളില്‍ നിന്നും ക്ളബ്ബുകളില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നറിയിക്കാമോ ;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര എണ്ണത്തിന് ധനസഹായം അനുവദിച്ചിട്ടുണ്ടെന്നും എത്ര രൂപ വീതമാണെന്നും അറിയിക്കുമോ ?

2288

തലശ്ശേരി സര്‍ക്കസ് അക്കാദമി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() തലശ്ശേരി സര്‍ക്കസ് അക്കാദമിക്കായി സര്‍ക്കാര്‍ ഇതിനകം എത്ര തുക നീക്കിവെച്ചെന്നും ഇതില്‍ എത്ര തുക ചെലവഴിച്ചെന്നും വെളിപ്പെടുത്താമോ;

(ബി) സര്‍ക്കസ് അക്കാദമിക്കായുള്ള സ്ഥലമെടുപ്പ് ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;

(സി) സര്‍ക്കസ് അക്കാദമിയുടെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വികസനത്തിനായി സര്‍ക്കാര്‍ ഇതിനകം എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് വിശദമാക്കാമോ?

2289

രാജീവ് ഗാന്ധി മരയ്ക്കാര്‍കണ്ടി സ്റേഡിയം നവീകരണം

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

കണ്ണൂര്‍ നിയോജകമണ്ഡലത്തിലെ രാജീവ്ഗാന്ധി മരയ്ക്കാര്‍കണ്ടി സ്റേഡിയം ആധുനികസംവിധാനങ്ങളോടുകൂടി നവീകരിക്കുന്നതിന് ഗവണ്‍മെന്റ് അടിയന്തിരനടപടി സ്വീകരിക്കുമോ ?

2290

നീലേശ്വരം ഇ.എം.എസ്. സ്റേഡിയം നിര്‍മ്മാണം

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ച കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം ഇ.എം.എസ്. സ്റേഡിയം നിര്‍മ്മാണം എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

2291

ചാലക്കുടി പട്ടണത്തില്‍ സ്റേഡിയം

ശ്രീ. ബി. ഡി. ദേവസ്സി

() ചാലക്കുടി പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്റേഡിയം നിര്‍മ്മിക്കുന്നതിനായി ചാലക്കുടി മുനിസിപ്പാലിറ്റി വാങ്ങിയ 3 ഏക്കര്‍ 7 സെന്റ് സ്ഥലത്ത് സ്റേഡിയം നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി) ഇതിനായി ഇപ്പോള്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?

2292

സ്പോര്‍ട്സ് കൌണ്‍സിലിന്റെ നിയന്ത്രണം കായികതാരങ്ങളെ ഏല്‍പ്പിക്കുവാന്‍ നടപടി

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, എം. . വാഹീദ്

,, പി. . മാധവന്‍

,, ലൂഡി ലൂയിസ്

() സ്പോര്‍ട്സ് കൌണ്‍സിലിന്റെ അധികാരം പൂര്‍ണ്ണമായും കായികതാരങ്ങളെ ഏല്‍പ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി) എങ്കില്‍ ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(സി) ഇതുകൊണ്ടുള്ള പ്രയോജനങ്ങള്‍ എന്തെല്ലാമാണ്?

2293

സ്പോര്‍ട്സ് ഹോസ്റലുകള്‍

ശ്രീമതി കെ. കെ. ലതിക

കേരള സ്പോര്‍ട്സ് കൌണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ എത്ര സ്പോര്‍ട്സ് ഹോസ്റലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ലിസ്റ് സഹിതം വ്യക്തമാക്കുമോ?

2294

സ്പോര്‍ട്സ് ഹോസ്റലുകള്‍ക്ക് കെട്ടിടം

ശ്രീമതി കെ. കെ. ലതിക

കേരള സ്പോര്‍ട്സ് കൌണ്‍സിലിന്റെ കീഴിലുള്ള സ്പോര്‍ട്സ് ഹോസ്റലുകള്‍ക്ക് കെട്ടിടം പണിയുന്നതിന് 2011-12 ബഡ്ജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടോയെന്നും, ഉണ്ടെങ്കില്‍ ഏതൊക്കെ ഹോസ്റലുകള്‍ക്കാണ് തുക വകയിരുത്തിയതെന്നും വ്യക്തമാക്കുമോ?

2295

ചലച്ചിത്രനയം

ശ്രീ. കെ. വി. വിജയദാസ്

() ഈ സര്‍ക്കാരിന്റെ സിനിമാനയം രൂപീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദവിവരം നല്‍കുമോ;

(ബി) ഇല്ലെങ്കില്‍ ആയതിന് നടപടി സ്വീകരിക്കുമോ;

(സി) ചലച്ചിത്ര അക്കാഡമിയില്‍ പുതിയ തൊഴിലധിഷ്ഠിത കോഴ്സുകള്‍ തുടങ്ങുന്നതിന് ആലോചിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ;

(ഡി) സ്കൂളുകളില്‍ കുട്ടികള്‍ക്കായുള്ള സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് സര്‍ക്കാര്‍തലത്തില്‍ നടപടി സ്വീകരിക്കുമോ; ഇതിനായി ലോകോത്തരനിലവാരത്തിലുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് മുന്‍തൂക്കം നല്‍കുമോ ?

2296

ഫിലിം സിറ്റികള്‍

ശ്രീ. എം. . ബേബി

,, . പ്രദീപ് കുമാര്‍

,, പുരുഷന്‍ കടലുണ്ടി

() ഫിലിം സിറ്റികളുടെ നിര്‍മ്മാണം സംബന്ധിച്ച് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

(ബി) തിരുവല്ലം ചിത്രാഞ്ജലി സ്റുഡിയോയിലെ ഫിലിം സിറ്റിയുടെ നിര്‍മ്മാണം ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(സി) സംസ്ഥാനത്ത് മറ്റേതെല്ലാം ജില്ലകളില്‍ ഫിലിം സിറ്റികള്‍ തുടങ്ങാന്‍ പദ്ധതികളായിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

2297

ഫിലിം സിറ്റി

ശ്രീ. . റ്റി. ജോര്‍ജ്

,, ഡൊമിനിക് പ്രസന്റേഷന്‍

,, വി. റ്റി. ബല്‍റാം

,, കെ. അച്ചുതന്‍

() സംസ്ഥാനത്ത് ചലച്ചിത്രവികസന കോര്‍പ്പറേഷന്‍ ഫിലിം സിറ്റി തുടങ്ങുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) ഫിലിം സിറ്റിയുടെ പ്രോജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടോ;

(സി) എന്തെല്ലാം സൌകര്യങ്ങളാണ് ഫിലിം സിറ്റിയില്‍ ഒരുക്കുവാന്‍ ഉദ്ദേശിക്കുന്നതെന്നു വ്യക്തമാക്കുമോ;

(ഡി) ഇതിനുള്ള ധനസമാഹരണം എങ്ങനെ നടത്തുവാനാണ് ഉദ്ദേശിക്കുന്നത്?

2298

ആലപ്പുഴയില്‍ തിയേറ്റര്‍ സമുച്ചയം

ശ്രീ. ജി. സുധാകരന്‍

() കേരളസംസ്ഥാന ചലച്ചിത്രവികസന കോര്‍പ്പറേഷന്‍ ആലപ്പുഴയില്‍ ഒരു തിയേറ്റര്‍ സമുച്ചയം സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ ;

(ബി) തിയേറ്റര്‍ സമുച്ചയം സ്ഥാപിക്കുവാന്‍ ആവശ്യമായ ഭൂമി കണ്ടെത്തിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ വിശദാംശം അറിയിക്കുമോ ;

(സി) ചലച്ചിത്ര അക്കാദമിക്ക് ആലപ്പുഴയില്‍ സ്വന്തമായി സ്ഥലം ഉണ്ടോ ; എങ്കില്‍ അതിന്റെ വിശദാംശം ലഭ്യമാക്കുമോ ?

2299

കണ്ണൂരില്‍ മള്‍ട്ടിപ്ളക്സ് തിയേറ്റര്‍ കോംപ്ളക്സ്

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

കണ്ണൂര്‍ നഗരത്തില്‍ ആധുനികസംവിധാനത്തോടുകൂടിയ ഒരു മള്‍ട്ടിപ്ളക്സ് തിയേറ്റര്‍ കോംപ്ളക്സ് നിര്‍മ്മിക്കുവാന്‍ അടിയന്തിരനടപടി സ്വീകരിക്കുമോ?

2300

സംസ്ഥാന ചലച്ചിത്രമേളയില്‍ ഒഴിവാക്കിയ ചിത്രത്തിന് ദേശീയാംഗീകാരം

ശ്രീ. വി. ശിവന്‍കുട്ടി

() ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം സംസ്ഥാനത്ത് നടത്തിയ ചലച്ചിത്രോത്സവത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഏതെങ്കിലും ചലച്ചിത്രത്തിന് ദേശീയചലച്ചിത്രോത്സവത്തില്‍ എന്തെങ്കിലും അംഗീകാരം ലഭിച്ചിട്ടുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ ഏതു ചലച്ചിത്രത്തിനാണ് ;

(സി) പ്രസ്തുതചലച്ചിത്രം സംസ്ഥാനത്തു നടന്ന ചലച്ചിത്രോത്സവത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ട സാഹചര്യം വിശദമാക്കാമോ ?

2301

വിദ്യാര്‍ത്ഥികള്‍ക്ക് നല്ല സിനിമകള്‍ കാണാനും സാങ്കേതികവശങ്ങള്‍ മനസ്സിലാക്കാനും അവസരമൊരുക്കുന്നതിനുള്ള പദ്ധതികള്‍

ശ്രീ. പി. തിലോത്തമന്‍

() ലോക ക്ളാസിക് സിനിമകളും, അന്താരാഷ്ട്രതലത്തില്‍ കലാമൂല്യത്തിന്റെയും വിഷയങ്ങളുടെ പ്രാധാന്യത്തിന്റെയും പേരില്‍ ചര്‍ച്ചചെയ്യപ്പെടുന്ന സിനിമകളും, അവാര്‍ഡ് നേടിയ സിനിമകളും സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുവാനും, അവര്‍ക്ക് അത്തരം സിനിമകള്‍ കണ്ട് അവയുടെ സാങ്കേതികവശങ്ങള്‍ മനസ്സിലാക്കുവാനും അവസരമൊരുക്കാന്‍ വിദ്യാഭ്യാസവകുപ്പുമായി ബന്ധപ്പെട്ട് ഒരു പദ്ധതി ആവിഷ്ക്കരിക്കുമോ;

(ബി) മേല്‍പ്പറഞ്ഞ തരത്തിലുള്ള സിനിമകളുടെ സി.ഡി.കളും, നിലവാരമുള്ള സിനിമാസാഹിത്യഗ്രന്ഥങ്ങളും, സാങ്കേതികവിഷയങ്ങള്‍ സംബന്ധിച്ച സിനിമാഗ്രന്ഥങ്ങളും എല്ലാ സ്കൂള്‍-കോളേജ് ലൈബ്രറികളിലും ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ?

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.