UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

1391


"സ്പീഡ് കേരള' പദ്ധതി


ശ്രീ. തോമസ് ചാണ്ടി 
'' എ.കെ. ശശീന്ദ്രന്‍ 

(എ)സ്പീഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏതൊക്കെ ബൈപ്പാസുകളുടെ നിര്‍മ്മാണമാണ് ഉടനെ ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ; 

(ബി)ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന ബൈപ്പാസുകളുടെ വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ; 

(സി)പ്രസ്തുത ബൈപ്പാസുകളുടെ നിര്‍മ്മാണത്തിന് കാലപരിധി നിശ്ചയിച്ചിട്ടുണ്ടോ?

1392

റോഡ് പ്രവൃത്തികള്‍ക്കായി അനുവദിച്ച തുക


ശ്രീ. ജോസ് തെറ്റയില്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം റോഡ് പ്രവൃത്തികള്‍ക്കായി അനുവദിച്ച തുക ജില്ലാടിസ്ഥാനത്തില്‍ വിശദമാക്കാമോ ; 

(ബി)എറണാകുളം ജില്ലയില്‍ അനുവദിച്ചിട്ടുള്ള തുക നിയോജക മണ്ധലാടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ ; 

(സി)പ്രസ്തുത തുക ഏതെല്ലാം പദ്ധതികള്‍ പ്രകാരമാണ് അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ ; 

(ഡി)എറണാകുളം ജില്ലയില്‍ റവന്യൂ ഫണ്ടില്‍ നിന്നും ഏതെല്ലാം റോഡുകളുടെ സ്ഥലമെടുപ്പിനായി എന്തു തുക വീതമാണ് അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ ?

1393

മാവേലിക്കര നിയോജകമണ്ധലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ 


ശ്രീ. ആര്‍. രാജേഷ്

(എ)മാവേലിക്കര കണ്ടിയൂര്‍ ബൈപ്പാസ് നിര്‍മ്മാണത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുത്തിട്ടുണ്ടോ;

(ബി)ബൈപ്പാസ് നിര്‍മ്മാണത്തിനുള്ള ഫണ്ട് ഈ സാന്പത്തികവര്‍ഷത്തെ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; 

(സി)മാവേലിക്കര ജില്ലാ ആശുപത്രിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 16 കോടി രൂപയുടെ പ്രപ്പോസല്‍ ലഭിച്ചിട്ടുണ്ടോ; ഈ തുക അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; 

(ഡി)മാവേലിക്കര എരുമക്കുഴി-ഇടപ്പോണ്‍ റോഡ് ബിഎം/ബിസി ടാറിംഗ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമോ; ഇവയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ?

1394

സെന്‍ട്രല്‍ റോഡ് ഫണ്ട് വിനിയോഗം


ശ്രീമതി പി. അയിഷാ പോറ്റി

(എ)സെന്‍ട്രല്‍ റോഡ് ഫണ്ടില്‍ നിന്നും സംസ്ഥാനത്തെ റോഡുകളുടെ പുനരുദ്ധാരണത്തിന് ഫണ്ട് ലഭ്യമാക്കുന്നതിനുളള മാനദണ്ഡങ്ങളും നടപടിക്രമങ്ങളും വിശദമാക്കുമോ; 

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സെന്‍ട്രല്‍ റോഡ് ഫണ്ടില്‍ നിന്നും എന്തു തുകയാണ് സംസ്ഥാനത്തെ റോഡുകളുടെ നവീകരണത്തിനായി ലഭിച്ചിട്ടുളളത്; 

(സി) ജില്ല തിരിച്ചുളള പ്രസ്തുത തുകയുടെ വിവരവും കൊല്ലം ജില്ലയില്‍ പ്രസ്തുത വിഭാഗത്തില്‍പ്പെടുന്ന പ്രവൃത്തികളുടെ വിശദാംശങ്ങളും ലഭ്യമാക്കുമോ?

1395

റോഡുകളുടെ നവീകരണത്തിന് സ്ഥിരം കോണ്‍ട്രാക്ട്


ശ്രീ. വി. എം. ഉമ്മര്‍ മാസ്റ്റര്‍

(എ)റോഡുകളിലെ നടപ്പാതകളിലെ പൊട്ടിയ സ്ലാബുകളില്‍ കുടുങ്ങിയും, കുഴികളില്‍പ്പെട്ടും നിരവധി അപകടങ്ങള്‍ ഉണ്ടാകുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതൊഴിവാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ; 

(ബി)റോഡുകളുടെ ചുമതലയുളള ഉദ്യോഗസ്ഥര്‍ കാലാകാലങ്ങളില്‍ റോഡിന്‍റെയും നടപ്പാതകളുടെയും ഓടകളുടെയും നിലവാരവും സ്ഥിതിയും പരിശോധിക്കണമെന്ന് വ്യവസ്ഥയുണ്ടോ; എങ്കില്‍ എത്ര കാലത്തിലൊരിക്കലാണ് അത്തരം പരിശോധന നിശ്ചയിച്ചിട്ടുളളതെന്നും പരിശോധന നടത്താറുളളതെന്നും വ്യക്തമാക്കുമോ; 

(സി)നിരന്തരമുണ്ടാകുന്ന അപകടങ്ങളുടെ വെളിച്ചത്തില്‍ അടിയന്തിര പരിശോധനയ്ക്കും, അറ്റകുറ്റപ്പണിക്കും നിര്‍ദ്ദേശം നല്കുകയും, തുടര്‍ച്ചയായ അവശ്യ അറ്റകുറ്റപ്പണിക്ക് സ്ഥിരം കോണ്‍ട്രാക്ട് നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമോ; 

(ഡി)ഇത്തരം അപകടങ്ങള്‍ തുടര്‍ന്നുമുണ്ടാകുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട എഞ്ചിനീയറെയും കോണ്‍ട്രാക്ടറെയും ഉത്തരവാദികളാക്കുന്ന നിയമ ഭേദഗതി കൊണ്ടുവരാന്‍ നടപടി സ്വീകരിക്കുമോ?

1396

വാമനപുരം നിയോജകമണ്ഡലത്തില്‍ ആസ്തി വികസനഫണ്ടുപയോഗിച്ചുളള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 


ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
 
(എ)ആസ്തി വികസന ഫണ്ടുപയോഗിച്ച് നിര്‍മ്മിക്കാനുദ്ദേശിച്ച കെട്ടിടങ്ങളുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ പണിതുടങ്ങുന്നതിന് കാലതാമസം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായവ ഏറ്റെടുക്കാന്‍ ആളില്ലാത്ത അവസ്ഥയില്‍ ആണെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിന് പകരം സംവിധാനം ഏര്‍പ്പെടുത്തുമോ; 

(സി) 2012-13 സാന്പത്തിക വര്‍ഷത്തില്‍ എ.ഡി.എഫില്‍ നിന്നും വാമനപുരം മണ്ഡലത്തില്‍ എത്ര കെട്ടിടങ്ങളാണ് നിര്‍മ്മിക്കാന്‍ പ്രൊപ്പോസല്‍ ലഭിച്ചിട്ടുളളത്; ഇവയുടെ ഇപ്പോഴത്തെ അവസ്ഥ വിശദമാക്കുമോ;

1397

ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് കുട്ടനാട്ടില്‍ നടപ്പാക്കിയ പ്രവൃത്തികള്‍


ശ്രീ. തോമസ് ചാണ്ടി

(എ)എം.എല്‍.എ - മാരുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് കുട്ടനാട് നിയോജകമണ്ഡലത്തില്‍ 2012-13 സാന്പത്തിക വര്‍ഷത്തില്‍ ഏതെല്ലാം നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചുവെന്നും ഏതെല്ലാം പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചുവെന്നും സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കുമോ; 

(ബി)ആസ്തിവികസന ഫണ്ട് വിനിയോഗിച്ച് ചെയ്യുന്ന പ്രവൃത്തികളുടെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് എം.എല്‍.എ.-മാര്‍ക്ക് നല്‍കുന്നുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ; 

(സി)2013-"14 ല്‍ ഏതെല്ലാം നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചുവെന്നും ഏതെല്ലാം നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് റിവൈസ്ഡ് എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടെന്നും ഉള്ള വിവരം ഫയല്‍ നന്പര്‍ ഉള്‍പ്പെടെ ലഭ്യമാക്കുമോ?

1398

സെന്‍ട്രല്‍ റോഡ് ഫണ്ട് വിനിയോഗം


ശ്രീ. എം. ഹംസ

(എ)2012-2013 സാന്പത്തിക വര്‍ഷത്തില്‍ പൊതുമരാമത്ത് വകുപ്പിന് കേന്ദ്ര സ്കീമനുസരിച്ച് എന്തു തുകയുടെ ധനസഹായം ലഭിച്ചിട്ടുണ്ട് ; 

(ബി)പ്രസ്തുത കേന്ദ്രധനസഹായം എന്തെല്ലാം പദ്ധതികള്‍/പ്രോജക്ടുകള്‍ക്കായി വിനിയോഗിച്ചിട്ടുണ്ട് ; എന്തു തുക വീതം വിനിയോഗിച്ചിട്ടുണ്ട് ; വിശദാംശം ലഭ്യമാക്കാമോ ; 

(സി)സെന്‍ട്രല്‍ റോഡ് ഫണ്ടിന്‍റെ (സി.ആര്‍.എഫ്.) ധനസഹായമായി എന്തു തുക 2012-2013 സാന്പത്തിക വര്‍ഷത്തില്‍ വകുപ്പിന് ലഭിച്ചിട്ടുണ്ട് ; പ്രസ്തുത തുക എപ്രകാരം വിനിയോഗിച്ചു എന്ന് വ്യക്തമാക്കാമോ ; തുകയുടെ വിനിയോഗം സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ ? 

1399

കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍റെ പ്രവര്‍ത്തനം 


ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

(എ)ഈ സര്‍ക്കാരിന്‍റെ കാലത്ത് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ എത്ര ടെണ്ടറുകളില്‍ പങ്കെടുത്തു; അവ ഓരോന്നും എത്ര രൂപയുടെ ടെണ്ടറുകള്‍ ആയിരുന്നു; അവയുടെ പേര് വിവരം വെളിപ്പെടുത്താമോ; 

(ബി)കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ സ്വന്തമായി ഏതെങ്കിലും വര്‍ക്ക് നടത്തുകയുണ്ടായോ; മറ്റ് കോണ്‍ട്രാക്ടര്‍മാര്‍ക്ക് മറിച്ച് കൊടുത്ത്കൊണ്ട് നിര്‍വ്വഹിക്കപ്പെട്ട വര്‍ക്കുകള്‍ എത്ര; കോണ്‍ട്രാക്ടര്‍മാര്‍ ആരൊക്കെയാണ്; 

(സി)കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍റെ നാളിതുവരെയുള്ള പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി, സ്വന്തമായി ഏതെല്ലാം നിര്‍മ്മാണ സാമഗ്രികള്‍ കൈവശപ്പെടുത്തിയിട്ടുണ്ട്; സ്വന്തം തൊഴിലാളികള്‍ എത്രയാണ്; എന്തെല്ലാം നിര്‍മ്മാണ വസ്തുക്കള്‍ സ്വന്തമായുണ്ട്; 

(ഡി)സര്‍ക്കാര്‍ ടെണ്ടറുകളില്‍ കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന് കിട്ടുന്ന പരിഗണനകള്‍ എന്തൊക്കെയാണ്;

(ഇ)ഈ സര്‍ക്കാരിന്‍റെ കാലത്ത് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന് വര്‍ക്കുകള്‍ നല്‍കുക വഴി പൊതുമരാമത്ത് വകുപ്പിന് എന്ത് തുകയുടെ അധിക ചെലവുണ്ടായിട്ടുണ്ട് എന്നറിയിക്കുമോ?

1400

കോണ്‍ട്രാക്ടര്‍മാര്‍ക്ക് കുടിശ്ശിക കൊടുത്തു തീര്‍ക്കാന്‍ നടപടി


ശ്രീ. ബാബു എം. പാലിശ്ശേരി

(എ)സംസ്ഥാനത്ത് പൊതുമരാമത്ത് പ്രവൃത്തികള്‍ ചെയ്തുതീര്‍ത്ത വകയില്‍ നിലവില്‍ കോണ്‍ട്രാക്ടര്‍മാര്‍ക്ക് എത്ര കോടി രൂപ കൊടുത്തുതീര്‍ക്കാനുണ്ട്; 

(ബി)എത്രമാസത്തെ ബില്ലുകള്‍ കുടിശ്ശിക ഉണ്ട്;

(സി)ബില്ലുകള്‍ യഥാസമയം മാറിനല്‍കാത്തതുകൊണ്ട് കോണ്‍ട്രാക്ടര്‍മാര്‍ പ്രവൃത്തി ടെണ്ടറുകള്‍ ഏറ്റെടുക്കാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍ യഥാസമയം നടക്കുന്നു എന്ന് ഉറപ്പുവരുത്തുവാന്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?

1401

പൊതുമരാമത്ത് വകുപ്പ് പ്രവൃത്തികളുടെ ചെലവ് 


ശ്രീ. ജെയിംസ് മാത്യു

(എ)പൊതുമരാമത്ത് വകുപ്പ് ടെണ്ടര്‍ ചെയ്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളതും നിര്‍മ്മാണം നടന്നുവരുന്നതുമായ പ്രവൃത്തികളുടെ പ്രതീക്ഷിക്കുന്ന മൊത്തം ചെലവ് എത്ര കോടി രൂപയുടേതാണെന്ന് വ്യക്തമാക്കാമോ; 

(ബി)കോണ്‍ട്രാക്ടര്‍മാര്‍ സമര്‍പ്പിച്ച ബില്ലുകളില്‍ ഇനിയും പാസ്സാക്കിക്കൊടുത്തിട്ടില്ലാത്തവ മൊത്തം എന്ത് തുകയുടെതാണ്; 

(സി)ഇതിനകം ഭരണാനുമതി നല്കിയിട്ടുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ പ്രതീക്ഷിക്കുന്ന മൊത്തം ചെലവ് എത്ര; 

(ഡി)നിര്‍മ്മാണത്തിലിരിക്കുന്നതും, നിര്‍മ്മാണം പൂര്‍ത്തിയാക്കിയതും, ഭരണാനുമതി നല്‍കിയിട്ടുള്ളതുമായ പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് വേണ്ടി വരുന്നതായി കണക്കാക്കുന്ന മൊത്തം തുക എത്രയാണ്; ഇതിനായി തന്നാണ്ടിലെ ബഡ്ജറ്റില്‍ എന്തു തുക വകയിരുത്തപ്പെട്ടിട്ടുണ്ട്; വകയിരുത്തിയ തുകയില്‍ ഇതിനകം ചെലവായിട്ടുള്ള തുക എത്രയാണ് എന്നറിയിക്കുമോ?

1402

ഇട്ടിയപ്പാറയിലെ ശബരിമല പില്‍ഗ്രീം സെന്‍റര്‍ 


ശ്രീ. രാജു എബ്രഹാം 

(എ)റാന്നി ഇട്ടിയപ്പാറയില്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ശബരിമല പില്‍ഗ്രീം സെന്‍ററിന്‍റെ ഭരണാനുമതി നല്‍കിയതെന്നാണ്; 

(ബി)ഇതിന്‍റെ നിര്‍മ്മാണം സംബന്ധിച്ച് എന്തൊക്കെ നടപടികളാണു പൂര്‍ത്തീകരിക്കാനുള്ളത്; 

(സി)ഇതിനു സാങ്കേതികാനുമതി നല്‍കുന്നതിനായി സമര്‍പ്പിച്ചിട്ടുള്ള ഫയലിന്‍റെ ഇപ്പോഴത്തെ അവസ്ഥയെന്താണ്; സാങ്കേതികാനുമതി നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍, കാരണം വിശദമാക്കുമോ; 

(ഡി)വെള്ളക്കെട്ടുണ്ടാകുന്ന സ്ഥലമാകയാല്‍, മഴക്കാലത്തിനുമുന്പ് പൈലിംഗ് ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ എന്തൊക്കെ നടപടികളാണു സ്വീകരിക്കുവാനുദ്ദേശിക്കുന്നതെന്നു വ്യക്തമാക്കുമോ?

1403

പേരാവൂര്‍ ആസ്ഥാനമായി പുതിയ പി.ഡബ്ല്യൂ.ഡി. സെക്ഷന്‍ 


ശ്രീ. സണ്ണി ജോസഫ് 

ഇരിട്ടി പി.ഡബ്ല്യൂ.ഡി. റോഡ് സെക്ഷന്‍ വിഭജിച്ച് പേരാവൂര്‍ ആസ്ഥാനമായി ഒരു പുതിയ പി.ഡബ്ല്യൂ.ഡി. സെക്ഷന്‍ ആരംഭിക്കുന്നതിനു നടപടി സ്വീകരിക്കുമോ? 

1404

ചേലക്കര പരവൂരിലെ ഐ.റ്റി.സി. കെട്ടിടങ്ങളുടെ നിര്‍മ്മാണപ്രവര്‍ത്തനം 


ശ്രീ. കെ. രാധാകൃഷ്ണന്‍

(എ)ചേലക്കര മണ്ധലത്തിലെ പരവൂരില്‍ പട്ടികജാതി വികസന വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ഐ.റ്റി.സി കെട്ടിടങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനം മുടങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(ബി)കരാറുകാരന് പൂര്‍ത്തിയാക്കിയ പണിക്കുളള ബില്‍ തുക നല്‍കാത്തതിനാലാണ് പണിമുടങ്ങിയതെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(സി)പ്രസ്തുത പ്രവൃത്തിക്ക് നല്‍കിയിട്ടുളള ഭരണാനുമതിയുടെ വിശദാംശം ലഭ്യമാക്കാമോ;

(ഡി)ഭരണാനുമതിയനുസരിച്ച് എത്രത്തോളം പണിപൂര്‍ത്തിയാക്കിയെന്നും എന്തു തുക കരാറുകാരന് നല്‍കിയിട്ടുണ്ടെന്നും പൂര്‍ത്തിയാക്കിയ പണിക്ക് കുടിശ്ശിക ഇനത്തില്‍ എന്തു തുക കൊടുക്കുവാനുണ്ടെന്നും അറിയിക്കാമോ; 

(ഇ)സമയബന്ധിതമായി പ്രസ്തുത നിര്‍മ്മാണപ്രവൃത്തികള്‍ പൂര്‍ത്തിയാക്കി സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനം സുഗമമായി നടത്തുവാനാവശ്യമായ നടപടി സ്വീകരിക്കുമോ?

1405

വികസനവുമായി ബന്ധപ്പെട്ട് കുടിയിറക്കപ്പെടുന്ന കച്ചവടസ്ഥാപനങ്ങള്‍ക്കും ഉടമകള്‍ക്കുമുള്ള പുനരധിവാസ പാക്കേജ് 


ശ്രീ. പി. തിലോത്തമന്‍

(എ)നഗരങ്ങളിലെ ജംഗ്ഷനുകളുടെ വികസനവുമായി ബന്ധപ്പെട്ട് സ്ഥലമെടുപ്പ് നടക്കുന്പോള്‍ മാറ്റപ്പെടുന്ന കച്ചവടസ്ഥാപനങ്ങളെയും സ്ഥലം ഉടമകളെയും പുനരധിവസിപ്പിക്കുവാന്‍ പ്രത്യേകമായ പുനരധിവാസ പാക്കേജുകള്‍ നടപ്പിലാക്കുന്നുണ്ടോ; ഇത്തരം പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് തുക നീക്കി വച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)ചേര്‍ത്തല മനോരമ ജംഗ്ഷന്‍ വികസനത്തിനായി ഒഴിവാക്കപ്പെടുന്ന വ്യാപാരസ്ഥാപനങ്ങളുടെ കാര്യത്തില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ മുഖേനയോ മറ്റേതെങ്കിലും ഏജന്‍സികള്‍ വഴിയോ പുനരധിവാസ പാക്കേജ് തയ്യാറാക്കി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടോ; ഇതു സംബന്ധിച്ച വിശദവിവരം നല്‍കുമോ; ഇതിനുവേണ്ടി എത്ര തുക നീക്കി വച്ചിട്ടുണ്ടെന്ന് അറിയിക്കുമോ?

1406

പട്ടാന്പി നിയോജക മണ്ധലത്തില്‍ പി.ഡബ്ല്യു.ഡി. ഉദേ്യാഗസ്ഥരെ നിയോഗിക്കാന്‍ നടപടി


 ശ്രീ. സി. പി. മുഹമ്മദ്

(എ) പട്ടാന്പി, തൃത്താല നിയോജക മണ്ധലങ്ങള്‍ക്കായി പട്ടാന്പി ആസ്ഥാനമാക്കി ഒരു റോഡ്സ് അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയറേയും, പട്ടാന്പി നിയോജക മണ്ധലത്തിനായി ഒരു റോഡ് അസിസ്റ്റന്‍റ് എഞ്ചിനീയറേയും നിയമിക്കുന്ന കാര്യം പരിഗണിക്കുമോ; 

(ബി) രണ്ട് നിയോജക മണ്ധലങ്ങള്‍ക്ക് ഒരു അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയറേയും, ഓരോ നിയോജക മണ്ധലത്തിനും ഓരോ അസിസ്റ്റന്‍റ് എഞ്ചിനീയര്‍മാരേയും നിയമിക്കുവാനുള്ള മുന്‍തീരുമാനം നടപ്പിലാക്കുമോ?


1407

ദേശീയപാത വികസനത്തിന് കേന്ദ്രസഹായം 


ശ്രീ. വി. റ്റി. ബല്‍റാം 
'' കെ. അച്ചുതന്‍ 
'' വര്‍ക്കല കഹാര്
‍ '' വി. ഡി. സതീശന്‍

(എ)സംസ്ഥാനത്ത് ദേശീയ പാത വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ എന്തൊക്കെയാണ്; വിവരിക്കുമോ;

(സി)എന്തെല്ലാം കേന്ദ്ര സഹായങ്ങളാണ് ഇതിനായി നല്‍കുന്നത്; വിശദമാക്കുമോ; 

(ഡി)ഇവയുടെ പണികള്‍ തുടങ്ങുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാം; വിശദാംശം വെളിപ്പെടുത്തുമോ?

1408

ദേശീയപാതാവികസനം-നഷ്ടപരിഹാരത്തിന് പ്രത്യേക പാക്കേജ് 


ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍ 
,, ഹൈബി ഈഡന്‍
 ,, വര്‍ക്കല കഹാര്‍ 
,, ഐ. സി. ബാലകൃഷ്ണന്‍ 

(എ)സംസ്ഥാനത്തെ ദേശീയപാത വികസനത്തിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;

(ബി)ദേശീയപാതയുടെ വീതി എത്രയായിരിക്കണമെന്ന് തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(സി)ദേശീയപാത വികസനത്തിനായി ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി പ്രത്യേക പാക്കേജ് തയ്യാറാക്കുന്ന കാര്യം പരിഗണനയിലുണ്ടോ; 

(ഡി)ഏറ്റെടുക്കുന്ന ഭൂമിക്ക് അതാത് പ്രദേശത്തുള്ള ഭൂമി വിലയ്ക്ക് ആനുപാതികമായി നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് എന്തെല്ലാം കാര്യങ്ങളാണ് പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം എന്നറിയിക്കുമോ? 

1409

ബൈപ്പാസുകളുടെ നിര്‍മ്മാണം 


ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍
 ,, വര്‍ക്കല കഹാര്‍
 ,, കെ. മുരളീധരന്‍
 ,, പി. സി. വിഷ്ണുനാഥ് 

(എ)സംസ്ഥാനത്ത് കേന്ദ്ര സഹായത്തോടെ ബൈപ്പാസുകള്‍ നിര്‍മ്മിക്കുവാന്‍ തീരുമാനമെടുത്തിട്ടുണ്ടോ ; 

(ബി)ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ എന്തൊക്കെയാണ് ; വിശദമാക്കുമോ ; 

(സി)എന്തെല്ലാം കേന്ദ്ര സഹായങ്ങളാണ് ഇതിനായി പ്രതീക്ഷിക്കുന്നത് ; വിശദമാക്കുമോ ;

(ഡി)ഇവയുടെ പണികള്‍ തുടങ്ങുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വിശദാംശം ലഭ്യമാക്കുമോ ?

1410

നാഷണല്‍ ഹൈവേയുടെ വീതി


ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍ 
 
(എ)നാഷണല്‍ ഹൈവേ അതോറിറ്റി എത്രമീറ്റര്‍ വീതിയാണ് നാഷണല്‍ ഹൈവേയ്ക്ക് നിഷ്ക്കര്‍ച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ;

(ബി)നാഷണല്‍ ഹൈവേ അതോറിറ്റി ആവശ്യപ്പെട്ടപ്രകാരം വീതി കൂട്ടുന്നതിന് ആവശ്യമായ സ്ഥലം ഏറ്റെടുത്ത് നല്‍കാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ടോ; 

(സി)എങ്കില്‍ ഏതെല്ലാം പ്രദേശത്ത് എത്ര സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ഡി)നാഷണല്‍ ഹൈവേയുടെ വീതി എത്ര മീറ്റര്‍ കൂട്ടാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുളളത് എന്ന് വ്യക്തമാക്കുമോ; 

(ഇ)സര്‍ക്കാരിന്‍റെ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിനുളള രേഖകള്‍ ലഭ്യമാക്കുമോ?

1411

നാഷണല്‍ ഹൈവേ 47 നാലുവരിപ്പാതയാക്കുന്നതിനായി സ്ഥലമെടുപ്പ് ജോലികള്‍ 


ശ്രീ. പി.തിലോത്തമന്‍

(എ)നാഷണല്‍ ഹൈവേ 47 നാലുവരിപ്പാതയാക്കുന്നതിനായി പ്രസ്തുത റോഡിന്‍റെ വീതി 45 മീറ്ററെന്ന് നിജപ്പെടുത്തിയിട്ടുണ്ടോ;

(ബി)ഈ തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ സ്ഥലമെടുപ്പ് ജോലികള്‍ ആരംഭിച്ചിട്ടുണ്ടോ എന്ന് അറിയിക്കുമോ;

(സി)എന്‍.എച്ച്.47 നാലുവരി പാതയ്ക്കുവേണ്ട സ്ഥലമെടുപ്പ് ജോലികളില്‍ നിന്നും റവന്യൂ ഉദ്യോഗസ്ഥരെ പിന്‍വലിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?

1412

ദേശീയ പാത വികസനം


ശ്രീ. കെ. വി. വിജയദാസ്


(എ)കേരളത്തിലെ ദേശീയ പാത വികസനത്തിന് 45 മീറ്റര്‍ വീതി ആക്കി നിജപ്പെടുത്തി ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികളുടെ വിശദാംശം നല്‍കുമോ; ഇക്കാര്യത്തില്‍ സംഭവിച്ചിട്ടുള്ള കാലതാമസത്തിന്‍റെ കാരണം അറിയിക്കുമോ; 

(ബി)ഇപ്രകാരം 45 മീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുത്തിട്ടുള്ള സ്ഥലങ്ങളില്‍ ദേശീയ പാത വികസന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമോ; എങ്കില്‍ എന്നുമുതല്‍ ആരംഭിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ?

1413

ആറ്റിങ്ങല്‍ ബൈപാസ് നിര്‍മ്മാണം 


ശ്രീ. ബി. സത്യന്‍

(എ)ആറ്റിങ്ങല്‍ ബൈപാസ് നിര്‍മ്മാണം ഒരു വേറിട്ട പ്രത്യേക പ്രോജക്്ടായി നടപ്പിലാക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കാമോ; 

(ബി)ഇതിലേയ്ക്കായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടി ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;

(സി)ആറ്റിങ്ങല്‍ ബൈപാസ് നിര്‍മ്മാണത്തില്‍ നാഷണല്‍ ഹൈവേ അതോറിറ്റി അലംഭാവം കാട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതിനെതിരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്നറിയിക്കുമോ? 

1414

പേരാന്പ്ര ബൈപ്പാസിന് ഭൂമി ഏറ്റെടുക്കുന്ന നടപടി 


ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍



(എ)പേരാന്പ്ര ബൈപ്പാസിന് തുക വകയിരുത്തിയത് എപ്പോഴാണെന്നും തുക എത്രയാണെന്നും വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത റോഡിന്‍റെ അലൈന്‍മെന്‍റ് അംഗീകരിച്ചത് എപ്പോഴാണ്; ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ; 

(സി)ബൈപ്പാസ് സംബന്ധിച്ച് ഭൂവുടമകള്‍ നല്‍കിയ കേസുകള്‍ നിലവിലുണ്ടോ; 

(ഡി)ഇല്ലെങ്കില്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ വൈകുന്നതിന്‍റെ കാരണം വ്യക്തമാക്കുമോ; 

(ഇ)ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ടോ; ഇതിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ; ഇത് സംബന്ധിച്ചുള്ള സാമൂഹിക സാന്പത്തിക പഠന റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ; 

(എഫ്)പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം ഏതെല്ലാം പദ്ധതികള്‍ക്ക് എവിടെയെല്ലാം ഭൂമി ഏറ്റെടുത്തിട്ടുണ്ട്; വ്യക്തമാക്കുമോ ?


1415

ഓതടം പാലം-വൈല്യേങ്ങര ബൈപ്പാസ് നിര്‍മ്മാണം 


ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍ 

(എ)അങ്ങാടിപ്പുറം ടൌണിലെ ഗതാഗതക്കുരുക്കിനു ശാശ്വതപരിഹാരം കാണുന്നതിന് ഓതടം പാലം-വൈല്യേങ്ങര ബൈപ്പാസ് നിര്‍മ്മിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഉണ്ടെങ്കില്‍, പ്രസ്തുത ബൈപ്പാസ് നിര്‍മ്മിക്കുന്നതിനു നടപടി സ്വീകരിക്കുമോ? 

1416

സംസ്ഥാന പാതകളുടെയും പ്രധാന ജില്ലാ പാതകളുടെയും വികസനം 

ശ്രീ. റോഷി അഗസ്റ്റിന്
‍ ഡോ. എന്‍. ജയരാജ്
 ശ്രീ. പി. സി. ജോര്‍ജ് 
,, എം. വി. ശ്രേയാംസ് കുമാര്‍ 

(എ)സംസ്ഥാന പാതകളും പ്രധാന ജില്ലാ പാതകളും കെ. എസ്. ടി. പി. മാതൃകയില്‍ വികസിപ്പിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; 

(ബി)ഇപ്രകാരം എത്ര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡുകളാണ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്; 

(സി)പ്രസ്തുത പദ്ധതിയുടെ ചെലവിലേയ്ക്ക് എത്ര തുകയാണ് വകയിരുത്താന്‍ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ ?

1417

പ്ലാസ്റ്റിക്ക് ഉപയോഗിച്ചുള്ള റോഡ് നിര്‍മ്മാണം


ശ്രീ. ഡൊമിനിക് പ്രസന്‍റേഷന്
‍ ,, ഹൈബി ഈഡന്
‍ ,, ആര്‍. സെല്‍വരാജ്
 ,, കെ. ശിവദാസന്‍ നായര്‍
 
(എ)ടാറിനോടൊപ്പം ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് ഉപയോഗിച്ച് റോഡ് നിര്‍മ്മാണം നടത്താനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ ; 

(ബി)ഇതിന് അനുമതി നല്‍കിയിട്ടുണ്ടോ ; വിശദാംശങ്ങള്‍ എന്തെല്ലാം ; 

(സി)ഇപ്രകാരം നിര്‍മ്മിക്കപ്പെടുന്ന റോഡുകളുടെ ഗുണമേന്മ പഠനവിധേയമാക്കിയിട്ടുണ്ടോ ; വിശദമാക്കുമോ ; 

(ഡി)ഏതെല്ലാം റോഡുകളാണ് ഇങ്ങനെ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം എന്നറിയിക്കുമോ ?

1418

ക്വാളിറ്റി കണ്‍ട്രോള്‍ ലാബുകള്‍


ശ്രീ. റ്റി. എന്‍. പ്രതാപന്
‍ ,, പി. എ. മാധവന്‍ 
,, എ. റ്റി. ജോര്‍ജ് 
,, ഷാഫി പറന്പില്‍

(എ)സംസ്ഥാനത്ത് പി.ഡബ്ല്യു.ഡി. നടത്തുന്ന നിര്‍മ്മാണ ജോലികള്‍ക്ക് ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കാന്‍ എന്തെങ്കിലും സംവിധാനം നിലവിലുണ്ടോ; വിശദമാക്കുമോ; 

(ബി)ഇതിനായി ജില്ലാ കേന്ദ്രങ്ങളില്‍ "ക്വാളിറ്റി കണ്‍ട്രോള്‍ ലാബുകള്‍' സ്ഥാപിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)ഇതിന്‍റെ പ്രവര്‍ത്തനരീതിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ; 

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാമെന്ന് അറിയിക്കുമോ?



1419

റോഡ് യൂസര്‍ പെര്‍സപ്ഷന്‍ സര്‍വ്വേ 


ശ്രീ. എ. പി. അബ്ദുള്ളക്കുട്ടി 
,, ഡൊമിനിക് പ്രസന്‍റേഷന്‍ 
,, വി. പി. സജീന്ദ്രന്‍ 
,, എം. എ. വാഹീദ് 

(എ)കെ.എസ്.ടി.പി. റോഡ് യൂസര്‍ പെര്‍സപ്ഷന്‍ സര്‍വ്വേ നടത്താനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ; 

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)ജനഹിതമറിയാനുള്ള എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത സര്‍വ്വേയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്; വിശദമാക്കുമോ; 

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വികരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം ?

1420

റോഡ് വികസനത്തിനു സംഘടിപ്പിക്കപ്പെട്ട ശില്പശാല - നിര്‍ദ്ദേശങ്ങള്‍ 


ശ്രീ. വര്‍ക്കല കഹാര്
‍ ,, എ. റ്റി. ജോര്‍ജ്
 ,, അന്‍വര്‍ സാദത്ത് 
,, വി. പി. സജീന്ദ്രന്‍ 

(എ)റോഡ് വികസനത്തിന്‍റെ നവീന മാതൃകകളെ സംബന്ധിച്ച് ശില്‍പശാല സംഘടിപ്പിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമായിരുന്നു; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)എന്തെല്ലാം വിഷയങ്ങളാണ് ശില്‍പശാലയില്‍ ചര്‍ച്ച ചെയ്തത്; വിശദമാക്കുമോ;

(ഡി)ശില്‍പശാലയില്‍ ഉരുത്തിരിഞ്ഞ ആശയങ്ങള്‍ എന്തെല്ലാം; വിശദാംശങ്ങള്‍ എന്തെല്ലാം;

(ഇ)അവ നടപ്പാക്കാന്‍ എന്തെല്ലാം തുടര്‍ നടപടികള്‍ എടുത്തിട്ടുണ്ട്; വിശദമാക്കുമോ?

1421

റോഡുകളുടെ പുനരുദ്ധാരണം


ശ്രീ. മോന്‍സ് ജോസഫ്
 ,, റ്റി. യു. കുരുവിള 
,, സി. എഫ്. തോമസ്
 ,, തോമസ് ഉണ്ണിയാടന്‍ 

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സംസ്ഥാന പാതകളും പൊതുമരാമത്ത് വകുപ്പ് റോഡുകളും അന്തര്‍ദേശീയ നിലവാരത്തില്‍ പുനരുദ്ധരിക്കുന്നതിന് സ്വീകരിച്ച് വരുന്ന നടപടികള്‍ വ്യക്തമാക്കുമോ ; 

(ബി)കെ.എസ്.റ്റി.പി. മാതൃകയില്‍ മുഴുവന്‍ റോഡുകളുടെയും പുനരുദ്ധാരണം നിശ്ചിത വര്‍ഷത്തേക്ക് ഗ്യാരന്‍റീഡ് ആയി നിര്‍മ്മിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ; വിശദാംശം ലഭ്യമാക്കുമോ ? 

1422

റോഡ് നിര്‍മ്മാണം ദേശീയ നിലവാരത്തിലേയ്ക്ക് ഉയര്‍ത്താന്‍ നടപടി


ശ്രീ. വി. ഡി. സതീശന്‍
 ,, പാലോട് രവി 
,, വി. റ്റി. ബല്‍റാം
 ,, ഡൊമിനിക് പ്രസന്‍റേഷന്‍

(എ)സംസ്ഥാനത്തെ റോഡ് നിര്‍മ്മാണം ദേശീയ നിലവാരത്തിലേയ്ക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)എന്തെല്ലാം സൌകര്യങ്ങളും ഗുണനിലവാരവുമാണ് ഇതുവഴി ലഭിക്കുന്നത്; വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശം അറിയിക്കുമോ?

1423

"ആശ്വാസ് പബ്ലിക് അമിനിറ്റീസ് കേരള ലിമിറ്റഡ്'


ശ്രീ. ഹൈബി ഈഡന്
‍ ,, അന്‍വര്‍ സാദത്ത് 
,, ബെന്നി ബെഹനാന്
‍ ,, കെ. ശിവദാസന്‍ നായര്‍

(എ)സംസ്ഥാനത്ത് "ആശ്വാസ് പബ്ലിക് അമിനിറ്റീസ് കേരള ലിമിറ്റഡ്' രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)നഗരങ്ങള്‍, ടൌണ്‍ സെന്‍ററുകള്‍, റോഡുനിരത്തുകള്‍ എന്നിവിടങ്ങളില്‍ അമിനിറ്റീസ് സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ; 

(ഡി)എന്തെല്ലാം സൌകര്യങ്ങളാണ് ഇവിടങ്ങളില്‍ ഒരുക്കിയിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം?

1424

2012-13, 2013-14 എന്നീ സാന്പത്തികവര്‍ഷങ്ങളില്‍ കുട്ടനാട്ടില്‍ നടന്ന മരാമത്തുപണികള്‍ 


ശ്രീ. തോമസ് ചാണ്ടി 

(എ)2012-13, 2013-14 എന്നീ സാന്പത്തികവര്‍ഷങ്ങളില്‍ കുട്ടനാട് നിയോജകമണ്ധലത്തില്‍ ഏതെല്ലാം പൊതുമരാമത്ത് നിര്‍മ്മാണപ്രവൃത്തികള്‍ക്കാണു ഭരണാനുമതി ലഭ്യമായിട്ടുള്ളതെന്നു വിശദമാക്കുമോ; 

(ബി)അതില്‍ ഏതൊക്കെ നിര്‍മ്മാണപ്രവൃത്തികള്‍ ആരംഭിച്ചുവെന്നും, ഏതൊക്കെ പ്രവൃത്തികള്‍ ആരംഭിക്കാനുണ്ടെന്നും, ഏതൊക്കെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നുമുള്ള വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കുമോ; 

(സി)തൈച്ചേരി പാലത്തിന്‍റെയും, ജീമംഗലം റോഡിലെ പാലത്തിന്‍റെയും റിവൈസ്ഡ് എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിക്കുന്നതിനു നടപടി സ്വീകരിക്കുമോ? 


1425

റെയില്‍വേ അണ്ടര്‍പ്പാസിന്‍റെ അപ്രോച്ച് റോഡിന്‍റെ നിര്‍മ്മാണം 


ശ്രീ. ബി. ഡി. ദേവസ്സി 

(എ)ചാലക്കുടിയില്‍ പണിപൂര്‍ത്തിയായ റെയില്‍വേ അണ്ടര്‍പ്പാസിന്‍റെ അപ്രോച്ച് റോഡിന്‍റെ നിര്‍മ്മാണം ആരംഭിക്കാത്തതിനാല്‍ ജനങ്ങള്‍ക്കുനേരിടുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(ബി)പ്രസ്തുത റോഡിന്‍റെ നിര്‍മ്മാണത്തിനായി നടപടി സ്വീകരിക്കുമോ ? 

1426

പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നവീകരണം


ശ്രീ. രാജു എബ്രഹാം

(എ)പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നവീകരണം കെ. എസ്. റ്റി. പി. യെ ഏല്‍പ്പിച്ചത് എന്നാണ്;

(ബി)പ്രസ്തുത റോഡിന്‍റെ ദേശീയപാതാ നിലവാരത്തിലുള്ള നിര്‍മ്മാണം ഏതു ഘട്ടത്തിലാണ്; പുനലൂര്‍ മുതല്‍ തൊടുപുഴ വരെയുള്ള ഭാഗത്തിന്‍റെ നിര്‍മ്മാണം ആരംഭിക്കാന്‍ വൈകുന്നതിന്‍റെ കാരണമെന്താണ്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ; 

(സി)ഈ പദ്ധതി നടപ്പാക്കുന്നതിന് ഫണ്ട് ലഭ്യമാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്രയാണ് ലഭിച്ചിട്ടുള്ളത് എന്ന് അറിയിക്കാമോ; നിര്‍മ്മാണം ടെന്‍ഡര്‍ ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ട് എന്നു വ്യക്തമാക്കാമോ; 

(ഡി)വിവിധ നിയോജക മണ്ഡലങ്ങളില്‍ ഏതൊക്കെ വില്ലേജുകളിലാണ് സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കാനുള്ളത് എന്നത് സ്ഥലത്തിന്‍റെ വിശദാംശം സഹിതം ലഭ്യമാക്കുമോ; 

(ഇ)പ്രസ്തുത റോഡിന്‍റെ പൊന്‍കുന്നം മുതല്‍ തൊടുപുഴ വരെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ഫണ്ട് അനുവദിച്ചിട്ടുണ്ടോ; എത്രകോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്; ഇതിന്‍റെ നിര്‍മ്മാണം ടെന്‍ഡര്‍ ചെയ്തിട്ടുണ്ടോ; ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്; വിശദാംശം വ്യക്തമാക്കാമോ; 

(എഫ്)പുനലൂര്‍ മുതല്‍ പൊന്‍കുന്നംവരെയുള്ള നിര്‍മ്മാണം ആരംഭിക്കാന്‍ എന്തൊക്കെ നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?

<<back

next page>>

                                                                                                                

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.