STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Starred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION
 STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

*91

സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തനം

ശ്രീ. എ. പ്രദീപ്കുമാര്‍ 
,, എം.എ.ബേബി 
,, കെ. സുരേഷ് കുറുപ്പ് 
,, റ്റി.വി.രാജേഷ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സര്‍വ്വകലാശാലകളുടെ ജനാധിപത്യപരമായ പ്രവര്‍ത്തനം പ്രതിസന്ധിയിലാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; ഇതിനിടയാക്കിയ നയവും നടപടികളും തിരുത്താന്‍ തയ്യാറാകുമോ; 

(ബി)സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; വൈസ് ചാന്‍സലര്‍ നിയമനം സംബന്ധിച്ച പരാതികളും വിവാദങ്ങളും സര്‍വ്വകലാശാലാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടോ; 

(സി)വൈസ് ചാന്‍സലറെ നിയമിച്ചിട്ടില്ലാത്ത സര്‍വ്വകലാശാലകള്‍ നിലവിലുണ്ടോ; എത്രകാലമായി തസ്തിക ഒഴിഞ്ഞുകിടക്കുന്നു. നിയമനം നടത്തുന്നതിന് കാലതാമസം നേരിടുന്നതെന്തുകൊണ്ടാണെന്ന് അറിയിക്കുമോ; 

(ഡി)സര്‍വ്വകലാശാല അധികൃതരും സര്‍ക്കാരും കൈക്കൊളളുന്ന നടപടികള്‍ക്കെതിരെ സര്‍വ്വകലാശാലകളില്‍ പ്രക്ഷോഭങ്ങള്‍ നടക്കുന്നതായിട്ടറിയാമോ;

(ഇ)സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനും പ്രതിസന്ധി പരിഹരിക്കുന്നതിനും സര്‍ക്കാര്‍ തലത്തില്‍ അടിയന്തിര നടപടി സ്വീകരിക്കുവാന്‍ തയ്യാറാകുമോ?

*92

നെല്ല് സംഭരണം

ശ്രീ. സാജു പോള്‍ 
ഡോ. ടി.എം. തോമസ് ഐസക് 
ശ്രീ. എം. ചന്ദ്രന്‍ 
,, എ. എം. ആരിഫ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സപ്ലൈകോയുടെ നെല്ല് സംഭരണത്തില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് കുറവ് വന്നിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സംഭരിച്ച നെല്ലിന്‍റെ സീസണ്‍ തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ; 

(ബി)സംഭരിച്ച നെല്ലിന്‍റെ വില യഥാസമയം കര്‍ഷകര്‍ക്ക് നല്‍കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോ; ഈ വകയില്‍ കര്‍ഷകര്‍ക്ക് എത്ര കോടി രൂപ കുടിശ്ശിക നല്‍കാനുണ്ടെന്ന് വ്യക്തമാക്കാമോ; 

(സി)സംഭരണവില യഥാസമയം ലഭിക്കാത്തതുമൂലം കര്‍ഷകര്‍ക്ക് രണ്ടാംവിള കൃഷി നടത്താന്‍ കഴിയാത്ത അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഡി)കൊയ്ത്തു സീസണ്‍ ആരംഭിക്കുന്പോള്‍ തന്നെ നെല്ല് സംഭരണത്തിന് ആവശ്യമായ തുക റിവോള്‍വിംഗ് ഫണ്ടിലേക്ക് നിക്ഷേപിക്കുമെന്ന ബജറ്റ് പ്രഖ്യാപനം നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കാമോ; 

(ഇ)നെല്ല് സംഭരണത്തില്‍ സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടാകുന്ന അലംഭാവം സ്വകാര്യ മില്ലുടമകള്‍ക്ക് സഹായകരമാകുന്നുണ്ടെന്ന കാര്യം അറിവുള്ളതാണോ; 

(എഫ്)ഇത് പൊതുകന്പോളത്തില്‍ അരിയുടെ വില വര്‍ദ്ധനവിന് ഇടയാക്കുന്ന നടപടിയാണോ എന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ?

*93

ഇന്ധനവിതരണ സ്ഥാപനങ്ങളുടെ നിയന്ത്രണം

ശ്രീ. സി. മോയിന്‍കുട്ടി 
,, പി. കെ. ബഷീര്‍ 
,, പി. ബി. അബ്ദുള്‍ റസാക് 
,, കെ. മുഹമ്മദുണ്ണി ഹാജി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സൈപ്ലസും ഉപഭോക്തൃ സംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്തിനകത്ത് പ്രവര്‍ത്തിച്ചുവരുന്ന ഇന്ധനവിതരണ വില്പനശാലകളുടെ പ്രവര്‍ത്തനത്തിലെ ക്രമക്കേടുകള്‍ പരിശോധിക്കാന്‍ അധികാരമുണ്ടോ ; 

(ബി)കേരള പെട്രോളിയം പ്രൊഡക്ട്സ് ലൈസന്‍സിംഗ് ഓര്‍ഡറിന് സാധുതയില്ലെന്ന ബഹു. ഹൈക്കോടതിയുടെ വിധിന്യായം മൂലം ഗവണ്‍മെന്‍റിന് നഷ്ടമായ നിയന്ത്രണാധികാരം പുന:സ്ഥാപിക്കാന്‍ സ്വീകരിച്ച നടപടികളെന്തെല്ലാമെന്ന് വിശദമാക്കുമോ ; 

(സി)വാഹന ഇന്ധന പാചകവാതക വിതരണ സ്ഥാപനങ്ങള്‍ നല്കുന്ന ഉല്പന്നങ്ങളുടെ ഗുണനിലവാരവും സേവനങ്ങളും സംബന്ധിച്ച പരാതികള്‍ കൈകാര്യം ചെയ്യുന്നതിനും നിയമനടപടികള്‍ സ്വീകരിക്കുന്നതിനും എന്തെങ്കിലും സംവിധാനമുണ്ടോ ; എങ്കില്‍ വിശദമാക്കുമോ ; ഇല്ലെങ്കില്‍ കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ പരിശോധനാ സംവിധാനവുമായി ബന്ധപ്പെട്ട് ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന നടപടിക്രമം വിശദമാക്കുമോ ?

*94

മോണോ റെയില്‍ പദ്ധതി

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍ 
,, എ. എ. അസീസ് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)ഏതൊക്കെ സ്ഥലങ്ങളിലാണ് മോണോ റെയില്‍ പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്; 

(ബി)ഓരോ പദ്ധതിയും എവിടം മുതല്‍ എവിടം വരെയാണ് നടപ്പിലാക്കുന്നത്;

(സി)ഓരോ പദ്ധതിക്കും പ്രതീക്ഷിക്കുന്ന ചെലവ് എത്ര വീതമാണ്;

(ഡി)പ്രസ്തുത തുക എങ്ങനെയാണ് കണ്ടെത്തുന്നത്; വിശദാംശം ലഭ്യമാക്കുമോ?

*95

ഭക്ഷ്യ വസ്തുക്കളുടെ ദുരുപയോഗം തടയല്‍

ശ്രീ. സി. മമ്മൂട്ടി 
,, പി. ഉബൈദുള്ള 
,, എന്‍. ഷംസുദ്ദീന്‍ 
,, എന്‍. എ. നെല്ലിക്കുന്ന്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)ജനസംഖ്യാ വര്‍ദ്ധനവിന് ആനുപാതികമായുള്ള ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിലേക്കായി ഭക്ഷ്യ വസ്തുക്കളുടെ ദുരുപയോഗം തടയുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കുമോ; 

(ബി)ഭക്ഷ്യവസ്തുക്കള്‍ പാഴാക്കാതിരിക്കുന്നതിനും ഭക്ഷ്യവിഭവങ്ങള്‍ മിച്ചമുണ്ടെങ്കില്‍ അവ സംരക്ഷിച്ച് ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്നതിനുമുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; 

(സി)ഭക്ഷണം പാഴാക്കുന്നതിന്‍റെ ദൂഷ്യവശങ്ങളെക്കുറിച്ച് സ്കൂള്‍ തലത്തില്‍ ബോധവല്‍ക്കരണം നടത്താനുള്ള പദ്ധതികളെന്തെങ്കിലും നിലവിലുണ്ടോ; ഇല്ലെങ്കില്‍ അതിനെക്കുറിച്ച് ആലോചിക്കുമോ?

*96

കുടിയേറ്റ കര്‍ഷകര്‍ക്ക് പട്ടയം

ശ്രീ. സി. കെ. സദാശിവന്‍ 
,, ഇ. പി. ജയരാജന്‍ 
,, കെ. കെ. ജയചന്ദ്രന്‍ 
,, എസ്. രാജേന്ദ്രന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്ത് കുടിയേറ്റ കര്‍ഷകര്‍ക്ക് പട്ടയം നല്‍കുമെന്ന പ്രഖ്യാപനം നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ; 

(ബി)ഇടുക്കിയില്‍ 1977 ജനുവരി ഒന്നിന് മുന്പ് കുടിയേറിയ എല്ലാവര്‍ക്കും ഉപാധിരഹിത പട്ടയം നല്‍കുമെന്ന് ഉറപ്പ് നല്‍കിയിരുന്നോ; എങ്കില്‍ നടപ്പില്‍ വരുത്തുകയുണ്ടായോ; 

(സി)പട്ടയം ലഭിക്കാത്തതുമൂലം കുടിയേറ്റ കര്‍ഷകര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; 

(ഡി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വിതരണം ചെയ്ത പുതിയ പട്ടയങ്ങള്‍ സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ; 

(ഇ)പട്ടയവിതരണത്തിന് മുന്‍ സര്‍ക്കാര്‍ സ്വീകരിച്ച നയം പിന്തുടര്‍ന്ന് മുഴുവന്‍ കുടിയേറ്റ കര്‍ഷകര്‍ക്കും പട്ടയം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?

*97

സൌജന്യ സ്കൂള്‍ യൂണിഫോം വിതരണം

ശ്രീ. എം. ഹംസ 
,, കോടിയേരി ബാലകൃഷ്ണന്‍ 
ശ്രീമതി പി. അയിഷാ പോറ്റി 
ശ്രീ. ബി. സത്യന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)ഈ അദ്ധ്യയനവര്‍ഷം സംസ്ഥാനത്ത് സൌജന്യ സ്കൂള്‍ യൂണിഫോം വിതരണം നടത്താന്‍ കഴിഞ്ഞിട്ടുണ്ടോ; ഇല്ലെങ്കില്‍ നാളിതുവരെ അതിന് കഴിയാതിരുന്നതിന്‍റെ കാരണം എന്താണെന്ന് വിശദമാക്കാമോ; 

(ബി)പൊതുവിദ്യാഭ്യാസ മേഖലയില്‍ യൂണിഫോം നിഷ്കര്‍ഷിച്ചിട്ടുള്ളത് ഏതെല്ലാം ക്ലാസ്സുകളിലാണ്; മൊത്തം വേണ്ടിവരുമെന്ന് കണക്കാക്കപ്പെട്ട യൂണിഫോം എത്ര; അവ യഥാസമയം വിതരണം ചെയ്യാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാം എന്നും വിശദമാക്കുമോ; 

(സി)വിദ്യാഭ്യാസ വര്‍ഷത്തിന്‍റെ അവസാനഘട്ടത്തില്‍ യൂണിഫോം വാങ്ങി വിതരണം ചെയ്യുന്നതിന് സ്കൂള്‍ അധികൃതരെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; 

(ഡി)ഇതു സംബന്ധിച്ച് സ്കൂള്‍ അധികൃതര്‍ക്ക് എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്; 
(ഇ)സ്കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ വസ്ത്രധാരണ രീതിയില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ വരുത്തിയിട്ടുണ്ടോ; 
(എഫ്)യൂണിഫോമിന് അനുവദിച്ച ഫണ്ട് അപര്യാപ്തമാണ് എന്ന പരാതി സ്കൂള്‍ അധികൃതരില്‍ നിന്നും ഉണ്ടായിട്ടുണ്ടോ; ഇതു കാരണം യൂണിഫോം വിതരണം ഏറ്റെടുക്കുന്നതില്‍ പ്രധാന അദ്ധ്യാപകര്‍ വിമുഖത പ്രകടിപ്പിച്ചിട്ടുണ്ടോ; 
(ജി)നിര്‍ദ്ദിഷ്ട മില്ലുകളില്‍ നിന്നുതന്നെ തുണി വാങ്ങണമെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ; ഇതിനായി തുണിമില്ലുകളെ തെരഞ്ഞെടുത്തത് എപ്രകാരമാണെന്ന് വ്യക്തമാക്കാമോ; ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആക്ഷേപങ്ങള്‍ എന്തായിരുന്നു; ഇവ സമഗ്രമായി അനേ്വഷിക്കുകയുണ്ടായോ; വിശദമാക്കാമോ?

*98

ഭൂരഹിതരില്ലാത്ത കേരള പദ്ധതി പ്രകാരമുള്ള ഭൂമി വിതരണം 

ശ്രീ. എ. കെ. ബാലന്‍ 
,, ഇ. പി. ജയരാജന്‍ 
,, കെ. രാധാകൃഷ്ണന്‍ 
,, എളമരം കരീം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)"ഭൂരഹിതരില്ലാത്ത കേരളം' പദ്ധതിയില്‍ അപേക്ഷ നല്‍കിയവരില്‍ ഒരു ലക്ഷം പേര്‍ക്ക് 2013 ആഗസ്റ്റില്‍ ഭൂമി വിതരണം ചെയ്യുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കുമോ; 

(ബി)പ്രസ്തുത പദ്ധതി പ്രകാരം ഇതിനകം എത്ര പേര്‍ക്ക് ഭൂമി വിതരണം ചെയ്തു എന്ന് വെളിപ്പെടുത്തുമോ; ആകെ അപേക്ഷ സമര്‍പ്പിച്ചവരുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടുണ്ടോ; ഇതിനാവശ്യമായ അത്രയുംഭൂമി കണ്ടെത്തുകയുണ്ടായിട്ടുണ്ടോ; 

(സി)വിതരണം ചെയ്യപ്പെട്ട ഭൂമി സംബന്ധിച്ച് ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുണ്ടോ; ഇതുകാരണം വിതരണം ചെയ്ത പട്ടയങ്ങളില്‍ ചിലത് റവന്യൂ ഉദേ്യാഗസ്ഥര്‍ തിരിച്ചുവാങ്ങുകയുണ്ടായോ; വിശദമാക്കുമോ; 

(ഡി)വിതരണത്തിനായി കണ്ടെത്തിയ സ്ഥലങ്ങളേറെയും സാധാരണക്കാരായ ജനവിഭാഗങ്ങുടെ കൈവശമുള്ളതും സമൂഹം പൊതു ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നവയുമാണെന്ന പരാതി ഉയര്‍ന്നിട്ടുള്ളത് പരിശോധിക്കുകയുണ്ടായോ; 

(ഇ)താമസയോഗ്യമല്ലാത്തതിനാലും വിദൂരസ്ഥലങ്ങളിലായതിനാലും അനുവദിച്ച ഭൂമി സ്വീകരിക്കാന്‍ അപേക്ഷകര്‍ വിമുഖത കാട്ടുന്നുണ്ടോ; വിശദമാക്കുമോ; അനുവദിച്ച ഭൂമി ഉപയോഗിക്കുന്നതിന് നിശ്ചിത കാലയളവ് നിഷ്കര്‍ഷിക്കുന്നുണ്ടോ; 

(എഫ്)ഭൂമി വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുള്ള ആക്ഷേപങ്ങള്‍ പരിശോധിക്കുന്നതിനും അപേക്ഷകര്‍ക്ക് അവരുടെ പ്രദേശത്തുതന്നെ ഭൂമി അനുവദിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ ?

*99

അദ്ധ്യാപക - വിദ്യാര്‍ത്ഥി അനുപാതം

ശ്രീ. രാജു എബ്രഹാം 
,, പി. ശ്രീരാമകൃഷ്ണന്‍ 
,, ജെയിംസ് മാത്യു 
,, വി. ചെന്താമരാക്ഷന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ) ഹൈസ്കൂള്‍തലം വരെ അദ്ധ്യാപക - വിദ്യാര്‍ത്ഥി അനുപാതം സംബന്ധിച്ച സര്‍ക്കാരിന്‍റെ നയം എന്താണ്; ഇത് അനുപാതം സംബന്ധിച്ച ശാസ്ത്രീയമായ കാഴ്ചപ്പാടിന്‍റെ അടിസ്ഥാനത്തിലാണോ; സര്‍ക്കാര്‍, എയ്ഡഡ് എന്ന വ്യത്യാസമില്ലാതെ എല്ലായിടത്തും ഒരുപോലെ ബാധകമായ ഒരു സമീപനമാണോ; വ്യക്തമാക്കുമോ;

(ബി) സംസ്ഥാനത്ത് വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കിയിട്ടുണ്ടോ; നിയമം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായാണോ അദ്ധ്യാപക - വിദ്യാര്‍ത്ഥി അനുപാതത്തില്‍ മാറ്റം വരുത്തിയിട്ടുള്ളത്; 

(സി)സംസ്ഥാനത്ത് നിലവിലുള്ള അദ്ധ്യാപക-വിദ്യാര്‍ത്ഥി അനുപാതം എത്രയാണ്; വിദ്യാഭ്യാസ അവകാശ നിയമത്തില്‍ ഈ അനുപാതം എത്രയാണ്; 

(ഡി)ഈ അദ്ധ്യയനവര്‍ഷം സംസ്ഥാനത്തെ സ്കൂളുകളില്‍ അദ്ധ്യാപക തസ്തികാ നിര്‍ണ്ണയം നടത്തുകയുണ്ടായോ; സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലുള്ള സ്കൂളുകളില്‍ തസ്തികാ നിര്‍ണ്ണയത്തിന് ഒരേ അനുപാതം തന്നെയാണോ സ്വീകരിച്ചത്; വ്യത്യസ്ത അനുപാതമാണ് സ്വീകരിച്ചതെങ്കില്‍ കാരണം വ്യക്തമാക്കുമോ; 

(ഇ)വ്യത്യസ്ത അനുപാതം സ്വീകരിച്ചതിന്‍റെ ഫലമായി സര്‍ക്കാര്‍ സ്കൂളുകളിലെ അദ്ധ്യാപകരുടെ തസ്തിക നഷ്ടപ്പെട്ടിട്ടുണ്ടോ; ഇതിന്‍റെ ഭാഗമായി സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകര്‍ അദ്ധ്യാപക ബാങ്കിലേക്ക് മാറ്റപ്പെട്ടിട്ടുണ്ടോ; എണ്ണം തിട്ടപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ; 

(എഫ്) സര്‍ക്കാരിന്‍റെ ഈ നയം മൂലം സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകരുടെ സേവന വേതന വ്യവസ്ഥയില്‍ സാരമായ അന്തരം ഉണ്ടായിട്ടുണ്ടോ; ഇത് സംബന്ധിച്ച് പരാതികള്‍ ലഭിച്ചിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; 

(ജി) അദ്ധ്യാപക - വിദ്യാര്‍ത്ഥി അനുപാതത്തിലുള്ള അപാകതകള്‍ മൂലം സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പുതിയ അദ്ധ്യാപക നിയമനത്തിന് സാദ്ധ്യതയില്ലാതാകുന്നതിനും പൊതു വിദ്യാഭ്യാസത്തിന്‍റെ മേന്മ കുറയുന്നതിനും ഇടയാകും എന്ന കാര്യം വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ പരിഹാര നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാകുമോ?

*100

സിവില്‍ സപ്ലൈസ് വകുപ്പിന്‍റെ കീഴില്‍ പഞ്ചായത്ത്തല വിജിലന്‍സ് കമ്മിറ്റികള്‍ 

ശ്രീ. വി. പി. സജീന്ദ്രന്‍ 
,, ജോസഫ് വാഴക്കന്‍ 
,, എ. പി. അബ്ദുള്ളക്കുട്ടി 
,, ലൂഡി ലൂയിസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സിവില്‍ സപ്ലൈസ് വകുപ്പിനു കീഴില്‍ പഞ്ചായത്ത്തല വിജിലന്‍സ് കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;

(ബി)ഇവയുടെ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;

(സി)സിവില്‍ സപ്ലൈസ് വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് പ്രസ്തുത കമ്മിറ്റികള്‍ എത്ര മാത്രം പ്രയോജനപ്പെടുമെന്ന് വിശദമാക്കാമോ; 

(ഡി)എല്ലാ പഞ്ചായത്തുകളിലും കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ഇ)രൂപീകരിച്ചിട്ടില്ലെങ്കില്‍ ഇതിനുള്ള നടപടികള്‍ കൈക്കൊള്ളുമോ; വിശദമാക്കുമോ?

*101

ഭൂരഹിതര്‍ ഇല്ലാത്ത ജില്ല

ശ്രീ. ചിറ്റയം ഗോപകുമാര്‍ 
'' കെ. അജിത് 
'' വി. ശശി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്ത് "ഭൂരഹിതര്‍ ഇല്ലാത്ത കേരളം' പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭൂരഹിതര്‍ ഇല്ലാത്ത ജില്ലയായി പ്രഖ്യാപിച്ച ജില്ല ഏതാണെന്ന്. വ്യക്തമാക്കാമോ; 

(ബി)പ്രസ്തുത ജില്ലയില്‍ 2005-മുതല്‍ ഭൂമിക്കുവേണ്ടി ആദിവാസികള്‍ അപേക്ഷ നല്‍കിയിരുന്നുവോ; വിശദാംശം നല്‍കുമോ; ഇവര്‍ക്ക് എല്ലാപേര്‍ക്കും പ്രസ്തുത പദ്ധതിയിന്‍ കീഴില്‍ ഭൂമി നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ; 

(സി)ഇത്തരം ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി നല്കാതെയാണ് ഭൂരഹിത കേരളം പദ്ധതിയിന്‍ കീഴില്‍ ഭൂരഹിതരില്ലാത്ത ജില്ലയെന്ന് പ്രഖ്യാപിച്ചതെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അത് പരിഹരിക്കുന്നതിന് എന്തു നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തുമോ?

*102

ആധാരം രജിസ്ട്രേഷന് ഓണ്‍ലൈന്‍ സംവിധാനം

ശ്രീ. വി. ഡി. സതീശന്‍ 
,, പാലോട് രവി 
,, ലൂഡി ലൂയിസ് 
,, ആര്‍. സെല്‍വരാജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ലൈസും ഉപഭോക്തൃസംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)ആധാരം രജിസ്ട്രേഷന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; 

(ബി)പ്രസ്തുത സംവിധാനത്തിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ; 

(സി) പ്രസ്തുത സംവിധാനം വഴി എന്തെല്ലാം സൌകര്യങ്ങളാണ് ലഭിക്കുന്നതെന്ന് വിശദമാക്കുമോ;

(ഡി)പ്രസ്തുത സംവിധാനവുമായി സഹകരിക്കുന്നവര്‍ ആരൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;
(ഇ)സംവിധാനം നടപ്പാക്കുന്നതിനായി എന്തെല്ലാം സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്; വിശദമാക്കുമോ?

*103

വൈസ് ചാന്‍സലര്‍ നിയമനം 

ശ്രീ. പി.റ്റി.എ. റഹീം 
,, എം.എ. ബേബി 
,, കെ. സുരേഷ് കുറുപ്പ് 
,, ആര്‍. രാജേഷ് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സര്‍വ്വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;

(ബി)ഇത് സംബന്ധിച്ച യു.ജി.സി. നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമാണ്; പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനത്തെ സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ നിയമനങ്ങളില്‍ പാലിക്കപ്പെടുന്നുണ്ടോ; 

(സി)മഹാത്മാഗാന്ധി സര്‍വ്വകലാശാല വൈസ് ചാന്‍സലറുടെ യോഗ്യത സംബന്ധിച്ച പരാതി പരിശോധിക്കുകയുണ്ടായോ; വി.സി.യുടെ യോഗ്യത തൃപ്തികരമല്ലെന്ന് കാണിച്ച് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോ; 

(ഡി)വി.സി.യുടെ നിയമനത്തിനായി പാനല്‍ തയ്യാറാക്കി നല്‍കിയിരുന്നത് സര്‍ക്കാര്‍ പ്രതിനിധികള്‍ ഉള്‍പ്പെട്ട സമിതിയായിരുന്നോയെന്ന് വ്യക്തമാക്കുമോ; 

(ഇ)സമിതിയിലെ അംഗങ്ങള്‍ ആരെല്ലാമായിരുന്നു; നിയമിക്കപ്പെട്ട വി.സി.യുടെ പേര് ഉള്‍പ്പെടെയുള്ള പാനല്‍ സര്‍ക്കാര്‍ അംഗീകരിച്ച ശേഷമാണോ ഗവര്‍ണ്ണര്‍ക്ക് നല്‍കിയിരുന്നത്; 

(എഫ്)വൈസ് ചാന്‍സലര്‍ നിയമനത്തിനായി ഗവര്‍ണ്ണര്‍ക്ക് നല്‍കിയിരുന്നതും ഇപ്പോള്‍ നല്‍കിയിട്ടുള്ളതുമായ റിപ്പോര്‍ട്ടുകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ; 

(ജി)വൈസ് ചാന്‍സലര്‍ നിയമനം പോലുള്ള ഗൌരവമേറിയ വിഷയങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ സര്‍വ്വകലാശാലകളില്‍ ഉണ്ടാക്കിയിട്ടുള്ള പ്രതിസന്ധി വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ എന്ത് തുടര്‍നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?

*104

ബൈപ്പാസുകളുടെ നിര്‍മ്മാണം

ശ്രീ. സണ്ണി ജോസഫ് 
,, എ. റ്റി. ജോര്‍ജ് 
,, ഐ. സി. ബാലകൃഷ്ണന്‍ 
,, ലൂഡി ലൂയിസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്തെ ബൈപ്പാസുകളുടെ നിര്‍മ്മാണത്തിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ; 

(ബി)ഏത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇതിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി) പ്രസ്തുത നിര്‍മ്മാണത്തിനുളള ധനസമാഹരണം എങ്ങനെ നടപ്പാക്കാനാണുദ്ദേശിക്കുന്നത്; വിശദമാക്കുമോ; 

(ഡി)നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

*105

അനാദായകരമായ സ്ക്കൂളുകള്‍ 

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി 
,, കെ. എന്‍. എ. ഖാദര്‍ 
,, കെ. മുഹമ്മദുണ്ണി ഹാജി 
,, എം. ഉമ്മര്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്ത് സ്ക്കൂളുകള്‍ അനാദായകരമായ നിലവാരത്തി േലയ്ക്ക് മാറുന്നതിന്‍റെ കാരണങ്ങളെക്കുറിച്ച് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ പരിശോധനയിലെ കണ്ടെത്തലുകള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ; 

(ബി)സര്‍ക്കാര്‍ സ്ക്കൂളുകളാണോ, എയിഡഡ് സ്ക്കൂളുകളാണോ ഈ സ്ഥിതിവിശേഷത്തില്‍ മുന്‍പന്തിയിലെന്ന് വ്യക്തമാക്കുമോ; 

(സി)ഒരു കുട്ടിപോലുമില്ലാത്ത സ്ക്കൂളുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടോ; എങ്കില്‍ അവയെ സംബന്ധിച്ച വിശദ വിവരം നല്‍കുമോ ?

*106

പുതിയ താലൂക്കുകള്‍ 

ശ്രീമതി ജമീലാ പ്രകാശം 
ശ്രീ. സി. കെ. നാണു 
,, ജോസ് തെറ്റയില്‍ 
,, മാത്യു റ്റി. തോമസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)ഈ സര്‍ക്കാര്‍ നിലവില്‍ വന്നതിന് ശേഷം എത്ര താലൂക്കുകള്‍ അനുവദിച്ചിട്ടുണ്ട്;

(ബി)താലൂക്ക് പുനര്‍ വിഭജനത്തിനു മുന്‍പായി അതിന്‍റെ ആവശ്യകത സംബന്ധിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ; 

(സി)റവന്യൂ വകുപ്പിന്‍റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണോ പുതിയ താലൂക്കുകള്‍ രൂപീകരിച്ചിട്ടുളളത്; അല്ലെങ്കില്‍ ഇതിന്‍റെ മാനദണ്ധം എന്തെന്ന് വിശദമാക്കാമോ?

*107

ഓപ്പണ്‍ സ്കൂളുകളുടെ പ്രവര്‍ത്തനം

ശ്രീ. മുല്ലക്കര രത്നാകരന്‍ 
,, പി. തിലോത്തമന്‍ 
,, ഇ. കെ. വിജയന്‍ 
,, വി. ശശി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്ത് ഓപ്പണ്‍ സ്കൂളുകളുടെ പ്രവര്‍ത്തനം താറുമാറായിരിക്കുന്നുവെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)സംസ്ഥാനത്ത് മൊത്തം എത്ര ഓപ്പണ്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുണ്ട്;

(സി)ഓപ്പണ്‍ സ്കൂളുകളുടെ പ്രവര്‍ത്തനം സാധാരണ ഗതിയിലാക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ?

*108

ദേശീയപാത വികസനം

ശ്രീ. ജി. സുധാകരന്‍ 
,, ബാബു എം. പാലിശ്ശേരി 
,, എളമരം കരീം 
,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാന ദേശീയപാത വികസനത്തില്‍ നിന്നും നാഷണല്‍ ഹൈവേ അതോറിറ്റി പിന്‍വാങ്ങിയിട്ടുണ്ടോ ; എങ്കില്‍ ഏതെല്ലാം ഹൈവേയുടെ വികസനത്തില്‍ നിന്നാണ് പിന്മാറ്റം എന്നറിയിക്കാമോ; ഇതിനുള്ള കാരണം വ്യക്തമാക്കാമോ ; 

(ബി)ദേശീയപാതാ വികസനത്തിന് സ്ഥലമെടുപ്പ് സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ തുടരുന്നുണ്ടോ ; എങ്കില്‍ എവിടെയെല്ലാമാണ് തര്‍ക്കങ്ങള്‍ നിലവിലുള്ളതെന്ന് അറിയിക്കാമോ ; 

(സി)തര്‍ക്കപരിഹാരത്തിനായി എന്തെല്ലാം ശ്രമങ്ങളാണ് നടത്തിയിട്ടുള്ളത് ; 

(ഡി)റോഡിന്‍റെ വീതി സംബന്ധിച്ച് സര്‍ക്കാര്‍ എടുത്തിട്ടുള്ള തീരുമാനം നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ ; ദേശീയപാതയുടെ വീതി എത്രയായിരിക്കണമെന്നാണ് തീരുമാനം ; 

(ഇ)വികസനത്തിന്‍റെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് അര്‍ഹമായ പ്രതിഫലം നല്‍കുന്നതിന് തയ്യാറായിട്ടുണ്ടോ ; ഇതിനായി എന്തു തുക വകയിരുത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ ; 

(എഫ്)ദേശീയപാത അലൈന്‍മെന്‍റ് മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് നാഷണല്‍ ഹൈവേ അതോറിറ്റിയുമായി സംസ്ഥാന സര്‍ക്കാര്‍ ആശയവിനിമയം നടത്തിയിരുന്നോ; ഇതുസംബന്ധിച്ച് അവരുടെ മറുപടി എന്തായിരുന്നു ; ഇതനുസരിച്ച് എന്ത് തുടര്‍നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ ?

*109

റീസര്‍വ്വേ അദാലത്തുകള്‍ വില്ലേജ് തലത്തില്‍ നടത്തുന്നത് 

ശ്രീ. കെ. മുരളീധരന്‍ 
,, കെ.ശിവദാസന്‍ നായര്‍ 
,, അന്‍വര്‍ സാദത്ത് 
,, ഡൊമിനിക് പ്രസന്‍റേഷന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്ത് റീസര്‍വ്വേ അദാലത്തുകള്‍ വില്ലേജ്തലത്തില്‍ നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;

(സി)റീസര്‍വ്വേ സംബന്ധിച്ച പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് എന്തെല്ലാം നടപടിക്രമങ്ങളാണ് അദാലത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ; 

(ഡി)മുഖ്യമന്ത്രിയുടെ ജനസന്പര്‍ക്ക പരിപാടിയില്‍ ലഭിക്കുന്ന പരാതികള്‍ അദാലത്തുകളില്‍ തീര്‍പ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?

*110

ഭൂമി രജിസ്ട്രേഷന് ന്യായവില

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്
‍ ,, ബി. സത്യന്‍ 
,, കെ. കെ. നാരായണന്‍ 
,, പുരുഷന്‍ കടലുണ്ടി 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ലൈസും ഉപഭോക്തൃസംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)എല്ലാ വില്ലേജുകളിലും ഭൂമി രജിസ്ട്രേഷന് ന്യായവില നിശ്ചയിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ; 

(ബി)ന്യായവില നിശ്ചയിച്ചിട്ടില്ലാത്ത വില്ലേജുകളില്‍ അതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ ; 

(സി)ഭൂമിക്ക് ന്യായവില നിശ്ചയിച്ചിട്ടില്ലാതിരുന്ന കാലത്ത് ന്യായവിലയില്‍ കുറച്ച് ഭൂമി രജിസ്റ്റര്‍ ചെയ്തതിന്‍റെ പേരില്‍ കോന്പൌണ്ടിംഗ് ഫീസ് സമാഹരിച്ചിട്ടുണ്ടോ ; 

(ഡി)രണ്ടു പതിറ്റാണ്ടുകള്‍ക്ക് മുന്പുവരെ രജിസ്ട്രേഷന്‍ നടത്തിയ ഭൂമിക്കുപോലും ഇപ്പോള്‍ അധിക രജിസ്ട്രേഷന്‍ ഫീസ് ഈടാക്കുന്നുണ്ടോ ; 
(ഇ)കേവലം സെന്‍റുകള്‍ മാത്രം രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നുപോലും കോന്പൌണ്ടിംഗ് പദ്ധതിയുടെ ഭാഗമായി അധിക ഫീസ് ഈടാക്കുന്നുണ്ടോ ; 

(എഫ്)വര്‍ഷങ്ങള്‍ക്ക് മുന്പുള്ളതും ചെറിയ അളവില്‍ വസ്തുകൈമാറ്റം നടത്തിയതുമായ കര്‍ഷകരെ കോന്പൌണ്ടിംഗ് സന്പ്രദായത്തില്‍നിന്ന് ഒഴിവാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; രജിസ്ട്രേഷന്‍ ഫീസിനത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ലഭിച്ച വരുമാനത്തില്‍ കുറവ് വന്നിട്ടുണ്ടോ ; മുന്‍വര്‍ഷത്തെയും ഈ വര്‍ഷത്തെയും വരുമാനം സംബന്ധിച്ച് വിശദമാക്കാമോ ?

*111

എല്ലാ പഞ്ചായത്തുകളിലും മാവേലി സ്റ്റോര്‍

ശ്രീ. കെ. അച്ചുതന്
‍ ,, പി. സി. വിഷ്ണുനാഥ് 
,, എം. പി. വിന്‍സെന്‍റ് 
,, സണ്ണി ജോസഫ് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍ സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)എല്ലാ പഞ്ചായത്തുകളിലും മാവേലി സ്റ്റോര്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;

(ബി)ആരുടെയെല്ലാം സഹായമാണ് ഇതിനായി പ്രയോജനപ്പെടുത്താനുദ്ദേശിക്കുന്നത്;വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)ഇതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;

(ഡി)പ്രസ്തുത പദ്ധതി മൂലം പൊതു വിപണിയിലെ വിലവര്‍ദ്ധന എത്രമാത്രം നിയന്ത്രിക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത് ?

*112

സുരക്ഷിത സൈക്കിള്‍പാതയുടെ നിര്‍മ്മാണത്തിനുള്ള നടപടി 

ശ്രീ. പി. ബി. അബ്ദുള്‍ റസാക് 
,, സി. മോയിന്‍കുട്ടി 
,, പി. കെ. ബഷീര്‍ 
,, എന്‍. ഷംസുദ്ദീന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സൈക്കിള്‍ യാത്രികരുടെ എണ്ണം നാള്‍ക്കുനാള്‍ കുറഞ്ഞുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍, റോഡുനിര്‍മ്മാണഘട്ടത്തില്‍ സുരക്ഷിത സൈക്കിള്‍ പാതയ്ക്കുകൂടി പ്രാധാന്യം നല്‍കാനുള്ള പദ്ധതി പരിഗണനയിലുണ്ടോ; 

(സി)വര്‍ദ്ധിച്ചുവരുന്ന റോഡപകടങ്ങളും കടുത്ത അന്തരീക്ഷമലിനീകരണവും മൂലം വികസിത രാജ്യങ്ങള്‍ പോലും സൈക്കിള്‍ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന സാഹചര്യത്തില്‍ സൈക്കിള്‍ യാത്ര പ്രോത്സാഹിപ്പിക്കാന്‍ സുരക്ഷിത പാതകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഒരു സമഗ്ര പദ്ധതി ആവിഷ്ക്കരിച്ചു നടപ്പാക്കുമോ? 

*113

സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ യൂണിഫോം വിതരണം 

ശ്രീ. മാത്യു റ്റി. തോമസ് 
,, ജോസ് തെറ്റയില്‍ 
ശ്രീമതി ജമീലാ പ്രകാശം 
ശ്രീ. സി. കെ. നാണു 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)ഈ അദ്ധ്യയന വര്‍ഷം സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ യൂണിഫോം വിതരണം ചെയ്യുന്ന പദ്ധതി നടപ്പിലാക്കുന്നതിലുണ്ടായ വീഴ്ച ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)യൂണിഫോം വിതരണം ഇതേ രീതിയില്‍ നടപ്പാക്കുവാനാണോ ഉദ്ദേശിച്ചത്;

(സി)ആറ് മാസം കഴിഞ്ഞിട്ടും യൂണിഫോം വിതരണം ചെയ്യാന്‍ കഴിയാത്തതില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തെങ്കിലും ശിക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

*114

അനുമതി ഇല്ലാതെ സ്ഥാപിച്ചിട്ടുള്ള കേബിളുകള്‍

ശ്രീ. പി. ഉബൈദുള്ള 
,, എന്‍. എ. നെല്ലിക്കുന്ന് 
,, എന്‍. ഷംസുദ്ദീന്‍ 
,, സി. മമ്മൂട്ടി 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ) പൊതുമരാമത്തു വകുപ്പിന്‍റെ കീഴിലെ റോഡുകളില്‍ കേബിള്‍, പൈപ്പ്ലൈന്‍ എന്നിവ സ്ഥാപിക്കാന്‍ അനുമതി നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ എന്തെല്ലാമാണ്; 

(ബി) അനുമതി വാങ്ങാതെ ഓവര്‍ഹെഡ്, അണ്ടര്‍ഗ്രൌണ്ട് കേബിളുകള്‍ സ്ഥാപിച്ചിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇക്കാര്യത്തില്‍ നിലവിലുള്ള പരിശോധനാ സംവിധാനമെന്തെന്നും, പരിശോധനാ ചുമതലയുള്ള പ്രഥമ ഉദേ്യാഗസ്ഥനാരെന്നും വ്യക്തമാ ക്കുമോ; 

(സി) അനാവശ്യമായും, അപകടകരമായും കേബിള്‍ ലൈനുകള്‍ സ്ഥാപിക്കുന്നത് യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും അപകടം സൃഷ്ടിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതിനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; 

(ഡി) നിയമവ്യവസ്ഥകള്‍ ലംഘിച്ച് സ്ഥാപിച്ചിട്ടുള്ള എല്ലാ ഓവര്‍ഹെഡ് കേബിളും നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കുമോ?

*115

റോഡുകളുടെ ശോച്യാവസ്ഥ 

ശ്രീ. എ. എം. ആരിഫ് 
,, കെ. കുഞ്ഞമ്മത് മാസ്റ്റര്‍ 
,, ബി. സത്യന്‍ 
ശ്രീമതി കെ. കെ. ലതിക 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്ത് വ്യാപകമായി റോഡുകള്‍ തകര്‍ന്ന് ഗതാഗത യോഗ്യമല്ലാതായിരിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പണി പൂര്‍ത്തീകരിച്ച് ചുരുങ്ങിയ കാലയളവില്‍ തന്നെ റോഡുകള്‍ തകരാന്‍ ഇടയാകുന്നതിന്‍റെ കാരണം പരിശോധിച്ചിട്ടുണ്ടോ; 

(ബി)നിര്‍മ്മാണത്തിലെ ക്രമക്കേടുകളാണോ ഈ അവസ്ഥയ്ക്ക് കാരണമായിട്ടുള്ളതെന്ന് പരിശോധിക്കാന്‍ തയ്യാറാകുമോ; 

(സി)പൊതുമരാമത്ത് മാന്വല്‍ പ്രകാരം പ്രവൃത്തി ഏറ്റെടുക്കുന്ന കരാറുകാരന്‍ പാലിക്കേണ്ട നിബന്ധനകള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ; 

(ഡി)കുണ്ടും കുഴിയും നിറഞ്ഞ് അപകടാവസ്ഥയിലായ റോഡുകളിലൂടെയുള്ള യാത്ര റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നുണ്ടെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഇ)തകര്‍ന്ന റോഡുകളുടെ അറ്റകുറ്റ പണികള്‍ നടത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(എഫ്)ടാറിംഗ് കഴിഞ്ഞ് മിനിമം ഗ്യാരണ്ടി കാലയളവിനുള്ളിലാണോ റോഡ് തകര്‍ച്ചയുണ്ടായിട്ടുള്ളതെന്ന് പരിശോധിക്കാറുണ്ടോ; 

(ജി)എങ്കില്‍, ഇത്തരം റോഡുകളുടെ അറ്റകുറ്റപ്പണിയും നേരത്തെ പ്രവൃത്തി നടത്തിയ കരാറുകാരെക്കൊണ്ടു തന്നെ സ്വന്തം ചെലവില്‍ ചെയ്യിപ്പിക്കുന്നതിന് ശ്രമിക്കാറുണ്ടോ; ഇത്തരം കേസുകളുടെ വിശദാംശം നല്‍കാമോ; 

(എച്ച്)റോഡ് നിര്‍മ്മാണം സംബന്ധിച്ച നിബന്ധനകള്‍ പാലിക്കാതെ പ്രവൃത്തി നടത്തുന്ന കരാറുകാര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇത്തരം കരാറുകാരെ ടെണ്ടര്‍ നടപടികളില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കുന്നതിന് സംവിധാനമുണ്ടോ; 

(ഐ)സ്വന്തമായി തൊഴിലാളികളോ നിര്‍മ്മാണ സാമഗ്രികളോ ഇല്ലാത്ത ഏതെങ്കിലും സ്ഥാപനത്തിന് സര്‍ക്കാര്‍ ടെണ്ടറില്‍ പ്രത്യേക പരിഗണന നല്‍കുന്നുണ്ടോ; സി& എ.ജി. ഇതു സംബന്ധമായി ഉന്നയിച്ച പ്രശ്നങ്ങള്‍ പരിശോധിക്കുകയുണ്ടായോ? 

*116

ഭൂമി തട്ടിയെടുക്കുന്നതായ പരാതികള്‍ 

ശ്രീ. വി. ശിവന്‍കുട്ടി 
'' പി. കെ. ഗുരുദാസന്‍ 
'' പി. റ്റി. എ. റഹീം 
'' എസ്. ശര്‍മ്മ

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കുന്നതായ പരാതികള്‍ വ്യാപകമായി ഉയര്‍ന്നുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)റവന്യൂ വകുപ്പിലെ ചില ഉദേ്യാഗസ്ഥരുടെ അറിവോടെയും സഹായത്തോടെയുമാണ് ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നതെന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ; പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ക്ക് വകുപ്പില്‍ ബാഹ്യയിടപെടല്‍ നടക്കുന്നത് അറിവുള്ളതാണോ; 

(സി)ഭൂമിതട്ടിപ്പ് തടയേണ്ടതിന്‍റെ ആവശ്യകത സംബന്ധിച്ച് പരിശോധനകള്‍ എന്തെങ്കിലും നടത്തുകയുണ്ടായോ; ഇതു സംബന്ധിച്ച് എന്തെങ്കിലും ശുപാര്‍ശകള്‍ ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ; 

(ഡി)ഭൂരേഖകള്‍ സംരക്ഷിക്കുന്നതിന് വില്ലേജ് തലത്തില്‍ പ്രതേ്യക സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടോ; 

(ഇ)ഭൂരേഖകള്‍ സൂക്ഷിക്കുന്നതിന് സമഗ്രമായ കന്പ്യൂട്ടര്‍വല്‍ക്കരണം നടത്തുന്നതിനും ഉദേ്യാഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നതിനും നടപടി സ്വീകരിക്കുമോ?

*117

നെല്‍വയല്‍, തണ്ണീര്‍ത്തടം ഡാറ്റാബാങ്ക് തയ്യാറാക്കല്‍

ശ്രീ. വി.എം. ഉമ്മര്‍മാസ്റ്റര്‍ 
'' എന്‍.എ. നെല്ലിക്കുന്ന് 
'' റ്റി.എ. അഹമ്മദ് കബീര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്തെ നെല്‍വയലുകളും തണ്ണീര്‍തടങ്ങളും സംരക്ഷിക്കുന്നതിന് നിയമപ്രകാരം തയ്യാറാക്കേണ്ട ഡാറ്റാബാങ്കിന്‍റെ തയ്യാറാക്കല്‍ പ്രവര്‍ത്തനങ്ങള്‍ ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കുമോ; 

(ബി)ഡാറ്റാബാങ്കു പ്രകാരം നിലവിലുള്ളതും സംരക്ഷിക്കപ്പെടേണ്ടതുമായ നെല്‍വയലുകളുടെയും തണ്ണീര്‍തടങ്ങളുടെയും ചതുപ്പുകളുടെയും വിസ്തീര്‍ണ്ണം എത്രയാണെന്ന് വ്യക്തമാക്കുമോ; 

(സി)ഇവയുടെ വില്ലേജടിസ്ഥാനത്തിലുള്ള വിശദമായ ഡാറ്റ ശേഖരിച്ച് പ്രസിദ്ധപ്പെടുത്തുന്നതിനും, നിയമം കര്‍ശനമായി നടപ്പാക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കുമോ?

*118

കാലാവസ്ഥ മുന്നറിയിപ്പ് സംവിധാനം 

ശ്രീ. ജോസഫ് വാഴക്കന്‍ 
,, ബെന്നി ബെഹനാന്‍ 
,, എ. പി. അബ്ദുള്ളക്കുട്ടി 
,, വി. ഡി. സതീശന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്തുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ കാലാവസ്ഥ മുന്നറിയിപ്പ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ; 

(ബി)ഇതു സംബന്ധിച്ച് കേന്ദ്ര ദുരിത നിവാരണ സേന എന്തെല്ലാം സംവിധാനമാണ് ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; 

(സി)ഏതെല്ലാം ദുരന്തങ്ങള്‍ക്കാണ് പ്രസ്തുത സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്താനുദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ; 

(ഡി)ഇതിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

*119

പെട്രോളിയം ഉത്പന്നങ്ങളുടെ വില നിയന്ത്രണം 

ശ്രീ. ജെയിംസ് മാത്യു 
,, എളമരം കരീം 
,, കെ. വി. വിജയദാസ് 
പ്രൊഫ. സി. രവീന്ദ്രനാഥ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)ഡീസലിന്‍റെ വില നിയന്ത്രണം നീക്കം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിച്ചു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പെട്രോള്‍, പാചകവാതകം ഉള്‍പ്പെടെയുള്ളവയുടെ വില നിയന്ത്രണം നീക്കം ചെയ്തത് സംസ്ഥാനത്തിന്‍റെ സാന്പത്തിക സ്ഥിതിയേയും ജനജീവിതത്തെയും ഏതെല്ലാം നിലയില്‍ പ്രതികൂലമായി ബാധിക്കുകയുണ്ടായി; പ്രതിവര്‍ഷം എത്ര കോടി രൂപയുടെ അധിക ബാദ്ധ്യത സംസ്ഥാനത്തിനുണ്ടായിട്ടുണ്ട്; 

(സി)ഡീസല്‍വില നിയന്ത്രണം നീക്കം ചെയ്യാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താമോ; 

(ഡി)ഡീസല്‍വില നിയന്ത്രണമില്ലാതായാല്‍ ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍ സംസ്ഥാനം എന്തെല്ലാം കെടുതികള്‍ നേരിടേണ്ടതായി വരും; 

(ഇ)ഈ സര്‍ക്കാരിന്‍റെ കാലത്ത് പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയുടെ വില എത്ര തവണ വര്‍ദ്ധിപ്പിക്കുകയുണ്ടായി; 2011 മെയ് 16 ന് ഇവയ്ക്കുണ്ടായിരുന്ന വിലയുടെ എത്ര ശതമാനം വര്‍ദ്ധനവ് ഇപ്പോഴത്തെ വിലയിലുണ്ടെന്ന് വിശദമാക്കാമോ?

*120

അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം 

ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം (എ.എസ്.എ.പി) മിന് കീഴില്‍ ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്ന സ്കില്‍ പാര്‍ക്ക് പദ്ധതിയെ കുറിച്ച് വ്യക്തമാക്കാമോ ; 

(ബി)ഏതെല്ലാം മണ്ധലങ്ങളിലാണ് പ്രാരംഭഘട്ടത്തില്‍ ഈ പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കാമോ ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.