STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Starred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION
 STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

*T.181


ആധാര്‍ കാര്‍ഡ്

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ 
,, വി. ചെന്താമരാക്ഷന്‍ 
,, പി. ശ്രീരാമകൃഷ്ണന്‍ 
,, കെ. ദാസന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനുള്ള തിരുമാനം പിന്‍വലിക്കുമോ ; ഇതിനായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടോ ; എങ്കില്‍ കേന്ദ്ര സമീപനം എന്താണെന്ന് വ്യക്തമാക്കാമോ ; 

(ബി)യാതൊരു നിയമപിന്‍ബലവും ഇല്ലാത്ത ആധാര്‍ നിര്‍ബന്ധമാക്കുന്നതുമൂലം ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമട്ടുകള്‍ സര്‍ക്കാര്‍ മനസ്സിലാക്കിയിട്ടുണ്ടോ ; ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് സുപ്രീംകോടതി ആവര്‍ത്തിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായി അറിയാമോ ; 

(സി)ക്ഷേമനിധി, സ്കോളര്‍ഷിപ്പ്, വിദ്യാഭ്യാസ ഗ്രാന്‍റ്, റേഷന്‍ സബ്സിഡി തുടങ്ങിയവയെല്ലാം ആധാര്‍ അക്കൌണ്ടിലൂടെ ആക്കാന്‍ ആലോചിച്ചിട്ടുണ്ടോ ; വ്യക്തമാക്കാമോ ?

*182


എമര്‍ജിംഗ് കേരളയില്‍ അവതരിപ്പിച്ച പദ്ധതികളുടെ തുടര്‍ നടപടികള്‍ 

ശ്രീ. പുരുഷന്‍ കടലുണ്ടി 
,, ബാബു എം. പാലിശ്ശേരി 
ഡോ. കെ. ടി. ജലീല്‍ 
ശ്രീ. കെ. കെ. നാരായണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)എമര്‍ജിംഗ് കേരളയില്‍ അവതരിപ്പിച്ച പദ്ധതികള്‍ നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ എന്തെല്ലാം തുടര്‍നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ ; 

(ബി)എമര്‍ജിംഗ് കേരളയിലൂടെ എത്ര കോടി രൂപയുടെ പദ്ധതികളാണ് സമര്‍പ്പിക്കപ്പെട്ടതെന്നും വ്യക്തമാക്കുമോ ; 

(സി)എമര്‍ജിംഗ് കേരളയില്‍ വന്ന സംരംഭകര്‍ സമര്‍പ്പിച്ച പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ എന്തെല്ലാമായിരുന്നെന്നും ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ എന്ത് നടപടികളാണ് സ്വീകരിച്ചിരുന്നതെന്നും വ്യക്തമാക്കുമോ ?

*183


സൌരോര്‍ജ്ജനയം നടപ്പാക്കല്‍ 

ശ്രീ. സി. മോയിന്‍കുട്ടി 
,, അബ്ദുറഹിമാന്‍ രണ്ടത്താണി 
,, വി. എം. ഉമ്മര്‍ മാസ്റ്റര്‍ 
,, എന്‍. എ. നെല്ലിക്കുന്ന് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഉര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സൌരോര്‍ജ്ജ നയത്തിന് അംഗീകാരം നല്കിയ സാഹചര്യത്തില്‍ പ്രസ്തുത നയം നടപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ; 

(ബി)ഈ മേഖലയില്‍ ഉപഭോക്താക്കള്‍ വഞ്ചിക്കപ്പെടാതിരിക്കാന്‍ എന്തൊക്കെ മുന്‍കരുതലുകളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ; 

(സി)ഊര്‍ജ്ജോല്പാദനക്ഷമതയുടെ കാര്യത്തില്‍ ജര്‍മ്മന്‍ സാങ്കേതികത മികച്ചതും, ആധുനികവുമാണെന്ന വാദത്തെക്കുറിച്ച് പരിശോധിക്കാനും, അത് സ്വായത്തമാക്കി ഉത്പാദനം വര്‍ദ്ധിപ്പിക്കാനുമുള്ള ശ്രമം നടത്തിയിട്ടുണ്ടോ ; ഇല്ലെങ്കില്‍ ദേശീയ ഏജന്‍സിവഴി അതിനുള്ള ശ്രമം നടത്തുമോ ? 

*184


സഹകരണ മേഖലയിലെ പൊതുവിതരണ സംരംഭങ്ങളില്‍ ആവശ്യസാധനങ്ങളുടെ ദൌര്‍ലഭ്യം 

ശ്രീ. എ. പ്രദീപ് കുമാര്‍ 
,, ജി. സുധാകരന്‍ 
,, സാജു പോള്‍ 
,, എ. എം. ആരിഫ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദിഗ്രാമവ്യവസായവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)കഴിഞ്ഞ ക്രിസ്തുമസ് സീസണില്‍ ക്രിസ്തുമസ് ചന്തകള്‍ നടത്തി ന്യായവിലക്ക് സാധനങ്ങള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുന്നതില്‍ പരാജയപ്പെട്ടതായ ആക്ഷേപം വിലയിരുത്തിയിട്ടുണ്ടോ; 

(ബി) കണ്‍സ്യൂമര്‍ഫെഡ്, ത്രിവേണി, നന്മസ്റ്റോറുകളില്‍ ആവശ്യത്തിന് സാധനങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ പൊതുവിപണിയില്‍ വിലപിടിച്ചു നിര്‍ത്താന്‍ കഴിയാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
 
(സി)സഹകരണ മേഖലയില്‍ ഉപഭോക്താവിന് ആവശ്യമായ സാധനങ്ങള്‍ നല്‍കാന്‍ തക്കവിധത്തില്‍ സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് സാധിക്കാതിരുന്നതിന്‍റെ കാരണം വിശദമാക്കുമോ?

*185


ചെക്ക്പോസ്റ്റുകളില്‍ ഇ-ഡിക്ലറേഷന്‍ സംവിധാനം 

ശ്രീ. വര്‍ക്കല കഹാര്‍ 
'' പി. എ. മാധവന്‍ 
'' വി. ഡി. സതീശന്‍ 
'' പാലോട് രവി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്തെ ചെക്ക് പോസ്റ്റുകളില്‍ ഇ-ഡിക്ലറേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ; 

(ബി)പ്രസ്തുത സംവിധാനം വഴി എന്തെല്ലാം ലക്ഷ്യങ്ങളാണ് കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ; 

(സി)സംസ്ഥാനത്തിന്‍റെ നികുതിവരുമാനം വര്‍ദ്ധിപ്പിക്കുവാനും ചെക്ക് പോസ്റ്റുകളിലെ ഗതാഗതകുരുക്ക് നിയന്ത്രിക്കുവാനും എന്തെല്ലാം സൌകര്യങ്ങള്‍ പ്രസ്തുത സംവിധാനത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്; വിശദമാക്കുമോ; 

(ഡി)തലസ്ഥാനത്തെ എല്ലാ ചെക്ക് പോസ്റ്റുകളിലും പ്രസ്തുത സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

*186


വോള്‍ട്ടേജ് ക്ഷാമം 

ഡോ. കെ.ടി. ജലീല്‍ 
ശ്രീമതി കെ.കെ. ലതിക 
ശ്രീ. ജെയിംസ് മാത്യു 
,, കെ. കുഞ്ഞിരാമന്‍ (ഉദുമ) 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)ഉത്തരകേരളത്തില്‍ വോള്‍ട്ടേജ് ക്ഷാമം നിലനില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇത് പരിഹരിക്കുന്നതിന് എന്തെങ്കിലും പദ്ധതി നിലവിലുണ്ടോ;

(സി)വൈദ്യുതി ബോര്‍ഡില്‍ പ്രസരണ മാസ്റ്റര്‍പ്ലാന്‍ നിലവിലുണ്ടോ; പ്രസരണപ്രവര്‍ത്തനങ്ങള്‍ ഈ മാസ്റ്റര്‍പ്ലാന്‍ അനുസരിച്ചാണോ ഏറ്റെടുക്കുന്നത്; 

(ഡി)വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിതരണമേഖലയില്‍ ഈ സാന്പത്തികവര്‍ഷം ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിക്കുകയോ 11 കെ.വി. ലൈനുകള്‍ വലിക്കുകയോ ചെയ്തിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?

*187


ആദിവാസി മേഖലയിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ 

ശ്രീ. ആര്‍.രാജേഷ് 
,, കെ.കെ.ജയചന്ദ്രന്‍ 
,, കെ.വി.അബ്ദുള്‍ ഖാദര്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികവര്‍ഗ്ഗക്ഷേമവും യുവജനകാര്യവും കാഴ്ചബംഗ്ലാവുകളും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)കഴിഞ്ഞ സര്‍ക്കാര്‍ ആദിവാസി മേഖലകളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; 

(ബി)ആദിവാസി മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട സാന്പത്തിക ആനുകൂല്യങ്ങള്‍ കുടിശ്ശികയായതിനാല്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)പ്രസ്തുത മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചിട്ടില്ലാത്ത ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ; 

(ഡി)ആദിവാസിമേഖലകളിലെ വിദ്യാര്‍ത്ഥികളുടെ മെസ് അലവന്‍സുകളും മറ്റും കാലോചിതമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ; 

(ഇ)ഹോസ്റ്റലുകളില്‍ വിദ്യാര്‍ത്ഥികള്‍ നേരിടേണ്ടിവരുന്ന പ്രയാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിന് എന്ത് നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കുമോ?

*188


കൈത്തറി മേഖലയിലെ അസംസ്കൃത വസ്തുക്കള്‍ ലഭ്യമാക്കാന്‍ നടപടി 

ശ്രീ. വി. എസ്. സുനില്‍ കുമാര്‍ 
ശ്രീമതി ഗീതാ ഗോപി 
ശ്രീ. ചിറ്റയം ഗോപകുമാര്‍ 
,, വി. ശശി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)കൈത്തറി മേഖലയില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന അസംസ്കൃത വസ്തുക്കള്‍ ഏതെല്ലാം; ഈ സാധനങ്ങളുടെ വിലക്കയറ്റം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഒരു കഴി നൂലിനും കസവിനും പത്തുവര്‍ഷം മുന്പ് ഉണ്ടായിരുന്ന വിലയും ഇപ്പോഴുള്ള വിലയും താരതമ്യം ചെയ്തിട്ടുണ്ടോ; വ്യക്തമാക്കുമോ; 

(സി)അസംസ്കൃത വസ്തുക്കള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്നതിന് എന്തെങ്കിലും സംവിധാനങ്ങള്‍ നിലവിലുണ്ടോ; എങ്കില്‍ വിശദമാക്കുമോ?

*189


യുവസംരംഭകരക്കായി പ്രഖ്യാപിച്ച വ്യവസായ പദ്ധതി 

ശ്രീ. ജോസ് തെറ്റയില്‍ 
,, മാത്യൂ റ്റി. തോമസ് 
ശ്രീമതി ജമീലാ പ്രകാശം 
ശ്രീ. സി. കെ. നാണു 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)യുവസംരംഭകര്‍ക്കായി പ്രഖ്യാപിച്ച വ്യവസായ പദ്ധതി നടപ്പിലാകാതെ പോയതിന്‍റെ കാരണം വ്യക്തമാക്കുമോ; 

(ബി)അഞ്ഞൂറ് കോടി രൂപ വീതം ഓരോ വര്‍ഷവും ഇതിനായി നീക്കിവയ്ക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഇക്കാര്യത്തില്‍ യാഥാര്‍ത്ഥ്യമായിട്ടുണ്ടോ; 

(സി)സ്റ്റാര്‍ട്ട്-അപ് വില്ലേജുകള്‍ എന്ന പ്രഖ്യാപനത്തില്‍ എന്തെങ്കിലും പുരോഗതി ഉണ്ടായിട്ടുണ്ടോ; എങ്കില്‍ എന്തെന്ന് വ്യക്തമാക്കുമോ ?

*190


മത്സര പരീക്ഷകള്‍ക്ക് സൌജന്യ കോച്ചിംഗ് ക്ലാസ്സുകള്‍ 

ശ്രീ. വി.റ്റി. ബല്‍റാം 
,, ഹൈബി ഈഡന്‍ 
,, ഷാഫി പറന്പില്‍ 
,, പി. സി. വിഷ്ണുനാഥ് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികവര്‍ഗ്ഗക്ഷേമവും യുവജനകാര്യവും കാഴ്ചബംഗ്ലാവുകളും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)യുവജനക്ഷേമ ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകള്‍ക്കായി സൌജന്യ കോച്ചിംഗ് ക്ലാസ്സുകള്‍ നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; 

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പ്രസ്തുത പദ്ധതി വഴി കൈവരിക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;

(സി)എതെല്ലാം തരം പരീക്ഷകള്‍ക്കാണ് കോച്ചിംഗ് നല്‍കുന്നതെന്ന് വിശദമാക്കുമോ;

(ഡി)പ്രസ്തുത പദ്ധതിക്ക് ഉദ്യോഗാര്‍ത്ഥികളുടെ ഇടയില്‍ പ്രചാരം നല്‍കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം?

*191


എഫ്.എ.സി.റ്റി. നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ നടപടി 

ശ്രീ. എസ്. ശര്‍മ്മ 
'' എളമരം കരീം 
'' സാജു പോള്‍ 
'' ബി. ഡി. ദേവസ്സി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)എഫ്.എ.സി.റ്റി. നേരിടുന്ന പ്രതിസന്ധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ ആലോചിക്കുന്നുണ്ടോ; 

(ബി)കേന്ദ്രസര്‍ക്കാരിന്‍റെ നയം മൂലം രാസവളത്തിനുള്ള സബ്സിഡി വെട്ടിക്കുറച്ചത് ഫാക്ടിന്‍റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുള്ളതായി കരുതുന്നുണ്ടോ; 

(സി)ഫാക്ടിന്‍റെ പ്രതിസന്ധി പരിഗണിക്കുന്നതിന് 2008ല്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കണ്‍സള്‍ട്ടന്‍റിന്‍റെ നിഗമനങ്ങള്‍ എന്തെല്ലാമായിരുന്നു; 

(ഡി)ഇതിന്‍റെയടിസ്ഥാനത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എന്തെല്ലാം ആനുകൂല്യങ്ങള്‍ ഫാക്ടിന് നല്‍കുകയുണ്ടായി; 

(ഇ)നാഫ്തക്ക് പകരം പ്രകൃതിവാതകമുപയോഗിക്കുന്പോള്‍ ഉല്പാദനനഷ്ടം ഇല്ലാതാകുമെന്ന സ്ഥിതി ഇപ്പോള്‍ ഉണ്ടോ; 

(എഫ്)ഫാക്ടിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 6779 കോടി രൂപ നല്‍കുമെന്ന കേന്ദ്ര ഭക്ഷ്യവകുപ്പുമന്ത്രിയുടെ പ്രഖ്യാപനം നടപ്പിലാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ?

*192


പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്ത് സഹകരണമേഖലയുടെ പ്രവര്‍ത്തനം 

ശ്രീ. അന്‍വര്‍ സാദത്ത് 
,, ബെന്നി ബെഹനാന്‍ 
,, ആര്‍. സെല്‍വരാജ് 
,, എം. പി. വിന്‍സെന്‍റ് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദിഗ്രാമ വ്യവസായവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്തെ പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്ത് സഹകരണമേഖല എപ്രകാരമാണ് ഈ സര്‍ക്കാരിന്‍റെ കാലത്ത് പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ; 

(ബി)പ്രസ്തുത രംഗത്ത് എന്തെല്ലാം വികസനപദ്ധതികളാണ് ആവിഷ്ക്കരിച്ചതെന്ന് വിശദമാക്കുമോ; 

(സി)എന്തെല്ലാം സ്ഥാപനങ്ങളാണ് തുടങ്ങാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ; 

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ?

*193


പാറക്വാറികള്‍ പാലിക്കേണ്ട സുരക്ഷാ മുന്‍കരുതല്‍ 

ശ്രീ. റ്റി.എ. അഹമ്മദ് കബീര്‍ 
,, പി. ഉബൈദുള്ള 
,, എം. ഉമ്മര്‍ 
,, പി.ബി. അബ്ദുള്‍ റസാക് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്തെ പാറക്വാറികള്‍ വെള്ളം നിറഞ്ഞ് അപകടക്കെണിയായി മാറുന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)വേണ്ടത്ര സുരക്ഷാമാനദണ്ധങ്ങള്‍ പാലിക്കാതെ നടത്തുന്ന പാറപൊട്ടിക്കല്‍, സമീപത്തെ വീടുകള്‍ക്കും വസ്തുവകകള്‍ക്കും നാശം വരുത്തുന്നകാര്യം ഗൌരവപൂര്‍വ്വം പരിശോധിച്ചിട്ടുണ്ടോ; 

(സി)ക്വാറികള്‍ മനുഷ്യജീവനും മറ്റ് ജീവജാലങ്ങള്‍ക്കും വസ്തുവകകള്‍ക്കും വരുത്തുന്ന നാശം തടയാന്‍ എന്തൊക്കെ മുന്‍കരുതല്‍ മാനദണ്ധങ്ങളാണ് നിലവിലുള്ളത്; അവ കര്‍ശനമായി നടപ്പാക്കാനും മാനദണ്ധങ്ങളില്‍ ആവശ്യമായ മാറ്റം വരുത്താനും നടപടി സ്വീകരിക്കുമോ?

*194


ഉപഭോക്താക്കള്‍ക്ക് വൈദ്യുതി പുറത്തുനിന്ന് നേരിട്ടുവാങ്ങുന്നതിനുള്ള അനുമതി 

ശ്രീ. കെ. എന്‍. എ. ഖാദര്‍ 
,, എന്‍. എ. നെല്ലിക്കുന്ന് 
,, സി. മമ്മൂട്ടി 
,, എന്‍. ഷംസുദ്ദീന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)ഉപഭോക്താക്കള്‍ക്ക് വൈദ്യുതി പുറത്തുനിന്ന് നേരിട്ടുവാങ്ങുന്നതിന് അനുമതി നല്‍കുന്ന കാര്യത്തില്‍ തീരുമാനം ആയിട്ടുണ്ടോ; 

(ബി)എങ്കില്‍ അതിനുള്ള വ്യവസ്ഥകള്‍ സംബന്ധിച്ച വിശദവിവരം നല്‍കുമോ;

(സി)ഇതിനായി വൈദ്യുതി ബോര്‍ഡിന്‍റെ ലൈനും മറ്റു വിതരണ സംവിധാനങ്ങളും ഉപയോഗപ്പെടുത്തുന്നതുമൂലം, ബോര്‍ഡിന്‍റെ പ്രവര്‍ത്തനത്തിന് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ പ്രതീക്ഷിക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ; 

(ഡി)വിവിധ ഉപഭോക്താക്കള്‍ വ്യത്യസ്ത നിരക്കില്‍ വൈദ്യുതി വാങ്ങിക്കൊണ്ടു വരുന്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഗണിച്ചിട്ടുണ്ടോ?

*195


എല്ലാ നിയോജകമണ്ധലങ്ങളിലും ഐ.ടി. പാര്‍ക്ക് 

ശ്രീ. സി. എഫ്. തോമസ് 
,, മോന്‍സ് ജോസഫ് 
,, റ്റി. യു. കുരുവിള 
,, തോമസ് ഉണ്ണിയാടന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)എല്ലാ നിയോജകമണ്ധലങ്ങളിലും ഓരോ ഐ.ടി. പാര്‍ക്ക് സ്ഥാപിക്കുന്നതു സംബന്ധിച്ച് ഈ സര്‍ക്കാരിന്‍റെ നിലപാട് വ്യക്തമാക്കുമോ; 

(ബി)ഐ.ടി. മേഖലയിലുള്ള സംസ്ഥാനത്തിന്‍റെ വിപുലമായ സാദ്ധ്യത പരിഗണിച്ച് ഐ.ടി. മേഖലയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കി ഐ.ടി പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ? 

*196


വൈദ്യുതി ബില്‍ ഓണ്‍ലൈനായി അടയ്ക്കുന്ന സംവിധാനം 

ശ്രീ. ഡൊമിനിക് പ്രസന്‍റേഷന്‍ 
,, ഐ.സി. ബാലകൃഷ്ണന്‍ 
,, അന്‍വര്‍ സാദത്ത് 
,, വി.ഡി. സതീശന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്ത് വൈദ്യുതി ബില്‍ ഓണ്‍ലൈനായി അടയ്ക്കുന്നതിനുള്ള സംവിധാനം ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)എന്തെല്ലാം സൌകര്യങ്ങളാണ് ഈ സംവിധാനം വഴി ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)ഏതെല്ലാം ഏജന്‍സികളാണ് ഇതുമായി സഹകരിക്കുന്നത്; വിശദമാക്കുമോ; 

(ഡി)പ്രസ്തുത സംവിധാനം നടപ്പാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ?

*197


നികുതി പിരിവ് ഊര്‍ജ്ജിതപ്പെടുത്താന്‍ നടപടി 

ശ്രീ. എം. ചന്ദ്രന്‍ 
,, കെ. രാധാകൃഷ്ണന്‍ 
,, വി. ശിവന്‍കുട്ടി 
,, ആര്‍. രാജേഷ് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)നികുതി പിരിവ് ഊര്‍ജ്ജിതപ്പെടുത്താന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു; വ്യക്തമാക്കുമോ;

(ബി)നടപ്പു വര്‍ഷം പ്രതീക്ഷിച്ച നികുതിവരുമാനം എത്രയായിരുന്നു; നികുതിയിനത്തില്‍ നടപ്പു വര്‍ഷം ഇതുവരെ എന്തു തുക ലഭിച്ചു; വ്യക്തമാക്കുമോ; നികുതി പിരിക്കാനുള്ള റിക്കവറി നടപടി സ്റ്റേ ചെയ്യുകയുണ്ടായോ; 

(സി)നികുതി വരുമാനത്തില്‍ കുറവുവന്നതിന്‍റെ കാരണം വിശദമാക്കുമോ; 

(ഡി)സാന്പത്തിക പ്രയാസം കാരണം കര്‍ഷകര്‍ക്ക് ആശ്വാസം നല്കുന്നതിനും ക്ഷേമപെന്‍ഷനുകള്‍ നല്‍കുന്നതിനും മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്കും പണം അനുവദിക്കുന്നതിന് പ്രതിസന്ധി നേരിടുന്നുണ്ടോ; 

(ഇ)റബ്ബര്‍ ഉള്‍പ്പെടെ വിലയിടിവ് നേരിടുന്ന ഉല്പന്നങ്ങള്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ആശ്വാസം പകരാന്‍ സംസ്ഥാന സര്‍ക്കാര്‍ ഈടാക്കുന്ന വാറ്റ് നികുതി എടുത്തുകളയുവാന്‍ തയ്യാറാകുമോ? 

*198


ആദിവാസി വിദ്യാര്‍ത്ഥികളുടെ പഠനം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി 
,, സി. മോയിന്‍കുട്ടി 
,, എന്‍. ഷംസുദ്ദീന്‍ 
,, പി. ഉബൈദുള്ള


താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികവര്‍ഗ്ഗക്ഷേമവും യുവജനകാര്യവും കാഴ്ചബംഗ്ലാവുകളും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 


(എ)ആദിവാസി വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പാതിവഴിയില്‍ പഠനം ഉപേക്ഷിക്കുന്നതായ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)എങ്കില്‍ അതിനുള്ള കാരണങ്ങള്‍ പരിശോധിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ;

(സി)ആദിവാസി വിഭാഗങ്ങളിലെ കുട്ടികളുടെ പഠനനിലവാരവും ജീവിത സാഹചര്യങ്ങളും വിലയിരുത്തി പരിഹാര നടപടികള്‍ സ്വീകരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

*199


ലോട്ടറി വകുപ്പില്‍ ഇ-പെയ്മെന്‍റ് സംവിധാനം

ശ്രീ. എം. പി. വിന്‍സെന്‍റ് 
,, പാലോട് രവി 
,, ഡൊമിനിക് പ്രസന്‍റേഷന്‍ 
,, സി. പി. മുഹമ്മദ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്തെ ലോട്ടറി വകുപ്പില്‍ ഇ-പെയ്മെന്‍റ് സംവിധാനം നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)എന്തെല്ലാം സൌകര്യങ്ങളാണ് ലോട്ടറി ഏജന്‍റുമാര്‍ക്ക് പ്രസ്തുത സംവിധാനം വഴി ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)ഏതെല്ലാം ബാങ്കുകളാണ് ഈ സംരംഭവുമായി സഹകരിക്കുന്നത്; വിശദമാക്കാമോ;

(ഡി)എല്ലാ ജില്ലകളിലും പ്രസ്തുത സംവിധാനം ഏര്‍പ്പെടുത്തുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

*200


പൊതുകടമായി എടുക്കുന്ന തുകയുടെ വിനിയോഗം 

ശ്രീ. സി. കൃഷ്ണന്‍ 
പ്രൊഫ. സി. രവീന്ദ്രനാഥ് 
ശ്രീ. പി. റ്റി. എ. റഹീം 
,, എ. എം. ആരീഫ് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാന സര്‍ക്കാര്‍ പൊതുകടമായി എടുക്കുന്ന തുക വിനിയോഗിക്കുന്നതില്‍ സര്‍ക്കാരിന്‍റെ നയം വ്യക്തമാക്കാമോ ; 

(ബി)വികസനപരമായ ആവശ്യത്തിലേയ്ക്കല്ലാതെ കടമായി വാങ്ങുന്ന തുക ഉപയോഗിക്കുന്നതില്‍ നിലപാട് വ്യക്തമാക്കുമോ; 

(സി)ഉല്പാദനപരമല്ലാത്ത കാര്യങ്ങള്‍ക്ക് ഇത്തരത്തില്‍ കടം വാങ്ങുന്ന തുക ഉപയോഗിക്കുക വഴി സംസ്ഥാന വികസനം സംരക്ഷിക്കപ്പെടുന്നില്ല എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അതിന്മേല്‍ എന്തു നടപടി സ്വീകരിച്ചു. 

*201


സഹകരണ കോണ്‍ഗ്രസ്സ് 

ശ്രീ. റ്റി. എന്‍. പ്രതാപന്‍ 
'' എം. എ. വാഹീദ് 
'' ഹൈബി ഈഡന്‍ 
'' സണ്ണി ജോസഫ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദിഗ്രാമവ്യവസായവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)ഈ സര്‍ക്കാരിന്‍റെ കാലത്ത് സഹകരണ കോണ്‍ഗ്രസ്സും എക്സ്പോയും സംഘടിപ്പിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇവയിലൂടെ കൈവരിക്കാനുദ്ദേശിച്ചതെന്ന് വിശദമാക്കാമോ;

(സി)എന്തെല്ലാം വിഷയങ്ങളാണ് ഇവയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളത്; വിശദമാക്കുമോ; 

(ഡി)എന്തെല്ലാം തുടര്‍ നടപടികളാണ് കോണ്‍ഗ്രസ്സിനും എക്സ്പോയ്ക്കും ശേഷം സ്വീകരിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ അറിയിക്കുമോ?

*202


ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയതിനാല്‍ ഉണ്ടായ സാന്പത്തിക നഷ്ടം 

ശ്രീ. എം. എ. ബേബി 
,, എം. ഹംസ 
,, കെ. സുരേഷ് കുറുപ്പ് 
,, റ്റി. വി. രാജേഷ് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ) 2012-13 സാന്പത്തിക വര്‍ഷത്തില്‍ ദേശീയ വൈദ്യുതി കന്പോളത്തില്‍ നിന്ന് ഏറ്റവും ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയത് കേരളമാണെന്ന കേന്ദ്ര റഗുലേറ്ററി കമ്മീഷന്‍റെ വിലയിരുത്തല്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി) മറ്റ് സംസ്ഥാനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വാങ്ങുന്പോഴും കേരളം ഉയര്‍ന്ന വില കൊടുക്കേണ്ടി വന്നതിന്‍റെ സാഹചര്യമെന്താണ്; വ്യക്തമാക്കുമോ; 

(സി) ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയതിനാല്‍ ഉണ്ടായ സാന്പത്തിക നഷ്ടം കണക്കാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കുമോ; 

(ഡി) ഇക്കാര്യത്തില്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്?

*203


സംയോജിത ചെക്ക്പോസ്റ്റിന്‍റെ പ്രവര്‍ത്തനം 

ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍ 
,, അന്‍വര്‍ സാദത്ത് 
,, ഡൊമിനിക് പ്രസന്‍റേഷന്‍ 
,, കെ. ശിവദാസന്‍ നായര്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാത്ത് സംയോജിത ചെക്ക്പോസ്റ്റിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇത് വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ;

(സി)ഏതെല്ലാം വകുപ്പുകളുടെ ചെക്ക് പോസ്റ്റുകളാണ് സംയോജിത ചെക്ക് പോസ്റ്റില്‍ പ്രവര്‍ത്തിക്കുന്നത്; വിശദമാക്കുമോ; 

(ഡി)സംസ്ഥാനത്ത് എല്ലായിടത്തും സംയോജിത ചെക്ക്പോസ്റ്റ് പ്രവര്‍ത്തിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?

*204


വൈദ്യുതി പ്രതിസന്ധി 

ശ്രീ. റ്റി.യു. കുരുവിള 
,, മോന്‍സ് ജോസഫ് 
,, സി.എഫ്.തോമസ് 
,, തോമസ് ഉണ്ണിയാടന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് പാരന്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകള്‍ ഉപയോഗപ്പെടുത്തുന്നതിന് സ്വീകരിച്ച് വരുന്ന നടപടികള്‍ വ്യക്തമാക്കുമോ; 

(ബി)നിലവിലുളള ഊര്‍ജ്ജ പദ്ധതികളുടെ നവീകരണം സമയബന്ധിതമായി നടപ്പാക്കുന്നതിന് സ്വീകരിച്ച് വരുന്ന നടപടികള്‍ വ്യക്തമാക്കുമോ ?

*205


നഗരങ്ങളിലെ മലിനീകരണ പരിശോധനകള്‍ 

ശ്രീ. കെ. മുരളീധരന്‍ 
,, പി. സി. വിഷ്ണുനാഥ് 
,, പി. എ. മാധവന്‍ 
,, വര്‍ക്കല കഹാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)നഗരങ്ങളിലെ മലിനീകരണ പരിശോധനകളും അതിന്‍റെ വിവരങ്ങളും പൊതുജനങ്ങള്‍ക്ക് നല്‍കുന്നതിനുള്ള സംവിധാനം മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ; 

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)ഏതെല്ലാം ശാസ്ത്ര ഏജന്‍സികളാണ് ഇതുമായി സഹകരിക്കുന്നത്; വിശദമാക്കുമോ; 

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

*206


രോഗികള്‍ക്ക് ജീവന്‍ സുരക്ഷാ സംവിധാനം ഉപയോഗിക്കുന്നതിന് സൌജന്യ വൈദ്യുതി 

ശ്രീ. എ. റ്റി. ജോര്‍ജ് 
,, സി. പി. മുഹമ്മദ് 
,, ഹൈബി ഈഡന്‍ 
,, കെ. ശിവദാസന്‍ നായര്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ) സംസ്ഥാനത്തെ ശയ്യാവലംബികളായ രോഗികള്‍ക്ക് വീടുകളില്‍ ജീവന്‍ സുരക്ഷാ സംവിധാനം ഉപയോഗിക്കുന്നതിനുള്ള വൈദ്യുതി സൌജന്യമാക്കിയിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി) ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ എന്തൊക്കെയാണ്; 

(സി) പ്രതിമാസം എത്ര യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നതിനാണ് സൌജന്യം അനുവദിച്ചിട്ടുള്ളത്; വിശദമാക്കുമോ; 

(ഡി) നിശ്ചിത യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവരില്‍ നിന്നും വൈദ്യുതി ചാര്‍ജ് എങ്ങനെയാണ് ഈടാക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

*207


സംസ്ഥാന സഹകരണ ബാങ്കിന്‍റെ അധിക വിഭവസമാഹരണം 

 ശ്രീ. ബെന്നി ബെഹനാന്‍ 
,, തേറന്പില്‍ രാമകൃഷ്ണന്‍ 
,, ജോസഫ് വാഴക്കന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദിഗ്രാമവ്യവസായവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ) സംസ്ഥാന സഹകരണ ബാങ്ക് അധിക വിഭവസമാഹരണം നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി) ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി) ബാങ്കിന്‍റെ മൂലധന പര്യാപ്തത വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ; 

(ഡി) ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

*208


ധാര പദ്ധതി

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍ 
,, എ.എ.അസീസ് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദിഗ്രാമവ്യവസായവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സഹകരണ വകുപ്പ് ധാര പദ്ധതി എന്നു മുതല്‍ നടപ്പിലാക്കി തുടങ്ങിയെന്ന് അറിയിക്കുമോ;

(ബി)പ്രസ്തുത പദ്ധതിയിലൂടെ എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ലക്ഷ്യമിടുന്നത്;

(സി)പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന് സമിതി രൂപീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ?

*209


വന്‍കിട വൈദ്യുതി ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ 

ശ്രീ. വി. ശശി 
,, പി. തിലോത്തമന്‍ 
,, ജി. എസ്. ജയലാല്‍ 
,, മുല്ലക്കര രത്നാകരന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)വന്‍കിട വൈദ്യുതി ഉപഭോക്താക്കള്‍ക്ക് പ്രോത്സാഹനമായി നിരക്ക് ഇളവ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതിനുള്ള നടപടികള്‍ എന്തെങ്കിലും ആലോചനയിലുണ്ടോ; 

(ബി)ലോഡ് ഫാക്ടര്‍ ഇന്‍സന്‍റീവായി എന്തെല്ലാം ആനുകൂല്യങ്ങളാണ് നല്‍കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)ഈ പദ്ധതി നടപ്പാക്കിയാല്‍ എത്ര പേര്‍ക്ക് ആനുകൂല്യം ലഭിക്കുമെന്ന് വെളിപ്പെടുത്തുമോ?

*210


ഹൌസിംഗ് ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍ 

ശ്രീ. എം. എ. വാഹീദ് 
,, ജോസഫ് വാഴക്കന്‍ 
,, എ. റ്റി. ജോര്‍ജ് 
,, സി. പി. മുഹമ്മദ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്ത് ഹൌസിംഗ് ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍ രൂപീകരിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ; 

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് കോര്‍പ്പറേഷന്‍ രൂപീകരണത്തിലൂടെ കൈവരിക്കാനുദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)പാര്‍പ്പിട വികസനത്തിന് സഹായകരമാകുംവിധം കോര്‍പ്പറേഷനെ എങ്ങനെ പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത് ; വിശദമാക്കുമോ ; 

(ഡി)കോര്‍പ്പറേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ് ; വിശദാംശങ്ങള്‍ അറിയിക്കുമോ ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.