STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Starred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION
 STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

*271

ജൈവകൃഷി പ്രോല്‍സാഹിപ്പിക്കാന്‍ പദ്ധതി 


ശ്രീ. റ്റി. എന്‍. പ്രതാപന്
‍ ,, കെ. ശിവദാസന്‍ നായര്‍ 
,, എ. റ്റി. ജോര്‍ജ് 
,, പി. എ. മാധവന്‍

(എ)സംസ്ഥാനത്ത് ജൈവകൃഷി പ്രോല്‍സാഹിപ്പിക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതു വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ;

(സി)ഈ പദ്ധതി ഏതെല്ലാം മേഖലകളില്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട്; വിശദമാക്കുമോ;

(ഡി)പദ്ധതിയുടെ നടത്തിപ്പിന് ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കുമോ? 

*272

ഗാര്‍ഹികജൈവമാലിന്യങ്ങള്‍ സംസ്ക്കരിക്കുന്ന സംവിധാനം ഏര്‍പ്പെടുത്തുന്നവര്‍ക്കു നല്‍കുന്ന ഇളവുകള്‍ 


ശ്രീ. എ. കെ. ശശീന്ദ്രന്‍
 ,, തോമസ് ചാണ്ടി 

(എ)ഗാര്‍ഹികജൈവമാലിന്യങ്ങള്‍ സംസ്ക്കരിക്കുന്ന സംവിധാനം ഏര്‍പ്പെടുത്തുന്നവര്‍ക്ക് അതിനു ചെലവായ തുകയുടെ 90% വരെ സബ്സിഡി നല്‍കുമെന്ന തീരുമാനം എത്രത്തോളം നടപ്പിലാക്കിയെന്നു വെളിപ്പെടുത്തുമോ; 

(ബി)ഇവര്‍ക്കു കെട്ടിടനികുതിയിനത്തില്‍ ഇളവു നല്‍കുന്നുണ്ടോയെന്നു വിശദമാക്കുമോ; പ്രസ്തുത ഇളവ് ഇത്തരം സംവിധാനം നടപ്പിലാക്കുന്നതില്‍ പ്രചോദനമാകത്തക്കവിധത്തില്‍ വിപുലീകരിക്കുമോ; 

(സി)ഇത്തരം സംവിധാനം ഏര്‍പ്പെടുത്തുന്നതിന് കെട്ടിടനിര്‍മ്മാണച്ചട്ടങ്ങളില്‍ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തുമോ? 

*273

കേന്ദ്രാവിഷ്കൃത പദ്ധതി നടത്തിപ്പ് 


ശ്രീ. ജി. സുധാകരന്‍
 ,, വി. ശിവന്‍കുട്ടി 
,, കെ. വി. അബ്ദുള്‍ ഖാദര്‍ 
,, പി. റ്റി. എ. റഹീം

(എ)സംസ്ഥാനത്തെ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പിനെ സംബന്ധിച്ച് അവലോകനം നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ; കൂടുതല്‍ കേന്ദ്ര സഹായം നേടിയെടുക്കുവാന്‍ സാധ്യമായിട്ടുണ്ടോ; പൂര്‍ണ്ണതോതില്‍ നടപ്പിലാക്കാന്‍ സാധിക്കാതെ പോയ കേന്ദ്ര പദ്ധതികള്‍ ഏതൊക്കെയാണ്; 

(ബി)പദ്ധതി നടത്തിപ്പ് തൃപ്തികരമാണെന്ന് കരുതുന്നുണ്ടോ;

(സി)പദ്ധതി നടത്തിപ്പില്‍ എന്തെല്ലാം പാകപ്പിഴകളാണ് ഉണ്ടായിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(ഡി)ഇക്കഴിഞ്ഞ വര്‍ഷം കേന്ദ്രാവിഷ്കൃത പദ്ധതി തുക ചെലവഴിക്കുന്നതിലെ വീഴ്ച മൂലം നടപ്പുവര്‍ഷത്തെ പദ്ധതിക്ക് തുക അനുവദിച്ചപ്പോള്‍ കുറവ് വരുത്തിയിരുന്നുവോ; ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാമോ?

*274

നീര ഉത്പാദനത്തിനുള്ള നടപടി 


ശ്രീ. എന്‍. എ. നെല്ലിക്കുന്ന് 
,, പി. ഉബൈദുള്ള 
,, സി. മമ്മുട്ടി
 ,, അബ്ദുറഹിമാന്‍ രണ്ടത്താണി 

(എ)തെങ്ങില്‍ നിന്നും നീര ഉത്പ്പാദിപ്പിക്കുന്ന കാര്യത്തില്‍ നിലനിന്നിരുന്ന തടസ്സങ്ങള്‍ പരിഹരിക്കാനായിട്ടുണ്ടോ; എങ്കില്‍ അതു സംബന്ധിച്ച് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ; 

(ബി)നീര ഉത്പാദനത്തിനും പ്രചരണത്തിനും മാതൃകാ സംരംഭങ്ങള്‍ക്ക് ആരംഭം കുറിച്ചിട്ടുണ്ടോ; എങ്കില്‍ അതു സംബന്ധിച്ച നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ; 

(സി)നീര ഉത്പാദനത്തിന് അനുയോജ്യമായ തെങ്ങുകള്‍ എത്രത്തോളമുണ്ടാവുമെന്നും, അനുയോജ്യപ്രദേശങ്ങള്‍ ഏതൊക്കെയെന്നും കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ അതു സംബന്ധിച്ച വിശദവിവരം നല്‍കാമോ? 

*275

വൃദ്ധജനങ്ങളുടെ സംരക്ഷണം 


ശ്രീ. കെ. മുഹമ്മദൂണ്ണി ഹാജി
 ,, റ്റി. എ. അഹമ്മദ് കബീര്
‍ ,, കെ. എന്‍. എ. ഖാദര്‍ 
,, പി. കെ. ബഷീര്‍ 

(എ)ആയുര്‍ദൈര്‍ഘ്യത്തിന്‍റെ കാര്യത്തില്‍ സംസ്ഥാനം മുന്‍പന്തിയിലാണെന്നതുകൊണ്ട്, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്തമായി എന്തൊക്കെ മുന്‍കരുതലുകളും, സംവിധാനങ്ങളുമാണ് കൂടൂതലായി ഏര്‍പ്പെടുത്തേണ്ടത് എന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ; എങ്കില്‍ വിശദവിവരം വെളിപ്പെടുത്തുമോ; 

(ബി)വൃദ്ധജനങ്ങളുടെ അനുപാതത്തില്‍ ഉണ്ടാകുന്ന വര്‍ദ്ധനയും, അതിവേഗം വ്യാപിക്കുന്ന അണുകുടുംബ വ്യവസ്ഥയും, വൃദ്ധരുടെ സംരക്ഷണക്കാര്യത്തില്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ; 

(സി)സംരക്ഷിക്കാന്‍ ആരുമില്ലാത്ത വൃദ്ധര്‍ക്ക് ആഹാര, ആരോഗ്യ, താമസ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

*276

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ശാക്തീകരണം

 
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍ 
'' വി. ചെന്താമരാക്ഷന്
‍ '' ബി. സത്യന്‍ 
'' എ. എം. ആരിഫ്

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ശാക്തീകരണത്തിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്; 

(ബി)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ലഭ്യമാകുന്ന പല സഹായങ്ങള്‍ക്കും വേണ്ടി മുഖ്യമന്ത്രിയുടെ ജനസന്പര്‍ക്കപരിപാടിവരെ ജനങ്ങള്‍ കാത്തിരുന്നാല്‍ മാത്രമേ പരിഹാരമുണ്ടാകൂ എന്ന ഇപ്പോഴത്തെ സ്ഥിതിവിശേഷം സംജാതമായതെങ്ങനെ എന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ; 

(സി)ഇത്തരത്തില്‍ വീണ്ടും അധികാരകേന്ദ്രീകരണം നടത്തുന്നത് ഒഴിവാക്കുന്നതിനും തദ്ദേശീയമായിത്തന്നെ ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ഉതകുന്ന തരത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ?

*277

ഇന്ദിര ആവാസ് യോജന 


ശ്രീ. പി. എ. മാധവന്‍ 
,, ഐ. സി. ബാലകൃഷ്ണന്‍ 
,, പാലോട് രവി 
,, കെ. ശിവദാസന്‍ നായര്‍

(എ)ഇന്ദിര ആവാസ് യോജനയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;

(ബി)എന്തെല്ലാം സാന്പത്തിക സഹായങ്ങളാണ് പ്രസ്തുത പദ്ധതിയനുസരിച്ച് നല്‍കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഐ.എ.വൈ പദ്ധതി പ്രകാരം വീട് നിര്‍മ്മിക്കുന്നതിനുള്ള സാന്പത്തിക സഹായം വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ?

*278

വിശ്വമലയാള മഹോത്സവം 


ശ്രീ. കെ. അച്ചുതന്‍ 
'' റ്റി.എന്‍. പ്രതാപന്‍ 
'' ഡൊമിനിക് പ്രസന്‍റേഷന്‍ 

(എ)സംസ്ഥാനത്ത് "വിശ്വമലയാള മഹോത്സവം' സംഘടിപ്പിച്ചിട്ടുണ്ടോ; വിശദമാക്കാമോ; 

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇത് മുഖേന കൈവരിക്കാനുദ്ദേശിച്ചിരുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; 

(സി)മലയാളഭാഷയുടെ വളര്‍ച്ചയ്ക്കായി എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദമാക്കാമോ; 

(ഡി)എന്തെല്ലാം തുടര്‍നടപടിയാണ് ഇതിന്‍റെ ഭാഗമായി സ്വീകരിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ വ്യക്തക്കാമോ;

*279

തരിശ് നിലം കൃഷിയോഗ്യമാക്കി മാറ്റുന്നതിന് പദ്ധതി 


ശ്രീ. വര്‍ക്കല കഹാര്‍ 
,, എം.പി. വിന്‍സെന്‍റ്
 ,, കെ. മുരളീധരന്‍ 
,, വി.പി. സജീന്ദ്രന്‍ 

(എ)സംസ്ഥാനത്ത് തരിശ് നിലം കൃഷിയോഗ്യമാക്കി മാറ്റുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; 

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)ആരെല്ലാമാണ് ഇതുമായി സഹകരിക്കുന്നത്; വിശദമാക്കുമോ;

(ഡി)പദ്ധതി നടപ്പാക്കിയതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

*280

മണിലാല്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ 


ശ്രീ. വി. ശിവന്‍കുട്ടി
 ,, സി. കെ. സദാശിവന്‍ 
,, ബാബു എം. പാലിശ്ശേരി
 ,, കെ. കുഞ്ഞമ്മത് മാസ്റ്റര്‍ 

(എ)സംസ്ഥാനത്തെ സര്‍ക്കാര്‍ പ്രസ്സുകളില്‍ സമയ ബന്ധിതമായി അച്ചടിജോലി നിര്‍വ്വഹിക്കപ്പെടുന്നുണ്ടോ എന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ; 

(ബി)സര്‍ക്കാര്‍ പ്രസ്സുകളുടെ നവീകരണത്തിനായി രൂപീകരിക്കപ്പെട്ട മണിലാല്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ ശുപാര്‍ശകള്‍ എന്തെല്ലാമാണ്; ഇതു സംബന്ധിച്ച് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; 

(സി)അച്ചടിരംഗത്തെ മാറ്റങ്ങള്‍ക്കനുസൃതമായി സര്‍ക്കാര്‍ പ്രസ്സുകളില്‍ എന്തെല്ലാം പരിഷ്ക്കാരങ്ങള്‍ വരുത്താനാണ് ഉദ്ദേശിക്കുന്നതെന്നു വിശദമാക്കുമോ? 

*281

ഹൈടെക് കൃഷിരീതിയുടെ സ്വാധീനം 


ശ്രീ. എ. കെ. ബാലന്
‍ ,, സി. കൃഷ്ണന്‍ 
,, സാജു പോള്‍ 
,, ബി. സത്യന്‍

(എ)ഹൈടെക് കൃഷി രീതി പ്രായോഗികതലത്തില്‍ എത്തിച്ചുവോ; വിശദാംശങ്ങള്‍ നല്‍കാമോ; 


(ബി)ഹൈടെക് കൃഷിരീതിയ്ക്ക് കാര്‍ഷിക മേഖലയില്‍ എന്ത് സ്വാധീനം ചെലുത്താന്‍ സാധിച്ചുവെന്ന് വ്യക്തമാക്കാമോ;

(സി)വന്‍തുക മുതല്‍മുടക്കമുളള ഇത്തരം കൃഷിരീതികള്‍ സംസ്ഥാനത്തെ ചെറുകിട കര്‍ഷകര്‍ക്ക് ഗുണകരമാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്നറിയിക്കാമോ; 

(ഡി)ഹൈടെക് കൃഷിരീതിയുടെ പ്രയോഗത്തിലൂടെ കാര്‍ഷികോല്പാദനത്തില്‍ ഗുണകരമായ എന്തെല്ലാം മാറ്റമാണ് ഉണ്ടായതെന്നറിയിക്കാമോ?

*282

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തല്‍ 


ഡോ. ടി. എം. തോമസ് ഐസക് 
'' കെ. ടി. ജലീല്‍ 
ശ്രീ. എളമരം കരീം
 '' എം. ഹംസ 

(എ)സര്‍ക്കാരിന്‍റെ മൂന്നാം തട്ടായി പ്രവര്‍ത്തിക്കാന്‍ പ്രാപ്തിയുള്ളവയായി, സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ മാറിക്കഴിഞ്ഞിട്ടുണ്ടോ; ഇതു സംബന്ധിച്ച വിലയിരുത്തലുകള്‍ വിശദമാക്കാമോ; 

(ബി)തദ്ദേശ സ്വയംഭരണത്തിനുള്ള സ്ഥാപനങ്ങള്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതിന് അധികാരങ്ങളും ചുമതലകളും നിര്‍വ്വഹിക്കുവാന്‍ അവയ്ക്ക് സാധ്യമാകുന്നുണ്ടോ; 

(സി)സാന്പത്തികവളര്‍ച്ചയ്ക്കും സാമൂഹ്യനീതിയ്ക്കും ഉതകുന്ന നിലയില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ വിഘാതമായി നില്ക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണെന്നും ഇത് വിലയിരുത്തിയിട്ടുണ്ടോയെന്നും വിശദമാക്കാമോ; 

(ഡി)ഭരണഘടനയുടെ പതിനൊന്നാം പട്ടികയില്‍ പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഉള്‍പ്പെടുത്തിയ ചുമതലകളില്‍ സര്‍ക്കാര്‍ ഇനിയും കൈമാറാത്തവ എന്തൊക്കെയാണ്?

*283

കര്‍ഷക ആത്മഹത്യ - ധനസഹായ വിതരണം 


ശ്രീമതി ഗീതാഗോപി 
ശ്രീ. വി. എസ്. സുനില്‍ കുമാര്
‍ ,, പി. തിലോത്തമന്
‍ ,, കെ. രാജു

(എ)2011 മേയ് മാസത്തിനു ശേഷം കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ; ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് എന്തെങ്കിലും സഹായം നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ; 

(ബി)കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ ലഭ്യമാക്കുന്നതിന് എന്തു നടപടികളാണ് കൃഷി വകുപ്പ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; 

(സി)കര്‍ഷക ആത്മഹത്യ ഒഴിവാക്കുന്നതിനായി രൂപം കൊടുത്ത കര്‍ഷക കടാശ്വാസ കമ്മീഷന്‍റെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നുള്ള ആക്ഷേപം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് എന്തു നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തുമോ?

*284

ഇടുക്കി പാക്കേജ്

 
ശ്രീ. കെ. സുരേഷ് കുറുപ്പ് 
,, കോടിയേരി ബാലകൃഷ്ണന്‍ 
,, കെ. കെ. ജയചന്ദ്രന്
‍ ,, എസ്. രാജേന്ദ്രന്‍ 

(എ)ഇടുക്കി പാക്കേജ് മുഖേന നടപ്പാക്കിയിട്ടുള്ള വിവിധ പദ്ധതികളെ സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കുമോ; 

(ബി)പദ്ധതിനടത്തിപ്പില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോ; എങ്കില്‍, എന്തെല്ലാമാണ് ഈ വീഴ്ചകളെന്നറിയിക്കുമോ; 

(സി)നടപ്പാക്കിയ പദ്ധതികള്‍ക്കെല്ലാം ചേര്‍ത്ത് എന്തു തുക ചെലവഴിച്ചു; ഇത് പാക്കേജ് നടപ്പാക്കുന്നതിന് അനുവദിച്ച മൊത്തം തുകയുടെ എത്ര ശതമാനം വരും; 

(ഡി)പാക്കേജ് നടപ്പാക്കുന്നതിനുള്ള കാലാവധി നീട്ടിക്കിട്ടാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നുവോ; ഇല്ലെങ്കില്‍, കാരണം വിശദമാക്കുമോ? 

*285

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വ്വഹണം സംബന്ധിച്ച അവലോകനം 


ശ്രീ. എം. എ. ബേബി 
,, പുരുഷന്‍ കടലുണ്ടി
 ,, റ്റി. വി. രാജേഷ് 
,, എം. ഹംസ

(എ)സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വ്വഹണം സംബന്ധിച്ച് അവലോകനം നടത്തിയിട്ടുണ്ടോ? വിശദാംശങ്ങള്‍ നല്‍കാമോ; 

(ബി)സംസ്ഥാനം നേരിടുന്ന സാന്പത്തിക പ്രതിസന്ധി ഏതെങ്കിലും തരത്തില്‍ പദ്ധതി പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ; 

(സി)പദ്ധതി പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് നിലവില്‍ സര്‍ക്കാര്‍ തലത്തിലുള്ള സംവിധാനങ്ങള്‍ എന്തെല്ലാമാണ്; 

(ഡി)ഇക്കാലയളവില്‍ ഈ സംവിധാനങ്ങള്‍ മുഖേന നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ്?

*286

തരിശ് രഹിത കേരളം പദ്ധതി 


ശ്രീ. സി. കെ. നാണു 
,, മാത്യു ടി. തോമസ് 
,, ജോസ് തെറ്റയില്‍ 
ശ്രീമതി ജമീലാ പ്രകാശം 

(എ)കേരളത്തില്‍ നെല്‍കൃഷി നടത്തുന്ന നിലങ്ങളുടെ വിസ്തൃതി ഓരോ വര്‍ഷവും കുറഞ്ഞുവരുന്നത് പരിശോധിച്ചിട്ടുണ്ടോ ; 

(ബി)സംസ്ഥാനത്ത് നിലവിലുള്ള നിലങ്ങളുടെ വിസ്തൃതിയില്‍ എത്ര ശതമാനം നിലങ്ങളില്‍ കൃഷി നടത്തുന്നുണ്ടെന്ന് വ്യക്തമാക്കാമോ ; 

(സി)കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് വിഭാവനം ചെയ്ത തരിശ് രഹിത കേരളം പദ്ധതി ഇപ്പോഴും തുടരുന്നുണ്ടോ ; വ്യക്തമാക്കാമോ ; ഈ സര്‍ക്കാര്‍ വന്നതിനു ശേഷം എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?

*T.287

തൃപ്തി ന്യായവില ഭക്ഷണശാലകള്‍ 


ശ്രീ. പി. ശ്രീരാമകൃഷ്ണന്
‍ '' പുരുഷന്‍ കടലുണ്ടി 
'' കെ. രാധാകൃഷ്ണന്
‍ '' കെ. വി. വിജയദാസ്

(എ)"തൃപ്തി' ന്യായവില ഭക്ഷണശാലകള്‍ എല്ലാ താലൂക്ക് ആസ്ഥാനങ്ങളിലും ആരംഭിക്കുകയുണ്ടായോ; ഇതിനായി ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; 

(ബി)ഏത് ഏജന്‍സി വഴി ഏതെല്ലാം സംഘടനകളുടെ സഹായത്താടുകൂടി എത്ര കേന്ദ്രങ്ങളിലാണ് ന്യായവില ഭക്ഷണശാലകള്‍ ആരംഭിച്ചിട്ടുള്ളത്; 

(സി)ഈ ബജറ്റ് നിര്‍ദ്ദേശം സംസ്ഥാനത്താകെ നടപ്പാക്കുന്നതിന് എന്തു തുക ചെലവ് പ്രതീക്ഷിച്ചിരുന്നു; 

(ഡി)പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ എല്ലാം തൃപ്തി ഭക്ഷണശാലകള്‍ എപ്പോള്‍ മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും?

*288

സ്വാഭാവിക റബ്ബറിന്‍റെ വിലയിടിവ് 


ശ്രീ. സാജുപോള്‍
 '' കോടിയേരി ബാലകൃഷ്ണന്‍ 
'' രാജു എബ്രഹാം 
'' ജെയിംസ് മാത്യു

(എ)സ്വാഭാവിക റബ്ബറിന്‍റെ വിലയിടിവ് സംസ്ഥാനത്തെ റബ്ബര്‍ കര്‍ഷകരെ ഏതുവിധത്തില്‍ ബാധിച്ചിട്ടുണ്ട് എന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ; 

(ബി)റബ്ബറിന്‍റെ അനിയന്ത്രിതമായ ഇറക്കുമതി തടയുന്നതിന് നടപടി കൈക്കൊള്ളണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ; 

(സി)വന്‍കിട ടയര്‍ നിര്‍മ്മാതാക്കള്‍ക്കാവശ്യമുള്ളത്രയും റബ്ബര്‍ കുറഞ്ഞ നിരക്കിലുള്ള തീരുവയില്‍ അവര്‍ ഇറക്കുമതി ചെയ്തതിന് ശേഷം തീരുവയില്‍ വര്‍ദ്ധനവ് വരുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടി റബ്ബര്‍ വിലയിടിവ് തടയുന്നതിന് സഹായകരമായിട്ടില്ല എന്ന വസ്തുത പരിശോധിച്ചിട്ടുണ്ടോ; 

(ഡി)ഇത്തരം സ്ഥിതിവിശേഷം ഭാവിയില്‍ ഉണ്ടാകാതിരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമോ?

*289

അഗ്രോ സര്‍വ്വീസ് സെന്‍ററുകള്‍ 


ശ്രീ. ഹൈബി ഈഡന്‍ 
,, പാലോട് രവി 
,, വി. റ്റി. ബല്‍റാം
 ,, ഷാഫി പറന്പില്‍

(എ)സംസ്ഥാനത്ത് അഗ്രോ സര്‍വ്വീസ് സെന്‍ററുകളുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)എന്തെല്ലാം ലക്ഷ്യങ്ങള്‍ കൈവരിക്കാനാണ് ഇതു വഴി ഉദ്ദേശിച്ചിട്ടുളളത്; വിശദാംശങ്ങള്‍ നല്‍കുമോ;

(സി) സംസ്ഥാനത്തെ കര്‍ഷക തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ ഇവയുടെ പ്രവര്‍ത്തനം എത്ര മാത്രം പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്; വിശദമാക്കുമോ; 

(ഡി)സംസ്ഥാനത്ത് ഇത്തരം എത്ര സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

*290

അംഗന്‍വാടി ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്

‍ 
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍) 
ഡോ. കെ. ടി. ജലീല്‍ 
ശ്രീമതി കെ. കെ. ലതിക 
ശ്രീ. കെ. കെ. നാരായണന്‍ 

(എ)അംഗന്‍വാടി ജീവനക്കാര്‍ക്ക് നല്‍കി വരുന്ന ആനുകൂല്യങ്ങള്‍ എന്തെല്ലാമാണ് എന്നറിയിക്കാമോ;

(ബി)അംഗന്‍വാടി ജീവനക്കാരുടെ ഓണറേറിയം നിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ടോ; ഇത് സംബന്ധിച്ച് നിലപാട് അറിയിക്കുമോ; 

(സി)ഐ.സി.ഡി.എസിനെ മിഷന്‍ മോഡല്‍ ആക്കുന്നതോടെ പദ്ധതിയുടെ നടത്തിപ്പില്‍ ഉണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാരുമായി ആശയവിനിമയം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ?

*291 

സ്കൂളുകളില്‍ ജൈവകൃഷി 


ഡോ. എന്‍. ജയരാജ് 
ശ്രീ. എം. വി. ശ്രേയാംസ്കുമാര്
‍ ,, റോഷി അഗസ്റ്റിന്‍ 
,, പി. സി. ജോര്‍ജ്ജ്

(എ)സ്കൂളുകളില്‍ ബയോഗ്യാസ് പ്ലാന്‍റുകള്‍ സ്ഥാപിച്ച് ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി നടപടി സ്വീകരിക്കുമോ;

(ബി)വിവിധ ഏജന്‍സികള്‍ നടപ്പാക്കുന്ന പ്രസ്തുത പദ്ധതി കൃഷി വകുപ്പിന്‍റെ കീഴില്‍ കോ-ഓര്‍ഡിനേറ്റ് ചെയ്യുന്നതിന് നടപടി സ്വീകരിയ്ക്കുമോ?

*292

നഗരവികസന പദ്ധതികള്


 ശ്രീ. വി. ശശി 
,, പി. തിലോത്തമന്‍
 ശ്രീമതി ഗീതാ ഗോപി 
ശ്രീ. മുല്ലക്കര രത്നാകരന്‍ 

(എ) നഗരവികസന പദ്ധതികളായ ബേസിക് സര്‍വ്വീസ് ടു അര്‍ബന്‍ പൂവര്‍, പോവര്‍ട്ടി സോഷ്യല്‍ ഫണ്ട്, സ്റ്റോം വാട്ടര്‍ ഡ്രെയിനേജ്, സിറ്റി മൊബിലിറ്റി പ്ലാന്‍, ടാക്സ് മാപ്പിംഗ് തുടങ്ങിയ പദ്ധതികളുടെ നിലവിലെ സ്ഥിതി എന്താണ്; ഓരോ പദ്ധതിയുടെയും ഉദ്ദേശലക്ഷ്യങ്ങള്‍ വിശദമാക്കുമോ; 

(ബി) പ്രസ്തുത പദ്ധതികള്‍ക്കായുള്ള ഫണ്ട് സ്വരൂപിച്ചത് എങ്ങനെയാണ്; ഇതില്‍ ലോകബാങ്കില്‍ നിന്നും എന്തു തുക വായ്പയെടുത്തു; പലിശയിനത്തില്‍ ഇതുവരെ എന്തു തുക നല്‍കി; വ്യക്തമാക്കുമോ; 

(സി) ഈ പദ്ധതികള്‍ എത്ര കാലത്തിനുള്ളില്‍ ലക്ഷ്യം കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നറിയിക്കുമോ?

*293

ശുചിത്വമിഷന്‍റെ ബയോഗ്യാസ് പ്ലാന്‍റുകള്‍ 


 ശ്രീ. കോവൂര്‍ കുഞ്ഞുമോന്
‍ ,, എ. എ. അസീസ് 

(എ) ശുചിത്വമിഷന്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്; 

(ബി) ശുചിത്വ മിഷന്‍റെ ആഭിമുഖ്യത്തില്‍ ബയോഗ്യാസ് പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നതിന് എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നതെന്ന് വ്യക്തമാക്കുമോ?

*294

അയ്യന്‍കാളി നഗരതൊഴിലുറപ്പ് പദ്ധതി 


ശ്രീ. ഡൊമിനിക് പ്രസന്‍റേഷന്‍ 
,, റ്റി.എന്‍. പ്രതാപന്‍ 
,, ഷാഫി പറന്പില്‍ 
,, വി.റ്റി. ബല്‍റാം 

(എ)അയ്യന്‍കാളി നഗരതൊഴിലുറപ്പ് പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)നഗരങ്ങളിലെ ദരിദ്രര്‍ക്ക് തൊഴില്‍ ഉറപ്പാക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)എന്തെല്ലാം കേന്ദ്രസഹായമാണ് പദ്ധതിയുടെ നടത്തിപ്പിനായി ലഭിക്കുന്നത്; 

(ഡി)ഇതിനായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

*295 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ടുകള്‍ 


ശ്രീ. ജെയിംസ് മാത്യു
 ,, കെ. രാധാകൃഷ്ണന്‍ 
,, കെ. വി. വിജയദാസ് 
,, കെ. ദാസന്‍ 

(എ)തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നടപ്പു സാന്പത്തിക വര്‍ഷത്തെ പൊതുആവശ്യ ഫണ്ടും അറ്റകുറ്റപണി ഫണ്ടും കൃത്യമായി അനുവദിക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോ ; 

(ബി)പ്രസ്തുത ഫണ്ടുകള്‍ അനുവദിക്കുന്നതിനുള്ള സമയക്രമം വിശദീകരിക്കാമോ ; ഇതനുസരിച്ചാണോ ഫണ്ട് അനുവദിക്കല്‍ നടത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ; 

(സി)ഫണ്ട് കൈമാറ്റത്തില്‍ കാലതാമസം നേരിട്ടതിനാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതി പ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തീകരിക്കാനാകാത്തതായ സാഹചര്യം നില നില്ക്കുന്നുണ്ടോ ; വിശദമാക്കുമോ ?

*296

ഭവനപദ്ധതി - ഗുണഭോക്താക്കള്‍ക്ക് രജിസ്ട്രേഷന്‍ ഫീസ് ഇളവ് 


ശ്രീ. സി. കൃഷ്ണന്
‍ ,, വി. ചെന്താമരാക്ഷന്‍ 

(എ)തദ്ദേശസ്ഥാപനങ്ങള്‍ വഴി നടപ്പാക്കുന്ന ഭവനപദ്ധതികളുടെ ഗുണഭോക്താക്കള്‍ 12 വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യില്ലെന്ന് കാണിച്ച് രജിസ്റ്റര്‍ ചെയ്യുന്ന ആധാരങ്ങള്‍ക്ക് രജിസ്ട്രേഷന്‍ ഫീസിളവ് അനുവദിക്കാത്തതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഗ്രാമവികസന വകുപ്പിന്‍റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി)ഫീസിളവ് അനുവദിച്ചു നല്‍കണമെന്ന ആവശ്യം രജിസ്ട്രേഷന്‍ വകുപ്പുമായി ആലോചിച്ച് നടപടി സ്വീകരിക്കുമോ; ഇതു സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുമോ?

*297

തൊഴിലുറപ്പ് പദ്ധതി വേതന വിതരണത്തില്‍ കുടിശ്ശിക 


ശ്രീമതി കെ. കെ. ലതിക
 ശ്രീ. എം. ചന്ദ്രന്‍ 
,, ബാബു എം. പാലിശ്ശേരി
 ,, എസ്. രാജേന്ദ്രന്‍ 

(എ)തൊഴിലുറപ്പ് പദ്ധതിയിന്‍ കീഴില്‍ വേതന വിതരണത്തില്‍ കുടിശ്ശികയുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;

(ബി)ഇതു സംബന്ധിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചിട്ടുണ്ടോ;

(സി) വേതന വിതരണത്തില്‍ കുടിശ്ശിക വരുവാനുണ്ടായ സാഹചര്യമെന്താണെന്ന് വ്യക്തമാക്കുമോ?

*298

മാലിന്യനിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ 


ശ്രീ. സി. മമ്മൂട്ടി
 ,, പി.ബി. അബ്ദുള്‍ റസാക് 
,, എം. ഉമ്മര്‍ 
,, വി.എം. ഉമ്മര്‍ മാസ്റ്റര്‍ 

(എ)മാലിന്യനിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ട് എന്തൊക്കെ പദ്ധതികളാണ് നടപ്പാക്കിവരുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)ഓരോ പദ്ധതിയുടെയും പ്രവര്‍ത്തനവിജയം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(സി)ഇക്കാര്യത്തില്‍ തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തം എത്രത്തോളമാണെന്നും ജനപങ്കാളിത്തം ഉറപ്പാക്കുന്നതിന് അവ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്നും വിശദമാക്കുമോ?

*299

സാമൂഹ്യ അനാചാരങ്ങള്‍ തടയാന്‍ നടപടി 


ശ്രീ. എം. ചന്ദ്രന്‍ 
,, ഇ. പി. ജയരാജന്‍ 
,, കെ. വി. അബ്ദുള്‍ ഖാദര്‍ 
,, ആര്‍. രാജേഷ്

(എ)അറബിക്കല്യാണവും ശൈശവ വിവാഹവും ഇപ്പോഴും തുടരുന്നതായി അറിവുണ്ടോ; ജാതീയവും മതപരവും സാമൂഹ്യവുമായ വ്യവസ്ഥയുടെ തണലില്‍ ഇത്തരം അനാചാരങ്ങള്‍ അരങ്ങേറുന്പോള്‍ ആയത് തടയാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്; 

(ബി)ഇത്തരം നിയമവിരുദ്ധനടപടികള്‍ക്ക് കൂട്ടുനില്ക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ;

(സി)ഈ സര്‍ക്കാരിന്‍റെ കാലത്ത് ഇത്തരം കല്യാണത്തില്‍ ഏര്‍പ്പെട്ടവര്‍ക്കും, അതിന് കൂട്ടുനിന്നവര്‍ക്കും എതിരെ എടുത്ത ശിക്ഷാനടപടികളെക്കുറിച്ചും ശിക്ഷ അനുഭവിച്ചവരെ സംബന്ധിച്ചും ഉള്ള വിവരങ്ങള്‍ അറിയാമോ; എങ്കില്‍ വിശദമാക്കാമോ?

*300

ജില്ലാകളക്ടര്‍മാര്‍ക്ക് പഞ്ചായത്ത് ഭരണത്തില്‍ ഇടപെടുന്നതിനുള്ള അധികാരം 


ശ്രീ. പി.റ്റി. എ. റഹീം 
,, ജി. സുധാകരന്‍ 
,, കോലിയക്കോട് എന്‍. കൃഷ്ണന്‍നായര്‍
 ,, കെ. സുരേഷ് കുറുപ്പ്

(എ)ജില്ലാകളക്ടര്‍മാര്‍ക്ക് പഞ്ചായത്ത് ഭരണത്തില്‍ ഇടപെടുന്നതിനുള്ള അധികാരം നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളതായി അറിയാമോ ; 

(ബി)ഇത്തരത്തിലുള്ള തീരുമാനം കൈക്കൊള്ളാന്‍ പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്തെല്ലാമാണ്;

(സി)എന്തെല്ലാം അധികാരങ്ങളാണ് കളക്ടര്‍മാര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.