UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

4191

മഴവെള്ള സംഭരണികള്‍ 


ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി


(എ)മഴക്കാലത്ത് ജലം സംഭരിക്കുന്നതിന് മഴവെള്ള സംഭരണികള്‍ നിര്‍മ്മിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് നല്‍കി വരുന്ന സഹായങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ; 

(ബി)ഇത്തരത്തിലുള്ള ജലസംഭരണികളുടെ നിര്‍മ്മാണത്തിന് ഏതെങ്കിലും ഏജന്‍സികളെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; 

(സി)ഉണ്ടെങ്കില്‍ അവ ഏതെല്ലാമാണെന്ന് ജില്ല തിരിച്ച് വിശദമാക്കുമോ?

4192

കുഴല്‍ കിണര്‍ ഏജന്‍സികള്‍ക്ക് നിയന്ത്രണം 


ശ്രീ. എം. എ. വാഹീദ്
 ,, വി. റ്റി. ബല്‍റാം
 ,, പി. സി. വിഷണുനാഥ് 
,, ഹൈബി ഈഡന്‍ 


(എ)ഭൂജലം സംരക്ഷിക്കുന്നതിന് കുഴല്‍ കിണര്‍ ഏജന്‍സികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് പരിഗണനയിലുണ്ടോ ; വിശദമാക്കുമോ ; 

(ബി)ഇതിനായി ഭൂജല അതോറിറ്റി എന്തെല്ലാം നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ; 

(സി)ഏജന്‍സികള്‍ കുഴിക്കുന്ന കിണറുകള്‍, രജിസ്ട്രേഷന്‍ ഇവ സംബന്ധിച്ച വിശദാംശങ്ങള്‍ അധികൃതരെ ഏല്‍പ്പിക്കുക എന്നത് നിര്‍ബന്ധമാക്കുന്ന കാര്യം പരിഗണിക്കുമോ ; 

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനുദ്ദേശി ക്കുന്നുണ്ട് ; വിശദാംശങ്ങള്‍ എന്തെല്ലാം ?

4193

കൊല്ലം-കോട്ടപ്പുറം ജലപാതാനിര്‍മ്മാണം 


ശ്രീ. ആര്‍. സെല്‍വരാജ്
 ,, കെ. അച്ചുതന്‍
 ,, ഡൊമിനിക് പ്രസന്‍റേഷന്
‍ ,, എം. പി. വിന്‍സെന്‍റ് 


(എ)കൊല്ലം-കോട്ടപ്പുറം ജലപാത യാഥാര്‍ത്ഥ്യമാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;
 
(ബി)ഏതെല്ലാം ഏജന്‍സികളാണ് പ്രസ്തുത പ്രവര്‍ത്തികളുമായി സഹകരിക്കുന്നത്; വിശദീകരിക്കുമോ? 

4194

ജപ്പാന്‍ കുടിവെള്ള പദ്ധതി 


ശ്രീ. ജി.എസ്. ജയലാല്‍


(എ)ജപ്പാന്‍ കുടിവെള്ള പദ്ധതി പ്രകാരം ആകെ എത്ര കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് ഡിസ്ട്രിബ്യൂഷന്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുവാന്‍ കരാര്‍ നല്‍കിയിരുന്നത്; പ്രസ്തുത പൈപ്പ് ലൈന്‍ ഏതൊക്കെ ഗ്രാമപഞ്ചായത്ത്/നഗരസഭാ പ്രദേശങ്ങളില്‍ എത്ര ദൂരം വീതമാണെന്ന് വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത പൈപ്പ് ലൈന്‍ ഏതൊക്കെ ഗ്രാമപഞ്ചായത്ത്/നഗരസഭാ പ്രദേശങ്ങളില്‍ എത്ര കിലോമീറ്റര്‍ ദൂരം വീതം സ്ഥാപിച്ച് കഴിഞ്ഞുവെന്നും, ഏതൊക്കെ പ്രദേശങ്ങളില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ ശേഷിക്കുന്നുവെന്നും ആയത് എത്ര ദൂരം വരുമെന്നും അറിയിക്കുമോ; 

(സി)ഡിസ്ട്രിബ്യൂഷന്‍ ലൈനുകള്‍ സ്ഥാപിച്ച് കഴിഞ്ഞ ഗ്രാമപഞ്ചായത്ത്/നഗരസഭാ പ്രദേശങ്ങളില്‍ കുടിവെള്ളം ലഭ്യമാകും വിധം എത്ര കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ലൈന്‍ ചാര്‍ജു ചെയ്തുവെന്നും, അതില്‍ നിന്നും എത്ര കുടുംബങ്ങള്‍ക്ക് കണക്ഷന്‍ നല്‍കിയെന്നും തദ്ദേശ സ്വയം ഭരണ പ്രദേശ അടിസ്ഥാന ത്തില്‍ കണക്ക് വ്യക്തമാക്കുമോ; 

(ഡി)ഒരാള്‍ക്ക് പോലും കണക്ഷന്‍ ലഭ്യമാക്കാത്ത എത്ര ഗ്രാമപഞ്ചായത്ത്/നഗരസഭാ പ്രദേശങ്ങള്‍ നിലവിലുണ്ടെന്ന് അറിയിക്കുമോ; 

(ഇ)വാട്ടര്‍ കണക്ഷനുവേണ്ടി അപേക്ഷ നല്‍കിയിരുന്നവര്‍ ആകെ എത്ര പേരാണ്; ഇതില്‍ എത്ര കുടുംബങ്ങള്‍ക്ക് കണക്ഷന്‍ നല്‍കുവാന്‍ കഴിഞ്ഞിട്ടുണ്ട്; 
(എഫ്)ഡിസ്ട്രിബ്യൂഷന്‍ ലൈനുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തിയുടെ പ്രവര്‍ത്തന പുരോഗതി അറിയിക്കുമോ; 

(ജി)നിലവില്‍ പ്രസ്തുത ലൈനുകള്‍ സ്ഥാപിച്ച് പൂര്‍ത്തീകരിക്കുന്നതില്‍ കാലതാമസം വരുന്ന വിവരം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഈ ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ നിലവിലുണ്ടോ; എങ്കില്‍ ആയത് വ്യക്തമാക്കുമോ; 

(എച്ച്)പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന ജോലി പൂര്‍ത്തീകരിക്കേണ്ട കാലാവധി എന്നാണ്; കാലതാമസം ഒഴിവാക്കി പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ? 

4195

ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ വാട്ടര്‍ ആന്‍റ് സാനിട്ടേഷന്‍ സെന്‍ററുകള്‍ 


ശ്രീ. എ. റ്റി. ജോര്‍ജ്
 ,, വി. റ്റി. ബല്‍റാം
 ,, കെ. ശിവദാസന്‍ നായര്
‍ ,, ലൂഡി ലൂയിസ് 


(എ)സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ വാട്ടര്‍ ആന്‍റ് സാനിട്ടേഷന്‍ സെന്‍ററുകള്‍ സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടോ ; വിശദമാക്കുമോ ; 

(ബി)ഇതിന്‍റെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)ഏതെല്ലാം ഏജന്‍സികളാണ് ഇതിന്‍റെ പ്രവൃത്തികള്‍ക്കായി സഹകരിക്കുന്നത് ; വിശദമാക്കുമോ ;

(ഡി)ജലത്തിന്‍റെ ഗുണനിലവാരം പരിശോധിക്കുവാന്‍ എന്തെല്ലാം കാര്യങ്ങളാണ് സെന്‍ററുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ?

4196

വര്‍ദ്ധിച്ചുവരുന്ന ശുദ്ധജല ആവശ്യം 


ശ്രീ. മാത്യു റ്റി. തോമസ്
 ,, സി. കെ. നാണു
 ,, ജോസ് തെറ്റയില്
ശ്രീമതി ജമീലാ പ്രകാശം


(എ)കേരളത്തിലെ വര്‍ദ്ധിച്ചുവരുന്ന ശുദ്ധജല ആവശ്യകതയ്ക്ക് ആനുപാതികമായി ജലവിതരണ സംവിധാനം രൂപപ്പെടുത്തിയിട്ടുണ്ടോ; 

(ബി)ഉപഭോഗവും ആവശ്യവും വിതരണവും താരതമ്യം ചെയ്യുന്ന പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ; അതിന്‍റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ; 

(സി)ആവശ്യത്തിനു വേണ്ട മുഴുവന്‍ ജലവും ഒരു നിശ്ചിത കാലയളവിനുള്ളില്‍ വിതരണം ചെയ്യാന്‍ തക്കവണ്ണം പദ്ധതി രൂപപ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ?

4197

ജലഅതോറിറ്റിയുടെ കടല്‍, കായല്‍ ജലശുചീകരണ ശാലകള്‍ 


ശ്രീ. അന്‍വര്‍ സാദത്ത്
 ,, ബെന്നി ബെഹനാന്‍ 
,, വി. ഡി. സതീശന്
‍ ,, എം. എ. വാഹീദ്


(എ)സംസ്ഥാനത്ത് ജലഅതോറിറ്റിയുടെ, കടല്‍, കായല്‍ ജലശുദ്ധീകരണ ശാലകള്‍ സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടോ; 

(ബി)ഇതിന്‍റെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)എന്തെല്ലാം കേന്ദ്ര സഹായങ്ങളാണ് ഇതിന് ലഭിക്കുന്നത്; വിശദമാക്കുമോ;

(ഡി)കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

4198

വാട്ടര്‍ കണക്ഷന്‍ നല്‍കുന്ന നടപടിക്രമങ്ങളിലെ അപാകതകള്‍ 


ശ്രീ. മോന്‍സ് ജോസഫ്


(എ)കേരള വാട്ടര്‍ അതോറിറ്റി കണക്ഷന്‍ എടുക്കുന്നതിന് ലൈസന്‍സ്ഡ് പ്ലന്പറുടെ ഐ.ഡി നന്പര്‍ നല്‍കിയാല്‍ മാത്രമെ കണക്ഷന്‍ ലഭ്യമാകുന്നതിനുള്ള കന്പ്യൂട്ടര്‍ ലോഗിന്‍ ചെയ്യാന്‍ സാധിക്കൂ എന്ന കാര്യം കെ.ഡബ്ല്യു.എ യുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിന് സോഫ്റ്റ് വെയറില്‍ ആവശ്യമായ മാറ്റം വരുത്താന്‍ നിര്‍ദ്ദേശം നല്‍കാമോ; 

(ബി)എല്ലാ കണക്ഷന്‍ സെന്‍ററുകളിലും കണക്ഷന് അപേക്ഷിക്കുന്നതിനു പാലിക്കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ബോര്‍ഡ് പ്രദര്‍ശിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ; 

(സി)പ്ലന്പര്‍മാരുടെ ചൂഷണത്തിനും തട്ടിപ്പിനും ഉപഭോക്താക്കള്‍ വിധേയരാകുന്നത് കെ.ഡബ്ല്യു.എയുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഇതു പരിഹരിക്കുന്നതിന് കെ.ഡബ്ല്യു.എ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ; 

(ഡി)ഉപഭോക്താക്കള്‍ നേരിട്ട് കെ.ഡബ്ല്യു.എ കണക്ഷന്‍ എടുക്കുന്നത് ഉദ്യോഗസ്ഥര്‍ നിരുത്സാഹപ്പെടുത്തുന്നതായി അതോറിറ്റിക്ക് പരാതി ലഭിച്ചിട്ടുണ്ടോ; 

(ഇ)സ്പെഷ്യല്‍ കണക്ഷന്‍ എടുത്ത ആള്‍ ഫ്ളോറിങ് നടത്തിയാല്‍ മാത്രമെ ഡൊമസ്റ്റിക് കണക്ഷന്‍ നല്‍കാനാകൂ എന്ന മാനദണ്ധം കെ.ഡബ്ല്യു.എ യുടെ നടപടിക്രമത്തിലുണ്ടോ; 

(എഫ്)സ്പെഷ്യല്‍ കണക്ഷന്‍ ഡൊമസ്റ്റിക് കണക്ഷന്‍ ആക്കി മാറ്റുന്നതിന്, കെ.ഡബ്ല്യു.എ യുടെ നടപടിക്രമങ്ങളില്‍ നിഷ്കര്‍ഷിച്ചിട്ടുള്ള വ്യവസ്ഥകളില്‍ ആവശ്യമായ മാറ്റം വരുത്തുന്നതിന് നടപടി സ്വീകരിക്കുമോ; വീണ്ടും പുതിയ അപേക്ഷ സമര്‍പ്പിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കാമോ; 

(ജി)സ്പെഷ്യല്‍ കണക്ഷന്‍ ഡൊമസ്റ്റിക് കണക്ഷന്‍ ആക്കി മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ വ്യക്തമാക്കാമോ; 

(എച്ച്)തിരുവനന്തപുരം ജില്ലയിലെ എത്ര ഉപഭോക്താക്കള്‍ പ്ലന്പര്‍മാരുടെ സഹായമില്ലാതെ നേരിട്ട് അപേക്ഷകള്‍ നല്‍കിയെന്ന് വ്യക്തമാക്കാമോ; ഇവയില്‍ എത്രയെണ്ണത്തിന് കണക്ഷന്‍ ലഭ്യമാക്കിയെന്നും അറിയിക്കാമോ? 

4199

കുടിവെള്ള സ്രോതസുകളും ജലവിതരണകുഴലുകളും മലിനമാകാതിരിക്കുവാന്‍ ആലത്തൂര്‍ മണ്ധലത്തില്‍ സ്വികരിച്ചിട്ടുള്ള നടപടി 


ശ്രീ. എം. ചന്ദ്രന്‍ 


(എ)ഗ്രാമീണ ശുദ്ധജലവിതരണ പദ്ധതിയിലൂടെ വിതരണം ചെയ്യുന്ന കുടിവെള്ളം കൃത്യമായ ഇടവേളകളില്‍ പരിശോധിക്കാറുണ്ടോ ; 

(ബി)2013 വര്‍ഷത്തില്‍ ആലത്തൂര്‍ നിയോജകമണ്ധലത്തിലെ എത്ര പഞ്ചായത്തുകളില്‍ ഇത്തരം പരിശോധനകള്‍ നടത്തിയിട്ടുണ്ട് ; വ്യക്തമാക്കുമോ ; ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ ; 

(സി)മണ്ധലത്തില്‍ മലിനജലം വിതരണം ചെയ്യുന്നതായ റിപ്പോര്‍ട്ട് ലഭ്യമായിട്ടുണ്ടോ ;

(ഡി)കുടിവെള്ള സ്രോതസുകളും ജലവിതരണ കുഴലുകളും മലിനമാകാതിരിക്കുവാന്‍ എന്തെല്ലാം നടപടികളാണ് ആലത്തൂര്‍ മണ്ധലത്തില്‍ സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ?

4200

സര്‍ക്കാര്‍ ഉടമസ്ഥതയില്‍ കുപ്പിവെള്ളവിതരണം 


ശ്രീ. മുല്ലക്കര രത്നാകരന്‍ 


സംസ്ഥാനത്ത് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ കുപ്പിവെള്ളം വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടോ; ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ലഭ്യമാക്കുമോ? 

4201

ചിറകളിലെയും പാറമടകളിലെയും വെള്ളം കുടിവെള്ളമായി നല്‍കാന്‍ പദ്ധതി 


ശ്രീ. എ. പി. അബ്ദുള്ളക്കുട്ടി
 ,, ഡൊമിനിക് പ്രസന്‍റേഷന്
‍ ,, കെ. ശിവദാസന്‍ നായര്
‍ ,, കെ. മുരളീധരന്

(എ)ചിറകളിലെയും പാറമടകളിലെയും വെള്ളം ശുദ്ധമാക്കി ജനങ്ങള്‍ക്ക് കുടിവെള്ളമായി നല്‍കാന്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)ഇതിന് ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ എന്താണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം ഏജന്‍സികളാണ് ഇതുമായി സഹകരിക്കുന്നത്; വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെങ്കിലും നടപടികള്‍ എടുത്തിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം?

4202

കടല്‍വെള്ള ശുദ്ധീകരണം 


ശ്രീ. ജി. സുധാകരന്‍


(എ)കടല്‍വെള്ളം ശൂദ്ധീകരിച്ച് കുടിവെള്ളം നല്‍കുന്ന പദ്ധതി ആരംഭിക്കുന്നത് പരിഗണനയിലുണ്ടോ;

(ബി)കേരളത്തില്‍ എവിടെയെങ്കിലും പ്രസ്തുത പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ;

(സി)ആലപ്പുഴ ജില്ലയില്‍ ഈ പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; എങ്കില്‍ എവിടെയാണ്;

(ഡി)പ്രസ്തുത പദ്ധതിയുടെ വിശദവിവരങ്ങള്‍ നല്‍കാമോ?

4203

വടകര മുന്‍സിപ്പാലിറ്റിയിലും പരിസരത്തും കുടിവെള്ളത്തില്‍ ഉപ്പ് കലരുന്നത് തടയാന്‍ നടപടി 


ശ്രീ. സി.കെ. നാണു


(എ)വടകര മുന്‍സിപ്പാലിറ്റിയിലും പരിസരത്തും ജലവിഭവ വകുപ്പ് വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ ജനുവരി മാസം അവസാനം ആകുന്പോഴേക്കും ഉപ്പ് കലരുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി)പ്രസ്തുത പ്രശ്നം പരിഹരിക്കുന്നതിനായി വടകര മുന്‍സിപ്പാലിറ്റിയിലും പരിസരത്തും കുടിവെള്ളം വിതരണം ചെയ്യുന്ന പുഴയ്ക്ക് കുറുകെ തടയണ കെട്ടാന്‍ നടപടി സ്വീകരിക്കുമോ? 

4204

തരൂര്‍ മണ്ധലത്തിലെ കുടിവെളള പദ്ധതികള്‍ 


ശ്രീ.എ.കെ. ബാലന്‍

 
(എ)തരൂര്‍ മണ്ധലത്തിലെ രൂക്ഷമായ കുടിവെളളക്ഷാമം ശ്രദ്ധയില്‍പെട്ടിട്ടുണ്ടേണ്ടാ;

(ബി)കേരള വാട്ടര്‍ അതോറിറ്റി മുഖേന മണ്ധലത്തില്‍ കഴിഞ്ഞ 3 വര്‍ഷത്തിനുളളില്‍ നടപ്പാക്കിയ പദ്ധതികളും ഇപ്പോള്‍ പണി നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളുടെ വിശദാംശങ്ങളും ലഭ്യമാക്കുമോ; 

(സി)മണ്ധലത്തില്‍ പുതുതായി ഏതെല്ലാം പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുളളത്; അവയുടെ വിശദാംശങ്ങളും നിലവിലെ അവസ്ഥകളും വിശദീകരിക്കുമോ?

4205

പന്പാനദീതട അതോറിറ്റി 


ശ്രീ. രാജുഎബ്രഹാം


(എ)പന്പാനദീതട അതോറിറ്റി എന്നാണ് രൂപീകരിച്ചത്; ആരൊക്കെയാണ് അതോറിറ്റിയിലെ അംഗങ്ങള്‍; അതോറിറ്റിയുടെ ലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; 

(ബി)പന്പാനദിയെ മാലിന്യമുക്തമാക്കാനുള്ള എന്തൊക്കെ പദ്ധതികളാണ് അതോറിറ്റി വിഭാവനം ചെയ്തിട്ടുള്ളത്; ഓരോ പദ്ധതിയുടെയും മതിപ്പു ചെലവു സഹിതം വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; 

(സി)വര്‍ഷം തോറും പന്പാനദി കൂടുതല്‍ മലിനീകരിക്കപ്പെടുന്നതായും പന്പാനദിയിലെ വെള്ളത്തില്‍ കോളിഫാം ബാക്ടീരിയയുടെ അളവ് വര്‍ദ്ധിച്ചുവരുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഡി)പന്പാനദി ആശ്രയിക്കേണ്ടിവരുന്ന പ്രാദേശവാസികള്‍ക്കും ശബരിമല തീര്‍ത്ഥാടകര്‍ക്കും ഉണ്ടാകാവുന്ന ആരോഗ്യ സുരക്ഷാ പ്രശ്നങ്ങള്‍ കണക്കിലെടുത്ത്, പന്പാനദിയിലെ ജലത്തിന്‍റെ ശുദ്ധി ഉറപ്പു വരുത്തുന്നതിനുള്ള എന്തൊക്കെ പദ്ധതികള്‍ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കമോ? 

4206

കാസര്‍ഗോഡ് ബോധഡുക്ക കുടിവെള്ള പദ്ധതി 


ശ്രീ. കെ. കുഞ്ഞിരാമന്‍ ( ഉദുമ)


(എ)കാസര്‍ഗോഡ് ജില്ലയിലെ മുന്നാട് ബോധഡുക വില്ലേജുകളില്‍ കുടിവെള്ളം നല്‍കുന്നതിനുള്ള പദ്ധതിക്ക് (എ.ആര്‍.ഡബ്ല്യൂ.എസ്.എസ്. റ്റു മുന്നാട് ബേധഡുക വില്ലേജ്) എന്നാണ് ഭരണാനുമതി നല്‍കിയത്; 

(ബി)പ്രസ്തുത പദ്ധതി പൂര്‍ത്തീകരിച്ചിട്ടുണ്ടോ; ഇതിന്‍റെ നിലവിലെ നിര്‍മ്മാണ പുരോഗതി വിശദമാക്കുമോ; 

(സി)പദ്ധതി പൂര്‍ത്തീകരിച്ച് എന്നത്തേയ്ക്ക് കുടിവെള്ള വിതരണം ചെയ്യാനാകുമെന്ന് അറിയിക്കുമോ ?

4207

മൂര്‍ക്കനാട് കുടിവെള്ള പദ്ധതി 


ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍ 


(എ)മൂര്‍ക്കനാട് കുടിവെള്ള പദ്ധതിയുടെ പുരോഗതി വ്യക്തമാക്കാമോ ; 

(ബി)മൂര്‍ക്കനാട് കുടിവെള്ള പദ്ധതി എന്ന് കമ്മീഷന്‍ ചെയ്യാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ ?

4208

മീനാട് ശുദ്ധജല പദ്ധതി 


ശ്രീ. ജി. എസ്. ജയലാല്‍


(എ)ജപ്പാന്‍ കുടിവെള്ള പദ്ധതി (മീനാട് ശുദ്ധജല പദ്ധതി) പ്രകാരം ട്രാന്‍സ്മിഷന്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന ജോലികളുടെ പുരോഗതി അറിയിക്കുമോ ; 

(ബി)പ്രസ്തുത പ്രവര്‍ത്തനം ഇനിയും പൂര്‍ത്തീകരിക്കുവാനുണ്ടോ ; എങ്കില്‍ എവിടെയൊക്കെയാണെന്നും, എത്ര ദൂരമുണ്ടെന്നും അറിയിക്കാമോ ; 

(സി)പ്രസ്തുത നിര്‍മ്മാണ ജോലി പൂര്‍ത്തീകരിക്കുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ; വിശദാംശം അറിയിക്കുമോ ?

4209

ആലത്തൂര്‍ നിയോജകമണ്ധലത്തിലെ കുടിവെളള പദ്ധതികള്‍

 
ശ്രീ. എം. ചന്ദ്രന്‍ 


(എ)2013 ലെ വരള്‍ച്ചയോടനുബന്ധിച്ച് ആലത്തൂര്‍ നിയോജക മണ്ധലത്തില്‍ എത്ര കുടിവെളള പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്; 

(ബി)ഇതില്‍ എത്ര പദ്ധതികളാണ് പൂര്‍ത്തീകരിച്ചിട്ടുളളത്;

(സി)എരിമയൂര്‍ പഞ്ചായത്തിലെ ചേരാനാട് കുടിവെളള പദ്ധതിയ്ക്ക് എന്തു തുകയാണ് അനുവദിച്ചിരുന്നത്; 

(ഡി)ഈ പദ്ധതി ഇതുവരെ പൂര്‍ത്തീകരിച്ചിട്ടില്ല എന്നകാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ഇ)എങ്കില്‍ പദ്ധതി പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുമോ?

4210

ജിഡാഫണ്ട് ഉപയോഗിച്ച് വൈപ്പിന്‍ മണ്ധലത്തിലെ കുടിവെള്ളപദ്ധതിക്കായി നിര്‍മ്മിക്കുന്ന ഓവര്‍ഹെഡ് വാട്ടര്‍ ടാങ്കുകള്‍ 


ശ്രീ. എസ്. ശര്‍മ്മ


(എ)ജിഡാഫണ്ട് ഉപയോഗിച്ച് വൈപ്പിന്‍ മണ്ധലത്തിലെ കുടിവെള്ള പദ്ധതിക്കായി നിര്‍മ്മിക്കുന്ന ഓവര്‍ഹെഡ് വാട്ടര്‍ ടാങ്കുകള്‍ എത്രയെണ്ണം പൂര്‍ത്തിയായി എന്നു വ്യക്തമാക്കാമോ; 

(ബി)കരാര്‍ പ്രകാരം നിര്‍മ്മാണം പൂര്‍ത്തിയാക്കേണ്ട തീയതിയില്‍ പൂര്‍ത്തീകരിക്കാത്ത ടാങ്കുകള്‍ ഏതൊക്കെയെന്നും, എത്ര തവണ പ്രസ്തുത കരാറുകാര്‍ക്ക് പൂര്‍ത്തീകരണ തീയതി ദീര്‍ഘിപ്പിച്ചു നല്‍കിയെന്നും വ്യക്തമാക്കാമോ; 

(സി)കരാര്‍ ദീര്‍ഘിപ്പിച്ചുനല്‍കിയതുമൂലം സാന്പത്തിക ബാധ്യത ഉണ്ടായിട്ടുണ്ടെങ്കില്‍, എത്രയെന്ന് വ്യക്തമാക്കാമോ; 

(ഡി)നിശ്ചിത സമയത്തിനുള്ളില്‍ ടാങ്ക് നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത കരാറുകാര്‍ക്ക് എതിരെ സ്വീകരിക്കുവാനുദ്ദേശിക്കുന്ന നടപടിയെന്തെന്ന് വ്യക്തമാക്കാമോ?

4211

കാക്കടവ് കുടിവെള്ളപദ്ധതി പരിഷ്ക്കരണം 


ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍) 


(എ)കാക്കടവ് കേന്ദ്രീകരിച്ച് നിലവിലുള്ള കുടിവെള്ള പദ്ധതി പരിഷ്ക്കരിക്കുന്നതിന് വകുപ്പ് തലത്തില്‍ തീരുമാനിച്ചിട്ടുണ്ടോ ; 

(ബി)ഉണ്ടെങ്കില്‍ പ്രസ്തുത പദ്ധതിപ്രകാരം ഏതൊക്കെ പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ ? 

4212

റാന്നി നിയോജകമണ്ധലത്തിലെ കുടിവെള്ളപദ്ധതികള്‍ 


ശ്രീ. രാജു എബ്രഹാം 


(എ)റാന്നി നിയോജകമണ്ധലത്തില്‍ നിര്‍മ്മാണം ആരംഭിച്ചിട്ടുള്ളതും, ഇനിയും നിര്‍മ്മാണം ആരംഭിച്ചിട്ടില്ലാത്തതുമായ കുടിവെള്ളപദ്ധതികള്‍ ഏതൊക്കെയെന്ന് ഓരോ പദ്ധതിയുടെയും പേരും വിശദാംശങ്ങളും സഹിതം വ്യക്തമാക്കാമോ ; 

(ബി)പുതുതായി അംഗീകാരം ലഭിച്ചിട്ടുള്ള പദ്ധതികള്‍ ഏതൊക്കെയാണ് ; ഓരോ പദ്ധതിയുടെയും വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ; ഇവയുടെ നിര്‍മ്മാണത്തിന് താമസം നേരിടുന്നത് എന്തുകൊണ്ട് ; 

(സി)പുതുതായി അംഗീകാരം ലഭിക്കുന്നതിനായി തയ്യാറാക്കിയിട്ടുള്ള പദ്ധതികള്‍ ഏതൊക്കെയാണ്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ?

4213

ആവശ്യമുളളതില്‍ കൂടുതല്‍ പൈപ്പുകള്‍ വാങ്ങുന്നവര്‍ക്കെതിരെ നടപടി 


ശ്രീ. വി. എം. ഉമ്മര്‍ മാസ്റ്റര്‍


(എ)ജപ്പാന്‍ കൂടിവെളള പദ്ധതിയ്ക്കും മറ്റു ശുദ്ധജല വിതരണ പദ്ധതികള്‍ക്കുമായി ഇറക്കിയ വിവിധ വലിപ്പത്തിലെ പൈപ്പുകള്‍ പദ്ധതി പൂര്‍ത്തിയായ ശേഷം ബാക്കിയുളളവ പൊതുമരാമത്ത് വകുപ്പു റോഡു വക്കുകളില്‍ കൂട്ടിയിട്ടിട്ടുളളത് ഗതാഗതപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന കാര്യം ജലവിഭവ വകുപ്പിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അവ അടിയന്തിരമായി മാറ്റുവാന്‍ നടപടി സ്വീകരിക്കുമോ; 

(ബി)വിവിധ ജലവിതരണ പദ്ധതികള്‍ക്ക് ആവശ്യമുളളതിലും വളരെക്കൂടുതല്‍ പൈപ്പുകള്‍ വാങ്ങി റോഡുവക്കുകളില്‍ ഉപേക്ഷിക്കുകയും, സര്‍ക്കാരിന് അധിക ബാധ്യത ഉണ്ടാക്കുകയും ഗതാഗത പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തതിന് ഉത്തരവാദികളായവരെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കുമോ?

4214

വെള്ളക്കരം വര്‍ദ്ധന 


ശ്രീ. സി. ദിവാകരന്‍
ശ്രീമതി ഗീതാ ഗോപി 
ശ്രീ. കെ. അജിത്
 '' പി. തിലോത്തമന്‍


(എ)ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വെള്ളക്കരം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശുപാര്‍ശ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ എത്രമാത്രം വര്‍ദ്ധനവാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ; 

(ബി)ഗാര്‍ഹികേതര ഉപഭോക്താക്കള്‍ക്ക് ഫിക്സഡ് ചാര്‍ജ്ജ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടോ;

(സി)പൊതു ടാപ്പുകള്‍ക്ക് ഗ്രാമ-നഗരങ്ങളില്‍ എന്തുമാത്രം വര്‍ദ്ധനവ് ഇതോടൊപ്പം ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്; 

(ഡി)ഇത്തരത്തിലുള്ള വര്‍ദ്ധനവിലൂടെ എത്ര തുകയുടെ അധിക വരുമാനമാണ് പ്രതിവര്‍ഷം പ്രതീക്ഷിക്കുന്നതെന്ന് വെളിപ്പെടുത്തുമോ?

4215

കൊല്ലം മണ്ഡലത്തിലെ കുടിവെളള പ്രശ്നം 


ശ്രീ. പി.കെ.ഗുരുദാസന്‍


കൊല്ലം മണ്ഡലത്തിലെ വരള്‍ച്ചമൂലം ഉണ്ടാകുന്ന കുടിവെളള പ്രശ്നം പരിഹരിക്കുന്നതിന് എന്തെല്ലാം പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്; വിശദമാക്കുമോ? 

4216

കിളിമാന്നൂര്‍, പഴയകുന്നുമ്മേല്‍, വടവൂര്‍ പഞ്ചായത്തുകള്‍ക്കായുളള കുടിവെളള പദ്ധതി 


ശ്രീ. ബി.സത്യന്‍


കിളിമാന്നൂര്‍, പഴയകുന്നുമ്മേല്‍, വടവൂര്‍ പഞ്ചായത്തുകള്‍ക്കായുളള കുടിവെളള പദ്ധതിയുടെ ഭാഗമായി എം.സി. റോഡില്‍ കാരേറ്റ് മുതല്‍ തട്ടത്തുമല വരെ പൈപ്പിടുന്നതിന് കെ.എസ്.ടി.പി. തടസ്സമായി നില്‍ക്കുന്നത് ഒഴിവാക്കാന്‍ എന്തെല്ലാം നടപടികള്‍ കേരള വാട്ടര്‍ അതോറിറ്റി സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ?

4217

കൊല്ലം ജില്ലയിലെ കുടിവെള്ള പദ്ധതികള്‍ 


ശ്രീ. കെ. രാജു


(എ) നബാര്‍ഡ് സ്കീമില്‍ ഉള്‍പ്പെടുത്തി ഏതെല്ലാം കുടിവെള്ള പദ്ധതിക്കാണ് അനുമതി നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; 

(ബി) ഓരോ ജില്ലയ്ക്കും അനുവദിച്ച പ്രവൃത്തികള്‍, തുക എന്നിവ ഇനം തിരിച്ച് വ്യക്തമാക്കുമോ; 

(സി) ജലനിധി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊല്ലം ജില്ലയില്‍ ഏതെല്ലാം പഞ്ചായത്തുകളില്‍ കുടിവെള്ള പദ്ധതിനടപ്പിലാക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ; പ്രസ്തുത പ്രവൃത്തികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ?

4218

ആലപ്പുഴ ശൂദ്ധജല പദ്ധതിയുടെ ഭാഗമായി പൊളിച്ച റോഡുകള്‍ 


ശ്രീ. ജി. സൂധാകരന്‍


(എ)ആലപ്പുഴ ശുദ്ധജലപദ്ധതിയുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന്‍റെ എത്ര റോഡുകള്‍ പൊളിച്ചുവെന്ന് വിശദമാക്കുമോ ; അവയുടെ പേരുവിവരങ്ങളും നീളവും വ്യക്തമാക്കാമോ; 

(ബി)പൊളിച്ച റോഡുകള്‍ പുനരുദ്ധരിക്കാന്‍ എന്തു തുക അനുവദിച്ചുവെന്ന് വ്യക്തമാക്കാമോ;

(സി)ഇതിനകം എത്ര റോഡുകള്‍ പുനരുദ്ധരിച്ചുവെന്ന് വ്യക്തമാക്കാമോ; ശേഷിക്കുന്ന റോഡുകളുടെ നവീകരണം എന്നുപൂര്‍ത്തിയാക്കുമെന്ന് വിശദമാക്കാമോ; 

(ഡി)പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കുവാന്‍ കാലതാമസം ഉണ്ടായിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കുമോ?

4219

ആലപ്പുഴ ജില്ലയിലെ കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ മാറ്റി സ്ഥാപിക്കല്‍ 


ശ്രീ. ആര്‍. രാജേഷ്


(എ)ആലപ്പുഴ ജില്ലയില്‍ ജലവിതരണം സുഗമമാക്കുന്നതിന് കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിനായി സ്വീകരിച്ചിട്ടുളള നടപടികള്‍ വിശദമാക്കുമോ; 

(ബി)മാവേലിക്കര നിയോജകമണ്ധലത്തില്‍ കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള പ്രൊപ്പോസല്‍ ലഭിച്ചിട്ടുണ്ടോ;

(സി)ഉണ്ടെങ്കില്‍ അതു നടപ്പിലാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

4220

കുട്ടനാട്ടില്‍ കെ.ഡി.എഫ്. സ്കീമില്‍ ഉള്‍പ്പെടുത്തി കോണ്‍ക്രീറ്റ് ബോട്ട് ജെട്ടികള്‍ 


ശ്രീ. തോമസ് ചാണ്ടി


(എ)2013-14 സാന്പത്തിക വര്‍ഷത്തില്‍ കുട്ടനാട്ടില്‍ കെ.ഡി.എഫ്.സ്കീമില്‍ ഉള്‍പ്പെടുത്തി താത്ക്കാലിക ബോട്ട് ജെട്ടികള്‍ക്ക് പകരം കോണ്‍ക്രീറ്റ് ബോട്ട് ജെട്ടികള്‍ നിര്‍മ്മിക്കുന്നതിന് എത്ര നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് അപേക്ഷ സമര്‍പ്പിച്ചുവെന്ന് വിശദമാക്കുമോ; 

(ബി)പ്രസ്തുത അപേക്ഷകളിന്മേല്‍ എത്ര ബോട്ടുജെട്ടികള്‍ക്ക് ഭരണാനുമതി നല്‍കിയെന്ന് വ്യക്തമാക്കുമോ ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.