UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

4806

കുളത്തൂര്‍ ഏലായിലെ അടിസ്ഥാന സൌകര്യം 


ശ്രീ. ജി.എസ്.ജയലാല്‍

(എ)ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിലെ കല്ലുവാതുക്കള്‍ ഗ്രാമപഞ്ചായത്തിലെ കുളത്തൂര്‍ ഏലായിലെ അടിസ്ഥാന സൌകര്യം വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പട്ട് 21.11.2013-ന് മന്ത്രി മുഖേന നല്‍കിയ നിവേദനം സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ; 

(ബി)പ്രസ്തുത നിര്‍മ്മാണ ജോലിയുടെ വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കുവാന്‍ നാളിതുവരെ എന്ത് നടപടികളാണ് കൈക്കൊണ്ടിട്ടുളളത്;

(സി)ഏലായുടെ അടിസ്ഥാന സൌകര്യ വികസനത്തിന് ഉതകുന്ന പ്രസ്തുത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ? 

4807

തരിശ് നെല്‍പാടങ്ങള്‍ കൃഷിയോഗ്യമാക്കാന്‍ പ്രോത്സാഹനം 


ശ്രീ. മോന്‍സ് ജോസഫ് 
,, തോമസ് ഉണ്ണിയാടന്
‍ ,, റ്റി. യു. കുരുവിള 
,, സി. എഫ്. തോമസ് 

(എ)സംസ്ഥാനത്ത് നെല്‍പ്പാടങ്ങള്‍ തരിശ് കിടക്കുന്നത് കൃഷി യോഗ്യമാക്കുന്നതിലേക്ക് കര്‍ഷകരെ പ്രോത്സാഹിപ്പിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ; 

(ബി)ഇതിലേയ്ക്ക് വാട്ടറിംഗ്, ഡി-വാട്ടറിംഗ് എന്നിവക്ക് മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ കര്‍ഷകര്‍ക്ക് സൌജന്യമായി വൈദ്യുതി നല്കുന്നത് ഉള്‍പ്പെടെ കാര്‍ഷിക മേഖലയെ പരിപോഷിപ്പിക്കുവാന്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ ?

4808

നെല്ല് ഉല്പാദനം

 
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍ 
,, എം. ചന്ദ്രന്‍
 ,, കെ. കുഞ്ഞിരാമന്‍ (ഉദുമ)
 ,, കെ. ദാസന്‍ 

(എ)സംസ്ഥാനത്തെ അരിയുടെ ആവശ്യകതയും നെല്ലിന്‍റെ ലഭ്യതയും സംബന്ധിച്ച് സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ; നെല്ലിന്‍റെ ഉലാപ്ദന വര്‍ദ്ധനക്കായി അവശേഷിക്കുന്ന നെല്‍കൃഷിക്ക് അനുയോജ്യമായ ഭൂമി മുഴുവനും അതിനായി പ്രയോജനപ്പെടുത്താന്‍ ഉദ്ദേശമുണ്ടോ; പ്രതീക്ഷയ്ക്കൊത്ത് നെല്ല് ഉല്പാദനം ഉണ്ടാകാത്തതിന്‍റെ കാരണം വെളിപ്പെടുത്താമോ; 

(ബി)എങ്കില്‍ അതിനായുള്ള കര്‍മ്മപദ്ധതി എന്താണെന്ന് വിശദമാക്കാമോ; നെല്‍ക്കര്‍ഷകരെ പ്രോത്സാഹിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ എന്തെല്ലാമാണ്? 

4809

കുറ്റ്യാടി മണ്ധലം നെല്‍കൃഷി വികസനപദ്ധതി 


ശ്രീമതി കെ. കെ. ലതിക

(എ)കുറ്റ്യാടി മണ്ധലത്തിന്‍റെ പരിധിയില്‍ നെല്‍കൃഷി വികസനത്തിന് തയ്യാറാക്കിയ പദ്ധതിയുടെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കുമോ; 

(ബി)എത്ര രൂപയുടെ പദ്ധതിയാണെന്നും, പദ്ധതി നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയാണെന്നും വ്യക്തമാക്കുമോ?

4810

പുഞ്ച സബ്സിഡിക്ക് ശ്രീ. കെ.ടി. തോമസ്, കല്ലറ സമര്‍പ്പിച്ച അപേക്ഷ 


ശ്രീ. മോന്‍സ് ജോസഫ്

(എ)നെല്‍കൃഷി സംരക്ഷിക്കുന്നതിന് സ്വീകരിച്ചിരിക്കുന്ന നടപടികള്‍ വ്യക്തമാക്കാമോ;

(ബി)കൃഷിനാശം സംഭവിച്ച പാടശേഖരങ്ങള്‍ക്കുള്ള സബ്സിഡി സമയബന്ധിതമായി കൊടുത്തുതീര്‍ക്കുവാന്‍ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ; 

(സി)കര്‍ഷകരുടെ പുഞ്ച സബ്സിഡി കോട്ടയം ജില്ലയില്‍ ഏതെല്ലാം പാടശേഖരങ്ങള്‍ക്കാണ് ഈ സാന്പത്തികവര്‍ഷം നല്‍കിയിരിക്കുന്നത്; ഇനി ഏതെല്ലാം പാടശേഖരങ്ങള്‍ക്ക് നല്‍കുവാനുണ്ട്; 

(ഡി)പുഞ്ച സബ്സിഡിയ്ക്കുവേണ്ടി ശ്രീ. കെ.ടി. തോമസ്, കല്ലറ സമര്‍പ്പിച്ച ഐ.എഫ്.എ3/24019/13 നന്പര്‍ ഫയലില്‍ എന്ത് തീരുമാനമെടുത്തു എന്ന് വ്യക്തമാക്കാമോ; ഈ സബ്സിഡി എന്നത്തേയ്ക്ക് കൊടുക്കാനാകും എന്നറിയിക്കാമോ; പ്രസ്തുത ഫയലില്‍ തീരുമാനം എടുക്കുന്നതിനുള്ള തടസ്സം വ്യക്തമാക്കാമോ?

4811

വിത്തുതേങ്ങയുടെ ഗുണനിലവാരം 


ശ്രീ. എം. ഉമ്മര്‍ 

(എ)കൃഷിവകുപ്പ് ശേഖരിക്കുന്ന വിത്തുതേങ്ങയുടെ ഗുണനിലവാരം സംബന്ധിച്ച് വിശദമായ പഠനം നടത്തിയിട്ടുണ്ടോ ; വിശദാംശം നല്‍കുമോ ; 

(ബി)വിത്തുതേങ്ങയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് എന്തെല്ലാം നൂതന സങ്കേതങ്ങളാണ് നിലവിലുള്ളത് ; 

(സി)ഗുണനിലവാരമുള്ളതും ഉയരം കുറഞ്ഞതുമായ തെങ്ങുകള്‍ വികസിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ഡി)എങ്കില്‍ അവ കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ ; വ്യക്തമാക്കുമോ ?

4812

കൊപ്ര സംഭരണം 


ശ്രീ. എ.റ്റി. ജോര്‍ജ് 
,, ഐ.സി. ബാലകൃഷ്ണന്
‍ ,, ഷാഫി പറന്പില്
‍ ,, എ.പി. അബ്ദുള്ളക്കുട്ടി 

(എ)സംസ്ഥാനത്ത് കൊപ്ര സംഭരണത്തിന് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഏതെല്ലാം ഏജന്‍സികള്‍ വഴിയാണ് ഇവ സംഭരിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ; 

(സി)എത്ര രൂപ നിരക്കിലാണ് ഇവ സംഭരിക്കുന്നത്; വിശദമാക്കുമോ;

(ഡി)കൊപ്ര സംഭരിക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്?

4813

വെള്ളായണി കാര്‍ഷിക കോളേജിന്‍റെ വിപണ കേന്ദ്രം മുഖേനയുളള തെങ്ങിന്‍ തൈ വില്‍പ്പന 


ശ്രീ. എ. എ. അസീസ്

(എ)വെളളായണി കാര്‍ഷിക കോളേജിന് അനുബന്ധമായ വിപണന കേന്ദ്രത്തില്‍ നിന്നും ഏതൊക്കെ ഇനം തെങ്ങിന്‍ തൈകളാണ് വില്‍പ്പന നടത്തുന്നത്; 

(ബി)ഓരോ ഇനം തെങ്ങിന്‍ തൈയ്ക്കും ഈടാക്കുന്ന തുക എത്രയാണെന്ന് വ്യക്തമാക്കുമോ;

(സി)കൃഷി ഭവനുകള്‍ വഴി അത്യുല്‍പാദന ശേഷിയുളള തെങ്ങിന്‍ തൈകള്‍ കൂടുതലായി കര്‍ഷകരിലേയ്ക്കെത്തിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ? 

4814

തെങ്ങുകള്‍ക്ക് പടര്‍ന്നുപിടിക്കുന്ന രോഗബാധകള്‍ നിയന്ത്രിക്കുന്നതിന് നടപടി 


ശ്രീ. കെ. എന്‍. എ. ഖാദര്‍
 ,, കെ. എം. ഷാജി 
,, അബ്ദുറഹിമാന്‍ രണ്ടത്താണി
 ,, എന്‍. ഷംസുദ്ദീന്‍ 

(എ)തെങ്ങുകള്‍ക്ക് പടര്‍ന്നുപിടിക്കുന്ന രോഗബാധകള്‍ നിയന്ത്രിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ; 

(ബി)ഇതുവരെ കണ്ടെത്തിയ പ്രധാന രോഗബാധകളെന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;

(സി)മധ്യകേരളത്തിലും ദക്ഷിണ കേരളത്തിലും മലബാര്‍ മേഖലയിലും വ്യത്യസ്ത തരം രോഗബാധയാണുണ്ടാകുന്നതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഡി)ഇതുമൂലം നാളീകേര ഉല്പാദനത്തിലുണ്ടായ ഇടിവ് പരിഹരിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ? 

4815

തെങ്ങുസംരക്ഷണം 


ശ്രീമതി കെ.എസ്. സലീഖ

(എ)സംസ്ഥാനത്ത് തെങ്ങുകള്‍ പലതരം രോഗങ്ങളാല്‍ നശിച്ചുപോകുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതു പരിഹരിക്കുവാന്‍ സര്‍ക്കാര്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവരുന്നു; വ്യക്തമാക്കുമോ; 

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഓരോ വര്‍ഷവും തെങ്ങുസംരക്ഷണത്തിന് എത്ര തുക വകയിരുത്തി; അതില്‍ എത്ര തുക ചെലവാക്കി; എത്ര തുക ലാപ്സായി; വിശദാംശം വ്യക്തമാക്കുമോ; 

(സി)ഇതിനായി 2013-14 നടപ്പുവര്‍ഷം എത്ര തുക വകയയിരുത്തി; എത്ര തുക നാളിതുവരെ ചിലവഴിച്ചു; വ്യക്തമാക്കുമോ; 

(ഡി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ സംസ്ഥാനത്താകമാനം ഏകദേശം എത്ര തെങ്ങുകള്‍ ഉണ്ടായിരുന്നതായിട്ടാണ് സര്‍ക്കാര്‍ മനസ്സിലാക്കിയിട്ടുളളത്; ആയത് ഇപ്പോള്‍ എത്ര; വ്യക്തമാക്കുമോ; 

(ഇ)സംസ്ഥാനത്ത് രോഗബാധയേറ്റ ശരാശരി എത്ര തെങ്ങുകള്‍ ഓരോ ദിവസവും മുറിച്ചുമാറ്റുന്നു എന്ന് പരിശോധിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ പരിശോധിച്ച് അതിനുളള കാരണം കണ്ടെത്തുമോ; വിശദമാക്കുമോ; 

(എഫ്)കേര കര്‍ഷകരെ രക്ഷിക്കാന്‍ സങ്കരയിനം തെങ്ങിന്‍തൈകള്‍ ഉല്പാദിപ്പിച്ചു വിതരണം ചെയ്യുവാനുളള പോളന്‍ ബാങ്ക് പദ്ധതിക്കായി സര്‍ക്കാര്‍ 2013-14 ബജറ്റില്‍ എത്ര തുക പ്രഖ്യാപിച്ചു; നാളിതുവരെ എത്ര തുക അനുവദിച്ചു; അതില്‍ എത്ര തുക ചിലവഴിച്ചു; എത്ര തെങ്ങിന്‍തൈകള്‍ ഉല്പാദിപ്പിച്ചു; എത്ര കര്‍ഷകര്‍ക്ക് നല്‍കി; വിശദാംശം വ്യക്തമാക്കുമോ?

4816

കൂന്പുചീയല്‍ രോഗത്തിന് പ്രതിവിധി 


ശ്രീ. ഇ. ചന്ദ്രശേഖരന്‍

(എ)കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ തെങ്ങുകള്‍ വ്യപകമായി കൂന്പുചീയല്‍ രോഗം ബാധിച്ച് നശിച്ച കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി)എങ്കില്‍ എത്ര തെങ്ങുകളാണ് ഇത്തരത്തില്‍ നശിച്ചിട്ടുള്ളതെന്ന കണക്കുകള്‍ ലഭ്യമാക്കാമോ; 

(സി)കാര്‍ഷിക ഗവേഷണ രംഗത്തെ സര്‍ക്കാരിന്‍റെ ഏതെങ്കിലും ഗവേഷണ പദ്ധതികള്‍ ഈ രോഗത്തിന് പ്രതിവിധി കണ്ടെത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ?

4817

അടയ്ക്കാ നിരോധനം - കര്‍ഷക പ്രതിസന്ധിയ്ക്ക് പരിഹാര നടപടി 


 ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

(എ) ഏറ്റവും കൂടുതല്‍ കവുങ്ങ് കൃഷി ചെയ്യുന്ന ജില്ലകള്‍ ഏതൊക്കെയാണെന്ന് അറിയിക്കാമോ; ഓരോ ജില്ലയിലേയും കര്‍ഷകരുടെ വിശദാംശങ്ങള്‍ പ്രതേ്യകം വിശദമാക്കാമോ; 

(ബി) അടക്കാകൃഷി നിരോധിക്കാനുള്ള കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ നീക്കം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(സി) ഈ നീക്കം അടക്കാ കൃഷി ഉപജീവനമാര്‍ഗ്ഗമായി സ്വീകരിച്ച് തലമുറകളായി കൃഷി ചെയ്തുവരുന്ന കാസര്‍ഗോഡ് ജില്ലയിലെ ലക്ഷക്കണക്കിന് കുടുംബങ്ങളെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ; 

(ഡി) എങ്കില്‍ കവുങ്ങ് കര്‍ഷകരില്‍ ഉണ്ടായിട്ടുള്ള ആശങ്ക അകറ്റുന്നതിന് എന്തെങ്കിലും നടപടി ഉണ്ടാകുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ?

4818

വിഷാംശം കലര്‍ന്ന പച്ചക്കറികള്‍ 


ശ്രീ. പി. കെ. ബഷീര്‍

(എ)മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന പച്ചക്കറികള്‍ അപകടകരമാം വിധം വിഷാംശങ്ങളും കീടനാശിനികളും കലര്‍ന്നതാണെന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി)ഇത് സംബന്ധമായി എന്തെങ്കിലും പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ;

(സി)നിലവില്‍ പച്ചക്കറികളിലെ വിഷാംശം കണ്ടെത്താന്‍ എന്തെല്ലാം മാര്‍ഗ്ഗങ്ങളാണുള്ളതെന്ന് വ്യക്തമാക്കുമോ;

(ഡി)ഇത്തരത്തിലുള്ള പച്ചക്കറികള്‍ സംസ്ഥാനത്ത് വില്‍ക്കുന്നത് തടയാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ;

(ഇ)പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തത നേടുന്നതിന് പഞ്ചായത്തുകള്‍ തോറും തരിശുഭൂമികളില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുമോയെന്ന് വ്യക്തമാക്കുമോ?

4819

സൂക്ഷ്മ കൃഷി സന്പ്രദായം 


ശ്രീ. കെ. കെ. നാരായണന്‍ 

(എ)സംസ്ഥാനത്ത് എവിടെയൊക്കെയാണ് സൂക്ഷ്മ കൃഷി സന്പ്രദായം നടത്തുന്നത് എന്ന് വ്യക്തമാക്കാമോ;

(ബി)ഈ കൃഷി രീതി പരന്പരാഗത കൃഷിക്കാര്‍ക്ക് നടത്താന്‍ കഴിയാത്തത് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(സി)എങ്കില്‍ ഇതില്‍ സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; 

(ഡി) ഇതിന്‍റെ വിശദാംശം വെളിപ്പെടുത്താമോ?

4820

ആലപ്പുഴ ജില്ലയില്‍ ഹൈ - ടെക് കൃഷി 


 ശ്രീ. ആര്‍. രാജേഷ്

(എ) സംസ്ഥാനത്ത് ഹൈ-ടെക് കൃഷി പദ്ധതി ഏതൊക്കെ സ്ഥലങ്ങളില്‍ ആരംഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; 

(ബി) ആലപ്പുഴ ജില്ലയില്‍ പ്രസ്തുത പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് ഏതൊക്കെ മണ്ധലങ്ങളിലെന്ന് വിശദമാക്കുമോ; 

(സി) സംസ്ഥാനത്ത് എത്ര ഹൈ-ടെക് കൃഷിഫാമുകള്‍ ആരംഭിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്; ഹൈ-ടെക് കൃഷി ഫാമുകള്‍ നിര്‍മ്മിക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ?

4821

ആലപ്പുഴ ജില്ലയില്‍ ഹൈ-ടെക് കൃഷി 


ശ്രീ. ജി. സുധാകരന്‍ 

(എ)ഹൈ-ടെക് ഹരിതഗ്രാമങ്ങള്‍ക്കായി 2013-14 ബജറ്റില്‍ എത്ര തുക വകിയിരുത്തിയിട്ടുണ്ട് ; 

(ബി)നാളിതുവരെ ഈ പദ്ധതിയ്ക്കായി ചെലവഴിച്ച തുക ജില്ലാടിസ്ഥാനത്തില്‍ വെളിപ്പെടുത്തുമോ ; 

(സി)ആലപ്പുഴ ജില്ലയില്‍ ഏതെല്ലാം സ്ഥലങ്ങളില്‍ ഹൈ-ടെക് ഹരിതഗ്രാമങ്ങള്‍ ആരംഭിച്ചുവെന്ന് വ്യക്തമാക്കാമോ ?

4822

ഹൈടെക് കൃഷി വ്യാപകമാക്കാന്‍ നടപടി 


ശ്രീ. കെ. രാജു

(എ)സംസ്ഥാനത്ത് ഹൈടെക് കൃഷി വ്യാപകമാക്കാന്‍ എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)ഏതെല്ലാം കൃഷിക്കാണ് പ്രസ്തുത സാങ്കേതികവിദ്യ ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)ഗ്രീന്‍ ഹൌസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട കര്‍ഷകര്‍ക്ക് ഏതെല്ലാം വിധത്തിലുള്ള സാന്പത്തിക സഹായങ്ങളാണ് അനുവദിക്കുന്നതെന്ന് വ്യക്തമാക്കുമോ? 

4823

പച്ചക്കറി വികസനത്തിനായി രൂപീകരിച്ച "എ' ഗ്രേഡ് ക്ലസ്റ്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ 


ശ്രീ. വി. ശശി

(എ)പച്ചക്കറി വികസനത്തിനായി രൂപീകരിക്കപ്പെട്ടിട്ടുള്ള "എ' ഗ്രേഡ് ക്ലസ്റ്ററുകള്‍ വഴിയുള്ള പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് വിശദീകരിക്കാമോ; 

(ബി)സംസ്ഥാനത്ത് രൂപീകരിക്കപ്പെട്ടിട്ടുള്ള 100 "എ' ഗ്രേഡ് ക്ലസ്റ്ററുകളുടെ ജില്ലതിരിച്ചുള്ള എണ്ണം വ്യക്തമാക്കാമോ;

(സി)തിരുവനന്തപുരം ജില്ലയില്‍ ഏതെല്ലാം സ്ഥലങ്ങളില്‍ ഈ ക്ലസ്റ്ററുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് വ്യക്തമാക്കാമോ?

4824

സംസ്ഥാനത്തിന്‍റെ പച്ചക്കറി ഉപയോഗം 


ശ്രീ. എം. ഹംസ

(എ)പച്ചക്കറിയുടെ വാര്‍ഷിക ഉപഭോഗം എത്രയെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)നമ്മുടെ ആവശ്യത്തിനുള്ള മുഴുവന്‍ പച്ചക്കറിയും ഇവിടെ ഉല്പാദിപ്പിക്കുന്നുണ്ടോ ; എങ്കില്‍ എത്രയെന്ന് വ്യക്തമാക്കാമോ ; 

(സി)തികയാതെ വരുന്ന പച്ചക്കറി അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്നത് എത്രയെന്ന് കണക്കാക്കിയിട്ടുണ്ടോ ; എങ്കില്‍ എത്ര ; 

(ഡി)അന്യസംസ്ഥാനങ്ങളില്‍ നിന്നും അമിതമായി കീടനാശിനി പ്രയോഗിച്ച പച്ചക്കറികള്‍ കൊണ്ടുവരുന്നത് നിയന്ത്രിക്കുന്നതിനായി സംസ്ഥാന കൃഷിവകുപ്പ് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുന്നു എന്ന് വ്യക്തമാക്കാമോ; 

(ഇ)എന്‍ഡോസള്‍ഫാന്‍ തളിച്ച പച്ചക്കറികള്‍ അയല്‍സംസ്ഥാനങ്ങളില്‍ നിന്നും വരുന്നത് ശാസ്ത്രീയമായി പരിശോധിച്ച് തിരിച്ചയ്ക്കുന്നതിന് കൃഷി വകുപ്പ് അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ ആവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമോ ; വിശദാംശം ലഭ്യമാക്കാമോ ?

4825

കശുമാവ് കൃഷിക്കായുള്ള ഭൂമി 


ശ്രീ. പി. കെ. ഗുരുദാസന്‍ 
,, സി. കൃഷ്ണന്‍ 
,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍) 
,, ആര്‍. രാജേഷ്

(എ)സംസ്ഥാനത്ത് തോട്ടണ്ടിയുടെ ആവശ്യവും ലഭ്യതയും സംബന്ധിച്ച് പരിശോധിച്ചിട്ടുണ്ടോ ; വിശദമാക്കാമോ; 

(ബി)എങ്കില്‍ ഇവയുടെ ആവശ്യവും ലഭ്യതയും തമ്മിലുള്ള വിടവ് നികത്തുന്നതിന് ഈ സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ; ഇതിന്‍റെ ഭാഗമായി കശുമാവ് കൃഷിയുള്ള ഭൂമിയുടെ വിസ്തീര്‍ണ്ണവും കശുവണ്ടി ഉല്പാദനവും വര്‍ദ്ധിപ്പിട്ടുണ്ടോ ; വിശദമാക്കാമോ ; 

(സി)കശുമാവ് കൃഷിയുടെ പേരില്‍ ഉയര്‍ന്ന ഭൂപരിധിയില്‍ നിന്നും ഒഴിവ് സംഘടിപ്പിച്ച് ഭൂമി കൈവശം വയ്ക്കുന്നവരില്‍ എത്ര ശതമാനം പേര്‍ എത്ര ശതമാനം ഭൂമിയില്‍ കശുമാവ് കൃഷി ചെയ്തുവരുന്നുണ്ടെന്ന് കൃഷിവകുപ്പ് പരിശോധിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ; 

(ഡി)കശുവണ്ടിയുടെ പേരില്‍ ഭൂമി കൈവശം വച്ചിട്ടും അത് കൃഷി ചെയ്യാത്തവര്‍ക്കെതിരെ എന്തു നടപടി സ്വീകരിക്കാനുദ്ദേശിക്കുന്നു; വിശദമാക്കാമോ ; 

(ഇ)അടുത്ത വര്‍ഷങ്ങളിലെ കശുവണ്ടിയുടെ ഉല്പാദനലക്ഷ്യം വിശദമാക്കാമോ ?

4826

മരച്ചീനികൃഷി വ്യാപകമാക്കാന്‍ നടപടി 


ശ്രീ. ബാബു എം. പാലിശ്ശേരി

(എ)സംസ്ഥാനത്ത് എത്ര ഏക്കറില്‍ മരച്ചീനി കൃഷി ചെയ്യുന്നുണ്ട്;

(ബി)ആയതിന്‍റെ ഒരു വര്‍ഷത്തെ മൊത്തം ഉല്‍പ്പാദനം എത്ര ക്വിന്‍റല്‍ ആണ്;

(സി)മരച്ചീനി കൂടുതല്‍ സ്ഥലങ്ങളില്‍ കൃഷി ചെയ്യുന്നതിന് എന്തൊക്കെ നടപടികളാണ് കൃഷി വകുപ്പ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം ലഭ്യമാക്കാമോ? 

4827

ഹോര്‍ട്ടികോര്‍പ്പിന്‍റെ വില്‍പനശാലകളില്‍ പച്ചക്കറിക്ക് വിലകൂട്ടി വില്‍പന 


ശ്രീ. ജി. സുധാകരന്‍
 ,, ബി. സത്യന്‍ 
,, സാജുപോള്‍ 
,, കെ. രാധാകൃഷ്ണന്‍

(എ)പൊതുവിപണിയിലെ വിലയെക്കാളുമധികമായ നിരക്കിലാണ് ഹോര്‍ട്ടികോര്‍പ്പിന്‍റെ വില്‍പനശാലകളില്‍ പച്ചക്കറി വില്‍പന നടത്തുന്നതെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഇത് എന്തുകൊണ്ടാണെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ?

4828

ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ മുഖാന്തിരമുള്ള പദ്ധതികള്‍ 


ശ്രീ. സി. കെ. വേണു
 ,, മാത്യു റ്റി. തോമസ് 
,, ജോസ് തെറ്റയില്‍ 
ശ്രീമതി ജമീലാ പ്രകാശം 

(എ)ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ മുഖാന്തിരം കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ ഓരോ വര്‍ഷവും എത്ര തുക ചെലവഴിച്ചിട്ടുണ്ട് ; പദ്ധതികളുടെ വിശദവിവരങ്ങള്‍ നല്‍കുമോ ; 

(ബി)സംസ്ഥാനം എന്തൊക്കെ പ്രൊപ്പോസലുകളാണ് കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നത് ; അതില്‍ അംഗീകരിച്ചത് ഏതെല്ലാം ; അംഗീകരിക്കാത്തത് ഏതെല്ലാം ; 

(സി)നടപ്പു വര്‍ഷം ഏതെല്ലാം പദ്ധതികളാണ് അംഗീകരിച്ചി ട്ടുള്ളത് ; അത് ഈ സാന്പത്തിക വര്‍ഷം തന്നെ നടപ്പിലാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമോ ?

4829

തൃക്കാക്കരയില്‍ ഹോര്‍ട്ടികള്‍ച്ചറല്‍ ശീതീകരണ മാര്‍ക്കറ്റ്

 
ശ്രീ. ബെന്നി ബെഹനാന്‍

(എ)തൃക്കാക്കരയില്‍ ഹോര്‍ട്ടികള്‍ച്ചറല്‍ ശീതീകരണ മാര്‍ക്കറ്റ് തുടങ്ങാന്‍ നടപടി സ്വീകരിക്കുമോ;

(ബി)തൃക്കാക്കര പ്രദേശത്ത് വി.എസ്.ഡി.പി.കെ.യുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിന് എന്തെങ്കിലും നടപടി സ്വീകരിക്കുമോ?

4830

ചേലക്കര മണ്ധലത്തില്‍ പഴം-പച്ചക്കറി -ഉത്പാദന-സംഭരണ-സംസ്കരണ വിപണനകേന്ദ്രം 


ശ്രീ. കെ. രാധാകൃഷ്ണന്‍

(എ)കേരള സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍റെ ആഭിമുഖ്യത്തില്‍ ചേലക്കര മണ്ധലത്തില്‍ ഒരു പഴം-പച്ചക്കറി-ഉല്‍പാദന-സംഭരണ-സംസ്കരണ വിപണനകേന്ദ്രം ആരംഭിക്കുവാന്‍ നടപടികള്‍ സ്വീകരിച്ചിരുന്നതായി അറിയുമോ; 

(ബി)എങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; 

(സി)കേന്ദ്ര സര്‍ക്കാരിന്‍റെ ധനസഹായത്തോടെ പ്രവര്‍ത്തനം ആരംഭിക്കുവാന്‍ തത്വത്തില്‍ അംഗീകരിച്ച ഈ പദ്ധതി ഇനിയും വൈകുന്നതിനുളള കാരണങ്ങള്‍ വെളിപ്പെടുത്തുമോ; 

(ഡി)ഈ മേഖലയിലെ കൃഷിക്കാര്‍ക്ക് വളരെയധികം പ്രയോജനം ചെയ്യുന്ന ഈ പദ്ധതി എന്നത്തേയ്ക്ക് നടപ്പിലാക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

4831

കൊല്ലം ജില്ലയിലെ ഗ്രോബാഗ് പദ്ധതി 


ശ്രീ. ജി. എസ്. ജയലാല്‍

(എ)കൃഷി വകുപ്പ് കൊല്ലം ജില്ലയിലെ കൃഷി ഭവനുകള്‍ മുഖാന്തിരം നടപ്പിലാക്കിയ പച്ചക്കറി കൃഷിക്കു വേണ്ടിയുളള ഗ്രോബാഗ് പദ്ധതിയില്‍ വ്യാപകമായ ക്രമക്കേടും അഴിമതിയും നടന്നുവെന്നുളള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)പ്രസ്തുത പദ്ധതിയില്‍ നടന്ന ക്രമക്കേടുകള്‍ അന്വേഷിക്കണമെന്ന് കൊല്ലം ജില്ലാ വികസന സമിതിയില്‍ നിയമസഭാ സാമാജികര്‍ ആവശ്യപ്പെട്ടിരുന്നുവോ; എങ്കില്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുളളത്; 

(സി)ജില്ലാ വികസന സമിതിയിലെ ആവശ്യപ്രകാരം പോലീസ് വകുപ്പിന്‍റെയോ കൃഷിവകുപ്പിന്‍റെയോ ഏതെങ്കിലും വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ ആരെല്ലാമാണ് അന്വേഷിക്കുന്നതെന്നും, അന്വേഷണ പുരോഗതിയും വ്യക്തമാക്കുമോ; 

(ഡി)പ്രസ്തുത പദ്ധതിയുടെ നിര്‍മ്മാണത്തിലും ഉല്പാദനോപാദികളുടെ ശേഖരണത്തിലും നടത്തിയിട്ടുളള ക്രമക്കേടുകള്‍ അന്വേഷിക്കുവാന്‍ സന്നദ്ധമാകുമോ; വിശദമാക്കാമോ?

4832

നെടുമുടി കല്ലന്പിളളി പാടശേഖരത്തിന്‍റെ പുറംബണ്ട് നിര്‍മ്മാണം 


ശ്രീ. റോഷി അഗസ്റ്റിന്‍ 

(എ)കുട്ടനാട് പാക്കേജിന്‍റെ ഭാഗമായി കുട്ടനാട് താലൂക്കില്‍പ്പെട്ട നെടുമുടി പഞ്ചായത്തിലെ കല്ലന്പിളളി പാടശേഖരത്തിന്‍റെ പുറംബണ്ട് നിര്‍മ്മാണം ഏതുഘട്ടം വരെയായി; 

(ബി)പ്രസ്തുത ബണ്ടിന്‍റെ നിലവിലുളള നിര്‍മ്മാണ പ്രവൃത്തികള്‍ ഏതുഭാഗം മുതല്‍ ഏതുഭാഗം വരെ നിര്‍മ്മിക്കാനാണ് നിശ്ചയിച്ചിരുന്നതെന്നും, നിര്‍മ്മാണ പ്രവൃത്തികള്‍ എത്രത്തോളം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞുവെന്നും വിശദമാക്കാമോ; 

(സി)പ്രസ്തുത പുറംബണ്ട് നിര്‍മ്മാണ പ്രവൃത്തികള്‍ കുറ്റമറ്റ രീതിയിലാണോ നടക്കുന്നത്; ആയത് നിരീക്ഷിക്കുന്നതിന് നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുളള സംവിധാനം എന്താണെന്ന് വ്യക്തമാക്കാമോ? 

4833

പയ്യന്നൂര്‍ ""രാജഗിരി വാട്ടര്‍ഷെഡ് പദ്ധതി'' 


ശ്രീ. സി. കൃഷ്ണന്‍

(എ)പയ്യന്നൂര്‍ നിയോജകമണ്ധലത്തില്‍ ചെറുപുഴ ഗ്രാമപഞ്ചായത്തിലെ "രാജഗിരി വാട്ടര്‍ഷെഡ് പദ്ധതി'യുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ; 

(ബി)പ്രസ്തുത പദ്ധതിക്ക് അനുമതി നല്‍കി എപ്പോള്‍ നടപ്പിലാക്കാന്‍ സാധിക്കുമെന്ന് അറിയിക്കാമോ?

4834

സഹസ്ര സരോവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ആരൂര്‍കോണം ചിറയുടെ നവീകരണം 


ശ്രീമതി പി. അയിഷാ പോറ്റി

(എ)സഹസ്ര സരോവര്‍ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കാന്‍ ഉദ്ദേശിച്ചത് ഏതുവര്‍ഷം മുതലാണ്; 

(ബി)ഒന്നാം ഘട്ടത്തില്‍ എത്ര കുളങ്ങളെ പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്; അവ ഏതെല്ലാമാണ്; പ്രസ്തുത കുളങ്ങളുടെ നവീകരണം ആരംഭിച്ചിട്ടുണ്ടോ; നിലവിലുള്ള സ്ഥിതി വ്യക്തമാക്കുമോ; 

(സി)പ്രസ്തുത പദ്ധതിയിലേയ്ക്ക് നിര്‍ദ്ദേശിച്ച കൊട്ടാരക്കര നിയോജകമണ്ധലത്തിലെ വെളിയം ഗ്രാമപഞ്ചായത്തിലെ "ആരൂര്‍കോണം' ചിറയുടെ നവീകരണം എന്നത്തേയ്ക്ക് ആരംഭിക്കും; വ്യക്തമാക്കാമോ?

4835

ചാത്തന്നൂര്‍ മണ്ധലത്തിലെ മണ്ണ് സംരക്ഷണ പദ്ധതികള്‍ക്ക് ഭരണാനുമതി 


ശ്രീ. ജി. എസ്. ജയലാല്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മണ്ണ് സംരക്ഷണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട എത്ര പദ്ധതികള്‍ അംഗീകാരത്തിന് വേണ്ടി കൊല്ലം ജില്ലയില്‍ നിന്നും നല്‍കിയിട്ടുണ്ടെന്നും അത് ഏതൊക്കെയാണെന്നും അറിയിക്കുമോ; 

(ബി)പ്രസ്തുത പദ്ധതികളില്‍ ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിലെ എത്ര പദ്ധതികള്‍ ഉള്‍പ്പെട്ടിരുന്നുവെന്നും അതില്‍ ഏതൊക്കെ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയെന്നും വ്യക്തമാക്കുമോ; 

(സി)ചാത്തന്നൂര്‍ മണ്ഡലത്തിലേക്കുളള പദ്ധതികള്‍ക്ക് ഒന്നുംതന്നെ ഭരണാനുമതി നല്‍കിട്ടില്ലായെങ്കില്‍ ആയത് എന്തുകൊണ്ടൊണെന്ന് വ്യക്തമാക്കുമോ?

4836

കാസറഗോഡ് ജില്ലയില്‍ കൃഷി ഓഫീസര്‍മാരെ നിയമിക്കാന്‍ നടപടി

 
 ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

(എ) കാസറഗോഡ് ജില്ലയില്‍ സ്ഥിരമായി കൃഷി ഓഫീസര്‍മാര്‍ ഇല്ലാത്ത എത്ര കൃഷിഭവനുകള്‍ ഉണ്ടെന്ന് വിശദമാക്കാമോ; 

(ബി) ഇവിടങ്ങളില്‍ കൃഷി ഓഫീസര്‍മാരെ നിയമിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?

4837

കൃഷി അസിസ്റ്റന്‍റ് ഗ്രേഡ്-കക ന്‍റെ ഒഴിവുകള്‍ നികത്താന്‍ നടപടി 


ശ്രീ. ഇ. ചന്ദ്രശേഖരന്‍

(എ)സംസ്ഥാനത്ത് കൃഷി അസിസ്റ്റന്‍റ് ഗ്രേഡ് -കക ന്‍റെ എത്ര ഒഴിവുകളാണ് ഉള്ളതെന്ന് ജില്ല തിരിച്ച കണക്കുകള്‍ വ്യക്തമാക്കാമോ; 

(ബി)ഒഴിവുകള്‍ നികത്തുന്നതിനായി നടപടികള്‍ സ്വീകരിക്കുമോ?

4838

കര്‍ഷകരുടെ മാതൃകാ സംരംഭങ്ങള്‍ക്ക് പ്രോല്‍സാഹനം 


 ശ്രീ. എം. എ. വാഹീദ് 
,, വി. റ്റി. ബല്‍റാം 
,, ഷാഫി പറന്പില്‍ 
,, പി. എ. മാധവന്‍ 

(എ) മൃഗസംരക്ഷണ വകുപ്പ് കര്‍ഷകരുടെ മാതൃകാ സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി) എന്തെല്ലാം ലക്ഷ്യങ്ങളാണ് പ്രസ്തുത പദ്ധതി മുഖേന കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; 

(സി) എന്തെല്ലാം സഹായങ്ങളാണ് പ്രസ്തുത പദ്ധതിയനുസരിച്ച് ലഭിക്കുന്നത്; വിശദമാക്കുമോ; 

(ഡി) പ്രസ്തുത പദ്ധതിയനുസരിച്ച് എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.