UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

4903


സാമൂഹ്യനീതി വകുപ്പിനുള്ള കേന്ദ്രപദ്ധതി വിഹിതം 

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍

(എ)2013-14 വര്‍ഷത്തില്‍ സാമൂഹ്യനീതി വകുപ്പില്‍ ബഡ്ജറ്റ് വിഹിതമായി എത്ര രൂപ നീക്കിവെച്ചിട്ടുണ്ടെന്നും ഇതില്‍ എത്ര രൂപ ചെലവഴിച്ചു എന്നും വ്യക്തമാക്കുമോ; 

(ബി)2012-13, 2013-14 വര്‍ഷങ്ങളില്‍ കേന്ദ്ര വിഹിതമായി സാമൂഹ്യനീതി വകുപ്പിന് എത്ര രൂപ ലഭിച്ചു എന്നും ഏതൊക്കെ പദ്ധതികള്‍ക്കൊക്കെയാണ് തുക ലഭിച്ചത് എന്നും വെളിപ്പെടുത്തുമോ; 

(സി)ഇതില്‍ ഏതൊക്കെ പദ്ധതികള്‍ക്ക് എത്ര തുക ചെലവഴിച്ചു എന്ന് വ്യക്തമാക്കുമോ;

(ഡി)കേന്ദ്ര പദ്ധതി വിഹിതം മുഴുവന്‍ ചെലവഴിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കുമോ?

4904


സാമൂഹ്യനീതി ദിനാചരണവുമായി ബന്ധപ്പെട്ട പദ്ധതികള്‍ 

പ്രൊഫ. സി. രവീന്ദ്രനാഥ്

സാമൂഹ്യനീതി ദിനാചരണവുമായി ബന്ധപ്പെട്ട് എന്തൊക്കെ പുതിയ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

4905


സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ സാമൂഹ്യനീതി വകുപ്പില്‍ നിന്നുള്ള കൌണ്‍സിലര്‍മാരുടെ ചുമതലകള്‍ 

ശ്രീ. രാജു എബ്രഹാം

(എ)സര്‍ക്കാര്‍ സ്കൂളുകളില്‍ സാമൂഹികനീതി വകുപ്പിനു കീഴിലായി കൌണ്‍സലര്‍മാരെ നിയോഗിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇവരുടെ അടിസ്ഥാന യോഗ്യത എന്താണ്; ഒരു കൌണ്‍സലര്‍ക്ക് എത്ര സ്കൂളുകളുടെ ചുമതലയാണ് നല്‍കിയിട്ടുള്ളത്; ഇവര്‍ക്ക് പ്രതിമാസം നല്‍കുന്ന തുകയെന്ത്; എന്തൊക്കെയാണ് ഇവര്‍ക്കു നല്‍കിയിട്ടുള്ള ചുമതലകള്‍; ഇവരുടെ നിയമനരീതി എപ്രകാരമാണ്; 

(ബി)സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന ഈ സേവനം എയ്ഡഡ് സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും ബാധകമാക്കേണ്ടതല്ലേ എന്ന് വ്യക്തമാക്കുമോ; 

(സി)പൊതുവിദ്യാലയങ്ങളിലെല്ലാം ഇത്തരം കൌണ്‍സലര്‍മാരുടെ സേവനം വ്യാപിപ്പിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ ഇതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെ എന്ന് വിശദമാക്കാമോ; എന്നു മുതല്‍ ഈ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ?

4906


"ശ്രുതി തരംഗം' പദ്ധതി 

ശ്രീമതി കെ. എസ്. സലീഖ 

(എ)സാമൂഹ്യനീതിവകുപ്പിന്‍റെ പദ്ധതികളുടെ നടത്തിപ്പിനായി നിയോഗിക്കപ്പെട്ടിട്ടുള്ള തസ്തികകളില്‍ എത്ര ഒഴിവ് നിലവിലുണ്ട് ; തസ്തിക തിരിച്ച് വ്യക്തമാക്കുമോ ; 

(ബി)പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ക്കായി 2013-14 സാന്പത്തികവര്‍ഷം അനുവദിച്ച തുക എത്ര ; ലഭിച്ച കേന്ദ്ര സഹായം എത്ര ; ഇവയില്‍ 2013 ഡിസംബര്‍ 31 വരെ എന്ത് തുക ചെലവായി ; എത്ര തുക ചെലവാക്കാന്‍ ബാക്കിയുണ്ട് വ്യക്തമാക്കുമോ ; 

(സി)സാമൂഹ്യസുരക്ഷാമിഷന്‍ വഴി സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന "ശ്രുതിതരംഗം' പദ്ധതിയായ കോക്ലിയര്‍ ഇംപ്ലാന്‍റ് ചികിത്സമൂലം എത്ര കുട്ടികളുടെ ചികിത്സ നാളിതുവരെ നടന്നു ; ആയതിന് ചെലവഴിച്ച തുക എത്ര ;

(ഡി)ഇത്തരം കുട്ടികളുടെ തുടര്‍ചികിത്സ എപ്രകാരം നടത്തി വരുന്നു ; വിശദമാക്കുമോ ;

(ഇ)ഇത്തരത്തില്‍ ഓരോ വര്‍ഷവും എത്ര കുട്ടികളെ ചികിത്സിക്കാനാണ് മിഷന്‍ ഉദ്ദേശിക്കുന്നത് ; വ്യക്തമാക്കുമോ ;

(എഫ്)സാമൂഹ്യ സുരക്ഷാ മിഷന്‍ വഴി നടപ്പാക്കുന്ന ശ്രുതിതരംഗം പദ്ധതിയില്‍ സ്റ്റോര്‍ പര്‍ച്ചേയ്സ് മാന്വല്‍ പ്രകാരമുള്ള വ്യവസ്ഥകള്‍ പാലിക്കാതെ ടെന്‍ണ്ടര്‍ ഒഴിവാക്കി ഏതെല്ലാം സ്വകാര്യ കന്പനികളില്‍നിന്നും എത്ര കോക്ലിയര്‍ ഇംപ്ലാന്‍റ് വാങ്ങി ; എന്ത് തുക ഇതിനായി ചെലവാക്കി ; വ്യക്തമാക്കുമോ ;

(ജി)ഇതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടോ ; ഇല്ലെങ്കില്‍ നിയമവിധേയമല്ലാത്ത പ്രസ്തുത വാങ്ങല്‍ സംബന്ധിച്ച് ഉന്നതതല അനേ്വഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമോ ; വ്യക്തമാക്കുമോ ?

4907


കുടുംബശ്രീ പദ്ധതി പ്രവര്‍ത്തനം 

ഡോ. ടി. എം. തോമസ് ഐസക് 
ശ്രീമതി കെ. എസ്. സലീഖ 
'' കെ. കെ. ലതിക 
'' പി. അയിഷാ പോറ്റി

(എ)ദാരിദ്ര്യംനിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ നായനാര്‍ സര്‍ക്കാര്‍ 1998 ല്‍ ആരംഭിച്ച കുടുംബശ്രീ പദ്ധതിയുടെ 12-ാം പദ്ധതി കാലയളവിലെ ഇതേവരെയുള്ള പ്രവര്‍ത്തനം സംബന്ധിച്ച് അവലോകനം നടത്തിയിട്ടുണ്ടോ; 

(ബി)ജനങ്ങളുടെ സാന്പത്തികവും സാമൂഹ്യപരവുമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ഈ കാലയളവില്‍ കുടുംബശ്രീ പദ്ധതി പ്രവര്‍ത്തനം വഴി എന്തുമാത്രം സാധ്യമായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; 

(സി)കുടുംബ്രശീയുടെ പരിഗണനയിലുള്ള നൂതന സംരംഭങ്ങള്‍ വെളിപ്പെടുത്താമോ?

4908


ദേശീയതലത്തില്‍ കുടുംബശ്രീ 

ശ്രീമതി കെ. എസ്. സലീഖ

(എ)സാമൂഹ്യ-സാന്പത്തിക-സ്ത്രീശാക്തീകരണ മേഖലകളിലെ കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കുന്നതിനായി ഏതൊക്കെ സംസ്ഥാനങ്ങളുമായി കുടുംബശ്രീ ധാരണാപത്രം ഒപ്പിട്ടു; 

(ബി)പ്രസ്തുത ധാരണാപത്രത്തില്‍ നിഷ്കര്‍ഷിച്ചിട്ടുള്ള വസ്തുതകള്‍ എന്തൊക്കെ ആണെന്ന് വ്യക്തമാക്കുമോ; 

(സി)കുടുംബശ്രീയെ നാഷണല്‍ റിസോഴ്സ് ഓര്‍ഗനൈസേഷനായി അംഗീകരിച്ചതെന്നാണ്; അതിനായി ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ സ്വീകരിച്ച മാനദണ്ധങ്ങള്‍ എന്തൊക്കെയായിരുന്നു; വിശദമാക്കുമോ; 

(ഡി)നിലവില്‍ കുടുംബശ്രീയില്‍ അംഗങ്ങള്‍ ആയിട്ടുള്ളവര്‍ സംസ്ഥാനത്ത് എത്രപേരുണ്ടെന്നാണ് കണക്കാക്കുന്നത്; 60 വയസ്സു കഴിഞ്ഞ കുടുംബശ്രീ അംഗങ്ങള്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നല്‍കുന്നതിന് എന്തൊക്കെ നടപടികള്‍ നാളിതുവരെ സ്വീകരിച്ചിട്ടുണ്ട്; വിശദാംശം നല്‍കുമോ ? 

4909


പി.ഡബ്യു.ഡി.വി. ആക്ട്-2005 പരിഷ്കരണം 

ശ്രീ. ഇ. കെ. വിജയന്‍ 

(എ)കുടുംബത്തിനുളളില്‍ സംഭവിക്കുന്ന അക്രമം, വിവേചനം തുടങ്ങിയവയില്‍ നിന്നും വനിതകളെ സംരക്ഷിക്കുന്നതിനായി 2005ല്‍ നിലവില്‍ വന്ന ഗാര്‍ഹിക പീഡനത്തില്‍ നിന്നും വനിതകളെ സംരക്ഷിക്കുന്ന നിയമം പി.ഡബ്ല്യൂ. ഡി. വി.ആക്ട് -2005 കാലോചിതമായി പരിഷ്ക്കരിക്കേണ്ടതിന്‍റെ ആവശ്യകത ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി)എങ്കില്‍ അതിനാവശ്യമായ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത്;

(സി)പി.ഡബ്ല്യൂ. ഡി. വി. നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുളള സേവനദാതാക്കള്‍ നേരിടുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് വനിതാ കമ്മീഷന്‍ എന്തെങ്കിലും ശുപാര്‍ശകള്‍ സമര്‍പ്പിച്ചിട്ടുണ്ടോ; 

(ഡി)ഉണ്ടെങ്കില്‍ അതിന്മേല്‍ സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?

4910


വിധവകളായ നിര്‍ദ്ധന യുവതികള്‍ക്ക് ധനസഹായം 

ശ്രീ. കെ. മുരളീധരന്‍ 
'' ഡൊമിനിക് പ്രസന്‍റേഷന്‍ 
'' വര്‍ക്കല കഹാര്‍ 
'' കെ. ശിവദാസന്‍ നായര്‍

(എ)സാമൂഹ്യനീതി വകുപ്പ് വിധവകളായ നിര്‍ദ്ധന യുവതികള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പദ്ധതി വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)പദ്ധതിയിലേയ്ക്കുള്ള ധനസമാഹരണം എങ്ങനെ നടത്തുവാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ; 

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

4911


സാമൂഹ്യക്ഷേമ പദ്ധതികള്‍ കാലോചിതമായി പരിഷ്ക്കരിക്കാന്‍ നടപടി 

ശ്രീ. സി. എഫ്. തോമസ് 
,, മോന്‍സ് ജോസഫ് 
,, തോമസ് ഉണ്ണിയാടന്‍ 
,, റ്റി. യു. കുരുവിള 

(എ)സ്ത്രീസുരക്ഷയ്ക്കും, കുട്ടികളുടെയും, മുതിര്‍ന്നവരുടെയും സംരക്ഷണത്തിനും സാമൂഹ്യ ക്ഷേമവകുപ്പ് നടപ്പിലാക്കുന്ന പദ്ധതികള്‍ കാലോചിതമായി പരിഷ്ക്കരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ; 

(ബി)ഇവരുടെ ക്ഷേമത്തിന് ആരംഭിച്ച പ്രസ്തുത പദ്ധതികളും പുതുതായി ആരംഭിക്കുവാന്‍ പോകുന്ന പദ്ധതികളും എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?

4912


സാമൂഹ്യക്ഷേമപദ്ധതികള്‍ 

ശ്രീ. പി.കെ.ബഷീര്‍

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പ്രഖ്യാപിച്ചിട്ടുളള സാമൂഹ്യസുരക്ഷാപദ്ധതികള്‍, പ്രത്യേകിച്ച് സ്ത്രീകള്‍, കുട്ടികള്‍, അഗതികള്‍, വികലാംഗര്‍, വൃദ്ധര്‍ ഇവരുടെ ക്ഷേമത്തിനായുളള പദ്ധതികള്‍ ഏതെല്ലാമാണ്;

(ബി)ഓരോ ക്ഷേമപദ്ധതികളുടേയും വിശദാംശങ്ങളും അര്‍ഹത, മാനദണ്ധങ്ങള്‍, അപേക്ഷ ആര്‍ക്കാണ് സമര്‍പ്പിക്കേണ്ടത് എന്നീ വിവരങ്ങളും ലഭ്യമാക്കുമോ?

4913


ക്ഷേമ പെന്‍ഷനുകള്‍ക്കുള്ള അക്തഹത 

ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍ 

(എ)ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ ക്ഷേമ പെന്‍ഷനുകള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടോ;
(ബി)എങ്കില്‍ ഏതെല്ലാം ക്ഷേമ പെന്‍ഷനുകളാണ് ഒരേ സമയം ലഭിക്കാന്‍ അര്‍ഹതയുള്ളതെന്ന് വ്യക്തമാക്കാമോ?

4914


ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക 

ശ്രി. കെ. കെ. ജയചന്ദ്രന്‍

(എ)ക്ഷേമപെന്‍ഷനുകള്‍ കുടിശ്ശികയാകാന്‍ ഇടയായ സാഹചര്യം വിശദീകരിക്കാമോ;

(ബി)ക്ഷേമപെന്‍ഷന്‍ കുടിശ്ശിക അടിയന്തരമായി കൊടുത്ത് തീര്‍ക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

4915


വൃദ്ധജനങ്ങളുടെ ക്ഷേമത്തിനായുള്ള പുതിയ പദ്ധതികള്‍ 

ശ്രീ. ഇ. പി. ജയരാജന്‍ 
,, എസ്. ശര്‍മ്മ 
,, കെ. രാധാകൃഷ്ണന്‍ 
,, സാജു പോള്‍ 

(എ)വൃദ്ധജനസമൂഹത്തിന്‍റെ സാമൂഹ്യ-സാന്പത്തിക-ആരോഗ്യ പരിപാലന കാര്യങ്ങളില്‍ സര്‍ക്കാരിന്‍റെ പ്രഖ്യാപിത നയത്തിന്‍റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ ; 

(ബി)വാര്‍ദ്ധക്യകാല പെന്‍ഷന്‍ കാലികമായി വര്‍ദ്ധിപ്പിക്കാന്‍ തയ്യാറാകുമോ ;

(സി)വൃദ്ധജനങ്ങളുടെ ക്ഷേമത്തിനായുള്ള പുതിയ പദ്ധതികള്‍ എന്തൊക്കെയാണ് ; 

(ഡി)ജനസംഖ്യയുടെ എത്രശതമാനം വൃദ്ധജനങ്ങള്‍ സംസ്ഥാനത്തുണ്ട് ; ഇവരില്‍ ഒരു ക്ഷേമപദ്ധതിയിന്‍ കീഴിലും വരാത്തവര്‍ എത്ര ?

4916


വാര്‍ദ്ധക്യകാല പെന്‍ഷന്‍ ലഭിക്കുന്നതിനുളള മാനദണ്ധങ്ങള്‍ 

ശ്രീ. റ്റി.എ.അഹമ്മദ് കബീര്‍

(എ)വാര്‍ദ്ധക്യകാല പെന്‍ഷന്‍ ലഭിക്കുന്നതിനുളള മാനദണ്ധങ്ങള്‍ വ്യക്തമാക്കാമോ;

(ബി)വാര്‍ദ്ധക്യകാല പെന്‍ഷന്‍ ലഭിക്കുന്നതിന് അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകള്‍ ഏതെല്ലാം;

(സി)പ്രായപൂര്‍ത്തിയായ ആണ്‍മക്കളുടെ സംരക്ഷണത്തിലുളള മാതാപിതാക്കള്‍ക്ക് വാര്‍ദ്ധക്യകാല പെന്‍ഷന്‍ ലഭിക്കുമോ; എങ്കില്‍ ഉത്തരവിന്‍റെ കോപ്പി ലഭ്യമാക്കാമോ?

4917


റീജിയണല്‍ സെന്‍റര്‍ ഫോര്‍ ഫിസിക്കലി ഹാന്‍റിക്യാപ്ഡ് ആന്‍റ് റിസര്‍ച്ച് 

ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍ 
,, ലൂഡി ലൂയിസ് 
,, പാലോട് രവി 
,, ഷാഫി പറന്പില്‍

(എ)റീജിയണല്‍ സെന്‍റര്‍ ഫോര്‍ ഫിസിക്കലി ഹാന്‍റിക്യാപ്ഡ് ആന്‍റ് റിസര്‍ച്ച് എന്ന സ്ഥാപനം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ; 

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതു വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)ആരെല്ലാമാണ് ഇതുമായി സഹകരിക്കുന്നത്; വിശദമാക്കുമോ;

(ഡി)പദ്ധതി നടത്തിപ്പിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദംശങ്ങള്‍ എന്തെല്ലാം?

4918


വികലാംഗര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് 

ശ്രീ. പി. ഉബൈദുള്ള

(എ)സംസ്ഥാനത്തെ വികലാംഗരുടെ കണക്കെടുപ്പും തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും ഏതെല്ലാം സ്ഥാപനങ്ങള്‍ എത്ര പ്രാവശ്യം വീതം നടത്തിയിട്ടുണ്ടെന്നതിന്‍റെ വിശദവിവരം നല്കാമോ; 

(ബി)സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ ഇതേവരെ എത്ര പ്രാവശ്യം തിരിച്ചറിയല്‍ കാര്‍ഡു വിതരണം നടത്തിയിട്ടുണ്ടെന്നും ഒട്ടാകെ എത്ര പേര്‍ക്ക് കാര്‍ഡ് നല്കിയിട്ടുണ്ടെന്നും എന്തു തുക ഇതിനായി ചെലവഴിച്ചിട്ടുണ്ടെന്നും വിശദമാക്കുമോ; 

(സി)സാമൂഹ്യസുരക്ഷാ മിഷന്‍ വികലാംഗരുടെ കണക്കെടുപ്പും കാര്‍ഡുവിതരണവും നടത്തിയിട്ടുണ്ടോ; എങ്കില്‍ എത്ര പേര്‍ക്ക് കാര്‍ഡു വിതരണം നടത്തിയെന്നും എന്തു തുക ചെലവഴിച്ചുവെന്നും അറിയിക്കുമോ; 

(ഡി)സംസ്ഥാന വികലാംഗക്ഷേമ കമ്മീഷണര്‍ ഓഫീസിന്‍റെ ആഭിമുഖ്യത്തില്‍ കണക്കെടുപ്പും കാര്‍ഡുവിതരണവും നടത്തിയിട്ടുണ്ടോ; എങ്കില്‍ എത്ര പേര്‍ക്ക് കാര്‍ഡു നല്കി എന്നും എന്തു തുക ചെലവായി എന്നും വ്യക്തമാക്കുമോ?

4919


18 വയസ്സിന് മുന്പുള്ള വിവാഹങ്ങള്‍ക്ക് സാധൂകരണം നല്‍കു ന്നതിനുള്ള നടപടി 

ശ്രീ. പി. ഉബൈദുള്ള

(എ)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് നിലവിലുള്ള നടപടിക്രമങ്ങള്‍ എന്തെല്ലാമാണെന്ന് വിശദീകരിക്കാമോ ; 

(ബി)സാമൂഹ്യ-കുടുംബപരമായ കാരണങ്ങളാല്‍ 18 വയസ്സിനു മുന്‍പ് നടന്ന വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഇളവുകള്‍ നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ ; വിശദമാക്കുമോ ; 

(സി)ഇത്തരം വിവാഹങ്ങള്‍ക്ക് സാധൂകരണം നല്‍കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ; ഇത് സംബന്ധിച്ച് എന്തെങ്കിലും സര്‍ക്കുലറുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ ; എങ്കില്‍ പ്രസ്തുത സര്‍ക്കുലറിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ ?

4920


മംഗല്യനിധി 

ശ്രീ. എ. കെ. ശശീന്ദ്രന്‍ 
,, തോമസ് ചാണ്ടി

(എ)പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹധനസഹായത്തിനായി രൂപം നല്‍കിയ മംഗല്യനിധിയില്‍ ആകെ എത്ര രൂപ പിരിഞ്ഞുകിട്ടിയെന്ന് വ്യക്തമാക്കാമോ; 

(ബി)ഇതില്‍ നിന്നും എത്ര രൂപ ധനസഹായമായി നല്‍കിയെന്ന് വെളിപ്പെടുത്തുമോ; 

(സി)ധനസഹായം നല്‍കാനുള്ള മാനദണ്ധങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ; 

(ഡി)ഏതൊക്കെ കാറ്റഗറിയില്‍ ഉള്ളവര്‍ക്കാണ് ധനസഹായം നല്‍കുന്നതെന്നും, എത്ര രൂപവരെ വാര്‍ഷികവരുമാനമുള്ള കുടുംബത്തിലെ പെണ്‍കുട്ടികള്‍ക്കാണെന്നും, പരമാവധി എത്ര രൂപ വരെ ധനസഹായം നല്‍കുമെന്നും അറിയിക്കുമോ? 

4921


മംഗല്യനിധി പദ്ധതി 

ശ്രീ. ബി. സത്യന്‍

(എ)പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹധനസഹായത്തിനായി രൂപം നല്‍കിയ മംഗല്യനിധിയില്‍ നിന്നും സഹായം ലഭ്യമാകുന്നില്ല എന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി)ഈ പദ്ധതി പ്രകാരം അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നതിന് സ്വീകരിക്കുന്ന മാനദണ്ധം വിശദമാക്കുമോ;

(സി)ഈ പദ്ധതിയില്‍ നിന്നും സഹായത്തിനായി തിരുവനന്തപുരം ജില്ലയില്‍ നിന്നും എത്ര അപേക്ഷകളാണ് ലഭിച്ചിട്ടുള്ളതെന്ന് ബ്ലോക്ക് തിരിച്ച് വ്യക്തമാക്കാമോ? 

4922


അനാഥാലയങ്ങളിലെ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ നടപടി 

ശ്രീ. ചിറ്റയം ഗോപകുമാര്‍

(എ)സംസ്ഥാനത്തെ ചില അനാഥാലയങ്ങളില്‍ പെണ്‍കുട്ടികളെ ലൈംഗികമായും മറ്റും ചൂഷണം ചെയ്തുവരുന്നത് സംബന്ധിച്ച പരാതി ലഭിച്ചിട്ടുണ്ടോ; 

(ബി)എങ്കില്‍ ആയത് സംബന്ധിച്ചുള്ള അന്വേഷണവിവരങ്ങളുടെ വിശദാംശം അറിയിക്കുമോ; 

(സി)അനാഥാലയങ്ങളിലെ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് നിലവില്‍ എന്തൊക്കെ ക്രമീകരണങ്ങളാണുള്ളതെന്നറിയിക്കുമോ; 

(ഡി)അനാഥാലയങ്ങളില്‍ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് എല്ലാ മാസവും കൃത്യമായ പരിശോധന നടത്തുന്നതിന് വ്യവസ്ഥ ചെയ്യുമോ; ആയതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രത്യേക സ്ക്വാഡ് രൂപീകരിക്കുന്നതിന് തയ്യാറാകുമോ? 

4923


അനാഥാലയങ്ങള്‍ക്കെതിരെയുള്ള പരാതികള്‍ 

ശ്രീ. ഇ. ചന്ദ്രശേഖരന്‍

(എ)സംസ്ഥാനത്ത് വൃത്തിഹീനമായതും മനുഷ്യത്വരഹിത മായി പ്രവര്‍ത്തിക്കുന്നതുമായ അനാഥാലയങ്ങള്‍ക്കെതിരെയുള്ള പരാതികള്‍ ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ; 

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ആകെ എത്ര പരാതികളാണ് ലഭിച്ചത്; പ്രസ്തുത പരാതികളിന്മേല്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ? 

4924


അനാഥാലയങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ 

ശ്രീമതി പി. അയിഷാ പോറ്റി

(എ)ക്രിമിനല്‍ കേസുകള്‍ നേരിടുന്ന എത്ര അനാഥമന്ദിരങ്ങള്‍ നിലവിലുണ്ടെന്നറിയുമോ; എങ്കില്‍ പ്രസ്തുത മന്ദിരങ്ങളുടെയും നേരിടുന്ന കേസുകളുടെയും വിശദാംശങ്ങള്‍ ലഭ്യമാക്കുമോ? 

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അനാഥമന്ദിരങ്ങളില്‍ നിന്നും കുട്ടികളെ കാണാതായതിന്‍റെ പേരിലും മന്ദിരങ്ങളില്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതുമായി ബന്ധപ്പെട്ടും എത്ര ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അറിയുമോ; 

(സി)അനാഥാലയങ്ങളുടെ മറവില്‍ വിദേശങ്ങളില്‍ നിന്നും പണമെത്തുന്നത് പരിശോധിക്കാന്‍ സാമൂഹ്യനീതി വകുപ്പ് സംവിധാനം ഏര്‍പ്പെടുത്തുമോ? 

4925


കുട്ടികളെ ദത്തെടുക്കുന്നതിനുളള നടപടികള്‍ 

ശ്രീ. എ.എം.ആരിഫ്

(എ)സംസ്ഥാനത്ത് അനാഥക്കുട്ടികളെ സംരക്ഷിക്കുന്ന എത്ര കേന്ദ്രങ്ങളുണ്ട്; 

(ബി)പ്രസ്തുത കേന്ദ്രങ്ങളില്‍ നിന്നും കുട്ടികളെ ദത്തെടുക്കുന്നതിനുളള നടപടികള്‍ വിശദമാക്കാമോ?

4926


അംഗന്‍വാടികളുടെ പാചകവാതക കണക്ഷന്‍ 

ശ്രീമതി കെ. കെ. ലതിക

(എ)സംസ്ഥാനത്തെ അംഗന്‍വാടികള്‍ക്ക് പാചകവാതക കണക്ഷന്‍ എടുത്തിരിക്കുന്നത് അതത് തദ്ദേശഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാരുടെ പേരിലാണെന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി)പാചക വാതക കണക്ഷന്‍ ആധാറുമായി ബന്ധിപ്പിക്കുന്പോള്‍ സെക്രട്ടറിമാരുടെ പേരില്‍ ഒന്നിലധികം കണക്ഷനുകള്‍ നിലനില്‍ക്കാത്ത സാഹചര്യം ഉണ്ടാവുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(സി)അംഗന്‍വാടികളിലേക്ക് വിപണിവില കൊടുത്ത് പാചകവാതക സിലിണ്ടര്‍ വാങ്ങേണ്ട സാഹചര്യം ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ?

4927


അംഗന്‍വാടികള്‍ക്ക് കെട്ടിടം പണിയുന്നതിനുള്ള ധനസഹായo

ശ്രീമതി ഗീതാ ഗോപി

(എ)അംഗന്‍വാടികള്‍ക്ക് കെട്ടിടം പണിയുന്നതിന് സാമൂഹ്യനീതി വകുപ്പ് ധനസഹായം നല്‍കുന്നുണ്ടോ; ഉണ്ടെങ്കില്‍ അതിന്‍റെ വ്യവസ്ഥകള്‍ വിശദമാക്കുമോ; 

(ബി)നാട്ടിക നിയോജക മണ്ധലത്തില്‍ സ്വന്തമായി 5 സെന്‍റ് സ്ഥലമുള്ള 8 അംഗന്‍വാടികള്‍ക്ക് കെട്ടിടം പണിയാനുള്ള പ്രൊപ്പോസല്‍ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ?

4928


നബാര്‍ഡ് സഹായത്തോടെ അംഗന്‍വാടികള്‍ക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ പദ്ധതി 

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)നബാര്‍ഡിന്‍റെ ധനസഹായത്തോടെ അംഗന്‍വാടികള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള പദ്ധതി പരിഗണനയിലുണ്ടോ;

(ബി)എങ്കില്‍, ഇതിനായി തെരെഞ്ഞെടുത്ത എത്ര അംഗന്‍വാടികള്‍ താനൂര്‍ നിയോജക മണ്ധലത്തിലുണ്ടെന്ന് വെളിപ്പെടുത്തുമോ;

(സി)എന്നത്തേയ്ക്ക് ഈ പദ്ധതി നടപ്പാക്കാനാകുമെന്ന് വിശദമാക്കുമോ?

4929


കല്ല്യാശ്ശേരിയിലെ അംഗന്‍വാടികള്‍ 

ശ്രീ. റ്റി. വി. രാജേഷ്

(എ)ഭരണാനുമതി ലഭിച്ച കല്ല്യാശ്ശേരി നിയോജകമണ്ധലത്തിലെ ചെറുതാഴം ഗ്രാമ പഞ്ചായത്തിലെ കുളപ്പുറത്ത് മാതൃകാ അംഗന്‍വാടിയുടെ നിര്‍മ്മാണ പ്രവൃത്തി എപ്പോള്‍ ആരംഭിക്കാന്‍ കഴിയും; വിശദാംശം നല്‍കുമോ; 

(ബി)ഒരു നിയോജകമണ്ധലത്തില്‍ 5 അംഗന്‍വാടികള്‍ നവീകരിക്കുന്നതിന് ലക്ഷ്യമിട്ട് നബാര്‍ഡ് സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതി ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ കല്ല്യാശ്ശേരി മണ്ധലത്തില്‍ ഏതൊക്കെ അംഗന്‍വാടികളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് അറിയിക്കുമോ?

4930


ആറ്റിങ്ങല്‍ നിയോജക മണ്ധലത്തിലെ അംഗന്‍വാടികള്‍ 

ശ്രീ. ബി. സത്യന്‍

(എ)ആറ്റിങ്ങല്‍ നിയോജക മണ്ധലത്തില്‍ ആകെ എത്ര അംഗന്‍വാടികളുണ്ടെന്ന് പഞ്ചായത്തുകളും മുനിസിപ്പാലിറ്റിയും തിരിച്ച് വ്യക്തമാക്കാമോ; ഓരോ അംഗന്‍വാടിയുടേയും നന്പരും സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്‍റെ പേരും വ്യക്തമാക്കാമോ; 

(ബി)ഇതില്‍ സ്വന്തമായി കെട്ടിടമില്ലാത്ത അംഗന്‍വാടികള്‍ ഏതൊക്കെയാണെന്നും കെട്ടിടം പണിയുവാന്‍ സ്ഥലമില്ലാത്ത അംഗന്‍വാടികള്‍ ഏതൊക്കെയാണെന്നും വ്യക്തമാക്കാമോ?

4931


കാഞ്ഞങ്ങാട് മണ്ധലത്തിലെ അംഗന്‍വാടികള്‍ 

ശ്രീ. ഇ. ചന്ദ്രശേഖരന്‍

(എ)കാഞ്ഞങ്ങാട് മണ്ധലത്തില്‍ എത്ര അംഗന്‍വാടികളാണ് ഉള്ളതെന്നും അവ ഏതെല്ലാമാണെന്നും വ്യക്തമാക്കാമോ; 

(ബി)ഇതില്‍ സ്വന്തമായി സ്ഥലവും കെട്ടിടവും ഉള്ളവ ഏതെല്ലാമാമെന്ന് അറിയിക്കാമോ; 

(സി)വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നവയ്ക്ക് സ്ഥലവും കെട്ടിടവും ലഭ്യമാക്കാന്‍ എന്തെങ്കിലും പദ്ധതി നിലവിലുണ്ടോ എന്നറിയിക്കുമോ?

4932


രാമന്തളി ഗ്രാമപഞ്ചായത്തില്‍ അംഗന്‍വാടി 

ശ്രീ. സി. കൃഷ്ണന്‍

(എ)പയ്യന്നൂര്‍ നിയോജക മണ്ധലത്തിലെ രാമന്തളി ഗ്രാമപഞ്ചായത്തില്‍ പുതുതായി അംഗന്‍വാടി അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രൊപ്പോസല്‍ ലഭിച്ചിട്ടുണ്ടോ; 

(ബി)പ്രസ്തുത പ്രൊപ്പോസല്‍ പരിഗണിച്ച് അംഗന്‍വാടി അനുവദിക്കാനുള്ള നിര്‍ദ്ദേശം പരിഗണനയിലുണ്ടോ; വിശദമാക്കാമോ?

4933


ഏറനാട് മണ്ധലത്തിലെ വാളപ്ര അംഗന്‍വാടി സൈറ്റ് അപ്രൂവല്‍ 

ശ്രീ.പി.കെ.ബഷീര്‍

(എ)ഏറനാട് മണ്ഡലത്തിലെ കീഴുപറന്പ് വാളപ്ര അംഗന്‍വാടിയുടെ സൈറ്റ് അപ്രൂവല്‍ സംബന്ധിച്ച് അപേക്ഷ ലഭിച്ചിരുന്നുവോ; 

(ബി)എങ്കില്‍ ഇക്കാര്യത്തില്‍ എന്ത് നടപടിയാണ് കൈക്കൊണ്ടിട്ടു ളളത് എന്ന് വ്യക്തമാക്കുമോ; ഇത് സംബന്ധമായ എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടോയെന്ന് വിശദമാക്കുമോ?

4934


വനിതാ കമ്മീഷനിലെ ഡെപ്യൂട്ടേഷന്‍ നിയമനം 

ശ്രീ. റ്റി. വി. രാജേഷ്

(എ)സംസ്ഥാന വനിതാ കമ്മീഷനില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ഏതെല്ലാം തസ്തികകളില്‍ എത്ര പേര്‍ സേവനമനുഷ്ഠിക്കുന്നുണ്ടെന്ന് അറിയിക്കുമോ; 

(ബി)ഇതില്‍ സര്‍ക്കാര്‍ നിര്‍ബന്ധിത ഡെപ്യൂട്ടേഷന്‍ നല്‍കിയവര്‍ ആരൊക്കെയാണ്; വനിതാ കമ്മീഷനില്‍ അപേക്ഷ സമര്‍പ്പിച്ച് ഡെപ്യൂട്ടേഷന്‍ വാങ്ങിയവര്‍ ആരൊക്കെയാണ്; 

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പുതുതായി എത്ര പേര്‍ക്ക് ഡെപ്യൂട്ടേഷന്‍ നല്‍കി; അവരുടെ പേരും തസ്തികയും വിശദമാക്കുമോ; 

(ഡി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഡെപ്യൂട്ടേഷന് അപേക്ഷ നല്‍കിയവരുടെ അപേക്ഷകളില്‍ ആരുടെയെല്ലാം അപേക്ഷകള്‍ എന്തെല്ലാം കാരണങ്ങളാല്‍ നിരസിച്ചിട്ടുണ്ട്; 

(ഇ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വനിതാ കമ്മീഷനില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം നല്‍കിയവരില്‍ തിരുവനന്തപുരം നഗരത്തിലെ വിവിധ ഓഫീസുകളിലായി ലാവണമുള്ള ആരൊക്കെയാണെന്നും ജില്ലയ്ക്ക് പുറത്ത് ലാവണമുള്ള ആരൊക്കെയാണെന്നും വിശദമാക്കാമോ?

4935


ചൈല്‍ഡ് ഡെവലപ്മെന്‍റ് പ്രോജക്റ്റ് ഓഫീസര്‍ തസ്തികകള്‍ 

ശ്രീമതി ഗീതാ ഗോപി

(എ)സംസ്ഥാനത്ത് ആകെ എത്ര സി.ഡി.പി.ഒ. തസ്തികകള്‍ നിലവിലുണ്ട്:

(ബി)അതില്‍ എത്ര തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്; പ്രസ്തുത ഒഴിവുകള്‍ പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; 

(സി)തസ്തിക ഒഴിവുള്ള ഓഫീസുകളില്‍ ആര്‍ക്കാണ് അധികച്ചുമതല നല്കി വരുന്നത്; 

(ഡി)ഈ തസ്തികയില്‍ ഇപ്പോള്‍ പി.എസ്.സി. റാങ്ക് ലിസ്റ്റ് നിലവിലുണ്ടോ; 

(ഇ)ഉണ്ടെങ്കില്‍ നിയമനം നടത്തുവാന്‍ സത്വര നടപടികള്‍ സ്വീകരിക്കുമോ; 

(എഫ്)ഇല്ലെങ്കില്‍ പി.എസ്.സി. മുഖേനയുള്ള നിയമന നടപടികള്‍ ത്വരിതപ്പെടുത്തുമോ?

4936


ഐ. സി. ഡി. എസ്. സൂപ്പര്‍വൈസര്‍മാരെ സ്ഥലം മാറ്റുന്നതു സംബന്ധിച്ച മാനദണ്ധങ്ങള്‍ 

ശ്രീ. പി. തിലോത്തമന്‍

(എ)കേരള സോഷ്യല്‍ വെല്‍ഫയര്‍ സബോര്‍ഡിനേറ്റ് സര്‍വ്വീസ് സ്പെഷ്യല്‍ റൂള്‍ എന്നാണ് ഭേദഗതി ചെയ്തിട്ടുള്ളത് എന്നു അറിയിക്കുമോ; 

(ബി)ഐ. സി. ഡി. എസ്. സൂപ്പര്‍വൈസര്‍മാരെ സ്ഥലം മാറ്റുന്നതു സംബന്ധിച്ച മാനദണ്ധങ്ങള്‍ എന്തെല്ലാമാണെന്നു വ്യക്തമാക്കുമോ; 

(സി)ഐ. സി. ഡി. എസ്. സൂപ്പര്‍വൈസര്‍മാരായി സര്‍വ്വീസില്‍ കയറിയവര്‍ക്ക് മാത്രം സ്വന്തം ജില്ലയിലേയ്ക്ക് സ്ഥലം മാറ്റം നല്‍കാത്തത് എന്തുകൊണ്ടാണെന്നു വ്യക്തമാക്കുമോ?

4937


അംഗന്‍വാടി വര്‍ക്കേഴ്സ് ആന്‍റ് ഹെല്‍പ്പേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് 

ശ്രീ. പാലോട് രവി 
,, ഡൊമിനിക് പ്രസന്‍റേഷന്‍ 
,, ഷാഫി പറന്പില്‍ 
,, എ.പി. അബ്ദുള്ളക്കുട്ടി 

(എ)അംഗന്‍വാടി വര്‍ക്കേഴ്സ് ആന്‍റ് ഹെല്‍പ്പേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് രൂപീകരിക്കാന്‍ പദ്ധതിയുണ്ടോ; വിശദമാക്കുമോ; 

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ആരെല്ലാമാണ് ഇതുമായി സഹകരിക്കുന്നത്; വിശദമാക്കുമോ;

(ഡി)പദ്ധതി നടത്തിപ്പിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ?

4938


ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍ക്ക് മിനിമം പെന്‍ഷന്‍ 

ശ്രീ. സി. കൃഷ്ണന്‍

(എ)അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്ക് അനുവദിക്കപ്പെട്ട ക്വാട്ടയില്‍ ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാരായി വിരമിച്ച എത്ര പേര്‍ക്ക് മിനിമം പെന്‍ഷന് യോഗ്യമായ സര്‍വ്വീസ് ലഭിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ; 

(ബി)മിനിമം പെന്‍ഷന്‍ ലഭിക്കാന്‍ സര്‍വ്വീസ് ഇല്ലാത്തവര്‍ക്ക് മിനിമം പെന്‍ഷന്‍ ലഭിക്കുന്നതിനുവേണ്ടി അവരുടെ അംഗന്‍വാടി സര്‍വ്വീസ് കാലയളവ് കൂടി കണക്കിലെടുക്കുന്ന കാര്യം പരിഗണിക്കുമോ? 

4939


ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ തസ്തികകള്‍ 

ശ്രീമതി ഗീതാ ഗോപി

(എ)സംസ്ഥാനത്ത് ആകെ എത്ര ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ തസ്തികകള്‍ നിലവിലുണ്ട്; 

(ബി)എത്ര തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്;

(സി)ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിലെ ജോലികള്‍ തീര്‍ക്കാന്‍ ആരെയെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആരെയാണ്; 

(ഡി)ഒഴിവുള്ള തസ്തികകള്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; ഒഴിവുകളുടെ എണ്ണം ജില്ല തിരിച്ച് ലഭ്യമാക്കാമോ?

4940


സി.ഡി.പി.ഒ. തസ്തികകളിലെ സംവരണം 

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍ 
'' റോഷി അഗസ്റ്റിന്‍ 
'' പി. സി. ജോര്‍ജ് 
ഡോ. എന്‍. ജയരാജ്

(എ)സി.ഡി.പി.ഒ. തസ്തികകള്‍ വനിതകള്‍ക്കു മാത്രമായി സംവരണം ചെയ്തപ്പോള്‍ പുരുഷ ജീവനക്കാര്‍ക്ക് ലഭിക്കേണ്ട അര്‍ഹതപ്പെട്ട പ്രൊമോഷന്‍ തടസ്സപ്പെടുന്ന സാഹചര്യം സംജാതമായിട്ടുണ്ടോ; എങ്കില്‍ ആയതു പരിഹരിയ്ക്കാന്‍ നടപടി സ്വീകരിച്ചുവോ; 

(ബി)ഇപ്രകാരം സി.ഡി.പി.ഒ. തസ്തികയില്‍ വനിതാ സംവരണം നടപ്പാക്കിയ ശേഷം മിനിസ്റ്റീരിയല്‍ വിഭാഗത്തില്‍പെട്ട വനിതകളെ സി.ഡി.പി.ഒ. തസ്തികയില്‍ നിന്ന് ഒഴിവാക്കേണ്ടതായ സാഹചര്യം ഉണ്ടായൊയെന്നുള്ള വിശദാംശങ്ങള്‍ നല്കുമോ; 

(സി)ഇപ്രകാരം വനിതാ സംവരണം ഏര്‍പ്പെടുത്തിയതുമൂലം പുരുഷന്മാരായ മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്ക് പ്രമോഷന്‍ സാധ്യതകള്‍ നഷ്ടപ്പെട്ടതു പരിഹരിക്കുന്നതിനായി സ്പെഷ്യല്‍ റൂള്‍ ഭേദഗതി ചെയ്തിരുന്നുവോ; 

(ഡി)ഇപ്രകാരം സ്പെഷ്യല്‍ റൂളില്‍ ഭേദഗതി വരുത്തിയപ്പോള്‍ നിലവില്‍ ഇവര്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന പ്രമോഷന്‍ ഇല്ലാതായി എന്നതിനെപ്പറ്റിയുള്ള പരാതികള്‍ ഉയര്‍ന്നത് ശ്രദ്ധയില്‍പെട്ടുവോ; എങ്കില്‍ ആയത് പരിഹരിയ്ക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ?

4941


"കില'യുടെ പ്രസിദ്ധീകരണങ്ങള്‍

ശ്രീ.എ.എ.അസീസ്

(എ)2013-2014 സാന്പത്തിക വര്‍ഷത്തില്‍ "കില' യുടെ പ്രസിദ്ധീകരണ വിഭാഗം ഏതെല്ലാം പ്രസിദ്ധീകരണങ്ങളാണ് പ്രിന്‍റ് ചെയ്ത് പുറത്തിറക്കിയതെന്ന് വ്യക്തമാക്കുമോ; 

(ബി)കില പുറത്തിറക്കുന്ന പ്രസിദ്ധീകരണങ്ങള്‍ ഗ്രാമ പഞ്ചായത്തുകളിലെ മുഴുവന്‍ അംഗങ്ങള്‍ക്കും സൌജന്യമായി വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.