UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

4701

ക്ഷീരസംഘങ്ങളുടെ ശാക്തീകരണം 


ശ്രീ. ജോസഫ് വാഴക്കന്‍ 
,, വി. പി. സജീന്ദ്രന്‍ 
,, എം. പി. വിന്‍സെന്‍റ്
 ,, പി. എ. മാധവന്‍

(എ)ക്ഷീര സംഘങ്ങളെ ശക്തിപ്പെടുത്താനുള്ള പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(സി)ക്ഷീര സംഘങ്ങളില്‍ പാല്‍ നല്‍കിയ കര്‍ഷകര്‍ക്ക് പെന്‍ഷന്‍ നടപ്പാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി)പെന്‍ഷന്‍ തുക കൂട്ടുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ?

4702

അന്യസംസ്ഥാനങ്ങളില്‍ നിന്നു കൊണ്ടുവരുന്ന പാല്‍ 

ശ്രീ. മുല്ലക്കര രത്നാകരന്‍

(എ)പ്രതിദിനം എത്ര പാലാണ് അന്യസംസ്ഥാനങ്ങളില്‍ നിന്നു കൊണ്ടുവരുന്നത് എന്ന് കണക്കാക്കിയിട്ടുണ്ടോ; 

(ബി)ഇറക്കുമതി ചെയ്യുന്ന പാലിന്‍റെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിന് എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

4703

ക്ഷീര കര്‍ഷകര്‍ക്ക് അകപടം സംഭവിച്ചാല്‍ ധനസഹായം 


ശ്രീ. ഇ. കെ. വിജയന്‍

(എ)ക്ഷീര സഹകരണ സംഘങ്ങളില്‍ അംഗങ്ങളായിട്ടുള്ള ക്ഷീരകര്‍ഷകര്‍ക്ക് അപകടങ്ങളും മറ്റ് അത്യാഹിതങ്ങളും സംഭവിച്ചാല്‍ ധനസഹായം നല്‍കാറുണ്ടോ; വിശദാംശം നല്‍കാമോ; 

(ബി)ഇത്തരത്തില്‍ എത്ര കേസ്സുകള്‍ പരിഗണനയിലുണ്ട് ;
 
(സി)ഇവയില്‍ എത്ര എണ്ണം തീര്‍പ്പു കല്‍പ്പിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ ;
 
(ഡി)പ്രസ്തുത കേസ്സുകള്‍ക്ക് സാന്പത്തിക സഹായം നല്‍കുന്നതിന് എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചു നടപ്പിലാക്കുന്നത് ?

4704

രജിസ്റ്റര്‍ ചെയ്യപ്പെടാത്ത ഡെയറികള്‍ 


ശ്രീ. ഇ. കെ. വിജയന്‍ 

(എ)രജിസ്റ്റര്‍ ചെയ്യാത്ത എത്ര ചെറുകിട ഡെയറികള്‍ സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്നുണ്ട്; വിശദാംശം നല്‍കുമോ; 

(ബി)രജിസ്റ്റര്‍ ചെയ്യാത്ത പ്രസ്തുത ഡെയറികള്‍ക്ക് എന്തെല്ലാം സാന്പത്തികസഹായമാണു നല്‍കിവരുന്നത്;
 
(സി)പ്രസ്തുത ഡെയറികളില്‍നിന്ന് പ്രതിവര്‍ഷം എത്ര കിലോലിറ്റര്‍ പാല്‍ ശേഖരിക്കുന്നുണ്ട്; 

(ഡി)പ്രസ്തുത ഡെയറികളെ സഹകരണമേഖലയില്‍ ഉള്‍പ്പെടുത്തി വിപുലീകരിക്കുന്നതിനു നടപടി സ്വീകരിക്കുമോ? 

4705

പുരാവസ്തു മ്യൂസിയങ്ങളുടെ നവീകരണം 


ശ്രീ. പാലോട് രവി
 ,, കെ. ശിവദാസന്‍ നായര്‍ 
,, കെ. മുരളീധരന്‍

(എ)പുരാവസ്തു മ്യൂസിയങ്ങളുടെ നവീകരണത്തിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പ്രസ്തുത പദ്ധതി മുഖേന കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(സി)പ്രസ്തുത പദ്ധതി നടത്തിപ്പിനായി കേന്ദ്രസഹായം ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ഡി)പുരാവസ്തുക്കള്‍ സംരക്ഷിക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?

4706

പഴശ്ശിരാജ സ്മാരക നിര്‍മ്മാണം 


ശ്രീ. ഇ. പി. ജയരാജന്‍

(എ)കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരില്‍ നിര്‍മ്മിക്കുന്ന പഴശ്ശിരാജയുടെ സ്മാരക നിര്‍മ്മാണത്തിന് ധനസഹായം അനുവദിച്ചുകൊണ്ട് നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ടോ; 

(ബി)എങ്കില്‍ പഴശ്ശിരാജ സ്മാരക നിര്‍മ്മാണത്തിന് ധനസഹായം അനുവദിക്കുവാന്‍ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ ; 

(സി)പഴശ്ശിരാജ സ്മാരക നിര്‍മ്മാണത്തിന് എന്തു തുക ധനസഹായം നല്‍കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

4707

കലാകാരന്മാരുടെ ക്ഷേമം 


 ശ്രീ. മുല്ലക്കര രത്നാകരന്‍

കലാകാരന്മാരുടെ ക്ഷേമത്തിനും സംരക്ഷണത്തിനും വേണ്ടി എന്തെല്ലാം നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ?

4708

സുകുമാര്‍ അഴീക്കോടിന്‍റെ വീടും ഗ്രന്ഥാലയവും സ്മാരകമായി സൂക്ഷിക്കുവാനുള്ള നടപടികള്‍ 


 ശ്രീ. കെ. രാധാകൃഷ്ണന്‍

(എ) സുകുമാര്‍ അഴീക്കോടിന്‍റെ വീട് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ടോ; 

(ബി) സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചുകൊണ്ട് ഏറ്റെടുത്ത വീടും ഗ്രന്ഥാലയവും ഉള്‍പ്പെടെയുള്ളവ കേടുകൂടാതെ സൂക്ഷിക്കുവാനും പഠനകേന്ദ്ര മാക്കിമാറ്റുവാനും സ്വീകരിച്ച നടപടിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; 

(സി) പ്രസ്തുത സ്മാരകം സംരക്ഷിക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുക അനുവദിച്ചിട്ടുണ്ടോ; 
(ഡി) ഇല്ലെങ്കില്‍ അതിനുള്ള കാരണങ്ങള്‍ വ്യക്തമാ ക്കാമോ; 

(ഇ) സുകുമാര്‍ അഴീക്കോടിന്‍റെ വീടിനോടനുബന്ധിച്ചുള്ള സംരക്ഷിത സ്മാരകത്തില്‍പ്പെട്ടവയോട് പൂര്‍ണ്ണമായും സര്‍ക്കാര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിച്ചുകൊണ്ട് പ്രഖ്യാപിച്ച കാര്യങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുവാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

4709

ഗ്രാമീണ ഗ്രന്ഥശാലകളുടെ പ്രവര്‍ത്തനം 


ശ്രീ. എന്‍. ഷംസുദ്ദീന്‍ 
,, അബ്ദുറഹിമാന്‍ രണ്ടത്താണി
 ,, കെ. എം. ഷാജി 
,, കെ. എന്‍. എ. ഖാദര്‍ 

(എ)ഗ്രാമീണ ഗ്രന്ഥശാലകളുടെ പ്രവര്‍ത്തനം മന്ദീഭവിച്ചുകിടക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതിന്‍റെ കാരണങ്ങള്‍ എന്തെല്ലാമാണെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)ടെലിവിഷന്‍റെ അതിപ്രസരം, കുട്ടികളിലും സ്ത്രീകളിലും വായനാശീലത്തിലുണ്ടാക്കിയിട്ടുള്ള വിമുഖത മാറ്റിയെടുക്കാന്‍ എന്തെങ്കിലും പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ; 

(സി)ഗ്രാമീണ വായനശാലകളെ മാറിയ സാഹചര്യത്തില്‍ സാംസ്കാരിക കേന്ദ്രങ്ങളാക്കി വികസിപ്പിച്ച് ഗ്രാമീണ ജനതയുടെ പങ്കാളിത്തം ഉറപ്പാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ? 

4710

കലാകാരന്‍മാര്‍ക്ക് നല്‍കുന്ന വിവിധ ആനുകൂല്യങ്ങള്‍ 


ശ്രീ. കെ. രാജു

(എ)അവശത അനുഭവിക്കുന്ന കലാകാരന്‍മാര്‍ക്ക് നല്‍കുന്ന വിവിധ ആനുകൂല്യങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;

(ബി)കലാകാരപെന്‍ഷന്‍ അനുവദിക്കുന്നതിനുള്ള മാനദണ്ധങ്ങള്‍ വ്യക്തമാക്കാമോ;

(സി)നിലവില്‍ കലാകാരപെന്‍ഷന്‍ പ്രതിമാസം എത്രയാണ്; ഇത് വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ; കേന്ദ്രസര്‍ക്കാര്‍ കലാകാരന്‍മാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നുണ്ടോ; 

(ഡി)എങ്കില്‍ പ്രതിമാസപെന്‍ഷന്‍ എത്രയെന്ന് വ്യക്തമാക്കുമോ; ഇത് ലഭിക്കുന്നതിനുള്ള മാനദണ്ധങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?

4711

കലാമണ്ധലം കല്‍പിതസര്‍വ്വകലാശാലയുടെ വികസനപ്രവര്‍ത്തനങ്ങള്‍ 


ശ്രീ. കെ. രാധാകൃഷ്ണന്‍


(എ)കലാമണ്ധലം കല്‍പിതസര്‍വ്വകലാശാലയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി നടപ്പുസാന്പത്തികവര്‍ഷത്തെ ബഡ്ജറ്റില്‍ വകയിരുത്തിയ തുക എത്രയാണെന്ന് വ്യക്തമാക്കാമോ; 

(ബി)ഇവിടെ നടപ്പുവര്‍ഷം നടപ്പിലാക്കേണ്ട ഏതെല്ലാം പദ്ധതികള്‍ക്കാണ് ഭരണാനുമതി നല്‍കിയതെന്ന് അതിനനുവദിച്ച തുകയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടെ ലഭ്യമാക്കാമോ?

4712

കുറ്റ്യാടി പഴയ സബ്രജിസ്ട്രാര്‍ കെട്ടിടം - സംരക്ഷിത സ്മാരകം 


ശ്രീമതി കെ. കെ. ലതിക

(എ)സംരക്ഷിത സ്മാരകമാക്കുന്നതിന് ഏറ്റെടുത്തിട്ടുള്ള കുറ്റ്യാടിയിലെ പഴയ സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടത്തിന് എന്തെല്ലാം സംരക്ഷണ പ്രവൃത്തികളാണ് നടത്താന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത കെട്ടിടത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് വിശദമാക്കാമോ?

4713

കലാകാരന്മാര്‍ക്കുള്ള പെന്‍ഷന്‍ വിതരണം 


ശ്രീ. പി. തിലോത്തമന്‍ 

(എ)ഈ സര്‍ക്കാര്‍ വന്നതിനുശേഷം എത്ര കലാകാരന്മാര്‍ക്ക് പുതുതായി പെന്‍ഷന്‍ നല്‍കിയെന്ന് വ്യക്തമാക്കുമോ ; കലാകാരന്മാര്‍ക്കുള്ള പെന്‍ഷന്‍ തുക ഈ സര്‍ക്കാരിന്‍റെ കാലയളവില്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ ; വിശദവിവരം ലഭ്യമാക്കുമോ ; 

(ബി)ആലപ്പുഴ ജില്ലയില്‍ പുതുതായി എത്ര അവശകലാകാരന്മാര്‍ക്ക് പെന്‍ഷന്‍ നല്‍കിയെന്ന് വ്യക്തമാക്കാമോ ;

(സി)പെന്‍ഷനുവേണ്ടി കലാകാരന്മാരില്‍ നിന്നും ലഭിച്ച എത്ര അപേക്ഷകള്‍ ഇനിയും നടപടിയെടുക്കാതെയുണ്ടെന്ന് വ്യക്തമാക്കാമോ ;എന്തുകൊണ്ടാണ് ഇവര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ തയ്യാറാകാത്തതെന്ന് വിശദമാക്കാമോ; 

(ഡി)സംഗീത കലാകാരന്മാര്‍ക്ക് അക്കാഡമി അവാര്‍ഡ് ലഭിക്കുന്നതിന് സമര്‍പ്പിച്ചിട്ടുള്ള എത്ര അപേക്ഷകള്‍ പെന്‍ഡിംഗായി നിലവിലുണ്ട് എന്ന് വ്യക്തമാക്കാമോ ?

4714

നാടക, വാദ്യ എന്നീ കലാകാരന്‍മാര്‍ക്ക് ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ ക്ലെയിം 


ശ്രീ. റ്റി. എന്‍. പ്രതാപന്‍ 
,, അന്‍വര്‍ സാദത്ത് 
,, കെ. ശിവദാസന്‍ നായര്‍ 
,, തേറന്പില്‍ രാമകൃഷ്ണന്‍

(എ)നാടക, വാദ്യ എന്നീ കലാകാരന്‍മാര്‍ക്ക് ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ ക്ലെയിം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതു മുഖേന കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ; 

(സി)ആയതിനുള്ള ധനം എങ്ങനെയാണ് സമാഹരിക്കുന്നത്; വിശദമാക്കുമോ; 

(ഡി)ആയതിന്‍റെ അടിസ്ഥാനത്തില്‍ എന്തെല്ലാം കാര്യങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?

4715

സര്‍ക്കാര്‍ പരസ്യങ്ങള്‍ 


ശ്രീ. പി. റ്റി. എ. റഹീം 

(എ)കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് പരസ്യം നിഷേധിച്ച ഏതെങ്കിലും ദിനപത്രത്തിന് ഈ സര്‍ക്കാര്‍ പരസ്യം നല്‍കിയിരുന്നുവോ എന്ന് വ്യക്തമാക്കാമോ; 

(ബി)പിന്നീട് ഇക്കാര്യം പുന:പരിശോധിക്കുകയുണ്ടായോ; എങ്കില്‍ കാരണം വ്യക്തമാക്കാമോ; 

(സി)നിയമനടപടികള്‍ നേരിടാത്ത ഏതെങ്കിലും മലയാള ദിനപത്രത്തിന് സര്‍ക്കാര്‍ പരസ്യങ്ങള്‍ നിഷേധിക്കുന്നത് മൂലം ഈ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് വേതനം ലഭിക്കുന്നതിന് പ്രയാസം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ? 

4716

ഓരോ സാന്പത്തിക വര്‍ഷവും പരസ്യത്തിനായി വിനിയോഗിച്ച തുക 


 ശ്രീ. വി. ചെന്താമരാക്ഷന്‍

(എ) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഓരോ സാന്പത്തിക വര്‍ഷവും പരസ്യത്തിനായി വിനിയോഗിച്ച തുക എത്രയെന്ന് വിശദമാ ക്കുമോ; 

(ബി) ലഘുലേഖകള്‍, പോസ്റ്ററുകള്‍, പത്ര-ദൃശ്യ മാധ്യമങ്ങള്‍ എന്നിവയ്ക്കായി എന്തു തുകയാണ് അനുവദിച്ചതെന്ന് ഇനം തിരിച്ച് വിശദമാക്കുമോ; 

(സി) വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന ലഘുലേഖകള്‍ക്കും പോസ്റ്ററുകള്‍ക്കുമായി ഇത്ര യധികം തുക ഖജനാവില്‍ നിന്നും ചിലവഴിക്കുന്നതിന്‍റെ മാനദണ്ധം വിശദമാക്കുമോ?

4717

സ്വകാര്യ വാര്‍ത്താചാനലുകള്‍ 


ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍

(എ)സ്വകാര്യ വാര്‍ത്താചാനലുകള്‍ ഭീകരദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഇത് സമൂഹത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;

(സി)എങ്കില്‍ ഇപ്രകാരം സംപ്രേഷണം ചെയ്യുന്നത് തടയുന്നതിനുളള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ; 

4718

ടി.വി. ചാനലുകളിന്മേലുള്ള നിയന്ത്രയണം 


ശ്രീ. സി. മോയിന്‍കുട്ടി
 ,, റ്റി. എ. അഹമ്മദ് കബീര്
‍ ,, എന്‍. ഷംസുദ്ദീന്‍ 
,, പി. കെ. ബഷീര്‍

(എ)ടി.വി. ചാനലുകളുടെ അതിപ്രസരവും സ്വകാര്യ ജീവിതങ്ങളിലേയ്ക്കുള്ള കടന്നുകയറ്റവും ഗുരുതര സാമൂഹ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസത്തിന്‍റെ പേരില്‍ ആള്‍ മാറാട്ടം നടത്തുന്നതു മാധ്യമ സ്വാതന്ത്ര്യമാണെന്ന നിലപാടിനെക്കുറിച്ച് നിയമവ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ അഭിപ്രായമെന്താണെന്ന് വ്യക്തമാക്കുമോ; 

(സി)കുട്ടികളെയും യുവജനങ്ങളെയും അക്രമത്തിലേയ്ക്കും നിയമനിഷേധ നടപടികളിലേയ്ക്കും തള്ളിവിടാന്‍ പ്രേരിപ്പിക്കുന്ന പരിപാടികള്‍ മാധ്യമസ്വാതന്ത്ര്യമെന്ന പേരില്‍ അവതരിപ്പിക്കുന്ന ടി.വി. ചാനലുകളെ നിയന്ത്രിക്കാന്‍ എന്തെങ്കിലും പ്രായോഗിക നടപടികള്‍, മാധ്യമ പ്രവര്‍ത്തകരുടെ സഹകരണത്തോടുകൂടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

4719

സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ഹബ്ബ് 


ശ്രീ. സണ്ണി ജോസഫ് 
,, സി. പി. മുഹമ്മദ് 
,, കെ. മുരളീധരന്‍ 
,, പാലോട് രവി 

(എ)സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ഹബ്ബ് ആരംഭിക്കാന്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ; 

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പ്രസ്തുത പദ്ധതി മുഖേന കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)പ്രസ്തുത പദ്ധതിയുമായി സഹകരിക്കുന്നത് ആരെല്ലാമാണ്; വിശദമാക്കുമോ; 

(ഡി)പദ്ധതി നടത്തിപ്പിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ? 

4720

മീഡിയ സിറ്റി


ശ്രീ.ലൂഡി ലൂയിസ് 
,, വി.ഡി.സതീശന്‍ 
,, എ.പി. അബ്ദുളളക്കുട്ടി 
,, ബെന്നി ബെഹനാന്‍

(എ)മീഡിയ സിറ്റി ആരംഭിക്കുവാന്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇത് മുഖേന കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)പ്രസ്തുത പദ്ധതിയുമായി ആരെല്ലാമാണ് സഹകരിക്കുന്നത്; വിശദമാക്കുമോ;

(ഡി)പ്രസ്തുത പദ്ധതി നടത്തിപ്പിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

4721

ഐ&പി.ആര്‍.ഡി. പ്രസിദ്ധീകരണങ്ങളുടെ നിലവാരത്തകര്‍ച്ച 


ഡോ. കെ.ടി.ജലീല്‍

(എ)ഇന്‍ഫര്‍മേഷന്‍ ആന്‍റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ;

(ബി)പ്രസ്തുത വകുപ്പിന്‍റെ കീഴില്‍ പ്രസിദ്ധീകരിച്ചുവരുന്ന ജനപഥം പോലുളള പ്രസിദ്ധീകരണങ്ങളില്‍ സൃഷ്ടികള്‍ തെരഞ്ഞെടുക്കുന്നതിന്‍റെ മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത ലക്ഷ്യങ്ങള്‍ മറികടന്ന് എഡിറ്റോറിയല്‍ ബോര്‍ഡിലുളളവരുടെ താത്പര്യങ്ങള്‍ക്കനുസരിച്ചുളള രചനകള്‍ പ്രസിദ്ധീകരിക്കുകയും വിജ്ഞാന പ്രമേയങ്ങള്‍ പ്രസിദ്ധീകരിക്കാതിരിക്കുകയും ചെയ്യുന്നതായ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)എഡിറ്റോറിയല്‍ ബോര്‍ഡിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നവരുടെ യോഗ്യതകള്‍ നിശ്ചയിക്കപ്പെട്ടിട്ടുണ്ടോ; എങ്കില്‍ നിശ്ചിത യോഗ്യതകള്‍ ഉളളവരാണോ പ്രസ്തുത ജോലി ചെയ്യുന്നത്;വിശദമാക്കാമോ? 

4722

പി.ആര്‍.ഡി.യിലെ അസിസ്റ്റന്‍റ് എഡിറ്റര്‍മാരുടെ തസ്തികകള്‍ 


ശ്രീ. പി. ഉബൈദുള്ള

(എ)പി.ആര്‍.ഡി.യുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് എത്ര അസിസ്റ്റന്‍റ് എഡിറ്റര്‍ തസ്തിക സൃഷ്ടിച്ചിട്ടുണ്ട്; ഇതില്‍ എത്ര ഒഴിവുകള്‍ നികത്താനുണ്ട്; വ്യക്തമാക്കാമോ; 

(ബി)അസിസ്റ്റന്‍റ് എഡിറ്റര്‍ തസ്തികയ്ക്ക് ഡിപ്പാര്‍ട്ട്മെന്‍റ് ടെസ്റ്റ് പാസ്സാകണം എന്ന് നിബന്ധന നിലവിലുണ്ടോ; എങ്കില്‍ അതിന് സ്പെഷ്യല്‍ റൂള്‍സില്‍ ഭേദഗതി വരുത്തുന്നകാര്യം പരിഗണനയിലുണ്ടോ; 

(സി)എങ്കില്‍ നിലവിലുള്ള അസിസ്റ്റന്‍റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ക്ക് പ്രൊമോഷന്‍ നല്‍കി അസിസ്റ്റന്‍റ് എഡിറ്റര്‍ തസ്തികയില്‍ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കാമോ? 

4723

ഐ&പി.ആര്‍.ഡി യുടെ പ്രസിദ്ധികരണങ്ങളുടെ നിലവാരത്തകര്‍ച്ച 


ശ്രീ.പുരുഷന്‍ കടലുണ്ടി

(എ)ഐ&പി.ആര്‍.ഡിയുടെ പ്രസിദ്ധീകരണങ്ങള്‍ രാഷ്ട്രീയ പ്രചരണത്തിനുളള ഉപാധിയായി മാറിയതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ജനങ്ങളെ സര്‍ക്കാര്‍ സംവിധാനവുമയി ബന്ധിപ്പിക്കുന്നതിനാവശ്യമായ വിജ്ഞാനപ്രദമായ പംക്തികള്‍ക്ക് പകരം നിലവാരമില്ലാത്ത പംക്തികള്‍ ജനപഥം പോലുളള പ്രസിദ്ധീകരണങ്ങളില്‍ അച്ചടിച്ച് വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;

(ഡി)കച്ചവട സാധ്യതകള്‍ക്കപ്പുറം ജനങ്ങളെ സര്‍ക്കാര്‍ സംവിധാനങ്ങളുമായി അടുപ്പിക്കുന്നതിനുതകുന്ന ലേഖനങ്ങളും, ഫീച്ചറുകളും കൂടുതല്‍ ഉള്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ?

4724

നോര്‍ക്ക ഹെല്‍പ്പ് ഡെസ്ക്ക് 


ശ്രീ. വര്‍ക്കല കഹാര്‍ 
,, വി. ഡി. സതീശന്‍ 
,, എം. എ. വാഹീദ് 
,, തേറന്പില്‍ രാമകൃഷ്ണന്‍ 

(എ)നോര്‍ക്ക ഹെല്‍പ്പ് ഡെസ്ക്കുകള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇത് മുഖേന കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(സി)പ്രവാസി മലയാളികളെ സഹായിക്കാന്‍ എന്തെല്ലാം സേവനങ്ങളാണ് ഇവിടെ നടത്തിവരുന്നത്; വിശദമാക്കുമോ; 
(ഡി)ഏതെല്ലാം രാജ്യങ്ങളിലെ മലയാളികള്‍ക്കാണ് പ്രസ്തുത ഹെല്‍പ്പ് ഡെസ്ക്കിന്‍റെ സേവനം ലഭ്യമാക്കുന്നത്; വിശദമാക്കാമോ? 

4725

അന്യസംസ്ഥാനങ്ങളിലെ നോര്‍ക്ക സാറ്റലൈറ്റ് ഓഫീസുകള്‍ 


ശ്രീ. ഹൈബി ഈഡന്‍ 
,, കെ. അച്ചുതന്‍ 
,, ആര്‍. സെല്‍വരാജ്
,, വി.റ്റി. ബല്‍റാം

(എ)നോര്‍ക്ക അന്യസംസ്ഥാനങ്ങളില്‍ സാറ്റലൈറ്റ് ഓഫീസുകള്‍ ആരംഭിച്ചിട്ടുണ്ടോ; 

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇത് മുഖേന കൈവരിക്കാനുദ്ദേശിക്കന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)പ്രവാസി മലയാളികളെ സഹായിക്കാന്‍ എന്തെല്ലാം സേവനങ്ങളാണ് ഇവിടെ നടത്തി വരുന്നത്; വിശദമാക്കുമോ;

(ഡി)എതെല്ലാം സംസ്ഥാനങ്ങളിലാണ് ഇത് പ്രവര്‍ത്തിച്ച് വരുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

4726

ഗള്‍ഫ് മലയാളികള്‍ക്ക് നോര്‍ക്കയില്‍ ലഭിക്കുന്ന സഹായം 


ശ്രീ. സി. ദിവാകരന്‍

(എ)ഗള്‍ഫ് മലയാളികള്‍ക്ക് നോര്‍ക്കയില്‍നിന്ന് ലഭിക്കുന്ന സഹായങ്ങള്‍ എന്തെല്ലാമാണ്; വ്യക്തമാക്കാമോ;

(ബി)പ്രസ്തുത സഹായത്തിനായുള്ള പ്രത്യേക മാനദണ്ധങ്ങള്‍ എന്തെല്ലാമാണ്;

(സി)സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം എത്രപേര്‍ക്ക് പ്രസ്തുത സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്; വിശദമാക്കാമോ?

4727

നോര്‍ക്ക റൂട്ട്സ് ഓഫീസുകള്‍ 


ശ്രീ. റ്റി. വി. രാജേഷ്

(എ)സംസ്ഥാനത്ത് ഇപ്പോള്‍ എവിടെയൊക്കെയാണ് നോര്‍ക്ക് റൂട്ട്സ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്;

(ബി)ഇവിടങ്ങളില്‍ നിന്നും എന്തൊക്കെ സേവനങ്ങളാണ് ലഭിക്കുന്നത്; വിശദാംശം ലഭ്യമാക്കാമോ?

4728

പ്രവാസി മലയാളി സെന്‍സസ് 2013 


ശ്രീ. കെ. രാധാകൃഷ്ണന്‍

(എ)പ്രവാസി മലയാളി സെന്‍സസ് 2013 എന്ന പേരില്‍ സര്‍വ്വെ നടത്തിയിട്ടുണ്ടോ ;

(ബി)പ്രസ്തുത സര്‍വ്വെ എന്തിനുവേണ്ടിയായിരുന്നുവെന്നും സര്‍വ്വെയെ തുടര്‍ന്ന് കണ്ടെത്തിയ വിവരങ്ങള്‍ എന്തെല്ലാമാണന്നും വ്യക്തമാക്കുമോ ; 

(സി)പ്രവാസി മലയാളികളെ സംബന്ധിച്ച പൂര്‍ണ്ണമായ വിവരങ്ങള്‍ ശേഖരിക്കാതെയാണ് സര്‍വ്വെ നടത്തിയതെന്നുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(ഡി)എങ്കില്‍ പ്രസ്തുത പരാതി പരിഹരിച്ചുകൊണ്ട് ഈ സര്‍വ്വെയിലൂടെ പ്രവാസി മലയാളികളെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ ശേഖരിക്കുവാന്‍ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ ?

4729

നിതാഖത്ത് നയപ്രകാരം തിരികെയെത്തിയ മലയാളികള്‍ 


ശ്രീ. വി. ചെന്താമരാക്ഷന്‍

നിതാഖത് നിയമപ്രകാരം ജോലി നഷ്ടപ്പെട്ട് തിരികെ യെത്തിയ മലയാളിക്ക് ജോലി നല്‍കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ; നിലവില്‍ ഇവര്‍ക്കായി എന്തെല്ലാം നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കാമോ? 

4730

പ്രവാസി കലാകാരന്‍മാര്‍ക്ക് പുരസ്കാരങ്ങള്‍ 


ശ്രീ. എം. എ. വാഹീദ്
 ,, കെ. ശിവദാസന്‍ നായര്‍ 
,, ജോസഫ് വാഴക്കന്‍ 

(എ)പ്രവാസി കലാകാരന്‍മാര്‍ക്ക് പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പ്രസ്തുത പുരസ്കാരങ്ങള്‍ മുഖേന കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; 

(സി)ആയതിനുളള ധനം എങ്ങനെയാണ് സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നത് വിശദമാക്കാമോ;

(ഡി)ആയതിന്‍റെ അടിസ്ഥാനത്തില്‍ എന്തെല്ലാം കാര്യങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

4731

പ്രവാസികള്‍ക്ക് പിന്നോക്കവികസന കോര്‍പ്പറേഷന്‍ വഴി നല്‍കിയ തൊഴില്‍ വായ്പ 


ശ്രീ. പി. തിലോത്തമന്‍ 

(എ)നിതാഖത്ത് നിയമംമൂലം ജോലി നഷ്ടപ്പെട്ട് മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് നോര്‍ക്ക തൊഴില്‍ നഷ്ടപ്പെട്ടുവെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലായെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; പിന്നോക്കവികസന കോര്‍പ്പറേഷന്‍ മുഖേന ഇവര്‍ക്ക് സ്വയംതൊഴില്‍ വായ്പ ലഭ്യമാക്കുമെന്ന പ്രഖ്യാപനം നടപ്പിലാക്കിയിട്ടുണ്ടോ ; വ്യക്തമാക്കുമോ ; എത്ര പേര്‍ക്ക് പ്രസ്തുത ഇനത്തിലുള്ള വായ്പ ലഭ്യമാക്കിയെന്ന് വ്യക്തമാക്കാമോ ; 

(ബി)ജോലി നഷ്ടപ്പെട്ട് മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് പിന്നോക്കവികസന കോര്‍പ്പറേഷന്‍ വഴി നല്‍കിയ തൊഴില്‍ വായ്പ എത്രയാണെന്നതിന്‍റെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ ?

4732

പ്രവാസി ക്ഷേമ പദ്ധതികള്‍ 


ശ്രീ. കെ. ദാസന്‍

(എ)ഗള്‍ഫ് നാടുകളില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് തിരികെ വരുന്നവര്‍ക്ക് എന്‍.ഡി.പി.ആര്‍.ഇ.എം വഴി എന്തെല്ലാം സഹായ നടപടികളാണ് നടപ്പാലാക്കിയിട്ടുള്ളത്; 

(ബി)2014-15 ല്‍ പ്രവാസി ക്ഷേമത്തിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ എന്തെല്ലാം; ഇതിനായി എത്ര തുക വകയിരുത്തിയിട്ടുണ്ട്?

4733

പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്‍സ് പദ്ധതി 


ശ്രീ. വി. ശശി

(എ)നോര്‍ക്ക വകുപ്പ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്‍സ് എന്ന പദ്ധതിയിന്‍ കീഴില്‍ നടപ്പാക്കുന്ന പരിപാടികള്‍ എന്തെല്ലാം ; വ്യക്തമാക്കുമോ ; 

(ബി)പ്രസ്തുത പദ്ധതിയിന്‍ കീഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ധനസഹായം എവിടെ നിന്നെല്ലാം ലഭിക്കും ; എത്ര ശതമാനം സബ്സിഡി ലഭിക്കുമെന്നും വ്യക്തമാക്കാമോ ; 

(സി)പ്രസ്തുത പദ്ധതിയിന്‍ കീഴില്‍ സബ്സിഡി നല്‍കാന്‍ 2013-2104 വര്‍ഷം നീക്കി വച്ച തുകയെത്രയെന്ന് വ്യക്തമാക്കാമോ ; നടപ്പു വര്‍ഷം 31.12.2013 വരെ എത്ര പേര്‍ക്ക് പ്രസ്തുത പദ്ധതി മുഖേന പുതിയ സംരംഭം ആരംഭിക്കാന്‍ സഹായം നല്‍കിയെന്ന് വ്യക്തമാക്കാമോ ?

4734

പ്രവാസി മലയാളികളുടെ ബാങ്ക് നിക്ഷേപങ്ങള്‍ 


ശ്രീ. ജെയിംസ് മാത്യു

(എ)കേരളത്തിലെ ബാങ്കുകളിലുള്ള പ്രവാസി മലയാളികളുടെ നിക്ഷേപം സംബന്ധിച്ച് 2013-ലെ കണക്ക് ലഭ്യമാക്കുമോ;

(ബി)ഇവരുടെ നിക്ഷേപത്തെ കേരളത്തില്‍ തന്നെ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്താനുതകുന്ന എന്തെങ്കിലും നിക്ഷേപപദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ? 

4735

ചിറയിന്‍കീഴില്‍ സാന്ത്വന പദ്ധതിയില്‍ ധനസഹായത്തിന് അപേക്ഷിച്ചവര്‍ 


 ശ്രീ. ബി. സത്യന്‍

(എ) സാന്ത്വന പദ്ധതിയില്‍ ധനസഹായത്തിന് അപേക്ഷിക്കുന്നവര്‍ക്ക് സഹായം ലഭ്യമാകാന്‍ കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി) പ്രസ്തുത പദ്ധതിയിന്മേലുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിന് വേണ്ട നടപടി സ്വീകരി ക്കാമോ; 

(സി) ചിറയിന്‍കീഴ് താലൂക്കില്‍ പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്ര പേര്‍ക്ക് സഹായം ലഭിച്ചിട്ടുണ്ടെന്ന് പേരും മേല്‍വിലാസവും ലഭിച്ച തുകയുമുള്‍പ്പെടെ വിശദമാക്കാമോ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.