UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

4736

ജനന മരണ രജിസ്ട്രേഷനുകളുടെ സ്വകാര്യവല്‍ക്കരണം 


ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്
‍ ശ്രീമതി പി. അയിഷാ പോറ്റി
 ശ്രീ. എ. എം. ആരിഫ്
 ,, കെ. വി. വിജയദാസ്


(എ)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തി വരുന്ന ജനന-മരണ രജിസ്ട്രേഷനും സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കലും ഒരു സ്വകാര്യ കന്പനി വഴി ആക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ; 

(ബി)തിരുവനന്തപുരം, കൊച്ചി കോര്‍പ്പറേഷനുകളിലെ രജിസ്ട്രേഷന്‍ സംബന്ധിച്ച മുഴുവന്‍ ഡാറ്റകളും ഒരു സ്വകാര്യ കന്പനിക്ക് കൈമാറാന്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷനോട് നിര്‍ദ്ദേശിച്ചിട്ടുണ്ടോ; ശേഷിക്കുന്ന കോര്‍പ്പറേഷനുകള്‍ക്കും ഈ നിര്‍ദ്ദേശം നല്‍കാനുദ്ദേശിക്കുന്നുണ്ടോ; 

(സി)ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ തയ്യാറാക്കിയ സേവന സോഫ്റ്റ് വെയറും അതു വഴിയുള്ള രജിസ്ട്രേഷനും മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള തടസ്സം എന്താണ്; പ്രസ്തുത സോഫ്റ്റ് വെയറിന് രണ്ടുപ്രാവശ്യം കേന്ദ്ര സര്‍ക്കാരിന്‍റെ അവാര്‍ഡ് ലഭിച്ചിട്ടുണ്ടോ?

4737

നഗരങ്ങളിലെ കുടിവെള്ള വിതരണപദ്ധതി 


ശ്രീ. അന്‍വര്‍ സാദത്ത്
 '' ഡൊമിനിക് പ്രസന്‍റേഷന്
‍ '' വി. പി. സജീന്ദ്രന്
‍ '' എം. എ. വാഹീദ്


(എ)നഗരങ്ങളിലെ കുടിവെള്ള വിതരണത്തിനായി നഗരകാര്യ വകുപ്പ് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ;

(ബി)പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്; വിശദമാക്കുമോ; 

(ഡി)പ്രസ്തുത പദ്ധതിയ്ക്കായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

4738

മാലിന്യസംസ്കരണ പദ്ധതികള്‍ 


ശ്രീ. എസ്. ശര്‍മ്മ
,, വി. ശിവന്‍കുട്ടി
 ,, കെ. സുരേഷ് കുറുപ്പ്
 ,, എ. പ്രദീപ് കുമാര്‍


(എ)സംസ്ഥാനത്തൊട്ടാകെ മാലിന്യസംസ്കരണം സമയബന്ധിതമായി നടപ്പാക്കാത്തതിനാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി)മാലിന്യ സംസ്കരണം കൃത്യമായി നടക്കുന്നു എന്നുറപ്പ് വരുത്താനും അതിനുള്ള പ്രഖ്യാപിത പദ്ധതികള്‍ നടപ്പിലാക്കാനും സാധ്യമായിട്ടുണ്ടോ; 

(സി)പന്ത്രണ്ടാം പദ്ധതിയുടെ ഇതേവരെയുള്ള കാലയളവില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായുള്ള ലക്ഷ്യം കൈവരിക്കാന്‍ സാധിച്ചിട്ടുണ്ടോ; ഇതു സംബന്ധിച്ച് അവലോകനം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ?

4739

ഖരമാലിന്യസംസ്കരണത്തിനുള്ള സംവിധാനം 


ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി


(എ)സംസ്ഥാനത്തെ മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ നിലവിലുള്ള ഖരമാലിന്യ സംസ്കരണത്തിനുള്ള സംവിധാനങ്ങളുടെ വിശദാംശം ലഭ്യമാക്കുമോ ; 

(ബി)മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയിലെ ഖരമാലിന്യ സംസ്കരണത്തിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ ; 

(സി)ശാസ്ത്രീയമായ ഖരമാലിന്യ മാനേജ്മെന്‍റ് വ്യാപിപ്പിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് അറിയിക്കുമോ ?

4740

വന്‍കിട പ്ലാസ്റ്റിക്ക് ഷ്രെഡ്ഡിംഗ് യൂണിറ്റ് 


ശ്രീ. ബെന്നി ബെഹനാന്
‍ ,, തേറന്പില്‍ രാമകൃഷ്ണന്‍
 ,, വി.ഡി. സതീശന്
‍ ,, പി. സി. വിഷ്ണുനാഥ്


(എ)നഗരങ്ങളില്‍ വന്‍കിട പ്ലാസ്റ്റിക്ക് ഷ്രെഡ്ഡിംഗ് യൂണിറ്റ് സ്ഥാപിക്കാന്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; 

(ബി)പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്; വിശദമാക്കുമോ; 

(ഡി)പ്രസ്തുത പദ്ധതിക്കായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

4741

നഗരശുചിത്വ പദ്ധതി 


ശ്രീ. കെ. അച്ചുതന്
‍ ,, പി. സി. വിഷ്ണുനാഥ്
 ,, ആര്‍. സെല്‍വരാജ്
 ,, എം. പി. വിന്‍സെന്‍റ് 


(എ)സംസ്ഥാനത്ത് നഗരശുചിത്വം നടപ്പാക്കാന്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ടോ;

(ബി)പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തൊെക്കയാണ്;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്; വിശദമാക്കുമോ; 

(ഡി)പ്രസ്തുത പദ്ധതിക്കായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം? 

4742

ജവഹര്‍ലാല്‍ നെഹ്റു നാഷണല്‍ അര്‍ബന്‍ റിന്യൂവല്‍ മിഷന്‍ 


ശ്രീ. ജോസഫ് വാഴക്കന്
‍ ,, ഐ. സി. ബാലകൃഷ്ണന്
‍ ,, വി. ഡി. സതീശന്
‍ ,, എം. എ. വാഹീദ്


(എ)ജവഹര്‍ലാല്‍ നെഹ്റു നാഷണല്‍ അര്‍ബന്‍ റിന്യൂവല്‍ മിഷന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)നഗര വികസനത്തിനായി എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)എന്തെല്ലാം കേന്ദ്ര സഹായങ്ങളാണ് ഇതിന് വേണ്ടി ലഭിക്കുന്നത്; വിശദമാക്കുമോ;

(ഡി)ഇതിന്‍റെ കീഴിലുള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

4743

"ജനറം' പ്രകാരം കേരളത്തിന് അനുവദിച്ച ബസ്സുകള്‍ 


ശ്രീ. എ. പ്രദീപ്കുമാര്‍ 


(എ)ജവഹര്‍ലാല്‍ നെഹ്രു നഗരനവീകരണപദ്ധതി (ജനറം) പ്രകാരം കേരളത്തിന് എത്ര ബസ്സുകള്‍ക്കായി എത്ര തുകയാണ് അനുവദിച്ചതെന്നു വ്യക്തമാക്കുമോ; 

(ബി)ഈ പദ്ധതിയില്‍ കോഴിക്കോട് നഗരത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍, വിശദാംശങ്ങള്‍ നല്‍കുമോ; 

(സി)ബസ് നടത്തിപ്പിന് "സ്പെഷ്യല്‍ വെഹിക്കിള്‍ പര്‍പ്പസ് കന്പനി' രൂപീകരിച്ചിട്ടുണ്ടോയെന്നു വ്യക്തമാക്കുമോ? 

4744

ബസ്സ് ഷെല്‍ട്ടര്‍ നിര്‍മ്മിക്കുന്നതിന് പദ്ധതി 


ശ്രീ. ഐ.സി.ബാലകൃഷ്ണന്
‍ '' ഹൈബി ഈഡന്
‍ '' ഷാഫി പറന്പില്‍
 '' വര്‍ക്കല കഹാര്‍


(എ)നഗരങ്ങളില്‍ ബസ്സ് ഷെല്‍ട്ടര്‍ നിര്‍മ്മിക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; 

(ബി)പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്; വിശദമാക്കുമോ; 

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

4745

നഗരങ്ങളില്‍ മള്‍ട്ടി മോഡല്‍ ട്രാന്‍സ്പോര്‍ട്ട് ടെര്‍മിനല്‍ 


ശ്രീ. തേറന്പില്‍ രാമകൃഷ്ണന്
‍ ,, ജോസഫ് വാഴക്കന്
‍ ,, റ്റി. എന്‍. പ്രതാപന്
‍ ,, പി. എ. മാധവന്‍ 


(എ)നഗരങ്ങളില്‍ മള്‍ട്ടി മോഡല്‍ ട്രാന്‍സ്പോര്‍ട്ട് ടെര്‍മിനല്‍ സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്‍റെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ; 

(സി)ഏതെല്ലാം ഏജന്‍സികളാണ് ഇതുമായി സഹകരിക്കുന്നത്; വിശദമാക്കുമോ; 

(ഡി)എന്തെല്ലാം കേന്ദ്ര സഹായമാണ് ഇതിനായി ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം? 

4746

മുനിസിപ്പാലിറ്റികളിലെ ബൃഹത് വികസന പദ്ധതികള്‍ 


ശ്രീ. ഡൊമിനിക് പ്രസന്‍റേഷന്
‍ ,, അന്‍വര്‍ സാദത്ത്
 ,, ആര്‍. സെല്‍വരാജ്
 ,, എം. പി. വിന്‍സെന്‍റ്


(എ)എല്ലാ മുന്‍സിപ്പാലിറ്റികളേയും ഉള്‍പ്പെടുത്തിക്കൊണ്ട് ബൃഹത്തായ വികസന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)എന്തെല്ലാം സഹായങ്ങളാണ് ഈ പദ്ധതിക്ക് വേണ്ടി ലഭിക്കുന്നത്; വിശദമാക്കുമോ;

(ഡി)പദ്ധതിയുടെ അടങ്കല്‍ തുക എത്രയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം?

4747

മുന്‍സിപ്പാലിറ്റികളിലെ റോഡു വികസനം 


ശ്രീ. ഇ. പി. ജയരാജന്‍


(എ)അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്‍റ് സ്കീം ഫോര്‍ സ്മാള്‍ ആന്‍റ് മീഡിയം ടൌണ്‍സ് (യു.ഐ.ഡി.എസ്.എസ്.എം.റ്റി പദ്ധതി) പ്രകാരം കേരളത്തിലെ മുന്‍സിപ്പാലിറ്റികളിലെ റോഡു വികസനത്തിനായി 2011-2012 ല്‍ എത്ര തുക വിവിധ നഗരസഭകള്‍ക്ക് അനുവദിച്ചിട്ടുണ്ട്; 

(ബി)പ്രസ്തുത പദ്ധതി പ്രകാരം 2011-2012, 2012-13, 2013-14 കാലയളവില്‍ ഓരോ നഗരസഭകള്‍ക്കും അനുവദിച്ച തുക എത്ര;

(സി)2013-14 ല്‍ ഏതെല്ലാം നഗരസഭകളുടെ എത്ര വീതം തുകയുടെ പദ്ധതികളാണ് ഇനിയും പരിഗണനയിലുള്ളത്;
(ഡി)പ്രസ്തുത പദ്ധതികള്‍ക്ക് എപ്പോള്‍ ഭരണാനുമതി നല്‍കാനാകും?

4748

കെ.എസ്.യു.ഡി.പി. പ്രകാരം മുന്‍സിപ്പാലിറ്റി റോഡ് വികസനം 


ശ്രീ. ഇ. പി. ജയരാജന്‍


(എ)കേരള സസ്റ്റയ്നബിള്‍ അര്‍ബന്‍ ഡവലപ്പ്മെന്‍റ് പ്രോജക്്ട് പ്രകാരം കേരളത്തിലെ മുന്‍സിപ്പാലിറ്റികളിലെ റോഡുവികസനത്തിനായി 2011-2012-ല്‍ എന്തു തുക വീതം വിവിധ നഗരസഭകള്‍ക്ക് അനുവദിച്ചു; 

(ബി)ഇതുപ്രകാരം 2011-2012, 2012-13, 2013-14 കാലയളവില്‍ ഓരോ നഗരസഭകള്‍ക്കും അനുവദിച്ച തുക എത്ര;

(സി)2013-2014-ല്‍ ഇനിയും ഏതെല്ലാം നഗരസഭകളുടെ എത്ര വീതം തുകയുടെ പദ്ധതികളാണ് പരിഗണനയിലുള്ളത്; 
(ഡി)പ്രസ്തുത പദ്ധതികള്‍ക്ക് എപ്പോള്‍ ഭരണാനുമതി നല്‍കാനാകും? 

4749

പി.പി.പി. വഴിയുളള നിക്ഷേപസംഗമം 


ശ്രീ. എ. കെ. ബാലന്‍


(എ)നഗരസഭകള്‍ക്ക് ആസ്തിയും വരുമാനവും വര്‍ദ്ധിപ്പിക്കാന്‍ ഏജന്‍സികളുമായി നടത്തിയ നിക്ഷേപസംഗമത്തില്‍ എത്ര സ്ഥാപനങ്ങള്‍/ഏജന്‍സികള്‍/വ്യക്തികള്‍ പങ്കെടുത്തു; എത്ര പ്രോജക്ടുകള്‍ അവതരിപ്പിച്ചു; അതില്‍ ഏതെല്ലാം പ്രോജക്ടുകള്‍ തെരഞ്ഞെടുത്തു; വിശദമാക്കുമോ; 

(ബി)ഇതില്‍ ഏതെങ്കിലും പ്രോജക്ട് ഏതെങ്കിലും തദ്ദേശസ്വയംഭരണസ്ഥാപനത്തില്‍ ഇതിനകം ആരംഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്‍റെ വിശദാംശം ലഭ്യമാക്കുമോ; 

(സി)പ്രസ്തുത പദ്ധതി രൂപപ്പെടുത്തുന്നതിന് കണ്‍സള്‍ട്ടന്‍റ്, ആര്‍ക്കിടെക്റ്റ് എന്നിവരെ തെരഞ്ഞെടുത്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഏതെല്ലാം സ്ഥാപനങ്ങളെയാണ് തെരഞ്ഞെടുത്തത്; അവയുടെ വിശദാംശങ്ങളുടെ കണ്‍സള്‍ട്ടന്‍സി വ്യവസ്ഥകളും വ്യക്തമാക്കുമോ?

4750

പഞ്ചായത്തുകള്‍ നഗരസഭയാക്കുന്നതിനുള്ള നിര്‍ദ്ദേശം 


ശ്രീ. ഇ. ചന്ദ്രശേഖരന്‍
 '' കെ. അജിത്
 '' കെ. രാജു
ശ്രീമതി ഗീതാ ഗോപി


(എ)സംസ്ഥാനത്തെ ഏതെങ്കിലും പഞ്ചായത്ത് നഗരസഭയാക്കുവാനുള്ള നിര്‍ദ്ദേശം പരിഗണനയിലുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഏതൊക്കെ പഞ്ചായത്തുകളാണെന്ന് വ്യക്തമാക്കാമോ?

4751

പാളയം എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്സ് - ബേക്കറി ജംഗ്ഷന്‍ റോഡുനിര്‍മ്മാണം 


ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി 


(എ)തിരുവനന്തപുരം നഗരസഭയില്‍ പാളയം വാര്‍ഡില്‍ ഒബ്സര്‍വേറ്ററി എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സ് ജംഗ്ഷന്‍ മുതല്‍ ബേക്കറി ജംഗ്ഷന്‍ വരെയുളള റോഡിന്‍റെ നിര്‍മ്മാണം നഗരവികസന പദ്ധതിയിലുള്‍പ്പെട്ടിട്ടുണ്ടോ; 

(ബി)എങ്കില്‍ പ്രസ്തുത റോഡ് രണ്ട് വരി ഗതാഗതം സാദ്ധ്യമാക്കുന്നതിന് പര്യാപ്തമാകും തരത്തില്‍ നിര്‍മ്മാണം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ; 

(സി)പ്രസ്തുത റോഡിന്‍റെ നിര്‍മ്മാണം നടത്തുന്നതിനാവശ്യമായ ഭൂമി ലഭ്യമാണോ; 

(ഡി)വഴുതക്കാട് ഫോറസ്റ്റ് ആഫീസ് ജംഗ്ഷനില്‍ നിന്നും കൈരളി ബ്രദേഴ്സ് ആര്‍ട്സ് ക്ലബ്ബ് (കെ.ബി.എ.സി.) ജംഗ്ഷന്‍ വഴിയും ബേക്കറി ജംഗ്ഷനില്‍ നിന്നും മ്യൂസിയം-പബ്ലിക് ആഫീസ്, വെളളയന്പലം, പട്ടം തുടങ്ങിയ പ്രദേശങ്ങളിലേയ്ക്ക് ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന് പ്രസ്തുത രണ്ട് വരി റോഡ് നിര്‍മ്മാണം ഉപകരിക്കുമെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഇ)പാളയം വാര്‍ഡില്‍ നഗരവികസന പദ്ധതിയിലുള്‍പ്പെട്ട ഏതെല്ലാം റോഡുകള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് അവശേഷിക്കുന്നുവെന്ന് വ്യക്തമാക്കുമോ ?

4752

ഗതാഗത തടസ്സം സൃഷ്ടിച്ച ശ്രീ. റോളണ്ട് തോമസ്സിനെതിരെയുള്ള പരാതി 


ശ്രീ. എ. കെ. ശശീന്ദ്രന്‍ 


(എ)തിരുവനന്തപുരം ജില്ലയില്‍ മുട്ടട കേശവദാസപുരം വാര്‍ഡില്‍ എല്‍.എം.എസ്. നഗറില്‍ ഹൌസ് നന്പര്‍ 41 ബി-യില്‍ താമസിക്കുന്ന ശ്രീ. റോളണ്ട് തോമസ് അദ്ദേഹത്തിന്‍റെ വീടിന്‍റെ മുന്‍പില്‍ തുറസ്സായ സ്ഥലത്ത് റോഡതിരുവരെ ചേര്‍ത്ത് ഷീറ്റ് റൂഫോടുകൂടി കാര്‍ ഷെഡ് നിര്‍മ്മിച്ചിരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)കാര്‍ ഷെഡ് തറനിരപ്പില്‍നിന്ന് അല്പം ഉയര്‍ന്നതിനാല്‍ റോഡിലേയ്ക്ക് ഇറക്കി ചരിച്ച് കോണ്‍ക്രീറ്റ് ഇട്ട് ഉയര്‍ത്തിയിട്ടുള്ളതിനാല്‍ വീടുകളിലേയ്ക്കുള്ള വാഹനഗതാഗതം ദുഷ്ക്കരമാകുന്നുവെന്നുകാണിച്ച് മുട്ടട എല്‍.എം.എസ്. നഗറില്‍ ഹൌസ് നന്പര്‍ 39 എ-യില്‍ താമസിക്കുന്ന ശ്രീ. കെ. ജി. ജയധരനും, ഹൌസ് നന്പര്‍ 40-ല്‍ താമസിക്കുന്ന ശ്രീ. ജോളി ഡേവിഡും ചേര്‍ന്നു നല്‍കിയ പരാതിയിന്മേല്‍ പുറപ്പെടുവിച്ച 12.09.2011-ലെ 41400/ആര്‍.എ.2/11 ത.സ്വ.ഭ.വ. നന്പര്‍ ഉത്തരവിലെ നിര്‍ദ്ദേശത്തിന്മേല്‍ എന്തു നടപടി സ്വീകരിച്ചുവെന്നു വെളിപ്പെടുത്തുമോ?

4753

കൊല്ലം ജില്ലയിലെ അയ്യങ്കാളി തൊഴിലുറപ്പു പദ്ധതി 


ശ്രീ. സി. ദിവാകരന്‍


(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കൊല്ലം ജില്ലയിലെ നഗരസഭകളില്‍ ഓരോന്നിലും, ഓരോ വര്‍ഷവും അയ്യങ്കാളി തൊഴിലുറപ്പു പദ്ധതിക്കുവേണ്ടി എന്തു തുക അനുവദിച്ചുവെന്നും എത്ര തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചുവെന്നും അറിയിക്കാമോ ; 

(ബി)കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയില്‍ പ്രസ്തുത പദ്ധതി പ്രകാരം എത്ര പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; വ്യക്തമാ ക്കുമോ ?

4754

ഭവന രഹിതരുടെ പുനരധിവാസം 


ശ്രീ. എം.പി. വിന്‍സെന്‍റ്
 ,, കെ. ശിവദാസന്‍ നായര്
‍ ,, പി.സി. വിഷ്ണുനാഥ്
 ,, എ.റ്റി.ജോര്‍ജ് 


(എ)നഗരങ്ങളില്‍ സ്വന്തമായി കിടപ്പാടം ഇല്ലാത്ത ആളുകളുടെ പുനരധിവാസത്തിന് വീടുകളോ പാര്‍പ്പിട സമുച്ചയങ്ങളോ നിര്‍മ്മിക്കുന്നതിന് പദ്ധതി തയ്യാറാക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ; 

(ബി)ഏതെല്ലാം വിഭാഗക്കാരെയാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിന് വേണ്ടിവരുന്ന ധനം എങ്ങനെ സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ; 

(ഡി)ഈ പദ്ധതിക്കായി ധനസഹായം നല്‍കുന്നവരെ നിയമാനുസൃത നികുതി ഇളവിന് അര്‍ഹരാക്കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം?

4755

കല്‍പ്പറ്റ നഗരസഭയുടെ ഗിരിവര്‍ഗ്ഗ ഫ്ളാറ്റ് പദ്ധതി 


ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍ 


(എ)കല്‍പ്പറ്റ നഗരസഭയുടെ ഗിരിവര്‍ഗ്ഗ ഫ്ളാറ്റ് പദ്ധതിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) പ്രസ്തുത പദ്ധതിയ്ക്കാവശ്യമായ തുക ഏതെല്ലാം മേഖലകളില്‍ നിന്നാണ് സ്വരൂപിച്ചതെന്ന് വിശദമാക്കുമോ;

(സി)ഫ്ളാറ്റിന്‍റെ നിര്‍മ്മാണം എന്നത്തേയ്ക്ക് പൂര്‍ത്തിയാക്കാനാകുമെന്ന് വ്യക്തമാക്കാമോ?

4756

കരയാംപറന്പ് പ്രദേശത്ത് നിന്നും കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസം 


ശ്രീ. ജോസ് തെറ്റയില്‍


(എ)ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് അങ്കമാലി നിയോജക മണ്ഡലത്തിലെ കരയാംപറന്പ് പ്രദേശത്ത് നിന്നും കുടിയൊഴിപ്പിക്കപ്പെട്ട പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് പിച്ചാനിക്കാട് ഫ്ളാറ്റ് നിര്‍മ്മിച്ചു നല്‍കുവാനുള്ള പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ; 

(ബി)ഇതിനായി നഗരസഭ തുക വകയിരുത്തിയിട്ടുണ്ടോ;

(സി)ഉണ്ടെങ്കില്‍ ഇത് നടപ്പിലാക്കുന്നതിലെ കാലതാമസത്തിന് കാരണം വ്യക്തമാക്കാമോ;

(ഡി)ഇത് എന്നത്തേക്ക് നടപ്പിലാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?

4757

പന്തളം മുനിസിപ്പാലിറ്റി ടൌണ്‍ഷിപ്പാക്കുവാന്‍ നടപടി 


ശ്രീ. ചിറ്റയം ഗോപകുമാര്‍


(എ)പന്തളം മുനിസിപ്പാലിറ്റി "ടൌണ്‍ഷിപ്പായി' പ്രഖ്യാപിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ ആയത് സംബന്ധിച്ച ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി)ടൌണ്‍ഷിപ്പായി പരിഗണിച്ചിട്ടുണ്ടെങ്കില്‍ ഏതെല്ലാം പഞ്ചായത്തിന്‍റെ ഭാഗങ്ങളാണ് ആയതിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നവിവരം ബന്ധപ്പെട്ട സ്കെച്ച് സഹിതം ലഭ്യമാക്കാമോ; 

(ഡി)ടൌണ്‍ഷിപ്പായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍ ആയതിന്‍റെ അടിസ്ഥാനത്തില്‍ എന്തെല്ലാം വികസന ആനുകൂല്യങ്ങളാണ് നിലവില്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത് എന്നറിയിക്കുമോ; 

(ഇ)പന്തളം ടൌണ്‍ഷിപ്പിന്‍റെ ഭരണാധികാരച്ചുമതല നിലവില്‍ ആരിലാണ് നിക്ഷിപ്തമാക്കിയിട്ടുള്ളത് എന്നും ആയതിന്‍റെ ഘടന എങ്ങിനെയെന്നും അറിയിക്കുമോ; 

(എഫ്)"ടൌണ്‍ഷിപ്പ്' സംബന്ധിച്ച് ഏതെങ്കിലും ആക്ട് നിലവിലുണ്ടോ; എങ്കില്‍ ആയതിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ?

4758

യു.ഐ.ഡി.എസ്.എസ്.എം.ടി. പ്രകാരം ചാലക്കുടി നഗരസഭയില്‍ നടപ്പാക്കുന്ന പദ്ധതി 


ശ്രീ. ബി.ഡി. ദേവസ്സി


യു.ഐ.ഡി.എസ്.എസ്.എം.ടി പ്രകാരം ചാലക്കുടി നഗരസഭയില്‍ പദ്ധതി നടപ്പാക്കുന്നതിനായി ഏതെങ്കിലും അപേക്ഷകള്‍ സര്‍ക്കാരില്‍ സമര്‍പ്പിച്ചിരുന്നോ എന്നും അവയില്‍ എത്രയെണ്ണത്തിന് അനുമതി നല്‍കിയെന്നും അനുമതി നല്‍കിയിട്ടില്ലെങ്കില്‍ അതിന്‍റെ കാരണങ്ങളും വ്യക്തമാക്കാമോ?

4759

ചാലക്കുടി നോര്‍ത്ത് ബസ്സ്സ്റ്റാന്‍റ് പ്രവര്‍ത്തനം ആരംഭിക്കാന്‍ നടപടി 


ശ്രീ. ബി. ഡി. ദേവസ്സി


(എ)4 വര്‍ഷങ്ങള്‍ക്കു മുന്പ്, ചാലക്കുടി എം.എല്‍.എ.യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ഇരുപത്തഞ്ചുലക്ഷം രൂപ അനുവദിച്ച്, ചാലക്കുടി മുനിസിപ്പാലിറ്റിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ചാലക്കുടി നോര്‍ത്ത് ബസ്സ്സ്റ്റാന്‍റ് ഇനിയും പ്രവര്‍ത്തനം ആരംഭിക്കാത്തതുമൂലം ജനങ്ങള്‍ക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി)ചാലക്കുടി പട്ടണത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും, നഗരത്തിന്‍റെ വികസനത്തിന് ഏറെ സഹായകരവും, യാത്രക്കാര്‍ക്ക് വളരെയേറെ സൌകര്യപ്രദവുമായ ചാലക്കുടി നോര്‍ത്ത് ബസ്സ്സ്റ്റാന്‍റ് പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?

4760

ചെറായി ജംങ്ഷന്‍ ബൈപ്പാസ് നിര്‍മ്മാണം 


ശ്രീ. എസ്. ശര്‍മ്മ


(എ)ചെറായി ജംങ്ഷന്‍ ബൈപ്പാസ് നിര്‍മ്മിക്കുന്നതിന് ജിഡയില്‍ നിന്നും ഫണ്ട് ലഭ്യമാക്കുന്നതിന് സ്വീകരിച്ച നടപടിയെന്തെന്ന് വ്യക്തമാക്കാമോ; 

(ബി)ബൈപ്പാസ് നിര്‍മ്മിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള തടസ്സം നിലവിലുണ്ടോ; എങ്കില്‍ വിശദീകരിക്കാമോ; 

(സി)ബൈപ്പാസ് നിര്‍മ്മാണം എന്നത്തേക്ക് ആരംഭിക്കാനും പൂര്‍ത്തീകരിക്കാനും കഴിയുമെന്ന് വ്യക്തമാക്കുമോ; 

(ഡി)ബൈപ്പാസ് നിര്‍മ്മിക്കുന്നതിന് ഏതെങ്കിലും ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍, ഏജന്‍സി ഏതെന്നും ഇതുവരെ പൂര്‍ത്തിയാക്കിയ നടപടികളെന്തെല്ലാമെന്നും വ്യക്തമാക്കാമോ? 

4761

ചെറായി ജംഗ്ഷനിലെ ഓട്ടോസ്റ്റാന്‍റിനായി ഭൂമി 


ശ്രീ. എസ്. ശര്‍മ്മ


(എ)പള്ളിപ്പുറം പഞ്ചായത്തിലെ ചെറായി ജംഗ്ഷനിലെ ഓട്ടോസ്റ്റാന്‍റിനായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഏതുവരെയായി എന്ന് അറിയുമോ; 

(ബി)ഗതാഗത പ്രശ്നങ്ങള്‍ രൂക്ഷമായതിനാല്‍ അടിയന്തിരമായി മാറ്റി സ്ഥാപിക്കേണ്ട ഓട്ടോസ്റ്റാന്‍റിന് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിന് ജിഡയില്‍ നിന്നും ഫണ്ട് അനുവദിക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ?

4762

നഗരകാര്യ ഡയറക്ടറേറ്റില്‍ ജീവനക്കാരുടെ അഭാവം 


ശ്രീ.കെ.വി. അബ്ദുള്‍ ഖാദര്‍


(എ)നഗരകാര്യ ഡയറക്ടറേറ്റിലെ പി.എഫ്. പെന്‍ഷന്‍ വിഭാഗത്തില്‍ മതിയായ ജീവനക്കാരില്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ നഗരസഭ ജീവനക്കാരുടെ പി.എഫ്., പെന്‍ഷന്‍ മുതലായ കാര്യങ്ങളില്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ ?

4763

ആലപ്പുഴ ജില്ലയിലെ മുനിസിപ്പാലിറ്റികളില്‍ പട്ടിക വിഭാഗക്കാരുടെ എസ്.സി.പി ഫണ്ടിന്‍റെയും റ്റി.എസ്.പി. ഫണ്ടിന്‍റെയും വിനിയോഗം 


ശ്രീ. ആര്‍. രാജേഷ്


ആലപ്പുഴ ജില്ലയിലെ മുന്‍സിപ്പാലിറ്റികളില്‍ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാരുടെ ക്ഷേമത്തിനായുള്ള എസ്.സി.പി/റ്റി.എസ്.പി ഫണ്ടുകളുടെ അനുവദിച്ചതും വിനിയോഗിച്ചതും ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

4764

ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ 


 ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍


(എ) ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍ നിന്നും എന്തെല്ലാം ആനുകൂല്യങ്ങളാണ് നിലവില്‍ ലഭിക്കുന്നതെന്നും, പ്രസ്തുത ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് അപേക്ഷിക്കേണ്ട രീതിയും വ്യക്തമാക്കാമോ; അപേക്ഷാഫോമിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ; 

(ബി) ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ പുതിയ പദ്ധതികള്‍ ആരംഭിക്കുന്നുണ്ടോ; എങ്കില്‍ ഏതെല്ലാം പദ്ധതികളാണ് പുതുതായി ആരംഭിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?

4765

കാസറഗോഡ് ജില്ലയിലെ ന്യൂനപക്ഷ പ്രമോട്ടര്‍മാരുടെ നിയമനം 


ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)


(എ)ന്യൂനപക്ഷ പ്രമോട്ടര്‍മാരെ നിയമിക്കുന്നതിനുള്ള മാനദണ്ധം എന്താണെന്ന് വിശദമാക്കാമോ;

(ബി)പ്രസ്തുത മാനദണ്ധപ്രകാരമാണോ എല്ലാവരേയും നിയമിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ അറിയിക്കാമോ;
(സി)കാസറഗോഡ് ജില്ലയില്‍ ഇത്തരത്തില്‍ നിയമിച്ചവരുടെ അഡ്രസ്സ് അടങ്ങുന്ന പേര് വിവരങ്ങള്‍ വിശദമാക്കാമോ?

4766

ക്രീമിലീയര്‍ വരുമാന പരിധി 


ശ്രീ. റ്റി.വി. രാജേഷ്


സംസ്ഥാനത്ത് ഇപ്പോള്‍ ക്രീമിലീയര്‍ വരുമാന പരിധി എത്രയാണ്; ഇത് സംബന്ധിച്ച് പുറപ്പെടുവിച്ച ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ? 

4767

ന്യൂനപക്ഷ സ്വയം സഹായ സംഘങ്ങളുടെ പ്രവര്‍ത്തനം 


ശ്രീ. സി. ദിവാകരന്‍ 


(എ)സംസ്ഥാനത്ത് ന്യൂനപക്ഷ സ്വയം സഹായ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; പ്രസ്തുത സംഘങ്ങളുടെ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ വിശദമാക്കാമോ; 

(ബി)ഏതെല്ലാം സൌകര്യങ്ങളും ധനസഹായങ്ങളുമാണ് ഇതുവഴി ലഭ്യമാക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?

4768

പാലക്കാട് ജില്ലയില്‍ ന്യൂനപക്ഷക്ഷേമ പദ്ധതികള്‍ 


ശ്രീ. എം. ചന്ദ്രന്‍


(എ)ന്യൂനപക്ഷക്ഷേമത്തിനായി ജില്ലാതലത്തില്‍ പ്രത്യേക വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ടോ;

(ബി)ഈ വിഭാഗത്തിന്‍റെ ജില്ലാതല ഉദ്യോഗസ്ഥന്‍ ആരാണ്; 

(സി)പാലക്കാട് ജില്ലയില്‍ ഈ വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ടോ;

(ഡി)2013 വര്‍ഷത്തില്‍ ഈ വിഭാഗം പാലക്കാട് ജില്ലയില്‍ നടപ്പിലാക്കിയ ന്യൂനപക്ഷക്ഷേമപദ്ധതികള്‍ എന്തൊക്കെയാണ്; 

(ഇ)ന്യൂനപക്ഷത്തിനുവേണ്ടിയുളള പ്രധാനമന്ത്രിയുടെ പതിനഞ്ച് ഇന പരിപാടി നടത്തിപ്പിന്‍റെ ജില്ലാതല സമിതി ഏറ്റവും ഒടുവില്‍ എന്നാണ് ചേര്‍ന്നത്; 

(എഫ്)ജില്ലയ്ക്ക് ഈ ഇനത്തില്‍ എത്ര തുക ലഭിച്ചിട്ടുണ്ട്; എത്ര രൂപ ചെലവഴിച്ചിട്ടുണ്ട്; ഇനം തിരിച്ച് വ്യക്തമാക്കുമോ?

4769

എറണാകുളം ജില്ലയില്‍ ന്യൂനപക്ഷക്ഷേമ വകുപ്പിന്‍റെ കരിയര്‍ ഗൈഡന്‍സ് /പരിശീലനകേന്ദ്രങ്ങള്

‍ 
ശ്രീ. എസ്. ശര്‍മ്മ


(എ)ന്യൂനപക്ഷ ക്ഷേമ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ കരിയര്‍ഗൈഡന്‍സ്/പരിശീലനകേന്ദ്രങ്ങള്‍ എന്നിവ ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ തീരദേശ മണ്ധലമായ വൈപ്പിനില്‍ കേന്ദ്രം ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; 

(ബി)എറണാകുളം ജില്ലയിലെ ഏതെല്ലാം മണ്ധലങ്ങളില്‍ ഇത്തരത്തിലുള്ള കേന്ദ്രങ്ങള്‍ ആരംഭിച്ചുവെന്ന് വ്യക്തമാക്കാമോ;

(സി)ഇത്തരം കേന്ദ്രങ്ങളില്‍ നിന്നും ലഭ്യമാക്കുന്ന സേവനങ്ങള്‍ എന്തൊക്കെയെന്ന് വിശദീകരിക്കാമോ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.