UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

5101


നഗരങ്ങളില്‍ പൂര്‍ണ്ണമായും ശാക്തീകരിച്ച കമ്മീഷണറേറ്റ് സംവിധാനം 

ശ്രീ. വി. ഡി. സതീശന്‍ 
,, വര്‍ക്കല കഹാര്‍ 
,, പാലോട് രവി 

(എ)നഗരങ്ങളില്‍ പൂര്‍ണ്ണമായും ശാക്തീകരിച്ച കമ്മീഷണറേറ്റ് സംവിധാനത്തിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(സി)എന്തെല്ലാം കേന്ദ്ര സഹായങ്ങളാണ് ഇതിന് ലഭിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ?

5102


ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി പ്രത്യേക സേന 

ശ്രീ.തേറന്പില്‍ രാമകൃഷ്ണന്‍ 
''ഡൊമിനിക് പ്രസന്‍റേഷന്‍ 
''ജോസഫ് വാഴക്കന്‍ 
''സി.പി.മുഹമ്മദ്

(എ)ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി പ്രത്യേക പോലീസ് സേനയ്ക്ക് രൂപം നല്‍കുന്നതിന് പദ്ധതി രൂപീകരിച്ചുട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)എന്തെല്ലാം കേന്ദ്ര സഹായങ്ങളാണ് ഇതിന് ലഭിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ?

5103


സി.ഐ.എസ്.എഫ് മാതൃകയില്‍ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിന്‍റെ പ്രവര്‍ത്തനത്തിന് പദ്ധതി 

ശ്രീ.പാലോട് രവി 
''വര്‍ക്കല കഹാര്‍ 
''പി.എ.മാധവന്‍ 
''വി.പി. സജീന്ദ്രന്‍

(എ)സംസ്ഥാനത്ത് സി.ഐ.എസ്.എഫ് മാതൃകയില്‍ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിന്‍റെ പ്രവര്‍ത്തനത്തിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(സി)എന്തെല്ലാം കേന്ദ്ര സഹായങ്ങളാണ് ഇതിന് ലഭിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ?

5104


സ്ത്രീകള്‍ക്കെതിരായി വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങള്‍ 

ശ്രീ.ബാബു എം.പാലിശ്ശേരി 
ശ്രീമതി കെ.കെ. ലതിക 
,, പി.അയിഷാ പോറ്റി 
,, കെ.എസ്. സലീഖ

(എ)സ്ത്രീകള്‍ക്ക് നേരെയുളള അതിക്രമങ്ങളുടെ നിരക്ക് വര്‍ദ്ധിച്ചുവരുന്നുവെന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടേണ്ടാ; ആശങ്കാജനകമായ ഈ സ്ഥിതിവിശേഷത്തെ മുന്‍നിര്‍ത്തി സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കാമോ?

(ബി)കുടുംബത്തിനകത്തുളള അതിക്രമങ്ങള്‍, ലൈംഗികാതിക്രമങ്ങള്‍, ബലാല്‍സംഗം തുടങ്ങിയ സംഭവങ്ങളെക്കുറിച്ചുളള കണക്കുകള്‍ ശേഖരിച്ചിട്ടുണ്ടോ; ലഭ്യമായ കണക്കുകള്‍ വിശദമാക്കാമോ; 

(സി)സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച് ഉയര്‍ന്നിട്ടുള്ള ആശങ്കകള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാദ്ധ്യമാകുന്നില്ലെന്ന ആക്ഷേപം ശ്രദ്ധയില്‍പെട്ടിട്ടുണ്ടേണ്ടാ; എങ്കില്‍ അത് എന്തുകൊണ്ടാണ്; വ്യക്തമാക്കുമോ; 

(ഡി)ട്രെയിനിലും മറ്റ് വാഹനങ്ങളിലും യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?

5105


വനിതാ പോലീസ് സേനയെ ശാക്തീകരിക്കാന്‍ കര്‍മ്മപദ്ധതി 

ശ്രീ. എ.പി. അബ്ദുള്ളക്കുട്ടി 
,, വി.റ്റി. ബല്‍റാം 
,, വി.പി. സജീന്ദ്രന്‍ 
,, പി.സി. വിഷ്ണുനാഥ് 

(എ)സംസ്ഥാനത്തെ വനിതാ പോലീസ് സേനയെ ശാക്തീകരിക്കാന്‍ എന്തെല്ലാം കര്‍മ്മപദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്; വിശദമാക്കുമോ; 

(ബി)ഇതിന്‍റെ ഭാഗമായി വനിതാ ഓഫീസര്‍മാര്‍ക്ക് പോലീസ് സ്റ്റേഷന്‍റെ ചുമതല നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; 

(സി)എന്തെല്ലാം ചുമതലകളും അധികാരങ്ങളുമാണ് ഇതുവഴി വനിതാ ഓഫീസര്‍മാര്‍ക്ക് ലഭിക്കുന്നത്; വിശദമാക്കുമോ; 

(ഡി)എന്നുമുതലാണ് പ്രസ്തുത സംവിധാനം നടപ്പാക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

5106


സ്ത്രീ സുരക്ഷയും വനിതാ പോലീസ് ശാക്തീകരണവും 

ശ്രീ. പി. എ. മാധവന്‍ 
,, അന്‍വര്‍ സാദത്ത് 
,, സണ്ണി ജോസഫ് 
,, എ. റ്റി. ജോര്‍ജ്

(എ)സ്ത്രീ സുരക്ഷയും വനിതാ പോലീസ് ശാക്തീകരണവും സംബന്ധിച്ച് കേരളാ പോലീസ് ദേശീയ സെമിനാര്‍ സംഘടിപ്പിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ; 

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമായിരുന്നു ; വിശദാംശങ്ങള്‍ എന്തെല്ലാം ; 

(സി)എന്തെല്ലാം വിഷയങ്ങളാണ് സെമിനാറില്‍ ചര്‍ച്ചയ്ക്ക് വന്നത് ; വിശദമാക്കുമോ ; 

(ഡി)എന്തെല്ലാം തുടര്‍നടപടികളാണ് ഇതിന്‍റെ ഭാഗമായി സ്വീകരിക്കാനുദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ?

5107


പോലീസ് കംപ്ലയിന്‍റ് അതോറിറ്റി 

ശ്രീ. എം. പി. വിന്‍സെന്‍റ് 
,, എം. എ. വാഹീദ് 
,, വി. ഡി. സതീശന്‍ 
,, എ. പി. അബ്ദുള്ളക്കുട്ടി 

(എ) സംസ്ഥാനത്ത് പോലീസ് കംപ്ലയിന്‍റ് അതോറിറ്റി പ്രവര്‍ത്തിക്കുന്നുണ്ടോ; 

(ബി) ഇവയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ; 

(സി) ഈ സംവിധാനം കാര്യക്ഷമമാക്കാനും വ്യാപിപ്പിക്കുവാനും നടപടി സ്വീകരിക്കുമോ?

5108


ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് ലഭിച്ച പരാതികള്‍ 

ശ്രീ. എസ്. രാജേന്ദ്രന്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം നാളിതുവരെ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷനുകളില്‍ ലഭിച്ച പരാതികള്‍ എത്രയാണ്; ജില്ലതിരിച്ച് വെളിപ്പെടുത്താമോ; 

(ബി)ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് കോടതികളില്‍ ലഭിച്ച സംരക്ഷണഹര്‍ജികള്‍ ഇതേകാലയളവില്‍ എത്രയായിരുന്നു; 

(സി)കോടതിയിലും പോലീസ് സ്റ്റേഷനുകളില്‍ നേരിട്ടും ലഭിച്ച എത്ര ഹര്‍ജികളുമായി ബന്ധപ്പെട്ട എത്ര കേസുകള്‍ ഇനിയും തീര്‍പ്പാക്കാന്‍ ബാക്കിയുണ്ടെന്ന് വെളിപ്പെടുത്താമോ?

5109


കേന്ദ്രസര്‍ക്കാര്‍ ഉദേ്യാഗസ്ഥരെ തടഞ്ഞുവച്ചവര്‍ക്കെതിരായ കേസുകള്‍ 

ശ്രീ. കെ. കെ. നാരായണന്‍

(എ)2013 നവംബര്‍ 15 ന് കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂരില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പരിസ്ഥിതിയെക്കുറിച്ച് പഠിക്കാനെത്തിയ കേന്ദ്രഗവണ്‍മെന്‍റ് ഉദേ്യാഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞുവച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനും ഉദേ്യാഗസ്ഥരെ വിട്ടയക്കുന്നതിനും സമരസമിതിയ്ക്ക് പോലീസും ജില്ലാ ഭരണകൂടവും രേഖാമൂലം നല്‍കിയ ഉറപ്പുകള്‍ എന്തെല്ലാമായിരുന്നു; 

(ബി)ഈ ഉറപ്പുകള്‍ പോലീസും ജില്ലാഭരണകൂടവും പാലിച്ചിട്ടുണ്ടോ;

(സി)ഈ സംഘര്‍ഷത്തില്‍ പങ്കുണ്ടെന്നാരോപിച്ച് എത്ര പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്; ഇവരില്‍ എത്ര പേരെ ഇതുവരെ അറസ്റ്റ് ചെയ്തു; എത്ര പേര്‍ക്ക് ജാമ്യം ലഭിച്ചു; 

(ഡി)സമരസമിതിയ്ക്ക് നല്‍കിയ ഉറപ്പിന്‍റെ അടിസ്ഥാനത്തില്‍ നിലവിലുള്ള കേസ്സുകള്‍ പിന്‍വലിക്കാന്‍ തയ്യാറാകുമോ?

5110


കൊലപാതകക്കേസുകളുടെ അന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘം 

ശ്രീ. ആര്‍. രാജേഷ് 

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 2014 ജനുവരി 25 വരെ സംസ്ഥാനത്ത് മൊത്തം എത്ര കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട് ; ജില്ല തിരിച്ചുള്ള എണ്ണം വ്യക്തമാക്കാമോ ; 

(ബി)ഇതില്‍ എത്ര കൊലപാതകക്കേസ്സുകളുടെ അനേ്വഷണം പൂര്‍ത്തിയാക്കി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട് ; 

(സി)എത്ര കൊലപാതകങ്ങളുടെ അന്വേഷണം പ്രതേ്യക അനേ്വഷണ സംഘത്തെ ഏര്‍പ്പെടുത്തി നടത്തുകയുണ്ടായി ; പ്രതേ്യക അനേ്വഷണ സംഘത്തെ ചുമതലപ്പെടുത്തിയതിന്‍റെ മാനദണ്ധം എന്തായിരുന്നു ; അവ ഏതൊക്കെയായിരുന്നു ;

(ഡി)രാഷ്ട്രീയ കൊലപാതകങ്ങള്‍ എല്ലാം പ്രതേ്യക അനേ്വഷണ സംഘത്തെക്കൊണ്ടാണോ അനേ്വഷിപ്പിച്ചത് ;

(ഇ)മൊത്തം കൊലപാതകങ്ങളില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഏതൊക്കെയായിരുന്നു ; കൊലചെയ്യപ്പെട്ടവര്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുള്ളവരായിരുന്നു ; ഇതിലെ പ്രതികള്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെട്ടവരായിരുന്നു ;

(എഫ്)മൊത്തം എത്ര കൊലപാതകക്കേസ്സുകള്‍ സി.ബി.ഐ.-യ്ക്ക് വിടുകയുണ്ടായി ; ഇതില്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട കേസുകള്‍ ഏവ ?

5111


കൊലപാതക കേസുകള്‍ 

ശ്രീ. എസ്. രാജേന്ദ്രന്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നാളിതുവരെ സംസ്ഥാനത്താകെ എത്ര കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടെന്ന് വിശദമാക്കാമോ; 

(ബി)ഗുണ്ടാ ആക്രമണം, മാഫിയ ആക്രമണം, മതസ്പര്‍ദ്ധ, ധനാപഹരണം എന്നിവയുമായി ബന്ധപ്പെട്ട് എത്രപേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; 

(സി)രാഷ്ട്രീയ വൈരാഗ്യത്തെത്തുടര്‍ന്ന് എത്ര പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ഡി)കൊല്ലപ്പെട്ടവരില്‍ പുരുഷന്‍മാര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവ പ്രത്യേകം ലഭ്യമാക്കുമോ;

(ഇ)ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന കേസുകളില്‍ കൊലപാതക കേസുകള്‍ ഏതെല്ലാം ; ജില്ലതിരിച്ച് വ്യക്തമാക്കുമോ?

5112


ചാലക്കുടി പോലീസ് സ്റ്റേഷനിലെ 800/ഛഉഠച/ഘ1/13 നന്പര്‍ കേസിന്‍റെ അന്വേഷണം 

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

(എ)ചാലക്കുടി പോലീസ് സ്റ്റേഷനിലെ 2013-ലെ 800/ഛഉഠച/ഘ1/13 നന്പര്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ബി)പ്രസ്തുത കേസില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി)പ്രസ്തുത കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ ആയതിന്‍റെ കാരണം വ്യക്തമാക്കുമോ;

(ഡി)പരാതി നല്‍കിയിട്ട് നാളിതുവരെയായിട്ടും കേസ് രജിസ്റ്റര്‍ ചെയ്യാത്തതു ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ഇ)പ്രസ്തുത കേസ് രജിസ്റ്റര്‍ ചെയ്യാതിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

5113


നാദാപുരത്ത് ബോംബ് നിര്‍മ്മാണത്തിനിടയില്‍ യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തിലെ അന്വേഷണം 

ശ്രീ. പി.റ്റി.എ. റഹീം

(എ)നാദാപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ബോംബ് നിര്‍മ്മാണത്തിനിടയില്‍ അഞ്ച് യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇതുവരെ നടന്ന അന്വേഷണങ്ങള്‍ വിശദമാക്കാമോ; 

(ബി)പ്രസ്തുത കേസില്‍ എത്ര പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്; എത്ര പേരാണ് ഒളിവിലുള്ളത്;

(സി)കൊല്ലപ്പെട്ട യുവാക്കളും കേസില്‍ ഉള്‍പ്പെട്ടവരും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകരായിരുന്നുവോ; 

(ഡി)ബോംബ് നിര്‍മ്മിച്ചിരുന്നതിന്‍റെ ഉദ്ദേശ്യം അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടോ; 

(ഇ)ബോംബ് നിര്‍മ്മാണത്തിന് പിന്നിലുണ്ടായിരുന്ന ഗൂഡാലോചന സംബന്ധിച്ച് അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ വ്യക്തമാക്കാമോ?

5114


കേസുകള്‍ സി.ബി.ഐ യുടെ അന്വേഷണത്തിന് വിടുന്ന സാഹചര്യങ്ങള്‍ 

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

(എ)ഏതെല്ലാം സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഒരു കേസ്സ് സി.ബി.ഐ അന്വേഷണത്തിനായി ശുപാര്‍ശ ചെയ്യുന്നതെന്ന് വ്യക്തമാക്കാമോ; 

(ബി)കേന്ദ്ര സര്‍ക്കാര്‍ ഇതിനായി പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കാമോ;

(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇതുവരെ ഏതെല്ലാം കേസ്സുകളില്‍ സി.ബി.ഐ. അന്വേഷണം ശുപാര്‍ശ ചെയ്തിരുന്നു; ഏതെല്ലാം കേസ്സുകളില്‍ വിജ്ഞാപനം ഇറക്കി; വ്യക്തമാക്കാമോ; 

(ഡി)ഈ കാലയളവില്‍ ഹൈക്കോടതി തീരുമാനപ്രകാരം ഏതെല്ലാം കേസ്സുകളില്‍ അന്വേഷണത്തിന് തീരുമാനമെടുത്തു; ഇവയില്‍ ഏതിലെല്ലാം വിജ്ഞാപനം പുറപ്പെടുവിച്ചു; വ്യക്തമാക്കാമോ; 

(ഇ)നിലവില്‍ ഏതെങ്കിലും കേസ്സില്‍ സി.ബി.ഐ. അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനമെടുക്കുകയോ ഏതിലെങ്കിലും സി.ബി.ഐ. അന്വേഷണം സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ടോ എന്നും വ്യക്തമാക്കാമോ?

5115


കൊലപാതക കേസുകളില്‍ സി.ബി.ഐ അന്വേഷണം 

ഡോ. ടി. എം. തോമസ് ഐസക്
 
(എ)സംസ്ഥാനത്തുണ്ടായ ഏതെല്ലാം കൊലപാതക കേസുകളുടെ അന്വേഷണം സി.ബി.ഐ യ്ക്ക് വിടണം എന്നാവശ്യപ്പെട്ടുകൊണ്ട് സര്‍ക്കാരില്‍ അപേക്ഷ ലഭിച്ചിട്ടുണ്ട്; ഇവയില്‍ ഇപ്പോഴും സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലാത്തവ ഏതൊക്കെയാണ്; 

(ബി)ഏതെല്ലാം കൊലപാതകങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകളുടെ കാര്യത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാട് സര്‍ക്കാര്‍ ഇതിനകം എടുക്കുകയുണ്ടായിട്ടുണ്ട്; 

(സി)ഇത്തരം അപേക്ഷകളില്‍ തീരുമാനം എടുക്കുന്നത് ഏത് പൊതുമാനദണ്ധത്തിന്‍റെയടിസ്ഥാനത്തിലാണ്; ഇതു സംബന്ധമായ നിയമവ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ വിശദമാക്കുമോ; 

(ഡി)പോലീസ് അന്വേഷണം നടത്തി കുറ്റപത്രം കോടതികളില്‍ സമര്‍പ്പിക്കപ്പെട്ട കേസുകളില്‍ സി.ബി.ഐ. അന്വേഷണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടോ? 

5116


ക്രമസമാധാന തകര്‍ച്ചയുമായി ബന്ധപ്പെട്ട കേസുകള്‍ 

ശ്രീ. വി. എസ്. സുനില്‍ കുമാര്‍ 
ശ്രീമതി ഇ. എസ്. ബിജിമോള്‍ 
ശ്രീ. ഇ. ചന്ദ്രശേഖരന്‍ 
,, കെ. രാജു 

(എ)ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുന്പോള്‍ കേരളത്തിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് എത്രയാണെന്ന് വെളിപ്പെടുത്തുമോ; 

(ബി)ഈ ഗവണ്‍മെന്‍റ് അധികാരത്തില്‍ വന്നതിനുശേഷം ഓരോ വര്‍ഷവും രജിസ്റ്റര്‍ ചെയ്യപ്പെട്ട കൊലപാതക കേസ്സുകള്‍ എത്ര വീതം ; വധശ്രമത്തിന്‍റെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസ്സുകള്‍ എത്ര; 

(സി)ഈ കാലയളവില്‍ ലൈംഗികമായ ഉപദ്രവങ്ങളുടെ പേരില്‍ ചാര്‍ജ് ചെയ്യപ്പെട്ടവ എത്ര; 

(ഡി)ഈ കാലയളിവല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട മാല പൊട്ടിക്കല്‍, തട്ടിക്കൊണ്ടുപോകല്‍ കേസ്സുകള്‍ എത്ര; 

(ഇ)കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ എത്രപേരെ കാണാതായി; ഇതില്‍ എത്ര പേരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്; 

(എഫ്)സംസ്ഥാനത്ത് ക്രമസമാധാന നില മെച്ചപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ടെന്ന് വിശദമാക്കുമോ? 

5117


കൊലപാതക കേസുകള്‍ 

ശ്രീ. പുരുഷന്‍ കടലുണ്ടി

(എ)ഈ സര്‍ക്കാരിന്‍റെ കാലത്ത് നാളിതുവരെ സംസ്ഥാനത്ത് എത്ര കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്; അവയില്‍ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയവ എത്ര; കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചവ എത്ര; വിധി പറഞ്ഞിട്ടുള്ളവ എത്ര; പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തിയവ എത്ര; 

(ബി)മൊത്തം കേസുകളില്‍ എത്ര എണ്ണത്തിന്‍റെ അന്വേഷണം സി. ബി. ഐ. യ്ക്ക് കൈമാറാനായി തീരുമാനിച്ചിട്ടുണ്ട്; ഇത് സംബന്ധമായ മാനദണ്ധവും നിയമവ്യവസ്ഥകളും വിശദമാക്കാമോ; 

(സി)ഈ സര്‍ക്കാര്‍ കൈമാറിയ എത്ര കേസുകളില്‍ അന്വേഷണം നടത്താന്‍ സി. ബി. ഐ. തയാറായിട്ടില്ല; 

(ഡി)സി. ബി. ഐ.യ്ക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ കോടതിയില്‍ നിന്നും വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ള കാര്യം അറിയാമോ; രാഷ്ട്രീയപ്രേരിതമായി തീരുമാനം എടുക്കുന്നതിലെ അനൌചിത്യം സര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ടോ?

5118


പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകള്‍ 

ശ്രീ. കെ. വി. വിജയദാസ്

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാരോടുള്ള അതിക്രമം തടയല്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള എത്ര കേസുകളില്‍ ശിക്ഷ ഉറപ്പാക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്നുള്ള വിവരം നല്‍കുമോ; 

(ബി)പ്രസ്തുത കേസുകളില്‍ ശിക്ഷാ നിരക്ക് കുറഞ്ഞു വരുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതിന്‍റെ കാരണം വ്യക്തമാക്കുമോ?

5119


ഹര്‍ത്താലുകള്‍മൂലമുണ്ടാകുന്ന നഷ്ടങ്ങള്‍ 

ശ്രീ. സാജു പോള്‍ 

(എ)മുന്‍സര്‍ക്കാരിന്‍റെ കാലത്ത് (2006-2011) യു.ഡി.എഫ്. ആഹ്വാനം ചെയ്ത ഹര്‍ത്താലുകള്‍ നടന്നത് ഏതെല്ലാം തീയതികളിലായിരുന്നു ; 

(ബി)ഇതേ കാലയളവില്‍ യു.ഡി.എഫ്. നേതൃത്വത്തിലോ, യു.ഡി.എഫ്. ഘടകക്ഷികളുടെ നേതൃത്വത്തിലോ, സംസ്ഥാന അടിസ്ഥാനത്തിലോ, പ്രാദേശികമായോ നടന്ന ഹര്‍ത്താലുകള്‍ ഏതെല്ലാം തീയതികളില്‍ എവിടെയെല്ലാമായിരുന്നു ;

(സി)ഓരോ ഹര്‍ത്താലിനും സംസ്ഥാനത്തിനുണ്ടായ നഷ്ടം സംബന്ധിച്ച് അന്നത്തെ പ്രതിപക്ഷനേതാവ് കണക്കുകള്‍വല്ലതും ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നോ ; എങ്കെില്‍ കണക്കുകള്‍ വെളിപ്പെടുത്താമോ ;

(ഡി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെ സംസ്ഥാനത്ത് പൂര്‍ണമായോ, ഭാഗികമായോ യു.ഡി.എഫ്. ആഹ്വാനം ചെയ്തതനുസിച്ച് ഏതെല്ലാം തീയതികളില്‍ എവിടെയെല്ലാം ഹര്‍ത്താലുകള്‍ നടക്കുകയുണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ ;

(ഇ)പ്രസ്തുത ഹര്‍ത്താല്‍ ദിനങ്ങളില്‍ സംസ്ഥാനത്തുണ്ടായ നഷ്ടം സംബന്ധിച്ച കണക്കുകള്‍ ശേഖരിച്ചിട്ടുണ്ടോ ; എങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ?

5120


രാഷ്ട്രീയ കൊലപാതകങ്ങള്‍ 

ശ്രീ. പി. റ്റി. എ. റഹീം

(എ)"രാഷ്ട്രീയ കൊലപാതകം' എന്ന് സര്‍ക്കാര്‍ കരുതുന്ന കൊലപാതകങ്ങള്‍ ഏതെല്ലാം നിലയിലുള്ളതാണ്; വിശദമാക്കുമോ; 

(ബി)ഏതെല്ലാം രാഷ്ട്രീയ സംഘടനകളുമായി ബന്ധപ്പെട്ടവരായിരുന്നു കൊലചെയ്യപ്പെട്ടിരുന്നത്; രാഷ്ട്രീയ കൊലപാതകങ്ങളില്‍ കൊല ചെയ്യപ്പെട്ടയാളിന്‍റെ പേര്, സ്ഥലം, കൊല ചെയ്യപ്പെട്ട തീയതി എന്നിവ വിശദമാക്കാമോ; 

(സി)രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പുറമേ, ഈ സര്‍ക്കാരിന്‍റെ കാലത്തുണ്ടായ കൊലപാതക സംഭവങ്ങള്‍ എത്രയാണ്; ജില്ല തിരിച്ച് വിശദമാക്കാമോ; 

(ഡി)സംസ്ഥാനത്തെ ഏറ്റവും ഒടുവില്‍ നടന്ന രാഷ്ട്രീയ കൊലപാതകം ഏതാണ്?

5121


ടി. പി. ചന്ദ്രശേഖരന്‍ വധകേസ് 

ശ്രീ. കെ. ദാസന്‍

(എ)ടി. പി. ചന്ദ്രശേഖരന്‍റെ കൊലപാതകമോ, വധശ്രമമോ, ഗൂഢാലോചനയോ മറ്റോ ആയി രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകള്‍ എത്രയാണ്; അവ ഏതൊക്കെ; ഏതെല്ലാം പോലീസ് സ്റ്റേഷനുകളില്‍, ഏതെല്ലാം തീയതികളില്‍, ഏതെല്ലാം വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ടവയാണെന്ന് വിശദമാക്കാമോ; 

(ബി)ഇവയില്‍ ഏതെല്ലാം കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്; അവശേഷിക്കുന്നവ ഏതൊക്കെ; അവയുടെ അന്വേഷണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; അന്വേഷിക്കുന്നത് ആരുടെ നേതൃത്വത്തില്‍ ആരൊക്കെയാണ്; 

(സി)വധശ്രമത്തിനും, ഗൂഢാലോചനയ്ക്കും എന്ന നിലയില്‍ കേസ് എടുത്തത് ഏതെല്ലാം തീയതികളിലായിരുന്നു; വധശ്രമം നടന്നതായി പറയപ്പെടുന്നത് ഏത് തീയതികളിലാണ്; ഗൂഢാലോചന നടന്നതായി പറയപ്പെടുന്നത് ഏത് തീയതിയിലാണ്; 

(ഡി)അവശേഷിക്കുന്ന കേസുകള്‍ ഓരോന്നിലെയും പ്രതികള്‍ ആരൊക്കെയാണ്; കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും ആര്‍.എം.പി നേതാക്കളും ചൂണ്ടിക്കാണിച്ചതല്ലാത്തവര്‍ ആരെങ്കിലും പ്രതികളായിട്ടുണ്ടോ?

5122


സി. ബി. ഐ. യുടെ അന്വേഷണത്തിന് വിട്ട കേസുകള്‍ 

ശ്രീ. എ. കെ. ബാലന്‍

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര കേസുകള്‍ സി. ബി. ഐ. ക്ക് വിട്ടിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; ഇതില്‍ എത്ര കേസുകള്‍ കോടതി നിര്‍ദ്ദേശിച്ച പ്രകാരം വിട്ടവയാണ്; കേസുകളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(ബി)എത്ര കേസുകളില്‍ സി. ബി. ഐ. അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിന് നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ട്; ഈ നിവേദനങ്ങളിന്മേല്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്; 

(സി)മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ആയിരുന്ന സലിംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പു കേസ് സി. ബി. ഐ. ക്ക് വിടുന്നതിന് എന്താണ് തടസ്സം എന്ന കോടതി പരാമര്‍ശം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഈ കേസ് സി. ബി. ഐ. ക്ക് വിടാന്‍ നടപടി സ്വീകരിക്കുമോ? 

5123


സോളാര്‍ കേസിലെ മുഖ്യപ്രതികളെ ചോദ്യം ചെയ്യല്‍ 

ശ്രീ. കെ. സുരേഷ് കുറുപ്പ്

(എ)സോളാര്‍ അന്വേഷണവുമായി ബന്ധപ്പെട്ട് മുഖ്യപ്രതികളെ എ.ഡി.ജി.പി ഹേമചന്ദ്രന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടുണ്ടോ; 

(ബി)ഓരോ പ്രതികളേയും ഏതെല്ലാം ദിവസങ്ങളിലാണ് ചോദ്യം ചെയ്തതെന്ന് വ്യക്തമാക്കാമോ;

(സി)ഈ ചോദ്യം ചെയ്യലുകള്‍ ഏതെല്ലാം രീതിയില്‍ റിക്കോഡ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; 

(ഡി)ഏതെല്ലാം ദിവസങ്ങളില്‍ ചോദ്യം ചെയ്യലിന്‍റെ വീഡിയോ റിക്കോര്‍ഡിങ്ങ് നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ഇ)റിക്കോഡ് ചെയ്യപ്പെട്ട മൊഴികള്‍ ആരുടെയെല്ലാം കൈവശമുണ്ടെന്ന് വ്യക്തമാക്കാമോ; 

(എഫ്)ഈ കേസ്സുമായി ബന്ധപ്പെട്ട് 2013 ജൂണ്‍ 23നും ജൂണ്‍ 26നും പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യല്‍ നടത്തിയിട്ടുണ്ടോ; ഇതിന്‍റെ വീഡിയോ റിക്കോഡിങ്ങ് നടത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ? 

5124


പ്രതിയുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച 

ഡോ. കെ. ടി. ജലീല്‍

(എ)ശ്രീ. ബിജു രാധാകൃഷ്ണനുമായി മുഖ്യമന്ത്രി 2013-ല്‍ എറണാകുളം ഗസ്റ്റ്ഹൌസില്‍ അടച്ചിട്ട മുറിയില്‍ കുടുംബ കാര്യം ചര്‍ച്ച ചെയ്ത വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)എങ്കില്‍ ഏത് തീയതിയാണ് ചര്‍ച്ച നടത്തിയതെന്നും എത്ര മണിക്കൂര്‍ ചര്‍ച്ച നടത്തിയെന്നും എന്ത് കുടുംബകാര്യമാണ് ചര്‍ച്ച നടത്തിയതെന്നുമാണ് സര്‍ക്കാരിന് ലഭിച്ചിട്ടുള്ള വിവരം; 

(സി)ക്രിമിനല്‍ പ്രതി ബിജു രാധാകൃഷ്ണനുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയതു വഴി സംസ്ഥാനത്തെ ക്രമസമാധാനത്തില്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ടായതായി സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിക്കുകയെന്ന് വ്യക്തമാക്കുമോ?

5125


സോളാര്‍ തട്ടിപ്പ് കേസ്സില്‍ ശ്രീധരന്‍ നായരുടെ മൊഴി 

ശ്രീ. കെ.സുരേഷ് കുറുപ്പ്

(എ)സോളാര്‍ തട്ടിപ്പ് കേസ്സില്‍ പരാതിക്കാരനായിരുന്ന കോന്നി, മല്ലേലി ശ്രീധരന്‍ നായരില്‍ നിന്നും 04.08.2013 ന് ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി. ഓഫീസില്‍ വച്ച് പ്രതേ്യക അനേ്വഷണസംഘം മൊഴിയെടുത്തിരുന്നോ ; 

(ബി)ഈ മൊഴിയില്‍ മുഖ്യമന്ത്രിക്കുമായോ അദ്ദേഹത്തിന്‍റെ ഓഫീസുമായോ ബന്ധപ്പെട്ട ആരുടെയെല്ലാം പേരുകളാണ് പരാമര്‍ശിക്കപ്പെട്ടതെന്ന് വ്യക്തമാക്കാമോ ; 

(സി)ഇതില്‍ ആരെയെല്ലാം അനേ്വഷണ സംഘം ചോദ്യം ചെയ്തിട്ടുണ്ടെന്ന് വിശദമാക്കാമോ ?

5126


സോളാര്‍ കേസിലെ പ്രതികളുടെ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച 

ഡോ. ടി. എം. തോമസ് ഐസക്

(എ)സോളാര്‍ കേസിലെ പ്രതികളായ ശ്രീ. ടെന്നി ജോപ്പനും ശ്രീമതി സരിത എസ്. നായരും മുഖ്യമന്ത്രിയുടെ ആഫീസില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയത് ഏത് തീയതിയിലായിരുന്നു; വിശദമാക്കാമോ; 

(ബി)ശ്രീ. ടെന്നി ജോപ്പന്‍റെ റിമാന്‍റ് റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ;

(സി)മുഖ്യമന്ത്രിയും ശ്രീ. ശ്രീധരന്‍ നായരും, ശ്രീമതി സരിതയും മുഖ്യമന്ത്രിയുടെ ആഫീസിര്‍ കൂടിക്കാഴ്ച നടത്തിയത് എന്നായിരുന്നു; തീയതിയും സമയവും വ്യക്തമാക്കാമോ; ശ്രീ. ടെന്നി ജോപ്പന്‍റെയും, ശ്രീമതി സരിതയുടെയും, ശ്രീ. ശ്രീധരന്‍ നായരുടെയും മൊഴികളുടെയടിസ്ഥാനത്തില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ; 

(ഡി)ഇത് സംബന്ധമായ മുഖ്യമന്ത്രിയുടെ മൊഴി എടുത്തത് ഏത് ദിവസമായിരുന്നു; മൊഴി എന്തായിരുന്നു; വ്യക്തമാക്കാമോ?

5127


സോളാര്‍ കേസിലെ പ്രതിയെ രക്ഷിക്കാന്‍ തലശ്ശേരി പോലീസ് സ്റ്റേഷനിലെ ഉദേ്യാഗസ്ഥന്‍റെ ശ്രമം 

ശ്രീ. സി. കൃഷ്ണന്‍

(എ)2013 മെയ് 23 ന് രാവിലെ തലശ്ശേരി പോലീസ് സ്റ്റേഷനിലെ സന്തോഷ് എന്ന ഉദേ്യാഗസ്ഥന്‍ സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്. നായരെ ഫോണില്‍ വിളിക്കുകയുണ്ടായോ; 

(ബി)തലശ്ശേരി എസ്. ഐ. ശ്രീ. ബിജു ജോണിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സരിതയെ അറസ്റ്റ് ചെയ്യാന്‍ പെരുന്പാവൂരിലേക്ക് പുറപ്പെട്ട ഉടന്‍ സന്തോഷ് സരിത എസ്. നായരെ വിളിച്ച് വിവരം ചോര്‍ത്തിക്കൊടുക്കുകയായിരുന്നുവോ; 

(സി)2013 മെയ് 23 ന് ആഭ്യന്തര വകുപ്പ് മന്ത്രിയുടെ ഫോണുകളില്‍ നിന്നും പോയ കോളുകളുടെയും കണ്ണൂര്‍ ഡി.വൈ.എസ്.പി., പി. പി. സുകുമാരന്‍റെയും തലശ്ശേരി സ്റ്റേഷനിലെ സന്തോഷിന്‍റെയും ഫോണുകളില്‍ നിന്നുപോയ കോളുകളുടെയും അടിസ്ഥാനത്തില്‍, സരിതയുടെ അറസ്റ്റ് വൈകിപ്പിക്കാന്‍ നടന്നതായ ഇടപെടലുകളുടെ നിജസ്ഥിതി എന്തായിരുന്നുവെന്ന് അനേ്വഷണ സംഘം പരിശോധിക്കുകയുണ്ടായോ?

5128


കാറ്റാടി യന്ത്രം സ്ഥാപിക്കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടിയെടുത്തതിനെതിരെയുള്ള പരാതി 

ശ്രീ. സാജു പോള്‍

(എ)കാറ്റാടി യന്ത്രം സ്ഥാപിക്കാമെന്ന് വാഗ്ദാനം നല്‍കി സരിത എസ്. നായരും സംഘവും പണം തട്ടിയെടുത്തതായി കാണിച്ച് വടകര, റാണി പബ്ലിക് സ്കൂള്‍ മാനേജ്മെന്‍റ് സോളാര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മുന്പാകെ പരാതി സമര്‍പ്പിച്ചിരുന്നോ; 

(ബി)എന്നാണ് പരാതി നല്‍കിയത്; പരാതിയില്‍ കേസെടുത്തിട്ടുണ്ടോ; ഇതിന്മേലുള്ള തുടര്‍ നടപടികള്‍ വ്യക്തമാക്കാമോ?

5129


സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി ബിജു രാധാകൃഷ്ണനുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച 

ശ്രീ. കെ. സുരേഷ് കുറുപ്പ്

സോളാര്‍ തട്ടിപ്പുകേസിലെ പ്രതി ബിജു രാധാകൃഷ്ണനുമായി മുഖ്യമന്ത്രി എറണാകുളം ഗവണ്‍മെന്‍റ് ഗസ്റ്റ് ഹൌസില്‍ കൂടിക്കാഴ്ച നടത്തിയ തീയതിയും കൂടിക്കാഴ്ച എന്താവശ്യത്തെ മുന്‍നിര്‍ത്തിയായിരുന്നുവെന്നും വെളിപ്പെടുത്താമോ? 

5130


പോലീസ് - ഗുണ്ടാ ബന്ധം 

ശ്രീ. എ. കെ. ബാലന്‍ 
,, പി. ശ്രീരാമകൃഷ്ണന്‍ 
,, വി. ശിവന്‍കുട്ടി 
,, സി. കെ. സദാശിവന്‍ 

(എ)തലസ്ഥാന നഗരിയിലേതുള്‍പ്പെടെ സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകള്‍ ഏറെയും ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരുടെ വിഹാര കേന്ദ്രങ്ങളായിരിക്കുന്നൂവെന്ന ആക്ഷേപം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ; 

(ബി)പോലീസും ഗുണ്ടകളും തമ്മിലുള്ള അവിഹിത ബന്ധങ്ങളും അതുവഴി സാധാരണ ജനങ്ങള്‍ക്ക് നീതി ലഭിക്കാതിരിക്കുന്നതും സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ;

(സി)കമന്‍റടി സഹിക്കവയ്യാതെ ഒരു പെണ്‍കുട്ടിയുടെ അച്ഛന്‍ വലിയതുറ പോലീസിന് നല്‍കിയ പരാതിയിന്മേല്‍ നടപടി സ്വീകരിക്കുകയുണ്ടായോ ; പോലീസില്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് ഗുണ്ടാസംഘം പെണ്‍കുട്ടിയേയും അച്ഛനേയും മര്‍ദ്ദിച്ച് അവശരാക്കിയതായി അറിയാമോ ; പരാതിക്കാരനെ പോലീസ് ലോക്കപ്പിലാക്കുന്ന സ്ഥിതിയുണ്ടായോ ; വിശദമാക്കാമോ ? 

5131


പണം തട്ടിപ്പുകേസുകള്‍ 

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം തൃശ്ശൂര്‍ ജില്ലയിലെ സൌത്ത് ഇന്ത്യന്‍ ബാങ്ക് അടക്കമുള്ള ബാങ്കുകളിലും വിദ്യാലയങ്ങളിലും ജോലി വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ആദ്യമായി ലഭിച്ച പരാതിയുടെ തീയതിയടക്കമുള്ള വിശദാംശങ്ങളും പരാതിയില്‍ സ്വീകരിച്ച തുടര്‍നടപടികളും വ്യക്തമാക്കാമോ; 

(ബി)നിലവില്‍ ഇതുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; ഇവയുടെ വിശദാംശം ലഭ്യമാക്കാമോ; 

(സി)ഈ കേസിലെ പ്രതികളുടെ പേരുവിവരം ലഭ്യമാക്കാമോ; 

(ഡി)ഈ കേസില്‍ അറസ്റ്റ്ചെയ്യപ്പെട്ടവര്‍ ആരെല്ലാം; അറസ്റ്റ് ചെയ്യപ്പെടാത്തവര്‍ ആരെല്ലാം; വ്യക്തമാക്കാമോ; 

(ഇ)ഈ കേസുകളുടെ നിലവിലെ അന്വേഷണപുരോഗതി വ്യക്തമാക്കാമോ?

5132


ആലപ്പുഴ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസുകള്‍ 

ശ്രീ. ജി. സുധാകരന്‍

(എ)2011 മേയ് മുതല്‍ 2013 ഡിസംബര്‍ 31 വരെ ആലപ്പുഴ ജില്ലയില്‍ എത്ര ക്രിമിനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് ഇനം തിരിച്ച് വിശദമാക്കാമോ; 

(ബി)എത്ര കേസുകള്‍ തീര്‍പ്പാക്കി എന്ന് വ്യക്തമാക്കാമോ?

5133


മുഖ്യമന്ത്രിയുടെ 27/10/13 ലെ കണ്ണൂര്‍ സന്ദര്‍ശനം 

ശ്രീ. പി. കെ. ഗുരുദാസന്‍

(എ)സംസ്ഥാന പോലീസ് കായികമേളയുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുക്കുന്നതിന് 27.10.2013 ല്‍ കണ്ണൂരില്‍ എത്തിയ മുഖ്യമന്ത്രിയുടെ ഔദേ്യാഗിക വാഹനത്തില്‍ മുഖ്യമന്ത്രിയോടൊപ്പം യാത്ര ചെയ്തവര്‍ ആരൊക്കെയായിരുന്നു; അവരുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ; 

(ബി)അന്നേ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ആരായിരുന്നു; മുഖ്യമന്ത്രിയ്ക്ക് നേരെ കല്ലേറുണ്ടായപ്പോള്‍ തത്സമയം ഗണ്‍മാന്‍ കൂടെ വാഹനത്തില്‍ ഉണ്ടായിരുന്നുവോ?

5134


മുഖ്യമന്ത്രിക്കെതിരെ കണ്ണൂരില്‍ നടന്ന ആക്രമണം 

ശ്രീ. ഇ. കെ. വിജയന്‍

(എ)കണ്ണൂരില്‍വെച്ച് മുഖ്യമന്ത്രി സഞ്ചരിച്ച കാറിനുനേരെയുണ്ടായ കല്ലേറുമായി ബന്ധപ്പെട്ട് ഗൂഢാലോചനയ്ക്കും വധശ്രമത്തിനും കേസെടുത്തിട്ടുണ്ടോ; 

(ബി)മുഖ്യമന്ത്രിക്ക് നേരെ ആക്രമണം ഉണ്ടാകുമെന്നും ഇതിനായി ഗൂഢാലോചന ഉണ്ടാകുമെന്നും സ്പെഷ്യല്‍ ബ്രാഞ്ചിന്‍റെയോ ഇന്‍റലിജന്‍സിന്‍റെയോ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ; 

(സി)തദവസരത്തിലെ സ്പെഷ്യല്‍ ബ്രാഞ്ചിന്‍റെയും ഇന്‍റലിജന്‍സിന്‍റെയും മേധാവികള്‍ ഇപ്പോഴും തല്‍സ്ഥാനത്ത് തുടരുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ? 

5135


കണ്ണൂരില്‍ എല്‍. എഡി. എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കല്ലെറിഞ്ഞതിനെതിരെ കേസ് 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

(എ)കണ്ണൂരില്‍ മുഖ്യമന്ത്രിയ്ക്കു നേരെ കല്ലെറിഞ്ഞ സ്ഥലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ശ്രീ. കുഞ്ഞുമുഹമ്മദ് കല്ലുമായി നില്‍ക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി)താന്‍ കല്ലെറിഞ്ഞത് എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ക്കെതിരെയാണെന്ന് ഡി സി സി ഓഫീസില്‍ വച്ച് ശ്രീ. കുഞ്ഞുമുഹമ്മദ് നേരിട്ട് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(സി)എങ്കില്‍ ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ; 

(ഡി)ശ്രീ. കുഞ്ഞുമുഹമ്മദിനെതിരെ കേസ് ചാര്‍ജ്ജ് ചെയ്തിട്ടുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ?

5136


കണ്ണൂര്‍കാരന്‍ ശ്രീ. കെ. നാരായണനെ തട്ടികൊണ്ടുപോയി മര്‍ദ്ദിച്ചെന്ന പരാതി 

ശ്രീ. കെ. കെ. നാരായണന്‍

(എ)കണ്ണൂരിലെ സിവില്‍ എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്‍റ് ശ്രീ. കെ. നാരായണനെ ക്വട്ടേഷന്‍ സംഘം തട്ടികൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി ലഭിച്ചിട്ടുണ്ടോ ; 

(ബി) എങ്കില്‍ ഇതിന്‍റെ വിശദാംശം വെളിപ്പെടുത്താമോ ; 

(സി)ഈ പരാതിയില്‍ എന്ത് നടപടി സ്വീകരിച്ചിട്ടുണ്ട് ?

5137


കെ. നാരായണനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസിലെ പ്രതികള്‍ 

ശ്രീ. കെ. കെ. നാരായണന്‍

(എ)കണ്ണൂര്‍ സിവില്‍ എഞ്ചിനിയറിംഗ് കണ്‍സള്‍ട്ടന്‍റ് ശ്രീ.കെ. നാരായണനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച കേസിലെ പ്രതികള്‍ മറ്റേതെങ്കിലും കേസില്‍ പ്രതികളാണോ എന്ന് വ്യക്തമാക്കാമോ; 

(ബി)ഇയാളെ തട്ടിക്കൊണ്ടുപോയി എവിടെയാണ് പാര്‍പ്പിച്ചത് എന്ന് വിശദമാക്കാമോ;

(സി)ഇദ്ദേഹത്തിന്‍റെ പരാതിയുടെ കോപ്പി ലഭ്യമാക്കാമോ?

5138


കണ്ണൂര്‍ ഏര്യം കണ്ണങ്കൈയിലെ ശ്രീ. അമീര്‍ മൊയ്തീന്‍ കുഞ്ഞിനെതിരെയുളള അക്രമം 

ശ്രീ. റ്റി. വി. രാജേഷ്

(എ) കണ്ണൂര്‍ ജില്ലയിലെ ഏര്യം കണ്ണങ്കൈയില്‍ വച്ച് ശ്രീ. ശിഹാബ് അമീര്‍ മൊയ്തീന്‍ കുഞ്ഞ് എന്നയാളെ നാല്പതോളം പേര്‍ വരുന്ന അക്രമികള്‍ തെങ്ങില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ; 

(ബി)എങ്കില്‍ ഏതെല്ലാം വകുപ്പുകള്‍ പ്രകാരം ആരുടെയൊക്കെ പേരിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്; 

(സി)ഇതു സംബന്ധിച്ച പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.