UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

471

സഹകരണ മേഖലയുടെ പുരോഗതി 

ശ്രീ. ജോസഫ് വാഴക്കന്‍ 
,, കെ.മുരളീധരന്‍ 
,, തേറന്പില്‍ രാമകൃഷ്ണന്‍ 
,, കെ.അച്ചുതന്‍ 
 
(എ)സഹകരണ സംഘങ്ങളുടെ സുസ്ഥിര വളര്‍ച്ചയ്ക്കും കാര്യക്ഷമതയ്ക്കും എന്തെല്ലാം കര്‍മ്മപദ്ധതികളാണ് ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ആവിഷ്കരിച്ച് നടപ്പാക്കിയത്; വിശദാംശങ്ങള്‍ നല്‍കാമോ; 

(ബി)സഹകരണ നിയമത്തില്‍ എന്തെല്ലാം ഭേദഗതികളാണ് വരുത്തിയതെന്ന് വ്യക്തമാക്കാമോ;

(സി)സഹകരണ മേഖലയുടെ വളര്‍ച്ചയ്ക്ക് എന്തെല്ലാം അടിസ്ഥാന സൌകര്യങ്ങളാണ് ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഏര്‍പ്പെടുത്തിയതെന്ന് വ്യക്തമാക്കാമോ ?

472

സഹകരണമേഖലയില്‍ പബ്ലിക് റിസ്ക് ഫണ്ട് 

ശ്രീ. പി. എ. മാധവന്‍ 
,, സി. പി. മുഹമ്മദ് 
,, കെ. ശിവദാസന്‍ നായര്‍ 
,, വി. പി. സജീന്ദ്രന്‍ 

(എ)സഹകരണമേഖലയില്‍ പബ്ലിക് റിസ്ക് ഫണ്ട് നടപ്പിലാക്കിയിട്ടുണ്ടോയെന്നു വ്യക്തമാക്കുമോ; 

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാന്‍ ഉദ്ദേശിക്കുന്നതെന്നു വിശദമാക്കുമോ; 

(സി)പദ്ധതിയനുസരിച്ച് എന്തെല്ലാം ആനുകൂല്യങ്ങളും സഹായങ്ങളുമാണ് നല്‍കിയത്; 

(ഡി)ഏതെല്ലാം തലത്തിലുള്ള സഹകരണസംഘങ്ങളും ബാങ്കുകളുമാണ് പദ്ധതി നടപ്പാക്കിയത്; വിശദാംശങ്ങള്‍ നല്‍കുമോ? 

473

സഹകാരി സന്പര്‍ക്ക പരിപാടി 

ശ്രീ. റ്റി. എന്‍. പ്രതാപന്‍ 
,, തേറന്പില്‍ രാമകൃഷ്ണന്‍ 
,, ഹൈബി ഈഡന്‍ 
,, കെ. മുരളീധരന്‍ 

(എ)സഹകാരി സന്പര്‍ക്ക പരിപാടി നടത്തിയിട്ടുണ്ടോ എന്ന് വിശദമാക്കുമോ; 

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലമാണെന്ന് വ്യക്തമാക്കുമോ; 

(സി)സഹകരണ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; 

(ഡി)പരിപാടിയില്‍ ലഭിച്ച നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് സഹകരണ നിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്തുവാന്‍ നടപടിയെടുക്കുമോ

474

ആശ്വാസ് 2012 പദ്ധതി 

ശ്രീ. വി. ഡി. സതീശന്‍ 
,, വര്‍ക്കല കഹാര്‍ 
,, റ്റി. എന്‍. പ്രതാപന്‍ 
,, സി. പി. മുഹമ്മദ് 

(എ)സഹകരണമേഖലയില്‍ ആശ്വാസ് 2012 പദ്ധതി നടപ്പാക്കിയിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിച്ചത്; വിശദാംശങ്ങള്‍ എന്തെല്ലാമാണ്; 

(സി)പദ്ധതിയനുസരിച്ച് എന്തെല്ലാം ആനുകൂല്യങ്ങളും സഹായങ്ങളുമാണ് നല്‍കിയത്; വിശദമാക്കുമോ; 

(ഡി)ഏതെല്ലാം തലത്തിലുള്ള സഹകരണസംഘങ്ങളും ബാങ്കുകളുമാണ് പദ്ധതി നടപ്പാക്കിയത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ? 

475

കര്‍ഷകര്‍ക്ക് പലിശ രഹിത വായ്പാ പദ്ധതി 

ശ്രീ. സി. പി. മുഹമ്മദ് 

,, എ. പി. അബ്ദുള്ളക്കുട്ടി 

,, ബെന്നി ബെഹനാന്‍ 

,, വി. പി. സജീന്ദ്രന്‍

(എ)സഹകരണ മേഖലയില്‍ ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ കൃത്യമായി തിരിച്ചടയ്ക്കുന്ന കര്‍ഷകര്‍ക്ക് പലിശ രഹിത വായ്പ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ;

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത്; 

(സി) പദ്ധതിയനുസരിച്ച് ഏന്തെല്ലാം ആനുകൂല്യങ്ങളും സഹായങ്ങളുമാണ് നല്‍കിയത്;

(ഡി)ഏതെല്ലാം തലത്തിലുള്ള സഹകരണസംഘങ്ങളും ബാങ്കുകളുമാണ് പദ്ധതി നടപ്പിലാക്കിയതെന്ന് വ്യക്തമാക്കാമോ?

476

കര്‍ഷക സേവന കേന്ദ്രങ്ങള്‍ 

ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍ 
,, ടി. എ. മാധവന്‍ 
,, ആര്‍. സെല്‍വരാജ് 
,, കെ. മുരളീധരന്‍ 

(എ)സഹകരണ വകുപ്പിന്‍റെ നേതൃത്വത്തില്‍ കര്‍ഷക സേവന കേന്ദ്രങ്ങള്‍ രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ; 

(ബി)കര്‍ഷക സേവന കേന്ദ്രങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനരീതികളും എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)കാര്‍ഷിക ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ; 

(ഡി)കര്‍ഷക സേവന കേന്ദ്രങ്ങളുടെ രൂപീകരണത്തിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാമെന്നറിയിക്കുമോ?

477

സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം 

ശ്രീ. സി. പി. മുഹമ്മദ് 
,, പി. സി. വിഷ്ണുനാഥ് 
,, റ്റി. എന്‍. പ്രതാപന്‍ 
,, ലൂഡി ലൂയിസ്

(എ)ജനങ്ങള്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ വില കുറച്ച് നല്‍കാനായി സഹകരണ മേഖലയെ എപ്രകാരമാണ് ഈ സര്‍ക്കാര്‍ പ്രയോജനപ്പെടുത്തിയത്; വിശദമാക്കുമോ; 

(ബി)ഇതിനായി സഹകരണ സംഘങ്ങളും കണ്‍സ്യൂമര്‍ ഫെഡും എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നുള്ള വിശദാംശം അറിയിക്കുമോ; 

(സി)ഏതെല്ലാം തരത്തിലുള്ള സ്റ്റോറുകള്‍ ഇതിനായി ആരംഭിച്ചിട്ടുണ്ട്; വിശദമാക്കുമോ;

(ഡി)സഹകരണ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ എത്രമാത്രം സഹായിച്ചിട്ടുണ്ടെന്നുള്ള വിശദാംശം നല്‍കുമോ?

478

കണ്‍സ്യൂമര്‍ഫെഡിന്‍റെ ഹൈടെക് ക്ലിനിക്കുകള്‍ 

ശ്രീ. ഷാഫി പറന്പില്‍ 
,, പാലോട് രവി 
,, വര്‍ക്കല കഹാര്‍ 
,, ആര്‍. സെല്‍വരാജ്

(എ)കണ്‍സ്യൂമര്‍ഫെഡ് ഹൈടെക്ക് ക്ലിനിക്കുകള്‍ തുടങ്ങാനുദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ;

(ബി)ഹൈടെക് ക്ലിനിക്കുകളുടെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയും എന്തെല്ലാമാണ്;

(സി)ചികിത്സാ രംഗത്തെ ചൂഷണം തടയാന്‍ പ്രസ്തുത ക്ലിനിക്കുകള്‍ എത്രമാത്രം പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്; വിശദമാക്കാമോ; 

(ഡി)എന്തെല്ലാം ചികിത്സാ സൌകര്യങ്ങളാണ് ക്ലിനിക്കുകളില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

479

കണ്‍സ്യൂമര്‍ ഫെഡ് ശക്തിപ്പെടുത്തുവാന്‍ നടപടി 

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍ 
ശ്രീമതി. പി. അയിഷാ പോറ്റി 
ശ്രീ. ജെയിംസ് മാത്യൂ 
,, കെ. വി. വിജയദാസ് 

(എ)കണ്‍സ്യൂമര്‍ ഫെഡ്, ത്രിവേണി, നന്മ സ്റ്റോറുകളില്‍ ആവശ്യമായ നിതേ്യാപയോഗ സാധനങ്ങള്‍ ലഭ്യമല്ലെന്നും, ലഭിക്കുന്ന സാധനങ്ങള്‍ ഗുണമേന്മയില്ലാത്തതുമാണെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)എങ്കില്‍ ഇത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ; 

(സി)കുടിശ്ശിക തുക നല്‍കാത്തതുമൂലം വിതരണക്കാര്‍ കണ്‍സ്യൂമര്‍ ഫെഡിനും ത്രിവേണി, നന്മ സ്റ്റോറുകള്‍ക്കും സാധനങ്ങള്‍ നല്‍കുന്നില്ലെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഡി)കണ്‍സ്യൂമര്‍ ഫെഡിന് നല്‍കാനുള്ള തുക യഥാസമയം സര്‍ക്കാര്‍ നല്‍കാറുണ്ടോ; ഇല്ലെങ്കില്‍ ഇതിന് കാരണമെന്തെന്ന് പരിശോധിച്ചിട്ടുണ്ടോ; സര്‍ക്കാര്‍ നല്‍കാനുള്ള മൊത്തം കുടിശ്ശിക എത്രയാണ്; 

(ഇ)പൊതുവിപണിയില്‍ ഇടപെടുന്നതിന് കണ്‍സ്യൂമര്‍ ഫെഡ് ശക്തിപ്പെടുത്തുവാന്‍ എന്ത് നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ ?

480

സഹകരണ സ്ഥാപനങ്ങളില്‍ കോര്‍ ബാങ്കിംഗ് 

ശ്രീ. കെ. ദാസന്‍

(എ)സഹകരണ മേഖലയിലെ ക്രെഡിറ്റ് സ്ഥാപനങ്ങളില്‍, കോര്‍ ബാങ്കിംങ് സംവിധാനത്തില്‍ ഇതിനകം ഉള്‍പ്പെട്ടിട്ടുള്ളവ എത്ര ശതമാനമാണെന്ന് വെളിപ്പെടുത്താമോ; 

(ബി)ത്രീടിയര്‍ ക്രെഡിറ്റ് സിസ്റ്റത്തില്‍ ഏതെല്ലാം ടിയറിലുള്ള സ്ഥാപനങ്ങളാണ് പൂര്‍ണ്ണമായും കോര്‍ ബാങ്കിംങ് സംവിധാനത്തിലെത്തിയിരിക്കുന്നത്; 

(സി)പ്രാഥമിക വായ്പാ സഹകരണ സംഘങ്ങള്‍ക്ക് സ്വന്തം നിലയില്‍ കോര്‍ ബാങ്കിംങ് സംവിധാനത്തില്‍ വരുവാനാവശ്യമായ അനുമതി നല്കിയിട്ടുണ്ടോ; 

(ഡി)എല്ലാ വായ്പാ സഹകരണ സംഘങ്ങളിലും കോര്‍ ബാങ്കിംങ് സംവിധാനം എന്നത്തേയ്ക്ക് നിലവില്‍ വരുമെന്ന് വെളിപ്പെടുത്താമോ?

481

സഹകരണ സ്ഥാപനങ്ങളിലെ വായ്പാ ഇളവ് 

ശ്രീ. പി. തിലോത്തമന്‍

(എ)കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് പുറപ്പെടുവിച്ചിട്ടുള്ള സഹകരണ സ്ഥാപനങ്ങളിലെ വായ്പാ പലിശ സംബന്ധിച്ച ഉത്തരവുകള്‍ ഇപ്പോഴും നിലവിലുണ്ടോ എന്നു വ്യക്തമാക്കാമോ; സഹകരണ ബാങ്കുകളില്‍ നിന്നും അനുവദിക്കുന്ന വായ്പകള്‍ക്ക് മുതലിനേക്കാള്‍ കൂടുതല്‍ പലിശ ഈടാക്കാന്‍ പാടില്ല എന്ന ഉത്തരവ് നിലവിലുണ്ടോ എന്ന് അറിയിക്കുമോ; 

(ബി)സാന്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം ആത്മഹത്യ ചെയ്ത ആളുകളുടെ പേരിലുള്ള സഹകരണ ബാങ്ക് വായ്പകള്‍ എഴുതിത്തള്ളുന്നതിനോ ഇളവുകള്‍ അനുവദിക്കുന്നതിനോ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; ഇതിനുവേണ്ടി എന്ത് തുകയാണ് കഴിഞ്ഞ ബഡ്ജറ്റില്‍ നീക്കിവച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ; 

(സി)സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സഹകരണ ബാങ്കുകള്‍ മുഖാന്തിരം വിദ്യാഭ്യാസ വായ്പ നല്‍കുന്നുണ്ടോ; ഇതിനുള്ള പലിശയുടെ നിരക്ക് എത്രയാണെന്ന് വെളിപ്പെടുത്താമോ; വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് മുടങ്ങിയ കേസുകളില്‍ സഹകരണ ബാങ്കുകള്‍ പലിശയിളവ് നല്‍കുന്നുണ്ടോ; ഏതു കാലയളവുമുതലുള്ളവര്‍ക്കാണ് പലിശയിളവ് എന്ന് അറിയിക്കുമോ?

482

സഹകരണ സ്ഥാപനങ്ങളിലെ വായ്പാ തിരിച്ചടവ് 

ശ്രീ. കെ. രാധാകൃഷ്ണന്‍

(എ)സഹകരണസംഘം രജിസ്ട്രാറുടെ 73/13 നന്പര്‍ സര്‍ക്കുലര്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(ബി)എങ്കില്‍ അതിലെ വിശദാംശങ്ങള്‍ സര്‍ക്കുലറിന്‍റെ പകര്‍പ്പ് സഹിതം ലഭ്യമാക്കുമോ ; 

(സി)സഹകരണ സ്ഥാപനങ്ങളില്‍ വായ്പാ തിരിച്ചടവ് തുക, പലിശ, നിക്ഷേപം തുടങ്ങിയവയില്‍നിന്ന് ശന്പളചെലവുകള്‍ നല്‍കാന്‍ പാടില്ലെന്ന് സര്‍ക്കുലറില്‍ നിഷ്കര്‍ഷിച്ചിട്ടുണ്ടോ ; 

(ഡി)പ്രസ്തുത സര്‍ക്കുലര്‍പ്രകാരം, നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങളിലെ ജീവനക്കാര്‍ക്ക് ശന്പളവും മറ്റ് ആനുകൂല്യങ്ങളും എപ്രകാരം നല്‍കുവാന്‍ കഴിയുമെന്ന് വിശദമാക്കുമോ ?

483

സഹകരണസ്ഥാപനങ്ങള്‍ നല്‍കിയ കാര്‍ഷിക വായ്പ 

ശ്രീ. ജി. സുധാകരന്‍

(എ)സഹകരണവകുപ്പിന് കീഴിലുള്ള സഹകരണസ്ഥാപനങ്ങള്‍ മുഖേന 2005-2006, 2009-2010, 2010-2011, 2012-2013 സാന്പത്തിക വര്‍ഷങ്ങളില്‍ കാര്‍ഷിക മേഖലയില്‍ നല്‍കിയ വായ്പ എത്ര കോടി രൂപ വീതമെന്ന് വെളിപ്പെടുത്തുമോ; 

(ബി)പ്രാഥമിക സഹകരണ സംഘങ്ങള്‍ കാര്‍ഷിക വായ്പ നല്‍കുന്നതു വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി സംസ്ഥാനത്ത് ബാധകമാക്കിയിട്ടുണ്ടോയെന്നറിയിക്കുമോ?

484

സഹകരണ സ്ഥാപനങ്ങളുടെ ശന്പളചിലവുകള്‍ 

ശ്രീ. ജെയിംസ് മാത്യു

(എ)സഹകരണ സ്ഥാപനങ്ങളില്‍ വായ്പ തിരിച്ചടവ് തുക, പലിശ, നിക്ഷേപം തുടങ്ങിയവയില്‍ നിന്ന് ജീവനക്കാര്‍ക്ക് ശന്പള ചെലവുകള്‍ നിര്‍വ്വഹിക്കുവാന്‍ പാടില്ലെന്ന് രജിസ്ട്രാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ടോ; പ്രസ്തുത സര്‍ക്കുലറിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ; 

(ബി)ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാനിടയായ സാഹചര്യം എന്തായിരുന്നു; ഇത് സംബന്ധമായി സമഗ്രമായ പഠനം നടത്തിയിട്ടുണ്ടോ; 

(സി)എങ്കില്‍ സ്വന്തം ഫണ്ടില്‍ നിന്ന് ശന്പളചിലവുകള്‍ നിര്‍വ്വഹിക്കാന്‍ പറ്റാത്ത എത്ര സഹകരണ സ്ഥാപനങ്ങള്‍ ഉണ്ടെന്നും അവയില്‍ ക്രെഡിറ്റ് മേഖലയില്‍പ്പെട്ടവ എത്രയാണെന്നും അല്ലാത്തവ എത്രയാണെന്നും വെളിപ്പെടുത്താമോ; 

(ഡി)പ്രസ്തുത സ്ഥാപനങ്ങളില്‍ എല്ലാംകൂടി മൊത്തം ജീവനക്കാര്‍ എത്രയാണ്; ജില്ല തിരിച്ച് വ്യക്തമാക്കാമോ; 

(ഇ)പ്രസ്തുത സംഘങ്ങളിലെ ജീവനക്കാര്‍ക്ക് കിട്ടിക്കൊണ്ടിരുന്ന ശന്പളം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?

485

സഹകരണസ്ഥാപനങ്ങള്‍ക്കുമേല്‍ ആദായനികുതി വകുപ്പിന്‍റ അനാവശ്യ ഇടപെടലുകള്‍ 

ശ്രീമതി പി.അയിഷാ പോറ്റി

(എ)ആദായനികുതി വകുപ്പിന്‍റെ ഇടപെടലുകളും കര്‍ശന നടപടികളും സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ നിക്ഷേപം കുറയ്ക്കുന്നതായുളള സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സഹകരണസ്ഥാപനങ്ങളോടും നിക്ഷേപകരോടും വൈരനിര്യാതനബുദ്ധിയോടു പെരുമാറുന്ന സാഹചര്യമുണ്ടോ;

(സി)സഹകരണ സ്ഥാപനങ്ങള്‍ക്കുമേല്‍ ആദായനികുതി വകുപ്പിന്‍റെ അനാവശ്യ ഇടപെടലുകള്‍ തടയാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വിശദീകരിക്കാമോ ?

486

സൌരോര്‍ജ സംവിധാനത്തിന് സഹകരണ സ്ഥാപനങ്ങള്‍ വഴി വായ്പ 

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

സൌരോര്‍ജ സംവിധാനത്തിന് മുന്‍ വര്‍ഷം എത്ര രൂപ സഹകരണ സ്ഥാപനങ്ങള്‍ വഴി വായ്പ നല്‍കി; എത്ര യൂണിറ്റ് വൈദ്യുതി ഉല്‍പാദനം സാധിച്ചു, ഈ ഇനത്തില്‍ എത്ര സബ്സിഡി നല്‍കി; വിശദമാക്കുമോ?

487

സഹകരണസ്ഥാപനങ്ങളിലെ അപ്രൈസര്‍മാര്‍ 

ശ്രീമതി കെ. കെ. ലതിക 

(എ)സ്വര്‍ണ്ണപ്പണയവായ്പ അനുവദിക്കുന്ന സഹകരണ സ്ഥാപനങ്ങളില്‍ അപ്രൈസര്‍മാരുടെ തസ്തിക സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടോ എന്നു വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത തസ്തികയുടെ സേവനവേതനവ്യവസ്ഥകള്‍ അംഗീകരിച്ച് ഉത്തരവു നല്‍കിയിട്ടുണ്ടോ; 

(സി)അപ്രൈസര്‍ തസ്തികസംബന്ധമായ പഠനങ്ങള്‍ നടത്തുന്നതിന് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടോ; 

(ഡി)എങ്കില്‍, കമ്മിറ്റിയംഗങ്ങള്‍ ആരെല്ലാമെന്നും, കമ്മിറ്റിയുടെ ടേംസ് ഓഫ് റഫറന്‍സ് എന്തൊക്കെയെന്നും, കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സമയബന്ധിതമായി ലഭിക്കുന്നതിനും നടപ്പാക്കുന്നതിനും എന്തെല്ലാം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും വ്യക്തമാക്കുമോ? 

488

സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ 

ശ്രീ. കെ. രാധാകൃഷ്ണന്‍

(എ)വിവിധ സഹകരണ ബാങ്കുകളിലും, മറ്റ് സഹകരണ സ്ഥാപനങ്ങളിലും എല്ലാ വിഭാഗങ്ങളിലുമായി ആകെ എത്ര ജീവനക്കാര്‍ ജോലി ചെയ്യുന്നുവെന്ന് പറയാമോ; 

(ബി)ഇവരില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട എത്ര ജീവനക്കാരുണ്ടെന്ന് വ്യക്തമാക്കാമോ;

(സി)സംസ്ഥാന സര്‍ക്കാരിന്‍റെ അംഗീകാരത്തിന് വിധേയമായി പ്രവര്‍ത്തിക്കുന്ന എല്ലാ സഹകരണ സ്ഥാപനങ്ങളിലും നിയമനങ്ങളില്‍ നിയമാനുസരണമുള്ള സംവരണ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടോ; എങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍ എന്തെല്ലാമാണ്; 

(ഡി)ഏതെങ്കിലും സഹകരണ സ്ഥാപനങ്ങളില്‍ സംവരണ ചട്ടങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ അതിനുള്ള കാരണങ്ങള്‍ വിശദീകരിക്കാമോ?

489

സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം

 ശ്രീ. വി. ചെന്താമരാക്ഷന്‍

(എ)സഹകരണവകുപ്പിന്‍റെ കീഴിലുള്ള ഏതെല്ലാം സ്ഥാപനങ്ങളില്‍ ഈ സര്‍ക്കാര്‍ പെന്‍ഷന്‍പ്രായം അന്‍പത്തിഎട്ട് ആക്കിയിട്ടുണ്ട്; ഇവ സഹകരണ നിയമം അനുസരിച്ച് രജിസ്റ്റര്‍ ചെയ്യപ്പെട്ട സഹകരണ സ്ഥാപനങ്ങളാണോ ; 

(ബി)പ്രസ്തുത സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് കെ.എസ്.ആര്‍. ബാധകമാണോ ; അല്ലെങ്കില്‍ ബാധകമായിട്ടുള്ള ചട്ടങ്ങള്‍ ഏതാണെന്ന് വ്യക്തമാക്കാമോ ; 

(സി)പെന്‍ഷന്‍ പ്രായം സംബന്ധിച്ച സര്‍ക്കാരിന്‍റെ പൊതുവായ നയത്തിന് വിരുദ്ധമായി സഹകരണ സംഘങ്ങളല്ലാത്ത സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കാനിടയായ സാഹചര്യം എന്തായിരുന്നുവെന്ന് വിശദമാക്കാമോ; 

(ഡി)പ്രസ്തുത സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ?

490

കണ്‍സ്യൂമര്‍ ഫെഡ്ഡിന്‍റെ ഫാര്‍മസി കോളേജ് 

ശ്രീ. വര്‍ക്കല കഹാര്‍ 
,, വി. റ്റി. ബല്‍റാം 
,, പി. എ. മാധവന്‍ 
,, വി. പി. സജീന്ദ്രന്‍ 

(എ)കണ്‍സ്യൂമര്‍ഫെഡ് ഫാര്‍മസി കോളേജ് തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ടോയെന്ന് വെളിപ്പെടുത്താമോ ; 

(ബി)ഇതിന് ഫാര്‍മസി കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചിട്ടുണ്ടോ ; 

(സി)നീതിമെഡിക്കല്‍ സ്റ്റോറുകളുടെ വ്യാപകമായ പ്രവര്‍ത്തനത്തിന് ഇതിന്‍റെ പ്രവര്‍ത്തനം എങ്ങനെ പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ ; 

(ഡി)ഏത് അദ്ധ്യയന വര്‍ഷം മുതലാണ് കോളേജില്‍ ക്ലാസ്സുകള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ ;

(ഇ)ഇതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ ?

491

കണ്‍സ്യൂമര്‍ ഫെഡിന്‍റെ പ്രവര്‍ത്തനം 

ശ്രീ. ഇ. കെ. വിജയന്‍

(എ)അവശ്യസാധനങ്ങളുടെ വിലനിയന്ത്രണത്തില്‍ കണ്‍സ്യൂമര്‍ ഫെഡിന്‍റെ പങ്ക് എത്രത്തോളമാണെന്നത് സംബന്ധിച്ച് വിശദമായ പഠനം നടത്തിയിട്ടുണ്ടോ; 

(ബി)വിലനിലവാരം നിയന്ത്രിക്കുന്നതിന് ഈ വര്‍ഷം ഉല്‍സവകാല മാര്‍ക്കറ്റുകള്‍ ആരംഭിക്കാത്തതിന്‍റെ കാരണം വ്യക്തമാക്കാമോ;

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കണ്‍സ്യൂമര്‍ ഫെഡിന്‍റെ ആസ്തി-ബാധ്യതകളില്‍ എന്ത് വ്യത്യാസമാണ് ഉണ്ടായിട്ടുള്ളത്; വിശദമാക്കാമോ; 

(ഡി)കണ്‍സ്യൂമര്‍ ഫെഡിന്‍റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കാന്‍ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?

492

കണ്‍സ്യൂമര്‍ഫെഡ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള സബ്സിഡി

 ശ്രീ. കെ. അജിത്

(എ)കണ്‍സ്യൂമര്‍ ഫെഡ് മുഖാന്തിരം ഏതൊക്കെ ഉല്‍പ്പന്നങ്ങളാണ് സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുന്നതെന്ന് വ്യക്തമാക്കാമോ; 


(ബി)കണ്‍സ്യൂമര്‍ ഫെഡിന്‍റെ ഷോപ്പുകളില്‍ സ്ഥിരമായി സബ്സിഡി നല്‍കുന്നുണ്ടോ എന്ന കാര്യം വെളിപ്പെടുത്താമോ; 


(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര രൂപയുടെ സബ്സിഡിയാണ് കണ്‍സ്യൂമര്‍ഫെഡ്/ഷോറൂമുകളില്‍ കൂടി വിറ്റഴിച്ച സാധനങ്ങള്‍ക്ക് നല്‍കിയതെന്ന് വ്യക്തമാക്കാമോ; 


(ഡി)കണ്‍സ്യൂമര്‍ ഫെഡിന്‍റെ ഷോറൂമുകളില്‍ സ്ഥിരമായി സബ്സിഡി നല്‍കാനുള്ള നടപടി സ്വീകരിക്കുമോ?

493

കണ്‍സ്യൂമര്‍ഫെഡ് വിറ്റുവരവ് 

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍

(എ)2007 മുതല്‍ 2010 വരെ കണ്‍സ്യൂമര്‍ഫെഡ് ഉല്‍സവ സീസണുകളില്‍ നടത്തിയ ചന്തകളിലെ വിറ്റുവരവ് ഓരോ വര്‍ഷവും തിരിച്ച് വ്യക്തമാക്കുമോ; 

(ബി)ഇതിലൂടെ സ്ഥാപനത്തിന് ഈ കാലയളവില്‍ എന്ത് ലാഭം ലഭിച്ചിരുന്നു എന്ന് വ്യക്തമാക്കുമോ;

(സി)2013 ലെ ഉല്‍സവ സീസണില്‍ കണ്‍സ്യൂമര്‍ഫെഡ് എത്ര ചന്തകള്‍ നടത്തി എന്നും അവയിലൂടെ ലഭിച്ച വരുമാനം എത്രയായിരുന്നു എന്നും വ്യക്തമാക്കുമോ; 

(ഡി)ക്രിസ്തുമസ് കാലത്ത് എത്ര ചന്തകള്‍ നടത്തി എന്നും അവ എവിടെയൊക്കെയായിരുന്നു എന്നും വ്യക്തമാക്കുമോ; 

(ഇ)കണ്‍സ്യൂമര്‍ ഫെഡില്‍ എന്തെങ്കിലും ക്രമക്കേടുകള്‍ നടന്നതായി പരാതി ഉണ്ടായിട്ടുണ്ടോ; എങ്കില്‍ എന്തായിരുന്നു പരാതി എന്നും അവ സംബന്ധിച്ച് സ്വീകരിച്ച നടപടി എന്തൊക്കെ എന്നും വ്യക്തമാക്കുമോ? 

494

കണ്‍സ്യൂമര്‍ഫെഡ്ഡിലെ അഴിമതി 

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍) 

(എ)കണ്‍സ്യൂമര്‍ഫെഡ്ഡില്‍ എത്ര കോടി രൂപയുടെ അഴിമതിയാണ് കണ്ടുപിടിച്ചിട്ടുള്ളതെന്നും, സാധനങ്ങള്‍ മൊത്തമായി വാങ്ങിയ ഇനത്തില്‍ ഇടനിലക്കാര്‍ എത്ര കോടി രൂപ അനധികൃതമായി കൈപ്പറ്റിയിട്ടുണ്ടെന്നും, ഇതില്‍ എത്ര ജീവനക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കുമോ; 

(ബി)അന്യസംസ്ഥാനങ്ങളിലെ കര്‍ഷകരില്‍ നിന്നും സാധനങ്ങള്‍ നേരിട്ടു വാങ്ങാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ എന്താണു തടസ്സമെന്നു വ്യക്തമാക്കുമോ? 

495 കണ്‍സ്യൂമര്‍ഫെഡിലെ വിജിലന്‍സ് റെയ്ഡ് 

ശ്രീ. കെ. കെ. ജയചന്ദ്രന്‍

(എ)'ഓപ്പറേഷന്‍ അന്നപൂര്‍ണ്ണ' എന്ന പേരില്‍ അഡീഷണല്‍ ഡി.ജി.പി. യുടെ അന്വേഷണത്തില്‍ നടന്ന പരിശോധനയില്‍ കണ്‍സ്യൂമര്‍ഫെഡില്‍ കണ്ടെത്തിയ ക്രമക്കേടുകള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ; 

(ബി)ക്രമക്കേടുകളുടെ ഭാഗമായി കണ്ടെത്തിയ സാന്പത്തിക നഷ്ടം സംബന്ധിച്ച് കണക്കാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;

(സി)കണ്‍സ്യൂമര്‍ ഫെഡറേഷനിലെ ഏതെല്ലാം ജീവനക്കാര്‍ക്കെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; 

(ഡി)കണ്‍സ്യൂമര്‍ ഫെഡറേഷന്‍റെ പ്രവര്‍ത്തനത്തില്‍ അനധികൃതമായി ആരെല്ലാം ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്നും, അധികാര ദുര്‍വിനിയോഗം നടത്തിയത് ആരൊക്കെയാണെന്നും അന്വേഷണം നടത്തുകയുണ്ടായോ; എങ്കില്‍, വെളിവാക്കപ്പെട്ട വസ്തുതകള്‍ വിശദമാക്കാമോ?

496

കണ്‍സ്യൂമര്‍ഫെഡ് പ്രസിഡന്‍റ്, വൈസ്പ്രസിഡന്‍റ് എന്നിവര്‍ക്കെതിരെയുള്ള കോടതിവിധി 

ശ്രീ. വി. ശിവന്‍കുട്ടി

(എ)കണ്‍സ്യൂമര്‍ഫെഡ് പ്രസിഡന്‍റായി ശ്രീ. ജോയി തോമസും, വൈസ് പ്രസിഡന്‍റായി ശ്രീ. എം. സുദര്‍ശനനും തല്‍സ്ഥാനത്ത് തുടരുന്നതിനെതിരെ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; ഇവര്‍ തല്‍സ്ഥാനങ്ങളില്‍ നിന്നും മാറിയിട്ടുണ്ടോ; എങ്കില്‍ എന്ന് മുതലാണ്; 

(ബി)കോടതി ഉത്തരവിന് ആധാരമായ സഹകരണ നിയമത്തിലെ ഭേദഗതി നിലവില്‍ വന്നത് എന്നാണ്; പ്രസ്തുത തീയതി മുതല്‍ പ്രസിഡന്‍റും, വൈസ് പ്രസിഡന്‍റും കൈപ്പറ്റിയ ആനുകൂല്യങ്ങള്‍ നിയമവിരുദ്ധമാണെങ്കില്‍ അവ തിരിച്ച് പിടിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ?

497

പിരിച്ചുവിടപ്പെട്ട സഹകരണസംഘങ്ങള്‍ 


ശ്രീ. സി. കൃഷ്ണന്‍ 

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇതുവരെ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതികളെ എത്ര സഹകരണസംഘങ്ങളില്‍ നിന്നും പിരിച്ചുവിട്ടിട്ടുണ്ട്; 

(ബി)നിയമത്തില്‍ ഭേദഗതി വരുത്തിയതിനെത്തുടര്‍ന്ന് തെരഞ്ഞെടുക്കപ്പെട്ട എത്ര ഭരണസമിതികള്‍ പിരിച്ചുവിടപ്പെട്ടു; ജില്ലതിരിച്ചു വെളിപ്പെടുത്തുമോ; 

(സി)പിരിച്ചുവിടപ്പെട്ട ഭരണസമിതികളെ പുന:സ്ഥാപിച്ചു കൊണ്ട് കോടതി വിധി പ്രസ്താവിച്ച കേസ്സുകള്‍ എത്രയാണ്; 

(ഡി)ഭരണസമിതികള്‍ ഇല്ലാതെ അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തിലോ, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റികളുടെ ഭരണത്തിലോ ഉള്ള സംഘങ്ങള്‍ എത്രയാണ്; 

(ഇ)എത്ര സഹകരണസംഘങ്ങളുടെ ഭരണസമിതികളിലേയ്ക്ക് സര്‍ക്കാരോ, രജിസ്ട്രാറോ നോമിനേഷന്‍ നടത്തിയിട്ടുണ്ടെന്നറിയിക്കുമോ?

498

സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം 

ശ്രീ. സി. കൃഷ്ണന്‍

(എ)ഈ സര്‍ക്കാര്‍ വന്നതിനുഷശേഷം 2013 ഡിസംബര്‍ 31 വരെ രജിസ്റ്റര്‍ ചെയ്യപ്പെട്ട സഹകരണ സംഘങ്ങള്‍ എത്രയാണ്; 

(ബി)അതില്‍ പ്രവര്‍ത്തനം നിലച്ച് പോയത് എത്രയാണെന്നും, ലിക്വിഡേറ്റ് ചെയ്യപ്പെട്ടവ എത്രയാണെന്നും, രജിസ്റ്റര്‍ ചെയ്തതും എന്നാല്‍ പ്രവര്‍ത്തനം ഇല്ലാത്തതുമായവ എത്രയാണെന്നും, ഇപ്പേള്‍ പ്രവര്‍ത്തിക്കുന്നവ എത്രയാണെന്നുമുള്ള ജില്ല തിരിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കുമോ; 

(സി)സംഘങ്ങളുടെ പ്രവര്‍ത്തന സ്വഭാവമനുസരിച്ച് അവയെ തരം തിരിച്ചിട്ടുണ്ടോ; എങ്കില്‍ ഇപ്പോള്‍ പ്രവര്‍ത്തനം നടക്കുന്നതായി കരുതുന്ന എത്ര സംഘങ്ങള്‍ ഓരോ മേഖലയിലും ഉണ്ടെന്ന് ജില്ല തിരിച്ച് വെളിപ്പെടുത്താമോ?

499

ബാങ്കിംഗ് സേവനം 

ശ്രീ. വി. ചെന്താമരാക്ഷന്‍

(എ)പ്രാഥമിക സഹകരണ സംഘങ്ങള്‍ ബാങ്കിങ് സേവനം നടത്തരുതെന്ന നബാര്‍ഡ് നിര്‍ദ്ദേശത്തിനെതിരെ, സംസ്ഥാനത്തിന്‍റെ പ്രത്യേക സാഹചര്യങ്ങള്‍ വിശദമാക്കി കേന്ദ്ര ധന മന്ത്രാലയത്തിന് നിവേദനം നല്‍കിയിട്ടുണ്ടോ; എങ്കില്‍ എപ്പോഴാണ്; 

(ബി)നബാര്‍ഡ് എക്സിക്യുട്ടിവ് ഡയറക്ടര്‍ വി. രാമകൃഷ്ണറാവു പുറത്തിറക്കിയ സര്‍ക്കുലര്‍ സംസ്ഥാന സര്‍ക്കാരിന് ലഭിച്ചത് എപ്പോഴാണ്; 

(സി)നബാര്‍ഡ് എക്സിക്യുട്ടീവ് ഡയറക്ടറുടെ, പ്രാഥമിക സഹകരണ സംഘങ്ങള്‍ ബാങ്കിംങ് സേവനം നടത്തരുതെന്ന സര്‍ക്കുലറിന്‍റെയും, അതിനെതിരെ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കേരള സര്‍ക്കാര്‍ നല്‍കിയ വിശദമായ നിവേദനത്തിന്‍റെയും ഓരോ പകര്‍പ്പ് ലഭ്യമാക്കാമോ; 

(ഡി)പ്രസ്തുത നിവേദനത്തിന് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ച മറുപടി എന്തായിരുന്നുവെന്ന് വിശദമാക്കാമോ?

500

നഷ്ടത്തിലായ അഗ്രോ ബെയിസ്ഡ് സഹകരണ യൂണിറ്റുകള്‍

 ശ്രീ. മോന്‍സ് ജോസഫ്

(എ)അഗ്രോ ബെയിസ്ഡ് ആയിട്ടുള്ള എത്ര സഹകരണ യൂണിറ്റുകള്‍ നഷ്ടത്തില്‍ പ്രവര്‍ത്തിച്ചതിനാല്‍ പൂട്ടിക്കിടക്കുന്നു എന്ന് വ്യക്തമാക്കാമോ ; 

(ബി)പ്രസ്തുത സഹകരണ യൂണിറ്റുകളുടെ പുനരുദ്ധാരണത്തിന് സഹകരണ വകുപ്പ് എന്തെല്ലാം പുനരുദ്ധാരണ പാക്കേജാണ് നടപ്പാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ; 

(സി)നഷ്ടത്തില്‍ പ്രവര്‍ത്തിച്ചതിനാല്‍ പൂട്ടിക്കിടക്കുന്ന സഹകരണ യൂണിറ്റുകളുടെ കടം എഴുതിത്തള്ളുന്നതിന് നടപടി സ്വീകരിക്കുമോ ?

501

സഹകരണ ബാങ്കുകളിലെ നിക്ഷേപം 

ശ്രീ. ജി. സുധാകരന്‍

(എ)2006 മാര്‍ച്ചില്‍ സഹകരണ ബാങ്കുകളിലെ അറ്റ നിക്ഷേപം എത്രയായിരുന്നു;

(ബി)2011 മാര്‍ച്ചിലെ അറ്റനിക്ഷേപം എത്രയായിരുന്നു; 

(സി)2013 ഡിസംബറിലെ അറ്റ നിക്ഷേപം എത്രയെന്ന് വ്യക്തമാക്കാമോ; 

(ഡി)സഹകരണ മേഖലയിലെ നിക്ഷേപങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

502

സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളുടെ കിട്ടാക്കടം

 ശ്രീ. ജി. സുധാകരന്‍

(എ)2006 മാര്‍ച്ചില്‍ സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളുടെ കിട്ടാക്കടം എത്ര കോടി രൂപയാണ്, ജില്ല തിരിച്ച് വ്യക്തമാക്കാമോ;

(ബി)2011 മാര്‍ച്ചില്‍ സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളുടെ കിട്ടാക്കടം എത്ര കോടി രൂപയായിരുന്നു;

(സി)2013 ഡിസംബറില്‍ സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളുടെ കിട്ടാക്കടം എത്ര കോടി രൂപയാണ്, ജില്ല തിരിച്ച് വ്യക്തമാക്കാമോ; 

(ഡി)കിട്ടാക്കടം വര്‍ദ്ധിക്കുകയാണോ ചെയ്തിട്ടുള്ളതെന്നും വര്‍ദ്ധിക്കാനുണ്ടായ കാരണങ്ങള്‍ എന്തെക്കെയാണെന്നും വിശദമാക്കാമോ?

503

ഹൌസിംഗ് ഫെഡറേഷന്‍ അംഗത്വം 

ശ്രീ. എസ്. ശര്‍മ്മ

(എ)സഹകരണ മേഖലയില്‍ എത്ര പ്രാഥമിക ഹൌസിംഗ് സഹകരണ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്;

(ബി)ഇതില്‍ എത്ര സംഘങ്ങള്‍ക്ക് ഹൌസിംഗ് ഫെഡറേഷന്‍ അംഗത്വം നല്‍കിയിട്ടുണ്ട്; 

(സി)പ്രാഥമിക സംഘങ്ങള്‍ക്ക് അംഗത്വം നിഷേധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഏതടിസ്ഥാനത്തിലാണ് അംഗത്വം നിഷേധിക്കുന്നത് എന്ന് വ്യക്തമാക്കാമോ; 

(ഡി)പ്രാഥമിക ഹൌസിംഗ് സഹകരണ സംഘങ്ങളുടെ അപ്പക്സ് സ്ഥാപനമായ ഹൌസിംഗ് ഫെഡറേഷന്‍ എന്തെല്ലാം സഹായങ്ങളാണ് പ്രൈമറി സംഘങ്ങള്‍ക്ക് നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

504

സഹകരണ കര്‍ഷകസേവന കേന്ദ്രങ്ങള്‍ 

ശ്രീ. ചിറ്റയം ഗോപകുമാര്‍

(എ)കര്‍ഷകര്‍ക്ക് ആവശ്യമായ സഹകരണ കാര്‍ഷിക സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് പുതിയ കര്‍ഷകസേവനകേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നുള്ള ബജറ്റ് പ്രഖ്യാപനത്തിന്‍റെ അടിസ്ഥാനത്തില്‍ എത്ര സേവനകേന്ദ്രങ്ങള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നറിയിക്കുമോ ; 

(ബി)ആയതിനുവേണ്ടി എന്ത് തുക ചെലവഴിച്ചിട്ടുണ്ടെന്നറിയിക്കുമോ ; 

(സി)അടൂര്‍ മണ്ധലത്തില്‍ കര്‍ഷകസേവനകേന്ദ്രം ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ? 

505

സംസ്ഥാന കോ-ഓപ്പറേറ്റീവ് വര്‍ക്കേഴ്സ് വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡിന്‍റെ പ്രവര്‍ത്തനം 

ശ്രീ. വി. ചെന്താമരാക്ഷന്‍

(എ)സംസ്ഥാന കോ-ഓപ്പറേറ്റീവ് വര്‍ക്കേഴ്സ് വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡിന്‍റെ അംഗങ്ങളായിട്ടുള്ള സഹകരണ ജീവനക്കാര്‍ എത്രയാണ് ; 

(ബി)നാളിതുവരെയുള്ള കണക്കുകള്‍പ്രകാരം ബോര്‍ഡിന്‍റേതായി വിവിധ നിലയില്‍ നിക്ഷേപിക്കപ്പെട്ട മൊത്തം തുക എത്രയാണ് ; ഏതെല്ലാം സ്ഥാപനങ്ങളില്‍ എത്ര കാലത്തേയ്ക്ക് നിക്ഷേപിക്കുകയുണ്ടായി ; 

(സി)ബോര്‍ഡിന്‍റെ ഹെഡ് ഓഫീസ്, റീജ്യണല്‍ ഓഫീസുകള്‍ തുടങ്ങിയവയ്ക്ക് വാടക ഇനത്തില്‍ പ്രതിവര്‍ഷം എന്ത് തുക ചെലവ് പ്രതീക്ഷിക്കുന്നു ; മുന്‍വര്‍ഷം ഈ ഇനത്തിലെ മൊത്തം ചെലവ് എത്രയായിരുന്നു ; 

(ഡി)ബോര്‍ഡിന്‍റെ പ്രവര്‍ത്തനം പൂര്‍ണമായും കന്പ്യൂട്ടര്‍വല്‍ക്കരിച്ചിട്ടുണ്ടോ ; ഇല്ലെങ്കില്‍ കാരണം വിശദമാക്കാമോ ?

506

ധാര പദ്ധതി 

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

സഹകരണസംഘങ്ങളെ ശക്തിപ്പെടുത്താന്‍ പ്രഖ്യാപിച്ച "ധാര' പദ്ധതിയില്‍ എന്തെല്ലാം കാര്യങ്ങളാണ് നടപ്പിലാക്കിയത്; ഇതിലൂടെ പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങള്‍ക്ക് ഏത് തരത്തിലുള്ള പ്രയോജനങ്ങള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നറിയിക്കുമോ?

507

അടൂര്‍ മണ്ധലത്തിലെ "ധാര' പദ്ധതി 

ശ്രീ. ചിറ്റയം ഗോപകുമാര്‍

(എ)ബഡ്ജറ്റ് പ്രഖ്യാപനത്തിന്‍റെ അടിസ്ഥാനത്തില്‍ അടൂര്‍ നിയോജക മണ്ധലത്തില്‍ നടപ്പിലാക്കുമെന്ന് സൂചിപ്പിച്ചിട്ടുണ്ടായിരുന്ന 'ധാര' പദ്ധതി ഇതിനകം നടപ്പിലാക്കിയിട്ടുണ്ടോ; 

(ബി)എങ്കില്‍, ഈ പദ്ധതിയുടെ പരിധിയില്‍ മണ്ധലത്തിലുള്ള ഏതെല്ലാം സഹകരണ സംഘങ്ങളെ ശാക്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന വിവരം, സംഘങ്ങളുടെ പേരും ലഭ്യമാക്കിയ സേവനങ്ങളും കടത്തിന്‍റെ വിവരങ്ങളും സഹിതം വിശദമാക്കുമോ?

508

കൈത്തറി മേഖലയ്ക്ക് വകയിരുത്തിയ തുക 

ശ്രീ. പി. കെ. ഗുരുദാസന്‍

(എ)കൈത്തറി വ്യവസായ മേഖലയ്ക്കു വേണ്ടി 2013-14 സാന്പത്തിക വര്‍ഷം ബഡ്ജറ്റില്‍ എത്ര കോടി രൂപ അനുവദിച്ചിട്ടുണ്ട്;

(ബി)ഇതില്‍ എത്ര കോടി രൂപ ഏതെല്ലാം ഇനത്തില്‍ 2013 ഡിസംബര്‍ വരെ ചെലവഴിച്ചുവെന്നും 2012-13 സാന്പത്തിക വര്‍ഷം കൈത്തറി മേഖലയ്ക്ക് ബഡ്ജറ്റില്‍ വകയിരുത്തിയ തുക എത്രയാണെന്നും ഇതില്‍ എന്തു തുക ഏതെല്ലാം ഇനത്തില്‍ ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ; 

(സി)കൈത്തറി സഹകരണ സംഘങ്ങളുടെ കടബാദ്ധ്യത തീര്‍ക്കുവാന്‍ കേന്ദ്ര ഗവണ്‍മെന്‍റ് 25 കോടി രൂപ അനുവദിച്ചിരുന്നുവോ; പ്രസ്തുത തുക ചെലവഴിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടെന്ന് വ്യക്തമാക്കുമോ?

509

നെയ്ത്ത് സഹകരണ സ്ഥാപനങ്ങള്‍ സംരക്ഷിക്കാന്‍ നടപടി

 ശ്രീ. ഇ. ചന്ദ്രശേഖരന്‍

(എ)നെയ്ത്ത് സഹകരണ സ്ഥാപനങ്ങള്‍ സംരക്ഷിക്കുന്നതിനായി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കാമോ ; 

(ബി)കാസര്‍കോട് ജില്ലയില്‍ എത്ര നെയ്ത്ത് സഹകരണ സംഘങ്ങളാണ് പ്രവര്‍ത്തിക്കുന്നതെന്നും റിബേറ്റിനത്തില്‍ എന്ത് കുടിശ്ശികയാണ് സഹകരണ സംഘങ്ങള്‍ക്ക് ലഭിക്കാനുള്ളതെന്നും വ്യക്തമാക്കാമോ ; 

(സി)റിബേറ്റിനത്തില്‍ നല്‍കുവാനുള്ള തുക അടിയന്തരമായി നല്‍കുവാനുള്ള നടപടി സ്വീകരിക്കുമോ?

510

നന്മ സ്റ്റോറുകള്‍ 

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍

(എ)സംസ്ഥാനത്ത് എത്ര നന്മ സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് വ്യക്തമാക്കുമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പുതുതായി എത്ര നന്മ സ്റ്റോറുകള്‍ ആരംഭിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ; 

(സി)പുതുതായി ആരംഭിച്ച നന്മ സ്റ്റോറുകളിലെ ജീവനക്കാരുടെ നിയമനരീതി വ്യക്തമാക്കുമോ; 

(ഡി)നന്മ സ്റ്റോറുകളിലെ ജീവനക്കാര്‍ക്ക് ശന്പളം ലഭിക്കുന്നില്ല എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ? 

511

ആറ്റിങ്ങല്‍ നിയോജകമണ്ധലത്തിലെ നന്മ സ്റ്റോറുകളിലെ ക്രമകേടുകള്‍ 

ശ്രീ. ബി. സത്യന്‍

(എ)ആറ്റിങ്ങല്‍ നിയോജകമണ്ധലമുള്‍പ്പെടുന്ന പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന നന്മ സ്റ്റോറുകളില്‍ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ എവിടെ പ്രവര്‍ത്തിക്കുന്ന നന്മ സ്റ്റോറാണെന്നും , എന്തു തുകയുടെ ക്രമക്കേടാണെന്നും, ക്രമക്കേടു നടത്തിയവരുടെ പേരു വിവരവും, ക്രമക്കേടു നടത്തിയവര്‍ക്കെതിരെ ഏതെല്ലാം തരത്തിലുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നതും വിശദമാക്കാമോ?

512

ഖാദി ഉത്പാദന വിപണന രംഗത്തെ നേട്ടങ്ങള്‍ 

ശ്രീ. സണ്ണി ജോസഫ് 
'' അന്‍വര്‍ സാദത്ത് 
'' എ. റ്റി. ജോര്‍ജ് 
'' വി. റ്റി. ബല്‍റാം

(എ)ഖാദി ഉത്പാദന വിപണന രംഗത്ത് എന്തെല്ലാം നേട്ടങ്ങള്‍ ഈ സര്‍ക്കാരിന്‍റെ കാലത്ത് കൈവരിച്ചിട്ടുണ്ട്; 

(ബി)ഖാദി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ നിന്നുള്ള വരുമാനമായി എത്ര കോടി രൂപ ലഭിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)എത്ര ശതമാനം വര്‍ദ്ധനയാണ് വിപണനരംഗത്ത് ഉണ്ടായത്; വിശദമാക്കുമോ; 

(ഡി)ഈ നേട്ടങ്ങള്‍ കൈവരിക്കാനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചത്; വിശദാംശങ്ങള്‍ നല്‍കുമോ?

513

ഖാദിമേഖലയ്ക്ക് വകയിരുത്തിയ തുക 

ശ്രീ. പി. കെ. ഗുരുദാസന്‍

(എ)ഖാദിമേഖലയ്ക്ക് 2012-13-ല്‍ ബഡ്ജറ്റില്‍ വകയിരുത്തിയ തുക എത്രയാണെന്നും ഏതെല്ലാമിനത്തില്‍ എന്ത് തുക വീതം ചെലവഴിച്ചു എന്നും വിശദമാക്കുമോ; 

(ബി)ഇപ്പോള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ചര്‍ക്കകള്‍, തറികള്‍ എന്നിവ എത്ര വീതമാണെന്നും എത്ര തൊഴിലാളികള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അറിയിക്കുമോ; 

(സി)ഒരു വര്‍ഷം എത്ര കോടി രൂപയുടെ ഖാദി വിപണിയില്‍ ആവശ്യമുണ്ടെന്ന് കണക്കാക്കിട്ടുണ്ടോ; എങ്കില്‍ എത്രയെന്ന് വിശദമാക്കുമോ; 

(ഡി)ഇതില്‍ സംസ്ഥാനത്ത് എത്ര കോടി രൂപയുടെ ഖാദി ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുന്നുണ്ടെന്ന് കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ? 

514

നദീജലത്തിലെ മാലിന്യം 

ശ്രീ. പി. ഉബൈദുള്ള 
,, കെ. എം. ഷാജി 
,, പി. ബി. അബ്ദുള്‍ റസാക് 
,, വി. എം. ഉമ്മര്‍ മാസ്റ്റര്‍ 

(എ)നദികളിലെ ജലത്തിന്‍റെ മാലിന്യത്തോത് സംബന്ധിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധന നടത്തിയിട്ടുണ്ടോ;

(ബി)എങ്കില്‍ ഏതെല്ലാം വിധത്തിലുള്ള മാലിന്യങ്ങളാണ് പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(സി)കുടിവെള്ള സ്രോതസ്സായി ഉപയോഗപ്പെടുത്തുന്ന നദീജലത്തിന്‍റെ മാലിന്യത്തോത് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ ഏറ്റവുമധികം മലിനീകരണമുള്ള നദികളേതെല്ലാമെന്ന് വെളിപ്പെടുത്തുമോ?

515

മാലിന്യസംസ്കരണ കേന്ദ്രങ്ങള്‍ 


ശ്രീ. ചിറ്റയം ഗോപകുമാര്‍

(എ)തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ സ്വകാര്യ സഹകരണത്തോടെയും കേന്ദ്ര സര്‍ക്കാര്‍ സബ്സിഡി പ്രയോജനപ്പെടുത്തിയും ബയോമെഡിക്കല്‍ മാലിന്യസംസ്കരണത്തിനായി പൊതു ബയോമെഡിക്കല്‍ മാലിന്യസംസ്കരണ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നുള്ള ബഡ്ജറ്റ് പ്രഖ്യാപനം നടപ്പിലാക്കിയിട്ടുണ്ടോ ; 

(ബി)എങ്കില്‍ ഏതെല്ലാം സ്ഥലങ്ങളില്‍ ഇത്തരം മാലിന്യസംസ്കരണ കേന്ദ്രങ്ങള്‍ ആരംഭിച്ചുവെന്നറിയിക്കുമോ ; 

(സി)എന്ത് തുക പദ്ധതിക്കായി നിലവില്‍ വകയിരുത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ ; 

(ഡി)നാളിതുവരെ എന്ത് തുക ഏതെല്ലാം ഇനത്തില്‍ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ചെലവഴിച്ചുവെന്ന് അറിയിക്കാമോ ?

516

കശുവണ്ടി ഫാക്ടറിയിലെ മലിനീകരണ നിയന്ത്രണം


 ശ്രീ. ജി. എസ്. ജയലാല്‍

(എ)പുതുതായി കശുവണ്ടി ഫാക്ടറികള്‍ ആരംഭിക്കുന്നതിലേക്കായി മലിനീകരണ നിയന്ത്രണ വകുപ്പിന്‍റെ അനുവാദവും, എന്‍.ഒ.സിയും ആവശ്യമുണ്ടോ; വിശദാംശം അറിയിക്കുമോ; 

(ബി)പ്രസ്തുത ആവശ്യത്തിലേക്കായി അനുശാസിക്കുന്ന നിബന്ധനകള്‍ എന്തൊക്കെയാണ്; 

(സി)കശുവണ്ടി ഫാക്ടറികള്‍ ആരംഭിക്കുന്പോള്‍ പരിസരവാസികളുടെയും, പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിലേക്കായി എന്തൊക്കെ മുന്‍കരുതലുകളാണ് സ്വീകരിക്കുന്നതെന്ന് അറിയിക്കുമോ? 

517

മണ്ണെണ്ണ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍

 ശ്രീ. ഇ. കെ. വിജയന്‍

(എ)മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ നിലവിലുള്ള മാനദണ്ധപ്രകാരം മണ്ണെണ്ണ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ അനുവദനീയമാണോ; 

(ബി)ഇല്ലെങ്കില്‍, ഇത്തരത്തില്‍ പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കുന്ന വാഹനങ്ങളെ നിയന്ത്രിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; 

(സി)ഇത് കാര്യക്ഷമമാക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പുമായി യോജിച്ചു പ്രവര്‍ത്തിക്കുന്ന കാര്യം പരിഗണനയിലുണ്ടോയെന്നറിയിക്കുമോ?

518

പഴയകുന്നുമ്മല്‍ ഗ്രാമപഞ്ചായത്തിലെ ഇലക്ട്രിക്കല്‍ ശ്മശാനം സംബന്ധിച്ച റിപ്പോര്‍ട്ട് 

ശ്രീ. ബി.സത്യന്‍

(എ)കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പഴയകുന്നുമ്മേല്‍ ഗ്രാമ പഞ്ചായത്തില്‍ നടപ്പിലാക്കുന്ന പൊതു ഇലക്ട്രിക്ക് ശ്മശാന നിര്‍മ്മാണം തുടങ്ങുന്നതിന് മുന്പ് തിരുവനന്തപുരം ജില്ലാ കളക്ടര്‍ മലിനീകരണ നിയന്ത്രണ ബേര്‍ഡിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ;

(സി)റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ വിശദമാക്കാമോ?

<<back  
                                                                                                                

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.