UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

1111

മലപ്പുറം എം.എസ്.പി. ഹയര്‍ സെക്കന്‍ററി സ്കൂളിലെ നിയമനങ്ങള്‍ 


ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി


(എ)മലപ്പുറം എം.എസ്.പി. ഹയര്‍ സെക്കന്‍ററി സ്കൂളിലെ നിയമനങ്ങളില്‍ എന്തെങ്കിലും അഴിമതി നടന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍, വിശദാംശങ്ങള്‍ നല്‍കുമോ; 

(ബി)ഈ വിദ്യാലയത്തിലെ നിയമനങ്ങളില്‍ സ്വീകരിക്കുന്ന മാനദണ്ധങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ; 

(സി)ആഭ്യന്തര വകുപ്പിന് കീഴിലുള്ള ഈ വിദ്യാലയത്തിലെ നിയമനങ്ങള്‍, പഞ്ചായത്തുകള്‍ക്ക് കീഴിലുള്ള വിദ്യാലയങ്ങളിലെ നിയമനങ്ങള്‍ പി.എസ്.സി.യ്ക്ക് വിട്ടതുപോലെ നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

1112

പുന്നപ്ര അറവുകാട് ഹയര്‍സെക്കന്‍ററി സ്കൂളിലെ രേഖകള്‍


ശ്രീ. ജി. സുധാകരന്‍


(എ)പുന്നപ്ര അറവുകാട് ഹയര്‍സെക്കന്‍ററി സ്കൂളിലെ മുറി തീപിടിച്ച് രേഖകള്‍ നശിച്ച സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
 
(ബി)ആയത് സംബന്ധിച്ച് എന്തെങ്കിലും കേസ് നിലവിലുണ്ടോ; ആരെയെങ്കിലും അറസ്റ്റു ചെയ്തിട്ടുണ്ടോ;

(സി)ആയതു സംബന്ധിച്ച അന്വേഷണം ക്രൈം ബ്രാഞ്ചിന് നല്‍കണമെന്ന് സ്കൂള്‍ അധികൃതരോ, ജനപ്രതിനിധികളോ ആവശ്യപ്പെട്ടിട്ടുണ്ടോ; 

(ഡി)എങ്കില്‍ ഇതിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?

1113

അരൂര്‍ മണ്ധലത്തിലെ ഹയര്‍ സെക്കണ്ടറി സ്കൂളുകള്‍


ശ്രീ. എ. എം. ആരിഫ്


(എ)ഏതെല്ലാം പഞ്ചായത്തുകളിലാണ് എയ്ഡഡ്-സര്‍ക്കാര്‍ മേഖലയില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ ഇല്ലാത്തത് എന്നത് വ്യക്തമാക്കാമോ; 

(ബി)സര്‍ക്കാര്‍-എയ്ഡഡ് മേഖലയില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ഇല്ലാത്ത ഏതെല്ലാം പഞ്ചായത്തുകളിലെ വിദ്യാലയങ്ങള്‍ക്കാണ് ഹയര്‍ സെക്കണ്ടറി അനുവദിക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ; 

(സി)അപ്രകാരം അരൂര്‍ നിയോജകമണ്ധലത്തിലെ ഏതെല്ലാം പഞ്ചായത്തുകള്‍ക്കാണ് അര്‍ഹത എന്ന് വ്യക്തമാക്കാമോ; അരൂര്‍ നിയോജകമണ്ധലത്തിലെ ഏതെല്ലാം വിദ്യാലയങ്ങളിലാണ് ഹയര്‍ സെക്കന്‍ഡറി തുടങ്ങാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?

1114

ഓപ്പണ്‍ സ്കൂളുകളിലെ പ്രതിസന്ധി


ശ്രീ. വി. ശിവന്‍കുട്ടി
 ,, ആര്‍. രാജേഷ്
 ശ്രീമതി കെ. എസ്. സലീഖ 
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍

 
(എ)എസ്. സി. ഇ. ആര്‍. ടി.ക്ക് കീഴിലുള്ള ഓപ്പണ്‍ സ്കൂളിന്‍റെ പ്രവര്‍ത്തനം പ്രതിസന്ധിയിലായ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ; 

(ബി)ഓപ്പണ്‍ സ്കൂളില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന ജീവനക്കാരെ പിരിച്ചു വിടുകയുണ്ടായോ; എങ്കില്‍ എത്ര ജീവനക്കാരെയാണ് ഇതിനകം പിരിച്ചുവിട്ടിട്ടുള്ളതെന്ന് വെളിപ്പെടുത്താമോ; 

(സി)പരിചയ സന്പന്നരായ ജീവനക്കാരുടെ അഭാവം കാരണം ഈ സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനത്തിന് ബുദ്ധിമുട്ട് നേരിടുകയാണെന്ന കാര്യം അറിവുള്ളതാണോ; 

(ഡി)നിയമാനുസൃതം നിയമനം ലഭിച്ചതും ദീര്‍ഘകാലം സേവനമനുഷ്ഠിച്ചവരുമായ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിടാനുണ്ടായ കാരണം വ്യക്തമാക്കാമോ; 

(ഇ) ജീവനക്കാരെ പിരിച്ചുവിട്ട നടപടി ലക്ഷക്കണക്കിന് വരുന്ന ഓപ്പണ്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനത്തെ പ്രതിസന്ധിയിലാക്കിയിട്ടുള്ള കാര്യം അറിവുള്ളതാണോ; 

(എഫ്)ഓപ്പണ്‍ സ്കൂള്‍ അധികൃതരുടെ ഈ നടപടി പുന:പരിശോധിക്കുന്നതിനും പിരിച്ചുവിടപ്പെട്ട ജീവനക്കാരെ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കുന്നതിനും സത്വര നടപടി സ്വീകരിക്കുമോ?

1115

ഓപ്പണ്‍ സ്കൂളുകളിലെ നിയമനം 


ശ്രീ. പി. ശ്രീരാമകൃഷ്ണന്‍


(എ)സംസ്ഥാന ഓപ്പണ്‍ സ്കൂളില്‍നിന്നും ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ടോ; എങ്കില്‍ എത്രപേരെ;

(ബി)പിരിച്ചുവിടപ്പെട്ടവരുടെ നിയമനരീതി, നിയമനത്തിലെ മാനദണ്ധങ്ങള്‍ എന്നിവ വിശദമാക്കാമോ;

(സി)പിരിച്ചുവിട്ടവര്‍ക്ക് പകരമായി പുതിയ ജീവനക്കാരെ നിയമിച്ചിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം തസ്തികയില്‍; പ്രസ്തുത തസ്തികകള്‍ക്ക് നിര്‍ദ്ദേശിച്ച യോഗ്യതകള്‍ എന്തെല്ലാം; വിശദമാക്കുമോ; 

(ഡി)ബിരുദം അടിസ്ഥാനയോഗ്യതയായിട്ടുള്ള തസ്തികയില്‍ നിയമനം നടത്തിയിട്ടുണ്ടോ; എങ്കില്‍ നിയമനം ലഭിച്ചവരുടെ പേരുവിവരം മേല്‍വിലാസമുള്‍പ്പെടെ ലഭ്യമാക്കാമോ; 

(ഇ)നിയമനം നടത്തുന്നതിനായി പരസ്യം നല്‍കിയിരുന്നുവോ; എങ്കില്‍ ഏതൊക്കെ മാധ്യമങ്ങളില്‍; 

(എഫ്)നിയമനത്തിനായി പരീക്ഷകള്‍, ഇന്‍റര്‍വ്യൂകള്‍ എന്നിവ നടത്തിയിട്ടുണ്ടോ; എങ്കില്‍ സ്ഥലം, തീയതി എന്നിവ വിശദമാക്കാമോ; 

(ജി)ഇത്തരം നിയമനങ്ങളില്‍ പാലിക്കേണ്ട സംവരണതത്വങ്ങള്‍ എന്തൊക്കെയാണ്; എങ്കില്‍ അവ പാലിച്ചിട്ടുണ്ടോ; വിശദമാക്കാമോ; 

(എച്ച്)ആകെ എത്ര അപേക്ഷകള്‍ ലഭിച്ചു എന്ന് വിശദമാക്കുമോ; അപേക്ഷകരുടെ പേര്, വിലാസം എന്നിവ ലഭ്യമാക്കാമോ?

1116

കേരള സ്റ്റേറ്റ് ഓപ്പണ്‍ സ്ക്കൂളിലെ നിയമനം


ശ്രീ. ടി. വി.രാജേഷ്


(എ)കേരള സ്റ്റേറ്റ് ഓപ്പണ്‍ സ്ക്കൂളില്‍ നിയമാനുസൃതം നിയമിച്ച ജീവനക്കാരെ പിരിച്ചുവിട്ട ശേഷം ദിവസക്കൂലി നിയമനത്തിന് 22.11.2013-ല്‍ എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ നല്‍കിയ അറിയിപ്പ് അനുസരിച്ച് വിവിധ തസ്തികകളില്‍ ദിവസക്കൂലി നിയമനത്തിന് ലഭിച്ച അപേക്ഷകളുടെ എണ്ണം തസ്തിക തിരിച്ച് നല്‍കുമോ;ഇതില്‍ എത്രപേര്‍ക്ക് നിയമനം നല്‍കിയെന്ന് വ്യക്തമാക്കുമോ; 

(ബി)അപേക്ഷകരില്‍ നിന്നും യോഗ്യരായവരെ തെരഞ്ഞെടുക്കുന്നതിന് അഭിമുഖമോ എഴുത്തുപരീക്ഷയോ നടത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ യോഗ്യരായവരെ തെരഞ്ഞെടുക്കാന്‍ സ്വീകരിച്ച മാനദണ്ഡങ്ങള്‍ എന്തെന്ന് അറിയിക്കാമോ; 

(സി)2013 നവംബര്‍ 18-ന് ശേഷം ഓപ്പണ്‍ സ്ക്കൂളില്‍ ദിവസക്കൂലി വ്യവസ്ഥയില്‍ നിയമനം നല്‍കിയവരുടെ പേര്, തസ്തിക, വിദ്യാഭ്യാസ യോഗ്യത എന്നിവ വ്യക്തമാക്കുമോ?

1117

ഓപ്പണ്‍ സ്കൂള്‍ ജീവനക്കാര്‍


ശ്രീ. കെ. കുഞ്ഞിരാമന്‍(ഉദുമ)


(എ)ഈ സര്‍ക്കാരിന്‍റെ കാലത്ത് സംസ്ഥാനത്തെ ഓപ്പണ്‍ സ്കൂളുകളില്‍ നിന്ന് എത്ര ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്; പിരിച്ചുവിടാനുണ്ടായ കാരണം എന്താണെന്ന് വിശദമാക്കുമോ; 

(ബി)പിരിച്ചുവിട്ടവര്‍ക്ക് പകരം പുതിയ ജീവനക്കാരെ നിയമിച്ചിട്ടുണ്ടോ; എങ്കില്‍ എത്രപേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട്; ഇവരുടെ പേര് വിവരവും തസ്തികയും ശന്പളവും അടങ്ങുന്ന ലിസ്റ്റ് ലഭ്യമാക്കുമോ; 

(സി)എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് മുഖേനയോ എഴുത്ത് പരീക്ഷ, ഇന്‍റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലോ ആണോ പുതുതായി നിയമനം നല്‍കിയിട്ടുളളത്; വിശദാംശങ്ങള്‍ അറിയിക്കുമോ; 

(ഡി)ഇല്ലെങ്കില്‍ എന്ത് മാനദണ്ഡത്തിന്‍റെ അടിസ്ഥാനത്തിലാണ് നിയമനം നല്‍കിയിട്ടുളളത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

1118

അദ്ധ്യാപക പാക്കേജ് 


ശ്രീ. കെ. മുരളീധരന്
‍ ,, ഷാഫി പറന്പില്‍
 ,, എം.എ. വാഹീദ് 
,, പി.സി. വിഷ്ണുനാഥ് 


(എ)അദ്ധ്യാപക പാക്കേജിന് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ;

(സി)പാക്കേജിലെ പ്രധാനവിഷയങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ; 

(ഡി)പാക്കേജ് നടപ്പാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

1119

എയ്ഡഡ് മേഖലയിലെ അദ്ധ്യാപക/അനദ്ധ്യാപക തസ്തികകള്‍


ശ്രീ. എളമരം കരീം


(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്പോള്‍ വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ എയ്ഡഡ് മേഖലയില്‍ ആകെ എത്ര അദ്ധ്യാപക/അനദ്ധ്യാപക തസ്തികകള്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കാമോ; ഇപ്പോള്‍ അത് എത്രയാണ്; 

(ബി)എയ്ഡഡ് മേഖലയില്‍ ഡിവിഷനുകള്‍ നഷ്ടപ്പെട്ടത് മൂലം പ്രൊട്ടക്റ്റ് ചെയ്യപ്പെട്ടവരും അല്ലാത്തവരും ആയ അധ്യാപക/അനധ്യാപകര്‍ എത്ര; 

(സി)എയ്ഡഡ് മേഖലയിലെ കോളേജ്/സ്കൂളുകളില്‍ പ്രവര്‍ത്തിച്ചുവരുന്നവരുടെ ശന്പളം, അലവന്‍സ്, ഗ്രാന്‍റ് തുടങ്ങി മൊത്തം പ്രതിവര്‍ഷം ചെലവ് എത്രയാണെന്ന് വിശദമാക്കാമോ?

1120

സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപക - അനദ്ധ്യാപക തസ്തികകള്‍


ശ്രീ. കെ. സുരേഷ് കുറുപ്പ്


(എ) 2010-11 വിദ്യാഭ്യാസ വര്‍ഷത്തില്‍ പൊതുവിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ - എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിവിധ ഗ്രേഡിലുള്ള അദ്ധ്യാപക-അനദ്ധ്യാപക തസ്തികകള്‍ എത്രയായിരുന്നു; വിശദമാക്കാമോ; 

(ബി) 2013-14 വിദ്യാഭ്യാസ വര്‍ഷത്തില്‍ പൊതുവിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ - എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിവിധ ഗ്രേഡിലുള്ള അദ്ധ്യാപക-അനദ്ധ്യാപക തസ്തികകള്‍ എത്ര; 

(സി) സര്‍ക്കാര്‍ - എയ്ഡഡ് മേഖലകളിലെ അദ്ധ്യാപക തസ്തികകളില്‍ 2010-11 നെ അപേക്ഷിച്ച് എത്ര ശതമാനം വര്‍ദ്ധനവുണ്ടായി; 

(ഡി) ഈ സര്‍ക്കാരിന്‍റെ കാലത്ത് സര്‍ക്കാര്‍ - എയ്ഡഡ് മേഖലകളില്‍ പുതിയതായി അനുവദിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എത്ര?

1121

സ്കൂളുകളില്‍നിന്നും ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്ന അദ്ധ്യാപകര്‍


ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍


(എ)സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളിലെ എത്ര അദ്ധ്യാപകരാണ് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ മറ്റ് സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നത്; ജില്ല തിരിച്ചുള്ള പട്ടിക ലഭ്യമാക്കുമോ; 

(ബി)അദ്ധ്യാപകര്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ പോകുന്പോള്‍ അതത് സ്കൂളുകളില്‍ ഉണ്ടാകുന്ന അദ്ധ്യാപകരുടെ കുറവ് പരിഹരിക്കുന്നത് എങ്ങനെയെല്ലാമാണെന്ന് വിശദമാക്കുമോ; 

(സി)അദ്ധ്യാപകര്‍ക്ക് ഡ്യൂട്ടി ലീവ് അനുവദിക്കാറുണ്ടോ; എങ്കില്‍ ഒരു അദ്ധ്യയന വര്‍ഷം ഒരു അദ്ധ്യാപകന് പരമാവധി അനുവദിക്കാവുന്ന ഡ്യൂട്ടി ലീവുകള്‍ എത്രയാണ്?

1122

അധ്യാപക വിദ്യാര്‍ത്ഥി അനുപാതം


ശ്രീ. പി. ശ്രീരാമകൃഷ്ണന്‍


(എ)സര്‍ക്കാര്‍ സ്കൂളുകളില്‍ അധികം വരുന്ന അധ്യാപകരെ ടീച്ചേഴ്സ് ബാങ്കിലേക്ക് മാറ്റുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇതിന് നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; 

(ബി)എത്ര അധ്യാപകരാണ് സര്‍ക്കാര്‍ സ്കൂളുകളിലും സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളിലുമായി അധികമായിട്ടുള്ളത് എന്ന വിവരം ലഭ്യമാക്കാമോ; 

(സി)സര്‍ക്കാര്‍, എയിഡഡ് സ്കൂളുകളിലെ അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം ഇപ്പോള്‍ എത്രയാണെന്ന് വ്യക്തമാക്കാമോ; 

(ഡി)എയിഡഡ് മേഖലയില്‍ ഈ അധ്യയന വര്‍ഷം അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം 1:35 ആയി നിശ്ചയിച്ചിട്ടുണ്ടോ; 

(ഇ)എങ്കില്‍ ഇത് സര്‍ക്കാര്‍ മേഖലയിലും നടപ്പാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണ് എന്ന് അറിയിക്കുമോ; 

(എഫ്)ഇത്തരത്തില്‍ വ്യത്യസ്ത അനുപാതം നിശ്ചയിച്ചതിനുള്ള കാരണമെന്താണെന്ന് വ്യക്തമാക്കുമോ?

1123

51എ ക്ലെയിമുള്ള അദ്ധ്യാപകരെ ടീച്ചേഴ്സ് ബാങ്കില്‍ ഉള്‍പ്പെടുത്താന്‍ നടപടി


ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍


(എ)എയിഡഡ് സ്കൂളുകളില്‍ ലീവ് വേക്കന്‍സിയില്‍ ജോലി ചെയ്യുന്നതും ചെയ്തതുമായ 51എ ക്ലെയിമുള്ള എത്ര പേരുണ്ടെന്ന് വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത അദ്ധ്യാപകരെ ടീച്ചേഴ്സ് ബാങ്കില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ അതിനുള്ള നടപടി എവിടെവരെയായി; 

(സി)പുതുക്കിയ അദ്ധ്യാപക-വിദ്യാര്‍ത്ഥി അനുപാതം ഇവര്‍ക്കു കൂടി ബാധകമാണോ; വ്യക്തമാക്കുമോ; 

(ഡി)ക്ലാസ് ചുമതലയില്‍ ഒഴിവാക്കപ്പെടുന്ന പ്രധാന അദ്ധ്യാപകര്‍ക്ക് പകരം 51എ ക്ലെയിമുള്ള അദ്ധ്യാപകരെ പരിഗണിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ?

1124

പ്രധാന അധ്യാപകരെ അധ്യയന ചുമതലയില്‍ നിന്നും ഒഴിവാക്കി സര്‍ക്കാര്‍ വിജ്ഞാപനം


ശ്രീ. കെ. രാജു


(എ)സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ പ്രധാന അധ്യാപകരെ അധ്യയന ചുമതലയില്‍ നിന്നും ഒഴിവാക്കി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടോ; 

(ബി)ഇത് എല്‍.പി, യു.പി, ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ എത്ര വിദ്യാര്‍ത്ഥികളില്‍ കൂടുതലുള്ള സ്കൂളുകള്‍ക്കാണ് ബാധകമെന്ന് വ്യക്തമാക്കുമോ; 

(സി)ഇത്തരത്തിലുണ്ടാകുന്ന ഒഴിവുകളില്‍ ടീച്ചേഴ്സ് ബാങ്കില്‍ നിന്നാണോ ദിവസക്കൂലി വ്യവസ്ഥയിലാണോ അധ്യാപകരെ നിയമിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; 

(ഡി)ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ടോ; ആയതിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ? 

1125

സ്കൂള്‍ കുട്ടികള്‍ക്ക് സൌജന്യ യൂണിഫോം

 
ശ്രീ. ബെന്നി ബെഹനാന്‍
 ,, ജോസഫ് വാഴക്കന്
‍ ,, എം.എ. വാഹീദ് 
,, റ്റി.എന്‍. പ്രതാപന്‍ 


(എ)സംസ്ഥാനത്തെ സ്കൂള്‍ കുട്ടികള്‍ക്ക് സൌജന്യമായി യൂണിഫോം വിതരണം ചെയ്യുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പ്രസ്തുത പദ്ധതി വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ;

(സി)പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിനായി ഭരണതലത്തില്‍ എന്തെല്ലാം ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് വിശദമാക്കുമോ; 

(ഡി)എല്ലാ കുട്ടികള്‍ക്കും യൂണിഫോം വിതരണം എന്ന് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം?

1126

സ്കൂള്‍ യൂണിഫോം വിതരണം കാര്യക്ഷമമാക്കാന്‍ നടപടി 


ശ്രീ. തോമസ് ചാണ്ടി 
,, എ. കെ. ശശീന്ദ്രന്‍ 

(എ)സംസ്ഥാനത്തെ സ്കൂളുകളില്‍ യൂണിഫോം വിതരണം ചെയ്യുന്നതില്‍ കാലതാമസം നേരിട്ടത് എന്തുകൊണ്ടാണെന്നു വ്യക്തമാക്കുമോ; 

(ബി)ഓരോ കുട്ടിക്കും രണ്ടു സെറ്റ് യൂണിഫോം വിതരണം ചെയ്യുന്നതിന് നാന്നൂറു രൂപ മാത്രം അനുവദിച്ചിരിക്കെ തയ്യല്‍ക്കൂലിയിനത്തില്‍ വരുന്ന ചെലവ് പി.റ്റി.എ.യ്ക്ക്/ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് വന്‍ബാദ്ധ്യതയായി മാറുമെന്നത് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)സര്‍ക്കാര്‍ ഉത്തരവിലെ അപ്രായോഗിക നിര്‍ദ്ദേശങ്ങള്‍ ഒഴിവാക്കി യൂണിഫോം വിതരണം കാര്യക്ഷമമാക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമോ? 

1127

സ്കൂളുകളിലെ സൌജന്യ യൂണിഫോം വിതരണത്തിന്‍റെ കണക്ക്


ശ്രീമതി കെ. എസ്. സലീഖ


(എ)സംസ്ഥാനത്ത് നടപ്പു അദ്ധ്യയന വര്‍ഷം എത്ര സ്കൂളുകള്‍ക്കായി എത്ര വിദ്യാര്‍ത്ഥികള്‍ക്ക് സൌജന്യ യൂണിഫോം വിതരണം ചെയ്യേണ്ടതുണ്ട്; വിശദമാക്കുമോ; 

(ബി)ഇതില്‍ എത്ര സ്കൂളുകളിലായി എത്ര വിദ്യാര്‍ത്ഥികള്‍ക്ക് 2013 ഡിസംബര്‍ 31 വരെ വിതരണം ചെയ്തു; വിശദമാക്കുമോ;

(സി)സംസ്ഥാനത്ത് 2013-14 അദ്ധ്യയന വര്‍ഷം എത്ര കുട്ടികള്‍ സര്‍ക്കാര്‍/എയിഡഡ് സ്കൂളുകളില്‍ പഠിക്കുന്നു; നാളിതുവരെ എത്ര കുട്ടികള്‍ക്ക് യൂണിഫോം വിതരണം ചെയ്തു; യൂണിഫോം ലഭിക്കേണ്ട കുട്ടികള്‍ക്ക് അത് എന്നത്തേക്ക് നല്‍കുമെന്ന് വ്യക്തമാക്കുമോ; 

(ഡി)യൂണിഫോം വിതരണത്തിനായി വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച ഉദ്യോഗസ്ഥരുടെ കൃത്യവിലോപം മൂലം വിതരണം നാളിതുവരെ നടത്താന്‍ കഴിയാത്തത് സംബന്ധിച്ച് എന്തെങ്കിലും അന്വേഷണം നടത്തിയോ; എങ്കില്‍ എന്തു നടപടി സ്വീകരിച്ചു; വ്യക്തമാക്കുമോ; 

(ഇ)2013-14 അദ്ധ്യയന വര്‍ഷം യൂണിഫോം നല്‍കാന്‍ ചുമതലപ്പെടുത്തിയ സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍/സ്വകാര്യ സ്ഥാപനങ്ങള്‍ ഏതെല്ലാമെന്നും ഇവര്‍ക്ക് ഇതുവരെ സര്‍ക്കാര്‍ അനുവദിച്ച തുക എത്രയാണെന്നും വ്യക്തമാക്കുമോ; 

(എഫ്)ഈയിനത്തില്‍ സര്‍ക്കാര്‍ 2013-14 അദ്ധ്യയന വര്‍ഷം ആകെ എത്ര തുക മാറ്റി വച്ചു; ആയതില്‍ ഇതുവരെ എത്ര തുക ചെലവഴിച്ചു; വ്യക്തമാക്കുമോ; 

(ജി)സര്‍ക്കാര്‍ നിയന്ത്രണാധികാരത്തിലുള്ള ഹാന്‍റക്സ്, ഹാന്‍വീവ്, ഖാദിബോര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങളെ ഈ ചുമതല ഏല്‍പ്പിക്കുന്നതിനുള്ള കാരണം എന്തെന്ന് വ്യക്തമാക്കുമോ?

1128

സൌജന്യ യൂണിഫോം വിതരണം


ശ്രീ. സാജു പോള്‍


(എ)സംസ്ഥാനത്തെ സ്കൂള്‍ കുട്ടികള്‍ക്ക് സൌജന്യമായി യൂണിഫോം വിതരണം ചെയ്യുന്നതിനുള്ള പദ്ധതിയെക്കുറിച്ച് വിലയിരുത്തിയിട്ടുണ്ടോ; 

(ബി)ഈ അദ്ധ്യയന വര്‍ഷം അവസാനിക്കാറായിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് സൌജന്യ യൂണിഫോം വിതരണം ചെയ്തിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)എങ്കില്‍ അതിനുള്ള കാരണം വിശദമാക്കാമോ; 

(ഡി)അദ്ധ്യയനവര്‍ഷം അവസാനിക്കാറായ സാഹചര്യത്തില്‍ യൂണിഫോമിന്‍റെ തുക വിതരണം ചെയ്യാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ; 

(ഇ)നാനൂറ് രൂപയ്ക്ക് രണ്ട് ജോഡി യൂണിഫോം വാങ്ങാന്‍ കഴിയാത്തതിനാല്‍ തുക വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുമോ?

1129

സൌജന്യ യൂണിഫോം വിതരണത്തിനുള്ള മാനദണ്ധം 


ശ്രീ. ജി.എസ്. ജയലാല്‍


(എ)സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൌജന്യമായി യൂണിഫോം വിതരണം നടത്തുവാന്‍ ഉദ്ദേശിക്കുന്നുവോ; എങ്കില്‍ പ്രസ്തുത പദ്ധതി ഏതൊക്കെ ക്ലാസ്സുവരെയുള്ള കുട്ടികള്‍ക്കാണ് നടപ്പിലാക്കുന്നതെന്നും പദ്ധതി നടപ്പിലാക്കുന്നതിന് ഏതൊക്കെ സ്കൂളുകളെയാണ് തെരഞ്ഞെടുക്കുന്നതെന്നും ഗവ./എയ്ഡഡ്/ സ്വകാര്യ സ്കൂള്‍ തിരിച്ച് അറിയിക്കുമോ; 

(ബി)സ്കൂളിലെ എല്ലാകുട്ടികള്‍ക്കും ആണ്‍/പെണ്‍ വ്യത്യാസമില്ലാതെ യൂണിഫോം നല്‍കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; എ.പി.എല്‍./ബി.പി.എല്‍. മാനദണ്ധം യൂണിഫോം വിതരണത്തിന് ബാധകമാണോ; 

(സി)എ.പി.എല്‍./ബി.പി.എല്‍. അടിസ്ഥാനത്തില്‍ പദ്ധതി നിര്‍വ്വഹണം നടത്തിയാല്‍ സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ ഉണ്ടാകുവാന്‍ സാധ്യതയുള്ള വേര്‍തിരിവിനെയും അസമത്വത്തെയും കുറിച്ച് സര്‍ക്കാര്‍ വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുവാന്‍ തയ്യാറാകുമോ; 

(ഡി)ഒരേ നിറത്തിലുള്ള യൂണിഫോം അടുത്തടുത്തുള്ള സ്കൂളുകളില്‍ വരാതിരിക്കുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം അറിയിക്കുമോ?

1130

സ്കൂള്‍ യൂണിഫോം വിതരണം 


ശ്രീ. എ. കെ. ബാലന്‍


(എ)സംസ്ഥാനത്തെ എത്ര സ്കൂള്‍ കുട്ടികള്‍ക്കാണ് ഈ അദ്ധ്യയനവര്‍ഷം യൂണിഫോമിന് അര്‍ഹതയുള്ളതെന്ന് കണ്ടെത്തിയിട്ടുള്ളത്; ഇതിന് എത്ര രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്; വ്യക്തമാക്കുമോ; 

(ബി)സംസ്ഥാനത്തെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ അദ്ധ്യയന വര്‍ഷം യൂണിഫോം വിതരണം ചെയ്തിട്ടുണ്ടോ; എങ്കില്‍ എത്ര സ്കൂളുകളില്‍ വിതരണം ചെയ്തു; ജില്ല തിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണ് വിതരണം ചെയ്യാതിരുന്നതെന്ന് വിശദമാക്കുമോ; 

(സി)യൂണിഫോം വിതരണം ചെയ്യാന്‍ എന്ത് നടപടിയാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതെന്ന് വിശദമാക്കുമോ; ഇത് സംബന്ധിച്ച് പുറപ്പെടുവിച്ച ഉത്തരവിന്‍റെ കോപ്പി ലഭ്യമാക്കുമോ; 

(ഡി)ഏതെല്ലാം കന്പനികളില്‍ നിന്നും തുണി വാങ്ങണമെന്നാണ് ഡി.പി.ഐ സ്കൂള്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; 

(ഇ)പി.റ്റി.എ, എസ്.എം.സി എന്നിവര്‍ക്ക് നേരിട്ട് തുണി വാങ്ങി കുട്ടികള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുണ്ടോ; എങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(എഫ്)നേരിട്ട് തുണി വാങ്ങിയാല്‍ അവ എന്‍.റ്റി.സിയുടെ കെമിക്കല്‍ ലാബില്‍ പതിനായിരം രൂപ കെട്ടിവച്ച് പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ മാത്രമേ ചെലവായ തുക നല്‍കുകയുള്ളൂ എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടോ; സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച കന്പനികളുടെ തുണിയുടെ ഗുണനിലവാരം എന്‍.റ്റി.സി യുടെ കെമിക്കല്‍ ലാബില്‍ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നേടിയവയാണോ; വിശദമാക്കുമോ? 

1131

സ്കൂള്‍ കുട്ടികള്‍ക്ക് യൂണിഫോം വിതരണ പദ്ധതി


ശ്രീ. മുല്ലക്കര രത്നാകരന്‍


(എ)സംസ്ഥാനത്തെ സ്കൂള്‍ കുട്ടികള്‍ക്ക് യൂണിഫോം വിതരണം ചെയ്യുന്ന പദ്ധതി എല്ലാ ജില്ലകളിലും പൂര്‍ണ്ണമായി നടപ്പിലാക്കിയോ; 

(ബി)ഇല്ലെങ്കില്‍ അതിന്‍റെ കാരണം വ്യക്തമാക്കാമോ?

1132

യൂണിഫോം തുക വര്‍ദ്ധിപ്പിക്കാന്‍ നടപടി 


ശ്രീ. ചിറ്റയം ഗോപകുമാര്‍


(എ)സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളിലെ കുട്ടികള്‍ക്ക് ഈ അധ്യയനവര്‍ഷം സ്കൂള്‍ തുറക്കുന്പോള്‍ തന്നെ രണ്ടുജോഡി യൂണിഫോം നല്‍കുന്നതിനായി തീരുമാനമെടുത്തിട്ടുള്ളത് പൂര്‍ണ്ണമായി നടപ്പിലാക്കിയിട്ടില്ലയെന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി)രണ്ടുജോഡി യൂണിഫോമിന് കുട്ടിയൊന്നിന് കേവലം നാനൂറ് രൂപമാത്രം അനുവദിച്ചതിനാല്‍ തയ്യല്‍കൂലിയിനത്തിലുള്ള തുകയടക്കം പരിഗണിക്കുന്പോള്‍ പ്രസ്തുത തുക തികച്ചും പരിമിതമാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ടോ; 

(സി)ഇല്ലെങ്കില്‍ ആയത് ബോധ്യപ്പെട്ട് യൂണിഫോമിനായി കുട്ടി ഒന്നിന് 1000 രൂപ നിരക്കില്‍ തുക അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

1133

സ്കൂളുകളില്‍ സൌജന്യ യൂണിഫോം വിതരണം 


ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)


(എ)സംസ്ഥാനത്ത് സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളിലെ കുട്ടികള്‍ക്ക് സൌജന്യ യൂണിഫോം നല്‍കുന്ന പദ്ധതി നിലവിലുണ്ടോ; വിശദമാക്കാമോ;

(ബി)ഈ വിദ്യാഭ്യാസ വര്‍ഷം പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; എങ്കില്‍ ഏത് മാസത്തിലാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയതെന്ന് അറിയിക്കാമോ;

(സി)ഈ അദ്ധ്യയന വര്‍ഷത്തിന്‍റെ പകുതിയിലേറെ പിന്നിട്ടതിനു ശേഷം കുട്ടികള്‍ക്ക് യൂണിഫോം നല്‍കുന്നതിനുളള നിര്‍ദ്ദേശം നല്‍കുക വഴി കുട്ടികള്‍ക്ക് എന്ത് പ്രയോജനമാണ് ലഭിച്ചിട്ടുള്ളതെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; 

(ഡി)വിദ്യാഭ്യാസ വര്‍ഷാരംഭത്തില്‍ കൊടുക്കേണ്ട യൂണിഫോം വൈകിയതിന് കാരണം എന്താണെന്ന് വിശദമാക്കാമോ?

1134

സ്കൂളുകളിലെ സൌജന്യ യൂണിഫോം വിതരണം


ശ്രീ. പി. ശ്രീരാമകൃഷ്ണന്‍


(എ)സ്കൂള്‍ കുട്ടികള്‍ക്ക് യൂണിഫോം സൌജന്യമായി നല്‍കുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ ; എങ്കില്‍ ഇത് എന്ന് മുതലാണ് വിതരണം ചെയ്യുവാന്‍ തീരുമാനിച്ചിട്ടുള്ളത് ; 

(ബി)എ.പി.എല്‍., ബി.പി.എല്‍. വ്യത്യാസമില്ലാതെ എല്ലാ കുട്ടികള്‍ക്കും യൂണിഫോം അനുവദിക്കുമോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് അറിയിക്കുമോ ; 

(സി)യൂണിഫോം വിതരണത്തിന്‍റെ ചുമതല ആര്‍ക്കാണ് നല്‍കിയിട്ടുള്ളത് ; പ്രതേ്യക ഏജന്‍സികളെ നിശ്ചയിച്ചിട്ടുണ്ടോ ; ഇതിന്‍റെ നടത്തിപ്പ് സംബന്ധിച്ച് വിശദമാക്കാമോ ; 

(ഡി)സംസ്ഥാന തലത്തില്‍ ഒരേതരം യൂണിഫോമാണോ നല്‍കാന്‍ ഉദ്ദേശിക്കുന്നത് ; 

(ഇ)സ്കൂളുകളിലെ നിലവിലെ യൂണിഫോം തുടരുന്നതിന് സാധിക്കുമോ ; വിശദമാക്കാമോ ?

1135

സൌജന്യ യൂണിഫോം പദ്ധതിപ്രകാരം ആണ്‍കുട്ടികള്‍ക്കുളള വേഷം 


ശ്രീമതി ഗീതാ ഗോപി


(എ)സൌജന്യ യൂണിഫോം പദ്ധതിയില്‍ ആണ്‍കുട്ടികള്‍ക്ക് അനുവദിച്ചിട്ടുളളത് ഏതുതരം വേഷവിധാനമാണ്; 

(ബി)ആണ്‍കുട്ടികള്‍ക്ക് 'പാന്‍റ്സ്' ഉപയോഗിക്കുവാന്‍ അനുമതി നല്‍കാത്തതിന് കാരണം വിശദമാക്കാമോ; 

(സി) ആണ്‍കുട്ടികള്‍ക്ക് 'പാന്‍റ്സ്' ഉപയോഗിക്കുവാന്‍ അനുവാദം നല്‍കുമോ; 

(ഡി)എങ്കില്‍ ആവശ്യമായ അധികം തുണികൂടി നല്കുവാന്‍ നടപടി സ്വീകരിക്കുമോ?

1136

സ്കൂള്‍ യൂണിഫോം പദ്ധതി 


ശ്രീമതി ഗീതാ ഗോപി

 
(എ)വിദ്യാഭ്യാസവകുപ്പ് ആവിഷ്കരിച്ചിട്ടുള്ള സ്കൂള്‍ യൂണിഫോം പദ്ധതിക്ക് എത്ര തുകയാണ് അനുവദിച്ചിട്ടുള്ളത്; 

(ബി)യൂണിഫോമിനുള്ള തുണി വിതരണം ചെയ്യാന്‍ ഏതെല്ലാം കന്പനികളെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്; അതില്‍ സംസ്ഥാന ഖാദി ബോര്‍ഡിനെ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ട്; വിശദമാക്കുമോ?

1137

സര്‍ക്കാര്‍ - എയ്ഡഡ് സ്കൂളുകളിലെ സൌജന്യ യൂണിഫോം വിതരണം


ശ്രീ. കെ. കെ. ജയചന്ദ്രന്‍


(എ)സര്‍ക്കാര്‍ - എയ്ഡഡ് സ്കൂളുകളിലെ കുട്ടികള്‍ക്ക് സൌജന്യ യൂണിഫോം വിതരണം ചെയ്യാനുള്ള പദ്ധതിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ; സര്‍ക്കാര്‍ ഉത്തരവിറക്കിയത് എന്നായിരുന്നു; 

(ബി)അദ്ധ്യയന വര്‍ഷാരംഭത്തില്‍ യൂണിഫോം വിതരണം ചെയ്യുന്നതിന് ഉദ്ദേശിച്ചിട്ടുണ്ടായിരുന്നുവോ; വിതരണം ചെയ്തു തുടങ്ങിയത് എപ്പോഴാണ്; അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം യൂണിഫോം വിതരണം ചെയ്ത് കഴിഞ്ഞിട്ടുണ്ടോ;
 
(സി)മൊത്തം എത്ര കുട്ടികള്‍ക്ക് യൂണിഫോം വിതരണം ചെയ്യാനാണ് പദ്ധതിയിട്ടിരുന്നത്; ഇതിന് കണക്കാക്കപ്പെട്ട മൊത്തം ചെലവ് എത്ര; ഒരു വിദ്യാര്‍ത്ഥിക്ക് എന്ത് തുകയുടെ യൂണിഫോം നല്‍കാന്‍ ഉദ്ദേശിച്ചിരുന്നു; യൂണിഫോം സംസ്ഥാന തലത്തില്‍ ഒരുമിച്ച് വാങ്ങാന്‍ തീരുമാനം എടുത്തത് എപ്പോഴാണ്; ഒരുമിച്ച് വാങ്ങിയ യൂണിഫോമിന്‍റെ മൊത്തം ചെലവ് എത്ര രൂപയാണ്; 

(ഡി)എല്ലാ സ്കൂളുകളുടേയും യൂണിഫോം ഒരേ മാതൃകയിലാണോ; ഏതെല്ലാം മില്ലുകളില്‍ നിന്നും എന്ത് വിലയ്ക്കാണ് യൂണിഫോം തുണികള്‍ വാങ്ങിയത് എന്ന് വ്യക്തമാക്കാമോ?

1138

സൌജന്യ സ്കൂള്‍യൂണിഫോം പദ്ധതി 


ശ്രീമതി ഗീതാ ഗോപി


(എ)സ്കൂള്‍ യൂണിഫോം വിതരണ പദ്ധതിയനുസരിച്ച് യൂണിഫോം വാങ്ങുന്നതിന് ഹെഡ്മാസ്റ്റര്‍മാര്‍ക്ക് അധികാരമുണ്ടോ; 

(ബി)എങ്കില്‍ ഇതിലേയ്ക്ക് സ്കൂള്‍ ഹെഡ്മാസ്റ്ററുമാര്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ എന്തെല്ലാമാണെന്ന് വിശദീകരിക്കാമോ; 

(സി)സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച കന്പനികളില്‍ നിന്നല്ലാതെ യൂണിഫോം തുണി വാങ്ങുന്പോള്‍, തുണിയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിലേയ്ക്ക് എന്തെല്ലാം നടപടികള്‍ സ്വീകരിക്കണമെന്നാണ് ഹെഡ്മാസ്റ്റര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കിയിട്ടുള്ളത്; 

(ഡി)കേരള ഖാദി ബോര്‍ഡിന്‍റെ യൂണിഫോം തുണിത്തരങ്ങള്‍ വാങ്ങുന്പോഴും മേല്‍പ്പറഞ്ഞ മാനദണ്ധങ്ങള്‍ ബാധകമാണോ; വിശദമാക്കുമോ?

1139

സൌജന്യ യൂണിഫോം വിതരണത്തിനുള്ള തുണി 


ശ്രീ. കെ. എന്‍. എ. ഖാദര്‍


(എ)സ്കൂള്‍ യൂണിഫോം സൌജന്യമായി നല്‍കുന്നതിന് ആവശ്യമായ തുണി ഏതെല്ലാം കന്പനികളില്‍ നിന്നാണ് വാങ്ങാന്‍ ഉദ്ദേശിക്കുന്നത്; 

(ബി)കന്പനികളെ തെരഞ്ഞെടുത്തതിനുള്ള മാനദണ്ധം എന്തൊക്കെയായിരുന്നു; 

(സി)സര്‍ക്കാര്‍ തുണിമില്ലുകള്‍ ഇക്കാര്യത്തില്‍ താല്‍പര്യം കാണിച്ചിരുന്നുവോ; പ്രസ്തുത മില്ലുകളെ അംഗീകൃത സ്ഥാപനങ്ങളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടോ; 

(ഡി)കന്പനികളെ നിശ്ചയിച്ചത് വിദ്യാഭ്യാസ വകുപ്പിന്‍റെ ഏതൊക്കെ ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണെന്ന് വ്യക്തമാക്കുമോ? 

1140

സ്ക്കൂള്‍ ഉച്ചഭക്ഷണ പദ്ധതി 


ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്
‍ ശ്രീമതി കെ. കെ. ലതിക
 ശ്രീ. കെ. കെ. നാരായണന്
‍ ,, കെ. കുഞ്ഞിരാമന്‍ (ഉദുമ)


(എ)സംസ്ഥാനം നേരിടുന്ന അതിരൂക്ഷമായ വിലക്കയറ്റം സ്ക്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയെ പ്രതികൂലമായി ബാധിച്ചിട്ടുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)നിലവില്‍ ഒരു വിദ്യാര്‍ത്ഥിക്ക് ഉച്ചഭക്ഷണത്തിനായി നല്‍കുന്ന ഫണ്ട് എത്രയെന്ന് വെളിപ്പെടുത്തുമോ; ഈ തുക, പദ്ധതി സുഗമമായി നടപ്പാക്കുന്നതിന് പര്യാപ്തമാണെന്ന് കരുതുന്നുണ്ടോ; തുക യഥാസമയം സ്ക്കൂള്‍ അധികൃതര്‍ക്ക് നല്‍കാന്‍ കഴിയുന്നുണ്ടോ; 

(സി)ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കിയതില്‍ പ്രധാന അദ്ധ്യാപകര്‍ക്ക് കുടിശ്ശിക നല്‍കാനുണ്ടായിരുന്നുവോ; ഇത് കൊടുത്തു തീര്‍ത്തിട്ടുണ്ടോ; 

(ഡി)വിലവര്‍ദ്ധനമൂലം പ്രധാന അദ്ധ്യാപകര്‍ക്ക് അധിക ബാദ്ധ്യത വരികവഴി പദ്ധതി തടസ്സപ്പെടുമെന്ന കാര്യം പരിശോധിക്കുകയുണ്ടായോ; 

(ഇ)ഈ സാഹചര്യത്തില്‍ പദ്ധതി തടസ്സം കൂടാതെ നടത്തുന്നതിന് അധിക ഫണ്ട് നല്‍കുന്നതിന് തയ്യാറാകുമോ; 

(എഫ്)സ്ക്കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്ക് ഈ വര്‍ഷം കണക്കാക്കപ്പെട്ട ചെലവ് എത്ര; ഇതില്‍ എത്ര ശതമാനം വര്‍ദ്ധന പ്രതീക്ഷിക്കുന്നു; ഇതിനായി ബജറ്റില്‍ വകയിരുത്തപ്പെട്ട തുകയില്‍ കുറവുണ്ടോ; വിശദാംശം നല്‍കുമോ ?

1141

വിദ്യാഭ്യാസ ഓഫീസുകളില്‍ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ അദാലത്ത് 


ശ്രീ. സി. എഫ്. തോമസ്
 ,, മോന്‍സ് ജോസഫ്
 ,, തോമസ് ഉണ്ണിയാടന്
‍ ,, റ്റി. യു. കുരുവിള 


(എ)ഡി.പി.ഐ ഓഫീസ് മുതല്‍ എ.ഇ.ഒ ഓഫീസ് വരെയുള്ള വിവിധ വിദ്യാഭ്യാസ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന അപേക്ഷകളും പരാതികളും പരിഹരിക്കുന്നതിന് അദാലത്തുകള്‍ നടത്തുമോ; വിശദാംശം ലഭ്യമാക്കുമോ; 

(ബി)പ്രസ്തുത ഓഫീസുകളില്‍ ലഭിക്കുന്ന അപേക്ഷകളില്‍ കാലതാമസം കൂടാതെ തീര്‍പ്പു കല്‍പ്പിക്കുന്നതിന് എന്തൊക്കെ പുതിയ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ? 

1142

എല്‍.എസ്.എസ്., യു.എസ്.എസ് സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം


ശ്രീ. ചിറ്റയം ഗോപകുമാര്
‍ ,, ഇ. ചന്ദ്രശേഖരന്‍
 ,, ഇ. കെ. വിജയന്‍
 ശ്രീമതി ഗീതാ ഗോപി

(എ)സംസ്ഥാനത്ത് എല്‍.എസ്.എസ്., യു.എസ്.എസ്. സര്‍ട്ടിഫിക്കറ്റുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് യഥാസമയം ലഭിക്കുന്നില്ല എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)നിലവില്‍ എത്ര വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്യാന്‍ ബാക്കിയുള്ളത്, ജില്ല തിരിച്ച് കണക്ക് വ്യക്തമാക്കാമോ;

(സി)സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുവാന്‍ കാലതാമസം നേരിടുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;

(ഡി)എല്‍.എസ്.എസ്., യു.എസ്.എസ്. പരീക്ഷകള്‍ ജനുവരി മാസത്തില്‍ നടത്തി, കുട്ടികള്‍ സ്കൂള്‍ വിടുന്നതിന് മുന്‍പ് തന്നെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കുമോ;

1143

ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് റിസോഴ്സ് സെന്‍ററുകള്‍


ശ്രീ. പി. സി. വിഷ്ണുനാഥ് 
,, സണ്ണി ജോസഫ്
 ,, റ്റി. എന്‍. പ്രതാപന്
‍ ,, കെ. മുരളീധരന്‍ 


(എ) ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് സ്കൂളുകള്‍ കേന്ദ്രമാക്കി റിസോഴ്സ് സെന്‍ററുകള്‍ ആരംഭിക്കുന്ന പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി) എന്തെല്ലാം ലക്ഷ്യങ്ങളാണ് പ്രസ്തുത പദ്ധതി മുഖേന കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ; 

(സി) പ്രസ്തുത വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിയും ശാരീരിക, മാനസിക ആരോഗ്യവും ഉറപ്പ് വരുത്തുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ; 

(ഡി) ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

1144

അന്താരാഷ്ട്ര വിദ്യാഭ്യാസ സമ്മേളനം


ശ്രീ. എം. എ. വാഹീദ് 
,, ഐ. സി. ബാലകൃഷ്ണന്
‍ ,, വര്‍ക്കല കഹാര്
‍ ,, പി. എ. മാധവന്‍


(എ)സംസ്ഥാനത്ത് ഈയിടെ അന്താരാഷ്ട്ര വിദ്യാഭ്യാസ സമ്മേളനം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)എന്തെല്ലാം വിഷയങ്ങളാണ് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)സമ്മേളനത്തില്‍ എന്തെല്ലാം കാര്യങ്ങളാണ് അംഗീകരിച്ചത്; വിശദമാക്കുമോ; 

(ഡി)എന്തെല്ലാം തുടര്‍ നടപടികളാണ് സ്വീകരിക്കുവാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

1145

അദ്ധ്യാപികമാരുടെ ശന്പളം നല്‍കാന്‍ നടപടി 


ശ്രീ. മോന്‍സ് ജോസഫ്


(എ)കായംകുളം എ.ഇ.ഒ യുടെ കീഴില്‍ വരുന്ന ചാരുംമൂട് സെന്‍റ് മേരീസ് എല്‍.പി.എസ്സ്-ലെ അദ്ധ്യാപിക ശ്രീമതി മിനി ജോസഫിന്‍റെ ശന്പളം കഴിഞ്ഞ ആറ് മാസക്കാലമായി നല്‍കാത്തതിന്‍റെ കാരണം എന്താണെന്ന് വ്യക്തമാക്കുമോ; 

(ബി)അടൂര്‍ എ.ഇ.ഒ യുടെ കീഴില്‍ വരുന്ന കുറുന്പകര സെന്‍റ് ബ്രൊക്കാര്‍ഡ്സ് എല്‍.പി.എസ്സ്-ലെ ശ്രീമതി കെ.സി. കുഞ്ഞമ്മയുടെ ശന്പളവും കഴിഞ്ഞ ആറു മാസമായി നല്‍കാത്തതിന്‍റെ കാരണം എന്താണെന്നും വ്യക്തമാക്കുമോ; 

(സി)എല്ലാ അദ്ധ്യാപകര്‍ക്കും യാതൊരു തടസ്സവും കൂടാതെ ശന്പളം നല്‍കാന്‍ തീരുമാനിച്ച ഈ സര്‍ക്കാരിന്‍റെ കാലത്താണ് ഇത്തരത്തില്‍ ശന്പളം നല്‍കാതിരിക്കുന്നതെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഡി)പ്രസ്തുത അദ്ധ്യാപകരുടെ ശന്പളം നല്‍കുന്നതിന് എന്ത് നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ; 

(ഇ)സര്‍ക്കാര്‍ നയങ്ങള്‍ക്ക് വിരുദ്ധമായി അദ്ധ്യാപകര്‍ക്ക് ശന്പളം ലഭിക്കാതെ ബുദ്ധിമുട്ടുന്ന ഇത്തരം സംഭവങ്ങള്‍ പരിഹരിക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ; 

(എഫ്)പ്രസ്തുത അദ്ധ്യാപകരുടെ ശന്പളം എന്നത്തേയ്ക്ക് മാറി നല്‍കുമെന്ന് വ്യക്തമാക്കുമോ?

1146

പൊതുവിദ്യാഭ്യാസ വകുപ്പിലെ ക്ലാര്‍ക്ക്-സൂപ്രണ്ട് തസ്തിക അനുപാതം 


ശ്രീ. പി. ഉബൈദുള്ള


(എ)ഓരോ വകുപ്പിലും ആറ് ക്ലാര്‍ക്ക് തസ്തികക്ക് ഒരു സൂപ്രണ്ട് എന്ന ജി.ഒ.(പി) 515/1985(ധന) നന്പര്‍ ഉത്തരവ് പ്രകാരമുള്ള നിബന്ധന പൊതുവിദ്യാഭ്യാസ വകുപ്പില്‍ നടപ്പിലാക്കിയിട്ടുണ്ടോ; 

(ബി)എങ്കില്‍ ക്ലാര്‍ക്ക്, സൂപ്രണ്ട് തസ്തികകളുടെ എണ്ണവും വിശദാംശങ്ങളും ലഭ്യമാക്കുമോ;

(സി)ഉത്തരവ് നടപ്പാക്കിയിട്ടില്ലെങ്കില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച അനുപാതത്തില്‍ സൂപ്പര്‍വൈസറി തസ്തികകള്‍ അനുവദിക്കുവാന്‍ സത്വര നടപടികള്‍ സ്വീകരിക്കുമോ?

1147

ഐ.ടി. അറ്റ് സ്കൂള്‍ പദ്ധതിയിലെ അധ്യാപകരുടെ സേവന വേതന വ്യവസ്ഥകള്‍ 


ശ്രീ. പാലോട് രവി


(എ)സംസ്ഥാനത്തെ എല്‍.പി., യു.പി. സ്കൂളുകളില്‍ ഐ.ടി. അറ്റ് സ്കൂള്‍ പദ്ധതിപ്രകാരം ജോലി നോക്കുന്ന അദ്ധ്യാപകരുടെ സേവന-വേതന വ്യവസ്ഥകള്‍ ക്രമീകരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വിശദമാക്കാമോ ; 

(ബി)ഈ സ്കൂളുകളില്‍ ജോലി ചെയ്യുന്ന ഐ.ടി. അദ്ധ്യാപകര്‍ക്ക് ദിവസവേതനം നിശ്ചയിച്ചിട്ടുണ്ടോ ;

(സി)ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ ;

(ഡി)ഈ അദ്ധ്യാപകര്‍ക്ക് ഓണറേറിയം നല്‍കുന്നത് പി.ടി.എ. ആണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഇ)ഈ അദ്ധ്യാപകരുടെ സേവന-വേതന വ്യവസ്ഥകള്‍ നിശ്ചയിക്കുന്നതിന് ഒരു കമ്മീഷനെ നിയമിക്കുന്ന കാര്യം പരിഗണിക്കുമോ ; 

(എഫ്)എങ്കില്‍, കമ്മീഷന്‍ റിപ്പോര്‍ട്ട് വരുന്നതുവരെ എസ്. എസ്.എ. ഫണ്ടില്‍നിന്ന് ഒരു വിഹിതം പ്രസ്തുത ഐ.ടി. അദ്ധ്യാപകരുടെ വേതനം നല്‍കുന്നതിന് ഉപയോഗിക്കാന്‍ നടപടി സ്വീകരിക്കുമോ ?

1148

പാഠപുസ്തകവും യൂണിഫോമും വിതരണം


ശ്രീ. ആര്‍. രാജേഷ്


(എ)കേരളത്തില്‍ എത്ര സ്കൂളുകളിലാണ് കഴിഞ്ഞ അദ്ധ്യയന വര്‍ഷം പാഠപുസ്തകം വിതരണം ചെയ്തത്; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ; 

(ബി)ഈ അദ്ധ്യയന വര്‍ഷം കേരളത്തില്‍ എത്ര സ്കൂളുകളില്‍ പാഠപുസ്തക വിതരണം നടന്നു; എന്നാണ് വിതരണം നടത്തിയത്; എത്ര സ്കൂളുകളില്‍ വിതരണം നടക്കാനുണ്ട്; വിശദമാക്കാമോ? 

(സി)മാവേലിക്കര ബി.ആര്‍.സി ക്ക് കീഴില്‍ സൌജന്യ യൂണിഫോമിന് അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ എണ്ണമെത്ര; എല്‍.പി/യു.പി തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ; പ്രസ്തുത വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം വിതരണം ചെയ്തിട്ടുണ്ടോ; വിശദമായ കണക്ക് ലഭ്യമാക്കുമോ?

1149

സ്കൂളുകളിലെ ഉച്ചഭക്ഷണപദ്ധതി 


ശ്രീ. കെ. വി. വിജയദാസ്


(എ)സ്കൂളുകളിലെ ഉച്ചഭക്ഷണപദ്ധതി സാന്പത്തിക പ്രതിസന്ധി നേരിടുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടു ണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ; 

(ബി)സ്കൂളുകളിലെ പ്രധാനാദ്ധ്യപകര്‍ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിന്‍റെ ഭാഗമായി കടക്കെണിയിലാണെന്നുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഈ ഇനത്തില്‍ എത്ര കുടിശ്ശിക നിലനില്‍ക്കുന്നുണ്ടെന്ന് ജില്ല തിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ; 

(സി)പ്രസ്തുത പദ്ധതി കാര്യക്ഷമമായി നടത്തുന്നതിന് നടപടി സ്വീകരിക്കുമോ; ഇക്കാര്യത്തിലുള്ള നയം വ്യക്തമാക്കുമോ ?

1150

മാവേലിക്കര ചാരംമൂട് എ.ഇ.ഒ. ഓഫീസ്


ശ്രീ. ആര്‍. രാജേഷ്


(എ)മാവേലിക്കര മണ്ധലത്തിലെ ചാരംമൂട് കേന്ദ്രമാക്കി എ.ഇ.ഒ. ഓഫീസ് ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; 

(ബി)നിലവില്‍ മാവേലിക്കര വിദ്യാഭ്യാസ ജില്ലയുടെ കീഴില്‍ എത്ര എ.ഇ.ഒ. ഓഫീസ് ഉണ്ട്; 

(സി)ഓരോ എ.ഇ.ഒ. ഓഫീസിനും കീഴില്‍ എത്ര എല്‍.പി, യു.പി, എച്ച്.എസ്.എന്നിവ ഉണ്ടെന്ന് വിശദമാക്കുമോ; 

(ഡി)2013-14 ല്‍ സംസ്ഥാനത്ത് ഓപ്പണ്‍ സ്കൂളില്‍ എത്ര പേര്‍ ചേര്‍ന്നിട്ടുണ്ട്; 

(ഇ)ഓപ്പണ്‍ സ്കൂളില്‍ 2013-14 അദ്ധ്യയന വര്‍ഷം പുതിയതായി എത്ര ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്; എത്ര പേരെ പിരിച്ചുവിട്ടിട്ടുണ്ടെന്ന വിവരം ലഭ്യമാക്കാമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.