UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

1623


സംസ്ഥാനത്തെ കഴിഞ്ഞ പത്തു വര്‍ഷത്തെ കാര്‍ഷിക മേഖലാ വളര്‍ച്ചാ നിരക്ക് 

ശ്രീ. ഇ. പി. ജയരാജന്‍

(എ)സംസ്ഥാനത്തെ കഴിഞ്ഞ പത്തു വര്‍ഷത്തെ കാര്‍ഷികമേഖലാ വളര്‍ച്ചാനിരക്കിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി)കഴിഞ്ഞ പത്തുവര്‍ഷങ്ങളിലെ സംസ്ഥാനത്തെ പ്രധാനപ്പെട്ട കാര്‍ഷിക വിളകളുടെ ഉല്‍പ്പാദനം ഓരോ വര്‍ഷവും എത്രയായിരുന്നു; 

(സി)ഇക്കാലയളവില്‍ പ്രധാന കാര്‍ഷിക വിളകളുടെ വിലയുടെ വാര്‍ഷിക ശരാശരി എത്രയായിരുന്നു;

(ഡി)2011 മെയ് മാസത്തില്‍ റബ്ബര്‍ (ക്വിന്‍റലിന്), നാളീകേരം (100 എണ്ണത്തിന്) കുരുമുളക്, ഏലം, അടക്ക കശുവണ്ടി (ക്വിന്‍റലിന്) എന്നിവയുടെ വില എത്രയായിരുന്നു? 

(ഇ)2014 ജനുവരിയില്‍ റബ്ബര്‍ (ക്വിന്‍റലിന്) നാളീകേരം(100 എണ്ണത്തിന്), കുരുമുളക്, ഏലം, അടക്ക, കശുവണ്ടി (ക്വിന്‍റലിന്) എന്നിവയുടെ വില എത്രയാണ്; വ്യക്തമാക്കുമോ?

1624


കൃഷിവകുപ്പിന് അനുവദിച്ച ബജറ്റ് വിഹിതം 

ശ്രീമതി ജമീലാ പ്രകാശം 
ശ്രീ. മാത്യു റ്റി. തോമസ് 
,, സി. കെ. നാണു 
,, ജോസ് തെറ്റയില്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കൃഷിവകുപ്പിന് ബജറ്റില്‍ അനുവദിച്ച തുക ചെലവാക്കുന്നതില്‍ വീഴ്ച വന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)2011-12, 2012-13 സാന്പത്തിക വര്‍ഷങ്ങളിലെ ബജറ്റ് വിഹിതം എത്രയായിരുന്നു; ഇതില്‍ എത്ര രൂപ ചെലവഴിച്ചെന്ന് വ്യക്തമാക്കാമോ; 

(സി)കേന്ദ്ര സര്‍ക്കാരില്‍ നിന്നും വിവിധ പദ്ധതികള്‍ക്കായി കൃഷി വകുപ്പിന് ലഭിച്ച തുക എത്ര; ഇതില്‍ എത്ര തുക ചെലവഴിച്ചു; മുഴുവന്‍ തുകയും ചെലവഴിച്ചില്ലെങ്കില്‍ ആയതിനുള്ള കാരണം വ്യക്തമാക്കാമോ?

1625


കാര്‍ഷികമേഖലയിലെ പ്രതിസന്ധി 

ശ്രീ. എം. പി. വിന്‍സെന്‍റ്

കാര്‍ഷികമേഖലയിലെ പ്രധാന പ്രതിസന്ധികള്‍ പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്? 

1626 


കാര്‍ഷിക മേഖലയില്‍ ആശ്വാസ നടപടികള്‍

ശ്രീ. എം. എ. ബേബി 
,, കെ. രാധാകൃഷ്ണന്‍ 
,, എ. പ്രദീപ്കുമാര്‍ 
ഡോ. കെ. ടി. ജലീല്‍ 

(എ) കാര്‍ഷികമേഖല തകര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഉല്പാദനവും കര്‍ഷകരക്ഷയും ഉറപ്പാക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിക്കാനുദ്ദേശിക്കുന്നുണ്ടോ; 

(ബി) ഇതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളുടെ ഫലം ഗുണഭോക്താക്കളില്‍ എത്തിയിട്ടുണ്ടോ; 

(സി) ചെറുകിട കര്‍ഷകരുടെ പലിശ ബാദ്ധ്യത പൂര്‍ണ്ണമായും എഴുതി തള്ളിയിട്ടുണ്ടോ; ഈ ഇനത്തില്‍ എന്തു തുക ചിലവഴിക്കുകയുണ്ടായി; 

(ഡി) ചെറുകിട കര്‍ഷകര്‍ക്കെല്ലാം പലിശരഹിത കാര്‍ഷിക വായ്പ ലഭ്യമാക്കുകയുണ്ടായോ; ഇതിനായി കഴിഞ്ഞ ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടോ; എത്രയായിരുന്നു; ചിലവഴിച്ചതെത്ര; യഥാര്‍ത്ഥത്തില്‍ എന്തു തുകയാണ് ഇതിനാവശ്യം; വിശദമാക്കുമോ; 

(ഇ) കാര്‍ഷിക വായ്പ തിരിച്ചടവില്‍ റിസ്ക് ഇന്‍ഷ്വറന്‍സ് സ്കീം ഏര്‍പ്പെടുത്തുകയുണ്ടായോ; ഇതിനായി ഈ സര്‍ക്കാരിന്‍റെ കാലത്ത് എന്തു തുക ചിലവഴിക്കപ്പെട്ടു; പ്രസ്തുത സ്കീമിനെക്കുറിച്ച് വിശദമാക്കാമോ?

1627


കാര്‍ഷിക കമ്മീഷന്‍ 

ശ്രീമതി ജമീലാ പ്രകാശം 
ശ്രീ. സി. കെ. നാണു 
,, ജോസ് തെറ്റയില്‍ 
,, മാത്യു റ്റി. തോമസ് 

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കാര്‍ഷിക കമ്മീഷന്‍ രൂപീകരിച്ചിട്ടുണ്ടോ;

(ബി)കാര്‍ഷിക കമ്മീഷന്‍റെ ചുമതലകള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(സി)കാര്‍ഷിക കമ്മീഷന്‍ എന്തെങ്കിലും ശുപാര്‍ശകള്‍ സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ ശുപാര്‍ശകള്‍ എന്തെല്ലാമെന്ന് വെളിപ്പെടുത്താമോ; 


(ഡി)കാര്‍ഷിക കമ്മീഷന്‍റെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടോ; ഇത് നടപ്പിലാക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; ഏതെങ്കിലും ശുപാര്‍ശ സര്‍ക്കാര്‍ തള്ളികളഞ്ഞിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കാമോ?

1628


കര്‍ഷക രജിസ്ട്രേഷന്‍

ശ്രീ. കെ. മുരളീധരന്‍ 
,, തേറന്പില്‍ രാമകൃഷ്ണന്‍ 
,, കെ. ശിവദാസന്‍ നായര്‍ 
,, പാലോട് രവി

(എ)സംസ്ഥാനത്ത് കര്‍ഷക രജിസ്ട്രേഷന് തുടക്കം കുറിച്ചിട്ടുണ്ടോ; 

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; 

(സി)രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് എന്തെല്ലാം സൌകര്യങ്ങളാണ് ലഭിക്കുന്നത്;

(ഡി)എവിടെയെല്ലാമാണ് രജിസ്ട്രേഷന്‍ സൌകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ?

1629


ഭക്ഷ്യസുരക്ഷ പദ്ധതി 

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍ 
ഡോ. എന്‍. ജയരാജ് 
ശ്രീ. റോഷി അഗസ്റ്റിന്‍ 
,, പി. സി. ജോര്‍ജ്

(എ)സംസ്ഥാനത്തിന്‍റെ ഭക്ഷ്യസുരക്ഷയെ മുന്‍നിര്‍ത്തി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കൃഷി വകുപ്പ് കൈക്കൊണ്ടിട്ടുള്ള പദ്ധതി പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാം; 

(ബി)ഇപ്രകാരം നടപ്പില്‍ വരുത്തിയ പ്രവര്‍ത്തനങ്ങളിലൂടെ കൈവരിക്കുവാന്‍ കഴിഞ്ഞിട്ടുള്ള നേട്ടങ്ങള്‍ എന്തെല്ലാം;

(സി)പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് 2014-15 സാന്പത്തിക വര്‍ഷം നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ എന്തെല്ലാം; വിശദമാക്കുമോ?

1630


സംയോജിത കാര്‍ഷിക വികസന പദ്ധതി

ശ്രീ. വി. ചെന്താമരാക്ഷന്‍

(എ)2012-13 വര്‍ഷത്തെ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച സംയോജിത കാര്‍ഷിക വികസന പദ്ധതിയുടെ നടത്തിപ്പിലൂടെ സര്‍ക്കാര്‍ കൈവരിക്കാനുദ്ദേശിച്ചിരുന്ന ഭൌതിക നേട്ടങ്ങളെന്തൊക്കെയാണ്; അവ പൂര്‍ണ്ണമായും നേടാന്‍ കഴിഞ്ഞുവോ; 

(ബി)പ്രസ്തുത പദ്ധതി നടത്തിപ്പിലൂടെ കാര്‍ഷിക ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് കഴിഞ്ഞിട്ടുണ്ടോ; എങ്കില്‍ ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; 

(സി)പ്രസ്തുത പദ്ധതിയുടെ നടത്തിപ്പിനായി എത്ര രൂപ നാളിതുവരെ ചിലവഴിക്കാന്‍ സാധിച്ചിട്ടുണ്ട്; വിശദമാക്കാമോ?

1631


സംയോജിത കൃഷിത്തോട്ട പദ്ധതി

ശ്രീ. വി. ശശി

(എ)2013-14 ബജറ്റില്‍ പ്രഖ്യാപിച്ച സംയോജിത കൃഷിത്തോട്ട പദ്ധതിയുടെ വിശദാംശം വെളിപ്പെടുത്തുമോ; 

(ബി)ഈ പദ്ധതി പ്രകാരം നാളിതുവരെ എത്ര യൂണിറ്റുകള്‍ പ്രവര്‍ത്തനം ആരംഭിച്ചുവെന്ന് വ്യക്തമാക്കാമോ; 

(സി)ഈ പദ്ധതിക്കായി ബജറ്റില്‍ എത്ര തുക വകയിരുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; ഇതില്‍ എത്ര തുക നാളിതുവരെ ചെലവഴിച്ചുവെന്ന് വ്യക്തമാക്കാമോ?

1632


ഹൈ-ടെക് കൃഷി പദ്ധതി 

ശ്രീ. ഇ. ചന്ദ്രശേഖരന്‍ 
,, കെ. അജിത് 
,, മുല്ലക്കര രത്നാകരന്‍ 
ശ്രീമതി ഇ. എസ്. ബിജി മോള്‍ 

(എ)സംസ്ഥാനത്ത് കൃഷിവകുപ്പിന്‍റെ കീഴില്‍ ഹൈ-ടെക് കൃഷി (ഗ്രീന്‍ ഹൌസ്) പദ്ധതി ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍, എന്നാണു തീരുമാനിച്ചത്; 

(ബി)പ്രസ്തുത പദ്ധതി എവിടെയെല്ലാം ആരംഭിച്ചിട്ടുണ്ടെന്നു വ്യക്തമാക്കുമോ; 

(സി)ഇതു സംബന്ധിച്ച് എം.എല്‍.എ.മാര്‍ നല്‍കിയ നിര്‍ദ്ദേശങ്ങളനുസരിച്ച് ഏതെങ്കിലും സ്ഥലത്ത് ഹൈ-ടെക് കൃഷി ആരംഭിച്ചിട്ടുണ്ടോ എന്നു വ്യക്തമാക്കുമോ? 

1633


ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ വിന്യാസത്തിലൂടെ കാര്‍ഷിക മേഖലയുടെ മുന്നേറ്റം 

ശ്രീ. ചിറ്റയം ഗോപകുമാര്‍

(എ)ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ വിന്യാസത്തിലൂടെ കാര്‍ഷിക മേഖലയുടെ മുന്നേറ്റം സാദ്ധ്യമാക്കുന്നതിന് ഈ സര്‍ക്കാര്‍ എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്ന് അറിയിക്കുമോ; 

(ബി)അനുബന്ധ പദ്ധതികള്‍ക്കായി നാളിതുവരെ ഓരോ ജില്ലയ്ക്കും ചെലവിട്ട തുക പദ്ധതി തിരിച്ച് വാര്‍ഷികാടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ; 

(സി)ഇത്തരം കൃഷി സന്പ്രദായങ്ങള്‍ നടപ്പിലാക്കിയതുമൂലം കാര്‍ഷിക മേഖലയില്‍ ഗണ്യമായ മാറ്റം ഉണ്ടായിട്ടുണ്ടോയെന്ന് വിലയിരുത്തിയിട്ടുണ്ടോ; 

(ഡി)ഇല്ലായെങ്കില്‍ അത്തരത്തിലുള്ള ഒരു സമഗ്ര വിലയിരുത്തലിന് നടപടി സ്വീകരിക്കുമോ ?

1634


ഹൈടെക് കൃഷി 

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍

(എ)ഹൈടെക് കൃഷി പ്രോത്സാഹിപ്പിക്കാനായി എന്തൊക്കെ സഹായങ്ങളാണ് നല്‍കുന്നതെന്ന് വ്യക്തമാക്കാമോ;

(ബി)2012-13 വര്‍ഷത്തില്‍ ഹൈടെക് കൃഷിക്ക് സഹായമായി എത്ര രൂപ അനുവദിച്ചു എന്ന് വ്യക്തമാക്കാമോ;

(സി)അക്വപോണിക്സ് കൃഷി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ഡി)ഈ കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ എന്തെങ്കിലും സഹായം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ?

1635


മാതൃകാ ഹൈടെക്-ഹരിതഗ്രാമങ്ങള്‍ 

ശ്രീ. സി. ദിവാകരന്‍

(എ)മാതൃകാ ഹൈടെക്-ഹരിതഗ്രാമങ്ങള്‍ എവിടെയെല്ലാമാണ് സ്ഥാപിച്ചിട്ടുള്ളത് ; ഈ ഇനത്തില്‍ എത്ര തുക ചെലവഴിച്ചിട്ടുണ്ട് ; 

(ബി)എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ഇതുവഴി നടപ്പിലാക്കിയിട്ടുള്ളതെന്ന് വിശദമാക്കാമോ ? 

1636


തിരുവനന്തപുരം ജില്ലയിലെ മാതൃകാ ഹൈടെക് - ഹരിത ഗ്രാമങ്ങള്‍

ശ്രീ. വി. ശശി

(എ)ഭക്ഷ്യസുരക്ഷ, ജലസുരക്ഷ, ഊര്‍ജ്ജസുരക്ഷ, പരിസ്ഥിതി സുരക്ഷ എന്നിവ ഉറപ്പുവരുത്തുന്ന മാതൃകാ ഹൈടെക് - ഹരിത ഗ്രാമങ്ങള്‍ക്കായി 2013-14 ലെ ബജറ്റില്‍ എത്ര തുക വകയിരുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; ഈ പരിപാടിയിന്‍ കീഴില്‍ നടപ്പാക്കുന്ന പരിപാടികളുടെ വിശദാംശം വെളിപ്പെടുത്തുമോ; 

(ബി)നാളിതുവരെ ഈ പരിപാടിക്കായി ചിലവഴിച്ച തുക ജില്ലാടിസ്ഥാനത്തില്‍ വെളിപ്പെടുത്തുമോ; 

(സി)ഈ വര്‍ഷം തിരുവനന്തപുരം ജില്ലയില്‍ നാളിതുവരെ എത്ര മാതൃകാ ഹൈടെക് ഹരിത ഗ്രാമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ; അവ ജില്ലയിലെ ഏതെല്ലാം സ്ഥലങ്ങളിലാണെന്ന് വ്യക്തമാക്കാമോ?

1637


പാരസൈറ്റ് ബ്രീഡിംഗ് സ്റ്റേഷനുകള്‍

ശ്രീ. കെ. രാജു

(എ)സംസ്ഥാനത്ത് നിലവില്‍ എത്ര പാരസൈറ്റ് ബ്രീഡിംഗ് സ്റ്റേഷനുകളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)പാരസൈറ്റ് ബ്രീഡിംഗ് സ്റ്റേഷനുകളില്‍ നിന്നും കര്‍ഷകന് ലഭ്യമാകുന്ന സേവനങ്ങള്‍ എന്തൊക്കെയെന്ന് വിശദമാക്കുമോ; 

(സി)പാരസൈറ്റ് ബ്രീഡിംഗ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം കൊണ്ട് കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുന്നുണ്ടോ; 

(ഡി)ഇല്ലെങ്കില്‍ ഇതിന്‍റെ പ്രവര്‍ത്തനം ഫലപ്രദവും ഉപയുക്തവുമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; 

(ഇ)സംസ്ഥാനത്തെ പാരസൈറ്റ് ബ്രീഡിംഗ് സ്റ്റേഷനുകളില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ കൃഷി ഓഫീസര്‍മാരെ നിയമിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; ആരാണ് നിയമന അധികാരി എന്നു വ്യക്തമാക്കുമോ?

1638


ഫാര്‍മേഴ്സ് സര്‍വ്വീസ് സെന്‍റര്‍ 

ശ്രീ. എം.ഹംസ 

(എ)കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന കൃഷി വകുപ്പ് മുഖേന ഏതെല്ലാം പദ്ധതികള്‍ ആണ് നടപ്പിലാക്കി വരുന്നത്; 2012-13 വര്‍ഷത്തില്‍ എത്ര തുകഅനുവദിച്ചു; 

(ബി)സംസ്ഥാനത്ത് ഫാര്‍മേഴ്സ് സര്‍വ്വീസ് സെന്‍റര്‍ സ്ഥാപിക്കുന്നതിനായി 2012-13 വര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എത്ര ധനസഹായം അനുവദിച്ചു; അതില്‍ എത്ര തുക ചിലവഴിച്ചു; എന്തെല്ലാം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്; വിശദാംശം ലഭ്യമാക്കാമോ; 

(സി)2012-13 ല്‍ സംസ്ഥാന കൃഷി വകുപ്പിന് കേന്ദ്രത്തില്‍ നിന്നും എത്ര തുകയുടെ ധനസഹായം ലഭിച്ചു; തനത് വര്‍ഷത്തില്‍ എത്ര തുക ചിലവഴിച്ചു; എന്തെല്ലാം ഇനത്തിലാണ് ചിലവഴിച്ചത്; വിശദാംശം ലഭ്യമാക്കാമോ?

1639


കൃഷിയും ബന്ധപ്പെട്ട സര്‍വ്വീസുകളും പരിപാടി 

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
 
(എ)2012-13 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ കൃഷിയും ബന്ധപ്പെട്ട സര്‍വ്വീസുകളും എന്ന പരിപാടിയിന്‍ കീഴില്‍ കൃഷിവകുപ്പുമായി ബന്ധപ്പെട്ട കേന്ദ്രാ വിഷ്കൃത പദ്ധതിഇനത്തില്‍ എത്ര തുക വകയിരുത്തിയിരുന്നു; പ്രസ്തുത പദ്ധതികള്‍ ഏതെല്ലാമായിരുന്നു; 

(ബി)പ്രസ്തുത പദ്ധതികളില്‍ ഏതെല്ലാം പദ്ധതികള്‍ക്ക് ബന്ധപ്പെട്ട അധികാരികളില്‍ നിന്നും അനുമതി നേടിയിട്ടുണ്ട്; വിശദമാക്കാമോ; 

(സി)അനുമതി നേടിയ ഓരോ പദ്ധതിയിലും എത്ര രൂപ വീതം നാളിതുവരെ ചിലവഴിക്കാന്‍ സാധിച്ചു; വിശദമാക്കുമോ? 

1640


കര്‍ഷക ആത്മഹത്യ തടയുന്നതിന് നടപടി 

ശ്രീ. എം. ഹംസ

(എ)കഴിഞ്ഞ രണ്ട് വര്‍ഷമായി കേരളത്തില്‍ എത്ര കര്‍ഷകര്‍ ആത്മഹത്യ ചെയ്തു; വിശദാംശം നല്‍കാമോ;

(ബി)ആത്മഹത്യ ചെയ്ത കര്‍ഷകര്‍ക്കായി എന്തെല്ലാം ധനസഹായങ്ങളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചത്; 

(സി)കര്‍ഷക ആത്മഹത്യ തടയുന്നതിനായി രൂപീകരിച്ച എതെല്ലാം പാക്കേജുകള്‍ ആണ് നിലവിലുള്ളത്; ഓരോന്നിന്‍റെയും പുരോഗതിയും, ചിലവഴിച്ച തുകയും വ്യക്തമാക്കാമോ? 

1641


കര്‍ഷക കടാശ്വാസ കമ്മീഷന്‍ പ്രഖ്യാപിച്ച ആശ്വാസ ധനം 

ഡോ. ടി. എം. തോമസ് ഐസക് 
ശ്രീ. സി. കെ. സദാശിവന്‍ 
ശ്രീമതി കെ. എസ്. സലീഖ 
,, കെ. കെ. ലതിക

(എ)വിളനാശം മൂലം ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് കര്‍ഷക കടാശ്വാസ കമ്മീഷന്‍ പ്രഖ്യാപിച്ച ആശ്വാസധനം കുടിശ്ശിക ആയിട്ടുണ്ടോ; വിശദമാക്കാമോ; 

(ബി)വിളനാശം മൂലം നഷ്ടം വന്ന കര്‍ഷകരില്‍ നിന്നും കര്‍ഷക കടാശ്വാസ കമ്മീഷന് ലഭിച്ച എത്ര അപേക്ഷകളിന്മേല്‍ ഇനിയും തീരുമാനം എടുക്കാനുണ്ട്; ജില്ലതിരിച്ച് കണക്ക് ലഭ്യമാക്കാമോ; 

(സി)കമ്മീഷന്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരതുക നല്‍കാനാവശ്യമായ തുക ബജറ്റില്‍ വകയിരുത്തിയിട്ടുണ്ടോ; അടങ്കല്‍ തുകയുടെ അപര്യാപ്തതയും നടപടികളിലെ കാലവിളംബവും മൂലം കര്‍ഷകര്‍ക്ക് യഥാസമയം ആശ്വാസം ലഭിക്കുന്നില്ലെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ?

1642


കര്‍ഷക കടാശ്വാസ കമ്മീഷന്‍റെ വിധി പ്രകാരമുള്ള ആശ്വാസ ധനവിതരണം 

ശ്രീ. എ. പ്രദീപ് കുമാര്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കര്‍ഷക കടാശ്വാസ കമ്മീഷനു ലഭിച്ച അപേക്ഷകളുടെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ; 

(ബി)ഇതില്‍ തീര്‍പ്പാക്കിയവരുടെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;

(സി)തീര്‍പ്പാക്കപ്പെട്ട അപേക്ഷകളിന്‍മേലുള്ള കടാശ്വാസ ധനവിതരണത്തില്‍ കുടിശ്ശികയുണ്ടോ; ജില്ല തിരിച്ച് കണക്കു ലഭ്യമാക്കുമോ; 

(ഡി)ഇതിലേയ്ക്കായി എന്ത് തുക വേണ്ടി വരും; ആയത് ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;

1643


കര്‍ഷക പെന്‍ഷന്‍

ശ്രീ. കെ.കെ.ജയചന്ദ്രന്‍
 
(എ)ചെറുകിടനാമമാത്ര കര്‍ഷക കുടുംബത്തിലെ അറുപത് വയസ്സുകഴിഞ്ഞവര്‍ക്ക് നല്‍കുന്ന കര്‍ഷക പെന്‍ഷന്‍ സ്കീം പ്രകാരം എത്ര പേര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നുണ്ട്; ഇതിനായി സര്‍ക്കാരിന് ലഭിച്ച അപേക്ഷകള്‍ എത്രയായിരുന്നു; 

(ബി)ലഭിച്ച അപേക്ഷകരുടെയും പെന്‍ഷനര്‍ഹതയുളളതായി കണ്ടെത്തപ്പെട്ടവരുടെയും യഥാര്‍ത്ഥത്തില്‍ പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്നവരുടെയും ജില്ലതിരിച്ചുളള കണക്കുകള്‍ ലഭ്യമാക്കാമോ; 

(സി)പ്രസ്തുത സ്കീം പ്രകാരം ഏത് തീയതിവരെയുളള പെന്‍ഷന്‍ നല്‍കി കഴിഞ്ഞിട്ടുണ്ട്; കുടിശ്ശികയായിട്ടുളളത് എത്ര; ഇതിനായി ബഡ്ജറ്റില്‍ വകയിരുത്തിയ തുകയില്‍ എത്ര രൂപ ചെലവായിട്ടുണ്ട്?

1644


കര്‍ഷകര്‍ക്ക് പെന്‍ഷന്‍, സബ്സിഡി വിതരണം

ശ്രീ. സി.കൃഷ്ണന്‍

(എ)കര്‍ഷകര്‍ക്ക് അനുവദിച്ച പെന്‍ഷന്‍, സബ്സിഡി ഉള്‍പ്പെടെയുളള ആനുകൂല്യങ്ങളില്‍ എത്ര തുക കര്‍ഷകരുടെ അക്കൌണ്ടിലേക്ക് മാറ്റാനുണ്ടെന്ന കണക്ക് ജില്ല തിരിച്ച് ലഭ്യമാക്കാമോ; 

(ബി)പ്രസ്തുത തുക കര്‍ഷകരുടെ അക്കൌണ്ടിലേക്ക് മാറ്റാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?

1645


കര്‍ഷകപെന്‍ഷന്‍ വിതരണം

ശ്രീ. സി. കൃഷ്ണന്‍

(എ)കര്‍ഷക പെന്‍ഷന്‍ ഇനത്തില്‍ സംസ്ഥാനത്ത് എത്ര പേര്‍ക്ക് ഒന്നാം ഘട്ടത്തില്‍ പെന്‍ഷന്‍ അനുവദിച്ചിട്ടുണ്ടെന്ന് ജില്ല തിരിച്ച് വിശദമാക്കാമോ; 

(ബി)രണ്ടാം ഘട്ടത്തില്‍ പ്രസ്തുത ഇനത്തില്‍ എത്ര പേര്‍ക്ക് പെന്‍ഷന്‍ അനുവദിച്ചിട്ടുണ്ടെന്ന് ജില്ല തിരിച്ച് വിശദമാക്കാമോ; 

(സി)രണ്ടാം ഘട്ടത്തില്‍ പെന്‍ഷന്‍ അനുവദിച്ച കര്‍ഷകര്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കാമോ; 

(ഡി)രണ്ടാം ഘട്ടത്തില്‍ പയ്യന്നൂര്‍ നിയോജക മണ്ധലത്തില്‍ എത്ര പേര്‍ക്ക് പെന്‍ഷന്‍ അനുവദിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് അടിസ്ഥാനത്തില്‍ വിശദമാക്കാമോ?

1646


ചെറുകിട-നാമമാത്ര കര്‍ഷകര്‍ക്കുള്ള പെന്‍ഷന്‍ കുടിശ്ശിക തീര്‍ക്കുന്നതിന് നടപടി 

ശ്രീ. കെ.കെ.ജയചന്ദ്രന്‍

(എ)ചെറുകിട-നാമമാത്ര കര്‍ഷകര്‍ക്ക് നല്‍കി വരുന്ന പെന്‍ഷന്‍ വിതരണത്തില്‍ കുടിശ്ശിക നിലവിലുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; 


(ബി)പെന്‍ഷന്‍ വിതരണത്തിലെ കുടിശ്ശിക തീര്‍ക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; 

(സി)സംസ്ഥാനത്ത് എത്ര കര്‍ഷകര്‍ക്കാണ് നിലവില്‍ പെന്‍ഷന്‍ അര്‍ഹതയുള്ളതെന്ന വിവരം ലഭ്യമാക്കാമോ?

1647


രാസവള സബ്സിഡി

ശ്രീ. ഇ. പി. ജയരാജന്‍

(എ)കേരളത്തിലെ കര്‍ഷകര്‍ പ്രധാനമായും ഉപയോഗിക്കുന്ന രാസവളങ്ങള്‍ ഏതെല്ലാമാണ്;

(ബി)ഓരോ ഇനം വളവും പ്രതിവര്‍ഷം എത്ര ടണ്‍ വീതം കേരളത്തിലെ കര്‍ഷകര്‍ ഉപയോഗിക്കുന്നുണ്ട്;

(സി)ഓരോ ഇനം വളത്തിനും 2011 മെയ് മാസത്തിലെ വില എത്രയായിരുന്നു;

(ഡി)ഓരോ ഇനം വളത്തിനും 2014 ജനുവരിയിലെ വില എത്രയാണ്;

(ഇ)സംസ്ഥാന ഗവണ്‍മെന്‍റ് വളം സബ്സിഡി നല്‍കുന്നുണ്ടോ;

(എഫ്)പ്രതിവര്‍ഷം എത്ര രൂപ വളം സബ്സിഡി നല്‍കുന്നതിനായി ചിലവഴിക്കുന്നുണ്ട്;

(ജി)പ്രസ്തുത വളം സബ്സിഡി വളം നിര്‍മ്മാണ കന്പനികള്‍ക്കു നല്‍കുകയാണോ കര്‍ഷകര്‍ക്കു നല്‍കുകയാണോ ചെയ്യുന്നത്; 

(എച്ച്)സംസ്ഥാനത്ത് വിറ്റഴിക്കുന്ന ഓരോ ഇനം വളത്തിനും എത്ര ശതമാനം വാറ്റ് നികുതി ഈടാക്കുന്നുണ്ട്; വിശദമാക്കുമോ?

1648


കര്‍ഷകര്‍ക്കുള്ള സൌജന്യ വൈദ്യുതി പദ്ധതി

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍ 

(എ)കര്‍ഷകര്‍ക്ക് നല്‍കിവരുന്ന സൌജന്യ വൈദ്യുതി പദ്ധതി നിര്‍ത്തലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ അതിനുള്ള കാരണങ്ങള്‍ വിശദമാക്കാമോ; 

(ബി)നിലവില്‍ സൌജന്യ നിരക്കില്‍ വൈദ്യുതി ലഭിച്ചുകൊണ്ടിരിക്കുന്ന കര്‍ഷകര്‍ പുതുക്കിയ അപേക്ഷാഫോറം നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടോ; പുതുക്കിയ അപേക്ഷാഫോറം നല്‍കണമെന്ന നിര്‍ദ്ദേശം നല്‍കാനുണ്ടായ സാഹചര്യം എന്താണ്; വിശദമാക്കാമോ;

1649


ദേശീയ കാര്‍ഷിക വിള ഇന്‍ഷ്വറന്‍സ് പദ്ധതി 

ശ്രീ. സി. ദിവാകരന്‍ 
'' ജി.എസ്. ജയലാല്‍ 
'' കെ. രാജു 
'' ഇ.എസ്. ബിജിമോള്‍

(എ)ദേശീയ കാര്‍ഷിക വിള ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ സംസ്ഥാനത്തു നിന്നും എത്ര നെല്‍കര്‍ഷകര്‍ അംഗങ്ങളായിട്ടുണ്ട്; 

(ബി)ഈ പദ്ധതിയിന്‍ കീഴില്‍ നെല്‍കര്‍ഷകര്‍ ഒരേക്കറിന് അടച്ചുകൊണ്ടിരുന്ന പ്രിമീയം തുക എത്രയാണ്; ഇത് വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ; എങ്കില്‍ ഈ വര്‍ദ്ധനവിന് ആധാരമായ വസ്തുതകള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ; 

(സി)ഈ ഇന്‍ഷ്വറന്‍സ് പദ്ധതി പ്രകാരം നഷ്ടപരിഹാരം നിശ്ചയിക്കുന്നതിന് സ്വീകരിക്കുന്ന മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുമോ?

1650


സമഗ്ര കാര്‍ഷിക ഇന്‍ഷ്വറന്‍സ് പദ്ധതി

ശ്രീ. ബി. ഡി. ദേവസ്സി

(എ)2011-12-ലെ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച സമഗ്ര കാര്‍ഷിക ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കിയോ; പ്രസ്തുത പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; 

(ബി)പ്രസ്തുത പദ്ധതിയില്‍ കര്‍ഷകരുടെയും സര്‍ക്കാരിന്‍റെയും വിഹിതം എത്രവീതമാണ്;

(സി)പ്രസ്തുത പദ്ധതിയിന്‍കീഴില്‍ എത്ര കര്‍ഷകര്‍ ചേര്‍ന്നിട്ടുണ്ട്; വിശദമാക്കുമോ?

1651


കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷ്വറന്‍സ് പദ്ധതി 

ശ്രീ. എം. ഉമ്മര്‍

(എ)സംസ്ഥാനത്ത് കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ പ്രയോജനം യഥാസമയം ലഭിക്കുന്നില്ല എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതു പരിഹരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; 

(ബി)ഇന്‍ഷ്വറന്‍സ് സംരക്ഷണം കൂടുതല്‍ വ്യാപകമാക്കാന്‍ സാധിക്കാത്തതിന്‍റെ കാരണം വിശദമാക്കാമോ;

(സി)പ്രസ്തുത പദ്ധതിയില്‍ കൂടുതല്‍ വിളകള്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദവിവരം ലഭ്യമാക്കാമോ?

1652


ഇ-പേയ്മെന്‍റ് സംവിധാനത്തിന്‍റെ പ്രവര്‍ത്തനം 

ശ്രീ. ആര്‍. രാജേഷ്

(എ)കൃഷി വകുപ്പ് ലഭ്യമാക്കുന്ന ഇ-പേയ്മെന്‍റ് സംവിധാനത്തില്‍ കര്‍ഷകര്‍ക്ക് കൃത്യമായി പണം ലഭിക്കുന്നുണ്ടോ; 

(ബി)ആലപ്പുഴ ജില്ലയില്‍ കൃഷി അസിസ്റ്റന്‍റുമാര്‍ മുഖേന അനുവദിച്ച തുക എത്രയെന്നു വ്യക്തമാക്കുമോ; ഈ ആനുകൂല്യം കര്‍ഷകര്‍ക്ക് ലഭ്യമായിട്ടുണ്ടോ; ഇല്ലെങ്കില്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; 

1653


ഇ-പേയ്മെന്‍റ് സംവിധാനം വഴി കര്‍ഷകര്‍ക്ക് ലഭിക്കേണ്ട തുക 

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍

(എ)കൃഷിവകുപ്പ് നടപ്പാക്കിയ ഇ-പേയ്മെന്‍റ് സംവിധാനം വഴി കര്‍ഷകര്‍ക്ക് ലഭിക്കേണ്ട തുക കര്‍ഷകരുടെ അക്കൌണ്ടില്‍ എത്തുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(ബി)ഓരോ ജില്ലയിലും കര്‍ഷകര്‍ക്ക് വിവിധ പദ്ധതികള്‍ക്കായി കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍മാര്‍ മുഖേന എത്ര തുക ബാങ്കുകളില്‍ നല്കിയിട്ടുണ്ട് ; ഇതില്‍ എത്ര തുക കര്‍ഷകരുടെ അക്കൌണ്ടില്‍ എത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ; 

(സി)പണം കൈമാറി മാസങ്ങള്‍ കഴിഞ്ഞിട്ടും കര്‍ഷകര്‍ക്ക് ഇത് ലഭിക്കാത്തതിന്‍റെ കാരണം വ്യക്തമാക്കുമോ ; 

(ഡി)ഇത് പരിഹരിക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ; ഇല്ലെങ്കില്‍ എന്തൊക്കെ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ?

1654


കൃഷി വകുപ്പില്‍ ഇ-പെയ്മെന്‍റ് സംവിധാനം 

ശ്രീമതി പി. അയിഷാ പോറ്റി

(എ)കൃഷി വകുപ്പില്‍ ഇ-പെയ്മെന്‍റ് സംവിധാനം നിലവില്‍ വന്നത് എന്ന് മുതലാണ്;

(ബി)ഇ-പെയ്മെന്‍റ് സംവിധാനം ഉപയോഗപ്പെടുത്തി കര്‍ഷകര്‍ക്ക് ലഭിക്കേണ്ട വിവിധ ആനുകൂല്യങ്ങള്‍ കര്‍ഷകര്‍ക്കുള്ള അക്കൌണ്ടില്‍ സമയബന്ധിതമായി ലഭിക്കാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)ഇ-പെയ്മെന്‍റ് സംവിധാനം കാര്യക്ഷമമാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കും; വിശദമാക്കുമോ?

1655


തൃശ്ശൂര്‍ കോള്‍നില കര്‍ഷകര്‍ക്ക് ഉല്പാദന ബോണസ്സ് കുടിശ്ശിക 

ശ്രീമതി ഗീതാ ഗോപി

(എ)തൃശ്ശൂര്‍ ജില്ലയിലെ കോള്‍നില കര്‍ഷകര്‍ക്ക് ഉല്പാദന ബോണസ്സ് നല്കുമെന്ന് 07.12.2011-ന് ചേര്‍ന്ന മന്ത്രിതല യോഗ തീരുമാനം പ്രാവര്‍ത്തികമായിട്ടുണ്ടോ ; ഇതു സംബന്ധിച്ച ഉത്തരവുകള്‍ എന്തെങ്കിലും ഇറക്കിയിട്ടുണ്ടോ ; 

(ബി)ഉല്പാദന ബോണസ്സ് അനുവദിച്ചത് ഏത് കാലയളവു മുതലാണെന്ന് അറിയിക്കുമോ ; 

(സി)2010-2011 സാന്പത്തിക വര്‍ഷത്തെ ബോണസ്സ് കുടിശ്ശിക അനുവദിക്കാന്‍ ഉത്തരവില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടോ ; 

(ഡി)ഇല്ലെങ്കില്‍ മുന്‍കാലപ്രാബല്യത്തോടെ ബോണസ്സ് കുടിശ്ശിക കര്‍ഷകര്‍ക്ക് നല്കുവാന്‍ നടപടി സ്വീകരിക്കുമോ ?

1656


തരിശ് വയലുകളില്‍ കൃഷിയിറക്കുന്നതിന് നടപടി 

ശ്രീ. ഇ. ചന്ദ്രശേഖരന്‍

(എ)സംസ്ഥാനത്ത് കൃഷി ചെയ്യാതെ തരിശിടുന്ന വയലുകളുടെ കണക്ക് ശേഖരിച്ചിട്ടുണ്ടോ; 

(ബി)തരിശുവയലുകളില്‍ കൃഷിയിറക്കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(സി)ഇത്തരം വയലുകളില്‍ വന്‍തോതില്‍ മാലിന്യം നിക്ഷേപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഡി)തരിശ് വയലുകളില്‍ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമോ ?

1657


തരിശു ഭൂമി വികസനോന്‍മുഖമാക്കല്‍ പദ്ധതി 

ശ്രീ. കെ. കെ. ജയചന്ദ്രന്‍

(എ)2011-12 - ലെ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പബ്ലിക്-പ്രൈവറ്റ്-പഞ്ചായത്ത് പങ്കാളിത്തത്തോടെ സര്‍ക്കാര്‍ വക തരിശു ഭൂമി വികസനോന്‍മുഖമാക്കല്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ നല്‍കാമോ; 

(ബി)പ്രസ്തുത പദ്ധതി പ്രകാരം എത്ര അളവില്‍ ഭൂമി പാട്ടക്കൃഷിക്കായി ലഭിച്ചിട്ടുണ്ട് എന്ന വിവരം ലഭ്യമാക്കാമോ?

1658


പോളച്ചിറ ഏലായിലെ പുഞ്ചകൃഷി പദ്ധതി 

ശ്രീ. ജി. എസ്. ജയലാല്‍

(എ)ചാത്തന്നൂര്‍ നിയോജക മണ്ഡലത്തിലെ പോളച്ചിറ ഏലായില്‍ മുന്‍വര്‍ഷം നടത്തിയതുപോലെ വടക്കാഞ്ചേരി മോഡല്‍ പുഞ്ചകൃഷി ചെയ്യുവാന്‍ പദ്ധതി ആവിഷ്കരിച്ചിരുന്നുവോ; എങ്കില്‍ വിശദാംശം അറിയിക്കുമോ; 

(ബി)പ്രസ്തുത ഏലായില്‍ കൃഷി ആരംഭിക്കുന്നതിലേക്കായി എന്തെല്ലാം നടപടികളാണ് ബന്ധപ്പെട്ട വകുപ്പ് സ്വീകരിച്ചിരുന്നത്; 

(സി)നെല്‍കൃഷി എന്നത്തേക്ക് ആരംഭിക്കുവാന്‍ കഴിയുമെന്ന് അറിയിക്കുമോ; കൃഷി നടത്തുന്നതിനും, വെള്ളം വറ്റിക്കുന്നതിനും എന്തെങ്കിലും തടസ്സങ്ങള്‍ നിലവിലുണ്ടോ; എങ്കില്‍ ആയത് എന്താണെന്ന് അറിയിക്കുമോ; 

(ഡി)തടസ്സങ്ങള്‍ ഒഴിവാക്കി കൃഷി ആരംഭിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ; 

(ഇ)മുന്‍വര്‍ഷം എത്ര ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്തിരുന്നുവെന്നും എത്ര ടണ്‍ നെല്ല് ലഭ്യമായെന്നും വ്യക്തമാക്കുമോ?

1659


ജൈവ വൈപ്പിന്‍ പ്രൊജക്ട്

ശ്രീ. എസ്.ശര്‍മ്മ

(എ)വൈപ്പിന്‍ മണ്ധലത്തിലെ പൊക്കാളി-മത്സ്യകൃഷി മേഖലയുടെ സമഗ്ര വികസനത്തിനായി രൂപം നല്‍കിയിട്ടുളള ജൈവ വൈപ്പിന്‍ പ്രോജക്ട്' സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടോയെന്നും, ഇതു സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച നടത്തിയിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ; 

(ബി)പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ; 

(സി)പ്രസ്തുത പ്രൊജക്ട് നടത്തിപ്പിന് സ്പെഷ്യല്‍ ഓഫീസറെ നിയമിക്കുന്നതിന് തീരുമാനമായിട്ടുണ്ടെങ്കില്‍ വിശദമാക്കാമോ; 

(ഡി)പ്രസ്തുത പദ്ധതി എന്നത്തേക്ക് ആരംഭിക്കാനാകുമെന്ന് വ്യക്തമാക്കാമോ?

1660


സ്വാമിനാഥന്‍ പാക്കേജില്‍പ്പെടുത്തി കായംകുളം മണ്ധലത്തില്‍ നടപ്പിലാക്കുന്ന പ്രവൃത്തികള്‍ 

ശ്രീ. സി. കെ. സദാശിവന്‍

(എ)സ്വാമിനാഥന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി കായംകുളം മണ്ധലത്തില്‍ നടപ്പിലാക്കുന്ന പ്രവൃത്തികള്‍ ഏതൊക്കെയാണ്; 

(ബി)ഏതൊക്കെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭി ച്ചെന്നും, ഏതൊക്കെ പ്രവൃത്തികള്‍ ടെന്‍ഡര്‍ ചെയ്തിട്ടുണ്ടെന്നും വിശദമാക്കുമോ? 

1661


വയനാട് പാക്കേജ് നടത്തിപ്പിനുള്ള ഫീല്‍ഡ് അസിസ്റ്റന്‍റുമാരുടെ നിയമനം 

ശ്രീ. എസ്. രാജേന്ദ്രന്‍

(എ)വയനാട് പാക്കേജിന്‍റെ ഭാഗമായി ഫീല്‍ഡ് അസിസ്റ്റന്‍റുമാരുടെ നിയമനം നടത്തിയിരുന്നുവോ;

(ബി)നിയമനത്തിനുള്ള മാനദണ്ധം എന്തൊക്കെയായിരുന്നു; ഇതിനുള്ള ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്തത് എപ്രകാരമായിരുന്നു;

(സി)റാങ്ക് ലിസ്റ്റ് അട്ടിമറിച്ച്കൊണ്ട് ഫീല്‍ഡ് അസിസ്റ്റന്‍റ് നിയമനം നടത്തിയതായ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിന്‍റെ അടിസ്ഥാനത്തില്‍ ഫീല്‍ഡ് അസിസ്റ്റന്‍റ് നിയമനം റാങ്ക് ലിസ്റ്റ് പ്രകാരമാണോ നടന്നത് എന്നത് സംബന്ധിച്ച് പരിശോധിച്ചുവോ; വ്യക്തമാക്കാമോ?

1662


കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തിയ പദ്ധതികള്‍ 

ശ്രീ. തോമസ് ചാണ്ടി

(എ)കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി ആര്‍. ബ്ലോക്കില്‍ അനുവദിച്ച ഇരുപത്തിമൂന്ന് കിര്‍ലോസ്ക്കര്‍ ഹോറിസോണ്ടല്‍ സെന്‍ട്രിഫ്യൂഗല്‍ പന്പുസെറ്റുകള്‍ സ്ഥാപിക്കുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ; 

(ബി)പ്രസ്തുത പാക്കേജില്‍ ഉള്‍പ്പെടുത്തി ആര്‍. ബ്ലോക്ക് കായലിലെ എത്ര ചാലുകളാണ് ആഴം കൂട്ടുന്നതെന്ന് വിശദമാക്കാമോ; 

(സി)ബാക്കിവരുന്ന ചാലുകള്‍ ആര്‍.കെ.വി.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആഴംകൂട്ടുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.