UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

1863


പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നടന്ന മന്ത്രിസഭായോഗം 

ശ്രീ. പാലോട് രവി 
,, എ. പി. അബ്ദുള്ളക്കുട്ടി 
,, വി. പി. സജീന്ദ്രന്‍ 
,, ജോസഫ് വാഴക്കന്‍ 

(എ)2014 ജനുവരി മാസം പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ സംസ്ഥാനത്ത് പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്നിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)എന്തെല്ലാം വിഷയങ്ങളാണ് പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടുള്ളത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; 

(സി)മന്ത്രിസഭാ യോഗത്തില്‍ എന്തെല്ലാം കാര്യങ്ങളാണ് സംസ്ഥാനം ഉന്നയിച്ചിട്ടുള്ളത്; വിശദമാക്കാമോ; 

(ഡി)സംസ്ഥാനത്തിന്‍റെ ആവശ്യങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രിയുടെ പ്രതികരണം എന്തായിരുന്നു; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

1864


ഭരണത്തില്‍ വിശ്വസ്തതയും സുതാര്യതയും 

ശ്രീ. ബെന്നി ബെഹനാന്‍ 
'' വി. ഡി. സതീശന്‍ 
'' എം. എ. വാഹീദ് 
'' എ. പി. അബ്ദുള്ളക്കുട്ടി

(എ)ഭരണത്തില്‍ വിശ്വസ്തതയും സുതാര്യതയും ഉറപ്പ് വരുത്തുന്നതിനായി എന്തെല്ലാം കര്‍മ്മപരിപാടികളാണ് ആവിഷ്ക്കരിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കാമോ; 

(ബി)പ്രസ്തുത ലക്ഷ്യം നിറവേറ്റുന്നതിനായി ഒരു പേഴ്സണല്‍ പോളിസി രൂപീകരിച്ച് നടപ്പിലാക്കുന്ന കാര്യം പരിഗണിക്കുമോ; വ്യക്തമാക്കാമോ; 

(സി)ആയതിനായി എന്തെല്ലാം പ്രാരംഭ നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ?

1865


ഭരണഭാഷ മലയാളമാക്കുന്നതിനായി സ്വീകരിച്ച നടപടി 

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)ഭരണഭാഷ മലയാളമാക്കുന്നതിനായി ഇതിനകം സ്വീകരിച്ച നടപടി എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(ബി)വകുപ്പുതലത്തിലും സംസ്ഥാനതലത്തിലും ഭരണഭാഷ മലയാളമാക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങള്‍ ഇപ്പോള്‍ നിലവിലുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഭരണഭാഷാമാറ്റത്തിന് സഹായകമായി നല്‍കുന്ന പരിശീലനങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍ എന്നിവ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുമോ; 

(ഡി)ആകെയുളള വകുപ്പുകളില്‍ ഏതെല്ലാം വകുപ്പുകളില്‍ ഭരണഭാഷ മലയാളമാക്കിയെന്നും ഭരണഭാഷ മാറ്റം ഏതെല്ലാം വകുപ്പുകളില്‍ സാര്‍വ്വത്രികമാക്കിയിട്ടില്ലെന്നും വകുപ്പ് തിരിച്ച് വ്യക്തമാക്കുമോ; 

(ഇ)കോടതിഭാഷ സര്‍ക്കാര്‍ ഉത്തരവുകള്‍, സര്‍ക്കുലറുകള്‍ എന്നിവയില്‍ മലയാള ഭാഷാപാലനം ഉറപ്പാക്കുന്നതിന് എന്തെല്ലാം നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കാമോ?

1866


ഇ-ഓഫീസ് സംവിധാനം

ശ്രീ. സി. പി. മുഹമ്മദ് 
,, ഐ. സി. ബാലകൃഷ്ണന്‍ 
,, വി. ഡി. സതീശന്‍ 
,, എ. റ്റി. ജോര്‍ജ്

(എ)സെക്രട്ടേറിയറ്റില്‍ ഇ-ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ; വിശദമാക്കാമോ; 

(ബി)പ്രസ്തുത സംവിധാനത്തിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയും എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ; 

(സി)ഫയലുകളുടെ നീക്കങ്ങള്‍ ജനങ്ങള്‍ക്ക് മനസ്സിലാക്കുന്നതിന് എന്തെല്ലാം സൌകര്യങ്ങളാണ് പ്രസ്തുത സംവിധാനത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് വിശദമാക്കാമോ; 

(ഡി)പ്രസ്തുത സംവിധാനത്തിന്‍റെ പ്രവര്‍ത്തനവുമായി സഹകരിക്കുന്നത് ആരൊക്കെയാണ്; വ്യക്തമാക്കുമോ?

1867


സെക്രട്ടേറിയറ്റില്‍ ഡിജിറ്റല്‍ ഡോക്യുമെന്‍റ് ഫയലിംഗ് സിസ്റ്റം 

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍ 
,, റോഷി അഗസ്റ്റിന്‍ 
,, പി. സി. ജോര്‍ജ് 
ഡോ. എന്‍. ജയരാജ്

(എ)സെക്രട്ടേറിയറ്റില്‍ ഡിജിറ്റല്‍ ഡോക്യുമെന്‍റ് ഫയലിംഗ് സിസ്റ്റം നടപ്പിലാക്കിയ വകുപ്പുകള്‍ ഏതെല്ലാം; വ്യക്തമാക്കാമോ; 

(ബി)പ്രസ്തുത ഫയലിംഗ് സിസ്റ്റം നടപ്പിലാക്കിയ വകുപ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; ഗുണകരമായ എന്തെല്ലാം മാറ്റങ്ങളാണ് ആയതിലൂടെ ഉണ്ടായിട്ടുള്ളത്; വിശദമാക്കാമോ; 

(സി)ഇതര വകുപ്പുകളില്‍ കൂടി കടലാസുരഹിത ഫയലിംഗ് സംവിധാനം അടിയന്തിരമായി നടപ്പില്‍ വരുത്തുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

1868


ഭരണത്തില്‍ വ്യക്തിഗത പ്രവര്‍ത്തനം വിലയിരുത്തുന്നതിന് നടപടി 

ശ്രീ. സി. പി. മുഹമ്മദ് 
,, ഷാഫി പറന്പില്‍ 
,, പാലോട് രവി 
,, തേറന്പില്‍ രാമകൃഷ്ണന്‍ 

(എ)സംസ്ഥാനത്തെ പൊതുഭരണത്തില്‍ വ്യക്തിഗത പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി എന്തെല്ലാം നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് ; വിശദമാക്കാമോ ; 

(ബി)ആയതിനായി ന്യായവും വിശ്വസ്തവുമായ മാനദണ്ധം ആവിഷ്ക്കരിക്കുന്ന കാര്യം ആലോചിക്കുമോ ; വിശദമാക്കാമോ ; 

(സി)ആയതിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട് ? 

1869


കണ്‍സോര്‍ഷ്യം ഓഫ് റിട്ടയേര്‍ഡ് എക്പേര്‍ട്ട്സ് ഓഫ് ഡെവലപ്മെന്‍റ് കന്പനി 

ശ്രീ. പി. എ. മാധവന്‍ 
,, വര്‍ക്കല കഹാര്‍ 
,, കെ. ശിവദാസന്‍ നായര്‍ 
,, ലൂഡി ലൂയിസ് 

(എ)സംസ്ഥാനത്ത് കണ്‍സോര്‍ഷ്യം ഓഫ് റിട്ടയേര്‍ഡ് എക്സ്പേര്‍ട്ട്സ് ഓഫ് ഡെവലപ്മെന്‍റ് കന്പനി രൂപീകരിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ടോ; 

(ബി)പ്രസ്തുത കന്പനിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയും എന്തൊക്കെയാണ്; വ്യക്തമാക്കുമോ; 

(സി)വിരമിച്ച ഉദ്യോഗസ്ഥരുടെ വിദഗ്ദ്ധസേവനം സംസ്ഥാനത്തിന്‍റെ വികസനത്തിന് ഉപയോഗപ്പെടുത്തുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ; 

(ഡി)കന്പനിയുടെ പ്രവര്‍ത്തനത്തിന് എന്തെല്ലാം നടപടികളാണു സ്വീകരിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

1870


ബജറ്റില്‍ പ്രസ്താവിച്ചിട്ടുള്ള പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി എം.എല്‍.എ.മാരെ അറിയിക്കാന്‍ നടപടി

ശ്രീ. കെ. രാജു

(എ)ബജറ്റില്‍ പറഞ്ഞിട്ടുള്ള പ്രവൃത്തികള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് പൊതുമരാമത്തും മറ്റ് വകുപ്പുകളും പ്രവൃത്തികളുടെ പുരോഗതി വിശദമാക്കുന്ന റിപ്പോര്‍ട്ടുകള്‍ എം.എല്‍.എ.മാര്‍ക്ക് മാസംതോറും നല്‍കണമെന്ന നിബന്ധനയുണ്ടോ; 

(ബി)ഇത്തരത്തിലുള്ള ഉറപ്പ് സഭയില്‍ നല്‍കിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത പ്രതിമാസ പ്രവര്‍ത്തന പുരോഗതി റിപ്പോര്‍ട്ട് എം.എല്‍.എ.മാര്‍ക്ക് ലഭ്യമാക്കാത്തത് ഭരണനിര്‍വ്വഹണത്തിലെ ശ്രദ്ധക്കുറവാണെന്ന വസ്തുത ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(സി)ഇത്തരം റിപ്പോര്‍ട്ട് എം.എല്‍.എ.മാര്‍ക്ക് ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

1871


ഐഡിയാസ് ഫയല്‍ ട്രാക്കിംഗ് സംവിധാനം 

ശ്രീ. പി.കെ. ബഷീര്‍

(എ)പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ക്ക് ഫയലുകളുടെ നിജസ്ഥിതി മനസ്സിലാക്കുന്നതിന് ഗവണ്‍മെന്‍റ് സെക്രട്ടേറിയറ്റിലും, മറ്റ് വിവിധ വകുപ്പുകളിലും ഏര്‍പ്പെടുത്തിയിരിക്കുന്ന ഐഡിയാസ് ഫയല്‍ ട്രാക്കിംഗ് സംവിധാനം ഇപ്പോള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല എന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി)സെക്രട്ടേറിയറ്റിലെ മന്ത്രി ഓഫീസുകളില്‍ കൊടുത്ത പരാതി സംബന്ധിച്ച് പ്രസ്തുത സംവിധാനത്തില്‍ "സെര്‍ച്ച്' ചെയ്താല്‍ ബന്ധപ്പെട്ട സെക്ഷനില്‍ അവയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാലും വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ ഉള്ളതായിട്ടാണ് നിലവില്‍ അറിയാന്‍ കഴിയുന്നത്. ആയത് പരിഹരിക്കുന്നതിനും, ബന്ധപ്പെട്ട വകുപ്പിലെ ഫയല്‍ നന്പര്‍ ഉള്‍പ്പെടെ ഐഡിയാസില്‍ ലഭിക്കുന്നതിനും നടപടി സ്വീകരിക്കുമോ; 

(സി)എം.എല്‍.എ.മാരുടെ പി.എ.മാര്‍ക്ക് ഐഡിയാസ് ഐ.ഡി. നല്‍കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?

1872


കെട്ടിക്കിടക്കുന്ന അപേക്ഷകളും ഫയലുകളും സമയബന്ധിതമായി തീര്‍പ്പ് കല്പിക്കുന്നതിന് നടപടി

ശ്രീ. മോന്‍സ് ജോസഫ് 
,, സി. എഫ്. തോമസ് 
,, റ്റി. യു. കുരുവിള 
,, തോമസ് ഉണ്ണിയാടന്‍ 

(എ) സെക്രട്ടേറിയറ്റിലും വിവിധ വകുപ്പുകളുടെ ആസ്ഥാന ഓഫീസുകളിലും കെട്ടിക്കിടക്കുന്ന അപേക്ഷകളും ഫയലുകളും സമയബന്ധിതമായി തീര്‍പ്പ് കല്പിക്കുന്നതിന് നിലവില്‍ സ്വീകരിച്ച് വരുന്ന നടപടി എന്താണെന്ന് വ്യക്തമാക്കുമോ; 

(ബി) പ്രസ്തുത ഓഫീസുകളില്‍ ലഭിക്കുന്ന പരാതികള്‍, അപേക്ഷകള്‍ ഇവയിന്മേല്‍ കാലതാമസം കൂടാതെ നടപടി സ്വീകരിക്കുന്നതിനും കാലതാമസം വരുത്തുന്ന ഉദേ്യാഗസ്ഥര്‍ക്ക്മേല്‍ നടപടി സ്വീകരിക്കുന്നതിനും നിര്‍ദ്ദേശമുണ്ടാകുമോ; വിശദാംശം ലഭ്യമാക്കുമോ? 

1873


വകുപ്പുകള്‍ ലഭ്യമാക്കുന്ന ഭരണ റിപ്പോര്‍ട്ടുകള്‍

ശ്രീ. എം. ഹംസ

(എ)സംസ്ഥാനത്തെ ഓരോ വകുപ്പും പ്രതിവര്‍ഷം ഭരണ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കണമെന്ന നിബന്ധന നിലവിലുണ്ടോ; എങ്കില്‍ ഏതെല്ലാം വകുപ്പുകളാണ് ഭരണ റിപ്പോര്‍ട്ട് സമയാസമയങ്ങളില്‍ നല്‍കാത്തത്; 

(ബി)ഓരോ വകുപ്പും അതിന്‍റെ പ്രവര്‍ത്തനം സംബന്ധിച്ച വിശദാംശം കാലാകാലങ്ങളില്‍ തന്നെ നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടോ; എങ്കില്‍ അത് പാലിക്കാത്ത ഏതെല്ലാം വകുപ്പുകള്‍ ആണ് ഉള്ളത്; വ്യക്തമാക്കാമോ; 

(സി)നിലവില്‍ വകുപ്പുകള്‍ ഏത് വര്‍ഷത്തെ ഭരണറിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചു വരുന്നത്;

(ഡി)2010-11 വര്‍ഷത്തെ ഭരണ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാത്ത എത്ര വകുപ്പുകള്‍ ഉണ്ട്; അവ ഏതെല്ലാം; വ്യക്തമാക്കാമോ; 

(ഇ)2010-11 വര്‍ഷത്തെ ഭരണ റിപ്പോര്‍ട്ട് ഏതെല്ലാം വകുപ്പുകള്‍ സമര്‍പ്പിച്ചു; വിശദമാക്കാമോ?

1874


വിവിധ വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലായ്മ 

ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍ 
,, വി. എം. ഉമ്മര്‍ മാസ്റ്റര്‍ 
,, പി. ഉബൈദുള്ള 
,, എന്‍. എ. നെല്ലിക്കുന്ന്

(എ)സംസ്ഥാന സര്‍ക്കാരിനു കീഴിലെ വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്മ സംസ്ഥാനത്തിന്‍റെ വികസന പ്രവര്‍ത്തനങ്ങളെയും ജനജീവിതത്തെയും ദോഷകരമായി ബാധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)വകുപ്പുദ്യോഗസ്ഥര്‍ക്ക് ബോധവത്ക്കരണമുള്‍പ്പെടെയുള്ള നടപടി സ്വീകരിച്ച് പ്രസ്തുത പ്രശ്നം പരിഹരിക്കുമോ; വ്യക്തമാക്കാമോ; 

(സി)തുടര്‍ന്നും വകുപ്പുകള്‍ തമ്മില്‍ കിടമത്സരം ഉണ്ടായാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?

1875


കാര്‍ഷികകടങ്ങള്‍ക്ക് മൊറട്ടോറിയം 

ശ്രീ. എം. പി. വിന്‍സെന്‍റ്

കാര്‍ഷിക കടങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച് മന്ത്രിസഭ കൈക്കൊണ്ട തീരുമാനം ദേശസാല്‍കൃത ഷെഡ്യൂള്‍ ബാങ്കുകള്‍ നടപ്പിലാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇതിനായി എന്തു നടപടി സ്വീകരിച്ചു?

T.1876


കാര്‍ഷിക സ്വര്‍ണ്ണ പണയ വായ്പ

ശ്രീ. എം. പി. വിന്‍സെന്‍റ്

(എ)കാര്‍ഷിക സ്വര്‍ണ്ണ പണയ വായ്പയ്ക്ക് പല ബാങ്കുകളും വ്യത്യസ്ത അപ്രൈസല്‍ ചാര്‍ജ് ഈടാക്കുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)എങ്കില്‍ അപ്രൈസല്‍ ചാര്‍ജ് യുക്തിസഹജമായി ഏകീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

1877


2006 വര്‍ഷത്തില്‍ കാലാവധി അവസാനിച്ച യൂ.ഡി.എഫ് സര്‍ക്കാരിന്‍റെ ജനസന്പര്‍ക്ക പരിപാടി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

(എ)2006 വര്‍ഷത്തില്‍ കാലാവധി അവസാനിച്ച യു.ഡി. എഫ്. സര്‍ക്കാരിന്‍റെ എത്ര മുഖ്യമന്ത്രിമാര്‍ ജന സന്പര്‍ക്ക പരിപാടി സംഘടിപ്പിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ ; 

(ബി)പ്രസ്തുത ജനസന്പര്‍ക്ക പരിപാടി മുഖേന ആകെ എത്ര പരാതികള്‍ ലഭിച്ചെന്നും എത്ര പരാതികളില്‍ അന്തിമ തീരുമാനം കൈക്കൊണ്ടെന്നും വിശദമാക്കാമോ ; 

(സി)പ്രസ്തുത ജനസന്പര്‍ക്ക പരിപാടിയില്‍ ആവിര്‍ഭവിച്ച എത്ര ഫയലുകള്‍ നിലവില്‍ സെക്രട്ടേറിയറ്റിലും ജില്ലാ കളക്ടറേറ്റുകളിലും മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലുമായി അന്തിമ തീര്‍പ്പുകല്‍പ്പിക്കാതെ നിലവിലുണ്ടെന്ന് വിശദമാക്കാമോ ; 

(ഡി)പ്രസ്തുത ജനസന്പര്‍ക്ക പരിപാടിയില്‍ ലഭ്യമായ ഓരോ പരാതികളും ഏതൊക്കെ വിഭാഗങ്ങളില്‍പ്പെട്ടതാണെന്ന് വിശദമാക്കാമോ ; 

(ഇ)പ്രസ്തുത ജനസന്പര്‍ക്ക പരിപാടിയുടെ നടത്തിപ്പിനായി എത്ര തുക ചെലവഴിച്ചെന്ന് വിശദമാക്കാമോ ; 

(എഫ്)പ്രസ്തുത ജനസന്പര്‍ക്ക പരിപാടിയില്‍ എന്തു തുക വിതരണം ചെയ്തുവെന്ന് വെളിപ്പെടുത്താമോ ?

1878


കൊല്ലം ജില്ലയിലെ ജനസന്പര്‍ക്കപരിപാടി 

ശ്രീ. പി. കെ. ഗുരുദാസന്‍

(എ)2013 ല്‍ കൊല്ലം ജില്ലയില്‍ നടത്തിയ "ജനസന്പര്‍ക്ക' പരിപാടിയില്‍ ലഭിച്ച പരാതികള്‍ എത്രയായിരുന്നു; പ്രസ്തുത പരാതികളിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ; 

(ബി)ചികിത്സാധനസഹായത്തിന് ലഭിച്ച പരാതികള്‍ എത്ര; ഓരോരുത്തര്‍ക്കും അനുവദിച്ച തുക വ്യക്തമാക്കാമോ;

(സി)പ്രസ്തുത ജില്ലയിലെ പരിപാടിക്ക് ചെലവായ തുകയെത്രയെന്ന് വ്യക്തമാക്കാമോ; 

(ഡി)2011-ലെ ജനസന്പര്‍ക്ക പരിപാടിയില്‍ തീര്‍പ്പാക്കാത്ത അപേക്ഷകള്‍ എത്രയായിരുന്നു; വ്യക്തമാക്കാമോ?

1879


കോട്ടയം ജില്ലയിലെ രണ്ടാംഘട്ട ജനസന്പര്‍ക്ക പരിപാടി 

ശ്രീ. കെ. അജിത്

(എ)കോട്ടയം ജില്ലയിലെ രണ്ടാംഘട്ട ജനസന്പര്‍ക്ക പരിപാടിയില്‍ ആകെ എത്ര പരാതികള്‍ ലഭിച്ചു; ഇതില്‍ വൈക്കം നിയോജകമണ്ധലത്തിലുള്‍പ്പെട്ട 9 പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റിയിലുമായി എത്ര പരാതികളാണ് ലഭിച്ചതെന്നും ഇതില്‍ എത്ര പരാതികള്‍ പൂര്‍ണ്ണമായി പരിഹരിക്കപ്പെട്ടുവെന്നും വ്യക്തമാക്കുമോ; 

(ബി)വൈക്കം നിയോജകമണ്ധലത്തില്‍ ലഭിച്ച അപേക്ഷകളില്‍ എത്ര രൂപയുടെ ധനസഹായം അനുവദിച്ചുവെന്ന് വ്യക്തമാക്കുമോ; 

(സി)കോട്ടയം ജില്ലയില്‍ നടത്തിയ രണ്ടാംഘട്ട ജനസന്പര്‍ക്ക പരിപാടിക്ക് എന്തു തുക ചെലവായി എന്ന് വ്യക്തമാക്കുമോ; 

(ഡി)ജനസന്പര്‍ക്ക പരിപാടികള്‍ തുടര്‍ന്നു നടത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ?

1880


പാലക്കാട് ജില്ലയിലെ ജനസന്പര്‍ക്ക പരിപാടി 

ശ്രീ. എം. ചന്ദ്രന്‍

(എ)മുഖ്യമന്ത്രിയുടെ ജനസന്പര്‍ക്കപരിപാടിയില്‍ പാലക്കാട് ജില്ലയില്‍നിന്നും എ.പി.എല്‍. വിഭാഗത്തില്‍നിന്നും ബി.പി.എല്‍. വിഭാഗത്തിലേയ്ക്ക് റേഷന്‍കാര്‍ഡ് മാറ്റുന്നതിനായുള്ള എത്ര അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്; 

(ബി)ഇതില്‍ എത്രയെണ്ണമാണ് ബി.പി.എല്‍. കാര്‍ഡുകളാക്കി മാറ്റി നല്‍കിയിട്ടുള്ളത്;

(സി)ആലത്തൂര്‍ മണ്ധലത്തില്‍നിന്നും ഇപ്രകാരമുള്ള എത്ര അപേക്ഷകളാണ് ലഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; 

(ഡി)പ്രസ്തുത അപേക്ഷകളില്‍ എത്രപേര്‍ക്ക് ബി.പി.എല്‍. കാര്‍ഡ് അനുവദിച്ചിട്ടുണ്ടെന്നും ആര്‍ക്കൊക്കെയാണ് എന്നും വ്യക്തമാക്കുമോ?

1881


ജനസന്പര്‍ക്ക പരിപാടിയിലൂടെയുള്ള സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം 

ശ്രീ. ചിറ്റയം ഗോപകുമാര്‍

(എ)ജനസന്പര്‍ക്കപരിപാടി നടക്കുന്ന കാലയളവില്‍ സംസ്ഥാനത്തെ ചില ആഫീസുകള്‍ സര്‍ട്ടിഫിക്കറ്റുകളും മറ്റും യഥാസമയം നല്‍കാതെ ജനസന്പര്‍ക്കപരിപാടിയിലൂടെ വിതരണം ചെയ്യുന്നതിന് ബോധപൂര്‍വ്വമായ കാലവിളംബം സൃഷ്ടിക്കുന്നു എന്നുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഏതെങ്കിലും തരത്തിലുള്ള ഔദേ്യാഗികനിര്‍ദ്ദേശം ആയതുമായി ബന്ധപ്പെട്ട് നല്‍കിയിട്ടുണ്ടോ;

(സി)പ്രസ്തുത വിവരം ശ്രദ്ധയില്‍പ്പെട്ടില്ലായെങ്കില്‍ മേല്‍സൂചിപ്പിച്ച രിതിയിലുള്ള അപേക്ഷാതീര്‍പ്പ് ജനസന്പര്‍ക്കപരിപാടി മുഖാന്തിരം ഉണ്ടാക്കുന്നുണ്ടോ എന്നതു സംബന്ധിച്ച് ഒരനേ്വഷണം നടത്തുമോ; വ്യക്തമാക്കാമോ; 

(ഡി)ഇത്തരം നിര്‍ദ്ദേശം നല്‍കുന്നതും നടപ്പിലാക്കുന്നതുമായ ഉദേ്യാഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

1882


കണ്ണൂര്‍ ജില്ലയിലെ ജനസന്പര്‍ക്ക പരിപാടി

ശ്രീ. സി. കൃഷ്ണന്‍

2013 ഡിസംബറില്‍ നടന്ന ജനസന്പര്‍ക്ക പരിപാടിയില്‍ കണ്ണൂര്‍ ജില്ലയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായത്തിനു വേണ്ടി എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്; പ്രസ്തുത അപേക്ഷകരില്‍ എത്ര പേര്‍ക്ക് ധനസഹായം അനുവദിച്ചിട്ടുണ്ട്; അനുവദിച്ച തുക, മേല്‍വിലാസം എന്നിവ താലൂക്ക് അടിസ്ഥാനത്തില്‍ വിശദമാക്കാമോ?

1883


കാസര്‍ഗോഡ് ജില്ലയിലെ വികസന പദ്ധതികളെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ട്

ശ്രീ. എന്‍. എ. നെല്ലിക്കുന്ന്

(എ) കാസര്‍ഗോഡ് ജില്ലയുടെ വികസന പദ്ധതികളെ ക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിച്ച പ്രഭാകരന്‍ കമ്മീഷന്‍ നല്‍കിയ പ്രധാന ശുപാര്‍ശകള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ; 

(ബി) അവ നടപ്പാക്കുന്നതിന് എന്തു തുക വേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്; അതില്‍ ഏതൊക്കെ പദ്ധതികള്‍ക്കായി എന്തു തുക ഇതുവരെ അനുവദിച്ചു എന്നും, വിനിയോഗിച്ചു എന്നും വിശദമാക്കുമോ; 

(സി) അനുവദിച്ചതില്‍ ഇനി എന്തു തുക വിനിയോഗിക്കേണ്ടതായിട്ടുണ്ട്; 

(ഡി) മറ്റു പദ്ധതികള്‍ നടപ്പാക്കുന്നതിനാവശ്യമായ അനുമതി നല്‍കാന്‍ നടപടി സ്വീകരിക്കുമോ?

1884


സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ സംരക്ഷണത്തിനായി നടത്തിയ അനിശ്ചിതകാല സമരത്തിന്‍റെ ഒത്തുതീര്‍പ്പുവ്യവസ്ഥ

ശ്രീ. കെ. വി. വിജയദാസ്

(എ)ജീവനക്കാരും അദ്ധ്യാപകരും സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ സംരക്ഷണത്തിനായി നടത്തിയ അനിശ്ചിതകാല സമരത്തിന്‍റെ ഒത്തുതീര്‍പ്പുവ്യവസ്ഥകളുടെ അന്തിമ തീരുമാനത്തിന്‍റെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ; ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്‍റെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ; 

(ബി)പ്രസ്തുത സമരത്തിന്‍റെ ഭാഗമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പുവ്യവസ്ഥകളില്‍ നിന്ന് ഏതെങ്കിലും കാര്യത്തില്‍ സര്‍ക്കാര്‍ പിന്നോക്കം പോയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ?

1885


മനുഷ്യാവകാശസംരക്ഷണ സംഘടനകള്‍ 

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

(എ)മനുഷ്യാവകാശസംരക്ഷണം ലക്ഷ്യമാക്കിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന എത്ര സംഘടനകളാണ് തിരുവനന്തപുരം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്; ഇവയുടെ പേരുവിവരം വെളിപ്പെടുത്തുമോ; 

(ബി)ഇവയ്ക്ക് മനുഷ്യാവകാശകമ്മീഷനുമായി എന്തെങ്കിലും തരത്തില്‍ ബന്ധമുണ്ടോ;

(സി)പേരുകളിലുള്ള സാമ്യം മുതലാക്കി മനുഷ്യാവകാശ കമ്മീഷനുമായി ബന്ധമുണ്ടെന്ന് ജനങ്ങളെയും ഉദ്യോഗസ്ഥന്‍മാരെയും തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്തുന്ന സംഘടനകളെക്കുറിച്ചുള്ള വിവരങ്ങള്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഡി)ഇത്തരം സംഘടനകളെ നിരീക്ഷിക്കുന്നതിനും ഇവരുടെ വരുമാനസ്രോതസുകള്‍ പരിശോധിക്കുന്നതിനും നടപടി സ്വീകരിക്കുമോ?

1886


വിവരാവകാശ നിയമപ്രകാരം ശിക്ഷിക്കപ്പെട്ട ഉദ്യോഗസ്ഥര്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ നല്‍കുന്നതിന് കാലതാമസം വരുത്തിയതിന് ഉദ്യോഗസ്ഥര്‍ക്കെതിരെ എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് വ്യക്തമാക്കുമോ; 

(ബി)ഇതില്‍ എത്ര കേസുകള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് വിശദമാക്കാമോ; 

(സി)ഒന്നിലധികം തവണ ഇത്തരത്തില്‍ ശിക്ഷിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ ഉണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; 

(ഡി)വിവരാവകാശ പ്രകാരമുള്ള വിവരങ്ങള്‍ നല്‍കുന്നതിനും ഉദ്യോഗസ്ഥരില്‍ അവബോധം സൃഷ്ടിക്കുന്നതിനുമായി ജീവനക്കാര്‍ക്ക് എപ്രകാരമുള്ള പരിശീലനങ്ങളാണ് നല്‍കുന്നതെന്ന് വ്യക്തമാക്കാമോ?

1887


സേവനാവകാശ നിയമം

ശ്രീ. കെ. എന്‍. എ. ഖാദര്‍ 
,, പി. ബി. അബ്ദുള്‍ റസാക് 
,, എന്‍. ഷംസുദ്ദീന്‍ 
,, സി. മോയിന്‍കുട്ടി

(എ)സേവനാവകാശ നിയമം കാര്യക്ഷമമായി നടപ്പാക്കാന്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ; സേവനാവകാശ നിയമം നടപ്പിലാക്കുന്നതിന് എല്ലാ ചട്ടങ്ങളും രൂപീകരിച്ച് പ്രാബല്യത്തിലാക്കിയിട്ടുണ്ടോ ; 

(ബി)പ്രസ്തുത നിയമപ്രകാരം ജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന സേവനങ്ങളും അതിനു നിശ്ചയിച്ചിട്ടുള്ള സമയ പരിധിയും സംബന്ധിച്ച് ഏതെല്ലാം വകുപ്പുകള്‍ അവകാശരേഖകള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നതിന്‍റെ വിശദവിവരം ലഭ്യമാക്കാമോ ; 

(സി)സംസ്ഥാന സെക്രട്ടേറിയറ്റിനെ നിയമത്തിന്‍റെ പരിധിയില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; ഇല്ലെങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കുമോ ?

1888


സേവനാവകാശനിയമം 

ശ്രീ. കെ. എം. ഷാജി 

സേവനാവകാശനിയമപ്രകാരം സമയബന്ധിതമായി വിവരങ്ങള്‍ നല്‍കാത്തതു സംബന്ധിച്ച അപ്പീലുകള്‍ തീര്‍പ്പാക്കുന്നതു വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കുമോ? 

1889


സേവനാവകാശനിയമം

ശ്രീ. എം. ഹംസ

(എ)സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും ജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ കൃത്യസമയത്ത് നല്‍കാതിരുന്നതിന് ആര്‍ക്കെതിരെയെല്ലാമാണ് നടപടികള്‍ സ്വീകരിച്ചത്; എന്ത് നടപടിയാണ് സ്വീകരിച്ചത്; വിശദാംശം ലഭ്യമാക്കാമോ; 

(ബി)സേവനാവകാശനിയമം നിലവില്‍ നടപ്പിലാക്കാത്ത വകുപ്പുകളില്‍ എന്ന് നടപ്പിലാക്കും എന്ന് വ്യക്തമാക്കാമോ?

1890


സേവനാവകാശ നിയമവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച പരാതികള്‍

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍നായര്‍

സേവനാവകാശ നിയമവുമായി ബന്ധപ്പെട്ട് പൊതു ജനങ്ങളില്‍ നിന്നും നാളിതുവരെ എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

1891


സേവനാവകാശ നിയമ പ്രകാരം ലഭിച്ച തുക

ശ്രീ. മുല്ലക്കര രത്നാകരന്‍

സേവനാവകാശ നിയമം ബാധകമാക്കിയ വകുപ്പുകളില്‍ നിയമം പാലിക്കാത്ത ഉദ്യോഗസ്ഥരുടെ മേല്‍ ചുമത്തിയ പരാതിയുടെ അടിസ്ഥാനത്തില്‍ എന്ത് തുക ലഭ്യമായിട്ടുണ്ട്; ആകെ എത്ര പരാതികള്‍ ഉണ്ടായിട്ടുണ്ട്?

1892


പുതിയ ഉത്തരവുകള്‍ 

ശ്രീ. മുല്ലക്കര രത്നാകരന്‍ 

2013 ലെ ജനസന്പര്‍ക്ക പരിപാടിക്കു ശേഷം ഇതിന്‍റെ അടിസ്ഥാനത്തില്‍ ഏതെങ്കിലും പുതിയ ഉത്തരവുകള്‍ സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

1893


ജനസന്പര്‍ക്ക പരിപാടികളെക്കുറിച്ചുള്ള വിശദാംശങ്ങള്‍

ശ്രീ. രാജു എബ്രഹാം

(എ)മുഖ്യമന്ത്രിയുടെ ജനസന്പര്‍ക്കപരിപാടിയുമായി ബന്ധപ്പെട്ട് ഓരോ ജില്ലയില്‍നിന്നും എത്രവീതം പരാതികളാണ് വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ളതെന്ന് ഇനംതിരിച്ച്, ജില്ലതിരിച്ച് വ്യക്തമാക്കാമോ; ഇതില്‍ പരിഹരിക്കപ്പെട്ടവ എത്രയാണ്; ചികിത്സയ്ക്ക് ഉള്‍പ്പെടെ ധനസഹായമായി ഓരോ ജില്ലയിലും എത്രവീതം തുകയാണ് നല്‍കിയിട്ടുള്ളതെന്ന് ഇനംതിരിച്ച് വിശദമാക്കാമോ; 

(ബി)ജനസന്പര്‍ക്കപരിപാടിയുടെ നടത്തിപ്പിന് ഓരോ ജില്ലയിലും ചെലവാക്കിയ തുക എത്രയെന്ന് ഇനംതിരിച്ച് വ്യക്തമാക്കാമോ;

(സി)ഇതിനുമുന്പ് നടത്തിയ ജനസന്പര്‍ക്കപരിപാടിയില്‍ വിതരണം ചെയ്ത തുക എത്രവീതമെന്നും, ജനസന്പര്‍ക്കപരിപാടിയുടെ നടത്തിപ്പിന് ചെലവായ തുക എത്രയെന്നും, ഇനംതിരിച്ച്, ജില്ലാടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ?

1894


ജനസന്പര്‍ക്ക പരിപാടികളെക്കുറിച്ചുള്ള പരാതികള്‍

ശ്രീ. എ. കെ. ബാലന്‍

(എ) മുഖ്യമന്ത്രിയുടെ ഒന്നും രണ്ടും ഘട്ട ജനസന്പര്‍ക്ക പരിപാടിയെക്കുറിച്ചോ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നതിനെക്കുറിച്ചോ പരാതി ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ലഭിച്ച പരാതികളുടെ എണ്ണം ജില്ല തിരിച്ച് ലഭ്യമാക്കുമോ; 

(ബി) ഏതെല്ലാം തരത്തിലുള്ള പരാതികളാണ് ലഭിച്ചതെന്ന് വിശദമാക്കുമോ; 

(സി) ആശുപത്രികളും ആംബുലന്‍സുകാരും ചേര്‍ന്ന് ചികിത്സാ ധനസഹായത്തിന്‍റെ പേരില്‍ പണം തട്ടുന്നതായി പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിനെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വിശദമാക്കുമോ; 

(ഡി) ഒന്നും രണ്ടും ഘട്ട ജനസന്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹായത്തിനായി എത്ര അപേക്ഷകളാണ് ലഭിച്ചത്; എത്ര പേര്‍ക്കാണ് ധനസഹായം അനുവദിച്ചത്; എന്തു തുക അനുവദിച്ചു; ജില്ല തിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ; 

(ഇ) മുന്പ് നല്‍കിയ അപേക്ഷകളിന്മേല്‍ പരിശോധനകള്‍ക്ക് ശേഷം ഒന്നും രണ്ടും ജനസന്പര്‍ക്ക വേദിയില്‍ വച്ച് ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹായം ചെക്കായി എത്ര പേര്‍ക്ക് നല്‍കി; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ; 

(എഫ്) ഒന്നും രണ്ടും ഘട്ട ജനസന്പര്‍ക്ക പരിപാടി ദിവസം വേദിയില്‍ ലഭിച്ച അപേക്ഷ പരിഗണിച്ച് ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹായം അനുവദിക്കുകയും ആയത് ചെക്കായി അന്നുതന്നെ എത്ര പേര്‍ക്ക് നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് ജില്ല തിരിച്ച് വിശദമാക്കുമോ?

1895


ജനസന്പര്‍ക്ക പരിപാടി 

ശ്രീ. ആര്‍. രാജേഷ്

ജനസന്പര്‍ക്ക പരിപാടിയില്‍ സര്‍ക്കാരിലെ ഏതെല്ലാം വകുപ്പുകള്‍ക്കാണ് ഇതില്‍ പങ്കാളിത്തമുള്ളത് ; വിശദമാക്കുമോ?

1896


കാസര്‍ഗോഡ് ജില്ലയിലെ ജനസന്പര്‍ക്ക പരിപാടി

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

(എ)മുഖ്യമന്ത്രി നടത്തിയ ബഹുജനസന്പര്‍ക്കപരിപാടിയില്‍ കാസര്‍ഗോഡ് ജില്ലയില്‍ ആകെ ലഭിച്ച അപേക്ഷകള്‍ എത്രയാണെന്ന് വിശദമാക്കാമോ; 

(ബി)ഇതില്‍ എത്ര അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിച്ചിട്ടുണ്ട്; വകുപ്പ് തിരിച്ചുള്ള കണക്ക് വിശദമാക്കാമോ;

(സി)പ്രസ്തുത പരിപാടിക്ക് ഖജനാവില്‍നിന്ന് പന്തല്‍, ഭക്ഷണം, ജീവനക്കാരുടെ യാത്രാബത്ത എന്നീ ഇനങ്ങളില്‍ എത്ര തുക ചെലവായിട്ടുണ്ടെന്ന് ഇനം തിരിച്ച് വിശദമാക്കാമോ?

1897


എം.എല്‍.എ മാര്‍ക്ക് സര്‍ക്കാര്‍ ഉത്തരവുകള്‍ ലഭ്യമാക്കാന്‍ നടപടി

ശ്രീ. ജോസ് തെറ്റയില്‍

(എ)വികസനപ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും നിയോജക മണ്ഡലത്തിലെ വികസനത്തെ സംബന്ധിച്ചുമുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ എം.എല്‍.എ മാര്‍ക്ക് ലഭ്യമാകാത്തത് പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുമോ; 

(ബി)സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള ഓഫീസുകളില്‍ ഇ-മെയില്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉണ്ടായിട്ടും ഇത്തരം ഉത്തരവുകള്‍ ലഭ്യമാക്കുവാന്‍ കഴിയാത്തതിനു കാരണം വ്യക്തമാക്കാമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.