UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

1933


വിവിധ വകുപ്പുകളിലെ ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നതിന് നടപടി 

പ്രൊഫ. സി. രവീന്ദ്രനാഥ്

(എ)വിവിധ വകുപ്പുകളില്‍ ഉണ്ടാകുന്ന ഒഴിവുകള്‍ യഥാസമയം പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നില്ലായെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നടപടി സ്വീകരിക്കുമോ?

1934


ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ പ്രൊമോഷന്‍ 

ശ്രീ. എ.എ. അസീസ്

(എ)എല്ലാ വകുപ്പുകളിലും ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് പ്രൊമോഷന്‍ നല്‍കുന്നതിനുള്ള സംവരണ നിരക്ക് ഏകീകരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; 

(ബി)മുഴുവന്‍ വകുപ്പുകളിലെയും ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ ഏകീകൃത ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടോ;

(സി)ഇല്ലെങ്കില്‍ ഏകീകൃത ലിസ്റ്റ് തയ്യാറാക്കി വകുപ്പ് വ്യത്യാസമില്ലാതെ നിശ്ചിതശതമാനം പ്രൊമോഷന്‍ ഒഴിവുണ്ടാകുന്ന തസ്തികകളില്‍ നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ?

1935


വിജ്ഞാപനം പുറപ്പെടുവിക്കുന്ന മുന്‍ഗണനാക്രമം പാലിച്ച് റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തുവാന്‍ നടപടി

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

(എ)സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ് തസ്തികയിലേക്ക് നിലവിലുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് അപേക്ഷ സ്വീകരിച്ചതുമുതല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതുവരെയുള്ള നടപടിക്രമം പൂര്‍ത്തിയാക്കാന്‍ എത്ര സമയമെടുത്തു ; 

(ബി)വിജ്ഞാപനം പുറപ്പെടുവിക്കുന്ന മുന്‍ഗണനാക്രമം പാലിച്ച് റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ ; 

(സി)5 വര്‍ഷത്തിന് മുന്പ് വിജ്ഞാപനം പുറപ്പെടുവിച്ചശേഷം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്ത എത്ര തസ്തികകള്‍ ഉണ്ട് ; അവ ഏതെല്ലാം എന്നറിയിക്കുമോ ?

1936


തുല്യതാ സര്‍ട്ടിഫിക്കറ്റിന് പി.എസ്.സി അംഗീകാരത്തിന് നടപടി 

ശ്രീ. എ. പ്രദീപ്കുമാര്‍ 

(എ)വിദ്യഭ്യാസവകുപ്പിന്‍റെ പരിധിയിലുള്ള സാക്ഷരതാ മിഷന്‍റെ പത്താംതരം തുല്യതാ സര്‍ട്ടിഫിക്കറ്റ് വിദ്യാ ഭ്യാസവകുപ്പ് അംഗീകരിക്കുകയും പി.എസ്.സി. അംഗീകരിക്കാതിരിക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(ബി)പ്രസ്തുത സര്‍ട്ടിഫിക്കറ്റ് പി.എസ്.സി. അംഗീകരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ ? 

T.1937


കാലഹരണപ്പെട്ട തസ്തികകള്‍

ശ്രീ. സി.കെ. സദാശിവന്‍

(എ)കാലഹരണപ്പെട്ട തസ്തികകള്‍ നിര്‍ത്തലാക്കിക്കൊണ്ട് അതിലെ ജീവനക്കാരെ പ്രത്യേകം പൂളിലേക്ക് മാറ്റണമെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത് ഏത് തീയതിയിലായിരുന്നു ;ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ; 

(ബി)പ്രസ്തുത പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തില്‍ രൂപീകരിക്കപ്പെട്ട ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിലുളള ഉന്നതാധികാര സമിതി എടുത്ത തുടര്‍ നടപടികള്‍ എന്തെല്ലാമായിരുന്നു; വിശദമാക്കാമോ; 

(സി)ഏതെല്ലാം വകുപ്പുകളിലെ എത്ര തസ്തികകളാണ് കാലാകാലങ്ങളിലുളള തുടര്‍ അനുമതിയോടെ നിലനിന്നു പോന്നിട്ടുളളതെന്ന് വ്യക്തമാക്കുമോ; പ്രസ്തുത തസ്തികകള്‍ നിലവിലുളള ഉത്തരവ് പ്രകാരം ഇല്ലാതാകുന്ന തീയതി എന്നാണെന്ന് വ്യക്തമാക്കുമോ?

1938


ന്യൂനപക്ഷ ഭാഷയായ തമിഴ് വകുപ്പ് തല പരീക്ഷ പാസാകുന്നവര്‍ക്ക് ഉദ്യോഗകയറ്റം നല്‍കുന്നതിന് നടപടി 

ശ്രീ. കെ. കെ. ജയചന്ദ്രന്‍

(എ)ഉടുന്പന്‍ചോല, ദേവികുളം, പീരുമേട്, നെയ്യാറ്റിന്‍കര, ചിറ്റൂര്‍ എന്നീ അഞ്ചു താലൂക്കുകളില്‍ ന്യൂനപക്ഷ ഭാഷയായ തമിഴ് വകുപ്പ് തല പരീക്ഷ പാസാകുന്നവര്‍ക്ക് ഉദ്യോഗകയറ്റം നല്‍കുന്നതിനായി സര്‍ക്കാര്‍ ഉത്തരവ് നിലവിലുണ്ടോ; എങ്കില്‍ ആയതിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ; 

(ബി)ഇപ്രകാരം വകുപ്പ് തല പരീക്ഷ പാസായിട്ടുള്ളവര്‍ക്ക് യഥാസമയം ഉദ്യോഗകയറ്റം നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ?

1939


ഒഴിവുകള്‍ പി.എസ്.സി. ക്കു റിപ്പോര്‍ട്ടുചെയ്യുന്നതിലും നിയമന ഉത്തരവ് നല്‍കുന്നതിലുമുള്ള കാലതാമസം 

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

(എ)വിവിധ വകുപ്പുകളില്‍ നിന്ന് ഒഴിവുകള്‍ പി.എസ്.സി.ക്ക് യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നില്ലായെന്ന വസ്തുത ശ്രദ്ധിച്ചിട്ടുണ്ടോ; 

(ബി)ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യിക്കാന്‍ എന്തൊക്കെ നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്; വിശദമാക്കാമോ?

1940


കോഴിക്കോട് ജില്ലയിലെ സ്റ്റാഫ് നഴ്സ് തസ്തിക നിയമനം 

ശ്രീ. ഇ. കെ. വിജയന്‍

(എ)കോഴിക്കോട് ജില്ലയില്‍ സ്റ്റാഫ് നഴ്സ് തസ്തികയില്‍ എത്ര ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; 

(ബി)പ്രസ്തുത തസ്തികയിലേക്കുള്ള നിയമനത്തിന് പി.എസ്.സി റാങ്ക് ലിസ്റ്റില്‍ നിന്നും നിയമന ശിപാര്‍ശ നല്‍കുവാന്‍ കാലതാമസം നേരിടാനുള്ള കാരണം വ്യക്തമാക്കുമോ; 

(സി)പ്രസ്തുത തസ്തികയിലേക്ക് കോഴിക്കോട് ജില്ലയില്‍ മാത്രം നിയമനം നടത്താത്തതിന് എന്തെങ്കിലും സാങ്കേതിക പ്രശ്നങ്ങള്‍ നിലവിലുണ്ടോ; വ്യക്തമാക്കുമോ; 

(ഡി)നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് പ്രസ്തുത തസ്തികയിലേക്ക് എന്ന് നിയമന ശിപാര്‍ശ നല്‍കാന്‍ കഴിയുമെന്നറിയിക്കുമോ? 

1941


പാലക്കാട് ജില്ലയില്‍ എല്‍.ഡി. ക്ലര്‍ക്ക് നിയമനം 

ശ്രീ. വി. ചെന്താമരാക്ഷന്‍ 

(എ)പാലക്കാട് ജില്ലയില്‍ എല്‍.ഡി. ക്ലര്‍ക്ക് റാങ്ക് ലിസ്റ്റില്‍ നിന്നും എത്ര പേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട് ; 

(ബി)വിവിധ വകുപ്പുകളില്‍നിന്നും എത്ര ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; 

(സി)യഥാസമയം വരുന്ന ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് എന്തെല്ലാം നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് ; വിശദാംശം നല്‍കുമോ ? 

1942


എല്‍.ഡി.ടൈപ്പിസ്റ്റ് തസ്തികയിലെ നിയമനം 

ശ്രീ. എം. എ. വാഹീദ് 

(എ)തിരുവനന്തപുരം ജില്ലയില്‍ നിലവിലുള്ള കാറ്റഗറി നന്പര്‍ 205/2009 എല്‍.ഡി. ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമന ശുപാര്‍ശ കഴിഞ്ഞ ഏഴു മാസമായി തടസ്സപ്പെട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)എങ്കില്‍ നിയമന ശുപാര്‍ശയ്ക്കുള്ള നടപടികള്‍ പുനരാരംഭിക്കാന്‍ പി.എസ്.സി ക്ക് നിര്‍ദ്ദേശം നല്‍കുമോ? 

1943


തിരുവനന്തപുരം ജില്ലയിലെ ലാസ്റ്റ് ഗ്രേഡ് തസ്തികയിലെ ഒഴിവുകള്‍ നികത്താന്‍ നടപടി

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

(എ)പി.എസ്.സി യില്‍ നിലവിലുള്ള തിരുവനന്തപുരം ജില്ലയുടെ എല്‍.ജി.എസ് റാങ്ക് ലിസ്റ്റില്‍ നിന്നും കഴിഞ്ഞ 5 മാസമായി നിയമന ശുപാര്‍ശ ചെയ്യുന്നില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കുമോ; 

(ബി)നിലവിലുള്ള ഒഴിവുകളിലെല്ലാം നിയമന ശുപാര്‍ശ നടത്തി ഒഴിവുകള്‍ നികത്താന്‍ നടപടി സ്വീകരിക്കുമോ? 

1944


പാലക്കാട് ജില്ലയിലെ ലാസ്റ്റ്ഗ്രേഡ് സെര്‍വന്‍റ്സ് നിയമനം 

ശ്രീ. വി. ചെന്താമരാക്ഷന്‍

(എ)പാലക്കാട് ജില്ലയിലെ ലാസ്റ്റ് ഗ്രേഡ് സെര്‍വന്‍റ്സ് റാങ്ക് ലിസ്റ്റ് നിലവില്‍ വന്നിട്ട് എത്ര വര്‍ഷമായി എന്ന് വിശദമാക്കുമോ; 

(ബി)ഈ റാങ്ക് ലിസ്റ്റില്‍ നിന്നും ഇതുവരെ എത്ര പേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട്; വിശദാംശം നല്‍കുമോ;

(സി)നിലവില്‍ എത്ര ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; വിശദമാക്കുമോ; 

(ഡി)ഈ ലിസ്റ്റിന്‍റെ കാലാവധി എന്നവസാനിക്കും എന്നറിയിക്കുമോ?

1945


കൊല്ലം ജില്ലയിലെ വിവിധ വകുപ്പുകളിലെ എല്‍.ഡി.ടൈപ്പിസ്റ്റ്

ശ്രീ. പി. കെ. ഗുരുദാസന്‍

(എ) കൊല്ലം ജില്ലയിലെ വിവിധ വകുപ്പുകളിലെ എല്‍.ഡി.ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റില്‍ നിന്ന് എത്ര പേര്‍ക്ക് നിയമനം നല്‍കി; ഏതെല്ലാം വകുപ്പുകളിലാണ് നിയമനം നല്‍കിയത്; നിലവില്‍ എത്ര ഒഴിവുകള്‍ ഉണ്ട്; വിശദമാക്കുമോ; 

(ബി) ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ; 

(സി) 2014, 2015 എന്നീ വര്‍ഷങ്ങളില്‍ എത്ര ഒഴിവുകള്‍ ഉണ്ടാകുമെന്ന് കണക്കാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വര്‍ഷവും വകുപ്പും തിരിച്ചുള്ള ഒഴിവുകളുടെ എണ്ണം ലഭ്യമാക്കുമോ?

1946

പോലീസ് സ്പെഷ്യല്‍ സി.ഐ.ഡി വിഭാഗത്തിലെ നിയമനങ്ങള്‍

ശ്രീ. റ്റി. വി. രാജേഷ്

(എ)എപ്പോഴാണ് പോലീസ് സ്പെഷ്യല്‍ സി.ഐ.ഡി. വിഭാഗത്തിലെ മിനിസ്റ്റീരിയല്‍ നിയമനങ്ങള്‍ പി. എസ്.സി. ക്ക് വിട്ടത്; എത്ര ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു; പ്രസ്തുത ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ ; 

(ബി)പ്രസ്തുത നിയമനങ്ങള്‍ പി.എസ്.സി.യില്‍ നിന്നും മാറ്റി തിരികെ പോലീസ് വകുപ്പിന് നല്കി ഉത്തരവായിട്ടുണ്ടോ ; ഉണ്ടെങ്കില്‍ പ്രസ്തുത ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ ; 

(സി)ഇത് സംബന്ധിച്ച് സര്‍ക്കാര്‍ പി.എസ്.സി.ക്ക് കത്ത് നല്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ കത്തിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ ; ഇത് സംബന്ധിച്ച് പി.എസ്.സി.യുടെ നിലപാടെന്താണ് ; 

(ഡി)26.10.2013ന് പി.എസ്.സി. നടത്തിയ പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് സി.ഐ.ഡി. വിഭാഗത്തിലെ അസിസ്റ്റന്‍റ് നിയമനത്തിന് എത്ര ഉദേ്യാഗാര്‍ത്ഥികള്‍ പരീക്ഷ എഴുതി ; എത്ര ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത് ?

1947


ധനകാര്യ സെക്രട്ടേറിയറ്റിലെ ടൈപ്പിസ്റ്റ് തസ്തികയിലെ ഒഴിവുകള്‍ നികത്താന്‍ നടപടി

ശ്രീ.എം.എ.വാഹീദ്

(എ)ധനകാര്യ സെക്രട്ടേറിയറ്റില്‍ ടൈപ്പിസ്റ്റിന്‍റെ എത്ര ഒഴിവുകള്‍ നിലവിലുണ്ട് എന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത ഒഴിവുകള്‍ കാലതാമസം കൂടാതെ നികത്തുന്നതിന് നടപടി സ്വീകരുക്കുമോ?

1948


ആശ്രിത നിയമന വ്യവസ്ഥ

ശ്രീ.പി.ഉബൈദുളള

(എ)സംസ്ഥാന സര്‍വ്വീസിലും അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും, യൂണിവേഴ്സിറ്റികള്‍, സഹകരണ-പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയിലും നിലനില്‍ക്കുന്ന ആശ്രിത നിയമന വ്യവസ്ഥ വിശദമാക്കുമോ; 

(ബി)ഓരോ മേഖലയിലും നിശ്ചിത ശതമാനം ഒഴിവുകള്‍ ആശ്രിത നിയമനത്തിനായി നീക്കിവയ്ക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;

(സി)ആശ്രിത നിയമനത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ട് പല സര്‍ക്കാര്‍ വകുപ്പുകളിലുംനിയമനത്തിനും നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനും ഉളള കാലതാമസം ശ്രദ്ധയില്‍പ്പട്ടിട്ടുണ്ടോ; 

(ഡി)എങ്കില്‍ അവ പരിഹരിക്കുന്നതിനും മറ്റ് യോഗ്യതകള്‍ ഉളളപക്ഷം മൂന്ന് മാസത്തിനുളളില്‍ നിയമനം നല്‍കുന്നതിനും നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

1949


ഡെപ്യൂട്ടേഷന്‍ നിയമനങ്ങള്‍ 

ശ്രീ. കെ. രാധാകൃഷ്ണന്‍ 

(എ)സംസ്ഥാനത്ത് ക്ഷേമനിധിബോര്‍ഡുകള്‍, അതോറിറ്റികള്‍, കമ്മീഷനുകള്‍ എന്നിവിടങ്ങളില്‍ വ്യവസ്ഥാപിതമാര്‍ഗ്ഗങ്ങളിലൂടെ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്നവരുടെ നിയമനം റദ്ദ് ചെയ്യുകയോ, ഡെപ്യൂട്ടേഷന്‍ നീട്ടികൊടുക്കാതിരിക്കുകയോ ചെയ്യുന്നത് സര്‍ക്കാര്‍ തീരുമാനപ്രകാരമാണോയെന്ന് വ്യക്തമാക്കാമോ; 

(ബി)ഇപ്രകാരമുള്ള ഒഴിവുകളില്‍ ഡെപ്യൂട്ടേഷന്‍ നിയമനങ്ങള്‍ക്കു പകരം ദിവസക്കൂലിക്കാരെ കരാര്‍ നിയമനങ്ങളിലൂടെ ജോലിക്ക് പ്രവേശിപ്പിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(സി)കരാര്‍ നിയമനത്തിന്‍റെ പേരില്‍ അഴിമതിയും മറ്റ് ക്രമക്കേടുകളും ഉണ്ടാകുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ഡി)എങ്കില്‍ ഡെപ്യൂട്ടേഷന്‍ ഒഴിവുകളില്‍ നിര്‍ബ്ബന്ധമായും സര്‍ക്കാര്‍ സര്‍വീസിലുള്ള ജീവനക്കാരെ മാത്രം നിയമിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?

1950


താഴ്ന്ന തസ്തികയിലുള്ളവര്‍ക്ക് അസിസ്റ്റന്‍റായി നിയമനം നല്‍കുന്നതിനുള്ള സംവരണം 

ശ്രീ. പി. തിലോത്തമന്‍

(എ)പി. എസ്. സി., സെക്രട്ടേറിയറ്റ്, ലോക്കല്‍ ഫണ്ട് ആഡിറ്റ്, എ. ജി. ഓഫീസ് എന്നിവിടങ്ങളില്‍ അസിസ്റ്റന്‍റ് നിയമനത്തിന് താഴ്ന്ന തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള സംവരണം വര്‍ദ്ധിപ്പിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ ഏതു ഘട്ടം വരെയായി എന്നു വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത വിഷയത്തില്‍ പി. എസ്. സി എതിരഭിപ്രായം അറിയിച്ചിട്ടുണ്ടോ; ഇതു മറികടന്ന് ഉത്തരവ് പുറപ്പെടുവിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നു അറിയിക്കുമോ?

1951


കോഴിക്കോട് ജില്ലയിലെ എച്ച്.എസ്.എ. (മലയാളം) റാങ്ക് ലിസ്റ്റ് 

ശ്രീ. എ. പ്രദീപ്കുമാര്‍ 

(എ)കോഴിക്കോട് ജില്ലയിലെ എച്ച്.എസ്.എ. (മലയാളം) റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ റാങ്ക് ലിസ്റ്റിന്‍റെ കാലാവധി ദീര്‍ഘിപ്പിക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയിരുന്നുവോ; 


(ബി)പ്രസ്തുതനിവേദനത്തിന്മേല്‍ എന്തു തീരുമാനമാണു സ്വീകരിച്ചിട്ടുള്ളതെന്നു വിശദമാക്കുമോ? 

1952


കോഴിക്കോട് ജില്ലയിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് നിയമനം 

ശ്രീ. ഇ. കെ. വിജയന്‍

(എ)കോഴിക്കോട് ജില്ലയില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് തസ്തികയില്‍ നിലവിലുള്ള റാങ്ക് ലിസ്റ്റില്‍ നിന്നും നാളിതുവരെ എത്രപേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട്; വിശദമാക്കാമോ; 

(ബി)പ്രസ്തുത ലിസ്റ്റിന്‍റെ നിലവിലുള്ള റൊട്ടേഷനും ഒഴിവുകളും എത്രയെന്ന് വെളിപ്പെടുത്തുമോ;

(സി)ഈ ലിസ്റ്റില്‍ നിന്നും എത്രപേര്‍ക്ക് കൂടി നിയമനം നല്‍കാന്‍ സാധിക്കും എന്നറിയിക്കുമോ; 

(ഡി)എങ്കില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നിയമനം എന്നത്തേക്ക് നല്‍കാന്‍ സാധിക്കും എന്നറിയിക്കുമോ?

1953


ചാലക്കുടിയില്‍ പി.എസ്.സി. പരീക്ഷാകേന്ദ്രം 

ശ്രീ. ബി. ഡി. ദേവസ്സി

പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍റെ വകുപ്പുതല പരീക്ഷകള്‍ക്കായി ചാലക്കുടിയില്‍ പരീക്ഷാ കേന്ദ്രം അനുവദിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ ?

1954


വൈദ്യുതിബോര്‍ഡില്‍ മസ്ദൂര്‍മാരെ നിയമിക്കുവാന്‍ നടപടി 

ശ്രീ. രാജു എബ്രഹാം

(എ)വൈദ്യുതിബോര്‍ഡില്‍ മസ്ദൂര്‍മാരെ നിയമിക്കുന്നതിനായി പി.എസ്.സി.യുടെ റാങ്ക് ലിസ്റ്റ് എന്നാണ് പ്രസിദ്ധീകരിച്ചിട്ടുള്ളതെന്ന് ജില്ലകളുടെ പേരു സഹിതം വ്യക്തമാക്കുമോ; 

(ബി)ഈ ലിസ്റ്റില്‍ നിന്നും അഡഡ്വൈസ് ചെയ്യപ്പെടുകയോ നിയമനം ലഭിക്കുകയോ ചെയ്തിട്ടുള്ളവരുടെ എണ്ണം ജില്ല തിരിച്ച് വ്യക്തമാക്കുമോ; 

(സി)ഈ ലിസ്റ്റിന്‍റെ കാലാവധി എന്നാണ് അവസാനിക്കുന്നത്; ഓരോ ജില്ലയിലും മസ്ദൂര്‍മാരുടെ ഒഴിവ് സംബന്ധിച്ച് വൈദ്യുതിബോര്‍ഡ് നല്‍കിയിട്ടുള്ള പട്ടിക ജില്ല തിരിച്ച് വ്യക്തമാക്കുമോ; 

(ഡി)റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കപ്പെട്ടിട്ടും പത്തനംതിട്ട ജില്ലയില്‍ നിയമനത്തിനുള്ള നടപടികള്‍ ഇതേവരെ ആരംഭിക്കാന്‍ കഴിയാത്തതിന്‍റെ കാരണം വ്യക്തമാക്കുമോ; ഇവിടെ നിയമന നടപടികള്‍ ആരംഭിക്കുന്നതിന് എന്തൊക്കെ തടസ്സങ്ങളാണുള്ളതെന്ന് വ്യക്തമാക്കുമോ; എന്നത്തേക്ക് നിയമനം നടത്താന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ? 

1955


കെ.എസ്.എഫ്.ഇ-യിലെ ഓഫീസ് അറ്റന്‍റന്‍റുമാര്‍ക്ക് ജൂനിയര്‍ അസിസ്റ്റന്‍റ് തസ്തികയില്‍ പ്രമോഷന്‍ നല്കുന്നതിന് നടപടി

ശ്രീ. കെ. എം. ഷാജി

(എ)കെ.എസ്.എഫ്.ഇ-യിലെ ഓഫീസ് അറ്റന്‍റന്‍റുമാര്‍ക്ക് 10% റേഷേ്യായില്‍ ജൂനിയര്‍ അസിസ്റ്റന്‍റ് തസ്തികയില്‍ പ്രമോഷന്‍ നല്കുന്നതു സംബന്ധിച്ച് പി.എസ്.സി. അനുമതി നല്കിയിട്ടുണ്ടോ ; എങ്കില്‍ യോഗ്യതാ നിബന്ധനകള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ ; 

(ബി)നേരിട്ട് പി.എസ്.സി. വഴി നിയമിക്കപ്പെടുന്ന ജൂനിയര്‍ അസിസ്റ്റന്‍റുമാര്‍ക്ക് ബാധമാക്കാത്ത അധികയോഗ്യത പ്രമോഷനര്‍ഹരായ ഓഫീസ് അറ്റന്‍റന്‍റുമാര്‍ക്ക് ബാധകമാക്കിയിട്ടുണ്ടോ ; എങ്കില്‍ അതിനുള്ള കാരണം വിശദമാക്കുമോ ; 

(സി)സര്‍ക്കാര്‍ ഓഫീസുകളിലെ ഓഫീസ് അറ്റന്‍റന്‍റുമാര്‍ക്ക് 10% ശതമാനം പ്രമോഷന്‍ ആനുകൂല്യം ബന്ധപ്പെട്ട സ്പെഷ്യല്‍ റൂളില്‍ മാറ്റം വരുത്തിയാണോ നടപ്പാക്കിയതെന്ന് വ്യക്തമാക്കുമോ ; ഇല്ലെങ്കില്‍ കെ.എസ്.എഫ്.ഇ.യില്‍ സ്പെഷ്യല്‍ റൂളില്‍ മാറ്റം വരുത്തിയതിനുശേഷമേ നടപ്പാക്കാവൂ എന്നു നിശ്ചയിച്ചതിന്‍റെ കാരണം വ്യക്തമാക്കുമോ ; 

(ഡി)പുതിയ യോഗ്യത നിശ്ചയിച്ച ഉത്തരവു വരുംമുന്പ് തസ്തികമാറ്റ പരീക്ഷ പാസ്സായി നിയമനത്തിന് അര്‍ഹത നേടിയിരുന്നവര്‍ക്ക് പുതിയ ഉത്തരവുമൂലം നിയമനം ലഭിക്കാത്ത സാഹചര്യം ശ്രദ്ധയില്‍വന്നിട്ടുണ്ടോ; അവര്‍ക്ക് പ്രമോഷന്‍ നല്കി യോഗ്യത നേടാന്‍ സമയമനുവദിച്ചു നല്കുമോ ?

1956


ആലപ്പുഴ ജില്ലയില്‍ നിലവിലുള്ള പി. എസ്. സി. റാങ്ക് ലിസ്റ്റുകള്‍

ശ്രീ. പി. തിലോത്തമന്‍

(എ)ആലപ്പുഴ ജില്ലയില്‍ ഏതെല്ലാം പി. എസ്. സി. റാങ്ക് ലിസ്റ്റുകള്‍ പ്രാബല്യത്തിലുണ്ട് എന്നു പറയാമോ; 

(ബി)ആലപ്പുഴ ജില്ലയില്‍ നിലവിലുള്ള എല്‍. ഡി. സി, ലാസ്റ്റ് ഗ്രേഡ് തസ്തികകളുടെ പി. എസ്. സി. ലിസ്റ്റുകളില്‍ നിന്നും വിവിധ വകുപ്പുകളിലേയ്ക്ക് നാളിതുവരെ നടന്നിട്ടുള്ള നിയമനങ്ങള്‍ വ്യക്തമാക്കുമോ; ഈ ലിസ്റ്റുകള്‍ നിലവില്‍ വന്നത് എന്നായിരുന്നു എന്നും ഇവയുടെ കാലാവധി എന്ന് അവസാനിക്കുമെന്നും അറിയിക്കുമോ; 

(സി)വിവിധ വകുപ്പുകളിലേയ്ക്കുള്ള എല്‍. ഡി. സി, ലാസ്റ്റ് ഗ്രേഡ് ഒഴിവുകള്‍ നിലവില്‍ എത്രയുണ്ടെന്ന് അറിയിക്കുമോ; ഈ ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നതിന് നടപടികള്‍ ആരംഭിച്ചിട്ടുണ്ടോഎന്ന് അറിയിക്കുമോ?

1957


ആലപ്പുഴ ജില്ലയിലെ എല്‍.ഡി.ക്ലാര്‍ക്ക് നിയമനം

ശ്രീ. ജി. സുധാകരന്‍

(എ)ആലപ്പുഴ ജില്ലയില്‍ എല്‍.ഡി.ക്ലാര്‍ക്ക് (വിവിധ വകുപ്പുകള്‍) റാങ്ക്ലിസ്റ്റ് നിലവിലുണ്ടോ; പ്രസ്തുത റാങ്ക് ലിസ്റ്റ് നിലവില്‍ വന്നത് എന്നാണ്; ഇതുവരെ ഈ റാങ്ക് ലിസ്റ്റില്‍ നിന്നും എത്ര പേര്‍ക്ക് നിയമനം നല്‍കി; റാങ്ക് ലിസ്റ്റിന്‍റെ കാലാവധി എന്നുവരെയാണ്; വ്യക്തമാക്കാമോ; 

(ബി)വിവിധ വകുപ്പുകളില്‍ നിലവിലുള്ള ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യുവാന്‍ നടപടി സ്വീകരിക്കുമോ; 

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആലപ്പുഴ ജില്ലയില്‍ വിവിധ വകുപ്പുകളില്‍ എല്‍.ഡി.ക്ലാര്‍ക്ക് തസ്തിക സൃഷ്ടിച്ച് ഉത്തരവായിട്ടുണ്ടോ; വ്യക്തമാക്കുമോ?

1958


പാലക്കാട് ജില്ലയിലെ എല്‍. ഡി. ടൈപ്പിസ്റ്റ് നിയമനം

ശ്രീ. വി. ചെന്താമരാക്ഷന്‍

(എ)പാലക്കാട് ജില്ലയിലെ എല്‍.ഡി. ടൈപ്പിസ്റ്റ് റാങ്ക് പട്ടിക എന്നാണ് നിലവില്‍ വന്നത്;

(ബി)പ്രസ്തുത റാങ്ക് ലിസ്റ്റില്‍ നിന്നും എത്ര പേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട്; വിശദാംശം നല്‍കുമോ;

(സി)എല്‍. ഡി. ടൈപ്പിസ്റ്റ് തസ്തികകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; എന്നറിയിക്കുമോ?

1959


വയനാട് ജില്ലയിലെ എല്‍.ഡി. ടൈപ്പിസ്റ്റ് നിയമനം

ശ്രീ. ജെയിംസ് മാത്യു

(എ) വയനാട് എല്‍.ഡി. ടൈപ്പിസ്റ്റ് തസ്തികയിലേക്കുള്ള പി.എസ്.സി. റാങ്ക് ലിസ്റ്റ് എന്നാണ് നിലവില്‍ വന്നത് എന്നും എത്ര പേര്‍ക്ക് നിയമനം നല്‍കിയെന്നും വ്യക്തമാക്കുമോ; 

(ബി) പ്രസ്തുത ലിസ്റ്റില്‍ നിന്നുള്ള നിയമനം മറ്റു ജില്ലകളെ അപേക്ഷിച്ച് വളരെ മന്ദഗതിയിലാണെന്ന വിവരം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കുമോ; 

(സി) ഈ ലിസ്റ്റില്‍ നിന്നും നിയമനം നടത്താന്‍ ഏതെല്ലാം ഹെഡ്ക്വാര്‍ട്ടേഴ്സ് വേക്കന്‍സികളാണ് നിലവില്‍ ഉള്ളതെന്ന വിവരം വകുപ്പ് തിരിച്ച് ലഭ്യമാക്കാമോ; 

(ഡി) ഒഴിവുകള്‍ ഉണ്ടായിട്ടും റിപ്പോര്‍ട്ട് ചെയ്യാത്തതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ?

1960


സ്പോര്‍ട്സ് ക്വാട്ട നിയമനം

ശ്രീ. എം.പി.വിന്‍സെന്‍റ്

സ്പോര്‍ട്സ് ക്വാട്ടയില്‍ നിയമനത്തിനും വെയിറ്റേജ് മാര്‍ക്കിനും സ്പോര്‍ട്സ് ക്വാട്ടയില്‍ ആനുകൂല്യം ലഭിക്കുന്നതിനും ഇനങ്ങളുടെ പ്രത്യേകത അനുസരിച്ച് മാര്‍ക്ക് പുനര്‍നിര്‍ണ്ണയം നടത്തുമോ; വിശദമാക്കാമോ?

1961


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഇടുക്കി ജില്ലയ്ക്കനുവദിച്ച ധനസഹായം

ശ്രീ. കെ. കെ. ജയചന്ദ്രന്‍ 

(എ)മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ അപേക്ഷ നല്‍കി ധനസഹായം അനുവദിച്ചിരിക്കുന്ന അര്‍ഹതപ്പെട്ടവര്‍ക്ക് യഥാസമയം സഹായം വിതരണം നടത്താതിരിക്കുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി) ഇടുക്കിജില്ലയില്‍ 2013 നവംബര്‍ 30 വരെ എത്ര പേര്‍ക്കാണ് സഹായം വിതരണം ചെയ്യാനുളളത്; 

(സി)സഹായം വൈകാനുളള സാഹചര്യം വിശദമാക്കാമോ; ധനസഹായം കാലതാമസം കൂടാതെ വിതരണം നടത്തുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളത്; വിശദമാക്കാമോ?

1962


ദുരിതാശ്വാസ നിധിയില്‍ നിന്നും ഒറ്റപ്പാലം മണ്ഡലത്തില്‍ അനുവദിച്ച തുക

ശ്രീ. എം. ഹംസ

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഒറ്റപ്പാലം മണ്ഡലത്തിലെ എത്ര പേര്‍ക്ക് എത്ര തുകയുടെ സഹായം അനുവദിച്ചു എന്ന വിശദാംശം ലഭ്യമാക്കാമോ;

1963


പാണ്യാടത്ത് സദാനന്ദന്‍റെ വിധവയ്ക്ക് സാന്പത്തിക സഹായം 

ശ്രീ. എ. കെ. ശശീന്ദ്രന്‍

(എ)കോഴിക്കോട് ജില്ലയിലെ കക്കോടി ഗ്രാമപഞ്ചായത്തിലെ കുന്നത്ത് താഴത്ത് ഗീതയുടെ ഭര്‍ത്താവ് പാണ്യാടത്ത് സദാനന്ദന്‍ അപകടത്തില്‍ മരണമടഞ്ഞതിനെ തുടര്‍ന്ന് സാന്പത്തിക സഹായത്തിനുള്ള അപേക്ഷ ലഭിച്ചിട്ടുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ പ്രസ്തുത അപേക്ഷയിന്‍ മേല്‍ എന്ത് നടപടി സ്വീകരിച്ചെന്ന് അറിയിക്കുമോ?

1964


അന്നശ്ശേരി സുജാതയ്ക്കു സാന്പത്തിക സഹായം 

ശ്രീ. എ. കെ. ശശീന്ദ്രന്‍

(എ)കോഴിക്കോട് ജില്ലയിലെ തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കീഴ്മഠം ഇല്ലം, അന്നശ്ശേരി സുജാതയുടെ ഭര്‍ത്താവ് ബ്രഹ്മാനന്ദന്‍റെ അപകടമരണത്തെ തുടര്‍ന്ന് സാന്പത്തിക സഹായത്തിനുള്ള അപേക്ഷ ലഭിച്ചിട്ടുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ പ്രസ്തുത അപേക്ഷയിന്‍മേല്‍ എന്തു നടപടി സ്വീകരിച്ചെന്ന് വെളിപ്പെടുത്താമോ?

1965


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും തുടര്‍ചികിത്സാസഹായം ലഭ്യമാക്കുന്നതിനു നടപടി 

ശ്രീ. കെ. രാജു 

(എ)മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നും ചികിത്സാസഹായം ലഭിച്ച രോഗിക്ക് അടിയന്തിരഘട്ടത്തില്‍ തുടര്‍ചികിത്സയ്ക്ക് വീണ്ടും ധനസഹായം നല്‍കുന്നതിനുള്ള വ്യവസ്ഥ നിലവിലുണ്ടോ; 

(ബി)എങ്കില്‍, ആദ്യസഹായം ലഭിച്ച് എത്ര കാലയളവിനുശേഷമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടതെന്നു വ്യക്തമാക്കുമോ; 

(സി)ഒരിക്കല്‍ ചികിത്സാധനസഹായം ലഭിച്ച വ്യക്തിക്ക് മറ്റു രോഗങ്ങളുടെ ചികിത്സയ്ക്കായി വീണ്ടും ധനസഹായം അനുവദിക്കുമോ; ഇത്തരം സാഹചര്യങ്ങളില്‍ മാനുഷികപരിഗണനവെച്ച് കാലയളവ് ഇളവുചെയ്യുന്നതിനു നടപടികള്‍ സ്വീകരിക്കുമോ? 

1966


ദുരിതാശ്വാസനിധിയില്‍നിന്നും ഏറനാട് മണ്ധലത്തില്‍ അനുവദിച്ച സാന്പത്തികസഹായം 

ശ്രീ. പി.കെ. ബഷീര്‍

ഏറനാട് മണ്ധലത്തില്‍നിന്നുള്ള എത്ര അപേക്ഷകളില്‍ എത്ര തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായമായി അനുവദിച്ചിട്ടുണ്ട്; വിശദമാക്കുമോ?

1967


ചികിത്സാ സഹായം ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാന്‍ നടപടി

ശ്രീ. പി. ഉബൈദുള്ള

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും എത്ര രൂപ ചികിത്സാ ധനസഹായമായി (അപകടമരണത്തിനുള്‍പ്പെടെ) നല്‍കി; 

(ബി)മുഖ്യമന്ത്രി അനുവദിച്ച സഹായ തുക ജനങ്ങള്‍ക്ക് ലഭിക്കുന്നതിന് 6 മാസത്തിലധികം കാലതാമസം വരുന്നു എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)അനുവദിച്ച തുക വേഗത്തില്‍ ലഭിക്കാത്തത് മൂലം രോഗികള്‍ക്ക് മതിയായ ചികിത്സ ലഭിക്കാതെ പോകുന്നു എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഡി)മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ച തുക ജനങ്ങള്‍ക്ക് കാലതാമസം കൂടാതെ ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

1968


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും മാവേലിക്കര മണ്ധലത്തിന് അനുവദിച്ച തുക 

ശ്രീ. ആര്‍. രാജേഷ്

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും എത്ര രൂപ മാവേലിക്കര നിയോജകമണ്ധലത്തില്‍ അനുവദിച്ച് വിതരണം ചെയ്തിട്ടുണ്ട്; എത്ര പേര്‍ക്കാണ് സഹായം നല്‍കിയിട്ടുള്ളത്; 

(ബി)2011-12, 2012-13, 2013-14 വര്‍ഷങ്ങളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ധനസഹായം ലഭിച്ചവരുടെ പേര് വിവരങ്ങളുടെയും തുകയുടെയും വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; അപേക്ഷ ലഭിച്ചിട്ടും സഹായം ലഭിക്കാത്തവരുടെ വിശദാംശങ്ങള്‍ നല്‍കുമോ; 

(സി)ദുരിതാശ്വാസനിധിയില്‍ നിന്നും സഹായം ലഭിക്കുന്നതിന് 2011-12, 2012-13, 2013-14 എന്നീ വര്‍ഷങ്ങളില്‍ കളക്്ടറുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുള്ളവരുടെ വിശദാംശങ്ങള്‍ നല്‍കുമോ? 

1969


പാലക്കാട് ജില്ലയില്‍ ദുരിതാശ്വാസനിധിയില്‍നിന്നും അനുവദിച്ച തുക 

ശ്രീ. എം. ചന്ദ്രന്‍

(എ)ദുരിതാശ്വാസനിധിയില്‍നിന്നും അനുവദിച്ചിട്ടുള്ള ധനസഹായം യഥാസമയം ലഭ്യമാകുന്നില്ലെന്ന പരാതി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി)പാലക്കാട് ജില്ലയില്‍ ദുരിതാശ്വാസനിധിയില്‍നിന്നും അനുവദിച്ച എന്തു തുകയാണ് കുടിശ്ശികയായിട്ടുള്ളത്; 

(സി)ആലത്തൂര്‍ നിയോജകമണ്ധലത്തില്‍നിന്നും ആറുമാസംമുന്പ് അനുവദിച്ച തുക വിതരണം ചെയ്തിട്ടില്ലെന്നകാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ഡി)എന്തുകൊണ്ടാണ് അനുവദിച്ച തുക യഥാസമയം കൊടുത്തു തീര്‍ക്കുവാന്‍ സാധിക്കാത്തതെന്ന് വ്യക്തമാക്കുമോ; 
(ഇ)കാലതാമസം ഒഴിവാക്കി യഥാസമയം ധനസഹായം വിതരണം നടത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

1970


"പറന്പിക്കുളം - ആളിയാര്‍ കരാര്‍' 

ശ്രീ. ബി. ഡി. ദേവസ്സി

(എ)പറന്പിക്കുളം-ആളിയാര്‍ കരാറനുസരിച്ച് തമിഴ്നാട്ടില്‍ നിന്നും ലഭിയ്ക്കേണ്ട ജലം 2012-13 വര്‍ഷത്തില്‍ കേരളത്തിന് ലഭിച്ചിട്ടുണ്ടോ; ഇതിനായി എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; 

(ബി)"പി.എ.പി. കരാറു'മായി ബന്ധപ്പെട്ട ഏതെല്ലാം വ്യവസ്ഥകളാണ് തമിഴ്നാട് സര്‍ക്കാര്‍ ലംഘിച്ചിട്ടുള്ളത്; ഇതിനെതിരായ നിയമനടപടികളുടെ സ്ഥിതി എന്താണ്; 

(സി)പി.എ.പി കരാര്‍ പുനരവലോകനം നടത്തുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ?

T.1971


ഉള്‍നാടന്‍ ജലഗതാഗത വികസനപദ്ധതി 

ശ്രീ. പി.എ. മാധവന്‍ 
,, ആര്‍. സെല്‍വരാജ് 
,, വി.റ്റി. ബല്‍റാം 
,, എം.പി. വിന്‍സെന്‍റ് 

(എ)ഉള്‍നാടന്‍ ജലഗതാഗതം വികസിപ്പിക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്‍റെ ഉദ്ദേശലക്ഷ്യങ്ങളും സവിശേഷതകളും എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ആരെല്ലാമാണ് ഈ പദ്ധതിയുമായി സഹകരിക്കുന്നത്; വിശദമാക്കുമോ; 

(ഡി)ഇതിനായി എന്തെല്ലാം കാര്യങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.