UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

2047

സ്ത്രീ സുരക്ഷാ നിയമം


ശ്രീ.അന്‍വര്‍ സാദത്ത് 
''പി.എ.മാധവന്
‍ ''ലൂഡി ലൂയിസ് 
''വി.ഡി. സതീശന്‍

(എ)സംസ്ഥാനത്ത് സ്ത്രീകളുടെ സുരക്ഷയ്ക്ക് നിയമ നിര്‍മ്മാണം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;

(ബി)സുരക്ഷയ്ക്കായി എന്തെല്ലാം കാര്യങ്ങളാണ് നിയമത്തില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(സി)കുറ്റകൃത്യങ്ങള്‍ തടയുന്നതിന് എന്തല്ലാം ശിക്ഷകളാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്യാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ; 

(ഡി)ഇത് സംബന്ധിച്ച നിയമ നിര്‍മ്മാണ പ്രക്രിയ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം?

2048

സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) ആക്റ്റിന്മേല്‍ നിയമ ഭേദഗതി 


ശ്രീ. തേറന്പില്‍ രാമകൃഷ്ണന്
‍ '' കെ. അച്ചുതന്‍ 
'' പാലോട് രവി
 '' ആര്‍. സെല്‍വരാജ്

(എ)2007 ലെ കേരള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) ആക്റ്റ് കൂടുതല്‍ ഫലപ്രദമാക്കുന്നതിന് നിയമ ഭേദഗതി കൊണ്ടുവരുവാനുദ്ദേശിക്കുന്നുണ്ടോ; 

(ബി)ഇതിനായി എന്തെല്ലാം കാര്യങ്ങളാണ് നിയമത്തില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(സി)കുറ്റകൃത്യങ്ങള്‍ തടയുന്നതിന് എന്തെല്ലാം ശിക്ഷകളാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്യാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ; 

(ഡി)ഇതു സംബന്ധിച്ച നിയമനിര്‍മ്മാണപ്രക്രിയ ഏതു ഘട്ടത്തിലാണെന്നും വ്യക്തമാക്കുമോ?

2049

"ജനമൈത്രി പോലീസ് വിദ്യാലയങ്ങളിലേയ്ക്ക്' പദ്ധതി 


ശ്രീ. വര്‍ക്കല കഹാര്‍ 
,, ഷാഫി പറന്പില്‍
 ,, വി. റ്റി. ബല്‍റാം
 ,, ഡൊമിനിക് പ്രസന്‍റേഷന്‍ 

(എ)സംസ്ഥാനത്ത് "ജനമൈത്രി പോലീസ് വിദ്യാലയങ്ങളിലേയ്ക്ക്' എന്ന പദ്ധതിക്കു രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയും എന്തെല്ലാമാണ്; വിവരിക്കുമോ; 

(സി)പൊതുസ്ഥലങ്ങളിലും, സ്കൂളുകളിലും, വീട്ടിലും, യാത്രയിലും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുവാന്‍ എന്തെല്ലാം കാര്യങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്; വിശദമാക്കുമോ; 

(ഡി)പദ്ധതി നടത്തിപ്പിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്? 

2050

"നിര്‍ഭയകേരളം' പദ്ധതി 


ശ്രീ. കെ. അച്ചുതന്‍ 
,, ബെന്നി ബെഹനാന്
‍ ,, വി. ഡി. സതീശന്‍
 ,, സണ്ണി ജോസഫ് 

(എ)സംസ്ഥാനത്ത് ആഭ്യന്തരവകുപ്പ് "നിര്‍ഭയകേരളം' പദ്ധതി രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ; 

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പ്രസ്തുത പദ്ധതി മുഖേന കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(സി)സംസ്ഥാനത്തെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ; 

(ഡി)പ്രസ്തുത പദ്ധതിരൂപീകരണത്തിന് എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ? 

2051

പോലീസ് സ്റ്റേഷനുകളില്‍ നിന്നും ലഭ്യമാകുന്ന സേവനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കല്‍ 


ശ്രീ. പി. ഉബൈദുളള 

(എ)പൊതുജനങ്ങള്‍ക്ക് പോലീസിലുളള വിശ്വാസ്യത നഷ്ടപ്പെടാതിരിക്കാനും മികച്ച സേവനം ഉറപ്പുവരുത്താനും ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; 

(ബി) കുറ്റകൃത്യങ്ങളില്‍ പങ്കുണ്ടെന്നോ, കുറ്റവാളികള്‍ക്ക് കൂട്ടുനിന്നെന്നോ തെളിയുന്ന പോലീസ് ഉദ്യോഗസ്ഥരെ നിയമാനുസൃതമായ ശിക്ഷാനടപടികള്‍ക്ക് വിധേയരാക്കുന്നുവെന്നും അവര്‍ക്കെതിരെ ത്വരിതഗതിയില്‍ നടപടി സ്വീകരിക്കപ്പെടുന്നുവെന്നും ഉറപ്പുവരുത്തുന്നതിന് ഒരു സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തണമെന്ന ഹര്‍ജികള്‍ സംബന്ധിച്ച നിയമസഭാ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കാമോ; 

(സി)പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തുന്ന പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ സംബന്ധിച്ചും ആയതു നിഷേധിക്കപ്പെട്ടാലുളള തുടര്‍നടപടികളെക്കുറിച്ചുമുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഇപ്പോഴും പ്രദര്‍ശിക്കപ്പെടുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ഡി)എങ്കില്‍ ഇതു സംബന്ധിച്ച് വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് എല്ലാ പോലീസ് സബ് ഇന്‍സ്പെക്ടര്‍ മാര്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കുമോ; 

(ഇ)നിലവിലുളള സംവിധാനങ്ങള്‍ക്ക് പുറമെ ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴിയും പരാതികള്‍ നല്‍കാനുളള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമോ; വിശദമാക്കുമോ?

2052

ലോകായുക്തയുടെ ശാക്തീകരണം 


ശ്രീ. കെ. മുരളീധരന്‍ 
,, ആര്‍. സെല്‍വരാജ്
 ,, പി. സി. വിഷ്ണുനാഥ് 
,, എ. പി. അബ്ദുള്ളക്കുട്ടി 

(എ)ലോകായുക്തയെ ശക്തിപ്പെടുത്താന്‍ എന്തെല്ലാം കര്‍മ്മപരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത് ; വിശദമാക്കുമോ ; 

(ബി)നിലവില്‍ ഇവയുടെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെ യാണ് ;

(സി)ലോക്പാല്‍ ബില്‍ പ്രാബല്യത്തില്‍ വരുന്പോള്‍ ലോകായുക്തയ്ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ ; വിശദമാക്കുമോ ; 

(ഡി)ഇതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാനുദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ നല്‍കാമോ ?

2053

നിഷ്പക്ഷവും സത്യസന്ധവുമായ അന്വേഷണം 


ശ്രീ. പി. ഉബൈദുള്ള



(എ)ആഭ്യന്തര വകുപ്പിനെ സംബന്ധിക്കുന്ന ഹര്‍ജികളില്‍ നിഷ്പക്ഷവും സത്യസന്ധവുമായ അന്വേഷണങ്ങള്‍ നടത്താന്‍ ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; 

(ബി)ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥര്‍ തന്നെ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനു പകരം മറ്റൊരു ഉന്നതതല ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന നിയസഭാസമിതിയുടെ റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)എങ്കില്‍ ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

2054

പോലീസിനെ ഉപയോഗിച്ച് അധികാര ദുര്‍വിനിയോഗം


ശ്രീ. എസ്. രാജേന്ദ്രന്‍ 
,, എ. എം. ആരിഫ് 
,, സി. കൃഷ്ണന്‍
 ,, എം. ചന്ദ്രന്‍ 

(എ)ജനാധിപത്യപരവും നിയമാനുസൃതവുമായ മാനദണ്ധമനുസരിച്ച് പോലീസിനെ പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ; 

(ബി) പോലീസ് അന്വേഷിക്കുന്ന കേസുകളില്‍, ചോദ്യം ചെയ്യുന്പോള്‍ മാനസികാഘാതം ഏല്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നതും തെളിവുകളും മൊഴികളും വ്യക്തമായി നിര്‍മ്മിക്കുന്നതും നിരപരാധികള്‍ പീഡനങ്ങള്‍ക്ക് വിധേയരാകുന്നതും സാധാരണ ജനങ്ങള്‍ക്ക് പോലീസ് സംവിധാനത്തിലുളള വിശ്വാസ തകര്‍ച്ചക്കിടയാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?

2055

പോലീസിലെ അഴിമതി


പ്രൊഫ.സി.രവീന്ദ്രനാഥ് 
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍) 
,, എം. ഹംസ 
,, കെ. കുഞ്ഞമ്മത് മാസ്റ്റര്‍ 

(എ)ജില്ലാപോലീസ് മേധാവിയില്‍ നിന്നു പോലും കൈക്കൂലി വാങ്ങുന്ന നിലയില്‍ സംസ്ഥാനത്തെ പോലീസ് സംവിധാനം അഴിമതി നിറഞ്ഞതായി മാറിയിരിക്കുന്നുവെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)പോലീസ് സേനയിലുളളവര്‍ പൊതുവില്‍ അഴിമതിക്കാരായി മാറുന്നതിനിടയാക്കുന്ന സാഹചര്യം സംബന്ധിച്ച് സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ; 

(സി)ഇത്തരം സാഹചര്യങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ മാതൃകാപരമായ നടപടിക്ക് തയ്യാറാകുമോ;

(ഡി)പോലീസില്‍ കൈക്കൂലി കൊടുത്ത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കുന്ന സ്ഥിതി വിശേഷം ഒഴിവാക്കുമോ; 

(ഇ)അഴിമതിക്കാരെ കണ്ടെത്തുന്നതിനും മാറ്റി നിര്‍ത്താനും സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ വ്യക്തമാക്കാമോ; അഴിമതി നടത്തിയതിന്‍റെ പേരില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ സസ്പെന്‍ഷനില്‍ കഴിയുന്നുണ്ടോ; വിശദമാക്കുമോ?

2056

സംസ്ഥാന പോലീസ് മേധാവിക്കെതിരായ ഹൈക്കോടതി പരാമര്‍ശം 


ശ്രീ. എ.കെ. ബാലന്‍
 ,, കെ.കെ. ജയചന്ദ്രന്
‍ ,, ബി. സത്യന്‍ 
,, സി. കൃഷ്ണന്‍ 

(എ)ബഹു. ഹൈക്കോടതി തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ നീക്കിക്കിട്ടാന്‍ സംസ്ഥാന പോലീസ് മേധാവി ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തിന്‍മേല്‍ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ; 

(ബി)മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന ശ്രീ. സലിംരാജിനെതിരെ ഡി.ജി.പി. ഏതെല്ലാം കേസുകളില്‍ എന്തെല്ലാം ശുപാര്‍ശകള്‍ സര്‍ക്കാരിന് നല്‍കിയിട്ടുണ്ടായിരുന്നു; ശുപാര്‍ശ ചെയ്ത ഏതെങ്കിലും നടപടി സര്‍ക്കാര്‍ തടയുകയുണ്ടായോ; 

(സി)കോണ്‍സ്റ്റബിളായ സലിംരാജിനെ പോലീസ് മേധാവിക്ക് ഭയമാണോയെന്നും ഇയാള്‍ക്കെതിരെ പരാതി കിട്ടിയിട്ടും നടപടി എടുക്കാത്തതെന്താണെന്നും ഹൈക്കോടതി ചോദിക്കാനിടയായ സാഹചര്യം എന്തായിരുന്നു; വ്യക്തമാക്കാമോ; 

(ഡി)പ്രസ്തുത പരാമര്‍ശം മാറ്റിക്കിട്ടാന്‍ പോലീസ് മേധാവിയുടെ ആവശ്യാര്‍ത്ഥം കേരള സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ?

2057

പോലീസിലെ രാഷ്ട്രീയ ഇടപെടലുകള്‍


ശ്രീ. മാത്യു റ്റി. തോമസ് 
,, ജോസ് തെറ്റയില്
‍ ,, സി. കെ. നാണു 
ശ്രീമതി ജമീലാ പ്രാകാശം

(എ)പോലീസിന്‍റെ പ്രവര്‍ത്തനത്തില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഇല്ലാതാക്കുന്ന സുപ്രീംകോടതി നിര്‍ദ്ദേശം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)2010 ല്‍ പാസാക്കിയ പോലീസ് ആക്റ്റില്‍ നിഷ്കര്‍ഷിച്ചിട്ടുള്ള നിശ്ചിത കാലാവധിയും മാനദണ്ധങ്ങളും ഉന്നത ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തില്‍ ലംഘിക്കപ്പെടുന്നതിന്‍റെ കാരണം വ്യക്തമാക്കാമോ?

2058

പോലീസിലെ ക്രിമിനല്‍വല്‍ക്കരണം


 ശ്രീ. തോമസ് ഉണ്ണിയാടന്‍ 
,, മോന്‍സ് ജോസഫ് 
,, റ്റി. യു. കുരുവിള
 ,, സി. എഫ്. തോമസ് 

(എ) പോലീസിലെ ക്രിമിനല്‍വല്‍ക്കരണം തടയുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ; 

(ബി) പോലീസിലെ ക്രിമിനല്‍വല്‍ക്കരണം തടയുന്നതിന് പ്രതേ്യക നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?

2059

പോലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ ലേലം ചെയ്യാന്‍ നടപടി 


ശ്രീമതി. കെ. എസ്. സലീഖ

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം സംസ്ഥാനത്ത് പോലീസ് പിടിച്ചെടുത്തതും കേസില്‍ ഉള്‍പ്പെട്ടതുമായ എത്ര വാഹനങ്ങള്‍ നാളിതുവരെ വില്പന നടത്തി; ഇതിലൂടെ എത്ര തുക ലഭിച്ചു; ജില്ല തിരിച്ച് വ്യക്തമാക്കുമോ; 

(ബി)ഇത്തരത്തിലുള്ള എത്ര വാഹനങ്ങള്‍ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇപ്പോള്‍ കെട്ടികിടപ്പുണ്ട്; ഇതില്‍ സര്‍ക്കാര്‍ വാഹനങ്ങളുണ്ടോ; വ്യക്തമാക്കുമോ; 

(സി)ഇത്തരത്തില്‍ കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ നശിച്ചുപോകും മുന്പ് ലേലം ചെയ്ത് സര്‍ക്കാരിന് മുതല്‍ കൂട്ടുവാന്‍ മറ്റ് ചില സംസ്ഥാനത്തുള്ളതുപോലുള്ള നിയമനിര്‍മ്മാണം നടത്തുവാന്‍ തയ്യാറാകുമോ; വിശദമാക്കുമോ; 

(ഡി)പോലീസ് മണല്‍കടത്ത് വാഹനങ്ങളില്‍നിന്നും പിടിച്ചെടുത്ത എത്ര ലോഡ് മണല്‍, മണ്ണ്, കരിങ്കല്‍, പാറപ്പൊടി തുടങ്ങിയവ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ കിടപ്പുണ്ട്; വിശദാംശം ലഭ്യമാക്കുമോ; 

(ഇ)ഇവ ആവശ്യക്കാര്‍ക്ക് ലേലം ചെയ്ത് കൊടുത്ത് സര്‍ക്കാരിന് മുതല്‍കൂട്ടുവാന്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ; 

(എഫ്)ഇത്തരത്തില്‍ പോലീസ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍, വാഹന ഉടമ പിഴ അടച്ച് തിരിച്ചെടുക്കുന്പോള്‍ വാഹനങ്ങളില്‍നിന്നും ബാറ്ററിയടക്കമുള്ള ഉപകരണങ്ങള്‍ മോഷ്ടിക്കപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടുവോ; എങ്കില്‍ ഇത്തരത്തില്‍ എത്ര കേസുകള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; ഇത് സംബന്ധിച്ച് എത്ര പോലീസ് ഉദേ്യാഗസ്ഥര്‍ പ്രതികളായിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ ?

2060

പോലീസ് സ്റ്റേഷനുകളില്‍ ജനപ്രതിനിധികള്‍ക്കുള്ള അവകാശങ്ങള്‍ 


ശ്രീ. കെ. രാജു 

(എ)സംസ്ഥാനത്ത് എം.എല്‍.എ.മാര്‍, എക്സ്-എം.എല്‍.എ.മാര്‍, ത്രിതലപഞ്ചായത്ത് പ്രസിഡന്‍റുമാര്‍, അംഗങ്ങള്‍ എന്നിവര്‍ക്ക് പോലീസ് സ്റ്റേഷനുകളില്‍ അനുവദനീയമായ അവകാശങ്ങള്‍ എന്തെല്ലാമാണെന്നു വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത അവകാശങ്ങള്‍ ഉറപ്പുവരുത്തുവാന്‍ പോലീസ് സ്റ്റേഷനുകളില്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ആരെല്ലാമാണെന്നും വ്യക്തമാക്കുമോ? 

2061

വി.ഐ.പി. സുരക്ഷയുടെ ചുമതല


 ശ്രീ. വി. ശിവന്‍കുട്ടി
ശ്രീമതി കെ. കെ. ലതിക 
ശ്രീ. സാജുപോള്‍
 ,, വി. ചെന്താമരാക്ഷന്‍ 

(എ) സംസ്ഥാനത്ത് വി.ഐ.പി. സുരക്ഷയുടെ ചുമതല ആര്‍ക്കാണ്; വി.ഐ.പി. സുരക്ഷ സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിലവിലുണ്ടോ; വിശദമാക്കുമോ; 

(ബി) മുഖ്യമന്ത്രിയുടെ നിലവിലുള്ള സുരക്ഷാ സംവിധാനത്തില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളതെന്ന് വിശദമാക്കുമോ; 

(സി) മുഖ്യമന്ത്രിയുടെ യാത്രാവേളയില്‍, വിമാനത്താവളങ്ങളില്‍ നിന്ന് യാത്ര അയക്കുന്നതും തിരികെ വരുന്പോള്‍ സ്വീകരിക്കുന്നതും വീട്ടിലേക്കുള്ള യാത്രാസംവിധാനം ഉറപ്പാക്കുന്നതും സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമാണോ; അല്ലെങ്കില്‍ അതിന്‍റെ ചുമതല നിക്ഷിപ്തമായിരിക്കുന്നത് ആരിലാണ്; വ്യക്തമാ ക്കുമോ; 

(ഡി) മുഖ്യമന്ത്രിക്കും ഓഫീസിനുമായി എത്ര വാഹനങ്ങള്‍ അലോട്ട് ചെയ്തിട്ടുണ്ട്; അതു കൂടാതെ ഏതെല്ലാം വാഹനങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഉപയോഗിക്കുന്നുണ്ട്; മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ എത്ര ഡ്രൈവര്‍മാരുണ്ട്; 

(ഇ) ഇക്കഴിഞ്ഞ ഡിസംബര്‍ രണ്ടാം തീയതി മുഖ്യമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും സ്വകാര്യ ടാക്സിയില്‍ ക്ലിഫ് ഹൌസിലേക്ക് പോയ സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(എഫ്) പ്രസ്തുത സംഭവം ആരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയുടെ ഫലമായിരുന്നു; ആരെല്ലാമാണിതിനുത്തരവാദികളെന്ന് കണ്ടെത്തുകയുണ്ടായോ; കുറ്റക്കാര്‍ക്കെതിരെ എന്തു നടപടി സ്വീകരിച്ചു എന്ന് വ്യക്തമാ ക്കുമോ; 

(ജി) സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ കസേരയില്‍ മറ്റൊരാള്‍ വന്നിരുന്ന കേസില്‍ പ്രതി ശിക്ഷിക്കപ്പെടുകയുണ്ടായോ; വിശദമാക്കാമോ?

2062

കേസുകള്‍ സി.ബി.ഐ. അനേ്വഷണത്തിന് വിടുന്നതിന്‍റെ മാനദണ്ധം 


ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
 '' ജെയിംസ് മാത്യു
 '' എസ്. ശര്‍മ്മ 
ഡോ. ടി. എം. തോമസ് ഐസക്

(എ)സംസ്ഥാന പോലീസ് അനേ്വഷിച്ച് കുറ്റപത്രം കോടതികളില്‍ സമര്‍പ്പിക്കപ്പെട്ട കേസുകള്‍ പിന്നീട് സി.ബി.ഐ. അനേ്വഷണത്തിന് വിടുന്നത് സംബന്ധിച്ച സര്‍ക്കാര്‍ നിലപാടും മാനദണ്ധവും വ്യക്തമാക്കാമോ; 

(ബി)രാഷ്ട്രീയ നേതാക്കള്‍ ആരോപിതരോ പ്രതികളോ ആയ എല്ലാതരം കേസുകളും സി.ബി.ഐ.ക്ക് വിടുക എന്ന നയം സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടോ; ഇത്തരത്തില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട എത്ര കേസുകള്‍ നിലവിലുണ്ട്; 

(സി)കുറ്റപത്രം കോടതികളില്‍ സമര്‍പ്പിക്കപ്പെട്ട കേസുകളില്‍ സി.ബി.ഐ. അനേ്വഷണം ആവശ്യപ്പെട്ട് രാഷ്ട്രീയപ്രേരിതമായി ലഭിക്കുന്ന ഹര്‍ജികളിന്മേല്‍ സ്വീകരിക്കുന്ന നടപടികള്‍ എന്താണ്; ഇത്തരത്തിലുള്ള എത്ര ഹര്‍ജികള്‍ സര്‍ക്കാരില്‍ ലഭിച്ചിട്ടുണ്ട്; ഇതില്‍ സി.ബി.ഐ.ക്ക് വിട്ട കേസുകള്‍ എത്ര; വിശദമാക്കാമോ; 

(ഡി)രാഷ്ട്രീയാവശ്യങ്ങള്‍ക്കനുസൃതമായി ഇത്തരം ഹര്‍ജികളില്‍ നിലപാട് സ്വീകരിക്കുന്നതും ചില കേസുകളെ മുന്‍നിര്‍ത്തി, രാഷ്ട്രീയ പ്രേരിതമായി ഉണ്ടാകുന്ന സമ്മര്‍ദ്ദങ്ങള്‍ക്ക് സര്‍ക്കാര്‍ വഴങ്ങുന്നതും ശരിയാണോ; കേരള ഹൈക്കോടതി തന്നെ ഇത്തരം നിലപാടുകളെ വിമര്‍ശിച്ചതായി അറിയാമോ?

2063

മന്ത്രിമാരുടെ ഓഫീസുകളിലെത്തുന്ന കുറ്റവാളികളുടെ ഡേറ്റാ ബാങ്ക് 


ശ്രീമതി കെ. എസ്. സലീഖ

(എ)മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരുടെ ഓഫീസുകള്‍ കുറ്റവാളികളുടെ താവളമായിമാറിയെന്ന് സംസ്ഥാന ഡി.ജി.പി. വിശദീകരിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)എങ്കില്‍ പ്രസ്തുത പ്രസ്താവനയ്ക്ക് ആധാരമായ വിഷയങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ; 

(സി)ഇതോടനുബന്ധിച്ച ഡി.ജി.പി.യുടെ 7-9-2013-ലെ ടി.5/11238/12 നന്പര്‍ ഉത്തരവില്‍ എന്തെല്ലാം സൂചിപ്പിച്ചിട്ടുണ്ടെന്നും ഇതിന്‍പ്രകാരം എന്തെല്ലാം തുടര്‍നടപടികള്‍ സ്വീകരിച്ചുവെന്നും വ്യക്തമാക്കുമോ; 

(ഡി)ഇതിന്‍പ്രകാരം കുറ്റവാളികളുടെ ഡാറ്റാബാങ്ക് തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ ജില്ല തിരിച്ച് വിശദാംശം ലഭ്യമാക്കുമോ; 

(ഇ)ഡാറ്റാബാങ്കിലുള്ളവരില്‍ എത്ര പോലീസ് ഉദേ്യാഗസ്ഥരാണുള്ളത്; അവര്‍ ആരെല്ലാം എന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ; 

(എഫ്)ഡാറ്റാ ബാങ്ക് പ്രകാരം സോളാര്‍ തട്ടിപ്പുള്‍പ്പെടെ സംസ്ഥാനത്ത് നടന്ന വിവിധയിനം തട്ടിപ്പില്‍ പങ്കാളികളായ എത്ര ക്രിമിനലുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടെ വിവിധ മന്ത്രി ഓഫീസുകളില്‍ എത്തിയിട്ടുണ്ട്; അവര്‍ ആരെല്ലാമെന്ന് വ്യക്തമാക്കുമോ; 

(ജി)ഡാറ്റാബാങ്ക് തയ്യാറാക്കിയശേഷം അതിന്‍റെ ലോഗ് ഇന്‍ ഐഡിയും പാസ്വേഡും ആഭ്യന്തര വകുപ്പിന് കൈമാറാതെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കൈമാറാന്‍ നിര്‍ദ്ദേശിച്ചതിന്‍റെകാരണം എന്തെന്ന് വ്യക്തമാക്കുമോ; 

(എച്ച്)മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും ഓഫീസുകളിലെത്തുന്ന ക്രിമിനലുകളെക്കുറിച്ച് പ്രസ്തുത ഓഫീസുകളിലെ സുരക്ഷാ ഉദേ്യാഗസ്ഥര്‍ എന്തെങ്കിലും റിപ്പോര്‍ട്ടുകള്‍ ആഭ്യന്തര വകുപ്പിന് നാളിതുവരെ നല്‍കിയിട്ടുണ്ടോ: എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ ?

2064

നിയമവിരുദ്ധമായ പ്രസിദ്ധീകരണങ്ങളുടെ നിരോധനം 


ശ്രീ. പി. റ്റി. എ. റഹീം

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഏതെങ്കിലും പത്രങ്ങളോ പ്രസിദ്ധീകരണങ്ങളോ ആഭ്യന്തര വകുപ്പ് നിരോധിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ; 

(ബി)ഏതെല്ലാം പുസ്തകശാലകളിലാണ് പോലീസ് റെയ്ഡ് നടത്തിയിട്ടുള്ളത്;

(സി)നിയമവിരുദ്ധമായ പ്രസിദ്ധീകരണങ്ങള്‍ പിടിക്കപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം പുസ്തകങ്ങളാണെന്ന് വിശദമാക്കുമോ; പ്രസിദ്ധീകരണശാലക്കെതിരെ കേസ് എടുത്തിട്ടുണ്ടോ? 

2065

പാലക്കാട് ജില്ലയില്‍ ഗുണ്ടാനിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടവര്‍


 ശ്രീ. എം. ചന്ദ്രന്‍

(എ) ഗുണ്ടാനിയമപ്രകാരം 2013 വര്‍ഷത്തില്‍ പാലക്കാട് ജില്ലയില്‍ എത്ര പേര്‍ക്കെതിരെ കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നു വ്യക്തമാക്കുമോ; 

(ബി) എത്ര പേരെ അറസ്റ്റ് ചെയ്തു; എത്ര പേരെ വിട്ടയച്ചു; എത്ര പേര്‍ ശിക്ഷ അനുഭവിക്കുന്നുണ്ട്; 

(സി) ഭൂമാഫിയ, മണല്‍കടത്ത്, കൊള്ളപ്പലിശക്കാര്‍, ക്വട്ടേഷന്‍ തുടങ്ങിയ സംഘങ്ങളില്‍പ്പെട്ട എത്ര ഗുണ്ടകള്‍ക്കെതിരെയാണ് നിലവില്‍ നടപടി സ്വീകരിച്ചുവരുന്നത്; ഇനം തിരിച്ച് വ്യക്തമാക്കുമോ?

2066

ബ്ലേഡ് പലിശക്കാരെ നിയന്ത്രിക്കാന്‍ നടപടി


ശ്രീ.കെ.രാധാകൃഷ്ണന്
‍ ,, രാജു എബ്രഹാം 
,, എ.എം.ആരിഫ്
 ,, എം. ചന്ദ്രന്‍ 

(എ)സംസ്ഥാനത്ത് മുന്പെന്നത്തേക്കാളും ശക്തമായി ബ്ലേഡ് പലിശക്കാര്‍ വളരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)കൊടുംപലിശയ്ക്ക് പണം കടംകൊടുത്ത് സാധാരണക്കാരെ ചൂഷണം ചെയ്യുന്ന ഇത്തരക്കാര്‍ക്കെതിരെ ഫലപ്രദമായ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍ എന്തുകൊണ്ടാണ്; 

(സി)ഇത്തരം അനധികൃത ബ്ലേഡ് പലിശക്കാരെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ;

(ഡി)നിയന്ത്രിക്കേണ്ടുന്നവര്‍ തന്നെ ബ്ലേഡ്മാഫിയകള്‍ക്ക് കൂട്ടുനില്‍ക്കുന്നതായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ടോ; അന്യായ പലിശ ഈടാക്കലും അത്തരം സ്ഥാപനങ്ങള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നതും സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളുടെ കഴിഞ്ഞ മൂന്നുവര്‍ഷത്തെ കണക്കുകള്‍ ലഭ്യമാക്കാമോ; 

(ഇ)വസ്തുവിന്‍റെ ആധാരം വാങ്ങി ഭൂമി തട്ടിയെടുക്കാനും ആര്‍.സി.ബുക്കുപയോഗിച്ച് വാഹനങ്ങള്‍ തട്ടിെയടുക്കാനും ശ്രമിച്ച എത്ര കേസുകള്‍ സംസ്ഥാനത്ത് ഈ കാലയളവില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്?

2067

സംസ്ഥാനത്തെ ബ്ലേഡ് മാഫിയകളുടെ പ്രവര്‍ത്തനം 


ശ്രീമതി കെ. എസ്. സലീഖ

(എ)സംസ്ഥാനത്ത് ബ്ലൈഡ് മാഫിയകളുടെ അതി്രകമങ്ങള്‍ സംബന്ധിച്ച് ഈ സര്‍ക്കാരിന് എത്ര പരാതികള്‍ ലഭിച്ചു; അവയില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു; ജില്ല തിരിച്ച് വ്യക്തമാക്കുമോ; 

(ബി)ബ്ലേഡ് മാഫിയ സംസ്ഥാനത്ത് എത്രപേരുടെ വസ്തുവകകള്‍, കെട്ടിടം തുടങ്ങിയവ മാഫിയതലവന്‍മാരുടെ പേരിലാക്കിയത് സംബന്ധിച്ച പരാതികള്‍ ലഭിച്ചു; അവയില്‍ എന്ത് നടപടി സ്വീകരിച്ചു; ജില്ല തിരിച്ച് വിശദാംശം വ്യക്തമാക്കുമോ; 

(സി)ബ്ലേഡ് മാഫിയയുടെ ആക്രമണത്തിന് വിധേയമായിട്ടുള്ള എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; ഇതില്‍ മരണപ്പെട്ടവര്‍, അംഗവൈകല്യം സംഭവിച്ചവര്‍, ജീവിതം വഴിമുട്ടിയവര്‍ ഉള്‍പ്പെട്ട കേസ്സുകള്‍ ഏതെല്ലാം; ജില്ല തിരിച്ച് വ്യക്തമാക്കുമോ; 

(ഡി)സംസ്ഥാനത്തുള്ള ബ്ലേഡ് മാഫിയകളെ കണ്ടെത്താന്‍ ഈ സര്‍ക്കാര്‍ എത്ര പോലീസ് റെയ്ഡുകള്‍ നടത്തി; എത്രപേരെ പിടികൂടി; ഇവരില്‍നിന്നു എത്ര തുക പിടിച്ചെടുത്തു; അവയില്‍ കുറ്റകാര്‍ക്കെതിരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു; ജില്ല തിരിച്ച് വ്യക്തമാക്കുമോ; 

(ഇ)പോലീസിന് പരാതി ലഭിച്ചിട്ടും ഇതേവരെ റെയ്ഡോ പരിശോധനയോ നടത്താത്ത എത്ര ബ്ലേഡ് മുതലാളിമാര്‍ നിലവിലുണ്ട്; ജില്ല തിരിച്ച് വ്യക്തമാക്കുമോ; 

(എഫ്)മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തശേഷം സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എത്ര ബ്ലേഡ്/പലിശ സ്ഥാപനങ്ങള്‍ സംസ്ഥാനത്തുണ്ടെന്ന് പോലീസ് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ ജില്ല തിരിച്ച് അവയുടെ ലിസ്റ്റ് ലഭ്യമാക്കുമോ;

(ജി)ഇത്തരം കേസില്‍ ഉള്‍പ്പെട്ട പോലീസ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഉദേ്യാഗസ്ഥര്‍ ആരെല്ലാം; ജില്ല തിരിച്ച് വ്യക്തമാക്കുമോ ?

2068

സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം തടയല്‍


ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം (തടയല്‍) നിയമ പ്രകാരം ഈ സര്‍ക്കാര്‍ എത്രപേരെ പിടികൂടിയിട്ടുണ്ടെന്ന് ജില്ലതിരിച്ച് വ്യക്തമാക്കുമോ;

(ബി)ഗുണ്ടാ നിയമം നിലവിലുണ്ടായിട്ടും കേരളത്തില്‍ വ്യാപകമായി ഗുണ്ടാ വിളയാട്ടം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഇക്കാര്യത്തില്‍ പോലീസ് നടപ്പിലാക്കിയ നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ?

2069

താലിബാന്‍ മോഡല്‍ ക്വട്ടേഷന്‍ സംഘം


 ശ്രീ. കെ. കെ. നാരായണന്‍

(എ) കണ്ണൂര്‍ ജില്ലയിലെ വെണ്ടുട്ടായിയിലെ ഒഴിഞ്ഞ കേന്ദ്രത്തില്‍ താലിബാന്‍ മോഡല്‍ ക്വട്ടേഷന്‍ സംഘം പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി) എങ്കില്‍ ഇതിന്‍റെ വിശദാംശം വെളിപ്പെടുത്താമോ; 

(സി) ഇതിനെതിരെ പോലീസ് എന്തു നടപടി സ്വീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ?

2070

തീവ്രവാദ-ഭീകരവാദപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ സംവിധാനം 


ശ്രീ. സി. ദിവാകരന്‍ 

സംസ്ഥാനത്ത് തീവ്രവാദ-ഭീകരവാദപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും നിലവിലുള്ള സംവിധാനങ്ങള്‍ എന്തൊക്കെയാണെന്നു വ്യക്തമാക്കുമോ? 

2071

വെണ്ടുട്ടായിയില്‍ പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘം 

ശ്രീ. കെ.കെ. നാരായണന്‍

(എ)വെണ്ടുട്ടായിയില്‍ പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘത്തിലെ ആരൊക്കെ, ഏതൊക്കെ കേസ്സുകളില്‍ പ്രതിയായിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ; 

(ബി)ഇതില്‍ ആരുടെയൊക്കെ പേരില്‍ ഗുണ്ടാനിയമപ്രകാരം കേസ്സ് എടുത്തിട്ടുണ്ട്; എങ്കില്‍ ഇതിന്‍റെ വിശദാംശം വെളിപ്പെടുത്താമോ?

2072

സാന്പത്തിക തട്ടിപ്പുകള്‍ തടയാന്‍ നടപടി


ശ്രീ. എം.എ.ബേബി 
'' ഇ.പി.ജയരാജന്‍
 '' കെ.സുരേഷ്കുറുപ്പ് 
'' എ. പ്രദീപ്കുമാര്‍

(എ)നിക്ഷേപതട്ടിപ്പ്, വിസ തട്ടിപ്പ്, റിക്രൂട്ട്മെന്‍റ് തട്ടിപ്പ്, ഷെയര്‍ മാര്‍ക്കറ്റ് തട്ടിപ്പ്, വിദ്യാര്‍ത്ഥി പ്രവേശന തട്ടിപ്പ് തുടങ്ങിയ സാന്പത്തിക തട്ടിപ്പുകള്‍ സംസ്ഥാനത്ത് വ്യാപകമായിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)കഴിഞ്ഞ രണ്ട് വര്‍ഷം പോലീസ് രജിസ്റ്റര്‍ ചെയ്ത തട്ടിപ്പ്കേസുകളുടെ എണ്ണവും അതുവഴി തട്ടിപ്പ് നടത്തപ്പെട്ട മൊത്തം തുകയും സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാണോ; എങ്കില്‍ വിശദമാക്കാമോ; 

(സി)ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം സാന്പത്തിക തട്ടിപ്പുകളില്‍ കേരളത്തിന്‍റെ സ്ഥാനം എത്രയാണ്; 

(ഡി)തട്ടിപ്പുകാര്‍ ഏറെയും ഉന്നത ഔദ്യോഗിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നതെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഇ)ഒരിക്കല്‍ തട്ടിപ്പ് നടത്തിയവര്‍ തന്നെ വീണ്ടും തട്ടിപ്പ് നടത്തിക്കൊണ്ടിരിക്കുകയും അവര്‍ക്ക് ഭരണരംഗത്തുനിന്ന് സഹായം ലഭിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷം സര്‍ക്കാരിനറിയാമോ?

2073

സാന്പത്തികതട്ടിപ്പുകേസുകള്‍ 


ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെയായി സംസ്ഥാനത്ത് എത്ര സാന്പത്തികതട്ടിപ്പുകേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ജില്ല തിരിച്ച് കണക്ക് വെളിപ്പെടുത്താമോ; 

(ബി)ഈ സാന്പത്തിക തട്ടിപ്പുകേസുകളില്‍ എത്ര രൂപയുടെ സാന്പത്തികനഷ്ടം കണക്കാക്കപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ; 

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെയായി സംസ്ഥാനത്ത് സോളാര്‍ വൈദ്യുതിപാനല്‍ നിര്‍മ്മിച്ചുനല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ച എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ; 

(ഡി)ഈ ഓരോ കേസുകളിലും ആരൊക്കെയാണ് പ്രതികളെന്ന് വെളിപ്പെടുത്താമോ;

(ഇ)ടി കേസുകളില്‍ വാദികള്‍ക്ക് നല്‍കാനുള്ള എത്ര തുക ഏതൊക്കെ കേസുകളില്‍ ഇതിനകം കൊടുത്തു തീര്‍ത്തിട്ടുണ്ടെന്ന് വിശദമാക്കാമോ; 

(എഫ്)സോളാര്‍ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് പ്രതികള്‍ കബളിപ്പിച്ച എത്ര കോടി രൂപ ഇതിനകം പ്രതികളില്‍ നിന്ന് കണ്ടുകെട്ടാനായിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ; 

(ജി)സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ഓരോ കേസിലും ആരൊക്കെയാണ് വാദികള്‍ എന്നും ഓരോ കക്ഷികളില്‍ നിന്നും എത്ര തുക വീതമാണ് പ്രതികള്‍ കൈക്കലാക്കിയതെന്നും വിശദമാക്കാമോ?

2074 

മോഷണവും കവര്‍ച്ചയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്


ശ്രീ. ബാബു എം. പാലിശ്ശേരി

(എ) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം സംസ്ഥാനത്ത് വീടുകളില്‍ മോഷണവും കവര്‍ച്ചയും നടത്തിയതുമായി ബന്ധപ്പെട്ട് പോലീസ് എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; ഇതിന്‍റെ ജില്ല തിരിച്ചുള്ള കണക്ക് വ്യക്തമാക്കാമോ; 

(ബി) മോഷണവും കവര്‍ച്ചയും നടത്തുന്നതിനിടയില്‍ മോഷ്ടാവിന്‍റെ ആക്രമണത്തില്‍ എത്ര പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്; എത്ര പേര്‍ക്ക് സാരമായി പരിക്ക് പറ്റിയിട്ടുണ്ട്; വിശദാംശം വ്യക്തമാക്കാമോ; 

(സി) സംസ്ഥാനത്ത് മോഷണവും കവര്‍ച്ചയും പിടിച്ചുപറിയും കൂടിവരുന്നത് തടയാന്‍ പോലീസ് പരാജയപ്പെടുന്നതിന്‍റെ കാരണം എന്താണെന്ന് വിലയിരുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്‍റെ വിശദാംശം വ്യക്തമാക്കാമോ?

2075

സമരം നടത്തിയതിനെതിരെ എടുത്ത കേസുകള്‍ 


ശ്രീ. സാജു പോള്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം സമരം നടത്തിയ എത്രപേര്‍ക്കെതിരെ കേസുകള്‍ എടുത്തിട്ടുണ്ട്; ഇതില്‍ എത്രപേരെ ജയിലിലടച്ചിട്ടുണ്ട്; ജില്ല തിരിച്ച് വ്യക്തമാക്കുമോ; 

(ബി)ഈ സര്‍ക്കാരിന്‍റെ കാലത്ത് എത്രപേരെ നാടുകടത്താന്‍ ഉത്തരവായിട്ടുണ്ടെന്നും ഇതില്‍ ആര്‍ക്കെല്ലാം എതിരായ നടപടി പിന്‍വലിച്ചിട്ടുണ്ടെന്നും ജില്ല തിരിച്ച് വ്യക്തമാക്കുമോ; 

(സി)നാടുകടത്താന്‍ വിധേയരായവരേക്കാള്‍ കൂടുതല്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളായവര്‍ കേരളത്തിലില്ല എന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തിയിട്ടുണ്ടോ; വിശദ വിവരങ്ങള്‍ ലഭ്യമാക്കുമോ ?


2076

ക്രൈം കേസുകളും രാഷ്ട്രീയ കൊലപാതക കേസുകളും 


ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്ത് ആകെ എത്ര ക്രൈം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എത്ര കൊലപാതക കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വെളിപ്പെടുത്താമോ; 

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്ത് എത്ര രാഷ്്രടീയ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ; കൊല്ലപ്പെട്ടവരുടെ രാഷ്ട്രീയ കക്ഷി ബന്ധം വിശദമാക്കാമോ; 

(സി)ഈ രാഷ്്രടീയകൊലപാതകകേസുകളില്‍ ഓരോ കേസിലെയും എത്ര പ്രതികളെ ഇതിനകം അറസ്റ്റുചെയ്തെന്നും എത്ര കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചെന്നും വിശദമാക്കാമോ?

2077

ആയുധ ലൈസന്‍സുകള്‍ പുതുക്കി നല്‍കുന്നതിലെ കാലതാമസം 


ശ്രീ. സാജു പോള്‍

(എ)സംസ്ഥാനത്ത് ആയുധ ലൈസന്‍സുകള്‍ പുതുക്കി നല്‍കുന്നതിലെ കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)നിയമാനുസൃതം ലഭിച്ച ലൈസന്‍സുകള്‍ പുതുക്കി നല്‍കാത്തതിന്‍റെ കാരണം വ്യക്തമാക്കുമോ; 

(സി)ഇതുപ്രകാരം ആലുവ റൂറല്‍ പോലീസ് ജില്ലയില്‍ തീരുമാനം എടുക്കാത്ത എത്ര അപേക്ഷകളുണ്ട് എന്നറിയിക്കുമോ; 

(ഡി)കെട്ടികിടക്കുന്ന എല്ലാ അപേക്ഷകളും തീര്‍പ്പാക്കി സമയബന്ധിതമായി ലൈസന്‍സ് നല്‍കാന്‍ നടപടി സ്വീകരിക്കുമോ ?

2078

സ്വര്‍ണ്ണക്കടത്ത്


ശ്രീ. വി. എം. ഉമ്മര്‍ മാസ്റ്റര്‍



(എ)സംസ്ഥാനത്ത് വിവിധ എയര്‍പോര്‍ട്ടുകളിലായി 2013 ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ എത്ര കോടി രൂപയുടെ സ്വര്‍ണ്ണമാണ് അനധികൃതമായി കടത്തിയത് പിടിച്ചെടുത്തിട്ടുള്ളത് എന്നതിന്‍റെ വിവരം ലഭ്യമാക്കുമോ; 

(ബി)സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; എത്ര പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്; ഇതില്‍ എത്ര ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നുണ്ട്; 

(സി)സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിദേശ ശക്തികള്‍ക്ക് പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കാമോ?

2079

മുഖ്യമന്ത്രിക്കുനേരെ കണ്ണൂരില്‍ നടന്ന ആക്രമണസംഭവത്തിലെ സുരക്ഷാവീഴ്ച 


ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍ 

(എ)കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ വാഹനത്തിനുനേരെ നടന്ന കല്ലേറില്‍ സുരക്ഷാവീഴ്ച സംഭവിച്ചതായി കരുതുന്നുണ്ടോ; 

(ബി)മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകുന്നതിനുള്ള റൂട്ട് നിശ്ചയിച്ചത് ആരായിരുന്നു; 

(സി)ഏതു തരത്തിലുള്ള വാഹനമാണ് പ്രസ്തുതപരിപാടിക്ക് മുഖ്യമന്ത്രി ഉപയോഗിച്ചിരുന്നതെന്ന് അറിയിക്കുമോ; 

(ഡി)അതീവസുരക്ഷ ലഭിക്കേണ്ട മുഖ്യമന്ത്രിയെപ്പോലുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ യോഗ്യമായ വാഹനമായിരുന്നോ അന്ന് ഉപയോഗിച്ചതെന്നു വ്യക്തമാക്കുമോ; 

(ഇ)പ്രസ്തുതവാഹനത്തില്‍ മുഖ്യമന്ത്രിക്കുവേണ്ടി നിയോഗിച്ച ഗണ്‍മാന്‍ ഉണ്ടായിരുന്നോ എന്നും, ഗണ്‍മാന്‍ വാഹനത്തില്‍ ഏതു സീറ്റിലായിരുന്നുവെന്നും വ്യക്തമാക്കുമോ; 

(എഫ്)ഇക്കാര്യത്തില്‍ പോലീസിന് എന്തെങ്കിലും വീഴ്ച പറ്റിയതായി കരുതുന്നുണ്ടോ; എങ്കില്‍ എന്തു നടപടി സ്വീകരിച്ചുവെന്നു വ്യക്തമാക്കുമോ?

2080

ഗവണ്‍മെന്‍റ് ചീഫ് വിപ്പ് തൊടുപുഴയില്‍ ആക്രമിക്കപ്പെട്ട സംഭവം 


ശ്രീ. എസ്. രാജേന്ദ്രന്‍

(എ)ഗവണ്‍മെന്‍റ് ചീഫ് വിപ്പിനെ തൊടുപുഴയില്‍ വാഹനം തടഞ്ഞുനിര്‍ത്തി ആക്രമിച്ച സംഭവം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി)എങ്കില്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിക്കാരാണ് ആക്രമണം നടത്തിയതെന്ന് വെളിപ്പെടുത്തുമോ; 

(സി)ആക്രമണവുമായി ബന്ധപ്പെട്ട് എത്രപേരെ അറസ്റ്റ് ചെയ്തുവെന്നും അവരുടെ പേരില്‍ ഏതെല്ലാം വകുപ്പുപ്രകാരമാണ് കേസെടുത്തതെന്നും തീയതി സഹിതം വെളിപ്പെടുത്തുമോ; ഇല്ലെങ്കില്‍ കേസെടുക്കാത്തതിനുള്ള കാരണം വ്യക്തമാക്കുമോ; 

(ഡി)പ്രസ്തുത ആക്രമണവുമായി ബന്ധപ്പെട്ട് അതേ പാര്‍ട്ടിയിലെ ഭാരവാഹികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അവരുടെ പേരും പാര്‍ട്ടി ഭാരവാഹിത്വവും വെളിപ്പെടുത്തുമോ; 

(ഇ)പ്രസ്തുത ആക്രമണവുമായി ബന്ധപ്പെട്ട് ഗവണ്‍മെന്‍റ് ചീഫ് വിപ്പ് പരാതി നല്‍കിയിട്ടുണ്ടോ; എങ്കില്‍ പരാതിയുടെ പകര്‍പ്പ് മേശപ്പുറത്തുവയ്ക്കുമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.