UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

1972

ജനമൈത്രി എക്സൈസ് 


ശ്രീ. ഷാഫി പറന്പില്
‍ ,, ഐ. സി. ബാലകൃഷ്ണന്
‍ ,, ജോസഫ് വാഴക്കന്‍ 
,, റ്റി. എന്‍. പ്രതാപന്‍ 


(എ)ജനമൈത്രി എക്സൈസ് രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയും വിശദമാക്കാമോ; 

(സി)വ്യാജമദ്യം തടയുവാനും മദ്യത്തിനെതിരെ ബോധവല്‍ക്കരണം നടത്തുവാനും എന്തൊക്കെ കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിശദമാക്കുമോ; 

(ഡി) ആരുടെ നേതൃത്വത്തിലാണ് ഇത് പ്രാവര്‍ത്തികമാക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം? 

1973

എക്സൈസ് സേനയ്ക്ക് പരിശീലനം 


ശ്രീ. വി. പി. സജീന്ദ്രന്‍
 ,, ബെന്നി ബെഹനാന്
‍ ,, കെ. ശിവദാസന്‍ നായര്
‍ ,, അന്‍വര്‍ സാദത്ത് 


(എ)എക്സൈസ് സേനയ്ക്ക് പരിശീലനം നല്‍കുന്നതിനുള്ള സംവിധാനം നിലവിലുണ്ടോ ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ ; 

(ബി)നിലവിലുള്ള എക്സൈസ് നിയമങ്ങളും ചട്ടങ്ങളും സംബന്ധിച്ച് ഉദേ്യാഗസ്ഥര്‍ക്ക് അവബോധം സൃഷ്ടിക്കുന്നതിനായി ഇന്‍സര്‍വ്വീസ് പരിശീലനം നല്‍കുന്നുണ്ടോ ;
 
(സി)എക്സൈസ് ഉദേ്യാഗസ്ഥരുടെ ഔദേ്യാഗിക കൃത്യനിര്‍വ്വഹണത്തില്‍ ഉണ്ടാകുന്ന വീഴ്ചകള്‍ നിരീക്ഷിക്കുന്നതിന് എെന്തങ്കിലും സംവിധാനം നിലവിലുണ്ടോ ; വിശദാംശങ്ങള്‍ എന്തെല്ലാം ;
 
(ഡി)എക്സൈസ് സേനയുടെ കൃത്യനിര്‍വ്വഹണം നിരീക്ഷിക്കുവാന്‍ ഉന്നതതല സമിതി രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമോ ?

1974

സമഗ്രമദ്യനയം 


ശ്രീ. വര്‍ക്കല കഹാര്
‍ ,, സി.പി. മുഹമ്മദ്
 ,, റ്റി.എന്‍. പ്രതാപന്‍ 
,, ലൂഡി ലൂയിസ് 


(എ)സമഗ്രമദ്യനയം രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുതനയത്തിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(സി)സംസ്ഥാനത്ത് മദ്യവര്‍ജ്ജനം നടപ്പിലാക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് നയത്തില്‍ ഉള്‍പ്പെടുത്തുവാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ; 

(ഡി)ഇതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?

1975

മദ്യത്തിന്‍റെ ഉപഭോഗം 


ശ്രീ. പി. എ. മാധവന്
‍ '' എ. റ്റി. ജോര്‍ജ്
 '' ഐ. സി. ബാലകൃഷ്ണന്‍
 '' പി. സി. വിഷ്ണുനാഥ് 


(എ)സംസ്ഥാനത്ത് മദ്യത്തിന്‍റെ ഉപഭോഗം കുറഞ്ഞിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;

(ബി)ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാമോ;

(സി)പ്രസ്തുത നേട്ടങ്ങള്‍ കൈവരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

1976

പുതിയ മദ്യഷോപ്പുകള്‍ തുടങ്ങുന്നത് സംബന്ധിച്ചുള്ള വ്യവസ്ഥകള്‍


ശ്രീ. പാലോട് രവി
 ,, അന്‍വര്‍ സാദത്ത്
 ,, വി. പി. സജീന്ദ്രന്
‍ ,, സണ്ണി ജോസഫ്


(എ)പുതിയ മദ്യഷോപ്പുകള്‍ തുടങ്ങുന്നത് സംബന്ധിച്ചുള്ള വ്യവസ്ഥകള്‍ എന്തൊക്കെയാണ്; വിശദമാക്കുമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എന്തെല്ലാം മാറ്റങ്ങള്‍ വരുത്തുകയുണ്ടായി; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഇതിനുള്ള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിയിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

1977

ബിവറേജസ് കോര്‍പ്പറേഷന്‍റെ പുതിയ വില്‍പ്പനശാലകള്‍ 


ശ്രീ. ജോസഫ് വാഴക്കന്
‍ ,, വി. റ്റി. ബല്‍റാം 
,, ഡൊമിനിക് പ്രസന്‍റേഷന്
‍ ,, ഷാഫി പറന്പില്‍ 

(എ)ബിവറേജസ് കോര്‍പ്പറേഷന്‍റെ പുതിയ വില്‍പ്പനശാലകള്‍ തുടങ്ങുന്നത് സംബന്ധിച്ച നയം വ്യക്തമാക്കുമോ ; 

(ബി)ഈ സര്‍ക്കാര്‍ പുതിയ വില്‍പ്പനശാലകള്‍ തുടങ്ങിയിട്ടുണ്ടോ ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ; 

(സി)മദ്യ ഉപഭോഗം കുറയ്ക്കുന്നതിന് ഈ നയം എത്രമാത്രം സഹായകരമാകും എന്നാണ് കരുതുന്നത് ? 

1978

ലഹരി മരുന്നുകളുടെ വ്യാപനം തടയല്‍


ശ്രീ. സി. മമ്മൂട്ടി
 ,, കെ. എം. ഷാജി
 ,, അബ്ദുറഹിമാന്‍ രണ്ടത്താണി 
,, എന്‍. ഷംസുദ്ദീന്‍ 


(എ) ലഹരി മരുന്നുകളുടെ വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനങ്ങളെന്തെല്ലാമെന്ന് വ്യക്തമാക്കുമോ; 

(ബി) വൈദ്യശുശ്രൂഷയ്ക്ക് അനിവാര്യമായ ചില മരുന്നുകള്‍ മയക്കുമരുന്നു മാഫിയ ദുരുപയോഗം ചെയ്യുന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ അത് ഫലപ്രദമായി തടയുന്നതിന് നടപടി സ്വീകരിക്കുമോ; 

(സി) ലഹരി മരുന്നു വ്യാപനം തടയാനും, അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരാനും പര്യാപ്തമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുമോ?

1979

മദ്യപാനത്തിനെതിരെ ബോധവല്‍ക്കരണം 


ശ്രീ. ചിറ്റയം ഗോപകുമാര്‍


(എ)മദ്യപാനത്തിനെതിരെയുള്ള ബോധവല്‍ക്കരണത്തിനായി വകുപ്പുതലത്തില്‍ എന്തെല്ലാം പരിപാടികളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് എന്നറിയിക്കുമോ; 

(ബി)ആയതിനുവേണ്ടി ഈ സര്‍ക്കാരിന്‍റെ കാലത്ത് എത്രതുക നാളിതുവരെ ചെലവഴിച്ചിട്ടുണ്ടെന്ന് സാന്പത്തികവാര്‍ഷികക്രമത്തില്‍ ഇനംതിരിച്ച് വ്യക്തമാക്കാമോ?

1980

ലഹരി പദാര്‍ത്ഥങ്ങളുടെ ദുരൂപയോഗം


ഡോ. കെ. ടി. ജലീല്‍ 


(എ)അനധികൃത ലഹരിപദാര്‍ത്ഥങ്ങളുടെ നിര്‍മ്മാണം, കടത്ത്, വിപണനം എന്നിവ സംബന്ധിച്ച് പൊതു ജനങ്ങളില്‍ നിന്ന് പരാതികളും രഹസ്യ വിവരങ്ങളും ഫോണ്‍കോള്‍ വഴി രഹസ്യമായി സ്വീകരിക്കുന്ന സംവിധാനം എല്ലാ ജില്ലകളിലും എക്സൈസ് വകുപ്പ് നടപ്പിലാക്കിയിട്ടുണ്ടോ; 

(ബി)എങ്കില്‍ ഏതെല്ലാം ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കി യിരിക്കുന്നത്;

(സി)ഓരോ ജില്ലയിലും ഈ സംവിധാനം വഴി എത്ര പരാതികള്‍ ലഭിച്ചു;

(ഡി) പ്രസ്തുത പരാതികളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ എത്ര എണ്ണത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചു; 

(ഇ)എത്ര പരാതികളില്‍ കേസ്സെടുത്തു; വ്യക്തമാക്കാമോ?

1981

ബിവറേജസ് കോര്‍പ്പറേഷന്‍റെ ലാഭം


ശ്രീ. എ. എ. അസീസ്


(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ബിവറേജസ് കോര്‍പ്പറേഷന് മദ്യവില്‍പന വഴി ഓരോ വര്‍ഷവും ലഭ്യമായ തുക എത്രയാണെന്ന് വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത വര്‍ഷങ്ങളില്‍ ബിവറേജസ് കോര്‍പ്പറേഷന്‍റെ ലാഭം എത്ര രൂപ വീതമാണ്; 

(സി)ലാഭത്തിന്‍റെ എത്ര ശതമാനമാണ് മദ്യാസക്തിക്കെതിരെയുള്ള ബോധവല്‍കരണത്തിനായി ബിവറേജസ് കോര്‍പ്പറേഷന്‍ ചെലവിടുന്നത്; 

(ഡി)പ്രസ്തുത വര്‍ഷങ്ങളില്‍ എത്ര രൂപ വീതം ബോധവല്‍കരണത്തിനായി ചെലവിട്ടുവെന്ന് വ്യക്തമാക്കുമോ?

1982

ബിവറേജസ് കോര്‍പ്പറേഷന്‍റെ മദ്യ വില്പന 


ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്
‍ ശ്രീമതി പി. അയിഷാ പോറ്റി
 ശ്രീ. ആര്‍. രാജേഷ്
 ,, ജെയിംസ് മാത്യൂ 


(എ)മദ്യ ഉപഭോഗം വര്‍ദ്ധിച്ചിട്ടും ബിവറേജസ് കോര്‍പ്പറേഷന്‍റെ വില്പനയില്‍ കുറവ് വന്നതിന്‍റെ കാരണം പരിശോധിച്ചിട്ടുണ്ടോ; 

(ബി)കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വര്‍ഷം ഇതിനകമുള്ള മദ്യ വില്പനയിലെ കുറവ് എത്ര കെയ്സ് മദ്യത്തിന്‍റേതാണ്; 

(സി)മദ്യത്തിന്‍റെ വില കൂട്ടിക്കൊടുത്തതും സ്വാഭാവിക വില്പന വര്‍ദ്ധനയും പരിഗണിച്ചുകൊണ്ട് തന്നാണ്ടില്‍ പ്രതീക്ഷിച്ച മദ്യ വില്പന എത്ര കോടിയുടേതായിരുന്നു. അതില്‍ എത്ര കോടി രൂപയുടെ കുറവുവരുമെന്ന് കണക്കാക്കുന്നു; 

(ഡി)ബിവറേജസ് കോര്‍പ്പറേഷന്‍ വഴിയുള്ള കഴിഞ്ഞ അഞ്ചുവര്‍ഷത്തെ വരുമാനത്തിന്‍റെ പ്രവണതയുടെ അടിസ്ഥാനത്തില്‍ തന്നാണ്ടില്‍ എത്ര കോടി അധിക വരുമാനം ലഭിക്കേണ്ടതായിട്ടുണ്ടെന്ന് കണക്കാക്കുന്നു; ഇതിനകം ആനുപാതിക വരുമാന വര്‍ദ്ധന ഉണ്ടായിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ; 

(ഇ)വ്യാജമദ്യ വര്‍ദ്ധനയാണ് വരുമാന നഷ്ടത്തിനിടയാക്കിയിട്ടുളളതെന്ന കാര്യം പരിഗണിച്ചിട്ടുണ്ടോ ?

1983

വ്യാജവാറ്റും അനധികൃത മദ്യവില്പനയും


ശ്രീ. എം. ചന്ദ്രന്‍
,, പി. റ്റി. എ. റഹീം 
,, പുരുഷന്‍ കടലുണ്ടി
 ,, കെ. കുഞ്ഞിരാമന്‍ (ഉദുമ) 


(എ) വ്യാജവാറ്റും സെക്കന്‍റ്സ് എന്ന പേരിലുള്ള അനധികൃത മദ്യവില്പനയും വ്യാപകമായിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി) മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം മദ്യവില്പനയില്‍ കുറവുണ്ടായതിന്‍റെ കാരണം ഇതു കൂടിയാണെന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ; 

(സി) വ്യാജവാറ്റും സെക്കന്‍റ്സ് വില്പനയും അനധികൃത സ്പിരിറ്റ് കടത്തും നിയന്ത്രിക്കാന്‍ ഫലപ്രദമായ നടപടികള്‍ ഇല്ലാത്തത് എന്തുകൊണ്ടാണ്; സര്‍ക്കാര്‍ സംവിധാനങ്ങളുടെ കെടുകാര്യസ്ഥത അവസാനിപ്പിക്കാമോ; 

(ഡി) അനധികൃത മദ്യവില്പനയിലൂടെ ടാക്സ് വെട്ടിപ്പ് നടത്തുന്ന ലോബിയും അവര്‍ വളര്‍ത്തിയെടുത്ത ഗുണ്ടാസംഘങ്ങളും എക്സൈസ് അധികൃതരും തമ്മിലുള്ള അവിശുദ്ധ ബന്ധവും ഉണ്ടാക്കുന്ന സാമൂഹ്യപ്രശ്നങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിന് തയ്യാറാകുമോ?

1984

വ്യാജമദ്യ ഒഴുക്ക് തടയുന്നതിന് അന്യസംസ്ഥാന സഹകരണം

ശ്രീ. കെ. സുരേഷ് കുറുപ്പ്


(എ)വ്യാജമദ്യ ഒഴുക്ക് തടയുന്നതിനും കുറ്റവാളികളെ കൈമാറുന്നതിനും എക്സൈസ് വകുപ്പും അയല്‍ സംസ്ഥാനങ്ങളിലെ എക്സൈസ് വകുപ്പും തമ്മില്‍ എന്തെങ്കിലും ധാരണകളോ കരാറുകളോ നിലവില്‍ വന്നിട്ടുണ്ടോ; 

(ബി)ഇല്ലെങ്കില്‍ ഇത് സംബന്ധിച്ച് ആലോചിക്കുന്നുണ്ടോ; വ്യക്തമാക്കാമോ?

1985

താമരശ്ശേരി കാരാടിയില്‍ പ്രവര്‍ത്തിക്കുന്ന ബാറിന് എതിരായ സമരം


ശ്രീ. വി.എം.ഉമ്മര്‍ മാസ്റ്റര്‍


(എ)കൊടുവളളി നിയോജക മണ്ധലത്തില്‍പ്പെട്ട താമരശ്ശേരി കാരാടിയില്‍ പ്രവര്‍ത്തിക്കുന്ന ബാറിന് എതിരായി നാട്ടുകാരും മദ്യനിരോധന സമിതി പ്രവര്‍ത്തകരുംനടത്തിക്കൊണ്ടിരിക്കുന്ന സമരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഇവിടെനിന്ന് ബാര്‍ മാറ്റി സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

1986

എക്സൈസ് വകുപ്പില്‍ ക്രൈം ബ്രാഞ്ച് വിഭാഗം 


ശ്രീ. പി. കെ. ഗുരുദാസന്‍


(എ)എക്സൈസ് വകുപ്പില്‍ ക്രൈം ബ്രാഞ്ച് വിഭാഗം ആരംഭിക്കുന്നതിന് കൈക്കൊണ്ട നടപടികള്‍ വിശദമാക്കുമോ; 

(ബി)ക്രൈം ബ്രാഞ്ച് വിഭാഗം രൂപീകരിക്കുന്പോള്‍ അതിന്‍റെ ഘടന സംബന്ധിച്ച വിവരം അറിയിക്കുമോ; ഇതിന്‍റെ ഭാഗമായി ഏതെല്ലാം തസ്തികകള്‍ പുതിയതായി രൂപീകരിക്കുമെന്നറിയിക്കാമോ?

1987

കേരള ടോഡി വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡ്


ശ്രീ.റ്റി.എ.അഹമ്മദ് കബീര്‍


(എ)കേരള ടോഡി വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡിന്‍റെ അംഗത്വപരിധിയില്‍ നീരകര്‍ഷകരെ കൂടി ഉള്‍പ്പടുത്തുന്നകാര്യം പരിഗണനയിലുണ്ടോ: 

(ബി)എങ്കില്‍ കേരള ടോഡി വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡിന്‍റെ പേര് മാറ്റുന്നകാര്യം പരിഗണിക്കുമോ?

1988

ബാലുശ്ശേരിയിലെ എക്സൈസ് കെട്ടിടനിര്‍മ്മാണം 


ശ്രീ. പുരുഷന്‍ കടലുണ്ടി 


(എ)ബാലുശ്ശേരിയില്‍ എക്സൈസ് സബ്ഇന്‍സ്പെക്ടര്‍ ഓഫീസ് കെട്ടിടം പണിയുന്നതിന് സര്‍ക്കാര്‍ ഭൂമി അനുവദിക്കുന്നതിനായി സമര്‍പ്പിച്ച നിവേദനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(ബി)ഇത് സംബന്ധിച്ച നടപടികളുടെ പുരോഗതി അറിയിക്കുമോ ? 

1989

വൈപ്പിന്‍ നിയോജകമണ്ധലത്തിലെ അനധികൃത മദ്യ മയക്കുമരുന്നു വില്‍പ്പനയും ഉപയോഗവും


ശ്രീ.എസ്. ശര്‍മ്മ


വൈപ്പിന്‍ നിയോജകമണ്ധലത്തില്‍ 2013 ജനുവരി മുതല്‍ ഡിസംബര്‍ 31 വരെയുളള കാലയളവില്‍ അനധികൃത മദ്യ-മയക്കുമരുന്ന് വില്‍പ്പനയും ഉപയോഗവും സംബന്ധിച്ച് എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നും സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്നും വ്യക്തമാക്കാമോ; കേസ്സുകള്‍ സംബന്ധിച്ച വിശദാംശം പഞ്ചായത്ത് തിരിച്ച് നല്‍കാമോ; മൊത്തം കേസ്സുകളില്‍ പോലീസ് വകുപ്പുമായി സഹകരിച്ച് നടപടി സ്വീകരിച്ച എത്ര കേസ്സുകളുണ്ടെന്നു വ്യക്തമാക്കുമോ

1990

അഴീക്കല്‍ പോര്‍ട്ടിലെ മാന്വല്‍ ഡ്രഡ്ജിംഗ്


ശ്രീ. ജെയിംസ് മാത്യു


(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം തുറമുഖവകുപ്പിന്‍റെ കീഴില്‍ 2013 മെയ് മാസം വരെ എത്ര സ്ഥലങ്ങളില്‍ മണലിന്‍റെ മാന്വല്‍ ഡ്രഡ്ജിംഗ് നടന്നിരുന്നു; ഇപ്പോള്‍ എത്രസ്ഥലത്ത് നടന്നുവരുന്നു; ഡ്രഡ്ജിംഗ് നടക്കുന്നില്ലെങ്കില്‍ പൂര്‍ണ്ണമായി നിലച്ചിട്ട് എത്ര കാലമായി; 

(ബി)123 വ്യക്തിഗത പെര്‍മിറ്റുകാര്‍ മണല്‍വ്യാപാരം നടത്തിയിരുന്ന 2004-05-ല്‍ ഡ്രഡ്ജിംഗുമായി ബന്ധപ്പെട്ട ഫീസിനത്തില്‍ അഴീക്കല്‍ പോര്‍ട്ടിന് ലഭിച്ച ആകെ വരുമാനം എത്ര; 

(സി)അഴീക്കല്‍ പോര്‍ട്ടിലെ മാന്വല്‍ ഡ്രഡ്ജിംഗില്‍നിന്ന് സഹകരണസംഘങ്ങളെ ഒഴിവാക്കി, ഡ്രഡ്ജിംഗ് കിറ്റ്കോയെ ഏല്‍പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; 

(ഡി)എങ്കില്‍ കാരണം വ്യക്തമാക്കാമോ; ഡ്രഡ്ജിംഗ് ഫീസ് എത്രയാണ് ഈടാക്കുന്നതെന്ന് വ്യക്തമാക്കുമോ?

1991

വിഴിഞ്ഞം തുറമുഖ പദ്ധതി 


ഡോ. ടി. എം. തോമസ് ഐസക് 


(എ)വിഴിഞ്ഞം തുറമുഖപദ്ധതിയുടെ ടെണ്ടറില്‍ അപാകതയുണ്ടെന്ന പരാതിയുണ്ടായിട്ടുണ്ടോ ; ഉന്നയിക്കപ്പെട്ട പരാതി എന്താണെന്ന് വിശദമാക്കാമോ ; പരാതി ഉന്നയിച്ചിരിക്കുന്നത് ആരാണ് ; പരാതിയെത്തുടര്‍ന്ന് ടെണ്ടര്‍ പരിഷ്ക്കരിച്ചിട്ടുണ്ടോ ; പരിഷ്ക്കരണം ഏതെല്ലാം നിലയിലാണെന്ന് വെളിപ്പെടുത്താമോ ; 

(ബി)നടത്തിപ്പിലെ പങ്കാളികളെ ക്ഷണിക്കുന്നതിനുള്ള ടെണ്ടറില്‍, പദ്ധതി തുക കണക്കാക്കിയിരിക്കുന്നത് എത്ര കോടിയാണ് ; ഇത് കുറച്ചിട്ടുണ്ടോ ; പദ്ധതിയുടെ മൊത്തം അടങ്കല്‍ എത്ര കോടിയാണ് ; ഏതെല്ലാം മാര്‍ഗ്ഗങ്ങളിലൂടെ പദ്ധതി തുക സമാഹരിക്കാനാണുദ്ദേശിക്കുന്നത് ; വിശദമാക്കാമോ ? 

1992

മറൈന്‍ ആംബുലന്‍സ്


ശ്രീ. എ. എം. ആരിഫ്


കടലില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി മറൈന്‍ ആംബുലന്‍സ് അനുവദിക്കുമെന്ന ബഡ്ജറ്റ് പ്രഖ്യാപന പ്രകാരം ഏതെല്ലാം പ്രദേശങ്ങളില്‍ മറൈന്‍ ആംബുലന്‍സ് അനുവദിച്ചു എന്ന് വ്യക്തമാക്കാമോ?

1993

മറൈന്‍ ആംബുലന്‍സ് പദ്ധതി 


ശ്രീ. വി. ശശി


(എ)2013-14 ലെ ബജറ്റില്‍ മറൈന്‍ ആംബുലന്‍സ് പദ്ധതിക്കായി എത്ര തുക വകകൊള്ളിച്ചിരുന്നുവെന്ന് വ്യക്തമാക്കാമോ; 

(ബി)നടപ്പുസാന്പത്തിക വര്‍ഷം പ്രസ്തുത പദ്ധതിയിന്‍കീഴില്‍ എത്ര ആംബുലന്‍സ് വാങ്ങിയെന്നും ഇവ എവിടെയൊക്കെ പ്രവര്‍ത്തിക്കുന്നുവെന്നും വ്യക്തമാക്കാമോ?

1994

ആലപ്പുഴ തുറമുഖ പുനര്‍നിര്‍മ്മാണം


ഡോ. ടി. എം. തോമസ് ഐസക്


(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആലപ്പുഴ തുറമുഖ പുനര്‍നിര്‍മ്മാണത്തിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അതിനായി എത്ര തുക ഇതുവരെ ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ; 

(ബി)തുറമുഖ വകുപ്പിന് ആലപ്പുഴ തുറമുഖത്ത് എത്ര സ്ഥാപനങ്ങളാണുള്ളത്; അവ ഏതെല്ലാമാണ്;

(സി)പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്തെങ്കിലും നടന്നിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാമാണ്; 

(ഡി)തുറമുഖ വകുപ്പിന്‍റെ ഏതെങ്കിലും കെട്ടിടങ്ങളില്‍ മറ്റേതെങ്കിലും സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; എങ്കില്‍ ഏതു സ്ഥാപനം; എന്തു കരാറിന്‍റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്; വിശദമാക്കുമോ; 

(ഇ)തുറമുഖത്തിനോട് ചേര്‍ന്ന് വകുപ്പിന്‍റെ ഏതെങ്കിലും കെട്ടിടങ്ങള്‍ പ്രവര്‍ത്തനരഹിതമായി കിടപ്പുണ്ടോ; അവ ഏതെല്ലാമാണ്; എന്തു പര്‍പ്പസിനുള്ളതാണെന്ന് അറിയിക്കുമോ; 

(എഫ്)ഹാര്‍ബര്‍ എന്‍ജിനിയറിംഗ് വകുപ്പിന്‍റെ നിര്‍ദ്ദേശപ്രകാരം എത്ര റോഡുകള്‍ നിര്‍മ്മിച്ചു; അവ ഏതെല്ലാമാണ്?

1995

കൊല്ലം പോര്‍ട്ടില്‍ പാസഞ്ചര്‍-കം-കണ്ടെയിനര്‍ ടെര്‍മിനല്‍ നിര്‍മ്മാണം


ശ്രീ. പി. കെ. ഗുരുദാസന്‍


(എ)കൊല്ലം പോര്‍ട്ടില്‍ പാസഞ്ചര്‍-കം-കണ്ടെയിനര്‍ ടെര്‍മിനല്‍ നിര്‍മ്മാണം ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ; 

(ബി)ഭരണാനുമതി ലഭിച്ചിട്ടും പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനുള്ള കാലതാമസം എന്താണെന്ന് വ്യക്തമാക്കുമോ; 

(സി)പ്രസ്തുത പദ്ധതി എന്ന് ആരംഭിക്കുമെന്നറിയിക്കാമോ?

1996

പുതിയങ്ങാടി ഫിഷിംഗ് ഹാര്‍ബര്‍ 


ശ്രീ. റ്റി. വി. രാജേഷ്


(എ)കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ധലത്തിലെ പുതിയങ്ങാടി ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കുന്നതിന് എത്ര രൂപയുടെ ഭരണാനുമതിയാണ് നല്‍കിയിട്ടുള്ളത്; എന്തൊക്കെ നടപടികളാണ് പ്രസ്തുത നിര്‍മ്മാണത്തിനായി ഇതുവരെ സ്വീകരിച്ചിട്ടുള്ളത്; 

(ബി)എത്ര രൂപ ഇതുവരെ ചെലവഴിച്ചു;

(സി)നിര്‍മ്മാണം ത്വരിതപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?

1997

കൊയിലാണ്ടി ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മാണം


ശ്രീ.കെ.ദാസന്


(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം കൊയിലാണ്ടി ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മാണത്തിനായി സ്വീകരിച്ച നടപടികള്‍ ഏതെല്ലാമെന്നും ചെലവഴിച്ച തുക എത്രയെന്നും വ്യക്തമാക്കാമോ; 

(ബി)ഈ പദ്ധതിയുടെ നടപടികള്‍ ഏത് ഘട്ടത്തിലാണ് എന്നും വ്യക്തമാക്കാമോ?

1998

അജാനൂരില്‍ മത്സ്യബന്ധന തുറമുഖം


 ശ്രീ. ഇ. ചന്ദ്രശേഖരന്‍


(എ) കാഞ്ഞങ്ങാട് മണ്ധലത്തിലെ അജാനൂരില്‍ മത്സ്യ ബന്ധന തുറമുഖം നിര്‍മ്മിക്കുന്നതിനുള്ള സര്‍വ്വേ നടപടികള്‍ ഏത് ഘട്ടത്തിലാണെന്നും എന്നത്തേക്ക് സര്‍വ്വേ പൂര്‍ത്തിയാകുമെന്നും വ്യക്തമാക്കുമോ; 

(ബി) എത്ര രൂപ സര്‍വ്വേക്ക് ചെലവു വരുമെന്നും ഇതുവരെ എത്ര രൂപ ചെലവായി എന്നും അറിയിക്കാമോ?

1999

മത്സ്യബന്ധനവും തുറമുഖവും വകുപ്പുകള്‍ ഭരണാനുമതി നല്‍കിയ കോഴിക്കോട് ജില്ലയിലെ പദ്ധതികള്


ശ്രീ. കെ. ദാസന്‍ 


(എ)2013-14 ബഡ്ജറ്റില്‍ ഫിഷറീസ്-തുറമുഖ വകുപ്പുകളില്‍ ഭരണാനുമതി നല്‍കി കോഴിക്കോട് ജില്ലയില്‍ നടപ്പാക്കാനുദ്ദേശിച്ച പദ്ധതികള്‍ ഏതെല്ലാം; ഓരോ പദ്ധതിയുടെയും ബഡ്ജറ്റ് വിഹിതം എത്ര; വിശദമായി വ്യക്തമാക്കാമോ; 

(ബി)പ്രസ്തുത പദ്ധതികളില്‍ ഏതെല്ലാം പദ്ധതികളുടെ പ്രവര്‍ത്തനം ആരംഭിച്ചു; ഏതെല്ലാം പൂര്‍ത്തിയായി; ഏതെല്ലാം നടപടികള്‍ തുടരുന്നു; വ്യക്തമാക്കാമോ?

2000

കൊയിലാണ്ടി നിയോജകമണ്ഡലത്തില്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികള്‍


ശ്രീ.കെ. ദാസന്‍


(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന കൊയിലാണ്ടി നിയോജകമണ്ധലത്തില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ ഏതെല്ലാം എന്നും ഓരോ പദ്ധതിക്കും നീക്കിവെച്ച തുക എത്രയെന്നും വ്യക്തമാക്കുമോ; 

(ബി)നടപ്പിലാക്കുന്ന പ്രസ്തുത പദ്ധതികളുടെ പുരോഗതി വിശദമാക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.