UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

2415


പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന മികവ് വിലയിരുത്താന്‍ റേറ്റിംഗ് 

ശ്രീ. ആര്‍. സെല്‍വരാജ് 
,, എ. പി. അബ്ദുള്ളക്കുട്ടി 
,, ഡൊമിനിക് പ്രസന്‍റേഷന്‍ 
,, പി. എ. മാധവന്‍ 

(എ)സംസ്ഥാനത്ത് പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന മികവ് വിലയിരുത്താന്‍ റേറ്റിംഗ് ഘടന നടപ്പിലാക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കുമോ; 

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തന രീതിയും വിശദ മാക്കുമോ; 

(സി)ഏതെല്ലാം ഏജന്‍സികളാണ് ഇതിനായി സഹകരിക്കുന്നത്; വിശദമാക്കുമോ; 

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ ?

2416


നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കാന്‍ പദ്ധതി 

ശ്രീ. കെ. ശിവദാസന്‍ നായര്‍ 
,, എ.പി. അബ്ദുള്ളക്കുട്ടി 
,, ബെന്നി ബെഹനാന്‍

(എ)സംസ്ഥാനത്ത് നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥപാനങ്ങളെ ലാഭത്തിലാക്കാന്‍ കര്‍മ്മപദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയും വിശദമാക്കുമോ;

(സി)പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും ഉല്‍പാദനത്തിനനുസരിച്ച് തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിനും എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ; 

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശം നല്‍കുമോ?

2417


പൊതുമേഖലാ സ്ഥാപനങ്ങളില്‍ എന്‍റര്‍പ്രൈസസ് റിസോഴ്സ് പ്ലാനിംഗ്

ശ്രീ. സണ്ണി ജോസഫ് 
,, എം. പി. വിന്‍സെന്‍റ് 
,, വര്‍ക്കല കഹാര്‍ 
,, സി. പി. മുഹമ്മദ്

(എ)പൊതുമേഖലാ സ്ഥാപനങ്ങളില്‍ എന്‍റര്‍പ്രൈസസ് റിസോഴ്സ് പ്ലാനിംഗ് നടപ്പിലാക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കുമോ; 

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയും എന്തെല്ലാമാണ്; വിശദാംശങ്ങള്‍ നല്‍കുമോ; 

(സി)ഏതെല്ലാം ഏജന്‍സികളാണ് ഇതിനായി സഹകരിക്കുന്നത്; വിശദമാക്കുമോ; 

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ?

2418


കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ വിപണി വിപുലീകരണം 

ശ്രീ. കെ. ശിവദാസന്‍ നായര്‍ 
,, കെ. മുരളീധരന്‍ 
,, തേറന്പില്‍ രാമകൃഷ്ണന്‍ 
,, റ്റി. എന്‍. പ്രതാപന്‍

(എ)സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുമായി ചേര്‍ന്ന് വിപണി വിപുലീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കുമോ; 

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയും എന്തൊക്കെയാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(സി)ഏതെല്ലാം ഏജന്‍സികളാണ് ഇതിനായി സഹകരിക്കുന്നത്; വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

2419


സംസ്ഥാനത്തെ ഓരോജില്ലയ്ക്കും ഗുണകരമാകുന്ന വ്യവസായങ്ങള്

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)സംസ്ഥാനത്തെ ഓരോ ജില്ലയിലും ഏതെല്ലാം വ്യവസായങ്ങള്‍ തുടങ്ങുന്നത് ഗുണകരമായിരിക്കുമെന്നതിനെപ്പറ്റി എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; 

(ബി)പ്രസ്തുത റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഓരോ ജില്ലയിലും ഏതെല്ലാം വ്യവസായങ്ങള്‍ തുടങ്ങാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ; 

(സി)ഇത്തരത്തിലുളള വ്യവസായങ്ങള്‍ തുടങ്ങുന്നവര്‍ക്ക് നല്കുന്ന സഹായങ്ങളും ഇവരുടെ ഉല്‍പന്നം വിപണനം ചെയ്യുന്നതിന് നല്കുന്ന സംവിധാനങ്ങളും എന്തെല്ലാമാണെന്ന് വിശദമാക്കുമോ?

2420


ചെറുകിട വ്യവസായങ്ങള്‍ക്ക് ഓണ്‍ലൈന്‍ ലൈസന്‍സ്

ശ്രീ. ലൂഡി ലൂയിസ് 
,, ജോസഫ് വാഴക്കന്‍ 
,, എ. റ്റി. ജോര്‍ജ് 
,, പി. എ. മാധവന്‍ 

(എ)സംസ്ഥാനത്ത് ചെറുകിട വ്യവസായങ്ങള്‍ക്ക് ഓണ്‍ലൈന്‍ ലൈസന്‍സ് ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ; 

(ബി) പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ നല്‍കുമോ; 

(സി)ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുക വഴി നിലവിലെ നിയമത്തില്‍ ഭേദഗതിക്കായി എന്തെല്ലാം നടപടി എടുത്തിട്ടുണ്ട്; വിശദമാക്കുമോ; 

(ഡി)ഏതെല്ലാം ഏജന്‍സികളാണ് ഇതിനായി സഹകരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

2421


കെ.എസ്.ഐ.ഡി.സി യുടെ നേതൃത്വത്തില്‍ ലൈഫ് സയന്‍സ് പാര്‍ക്ക്

ശ്രീ. ലൂഡി ലൂയിസ് 
,, ഹൈബി ഈഡന്‍ 
,, ഐ. സി. ബാലകൃഷ്ണന്‍ 
,, വി. പി. സജീന്ദ്രന്‍

(എ)സംസ്ഥാനത്ത് കെ.എസ്.ഐ.ഡി.സി യുടെ നേതൃത്വത്തില്‍ ലൈഫ് സയന്‍സ് പാര്‍ക്ക് സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ; 

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(സി)വൈദ്യ ഗവേഷണ രംഗത്തും മറ്റ് ജീവശാസ്ത്രമേഖലയിലും അവസരങ്ങള്‍ ഒരുക്കുവാന്‍ എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ; 

(ഡി)ഇത് യാഥാര്‍ത്ഥ്യമാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കുമോ?

2422


ഇന്‍ഡസ്ട്രിയല്‍ ഇക്കോളജി 

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍ 
,, പി. സി. ജോര്‍ജ് 
,, റോഷി അഗസ്റ്റിന്‍ 
ഡോ. എന്‍. ജയരാജ്

(എ)സംസ്ഥാനത്ത് ഇന്‍ഡസ്ട്രിയല്‍ ഇക്കോളജി രൂപപ്പെടുത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നയം വ്യക്തമാക്കുമോ ; 

(ബി)ഇതിനായി വ്യവസായ വകുപ്പ് എന്തെല്ലാം പദ്ധതികള്‍ ആവിഷ്ക്കരിച്ചു നടപ്പാക്കുമെന്ന് വെളിപ്പെടുത്തുമോ ?

2423


പരന്പരാഗതവ്യവസായങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു നടപടി 

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി 

(എ)സംസ്ഥാനത്തെ പരന്പരാഗതവ്യവസായങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു സ്വീകരിച്ച നടപടികളും പദ്ധതികളും എന്തെല്ലാമാണെന്നു വിശദമാക്കുമോ; 

(ബി)സര്‍ക്കാര്‍ നടപടികളുടെ ഭാഗമായി ഈ വ്യവസായമേഖലയില്‍ സഹായം ലഭിച്ച വ്യവസായങ്ങള്‍ ഏതെല്ലാമാണെന്ന് അറിയിക്കുമോ; 

(സി)കയര്‍, കശുവണ്ടി, ഖാദി, മുള എന്നീ വ്യവസായങ്ങളിലും കരകൌശലമേഖലയിലും നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ എന്തെല്ലാമാണെന്നു വ്യക്തമാക്കുമോ? 

2424


പുതിയ വ്യവസായ സംരംഭങ്ങളുടെ വിശദാംശങ്ങള്‍ 

ശ്രീ. കെ. രാധാകൃഷ്ണന്‍ 
,, ജെയിംസ് മാത്യു 
,, രാജു എബ്രഹാം 
ശ്രീമതി പി. അയിഷാ പോറ്റി 

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം സംസ്ഥാനത്ത് കൂടുതല്‍ വ്യവസായസംരംഭങ്ങള്‍ ആരംഭിക്കുന്നതിലേക്കായി സംഘടിപ്പിച്ച പരിപാടികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ; 

(ബി)സംസ്ഥാനത്ത് പുതിയ വ്യവസായ സംരംഭങ്ങളുമായി എത്തിയവരുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(സി)എത്ര തുകയ്ക്കുള്ള വ്യവസായ സംരംഭങ്ങളാണ് ഇവര്‍ ആരംഭിച്ചതെന്നും അതുവഴി എത്ര പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അറിയിക്കാമോ; 

(ഡി)പുതിയ വ്യവസായ സംരംഭകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഇതിലേക്കായി അനുവദിച്ച ആനുകൂല്യങ്ങളുടെയും മറ്റ് ഇളവുകളുടെയും വിശദാംശങ്ങള്‍ ലഭ്യമാക്കാമോ? 

2425


കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുമായി സഹകരിച്ച് പുതിയ പദ്ധതികള്‍

ശ്രീ. എം. എ. ബേബി 
,, എ. പ്രദീപ്കുമാര്‍ 
ഡോ. ടി. എം. തോമസ് ഐസക് 
ശ്രീ. എം. ചന്ദ്രന്‍ 

(എ)കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുമായി സഹകരിച്ച് പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചു നടത്തുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; 

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ;

(സി)മുന്‍ സര്‍ക്കാരിന്‍റെ കാലത്ത് ഇത്തരത്തില്‍ എത്ര സ്ഥാപനങ്ങള്‍ തുടങ്ങിയെന്നും അവയുടെ ഇപ്പോഴത്തെ സ്ഥിതിയെന്താണെന്നും വ്യക്തമാക്കുമോ; 

(ഡി)കേന്ദ്ര പ്രതിരോധ മന്ത്രാലയവുമായി യോജിച്ച് പുതുതായി എന്തെല്ലാം പ്രോജക്ടുകള്‍ തുടങ്ങാനാണ് ഇതിനകം തീരുമാനമായിട്ടുള്ളത്; ഇതിന്‍റെ വിശദാംശം വ്യക്തമാക്കുമോ; 

(ഇ)കഴിഞ്ഞ രണ്ടു വര്‍ഷമായി സംസ്ഥാനത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ നിക്ഷേപം എത്രയാണെന്നും നിക്ഷേപം കുറഞ്ഞുവെങ്കില്‍ അതിനുള്ള കാരണം എന്തെന്നും വ്യക്തമാക്കുമോ; 

(എഫ്)പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് പദ്ധതികള്‍ തുടങ്ങുന്നതില്‍ ഉണ്ടായ ധൈര്യം ഇപ്പോള്‍ ഇല്ലായെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നടത്തിയ പ്രസ്താവന സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതിന്‍റെ കാരണം വ്യക്തമാക്കുമോ?

2426


ഒറ്റപ്പാലത്ത് വ്യവസായ വികസന പദ്ധതികള്‍ 

ശ്രീ. എം. ഹംസ

(എ)സംസ്ഥാനത്തെ വ്യവസായ വളര്‍ച്ചയ്ക്കായി ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ; 

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പൂട്ടികിടക്കുകയായിരുന്ന എത്ര വ്യവസായ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുകയുണ്ടായി; വിശദാംശങ്ങള്‍ നല്‍കാമോ; 

(സി)1.7.2006 മുതല്‍ 31.3.2011 വരെയുള്ള കാലഘട്ടത്തില്‍ സംസ്ഥാനത്ത് എത്ര വ്യവസായശാലകള്‍ ആരംഭിച്ചു; 

(ഡി)പ്രസ്തുത കാലയളവില്‍ പൂട്ടിക്കിടക്കുകയായിരുന്ന എത്ര വ്യവസായസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചു; വിശദമായ ലിസ്റ്റ് നല്‍കാമോ; 

(ഇ)~ഒറ്റപ്പാലം അസംബ്ലി മണ്ധലത്തിന്‍റെ വ്യവസായവികസനത്തിനായി ഈ സര്‍ക്കാര്‍ എന്തെല്ലാം പ്രോജക്്ടുകള്‍ നടപ്പിലാക്കി എന്ന് വിശദീകരിക്കാമോ; 
(എഫ്)എത്ര തുകയുടെ വികസനമാണ് നടപ്പിലാക്കിവരുന്നതെന്ന് വ്യക്തമാക്കുമോ? 

2427


വ്യവസായ വികസനത്തിനുള്ള കേന്ദ്രസഹായം

ശ്രീ. എം. ഹംസ

(എ) സംസ്ഥാനത്തിന്‍റെ വ്യവസായ വികസനത്തിനായി 2012-2013 വര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാര്‍ എത്ര കോടി രൂപ അനുവദിച്ചു; 

(ബി) കേന്ദ്രധനസഹായം ഉപയോഗപ്പെടുത്തി എന്തെല്ലാം പദ്ധതികള്‍ നടപ്പിലാക്കി; ഓരോന്നിനും എത്ര തുക ചിലവഴിച്ചു; 

(സി) കേന്ദ്രധനസഹായത്തില്‍ ചിലവഴിക്കാത്ത തുക എത്ര; വിശദാംശം നല്‍കാമോ; 

(ഡി) ഇടത്തരം വന്‍കിട വ്യവസായങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ എത്ര തുക ധനസഹായം നല്‍കി; അതുപയോഗപ്പെടുത്തി എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്തി; വിശദാംശം നല്‍കാമോ; 

(ഇ) ഒരു തുകയും ചിലവഴിച്ചില്ലെങ്കില്‍ അതിന്‍റെ കാരണം വിശദീകരിക്കാമോ?

2428


പൊതുമേഖലാ വ്യവസായങ്ങള്‍

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

(എ)സംസ്ഥാനത്ത് ഇപ്പോള്‍ എത്ര പൊതുമേഖലാ വ്യവസായങ്ങള്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്നുണ്ട് ; അവയുടെ പേരുവിവരം ലഭ്യമാക്കാമോ ; 

(ബി)സംസ്ഥാനത്ത് ആകെ എത്ര വ്യവസായശാലകളാണ് പൊതു മേഖലയില്‍ സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് ; 

(സി)2011നു ശേഷം ഏതെങ്കിലും പുതിയ വ്യവസായശാലകള്‍ തുടങ്ങിയിട്ടുണ്ടോ; 

(ഡി)പൊതുമേഖലയില്‍ ഏതെങ്കിലും വ്യവസായശാലകള്‍ പുതുതായി തുടങ്ങുന്നതിന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ ; വിശദമാക്കുമോ ?

2429


വ്യവസായ വികസന അവലോകനം 

ശ്രീ. എ. എം. ആരിഫ്

(എ)വിവിധ വ്യവസായ മേഖലകളിലെ വികസന സാധ്യതകള്‍ അവലോകനം ചെയ്യാന്‍ ഏതെങ്കിലും പ്രൊഫഷണല്‍ ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ അതിന്‍റെ വിശദാംശം വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത ഏജന്‍സി എന്തെങ്കിലും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ ?

2430


ആദ്യവ്യവസായ ഗ്രാമ പ്രഖ്യാപനം 

ശ്രീ. ഡൊമിനിക് പ്രസന്‍റേഷന്‍ 
'' സണ്ണി ജോസഫ് 
'' എം. എ. വാഹീദ് 
'' അന്‍വര്‍ സാദത്ത്

(എ)സംസ്ഥാനത്ത് ആദ്യ വ്യവസായഗ്രാമ പ്രഖ്യാപനം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(സി)ഏതെല്ലാം ഏജന്‍സികളാണ് ഇതിനായി സഹകരിക്കുന്നത്; വിശദമാക്കാമോ; 

(ഡി)സംസ്ഥാനത്ത് അനുകൂലമായ സ്ഥലങ്ങളില്‍ ഇവ നടപ്പാക്കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം?

2431


എമേര്‍ജിംഗ് കേരളയില്‍ അവതരിപ്പിച്ച പദ്ധതികളിലെ തുടര്‍നടപടികള്‍ 

ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍ 
'' വി. റ്റി. ബല്‍റാം 
'' വി.ഡി. സതീശന്‍ 
'' എ.റ്റി. ജോര്‍ജ്

(എ)എമേര്‍ജിംഗ് കേരളയില്‍ അവതരിപ്പിച്ച പദ്ധതികളിന്‍ മേല്‍ എന്തെല്ലാം തുടര്‍നടപടികള്‍ എടുത്തിട്ടുണ്ട്; വിശദമാക്കുമോ; 

(ബി)എത്ര പദ്ധതികള്‍ക്ക് അന്തിമരൂപരേഖ തയ്യാറാക്കിയിട്ടുണ്ട്; വിശദമാക്കുമോ;

(സി)ഏതെല്ലാം മേഖലയിലെ പദ്ധതികള്‍ക്കാണ് നടത്തിപ്പിന് തീരുമാനമെടുത്തിട്ടുള്ളത്; വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ?

2432


എമര്‍ജിംഗ് കേരള 

ശ്രീ. പി. കെ. ഗുരുദാസന്‍ 
,, ബി. സത്യന്‍ 
,, കെ. സുരേഷ് കുറുപ്പ് 
,, കെ. വി. അബ്ദുള്‍ ഖാദര്‍ 

(എ)എമര്‍ജിംഗ് കേരളയുടെ ഫലമായി സംസ്ഥാനത്ത് എന്തെല്ലാം നേട്ടങ്ങള്‍ കൈവരിച്ചതായിട്ടാണ് സര്‍ക്കാര്‍ വിലയിരുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; 

(ബി)എമര്‍ജിംഗ് കേരളയുടെ ഉത്ഘാടനവേദി ഒരുക്കാന്‍ ഏല്പിച്ച സ്ഥാപനത്തിന്‍റെ ഉടമകളാരാണെന്ന് വ്യക്തമാക്കുമോ; 

(സി)ആഡംബര സംവിധാനമുള്ള ഹോട്ടലില്‍ ഏതെല്ലാം അധിക ക്രമീകരണങ്ങളാണ് ഉദ്ഘാടനവേളയില്‍ ക്രമീകരിച്ചതെന്ന് വ്യക്തമാക്കുമോ; 

(ഡി)എമര്‍ജിംഗ് കേരളയുടെ പരസ്യപ്രചാരണത്തിനായി കന്പനിയെ തെരഞ്ഞെടുത്തത് ഏത് മാര്‍ഗ്ഗത്തിലൂടെയാണെന്ന് വ്യക്തമാക്കുമോ; 

(ഇ)പരസ്യപ്രചാരണത്തിനായി ഏതെല്ലാം ഇനത്തിലാണ് തുക നല്‍കിയതെന്ന് വ്യക്തമാക്കുമോ;

2433


എമര്‍ജിംഗ് കേരള

ശ്രീ. കെ. വി. വിജയദാസ്

(എ) എമര്‍ജിംഗ് കേരള യുടെ ഭാഗമായി കേരളത്തില്‍ നാളിതുവരെ എത്ര പദ്ധതികള്‍ രജിസ്റ്റര്‍ ചെയ്തു ; രജിസ്റ്റര്‍ ചെയ്ത കന്പനികളുടെ വിശദാംശം നല്‍കുമോ ; 

(ബി)രജിസ്റ്റര്‍ ചെയ്ത പ്രോജക്ടുകളില്‍ പ്രവര്‍ത്തനം ആരംഭിച്ച വയുടെ വിവരം ജില്ലകള്‍ തിരിച്ച് വ്യക്തമാക്കുമോ ?

2434


മൊബിലിറ്റി ഹബ്ബുകള്‍

ശ്രീ. സി.ദിവാകരന്‍

ഏതെല്ലാം ജില്ലാതലസ്ഥാനങ്ങളിലാണ് വൈറ്റില മാതൃകയില്‍ മൊബിലിറ്റി ഹബ്ബുകള്‍ സ്ഥാപിച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ?

2435


എല്‍.എന്‍.ജി. ടെര്‍മിനലിന്‍റെ വാതക വിതരണം

ശ്രീ. ഇ.പി.ജയരാജന്‍ 
'' കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍) 
'' റ്റി.വി.രാജേഷ് 
'' കെ.ദാസന്‍

(എ)എല്‍.എന്‍.ജി. ടെര്‍മിനലിന്‍റെ സ്ഥാപിതശേഷി മുഴുവന്‍ ഉപയോഗപ്പെടുത്തി വാതകം വിതരണം ചെയ്താല്‍ എത്ര ലക്ഷം ടണ്‍ വാതകം വിതരണം ചെയ്യാന്‍ കഴിയുമെന്നും പ്രവര്‍ത്തനം തുടങ്ങിയ ടെര്‍മിനലിന്‍റെ എത്ര ശതമാനമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നതെന്നും വ്യക്തമാക്കുമോ; 

(ബി)ടെര്‍മിനലിന്‍റെ സ്ഥാപിതശേഷിക്കനുസൃതമായ വിതരണം നടത്തുന്നതിന് ഇപ്പോള്‍ നേരിടുന്ന തടസ്സങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ; 

(സി)മംഗലാപുരത്തേക്കും ബാഗ്ലൂരിലേക്കും സംസ്ഥാനത്തിന്‍റെ തെക്കന്‍ ജില്ലകളിലേക്കും പൈപ്പിടാനുളള ഗെയിലിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്തെല്ലാം തടസ്സങ്ങളാണ് ഇപ്പോള്‍ അനുഭവപ്പെടുന്നതെന്നും, ഈ തടസ്സങ്ങള്‍ നീക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കാമോ?

2436


ആറ്റിങ്ങല്‍ സ്റ്റീല്‍ എക്സറ്റന്‍ഷന്‍ സെന്‍റര്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടി

ശ്രീ. ബി. സത്യന്‍

(എ)ആറ്റിങ്ങലില്‍ പൂട്ടിക്കിടക്കുന്ന സ്റ്റീല്‍ എക്സ്റ്റന്‍ഷന്‍ സെന്‍റര്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടികള്‍ പരിഗണനയിലുണ്ടോ; 

(ബി)ഇത് തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിയ്ക്കുമോ;

(സി)ഈ സ്റ്റീല്‍ ഫാക്ടറി എന്ന് മുതലാണ് പ്രവര്‍ത്തനം നിലച്ചതെന്നും, എത്ര ഏക്കര്‍ സ്ഥലത്താണ് ഇത് പ്രവര്‍ത്തിച്ചിരുന്നതെന്നും വ്യക്തമാക്കാമോ; 

(ഡി)ഈ ഫാക്ടറിയുടെ ഉടമസ്ഥത ആരിലാണെന്നും ഈ സ്ഥലത്ത് പുതിയ വ്യവസായ സംരംഭത്തിന് സാദ്ധ്യതയുണ്ടോയെന്നും വിശദമാക്കാമോ?

2437


മംഗലപുരം വെയിലൂര്‍ വില്ലേജിലെ അനധികൃത മണല്‍ ഖനനം

ശ്രീ. വി.ശശി

(എ)മംഗലപുരം പഞ്ചായത്തിലെ വെയിലൂര്‍ വില്ലേജില്‍ പ്രവര്‍ത്തിക്കുന്ന ഇംഗ്ലീഷ് ഇന്ത്യ ക്ലേ ഫാക്ടറി നിയമാ നുസൃതമല്ലാതെ മണല്‍ ഖനനം നടത്തുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി)എങ്കില്‍ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധയില്‍പെട്ടിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; 

(സി)നിയമവിരുദ്ധഖനനം നടത്തുന്ന കന്പനിയുടെ പേരില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ? 

T.2438


കൊല്ലം ആസ്ഥാനമായി കാഷ്യൂ ബോര്‍ഡ് സ്ഥാപിക്കല്‍

ശ്രീ. പി. കെ. ഗുരുദാസന്‍

(എ)കൊല്ലം ആസ്ഥാനമായി കാഷ്യൂ ബോര്‍ഡ് സ്ഥാപിക്കുന്നതിന് കൈക്കൊണ്ട നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ ; 

(ബി)കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി കിട്ടാത്തതിനുള്ള കാരണം വ്യക്തമാക്കാമോ ;

(സി)പ്രസ്തുത വിഷയത്തിനായി സംസ്ഥാന ഗവണ്‍മെന്‍റ് കേന്ദ്ര ഗവണ്‍മെന്‍റിന് നല്കിയ കത്തുകളും ആയതിന് ലഭിച്ച മറുപടിയും സംബന്ധിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ ?

2439


താഴക്കര കൊച്ചാലുമൂട് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ഭൂമി 

ശ്രീ. ആര്‍. രാജേഷ്

(എ)മാവേലിക്കര മണ്ധലത്തില്‍ തഴക്കര പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന കൊച്ചാലുംമൂട് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ വ്യവസായ ആവശ്യത്തിന് സ്ഥലം ഏറ്റെടുത്ത ശേഷം ആരും വ്യവസായം ആരംഭിക്കാത്തത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി)വ്യവസായം ആരംഭിക്കാത്തവരില്‍ നിന്ന് സ്ഥലം തിരികെ ഏറ്റെടുക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; 

(സി)വ്യവസായം ആരംഭിക്കാത്ത വ്യക്തികളുടെ കണക്ക് ലഭ്യമാക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(ഡി)വ്യവസായം ആരംഭിക്കാതെ സ്ഥലം മറിച്ചുകൊടുത്ത വ്യക്തികളാരൊക്കെ; ഇത് നിയമാനുസൃതം ആണോ; ഇവരുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ? 

2440


റാന്നിയിലെ റബ്ബര്‍ പാര്‍ക്കിന്‍റെ നിര്‍മ്മാണം 

ശ്രീ. രാജു എബ്രഹാം

(എ)റാന്നിയില്‍ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ച കേരളത്തിലെ രണ്ടാമത്തെ റബ്ബര്‍ പാര്‍ക്കിന്‍റെ നിര്‍മ്മാണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; 

(ബി)റബ്ബര്‍ പാര്‍ക്കിന്‍റെ നിര്‍മ്മാണത്തിനായി എത്ര ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കാനായി ഉദ്ദേശിച്ചിരുന്നത്; ഇതിനായി പത്തനംതിട്ട ജില്ലാ കളക്ടര്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ; 

(സി)ഇതില്‍ അനുയോജ്യമായ സ്ഥലം ഏതെന്ന് നിശ്ചയിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ട് എന്ന് വിശദമാക്കാമോ; 

(ഡി)വ്യാവസായിക ഭൂപടത്തില്‍ ഇടമില്ലാതിരിക്കുന്ന റാന്നിക്കും പത്തനംതിട്ട ജില്ലയ്ക്കും ഗുണം ചെയ്യുന്ന ഈ പദ്ധതി നടപ്പിലാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?

2441


പെരുന്പാവൂരില്‍ ടിന്പര്‍സോണ്‍ 

ശ്രീ. സാജു പോള്‍ 

(എ)തടി വ്യവസായ കേന്ദ്രമായ പെരുന്പാവൂരില്‍ ടിന്പര്‍ സോണ്‍ അനുവദിക്കുന്നകാര്യം പരിഗണനയി ലുണ്ടോ ; 

(ബി)ഇതിന്‍റെ പ്രായോഗികത പരിശോധിക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ? 

2442


ആലപ്പുഴ ജില്ലയില്‍ ആരംഭിച്ച വ്യവസായ സംരംഭങ്ങള്‍

ശ്രീ. പി. തിലോത്തമന്‍

(എ)വ്യവസായ വകുപ്പിന്‍ കീഴില്‍ ആലപ്പുഴ ജില്ലയില്‍ ഈ സര്‍ക്കാരിന്‍റെ കാലയളവില്‍ ആരംഭിച്ച സംരംഭങ്ങള്‍ ഏതെല്ലാമാണെന്നും ഈ സംരംഭങ്ങള്‍ ഏതെല്ലാം മണ്ഡലങ്ങളിലാണെന്നും വ്യക്തമാക്കുമോ; ഇതിനുവേണ്ടി സര്‍ക്കാരിന്‍റെ മുതല്‍മുടക്ക് എത്രയാണെന്നും ഇതിലുടെ എത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു എന്നും വ്യക്തമാക്കുമോ; 

(ബി)വ്യവസായ വകുപ്പിന്‍റെ കീഴില്‍ ഈ സര്‍ക്കാരിന്‍റെ കാലയളവില്‍ സംസ്ഥാനത്ത് നടപ്പിലാക്കിയ പുതിയ പദ്ധതികള്‍ ഏതെല്ലാമെന്നും ഏതെല്ലാം ജില്ലകളിലാണെന്നും വ്യക്തമാക്കുമോ?

2443


ചേലക്കര മണ്ധലത്തിലെ വരവൂരില്‍ വ്യവസായ പാര്‍ക്ക് 

ശ്രീ. കെ. രാധാകൃഷ്ണന്‍

(എ)ചേലക്കര മണ്ധലത്തിലെ വരവൂരില്‍ വ്യവസായ പാര്‍ക്ക് ആരംഭിക്കന്നതിന് ഭൂമി വിലയ്ക്ക് വാങ്ങിയിട്ടുള്ളതായി അറിയുമോ; 

(ബി)എങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)വരവൂര്‍ വ്യവസായ പാര്‍ക്കില്‍ സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്ന വ്യവസായങ്ങളെ സംബന്ധിച്ച് പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടോ; 

(ഡി)എങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(ഇ)ഈ വ്യവസായ പാര്‍ക്കിനുവേണ്ടി നടപ്പ് സാന്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ തുകയെന്തെങ്കിലും വകയിരുത്തിയിട്ടുണ്ടോ; 

(എഫ്)എങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(ജി)നടപ്പ് സാന്പത്തിക വര്‍ഷത്തില്‍ ഈ വ്യവസായ പാര്‍ക്കിനുവേണ്ടി ബഡ്ജറ്റില്‍ തുക വകയിരുത്തിയിട്ടില്ലെ ങ്കില്‍ 2014-15 വര്‍ഷത്തെ ബഡ്ജറ്റില്‍ തുക വകയിരുത്തുവാന്‍ നടപടികള്‍ സ്വീകരിക്കുമോ ?

2444


കൊയിലാണ്ടി മണ്ധലത്തിലെ സിഡ്കോയുടെ പ്രവൃത്തികള്‍

ശ്രീ. കെ. ദാസന്‍

വ്യവസായ വകുപ്പിന് കീഴില്‍ സിഡ്കോ മുഖേനയും സിഡ്കോ ഏറ്റെടുത്ത് നടപ്പിലാക്കുന്നതുമായ കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ പ്രവൃത്തികള്‍ ഏതെല്ലാം എന്നും ഓരോ പദ്ധതി പ്രവൃത്തിയുടെയും പുരോഗതി/സ്ഥിതി എന്തെന്നും വിശദമായി വ്യക്തമാക്കാമോ?

2445


അയ്യന്പുഴ ഗ്രാമപഞ്ചായത്തിലെ വ്യവസായ പാര്‍ക്ക് 

ശ്രീ. ജോസ് തെറ്റയില്‍

(എ)അയ്യന്പുഴ ഗ്രാമപഞ്ചായത്തിലെ ചുള്ളി, ഒലീവ് മൌണ്ട്, താബോര്‍ മേഖലകളില്‍ വ്യവസായ പാര്‍ക്ക് സ്ഥാപിക്കുന്നതിനായി കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍ ജില്ലാ കളക്ടര്‍ക്ക് കത്ത് നല്കിയിട്ടുണ്ടോ; 

(ബി)പ്രസ്തുത കത്തിന്‍റെ അടിസ്ഥാനത്തില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ;

(സി)എങ്കില്‍ ഇതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ; 

(ഡി)ഇതുസംബന്ധമായി അയ്യന്പുഴ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. കെ. ഒ. വര്‍ഗീസ് മുഖ്യമന്ത്രിയ്ക്ക് സമര്‍പ്പിച്ച സമ്മതപത്രത്തില്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ സ്വീകരിച്ചിട്ടുള്ള നടപടി എന്തെന്ന് വ്യക്തമാക്കാമോ? 

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.