UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

2790

പട്ടികജാതിക്ഷേമപദ്ധതികള്‍ 


ശ്രീ. കെ. ദാസന്‍ 

(എ)കഴിഞ്ഞ മൂന്നുവര്‍ഷമായി പട്ടികജാതിക്ഷേമത്തിനായി നടപ്പിലാക്കിയ പദ്ധതികള്‍ ഏതെല്ലാം; ഓരോ പദ്ധതിക്കും അനുവദിച്ച തുക എത്ര; ഇതുവരെ ചെലവഴിച്ച തുക എത്ര; ഓരോ പദ്ധതിയുടെയും സ്ഥിതി, പുരോഗതി എന്നിവ ജില്ലാടിസ്ഥാനത്തില്‍ വിശദമായി വ്യക്തമാക്കുമോ; 

(ബി)പട്ടികജാതിക്ഷേമത്തിനായി കൊയിലാണ്ടി നിയോജകമണ്ധലത്തില്‍ നടപ്പാക്കുന്ന പദ്ധതികള്‍ ഏതെല്ലാം? 

2791

"സ്വയംപര്യാപ്ത പട്ടികജാതി ഗ്രാമങ്ങള്‍'-പദ്ധതിക്കു വകയിരുത്തിയ തുക 


ശ്രീ. വി. ശശി 

(എ)"സ്വയംപര്യാപ്ത പട്ടികജാതി ഗ്രാമങ്ങള്‍' എന്ന പദ്ധതിക്ക് 2012-13 വര്‍ഷം എത്ര തുക ബഡ്ജറ്റില്‍ വകയിരുത്തി; അതില്‍ എത്ര തുക ഏജന്‍സികള്‍ക്കു നല്‍കി; 

(ബി)ഇതിനായി പൂള്‍ഡ് ഫണ്ട്, കോര്‍പ്പസ് ഫണ്ട് എന്നിവയില്‍ ഏതില്‍നിന്നാണു തുക നീക്കിവെച്ചത്; നീക്കിവെച്ച തുക ഏജന്‍സികള്‍ക്കു നല്‍കാതെ ഏതെങ്കിലും പ്രത്യേക അക്കൌണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ടായിരുന്നോ; എങ്കില്‍, അതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
 
(സി)പ്രസ്തുത പദ്ധതിക്കായി 2013-14 വര്‍ഷത്തില്‍ എത്ര ലക്ഷം രൂപ ഏതു ഫണ്ടില്‍നിന്ന് അനുവദിച്ചുവെന്നു വ്യക്തമാക്കുമോ; ഓരോ ഏജന്‍സിക്കും എത്ര ലക്ഷം രൂപ വീതം അനുവദിച്ചു? 

2792

സ്വയം പര്യാപ്തഗ്രാമം പദ്ധതി-വികസന പ്രവര്‍ത്തനങ്ങള്‍


ശ്രീ.വി.ശശി.

(എ)സ്വയംപര്യാപ്ത ഗ്രാമം പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെട്ട പട്ടികജാതി സങ്കേതങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ എം.എല്‍.എ.മാര്‍ നിര്‍ദ്ദേശിച്ച ഏജന്‍സികള്‍ ഏതെല്ലാമാണ്; ഓരോ ഏജന്‍സിക്കും അനുവദിച്ച സങ്കേതങ്ങളുടെ എണ്ണവും അനുവദിച്ച തുകയും ജില്ല തിരിച്ച് വ്യക്തമാക്കുമോ; 

(ബി)സമഗ്ര വികസനം ലക്ഷ്യമാക്കി സങ്കേതങ്ങളില്‍ ഏറ്റെടുക്കാന്‍ അനുവാദം നല്‍കിയിട്ടുളള പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ; പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ ഏജന്‍സികള്‍ക്ക് ആവശ്യമായ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരും പ്രവര്‍ത്തി പരിചയവും ഉണ്ടോയെന്ന് വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ ഓരോ ഏജന്‍സികളുടെയും വിലയിരുത്തലുകളുടെ വിശദാംശം ലഭ്യമാക്കുമോ; 

(സി)ഏജന്‍സികള്‍ക്ക് അനുവദിക്കുന്ന തുക ചെലവഴിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുളള നിബന്ധനകള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;അത് പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്?

2793

സ്വയംപര്യാപ്ത പട്ടികജാതി സങ്കേതം 


ശ്രീ. രാജു എബ്രഹാം

(എ)പട്ടികജാതി കോളനികളുടെ വികസനത്തിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെ എന്ന് വിശദമാക്കാമോ; 

(ബി)സ്വയംപര്യാപ്ത പട്ടികജാതി സങ്കേതം എന്ന പദ്ധതിയിലുള്‍പ്പെടുത്തി പട്ടികജാതി സങ്കേതങ്ങളില്‍ എന്തൊക്കെ പദ്ധതികളാണ് നടപ്പാക്കുന്നത്; 

(സി)റാന്നി നിയോജകമണ്ഡലത്തില്‍ ഇതിനായി തെരഞ്ഞെടുത്ത കോളനികള്‍ ഏതൊക്കെയാണ്; 

(ഡി)ഓരോ കോളനികളിലും എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത്; 

(ഇ)കോളനികളെ തെരഞ്ഞെടുക്കുന്നതിനുള്ള അധികാരം ആര്‍ക്കാണ് നല്‍കിയിട്ടുള്ളത്?

2794

ഒറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ സ്വയംപര്യാപ്തഗ്രാമം പദ്ധതി 


ശ്രീ. ബി. സത്യന്‍ 

(എ)ഒറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ ഞായലില്‍ കോളനിയില്‍ സ്വയംപര്യാപ്തഗ്രാമം പദ്ധതിയിലുള്‍പ്പെടുത്തി നടന്നുവരുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏതുഘട്ടത്തിലാണെന്നു വിശദമാക്കുമോ; 

(ബി)നിര്‍മ്മാണപ്രവര്‍ത്തനം എന്നത്തേയ്ക്കു പൂര്‍ത്തിയാക്കാനാണു തീരുമാനിച്ചിട്ടുള്ളത്; 

(സി)ആകെ എന്തു തുകയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളാണ് ഞായലില്‍ കോളനിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്;
 
(ഡി)കരാറുകാരന് ഇതുവരെ എന്തു തുക കൈമാറിയിട്ടുണ്ടെന്നും, ഇനി ഏതെല്ലാം പണികളാണ് അവശേഷിക്കുന്നതെന്നും വ്യക്തമാക്കുമോ?

2795

പൂതുപ്പറന്പ് കോളനിയില്‍ സ്വയം പര്യാപ്ത ഗ്രാമം പദ്ധതി


ശ്രീ. വി. ചെന്താമരാക്ഷന്‍

(എ)നെന്മാറ നിയോജകമണ്ധലത്തിലെ കൊടുവായൂരില്‍ സ്വയം പര്യാപ്ത ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പൂതുപ്പറന്പ് കോളനിയില്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ; 

(ബി)പൂതുപ്പറന്പ് കോളനിയില്‍ എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുളളതെന്നും, പ്രസ്തുത പദ്ധതി എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും വിശദമാക്കുമോ?

2796

അംബേദ്കര്‍ ഭവന്‍ 


ശ്രീ. വി. പി. സജീന്ദ്രന്‍
 ,, ഐ. സി. ബാലകൃഷ്ണന്‍ 
,, ജോസഫ് വാഴക്കന്‍ ,, 
കെ. ശിവദാസന്‍ നായര്‍ 

(എ)അംബേദ്കര്‍ ഭവന്‍റെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചിട്ടുണ്ടോ ; 

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ ; 

(സി)പട്ടികജാതിക്കാരുടെ ക്ഷേമത്തിന് എന്തെല്ലാം കാര്യങ്ങളാണ് ഇവിടെ ഒരുക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ ; 

(ഡി)ഏതെല്ലാം ഏജന്‍സികളാണ് ഇതുമായി സഹകരിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ?

2797

പട്ടികജാതി കുടുംബങ്ങള്‍ക്ക് ഭവനനിര്‍മ്മാണ സഹായം


ശ്രീ. എളമരം കരീം

(എ)ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം പട്ടികജാതി കുടുംബങ്ങള്‍ എത്ര; അംഗങ്ങള്‍ എത്ര; ഇതില്‍ ഭവന രഹിതര്‍ എത്ര; 

(ബി)നിലവിലുള്ള സ്കീം പ്രകാരം വീട് വെയ്ക്കുന്നതിനും ഭൂമി നല്കുന്നതിനും നല്കിവരുന്ന സഹായം എത്ര; തുക വര്‍ദ്ധിപ്പിച്ചതിന് ശേഷം നാളിതുവരെ എത്രപേര്‍ക്ക് വീട് വെയ്ക്കാനും എത്ര പേര്‍ക്ക് ഭൂമി വാങ്ങാനും പണം അനുവദിക്കുകയുണ്ടായി; 

(സി)സഹായ തുക വര്‍ദ്ധിപ്പിച്ചതനുസരിച്ച് ബഡ്ജറ്റ് പ്രൊവിഷന്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ; 2013-14 ല്‍ എത്ര പേര്‍ക്ക് വീട് വെയ്ക്കാനും ഭൂമി വാങ്ങാനും സഹായം നല്കാനുമുള്ള പണം ബഡ്ജറ്റില്‍ വകയിരുത്തപ്പെട്ടിട്ടുണ്ട്; അത് ഓരോന്നും എത്ര പേര്‍ക്ക് നല്‍കുകയുണ്ടായി; ഇതിനായി അപേക്ഷിച്ചവര്‍ എത്ര വീതമായിരുന്നു?

2798

വ്യക്തിഗത സ്വയം തൊഴില്‍ സഹായപദ്ധതി 


ശ്രീമതി ഗീതാ ഗോപി

(എ)പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് വ്യക്തിഗത സ്വയം തൊഴില്‍ സഹായപദ്ധതി പ്രകാരം നല്‍കുന്ന സാന്പത്തിക സഹായങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ; 

(ബി)വായ്പാസംബന്ധമായി അനുവദിക്കാവുന്ന ഇളവുകള്‍ എന്തെല്ലാമെന്ന് അറിയിക്കുമോ;

(സി)വായ്പാ കുടിശ്ശികക്ക് മേല്‍ നല്കി വരുന്ന പരമാവധി ഇളവുകള്‍ എന്തൊക്കെയെന്ന് അറിയിക്കുമോ? 

2799

പട്ടികജാതിക്ഷേമവകുപ്പ് മുഖേന വയനാട് ജില്ലയില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ 


ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍ 

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പട്ടികജാതിക്ഷേമവകുപ്പ് മുഖേന വയനാട് ജില്ലയില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ ; 

(ബി)നടപ്പ് വര്‍ഷം പ്രസ്തുത വകുപ്പുമുഖേന കല്‍പ്പറ്റ നിയോജകമണ്ധലത്തില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ ഇനം തിരിച്ച് വിശദമാക്കുമോ ;
 
(സി)പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ച തുക എത്രയെന്ന് വ്യക്തമാക്കുമോ ? 

2800

ഭരണിക്കാവ്, മുതുകുളം ബ്ലോക്കില്‍ പട്ടികജാതി കോളനികളുടെ അടിസ്ഥാന സൌകര്യവികസനം 


ശ്രീ. സി. കെ. സദാശിവന്‍

(എ)പട്ടികജാതി കോളനികളുടെ അടിസ്ഥാന സൌകര്യ വികസനത്തിനായി ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഏതൊക്കെ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ; 

(ബി)കായംകുളം മണ്ധലത്തില്‍ ഭരണിക്കാവ്, മുതുകുളം ബ്ലോക്കുകളില്‍ ആവിഷ്കരിച്ചിട്ടുള്ള പദ്ധതികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
 
(സി)2011-12, 2012-13-ല്‍ ടി ബ്ലോക്കുകളില്‍ അനുവദിച്ചിട്ടുള്ള വ്യക്തിഗത ആനുകൂല്യങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

2801

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ് 


ശ്രീ. വി. പി. സജീന്ദ്രന്‍ 
'' ഐ. സി. ബാലകൃഷ്ണന്‍ 
'' കെ. മുരളീധരന്‍ 
'' വി. ഡി. സതീശന്‍

(എ)പ്രൊഫഷണല്‍ കോഴ്സുകളില്‍ മെറിറ്റില്‍ പ്രവേശനം നേടി പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ് നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ; 

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(സി)എന്തെല്ലാം കേന്ദ്രസഹായമാണ് ഇതിന് ലഭിക്കുന്നതെന്ന് വിശദമാക്കുമോ;

(ഡി)ഇതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?

2802

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക സ്കോളര്‍ഷിപ്പ്


 ശ്രീ. വി. പി. സജീന്ദ്രന്‍ 
,, ഐ. സി. ബാലകൃഷ്ണന്‍ 
,, സണ്ണി ജോസഫ് 
,, റ്റി. എന്‍. പ്രതാപന്‍ 

(എ) 9, 10 ക്ലാസ്സുകളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പുതുതായി ഏര്‍പ്പെടുത്തിയ പ്രതേ്യക സ്കോളര്‍ഷിപ്പ് പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കാമോ; 

(ബി) ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; 

(സി) എന്തെല്ലാം കേന്ദ്ര സഹായമാണ് ഇതിന് ലഭിക്കുന്നത്; വിശദമാക്കുമോ; 

(ഡി) ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

2803

പട്ടികജാതി വികസന വകുപ്പിനു കീഴില്‍ സിവില്‍ സര്‍വ്വീസ് പരീക്ഷ പരിശീലനകേന്ദ്രം 


ശ്രീ. ഐ. സി. ബാലകൃഷ്ണന്‍ 
,, വി. പി. സജീന്ദ്രന്‍ 
,, വര്‍ക്കല കഹാര്‍ 
,, എം. പി. വിന്‍സെന്‍റ്

(എ)പട്ടികജാതി വികസന വകുപ്പിന്‍റെ കീഴില്‍ സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനകേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ; 

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; 

(സി)എന്തെല്ലാം കേന്ദ്ര സഹായമാണ് ഇതിന് ലഭിക്കുന്നതെന്ന് വിശദമാക്കുമോ; 

(ഡി)ഇതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

2804

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ജിനീയറിംഗ് -മെഡിക്കല്‍ പ്രവേശനപ്പരീക്ഷാ പരിശീലനം 


ശ്രീ. രാജു എബ്രഹാം

(എ)പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ജിനീയറിംഗ് -മെഡിക്കല്‍ പ്രവേശനപ്പരീക്ഷാ പരിശീലനത്തിന് എന്തൊ ക്കെ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്; വിശദമാക്കാമോ; ഇതിനായി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ഥാപനങ്ങള്‍കേന്ദ്രീകരിച്ച് പരിശീലനം സംഘടിപ്പിക്കുന്നതിന് തയ്യാറാകുമോ; 

(ബി)പ്രസ്തുത വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിന് നിലവില്‍ എന്തൊക്കെ പദ്ധതികളാണ് നടപ്പാക്കിവരുന്നത്? 

2805

പട്ടികജാതി ഹോസ്റ്റലുകളുടെ നവീകരണം


ശ്രീ. എ. കെ. ബാലന്‍

(എ)പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഹോസ്റ്റലുകളിലെ ദുരിതപൂര്‍ണ്ണ ജീവിതം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)"റൈറ്റ്സ്' എന്ന സംഘടനയുടെ പഠന റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയിട്ടുണ്ടോ; ആയതിന്‍റെ കോപ്പി ലഭ്യമാക്കുമോ;

(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പ്രസ്തുത ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥികളുടെ മെസ് അലവന്‍സ് വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര രൂപയായാണ് വര്‍ദ്ധിപ്പിച്ചത്; 

(ഡി) "റൈറ്റ്സ്'ന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ നല്‍കുമോ?

2806

സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളിലെ എസ്. സി/എസ്.ടി വിദ്യാര്‍ത്ഥികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ 


ശ്രീ. കെ. രാധാകൃഷ്ണന്‍

(എ)പ്രവേശനപ്പരീക്ഷാ കമ്മീഷണര്‍ ശുപാര്‍ശ ചെയ്ത പട്ടികയില്‍ നിന്ന് സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളില്‍ പ്രവേശനം നേടുന്ന എസ്. സി/എസ്. ടി വിഭാഗത്തിലെ കുട്ടികള്‍ക്ക് ഇതേ രീതിയില്‍ മറ്റ് കോളജുകളില്‍ പ്രവേശനം നേടുന്നവര്‍ക്ക് ലഭിക്കുന്ന വിദ്യാഭ്യാസാനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)എങ്കില്‍ അതിനുള്ള കാരണങ്ങള്‍ പറയാമോ; 

(സി)പ്രവേശനപ്പരീക്ഷാ കമ്മീഷണര്‍ ശുപാര്‍ശ ചെയ്തു പ്രവേശനം നേടുന്ന എല്ലാ എസ്. സി/എസ്.ടി വിഭാഗം കുട്ടികള്‍ക്കും ഒരു പോലെ വിദ്യാഭ്യാസാനുകൂല്യങ്ങള്‍ ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ?

2807

പാലക്കാട്ജില്ലയിലെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്റ്റൈപ്പന്‍റും, ലംപ്സംഗ്രാന്‍റും 


ശ്രീ. വി. ചെന്താമരാക്ഷന്‍

(എ)പാലക്കാട് ജില്ലയിലെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റൈപ്പന്‍റും, ലംപ്സം ഗ്രാന്‍റും യഥാസമയം ലഭിക്കുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)യഥാസമയം സ്റ്റൈപ്പന്‍റും, ലംപ്സംഗ്രാന്‍റും ലഭിക്കാത്തതു കാരണം എത്ര വിദ്യാര്‍ത്ഥികളാണ് പഠനം നിര്‍ത്തിയിട്ടുള്ളത് എന്ന് വിശദമാക്കാമോ; 

(സി)പാരലല്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ എത്ര വര്‍ഷത്തെ ഗ്രാന്‍റാണ് അനുവദിക്കുവാനുളളത്. വിശദാംശം നല്‍കുമോ; 

(ഡി)ഇത്തരത്തിലുള്ള ഗ്രാന്‍റുകള്‍ യഥാസമയം വിതരണം നടത്താന്‍ കഴിയാത്തതിന്‍റെ കാരണം വിശദമാക്കുമോ?

2808

മൂന്നാര്‍, മറയൂര്‍ എന്നിവിടങ്ങളില്‍ പോസ്റ്റ്മെട്രിക് ഹോസ്റ്റല്‍


ശ്രീ. എസ്. രാജേന്ദ്രന്‍

(എ)മൂന്നാര്‍, മറയൂര്‍ എന്നിവിടങ്ങളില്‍ പെണ്‍കുട്ടികള്‍ക്കും, ആണ്‍കുട്ടികള്‍ക്കും വേണ്ടി പോസ്റ്റ്മെട്രിക് ഹോസ്റ്റല്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; 

(ബി)എങ്കില്‍ എന്ത് നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്; 

(സി)ഇല്ലെങ്കില്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ?

2809

പട്ടികജാതി വിഭാഗക്കാരുടെ വായ്പാ കുടിശ്ശിക ഏറ്റെടുക്കുന്ന നടപടി


 ശ്രീ. എ. കെ. ബാലന്‍

(എ) പട്ടികജാതി വിഭാഗക്കാര്‍ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും എടുത്തിട്ടുള്ള വായ്പാ കുടിശ്ശിക ഏറ്റെടുക്കുന്നതിന് കഴിഞ്ഞ ഗവണ്‍മെന്‍റ് എത്ര രൂപയാണ് അനുവദിച്ചിരുന്നത്; അതില്‍ എത്ര രൂപ ചെലവഴിച്ചു; 

(ബി) ഈ ഗവണ്‍മെന്‍റ് പ്രസ്തുത വായ്പാ കുടിശ്ശിക ഏറ്റെടുക്കുന്നതിന്‍റെ പരിധി വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര രൂപയായാണ് വര്‍ദ്ധിപ്പിച്ചത്; ഉത്തരവിന്‍റെ കോപ്പി ലഭ്യമാക്കുമോ; ഇതിനായി എത്ര രൂപയാണ് നീക്കിവച്ചിട്ടുള്ളത്; എത്ര പേര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്; 

(സി) വായ്പാ കുടിശ്ശിക ഏറ്റെടുക്കുന്നതിന്‍റെ പരിധി ഒരു ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ; 

(ഡി) 2006 മാര്‍ച്ച് 31 ന് ശേഷം തിരിച്ചടവ് കാലാവധി കഴിഞ്ഞവരെയും ഈ ആനുകൂല്യത്തിന് പരിഗണിക്കുമോ; 

(ഇ) ഈ പദ്ധതി നടപ്പാക്കുന്നതിന് ഏത് സ്ഥാപനത്തെയാണ് നോഡല്‍ ഏജന്‍സിയായി നിശ്ചയിച്ചിട്ടുള്ളത്?

2810

പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ചികിത്സാ ധനസഹായം 


ശ്രീ. സി. കെ. സദാശിവന്‍

(എ)പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ചികിത്സാധനസഹായം അനുവദിച്ചിട്ടും തുക വിതരണം ചെയ്യുന്നതിലുള്ള കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)എങ്കില്‍ അനുവദിച്ചിട്ടുള്ള തുക കാലതാമസമില്ലാതെ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

2811

കാസര്‍ഗോഡ് ജില്ലയിലെ പട്ടികജാതി വിഭാഗക്കാര്‍ക്ക് ചികിത്സാസഹായം 


ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍) 

ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം കാസര്‍ഗോഡ് ജില്ലയില്‍ പട്ടികജാതി വിഭാഗക്കാര്‍ക്ക് എത്ര കോടി രൂപയുടെ ചികിത്സാസഹായം അനുവദിച്ചിട്ടുണ്ടെന്നും, എത്രപേര്‍ക്ക് ചികിത്സാസഹായം ലഭിച്ചിട്ടുണ്ടെന്നുമുള്ള വിവരം മണ്ധലം തിരിച്ചു വ്യക്തമാക്കുമോ? 

2812

പട്ടികജാതി ജനവിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ 


ശ്രീ. കെ. രാധാകൃഷ്ണന്‍ 

(എ)പട്ടികജാതി ജനവിഭാഗങ്ങള്‍ക്കെതിരായുളള അതിക്രമങ്ങള്‍ തടയുന്നതിന് നിലവിലുളള നിയമങ്ങള്‍ എന്തെല്ലാമാണെന്ന് പറയാമോ; 

(ബി)ഈ നിയമങ്ങള്‍ പാലിക്കപ്പെടുന്നുവെന്നുറപ്പുവരുത്തുവാനും അവ നടപ്പിലാക്കുന്നത് നിരീക്ഷിക്കുവാനും സ്വീകരിച്ചിട്ടുളള നടപടികള്‍ വ്യക്തമാക്കാമോ; 

(സി)സംസ്ഥാന-ജില്ലാ തലത്തില്‍ രൂപീകരിച്ചിട്ടുളള മോണിട്ടറിംഗ് കമ്മിറ്റികള്‍ ഇതുവരെ എത്ര തവണ യോഗം ചേര്‍ന്നിട്ടുണ്ടെന്നറിയിക്കാമോ; 

(ഡി)സംസ്ഥാനതല മോണിട്ടറിംഗ് കമ്മിറ്റി ഈ വിഷയത്തെ സംബന്ധിച്ച് തയ്യാറാക്കിയിട്ടുളള റിപ്പോര്‍ട്ടുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കാമോ?

2813

പട്ടികജാതി പെണ്‍കുട്ടികളുടെ വിവാഹത്തിന് ധനസഹായം 


ശ്രീ. കെ. കെ. ജയചന്ദ്രന്‍

(എ)പട്ടികജാതി പെണ്‍കുട്ടികളുടെ വിവാഹത്തിന് ധനസഹായം നല്‍കിവരുന്നുണ്ടോ; എങ്കില്‍ ധനസഹായം നല്‍കുന്നതിനുള്ള മാനദണ്ധങ്ങള്‍ എന്തെന്ന് വിശദമാക്കുമോ; 

(ബി)2013 നവംബര്‍ 30 വരെ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്; ഇവയില്‍ എത്ര പേര്‍ക്ക് ധനസഹായം നല്‍കിയിട്ടുണ്ട്; 

(സി)വിവാഹധനസഹായം യഥാസമയം അനുവദിക്കാത്ത വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അര്‍ഹതപ്പെട്ടവര്‍ക്ക് യഥാസമയം സഹായം അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ? 

2814

പട്ടികജാതി വിഭാഗക്കാരുടെ ലിസ്റ്റു വിപൂലീകരണം


ശ്രീ. ഇ. പി. ജയരാജന്‍

(എ)2011 ജനുവരിയില്‍ സംസ്ഥാനത്തെ പട്ടികജാതി വിഭാഗക്കാരുടെ ലിസ്റ്റില്‍ ആകെ എത്ര വിഭാഗങ്ങള്‍ ഉള്‍പ്പെട്ടിരുന്നുവെന്നും ഏതെല്ലാമെന്നും വ്യക്തമാക്കുമോ; 

(ബി)2011 ജൂണ്‍ മാസത്തിനുശേഷം നാളിതുവരെയായി ഏതെങ്കിലും പുതിയ വിഭാഗങ്ങളെ പട്ടിക ജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയോ ലിസ്റ്റില്‍ നിന്നും ഏതെങ്കിലും വിഭാഗത്തെ ഒഴിവാക്കുകയോ ചെയ്തിട്ടുണ്ടോ; 

(സി)ഏതെങ്കിലും വിഭാഗങ്ങളെ പുതുതായി പട്ടിക ജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്താമെന്നു പ്രഖ്യാപിക്കുകയോ ഉറപ്പ് നല്‍കുകയോ ചെയ്തിട്ടുണ്ടോ; 

(ഡി)ഏതെല്ലാം വിഭാഗങ്ങള്‍ക്കാണ് ഉറപ്പ് നല്‍കിയിട്ടുള്ളത്;

(ഇ)ഈ വിഭാഗങ്ങളെ പട്ടിക ജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുവാന്‍ എന്തു നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദീകരിക്കാമോ?

2815

പിന്നോക്കവികസന വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ 

ശ്രീ. എ. കെ. ബാലന്‍

(എ)പിന്നോക്കവികസന വകുപ്പിന് 2013-14 സാന്പത്തിക വര്‍ഷത്തില്‍ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി എത്ര രൂപയാണ് അനുവദിച്ചിട്ടുള്ളത്; 

(ബി)എത്ര രൂപ ഇതുവരെ ചെലവഴിച്ചു; ഏതെല്ലാം പ്രവര്‍ത്തനങ്ങള്‍ക്കാണ് ചെലവഴിച്ചത്;

(സി)വകുപ്പിന് എത്ര തസ്തികകളും എത്ര ഓഫീസുകളുമാണ് അനുവദിച്ചിട്ടുള്ളത്; ഏതെല്ലാമാണവ; 

(ഡി)അനുവദിച്ച തസ്തികകളില്‍ നിയമനം നടത്തിയിട്ടുണ്ടോ; എങ്കില്‍ സ്ഥിര നിയമനം, ഡെപ്യൂട്ടേഷന്‍, താല്‍ക്കാലിക നിയമനം ഇവ തിരിച്ച് വ്യക്തമാക്കുമോ; 

(ഇ)പട്ടികജാതി ക്ഷേമ വകുപ്പ് ഉള്‍പ്പെടെ മറ്റ് ഏതെങ്കിലും വകുപ്പില്‍ നിന്ന് ജീവനക്കാരെ പുനര്‍വിന്യസിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടോ; 

(എഫ്)എങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; അനുവദിച്ച എല്ലാ ഓഫീസുകളും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്നത്തേക്ക് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് വ്യക്തമാക്കുമോ; 

(ജി)പുതിയ സാന്പത്തിക വര്‍ഷത്തില്‍ എന്തെല്ലാം പദ്ധതികള്‍ നടപ്പിലാക്കാനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

2816

പിന്നോക്ക വിഭാഗ നിയമ ബിരുദധാരികള്‍ക്കുള്ള ധനസഹായം 


ശ്രീ. വി. പി. സജീന്ദ്രന്‍ 
,, ഐ. സി. ബാലകൃഷ്ണന്‍ 
,, ബെന്നി ബെഹനാന്‍ ,, കെ. അച്ചുതന്‍ 

(എ) പിന്നോക്ക വിഭാഗത്തിലെ നിയമബിരുദധാരികള്‍ക്ക് ധനസഹായം നല്‍കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി) പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി) എന്തെല്ലാം ധനസഹായങ്ങളാണ് പദ്ധതി വഴി ലഭിക്കുന്നത്; വിശദമാക്കുമോ; 

(ഡി) പദ്ധതി നടത്തിപ്പിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

T2817

പ്രൊഫഷണല്‍ കോഴ്സുകളില്‍ സംവരണാനുകൂല്യത്തിനുള്ള വരുമാന പരിധി 


ശ്രീ. പി. ശ്രീരാമകൃഷ്ണന്‍ 

(എ)പ്രൊഫഷണല്‍ കോഴ്സുകളില്‍ പിന്നോക്ക വിഭാഗക്കാരായ കുട്ടികള്‍ക്ക് സംവരണാനുകൂല്യത്തിനായുള്ള വരുമാനപരിധി ആറ് ലക്ഷമാക്കി ഉയര്‍ത്തുന്നതിന് മന്ത്രിസഭാ തീരുമാനമെടുത്തിട്ടുണ്ടോ ; 

(ബി)എങ്കില്‍ ആയതിന്‍റെ ഉത്തരവ് ഇറങ്ങിയിട്ടുണ്ടോ ; 

(സി)ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ ? 

T2818

ക്രീമിലെയര്‍ പരിധി ഉയര്‍ത്തിക്കൊണ്ടുള്ള തീരുമാനം 

ശ്രീ. സി. മോയിന്‍കുട്ടി

(എ)ക്രീമിലെയര്‍ പരിധി ഉയര്‍ത്തിക്കൊണ്ടുള്ള തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ ; എങ്കില്‍ എന്നാണ് തീരുമാനം കൈക്കൊണ്ടത് ; പരിധി ഉയര്‍ത്തിയതു സംബന്ധിച്ച വിശദ വിവരം നല്കാമോ ; 

(ബി)ഇതു സംബന്ധിച്ച ഉത്തരവു പുറപ്പെടുവിച്ചിട്ടുണ്ടോ ; എങ്കില്‍ എന്നാണ് ഉത്തരവ് പുറപ്പെടുവിച്ചത് ; ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ ?

T2819

പിന്നോക്ക സമുദായക്കാര്‍ക്കുള്ള വിദ്യാഭ്യാസ സംവരണം


ശ്രീ. എം.വി.ശ്രേയാംസ് കുമാര്‍

(എ)പിന്നോക്ക സമുദായക്കാര്‍ക്ക് വിദ്യാഭ്യാസത്തിനായി നിലവിലുളള സംവരണം വ്യക്തമാക്കുമോ;

(ബി)പ്രസ്തുത വിഭാഗക്കാര്‍ക്കുള്ള വിദ്യാഭ്യാസ സംവരണം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി)ഉന്നതവിദ്യാഭ്യാസ മേഖലയില്‍ അവര്‍ക്ക് സംവരണം ലഭിക്കുന്ന കോഴ്സുകളുടെ വിശദാംശം വ്യക്തമാക്കുമോ;
 
(ഡി)പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയില്‍ സംവരണം ലഭിക്കുന്ന കോഴ്സുകളുടെ വിശദാംശം വ്യക്തമാക്കുമോ. 

(ഇ)ഉന്നതവിദ്യാഭ്യാസ മേഖലയിലെ സ്വാശ്രയ, സ്വയംഭരണ, എയ്ഡഡ് സ്ഥാപനങ്ങളില്‍ ലഭിക്കുന്ന സംവരണത്തിന്‍റെ വിശദാംശം വ്യക്തമാക്കുമോ: 

(എഫ്)പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്ത് സ്വാശ്രയ, സ്വയംഭരണ, എയ്ഡഡ് സ്ഥാപനങ്ങളില്‍ ലഭിക്കുന്ന സംവരണത്തിന്‍റെ വിശദാംശം വ്യക്തമാക്കുമോ?

2820

എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്‍റ് പ്രോഗ്രാം

ശ്രീ. കെ. കെ. ജയചന്ദ്രന്‍

(എ)പിന്നോക്ക സമുദായത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക്, മല്‍സരപ്പരീക്ഷയുടെ തയ്യാറെടുപ്പിനായി ധനസഹായം അനുവദിക്കുന്നതിന് എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്‍റ് പ്രോഗ്രാം നിലവിലുണ്ടോ; എങ്കില്‍ ധനസഹായം അനുവദിക്കുന്നതിനുള്ള മാനദണ്ധങ്ങള്‍ വിശദമാക്കുക; 

(ബി)ധനസഹായത്തിന് അര്‍ഹതയുള്ള ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുത്തിട്ടുണ്ടോ; ഇവര്‍ക്ക് ധനസഹായം അനുവദിച്ച് നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ?

T2821

നിതാഖത് നിയമം മൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കു വേണ്ടിയുളള പ്രത്യേക സ്വയം തൊഴില്‍ പദ്ധതി 

ശ്രീ. പി. സി. വിഷ്ണുനാഥ്
 ,, ഷാഫി പറന്പില്‍ 
,, എ. റ്റി. ജോര്‍ജ് 
,, എം. പി. വിന്‍സെന്‍റ് 

(എ)സൌദി സര്‍ക്കാരിന്‍റെ നിതാഖത് നിയമം മൂലം തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങി വരുന്ന പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വേണ്ടി സംസ്ഥാന പിന്നാക്ക വിഭാഗ വികസന കമ്മീഷന്‍ പ്രത്യേക സ്വയം തൊഴില്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; 

(ബി)എങ്കില്‍ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കാമോ;

(സി)ഏതെല്ലാം മേഖലയില്‍ ആരംഭിക്കുന്ന സ്വയം തൊഴിലുകളാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുന്നത്; വിശദമാക്കുമോ; 

(ഡി)എന്തെല്ലാം സാന്പത്തിക സഹായങ്ങളാണ് പദ്ധതിയിലൂടെ സംരംഭകര്‍ക്ക് നല്‍കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

2822

സ്ത്രീപീഡന പരാതി പരിഹാര സെല്‍

ശ്രീ. എം. എ. വാഹീദ്

(എ)പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍റെ ഹെഡ് ഓഫീസിലും ജില്ലാ ഓഫീസുകളിലും ജോലി ചെയ്യുന്ന സ്ത്രീ ജീവനക്കാര്‍ക്കെതിരെയുളള അതിക്രമങ്ങള്‍ തടയുന്നതിന് സ്ത്രീ പീഡന പരാതി പരിഹാര സെല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; 

(ബി)ഇല്ലെങ്കില്‍ പരാതി പരിഹാര സെല്‍ ആരംഭിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ;

(സി)ഹെഡ് ഓഫീസിലും ജില്ലാ ഓഫീസുകളിലും ജോലി ചെയ്യുന്ന സ്ത്രീ ജീവനക്കാര്‍ക്കെതിരെയുളള അതിക്രമം സംബന്ധിച്ച് എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ട്; വിശദവിവരം നല്‍കുമോ?

2823

ചവളക്കാരന്‍ സമുദായത്തിന് സംവരണം

ശ്രീ. ബി. ഡി. ദേവസ്സി

"ചവളക്കാരന്‍ സമുദായത്തിന്' നിയമനങ്ങളില്‍ ഒരു ശതമാനം സംവരണം 10 വര്‍ഷത്തേയ്ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ശ്രീരാമവിലാസം ചവളര്‍ സൊസൈറ്റി സര്‍ക്കാരിന് സമര്‍പ്പിച്ച നിവേദനത്തിന്‍റെയും പ്രസ്തുത സമുദായത്തിന്‍റെ അവകാശ പത്രികയുടെയും അടിസ്ഥാനത്തില്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ?

2824

വിദേശ വിനോദ സഞ്ചാരികളുടെ കണക്ക് 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

(എ)സംസ്ഥാനത്ത് വിദേശ വിനോദ സഞ്ചാരികളുടെ വരവ് കുത്തനെ കുറയുന്നതായുള്ള മാധ്യമവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)എങ്കില്‍ സര്‍ക്കാര്‍ അത് പരിശോധിച്ചിട്ടുണ്ടോ; വിശദാംശം വെളിപ്പെടുത്താമോ;

(സി)2011,2012,2013 വര്‍ഷങ്ങളിലെ ടൂറിസം സീസണുകളില്‍ സംസ്ഥാനത്തെത്തിയ വിദേശസഞ്ചാരികളുടെ എണ്ണം എത്രയാണെന്ന് വെളിപ്പെടുത്താമോ; 

(ഡി)2008,2009,2010 വര്‍ഷങ്ങളില്‍ സംസ്ഥാനത്തെത്തിയ വിദേശസഞ്ചാരികളുടെ എണ്ണം എത്രയാണെന്നു വെളിപ്പെടുത്താമോ?

2825

വിദേശ രാജ്യങ്ങളിലെ റോഡ്ഷോ/ വര്‍ക്ക് ഷോപ്പ്


ശ്രീ. ബാബു എം. പാലിശ്ശേരി

(എ)ഈ സാന്പത്തിക വര്‍ഷം കേരള ടൂറിസം ഏതെല്ലാം വിദേശ രാജ്യങ്ങളില്‍ റോഡ്ഷോ/ വര്‍ക്ക് ഷോപ്പ് നടത്തുകയുണ്ടായി; രാജ്യം, സ്ഥലം എന്നിവ വ്യക്തമാക്കമോ; 

(ബി)ഇതിനു വേണ്ടി എന്തു തുക ചെലവായിട്ടുണ്ട്; 

(സി)2013-14 സാന്പത്തിക വര്‍ഷത്തില്‍ കേരള ടൂറിസം ഏതെല്ലാം വിദേശ രാജ്യങ്ങളിലുള്ള ഫെയറുകളില്‍ പങ്കെടുക്കുകയുണ്ടായി; അതിനായി ചെലവഴിക്കപ്പട്ട മൊത്തം തുക എത്ര; 

(ഡി)വിവിധ രാജ്യങ്ങളില്‍ റോഡ്ഷോ/ വര്‍ക്ക് ഷോപ്പ്/ഫെയര്‍ എന്നിവയില്‍ കേരള ടൂറിസത്തെ പ്രതിനിധീകരിച്ച് ഏതൊക്കെ ഉദ്യോഗസ്ഥരാണ് പങ്കെടുത്തിട്ടുള്ളത്; ഉദ്യോഗസ്ഥരുടെ പേര്, തസ്തിക, ഓരോരുത്തര്‍ക്കും ചെലവായ തുക ഇനം തിരിച്ച് വ്യക്തമാക്കമോ; 

(ഇ)മേല്‍ ഉദ്യോഗസ്ഥരെല്ലാം യാത്രകള്‍ ചെയ്തത് സര്‍ക്കാര്‍ അനുമതിയോടെയാണോ; ഇതു സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ അനുമതികളുടെ/ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ?

2826

ആഭ്യന്തര-വിദേശ ടൂറിസ്റ്റുകളുടെ എണ്ണം 

ശ്രീ. എസ്. ശര്‍മ്മ 

(എ)2011-12, 2012-13 എന്നീ വര്‍ഷങ്ങളില്‍ കേരളത്തിലെത്തിയ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടോ; ഇല്ലെങ്കില്‍, അതിന്‍റെ കാരണമെന്തെന്നു വ്യക്തമാക്കുമോ; 

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സ്വദേശ-വിദേശ ടൂറിസ്റ്റുകളെ കേരളത്തിലേയ്ക്കാകര്‍ഷിക്കുന്നതിന് എന്തൊക്കെ നടപടികളാണു സ്വീകരിച്ചിട്ടുള്ളതെന്നു വ്യക്തമാക്കുമോ? 

2827

ടൂറിസം പ്രൊമോഷന്‍ ബോര്‍ഡ് 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍ 
,, പി. ശ്രീരാമകൃഷ്ണന്‍ 
,, പി.റ്റി.എ. റഹീം 
,, വി. ശിവന്‍കുട്ടി 

(എ)ടൂറിസം പ്രൊമോഷന്‍ ബോര്‍ഡിന്‍റെ നിലവിലെ സ്ഥിതി എന്താണെന്ന് വിശദമാക്കാമോ;

(ബി)ടൂറിസം പ്രൊമോഷന്‍ ബോര്‍ഡിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്;

(സി)2013-14 ല്‍ ബജറ്റില്‍ നീക്കിവച്ചിരുന്ന തുക എത്രയായിരുന്നുവെന്നും അതില്‍ എത്ര തുക വിനിയോഗിച്ചെന്നും അറിയിക്കാമോ?

2828

ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്ക് പുതിയ പദ്ധതികള്‍

ശ്രീ. സി. എഫ്. തോമസ് 
,, റ്റി. യു. കുരുവിള 
,, തോമസ് ഉണ്ണിയാടന്‍

(എ)ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്ക് ഈ സര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ പദ്ധതികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

(ബി)ടൂറിസം മേഖലയിലെ അടിസ്ഥാന സൌകര്യങ്ങള്‍ അന്തര്‍ദേശീയ നിലവാരത്തില്‍ ലഭ്യമാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ?

2829

ജനപങ്കാളിത്തത്തോടെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനം 

ശ്രീ. കെ. ശിവദാസന്‍ നായര്‍ 
,, എം. എ. വാഹീദ് 
,, വി. റ്റി. ബല്‍റാം 
,, അന്‍വര്‍ സാദത്ത്

(എ)വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനം ജനപങ്കാളിത്തത്തോടെ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
 
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;

(സി)ഏതെല്ലാം തരത്തിലുള്ള പങ്കാളിത്തമാണ് പ്രസ്തുത പദ്ധതിയില്‍ വിഭാവനം ചെയ്തിരിക്കുന്നത്; 

(ഡി)ഇതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

2830

ടൂറിസം വകുപ്പിന്‍റെ വെബ്സൈറ്റ് നവീകരണം 

ശ്രീ. അന്‍വര്‍ സാദത്ത് 
,, വി. ഡി. സതീശന്‍ 
,, പാലോട് രവി 
,, ബെന്നി ബെഹനാന്‍ 

(എ)ടൂറിസം വകുപ്പിന്‍റെ വെബ്സൈറ്റ് നവീകരിച്ചിട്ടുണ്ടോയെന്നു വിശദമാക്കുമോ; 

(ബി)എന്തെല്ലാം സൌകര്യങ്ങളാണ് നവീകരണം വഴി വെബ്സൈറ്റിലൂടെ ലഭിക്കുന്നതെന്നു വിശദമാക്കുമോ; 

(സി)എത്ര ഭാഷകളിലാണു വെബ്സൈറ്റുകള്‍ ലഭ്യമാക്കുന്നതെന്നു വിശദമാക്കുമോ; 

(ഡി)സംസ്ഥാനത്തിന്‍റെ വിനോദസഞ്ചാരവളര്‍ച്ചയ്ക്ക് വെബ്സൈറ്റ് നവീകരണം എത്രമാത്രം സഹായകരമാകുമെന്നാണു കരുതുന്നത്; വിശദാംശങ്ങള്‍ നല്‍കാമോ? 

2831

ഏജ് ഹാള്‍ട്ട് പദ്ധതി 

ശ്രീ. ഹൈബി ഈഡന്‍ 
,, റ്റി. എന്‍. പ്രതാപന്‍
 ,, വര്‍ക്കല കഹാര്‍ 
,, പാലോട് രവി

(എ)കെ. ടി. ഡി. സി. ഏജ് ഹാള്‍ട്ട് പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ; 

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ; 

(സി)വിദേശ ടൂറിസ്റ്റുകള്‍ക്ക് ആയുര്‍വേദ ചികില്‍സാ സൌകര്യം ലഭ്യമാക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിശദമാക്കുമോ;
 
(ഡി)ഏതെല്ലാം ഏജന്‍സികളാണ് ഇതിനായി സഹകരിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കാമോ? 

2832

ബാക്ക് വാട്ടര്‍ മെഗാ ടൂറിസം സര്‍ക്ക്യൂട്ട് പദ്ധതി 

ശ്രീ. ഡൊമിനിക് പ്രസന്‍റേഷന്‍ 
,, കെ. മുരളീധരന്‍ 
,, ഷാഫി പറന്പില്‍
 ,, എം. പി. വിന്‍സെന്‍റ് 

(എ)വിനോദസഞ്ചാര വകുപ്പിന്‍റെ നേതൃത്വത്തില്‍ ബാക്ക് വാട്ടര്‍ മെഗാ ടൂറിസം സര്‍ക്ക്യൂട്ട് പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;

(സി)എന്തെല്ലാം സൌകര്യങ്ങളാണ് പ്രസ്തുത പദ്ധതിയുടെ കീഴില്‍ ഒരുക്കിയിട്ടുള്ളത്; വിശദമാക്കുമോ;
 
(ഡി)അനുയോജ്യമായ എല്ലാ സ്ഥലങ്ങളിലേയ്ക്കും പദ്ധതി വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദാംങ്ങള്‍ എന്തെല്ലാം? 

2833

മലബാര്‍ മേഖലയിലെ ടൂറിസം വികസനം 

ശ്രീ. എം. ഹംസ 

(എ)മലബാര്‍ മേഖലയിലെ ടൂറിസം വികസനത്തിനായി ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്നു വ്യക്തമാക്കുമോ; 

(ബി)അതിനായി എന്തെല്ലാം പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കി; 

(സി)മലബാര്‍ മേഖലയുടെ ടൂറിസം വികസനപദ്ധതികള്‍ക്കായി 2012-13 വര്‍ഷത്തില്‍ എത്ര തുക വകയിരുത്തി; എത്ര ചെലവഴിച്ചു; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

2834

ടൂറിസം കോ-ഓപ്പറേറ്റീവ് സൊസൈറ്റി 

ഡോ. കെ. ടി. ജലീല്‍ 

(എ)ടൂറിസം കോ-ഓപ്പറേറ്റീവ് സൊസൈറ്റികളെ ടൂറിസം വികസനത്തിന്‍റെ ഭാഗമാക്കുന്നതിന് പ്രത്യേക പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ; 

(ബി)ടൂറിസം മേഖലയിലെ ഇടത്തട്ടുകാരുടെ ചൂഷണം തടയുന്നതിനും തദ്ദേശീയര്‍ക്ക് ടൂറിസം വികസനത്തില്‍ പങ്കാളികളാകുന്നതിനും സൊസൈറ്റികളുടെ ഇടപെടല്‍ ഗുണകരമാകുമെന്ന് മനസ്സിലാക്കിയിട്ടുണ്ടോ;
 
(സി)ടൂറിസം മേഖലയില്‍ സൊസൈറ്റികളെ ഉള്‍പ്പെടുത്തി അതതു പ്രദേശത്തിന്‍റെ സാംസ്കാരിക തനിമ നിലനിര്‍ത്തിയും തനതായ വികസനം ലക്ഷ്യമാക്കിയും പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കുമോ?

2835

ആലപ്പുഴ മെഗാ ടൂറിസം പദ്ധതി

ശ്രീ. ജി. സുധാകരന്‍ 

(എ)ആലപ്പുഴ മെഗാ ടൂറിസം പദ്ധതിയ്ക്ക് എന്നാണ് ഭരണാനുമതി നല്‍കിയത്; ഇതിന്‍റെ അടങ്കല്‍ തുക എത്രയാണ്;

(ബി)നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുളള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായോ; നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചോ;

(സി)ആരാണ് കരാറുകാരന്‍; പദ്ധതി എന്നുകൊണ്ട് പൂര്‍ത്തിയാകുമെന്ന് അറിയിക്കുമോ;

(ഡി)പദ്ധതി നടത്തിപ്പില്‍ എന്തെങ്കിലും തടസ്സങ്ങളുണ്ടോ; വ്യക്തമാക്കാമോ?

2836

ആലപ്പുഴ സര്‍ക്യൂട്ട് ടൂറിസം പ്രോജക്ട്

ശ്രീ. എ.എം. ആരിഫ്

(എ)ആലപ്പുഴ സര്‍ക്യൂട്ട് ടൂറിസം പ്രോജക്ടില്‍ അരൂര്‍ മണ്ഡലത്തിലും ചേര്‍ത്തലയുടെ ഭാഗങ്ങളിലുമായി ടൂറിസം കേന്ദ്രങ്ങള്‍ ഏത് നിലയില്‍ വികസിപ്പിക്കണമെന്നുള്ള വിശദമായ അരൂര്‍ സര്‍ക്യൂട്ട് ടൂറിസം പ്രോജക്ട് ഡോ.മുരളീമേനോന്‍ എന്ന പ്രശസ്തനായ പ്രോജക്ട് കണ്‍സള്‍ട്ടിനെകൊണ്ട് തയ്യാറാക്കി നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)അതു പ്രകാരം അരൂകുറ്റി, തഴുപ്പ്, കാക്കത്തുരുത്ത് എന്നിവിടങ്ങളിലെ പ്രോജക്ടുകള്‍ അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചുവെങ്കിലും കാക്കത്തുരുത്ത് പ്രോജക്ട് എന്തുകൊണ്ടാണ് ഉപേക്ഷിച്ചത് എന്ന് വ്യക്തമാക്കുമോ; 

(സി)അരൂകുറ്റിയിലെ ഹൌസ് ബോട്ട് ടെര്‍മിനല്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന് എക്സൈസ് വകുപ്പില്‍ നിന്ന് പെര്‍മിസീവ് സാങ്ഷന്‍ നേടിയെടുക്കുവാന്‍ നടപടി സ്വീകരിക്കുമോ? 

2837

ആലപ്പുഴ ലൈറ്റ് ഹൌസ് 

ശ്രീ. ജി. സുധാകരന്‍ 

(എ)ആലപ്പുഴ ലൈറ്റ് ഹൌസിനെ പ്രത്യേക ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി പ്രഖ്യാപിച്ചിരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ടൂറിസം കേന്ദ്രമായി വികസിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുത്ത 14 ലൈറ്റ് ഹൌസുകളുടെ പട്ടികയില്‍ ആലപ്പുഴ ലൈറ്റ് ഹൌസ് ഉള്‍പ്പെട്ടിട്ടുണ്ടോ; ഇല്ലെങ്കില്‍, അതിനുള്ള കാരണമെന്തെന്നു വ്യക്തമാക്കുമോ; 

(സി)ആലപ്പുഴ ലൈറ്റ് ഹൌസിന്‍റെ വികസനത്തിനായി ഇതിനോടുചേര്‍ന്ന് തുറമുഖവകുപ്പിനുകീഴിലുള്ള സ്ഥലം വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് ലൈറ്റ് ഹൌസ് ആന്‍ഡ് ലൈറ്റ് ഷിപ്സ് ഡയറക്ടറേറ്റ് കത്ത് നല്‍കിയിട്ടുണ്ടോ; എങ്കില്‍, തുറമുഖവകുപ്പിന്‍റെ മറുപടി ലഭിച്ചുവോ; വിശദമാക്കുമോ? 

2838

കാരാപ്പുഴ വിനോദസഞ്ചാര പദ്ധതി 

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

(എ)കാരാപ്പുഴ വിനോദസഞ്ചാര പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയുടെ, നടപ്പു സാന്പത്തിക വര്‍ഷത്തെ ഭൌതിക ലക്ഷ്യങ്ങള്‍ എന്തെല്ലാമായിരുന്നുവെന്ന് വ്യക്തമാക്കുമോ;
 
(സി)ഇവയില്‍ ഏതെല്ലാം പദ്ധതികള്‍ പൂര്‍ത്തീകരിക്കാനായെന്ന് വ്യക്തമാക്കുമോ; 

(ഡി)അടുത്ത സാന്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തുന്ന പ്രവൃത്തികള്‍ ഏതൊക്കെയെന്നും ബഡ്ജറ്റ് വിഹിതം എത്രയെന്നും വ്യക്തമാക്കുമോ?

2839

പാലക്കാട് ജില്ലയിലെ ടൂറിസം പദ്ധതികള്‍ 

ശ്രീ. കെ. വി. വിജയദാസ് 

(എ)2013-14 സാന്പത്തികവര്‍ഷത്തില്‍ പാലക്കാട് ജില്ലയില്‍ എത്ര ടൂറിസം പ്രോജക്റ്റുകളാണ് ഏറ്റെടുത്തതെന്ന വിവരം ലഭ്യമാക്കുമോ; 

(ബി)ഇത്തരത്തിലുള്ള എല്ലാ പ്രോജക്റ്റുകളുടെയും പ്രവര്‍ത്തനപുരോഗതിയുടെ വിശദാംശങ്ങള്‍ നല്‍കുമോ;
 
(സി)ഇതില്‍ എത്ര പദ്ധതികള്‍ക്ക് ഫോറസ്റ്റ് ക്ലിയറന്‍സ് വാങ്ങിയെടുക്കുവാനുണ്ട്; ഇതിനായി ടൂറിസം-വനം മന്ത്രിമാര്‍ സംയുക്ത മീറ്റിംഗ് നടത്തിയിട്ടുണ്ടോ;
 
(ഡി)വനംവകുപ്പിന്‍റെ പെര്‍മിസ്സീവ് സാങ്ഷന്‍റെ കാര്യത്തില്‍പ്പോലും കേന്ദ്രവനംവകുപ്പിന്‍റെ അനുമതി വേണമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍, ആയതു പരിഹരിക്കുന്നതിനായി സത്വരനടപടി സ്വീകരിക്കുമോ?

2840

കക്കയം-പെരുവണ്ണാമുഴി ടൂറിസം വികസന പദ്ധതി 

ശ്രീ. പുരുഷന്‍ കടലുണ്ടി

(എ)കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ നടപ്പിലാക്കുന്ന കക്കയം-പെരുവണ്ണാമുഴി ടൂറിസം വികസന പദ്ധതിയുടെ പ്രധാന പ്രവൃത്തികള്‍ എന്തൊക്കെയാണ്;
 
(ബി)ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക എത്രയാണ്;

(സി)ഓരോ പ്രവൃത്തിയും ഇപ്പോള്‍ നിര്‍വ്വഹണത്തിന്‍റെ ഏതേത് ഘട്ടങ്ങളിലാണ്;

(ഡി)നിര്‍മ്മാണ പ്രവൃത്തികള്‍ എപ്പോള്‍ പൂര്‍ത്തീകരിക്കുമെന്ന് അറിയിക്കുമോ?

T.2841

ഇക്കോ ടൂറിസം പദ്ധതി

 ശ്രീ. പി. എ. മാധവന്‍ 
,, ഹൈബി ഈഡന്‍ 
,, വര്‍ക്കല കഹാര്‍ 
,, പി. സി. വിഷ്ണുനാഥ് 

(എ) ഇക്കോ ടൂറിസം പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;
 
(ബി) വനങ്ങളിലും സംരക്ഷിത പ്രദേശങ്ങളിലും സംയുക്ത വനപരിപാലനത്തിന് എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
 
(സി) ഏതെല്ലാം ഏജന്‍സികള്‍ വഴിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്?

2842

റാണീപുരം ഇക്കോ-ടൂറിസം പദ്ധതി 

ശ്രീ. ഇ. ചന്ദ്രശേഖരന്‍ 

(എ)റാണീപുരം ഇക്കോ-ടൂറിസം പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് എത്ര കോടി രൂപയാണു ചെലവഴിച്ചത്;
 
(ബി)എന്നാണു പദ്ധതിനിര്‍മ്മാണത്തിനു തുടക്കമിട്ടതെന്നും, എത്ര വര്‍ഷംകൊണ്ടാണു പദ്ധതി പൂര്‍ത്തിയായതെന്നും വ്യക്തമാക്കുമോ;
 
(സി)പ്രസ്തുതപദ്ധതി ഇപ്പോള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ടോ; ഇല്ലെങ്കില്‍, കാരണം വിശദമാക്കുമോ? 

2843

കാസര്‍ഗോഡ് വീരമലക്കുന്ന് ടൂറിസം പദ്ധതി

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

കാസര്‍ഗോഡ് ജില്ലയിലെ വീരമലക്കുന്ന് കേന്ദ്രീകരിച്ച് ടൂറിസം പദ്ധതി ആരംഭിക്കുമെന്ന് ബഡ്ജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ച് 2 വര്‍ഷം കഴിഞ്ഞിട്ടും യാതൊരു പദ്ധതിയും ആരംഭിക്കാന്‍ കഴിയാതെ വന്നതിന്‍റെ കാരണം വ്യക്തമാക്കാമോ?

2844

കാലടി-മലയാറ്റൂര്‍-അതിരപ്പിള്ളി ടൂറിസം സര്‍ക്യൂട്ട്

ശ്രീ. ജോസ് തെറ്റയില്‍ 

(എ)കാലടി-മലയാറ്റൂര്‍-അതിരപ്പിള്ളി ടൂറിസം സര്‍ക്യൂട്ടിന്‍റെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്ന പ്രവൃത്തിയുടെ നിജസ്ഥിതി വ്യക്തമാക്കാമോ; 

(ബി)മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനായി പൂര്‍ത്തീകരിക്കേണ്ട നടപടിക്രമങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
 
(സി)ഇതു എന്നത്തേയ്ക്ക് സമര്‍പ്പിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

2845

ആദിച്ചനെല്ലൂര്‍ ചിറ ടൂറിസം വികസനം 

ശ്രീ. ജി. എസ്. ജയലാല്‍

(എ)ചാത്തന്നൂര്‍ നിയോജകമണ്ധലത്തിലെ ആദിച്ചനെല്ലൂര്‍ ചിറയുമായി ബന്ധപ്പെട്ട ടൂറിസം വികസനത്തിന് അപേക്ഷ ലഭിച്ചിട്ടുണ്ടോ; 

(ബി)എങ്കില്‍ പ്രസ്തുത പദ്ധതി പ്രാവര്‍ത്തികമാക്കുവാന്‍ നാളിതുവരെ സ്വീകരിച്ച നടപടി വിശദമാക്കുമോ;

(സി) പ്രസ്തുത പദ്ധതി നടപ്പിലാക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

2846

തൃക്കരിപ്പൂരിലെ ടൂറിസം ഫെസിലിറ്റേഷന്‍ സെന്‍റര്‍

ശ്രീ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

കഴിഞ്ഞ സര്‍ക്കാര്‍, കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂരിലെ ആയിറ്റിയിലും, ഇടയിലക്കാടും നിര്‍മ്മിച്ച ടൂറിസം ഫെസിലിറ്റേഷന്‍ സെന്‍ററും ബോട്ട് ടെര്‍മിനലും ആരും ഉപയോഗിക്കാതെ തീര്‍ത്തും നാശത്തിന്‍റെ വക്കിലായ വിവരം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതുപുനരുജ്ജീവിപ്പിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ?

2847

ടൂറിസം ക്ലബുകള്‍ 

ശ്രീ. ജി. സുധാകരന്‍

(എ)ടൂറിസം ക്ലബുകള്‍ പുനരുദ്ജീവിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ അതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വ്യക്തമാക്കുമോ; 
(ബി)രജിസ്റ്റര്‍ ചെയ്യപ്പെട്ട എത്ര ടൂറിസം ക്ലബുകള്‍ ഉണ്ട്; എണ്ണം ജില്ല തിരിച്ച് വ്യക്തമാക്കുമോ?

2848

കിളിമാനൂര്‍ കൊട്ടാരവും രാജാ രവിവര്‍മ്മ സ്മാരകവുമുള്‍പ്പെടുന്ന വിനോദസഞ്ചാരപദ്ധതി 

ശ്രീ. ബി. സത്യന്‍ 

(എ)കിളിമാനൂര്‍ കൊട്ടാരവും രാജാ രവിവര്‍മ്മ സ്മാരകവുമുള്‍പ്പെടുന്ന പ്രദേശം ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുവേണ്ട ശുപാര്‍ശ ലഭിച്ചിട്ടുണ്ടോ; 

(ബി)ഇങ്ങനെയൊരു ടൂറിസം പദ്ധതി പരിഗണനയിലുണ്ടോ;

(സി)എങ്കില്‍, അതു സംബന്ധിച്ച വിശദവിവരം ലഭ്യമാക്കുമോ?

2849

പെരുന്പാവുര്‍ പാലക്കാട്ട് താഴംപാലം കവല സൌന്ദര്യവല്‍ക്കരണം

ശ്രീ. സാജു പോള്‍

(എ)പെരുന്പാവൂര്‍ പാലക്കാട്ട് താഴംപാലം കവല സൌന്ദര്യവല്‍ക്കരിക്കുന്ന കാര്യം വിനോദസഞ്ചാര വകുപ്പിന്‍റെ പരിഗണനയിലുണ്ടോ ; 

(ബി)സൌന്ദര്യവല്‍ക്കരണവും പേ ആന്‍റ് യൂസ് ടോയ്ലറ്റ് സ്ഥാപിക്കലും സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ ; 

(സി)പദ്ധതി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുമോ ?

2850

നാട്ടിക "സ്നേഹതീരം' ഡെസ്റ്റിനേഷന്‍ മാനേജ്മെന്‍റ് കമ്മിറ്റി

ശ്രീമതി ഗീതാ ഗോപി

(എ)നാട്ടിക "സ്നേഹതീരം' ഡെസ്റ്റിനേഷന്‍ മാനേജ്മെന്‍റ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് എന്തെങ്കിലും പരാതികള്‍ ലഭിച്ചിട്ടുണ്ടോ; 

(ബി)എങ്കില്‍ പരാതിയിന്മേല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; 

(സി)ഡെസ്റ്റിനേഷന്‍ കമ്മിറ്റി ചെയര്‍മാനായ സ്ഥലം എം.എല്‍.എ യോട്, ഡി.എം.സി നിശ്ചയിക്കുന്പോള്‍ ആലോചിക്കാറുണ്ടോ;
 
(ഡി)സ്ഥലം എം.എല്‍.എ യുടെ അഭിപ്രായങ്ങള്‍ കൂടി മാനിച്ചുകൊണ്ട്, നാട്ടിക "സ്നേഹതീരം' ഡി.എം.സി പുന:സംഘടിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

2851

തിരുവനന്തപുരം-കാസര്‍ഗോഡ് കപ്പല്‍ സര്‍വ്വീസ്

ശ്രീ.എം.ഹംസ

(എ)ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്തു നിന്ന് കാസര്‍ഗോഡ് വരെയും തിരിച്ചും കപ്പല്‍ യാത്രക്കായി കപ്പല്‍ സര്‍വ്വീസ് തുടങ്ങുന്നകാര്യം പരിഗണിക്കുമോ; 

(ബി)പ്രസ്തുത സര്‍വ്വീസ് തുടങ്ങുന്ന കാര്യം വിശദമായി പഠിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിനായി ടൂറിസം ഡയറക്ടറേറ്റിന് നിര്‍ദ്ദേശം നല്‍കുമോ; വിശദാംശം നല്‍കാമോ?

2852

വിദേശ വിനോദസഞ്ചാരികള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

(എ)2013 ജനുവരി മുതല്‍ 2013 ഡിസംബര്‍ വരെ എത്ര വിദേശ വിനോദസഞ്ചാരികളാണ് എത്തിയതെന്ന് കണക്കാക്കിയിട്ടുണ്ടോ; 

(ബി)ഏറ്റവും കൂടുതല്‍ വിദേശ ടൂറിസ്റ്റുകള്‍ വന്നത് ഏതു രാജ്യത്തു നിന്നാണെന്ന് വ്യക്തമാക്കാമോ? 

2853

പുതുക്കാട് മണ്ഡലത്തിലെ ചിമ്മിനി ഡാം

പ്രൊഫ. സി. രവീന്ദ്രനാഥ്

(എ)പുതുക്കാട് മണ്ഡലത്തിലെ ചിമ്മിനി ഡാമില്‍ ഇക്കോ ടൂറിസം പദ്ധതി മുടങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
 
(ബി)എന്നിട്ടും ഡാം സൈറ്റിലേക്ക് കടക്കുന്നതിന് വനം വകുപ്പ് ഫീസ് ഏര്‍പ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)അമിതമായ ഈ പിരിവ് നിറുത്തി വയ്ക്കുവാന്‍ നിര്‍ദ്ദേശം നല്‍കുമോ? 

2854

പുതുക്കാട് മണ്ധലത്തിലെ ചിമ്മിനി ഡാം രണ്ടാം ഘട്ട പദ്ധതി 

പ്രൊഫ. സി. രവീന്ദ്രനാഥ്

(എ)പുതുക്കാട് മണ്ധലത്തിലെ ചിമ്മിനി ഡാം ഇക്കോ ടൂറിസം പദ്ധതിയുടെ രണ്ടാംഘട്ട പ്രവൃത്തി ആരംഭിച്ചിട്ടില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
 
(ബി)എങ്കില്‍ എന്താണ് തടസ്സം എന്ന് വിശദമാക്കാമോ; 
(സി)തടസ്സം നീക്കി പണി എന്നാരംഭിക്കാനാകും; വിശദമാക്കാമോ? 

2855

ബി.ആര്‍.ഡി.സി. ക്കു വേണ്ടി അക്വയര്‍ ചെയ്ത ഭൂമി

ശ്രീ. ഇ. ചന്ദ്രശേഖരന്‍

(എ)ബി.ആര്‍.ഡി.സി ക്കു വേണ്ടി എത്ര ഏക്കര്‍ ഭൂമിയാണ് അക്വയര്‍ ചെയ്തിട്ടുള്ളത്; എത്ര ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണ് നീക്കി വെച്ചിട്ടുള്ളത്;
 
(ബി)വിവിധ റിസോര്‍ട്ടുകള്‍ക്കായി എത്ര ഏക്കര്‍ ഭൂമി വീതമാണ് ലീസിന് നല്‍കിയിട്ടുള്ളത്; 

(സി)എത്ര തുകയാണ് പാട്ടക്കുടിശ്ശികയായി സര്‍ക്കാരിന് ലഭിക്കേണ്ടതെന്ന് വ്യക്തമാക്കാമോ; 

(ഡി)ബേക്കല്‍ ടൂറിസത്തോട് ചേര്‍ന്നു കിടക്കുന്ന കാഞ്ഞങ്ങാട് നഗരസഭയെയും ബി.ആര്‍.ഡി.സി. യുടെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ? 

2856

ധര്‍മ്മടം നിയോജകമണ്ധലത്തില്‍ കിറ്റ്സിന് വേണ്ടിയുള്ള കെട്ടിടനിര്‍മ്മാണം 

ശ്രീ. കെ. കെ. നാരായണന്‍

(എ)ധര്‍മ്മടം നിയോജകമണ്ധലത്തില്‍, കിറ്റ്സിനുവേണ്ടിയുള്ള കെട്ടിടനിര്‍മ്മാണം തടസ്സപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
 
(ബി)എങ്കില്‍ ഇതിന്‍റെ പ്രവൃത്തി പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.