UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

3101

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ വില്പനശാലകളിലെ ഉപ്പുവില്പന 


ശ്രീ. കെ. എം. ഷാജി 


(എ)സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍റെ വില്പനശാലകള്‍ വഴി ഉപ്പ് വിറ്റഴിക്കുന്നുണ്ടോ; 

(ബി)എങ്കില്‍ എത്ര തരം; ഏതെല്ലാം കന്പനികളുടെ; ഇതു സംസ്ഥാനത്തിനു പുറത്തുനിന്നാണു വാങ്ങുന്നതെങ്കില്‍ അതു സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കുമോ; 

(സി)കല്ലുപ്പ് സംഭരിച്ചു വിതരണം നടത്തുന്ന രീതിയും, വില നിശ്ചയിക്കുന്ന മാനദണ്ധവും സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കുമോ; 

(ഡി)പ്രസ്തുത വില്പനശാലകളില്‍ കല്ലുപ്പുവിതരണം നിലച്ചിട്ടു മാസങ്ങളായി എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഇ)ചില രോഗികള്‍ ഇതിനെ മാത്രം ആശ്രയിക്കുന്നതിനാല്‍ പൊടിയുപ്പിനൊപ്പം കല്ലുപ്പും വില്പനയ്ക്കായി ഉറപ്പുവരുത്തുമോ; 

(എഫ്)സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍, മറ്റു സര്‍ക്കാര്‍/സ്വകാര്യസ്ഥാപനങ്ങള്‍ക്ക് കല്ലുപ്പ് മറിച്ചുവില്പന നടത്തുന്നുണ്ടോ; എങ്കില്‍, അതു സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കുമോ?

3102

മാവേലി ഹോട്ടലുകളിലെ വിലനിലവാരം


ശ്രീ. വി. എസ്. സുനില്‍ കുമാര്‍ 
,, കെ. രാജു 
,, കെ. അജിത് 
,, വി. ശശി 

(എ)മാവേലി ഹോട്ടലുകളില്‍ പൊതുവിപണിയെക്കാള്‍ എത്ര ശതമാനം വിലക്കുറവിലാണ് ഭക്ഷണം നല്‍കുന്നതെന്ന് വെളിപ്പെടുത്തുമോ; 

(ബി)ഈ ഹോട്ടലുകള്‍ക്ക് എന്തെല്ലാം സഹായങ്ങളാണ് നല്‍കിയിരിക്കുന്നതെന്ന് വിശദമാക്കുമോ?

3103

മലപ്പുറം പുളിക്കല്‍ പഞ്ചായത്തില്‍ പുതിയ മാവേലി സ്റ്റോര്‍ 


ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി 


(എ)ഏതെല്ലാം സ്ഥലങ്ങളിലാണ് പുതിയ മാവേലി സ്റ്റോറുകള്‍ അനുവദിക്കുന്നതെന്നു വ്യക്തമാക്കുമോ; 

(ബി)മലപ്പുറം ജില്ലയിലെ പുളിക്കല്‍ പഞ്ചായത്തിലെ പുതിയേടത്ത് പറന്പില്‍ മാവേലി സ്റ്റോര്‍ അനുവദിക്കുന്ന കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ; 

(സി)ഇത് എന്നത്തേയ്ക്കു പ്രവര്‍ത്തിച്ചുതുടങ്ങുമെന്നു വ്യക്തമാക്കുമോ?

3104

മാവേലിക്കരയില്‍ സഞ്ചരിക്കുന്ന മാവേലിസ്റ്റോര്‍ 


ശ്രീ. ആര്‍. രാജേഷ്


(എ)മാവേലിക്കരയില്‍ സഞ്ചരിക്കുന്ന മാവേലി സ്റ്റോര്‍ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; 

(ബി)ഏതൊക്കെ മണ്ധലങ്ങളില്‍ എത്ര സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകള്‍ ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം അനുവദിച്ചു; 

(സി)നിതേ്യാപയോഗ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുവാന്‍ ഇതുവഴി എത്രത്തോളം സാധിച്ചിട്ടുണ്ട്; വിശദമാക്കുമോ ? 

3105

മുപ്പൈനാട് ഗ്രാമപഞ്ചായത്തില്‍ മാവേലി സ്റ്റോര്‍ 


 ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍


(എ) കല്‍പ്പറ്റ നിയോജക മണ്ധലത്തിലെ മുപ്പൈനാട് ഗ്രാമപഞ്ചായത്തില്‍ മാവേലി സ്റ്റോര്‍ അനുവദിക്കുന്നതിനുള്ള നടപടി വിശദമാക്കുമോ; 

(ബി) പ്രസ്തുത മാവേലി സ്റ്റോര്‍ ആരംഭിക്കുന്നതിനാവശ്യമായ അടിസ്ഥാന സൌകര്യങ്ങള്‍ പഞ്ചായത്ത് തയ്യാറാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ; 

(സി) പ്രസ്തുത സ്ഥലത്ത് മാവേലി സ്റ്റോര്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

3106

ന്യായവില മെഡിക്കല്‍ ഷോപ്പുകള്‍ 


ശ്രീ. രാജു എബ്രഹാം


(എ)ഏതൊക്കെ താലൂക്കുകളിലാണ് സപ്ലൈകോ നടത്തുന്ന ന്യായവില മെഡിക്കല്‍ ഷോപ്പുകള്‍ ഇനിയും ആരംഭിച്ചിട്ടില്ലാത്തത്;

(ബി)ഇതിന്‍റെ കാരണം വ്യക്തമാക്കാമോ;

(സി)റാന്നി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയോട് ചേര്‍ന്ന് ഇത്തരമൊരു സ്ഥാപനം ആരംഭിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നു വിശദമാക്കാമോ; ഇതിനായി എന്തൊക്കെ സൌകര്യങ്ങളാണ് ഏര്‍പ്പെടുത്തേണ്ടത് എന്നു വ്യക്തമാക്കാമോ?

3107

ഗ്യാസ് ഏജന്‍സികളുടെ ചൂഷണം 


ശ്രീ. വി. എം. ഉമ്മര്‍ മാസ്റ്റര്
‍ ,, പി. ഉബൈദുള്ള
 ,, കെ. മുഹമ്മദുണ്ണി ഹാജി
 ,, എന്‍. എ. നെല്ലിക്കുന്ന്


(എ)ഗ്യാസ് ഏജന്‍സികള്‍ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നതായ പരാതികള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ; 

(ബി)ചൂഷണം ഇല്ലാതാക്കാന്‍ സ്വീകരിച്ച നിയന്ത്രണ സംവിധാനങ്ങള്‍ ഏജന്‍സികള്‍ ലംഘിക്കുന്നത് ശ്രദ്ധയില്‍വന്നിട്ടുണ്ടോ; 

(സി)സബ്സിഡി ആനുകൂല്യം ആധാറിന്‍റെ അടിസ്ഥാനത്തില്‍ ബാങ്കുവഴിയാക്കുന്നതിന്‍റെ മറവില്‍ ക്രമവിരുദ്ധമായി ഡെപ്പോസിറ്റ് പിരിക്കുന്നു എന്ന ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ; 

(ഡി)ഗ്യാസ് ഏജന്‍സികളെ സംബന്ധിച്ച പരാതികള്‍ സ്വീകരിച്ച് അപ്പപ്പോള്‍ നടപടി സ്വീകരിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തുമോ?

3108

പാചകവാതക സബ്സിഡി തുകയില്‍ കുറവ് 


ശ്രീ. എ.കെ.ശശീന്ദ്രന്‍ 
,, തോമസ് ചാണ്ടി


(എ)പാചക വാതകത്തിന് ബാങ്ക് അക്കൌണ്ടുകള്‍ വഴി നല്‍കുന്ന സബ്സിഡി തുക ആരാണ് നല്‍കുന്നത്; ആരുടെ അനുമതിയോടെയാണ് നല്‍കുന്നത്; കുറവിന് ആരാണ് ഉത്തരവാദി, വിശദമാക്കുമോ;

(ബി)ഗാര്‍ഹിക പാചകവാതക കണക്ഷന് നല്‍കുന്ന സബ്സിഡിയുടെ മാനദണ്ഡം അറിയാമോ; എങ്കില്‍ വിശദമാക്കുമോ;

(സി)ഗാര്‍ഹിക വാചകവാതക ഉപഭോക്താക്കള്‍ വിതരണക്കാര്‍ക്ക് നല്‍കേണ്ട തുകയും അക്കൌണ്ടില്‍ സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡി തുകയും പത്ര ദൃശ്യ മാധ്യമങ്ങള്‍ വഴി തുടര്‍ച്ചയായി ഉപഭോക്താക്കളെ അറിയിക്കുമോ?

3109

പാചക വാതക വില 


ശ്രീ.എന്‍.എ.നെല്ലിക്കുന്ന്


പാചക ഗ്യാസിന് അമിതവില ഈടാക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നകാര്യം അറിവുണ്ടോ; വ്യക്തമാക്കാമോ; വിലയില്‍ ഇളവ് വരുത്തുമോ?

3110

പാചകവാതക വില വര്‍ദ്ധനയും അനന്തര ഫലങ്ങളും 


ശ്രീ. എസ്. ശര്‍മ്മ
ശ്രീമതി കെ. എസ്. സലീഖ
ശ്രീ. പി. റ്റി. എ. റഹീം
 ,, കെ. കുഞ്ഞിരാമന്‍ (ഉദുമ)


(എ)പാചകവാതക വില കുത്തനെ വര്‍ദ്ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി സംസ്ഥാനത്തെ പാചക വാതക ഉപഭോക്താക്കളേയും പൊതുസമൂഹത്തേയും എങ്ങിനെ ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ള നടപടിള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ; 

(ബി)ഗാര്‍ഹീക ഉപഭോക്താക്കള്‍ക്കും ഹോട്ടല്‍ ഉള്‍പ്പെടെ വാണിജ്യ മേഖലയിലെ ഉപഭോക്താക്കള്‍ക്കും ഏത് നിരക്കിലാണ് വില വര്‍ദ്ധിപ്പിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; 

(സി)പാചക വാതക വിലവര്‍ദ്ധന ഹോട്ടലുകളിലും ബേക്കറിയിലും ഭക്ഷണ പദാര്‍ത്ഥങ്ങളുടെ വില വന്‍തോതില്‍ ഉയരുന്നതിന് കാരണമാകും എന്ന കാര്യം അറിവുള്ളതാണോ; 

(ഡി)നേരത്തെ വെട്ടിക്കുറച്ച സിലിണ്ടറുകളുടെ എണ്ണം 12 ആയി പുന:സ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കുമോ?

3111

ഗാര്‍ഹീക ഉപഭോക്താക്കള്‍ക്ക് സബ്സിഡി നിരക്കില്‍ ലഭിക്കുന്ന പാചകവാതകം 


ശ്രീ. ബാബു എം. പാലിശ്ശേരി


(എ)2013-ല്‍ ഓരോ ഉപഭോക്താവിനും സബ്സിഡി നിരക്കില്‍ എത്ര പാചകവാതക സിലിണ്ടര്‍ വീതം ലഭിച്ചിട്ടുണ്ട്;

(ബി)പല ഗ്യാസ് ഏജന്‍സികളില്‍ നിന്നും 2013 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 3 മുതല്‍ 5 വരെ സിലിണ്ടര്‍ മാത്രമാണ് ലഭിച്ചിട്ടുള്ളത് എന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)എങ്കില്‍ ഗവണ്‍മെന്‍റിന്‍റെ പ്രഖ്യാപനത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ച ഗ്യാസ് ഏജന്‍സികള്‍ക്കെതിരെ സ്വീകരിച്ച നടപടി എന്താണ്; വിശദാംശം വ്യക്തമാക്കാമോ?

3112

പാചകവാതക സിലണ്ടറുകള്‍ ലഭിക്കുന്നതിലെ കാലതാമസം 


ശ്രീ. സി.കെ. സദാശിവന്‍


(എ)ഉപഭോക്താക്കള്‍ക്ക് പാചകവാതക സിലണ്ടറുകള്‍ ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിന് സ്വീകരിച്ച നടപടി വ്യക്തമാക്കാമോ; 

(ബി)പാചകവാതകം കൃത്യമായ അളവിലും തൂക്കത്തിലുമാണ് ഉപഭോക്താവിന് ലഭിക്കുന്നത് എന്ന് ഉറപ്പാക്കുവാന്‍ എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളത്? 

3113

പാചകവാതക കണക്ഷനുള്ള ഡെപ്പോസിറ്റ് തുക 


ശ്രീ. എന്‍.എ.നെല്ലിക്കുന്ന്


(എ)പാചകവാതക കണക്ഷന്‍റെ ഉടമസ്ഥാവകാശം മാറ്റുന്പോള്‍ വീണ്ടും ഡെപ്പോസിറ്റിനത്തില്‍ പണം വാങ്ങുന്നതായ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഒരിക്കല്‍ ഡെപ്പോസിറ്റ് അടച്ച് എടുത്ത കണക്ഷന് ഡെപ്പോസിറ്റടക്കം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുളള സമ്മതപത്രം വാങ്ങിയശേഷം വീണ്ടും ഡെപ്പോസിറ്റു വാങ്ങുന്ന നടപടി അവസാനിപ്പിക്കുവാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ?

3114

കാസര്‍കോട് ജില്ലയിലെ ഗ്യാസ് ഏജന്‍സികള്‍ 


ശ്രീ. ഇ. ചന്ദ്രശേഖരന്‍


(എ)കാസര്‍കോട് ജില്ലയില്‍ എത്ര ഗ്യാസ് ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)ജില്ലയിലെ ഗ്യാസ് ഏജന്‍സികളുടെ വിശദാംശങ്ങള്‍ ഉപഭോക്താക്കളുടെ എണ്ണമടക്കം വ്യക്തമാക്കുമോ;

(സി)കാസര്‍കോട് ജില്ലയില്‍ ഓരോ ഗ്യാസ് ഏജന്‍സിയിലും ജോലി ചെയ്യുന്ന ജീവനക്കാരുടെ എണ്ണവും ഗ്യാസ് ഏജന്‍സിയും തസ്തികയും തിരിച്ച് വിശദമാക്കുമോ; 

3115

ആര്‍.സി.എം.എസ്.ഇ വെരിഫിക്കേഷന്‍ സേവനങ്ങള്‍ 


ശ്രീ. വി.ഡി. സതീശന്
‍ ,, കെ. മുരളീധരന്
‍ ,, വര്‍ക്കല കഹാര്
‍ ,, ഐ. സി. ബാലകൃഷ്ണന്‍


(എ)ആര്‍.സി.എം.എസ്.ഇ വെരിഫിക്കേഷന്‍ സേവനങ്ങള്‍ നടപ്പിലാക്കാനുദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത സംവിധാനത്തിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തന രീതിയും വിശദമാക്കുമോ; 

(സി)ഇത് മൂലം ഉപഭോക്താക്കള്‍ക്ക് എന്തെല്ലാം നേട്ടങ്ങളാണ് ലഭിക്കുന്നതെന്ന് വിശദമാക്കുമോ; 

(ഡി)ഇതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ; 

(ഇ)എന്തെല്ലാം കേന്ദ്ര സഹായമാണ് ഇതിനുവേണ്ടി ലഭിക്കുന്നത്?

3116

ചാരിറ്റബിള്‍ സൊസൈറ്റികളിലെ തെരഞ്ഞെടുപ്പ് 


ശ്രീമതി കെ. കെ. ലതിക 


(എ)ചാരിറ്റബിള്‍ സൊസൈറ്റികളിലെയും ട്രസ്റ്റുകളിലെയും കമ്മിറ്റി മെംബര്‍മാരുടെയും ഭാരവാഹികളുടെയും തെരഞ്ഞെടുപ്പ് യഥാസമയം നടത്തുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നതിനു നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്നു വ്യക്തമാക്കുമോ; 

(ബി)ഇത്തരം സ്ഥാപനങ്ങളുടെ അംഗീകൃതനിയമാവലിയില്‍ തെരഞ്ഞെടുപ്പുസംബന്ധമായ കാര്യങ്ങള്‍ക്കു വ്യവസ്ഥയില്ലെങ്കില്‍ പുതിയ ഭരണസമിതിയെയും ഭാരവാഹികളെയും തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ധങ്ങള്‍ എന്തൊക്കെയെന്നു വ്യക്തമാക്കുമോ; 

(സി)പ്രസ്തുതസ്ഥാപനങ്ങള്‍ രൂപീകരിച്ച വേളയില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിക്കും ഭാരവാഹികള്‍ക്കും തെരഞ്ഞെടുപ്പുസംബന്ധമായ വ്യവസ്ഥ നിയമാവലിയില്‍ ഇല്ലെങ്കില്‍ എത്രകാലം അധികാരത്തില്‍ തുടരാന്‍ കഴിയുമെന്നു വ്യക്തമാക്കുമോ?

3117

ആധാര പകര്‍പ്പുകളുടെ ഡിജിറ്റല്‍ രൂപം 


ശ്രീ. ഡൊമിനിക് പ്രസന്‍റേഷന്‍ 
,, വര്‍ക്കല കഹാര്
‍ ,, കെ. മുരളീധരന്
‍ ,, കെ. ശിവദാസന്‍ നായര്‍


(എ)ആധാര പകര്‍പ്പുകള്‍ ഡിജിറ്റല്‍ രൂപത്തിലാക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ; 

(ബി)ഇത് കൊണ്ടുള്ള നേട്ടങ്ങള്‍ എന്തെല്ലാമാണ് ; വിശദാംശങ്ങള്‍ നല്‍കാമോ ; 

(സി)ഏതെല്ലാം ഏജന്‍സികളാണ് പദ്ധതിക്ക് വേണ്ടി സഹകരിക്കുന്നത് ; 

(ഡി)ഈ പദ്ധതി എവിടെയെല്ലാം നടപ്പാക്കിയിട്ടുണ്ട് ; 

(ഇ)എല്ലായിടത്തും ഇത് വ്യാപിപ്പിക്കാന്‍ നടപടി സ്വീകരി ക്കുമോ ?

3118

സംഘങ്ങളുടെ രജിസ്ട്രേഷന്‍ 


ശ്രീ. എ.എ. അസീസ്
 '' കോവൂര്‍ കുഞ്ഞുമോന്‍ 


(എ)തിരുവിതാംകൂര്‍-കൊച്ചി ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് 1955 അനുസരിച്ച് രജിസ്ട്രേഷന്‍ നടത്താനും പുതുക്കാനുമുള്ള ഓഫീസ് ജില്ലാ തലത്തില്‍ മാത്രമാണോ ഉള്ളത്; 

(ബി)എല്ലാ സബ്രജിസ്ട്രാര്‍ ഓഫീസുകളിലും സൊസൈറ്റികള്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ? 

3119

ആധാരം എഴുത്തുകാരുടെ സമരം 


ശ്രീ. മാത്യു റ്റി. തോമസ്
 ,, സി. കെ. നാണു
 ശ്രീമതി ജമീലാ പ്രകാശം
ശ്രീ. ജോസ് തെറ്റയില്‍


(എ)ആധാരമെഴുത്തുകാര്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(ബി)എന്തെല്ലാം ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭങ്ങള്‍ നടത്തുന്നത്; 

(സി)ക്രയവിക്രയ ഇടപാടുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റുന്നത് മൂലം ആധാരമെഴുത്തുകാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ എന്തൊക്കെയെന്ന് വിലയിരുത്തിയിട്ടുണ്ടോ ; അവ പരിഹരിക്കുവാന്‍ ഏതൊക്കെ പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് ?

3120

കൊളത്തൂരില്‍ സബ് രജിസ്ട്രാര്‍ ഓഫീസ് 


ശ്രീ. റ്റി.എ. അഹമ്മദ് കബീര്‍


(എ)മങ്കട നിയോജക മണ്ധലത്തിലെ മൂര്‍ക്കനാട് ഗ്രാമ പഞ്ചായത്തിലെ കൊളത്തൂരില്‍ സബ് രജിസ്ട്രാര്‍ ഓഫീസിന് സ്വന്തമായ കെട്ടിടം നിര്‍മ്മിച്ചിട്ടില്ലാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ സബ് രജിസ്ട്രാര്‍ ഓഫീസിന് സ്വന്തമായ കെട്ടിടം പണിയുന്നതിനായി ഫണ്ട് അനുവദിക്കുന്നതിന് സത്വര നടപടി സ്വീകരിക്കുമോ ?

3121

കൊല്ലം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത ചിട്ടിക്കന്പനികള്‍


 ശ്രീ. ജി. എസ്. ജയലാല്‍


(എ) പുതിയ ചിട്ടി നിയമം നിലവില്‍ വന്നശേഷം കൊല്ലം ജില്ലയില്‍ എത്ര ചിട്ടി സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്തുവെന്നും, ആയത് ഏതൊക്കെ സബ്രജിസ്റ്റാര്‍ ഓഫീസുകളിലാണെന്നുമുള്ള വിവരം ലഭ്യമാക്കുമോ; 

(ബി) ചിട്ടി രജിസ്റ്റര്‍ ചെയ്യുന്നതിന് കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിശോധിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

3122

രജിസ്ട്രേഷന്‍ വകുപ്പിലെ ജീവനക്കാരുടെ സ്ഥലം മാറ്റവും സ്ഥാനക്കയറ്റവും 


ശ്രീ. എം. ചന്ദ്രന്
‍ ,, കെ. വി. അബ്ദുള്‍ ഖാദര്
‍ ,, സി. കെ. സദാശിവന്
‍ ,, റ്റി. വി. രാജേഷ് 


(എ)രജിസ്ട്രേഷന്‍ വകുപ്പില്‍ ജീവനക്കാരുടെ സ്ഥലം മാറ്റവും സ്ഥാനക്കയറ്റവും സംബന്ധിച്ച് വ്യാപകമായ പരാതി ഉയര്‍ന്നിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)സബ്രജിസ്ട്രാര്‍മാരുടെ സ്ഥാനക്കയറ്റപ്പട്ടിക സംബന്ധിച്ച് പരാതി ഉയര്‍ന്നിട്ടുണ്ടോ;

(സി)അയോഗ്യരായിട്ടുള്ളവരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി ആരോപണമുണ്ടായിട്ടുണ്ടോ; 

(ഡി)ഇതുമായി ബന്ധപ്പെട്ട് രജിസ്ട്രേഷന്‍ ഐ.ജി. നികുതിവകുപ്പ് സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുള്ളതായി അറിയാമോ; 

(ഇ)രജിസ്ട്രേഷന്‍ ഐ.ജി., പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ആരോപണവിധേയര്‍ പട്ടികയില്‍ കടന്നുകൂടുവാന്‍ ഇടയായതെങ്ങനെയെന്ന് പരിശോധിച്ചിട്ടുണ്ടോ; 

(എഫ്)അടുത്ത കാലത്തായി രജിസ്ട്രേഷന്‍ ഐ.ജി. യെ സ്ഥലം മാറ്റുകയുണ്ടായോ; കാരണം വ്യക്തമാക്കുമോ? 

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.