UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

3027


മാവൂര്‍ വില്ലേജ് ചെറൂപ്പ ദേശത്ത് റി.സ. 21/1-ല്‍പ്പെട്ട സ്ഥലം 

ശ്രീ. പി. റ്റി. എ. റഹീം 

(എ)മാവൂര്‍ പഞ്ചായത്തില്‍ മാവൂര്‍ വില്ലേജ് ചെറൂപ്പ ദേശത്ത് റി.സ. 21/1-ല്‍പ്പെട്ട 1 ഏക്കര്‍ 32 സെന്‍റ് റവന്യൂ ഭൂമി അന്യാധീനപ്പെട്ട് പോകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(ബി)പ്രസ്തുത സ്ഥലം പോലീസ് പിടിക്കുന്ന വാഹനങ്ങള്‍ സൂക്ഷിക്കാനായി കൈമാറാന്‍ നടപടി സ്വീകരിക്കുമോ ; വിശദമാക്കാമോ ? 

3028


തുറവൂര്‍-തൈക്കാട്ടുശ്ശേരി പാലത്തിന്‍റെ ഭൂമി ഏറ്റെടുക്കല്‍ 

ശ്രീ. എ. എം. ആരിഫ്

തുറവൂര്‍ തൈക്കാട്ടുശ്ശേരി പാലത്തിനു വേണ്ടിയുള്ള അപ്രോച്ച് റോഡിന്‍റെ ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയായിട്ടുണ്ടോ; എങ്കില്‍ സ്ഥലം ഉടമകള്‍ക്ക് എന്നത്തേയ്ക്ക് നഷ്ടപരിഹാരം നല്‍കുവാന്‍ കഴിയും എന്ന് വ്യക്തമാക്കാമോ?

3029


തേഞ്ഞിപ്പലം പഞ്ചായത്തില്‍ കളിസ്ഥലം

ശ്രീ. കെ. എന്‍. എ. ഖാദര്‍

(എ)തേഞ്ഞിപ്പലം പഞ്ചായത്തില്‍ കളിസ്ഥലത്തിനുവേണ്ടി റവന്യൂ വകുപ്പില്‍ നിന്നും പാട്ടത്തിനായി ആവശ്യപ്പെട്ട സ്ഥലം ആദ്യം വില്‍പ്പനയ്ക്കും പിന്നെ പാട്ടത്തിനായും ലഭ്യമാക്കാമെന്ന് അറിയിച്ച് 2 വര്‍ഷമായിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത വിവരം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ; 

(ബി)ആയതു പരിശോധിച്ച് അടിയന്തിരമായി പഞ്ചായത്തിന്‍റെ അപേക്ഷ പരിഗണിച്ച് ഉത്തരവ് നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

3030


ഉദുമ മണ്ധലത്തിലെ വില്ലേജ് വിഭാഗം 

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

(എ)സംസ്ഥാനത്ത് വില്ലേജ് ഓഫീസുകള്‍ വിഭജിക്കുന്ന വിഷയം പരിഗണനയിലുണ്ടോ; വ്യക്തമാക്കുമോ; 

(ബി)ഉദുമ നിയോജകമണ്ധലത്തില്‍ വലിപ്പമുള്ള വില്ലേജുകള്‍ വിഭജിക്കണമെന്നാവശ്യപ്പെട്ട് സ്ഥലം എം. എല്‍. എ. നല്‍കിയ ഹര്‍ജിയില്‍ (ഫയല്‍ നം.18535/എഫ്.2/13/റവന്യൂ) എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ ?

3031


തിരുവനന്തപുരത്തെ പബ്ളിക് ഓഫീസ് സമുച്ചയത്തിലെ ഓഫീസുകള്‍ "സ്വരാജ്ഭവനി'ലേയ്ക്ക് മാറ്റാന്‍ നടപടി 

ശ്രീ. വി. ശിവന്‍കുട്ടി

(എ)തിരുവനന്തപുരത്തെ പബ്ളിക് ഓഫീസ് സമുച്ചയത്തില്‍ നിലവില്‍ പ്രവര്‍ത്തിച്ചു വരുന്ന പഞ്ചായത്ത് ഡയറക്ടറേറ്റ്, അര്‍ബന്‍ അഫയേഴ്സ് ഡയറക്ടറേറ്റ്, എല്‍.എസ്.ജി.ഡി, സി.ഇ ഓഫീസ് - എന്നീ ഓഫീസുകള്‍ സ്വന്തം കെട്ടിടമായ 'സ്വരാജ്ഭവനി'ലേയ്ക്ക് മാറ്റുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; 

(ബി)എങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

3032


സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പബ്ലിക്ക് ഓഫീസില്‍ സ്ഥലം അനുവദിക്കുന്നതിനുളള മാനദണ്ഡം 

ശ്രീ. വി.ശിവന്‍കുട്ടി

സ്വകാര്യ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന സംസ്ഥാനതല സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് തിരുവനന്തപുരത്തെ പബ്ലിക്ക് ഓഫീസില്‍ ആവശ്യമായ സ്ഥലം അനുവദിക്കുന്നതിന് നിലവിലുളള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ?

3033


തിരുവനന്തപുരം പബ്ലിക് ഓഫീസ് സമുച്ചയത്തില്‍ ഓഫീസ് നടത്തുന്നതിനായി അപേക്ഷിച്ച വകുപ്പുകള്‍ 

ശ്രീ. വി. ശിവന്‍കുട്ടി

(എ)തിരുവനന്തപുരം പബ്ലിക് ഓഫീസ് സമുച്ചയത്തില്‍ ഓഫീസിനു വേണ്ടിയുള്ള സ്ഥലത്തിനായി അപേക്ഷിച്ചതില്‍ ഏതെല്ലാം വകുപ്പുകള്‍ക്കാണ് ആയത് നല്‍കുവാനുള്ളത് എന്നു വ്യക്തമാക്കുമോ; 

(ബി)പബ്ലിക് ഓഫീസ് സമുച്ചയത്തില്‍ എത്ര സ്ക്വയര്‍ മീറ്റര്‍ സ്ഥലമുണ്ടെങ്കില്‍ പ്രസ്തുത അപേക്ഷകര്‍ക്ക് ലാവണം നല്‍കുവാനാകും എന്നു വിശദമാക്കുമോ? 

3034


തിരുവനന്തപുരം പബ്ലിക് ഓഫീസ് സമുച്ചയത്തില്‍ ഒഴിഞ്ഞുകിടക്കുന്ന സ്ഥലം 

ശ്രീ. വി. ശിവന്‍കുട്ടി

(എ)തിരുവനന്തപുരം പബ്ലിക് ഓഫീസ് സമുച്ചയത്തില്‍ ഓഫീസ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുവാന്‍ കഴിയുന്ന എത്ര സ്ക്വയര്‍ മീറ്റര്‍ സ്ഥലം ഒഴിഞ്ഞുകിടപ്പുണ്ട് എന്നും ആയത് എന്നു മുതല്‍ ഒഴിഞ്ഞു കിടക്കുന്നു എന്നും വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത സ്ഥലം ലഭിക്കുന്നതിന് ഏതെങ്കിലും വകുപ്പുകള്‍ അപേക്ഷ നല്‍കിയിരുന്നുവോ; എങ്കില്‍ ആയതിന്‍മേല്‍ സ്വീകരിച്ച നടപടി എന്താണെന്നു വ്യക്തമാക്കുമോ; 

(സി)പ്രസ്തുത ആവശ്യത്തിന് അപേക്ഷിച്ച വകുപ്പുകള്‍ ഏതൊക്കെയാണെന്നു വിശദമാക്കുമോ; 

3035


പബ്ളിക് ഓഫീസ് സമുച്ചയത്തില്‍ ഓഫീസ് അനുവദിക്കുന്നതിനായി ചേര്‍ന്ന എസ്റ്റിമേറ്റ് കമ്മിറ്റി യോഗം 

ശ്രീ. വി. ശിവന്‍കുട്ടി

(എ)തിരുവനന്തപുരത്തെ പബ്ളിക് ഓഫീസ് സമുച്ചയത്തില്‍, ഓഫീസ് ലഭിക്കുന്നതിനായി അപേക്ഷിച്ചിട്ടുള്ള അപേക്ഷകരായ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക്, ഓഫീസ് അനുവദിക്കുന്നതിനായി എസ്റ്റിമേറ്റ് കമ്മിറ്റി യോഗം ചേര്‍ന്നത് ഏത് തീയതിയിലായിരുന്നു; വ്യക്തമാക്കാമോ; 

(ബി)പ്രസ്തുത യോഗത്തിന്‍റെ തീരുമാനമനുസരിച്ച് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ഏതെല്ലാം വകുപ്പുകള്‍ക്ക് ഓഫീസിനായി സ്ഥലം നല്‍കിയിട്ടുണ്ടെന്നും വിശദമാക്കുമോ?

3036


പയ്യന്നൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ 

ശ്രീ. സി. കൃഷ്ണന്‍

(എ)നിര്‍മ്മാണത്തിലിരിക്കുന്ന പയ്യന്നൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ ഏതെല്ലാം ഓഫീസുകള്‍ ആരംഭിക്കുന്നതിനുള്ള പ്രൊപ്പോസലുകളാണ് നിലവിലുള്ളതെന്ന് വിശദമാക്കാമോ; 

(ബി)പയ്യന്നൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് സ്ഥലം അനുവദിച്ചിട്ടുണ്ടോ; 

(സി)എങ്കില്‍ ഏതെല്ലാം ഓഫീസുകള്‍ക്കാണ് അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ? 

3037


കാസര്‍ഗോഡ് ജില്ലയിലെ താലൂക്ക് ലാന്‍റ് ബോര്‍ഡുകള്‍ 

ശ്രീ. ഇ. ചന്ദ്രശേഖരന്‍ 

(എ)കാസര്‍ഗോഡ് ജില്ലയില്‍ ഏതൊക്കെ താലൂക്ക് ലാന്‍റ് ബോര്‍ഡുകളാണ് നിലവില്‍ വന്നത് എന്ന് വ്യക്തമാക്കാമോ; 

(ബി)പ്രസ്തുത ലാന്‍റ് ബോര്‍ഡുകളിലെ അംഗങ്ങളുടെ പേര്, തെരഞ്ഞെടുക്കപ്പെടാനുളള മാനദണ്ഡം എന്നിവ വിശദമാക്കാമോ;

(സി) ഏതൊക്കെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളാണ് ലാന്‍റ് ബോര്‍ഡിലുളളത് എന്ന് വ്യക്തമാക്കാമോ?

3038


പട്ടാന്പിയില്‍ പുതുതായി താലൂക്ക് സര്‍വ്വെ ഓഫീസ് 

ശ്രീ. സി. പി. മുഹമ്മദ്

പട്ടാന്പി താലൂക്ക് രൂപീകരിച്ചതിന്‍റെ അടിസ്ഥാനത്തില്‍, പട്ടാന്പിയില്‍ പുതുതായി താലൂക്ക് സര്‍വ്വെ ഓഫീസ് അനുവദിക്കുന്ന കാര്യം അടിയന്തിരമായി പരിഗണിക്കുമോ; വ്യക്തമാക്കാമോ?

3039


റീ-സര്‍വ്വേ നടത്തുന്നതിന് ഡബ്യൂ.ജി.എസ്.-84 സംവിധാനം 

ശ്രീ. എം. ഉമ്മര്‍

(എ)സംസ്ഥാനത്ത് റീസര്‍വ്വേ നടപടി നിലവില്‍ ഏത് ഘട്ടത്തിലാണ്; വിശദമാക്കാമോ;

(ബി)റീ-സര്‍വ്വേ നടത്തുന്നതിന് അത്യാധുനിക സംവിധാനമായ ഡബ്യൂ.ജി.എസ്.-84 ഉപയോഗപ്പെടുത്തിയിട്ടുണ്ടോ; നേട്ടങ്ങള്‍ വിശദമാക്കാമോ; 

(സി)എങ്കില്‍ ഇത്തരം ഉപകരണം ഉപയോഗിച്ചുള്ള സര്‍വ്വേയ്ക്ക് ഏതെങ്കിലും ഏജന്‍സിയുടെ സഹകരണം തേടിയിരുന്നോ; വിശദമാക്കാമോ; 

(ഡി)ഡബ്ല്യൂ.ജി.എസ്.-84 സംവിധാനം ഉപയോഗിക്കുന്നതിന് നാളിതുവരെ എന്ത് തുക ചെലവായിട്ടുണ്ട്; വിശദമാക്കാമോ?

3040


ഭൂമിക്കുവേണ്ടി സമര്‍പ്പിച്ച അപേക്ഷകള്‍ 

ശ്രീ.കോടിയേരി ബാലകൃഷ്ണന്‍

(എ)മുഖ്യമന്ത്രിയുടെ ജനസന്പര്‍ക്ക പരിപാടിയില്‍ ഭൂമിക്കായി ഭൂരഹിതര്‍ നല്‍കിയ എത്ര അപേക്ഷകള്‍ റവന്യൂ വകുപ്പിന് ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; ജില്ല തിരിച്ച് വിശദാംശം നല്‍കുമോ; 

(ബി)പ്രസ്തുത അപേക്ഷകളില്‍ റവന്യൂ വകുപ്പ് ഇതിനകം എന്ത് നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കുമോ;

(സി)ജനസന്പര്‍ക്ക പരിപാടികളില്‍ ഭൂമിക്കുവേണ്ടി അപേക്ഷ നല്‍കിയ ആര്‍ക്കൊക്കെ ഇതിനകം ഭൂമി നല്‍കിയിട്ടുണ്ടെന്ന് ജില്ലതിരിച്ച കണക്ക് വെളിപ്പെടുത്തുമോ; 

(ഡി)ഇത്തരത്തില്‍ ഭൂമി നല്‍കുന്നതിന് സ്വീകരിച്ച മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?

3041


അങ്കമാലി പാണ്ടുപാറയിലെ കര്‍ഷകരില്‍ പട്ടയം ലഭിക്കേണ്ടവരുടെ ലിസ്റ്റ് 

ശ്രീ.ജോസ് തെറ്റയില്‍

(എ)അങ്കമാലി നിയോജക മണ്ധലത്തില്‍ അയ്യന്പുഴ ഗ്രാമപഞ്ചായത്തിലെ പാണ്ടുപാറയിലെ വര്‍ഷങ്ങളായി ഭൂമി കൈവശം വച്ച് വരുന്ന പട്ടയം ലഭിക്കേണ്ടവരുടെ ലിസ്റ്റ് ജില്ലാ കളക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടോ; 

(ബി)എങ്കില്‍ ഇതിന്‍മേല്‍ സ്വീകരിച്ചിട്ടുളള നടപടി എന്തെല്ലാമെന്ന് വിശദമാക്കാമോ;

(സി)ലിസ്റ്റിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ ?

3042


ചിറ്റൂര്‍ താലൂക്ക് പരിധിയില്‍ പട്ടയത്തിനായി സമര്‍പ്പിച്ച അപേക്ഷകള്‍ 

ശ്രീ. വി.ചെന്താമരാക്ഷന്‍

(എ)ചിറ്റൂര്‍ താലൂക്ക് പരിധിയില്‍ പട്ടയത്തിനായി സമര്‍പ്പിച്ച അപേക്ഷകളില്‍ ഏത് വര്‍ഷംവരെയുളളവയാണ് തീര്‍പ്പാക്കിയിട്ടുളളത് എന്ന് വിശദമാക്കുമോ;

(ബി)എത്ര അപേക്ഷകളാണ് തീര്‍പ്പാക്കാന്‍ ബാക്കിയുളളത് എന്ന് വിശദമാക്കുമോ; വില്ലേജ് തിരിച്ചുളള കണക്ക് ലഭ്യമാക്കുമോ;

(സി)പട്ടയം നല്‍കുന്നതിനുളള മാനദണ്ഡം വിശദമാക്കുമോ?

3043


പുതുക്കാട് വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ പട്ടയം വിതരണം 

പ്രൊഫ. സി. രവീന്ദ്രനാഥ്

(എ)പുതുക്കാട് മണ്ധലത്തിലെ വരന്തരപ്പിള്ളി ഗ്രാമ പഞ്ചായത്ത് പ്രേദശത്തിലെ 157-ലധികം വരുന്ന കുടുംബങ്ങള്‍ക്ക് പട്ടയം ലഭിച്ചിട്ടില്ലെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ; 

(ബി)പട്ടയം ലഭ്യമാക്കാത്തതിനുള്ള കാരണം വിശദമാക്കുമോ; 

(സി)പട്ടയം നല്‍കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ടോയെന്ന് വിശദമാക്കുമോ; 

(ഡി)തടസ്സങ്ങള്‍ നീക്കി കുടുംബങ്ങള്‍ക്ക് എന്നത്തേയ്ക്ക് പട്ടയം വിതരണം ചെയ്യാനാകുമെന്ന് വ്യക്തമാക്കുമോ ?

3044


ചൊക്കാനനായട്ട്ക്കുണ്ട് പട്ടികജാതി/വര്‍ഗ്ഗ കോളനിയില്‍ പട്ടയം വിതരണം 

പ്രൊഫ. സി. രവീന്ദ്രനാഥ്

(എ)പുതുക്കാട് മണ്ഡലത്തിലെ ചൊക്കാനനായട്ട്ക്കുണ്ട് പട്ടികജാതി/വര്‍ഗ്ഗ കോളനിയിലെ കുടുംബങ്ങള്‍ക്ക് പട്ടയം നാളിതുവരെ ലഭ്യമായിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ; 

(ബി)പ്രസ്തുത പട്ടയം ലഭ്യമായിട്ടില്ലെങ്കില്‍ കാരണം വിശദമാക്കാമോ;

(സി)പ്രസ്തുത പ്രദേശത്തെ കുടുംബങ്ങള്‍ക്ക് എന്ന് പട്ടയം നല്‍കാന്‍ കഴിയും എന്ന് വ്യക്തമാക്കാമോ?

3045


റിവര്‍മാനേജ്മെന്‍റ് ഫണ്ട് 

ശ്രീ. കെ. രാധാകൃഷ്ണന്‍

(എ)റിവര്‍ മാനേജ്മെന്‍റ് ഫണ്ടില്‍ 2013 ഡിസംബര്‍ മാസം വരെയുളള നീക്കിയിരുപ്പ് തുക എത്രയാണെന്ന് വ്യക്തമാക്കാമോ; 

(ബി)നടപ്പു സാന്പത്തിക വര്‍ഷം ഓരോ ജില്ലയില്‍ നിന്നും പ്രസ്തുത ഫണ്ടില്‍ സ്വരൂപിച്ച തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(സി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നദീതട സംരക്ഷണ പദ്ധതികള്‍ക്കായി ചിലവഴിച്ച തുകയുടെ വിശദാംശങ്ങള്‍ ജില്ല തിരിച്ച് വ്യക്തമാക്കാമോ; 

(ഡി)ഈ സര്‍ക്കാരിന്‍റെ കാലത്ത് പ്രസ്തുത ഫണ്ടില്‍ നിന്നും നദീതട സംരക്ഷണ പദ്ധതികള്‍ക്കല്ലാതെ തുക വിനിയോഗിക്കുകയോ, വിനിയോഗിക്കുവാന്‍ തീരുമാനമെടുക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; 

(ഇ)റിവര്‍ മാനേജ്മെന്‍റ് ഫണ്ട് പൂര്‍ണ്ണമായും നദീതട സംരക്ഷണ പദ്ധതികള്‍ക്ക് സമയബന്ധിതമായി ചെലവഴിക്കുവാനും ഇതര പദ്ധതികള്‍ക്ക് പ്രസ്തുത ഫണ്ട് വിനിയോഗം ഒഴിവാക്കാനും നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

3046


മലപ്പുറം ജില്ലയില്‍ ആര്‍.എം.എഫ്.-ല്‍നിന്നും ചിലവഴിച്ച തുക 

ശ്രീ. എം. ഉമ്മര്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം നദിപരിപാലനനിധിയില്‍ (ആര്‍.എം.എഫ്.) എത്ര രൂപ ശേഖരിച്ചിട്ടുണ്ട്; ജില്ലതിരിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കാമോ; 

(ബി)മലപ്പുറം ജില്ലയില്‍ ആര്‍.എം.എഫ്.-ല്‍നിന്നും 2013-2014 സാന്പത്തികവര്‍ഷം ചിലവഴിച്ച തുകയുടെ വിശദാംശം ലഭ്യമാക്കാമോ; 

(സി)മലപ്പുറം ജില്ലയില്‍ ആര്‍.എം.എഫ്. സ്കീമില്‍ ഉള്‍പ്പെടുത്താന്‍ നിലവില്‍ എത്ര പദ്ധതികള്‍ക്ക് ഡി.പി.ആര്‍. സമര്‍പ്പിച്ചിട്ടുണ്ട്; വിശദാംശം നല്‍കുമോ; 

(ഡി)പ്രസ്തുത പദ്ധതിയുടെ നിലവിലുള്ള മാനദണ്ധങ്ങള്‍ ലഘൂകരിച്ച് ഫണ്ട് പരമാവധി പ്രയോജനപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

3047


റിവര്‍ മാനേജ്മെന്‍റ് ഫണ്ട് ഉപയോഗിച്ച് കൊയിലാണ്ടി മണ്ധലത്തിലെ പ്രവൃത്തികള്‍ 

ശ്രീ. കെ. ദാസന്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം റിവര്‍ മാനേജ്മെന്‍റ് ഫണ്ട് ഉപയോഗിച്ച് കൊയിലാണ്ടി നിയോജക മണ്ധലത്തില്‍ ഭരണാനുമതി നല്‍കിയ പ്രവൃത്തികള്‍ ഏതെല്ലാം; ഏതെല്ലാം പഞ്ചായത്തില്‍; ഓരോ പ്രവൃത്തിക്കും ഭരണാനുമതി നല്‍കിയ തുക എത്ര; വ്യക്തമാക്കാമോ? 

(ബി)കൊയിലാണ്ടിയില്‍ പയ്യോളി പഞ്ചായത്തില്‍ കോട്ടതുരുത്തി ദ്വീപിന് പാര്‍ശ്വഭിത്തി കെട്ടി സംരക്ഷിക്കുന്നതിനായി സമര്‍പ്പിച്ച പ്രൊപ്പോസല്‍ ജില്ലാതല കമ്മിറ്റി ശുപാര്‍ശചെയ്തിട്ടും പരിഗണിക്കാതിരുന്നതിന് കാരണം വിശദമാക്കാമോ; 

(സി)നിരവധി കുടുംബങ്ങള്‍ അധിവസിക്കുന്ന കോട്ടതുരുത്തി ദ്വീപിന്‍റെ പാര്‍ശ്വഭിത്തി സംരക്ഷണത്തിന് അടിയന്തിര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

3048


ചേലക്കര മണ്ഡലത്തിലെ ചെറുതുരുത്തി തടയണയുടെ പ്രവൃത്തി 

ശ്രീ.കെ.രാധാകൃഷ്ണന്‍

(എ)ചേലക്കര നിയോജകമണ്ഡലത്തില്‍ റിവര്‍ മാമേജ്മെന്‍റ് ഫണ്ട് വിനിയോഗിച്ച് നിര്‍മ്മാണമാരംഭിച്ച ചെറുതുരുത്തി തടയണയുടെ പ്രവൃത്തി രണ്ട് വര്‍ഷത്തിലധികമായി സ്തംഭിച്ചുകിടക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വ്യക്തമാക്കുമോ; 

(ബി)തടയണ നിര്‍മ്മിച്ചിരുന്ന കരാറുകാരന്‍റെ മരണത്തെ തുടര്‍ന്ന് ഭരണാനുമതി പുതുക്കി നല്‍കാന്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ടോ;

(സി)എങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; 

(ഡി)ജില്ലാ കളക്ടറുടെ പ്രൊപ്പോസലിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;

(ഇ)കാലതാമസം കൂടാതെ ഭരണാനുമതി പുതുക്കി നല്‍കി അടുത്ത അനുകൂലമായ സീസണില്‍ത്തന്നെ പണി പുനരാരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

3049


ഡെപ്യൂട്ടി തഹസീല്‍ദാര്‍ തസ്തിക 

ശ്രീ. എസ്. ശര്‍മ്മ 

(എ)റവന്യൂ വകുപ്പിലെ ഏതെല്ലാം തസ്തികകളിലാണ് കെ.എസ്.ആര്‍. പ്രകാരം പി.എസ്.സി. മുഖേന നേരിട്ടുള്ള നിയമനം നടത്തുവാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നു വ്യക്തമാക്കുമോ; 

(ബി)കെ.എസ്.ആര്‍. പ്രകാരം നിര്‍ദ്ദേശിച്ചിട്ടുള്ള തസ്തികകളില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ തസ്തിക ഉള്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍, പ്രസ്തുത തസ്തികയിലേയ്ക്ക് പി.എസ്.സി. മുഖാന്തരം നിയമനം നടത്തിയിട്ട് എത്രവര്‍ഷമായി എന്നു വ്യക്തമാക്കുമോ; 

(സി)നിലവില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍മാരുടെ എത്ര ഒഴിവുകളാണുള്ളതെന്നു വ്യക്തമാക്കുമോ?

3050


റവന്യൂ വകുപ്പിലെ താല്‍ക്കാലിക ജീവനക്കാര്‍ 

ശ്രീ. വി. ശശി 

(എ)റവന്യൂ വകുപ്പില്‍ എത്ര താല്‍ക്കാലിക ജീവനക്കാരാണ് ജോലിചെയ്യുന്നതെന്ന് വ്യക്തമാക്കാമോ;

(ബി)500 ലധികം വരുന്ന റവന്യൂ വകുപ്പിലെ സ്ഥിരം ജീവനക്കാര്‍ക്ക് ഇക്കഴിഞ്ഞ ആഗസ്റ്റിന് ശേഷം ശന്പളം ലഭിച്ചിട്ടില്ലായെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ശന്പളം ലഭിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ; 

(സി) ശന്പളം ലഭ്യമാക്കാന്‍ സ്വീകരിച്ച നടപടി എന്തൊക്കെയാണെന്ന് വിശദമാക്കാമോ?

3051


ആലപ്പുഴ ജില്ലയിലെ യു.ഡി.ക്ലാര്‍ക്കുമാര്‍ 

ശ്രീ. പി.തിലോത്തമന്‍

ആലപ്പുഴ ജില്ലയില്‍ നിന്നും മറ്റ് ജില്ലകളിലേയ്ക്ക് പ്രൊമോഷന്‍ ലഭിച്ചുപോയ റവന്യൂ വകുപ്പിലെ യു.ഡി.ക്ലാര്‍ക്കുമാരില്‍ ഈ സര്‍ക്കാരിന്‍റെ കാലയളവില്‍ കന്പാഷണേറ്റ് ഗ്രൌണ്ടില്‍ തിരിച്ച് ആലപ്പുഴ ജില്ലയിലേക്ക് ട്രാന്‍സ്ഫര്‍ ലഭിച്ചുവന്നവര്‍ എത്ര പേരാണെന്നും; പ്രൊമോഷന്‍ ലഭിച്ച് മറ്റ് ജില്ലകളില്‍ ജോലി ചെയ്യുന്ന റവന്യൂ വകുപ്പിലെ യു.ഡി.ക്ലാര്‍ക്കുമാര്‍ ഇനി എത്രപേര്‍ തിരികെ ആലപ്പുഴ ജില്ലയിലേയ്ക്ക് മടങ്ങിവരാനുണ്ടെന്നും വ്യക്തമാക്കുമോ; അവരുടെ മുന്‍ഗണനയനുസരിച്ചുളള പേരുവിവരം ലഭ്യമാക്കുമോ?

3052


കാസര്‍ഗോഡ് ജില്ലയിലെ ടി.എല്‍.ബി. ഫയലുകള്‍ 

ശ്രീ. ഇ. ചന്ദ്രശേഖരന്‍ 

(എ)കാസര്‍ഗോഡ് ജില്ലയില്‍ ഓരോ താലൂക്കിലും എത്രവീതം ടി.എല്‍.ബി. ഫയലുകളാണു കെട്ടിക്കിടക്കുന്നതെന്നു വ്യക്തമാക്കുമോ; 

(ബി)താലൂക്ക് ലാന്‍ഡ് ബോര്‍ഡ് എത്ര ടി.എല്‍.ബി. ഫയലുകളിന്മേല്‍ തീര്‍പ്പുകല്‍പ്പിച്ചുവെന്ന് താലൂക്ക് തിരിച്ച് കണക്കു ലഭ്യമാക്കുമോ?

3053


ഭൂമി തട്ടിപ്പുകള്‍

ശ്രീ. എസ്. ശര്‍മ്മ 
,, ബി. സത്യന്‍ 
,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ 
,, പി. കെ. ഗുരുദാസന്‍ 

റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഭൂമി തട്ടിപ്പ് കേസുകളുടെ എണ്ണം സംബന്ധിച്ച് വിശദമാക്കാമോ; ക്രിമിനലുകള്‍ക്ക് കൂട്ടുനിന്ന എത്ര റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചു; വ്യക്തമാക്കുമോ?

3054


സ്വര്‍ണ്ണാഭരണങ്ങളിലെ മായം പരിശോധിക്കുന്നതിനു നടപടി 

ശ്രീ. എം. ചന്ദ്രന്‍ 

(എ)സംസ്ഥാനത്തു വില്പന നടത്തിവരുന്ന സ്വര്‍ണ്ണാഭരണങ്ങളില്‍ വലിയതോതില്‍ മായം ചേര്‍ത്ത് കൃത്രിമം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഇതു പരിശോധിക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ളത്; വിശദമാക്കുമോ; 

(സി)916 ഹാള്‍ മാര്‍ക്ക് മുദ്രണം ചെയ്ത് സ്വര്‍ണ്ണ വ്യാപാരികള്‍ നടത്തുന്ന പ്രചാരണങ്ങള്‍ പരിശോധിച്ച് ഏതെങ്കിലും വ്യാപാരികളുടെ പേരില്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ; 

(ഡി)അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള പരിശുദ്ധിയില്ലാത്ത സ്വര്‍ണ്ണാഭരണങ്ങള്‍ കേരളത്തില്‍ വില്പന നടത്തുന്നതു പരിശോധിച്ച് നടപടിയെടുക്കുവാന്‍ എന്തെങ്കിലും സംവിധാനം നിലവിലുണ്ടോ; 

(ഇ)ഇതു സംബന്ധിച്ച പരാതി ആര്‍ക്കാണു നല്‍കേണ്ടത്; 
(എഫ്)916 പരിശുദ്ധി പരിശോധിക്കുവാന്‍ കേരളത്തില്‍ എവിടെയെല്ലാമാണ് ലബോറട്ടറി സൌകര്യം ഒരുക്കിയിട്ടുള്ളത്; വിശദമാക്കുമോ?\

3055


ലീഗല്‍മെട്രോളജി വകുപ്പിലെ വിജിലന്‍സ് ഓഫീസര്‍ നിയമനം 

ശ്രീ. സി. ദിവാകരന്‍ 

(എ)ലീഗല്‍ മെട്രോളജി വകുപ്പിലെ വിജിലന്‍സ് ഓഫീസറെ നിയമിച്ചിട്ടുള്ളത് ഏത് ചട്ടങ്ങളുടെയും നിയമങ്ങളുടെയും അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കാമോ; 

(ബി)ലീഗല്‍ മെട്രോളജി വകുപ്പിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ വിജിലന്‍സ് ഓഫീസറായി നിയമിക്കുന്നതിന് വിജിലന്‍സ് ഡയറക്ടറുടെ ക്ലിയറന്‍സ് ലഭിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്‍റെ പകര്‍പ്പ് നല്‍കാമോ?

3056


ലീഗല്‍ മെട്രോളജി വകുപ്പിലെ ഇന്‍സ്പെക്റ്റിംഗ് അസിസ്റ്റന്‍റ് 

ശ്രീ. ചിറ്റയം ഗോപകുമാര്‍

(എ)ലീഗല്‍മെട്രോളജി വകുപ്പില്‍ അനുവദിച്ച "ഇന്‍സ്പെക്റ്റിംഗ് അസിസ്റ്റന്‍റ്' തസ്തികകള്‍ എത്രയെന്ന് അറിയിക്കാമോ; 

(ബി)നിലവില്‍ എത്ര ജീവനക്കാര്‍ പ്രസ്തുത തസ്തികയില്‍ ജോലി ചെയ്യുന്നുവെന്നത് ജില്ലതിരിച്ച് വ്യക്തമാക്കാമോ; 

(സി)നിലവില്‍ ഇവരുടെ സ്ഥലം മാറ്റം സംബന്ധിച്ച് വ്യക്തമായ മാനദണ്ധങ്ങള്‍ ഉണ്ടോ;

(ഡി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഒരു സ്റ്റേഷനില്‍ മൂന്നു വര്‍ഷം സര്‍വ്വീസ് പൂര്‍ത്തീകരിക്കാത്ത എത്ര ഇന്‍സ്പെക്റ്റിംഗ് അസിസ്റ്റന്‍റുമാരെ സ്ഥലം മാറ്റിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; 

(ഇ)പ്രസ്തുത സ്ഥലം മാറ്റങ്ങള്‍ നിലവിലുള്ള മാനദണ്ധങ്ങള്‍ പാലിച്ചുകൊണ്ടാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ; 

(എഫ്)ലീഗല്‍ മെട്രോളജി വകുപ്പില്‍ ചട്ടവിരുദ്ധമായി നടത്തിയിട്ടുള്ള സ്ഥലം മാറ്റങ്ങളിലെ അഴിമതി സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തുമോ; 

(ജി)ലീഗല്‍ മെട്രോളജി വകുപ്പിലെ ചട്ടവിരുദ്ധസ്ഥലം മാറ്റങ്ങള്‍ അവസാനിപ്പിക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് അടിയന്തര നിര്‍ദ്ദേശം നല്‍കാമോ; വിശദമാക്കാമോ?

3057


കയര്‍ മേഖലയെ ശക്തിപ്പെടുത്തുവാന്‍ കര്‍മ്മ പദ്ധതി 

ശ്രീ. കെ. മുരളീധരന്‍ 
,, സണ്ണി ജോസഫ് 
,, എം. എ. വാഹീദ് 
,, പി. സി. വിഷ്ണുനാഥ് 

(എ)കയര്‍ മേഖലയെ ശക്തിപ്പെടുത്താന്‍ എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് ഈ സര്‍ക്കാരിന്‍റെ കാലത്ത് ആവിഷ്കരിച്ചിട്ടുള്ളത്; വിശദമാക്കുമോ; 

(ബി)ഇക്കാലയളവില്‍ കയര്‍ മേഖലയ്ക്കുള്ള ബഡ്ജറ്റ് വിഹിതത്തില്‍ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)എത്ര ശതമാനം വര്‍ദ്ധനവാണ് ഓരോ സാന്പത്തിക വര്‍ഷത്തിലും വരുത്തിയിട്ടുള്ളതെന്ന് വിശദമാക്കുമോ; 

(ഡി)ഇതുമൂലം കയര്‍ മേഖലയില്‍ എന്തെല്ലാം നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം ?

3058


കയര്‍ വ്യവസായ രംഗത്തെ നവീന ആശയങ്ങള്‍ 

ശ്രീ. ഇ. കെ. വിജയന്‍

(എ)കയര്‍ വ്യവസായ രംഗത്തെ നവീന ആശയങ്ങള്‍ നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് കയര്‍ഫെഡ് നടപ്പിലാക്കി വരുന്നതെന്ന് വിശദമാക്കുമോ; 

(ബി)ചകിരിച്ചോറില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനായി ഏതെല്ലാം കന്പനികളുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്; ഇതിനായി ഏതെല്ലാം പ്രദേശങ്ങളെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്?

3059


അന്തര്‍ദേശീയ കയര്‍ പ്രദര്‍ശനവിതരണ കേന്ദ്രം 

ശ്രീ. വി. പി. സജീന്ദ്രന്‍ 
,, പാലോട് രവി 
,, ജോസഫ് വാഴക്കന്‍ 
,, പി. എ. മാധവന്‍ 

(എ)സംസ്ഥാനത്ത് അന്തര്‍ദേശീയ കയര്‍ പ്രദര്‍ശന വിപണന കേന്ദ്രം സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടോ ; വിശദമാക്കുമോ ; 

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത് ; വിശദമാക്കാമോ ; 

(സി)കയറിന്‍റെ ആഭ്യന്തര-വിദേശ വിപണി ശക്തിപ്പെടുത്തുവാന്‍ എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ; വിശദമാക്കുമോ ; 

(ഡി) ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട് ; വിശദാംശങ്ങള്‍ അറിയിക്കുമോ ?

3060


കയര്‍ ഉല്‍പന്നങ്ങളുടെ വിപണി 

ശ്രീമതി ഗീതാഗോപി

(എ)കയര്‍ വ്യവസായം സംരക്ഷിക്കുവാന്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സ്വീകരിച്ച പ്രധാന നടപടികള്‍ വിശദീകരിക്കുമോ; 

(ബി)കയര്‍ ഉല്‍പന്നങ്ങളുടെ വിദേശ വിപണി സാദ്ധ്യതകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്?

3061


അടഞ്ഞുകിടക്കുന്ന കയര്‍ സംഘങ്ങള്‍ 

ശ്രീ. പി. തിലോത്തമന്‍ 
,, വി. ശശി 
,, ജി. എസ്. ജയലാല്‍ 
,, കെ. അജിത്

(എ)പ്രവര്‍ത്തനരഹിതമായ എത്ര കയര്‍ സംഘങ്ങളുണ്ട്; ഈ സംഘങ്ങളെ പ്രവര്‍ത്തിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദമാക്കുമോ; 

(ബി)തൊണ്ടും ചകിരിയും സംഭരിക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; 

(സി)കയര്‍ മേഖലയില്‍ എത്ര തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്; ഇതില്‍ സ്ത്രീ തൊഴിലാളികള്‍ എത്ര; 
(ഡി)പ്രസ്തുത മേഖലയില്‍ പണിയെടുക്കുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും സ്ഥിരമായി ജോലി ലഭ്യമാക്കാന്‍ സാധിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വെളിപ്പെടുത്തുമോ?

3062


കയര്‍ സഹകരണ സംഘങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിന് നടപടി 

ഡോ. ടി. എം. തോമസ് 
ഐസക് 
ശ്രീ. ജി.സുധാകരന്‍ 
'' കെ.ദാസന്‍ 
'' സി.കൃഷ്ണന്‍

(എ)കയര്‍ തൊഴിലാളികള്‍ക്ക് പ്രഖ്യാപിച്ച കൂലിക്ക് അനുസരി ച്ചുളള ബോണസ് നല്കുന്നതിന് പദ്ധതി നിലവിലുണ്ടോ; ഇതു പ്രകാരം തൊഴിലാളികള്‍ക്ക് ബോണസ് ലഭിക്കുന്നില്ലായെന്നകാര്യം അറിവുളളതാണോ; 

(ബി)കയര്‍ഫെഡ് കയര്‍ സഹകരണ സംഘങ്ങള്‍ കയറിന് നല്‍കുന്ന നാമമാത്രമായ വില പുതുക്കി നിശ്ചയിക്കുന്നതിന് നടപടി സ്വീകരിക്കുമോ; 

(സി)സംസ്ഥാനത്ത് ശോച്യാവസ്ഥയിലുളള കയര്‍ സഹകരണ സംഘങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

3063


കയര്‍ ജിയോടെക്സ്റ്റൈലിനെ പി.ഡബ്ല്യു.ഡി. മാന്വലില്‍ ഉള്‍പ്പെടുത്തുവാന്‍ നടപടി 

ശ്രീ. ജി. സുധാകരന്‍

(എ)കയര്‍ ജിയോടെക്സ്റ്റൈലിനെ പൊതുമരാമത്ത് വകുപ്പിന്‍റെ മാന്വലില്‍ ഉള്‍പ്പെടുത്തുവാനുള്ള നടപടികളുടെ പുരോഗതി വ്യക്തമാക്കുമോ; 

(ബി)ഇക്കാര്യത്തില്‍ എന്തെങ്കിലും സാങ്കേതിക തടസ്സമുണ്ടോ; എങ്കില്‍ വിശദമാക്കുമോ ?

3064


ആലപ്പുഴ-കയര്‍ കയറ്റുമതി-സംസ്ക്കരണ പാര്‍ക്ക് 

ശ്രീ. വി. ശശി

(എ)ആലപ്പുഴയില്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച കയര്‍ കയറ്റുമതി-സംസ്ക്കരണ പാര്‍ക്കിനായി 2013-14 ബഡ്ജറ്റില്‍ എത്ര രൂപ വകയിരുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; 

(ബി)പ്രസ്തുത തുകയില്‍ 31.12.2013 വരെ എത്ര രൂപ ചെലവഴിച്ചുവെന്നും എന്തെല്ലാം പരിപാടികള്‍ക്കാണ് പ്രസ്തുത തുക ചെലവഴിച്ചിട്ടുള്ളതെന്നും വിശദീകരിക്കാമോ?

3065


വൈപ്പിന്‍ കയര്‍ ഇന്‍സ്പെക്ടര്‍ ഓഫീസിന്‍റെ പ്രവര്‍ത്തനം 

ശ്രീ. എസ്. ശര്‍മ്മ

(എ)വൈപ്പിന്‍ മണ്ധലത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന കയര്‍ ഇന്‍സ്പെക്ടര്‍ ഓഫീസില്‍ കയര്‍ മേഖലയുമായി ബന്ധപ്പെട്ട് നടന്നുവരുന്ന ദൈനംദിന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദീകരിക്കാമോ; 

(ബി)ഏതെല്ലാം പഞ്ചായത്തുകളിലായി, ഈ ഓഫീസിന്‍റെ പരിധിയില്‍, എത്ര സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് വ്യക്തമാക്കാമോ; 

(സി)ഈ സംഘങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയെന്നും ഇവക്ക് ആവശ്യമായ പ്രവര്‍ത്തന മൂലധനം നല്‍കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടി എന്തൊക്കെയെന്നും വിശദമാക്കാമോ?

3066


കയര്‍ തൊഴിലാളിക്ഷേമനിധി ബോര്‍ഡില്‍നിന്നുള്ള ധനസഹായങ്ങള്‍ 

ശ്രീ. ജി. സുധാകരന്‍ 

(എ)കേരളകയര്‍തൊഴിലാളി ക്ഷേമനിധിബോര്‍ഡിലെ അംഗങ്ങളായ കയര്‍ തൊഴിലാളികളില്‍ 2012 ജനുവരിക്കു ശേഷം വിവിധ ധനസഹായങ്ങള്‍ക്ക് അപേക്ഷ നല്‍കിയിട്ടുള്ളവര്‍ക്ക് ധനസഹായം വിതരണം ചെയ്തിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ധനസഹായവിതരണം നിര്‍ത്തിവെയ്ക്കാന്‍ കാരണമെന്താണെന്ന് വിശദമാക്കാമോ ; 

(ബി)ധനസഹായം നല്‍കുന്നതിനായി സര്‍ക്കാര്‍ തുക അനുവദിച്ചിട്ടുണ്ടോ ; എങ്കില്‍ എത്ര ; 

(സി)2012 ജനുവരി മുതല്‍ 2013 ഡിസംബര്‍ വരെ അപേക്ഷ നല്‍കിയിട്ടുള്ളവര്‍ക്ക് ധനസഹായം എപ്പോള്‍ നല്‍കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ ?

3067


കയര്‍തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്ക് വിരമിക്കല്‍ ആനുകൂല്യം 

ശ്രീ. ജി. സുധാകരന്‍

(എ)കേരള കയര്‍തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 2006 ഏപ്രിലിനു മുന്പ് വിരമിച്ച അംഗങ്ങള്‍ക്ക് വിരമിയ്ക്കല്‍ ആനുകൂല്യം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ആയത് ഇതുവരെ നടപ്പിലാക്കിയിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഇതിനായി തുക അനുവദിച്ചിട്ടുണ്ടോയെന്നും ഉണ്ടെങ്കില്‍ എത്രയാണെന്നും തുക എന്നുമുതല്‍ വിതരണം ചെയ്യാന്‍ കഴിയുമെന്നും വ്യക്തമാക്കാമോ; 

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വിരമിച്ചവര്‍ക്ക് ആനുകൂല്യം നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ?

<<back

  

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.