UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

3701

ടൂറിസം പദ്ധതികള്‍ക്ക് വനം വകുപ്പിന്‍റെ അനുമതി 


ശ്രീ. കെ. വി. വിജയദാസ്


(എ)ടൂറിസം വകുപ്പിന്‍റെ പല പദ്ധതികളും വനംവകുപ്പില്‍ നിന്നുള്ള അനുമതി ലഭിക്കുന്നതിന് കാലതാമസം വരുത്തുന്നതിനാല്‍ നടപ്പിലാക്കാന്‍ കഴിയുന്നില്ലെന്നുള്ള വിവരം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ; 

(ബി)ടൂറിസത്തിന്‍റെ അനന്തസാദ്ധ്യതകള്‍ക്ക്, കേരളത്തില്‍ വനംവകുപ്പിന്‍റെ ടി നടപടികള്‍ ലഘൂകരിക്കാത്തതുമൂലം വലിയ നഷ്ടം സംഭവിക്കുന്നത് ഒഴിവാക്കുന്നതിനായി നടപടി സ്വീകരിച്ചുവോ; 

(സി)അഞ്ച് കോടി രൂപ വരെയുള്ള പദ്ധതികള്‍ക്ക് ഇപ്രകാരം പെര്‍മിസീവ് സാംങ്ഷന്‍ നല്‍കുന്നതിനുള്ള അധികാരം ബന്ധപ്പെട്ട ഡി.എഫ്.ഒ മാര്‍ക്ക് നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ? 

3702

എന്‍റെ മരം പദ്ധതി 


ശ്രീ. എം. പി. വിന്‍സെന്‍റ്
 ,, ഐ. സി. ബാലകൃഷ്ണന്‍ 
,, സി. പി. മുഹമ്മദ്
 ,, ഹൈബി ഈഡന്‍


(എ)എന്‍റെ മരം പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാം ; വിശദമാക്കുമോ ; 

(ബി)കൃത്രിമ വനം സൃഷ്ടിക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് വന സംരക്ഷണത്തില്‍ താല്‍പര്യം ഉണ്ടാകുന്നതിനും എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം ; 

(സി)എവിടെയെല്ലാമാണ് പദ്ധതി നടപ്പാക്കിവരുന്നത് ; വിശദമാക്കുമോ ; 

(ഡി)ഏതെല്ലാം ഏജന്‍സികളാണ് പദ്ധതിയുമായി സഹകരി ക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ?

3703

അക്കേഷ്യ, യൂക്കാലി പ്ലാന്‍റേഷനുകള്‍ 


 ശ്രീ. കെ. അജിത്


(എ) പുതിയതായി അക്കേഷ്യ, യൂക്കാലി പ്ലാന്‍റേഷ നുകള്‍ വച്ചുപിടിപ്പിക്കില്ല എന്ന മുന്‍ ഗവണ്‍മെന്‍റിന്‍റെ തീരുമാനം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടോ; 

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പുതിയതായി ഏതെങ്കിലും അക്കേഷ്യ, യൂക്കാലി പ്ലാന്‍റേഷനുകള്‍ വച്ചുപിടിപ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എവിടെയെല്ലാമെന്ന് വെളിപ്പെടുത്തുമോ; 

(സി) പുതിയതായി അക്കേഷ്യ, യൂക്കാലി പ്ലാന്‍റേഷനുകള്‍ വച്ചുപിടിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ; 

(ഡി) അക്കേഷ്യ, യൂക്കാലി എന്നിവ പരിസ്ഥിതിക്കോ, ജനങ്ങള്‍ക്കോ ഹാനികരമായ വൃക്ഷങ്ങളാണെന്ന് കണ്ടെത്തിയിട്ടുണ്ടോ?

3704

വനശ്രീ യൂണിറ്റുകളുടെ പ്രവര്‍ത്തനം 


ശ്രീ. തേറന്പില്‍ രാമകൃഷ്ണന്
‍ ,, എം. എ. വാഹീദ്
 ,, ആര്‍. സെല്‍വരാജ്
 ,, എ. പി. അബ്ദുള്ളക്കുട്ടി


(എ)വനശ്രീ യൂണിറ്റുകളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം വിശദമാക്കുമോ; 

(ബി)എന്തെല്ലാം സാധനങ്ങളാണ് ഈ യൂണിറ്റുകള്‍ വഴി വില്‍ക്കപ്പെടുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;
 
(സി)പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് പ്രസ്തുത യൂണിറ്റുകള്‍ പുന:സംഘടിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ ; വിശദമാക്കുമോ ; 

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട് ; വിശദാംശങ്ങള്‍ എന്തെല്ലാം ?

3705

പാന്പ് പിടുത്തത്തില്‍ പരിശീലനം 


ശ്രീ. ഇ. ചന്ദ്രശേഖരന്‍


(എ)കാസറഗോഡ് ജില്ലയിലെ ഫോറസ്റ്റ് ഓഫീസുകളില്‍ ആകെ എത്ര പാന്പ് പിടുത്തക്കാരാണുള്ളത്;

(ബി)കഴിഞ്ഞ മൂന്നുവര്‍ഷക്കാലത്തില്‍ ജില്ലയില്‍ എത്രപേര്‍ക്ക് പാന്പ് കടിയേറ്റിട്ടുണ്ട്;

(സി)ജില്ലയില്‍ ആവശ്യത്തിന് പാന്പ് പിടുത്തക്കാര്‍ ഇല്ലെന്നകാര്യം പരിഗണിച്ച് കൂടുതല്‍പേര്‍ക്ക് പാന്പ് പിടുത്തത്തില്‍ പരിശീലനം നല്‍കാന്‍ നടപടി സ്വീകരിക്കുമോ?

3706

ആന പരിപാലനചട്ടം കര്‍ശനമായി പാലിക്കാന്‍ നടപടി 


ശ്രീ. ബാബു എം. പാലിശ്ശേരി


(എ)2013-ല്‍ എത്ര നാട്ടാനകളാണ് ഇടഞ്ഞ് നാശനഷ്ടം ഉണ്ടാക്കിയിട്ടുള്ളത്; ആനയുടെ ആക്രമണത്തില്‍ എത്ര പേര്‍ മരണപ്പെട്ടിട്ടുണ്ട്; 

(ബി)ആന ഇടയുന്നതും, നാശനഷ്ടം ഉണ്ടാക്കുന്നതും കുറച്ചുകൊണ്ടു വരുന്നതിന്‍റെ ഭാഗമായി ആന പരിപാലന ചട്ടം കര്‍ശനമായി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം വ്യക്തമാക്കുമോ?

3707

മംഗള വനത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍


ശ്രീ. കെ. അജിത്


(എ)കൊച്ചി നഗരത്തിന്‍റെ ശ്വാസകോശമെന്നു വിശേഷിപ്പിക്കുന്ന മംഗളവനത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി എന്തെല്ലാം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ; 

(ബി)ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മംഗളവനത്തിന്‍റെ നിലവിലുള്ള സ്വാഭാവികതയ്ക്ക് അനുസൃതമായാണോ നടത്തിയിട്ടുള്ളത് ; 

(സി)മംഗളവനത്തിലെ നടപ്പാതകളിലെ കോണ്‍ക്രീറ്റ് ടൈല്‍സ് അതിന്‍റെ പുതിയ രൂപകല്പനയില്‍ ഉള്‍പ്പെട്ടിട്ടുളളതാണോയെന്നും അല്ലെങ്കില്‍ ഈ പരിഷ്കാരത്തിന്‍റെ ഉദ്ദേശശുദ്ധിയെന്തെന്നും വെളിപ്പെടുത്തുമോ ; 

(ഡി)മംഗളവനത്തില്‍ എത്തുന്ന ദേശാടനപക്ഷികളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുള്ളതായി ബോദ്ധ്യപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്‍റെ കാരണം എന്തെന്ന് വ്യക്തമാക്കുമോ ; 

(ഇ)കഴിഞ്ഞ ഏഴ് വര്‍ഷങ്ങള്‍ക്കുള്ളില്‍ മംഗളവനത്തിലെ വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി എന്ത് തുക ചെലവഴിച്ചിട്ടുണ്ടെന്ന് വര്‍ഷം തിരിച്ച് വ്യക്തമാക്കുമോ ?

3708

വയനാട് ജില്ലയില്‍ പുതിയ ഫോറസ്റ്റ് സ്റ്റേഷനുകള്‍ 


ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍


(എ)വയനാട് ജില്ലയില്‍ പുതിയ ഫോറസ്റ്റ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനം വ്യക്തമാക്കുമോ;

(ബി)പുതുതായി അനുവദിച്ച ഫോറസ്റ്റ് സ്റ്റേഷനുകള്‍ എവിടെയെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ഡി)ജില്ലയില്‍ അനുവദിക്കുമെന്ന് പ്രഖ്യാപിച്ച രണ്ട് എലിഫന്‍റ് സ്ക്വാഡുകള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

3709

വനം വകുപ്പില്‍ പുതിയ തസ്തികകള്‍ 


ശ്രീ. കെ. അജിത് 


(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം വനംവകുപ്പില്‍ എത്ര തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;

(ബി)പുതിയതായി സൃഷ്ടിക്കപ്പെട്ട തസ്തികകളില്‍ വനസംരക്ഷണവിഭാഗം ജീവനക്കാരുടെ എത്ര തസ്തികകളാണ് സൃഷ്ടിച്ചിട്ടുള്ളതെന്നും ആയത് ഏത് വിഭാഗത്തില്‍നിന്നും എത്ര തസ്തികകള്‍ വീതമെന്നും വെളിപ്പെടുത്തുമോ; 

(സി)വനസംരക്ഷണ വിഭാഗം ജീവനക്കാരുടെ കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ; 

(ഡി)മാവോയിസ്റ്റ് സാന്നിദ്ധ്യവും മറ്റും കണ്ടെത്തിയിരിക്കുന്ന സാഹചര്യത്തില്‍ അത്തരം മേഖലകളില്‍ കൂടുതല്‍ സംരക്ഷണവിഭാഗം ജീവനക്കാരുടെ തസ്തികകള്‍ സൃഷ്ടിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമോ?

3710

വനം വകുപ്പ് ജീവനക്കാര്‍ക്കെതിരെയുള്ള സസ്പെന്‍ഷന്‍ നടപടി 


ശ്രീ. എ. എ. അസീസ്
 ,, കോവൂര്‍ കുഞ്ഞുമോന്‍ 


(എ)വനം വകുപ്പിന് കീഴില്‍ ജോലി ചെയ്യുന്ന ജിവനക്കാരില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സസ്പെന്‍റ് ചെയ്യപ്പെട്ട ജീവനക്കാരുടെ എണ്ണം സര്‍ക്കിള്‍ തിരിച്ച് വ്യക്തമാക്കുമോ ; 

(ബി)മതിയായ അനേ്വഷണ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമാണോ അതോ കീഴ്ജീവനക്കാര്‍ നല്‍കുന്ന റിപ്പോര്‍ട്ട് കണക്കിലെടുത്താണോ മേലധികാരികള്‍ സസ്പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത് ; 

(സി)സസ്പെന്‍റ് ചെയ്യപ്പെട്ട ജീവനക്കാരന്‍ പിന്നീട് നിരപരാധിയാണെന്ന് തെളിഞ്ഞ് കുറ്റവിമുക്തനായാല്‍ സസ്പെന്‍റ് ചെയ്ത ഉദേ്യാഗസ്ഥനെതിരെ വകുപ്പ്തല നടപടി സ്വീകരിക്കുമോ ; 

(ഡി)വനം വകുപ്പില്‍ സസ്പെന്‍ഷന്‍ മാനദണ്ധങ്ങള്‍ നോക്കാതെ നടപടിയെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ആയതിനു പരിഹാരം കാണുമോ എന്ന് വ്യക്തമാക്കുമോ ?

3711

കോടനാട് "അഭയാരണ്യ' വന്യമൃഗ സംരക്ഷണ കേന്ദ്രം 


 ശ്രീ. സാജുപോള്‍


(എ) കോടനാട് കപ്രിക്കാട്ടെ അഭയാരണ്യത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; 

(ബി) മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി സമര്‍പ്പിച്ചതിന് സെന്‍ട്രല്‍ സൂ അതോറിറ്റി അംഗീകാരം നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ; 

(സി) അഭയാരണ്യത്തോടനുബന്ധിച്ചുള്ള മൃഗാശുപത്രിയില്‍ ഡോക്ടറുടെയും മറ്റ് ജീവനക്കാരുടെയും തസ്തികകള്‍ അനുവദിച്ചിട്ടുണ്ടോ; 

(ഡി) ഇല്ലെങ്കില്‍ തസ്തികകള്‍ സൃഷ്ടിക്കുവാന്‍ നടപടി സ്വീകരിക്കുമോ; 

(ഇ) അഭയാരണ്യം പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാക്കാന്‍ നടപ്പാക്കി വരുന്ന പദ്ധതികള്‍ അറിയിക്കുമോ; 

(എഫ്) കോടനാട് റസ്ക്യൂ സെന്‍ററില്‍ നിന്നും മുഴുവന്‍ മൃഗങ്ങളെയും അഭയാരണ്യത്തിലേക്ക് മാറ്റാത്തതിന്‍റെ കാരണം വ്യക്തമാക്കുമോ; 

(ജി) നെയ്ച്ചര്‍ സ്റ്റഡി സെന്‍ററില്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറെയും മറ്റ് ഉദേ്യാഗസ്ഥരെയും നിയമിക്കുവാന്‍ നടപടി സ്വീകരിക്കുമോ; 

(എച്ച്) അഭയാരണ്യത്തിന്‍റെ വിപുലീകരണത്തിനും പരിപാലനത്തിനും നേതൃത്വം നല്‍കുവാന്‍ ജനപ്രതിനിധികളും ഉദേ്യാഗസ്ഥരും ഉള്‍പ്പെടുന്ന ഉപദേശക സമിതി രൂപവല്‍ക്കരിക്കുവാന്‍ തയ്യാറാകുമോ?

3712

ആനകളെ പരിപാലിക്കുന്നതിനുളള വ്യവസ്ഥകള്‍ 


ശ്രീ. കെ.രാജു


(എ)വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്റ്റ് 1979 പ്രകാരം വ്യക്തികള്‍ ആനകളെ പരിപാലിക്കുന്നതിന് എന്തൊക്കെ വ്യവസ്ഥകളാണ് നിര്‍ദ്ദേശിച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ; 

(ബി)ആനകളെ കൈമാറ്റം ചെയ്യുന്നതിന് നിലവില്‍ വൈല്‍ഡ് ലൈഫ് ആക്റ്റ് പ്രകാരമുളള വ്യവസ്ഥകള്‍ ഉണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ; 

(സി)2010 ഡിസംബര്‍ മാസം 21 ന് സംസ്ഥാന വനം വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ നാട്ടാനകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതിന്ശേഷം നാളിതുവരെ ആകെ എത്ര ആനകളെ കൈമാറ്റം ചെയ്തിട്ടുണ്ടെന്നുളള വിശദാംശങ്ങള്‍ നല്‍കുമോ; പ്രസ്തുത ലിസ്റ്റ് പ്രകാരം ഉളള ഉടമസ്ഥരുടെ കൈവശം തന്നെയാണോ ഈ ആനകള്‍ ഇപ്പോഴും ഉളളതെന്ന് വ്യക്തമാക്കുമോ; അല്ലെങ്കില്‍ അവയുടെ പുതിയ ഉടമസ്ഥരുടെ പേരും മേല്‍വിലാസവും ആനകളെപ്പറ്റിയുളള വിവരങ്ങളും ലഭ്യമാക്കുമോ?

3713

നിയമവിരുദ്ധമായി സ്ഥാപിച്ചിട്ടുള്ള മൊബൈല്‍ ടവറുകള്‍ നിയന്ത്രിക്കുന്നതിന് നടപടി 


ശ്രീ. ഇ. ചന്ദ്രശേഖരന്‍
 ശ്രീമതി ഗീതാ ഗോപി 
ശ്രീ. ഇ. കെ. വിജയന്
‍ ,, വി. എസ്. സുനില്‍ കുമാര്‍


(എ)മൊബൈല്‍ ടവറുകള്‍ സൃഷ്ടിക്കുന്ന അണുവികിരണ ആഘാതത്തില്‍ ക്യാന്‍സര്‍, ബ്രയിന്‍ ട്യൂമര്‍, മാനസിക സംഘര്‍ഷം, ഉറക്കമില്ലായ്മ, വന്ധ്യത തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന പഠന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ ഇതില്‍ നിന്നും ജനങ്ങള്‍ക്ക് പരിരക്ഷ നല്കുന്നതിന് എന്തു നടപടികളാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് വിശദമാക്കുമോ; 

(സി)പാരിസ്ഥിതി അനുമതി വാങ്ങാതെ മൊബൈല്‍ ടവറുകള്‍ സ്ഥാപിച്ചിട്ടുണ്ടോ; എങ്കില്‍ അവ നീക്കം ചെയ്യുന്നതിന് എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ?

3714

ഗാഡ്ഗില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് 


ശ്രീമതി ഗീതാ ഗോപി 


(എ)ഗാഡ്ഗില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ ; 

(ബി)കസ്തൂരിരംഗന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ നടപ്പാക്കുമോ ; 

(സി)പശ്ചിമഘട്ടം സംരക്ഷിക്കുന്നതിന് യുക്തമായത് ഏത് റിപ്പോര്‍ട്ടാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുമോ ;

(ഡി)പശ്ചിമഘട്ടം സംരക്ഷിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത് ; വിശദമാക്കുമോ?

3715

നെല്ലിയാന്പതി, മുതലമട ഗ്രാമപഞ്ചായത്തുകളെ പരിസ്ഥിതി ലോല മേഖലയില്‍ നിന്നും ഒഴിവാക്കാന്‍ നടപടി 


ശ്രീ. വി. ചെന്താമരാക്ഷന്
‍ 

(എ)കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നെന്മാറ നിയോജക മണ്ധലത്തിലെ നെല്ലിയാന്പതി, മുതലമട ഗ്രാമപഞ്ചായത്തുകള്‍ പൂര്‍ണ്ണമായും പരിസ്ഥിതിലോല പ്രദേശമായി രേഖപ്പെടുത്തിയിട്ടുളള കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി)പ്രസ്തുത പഞ്ചായത്തുകളിലെ വനമേഖല ഒഴികെയുളള മുഴുവന്‍ പ്രദേശങ്ങളും ഈ റിപ്പോര്‍ട്ടില്‍ നിന്നും ഒഴിവാക്കുന്നതിന് ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കുമോ; ഇത് സംബന്ധിച്ച് നിലവില്‍ സര്‍ക്കാര്‍ നടത്തിയിട്ടുളള പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ?

3716

അട്ടപ്പാടിയിലെ കുന്നുകള്‍ സംരക്ഷിക്കാന്‍ നടപടി 


ശ്രീ. എം. ഹംസ


(എ)അട്ടപ്പാടിയില്‍ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളിലെ കുന്നുകള്‍ വ്യാപകമായി ഇടിച്ചു നിരത്തുന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ അതീവ ദുര്‍ബല പ്രദേശമായ ഈ മേഖല സംരക്ഷിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കും എന്ന് വ്യക്തമാക്കാമോ?

3717

പുരയിടങ്ങളിലെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിന് നടപടി 


ശ്രീ. ജോസഫ് വാഴക്കന്
‍ ,, ഹൈബി ഈഡന്‍ 
,, പി.എ. മാധവന്
‍ ,, പി.സി. വിഷ്ണുനാഥ് 


(എ)വനത്തിന് പുറത്തുള്ള പുരയിടങ്ങളിലെ ജൈവവൈവിദ്ധ്യം സംരക്ഷിക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയും എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്; വിശദമാക്കുമോ?

3718

"ടോട്ടല്‍ ഫിസിക്കല്‍ ഫിറ്റ്നസ് പ്രോഗ്രാം' 


ശ്രീ. തേറന്പില്‍ രാമകൃഷ്ണന്
‍ ,, എ. പി. അബ്ദുള്ളക്കുട്ടി
 ,, ബെന്നി ബെഹനാന്
‍ ,, സണ്ണി ജോസഫ് 


(എ)"ടോട്ടല്‍ ഫിസിക്കല്‍ ഫിറ്റ്നസ് പ്രോഗ്രാമി'ന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ; 

(ബി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഇത് പ്രാവര്‍ത്തികമാക്കുന്നത്; വിശദാംശങ്ങളെന്തെല്ലാം;

(സി)പദ്ധതിയുടെ പ്രധാന കണ്ടെത്തലുകള്‍ എന്തൊക്കെയായിരുന്നു; വിശദമാക്കുമോ; 

(ഡി)പ്രസ്തുത കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ എന്തെല്ലാം തുടര്‍ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ? 

3719

""വിഷന്‍ ഇന്ത്യ കേരള പദ്ധതി'' 


ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി


(എ)കേരളത്തില്‍ ഫുട്ബോള്‍ കളിയുടെ വളര്‍ച്ചയ്ക്ക് നടപ്പാക്കി വരുന്ന ""വിഷന്‍ ഇന്ത്യ കേരള പദ്ധതി'' ഇപ്പോള്‍ എത്ര വിദ്യാലയങ്ങളില്‍ നടന്നുവരുന്നുണ്ടെന്ന് വിശദമാക്കുമോ; 

(ബി)ഏതെങ്കിലും കേന്ദ്രങ്ങളില്‍ ഈ പദ്ധതി നിര്‍ത്തല്‍ ചെയ്തിട്ടുണ്ടോ; 

(സി)നിര്‍ത്തല്‍ ചെയ്ത വിദ്യാലയങ്ങള്‍ ഏതെല്ലാമാണെന്നും ഇതിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്നും വ്യക്തമാക്കുമോ; 

(ഡി)കേരളത്തില്‍ ഫുട്ബോള്‍ കളിയുടെ വികസനത്തിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുമോ? 

3720

"സ്മൈല്‍ പദ്ധതി'


ശ്രീ. പി. കെ. ബഷീര്‍


(എ)കായിക വകുപ്പിന് കീഴില്‍ "സ്മൈല്‍ പദ്ധതി' എന്നൊരു പദ്ധതി നിലവിലുണ്ടോ; എങ്കില്‍ ഏതെല്ലാം പ്രവര്‍ത്തികളാണ് പ്രസ്തുത പദ്ധതിയിന്‍കീഴില്‍ നടത്തുന്നത്; ഓരോന്നിന്‍റേയും വിശദാംശങ്ങളും മാനദണ്ധങ്ങളും വ്യക്തമാക്കുമോ; 

(ബി)ഏറനാട് മണ്ധലത്തില്‍ പ്രസ്തുത പദ്ധതിയിന്‍കീഴില്‍ ഏതെങ്കിലും പദ്ധതികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടോ; 

(സി)ഇല്ലെങ്കില്‍ നിലവില്‍ ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തില്‍ അനുമതി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; നിലവില്‍ പ്രസ്തുത പദ്ധതിയിന്‍ കീഴില്‍ അനുമതി നല്‍കിയവയുടെ വിശദാംശം നിയോജകമണ്ധല അടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ?

3721

എലൈറ്റ് ട്രെയിനിംഗ് സെന്‍ററുകള്‍ 


ശ്രീ. പി. കെ. ബഷീര്‍


എലൈറ്റ് ട്രെയിനിംഗ് സെന്‍ററില്‍ ട്രെയിനിംഗിനായി കായികതാരങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?

3722

മൂന്നാര്‍ ഹൈആള്‍ട്ടിറ്റ്യൂഡ് ട്രെയിനിഗ് സെന്‍റര്‍ 


ശ്രീ. എസ്. രാജേന്ദ്രന്‍


(എ)മൂന്നാര്‍ ഹൈആള്‍ട്ടിറ്റ്യൂഡ് ട്രെയിനിഗ് സെന്‍റര്‍ ഗ്രൌണ്ടിന്‍റെ ഇപ്പോഴത്ത സ്ഥിതിയെന്താണെന്നറിക്കുമോ; 

(ബി)ഈ വര്‍ഷം എത്ര കുട്ടികളെയാണ് ട്രെയിനിഗ് സെന്‍ററില്‍ പ്രവേശിപ്പിച്ചത്; 

(സി)ഇതിന്‍റെ വികസനവുമായി ബന്ധപ്പെട്ട് അടുത്തകാലത്ത് എന്ത് നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്?

3723

സിനിമാ സംരഭകരെ പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി 


ശ്രീ. വി. റ്റി. ബല്‍റാം
 ,, ജോസഫ് വാഴക്കന്
‍ ,, ഷാഫി പറന്പില്
‍ ,, ലൂഡി ലൂയിസ്


(എ)നല്ല സിനിമ നിര്‍മ്മിക്കുന്നവരേയും പുതിയ തലമുറയിലെ സിനിമാ സംരഭകരെയും പ്രോത്സാഹിപ്പിക്കുവാന്‍ എന്തെല്ലാം പദ്ധതികളാണ് ആവിഷ്ക്കരിച്ചിട്ടുളളത്; വിശദമാക്കുമോ; 

(ബി)ഏതെല്ലാം ഏജന്‍സികളാണ് ഇതുമായി സഹകരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഇവരുടെ ചിത്രങ്ങള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുവാന്‍ എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ; 

(ഡി)ഇതിനായി എന്തെല്ലാം പ്രാരംഭ നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

3724

സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ദേശീയ ചലച്ചിത്രോത്സവം 


ശ്രീ. എം.എ.ബേബി
 '' വി.ശിവന്‍കുട്ടി
 '' ജെയിംസ് മാത്യു
 '' പുരുഷന്‍ കടലുണ്ടി


(എ)സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ദേശിയ ചലച്ചിത്രോത്സവത്തിന്‍റെ പ്രയോജനം വിശകലനം ചെയ്തിട്ടുണ്ടോ; വിശകലനങ്ങല്‍ വെളിപ്പെടുത്തുമോ; 

(ബി)കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലെ അന്തര്‍ദ്ദേശീയ ചലച്ചിത്രോത്സവങ്ങള്‍ക്ക് എന്തുതുക ചെലവായി; എത്ര രൂപയാണ് സര്‍ക്കാര്‍ നല്‍കിയിരുന്നത്; പ്രതീക്ഷിച്ചിരുന്ന ചെലവെത്രയായിരുന്നു; ഓരോ വര്‍ഷത്തെയും വിശദാംശം ലഭ്യമാക്കുമോ; 

(സി)ഈ പ്രദര്‍ശനങ്ങളിലൂടെ മലയാള ചിത്രങ്ങള്‍ക്ക് അന്തര്‍ദ്ദേശിയ വിപണിയില്‍ സ്ഥാനമുറപ്പിക്കാനായിട്ടുണ്ടോ; എങ്കില്‍ എത്ര ചിത്രങ്ങള്‍ക്ക്; 

(ഡി)ചലച്ചിത്രോത്സവ നടത്തിപ്പിനെക്കുറിച്ച് ഉയര്‍ന്നിട്ടുളള അഴിമതി ആരോപണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ; 

(ഇ)ഈ വര്‍ഷം ചലച്ചിത്രോത്സവ പ്രതിനിധികള്‍ക്ക് കിറ്റ് നല്‍കുന്നതിലുള്‍പ്പെടെയുളള ആക്ഷേപങ്ങള്‍ ഉണ്ടാകാനിടയായ സാഹചര്യം വിശദമാക്കുമോ?

3725

തീയേറ്ററുകള്‍ ആധുനീകരിക്കാന്‍ നടപടി 


ശ്രീ.ഡൊമിനിക് പ്രസന്‍റേഷന്
‍ ,, പി.എ. മാധവന്
‍ ,, പാലോട് രവി
 ,, കെ. ശിവദാസന്‍ നായര്‍


(എ)സിനിമാ സംരംഭകര്‍ക്ക് നിലവിലുളള തീയേറ്ററുകള്‍ വിഭജിക്കുവാനും ആധുനികവല്‍ക്കരിക്കുവാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങളും സവിശേഷതകളും എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)സംരംഭകര്‍ക്ക് എന്തെല്ലാം സാന്പത്തിക സഹായങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ; 

(ഡി)ഇതിനായി എന്തെല്ലാം പ്രാരംഭ നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

3726

കോഴിക്കോട് ജില്ലയില്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷനു കീഴില്‍ പുതിയ തിയേറ്ററുകള്‍ 


ശ്രീ. ഇ. കെ. വിജയന്‍


(എ)സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനുകീഴിലുള്ള സ്റ്റുഡിയോയും തിയേറ്ററുകളും നവീകരിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്; 

(ബി)കോഴിക്കോട് ജില്ലയില്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷനു കീഴില്‍ പുതിയ തിയേറ്ററുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; 

(സി)ഉണ്ടെങ്കില്‍ ഇതിന്‍റെ നടപടികള്‍ ഏത് ഘട്ടത്തിലാണെന്നുള്ള വിശദാംശം നല്‍കാമോ?

3727

ഗ്രാമങ്ങളില്‍ മിനി തീയറ്ററും മൂവിംഗ് തീയറ്ററും 


ശ്രീ. രാജു എബ്രഹാം


(എ)നല്ല സിനിമകളുടെ കൂടുതല്‍ ജനകീയമായ പ്രദര്‍ശനത്തിനായി ഗ്രാമങ്ങള്‍ തോറും മിനി തീയറ്ററുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സിനിമാ വകുപ്പു മന്ത്രി മുന്‍പ് പ്രഖ്യാപിച്ച പദ്ധതി നടപ്പാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടെന്നു വിശദമാക്കാമോ; 

(ബി)കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ മൂവിംഗ് തീയറ്റര്‍ എന്ന ആശയം നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടികളാണ് ഇതുവരെ സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ; 

(സി)ഈ രണ്ടു പദ്ധതികളും അടിയന്തിരമായി നടപ്പാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;

3728

സര്‍ക്കസ് കലാകാരന്മാര്‍ക്കുള്ള പെന്‍ഷന്‍ 


ശ്രീ. കോടിയേരി ബാലകൃഷ്ണന്
‍ ,, കെ. കെ. നാരായണന്
‍ ,, പി. ശ്രീരാമകൃഷ്ണന്‍ 
,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍) 


(എ)സര്‍ക്കസ് പെന്‍ഷന്‍ അനുവദിക്കുന്നതിനുള്ള മാനദണ്ധം എന്തൊക്കെയാണ്; പെന്‍ഷന്‍ ശുപാര്‍ശ ചെയ്യുന്നതിന് എതെങ്കിലും കമ്മിറ്റി നിലവിലുണ്ടോ; ആരൊക്കെയാണ് അംഗങ്ങള്‍; ഈ കമ്മിറ്റി അവസാനമായി കൂടിയതെന്നാണ്; 

(ബി)സംസ്ഥാനത്ത് എത്ര സര്‍ക്കസ് കാലാകാരന്മാരുണ്ട്; ഇതില്‍ പെന്‍ഷന്‍ എത്രപേര്‍ക്ക് നല്‍കുന്നുണ്ട്. പെന്‍ഷന്‍ തുക എത്രയാണ്; പെന്‍ഷന്‍ വകയില്‍ എത്ര കുടിശ്ശിക നല്‍കാനുണ്ട്; കണക്കുകള്‍ വ്യക്തമാക്കുമോ; ഇത് കാലോചിതമായി വര്‍ദ്ധിപ്പിച്ചതാണോ; 

(സി)നിലവില്‍ സര്‍ക്കസ് പെന്‍ഷനുവേണ്ടിയുള്ള എത്ര അപേക്ഷകള്‍ തീര്‍പ്പാകാതെയുണ്ട്; ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാണോ; 

(ഡി)കേരളത്തിലെ സര്‍ക്കസ് കലാകാരന്മാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ചിട്ടുള്ള സര്‍ക്കസ് അക്കാദമിയുടെ പ്രവര്‍ത്തനം അവലോകനം ചെയ്തിട്ടുണ്ടോ; 

(ഇ)സര്‍ക്കസ് അക്കാദമി എന്നുമുതലാണ് ആരംഭിച്ചത്; എവിടെ പ്രവര്‍ത്തിക്കുന്നു; സ്വന്തം കെട്ടിടത്തിലാണോ പ്രവര്‍ത്തിക്കുന്നത്; വിശദമാക്കുമോ; 

(എഫ്)കഴിഞ്ഞ രണ്ട് സാന്പത്തിക വര്‍ഷത്തെ ബജറ്റില്‍ അക്കാദമിക്കായി എന്ത് തുക വകയിരുത്തിയെന്നും എന്ത് തുക ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ; 

(ജി)പെന്‍ഷന് പുറമേ സര്‍ക്കസ് കാലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനും അവശതയനുഭവിക്കുന്നവരെ സഹായിക്കുന്നതിനും എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ ?

3729

കെ.എസ്.ആര്‍.ടി.സി.-ബസ്തൊഴിലാളി, മിനിസ്റ്റീരിയല്‍ സ്റ്റാഫ് അനുപാതം 


ശ്രീ. സി. മമ്മൂട്ടി
 ,, കെ.എന്‍.എ. ഖാദര്
‍ ,, അബ്ദുറഹിമാന്‍ രണ്ടത്താണി
 ,, എന്‍.എ. നെല്ലിക്കുന്ന് 


(എ)കെ.എസ്.ആര്‍.ടി.സി. നിലവില്‍ പ്രതിസന്ധി നേരിടുന്നുണ്ടോ; എങ്കില്‍ ഏതൊക്കെ തരത്തിലുള്ള പ്രശ്നങ്ങളാണെന്ന് വ്യക്തമാക്കുമോ; 

(ബി)കെ.എസ്.ആര്‍.ടി.സി.യില്‍ ബസ്തൊഴിലാളി മിനിസ്റ്റീരിയല്‍ സ്റ്റാഫ് അനുപാതം എത്രയാണ്; മറ്റ് സംസ്ഥാനങ്ങളിലെ സമാനസ്ഥാപനങ്ങളുടെ അനുപാതവുമായി താരതമ്യം നടത്തിയിട്ടുണ്ടോ; എങ്കില്‍ അതുസംബന്ധിച്ച വിശദവിവരം നല്‍കാമോ; 

(സി)തൊഴിലാളി നേതാക്കള്‍, പ്രതിനിധികള്‍, മാനേജീരിയല്‍ സ്റ്റാഫ് പ്രതിനിധികള്‍ എന്നിവര്‍ക്ക് നല്‍കിവരുന്ന ലൈറ്റ് ഡ്യൂട്ടി, ഡ്യൂട്ടി ഇളവ് എന്നിവയ്ക്ക് നിശ്ചയിച്ചിട്ടുള്ള മാനദണ്ധം വ്യക്തമാക്കുമോ?

3730

കെ.എസ്.ആര്‍.ടി.സി.-യ്ക്ക് പ്രതേ്യക പാക്കേജ് 


ശ്രീ. കെ. വി. വിജയദാസ് 


(എ)കെ.എസ്.ആര്‍.ടി.സി.-യെ ലാഭത്തിലാക്കുന്നതിനും പുനരുദ്ധരിയ്ക്കുന്നതിനുമായി എന്തെങ്കിലും പ്രതേ്യക പാക്കേജ് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ ; 

(ബി)കെ.എസ്.ആര്‍.ടി.സി.-യില്‍ എത്ര മാസത്തെ പെന്‍ഷന്‍ കുടിശ്ശികയാണ് നല്‍കുവാനുള്ളത് ? 

3731

കാന്‍സര്‍ രോഗികള്‍ക്ക് കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ യാത്രാസൌജന്യം 


ശ്രീ. എം. എ. വാഹീദ്
 ,, തേറന്പില്‍ രാമകൃഷ്ണന്
‍ ,, എ. പി. അബ്ദുള്ളക്കുട്ടി
 ,, വി. ഡി. സതീശന്‍ 


(എ) കാന്‍സര്‍ രോഗികള്‍ക്ക് കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ യാത്രാ സൌജന്യം അനുവദിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി) കോര്‍പ്പറേഷന്‍റെ ഏതെല്ലാം ബസ്സുകളിലാണ് സൌജന്യം ലഭ്യമാകുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി) രോഗികള്‍ക്ക് സ്ഥിരമായി യാത്രാ പാസ്സ് നല്‍കുന്നതിന് എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

3732

കാന്‍സര്‍ രോഗികള്‍ക്ക് യാത്രാ സൌജന്യം 


ശ്രീ. കെ. കെ. ജയചന്ദ്രന്‍


(എ)കാന്‍സര്‍ രോഗികള്‍ക്ക് സ്ഥിരതാമസസ്ഥലത്തുനിന്നും അംഗീകൃത ചികിത്സാ കേന്ദ്രങ്ങളിലേയ്ക്കും തിരിച്ചും നടത്തുന്ന യാത്രകള്‍ക്ക് കെ. എസ്. ആര്‍. ടി. സി. ബസുകളില്‍ യാത്രാ സൌജന്യം അനുവദിച്ചിട്ടുണ്ടോ: എത്ര ശതമാനം സൌജന്യ നിരക്ക് അനുവദിച്ചിട്ടുണ്ട്; 

(ബി)കാന്‍സര്‍ രോഗികള്‍ക്ക് 100% സൌജന്യ നിരക്കോ അല്ലെങ്കില്‍ സഹായത്തിനായി കൂടെ യാത്ര ചെയ്യുന്നവര്‍ക്ക് കൂടി 50% സൌജന്യനിരക്കോ കെ. എസ്. ആര്‍. ടി. സി. ബസുകളില്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ?

3733

വികലാംഗര്‍ക്ക് കെ.എസ്.ആര്‍.ടി.സി. ബസ്സുകളില്‍ സ്ഥിരം പാസ്സ് 


ശ്രീ. കെ. മുരളീധരന്
‍ ,, പി. സി. വിഷ്ണുനാഥ്
 ,, വര്‍ക്കല കഹാര്‍ 
,, റ്റി. എന്‍. പ്രതാപന്‍


(എ)സംസ്ഥാനത്ത് വികലാംഗര്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ ആനുകൂല്യം നല്‍കുന്നതിനും സ്ഥിരം പാസ്സ് നല്‍കുന്നതിനും തീരുമാനമെടുത്തിട്ടുണ്ടോ ;വിശദമാക്കുമോ; 

(ബി)സ്ഥിരം പാസ്സ് നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെയാണ് ; വിശദാംശങ്ങള്‍ എന്തെല്ലാം . 

(സി)ഇത് സംബന്ധിച്ച് ഗതാഗത വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ടോ ; വിശദമാക്കുമോ ; 

(ഡി)ഉത്തരവ് നടപ്പാക്കുന്നതിന് ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വിശദാംശങ്ങള്‍ അറിയിക്കുമോ ?

3734

സ്വകാര്യ ഓര്‍ഡിനറി ബസ്സുകള്‍ സൂപ്പര്‍ ഫാസ്റ്റുകളാക്കി സര്‍വ്വീസ് നടത്തുന്നത് തടയാന്‍ സ്വീകരിച്ച നടപടി 


ശ്രീ. പി.കെ. ഗുരുദാസന്‍
 ,, ബി.ഡി. ദേവസ്സി
 ,, സി. കൃഷ്ണന്
‍ ,, കെ. കുഞ്ഞിരാമന്‍ (ഉദുമ) 


(എ)സ്വകാര്യ ഓര്‍ഡിനറി ബസ്സുകള്‍ സൂപ്പര്‍ ഫാസ്റ്റും എക്സ്പ്രസ്സും ആയി മാറ്റുന്നത് തടഞ്ഞുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നോ; 

(ബി)എങ്കില്‍ ഇതിന് വിരുദ്ധമായി സ്വകാര്യബസ്സുകള്‍ പ്രവര്‍ത്തിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഇതുമൂലം വിദ്യാര്‍ത്ഥികളും പൊതുജനങ്ങള്‍ക്കുമുള്ള ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണുന്നതിന് നടപടി സ്വീകരിക്കുമോ; 

(ഡി)സ്വകാര്യബസ്സുടമകളുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തനംമൂലം കെ.എസ്.ആര്‍.ടി.സി.ക്കുണ്ടാകുന്ന നഷ്ടം വിലയിരുത്തിയിട്ടുണ്ടോ; 

(ഇ)സ്വകാര്യബസ്സുകളുടെ സൂപ്പര്‍ ഫാസ്റ്റ് സര്‍വ്വീസുകള്‍ റദ്ദാക്കിക്കൊണ്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് കോടതി സ്റ്റേ ചെയ്തിരുന്നോ; 

(എഫ്)സ്റ്റേ നീക്കുന്നതിനായി എന്തെല്ലാം നടപടി സ്വീകരിച്ചുവെന്നറിയിക്കുമോ?

3735

കെ.എസ്.ആര്‍.റ്റി.സി.യിലെ പണിമുടക്ക് 


ശ്രീ. എം. ഉമ്മര്‍


(എ)കെ.എസ്.ആര്‍.ടി.സി.യില്‍ ഏതെങ്കിലും ട്രേഡ് യൂണിയനുകള്‍ 2014 ജനുവരി 17ന് പണിമുടക്കിന് നോട്ടീസ് നല്‍കിയിരുന്നോയെന്നും എങ്കില്‍ ഏതൊക്കെ സംഘടനകളാണെന്നും പണിമുടക്കിന് കാരണമായ ഡിമാന്‍റുകള്‍ എെന്തല്ലാമായിരുന്നുയെന്നും അറിയിക്കുമോ; 

(ബി)എങ്കില്‍ അതു്രപകാരം ജീവനക്കാര്‍ പണിമുടക്കിയോ; ഇല്ലെങ്കില്‍ പണിമുക്കില്‍നിന്ന് സ്വമേധയാ യൂണിയനുകള്‍ പിന്‍മാറിയിരുന്നുവോ; 

(സി)പ്രസ്തുത പണിമുടക്ക് പ്രഖ്യാപിച്ചത് മുതല്‍ അതില്‍നിന്ന് പിന്‍മാറുന്നതുമായി ബന്ധപ്പെട്ട് അവരുടെ ഡിമാന്‍റിന്മേല്‍ എന്തെങ്കിലും ഉറപ്പ് സര്‍ക്കാര്‍ നല്‍കിയിരുന്നോ; 

(ഡി)എങ്കില്‍ എന്തെല്ലാം ഉറപ്പുകളാണ് നല്‍കിയതെന്ന വിശദാംശം ലഭ്യമാക്കുമോ ?

3736

കെ.എസ്.ആര്‍.ടി.സി.യില്‍ ഉപയോഗിച്ച ഇന്ധനത്തിന്‍റെ അളവ് 


ശ്രീ. സി. മമ്മൂട്ടി


(എ)2013 ജനുവരി മുതല്‍ നാളിതുവരെ കെ.എസ്.ആര്‍.ടി.സി യിലെ സര്‍വ്വീസ് ബസുകളിലും, മറ്റ് ഓഫീസ് ഉപയോഗത്തിനുള്ള വാഹനങ്ങളിലും ഉപയോഗിച്ച ഡീസല്‍/പെട്രോള്‍ എന്നിവയുടെ കണക്ക് പ്രത്യേകം വ്യക്തമാക്കുമോ; ഇതില്‍ കെ.എസ്.ആര്‍.ടി.സി കേന്ദ്ര ഓഫീസിലേത് പ്രത്യേകം ലഭ്യമാക്കുമോ; 

(ബി)യാത്രക്കാരെ വഹിച്ചുകൊണ്ട് പോകുന്ന വാഹനങ്ങള്‍ ഒഴികെയുള്ളവയില്‍ ഏറ്റവും കൂടുതല്‍ ഇന്ധനം ഉപയോഗിച്ചത് ഏത് വാഹനത്തിലാണ്; പ്രസ്തുത വാഹനത്തിന്‍റെ വിശദാംശം വെളിപ്പെടുത്താമോ?

3737

പുതിയ ബസ്സുകള്‍ വാങ്ങാന്‍ നടപടി 


ശ്രീ. മാത്യു റ്റി. തോമസ്
 ശ്രീമതി ജമീലാ പ്രകാശം
 ശ്രീ. ജോസ് തെറ്റയില്
‍ ,, സി. കെ. നാണു


(എ)കെ.എസ്.ആര്‍.ടി.സി.യുടെ വര്‍ക്ക് ഷോപ്പുകളില്‍ ബോഡി നിര്‍മ്മാണം മന്ദഗതിയിലായതിന്‍റെ കാരണങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ; 

(ബി)പഴക്കം ചെന്ന ബസുകള്‍ക്ക് പകരമായി പുത്തന്‍ ബസുകള്‍ നിരത്തിലിറക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; 

(സി)പ്രതിവര്‍ഷം എത്ര ബസുകള്‍ നിരത്തിലിറക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

3738

കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര ബസ്സുകളുടെ ആധുനികീകരണം

 
ശ്രീമതി ഗീതാ ഗോപി


(എ)കെ.എസ്.ആര്‍.ടി.സി.യുടെ ദീര്‍ഘദൂരയാത്ര ബസ്സുകള്‍ നിലവിലുള്ളതിനേക്കാള്‍ ആധുനികീകരിക്കാന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ നടപടി സ്വീകരിക്കാമോ; 

(ബി)ഉണ്ടെങ്കില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്; 

(സി)സ്വകാര്യ ലക്ഷ്വറി സര്‍വ്വീസുകാരുടെ ചൂഷണത്തില്‍ നിന്ന് യാത്രക്കാരെ സംരക്ഷിക്കാന്‍ കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ നവീകരിക്കാന്‍ നടപടി സ്വീകരിക്കുമോ? 

3739

ബസുകളിലെ എമര്‍ജന്‍സി എക്സിറ്റ് സംവിധാനം 


ശ്രീമതി കെ. കെ. ലതിക 


(എ)സംസ്ഥാനത്തെ കെ. എസ്. ആര്‍. ടി. സി ബസുകള്‍ ഉള്‍പ്പെടെ എല്ലാ ബസുകളിലും എമര്‍ജന്‍സി എക്സിറ്റ് സംവിധാനം ഏര്‍പ്പടുത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത സംവിധാനം ഏര്‍പ്പെടുത്താത്ത എത്ര ബസുകള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(സി)ഈ സംവിധാനം ഏര്‍പ്പെടുത്തിയ ബസുകള്‍ തന്നെ എമര്‍ജന്‍സി എക്സിറ്റ് സംവിധാനം തടസ്സപ്പെടുത്തുന്ന രൂപത്തില്‍ ഗോവണികളും മറ്റും സ്ഥാപിച്ചത് തടയുന്നതിന് സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ?

3740

പയ്യന്നൂര്‍ -ബാംഗ്ലൂര്‍ റൂട്ടില്‍ സൂപ്പര്‍ ഡീലക്സ് ബസ് 


ശ്രീ. സി. കൃഷ്ണന്‍


(എ)കെ.എസ്.ആര്‍.റ്റി.സി. പയ്യന്നൂര്‍ ഡിപ്പോയില്‍ നിന്നും ഓപ്പറേറ്റ് ചെയ്യുന്ന അന്തര്‍ സംസ്ഥാന റൂട്ടായ പയ്യന്നൂര്‍-ബാംഗ്ലൂര്‍ റൂട്ടില്‍ സൂപ്പര്‍ ഡീലക്സ് ബസ് അനുവദിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ; 

(ബി)പ്രസ്തുത റൂട്ടില്‍ ഓണ്‍ലൈന്‍ റിസര്‍വ്വേഷന്‍ സൌകര്യം ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.