UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

3908

ആയഞ്ചേരിയില്‍ സബ്ട്രഷറി 


ശ്രീമതി കെ. കെ. ലതിക


(എ)വടകര താലൂക്കില്‍ എവിടെയെല്ലാം ട്രഷറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിശദമാക്കാമോ; 

(ബി)പ്രസ്തുത ട്രഷറികള്‍ തമ്മില്‍ എത്ര ദൂരമുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)പെന്‍ഷന്‍കാര്‍ക്കും ശന്പളക്കാര്‍ക്കും ഏറ്റവും സൌകര്യപ്രദമായ വിധത്തില്‍ ആയഞ്ചേരിയില്‍ ട്രഷറി സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ; 

(ഡി)ആവശ്യമായ ഭൌതിക സാഹചര്യങ്ങള്‍ സൌജന്യമായി ഗ്രാമപ്പഞ്ചായത്ത് ലഭ്യമാക്കിയാല്‍ പ്രസ്തുത ട്രഷറി സ്ഥാപിക്കുവാന്‍ ഉത്തരവ് നല്‍കുമോ; വ്യക്തമാക്കാമോ? 

3909

കൊണ്ടോട്ടി മണ്ധലത്തില്‍ പുതിയ ട്രഷറി

 
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി


(എ)സംസ്ഥാനത്ത് ട്രഷറിയുടെ നവീകരണത്തിന് പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ; 

(ബി)എ.ടി.എം. അടക്കമുള്ള സൌകര്യങ്ങള്‍ ട്രഷറികളോടനുബന്ധിച്ച് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; 

(സി)കൊണ്ടോട്ടി നിയോജകമണ്ധലത്തില്‍ പുതുതായി ട്രഷറി തുടങ്ങുന്നതിനുള്ള നിര്‍ദ്ദേശം നിലവിലുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ? 

3910

തിരൂവനന്തപുരം ജില്ലയിലെ കാരുണ്യ ഡയാലിസിസ് സെന്‍ററുകള്‍


ശ്രീ. ബി. സത്യന്‍


(എ)തിരുവനന്തപുരം ജില്ലയിലെ ഏതെല്ലാം താലൂക്കാശുപത്രികളിലാണ് കാരുണ്യ ഡയാലിസിസ് സെന്‍ററുകള്‍ അനുവദിച്ചിട്ടുള്ളത് ; 

(ബി)കാരുണ്യ ഡയാലിസിസ് സെന്‍ററുകള്‍ ആരംഭിക്കുവാന്‍ താലൂക്കാശുപത്രികളെ തെരഞ്ഞെടുക്കുന്നതിന് സ്വീകരിക്കുന്ന മാനദണ്ധം വിശദമാക്കാമോ ; 

(സി)പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരും പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരും കൂടുതലുള്ള മേഖലയിലെ ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്കാശുപത്രിയില്‍ കാരുണ്യ ഡയാലിസിസ് സെന്‍റര്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കാമോ ?

3911

കാരുണ്യ ബെനവലന്‍റ് പദ്ധതി 


ശ്രീ. പി. കെ. ബഷീര്‍


(എ)കാരുണ്യ ബെനവലന്‍റ് പദ്ധതിയിന്‍ കീഴില്‍ കൂടുതല്‍ സ്വകാര്യ ആശുപത്രികളെ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; 

(ബി)പ്രസ്തുത പദ്ധതിയിന്‍കീഴില്‍ ലബോറട്ടറികള്‍, സ്കാനിംഗ് സെന്‍ററുകള്‍ എന്നിവ കൂടി ആരംഭിച്ച് വിപുലപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ? 

3912

കാരുണ്യബെനവലന്‍റ് പദ്ധതി 


ശ്രീ. റ്റി. വി. രാജേഷ്


(എ)ഐ.റ്റി.പി.സി പോലുള്ള ചികിത്സാചെലവ് ഏറെയുള്ള അസുഖങ്ങളെയും കാരുണ്യ ബെനവലന്‍റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ; 

(ബി)ഒരു കുടുംബത്തിലെതന്നെ ഒന്നിലധികം രോഗികള്‍ക്ക് മാരകരോഗം പിടിപെട്ട് ചികിത്സ നടത്തുന്പോള്‍ രണ്ട് ലക്ഷം രൂപയില്‍ കൂടുതല്‍ ധനസഹായം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; 

3913

കാരുണ്യ ബനവലന്‍റ് ഫണ്ട് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സ്വകാര്യ ആശുപത്രികള്‍ 


ശ്രീ. സി. ദിവാകരന്‍


(എ)കാരുണ്യ ബനവലന്‍റ് ഫണ്ട് പദ്ധതിയില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഏതെല്ലാം സ്വകാര്യ ആശുപത്രികളെയാണ് ഉള്‍പ്പെടുത്തി യിരിക്കുന്നതെന്ന് വ്യക്തമാക്കാമോ; 

(ബി)നിലവില്‍ നല്‍കി വരുന്ന തുക വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?

3914

മംഗലാപുരത്തെ ആശുപത്രികളെ കാരുണ്യ ബനവലന്‍റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി 


ശ്രീ. എന്‍. എ. നെല്ലിക്കുന്ന്


(എ)കാസര്‍ഗോഡ് ജില്ലയിലെ രോഗികള്‍ വിദഗ്ദ്ധ ചികിത്സയ്ക്ക് മംഗലാപുരത്തെ ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്നതിനാല്‍ അവര്‍ക്ക് കാരുണ്യ ബനവലന്‍റ് ഫണ്ടില്‍നിന്നുള്ള സഹായം ലഭിക്കുന്നതിന് ബുദ്ധിമുട്ടനുഭവപ്പെടുന്നകാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി)കാസര്‍ഗോഡ് ജില്ലയില്‍ ചികിത്സാ സൌകര്യം പരിമിതമായതിനാലും ഏറ്റവും അടുത്ത് വിദഗ്ദ്ധ ചികിത്സയ്ക്കുള്ള സൌകര്യം മംഗലാപുരത്താണുള്ളതെന്നതിനാലും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുള്‍പ്പെടെയുള്ള രോഗികള്‍ക്ക് സഹായം ലഭിക്കത്തക്കവിധം മംഗലാപുരത്തെ ആശുപത്രികളെക്കൂടി കാരുണ്യ ബനവലന്‍റ് ഫണ്ടില്‍നിന്നുള്ള ആനുകൂല്യം ലഭിക്കുന്നതിനുള്ള പട്ടികയില്‍പ്പെടുത്തുമോ ?

3915

ഭാഗ്യക്കുറി സമ്മാനഘടനയില്‍ വരുത്തിയിട്ടുള്ള പരിഷ്ക്കരണങ്ങള്‍


ശ്രീ. കെ. ശിവദാസന്‍ നായര്
‍ ,, പാലോട് രവി
 ,, വര്‍ക്കല കഹാര്
‍ ,, തേറന്പില്‍ രാമകൃഷ്ണന്‍

 
(എ)ഭാഗ്യക്കുറി സമ്മാനഘടനയില്‍ വരുത്തിയിട്ടുള്ള പരിഷ്ക്കരണങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ എന്തെല്ലാം; വ്യക്തമാക്കാമോ; 

(ബി)ലോട്ടറി സമ്മാനങ്ങളില്‍ എന്തെല്ലാം മാറ്റങ്ങളാണ് ഇത് മുഖേന വരുത്തിയിട്ടുള്ളത്; വിശദമാക്കുമോ;

(സി)എന്ന് മുതലാണ് പ്രസ്തുത പരിഷ്ക്കരണങ്ങള്‍ നിലവില്‍ വന്നിട്ടുള്ളത്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?

3916

സംസ്ഥാനത്ത് ഭാഗ്യക്കുറി ഏജന്‍സികള്‍


 ശ്രീ. ഇ. ചന്ദ്രശേഖരന്
‍ ,, മുല്ലക്കര രത്നാകരന്‍ 
,, കെ. രാജു
 ശ്രീമതി ഗീതാ ഗോപി 


(എ) സംസ്ഥാനത്ത് എത്ര ഭാഗ്യക്കുറി ഏജന്‍സികള്‍ ഉണ്ടെന്ന് വ്യക്തമാക്കാമോ; 

(ബി) ടിക്കറ്റ് വില്പന രംഗത്ത് ഏജന്‍സികളെ കൂടാതെ അനുബന്ധമായി എത്ര പേര്‍ പ്രവര്‍ത്തിക്കുന്നുണ്ട്; ഇതില്‍ വികലാംഗരായവര്‍ എത്ര; 

(സി) ഭാഗ്യക്കുറി ഏജന്‍സികള്‍ അനുവദിക്കുന്നത് നിര്‍ത്തിവച്ചിട്ടുണ്ടോ; എങ്കില്‍ നിര്‍ത്തിവയ്ക്കാനുണ്ടായ കാരണങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?

3917

ഒറ്റനന്പര്‍ ലോട്ടറി


 ശ്രീ. എ. പ്രദീപ്കുമാര്‍


(എ) ഒറ്റനന്പര്‍ ലോട്ടറി വ്യാപകമായി പ്രചരിക്കുന്നത് സംബന്ധിച്ച വാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി) എങ്കില്‍ ഇതു തടയുന്നതിന് എന്തെല്ലാം നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

3918

ലോട്ടറിവകുപ്പിന്‍റെ ജോലിഭാരം ലഘൂകരിക്കാന്‍ നടപടി 


ശ്രീ. കെ. വി. വിജയദാസ്


(എ)നിരവധി ലോട്ടറികള്‍ പുതുതായി ആരംഭിച്ചതോടെ ലോട്ടറി വകുപ്പിന്‍റെ ജോലിഭാരം പലമടങ്ങ് വര്‍ദ്ധിച്ചതായിട്ടുള്ള വിവരം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ; ഇക്കാര്യം പരിഹരിക്കുന്നതിനായി സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടിയുടെ വിശദാംശം നല്‍കുമോ; 

(ബി)ജോലിഭാരം വര്‍ദ്ധിച്ചുവെങ്കിലും ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ടില്ല. നിരവധി താല്ക്കാലിക ജീവനക്കാരെയും ഇതിനായി നിയോഗിക്കുന്നുണ്ടെങ്കിലും ഇവര്‍ക്ക് സാന്പത്തിക ഉത്തരവാദിത്വം നിക്ഷിപ്തമാക്കാനും സമയബന്ധിതമായി ജോലി നിര്‍വ്വഹിക്കുവാനും കഴിയാത്ത സാഹചര്യമാണുള്ളത്. പ്രസ്തുത സാഹചര്യത്തില്‍ പ്രസ്തുത മേഖലയിലെ വിവിധ സംഘടനകളുമായി കൂടിയാലോചിച്ച് അടിയന്തര നടപടി സ്വീകരിക്കുവാന്‍ തയ്യാറാകുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?

3919

ലോട്ടറി സമ്മാനം ലഭിച്ചവര്‍ക്ക് തുക ലഭിക്കാന്‍ നടപടി


ശ്രീ. സി. കൃഷ്ണന്‍


(എ)കേരള സംസ്ഥാന ഭാഗ്യക്കുറിയില്‍ ഒന്നാം സമ്മാനം ലഭിക്കുന്നവര്‍ക്ക്, ആവശ്യമായ രേഖകള്‍ സഹിതം ടിക്കറ്റ് ഹാജരാക്കിയാല്‍ എത്ര ദിവസത്തിനുള്ളില്‍ സമ്മാനതുക നല്‍കാറുണ്ടെന്ന് വിശദമാക്കാമോ; 

(ബി)28.07.2013 ന് നറുക്കെടുത്ത ആര്‍. എന്‍. 93 പൌര്‍ണമി ലോട്ടറിയില്‍ ഒന്നാം സമ്മാനം ലഭിച്ചയാളുടെ ടിക്കറ്റ് ആവശ്യമായ രേഖകള്‍ സഹിതം ഡയറക്ടറേറ്റില്‍ ലഭിച്ച തീയതിയും സമ്മാനത്തുക നല്‍കിയ തീയതിയും ലഭ്യമാക്കാമോ; 

(സി)പ്രസ്തുത ലോട്ടറിയില്‍ രേഖകള്‍ ലഭിക്കാത്തതുമായി ബന്ധപ്പെട്ട് ബാങ്കുമായോ, സമ്മാനാര്‍ഹനുമായോ എന്തെങ്കിലും കത്തിടപാടുകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ വിശദാംശങ്ങള്‍ കോപ്പി സഹിതം ലഭ്യമാക്കാമോ; 

(ഡി)ലോട്ടറി സമ്മാനം ലഭിച്ചവര്‍ക്ക് തുക ലഭിക്കാന്‍ കാലതാമസം വന്നാല്‍ ഉത്തരവാദികളില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുവാന്‍ നടപടി സ്വീകരിക്കുന്ന കാര്യം പരിഗണിക്കുമോ; വ്യക്തമാക്കാമോ? 

3920

വിവിധയിനം ലോട്ടറികളിലൂടെ സമാഹരിച്ച നികുതി വരുമാനം 


ശ്രീ. മുല്ലക്കര രത്നാകരന്‍


(എ)സംസ്ഥാനത്ത് ഇപ്പോള്‍ നടത്തിവരുന്ന വിവിധയിനം ലോട്ടറികളിലൂടെ 2012-13, 2013-14 എന്നീ സാന്പത്തികവര്‍ഷങ്ങളില്‍ ലഭിച്ച ആകെ നികുതി വരുമാനമെത്രയെന്ന് വ്യക്തമാക്കാമോ; 

(ബി)പ്രസ്തുത വരുമാനത്തില്‍ കാരുണ്യ ലോട്ടറി വഴി സമാഹരിച്ച തുകയുടെ കണക്ക് പ്രത്യേകം ലഭ്യമാക്കാമോ?

3921

മംഗല്യ സഹായനിധി


ശ്രീ. മോന്‍സ് ജോസഫ് 


(എ)2013-14 ബഡ്ജറ്റില്‍ അവതരിപ്പിച്ച മംഗല്യ സഹായ നിധി ഇപ്പോള്‍ നടപ്പാക്കുന്നത് ഏതു വകുപ്പു മുഖേനയാണ്; വ്യക്തമാക്കാമോ; 

(ബി)സംസ്ഥാന സര്‍ക്കാര്‍ ഈ പദ്ധതിയിലേയ്ക്ക് എന്തു തുക സംഭാവന നല്‍കി; എത്രയാളുകള്‍ക്ക് പ്രസ്തുത പദ്ധതിയുടെ പ്രയോജനം ലഭിച്ചു വ്യക്തമാക്കാമോ; 

(സി)പ്രസ്തുത പദ്ധതിയിലൂടെ സഹായം ലഭിക്കുന്നതിനുളള നടപടിക്രമം വ്യക്തമാക്കാമോ; ആര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്; എന്തു തുകയുടെ സഹായം ലഭിക്കുമെന്ന് അറിയിക്കാമോ? 

3922

മംഗല്യനിധി ശേഖരിക്കുന്ന നടപടിക്രമം 


ശ്രീ. കോടിയേരി ബാലകൃഷ്ണന്‍


(എ)സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ച മംഗല്യനിധിയില്‍ ഇതിനകം എത്ര തുക ശേഖരിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ;

(ബി)മംഗല്യനിധി ശേഖരിക്കുന്ന നടപടിക്രമം വിശദമാക്കുമോ;

(സി)മംഗല്യനിധിയില്‍നിന്ന് ഇതിനകം എത്രപേര്‍ക്ക് എത്ര രൂപവീതം വിതരണം ചെയ്തിട്ടുണ്ടെന്നും ആര്‍ക്കൊക്കെയാണ് നല്‍കിയിട്ടുള്ളതെന്നും വിശദമാക്കാമോ?

T 3923

ഇ-സ്റ്റാന്പിംഗ് പദ്ധതി 


ശ്രീ. വി. റ്റി. ബല്‍റാം
 ,, എ. റ്റി. ജോര്‍ജ്
 ,, ഷാഫി പറന്പില്
‍ ,, എം. എ. വാഹീദ്


(എ)ഇ-സ്റ്റാന്പിംഗ് പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദമാക്കുമോ; 

(ബി)മുദ്രപ്പത്ര വിതരണത്തിലെ അപാകതകള്‍ ഒഴിവാക്കാന്‍ എന്തെല്ലാം സംവിധാനമാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പ്രസ്തുത പദ്ധതി നടപ്പാക്കുന്നത്; വ്യക്തമാക്കാമോ?

3924

കെ.എസ്.എഫ്.ഇ. 


ശ്രീമതി കെ.എസ്. സലീഖ


(എ)നിലവിലെ കെ.എസ്.എഫ്.ഇ.യുടെ ബിസിനസ് ടേണോവര്‍ എത്ര തുകയാണ്; ഇതില്‍ 2014-15 സാന്പത്തികവര്‍ഷം ആകുന്പോള്‍ എത്ര വര്‍ദ്ധനവാണ് ലക്ഷ്യമിടുന്നത്; വിശദാംശം വ്യക്തമാക്കുമോ; 

(ബി)നിലവില്‍ കെ.എസ്.എഫ്.ഇ.യ്ക്ക് സംസ്ഥാനത്ത് എത്ര ശാഖകള്‍ ഉണ്ട്; ജില്ലതിരിച്ച് വ്യക്തമാക്കുമോ;

(സി)കെ.എസ്.എഫ്.ഇ.യിലെ ജീവനക്കാരുടെ നിലവിലുള്ള എണ്ണം എത്ര; ഇവര്‍ക്ക് ശന്പളയിനത്തില്‍ പ്രതിമാസം ചെലവാകുന്ന തുക എത്ര; കെ.എസ്.എഫ്.ഇ.യുടെ പ്രതിമാസ ശരാശരി വരുമാനം എത്ര; വിശദാംശം വ്യക്തമാക്കുമോ; 

(ഡി)2012-13 സാന്പത്തികവര്‍ഷം എന്തുതുകയുടെ ചിട്ടി ബിസിനസ്സ് ചെയ്യുവാന്‍ സാധിച്ചു; ആയത് 2013-14 ആയപ്പോള്‍ എത്രയായി വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചു; വിശദമാക്കുമോ; 

(ഇ)2012-13 സാന്പത്തികവര്‍ഷം കെ.എസ്.എഫ്.ഇ.യുടെ ലാഭം എത്ര; ആയതില്‍നിന്നും സര്‍ക്കാരിനുള്ള ലാഭവിഹിതം എത്ര തുക അടച്ചു; 2013-14-ല്‍ ലാഭം എത്രയായി വര്‍ദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്; വിശദാംശം വ്യക്തമാക്കുമോ; 

(എഫ്)കെ.എസ്.എഫ്.ഇ. ഇടപാടുകള്‍ക്ക് എ.ടി.എം. സൌകര്യമൊരുക്കാന്‍ എന്തുനടപടി സ്വീകരിക്കും; വ്യക്തമാക്കുമോ; 

(ജി)കെ.എസ്.എഫ്.ഇ.യുടെ നിലവിലെ ട്രഷറി നിക്ഷേപം എന്തുതുക; വ്യക്തമാക്കുമോ; 

(എച്ച്)കെ.എസ്.എഫ്.ഇ.യുടെ പ്രൊഫഷണല്‍ എഡ്യൂകെയര്‍ പദ്ധതിക്ക് റിസര്‍വ്വ് ബാങ്കിന്‍റെ അനുമതി ലഭിച്ചുവോ; വിശദാംശം വ്യക്തമാക്കുമോ?

3925

കെ.എസ്.എഫ്. ഇ. ശാഖകള്‍ 


ശ്രീ. പി. തിലോത്തമന്‍ 


(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം കെ.എസ്.എഫ്.ഇ യുടെ എത്ര പുതിയ ശാഖകള്‍ ആരംഭിച്ചു എന്നും അവ എവിടെയെല്ലാമാണെന്നും വ്യക്തമാക്കുമോ; ഇപ്രകാരം കെ.എസ്.എഫ്.ഇ പുതിയ ശാഖകള്‍ ആരംഭിക്കുന്നതിന് മുന്പ് ഇത്തരം പുതിയ ശാഖകള്‍ വിജയ സാധ്യതകളുണ്ടോ എന്നു പരിശോധിക്കാറുണ്ടോ; വ്യക്തമാക്കാമോ; 

(ബി) ഈ സര്‍ക്കാരിന്‍റെ കാലയളവില്‍ ആരംഭിച്ച കെ.എസ്.എഫ്.ഇ ശാഖകള്‍ എല്ലാം ലാഭകരമായി പ്രവര്‍ത്തിക്കുന്നവയാണോ എന്ന് വ്യക്തമാക്കാമോ?

3926

കെ.എസ്.എഫ്.ഇ.-ല്‍ അസിസ്റ്റന്‍റ് തസ്തികയില്‍ ബൈട്രാന്‍സ്ഫര്‍ നിയമനം 


ശ്രീ. എ. കെ. ബാലന്‍ 


(എ)കെ.എസ്.എഫ്.ഇ.-ല്‍ അസിസ്റ്റന്‍റ് തസ്തികയില്‍ ബൈട്രാന്‍സ്ഫര്‍ നിയമനത്തിന് കന്പ്യൂട്ടര്‍ പരിജ്ഞാനംകൂടി യോഗ്യതയായി നിശ്ചയിച്ചിട്ടുണ്ടോ ; 

(ബി)കാറ്റഗറി നന്പര്‍ 151/13 പ്രകാരം പി.എസ്.സി. അപേക്ഷ ക്ഷണിച്ച കെ.എസ്.എഫ്.ഇ.-യിലെ അസിസ്റ്റന്‍റ് തസ്തികയ്ക്ക് കന്പ്യൂട്ടര്‍ പരിജ്ഞാനം യോഗ്യതയില്‍ ഉള്‍പ്പെടുത്തിയിരുന്നോ ; എങ്കില്‍ ഇപ്രകാരം ഒരു യോഗ്യത ബൈട്രാന്‍സ്ഫര്‍ നിയമനത്തിന് ഏര്‍പ്പെടുത്തിയത് എന്തിനാണെന്ന് വ്യക്തമാക്കുമോ ; 

(സി)കെ.എസ്.എഫ്.ഇ.-യില്‍ അസിസ്റ്റന്‍റ് തസ്തികകളുടെ സ്പെഷ്യല്‍ റൂള്‍ ഭേദഗതി ചെയ്ത് ഉത്തരവായിട്ടുണ്ടോ ; പുതിയ ഉത്തരവ് എന്നുമുതലാണ് നിലവില്‍ വരുന്നതെന്ന് വ്യക്തമാക്കുമോ ; പുതിയ ഉത്തരവ് നിലവില്‍ വന്നിട്ടില്ലെങ്കില്‍ നിലവിലുള്ള സ്പെഷ്യല്‍ റൂള്‍ പ്രകാരം ബൈട്രാന്‍സ്ഫര്‍ നിയമനം നടത്താന്‍ നടപടി സ്വീകരിക്കുമോ ; വിശദമാക്കാമോ .

(ഡി)2010-ല്‍ പി.എസ്.സി. പ്രസിദ്ധീകരിച്ച ബൈട്രാന്‍സ്ഫര്‍ നിയമനത്തിനുള്ള റാങ്ക് പട്ടികയില്‍ എത്ര പേരാണ് ഉള്‍പ്പെട്ടിരുന്നത് ; ഇവരില്‍ എത്ര പേര്‍ക്ക് നിയമനം ലഭിച്ചു ; നിയമനം ലഭിച്ചവര്‍ക്ക് കന്പ്യൂട്ടര്‍ പരിജ്ഞാനം യോഗ്യത ഉണ്ടായിരുന്നോ ; ഇനി എത്ര പേരാണ് റാങ്ക് പട്ടികയില്‍ ഉള്ളത് ; ഇവരുടെ നിയമനത്തിന് കന്പ്യൂട്ടര്‍ പരിജ്ഞാനം അധിക യോഗ്യതയായി വേണമെന്ന് നിശ്ചയിച്ചിട്ടുണ്ടോ ; എങ്കില്‍ ആയതിന്‍റെ കാരണമെന്താണ് ; വ്യക്തമാക്കാമോ ;

(ഇ)അസിസ്റ്റന്‍റ് തസ്തികയിലേക്ക് ബൈട്രാന്‍സ്ഫര്‍ മുഖേന നിയമനം നല്‍കാനുള്ള എത്ര ഒഴിവുകളാണ് നിലവിലുള്ളത് ; പ്രസ്തുത ഒഴിവുകളിലേക്ക് 24-9-2013-ലെ 162/13-ാം നന്പര്‍ സര്‍ക്കാര്‍ ഉത്തരവ്പ്രകാരം നിയമനം ലഭ്യമാക്കുമോ ; വ്യക്തമാക്കാമോ ?

3927

റിട്ട. ജസ്റ്റിസ് ശ്രീ. സി. പ്രേമചന്ദ്രന്‍ കമ്മീഷന്‍റെ പ്രവര്‍ത്തനം 


ശ്രീ. കെ. വി. വിജയദാസ്


(എ)973/13/ഫിന്‍. തീയതി 13.12.2013-ാം നന്പര്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നിയോഗിച്ച റിട്ട. ജസ്റ്റിസ് ശ്രീ. സി. പ്രേമചന്ദ്രന്‍ കമ്മീഷന്‍റെ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ടോ ; 

(ബി)കമ്മീഷന്‍റെ ടേംസ് ഓഫ് റഫറന്‍സ് തീരുമാനിക്കപ്പെട്ടി ട്ടുണ്ടോ ; വിശദാംശം നല്‍കുമോ ; ഇല്ലെങ്കില്‍ പ്രസ്തുത മേഖലയിലെ വിവിധ സംഘടനകളുമായി കൂടി ആലോചിച്ച് ഇക്കാര്യത്തില്‍ ടേംസ് ഓഫ് റഫറന്‍സ് രൂപീകരിക്കുവാന്‍ തയ്യാറാകുമോ ; 

(സി)പ്രസ്തുത കമ്മീഷന്‍റെ പരിധിയില്‍ വകുപ്പിലെ ജോലിഭാരവും വിപുലീകരണ നടപടികളും ഉള്‍പ്പെടുത്തുമോ ; 

(ഡി)പ്രസ്തുത കമ്മീഷന്‍ റിപ്പോര്‍ട്ട് എത്ര നാളുകള്‍ക്കുള്ളില്‍ പൂര്‍ത്തീകരിച്ച് നടപടി സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

T 3928

പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്‍ 


ശ്രീ. എളമരം കരീം


(എ)പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം നേടിയെടുക്കുന്നതിന് സാധ്യമായിട്ടുണ്ടോ;

(ബി) ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനോട് എന്തെങ്കിലും വിശദീകരണം ആവശ്യപ്പെട്ടിരുന്നോ; എങ്കില്‍ എപ്പോള്‍; അത് നല്‍കുകയുണ്ടായോ; എങ്കില്‍ എപ്പോള്‍; 

(സി)അംഗീകാരം ലഭിക്കുന്നതില്‍ നിലവില്‍ എന്തെങ്കിലും തടസ്സം നിലനില്‍ക്കുന്നുണ്ടോ; വിശദമാക്കാമോ?

3929

നിര്‍മ്മിതിയെ ഭവനനിര്‍മ്മാണവുമായി ബന്ധപ്പെട്ട ഏകജാലക കേന്ദ്രമാക്കാന്‍ പദ്ധതി


 ശ്രീ. ഡൊമിനിക് പ്രസന്‍റേഷന്
‍ ,, സി. പി. മുഹമ്മദ്
 ,, സണ്ണി ജോസഫ്
 ,, എം. എ. വാഹീദ് 


(എ) സാധാരണ ജനങ്ങള്‍ക്ക് ഭവനനിര്‍മ്മാണവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് ഉതകത്തക്ക വിധം നിര്‍മ്മിതിയെ ഏകജാലക കേന്ദ്രമാക്കി രൂപപ്പെടുത്താനുദ്ദേശിക്കുന്നുണ്ടോ; 

(ബി) ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) ഇതിലൂടെ എന്തെല്ലാം സൌകര്യങ്ങളാണ് ജനങ്ങള്‍ക്ക് ലഭിക്കുന്നത്; വിശദമാക്കുമോ; 

(ഡി) ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

3930

ഭവനനിര്‍മ്മാണ വകുപ്പില്‍ നിന്നും വായ്പയെടുത്ത് കുടിശ്ശിക വരുത്തിയവര്‍ക്കായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി


 ശ്രീ. കെ. രാധാകൃഷ്ണന്‍


(എ) ഭവനനിര്‍മ്മാണ വകുപ്പില്‍ നിന്നും വായ്പയെടുത്ത് കുടിശ്ശിക വരുത്തിയവര്‍ക്കായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നിലവിലുണ്ടോ; 

(ബി) എങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

3931

ഭവനനിര്‍മ്മാണ ബോര്‍ഡ് എഴുതിത്തള്ളിയ വായ്പാതുക


ശ്രീ. എ. എ. അസീസ്


(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്ന ശേഷം കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് എത്ര പേരുടെ ഭവനനിര്‍മ്മാണ വായ്പയാണ് എഴുതിത്തള്ളിയതെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ; 

(ബി)ആകെ എത്ര രൂപയാണ് എഴുതിത്തള്ളിയതെന്ന് അറിയിക്കുമോ; 

(സി)കടക്കെണിയിലായ മുഴുവന്‍ പേരുടെയും വായ്പാതുക എഴുതിത്തള്ളുന്നതിന് നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?

3932

ചാലക്കുടിയില്‍ മള്‍ട്ടി പര്‍പ്പസ് ഷോപ്പിംഗ് കോംപ്ലക്സ്


ശ്രീ. ബി.ഡി.ദേവസ്സി


ചാലക്കുടിയില്‍ വ്യാപാര പ്രാധാന്യമുളള സ്ഥലത്ത് ഹൌസിംഗ് ബോര്‍ഡിന്‍റെ മള്‍ട്ടി പര്‍പ്പസ് ഷോപ്പിംഗ് കോംപ്ലക്സ് ആരംഭിക്കുന്നതിനുളള നടപടികള്‍ ഏതു ഘട്ടത്തിലാണ് എന്നറിയിക്കാമോ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.