UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

3933


കേന്ദ്ര പൊതുമേഖലാ വ്യവസായങ്ങളുടെ പുതിയ യൂണിറ്റുകള്‍

ശ്രീ. എളമരം കരീം

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം, കേന്ദ്ര പൊതുമേഖലാ വ്യവസായങ്ങളുടെ എതെങ്കിലും യൂണിറ്റ് സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുണ്ടോ; 

(ബി)കേന്ദ്ര പൊതുമേഖലാ നിക്ഷേപം ഏതെങ്കിലും മേഖലയില്‍ നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ?

3934


കേന്ദ്ര പ്രതിരോധവകുപ്പിന്‍റെ സഹായത്തോടെ സ്ഥാപിച്ച വ്യവസായ സ്ഥാപനങ്ങള്‍ 

ശ്രീ. ഇ. പി. ജയരാജന്‍ 

ഈ സര്‍ക്കാരിന്‍റെ കാലത്ത് കേന്ദ്ര പ്രതിരോധ വകുപ്പിന്‍റെ സഹായത്തോടെ, സംസ്ഥാനത്ത് പുതുതായി സ്ഥാപിക്കപ്പെട്ട വ്യവസായസ്ഥാപനങ്ങള്‍ ഏതൊക്കെയാണ് ; ഇതിനായി സംസ്ഥാന ഗവണ്‍മെന്‍റ് സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയായിരുന്നു; വ്യക്തമാക്കുമോ ? 

3935


പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭകരമാക്കുന്നതിനും നവീകരിക്കുന്നതിനും നടപടി 

ശ്രീ. സി. എഫ്. തോമസ് 
,, റ്റി. യു. കുരുവിള 
,, മോന്‍സ് ജോസഫ് 
,, തോമസ് ഉണ്ണിയാടന്‍ 

(എ)സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭകരമാക്കുന്നതിനും നവീകരിക്കുന്നതിനും സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമാണ്; 

(ബി)കൂടുതല്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവരുന്നു; വിശദാംശം ലഭ്യമാക്കുമോ?

3936


പാരന്പര്യ വ്യവസായ സംരക്ഷണത്തിന് നടപടി

ശ്രീ. എ. എ. അസീസ്

(എ)പാരന്പര്യ വ്യവസായങ്ങള്‍ സംരക്ഷിക്കുന്നതിന് ഈ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കുമോ; 

(ബി)കശുവണ്ടി വ്യവസായത്തെ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ?

3937


എമര്‍ജിംഗ് കേരളയും വിവിധ പ്രോജക്ടുകളും 

ശ്രീ. രാജു എബ്രഹാം

(എ)എമര്‍ജിംഗ് കേരള എന്ന പേരില്‍ സംസ്ഥാനസര്‍ക്കാര്‍ സംഘടിപ്പിച്ച വ്യവസായ സംരംഭകത്വപരിപാടിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയായിരുന്നു; 

(ബി)എമര്‍ജിംഗ് കേരള മുഖാന്തിരം നടപ്പാക്കുന്ന ഓരോ പദ്ധതിക്കും സംസ്ഥാന സര്‍ക്കാരിന് എത്ര രൂപയാണ് മൂലധന നിക്ഷേപമായി നല്‍കേണ്ടിവരിക; എന്നത്തേയ്ക്ക് ഈ പദ്ധതികള്‍ ആരംഭിക്കാന്‍ കഴിയും; വിശദവിവങ്ങള്‍ ലഭ്യമാക്കാമോ; 

(സി)ഇതുവഴി എത്രപേര്‍ക്ക് തൊഴില്‍ ലഭ്യമാകും; 

(ഡി)മുന്‍പ് നടത്തിയ ജിം (ജി.ഐ.എം.) കം എമര്‍ജിംഗ് കേരളയുമായുള്ള വ്യത്യാസമെന്ത്?

3938


പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള ധനസഹായം 

ശ്രീമതി കെ. കെ. ലതിക 

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പൊതുമേഖലാ സ്ഥാപനങ്ങളുടെ നവീകരണത്തിനായി എത്ര തുക ചിലവഴിച്ചുവെന്ന് വിശദമാക്കാമോ ; 

(ബി)ഓരോ സ്ഥാപനങ്ങള്‍ക്കും ചിലവാക്കിയ തുക ഇനം തിരിച്ച് വ്യക്തമാക്കാമോ ? 

3939


പൊതുമേഖല വ്യവസായ സ്ഥാപനങ്ങള്‍ 

ശ്രീ. ഇ. പി. ജയരാജന്‍ 

(എ)ഈ സര്‍ക്കാരിന്‍റെകാലത്ത് പൊതുമേഖലയില്‍ ഏതെങ്കിലും പുതിയ വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ ; എങ്കില്‍ ഏതെല്ലാം ; 

(ബി)മുന്‍സര്‍ക്കാര്‍ പൊതുമേഖലയില്‍ പുതുതായി സ്ഥാപിച്ച വ്യവസായ സ്ഥാപനങ്ങള്‍ ഏതെല്ലാമായിരുന്നു ; അവയുടെ പ്രവര്‍ത്തനം മുന്നോട്ട് പോകുന്നുണ്ടോ ; പ്രസ്തുത സ്ഥാപനങ്ങളില്‍ ഉല്പാദനം ആരംഭിച്ചിട്ടുണ്ടോ; 

(സി)ഈ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഓരോന്നും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ട സഹായങ്ങള്‍ എന്തൊക്കെയാണ് ; സര്‍ക്കാര്‍ നാളിതുവരെ എന്തെല്ലാം സഹായങ്ങള്‍ നല്കിയിട്ടുണ്ട് ?

3940


പൊതുമേഖലയില്‍ പുതിയ വ്യവസായങ്ങള്‍

ശ്രീമതി ഗീതാ ഗോപി

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പൊതുമേഖലയില്‍ പുതിയ വ്യവസായങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ ; 

(ബി)എങ്കില്‍ എതെല്ലാമാണെന്നും എവിടെയൊക്കെയാണെന്നും വിശദമാക്കാമോ ; 

(സി)പുതിയ പൊതുമേഖലാ വ്യവസായ സംരംഭങ്ങളില്‍ പുതിയതായി എത്ര പേര്‍ക്ക് തൊഴില്‍ നല്കിയെന്ന് വ്യക്തമാക്കുമോ ?

3941


വ്യവസായ സംരംഭങ്ങളുടെ രണ്ടാംഘട്ട വികസനത്തിന് പ്രവര്‍ത്തന മൂലധനം 

പ്രൊഫ. സി. രവീന്ദ്രനാഥ്

(എ)വ്യവസായ സംരംഭങ്ങള്‍ക്ക് രണ്ടാംഘട്ട വികസനത്തിനായി പ്രവര്‍ത്തന മൂലധനം നല്‍കാനുള്ള പദ്ധതി ആവിഷ്ക്കരിച്ച് വകുപ്പ് മുഖേന നടപ്പിലാക്കുവാന്‍ നടപടി സ്വീകരിക്കുമോ; 

(ബി)എങ്കില്‍ വിശദാംശം വെളിപ്പെടുത്താമോ?

3942


സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങളുടെ പുനരുദ്ധാരണം 

പ്രൊഫ. സി. രവീന്ദ്രനാഥ്

(എ)രോഗഗ്രസ്തമായ സൂക്ഷ്മ-ചെറുകിട-ഇടത്തരം ശ്രേണിയിലുള്ള വ്യവസായങ്ങളെ പുനരുദ്ധരിക്കാനുള്ള എസ്.യു.ആര്‍.പി. - എസ്.ഐ.സി.ഐ.സി.-യൂണിറ്റ് റിവൈവല്‍ പ്രോഗ്രാം വ്യവസായ വകുപ്പ് മുഖേന നടപ്പിലാക്കുവാന്‍ പദ്ധതിയുണ്ടോ; 

(ബി)എങ്കില്‍, അതിന്‍റെ വിശദാംശം വ്യക്തമാക്കാമോ?

3943


ഉല്പാദന മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍

ശ്രീ. വി. ശശി

(എ)സംസ്ഥാനത്ത് ഉല്പാദന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ എത്രയെണ്ണമാണ്; 

(ബി)മുന്‍സര്‍ക്കാരിന്‍റെ കാലത്ത് എത്ര സ്ഥാപനങ്ങള്‍ ലാഭത്തില്‍ പ്രവര്‍ത്തിച്ചു; എത്രയെണ്ണം നഷ്ടത്തിലായിരുന്നു; ഇതില്‍ എന്തുമാറ്റമാണ് കഴിഞ്ഞ രണ്ടു വര്‍ഷത്തിനുളളില്‍ ഉണ്ടായതെന്ന് വ്യക്തമാക്കാമോ?

3944


ഒരു ലക്ഷം രൂപ പദ്ധതിച്ചെലവുള്ള വ്യവസായ സംരംഭങ്ങള്‍ക്ക് സബ്സിഡി 

പ്രൊഫ. സി. രവീന്ദ്രനാഥ് 

(എ)ഒരു ലക്ഷം രൂപയും അതില്‍ താഴെയും പദ്ധതിച്ചെലവുള്ള വ്യവസായ സംരംഭങ്ങള്‍ക്ക് വകുപ്പുമുഖേന പദ്ധതി ആവിഷ്കരിച്ച് സബ്സിഡിക്കായി പ്രതേ്യക ഫണ്ട് വകയിരുത്തി നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; 

(ബി)എങ്കില്‍ അതിന്‍റെ പുരോഗതി വിശദമാക്കാമോ ? 

3945


വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ 

ശ്രീ. എം. എ. ബേബി 
,, സി. കെ. സദാശിവന്‍ 
,, കെ. രാധാകൃഷ്ണന്‍ 
,, ബി. ഡി. ദേവസ്സി 

(എ)വല്ലാര്‍പാടം കണ്ടെയ്നര്‍ പദ്ധതിക്ക് ആദ്യഘട്ടത്തില്‍ പദ്ധതിയിട്ടിരുന്ന അത്രയും കണ്ടെയ്നര്‍ കൈകാര്യം ചെയ്യുന്നതിന് സാദ്ധ്യമായിട്ടുണ്ടോ; 

(ബി)വല്ലാര്‍പാടത്ത് ലക്ഷ്യം കൈവരിക്കുന്നതിന് പ്രധാന പ്രതിസന്ധിയെന്തെല്ലാമാണെന്ന് വിശദമാക്കാമോ; 

(സി)കബോട്ടാഷ് നിയമം മാറ്റുന്നതിലെ കാലതാമസം കണ്ടെയ്നര്‍ ടെര്‍മിനലിന്‍റെ പുരോഗതിക്ക് തടസ്സമായിട്ടുണ്ടോ; 

(ഡി)ടെര്‍മിനലിന്‍റെ പൂര്‍ണ്ണ സംഭരണശേഷി കൈവരിക്കാനായില്ലെങ്കില്‍ സംഭരണ സംവിധാനം മറ്റ് കന്പനികള്‍ക്ക് പാട്ടത്തിന് കൊടുക്കാന്‍ നീക്കം നടക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ഇ)എങ്കില്‍ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിന് എന്തെല്ലാം നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് വിശദമാക്കാമോ? 

3946


വ്യവസായ വികസന കോര്‍പ്പറേഷന്‍റെ വ്യവസായ പദ്ധതികള്‍

ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍ 
,, വി. റ്റി. ബല്‍റാം 
,, ലൂഡി ലൂയിസ് 
,, വി. പി. സജീന്ദ്രന്‍ 

(എ) സംസ്ഥാനത്ത് വ്യവസായ വികസന കോര്‍പ്പറേഷന്‍ വ്യവസായ പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടോ; 

(ബി) എന്തെല്ലാം ലക്ഷ്യങ്ങളും സവിശേഷതകളുമാണ് പദ്ധതികള്‍ക്കുള്ളത്; വിശദാംശങ്ങള്‍ ലഭ്യമാ ക്കുമോ; 

(സി) എത്ര പദ്ധതികള്‍ക്കാണ് കോര്‍പ്പറേഷന്‍ രൂപം നല്‍കിയത്; വിശദമാക്കുമോ; 

(ഡി) എത്ര വ്യവസായ പദ്ധതികളില്‍ ഉല്പാദനം ആരംഭിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

3947


ഇന്‍കലിന്‍റെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. വി. ശിവന്‍കുട്ടി 
,, കെ. സുരേഷ് കുറുപ്പ് 
ഡോ. കെ. ടി. ജലീല്‍ 
ശ്രീ. കെ. കെ. ജയചന്ദ്രന്‍

(എ)ഇന്‍കലിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ അതിന്‍റെ വിശദാംശം നല്‍കാമോ; 

(ബി)ഇന്‍കലിന് യാതൊരു കാരണവശാലും സര്‍ക്കാര്‍ ഭൂമി കൈമാറരുതെന്ന് റവന്യൂവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതായി വ്യവസായവകുപ്പിന്‍റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതു സംബന്ധിച്ച വ്യവസായവകുപ്പിന്‍റെ നിലപാട് എന്താണെന്ന് വ്യക്തമാക്കുമോ; 

(സി)തിരുവനന്തപുരത്തെ കണ്ണിമാറ മാര്‍ക്കറ്റും അതിനോടനുബന്ധിച്ചുള്ള നാലര ഏക്കര്‍ സ്ഥലവും ഇന്‍കലിന് കൈമാറാനുള്ള ഉദ്ദേശത്തെപ്പറ്റി ബന്ധപ്പെട്ട മന്ത്രിമാരും ഇന്‍കല്‍ മേധാവികളുമായി എന്തെങ്കിലും ചര്‍ച്ച നടന്നിരുന്നോ; എങ്കില്‍ അതിന്‍റെ വിശദാംശം വ്യക്തമാക്കുമോ?

3948


കശുവണ്ടി തൊഴിലാളികളുടെ അവകാശം ഉറപ്പാക്കുന്ന എന്‍ഫോഴ്സുമെന്‍റ് നടപടികള്‍ കാര്യക്ഷമമാക്കല്‍ 

ശ്രീ. സി. ദിവാകരന്‍ 
,, കെ. രാജു 
,, ജി. എസ്. ജയലാല്‍ 
,, മുല്ലക്കര രത്നാകരന്‍

(എ)പൊതുമേഖലാസ്ഥാപനങ്ങളായ കശുവണ്ടി വികസനകോര്‍പ്പറേഷന്‍റെയും, കാപ്പക്സിന്‍റെയും കീഴിലുളള ഫാക്ടറികളുടെയും അവയില്‍ അടച്ചിട്ടിരിക്കുന്ന ഫാക്ടറികളുടെയും വിശദാംശങ്ങള്‍ നല്‍കുമോ; 

(ബി)കശുവണ്ടി തൊഴിലാളികളുടെ നിയമപരമായ അവകാശം ഉറപ്പാക്കുന്ന എന്‍ഫോഴ്സുമെന്‍റ് നടപടികള്‍ ഊര്‍ജ്ജിതമല്ലെന്ന ആക്ഷേപം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ അത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ടെന്ന് വെളിപ്പെടുത്തുമോ; 

(സി)സംസ്ഥാനത്ത് കുടിവറപ്പു സന്പ്രദായം വ്യാപകമാകുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടേണ്ടാ?

3949


സിഡ്കോയ്ക്കു കീഴിലുള്ള ചെറുകിട വ്യവസായ പാര്‍ക്കുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ നടപടി

ശ്രീ. കെ. രാധാകൃഷ്ണന്‍

(എ)സംസ്ഥാനത്ത് സിഡ്കോയ്ക്കു കീഴിലുള്ള ചെറുകിട വ്യവസായ പാര്‍ക്കുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ; 

(ബി)പ്രസ്തുത ചെറുകിട വ്യവസായ പാര്‍ക്കുകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കുന്നതിനും നിലവിലുള്ള വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് അവയെ ലാഭകരമായി പ്രവര്‍ത്തിപ്പിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

3950


ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍

ശ്രീ. രാജു എബ്രഹാം

(എ) ഈ സര്‍ക്കാര്‍ അധികാരമേറ്റെടുക്കുന്പോള്‍ സംസ്ഥാനത്തെ എത്ര പൊതുമേഖലാ സ്ഥാപനങ്ങളാണ് ദൈനംദിന ലാഭത്തില്‍ പ്രവര്‍ത്തിച്ചുവന്നിരുന്നത് എന്നും അവ ഏതൊക്കെ എന്നും വ്യക്തമാക്കാമോ; 

(ബി) ലാഭത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആന്‍റ് ഫാര്‍മസ്യൂട്ടിക്കല്‍സ് എന്ന പൊതുമേഖലാ സ്ഥാപനം ഇപ്പോള്‍ നഷ്ടത്തിലാണോ പ്രവര്‍ത്തിക്കുന്നത്; എത്ര കോടി രൂപയുടെ നഷ്ടമാണ് ഇപ്പോഴുള്ളത്; എങ്ങനെയാണ് ലാഭത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഈ സ്ഥാപനം നഷ്ടത്തിലായത്; വ്യക്തമാക്കുമോ; 

(സി) സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണം ചെയ്യുന്ന മുഴുവന്‍ മരുന്നുകളും സപ്ലൈ ചെയ്യുന്ന സംസ്ഥാന മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ കെ.എസ്.ഡി.പി യില്‍ നിന്നും മരുന്ന് വാങ്ങുന്നുണ്ടോ; എന്നുമുതല്‍ ഇവിടെനിന്നും മരുന്ന് വാങ്ങുന്നു; പ്രതിവര്‍ഷം എത്ര കോടി രൂപയുടെ മരുന്നാണ് വാങ്ങുന്നത്; എന്തു കാരണത്താലാണ് ഇപ്പോള്‍ ഇവിടെനിന്നും മരുന്ന് വാങ്ങാത്തതെന്ന് കാണിച്ച് കോര്‍പ്പറേഷന്‍ കത്തുനല്‍കിയിട്ടുണ്ടോ; 

(ഡി) ഈ പ്രതിസന്ധി പരിഹരിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ?

3951


ഗ്ലോബല്‍ ആയൂര്‍വ്വേദ വില്ലേജ് 

ശ്രീ. വി. ശശി

(എ)സംസ്ഥാനത്ത് ഒരു ഗ്ലോബല്‍ ആയുര്‍വ്വേദ വില്ലേജ് സ്ഥാപിക്കുന്നതിനായി 2012-13 ലെ ബഡ്ജറ്റില്‍ വകയിരുത്തിയ അഞ്ച് കോടി രൂപയില്‍ എത്ര തുക എന്തൊക്കെ പരിപാടികള്‍ നടപ്പാക്കാനായി വിനിയോഗിച്ചുവെന്ന് വിശദീകരിക്കാമോ; 

(ബി)ഈ പദ്ധതിയുടെ ലക്ഷ്യം ഈ സാന്പത്തിക വര്‍ഷാവസാനത്തോടെ പൂര്‍ത്തീകരിക്കുമോ; ഇല്ലെങ്കില്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കുമെന്ന് വ്യക്തമാക്കുമോ? 

3952


ഭക്ഷ്യ സംസ്കരണ വ്യവസായത്തിനുളള സഹായം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)ഭക്ഷ്യസംസ്കരണ വ്യവസായത്തിന് സര്‍ക്കാര്‍ നല്‍കുന്ന സഹായങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;

(ബി)ഭക്ഷ്യോല്‍പന്ന വിപണി വിപുലീകരിക്കുന്നതിനായി ആവിഷ്കരിച്ച പദ്ധതികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(സി)ജൈവഭക്ഷ്യ പദാര്‍ത്ഥങ്ങളുടെ ഉല്‍പാദനത്തിന് നല്‍കുന്ന ആനുകൂല്യങ്ങള്‍ എന്തൊക്കെയാണെന്ന് വെളിപ്പെടുത്തുമോ?

3953


പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭൂമി വ്യവസായേതര ആവശ്യങ്ങള്‍ക്കു നല്‍കല്‍

ശ്രീ. വി.ശിവന്‍കുട്ടി

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭൂമി വ്യവസായേതര ആവശ്യങ്ങള്‍ക്കു നല്‍കിയിട്ടുണ്ടോ; 

(ബി)എങ്കില്‍ അതു സംബന്ധിച്ചുളള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

3954


ആറന്‍മുള വിമാനത്താവള നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വ്യവസായ മേഖലയായി നോട്ടിഫൈ ചെയ്ത സ്ഥലങ്ങള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

(എ)ആറന്മുള വിമാനത്താവള നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വ്യവസായ മേഖലയായി നോട്ടിഫൈ ചെയ്ത സ്ഥലങ്ങളില്‍ നിന്നും ഏതെങ്കിലും സ്ഥലങ്ങളെ വ്യവസായ വകുപ്പ് ഇപ്പോള്‍ ഒഴിവാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; 

(ബി)വിമാനത്താവള നിര്‍മ്മാണത്തിനുവേണ്ടി അധികമായി നോട്ടിഫൈ ചെയ്ത ഭൂമി ഡീ നോട്ടിഫൈ ചെയ്യുമെന്ന സര്‍ക്കാര്‍ ഉറപ്പ് നടപ്പാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

3955


കിന്‍ഫ്ര ഭക്ഷ്യസംസ്കരണ മിഷന്‍ പദ്ധതി 

ശ്രീ. പി. സി. വിഷ്ണുനാഥ് 
,, ഡൊമിനിക് പ്രസന്‍റേഷന്‍ 
,, ജോസഫ് വാഴക്കന്‍ 
,, റ്റി. എന്‍. പ്രതാപന്‍ 

(എ)സംസ്ഥാനത്ത് കിന്‍ഫ്ര ഭക്ഷ്യസംസ്കരണ മിഷന്‍ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ ; 

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പ്രസ്തുത പദ്ധതിവഴി കൈവരിക്കാനുദ്ദേശിച്ചത് ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(സി)എന്തെല്ലാം കേന്ദ്ര സഹായങ്ങളാണ് പ്രസ്തുത പദ്ധതിക്കുവേണ്ടി ലഭ്യമായത് ; വിശദമാക്കുമോ ;

(ഡി)പ്രസ്തുത പദ്ധതിയനുസരിച്ച് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വിശദാംശങ്ങള്‍ നല്‍കാമോ ?

3956


മട്ടന്നൂര്‍ വെളളിയാംപറന്പിലെ കിന്‍ഫ്രാ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് 

ശ്രീ. ഇ. പി. ജയരാജന്‍ 

(എ)മട്ടന്നൂര്‍ വെളളിയാംപറന്പിലെ കിന്‍ഫ്രാ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിന് ഫാസ്റ്റ് ട്രാക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്ര സ്ഥലം ഏറ്റെടുത്തു; ഇതിനുളള നഷ്ടപരിഹാരമായി എത്ര തുക സ്ഥലം ഉടമകള്‍ക്കു നല്‍കി; 

(ബി) ഇനിയും സ്ഥലം ഏറ്റെടുക്കുവാനുണ്ടോ; നടപടികള്‍ ഏതു ഘട്ടത്തിലാണ്;

(സി)ഏറ്റെടുത്ത് കഴിഞ്ഞ സ്ഥലത്ത് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് സ്ഥാപിക്കുന്നതിനുളള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിക്കഴിഞ്ഞോ; 

(ഡി)എങ്കില്‍ മാസ്റ്റര്‍ പ്ലാനിനെക്കുറിച്ചുളള ഒരു സംക്ഷിപ്ത വിവരണവും അതിന്‍റെ സ്കെച്ചും പ്ലാനും ലഭ്യമാക്കുമോ;

(ഇ)ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് യാഥാര്‍ത്ഥ്യമാക്കുന്നതിന് കൈക്കൊണ്ടു വരുന്ന മറ്റു നടപടികളെ സംബന്ധിച്ച് വിശദമാക്കാമോ?

3957


ലൈഫ് സയന്‍സ് പാര്‍ക്കിന് ഭൂമി ഏറ്റെടുക്കല്‍

ശ്രീ. വി. ശശി

(എ)ലൈഫ് സയന്‍സ് പാര്‍ക്കിന് ഇനി ഏറ്റെടുക്കേണ്ടത് എത്ര ഏക്കര്‍ ഭൂമിയാണെന്നും, ഇതുമായി ബന്ധപ്പെട്ട് ഉണ്ടായ കോടതി സ്റ്റേ നീക്കം ചെയ്യാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കാമോ; 

(ബി)ഭൂമി നല്‍കാന്‍ തയ്യാറുള്ളവരുടെ ഭൂമി ഏറ്റെടുക്കേണ്ടതിന് സര്‍ക്കാരിന് എന്തെങ്കിലും പ്രൊപ്പോസല്‍ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്മേല്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ?

3958


ബേപ്പൂര്‍ മറൈന്‍ പാര്‍ക്കിലെ മത്സ്യ സംസ്കരണ വ്യവസായങ്ങള്‍ 

ശ്രീ. എളമരം കരീം

(എ)ബേപ്പൂര്‍ മറൈന്‍ പാര്‍ക്കില്‍ വ്യവസായ സംരംഭങ്ങള്‍ എന്തെങ്കിലും ആരംഭിച്ചിട്ടുണ്ടോ;

(ബി)മത്സ്യ സംസ്കരണ വ്യവസായങ്ങള്‍ ആരംഭിക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ? 

3959


പ്രവര്‍ത്തനം തുടങ്ങാത്ത വ്യവസായ എസ്റ്റേറ്റുകളുടെ ഭൂമി തിരിച്ചെടുക്കല്‍ 

ശ്രീ. എ. പ്രദീപ്കുമാര്‍ 
,, കെ. കെ. നാരായണന്‍ 
,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍) 
,, എം. ഹംസ

(എ)വ്യവസായ എസ്റ്റേറ്റുകളില്‍ ഭൂമി ഏറ്റെടുത്ത ശേഷം വ്യവസായം തുടങ്ങാതിരിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ എന്ത് നടപടി എടുക്കാനാണ് ഉദ്ദേശിക്കുന്നത്; 

(ബി)പ്രവര്‍ത്തനം നിലച്ചുപോയ യൂണിറ്റുകള്‍ പുതിയ നിക്ഷേപകരുടെ പേരില്‍ കൈമാറ്റം ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടോ; 

(സി)എങ്കില്‍ അതിന്‍റെ മാനദണ്ധങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(ഡി)വ്യവസായ എസ്റ്റേറ്റുകളില്‍ ഭൂമി ലഭിക്കുന്നതിനായി പുതുതായി അപേക്ഷ സമര്‍പ്പിക്കുന്പോള്‍ എന്തെല്ലാം വ്യവസ്ഥകളാണുള്ളതെന്ന് വ്യക്തമാക്കുമോ; 

(ഇ)വ്യവസായ എസ്റ്റേറ്റുകളില്‍ വ്യവസായ സ്ഥാപനം പ്രവര്‍ത്തനം തുടങ്ങാത്ത ഭൂമി തിരിച്ചെടുക്കുന്നതിന് സ്വീകരിച്ച നടപടികളുടെ ഫലമായി ഈ സര്‍ക്കാര്‍ വന്നതിനു ശേഷം എത്ര ഭൂമി തിരിച്ചെടുത്തു എന്ന് വ്യക്തമാക്കാമോ; 

(എഫ്)ഭൂമി ഏറ്റെടുത്തു വ്യവസായം തുടങ്ങാതെ കോടതി സ്റ്റേയുടെ മറവില്‍ ഭൂമി കൈവശം വച്ചിരിക്കുന്ന കേസുകളില്‍ സ്റ്റേ നീക്കി ഭൂമി വീണ്ടെടുക്കുന്നതിനുളള നടപടി സ്വീകരിക്കുമോ?

3960


പൊതുമേഖലാ സ്ഥാപനങ്ങളുടെ കണക്കുകള്‍ സൂക്ഷിക്കുന്നത് ഉറപ്പ് വരുത്താന്‍ മോണിട്ടറിംഗ് സംവിധാനം

ശ്രീ. എ. പി. അബ്ദുള്ളക്കുട്ടി 
,, പാലോട് രവി 
,, എം. പി. വിന്‍സെന്‍റ് 
,, ഷാഫി പറന്പില്‍

(എ)വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ അക്കൌണ്ടിംഗ് സമയബന്ധിതമായി തീര്‍ക്കുന്നതിന് കര്‍മ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; 

(ബി)എങ്കില്‍ ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)പൊതു മേഖലാ സ്ഥാപനങ്ങളിലും വ്യവസായ വകുപ്പിലും ഇതിന് വേണ്ടി എന്തെല്ലാം സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കുമോ; 

(ഡി)പൊതുമേഖലാ സ്ഥാപനങ്ങളുടെ കണക്കുകള്‍ കൃത്യമായി സൂക്ഷിക്കുന്നുണ്ടോ എന്നറിയാന്‍ ഗവണ്‍മെന്‍റ് തലത്തില്‍ മോണിട്ടറിംഗ് സംവിധാനം ഏര്‍പ്പെടുത്തുമോ; വിശദാംശങ്ങള്‍ എന്തെല്ലാം?

3961


കൊരട്ടി കിന്‍ഫ്രയുടെ വികസനം 

ശ്രീ. ബി. ഡി. ദേവസ്സി

(എ)കൊരട്ടി കിന്‍ഫ്രയുടെ വികസനത്തിനായി എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; 

(ബി)ഗവണ്‍മെന്‍റ് പ്രസ്സിന്‍റെ കൈവശമുള്ള 13 ഏക്കര്‍ ഭൂമികൂടി കിന്‍ഫ്രയുടെ വികസനത്തിനായി ലഭ്യമാക്കുന്നതിനുള്ള അപേക്ഷകളില്‍ എന്തെങ്കിലും തീരുമാനം കേന്ദ്രനഗര വികസന മന്ത്രാലയം സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ? 

3962


കിനാലൂര്‍ കെ.എസ്.ഐ.ഡി.സി വ്യവസായ വളര്‍ച്ചാ കേന്ദ്രത്തില്‍ 110 കെ.വി സബ് സ്റ്റേഷന്‍ സ്ഥാപിക്കുവാന്‍ നടപടി

ശ്രീ. പുരുഷന്‍ കടലുണ്ടി

(എ)കിനാലൂര്‍ കെ.എസ്.ഐ.ഡി.സി വ്യവസായ വളര്‍ച്ചാ കേന്ദ്രത്തില്‍ 110 കെ.വി സബ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് എസ്റ്റിമേറ്റ് തുക ഡെപ്പോസിറ്റ് ചെയ്യുന്നതിന് കെ.എസ്.ഇ.ബി എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുണ്ടോ; 

(ബി)എങ്കില്‍ ഇതു സംബന്ധിച്ച് തുടര്‍നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കാമോ?

3963


വ്യവസായ സഹകരണ സംഘങ്ങള്‍

ശ്രീമതി കെ. കെ. ലതിക

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എത്ര വ്യവസായ സഹകരണ സംഘങ്ങള്‍ പുതിയതായി രജിസ്റ്റര്‍ ചെയ്തുവെന്ന് വ്യക്തമാക്കുമോ; 

(ബി)ഇതില്‍ എത്ര സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചുവെന്ന് വ്യക്തമാക്കുമോ;

(സി)എന്തെല്ലാം ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനാണ് പ്രസ്തുത സംഘങ്ങള്‍ ലക്ഷ്യമിട്ടിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ?

3964


എല്‍.എന്‍.ജി ടെര്‍മിനലിന്‍റെ പ്രതിസന്ധി 

ശ്രീ. ജി. സുധാകരന്‍ 
'' ഇ. പി. ജയരാജന്‍ 
'' ബാബു എം. പാലിശ്ശേരി 
'' എ. എം. ആരിഫ്

(എ)കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ച എല്‍.എന്‍.ജി ടെര്‍മിനല്‍ തുടക്കത്തില്‍ തന്നെ പ്രതിസന്ധിയിലായിരിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി)എല്‍.എന്‍.ജി.യുടെ വില വര്‍ദ്ധന ഈ സ്ഥാപനത്തെ ഏതെല്ലാം നിലയില്‍ പ്രതികൂലമായി ബാധിക്കുകയുണ്ടായി; കൊച്ചി ടെര്‍മിനലില്‍ നിന്നും എല്‍.എന്‍.ജി. സംഭരണശേഷിയുടെ എത്ര ശതമാനമാണ് ഇതിനകം ഉപയോഗിക്കാന്‍ കഴിഞ്ഞത്; 

(സി)ബി.പി.സി.എല്‍, ഫാക്ട് തുടങ്ങിയ സംസ്ഥാനത്തെ എല്‍.എന്‍.ജി. ഉപഭോക്താക്കള്‍ ടെര്‍മിനലില്‍ നിന്നും എല്‍.എന്‍.ജി. വാങ്ങേണ്ടതില്ലെന്ന് തീരുമാനിച്ച സാഹചര്യം എന്താണെന്ന് അറിയാമോ; 

(ഡി)പ്രതിസന്ധി കേന്ദ്രസര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പെടുത്തുകയുണ്ടായോ; എങ്കില്‍ അനുകൂലമായ പ്രതികരണം ലഭിക്കുകയുണ്ടായോ; 

(ഇ)രാജ്യത്തിനകത്ത് ഉല്പാദിപ്പിക്കുന്ന ദ്രവീകൃത പ്രകൃതി വാതകത്തിന്‍റെ വിഹിതം കേരളത്തിന് നല്‍കണമെന്ന ആവശ്യം കേന്ദ്രഗവണ്‍മെന്‍റിന്‍റെ ശ്രദ്ധയില്‍പെടുത്തുമോ; വിശദമാക്കാമോ?

T.3965


എല്‍.എന്‍.ജി.ടെര്‍മിനല്‍

ശ്രീ. എ.റ്റി.ജോര്‍ജ് 
,, ഹൈബി ഈഡന്‍ 
,, ഷാഫി പറന്പില്‍ 
,, വി.റ്റി.ബല്‍റാം

(എ)എല്‍.എന്‍.ജി. ടെര്‍മിനലിന്‍റെ പ്രവര്‍ത്തനോദ്ഘാടനം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഇതു വഴി എന്തെല്ലാം ലക്ഷ്യങ്ങളാണ് കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(സി)സംസ്ഥാനത്തിന്‍റെ വികസന കുതിപ്പിനും നിക്ഷേപ സൌഹൃദത്തിനും എന്തെല്ലാം കാര്യങ്ങളാണ് ഇതിലൂടെ വിഭാവനം ചെയ്യുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(ഡി)ഏതെല്ലാം മേഖലകള്‍ക്കാണ് ഇതിന്‍റെ പ്രയോജനം ലഭിക്കുന്നത്; വിശദമാക്കുമോ;

(ഇ)ടെര്‍മിനലിനെ പൂര്‍ണ്ണമായി ഉപയോഗിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കേണ്ടത്; വിശദാംശം ലഭ്യമാക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.