UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

131

മദ്യവിമുക്ത കേരളം 

ശ്രീ. എം. പി. വിന്‍സെന്‍റ്
 ,, കെ. ശിവദാസന്‍ നായര്‍ 
,, എ. റ്റി. ജോര്‍ജ്
 ,, തേറന്പില്‍ രാമകൃഷ്ണന്‍ 

(എ)മദ്യവിമുക്ത കേരളം പരിപാടി ആരംഭിച്ചിട്ടുണ്ടോ ; വ്യക്തമാക്കുമോ ; 

(ബി)പ്രസ്തുത പരിപാടിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ ; 

(സി)സ്കൂള്‍-കോളേജ് കാന്പസ്സുകളില്‍ മദ്യാസക്തിക്കെതിരെ ബോധവല്‍ക്കരണം നടത്തുന്നതിനും മദ്യവിരുദ്ധ നയപരിപാടികള്‍ എല്ലാ കുടുംബങ്ങളിലും എത്തിക്കുന്നതിനും എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത പരിപാടിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത് ; വിശദമാക്കുമോ ; 

(ഡി)സന്നദ്ധസംഘടനകള്‍, സര്‍ക്കാര്‍ മാധ്യമങ്ങള്‍ എന്നിവയുടെ സഹകരണം പ്രസ്തുത പരിപാടിക്ക് പ്രയോജനപ്പെടുത്തുമോ ?


132

മദ്യത്തിന്‍റെ ഉപഭോഗം കുറയ്ക്കുവാന്‍ നടപടി 

ശ്രീ. ബാബു എം. പാലിശ്ശേരി
 '' ജെയിംസ് മാത്യു 
'' വി. ചെന്താമരാക്ഷന്‍ 
'' പി. റ്റി. എ. റഹീം 

(എ)മദ്യത്തിന്‍റെ ഉപഭോഗം കുറയ്ക്കുവാന്‍ മദ്യത്തിന്‍റെ ലഭ്യത കുറയ്ക്കണമെന്ന സുപ്രീംകോടതി നിരീക്ഷണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഇക്കാര്യത്തില്‍ എന്ത് സമീപനം സ്വീകരിച്ചു; വിശദമാക്കാമോ ; 

(ബി)മദ്യത്തിന്‍റെ ലഭ്യത നിയന്ത്രിക്കാനായി ബിവറേജസ് കോര്‍പ്പറേഷന്‍ കടകളിലും ബാറുകളിലും എന്തെങ്കിലും നിയന്ത്രണം ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നുണ്ടോ ; മദ്യഷോപ്പുകളും ബാറുകളും ഇനി അനുവദിക്കേണ്ടെന്നു തീരുമാനിച്ചിട്ടുണ്ടോ ; ഈ സര്‍ക്കാര്‍ എത്ര പുതിയ ബാര്‍ ലൈസന്‍സുകള്‍ നല്‍കുകയുണ്ടായി ; പുതുക്കി നല്‍കിയവ എത്ര ; 

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന വര്‍ഷം ബിവറേജസ് കോര്‍പ്പറേഷന്‍ വഴി എത്ര തുകയുടെ മദ്യം വിറ്റഴിച്ചു ; പിന്നീട് ഓരോ വര്‍ഷവും അത് എത്ര തുകയായി വര്‍ദ്ധിച്ചു ; ഈ വര്‍ഷം മദ്യ വില്പനയുടെ ടാര്‍ജറ്റ് എത്ര തുകയുടേതാണ് ; പ്രസ്തുത ടാര്‍ജറ്റ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് എത്ര ശതമാനം കൂടുതലാണ് ?

133

മദ്യാസക്തിക്കെതിരെ ബോധവല്‍ക്കരണം 

ശ്രീ. വര്‍ക്കല കഹാര്‍ 
,, പി. എ. മാധവന്‍
 ,, ലൂഡി ലൂയിസ്
 ,, വി. റ്റി. ബല്‍റാം

(എ)മദ്യാസക്തിക്കെതിരായ ബോധവല്‍ക്കരണം വിജയകരമായി നടപ്പാക്കുന്നതിന് എന്തെല്ലാം കര്‍മ്മ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്; 

(ബി)പ്രസ്തുത പരിപാടികളുടെ സവിശേഷതകളും പ്രവര്‍ത്തന രീതിയും വിശദീകരിക്കുമോ;

(സി)പ്രചാരണങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും ആരുടെയെല്ലാം സഹകരണമാണ് ഇതിനായി പ്രയോജനപ്പെടുത്താനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ? 


134

പുതുതായി അനുവദിച്ച ബാര്‍ലൈസന്‍സ് 


ശ്രീ. പി. തിലോത്തമന്‍


(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എത്ര ബാറുകള്‍ക്ക് പുതുതായി ലൈസന്‍സ് നല്‍കി എന്നറിയിക്കുമോ; പ്രസ്തുത ബാറുകള്‍ ഏതെല്ലാം സ്റ്റാര്‍ നിലവാരമുള്ളവയാണെന്ന് വ്യക്തമാക്കാമോ; 

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം അനുവദിച്ച വൈന്‍, ബിയര്‍ പാര്‍ലറുകള്‍ എത്രയാണെന്നതിന്‍റെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?

135

പുതുതായി ബാര്‍ ലൈസന്‍സ് 

ശ്രീ. കെ.വി. വിജയദാസ്

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര ബാറുകള്‍ക്ക് അനുമതി നല്‍കിയെന്ന ജില്ല തിരിച്ചുളള വിവരം നല്‍കുമോ;

(ബി)ബാര്‍ ലൈസന്‍സ് ലഭിച്ചവരുടെ മേല്‍വിലാസം ഉള്‍പ്പെടെയുളള വിവരം നല്‍കുമോ?

136

ബിവറേജസ് കോര്‍പ്പറേഷന്‍ വഴിയുള്ള മദ്യവില്‍പ്പന

 പ്രൊഫ. സി. രവീന്ദ്രനാഥ്

(എ)ബിവറേജസ് കോര്‍പ്പറേഷന്‍ വാങ്ങുന്ന മദ്യത്തിന്‍റെ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്കിയിട്ടുണ്ടോ ; എങ്കില്‍ എത്ര ശതമാനം വര്‍ധനയാണ് അംഗീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; 

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇതുവരെ ബിവറേജസ് കോര്‍പ്പറേഷന്‍ വാങ്ങുന്ന മദ്യത്തിന് എത്ര ശതമാനം വര്‍ധന നല്കുകയുണ്ടായി; ഏതെല്ലാം ഘട്ടത്തില്‍; 

(സി)മദ്യത്തിന്‍റെ വില കൂടുന്നതു വഴി മദ്യഉല്പാദനക്കന്പനികള്‍ക്കു ലഭിക്കുന്ന അധിക നേട്ടം സംബന്ധിച്ച് കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ബിവറേജസ് കോര്‍പ്പറേഷന്‍റെ വരുമാനത്തിന്‍റെയടിസ്ഥാനത്തില്‍ കണക്കുകള്‍ വിശദമാക്കാമോ; 

(ഡി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ബിവറേജസ് കോര്‍പ്പറേഷന്‍, സംസ്ഥാനത്ത് പുതുതായി ഔട്ട്ലറ്റുകള്‍ ഒന്നും സ്ഥാപിക്കുകയില്ലെന്നും നേരത്തെ സ്ഥാപിക്കാനുണ്ടായിരുന്ന തീരുമാനം റദ്ദ് ചെയ്യുന്നതിനും തീരുമാനിച്ചിരുന്നുവോ; 

(ഇ)എന്നാലതിനു വിരുദ്ധമായി പുതിയ സൂപ്പര്‍ മാര്‍ക്കറ്റ് ആരംഭിക്കാന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചിട്ടുണ്ടോ ; എങ്കില്‍ നിലപാട് മാറ്റത്തിന്‍റെ കാരണങ്ങള്‍ വെളിപ്പെടുത്താമോ; 

(എഫ്)മദ്യപാനത്തെ പ്രോത്സാഹിപ്പിക്കാനായുള്ള നിര്‍ദ്ദിഷ്ട സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഏതെല്ലാമാണ്; ഇവ സ്ഥാപിക്കുന്നതിന് കോര്‍പ്പറേഷനുണ്ടായ ചെലവ് എത്ര വീതം; വിശദമാക്കുമോ?

137

ബിവറേജസ് കോര്‍പ്പറേഷന്‍ വഴിയുള്ള മദ്യവിപണനം

 ശ്രീ. എ. എം. ആരിഫ്

(എ)2011-2012, 2012-2013, 2013-2014 സാന്പത്തിക വര്‍ഷങ്ങളില്‍ ബിവറേജസ് കോര്‍പ്പറേഷന്‍ വിവിധയിനം മദ്യം, ബീയര്‍ എന്നിവ വാങ്ങിയത് സംബന്ധിച്ച മൊത്ത കണക്കുകള്‍ വിശദമാക്കാമോ ; ഓരോ വര്‍ഷവും എത്ര കോടി രൂപയുടെ മദ്യം വാങ്ങുകയുണ്ടായി ; ഓരോ വര്‍ഷവും നികുതി ഇനത്തില്‍ ലഭിച്ച ആകെ തുക എത്ര ; 

(ബി)ടി കാലയളവില്‍ മദ്യത്തിന്‍റെ വില എത്ര തവണ വര്‍ദ്ധിപ്പിച്ചു കൊടുത്തു ; മദ്യവില വര്‍ദ്ധിപ്പിച്ചു നല്കിയത് വഴി ഓരോ വര്‍ഷവും മദ്യക്കന്പനികള്‍ക്ക് ലഭിച്ച അധിക തുക എത്ര ; നികുതി വരുമാനത്തില്‍ സര്‍ക്കാരിന് ലഭിച്ച അധിക വരുമാനം എത്ര ; 

(സി)പ്രസ്തുത കാലയളവില്‍ ഓരോ വര്‍ഷവും കോര്‍പ്പറേഷന്‍ വാങ്ങിയ മൊത്തം മദ്യം എത്ര ; മദ്യവിപണനം വര്‍ദ്ധിക്കുകയുണ്ടായോ ; കുറയുകയുണ്ടായോ ; വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ ?



138

നീര ടോഡി ബോര്‍ഡ്

 ശ്രീ. എ. പി. അബ്ദുള്ളക്കുട്ടി 
,, ബെന്നി ബെഹനാന്‍ 
,, ജോസഫ് വാഴക്കന്‍ 
,, വി. ഡി. സതീശന്‍ 



(എ)നീര ടോഡി ബോര്‍ഡ് രൂപീകരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത ബോര്‍ഡിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;

(സി)ബോര്‍ഡിന്‍റെ സാദ്ധ്യത, ഘടന എന്നിവയെക്കുറിച്ച് പഠനം നടത്താനുദ്ദേശിക്കുന്നുണ്ടോ;

(ഡി)പ്രസ്തുത പഠനത്തിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

139

വ്യാജ മദ്യ നിയന്ത്രണം 

ശ്രീ. ഇ. കെ. വിജയന്‍

(എ)ആഘോഷങ്ങളുമായി ബന്ധപ്പെട്ട് വ്യാജ മദ്യ വില്‍പന നിയന്ത്രിക്കുന്നതിന് എന്തെല്ലാം മുന്‍കരുതലുകളാണ് സ്വീകരിച്ചിട്ടുള്ളത്; 

(ബി)വ്യാജമദ്യ ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്;

(സി)പ്രസ്തുത കേസുകളിന്‍മേലുള്ള തുടര്‍ നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ? 

140

വ്യാജമദ്യ നിര്‍മ്മാണം, വിപണനം 

ശ്രീ. കെ. ദാസന്‍

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വ്യാജമദ്യം കഴിച്ച് മരണപ്പെട്ടവര്‍ എത്രയാണെന്ന് വ്യക്തമാക്കാമോ;

(ബി)വ്യാജമദ്യനിര്‍മ്മാണവും വിപണനവും, കൈവശം വയ്ക്കലുമുള്‍പ്പെടെ ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകള്‍ എത്ര; എല്ലാ കേസുകളിലുമായി പ്രതികള്‍ എത്ര; അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലാത്ത പ്രതികള്‍ എത്ര; വിശദമാക്കാമോ; 

(സി)എത്ര കേസുകള്‍ എഴുതി തള്ളുകയുണ്ടായി; 

(ഡി)ബിവറേജസ് കോര്‍പ്പറേഷന് മദ്യം നല്‍കുന്ന ഏതെങ്കിലും കന്പനിയുടെ മദ്യം വ്യാജമായി വില്പന നടത്തിയതിന് കേസെടുക്കുകയുണ്ടായിട്ടുണ്ടോ; എങ്കില്‍ ഏത് കന്പനിക്കെതിരെ; 

(ഇ)ബിവറേജസ് കോര്‍പ്പറേഷന്‍ വഴിയല്ലാതെ ഏതെങ്കിലും കന്പനിയുടെ വിദേശമദ്യം അനധികൃതമായി വില്പന നടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

141

കള്ളിലെ രാസഘടകങ്ങളെക്കുറിച്ചുള്ള പഠനം

 

ശ്രീ. വി. എസ്. സുനില്‍ കുമാര്‍ 
,, കെ. അജിത് 
,, ജി. എസ്. ജയലാല്
‍ ,, കെ. രാജു

(എ)കള്ളിലെ രാസഘടകങ്ങളെക്കുറിച്ച് ശാസ്ത്രീയമായ പഠനങ്ങള്‍ നടത്തുന്നതിന് നിയോഗിച്ചിരുന്ന വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ ; എങ്കില്‍ ഈ റിപ്പോര്‍ട്ടിന്‍റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ ; 

(ബി)കള്ളിലെ രാസഘടകങ്ങള്‍ എന്തെല്ലാമാണെന്നും അവയുടെ അളവ് എത്ര വീതമാണെന്നും കണ്ടെത്തിയിട്ടുണ്ടെങ്കില്‍ വ്യക്തമാക്കാമോ ; 

(സി)കള്ളില്‍ ഈഥൈല്‍ ആല്‍ക്കഹാളിന്‍റെ അളവ് എത്രയാണെന്ന് കണ്ടെത്തിയിട്ടുണ്ടോ ; 

(ഡി)ഈ വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട് ഗവണ്‍മെന്‍റ് അംഗീകരിച്ചിട്ടുണ്ടോ ?

142

ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്‍റെ രാസ പരിശോധന 

ശ്രീ. വി. എസ്. സുനില്‍ കുമാര്‍ 
,, പി. തിലോത്തമന്‍ 
,, ചിറ്റയം ഗോപകുമാര്‍ 
,, ഇ. കെ. വിജയന്‍ 

(എ)ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്‍റെ സാന്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിക്കുന്പോള്‍ പണം നല്‍കി രസീതുവാങ്ങണമെന്ന് ഉത്തരവായിട്ടുണ്ടോ; എങ്കില്‍ ഇങ്ങനെ ഒരു ഉത്തരവ് നല്‍കാനുണ്ടായ സാഹചര്യങ്ങള്‍ വിശദമാക്കാമോ; 

(ബി)എത്ര അളവുകളിലാണ് സാന്പിള്‍ ശേഖരിച്ചിരുന്നത്; ഇതിന് മാറ്റം വരുത്തിയിട്ടുണ്ടോ; എങ്കില്‍ എത്രയെന്ന് അറിയിക്കുമോ; 

(സി)മദ്യശാലകളില്‍ മദ്യം വിളന്പുന്നതിന് വനിതകള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ടോ; എങ്കില്‍ ഈ തീരുമാനത്തില്‍ എന്തെങ്കിലും മാറ്റം ഇപ്പോള്‍ വരുത്തിയിട്ടുണ്ടോ; എങ്കില്‍ ഇപ്പോഴത്തെ തീരുമാനം എന്താണെന്ന് വെളിപ്പെടുത്താമോ ?


143

സംസ്ഥാന തീരദേശ കപ്പല്‍ ഗതാഗത പദ്ധതി 

ശ്രീ. ബെന്നി ബെഹനാന്‍
 ,, ഡൊമിനിക് പ്രസന്‍റേഷന്‍ 
,, കെ. മുരളീധരന്‍ 
,, പാലോട് രവി

(എ)തീരദേശ കപ്പല്‍ ഗതാഗത പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)മത്സ്യബന്ധന മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കാന്‍ എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കാമോ; 

(സി)പ്രസ്തുത പദ്ധതിയനുസരിച്ച് കാര്‍ഗോയ്ക്കും, യാത്രക്കാര്‍ക്കും നല്‍കുന്ന ഇന്‍സെന്‍റീവ് സംബന്ധിച്ച വിശദാംശങ്ങള്‍ എന്തെല്ലാമാണ്; 

(ഡി)പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് തുറമുഖ വികസനത്തിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ?


144

കപ്പല്‍ ഗതാഗതം

 ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)കേരളത്തിലെ തീരദേശ പട്ടണങ്ങളെ ബന്ധിപ്പിച്ച് കപ്പല്‍ ഗതാഗതം നടപ്പിലാക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ; 

(ബി)ഇതിനായി ഏതെല്ലാം തുറമുഖങ്ങളെയാണ് തെരഞ്ഞെടുത്തിട്ടുള്ളതെന്ന് അറിയിക്കാമോ; 

(സി)ഈ പദ്ധതി എന്ന് പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കാമോ?

145

ജലമാര്‍ഗ്ഗ ചരക്കുഗതാഗതം 

ശ്രീ. സി. മോയിന്‍കുട്ടി 
,, പി.ബി. അബ്ദുള്‍ റസാക് 
,, സി. മമ്മൂട്ടി 
,, പി. ഉബൈദുള്ള 

(എ)ജലമാര്‍ഗ്ഗമുള്ള ചരക്കുഗതാഗതം വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി ചെറുകിട തുറമുഖങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതി പരിഗണനയിലുണ്ടോ; 

(ബി)എങ്കില്‍ അതിന്‍റെ വിശദവിവരം വെളിപ്പെടുത്താമോ;

(സി)ജലമാര്‍ഗ്ഗ ചരക്കുഗതാഗത പോഷണത്തിന് സബ്സിഡി നല്‍കുന്ന പദ്ധതി നിലവിലുണ്ടോ; എങ്കില്‍ വിശദവിവരം വ്യക്തമാക്കാമോ?

146

2013-14 തുറമുഖ വകുപ്പിന്‍റെ ബജറ്റ് വിഹിതം 

ശ്രീ. വി. ശശി

(എ)2013-14 സാന്പത്തിക വര്‍ഷത്തില്‍ തുറമുഖ വകുപ്പിന് വേണ്ടി ബജറ്റില്‍ വകയിരുത്തിയ തുക എത്രയെന്നും ആയതില്‍ നാളിതുവരെ എത്ര ശതമാനം ചെലവഴിച്ചുവെന്നും വിശദീകരിക്കാമോ; 

(ബി)എന്തൊക്കെ കാര്യങ്ങള്‍ക്കായാണ് പ്രസ്തുത തുക വകയിരുത്തിയിട്ടുള്ളതെന്നും ആയതിന്‍റെ ചെലവിന്‍റെ വിശദാംശവും വ്യക്തമാക്കാമോ; 

(സി)ഓരോ ഇനത്തിലും ചെലവഴിക്കാതിരുന്നിട്ടുള്ള തുക സമയബന്ധിതമായി ചെലവഴിക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദീകരിക്കാമോ?

147

വിഴിഞ്ഞം തുറമുഖ പദ്ധതി 

ഡോ. ടി. എം. തോമസ് ഐസക്

(എ)വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മ്മാണ കരാറിനുള്ള ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി എന്നാണ്; എത്ര സ്ഥാപനങ്ങള്‍ കരാറില്‍ പങ്കെടുക്കാന്‍ തയാറായിട്ടുണ്ട്; 

(ബി)പ്രസ്തുത പദ്ധതിയുടെ എല്ലാ ഘട്ടങ്ങള്‍ക്കും പരിസ്ഥിതി അനുമതി ലഭിച്ചിട്ടുണ്ടോ; 

(സി)വനം-പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച സമിതി, പദ്ധതി നടപ്പിലാക്കുന്പോള്‍ പാലിക്കുന്നതിനായി മുന്നോട്ട് വെച്ച നിബന്ധനകള്‍ എന്തെല്ലാമാണ്; 

(ഡി)പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്ന് വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ആദ്യഘട്ടത്തിന് ലഭിച്ച അന്തിമ അനുമതിയുടെ ഒരു പകര്‍പ്പ് സഭയുടെ മേശപ്പുറത്ത് വയ്ക്കാമോ; 

(ഇ)പദ്ധതി പ്രവര്‍ത്തനത്തിന് സംസ്ഥാനം പാലിക്കേണ്ടതായ വ്യവസ്ഥകള്‍ പൂര്‍ണ്ണമായി പാലിക്കുന്നതിന് ഉള്‍പ്പെടെ ആകെ എന്ത് തുക ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു; അതിനായി തന്നാണ്ടിലെ ബഡ്ജറ്റില്‍ വകയിരുത്തപ്പെട്ട തുകയില്‍ അവശേഷിക്കുന്ന തുക എത്രയെന്ന് വ്യക്തമാക്കാമോ?

148

വിഴിഞ്ഞം തുറമുഖ പദ്ധതി

 ശ്രീ. കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടം വരെയായി എന്ന് വിശദമാക്കാമോ?

149

മത്സ്യബന്ധനവകുപ്പിന്‍റെ 2012-13 ബഡ്ജറ്റ് വിഹിതം 

ശ്രീ. വി. ശശി 

(എ)2012-13 സാന്പത്തിക വര്‍ഷത്തില്‍ ഫിഷറീസ് വകുപ്പിനുവേണ്ട ബജറ്റില്‍ വകയിരുത്തിയ തുകയില്‍ എത്ര ശതമാനം ചെലവഴിച്ചു ; 

(ബി)എന്തൊക്കെ കാര്യങ്ങള്‍ക്കായാണ് പ്രസ്തുത തുക ചെലവഴിച്ചതെന്ന് വിശദീകരിക്കുമോ ; 

(സി) എത്ര ശതമാനം തുക ചെലവഴിക്കാതെയുണ്ട് ; ചെലവഴിക്കാതിരിക്കാനുള്ള കാരണങ്ങളുടെ വിശദാംശം വ്യക്തക്കാമോ ? 

150

"പുതിയാപ്പ' ഫിഷിങ് ഹാര്‍ബര്‍ 

ശ്രീ. എ. കെ. ശശീന്ദ്രന്‍
 
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കോഴിക്കോട് ജില്ലയിലെ "പുതിയാപ്പ' ഫിഷിങ് ഹാര്‍ബറില്‍ എന്തൊക്കെ പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്; ഇതില്‍ ഭരണാനുമതി ലഭിച്ച പ്രവൃത്തികളും തുകയും എത്ര എന്ന് വെളിപ്പെടുത്താമോ; 

(ബി)ഭരണാനുമതി ലഭിച്ച പ്രവൃത്തികളില്‍ ഏതെല്ലാം ആരംഭിക്കാനുണ്ടെന്ന് വ്യക്തമാക്കാമോ;

(സി)ഫിഷിങ് ഹാര്‍ബറിന്‍റെ വികസനത്തിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിക്കായി ഏതൊക്കെ പദ്ധതികളാണ് സമര്‍പ്പിക്കപ്പെട്ടിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; 

(ഡി)പ്രസ്തുത പദ്ധതികളുടെ പുരോഗതി വിശദമാക്കാമോ?

151

കൊച്ചി ഔട്ടര്‍ ഹാര്‍ബര്‍ പദ്ധതി

 ഡോ. എന്‍. ജയരാജ്
 ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍ 
,, റോഷി അഗസ്റ്റിന്‍ 
,, പി. സി. ജോര്‍ജ്
 
(എ)കൊച്ചിയില്‍ ഔട്ടര്‍ ഹാര്‍ബര്‍ പദ്ധതി ആരംഭിക്കുന്നതു സംബന്ധിച്ച തീരുമാനം വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പദ്ധതി ആരംഭിക്കുന്നതു സംബന്ധിച്ച് ഏതെങ്കിലും ഏജന്‍സി പഠനം നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(സി)പ്രസ്തുത പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

152

റിസര്‍വോയര്‍ ഫിഷറീസ് ഡെവലപ്മെന്‍റ് പ്രോഗ്രാം 

ശ്രീ. എം. വി. ശ്രേയാംസ്കുമാര്‍ 
 
(എ)ഏതെല്ലാം ഫിഷറീസ് ഡെവലപ്മെന്‍റ് വ്യക്തമാക്കുമോ ; 

(ബി)പ്രസ്തുത അണക്കെട്ടുപ്രദേശത്ത് താമസിക്കുന്ന പട്ടികവര്‍ഗ്ഗക്കാര്‍ ഉള്‍പ്പെടെയുള്ള ജനങ്ങളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനു നടപടി സ്വീകരിച്ചിട്ടുണ്ടോ ; വിശദമാക്കാമോ ; 

(സി)വയനാട് ജില്ലയിലെ എതെല്ലാം അണക്കെട്ടുകളിലാണ് പ്രസ്തുത പദ്ധതി നടപ്പാക്കുന്നതെന്ന് വ്യക്തമാക്കാമോ ? 

153

അപ്ഗ്രഡേഷന്‍ ഓഫ് കോസ്റ്റല്‍ റോഡ് പദ്ധതി

 ശ്രീ. തോമസ് ചാണ്ടി

(എ)2013-2014 സാന്പത്തിക വര്‍ഷത്തില്‍ കുട്ടനാട് നിയോജക മണ്ഡലത്തില്‍ ഫിഷറീസ് വകുപ്പിന്‍റെ കീഴില്‍ അപ്ഗ്രഡേഷന്‍ ഓഫ് കോസ്റ്റല്‍ റോഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏതെല്ലാം റോഡുകള്‍ക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്ന് വിശദമാക്കുന്ന റിപ്പോര്‍ട്ട് ലഭ്യമാക്കാമോ; 

(ബി)ടി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുട്ടനാട്ടിലെ ഏതെല്ലാം റോഡുകള്‍ക്ക് ഇനിയും ഭരണാനുമതി ലഭ്യമാക്കാനുണ്ടെന്ന് വ്യക്തമാക്കാമോ?

154

മത്സ്യമാര്‍ക്കറ്റുകളുടെ നവീകരണം

 ശ്രീ. മോന്‍സ് ജോസഫ്
 
(എ)സംസ്ഥാനത്ത് എത്ര മത്സ്യമാര്‍ക്കറ്റുകളാണ് ഈ സാന്പത്തിക വര്‍ഷം നവീകരിക്കുന്നത്. ഇവ ഏതൊക്കെയെന്ന് വെളിപ്പെടുത്താമോ; ഓരോ മാര്‍ക്കറ്റിനും അനുവദിച്ച തുക എത്രയെന്ന് അറിയിക്കാമോ; 

(ബി)കടുത്തുരുത്തി നിയോജക മണ്ധലത്തിലെ ഏതെല്ലാം മാര്‍ക്കറ്റുകളാണ് നവീകരണത്തിന് ഉള്‍പ്പെടുത്തിയിരിക്കുന്നത്; ഇതു സംബന്ധിച്ച് നല്‍കിയിരുന്ന നിവേദനത്തില്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ?

155

മത്സ്യസന്പത്തിന്‍റെ സ്ഥിതി

 ശ്രീ. പി.തിലോത്തമന്‍ 
,, ചിറ്റയം ഗോപകുമാര്
 ,, ജി.എസ്. ജയലാല്
‍ ,, ഇ.കെ.വിജയന്‍

(എ)തീര സമുദ്രത്തിലും പുഴകള്‍ ഉള്‍പ്പെടെയുളള ജലാശയങ്ങളിലും മത്സ്യസന്പത്ത് ക്രമാതീതമായി കുറയുന്നതായും ശുദ്ധജല മത്സ്യങ്ങളില്‍ മിക്കവയും വംശനാശം നേരിടുന്നതായുമുളള പഠന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)കേരളത്തിന്‍റ കടല്‍ത്തീരം മത്സ്യബന്ധനത്തിന് അനുയോജ്യമല്ലാതായിത്തീര്‍ന്നിരിക്കുന്നുവെന്ന് അന്താരാഷ്ട്ര ഫിഷറീസ് സര്‍വ്വേയില്‍ കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ ഈ സര്‍വ്വേയിലെ സംസ്ഥാനത്തെ സംബന്ധിച്ചുളള മറ്റ് കണ്ടെത്തലുകള്‍എന്തെല്ലാമാണെന്ന് വിശദമാക്കാമോ; 

(സി)കടല്‍ മത്സ്യ കയറ്റുമതിയില്‍ കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ വന്‍കുറവ് ഉണ്ടായിട്ടുണ്ടോ; എങ്കില്‍ എത്ര ശതമാനത്തിന്‍റെ കുറവാണ് ഉണ്ടായിരിക്കുന്നതെന്ന് വ്യക്തമാക്കാമോ; 

(ഡി)ഇപ്പോള്‍ എത്ര ട്രോളറുകള്‍ക്കും ഇരട്ടക്കണ്ണി വലകള്‍ ഉപയോഗിക്കുന്ന ബോട്ടുകള്‍ക്കും ലൈസന്‍സ് നല്‍കിയിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ; 

(ഇ)മത്സ്യസന്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന് എന്തെങ്കിലും പദ്ധതികളുണ്ടോ; എങ്കില്‍ വിശദമാക്കാമോ?

156

സുനാമി പുനരധിവാസ പദ്ധതി - ഫണ്ട് വിനിയോഗം 

ശ്രീ. ഇ. കെ. വിജയന്‍

(എ)സുനാമി പുനരധിവാസ പദ്ധതിയുടെ ഭാഗമായി കേന്ദ്രം അനുവദിച്ച ഫണ്ട് പൂര്‍ണ്ണമായും വിനിയോഗിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ; 

(ബി)ഫണ്ട് വിനിയോഗിക്കാത്തത് മൂലം തീര പ്രദേശങ്ങളില്‍ വ്യാപകമായ കടല്‍ക്ഷോഭം നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല എന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ; 

(സി)പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതിന് എന്തെല്ലാം മുന്‍ കരുതലുകളാണ് സ്വീകരിച്ചിരിക്കുന്നത്; വിശദമാക്കാമോ;


157

മത്സ്യബന്ധനാവശ്യത്തിനുള്ള ഇന്ധനം

 ശ്രീ. പി. തിലോത്തമന്‍

(എ)പരന്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനത്തിന് ആവശ്യമായ മണ്ണെണ്ണ ലഭിക്കുന്നില്ല എന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതു പരിഹരിക്കുവാന്‍ എന്തു നടപടികളാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് വിശദമാക്കുമോ; 

(ബി)മത്സ്യബന്ധനാവശ്യത്തിന് മണ്ണെണ്ണ ലഭ്യമാക്കുവാന്‍ തീരമേഖലയില്‍ മണ്ണെണ്ണ ബങ്കുകള്‍ സ്ഥാപിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

158

മത്സ്യഫെഡ് വഴി കക്കാശേഖരണം 

ശ്രീ. കെ. അജിത്

(എ)കക്കാവാരുന്ന തൊഴിലാളികളെ മത്സ്യത്തൊഴിലാളികളായി അംഗീകരിച്ചിട്ടുണ്ടോ ;

(ബി)വൈക്കത്തെ കക്കാത്തൊഴിലാളികള്‍ ശേഖരിച്ചിട്ടുള്ള കക്ക വില്‍ക്കാനാവാതെ കൂടിക്കിടക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(സി)മത്സ്യഫെഡ്ഡ് പോലുള്ള സഹകരണ സ്ഥാപനങ്ങള്‍ കക്ക ശേഖരിച്ച് തൊഴിലാളികളെ സഹായിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

159


മത്സ്യവിപണന സംവിധാനം 

ശ്രീ. പി. തിലോത്തമന്‍ 
 
(എ)മത്സ്യത്തൊഴിലാളികള്‍ പിടിക്കുന്ന മത്സ്യത്തിനു തറവില നിശ്ചയിച്ച് ശേഖരിക്കുവാനും, സ്റ്റോറേജ് സൌകര്യത്തോടെ സംസ്ക്കരിച്ചു വില്പന നടത്തുവാനും "മില്‍മ' മോഡല്‍ സംവിധാനം ഒരുക്കുവാന്‍ നടപടി സ്വീകരിക്കുമോ; 

(ബി)മത്സ്യബന്ധനമേഖലയില്‍ ഇടനിലക്കാരെ ഒഴിവാക്കി മത്സ്യത്തൊഴിലാളികള്‍ക്ക് അവരുടെ അദ്ധ്വാനത്തിന്‍റെ ശരിയായ വില ലഭിക്കുവാനും, ന്യായമായ വിലയ്ക്ക് ജനങ്ങള്‍ക്കു മത്സ്യം ലഭിക്കുവാനും സംവിധാനങ്ങള്‍ ഉണ്ടാക്കുമോ? 

160

മത്സ്യത്തൊഴിലാളി കടാശ്വാസ നിയമം

 ശ്രീ. എ. കെ. ശശീന്ദ്രന്‍

(എ)പട്ടിണിയിലും ദാരിദ്ര്യത്തിലും കഴിയുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമേകാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ;

(ബി)മത്സ്യത്തൊഴിലാളി കടാശ്വാസനിയമപ്രകാരമുള്ള സംരക്ഷണം കടക്കെണിയിലായ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയിട്ടുണ്ടോ;

(സി)ഈ സര്‍ക്കാരിന്‍റെ കാലത്ത് മത്സ്യത്തൊഴിലാളി കടാശ്വാസ നിയമപ്രകാരം എത്ര തുക വിതരണം ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?

161

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്

 ശ്രീ.അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നടപ്പാക്കിവരുന്ന ക്ഷേമ പദ്ധതികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ:

(ബി)മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്ക് വിവാഹധന സഹായം, മരണാനന്തര സഹായം, അപകടമരണ സഹായം എന്നീ പദ്ധതികള്‍ക്ക് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര തുക ചെലവഴിച്ചെന്ന് വ്യക്തമാക്കുമോ; 

(സി)ക്ഷേമനിധി ബോര്‍ഡ് നടപ്പാക്കുന്ന ഏതെങ്കിലും ക്ഷേമ പദ്ധതികള്‍ പ്രകാരമുളള തുക കുടിശ്ശികയായിട്ടുണ്ടെങ്കില്‍ വിശദമാക്കാമോ?

162  

മത്സ്യത്തൊഴിലാളി ക്ഷേമ പദ്ധതികള്‍ 

ശ്രീ. പി. കെ. ഗുരുദാസന്‍

(എ)മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍റെ പ്രവര്‍ത്തനം ഇപ്പോള്‍ നടക്കുന്നുണ്ടോ; എങ്കില്‍ വിശദീകരിക്കുമോ; ഇല്ലെങ്കില്‍ അതിനുള്ള കാരണമെന്ത്; എന്നത്തേയ്ക്ക് കമ്മീഷന്‍ പ്രവര്‍ത്തനം പുന:രാരംഭിക്കും ; 

(ബി)2011-12, 12-13, 13-14 സാന്പത്തിക വര്‍ഷങ്ങളില്‍ കടാശ്വാസ കമ്മീഷന്‍ ശുപാര്‍ശ ചെയ്തപ്രകാരം കടം എഴുതിത്തള്ളുന്നതിന് എത്ര തുക അനുവദിച്ചു; എത്ര പേര്‍ക്ക് പ്രസ്തുത തുക ലഭ്യമായെന്നു വിശദീകരിക്കുമോ; 

(സി)മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഭവന നിര്‍മ്മാണ പദ്ധതി പ്രകാരം എത്ര പേര്‍ക്ക് എത്ര തുക അനുവദിച്ചു എന്നറിയിക്കുമോ; 

(ഡി)ഭവന രഹിതര്‍ക്ക് ഭവന നിര്‍മ്മാണത്തിനുള്ള ധനസഹായം 5 ലക്ഷം രൂപയായി ഉയര്‍ത്തുമോ; 

(ഇ)ഭവന നിര്‍മ്മാണത്തിനു പുതിയ പദ്ധതികളുണ്ടോ; എങ്കില്‍ വിശദമാക്കുമോ?

163

പീലിങ്ങ് തൊഴിലാളി ക്ഷേമം 

ശ്രീ. എ. എം. ആരിഫ്
 
(എ)പീലിങ്ങ് തൊഴിലാളികളുടെ ക്ഷേമത്തിനായി പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കഴിഞ്ഞ ഗവണ്‍മെന്‍റ് നിയോഗിച്ച കമ്മിറ്റി എന്നാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് ; 

(ബി)ഈ ഗവണ്‍മെന്‍റ് അധികാരമേറ്റ ശേഷം വീണ്ടും ഒരു കമ്മിറ്റിയെ പഠനത്തിനായി നിയോഗിക്കാന്‍ എന്താണ് കാരണം ; എന്നാണ് നിയോഗിച്ചത് ; 

(സി)ഈ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി എത്ര തവണ യോഗം ചേര്‍ന്നു; എവിടൊക്കെ വച്ച് തെളിവെടുപ്പ് നടത്തി ; 

(ഡി)എന്തെങ്കിലും ശുപാര്‍ശകള്‍ നല്‍കിയിട്ടുണ്ടോ ;

(ഇ)ഇല്ലെങ്കില്‍ റിപ്പോര്‍ട്ട് അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുമോ ; 

(എഫ്)ആയതിന്‍റെ അടിസ്ഥാനത്തില്‍ എന്തെല്ലാം നടപടി സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കാമോ ?

164

പോള നീക്കം ചെയ്യല്‍ പദ്ധതി 

ശ്രീ. തോമസ് ചാണ്ടി

(എ)കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി ഫിര്‍മ മുഖാന്തിരം ഏതെല്ലാം ജലാശയങ്ങളിലെ പോള 2013-2014 സാന്പത്തികവര്‍ഷത്തില്‍ നീക്കം ചെയ്തു എന്ന് വ്യക്തമാക്കാമോ; 

(ബി)ടി പദ്ധതിക്കായി ഓരോ ജലാശയങ്ങള്‍ക്കും എത്രരൂപാ വീതം ചെലവായി എന്നും എത്ര ദിവസം എത്ര മെഷീനുകള്‍ വീതം ഉപയോഗിച്ചു എന്നും വ്യക്തമാക്കാമോ?

165

ഫിര്‍മ മുഖേന പോള വാരുന്ന പദ്ധതി 

ശ്രീ. തോമസ് ചാണ്ടി
 
(എ)കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി ഫിര്‍മ മുഖേന പോളവാരുന്നതിന് 2013-'14 സാന്പത്തിക വര്‍ഷം എത്ര തുക ചെലവഴിച്ചുവെന്ന് വിശദമാക്കുന്ന റിപ്പോര്‍ട്ട് ലഭ്യമാക്കാമോ; 

(ബി)പോളവാരുന്നതിന് നാളിതുവരെ ബോംബെ ജെ. സി. ബി. എര്‍ത്ത് മൂവേഴ്സ് കന്പനിക്ക് എത്ര തുക നല്‍കിയിട്ടുണ്ടെന്നും എത്ര തുക നല്‍കാനുണ്ടെന്നും വിശദമാക്കാമോ; 

(സി)ടി കന്പനിയുമായുള്ള കരാറിന്‍റെ കാലാവധി എന്ന് വരെയെന്ന് വ്യക്തമാക്കാമോ?

166

കണ്ണൂര്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കന്പനി 

ശ്രീ. സി. കൃഷ്ണന്‍

(എ)കണ്ണൂര്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കന്പനിയുടെ ഓഥറൈസ്ഡ് ഷെയര്‍ ക്യാപിറ്റല്‍, 31.12.2013 വരെയുള്ള പെയ്ഡ് അപ് ക്യാപിറ്റല്‍ എന്നിവ എത്രയെന്ന് വ്യക്തമാക്കുമോ; 

(ബി)ഒരു സ്വകാര്യവ്യക്തിക്കോ സ്വകാര്യകന്പനിക്കോ എയര്‍പോര്‍ട്ട് കന്പനി നല്‍കുന്ന പരമാവധി ഷെയര്‍ തുക എത്രയാണ്;

(സി)സര്‍ക്കാരും പൊതുമേഖലാ സ്ഥാപനങ്ങളും ഇതിനകം കന്പനിയില്‍ എന്ത് തുകയുടെ വീതം ഷെയറുകള്‍ എടുത്തിട്ടുണ്ട്; ഏതെല്ലാം പൊതുമേഖലാ സ്ഥാപനങ്ങള്‍, എത്ര തുകവീതം; വ്യക്തമാക്കാമോ; 

(ഡി)ഒരു കോടി രൂപയില്‍ കൂടുതല്‍ വരുന്ന ഷെയറുകള്‍ക്ക് വേണ്ടി എയര്‍പോര്‍ട്ട് കന്പനിയില്‍ അപേക്ഷ നല്‍കിയ വ്യക്തികളും സ്വകാര്യകന്പനികളും എത്ര; ഇതില്‍ ആര്‍ക്കെല്ലാം എന്തുതുകവീതം ഉള്ള ഷെയറുകള്‍ അനുവദിക്കുകയുണ്ടായി; 

(ഇ)25% തുകയുടെ ഡിമാന്‍റ് ഡ്രാഫ്റ്റ് സഹിതം 2011 ജനുവരി 31 വരെ മൊത്തം എത്രപേരുടെ, എത്ര തുകയ്ക്കുള്ള ഷെയറുകള്‍ക്ക് അപേക്ഷ ലഭിച്ചിട്ടുണ്ടായിരുന്നു; അവര്‍ക്കെല്ലാം ഷെയറുകള്‍ അനുവദിച്ചിട്ടുണ്ടോ; 

(എഫ്)കന്പനിയുടെ ഷെയറുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച് ഒടുവില്‍ സ്വീകരിച്ച പൊതുമാനദണ്ധം എന്താണ്; വിശദമാക്കാമോ?

167

കണ്ണൂര്‍ എയര്‍പോര്‍ട്ട് - പ്രോജക്ട് റിപ്പോര്‍ട്ട് 

ശ്രീ. റ്റി. വി. രാജേഷ്

(എ)കണ്ണൂര്‍ എയര്‍പോര്‍ട്ടിന്‍റെ പ്രോജക്ട് റിപ്പോര്‍ട്ട് റിവൈസ് ചെയ്തത് എപ്പോഴായിരുന്നു; റിവൈസ്ഡ് എസ്റ്റിമേറ്റ് പ്രകാരം നിര്‍മ്മാണ ചെലവ് ഏതെല്ലാം ഇനത്തില്‍ എത്ര കോടി വീതമായിരുന്നു എന്ന് വിശദമാക്കാമോ; 

(ബി)ഏതെല്ലാം പ്രവൃത്തികള്‍ക്ക് ടെണ്ടര്‍ വിളിക്കുകയുണ്ടായി; ടെണ്ടര്‍ ഡോക്യുമെന്‍റ് പ്രകാരം ഓരോന്നിന്‍റെയും കണക്കാക്കപ്പെട്ടിരുന്ന നിര്‍മ്മാണ ചെലവ് എത്രയായിരുന്നു; 

(സി)അവാര്‍ഡ് ചെയ്ത വര്‍ക്കുകള്‍ക്ക് ക്വോട്ട് ചെയ്യപ്പെട്ട തുകയുടെ അടിസ്ഥാനത്തില്‍, എസ്റ്റിമേറ്റ് തുകയേക്കാള്‍ ടെണ്ടര്‍ തുക എത്ര ശതമാനം വര്‍ദ്ധനയോട് കൂടിയതാണ്; വ്യക്തമാക്കാമോ?

168

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള നിര്‍മ്മാണ പ്രവൃത്തികള്‍ 

ശ്രീ. കെ. കെ. നാരായണന്‍

(എ)കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള എന്തെല്ലാം കരാറുകള്‍ ഇതിനകം ഒപ്പ് വെച്ചിട്ടുണ്ട്; 

(ബി)ഇതിനായുള്ള ടെണ്ടറില്‍ പ്രപ്പോസല്‍ സമര്‍പ്പിച്ചത് ഏതെല്ലാം സ്ഥാപനങ്ങളായിരുന്നു; 

(സി)ഇതില്‍ സാന്പത്തിക ടെണ്ടര്‍ സമര്‍പ്പിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങള്‍ ഏതൊക്കെയായിരുന്നു; അവയുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തുമോ; 

(ഡി)ഓരോ സ്ഥാപനവും ക്വാട്ട് ചെയ്ത തുകകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ; 

(ഇ)ക്വാട്ട് ചെയ്ത സ്ഥാപനങ്ങളുടെ ടെണ്ടര്‍ പരിശോധിച്ച കമ്മിറ്റിയിലെ അംഗങ്ങള്‍ ആരൊക്കെയായിരുന്നു; കമ്മിറ്റി എത്ര തവണ യോഗം ചേര്‍ന്നു; ടെണ്ടര്‍ അംഗികരിച്ചുകൊണ്ടുള്ള കമ്മിറ്റിയുടെ തീരുമാനത്തിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ; 

(എഫ്) സാന്പത്തിക ടെണ്ടറില്‍ പങ്കെടുത്ത കന്പനികളുടെ പ്രതിനിധികളുമായി സംസ്ഥാനത്തിന് പുറത്തുവച്ച് ചര്‍ച്ച നടത്താന്‍ ആരെയെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടായിരുന്നുവോ; വിശദമാക്കുമോ ?

169

ആറന്മുള അന്താരാഷ്ട്ര വിമാനത്താവളപദ്ധതിക്കു നല്‍കിയ പരിസ്ഥിതി അനുമതി 

ശ്രീ. പി. കെ. ഗുരുദാസന്‍ 
,, രാജു എബ്രഹാം 
ശ്രീമതി പി. അയിഷാ പോറ്റി
 ശ്രീ. സി. കെ. സദാശിവന്‍ 

(എ)ആറന്മുള അന്താരാഷ്ട്ര വിമാനത്താവളപദ്ധതിക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നല്‍കിയ പരിസ്ഥിതി അനുമതി പിന്‍വലിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെടുമോ; 

(ബി)കിറ്റ്കോ തയാറാക്കി നല്‍കിയ റിപ്പോര്‍ട്ടില്‍ കെ.ജി.എസ്. കന്പനി കൃത്രിമം നടത്തി സമര്‍പ്പിച്ചതായ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)നെല്‍വയല്‍ നികത്തി വിമാനത്താവളം നിര്‍മ്മിക്കുന്നത് നിലവിലുള്ള നയങ്ങള്‍ക്കും ജനതാത്പര്യത്തിനും നിയമങ്ങള്‍ക്കും വിരുദ്ധമാണെന്ന കാര്യവും ജനങ്ങളുടെ ശക്തമായ പ്രതിഷേധവും സംസ്ഥാനസര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ടോ; 

(ഡി)സംസ്ഥാനത്തെ 74 നിയമസഭാസാമാജികരുടെയും, വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും പ്രതിനിധികള്‍ ഉള്‍പ്പെട്ട പാര്‍ലമെന്‍ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെയും, സ്ഥലത്തെ ജനങ്ങളുടെയും വിമാനത്താവളത്തിനെതിരെയുള്ള ശക്തമായ എതിര്‍പ്പ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച വിശദീകരണക്കുറിപ്പുകള്‍ പിന്‍വലിക്കുന്നതിനും, പരിസ്ഥിതി അനുമതി പിന്‍വലിപ്പിക്കാനും നടപടി സ്വീകരിക്കുവാന്‍ തയ്യാറാകുമോ?

170

ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ട നടപടികള്‍ 

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍നായര്‍ 

(എ)ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ട നടപടികള്‍ ഏതു ഘട്ടംവരെയായി എന്ന് വിശദമാക്കുമോ ; 

(ബി)എത്ര ഹെക്ടര്‍ സ്ഥലമാണ് ആയതിനുവേണ്ടി ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നത് ; ഇതില്‍ കരഭൂമി, വയല്‍, നീര്‍ത്തടങ്ങള്‍, ജനവാസമേഖല എന്നിവ എത്ര ഹെക്ടര്‍ വീതമാണെന്ന് ഇനം തിരിച്ച് വ്യക്തമാക്കുമോ ; 

(സി)പ്രസ്തുത വിമാനത്താവളത്തിനുവേണ്ടി ഭൂമി ഏറ്റെടുക്കുന്പോള്‍ എത്ര കുടുംബങ്ങളെയാണ് ഒഴിപ്പിക്കേണ്ടി വരുന്നതെന്ന് വിശദമാക്കുമോ ; 

(ഡി)പ്രസ്തുത വിമാനത്താവള നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്‍റെ ഔദേ്യാഗിക നയം വ്യക്തമാക്കാമോ ?

171

എയര്‍ കേരള പദ്ധതി 

ശ്രീ. പി. ഉബൈദുള്ള 

(എ)എയര്‍ കേരള പദ്ധതി ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്നു വിശദീകരിക്കാമോ; 

(ബി)എയര്‍ലൈന്‍ സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിന് ഡയറക്ടര്‍ ജനറ ാഫ് ല്‍ ഒ സിവില്‍ ഏവിയേഷന്‍റെ എന്‍.ഒ.സി. ലഭിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്നു വിശദമാക്കുമോ? 

<<back  
                                                                                                                    

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.