UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

319

ജനനി ജന്‍മരക്ഷ പദ്ധതി 

ശ്രീ. കെ. അച്ചുതന്‍ 
'' ഐ.സി. ബാലകൃഷ്ണന്‍ 
'' വി.പി. സജീന്ദ്രന്‍ 
'' ജോസഫ് വാഴക്കന്‍ 

(എ)ജനനി ജന്‍മരക്ഷ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ;
(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)പട്ടികവര്‍ഗ്ഗക്കാരായ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും പോഷകാഹാരത്തിന് എന്തെല്ലാം ധനസഹായങ്ങള്‍ നല്‍കാനാണ് പദ്ധതി യിലൂടെ ലക്ഷ്യമിടുന്നത്; വിശദമാക്കുമോ; 

(ഡി)ഏതെല്ലാം വകുപ്പുകളാണ് പദ്ധതിയുമായി സഹകരിക്കുന്നതെന്ന് വിശദമാക്കുമോ?

320

പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് പോഷകാഹാര പദ്ധതി

 ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍ 
,, വി. പി. സജീന്ദ്രന്‍ 
,, ഐ. സി. ബാലകൃഷ്ണന്‍ 
,, ലൂഡി ലൂയിസ് 
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് 

(എ)പട്ടികഗോത്ര വര്‍ഗ്ഗങ്ങളിലെ അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും പോഷകാഹാരം നല്‍കുന്നതിന് പദ്ധതി രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ ; 

(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; 

(സി)എന്തെല്ലാം ആനുകൂല്യങ്ങളും സേവനങ്ങളുമാണ് പദ്ധതിയിലൂടെ ലഭിക്കുന്നത്; വിശദമാക്കുമോ;

(ഡി)പദ്ധതി രൂപീകരണത്തിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ?

321

കൈത്താങ്ങ് പദ്ധതി 

ശ്രീ. ഐ. സി. ബാലകൃഷ്ണന്‍ 
,, വി. പി. സജീന്ദ്രന്‍
 ,, റ്റി. എന്‍. പ്രതാപന്‍ 
,, ഡൊമിനിക് പ്രസന്‍റേഷന്‍ 

(എ)പട്ടികവര്‍ഗ്ഗ വികസന വകുപ്പ് "കൈത്താങ്ങ്' എന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ; 
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പദ്ധതിയിലൂടെ കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)അനാഥരായ ആദിവാസികുട്ടികളെ സംരക്ഷിക്കുവാന്‍ എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ; 
(ഡി)എന്തെല്ലാം സഹായങ്ങളാണ് പദ്ധതിയനുസരിച്ച് നല്‍കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

322

ആദിവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടി

 ശ്രീ. പി.റ്റി.എ. റഹീം 
,, റ്റി.വി. രാജേഷ്
 ,, പുരുഷന്‍ കടലുണ്ടി 
,, കെ.വി. അബ്ദുള്‍ ഖാദര്‍ 


(എ)ആദിവാസികളെക്കുറിച്ച് "വാചകമടി' മാത്രമാണ് ഇപ്പോള്‍ നടക്കുന്നതെന്ന മനുഷ്യാവകാശ കമ്മീഷന്‍റെ നിരീക്ഷണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ആദിവാസികള്‍ക്കുവേണ്ടി ചെലവഴിക്കുന്ന കോടികള്‍ പാഴാവുകയാണെന്ന നിരീക്ഷണം പരിശോധിക്കുകയുണ്ടായോ;

(സി)അട്ടപ്പാടിയില്‍ ആദിവാസികള്‍ നേരിടുന്ന പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ നടത്തിയ നിരീക്ഷണങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ വെളിപ്പെട്ട വസ്തുതകള്‍ വിശദമാക്കാമോ; 

(ഡി)ആദിവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇതിനകം പ്രഖ്യാപിച്ച പരിപാടികള്‍ എന്തൊക്കെയാണ്; അവ നടപ്പാക്കുകയുണ്ടായോ; അവ പര്യാപ്തമാണോ; 

(ഇ)ആദിവാസി വിഭാഗങ്ങളില്‍ ഇപ്പോഴും ഭൂരഹിതര്‍ എത്ര; വീടില്ലാത്തവര്‍ എത്ര; കക്കൂസില്ലാത്ത കുടുംബങ്ങള്‍ എത്ര; തൊഴില്‍രഹിതര്‍ എത്ര; തുടങ്ങിയ വിശദാംശങ്ങള്‍ ശേഖരിച്ചിട്ടുണ്ടോ; എങ്കില്‍ ലഭ്യമാക്കുമോ?

323

ആദിവാസിക്ഷേമ പദ്ധതികള്‍ 

ശ്രീമതി. ഗീതാ ഗോപി.

(എ)ആദിവാസികളുടെ വിദ്യാഭ്യാസം, ആരോഗ്യം,സാമൂഹ്യസുരക്ഷ, ഭക്ഷ്യസുരക്ഷ തുടങ്ങിയ മേഖലകളില്‍ നിലവിലുളള പദ്ധതികള്‍ എന്തൊക്കെയാണ്, വിശദമാക്കുമോ;

(ബി)പദ്ധതികള്‍ നടപ്പാക്കുന്നതിലെ വീഴ്ചകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)പോഷകാഹാരക്കുറവ്മൂലം ആദിവാസിക്കുഞ്ഞുങ്ങള്‍ മരിക്കാനിടയായിട്ടുണ്ടോ; എത്രപേര്‍ മരിച്ചിട്ടുണ്ടെന്നും എവിടെയെല്ലാമാണെന്നും വിശദമാക്കുമോ?

324

ഗോത്ര സാരഥി പദ്ധതി 

ശ്രീ. ഇ. ചന്ദ്രശേഖരന്‍

(എ)ഗോത്ര സാരഥി പദ്ധതിക്കായി സംസ്ഥാനത്ത് ആകെ എന്ത് തുകയാണ് വകയിരുത്തിയതെന്ന് വ്യക്തമാക്കാമോ;

(ബി)കാസര്‍ഗോഡ് ജില്ലയില്‍ എത്ര സ്കൂളുകളിലാണ് ഈ പദ്ധതി ആരംഭിച്ചിട്ടുള്ളത്;

(സി)യോഗ്യതയുണ്ടായിട്ടും അപേക്ഷ വൈകി എന്നതിന്‍റെ പേരില്‍ ഏതെങ്കിലും സ്കൂളുകള്‍ ഈ പദ്ധതിയില്‍ നിന്നും ഒഴിവാക്കപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഡി)ഒഴിവാക്കപ്പെട്ട സ്കൂളുകളെ പരിഗണിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

325

അട്ടപ്പാടിയിലെ ശിശുമരണങ്ങളും ആദിവാസി മരണങ്ങളും

 ശ്രീ. എ. കെ. ബാലന്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്ശേഷം അട്ടപ്പാടിയില്‍ എത്ര ശിശുമരണങ്ങളാണ് നടന്നതെന്ന് ഊരുതിരിച്ച് വ്യക്തമാക്കുമോ; 2013ല്‍ മാത്രം നടന്ന ശിശുമരണങ്ങള്‍ എത്രയെന്ന് വ്യക്തമാക്കുമോ; 

(ബി)മരണങ്ങളുടെ കാരണങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ; 

(സി)അട്ടപ്പാടിയില്‍ ഈ സര്‍ക്കാര്‍ വന്നതിന്ശേഷം എത്ര ആദിവാസികള്‍ (ശിശുക്കള്‍ ഒഴികെ) മരണമടഞ്ഞു എന്ന് ഊരുതിരിച്ച് വ്യക്തമാക്കുമോ; 2013ല്‍ മാത്രം നടന്ന മരണങ്ങള്‍ എത്രയെന്ന് വ്യക്തമാക്കുമോ; 

(ഡി)കുഞ്ഞുങ്ങള്‍ ഒഴികെയുള്ള ആദിവാസികളുടെ മരണങ്ങളുടെ കാരണങ്ങള്‍ എന്തെല്ലാമാണെന്നാണ് സര്‍ക്കാര്‍ കണ്ടെത്തിയിട്ടുള്ളതെന്ന് വിശദമാക്കുമോ; 

(ഇ)കുഞ്ഞുങ്ങള്‍ നഷ്്ടമായ ആദിവാസി അമ്മമാര്‍ക്ക് സാന്പത്തിക സഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; എത്രപേര്‍ക്ക് ധനസഹായം നല്‍കിയെന്ന് ഊര് തിരിച്ച് വിശദമാക്കുമോ; 

(എഫ്)അട്ടപ്പാടിയില്‍ വിവിധ കാരണങ്ങളാല്‍ മരണമടഞ്ഞ ആദിവാസികളുടെ കുടുംബങ്ങള്‍ക്ക് സാന്പത്തിക സഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; എത്രപേര്‍ക്കാണ് ധനസഹായം നല്‍കിയതെന്ന് ഊര് തിരിച്ച് വിശദമാക്കുമോ?

326

ആദിവാസി ശിശുമരണ റിപ്പോര്‍ട്ട് 

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

(എ)ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ആദിവാസി മേഖലയിലെ ശിശുമരണത്തെക്കുറിച്ച് 05.07.2013ന് മുന്‍പായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടോ ; 

(ബി)കമ്മീഷന്‍ നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ റിപ്പോര്‍ട്ട് നല്കുകയുണ്ടായോ ; പ്രസ്തുത റിപ്പോര്‍ട്ടിന്‍റെ ഒരു പകര്‍പ്പ് ലഭ്യമാക്കാമോ ?

327

അട്ടപ്പാടിയിലെ ഊരുകളില്‍ വിതരണം ചെയ്ത ഭക്ഷ്യ ധാന്യങ്ങള്‍ 

പ്രൊഫ. സി. രവീന്ദ്രനാഥ്


(എ)സര്‍ക്കാര്‍ ഭക്ഷ്യവസ്തുക്കള്‍ നല്‍കിയിട്ടും ആദിവാസികള്‍ കഴിക്കാത്തതാണ് അട്ടപ്പാടിയിലെ പ്രശ്നം എന്ന് വിലയിരുത്തുന്നുണ്ടോ; വിശദമാക്കാമോ; 

(ബി)അട്ടപ്പാടിയിലെ ഊരുകള്‍ എത്രയാണെന്നും, എല്ലാ ഊരുകളിലും കൂടി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 2013 ജൂണ്‍ അവസാനം വരെ വിതരണം ചെയ്യപ്പെട്ട ഭക്ഷ്യധാന്യങ്ങള്‍ എത്രയാണെന്നും വിശദമാക്കാമോ; 

(സി)ആദിവാസി ഊരുകളില്‍ താമസിക്കുന്ന ആദിവാസികളുടെ എണ്ണവും, വിതരണം ചെയ്യപ്പെട്ട ഭക്ഷ്യവസ്തുക്കളുടെ അളവും ആളൊന്നിന് പ്രതിദിനം എത്ര ഗ്രാം വീതമായിരുന്നു എന്നു വിശദമാക്കാമോ?

328

അട്ടപ്പാടി മേഖലയ്ക്കു വാഗ്ദാനം ചെയ്തിട്ടുള്ള സഹായങ്ങള്‍ 

പ്രൊഫ. സി. രവീന്ദ്രനാഥ്
 
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം അട്ടപ്പാടി മേഖലയില്‍ സന്ദര്‍ശനം നടത്തിയ കേന്ദ്രമന്ത്രിമാര്‍ ആരൊക്കെയായിരുന്നു; എന്തെല്ലാം സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും പ്രഖ്യാപിക്കുകയും ചെയ്തു എന്ന് അറിവുണ്ടോ; വിശദമാക്കാമോ; 

(ബി)പ്രഖ്യാപിക്കപ്പെട്ട സഹായങ്ങള്‍ നേടിയെടുക്കുന്നതിന് സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ; 

(സി)ഇതുവരെ ലഭിച്ച സഹായങ്ങള്‍ എന്തെല്ലാമാണ്; അതുവഴി സ്വീകരിക്കപ്പെട്ട പുതിയ നടപടികള്‍ എന്തെല്ലാമാണ്?


329

അട്ടപ്പാടിയ്ക്കുള്ള പ്രത്യേക പാക്കേജുകള്‍ 

ശ്രീ. എ. കെ. ബാലന്‍

(എ)അട്ടപ്പാടിയില്‍ കൂട്ടശിശുമരണങ്ങളെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം പാക്കേജുകളാണ് പ്രഖ്യാപിച്ചത്; ഓരോന്നിന്‍റെയും വിശദാംശങ്ങളും, തുകയും വ്യക്തമാക്കുമോ; 

(ബി)ഇത് സംബന്ധിച്ച ഉത്തരവുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ; 

(സി)സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓരോ പാക്കേജും അട്ടപ്പാടിയില്‍ നടപ്പിലാക്കി തുടങ്ങിയോ; എങ്കില്‍ ആയതിന്‍റെ നിലവിലെ വിശദാംശങ്ങള്‍ നല്‍കുമോ; 

(ഡി)അട്ടപ്പാടിയിലെ ശിശുമരണങ്ങളെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം പാക്കേജുകളാണ് പ്രഖ്യാപിച്ചത്; ഓരോന്നിന്‍റെയും വിശദാംശങ്ങളും തുകയും വ്യക്തമാക്കുമോ; ഇത് സംബന്ധിച്ച ഉത്തരവുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ; 

(ഇ)കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓരോ പാക്കേജും അട്ടപ്പാടിയില്‍ നടപ്പാക്കി തുടങ്ങിയോ; എങ്കില്‍ ആയതിന്‍റെ നിലവിലെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(എഫ്) കേന്ദ്ര സംസ്ഥാന പാക്കേജുകള്‍ അട്ടപ്പാടിയില്‍ നടപ്പാക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ എന്ത് സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

330

പട്ടികവര്‍ഗ്ഗ കുടുംബങ്ങളുടെ സാമൂഹിക നിലവാരം ഉയര്‍ത്താന്‍ നടപടി 

ശ്രീ. എം. ഹംസ

(എ)സംസ്ഥാനത്ത് എത്ര പട്ടികവര്‍ഗ്ഗകുടുംബങ്ങള്‍ ഉണ്ട്; 

(ബി)പട്ടികവര്‍ഗ്ഗത്തില്‍പെട്ടവരുടെ കുടുംബത്തിലെ അംഗങ്ങളുടെ സാമൂഹിക നിലവാരം ഉയര്‍ത്തുന്നതിനായി എന്തെല്ലാം നടപടികളാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചത് എന്ന് വ്യക്തമാക്കാമോ; 

(സി)പട്ടികവര്‍ഗ്ഗങ്ങളുടെ സാമൂഹ്യഉന്നമനത്തിനായി 2011-12, 2012-13, 2013-14 വര്‍ഷത്തില്‍ കേന്ദ്രത്തില്‍ നിന്ന് എന്തു തുക ധനസഹായമായി ലഭ്യമാക്കി; വിശദാംശം നല്‍കാമോ; 

(ഡി)പട്ടികവര്‍ഗ്ഗ സെറ്റില്‍മെന്‍റുകളുടെ അടിസ്ഥാന സൌകര്യ വികസനത്തിനായി നബാര്‍ഡില്‍ നിന്നും ധനസഹായം ലഭ്യമാക്കി എന്തെല്ലാം പദ്ധതികള്‍ ആവിഷ്ക്കരിച്ചു നടപ്പിലാക്കി; വിശദാംശം നല്‍കാമോ?

331

പട്ടികവര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ടവരുടെ സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിന് നടപടി 

ശ്രീ.ഇ.കെ. വിജയന്‍

(എ)വയനാട് ജില്ലയിലെ പട്ടികവര്‍ഗ്ഗ കോളനിയിലെ കുട്ടികള്‍ക്ക് മതിയായ പോഷഹാകാരം ലഭിക്കുന്നില്ല എന്ന യൂനിസെഫിന്‍റെ റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഇതിന്‍റെ കാരണങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയിട്ടുണ്ടോ;

(സി)പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരുടെ സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിന് ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; 

(ഡി)ആവശ്യാനുസരണം ജീവനക്കാരെ നിയമിച്ചും അടിസ്ഥാന സൌകര്യം വികസിപ്പിച്ചും ഇത്തരം പ്രതിസന്ധി തരണം ചെയ്യാന്‍ നടപടി സ്വീകരിക്കുമോ?

332

പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാസൌകര്യം

 ശ്രീ. ഐ. സി. ബാലകൃഷ്ണന്‍ 
,, വി. പി. സജീന്ദ്രന്‍ 
,, വി. ഡി. സതീശന്‍ 
,, വര്‍ക്കല കഹാര്‍ 

(എ)പട്ടികഗോത്രവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ സൌകര്യം ലഭ്യമാക്കുന്നതിന് പദ്ധതി രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ ; വിശദമാക്കുമോ ; 

(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ് ; 

(സി)പദ്ധതി രൂപീകരണത്തിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ ? 

333

പട്ടികവര്‍ഗ്ഗവിദ്യാര്‍ത്ഥികള്‍ക്കു യാത്രാസൌകര്യം

 ശ്രീ. ചിറ്റയം ഗോപകുമാര്‍ 

(എ)ഉള്‍വനങ്ങളില്‍ താമസിക്കുന്ന പട്ടികവര്‍ഗ്ഗവിദ്യാര്‍ത്ഥികള്‍ക്കു യാത്രാസൌകര്യം ഒരുക്കുന്നതിനായി ഈ സര്‍ക്കാര്‍ എന്തു തുക വകയിരുത്തിയിട്ടുണ്ടെന്നറിയിക്കുമോ; 

(ബി)പ്രസ്തുത തുക ഏതെല്ലാം വിധത്തിലാണു ചെലവഴിക്കപ്പെട്ടത് എന്ന വിവരം ജില്ലതിരിച്ചു ലഭ്യമാക്കുമോ; 

(സി)തുക പൂര്‍ണ്ണമായും ചെലവഴിച്ചില്ലെങ്കില്‍ ആയതു സംബന്ധിച്ച വിവരം ജില്ലാടിസ്ഥാനത്തില്‍ വെളിപ്പെടുത്തുമോ? 

334

പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ഭൂമിക്ക് സംരക്ഷണം

 ശ്രീ.കെ.അജിത്
 
(എ)പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ഭൂമി മറ്റളളവര്‍ കൈവശപ്പെടുത്തിയിട്ടുളള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ഭൂമി കൈവശപ്പെടുത്തിയിട്ടുളളവര്‍ക്ക് നിയമപരിരക്ഷ നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി)പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ഭൂമി കൈവശപ്പടുത്തിയിട്ടുളളവരില്‍ നിന്നും തിരിച്ചെടുത്ത് യഥാര്‍ത്ഥ അവകാശികള്‍ക്ക് നല്‍കാന്‍ നടപടി സ്വീകരിക്കുമോ?


335

പരിസ്ഥിതിലോല പ്രദേശങ്ങളിലുള്‍പ്പെട്ട ഗിരിവര്‍ഗ്ഗ ഊരുകള്‍ 

ശ്രീ. പുരുഷന്‍ കടലുണ്ടി

(എ)കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളുടെ പശ്ചാത്തലത്തില്‍ പരിസ്ഥിതിലോലപ്രദേശമായി കണക്കാക്കപ്പെടുന്ന പ്രദേശങ്ങളില്‍ എത്ര ആദിവാസി ഗ്രാമങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടോ; 

(ബി)എങ്കില്‍, കോഴിക്കോട് ജില്ലയിലെ പരിസ്ഥിതിലോല പ്രദേശങ്ങളിലുള്‍പ്പെട്ട ഗിരിവര്‍ഗ്ഗ ഊരുകള്‍ ഏതെല്ലാമാണ്;

(സി)ഇതില്‍ എത്ര കുടുംബങ്ങളുണ്ട്; അവരുടെ ജനസംഖ്യ എത്രയാണ്?

336

മൂവട്ടി ആദിവാസി കോളനിയുടെ ശോച്യാവസ്ഥ 

ശ്രീ. എം. വി. ശ്രേയാംസ്കുമാര്‍

(എ)കല്‍പ്പറ്റ നിയോജകമണ്ധലത്തിലെ പൊഴുതന ഗ്രാമ പഞ്ചായത്തില്‍പ്പെട്ട മൂവട്ടി ആദിവാസി കോളനിയുടെ ശോച്യാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)പ്രസ്തുത കോളനിയില്‍ ആരംഭിച്ച ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കാത്തതിന് കാരണം വ്യക്തമാക്കുമോ; 

(സി)പ്രസ്തുത കോളനിയുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

337

യുവജനനയം

 ശ്രീ. പി.സി. വിഷ്ണുനാഥ് 
,, അന്‍വര്‍ സാദത്ത്
 ,, ഹൈബി ഈഡന്‍
 ,, ഷാഫി പറന്പില്‍ 

(എ)യുവജനനയത്തില്‍ വിഭാവനം ചെയ്തിട്ടുള്ള ലക്ഷ്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)പദ്ധതി നടപ്പാക്കുന്നതിന് എന്തെല്ലാം കേന്ദ്രസഹായമാണ് ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ആരെയെല്ലാമാണ് പദ്ധതിയുമായി സഹകരിപ്പിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ; 

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

338

യൂത്ത് റിസോഴ്സ് സെന്‍ററുകള്‍ ആരംഭിക്കുന്നതിനുള്ള പദ്ധതി 

ശ്രീ. ഷാഫി പറന്പില്‍
 ,, വി. റ്റി. ബല്‍റാം 
,, ഹൈബി ഈഡന്‍ 
,, പി. സി. വിഷ്ണുനാഥ്

(എ)എല്ലാ ബ്ലോക്കുകളിലും യൂത്ത് റിസോഴ്സ് സെന്‍ററുകള്‍ ആരംഭിക്കുവാന്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പദ്ധതി നടപ്പിലാക്കുന്നതിന് എന്തെല്ലാം കേന്ദ്രസഹായമാണ് ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) ആരെയെല്ലാമാണ് പദ്ധതിയുമായി സഹകരിപ്പിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കാമോ;

(ഡി)ഇക്കാര്യത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കുമോ?


339

ജോബ് ഫെയറിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ 

ശ്രീ. പി. സി. വിഷ്ണുനാഥ് 
,, ഷാഫി പറന്പില്
‍ ,, വി. റ്റി. ബല്‍റാം 
,, ഹൈബി ഈഡന്‍ 

(എ)യുവജനക്ഷേമബോര്‍ഡിന്‍റെ നേതൃത്വത്തില്‍ ജോബ് ഫെയര്‍ സംഘടിപ്പിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമായിരുന്നു; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം ഏജന്‍സികളാണ് ഇതുമായി സഹകരിച്ചതെന്നു വിശദമാക്കുമോ; 

(ഡി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ജോബ് ഫെയര്‍ വഴി നേടിയിട്ടുള്ളത്; വിശദാംശങ്ങള്‍ ന്ല്‍കുമോ?

340

മ്യൂസിയങ്ങളുടെ നവീകരണം

 ശ്രീ. സണ്ണി ജോസഫ്
 ,, പാലോട് രവി 
,, അന്‍വര്‍ സാദത്ത് 
,, ബെന്നി ബെഹനാന്‍ 

(എ)മ്യൂസിയങ്ങള്‍ സൌന്ദര്യവല്‍ക്കരിക്കുന്നതിനും നവീകരിക്കുന്നതിനും എന്തെല്ലാം കര്‍മ്മപദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്; വിശദമാക്കുമോ; 

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)എന്തെല്ലാം അടിസ്ഥാന സൌകര്യങ്ങളാണ് ഇവിടങ്ങളില്‍ ഒരുക്കുവാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ; 

(ഡി)ഇക്കാര്യത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം? 
 

<<back  
                                                                                                          

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.