UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

41

മന്ത്രിമാരുടെ വിദേശയാത്രകള്‍ 

ശ്രീമതി പി.അയിഷാ പോറ്റി


(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെ മന്ത്രിസഭയിലെ ഏതെല്ലാം മന്ത്രിമാര്‍ എത്ര തവണ വിദേശ പര്യടനം നടത്തുകയുണ്ടായിട്ടുണ്ട്;

(ബി)ഓരോ മന്ത്രിയും ഏതെല്ലാം തീയതികളിലായി ഏതെല്ലാം ഘട്ടങ്ങളില്‍ ഏതെല്ലാം രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി;

(സി)പ്രസ്തുത കാലയളവിലെ മന്ത്രിമാരുടെ വിദേശയാത്രകള്‍ക്കായി സംസ്ഥാന ഖജനാവില്‍ നിന്നും ചെലവായ മൊത്തം തുക എത്ര; ഓരോ മന്ത്രിക്കും ചെലവായ തുക എത്ര; വിശദമാക്കാമോ?

42

റവന്യു വകുപ്പ് മന്ത്രിയുടെ വിദേശ പര്യടനം

 ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം റവന്യൂ വകുപ്പു മന്ത്രി നടത്തിയ വിദേശപര്യടനങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;

(ബി)മന്ത്രിയോടൊപ്പം ഏതെല്ലാം ഉദ്യോഗസ്ഥര്‍ യാത്രചെയ്തിട്ടുണ്ടായിരുന്നു;

(സി)ഏതെല്ലാം തീയതികളില്‍ ഏതെല്ലാം രാജ്യങ്ങളില്‍ ഏതെല്ലാം ആവശ്യങ്ങള്‍ക്കായിരുന്നു വിദേശ യാത്രകള്‍ നടത്തിയിട്ടുള്ളത്; ഓരോ പര്യടനങ്ങള്‍ക്കും മന്ത്രിയ്ക്കും ഉദ്യോഗസ്ഥര്‍ക്കും വേണ്ടി ചെലവായ മൊത്തം തുക എത്ര; 

(ഡി)മന്ത്രിയും വകുപ്പ് സെക്രട്ടറിയും കസാക്കിസ്ഥാന്‍ സന്ദര്‍ശിക്കുകയുണ്ടായോ; എങ്കില്‍ എത്ര ദിവസം അവിടെ താമസിക്കുകയുണ്ടായി; ഔദ്യോഗിക പരിപാടി എന്തായിരുന്നു; ഈ യാത്ര കൊണ്ട് ഉണ്ടായതായി കരുതുന്ന സംസ്ഥാനത്തിന്‍റെ നേട്ടം വിശദമാക്കാമോ;

43

മുഖ്യമന്ത്രിയുടെയും മന്ത്രിസഭാംഗങ്ങളുടെയും ഡല്‍ഹിയാത്രയുടെ ചെലവുകള്‍ 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

(എ)2013 മാര്‍ച്ച് 31 നു ശേഷം നാളിതുവരെ മുഖ്യമന്ത്രിയും മന്ത്രിമാരും ഡല്‍ഹിയില്‍ സന്ദര്‍ശനം നടത്തിയ ഇനത്തില്‍ ഖജനാവില്‍ നിന്നും ചെലവ് വന്ന മൊത്തം തുക എത്രയാണ്; വിശദമാക്കാമോ; 

(ബി)മുഖ്യമന്ത്രിയും മന്ത്രിമാരും എത്ര തവണ ഡല്‍ഹി സന്ദര്‍ശിക്കുകയുണ്ടായി; ഓരോ മന്ത്രിയുടെയും ഓരോ യാത്രയുടെയും അനൌദ്യോഗിക ആവശ്യങ്ങള്‍ എന്തൊക്കെയായിരുന്നുവെന്ന് വിശദമാക്കാമോ; 

(സി)മന്ത്രിസഭാ പുന:സംഘടനയുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രിയും മന്ത്രിമാരും എത്ര തവണ ഡല്‍ഹി യാത്ര നടത്തിയിട്ടുണ്ട്; പ്രസ്തുത യാത്രകളുടെ ചെലവ് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചെലവായിട്ടുണ്ടോ; വിശദമാക്കാമോ; 

(ഡി)2013 ജൂലൈ 30 നും ആഗസ്റ്റ് 4 നും ഇടയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ ഡല്‍ഹി യാത്രകളുടെ കണക്ക് വിശദമാക്കാമോ?

44

സെക്രട്ടേറിയറ്റിലെ അധിക ജോലിഭാരം കുറയ്ക്കാന്‍ നടപടി 

ശ്രീ. എം. പി. വിന്‍സെന്‍റ്

(എ)സെക്രട്ടേറിയറ്റില്‍ വിവിധ വകുപ്പുകളിലെ അധിക ജോലി ഭാരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പി.എസ്.സി, ലോക്കല്‍ ഫണ്ട് ഓഡിറ്റ് എന്നിവയ്ക്ക് അനുവദിച്ചതുപോലെ അധികതസ്തിക പൊതുഭരണ വകുപ്പില്‍ അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ; 

(സി)എന്‍ട്രി കേഡറില്‍ പി.എസ്.സി ലിസ്റ്റ് മുഖേന അല്ലാതെ നിയമിതരായ എത്ര അസിസ്റ്റന്‍റുമാര്‍ നിലവിലുണ്ടെന്ന വിവരം ഇനം തിരിച്ച് ലഭ്യമാക്കുമോ; 

(ഡി)ഇപ്രകാരം നിയമനം ലഭിച്ചവരില്‍ എത്ര പേര്‍ സെക്ഷന്‍ ഓഫീസര്‍ മുതല്‍ സ്പെഷ്യല്‍ സെക്രട്ടറി വരെ സേവനമനുഷ്ഠിക്കുന്നുണ്ട് എന്ന വിവരം ലഭ്യമാക്കുമോ? 


45


സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകളിലെ അധിക ജോലിഭാരം ലഘൂകരിക്കാന്‍ നടപടി 

ശ്രീ.എം.പി. വിന്‍സെന്‍റ് 


(എ)സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകളിലെ അധിക ജോലിഭാരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)സെക്രട്ടേറിയറ്റ് പൊതുഭരണ വകുപ്പിലെ അധിക ജോലിഭാരം കൂടിയ ഡിപ്പാര്‍ട്ട്മെന്‍റുകളില്‍ കൂടുതല്‍ നിയമനങ്ങള്‍ നടത്താന്‍ നടപടി സ്വീകരിക്കുമോ;

(സി)സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പില്‍ സര്‍ക്കാര്‍ അധികാരമേറ്റശേഷം എത്ര പുതിയ തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട് എന്ന് അറിയിക്കുമോ?

46

സെക്രട്ടേറിയറ്റിലെ ഐഡിയാസ് ഫൈലിംഗ് സംവിധാനം 

ശ്രീ. മോന്‍സ് ജോസഫ്

(എ)നാഷണല്‍ ഇന്‍ഫര്‍മാറ്റിക്ക്സ് സെന്‍ററിന്‍റെ സഹായത്തോടെ നടപ്പാക്കുന്ന ഐഡിയാസ് സോഫ്റ്റ് വെയറിന്‍റെ സേവനം എല്ലാ സെക്രട്ടേറിയറ്റ് വകുപ്പുകളിലും കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ; ആയതിന്‍റെ പോരായ്മകള്‍ വിശദീകരിക്കാമോ; 

(ബി)എം.എല്‍.എ മാര്‍ തരുന്ന വി.ഐ.പി. പരാതികള്‍ക്ക് മന്ത്രിമാരുടെ ഓഫീസുകളില്‍ നിന്നും വി.ഐ.പി പരാതി നന്പര്‍ ലഭിക്കുമെങ്കിലും അതാതു വകുപ്പുകളില്‍നിന്നുമുള്ള ഫയല്‍ നന്പരുകള്‍ എം.എല്‍.എ മാര്‍ക്ക് ഐഡിയാസ് വഴി ലഭിക്കാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഫയലുകളും പരാതികളും യഥാസമയം സെക്ഷനുകളില്‍ നന്പരിട്ട് ഐഡിയാസില്‍ ലഭിക്കുന്നതിന് മോണിട്ടറിംഗ് സംവിധാനം ഏര്‍പ്പെടുത്തുമോ; 

(സി)സെക്രട്ടേറിയറ്റിലെ അതാതു വകുപ്പുകളില്‍ നിന്നും ധനകാര്യവകുപ്പിലേയ്ക്ക് പോകുന്ന ഫയലുകളുടെ നന്പര്‍ അപ്പോള്‍തന്നെ ലഭ്യമാക്കുന്നതിന് സോഫ്റ്റ്വെയറില്‍ എന്തെങ്കിലും മാറ്റം വരുത്തുന്നതിന് നടപടി സ്വീകരിക്കുമോ?

47

വിവിധ വകുപ്പുകളില്‍ തീരുമാനമെടുക്കാന്‍ ബാക്കിയുളള ഫയലുകള്‍ 

ശ്രീ. വി.ചെന്താമരാക്ഷന്‍

(എ)2013 നവംബര്‍1, ഡിസംബര്‍ 1, 2014 ജനുവരി 1 തീയതികളില്‍ ഗവണ്‍മെന്‍റ് സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകളിലായി തീരുമാനം എടുക്കാന്‍ ബാക്കിനില്പുണ്ടായിരുന്ന ഫയലുകള്‍/അപേക്ഷകള്‍ എത്രയാണെന്നതിന്‍റെ വിശദാംശങ്ങള്‍ അടങ്ങിയ സ്റ്റേറ്റ്മെന്‍റ് വകുപ്പ്തിരിച്ച് ലഭ്യമാക്കാമോ; 

(ബി)ഇതില്‍ ബന്ധപ്പെട്ട വകുപ്പ് മന്ത്രിയുടെയോ മുഖ്യമന്ത്രിയുടേയോ തീരുമാനത്തിനായി സമര്‍പ്പിക്കപ്പെട്ടിട്ട് തീരുമാനത്തോടുകൂടിയ ഫയല്‍ തിരികെ കിട്ടാത്തതിനാല്‍ പെന്‍റിംഗിലായ ഫയലുകള്‍ എത്രയായിരുന്നു; 

(സി)മേല്പ്പറഞ്ഞ തീയതികളില്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവരുടെ പരിഗണനയ്ക്കായി വിവിധ വകുപ്പുകളില്‍ നിന്നായി സമര്‍പ്പിക്കപ്പെട്ട എത്ര ഫയലുകള്‍ അവരവരുടെ ആഫീസുകളില്‍ തീരുമാനം എടുക്കാതെ ബാക്കി നില്പുണ്ടായിരുന്നു?


48

സേവനാവകാശനിയമം 

ശ്രീ. സണ്ണിജോസഫ് 
,, പി. സി. വിഷ്ണുനാഥ് 
,, വര്‍ക്കല കഹാര്‍ 
,, ലൂഡിലൂയിസ് 

(എ)സേവനാകാശനിയമം നടപ്പാക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ ; 

(ബി)ഏതെല്ലാം വകുപ്പുകളിലാണ് പ്രസ്തുത നിയമം നടപ്പാക്കിയിട്ടുള്ളത് ; 

(സി)എല്ലാ വകുപ്പുകളിലും പ്രസ്തുത നിയമം നടപ്പാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് വിശദമാക്കാമോ ; 

(ഡി)പ്രസ്തുത നിയമം നടപ്പാക്കുന്ന പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമോ ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(ഇ)സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴി ലഭിക്കുന്നതിനും കൂടുതല്‍ മേഖലകള്‍ പ്രസ്തുത നിയമത്തിന്‍റെ പരിധിയില്‍ കൊണ്ടു വരുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ?

49

സേവനാവകാശ നിയമം 

ശ്രീ. വി. ചെന്താമരാക്ഷന്‍
 
(എ)സേവനാവകാശ നിയമം എന്നുമുതലാണ് പ്രാബല്യത്തില്‍ വന്നത്; പ്രസ്തുത നിയമം നടപ്പിലാക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; 

(ബി)ഏതെല്ലാം വകുപ്പുകളിലെ ഏതെല്ലാം സേവനങ്ങളാണ് സേവനാവകാശ നിയമത്തിന്‍റെ പരിധിയില്‍ വിജ്ഞാപനം ചെയ്തിട്ടുള്ളത്; ഇനിയും അവശേഷിക്കുന്നവ ഇതിന്‍റെ പരിധിയില്‍ കൊണ്ടുവരുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(സി)നിയമം നിലവില്‍വന്നശേഷം നിയമാനുസൃതം ഓരോ വകുപ്പിനും ലഭിച്ച പരാതികള്‍ എത്ര; നിരസിക്കേണ്ടി വന്നവ എത്ര; നല്‍കേണ്ടി വന്നവ എത്ര; 

(ഡി)നിരസിച്ച എത്ര അപേക്ഷകളിന്മേല്‍ അപ്പീലുകള്‍ ലഭിച്ചിട്ടുണ്ട്; ഇനിയും തീരുമാനം എടുത്തിട്ടില്ലാത്ത അപ്പീലുകള്‍ എത്ര; 

(ഇ)നിശ്ചിത സമയപരിധിക്കുള്ളില്‍ സേവനം ലഭ്യമാക്കാത്തതിന്‍റെ പേരില്‍ ഏതെങ്കിലും വകുപ്പില്‍ ഉദേ്യാഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

50

സേവനാവകാശ നിയമം നടപ്പിലാക്കല്‍ 

ശ്രീ.പി.ഉബൈദുള്ള

(എ)സേവനാവകാശ നിയമം നടപ്പിലാക്കിയ ശേഷം അതിന്‍റെ പ്രായോഗിക ക്ഷമതയും ഗുണദോഷങ്ങളും അനുബന്ധ പ്രശ്നങ്ങളും സംബന്ധിച്ച് വിലയിരുത്തലുകള്‍ എന്തെങ്കിലും നടത്തിയിട്ടുണ്ടോ; എങ്കില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; 

(ബി)സാധാരണ പൌരനു ലഭിച്ച പ്രസ്തുത അവകാശം നിഷേധിക്കുന്നതും നിയമം ദുരുപയോഗം ചെയ്യുന്നതും സംബന്ധിച്ച് പരിശോധിക്കുന്നതിനും സുഗമമായ നടത്തിപ്പിനാവശ്യമായ നര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതിനും ഉചിതമായ നടപടി സ്വീകരിക്കുമോ; 

(സി)പ്രസ്തുത നിയമം കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

51

സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടന്ന ഹര്‍ത്താലുകള്‍ സംബന്ധിച്ച വിവരം

 ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കേരളത്തില്‍ എത്ര ഹര്‍ത്താലുകള്‍ നടന്നുവെന്ന് വിശദമാക്കുമോ;

(ബി)പ്രാദേശിക തലത്തില്‍ കേരളത്തില്‍ എത്ര ഹര്‍ത്താലുകള്‍ ഈ കാലഘട്ടത്തില്‍ നടന്നുവെന്ന് വ്യക്തമാക്കുമോ;

(സി)ഏതെല്ലാം സംഘടനകളാണ് പ്രസ്തുത ഹര്‍ത്താലുകള്‍ക്ക് ആഹ്വാനം ചെയ്തതെന്ന് വ്യക്തമാക്കുമോ;

(ഡി)അദ്ധ്വാനദിനങ്ങളുടെ നഷ്ടം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ ഇനങ്ങളില്‍ എത്ര രൂപ സംസ്ഥാനത്തിന് നഷ്ടപ്പെട്ടുവെന്ന് കണക്കാക്കിയിട്ടുണ്ടോ; ഇതു സംബന്ധിച്ച് വ്യക്തമാക്കുമോ?

52

ഹര്‍ത്താല്‍ മൂലമുള്ള നഷ്ടം 

ശ്രീ. എളമരം കരീം 

(എ)ഹര്‍ത്താല്‍ ദിനങ്ങളില്‍ സംസ്ഥാനത്തുണ്ടാകുന്ന ലാഭനഷ്ടക്കണക്ക് സര്‍ക്കാര്‍ ശേഖരിക്കാറുണ്ടോ; ലാഭം/നഷ്ടം കണക്കാക്കുന്ന മാനദണ്ധം എന്താണെന്നു വിശദമാക്കുമോ; 

(ബി)സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളാല്‍ കേരളത്തിനുണ്ടാകുന്ന നഷ്ടം കൂടി കണക്കിലെടുത്താണോ ഹര്‍ത്താല്‍ പോലുള്ള സമരങ്ങള്‍ മൂലമുള്ള നഷ്ടം കണക്കാക്കുന്നത്; 

(സി)സര്‍ക്കാരിന്‍റെ നയങ്ങള്‍ക്കും നിലപാടുകള്‍ക്കുമെതിരെ എത്ര ഹര്‍ത്താലുകള്‍ നടന്നിട്ടുണ്ട്; ഓരോ ഹര്‍ത്താലിലും ഉണ്ടായ നഷ്ടം എന്തൊക്കെയാണെന്നും, ഏതെല്ലാം രാഷ്ട്രീയപ്പാര്‍ട്ടികള്‍ ആഹ്വാനം ചെയ്തതായിരുന്നു പ്രസ്തുത ഹര്‍ത്താലുകളെന്നും വിശദമാക്കുമോ; 

(ഡി)ഹര്‍ത്താലുകള്‍ പോലുള്ള സമരങ്ങളെ ഇല്ലാതാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടോ? 

53

ഹര്‍ത്താല്‍ മൂലമുള്ള നഷ്ടം

 ശ്രീ. കെ. കെ. ജയചന്ദ്രന്‍

(എ)കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേന്ദ്ര ഗവണ്‍മെന്‍റ് പുറപ്പെടുവിച്ച വിജ്ഞാപനത്തിലെ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ 18.11.2013-ല്‍ നടന്ന ഹര്‍ത്താല്‍ ദിനത്തില്‍ സംസ്ഥാനത്തി നുണ്ടായ നഷ്ടം സംബന്ധിച്ച് മുഖ്യമന്ത്രി പ്രസ്താവന നടത്തുകയുണ്ടായോ ; എങ്കില്‍ എത്ര കോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പ്രസ്താവിച്ചിരുന്നത് ; 

(ബി)പ്രസ്തുത നഷ്ടതുക കണക്കാക്കിയത് ഏതു മാനദണ്ധ പ്രകാരം ഏത് ഏജന്‍സിയാണെന്ന് വെളിപ്പെടുത്താമോ ; ഇത് സംബന്ധമായി മുഖ്യമന്ത്രിയ്ക്ക് ലഭിച്ച ഔദേ്യാഗിക റിപ്പോര്‍ട്ടിന്‍റെ ഒരു പകര്‍പ്പ് ലഭ്യമാക്കാമോ ?



54

എം-ഗവേണന്‍സ് സംവിധാനത്തിലെ എസ്.എം.എസ്. 

ശ്രീ. സി. ദിവാകരന്‍


ഏതെല്ലാം വകുപ്പുകളിലെ ഏതെല്ലാം സേവനങ്ങളാണ് എം-ഗവേണന്‍സ് സംവിധാനത്തിലൂടെ എസ്.എം.എസ്. ആയി ലഭ്യമാകുന്നതെന്ന് അറിയിക്കാമോ ?



55

രഘുറാം രാജന്‍ റിപ്പോര്‍ട്ട് 

ശ്രീ. കെ. വി. വിജയദാസ്

(എ)രഘുറാം രാജന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കേരളത്തിന്‍റെ പദ്ധതി വിഹിതത്തില്‍ വന്നു ചേരുന്ന കമ്മി എത്രയെന്ന് വിലയിരുത്തിയിട്ടുണ്ടോ; ആയതിന്‍റെ ഭാഗമായി വരുന്ന പദ്ധതി നഷ്ടം കണക്കാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ; 

(ബി)ഇപ്രകാരം സംസ്ഥാനത്തിന് ഉണ്ടാകുന്ന നഷ്ടത്തെ സംബന്ധിച്ച് വിശദമായ പഠനം നടന്നിട്ടുണ്ടോ; എങ്കില്‍ ഇതു സംബന്ധിച്ച വിശദാംശം നല്‍കുമോ;

(സി) പ്രസ്തുത നഷ്ടം നികത്തുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ; ഇല്ലെങ്കില്‍ എന്തുകൊണ്ട് എന്ന് വ്യക്തമാക്കുമോ?

56

വാണിജ്യ ബാങ്കുകളുടെ എ.ടി.എം. കൌണ്ടറുകള്‍ 

ശ്രീ.സി. മമ്മൂട്ടി

(എ)150 വര്‍ഷത്തിലേറെ പഴക്കമുളളതും, സംരക്ഷിത നിര്‍മ്മിതിയുമായ സെക്രട്ടേറിയറ്റ് മന്ദിരത്തിന്‍റെ പൂമുഖങ്ങളില്‍ വാണിജ്യ ബാങ്കുകളുടെ എ.ടി.എം, അക്ഷയ കിയോസ്ക് തുടങ്ങിയവ സ്ഥാപിച്ച് അത്തരം ബാങ്കുകള്‍ ഉള്‍പ്പെടെയുളളവയുടെ പരസ്യ പ്രചാരണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)സെക്രട്ടേറിയറ്റ് മന്ദിരത്തിന്‍റെ പൂമുഖങ്ങളില്‍ സ്ഥാപിച്ചിട്ടുളള വാണിജ്യ ബാങ്കുകളുടെ എ.ടി.എം. കൌണ്ടറുകള്‍ സെക്രട്ടേറിയറ്റ് മന്ദിരത്തിന്‍റെ പിന്‍വശത്ത് സൌകര്യപ്രദമായ സ്ഥാനങ്ങളില്‍ മാറ്റി സ്ഥാപിക്കുവാനാവശ്യമായ നിര്‍ദ്ദേശം നല്‍കുമോ?

57

13-ാം ധനകാര്യ കമ്മീഷന്‍ സന്ദര്‍ശനം

 ശ്രീ. കെ.വി. വിജയദാസ്

(എ) 13-ാം ധനകാര്യ കമ്മീഷന്‍ കേരളം സന്ദര്‍ശിച്ച വേളയില്‍ പ്രസ്തുത കമ്മീഷന്‍ അംഗങ്ങള്‍ക്കും ക്ഷണിക്കപ്പെട്ടവര്‍ക്കും വിരുന്നു നല്‍കിയ വേളയില്‍ മദ്യം വിതരണം ചെയ്ത നടപടി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയതു സംബന്ധിച്ച് വിശദമാക്കുമോ; 

(ബി)ഇപ്രകാരം മദ്യം നല്‍കിയയിനത്തില്‍ എന്തു തുക ചെലവഴിച്ചുവെന്ന് വ്യക്തമാക്കുമോ; 

(സി)എന്തടിസ്ഥാനത്തിലും മാനദണ്ഡത്തിലുമാണ് പ്രസ്തുത നടപടി സ്വീകരിച്ചത് എന്ന് വ്യക്തമാക്കുമോ? 


58

സോളാര്‍ തട്ടിപ്പ് കേസിനോടനുബന്ധിച്ച ജുഡീഷ്യല്‍ അന്വേഷണം 

ശ്രീ.എ.പ്രദീപ്കുമാര്‍

(എ)സോളാര്‍ തട്ടിപ്പുകേസ് ജുഡീഷ്യല്‍ അന്വേഷണത്തിന് വിട്ടുകൊണ്ട് തീരുമാനം എടുത്ത തീയതിയും അന്വേഷണത്തിനുളള ടേംസ് ഓഫ് റഫറന്‍സ് തീരുമാനിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ച തീയതിയും എന്നാണ്; 

(ബി)ടേംസ് ഓഫ് റഫറന്‍സില്‍ ഉള്‍പ്പെടുത്തുന്നതിന് വേണ്ടി ഏതെല്ലാം കേന്ദ്രങ്ങളില്‍ നിന്ന് സര്‍ക്കാരിന് നിര്‍ദ്ദേശങ്ങള്‍ ലഭിച്ചുവെന്നും ലഭിച്ച എല്ലാ നിര്‍ദ്ദേശങ്ങളും ടേംസ് ഓഫ് റഫറന്‍സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്നും ഇല്ലെങ്കില്‍ ആരുടെ നിര്‍ദ്ദേശങ്ങളാണ് പരിഗണിക്കാതിരുന്നിട്ടുളളത് എന്നും വിശദമാക്കാമോ; 

(സി)ജുഡീഷ്യല്‍ കമ്മീഷന്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ എന്നുമുതലെന്നും കമ്മീഷന് പ്രവര്‍ത്തിക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങള്‍ ഒരുക്കികൊടുത്തിട്ടുണ്ടെന്നും എത്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കുമോ; കമ്മീഷനെ സഹായിക്കാന്‍ വേണ്ടി നിയോഗിക്കപ്പെട്ടവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താമോ?

59

സോളാര്‍ കേസ്സ് 

ശ്രീ. കെ. കെ. നാരായണന്‍

(എ)സോളാര്‍ കേസ്സില്‍ ശ്രീമതി. സരിത എസ്. നായര്‍ ആദ്യമായി അറസ്റ്റ് ചെയ്യപ്പെട്ട തീയതി ഏതാണ്;

(ബി)മുഖ്യമന്ത്രിയുടെ ആഫീസില്‍നിന്നും പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ ഫോണുകളില്‍നിന്നും ശ്രീമതി. സരിത എസ്. നായരേയും തിരിച്ച് ശീമതി. സരിത എസ്. നായര്‍ വിളിച്ചതായുള്ള രേഖകള്‍ ആദ്യമായി പുറത്തുവന്നത് എന്നായിരുന്നു; 

(സി)സ്റ്റാഫ് അംഗങ്ങള്‍ ശ്രീമതി. സരിത എസ്. നായരെ വിളിച്ചത് സംബന്ധിച്ച വിവരം മുഖ്യമന്ത്രിയുടെ അറിവില്‍പ്പെടുന്നത് എന്നായിരുന്നു; 

(ഡി)പ്രസ്തുത വിവരം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടതിനുശേഷം എത്ര പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ ഒഴിവാക്കുകയുണ്ടായി; ഏതെല്ലാം തീയതികളില്‍; ഇപ്പോഴും ഒഴിവാക്കപ്പെടാത്തവര്‍ ആരൊക്കെ; 

(ഇ)തട്ടിപ്പുമായി ആഫീസിലുള്ളവര്‍ക്കുണ്ടായിരുന്ന ബന്ധം സംബന്ധിച്ച് ആദ്യമായി മുഖ്യമന്ത്രി അറിയുന്നത് എന്നായിരുന്നുവെന്ന് വ്യക്തമാക്കുമോ ?

60

സോളാര്‍ വിഷയവുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അനേ്വഷണം

 ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

(എ)സോളാര്‍ വിഷയവുമായി ബന്ധപ്പെട്ട് ജൂഡീഷ്യല്‍ അനേ്വഷണം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടോ ; 

(ബി)സിറ്റിംഗ് ജഡ്ജിയെ ആവശ്യപ്പെട്ടുകൊണ്ട് സര്‍ക്കാര്‍ കത്തിടപാടുകള്‍ നടത്തിയിട്ടുണ്ടോ ; ആയതിന് എന്ത് മറുപടി ലഭിച്ചുവെന്ന് വ്യക്തമാക്കുമോ ; 

(സി)പ്രസ്തുത കത്തുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ ; 

(ഡി)ജുഡീഷ്യല്‍ അനേ്വഷണ പരിധിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടോ ?

61

സംസ്ഥാനത്തു നിന്നുള്ള കേന്ദ്രമന്ത്രിമാരുടെ സംസ്ഥാനത്തെ ചെലവുകള്‍ 

ശ്രീ. കെ. കെ. നാരായണന്‍


(എ)സംസ്ഥാനത്തു നിന്നുള്ള നിലവിലെ കേന്ദ്ര മന്ത്രിമാര്‍ക്ക് വേണ്ടി ഖജനാവില്‍ നിന്നും ഇതിനകം വിവിധ ഇനങ്ങളില്‍ ചെലവായ തുക എത്ര വീതമാണെന്ന് വിശദമാക്കാമോ; 

(ബി)കേന്ദ്രമന്ത്രിമാര്‍ സംസ്ഥാനത്ത് എത്തുന്പോള്‍ സംസ്ഥാന സര്‍ക്കാരിന്‍റെ എന്തെല്ലാം സൌകര്യങ്ങളാണ് ഉപയോഗിക്കുന്നത്; വിശദമാക്കാമോ; 

(സി)സംസ്ഥാന സര്‍ക്കാരിന്‍റെ സൌകര്യങ്ങള്‍ ഒന്നും വേണ്ടെന്ന് വെച്ചിട്ടുള്ള ഏതെങ്കിലും കേന്ദ്രമന്ത്രി ഉണ്ടോ; വ്യക്തമാക്കുമോ; 

(ഡി)സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്ന വാഹനങ്ങളും, അതിഥി മന്ദിരങ്ങളും മറ്റ് സൌകര്യങ്ങളും ഉപയോഗിക്കുന്ന കേന്ദ്രമന്ത്രിമാര്‍ കേന്ദ്ര ഗവണ്‍മെന്‍റില്‍ നിന്നും കൈപ്പറ്റുന്ന ടി.എ, ഡി.എ യില്‍ നിന്നും സംസ്ഥാനത്തിന് തിരിച്ച് നല്‍കാറുണ്ടോ; ആയതു സംബന്ധമായ വ്യവസ്ഥകള്‍ വിശദമാക്കാമോ; 

(ഇ)സംസ്ഥാനത്ത് നിന്നുള്ള കേന്ദ്രമന്ത്രിമാരുടെ എണ്ണം വര്‍ദ്ധിച്ചതു കൊണ്ട് ചെലവില്‍ വര്‍ദ്ധന ഉണ്ടായിട്ടുണ്ടോ?

62

പാര്‍ലമെന്‍റ് അംഗങ്ങളുടെ സംസ്ഥാനതലത്തില്‍ നടന്ന യോഗങ്ങള്‍ 

ഡോ. ടി. എം. തോമസ് ഐസക് 

(എ)പാര്‍ലമെന്‍റ് അംഗങ്ങളുടെ സംസ്ഥാനതലത്തില്‍ നടന്ന വിവിധ മീറ്റിംഗുകളുടെ ഭാഗമായി, കേന്ദ്രസര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിലേയ്ക്ക് സര്‍ക്കാര്‍ അവതരിപ്പിച്ച കാര്യങ്ങളില്‍ ഇപ്പോഴും അനുകൂലതീരുമാനം ഉണ്ടായിട്ടില്ലാത്ത വിഷയങ്ങള്‍ എന്തെല്ലാമാണെന്നു വ്യക്തമാക്കാമോ; 

(ബി)പ്രസ്തുതകാര്യങ്ങളില്‍ സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രിമാരുമായി ബന്ധപ്പെട്ട വകുപ്പുകളില്‍ തീരുമാനത്തിനായി ബാക്കിനില്‍പ്പുള്ള വിഷയങ്ങള്‍ എത്രയാണ്; അവ എന്തൊക്കെയാണ്; 

(സി)തിരുവനന്തപുരത്ത് എം.പി.മാരുടെ എത്ര യോഗങ്ങള്‍ ചേര്‍ന്നു; അതിലൊന്നിലും ഇതുവരെ പങ്കെടുത്തിട്ടില്ലാത്ത കേന്ദ്രമന്ത്രി ഉണ്ടോ; എങ്കില്‍ ആരാണെന്നു വ്യക്തമാക്കുമോ?


63

ആരോപണങ്ങളിന്‍മേല്‍ നടപടി

 ശ്രീ. സാജു പോള്‍ 

(എ)ആഭ്യന്തരവകുപ്പുമന്ത്രിയെക്കുറിച്ച് സര്‍ക്കാര്‍ ചീഫ് വിപ്പും, ചീഫ് വിപ്പിനെക്കുറിച്ച് ആഭ്യന്തരവകുപ്പുമന്ത്രിയും ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ടോ; 

(ബി)ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ സംബന്ധിച്ച വാര്‍ത്തകള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; രണ്ടു വ്യക്തികളില്‍ നിന്നും മുഖ്യമന്ത്രി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നുവോ; എങ്കില്‍, വിശദീകരണം ലഭിക്കുകയുണ്ടായോ എന്നു വ്യക്തമാക്കുമോ; 

(സി)വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിലോ അല്ലാതെയോ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ? 

64

ഐക്യരാഷ്ട്രസഭയുടെ പുരസ്ക്കാരചടങ്ങില്‍ സംബന്ധിച്ചവര്

‍ ശ്രീ. കെ. സുരേഷ് കുറുപ്പ് 

(എ)ഐക്യരാഷ്ട്രസഭയുടെ പുരസ്ക്കാരം ഏറ്റുവാങ്ങുവാനായി ബഹ്റിനില്‍ പോയ മുഖ്യമന്ത്രിയോടൊപ്പം സംസ്ഥാനത്തുനിന്നുള്ള സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നവര്‍ ആരൊക്കെയാണ്; വ്യക്തമാക്കുമോ; 

(ബി)ആയതില്‍ ഔദ്യോഗികസ്ഥാനത്തുള്ളവര്‍ ആരെല്ലാമായിരുന്നു; അല്ലാത്തവര്‍ ആരൊക്കെ; 

(സി)സംസ്ഥാനത്തുനിന്നുള്ള "ഒഫീഷ്യല്‍' എന്ന പേരില്‍ പ്രസ്തുത ചടങ്ങില്‍ പങ്കെടുത്തവര്‍ ആരൊക്കെയെന്നു വ്യക്തമാക്കുമോ? 

65

നടി ശ്വേതാമേനോനുണ്ടായ അപമാനം സംബന്ധിച്ച് 

ശ്രീമതി പി. അയിഷാ പോറ്റി

(എ)വള്ളം കളിയുടെ ഉദ്ഘാടന ചടങ്ങിനിടെ ഉണ്ടായ അപമാനം സംബന്ധിച്ച് നടി ശ്രീമതി ശ്വേതാമേനോന്‍ 2013 നവംബറില്‍ മുഖ്യമന്ത്രിയെ കണ്ട് സംസാരിക്കുകയുണ്ടായിട്ടുണ്ടോ; 

(ബി)എങ്കില്‍ ഏത് തീയതിയില്‍; ഏത് സമയത്ത്; ഏത് സ്ഥലത്ത് വെച്ചായിരുന്നു ശ്വേതാമേനോന്‍് നേരില്‍ കണ്ടിരുന്നതെന്നും, തനിക്കേറ്റ അപമാനത്തെക്കുറിച്ച് എന്തെല്ലാം കാര്യങ്ങളാണ് പറഞ്ഞിരുന്നതെന്നും വിശദമാക്കാമോ; 

(സി)ശ്വേതാമേനോന്‍റെ പരാതി കേട്ടതിന് ശേഷം മുഖ്യമന്ത്രി നല്കിയ മറുപടി എന്തായിരുന്നുവെന്നും പരാതിയില്‍ മുഖ്യമന്ത്രി സ്വീകരിച്ച നടപടി എന്തായിരുന്നുവെന്നും വ്യക്തമാക്കാമോ?


66

കപ്പല്‍ ചാരപ്രവര്‍ത്തനം നടത്തിയതായ ആക്ഷേപം

 ശ്രീ. വി. ശിവന്‍കുട്ടി 

(എ)2013 ഒക്ടോബറില്‍ തിരുവനന്തപുരത്തെ തീരദേശങ്ങള്‍ കേന്ദ്രീകരിച്ച് യുദ്ധക്കപ്പലിനു സമാനമായ ഒരു കപ്പല്‍ ചാരപ്രവര്‍ത്തനം നടത്തിയതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടായിരുന്നുവോ; വിശദമാക്കുമോ; 

(ബി)ഐ.എസ്.ആര്‍.ഒ.യുടെ ബഹിരാകാശഗവേഷണസമുച്ചയം സ്ഥിതിചെയ്യുന്ന വേളി-തുന്പ ഭാഗത്തെ തീരക്കടലിലും പ്രസ്തുത കപ്പല്‍ ഒരാഴ്ചയോളം നിരീക്ഷണം നടത്തിയിട്ടുള്ളതായ റിപ്പോര്‍ട്ട് ശരിയാണോ; 

(സി)പ്രസ്തുത കപ്പലിന്‍റെ ഉടമ ആരാണെന്നും, യാത്രാ ഉദ്യമം എന്തായിരുന്നുവെന്നും, ചാരപ്രവര്‍ത്തനം നടന്നിട്ടുണ്ടോ എന്നെല്ലാമുള്ള കാര്യങ്ങള്‍ അന്വേഷണവിധേയമായിട്ടുണ്ടോ; സംസ്ഥാനസര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി എന്താണെന്നു വെളിപ്പെടുത്തുമോ? 

67

പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിമാര്‍ക്കും നല്‍കിയിട്ടുള്ള നിവേദനങ്ങള്‍

 ശ്രീ. സി. കെ. സദാശിവന്‍ 

(എ)മുഖ്യമന്ത്രിയും സംസ്ഥാനമന്ത്രിമാരും കേന്ദ്രമന്ത്രിമാരെയും പ്രധാനമന്ത്രിയെയും നേരില്‍ക്കണ്ട് നിവേദനം സമര്‍പ്പിക്കുന്നതിന് എത്ര തവണ ഡല്‍ഹി സന്ദര്‍ശിച്ചിട്ടുണ്ട്; 

(ബി)നിവേദനങ്ങളിലൂടെ ഉന്നയിക്കപ്പെട്ട പൊതുവായ ആവശ്യങ്ങളില്‍ ഇപ്പോഴും പരിഗണിക്കപ്പെട്ടിട്ടില്ലാത്തവ ഏതൊക്കെയാണെന്ന് വകുപ്പുതിരിച്ച് വ്യക്തമാക്കുമോ; 

(സി)പ്രസ്തുത സന്ദര്‍ശനവേളകളില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ലഭിച്ചിരുന്ന ഉറപ്പുകളിലും വാഗ്ദാനങ്ങളിലും നാളിതുവരെ നടപ്പിലാക്കാത്തവ ഏതൊക്കെയാണ്; വകുപ്പുതിരിച്ച് വ്യക്തമാക്കുമോ? 

68

ശ്രീമതി സോണിയാ ഗാന്ധിയുടെ കേരളാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ചെലവുകള്‍ 

ശ്രീ. കെ. കെ. ജയചന്ദ്രന്‍

(എ)കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ ശ്രീമതി സോണിയാ ഗാന്ധി 2013 സെപ്റ്റംബറില്‍ കേരളത്തിലെത്തി വിവിധ പരിപാടികളില്‍ പങ്ക് കൊള്ളുന്നതുമായി ബന്ധപ്പെട്ട് ഏതെല്ലാം ഇനത്തില്‍ എന്തു തുക ഖജനാവില്‍ നിന്നും ചെലവ് ചെയ്യുകയുണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; 

(ബി)സോണിയാ ഗാന്ധിയുടെ വരവുമായി ബന്ധപ്പെട്ട് അധിക പോലീസ് സംവിധാനങ്ങള്‍ ഒരുക്കുന്നതിനായി ചെലവായ തുക എത്ര; വ്യക്തമാക്കുമോ; 

(സി)പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെത്തിയ കോണ്‍ഗ്രസ് അദ്ധ്യക്ഷയ്ക്ക് വേണ്ടി ഖജനാവില്‍ നിന്ന് ചെലവായ തുക കോണ്‍ഗ്രസ്സ് പാര്‍ട്ടി സര്‍ക്കാരിന് നല്‍കുകയുണ്ടായിട്ടുണ്ടോ?

69

ഷാഫി മേത്തര്‍ക്കെതിരെ മുഖ്യമന്ത്രിയ്ക്ക് ലഭിച്ച പരാതി 

ശ്രീ. കെ. കെ. ജയചന്ദ്രന്‍

(എ)മുഖ്യമന്ത്രിയുടെ സാന്പത്തിക ഉപദേഷ്ടാവായിരുന്ന ഷാഫി മേത്തര്‍ക്കെതിരെ അദ്ദേഹത്തിനു ലഭിച്ച പരാതിയുടെ ഒരു കോപ്പി ലഭ്യമാക്കാമോ; പരാതിയിന്മേല്‍ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ; 

(ബി)ഷാഫി മേത്തര്‍ രാജി വെക്കാനിടയായ സാഹചര്യം എന്തായിരുന്നുവെന്ന് വ്യക്തമാക്കാമോ;

(സി)സാന്പത്തിക ഉപദേഷ്ടാവായി തുടര്‍ന്നിരുന്ന കാലയളവില്‍ ഏതെല്ലാം ഇനത്തില്‍ എന്ത് തുക വീതം ഷാഫി മേത്തറിനായി ഖജനാവില്‍ നിന്നും ചെലവായിട്ടുണ്ടായിരുന്നുവെന്ന് വിശദമാക്കുമോ; 

(ഡി)ഷാഫി മേത്തര്‍, മുഖ്യമന്ത്രിയ്ക്ക് നല്‍കിയ സേവനങ്ങള്‍ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ; 

(ഇ)ഷാഫി മേത്തറെ നിയമിച്ചതിനു ശേഷം രാജിവയ്ക്കുന്നതുവരെ ഓഫീസ്, സ്റ്റാഫ്, ഫോണ്‍, യാത്ര, തുടങ്ങിയ ഏതെല്ലാം ഇനത്തില്‍് എന്ത് തുക സര്‍ക്കാറിന് ചെലവായിട്ടുണ്ട്?


70

ഐ.എസ്.ആര്‍.ഒ ചാരക്കേസ് 

ഡോ.ടി.എം.തോമസ് ഐസക്


(എ)ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ കേസെടുത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചിട്ടുണ്ടോ;

(ബി)നടപടി സ്വീകരിക്കണമെന്ന ആവശ്യം രേഖാമൂലം ഉന്നയിച്ചത് ആരെല്ലാമായിരുന്നു;

(സി)ഇത് സംബന്ധമായി കേരള ഹൈക്കോടതിയില്‍ നിലവിലുളള കേസില്‍ സര്‍ക്കാര്‍ സത്യവാങ്മൂലത്തിലൂടെ സ്വീകരിച്ച നിലപാട് എന്താണ്; അത് നല്‍കിയത് എപ്പോഴാണ്; 

(ഡി)ചാരക്കേസില്‍ സ്ഥാനം രാജിവെക്കേണ്ടിവന്ന മുഖ്യമന്ത്രിയുടെ ബന്ധുക്കളില്‍ ആരെങ്കിലും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കേണ്ടതില്ലെന്ന് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടായിരുന്നോ; ഇത് സംബന്ധമായി സര്‍ക്കാരിന് ലഭിച്ച ഹര്‍ജികളിലെ ആവശ്യം എന്തായിരുന്നുവെന്ന് വിശദമാക്കാമോ?



71

വിദേശസഹായം ലഭിക്കുന്ന ട്രസ്റ്റുകള്‍ 

ശ്രീ. ബി. ഡി. ദേവസ്സി 


(എ)നിലവില്‍ വിദേശസഹായം ലഭിക്കുന്ന എത്ര ട്രസ്റ്റുകള്‍ ഉണ്ടെന്നു വ്യക്തമാക്കുമോ; 

(ബി)അവ ഏതെല്ലാമെന്നു വ്യക്തമാക്കുമോ; 

(സി)കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ ഓരോ ട്രസ്റ്റിനും വിദേശത്തുനിന്ന് ലഭിച്ച സഹായങ്ങള്‍ എത്രയാണെന്നു വിശദമാക്കുമോ; 

(ഡി)ഏതെങ്കിലും സ്ഥാപനം ലഭിച്ച തുക വകമാറ്റി ചെലവഴിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്നു വ്യക്തമാക്കുമോ?


72

പെന്‍ഷന്‍കാര്‍ക്ക് ചികിത്സാ ഇന്‍ഷ്വറന്‍സ് പദ്ധതി 

ശ്രീ. എ. റ്റി. ജോര്‍ജ്

സംസ്ഥാന സര്‍വ്വീസില്‍ നിന്നും റിട്ടയര്‍ ചെയ്തവര്‍ക്ക് നല്‍കി വരുന്ന ചികിത്സാ അലവന്‍സ് ഇന്‍ഷ്വറന്‍സ് മേഖലയില്‍ നിക്ഷേപിച്ച് പെന്‍ഷന്‍കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ചികിത്സാ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ ?


73

സര്‍ക്കാര്‍ ജീവനക്കാരുടെ അനധികൃത സ്ഥലംമാറ്റം 

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍


(എ)സംസ്ഥാന ജീവനക്കാരുടെ സ്ഥലംമാറ്റത്തിന്‍റെയും പ്രമോഷന്‍റെയും കാര്യത്തില്‍ അഴിമതി നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)നിലവിലുള്ള മാനദണ്ധങ്ങള്‍ ലംഘിച്ചുകൊണ്ട് സ്ഥലമാറ്റങ്ങളും പ്രമോഷനും നല്കിയത് സംബന്ധിച്ച് എത്ര പരാതികള്‍ ഈ സര്‍ക്കാരിന്‍റെ കാലത്തുണ്ടായിട്ടുണ്ട്; വിശദമാക്കാമോ; 

(സി)സ്ഥലമാറ്റത്തിലും പ്രമോഷനിലും അഴിമതി നടത്തിയ എത്ര ഉദേ്യാഗസ്ഥന്മാര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുകയുണ്ടായി; വിശദമാക്കാമോ?

74

സിവില്‍ സര്‍വീസിന്‍റെ മേലുള്ള നിയന്ത്രണം സംബന്ധിച്ച് സുപ്രീംകോടതി വിധി 

ശ്രീമതി പി. അയിഷാ പോറ്റി

(എ)സിവില്‍ സര്‍വീസിന്‍റെ മേലുള്ള നിയന്ത്രണം സംബന്ധിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയില്‍ പ്രധാനമായുള്ള നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കുമോ; 

(ബി)സര്‍ക്കാര്‍ തീരുമാനം എടുക്കേണ്ടതായി നിര്‍ദ്ദേശിക്കപ്പെട്ട കാര്യങ്ങളില്‍ നടപടി ആയിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കാമോ; 

(സി)സംസ്ഥാനത്ത് സിവില്‍ സര്‍വീസ് ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ടോ; ബോര്‍ഡിന്‍റെ കര്‍ത്തവ്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ; 

(ഡി)സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം സംസ്ഥാനത്ത് നിലവിലുള്ള സ്ഥിതിയില്‍ എന്തെല്ലാം മാറ്റങ്ങളാണ് ആവശ്യമായിട്ടുള്ളതെന്ന് വിശദമാക്കാമോ?

75

ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷന്‍ 

ശ്രീ. ബി. ഡി. ദേവസ്സി 

(എ)സംസ്ഥാന കേഡറിലുള്ള ഐ.എ.എസ്. ഉദ്യോഗസ്ഥന്മാര്‍ എത്രപേരാണ്; ഇതില്‍ എത്രപേര്‍ ഇപ്പോള്‍ സംസ്ഥാനത്ത് ജോലിനോക്കുന്നുണ്ട്; ഇവിടെ ജോലിനോക്കുന്നവരില്‍ എത്രപേര്‍ ഡെപ്യൂട്ടേഷനില്‍ പുറത്തുപോകാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്; അവര്‍ ആരൊക്കെയെന്നു വ്യക്തമാക്കുമോ; 

(ബി)ഐ.എ.എസ്. ഉദ്യോഗസ്ഥന്മാരുടെ കുറവ് വര്‍ദ്ധിച്ചിട്ടുണ്ടോ; എത്ര സ്ഥാനങ്ങളിലേയ്ക്ക് ഐ.എ.എസ്സുകാരില്ലാത്തതിനാല്‍, നിലവിലുള്ളവര്‍ക്ക് അഡീഷണല്‍ ചാര്‍ജ് നല്‍കേണ്ടതായിവന്നിട്ടുണ്ട്; 

(സി)സംസ്ഥാനത്തിനു പുറത്ത് ഡെപ്യൂട്ടേഷനില്‍ ജോലിചെയ്യാന്‍ പോയ ഐ.എ.എസ്സുകാരെയെല്ലാം തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; തിരിച്ചുവരാന്‍ പ്രസ്തുത ഉദ്യോഗസ്ഥര്‍ തയ്യാറാകാത്ത സാഹചര്യം പരിശോധിക്കുകയുണ്ടായോ; സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്രകാരം തിരിച്ചുവന്നവര്‍ എത്രയാണ്; ആരൊക്കെയാണ്; വിശദമാക്കുമോ? 

76

അനുവദിച്ച കോടതികള്‍ ആരംഭിക്കുന്നതിന് നടപടി 

ശ്രീ. ജോസ് തെറ്റയില്‍


(എ)സുപ്രീം കോടതി നിര്‍ദ്ദേശം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി അങ്കമാലിയും കാലടിയും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ 14.11.2013 ലെ ഉത്തരവ് പ്രകാരം അനുവദിച്ച സ്പെഷ്യല്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ആരംഭിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ പൂര്‍ത്തിയാക്കാനുണ്ടെന്ന് വിശദമാക്കാമോ; 

(ബി)ഈ കോടതികള്‍ ആരംഭിക്കുന്നതിലെ കാലതാമസത്തിന് കാരണം വിശദമാക്കാമോ;

(സി)ഈ കോടതികള്‍ എന്നത്തേയ്ക്ക് ആരംഭിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

77

കുടുംബകോടതികളില്‍ രജിസ്റ്റര്‍ ചെയ്ത വിവാഹ മോചന കേസ്സുകള്‍ 

ശ്രീ. മുല്ലക്കര രത്നാകരന്‍

2012 ജനുവരി 1 മുതല്‍ 2014 ജനുവരി 1 വരെ സംസ്ഥാനത്ത് എത്ര വിവാഹമോചന കേസ്സുകള്‍ കുടുംബ കോടതികളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ; ഇവയുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ വെളിപ്പെടുത്താമോ?

78

ടെന്‍പോയിന്‍റ് ഡവലപ്മെന്‍റ് അജണ്ട

 ഡോ. ടി. എം. തോമസ് ഐസക്ക്

(എ)സാംപിത്രോടേയുടെ ടെന്‍പോയിന്‍റ് ഡവലപ്മെന്‍റ് അജണ്ടയുടെ ഭാഗമായ എത്ര ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്;

(ബി)24.07.2013-ലെ മന്ത്രിസഭാ യോഗ തീരുമാനമനുസരിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകളുടെ പകര്‍പ്പ് സഭയുടെ മേശപ്പുറത്ത് വയ്ക്കാമോ?

79

സര്‍വ്വീസ് കാര്യക്ഷമമാക്കാന്‍ പി.എസ്.സി പരീക്ഷ 

 

ശ്രീ. എം.പി. വിന്‍സെന്‍റ്

(എ)സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസില്‍ കാര്യക്ഷമത ഉയര്‍ത്തുന്നതിന്‍റെ ഭാഗമായി ആശ്രിത നിയമനം, സ്പോര്‍ട്സ് ക്വാട്ട നിയമനം ഇവയ്ക്ക് പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ നടത്തുന്ന പരീക്ഷ നിര്‍ബന്ധമാക്കുമോ; 

(ബി)എല്ലാ ബൈട്രാന്‍സ്ഫര്‍ നിയമനവും പി.എസ്.സി. വഴി നടത്തണമെന്ന 2004-ലെ പേറിവിഷന്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ.

(സി)പി. ആന്‍റ്.എ.ആര്‍.ഡി. വകുപ്പ് മേല്‍ വിഷയത്തില്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?

80

ചട്ടങ്ങളുടെ ഭേദഗതി സംബന്ധിച്ച പ്രൊപ്പോസലുകള്‍ 

ശ്രീ.എസ്. ശര്‍മ്മ

(എ)നിലവിലുളള ചട്ടങ്ങളില്‍ ഭേദഗതി വരുത്തുന്നതിന് വേണ്ടിയുളള എത്ര പ്രൊപ്പോസലുകള്‍ ഓരോ വകുപ്പിന്‍റെയും പരിഗണനയിലിരിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ; 

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്ശേഷം ഓരോ വര്‍ഷവും ഭേദഗതി നോട്ടിഫൈ ചെയ്തവ എത്രയാണ്;

(സി)ആയതില്‍ ജനസന്പര്‍ക്ക പരിപാടിയുടെ ഭാഗമായി ഉയര്‍ന്നുവന്ന പ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍, ചട്ടങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ട് നോട്ടിഫൈ ചെയ്തവ എത്രയെന്നറിയിക്കാമോ; 

(ഡി)ആയതില്‍ നിയമസഭയുടെ ബന്ധപ്പട്ട കമ്മിറ്റികളുടെ പരിഗണനയ്ക്ക് ശേഷം നോട്ടിഫൈചെയ്തവ എത്രയാണ്; അല്ലാത്തവ എത്രയാണെന്ന് വിശദമാക്കാമോ?


<<back

>>next page

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.