STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Starred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION
 STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                       Questions

*601


പട്ടിണിമരണങ്ങളും കൃഷിഭൂമി ഏറ്റെടുക്കലും 


ശ്രീ. മാത്യു റ്റി. തോമസ്
 ശ്രീമതി ജമീലാ പ്രകാശം
 ശ്രീ. ജോസ് തെറ്റയില്‍ 
,, സി. കെ. നാണു 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികവര്‍ഗ്ഗക്ഷേമവും യുവജനകാര്യവും കാഴ്ചബംഗ്ലാവുകളും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)ആദിവാസികളുടെ ഇടയില്‍ പട്ടിണിമരണങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(ബി)ഉണ്ടെങ്കില്‍ പട്ടിണിമരണം തടയുന്നതിന് എന്തൊക്കെ നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(സി)തരിശിട്ടിരിക്കുന്ന ഭൂമി ഏറ്റെടുത്ത് ആദിവാസികള്‍ക്ക് കൃഷിക്ക് നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?

*602


വൈദ്യുതിയുടെ ലഭ്യതയും ഉപഭോഗവും 


ശ്രീ. ജി. എസ്. ജയലാല്‍ 
,, പി. തിലോത്തമന്‍
 ,, വി. ശശി
 ,, ചിറ്റയം ഗോപകുമാര്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തിന്‍റെ വാര്‍ഷിക വര്‍ദ്ധനവ് ശരാശരി എത്രശതമാനമാണ്; ഓരോ വര്‍ഷവും അധികം ആവശ്യമായ വൈദ്യുതിയുടെ അളവ് എത്ര; 2013-14 ലെ മൊത്തം ആവശ്യമായ വൈദ്യുതിയുടെ അളവ് എത്ര; 

(ബി)കേരളത്തിനു പുറത്തുള്ള സ്വകാര്യ വൈദ്യുതിക്കന്പനികളില്‍നിന്ന് എത്ര വൈദ്യുതി വാങ്ങുന്നുണ്ടെന്ന് അറിയിക്കുമോ; 

(സി)കേരളത്തിനു പുറത്തുള്ള കേന്ദ്ര നിലയങ്ങളില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതിയുടെ അളവെത്ര; 

(ഡി)ദക്ഷിണഗ്രിഡില്‍ നിന്ന് എത്ര വൈദ്യുതി കേരളത്തില്‍ എത്തുന്നുണ്ട്; ഇത് മുന്‍കാലങ്ങളെ അപേക്ഷിച്ച് കുറവാണെന്നുള്ളത് വസ്തുതയാണോ; 

(ഇ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ പുതുതായി എത്ര യൂണിറ്റ് വൈദ്യുതി ഇവയില്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്; വ്യക്തമാക്കുമോ?

*603


കാഴ്ചബംഗ്ലാവുകള്‍ ആകര്‍ഷകവും വിജ്ഞാനദായകവുമാക്കി മാറ്റുന്നതിനുള്ള പദ്ധതി 


ശ്രീ. എന്‍. ഷംസുദ്ദീന്
‍ ,, സി. മമ്മൂട്ടി 
,, എന്‍. എ. നെല്ലിക്കുന്ന്
 ,, വി. എം. ഉമ്മര്‍ മാസ്റ്റര്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികവര്‍ഗ്ഗക്ഷേമവും യുവജനകാര്യവും കാഴ്ചബംഗ്ലാവുകളും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)കാഴ്ചബംഗ്ലാവുകള്‍ കൂടുതല്‍ ആകര്‍ഷകവും വിജ്ഞാനദായകവുമാക്കി മാറ്റുന്നതിനുള്ള പദ്ധതികള്‍ എന്തെങ്കിലും പരിഗണനയിലുണ്ടോ; എങ്കില്‍ വിശദമാക്കുമോ; 

(ബി)വിനോദസഞ്ചാര വകുപ്പുമായി സഹകരിച്ചുകൊണ്ടുള്ള എന്തെങ്കിലും പദ്ധതി നിലവിലുണ്ടോ;

(സി)ഇല്ലെങ്കില്‍ വിനോദസഞ്ചാര വകുപ്പുമായി കൂടിയാലോചിച്ച് കാഴ്ചബംഗ്ലാവുകള്‍ ആകര്‍ഷകവും വിജ്ഞാനദായകവുമാക്കി മാറ്റുന്നതിനുള്ള പദ്ധതി രൂപീകരിക്കാന്‍ നടപടി സ്വീകരിക്കുമോ?

*604


ലോട്ടറി ചൂതാട്ടം 


ഡോ. ടി. എം. തോമസ് ഐസക് 
ശ്രീ. ബി. ഡി. ദേവസ്സി 
,, ബാബു എം. പാലിശ്ശേരി
 ശ്രീമതി കെ.കെ. ലതിക

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാന ലോട്ടറിയെ ചൂതാട്ടത്തിനായി ഉപയോഗപ്പെടുത്തുന്നതായുളള വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടു ണ്ടേണ്ടാ;

(ബി)സംസ്ഥാന ലോട്ടറിയെ ഇത്തരത്തില്‍ ഉപയോഗപ്പെടുത്തുന്നത് സംസ്ഥാന ലോട്ടറിയെ തകര്‍ക്കുന്നതിനുളള ഗൂഢനീക്കത്തിന്‍റെ ഭാഗമാണെന്ന ആക്ഷേപത്തില്‍ നിലപാട് വ്യക്തമാക്കുമോ; 

(സി)അന്യസംസ്ഥാന ലോട്ടറി വില്പന മാഫിയകള്‍ ഈ നീക്കത്തിന്‍റെ പിന്നിലുണ്ടോയെന്ന് അന്വേഷണം നടത്തിയിട്ടുണ്ടോ; 

(ഡി)സംസ്ഥാനത്തിനകത്തും പുറത്തും സംസ്ഥാന ലോട്ടറിയെ മറ്റേതെല്ലാം തരത്തില്‍ ദുരുപയോഗം ചെയ്യുന്നുണ്ട് എന്ന് പരിശോധിച്ചിട്ടുണ്ടോ; 

(ഇ)മാഫിയകള്‍ ലോട്ടറി ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനും ലോട്ടറി സംവിധാനം കുറ്റമറ്റതാക്കുന്നതിനും എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ?

*605


പാസഞ്ചര്‍ വാഹനങ്ങളിലൂടെയും ജയില്‍ വഴിയുമുള്ള അനധികൃത ചരക്ക് കടത്ത് 


ശ്രീ. സി.പി. മുഹമ്മദ്
 ,, എം.എ. വാഹീദ്
 ,, സണ്ണി ജോസഫ്
 ,, ലൂഡി ലൂയിസ് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്ത് പാസഞ്ചര്‍ വാഹനങ്ങളിലും ട്രെയിനുകളിലും അനധികൃതമായി സാധനങ്ങള്‍ കടത്തുന്നത് തടയാന്‍ എന്തെല്ലാം കര്‍മ്മപരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്; വിശദമാക്കുമോ; 

(ബി)ഇത് കണ്ടെത്തി സാധനങ്ങള്‍ കടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുവാന്‍ വകുപ്പില്‍ എന്തെല്ലാം സംവിധാനം നിലവിലുണ്ടെന്ന് വിശദമാക്കുമോ; 

(സി)ഇതിനെതിരെ കര്‍ശന നടപടി എടുക്കാന്‍ വകുപ്പിനെ ശക്തിപ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ; 

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ?

*606


ദുര്‍ബല വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കുന്നതിന് പ്രതേ്യക പദ്ധതി 


ശ്രീ. മോന്‍സ് ജോസഫ്
 ,, റ്റി.യു. കുരുവിള
 '' സി.എഫ്. തോമസ്
 '' തോമസ് ഉണ്ണിയാടന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)ആദിവാസി കുടികളിലേക്ക് വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിന് ആവശ്യമായ പണം അടച്ചിട്ടും വനം വകുപ്പിന്‍റെ എതിര്‍പ്പുമൂലം ആദിവാസി കുടികളിലേക്ക് വൈദ്യുതി കണക്ഷന്‍ നല്കാന്‍ കഴിയാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ ; 

(ബി)ദുര്‍ബല വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കുന്നതിന് പ്രതേ്യക പദ്ധതി നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

*607


കെ.എസ്.ഐ.ഡി.സി.യുടെ നേതൃത്വത്തില്‍ ""യംഗ് എന്‍റര്‍പ്രണേഴ്സ് സമ്മിറ്റ്'' 


ശ്രീ. വി.ഡി. സതീശന്‍ 
,, കെ. അച്ചുതന്‍ 
,, സണ്ണി ജോസഫ്
 ,, ജോസഫ് വാഴക്കന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും കുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്ത് കെ.എസ്.ഐ.ഡി.സി. യുടെ നേതൃത്വത്തില്‍ ""യംഗ് എന്‍റര്‍പ്രണേഴ്സ് സമ്മിറ്റ്'' നടത്താന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)ഐ.ടി. മേഖല ഉള്‍പ്പെടെ എല്ലാ മേഖലകളിലും യുവസംരംഭകര്‍ക്ക് അവസരമൊരുക്കാന്‍ സമ്മിറ്റ് എത്രമാത്രം സഹായകരമാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിശദാംശങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ; 

(സി)ആരെല്ലാമാണ് ഈ സമ്മിറ്റുമായി സഹകരിക്കുന്നതെന്ന് വിശദമാക്കാമോ; 

(ഡി)സമ്മിറ്റിന്‍റെ പ്രചരണ പരിപാടിക്ക് തുടക്കം കുറിച്ചിട്ടുണ്ടോയെന്നും വിശദാംശങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ?

*608


ധനകാര്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താന്‍ നടപടി 


ശ്രീ. റ്റി.യു. കുരുവിള
 ,, സി.എഫ്. തോമസ്
 ,, മോന്‍സ് ജോസഫ് 
,, തോമസ് ഉണ്ണിയാടന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)ധനകാര്യ വകുപ്പിന്‍കീഴില്‍ വരുന്ന ഗടഎഋ, ഗഎഇ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ഈ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ; 

(ബി)ഇത്തരം ധനകാര്യ സ്ഥാപനങ്ങളിലൂടെ കൂടുതല്‍ വായ്പ ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; 

(സി)ഇത്തരം ധനകാര്യ സ്ഥാപനങ്ങള്‍ വഴി നല്‍കുന്ന ലോണുകളുടെ പലിശ കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് ഒരു ശതമാനം എങ്കിലും പലിശ ഇളവ് ചെയ്തുനല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?

*609


ഓണ്‍ലൈന്‍ സേവനങ്ങള്‍ 


ശ്രീ. ഡൊമിനിക് പ്രസന്‍റേഷന്‍
 ,, കെ. ശിവദാസന്‍ നായര്‍ 
'' ഐ.സി. ബാലകൃഷ്ണന്‍
 '' പി.എ. മാധവന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതുള്‍പ്പെടെയുള്ള സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴി നല്‍കുന്ന പദ്ധതി വൈദ്യുതി ബോര്‍ഡ് വിഭാവനം ചെയ്തിട്ടുണ്ടോ ; വിശദമാക്കുമോ ; 

(ബി)ഇതിനായി എന്തെല്ലാം കേന്ദ്ര സഹായങ്ങളാണ് ലഭിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)ഏതെല്ലാം ഏജന്‍സികളാണ് ഇതുമായി സഹകരിക്കുന്നത് ; വിശദമാക്കുമോ ;

(ഡി)പ്രസ്തുത സംവിധാനം നടപ്പാക്കുന്നതിന് ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

*610


സംരംഭക ഉച്ചകോടി 


ശ്രീ. ഇ. ചന്ദ്രശേഖരന്‍
 ,, ഇ.കെ. വിജയന്
‍ ശ്രീമതി ഇ.എസ്. ബിജിമോള്
‍ ,, ഗീതാ ഗോപി 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്ത് സംരംഭക ഉച്ചകോടി സംഘടിപ്പിക്കുന്നതിനുദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ ഈ ഉച്ചകോടിയില്‍ എന്തെല്ലാമാണുള്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; 

(ബി)ആഗോള നിക്ഷേപക സംഗമം, എമര്‍ജിംഗ് കേരള തുടങ്ങിയ പദ്ധതികളില്‍ ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വിലയിരുത്തുമോ?

*611


ഖാദി മേഖലയെ അഭിവൃദ്ധിപ്പെടുത്താന്‍ നടപടി 


ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ) 
,, പി.കെ. ഗുരുദാസന്‍ 
,, സി. കൃഷ്ണന്‍ 
ഡോ. കെ.ടി. ജലീല്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദിഗ്രാമവ്യവസായവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)പരന്പരാഗത വ്യവസായമായ ഖാദി മേഖലയെ അഭിവൃദ്ധിപ്പെടുത്തുന്നതിന് ഈ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ; 

(ബി)ഖാദി മേഖലയില്‍ പ്രഖ്യാപിച്ച നവീകരണപ്രവൃത്തികള്‍ നടപ്പിലാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ളകാരണം എന്താണെന്ന് വ്യക്തമാക്കാമോ; 

(സി)വ്യവസായ പ്രതിസന്ധി കാരണം ദുരിതമനുഭവിക്കുന്ന ഈ മേഖലയിലെ തൊഴിലാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും താല്‍ക്കാലിക ആശ്വാസം നല്‍കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ; 

(ഡി)ഖാദിമേഖലയില്‍ നിന്നുള്ള ഉല്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിന് എന്തെങ്കിലും പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?

*612


ധാതുസന്പത്തുക്കളുടെ ഖനനം 


ശ്രീ. എന്‍. എ. നെല്ലിക്കുന്ന് 
,, വി. എം. ഉമ്മര്‍ മാസ്റ്റര്‍ 
,, പി. ഉബൈദുള്ള
 ,, റ്റി. എ. അഹമ്മദ് കബീര്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്ത് ലാഭകരമായി ഖനനം നടത്താവുന്ന ധാതുസന്പത്തുക്കളെക്കുറിച്ച് അവയുടെ പരമാവധി ലഭ്യതയെക്കുറിച്ചും പഠനം നടത്തി റിപ്പോര്‍ട്ടു തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ അതു സംബന്ധിച്ച വിശദ വിവരം നല്‍കാമോ; 

(ബി)ഇത്തരം ധാതുക്കളുടെ ഖനനത്തിലും സംസ്ക്കരിച്ച് വിപണനം നടത്തുന്നതിലും പ്രശ്നങ്ങളെന്തെങ്കിലും നിലനില്‍ക്കുന്നുണ്ടോ; എങ്കില്‍ അതു പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ച് ആലോചിച്ചുട്ടുണ്ടോ; വിശദമാക്കുമോ; 

(സി)സംസ്ഥാനത്ത് ലാഭകരമായി ഖനനം ചെയ്യാവുന്ന വിധത്തില്‍ സ്വര്‍ണ്ണം, ജെം എന്നിവയുടെ നിക്ഷേപം കണ്ടെത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ?

*613


വ്യവസായം ആരംഭിക്കാത്തവരുടെ ഭൂമി തിരിച്ചു പിടിക്കാന്‍ നടപടി 


ശ്രീ. റ്റി. വി. രാജേഷ്
 ,, പി.റ്റി. എ. റഹീം 
,, കെ. ദാസന്
‍ ,, വി. ചെന്താമരാക്ഷന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)വ്യവസായ സംരംഭത്തിനായി അനുവദിച്ചു നല്‍കിയ ഭൂമിയില്‍ നിശ്ചിത കാലയളവിനു ശേഷവും വ്യവസായം ആരംഭിക്കാത്തവരില്‍ നിന്നും ഭൂമി തിരിച്ചു പിടിക്കണമെന്ന ഉത്തരവ് പാലിക്കുന്നതിന്‍റെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; 

(ബി)ഇതനുസരിച്ച് ഈ സര്‍ക്കാരിന്‍റെ കാലത്ത് എത്ര ഏക്കര്‍ ഭൂമി തിരിച്ചു പിടിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;

(സി)വ്യവസായം ആരംഭിക്കുന്നതിന് അനുവദിച്ച ഭൂമിയില്‍ വ്യവസായം ആരംഭിക്കാതെയോ പൂട്ടിപ്പോയതോ ആയ എത്ര ഏക്കര്‍ ഭൂമിയുണ്ടെന്നും ഇത് എവിടെയൊക്കെയാണെന്നും വ്യക്തമാക്കാമോ; 

(ഡി)വ്യവസായ ആവശ്യത്തിനായി അനുവദിച്ച ഭൂമിയില്‍ നിശ്ചിത കാലയളവില്‍ വ്യവസായം ആരംഭിച്ചിട്ടില്ലാത്തവരില്‍ നിന്നും അടച്ചു പൂട്ടിയവരില്‍ നിന്നും ഭൂമി തിരിച്ചു പിടിക്കുന്നതിന് സാധിക്കാത്ത സാഹചര്യം നിലവിലുണ്ടോ; എങ്കില്‍ അതിന്‍റെ വിശദാംശം വ്യക്തമാക്കുമോ; 

(ഇ)സമര്‍പ്പിച്ച പദ്ധതികള്‍ക്കല്ലാതെ അനുവദിച്ച ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ? 

*614


ടി.എസ്.പി. ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഭൂമി ആറളം ഫാമിംഗ് കോര്‍പ്പറേഷന് കൈമാറുന്പോള്‍ ഉണ്ടാക്കിയ ധാരണ 


ശ്രീ. കെ. കെ. നാരായണന്
‍ ,, ഇ. പി. ജയരാജന്‍ 
,, ജെയിംസ് മാത്യു
 ,, കെ. കുഞ്ഞിരാമന്‍ (ഉദുമ) 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികവര്‍ഗ്ഗക്ഷേമവും യുവജനകാര്യവും കാഴ്ചബംഗ്ലാവുകളും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)ടി.എസ്.പി. ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഭൂമിയില്‍ പകുതി ആറളം ഫാമിംഗ് കോര്‍പ്പറേഷന് കൈമാറുന്പോള്‍ ഉണ്ടാക്കിയ ധാരണകള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ ; 

(ബി)ധാരണയനുസരിച്ച് ആദിവാസികള്‍ക്ക് ജോലി നല്‍കുന്നില്ല എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(സി)നിലവിലുള്ള ജോലിക്കാരില്‍ എത്ര പേര്‍ ആദിവാസി വിഭാഗത്തിലുള്ളവരാണെന്ന് അന്വേഷണം നടത്തിയിട്ടുണ്ടോ ; വിശദമാക്കാമോ ; 

(ഡി)ഫാമില്‍ നിന്നുള്ള വരുമാനത്തിന്‍റെയും മറ്റും കണക്കെടുപ്പ് ശരിയായ രീതിയില്‍ നടത്താറുണ്ടോ ; ഏറ്റവും ഒടുവിലത്തെ വരവ് ചെലവ് കണക്കുകള്‍ വിശദമാക്കാമോ ; 

(ഇ)ഫാമിലെ കശുവണ്ടി സംഭരണം ഇപ്പോള്‍ ആരെയാണ് ഏല്പിച്ചിട്ടുള്ളത് ; കാപ്പക്സ് കശുവണ്ടി ശേഖരിച്ചിരുന്ന കാലത്തേക്കാള്‍ വളരെ ചെറിയ ശതമാനം മാത്രമേ ഇപ്പോള്‍ ശേഖരിക്കുന്നുള്ളൂ എന്നതിന്‍മേല്‍ അന്വേഷണം നടത്തിയിട്ടുണ്ടോ ?

*615


സഹകരണ വിജിലന്‍സ് വിഭാഗം പുന:സംഘടിപ്പിക്കാന്‍ നടപടി 


ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍ 
,, പി.എ. മാധവന്
‍ ,, എ.പി. അബ്ദുള്ളക്കുട്ടി 
,, ബെന്നി ബെഹനാന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദിഗ്രാമവ്യവസായവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സഹകരണ വിജിലന്‍സിന്‍റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(ബി)സഹകരണ വിജിലന്‍സ് വിഭാഗം പുന:സംഘടിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ;

(സി)വിജിലന്‍സ് വിഭാഗത്തിന്‍റെ പ്രവര്‍ത്തനത്തിനായി എന്തെല്ലാം അടിസ്ഥാന സൌകര്യങ്ങളാണ് ഒരുക്കാനുദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ?

*616


കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുന്നതിന് നടപടി 


ഡോ. എന്‍. ജയരാജ് 
ശ്രീ. എം.വി. ശ്രേയാംസ് കുമാര്
‍ ,, റോഷി അഗസ്റ്റിന്
‍ '' പി.സി. ജോര്‍ജ് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദിഗ്രാമവ്യവസായവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാന-ജില്ലാ-പ്രാഥമിക സഹകരണ ബാങ്കുകളില്‍ നിന്ന് കാര്‍ഷിക വായ്പയെടുത്തവരും കൃഷിനാശത്തെ തുടര്‍ന്ന് തിരിച്ചടവ് മുടങ്ങിയവരുമായ കര്‍ഷകരെ സാന്പത്തികമായി സഹായിക്കാന്‍ പദ്ധതിയുണ്ടോ; വിശദാംശങ്ങള്‍ നല്കാമോ; 

(ബി)ഇപ്രകാരം സഹകരണ ബാങ്കില്‍ നിന്ന് വായ്പയെടുത്തവരും മരണം സംഭവിച്ചതുമൂലം തിരിച്ചടവ് മുടങ്ങിയവരുമായ കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളുന്നതിന് നടപടി സ്വീകരിയ്ക്കുമോയെന്ന് വ്യക്തമാക്കുമോ?

*617


കെല്‍ടെക്ക് ബ്രഹ്മോസിന് കൈമാറുന്പോഴുണ്ടാക്കിയ ധാരണ 


ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്
‍ ,, എളമരം കരീം 
,, കെ.കെ. ജയചന്ദ്രന്‍ 
,, വി. ശിവന്‍കുട്ടി
 
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)കെല്‍ടെക്കിന്‍റെ ആസ്തിയും മറ്റും ബ്രഹ്മോസിന് കൈമാറുന്പോഴുണ്ടാക്കിയ ധാരണകള്‍ പാലിക്കപ്പെടുന്നുണ്ടോ; 

(ബി)കെല്‍ടെക് കൈമാറുന്ന സമയത്തുണ്ടാക്കിയ ധാരണകള്‍ വിശദമാക്കാമോ; 

(സി)ബ്രഹ്മോസ് മിസൈലിന്‍റെ ഭാഗങ്ങള്‍ നിര്‍മ്മിക്കാന്‍ സാധിക്കുന്ന തരത്തില്‍ കെല്‍ടെക്കിനെ ഉയര്‍ത്തി ക്കൊണ്ടുവരുന്ന വാഗ്ദാനം എത്രത്തോളം പാലിക്കപ്പെടുന്നുണ്ട്; 

(ഡി)സ്ഥാപിതസമയത്തുണ്ടാക്കിയ ധാരണകള്‍ക്കനുസരിച്ച് ബ്രഹ്മോസ് പ്രാവര്‍ത്തികമാക്കുന്നതിനുള്ള തുടര്‍ നടപടികളുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അലംഭാവം കാട്ടിയിട്ടുണ്ടോ; നിലപാട് വ്യക്തമാക്കുമോ?

*618


ലിക്വിഡേഷന്‍ ഭീഷണി നേരിടുന്ന സഹകരണ സംഘങ്ങള്‍ 


ശ്രീ. പി. ഉബൈദുള്ള
 ,, റ്റി.എ. അഹമ്മദ് കബീര്‍
 ,, എന്‍. ഷംസുദ്ദീന്
‍ ,, സി. മമ്മൂട്ടി 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദിഗ്രാമവ്യവസായവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ നഷ്ടത്തിലേയ്ക്ക് പോകുന്നതിന്‍റെ കാരണങ്ങളെക്കുറിച്ച് വിശകലനം നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ; 

(ബി)സംസ്ഥാനത്ത് എത്ര സംഘങ്ങള്‍ ലിക്വിഡേഷന്‍ ഭീഷണി നേരിടുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)നഷ്ടത്തില്‍ നിന്നും ഇവയെ കരകയറ്റുന്നതിനും, സഹകാരികള്‍ക്ക് ആശ്രയിക്കാവുന്ന സ്ഥാപനങ്ങളാക്കി മാറ്റുന്നതിനും എന്തൊക്കെ ചെയ്യാനാവുമെന്ന കാര്യം പരിശോധക്കുമോ?

*619


സ്വതന്ത്രമായി വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന സൌരോര്‍ജ്ജ യൂണിറ്റുകള്‍ 


ശ്രീ. സണ്ണി ജോസഫ്
 ,, എം.പി. വിന്‍സെന്‍റ് ,
, കെ. മുരളീധരന്‍
 ,, ഡൊമിനിക് പ്രസന്‍റേഷന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)വൈദ്യുതി ശൃംഖലയുമായി ബന്ധിപ്പിക്കാതെ സ്വതന്ത്രമായി വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന സൌരോര്‍ജ യൂണിറ്റുകള്‍ക്ക് പ്രോത്സാഹന സംവിധാനം ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ; 

(ബി)ഇതിനായി വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ എന്തെല്ലാം നടപടികളാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)പ്രസ്തുത യൂണിറ്റുകള്‍ക്ക് എന്തെല്ലാം പ്രോത്സാഹനങ്ങളാണ് നല്‍കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ; 

(ഡി)പ്രോത്സാഹനങ്ങള്‍ നല്‍കാന്‍ ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കുമോ ?

*620


സര്‍ക്കാര്‍ പണമിടപാടുകള്‍ക്ക് ആധുനിക സംവിധാനങ്ങള്‍ 


ശ്രീ. കെ.എന്‍.എ. ഖാദര്‍ 
,, സി. മോയിന്‍കുട്ടി 
,, കെ. എം. ഷാജി
 ,, അബ്ദുറഹിമാന്‍ രണ്ടത്താണി 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്ത് വിവിധ വകുപ്പുകള്‍ തമ്മിലും, പൊതുമേഖലാസ്ഥാപനങ്ങളുമായുള്ള ധനപരമായ ഇടപാടുകള്‍ ഇപ്പോഴും, ക്യാഷ്,ഡി.ഡി സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)കന്പ്യൂട്ടര്‍വത്ക്കരണം സന്പൂര്‍ണ്ണമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ പണമിടപാടുകള്‍ക്ക് മെയില്‍ ട്രാന്‍സ്ഫര്‍ പോലുള്ള ആധുനികരീതികള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള സാദ്ധ്യതകള്‍ പരിശോധിക്കുമോ? 

*621


ഭവനരഹിതര്‍ക്കുള്ള ഗൃഹശ്രീ ഭവന പദ്ധതി 


ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍ 
,, പി. സി. ജോര്‍ജ് 
ഡോ. എന്‍. ജയരാജ്
 ശ്രീ. റോഷി അഗസ്റ്റിന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാന സര്‍ക്കാര്‍ ഭവനരഹിതരെ സഹായിക്കാന്‍ കൊണ്ടുവന്ന ഗൃഹശ്രീ ഭവന പദ്ധതിയുടെ പ്രവര്‍ത്തനം ഏതു ഘട്ടം വരെയായി; വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത പദ്ധതിയിലൂടെ നടപ്പു സാന്പത്തിക വര്‍ഷം ഭവനരഹിതരായ എത്ര പേരെ സഹായിക്കാനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ; 

(സി)ഈ ഇനത്തില്‍ നടപ്പുസാന്പത്തിക വര്‍ഷം നീക്കിവച്ചിട്ടുള്ള തുകയുടെ വിശദാംശങ്ങള്‍ നല്‍കുമോ? 

*T622


ആധാര്‍കാര്‍ഡിനായി ശേഖരിച്ച വിവരങ്ങള്‍ 


ശ്രീ. ഇ. പി. ജയരാജന്
‍ ,, പി. റ്റി. എ റഹീം 
ശ്രീമതി കെ.കെ. ലതിക
 ശ്രീ. എസ്. ശര്‍മ്മ

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)ആധാര്‍ കാര്‍ഡിനായി സംസ്ഥാനത്തെ മൂന്നു കോടി വ്യക്തികളില്‍ നിന്ന് ശേഖരിച്ച ബയോമോട്രിക് വിവരങ്ങള്‍ സ്വകാര്യ ഏജന്‍സിക്ക് നിയമവിരുദ്ധമായി കൈമാറിയത് സംബന്ധിച്ച് അന്വേഷണം നടത്തുകയുണ്ടായിട്ടുണ്ടോ; 

(ബി)ആധാര്‍ കാര്‍ഡിനായി വിവരങ്ങള്‍ യു. ഐ.ഡി അതോറിറ്റിക്ക് കൈമാറാതിരുന്നത് എന്തുകെണ്ടാണെന്ന് വ്യക്തമാക്കുമോ; വിവരങ്ങള്‍ സ്വന്തമായി സൂക്ഷിക്കാന്‍ സംസ്ഥാനം പ്രത്യേക അനുമതി വാങ്ങിയ സാഹചര്യം എന്തായിരുന്നുവെന്ന് വ്യക്തമാക്കുമോ; 

(സി)സര്‍ക്കാര്‍ സംവിധാനത്തില്‍ സൂക്ഷിക്കേണ്ടിയിരുന്ന സെര്‍വറും സോഫ്റ്റുവെയറും എങ്ങനെ സ്വകാര്യസ്ഥാപനത്തിലെത്തിയെന്ന് വ്യക്തമാക്കുമോ; ഇക്കാര്യത്തില്‍ വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടോയെന്നും എങ്കില്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ; വീഴ്ച വരുത്തിയവര്‍ക്കെതിരെ സര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ; 

(ഡി)ഇവ പൂര്‍ണ്ണമായും സര്‍ക്കാര്‍ സംവിധാനത്തിലേക്ക് മാറ്റി സൂക്ഷിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ?

*623


എമര്‍ജിംഗ് കേരളയിലെ പദ്ധതികള്‍ക്ക് ഭൂമി 


ശ്രീ. എം. ചന്ദ്രന്‍ 
,, എം. എ. ബേബി
 ,, എസ്. രാജേന്ദ്രന്‍ 
പ്രൊഫ. സി. രവീന്ദ്രനാഥ് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)എമര്‍ജിംഗ് കേരളയില്‍ സമര്‍പ്പിച്ച പദ്ധതികള്‍ക്ക് ഭൂമി നല്‍കുന്നതില്‍ സ്വീകരിച്ച നിലപാടുകള്‍ എന്തായിരുന്നുവെന്ന് വ്യക്തമാക്കാമോ;

(ബി)പദ്ധതി സമര്‍പ്പിച്ച പല സ്ഥാപനങ്ങളും സര്‍ക്കാര്‍ ഭൂമി ലക്ഷ്യം വച്ചവരാണെന്നുളള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടായിരുന്നുവോ;

(സി)എമര്‍ജിംഗ് കേരളയില്‍ സമര്‍പ്പിച്ച പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ഭൂമി നല്‍കില്ല എന്ന മുന്‍ നിലപാടില്‍ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്‍റെ കാരണം വ്യക്തമാക്കാമോ; 

(ഡി)എമര്‍ജിംഗ് കേരളയില്‍ സമര്‍പ്പിച്ച പദ്ധതിക്ക് ഭൂമി നല്‍കുന്നതിന് നീക്കമുണ്ടെങ്കില്‍ ഏത് തരത്തിലുളള ഭൂമിയാണ് കണ്ടെത്തുന്നതെന്നും, ഭൂമി നല്‍കുന്നതിനുളള മാനദണ്ധം എന്തായിരിക്കുമെന്നും വ്യക്തമാക്കാമോ; 

(ഇ)ഭൂമി ആവശ്യപ്പെട്ട സംരംഭങ്ങള്‍ ഏതെല്ലാമാണ്?

*624


അട്ടപ്പാടി ആദിവാസി ഊരുകളില്‍ നിന്നും കുട്ടികളെ കടത്തുന്നതായ വാര്‍ത്തകള്‍ 


ശ്രീ. കെ. രാധാകൃഷ്ണന്‍ 
.. കെ. വി. വിജയദാസ് 
,, കെ. കുഞ്ഞമ്മത് മാസ്റ്റര്‍ 
,, വി. ചെന്താമരാക്ഷന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികവര്‍ഗ്ഗക്ഷേമവും യുവജനകാര്യവും കാഴ്ചബംഗ്ലാവുകളും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്തെ വിവിധ മത സ്ഥാപനങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്കും അനാഥാലയങ്ങളിലേയ്ക്കും അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ നിന്നും കുട്ടികളെ കടത്തുന്നതായ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടത്തിയിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ; 

(ബി)ഇത്തരത്തില്‍ കടത്തിക്കൊണ്ടുപോകുന്ന കുട്ടികളെ ഉപയോഗിച്ച് സ്ഥാപനങ്ങള്‍ വന്‍തോതില്‍ ഫണ്ടുകള്‍ നേടിയെടുക്കുന്നതായ ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ; 

(സി)ആദിവാസി ഊരുകളില്‍ നിന്നും കുട്ടികളെ കൊണ്ടുപോകുന്നത് ഏതെങ്കിലും അധികാരികളുടെ അറിവോടും അനുമതിയോടും കൂടിയാണോയെന്ന് അന്വേഷിച്ചിട്ടുണ്ടോ; വിശദമാക്കാമോ; 

(ഡി)ആദിവാസി ഊരുകളില്‍ കുട്ടികള്‍ക്ക് പഠിക്കാനുള്ള സൌകര്യങ്ങളുടെയും മറ്റ് ജീവിത സാഹചര്യങ്ങളുടെയും അപര്യാപ്തത മുതലെടുത്താണ് ഇത്തരം സ്ഥാപനങ്ങള്‍ കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നതെന്ന ആക്ഷേപത്തിലുള്ള നിലപാട് വ്യക്തമാക്കാമോ? 

*625


പുതുക്കിയ സപ്ലൈകോഡ് 


ശ്രീ. കെ. കെ. ജയചന്ദ്രന്
‍ ,, എ. കെ. ബാലന്‍
 ,, കെ. ദാസന്‍
 ശ്രീമതി പി. അയിഷാ പോറ്റി 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)വൈദ്യുതി ഉപഭോക്താക്കളും വൈദ്യുതി ബോര്‍ഡും തമ്മിലുള്ള ഇടപാടുകളിലെ നടപടിക്രമങ്ങളും ചട്ടങ്ങളും നിശ്ചയിച്ചുകൊണ്ടുള്ള പുതുക്കിയ സപ്ലൈകോഡ് എന്നുമുതലാണ് നിലവില്‍ വന്നത് ; പുതുക്കിയ സപ്ലൈകോഡ് നടപ്പാക്കുന്നതില്‍ എന്തെങ്കിലും അവ്യക്തതകള്‍ നിലവിലുണ്ടോയെന്ന് അറിയിക്കുമോ; 

(ബി)സപ്ലൈകോഡിലെ വ്യവസ്ഥകളും സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ റെഗുലേഷനുകളും തമ്മില്‍ എന്തെങ്കിലും തരത്തിലുള്ള വൈരുദ്ധ്യങ്ങള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ?

*626


പ്രസരണ-വിതരണ നഷ്ടങ്ങള്‍ 


ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍ 
,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ 
,, എ. എം. ആരിഫ് 
ശ്രീമതി കെ. എസ്. സലീഖ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)കേരളത്തിന്‍റെ വൈദ്യുതി ശൃംഖലകളില്‍ ഉണ്ടാകുന്ന പ്രസരണ നഷ്ടവും വിതരണ നഷ്ടവും എത്ര വീതമാണെന്ന് അറിയിക്കുമോ; 

(ബി)ഇത് എത്ര വീതമായി കുറയ്ക്കണമെന്നാണ് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്; 

(സി)റെഗുലേറ്ററി കമ്മീഷന്‍റെ നിര്‍ദ്ദേശമനുസരിച്ച് നഷ്ടം കുറയ്ക്കാന്‍ കഴിയാത്തതിന് പ്രത്യേക കാരണങ്ങള്‍ എന്തെങ്കിലുമുണ്ടോ; വ്യക്തമാക്കുമോ; 

(ഡി)ഇക്കാര്യത്തില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളത്; വിശദമാക്കുമോ?

*627


വാണിജ്യനികുതി പരിശോധനയ്ക്ക് സ്കാനിംഗ് മെഷീനുകള്‍ 


ശ്രീ. വി.റ്റി. ബല്‍റാം 
,, എ.റ്റി. ജോര്‍ജ്
 ,, ആര്‍. സെല്‍വരാജ് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്തെ വാണിജ്യനികുതി പരിശോധനാകേന്ദ്രങ്ങളില്‍ സ്കാനിംഗ് മെഷീനുകള്‍ സ്ഥാപിക്കുന്ന കാര്യം പരിഗണനയിലുണ്ടോയെന്നു വ്യക്തമാക്കുമോ; 

(ബി)ആയതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; 

(സി)ചരക്കുകളുടെ പരിശോധന കാര്യക്ഷമമാക്കുന്നതിനും നികുതി വെട്ടിപ്പ് തടയുന്നതിനും പ്രസ്തുത നടപടി എത്രമാത്രം സഹായകരമാകും എന്ന് വ്യക്തമാക്കാമോ; 

(ഡി)ഇതിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ?

*628


ഇന്‍ഷ്വറന്‍സ് വകുപ്പിലെ കന്പ്യൂട്ടര്‍വത്ക്കരണം 


ശ്രീ. ജോസഫ് വാഴക്കന്‍ 
,, പി. എ. മാധവന്‍
 ,, ലൂഡി ലൂയിസ് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പില്‍ സന്പൂര്‍ണ്ണ കന്പ്യൂട്ടര്‍വത്ക്കരണത്തിന് തുടക്കം കുറിച്ചിട്ടുണ്ടോ; 

(ബി)ആയതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; 

(സി)എന്തെല്ലാം സൌകര്യങ്ങളാണ് ഇതുമുഖേന ലഭിക്കുന്നതെന്ന് വ്യക്തമാക്കുമോ; 

(ഡി)ഏതെല്ലാം ഏജന്‍സികളാണ് ഇതുമായി സഹകരിക്കുന്നതെന്ന് വെളിപ്പെടുത്തുമോ? 

*629


അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി 


ശ്രീ. ബി. ഡി. ദേവസ്സി
 ,,കോടിയേരി ബാലകൃഷ്ണന്‍ 
,, എസ്. ശര്‍മ്മ 
,, എം. ഹംസ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ) അതിരപ്പിള്ളി ജലവൈദ്യുത നിലയത്തിന്‍റെ പാരിസ്ഥിതികാനുമതി പുന:സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ; 

(ബി) കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍റെ പരിധിക്കുള്ളില്‍നിന്ന് പദ്ധതിക്ക് അനുമതി കിട്ടാന്‍ സാദ്ധ്യതയുണ്ടോ; വ്യക്തമാക്കുമോ;

(സി) ഇതുസംബന്ധിച്ച് ഏതെങ്കിലും കോടതികളില്‍ കേസുകള്‍ നിലവിലുണ്ടോ; വ്യക്തമാക്കുമോ; 

(ഡി) പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന്‍റെ നിലപാടെന്താണ്; ഇതില്‍ എന്തു തുടര്‍നടപടിയാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ?

*630


സൌരോര്‍ജ്ജോപയോഗം സാര്‍വ്വത്രികമാക്കാന്‍ നടപടി 


 ശ്രീമതി ജമീലാ പ്രകാശം 
ശ്രീ. മാത്യു റ്റി. തോമസ്
 ,, ജോസ് തെറ്റയില്‍ 
,, സി. കെ. നാണു 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ) കഴിഞ്ഞ മൂന്ന് കൊല്ലത്തിനകം സംസ്ഥാനത്ത് ഏതെല്ലാം മേഖലകളിലാണ് സൌരോര്‍ജം പുതുതായി ഉപയോഗിക്കുവാന്‍ കഴിഞ്ഞതെന്ന് വ്യക്തമാക്കുമോ; 

(ബി) പ്രസ്തുത കാലയളവില്‍ വ്യവസായസ്ഥാപനങ്ങള്‍ക്ക് സൌരോര്‍ജം ലഭ്യമാക്കുന്നതിനായി എത്ര കോടി രൂപ ഉപയോഗിച്ചു എന്ന് വ്യക്തമാക്കുമോ; 

(സി) അനെര്‍ട്ട്, കെല്‍ട്രോണ്‍ എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സൌരോര്‍ജം ഗാര്‍ഹിക ഉപഭോക്താവിന് സബ്സിഡി നിരക്കില്‍ ലഭ്യമാക്കുവാനുള്ള എന്തെല്ലാം നടപടികളാണ് സ്വീകരിച്ചത് എന്ന് വ്യക്തമാക്കുമോ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.