STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Starred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION
 STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                       Questions

*31


വൈദ്യുത പദ്ധതികള്‍ 

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ) 
പ്രൊഫ. സി. രവീന്ദ്രനാഥ് 
ഡോ. കെ.ടി. ജലീല്‍ 
ശ്രീ. കെ. സുരേഷ് കുറുപ്പ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഏതെങ്കിലും വൈദ്യുതപദ്ധതികളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ അവയില്‍നിന്ന് എത്ര വൈദ്യുതി ഉല്പാദിപ്പിച്ചു; 

(ബി)നിലവില്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന പദ്ധതികള്‍ ഏതെല്ലാം; ഇവ ഓരോന്നും എപ്പോള്‍ പൂര്‍ത്തീകരിക്കും; ഇതിനാവശ്യമായ ഫണ്ട് കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കുമോ; 

(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം രൂപം നല്‍കിയ പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദമാക്കുമോ; 

(ഡി)സ്വയംപര്യാപ്തത കൈവരിക്കാന്‍ എത്ര മെഗാവാട്ട് വൈദ്യുതിയുടെ സ്ഥാപിതശേഷി ഇനിയും വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്; അതിന് എന്തു തുക ആവശ്യമുണ്ടെന്ന് വ്യക്തമാക്കുമോ?

*32


സാന്പത്തിക ഉത്തരവാദിത്ത നിയമം

ശ്രീ. റ്റി. വി. രാജേഷ് 
ഡോ. ടി. എം. തോമസ് ഐസക് 
ശ്രീ. എ. പ്രദീപ്കുമാര്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ) ക്രമാനുഗതമായി റവന്യൂ കമ്മി ഇല്ലാതാക്കിയും കടം നിയന്ത്രിച്ചും സാന്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള സാന്പത്തിക ഉത്തരവാദിത്ത നിയമം, ലക്ഷ്യം നേടിയോ;

(ബി) അധിക വരുമാന - ആസ്തികള്‍ സൃഷ്ടിക്കുന്നതിന് കഴിഞ്ഞ ഒരു വര്‍ഷം എന്തെല്ലാം പദ്ധതികള്‍ ആവിഷ്കരിച്ചുവെന്നും ഇതുമൂലം എന്ത് അധിക വരുമാനം ലഭ്യമാക്കാന്‍ സാധിച്ചുവെന്നും വ്യക്തമാക്കുമോ;

(സി) ഇല്ലെങ്കില്‍ ഈ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

*33


വൈദ്യുതി നിരക്കുവര്‍ദ്ധനവ് 

ശ്രീ. എസ്. ശര്‍മ്മ 
,, എളമരം കരീം 
,, എ.കെ. ബാലന്‍ 
,, രാജു എബ്രഹാം 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)വൈദ്യുതി നിരക്കുകള്‍ പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന് എന്തെങ്കിലും ശുപാര്‍ശ നല്‍കിയിട്ടുണ്ടോ; 

(ബി)ഇതനുസരിച്ച് വൈദ്യുതി ബോര്‍ഡിന്‍റെ വാര്‍ഷിക റവന്യൂ ചെലവും വരവും തമ്മിലുള്ള അന്തരം എത്രയാണ്; 

(സി)ഇതില്‍ എന്ത് തുകയ്ക്കുള്ള നിരക്കുവര്‍ദ്ധനവാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്; ഇത് വിവിധ വിഭാഗം ഉപഭോക്താക്കളെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ ?

*34


സന്നദ്ധസംഘടനകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഭവനനിര്‍മ്മാണ പദ്ധതി 

ശ്രീ. ജോസ് തെറ്റയില്‍ 
,, മാത്യു റ്റി. തോമസ് 
,, സി. കെ. നാണു 
ശ്രീമതി ജമീലാ പ്രകാശം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സന്നദ്ധസംഘടനകളെ പങ്കെടുപ്പിച്ചുകൊണ്ട് നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ഭവനനിര്‍മ്മാണ പദ്ധതിയില്‍ പങ്കാളികളാവുന്നതിന് എത്ര സംഘടനകളാണ് അപേക്ഷ നല്കിയിരുന്നത് ; 

(ബി)അതു സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ; 

(സി)പ്രസ്തുത പദ്ധതി പ്രകാരം ഇതുവരെ എത്ര പേര്‍ക്ക് ധനസഹായം നല്‍കിയിട്ടുണ്ട് ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ?

*35


ടെക്നോളജി ഇന്നോവേഷന്‍ സോണ്‍ 

ശ്രീ. സി.പി.മുഹമ്മദ് 
,, കെ.ശിവദാസന്‍ നായര്‍ 
'' എം.എ.വാഹീദ് 
'' റ്റി.എന്‍. പ്രതാപന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്ത് കെ.എസ്.ഐ.ഡി.സിയുടെ നേത്യത്വത്തില്‍ കേരള ടെക്നോളജി ഇന്നോവേഷന്‍ സോണിന് രൂപം നല്‍കിയിട്ടുണ്ടോ; എങ്കില്‍ ഇതിന്‍റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ; 

(ബി)ഇതിനായി എന്തെല്ലാം സൌകര്യങ്ങളും സജ്ജീകരണങ്ങളുമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് വിശദമാക്കുമോ;

(സി)എന്തെല്ലാം സഹായങ്ങളാണ് ഇതിനുവേണ്ടി കെ.എസ്.ഐ.ഡി.സി നല്‍കുന്നതെന്ന് വിശദമാക്കുമോ?

*36


സംസ്ഥാനത്തെ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ 

ശ്രീ. ജി. എസ്. ജയലാല്‍ 
,, സി. ദിവാകരന്‍ 
,, കെ. രാജു 
ശ്രീമതി ഗീതാ ഗോപി 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ) സംസ്ഥാന വിഹിതത്തോടെ സംസ്ഥാനത്ത് നടപ്പാക്കിവരുന്ന കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ; 

(ബി) ഇവയില്‍ ഈ വര്‍ഷം സംസ്ഥാന വിഹിതം അനുവദിക്കാത്തതിനാല്‍ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വിഹിതം ഇതുവരെ ലഭിക്കാതിരുന്നിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആ പദ്ധതികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ; 

(സി) സംസ്ഥാനത്ത് കേന്ദ്രാവിഷ്കൃത പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് എന്തു നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

*37


കൈത്തറി മേഖലയുടെ പുനരുദ്ധാരണം 

ശ്രീ. സി.കൃഷ്ണന്‍ 
,, എം. എ. ബേബി 
,, കെ. രാധാകൃഷ്ണന്‍ 
,, പുരുഷന്‍ കടലുണ്ടി 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)കൈത്തറി മേഖലയെ പുനരുദ്ധരിക്കുന്നതിനുള്ള കമ്മിറ്റി 2010-ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ; 

(ബി)ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ; 

(സി)കൈത്തറി മേഖലയിലെ സഹകരണ സംഘങ്ങള്‍ക്ക് പി.എഫ്, ഇ.എസ്.ഐ കുടിശ്ശിക വരുന്നതുമൂലമുണ്ടാകുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ധനസഹായം നല്‍കണമെന്ന ആവശ്യത്തിന്മേല്‍ നിലപാട് വ്യക്തമാക്കുമോ; 

(ഡി)കൈത്തറിക്ക് പ്രാദേശിക വിപണനം സാധിക്കുന്നതിന് സര്‍ക്കാര്‍ ജീവനക്കാര്‍ ആഴ്ചയില്‍ രണ്ടുദിവസം കൈത്തറി വസ്ത്രം ധരിക്കണമെന്ന ഉത്തരവ് പാലിക്കുന്നുണ്ടോയെന്ന് പരിശോധിച്ചിട്ടുണ്ടോ? 

*38


വിദേശസഹായ പ്രോജക്ടുകള്‍ 

ശ്രീ. രാജു എബ്രഹാം 
,, കോടിയേരി ബാലകൃഷ്ണന്‍ 
,, എളമരം കരീം 
പ്രൊഫ. സി. രവീന്ദ്രനാഥ് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ) വിദേശസഹായ പ്രോജക്ടുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാതെ വരുന്പോഴുണ്ടാകുന്ന ഭീമമായ നഷ്ടത്തെക്കുറിച്ച് വിലയിരുത്തിയിട്ടുണ്ടോ ; 

(ബി)ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികള്‍ ഏതെന്നും ഇവ എപ്പോള്‍ പൂര്‍ത്തീകരിക്കുന്നതിന് നിശ്ചയിച്ചിരുന്നതാണെന്നും വ്യക്തമാക്കുമോ ; 

(സി)വിദേശ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതികളുടെ നടത്തിപ്പില്‍ അനാവശ്യ ചെലവുകള്‍ ഉണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(ഡി)വിദേശസഹായ പ്രോജക്ടുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും അനാവശ്യ ചെലവുകള്‍ ഒഴിവാക്കുന്നതിനും എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?

*39


സഹകരണ വകുപ്പിന്‍റെ നേതൃത്വത്തില്‍ കര്‍ഷക സേവന കേന്ദ്രങ്ങള്‍ 

ശ്രീ. വര്‍ക്കല കഹാര്‍ 
,, ബെന്നി ബെഹനാന്‍ 
,, ലൂഡി ലൂയിസ് 
,, എ. പി. അബ്ദുള്ളക്കുട്ടി 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദിഗ്രാമ വ്യവസായവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സഹകരണ വകുപ്പിന്‍റെ നേതൃത്വത്തില്‍ കര്‍ഷക സേവന കേന്ദ്രങ്ങള്‍ രൂപീകരിക്കുവാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ ;

(ബി)കര്‍ഷക സേവന കേന്ദ്രങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തന രീതികളും എന്തെല്ലാമാണ് ; വിശദാംശങ്ങള്‍ എന്തെല്ലാം ; 

(സി)കാര്‍ഷിക ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ; വിശദമാക്കുമോ ; 

(ഡി)കര്‍ഷക സേവന കേന്ദ്രങ്ങളുടെ രൂപീകരണത്തിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വിശദാംശങ്ങള്‍ എന്തെല്ലാമെന്നറിയിക്കുമോ ?

*40


പരന്പരാഗത വ്യവസായങ്ങളുടെ സംരക്ഷണം 

ശ്രീ. എളമരം കരീം 
,, കെ. കുഞ്ഞിരാമന്‍ (ഉദുമ) 
,, സി.കെ. സദാശിവന്‍ 
,, എം. ചന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)പരന്പരാഗത വ്യവസായങ്ങളെ തകര്‍ച്ചയില്‍ നിന്നും സംരക്ഷിക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടോ;

(ബി)പരന്പരാഗത വ്യവസായങ്ങളെ തകര്‍ച്ചയില്‍നിന്ന് കരകയറ്റുന്നതിന് ഈ സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതിന്‍റെ ഫലമായി ഏതൊക്കെ വ്യവസായങ്ങളില്‍ അഭിവൃദ്ധി ഉണ്ടാക്കാന്‍ സാധിച്ചുവെന്ന് വ്യക്തമാക്കുമോ; 

(സി)പരന്പരാഗത മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടോ; എങ്കില്‍ അതിന്‍റെ വിശദാംശം വ്യക്തമാക്കുമോ?

*41


ഓപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ 

ശ്രീമതി ഇ. എസ്. ബിജിമോള്‍ 
ശ്രീ. വി. എസ്. സുനില്‍ കുമാര്‍ 
,, ജി. എസ്. ജയലാല്‍ 
,, വി. ശശി 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ) ഓപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കുന്നതിന് ഏതെല്ലാം കന്പനികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്; ഏതെല്ലാം വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടാണ് അനുമതി നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; 

(ബി) ഏതെല്ലാം ജില്ലകളില്‍ ഇത്തരം കേബിളുകള്‍ സ്ഥാപിക്കുന്നതിനാണ് അനുമതി നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; 

(സി) ഇത്തരം കേബിളുകള്‍ ഇടുന്ന സ്ഥലങ്ങളിലെ സര്‍ക്കാര്‍ ആഫീസുകള്‍, സ്കൂളുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് സൌജന്യ ഇന്‍റര്‍നെറ്റ് കണക്ഷന്‍ നല്‍കണമെന്ന് വ്യവസ്ഥയുണ്ടോ; ഇത്തരം വ്യവസ്ഥകള്‍ പൊതുമേഖലയിലെ ബി.എസ്.എന്‍.എല്‍-ന്‍റെ ആധിപത്യം ഇല്ലാതാക്കുമെന്ന വസ്തുത പരിഗണിച്ച് വ്യവസ്ഥകളില്‍ മാറ്റം വരുത്തുന്നതിന് തയ്യാറാകുമോ?

*42


കാരുണ്യ ബനവലന്‍റ് പദ്ധതി 

ശ്രീ. തോമസ് ഉണ്ണിയാടന്‍ 
,, സി.എഫ്. തോമസ് 
'' റ്റി.യു. കുരുവിള 
'' മോന്‍സ് ജോസഫ് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)"കാരുണ്യ' ബനവലന്‍റ് പദ്ധതി വിപുലീകരിക്കുന്നതിന് ആലോചിക്കുന്നുണ്ടോ ; എങ്കില്‍ എങ്ങനെ എന്ന് വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത മാതൃകയില്‍ കൂടുതല്‍ പദ്ധതികള്‍ ആരംഭിക്കുവാന്‍ നടപടികള്‍ ഉണ്ടാകുമോ; വിശദാംശം ലഭ്യമാക്കുമോ ?

*43


അറ്റകുറ്റപ്പണികള്‍ക്കിടയിലുണ്ടാകുന്ന അപകടമരണങ്ങള്‍ 

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി 
,, എന്‍. എ. നെല്ലിക്കുന്ന് 
,, പി. ഉബൈദുള്ള 
,, കെ. എം. ഷാജി 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)ലൈനുകളിലെ അറ്റകുറ്റപ്പണികള്‍ക്കിടയിലും പോസ്റ്റുകളിലൂടെ വലിച്ചിട്ടുള്ള കേബിളുകളില്‍നിന്നും വൈദ്യുതാഘാതമേറ്റുണ്ടാകുന്ന അപകടമരണങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)എങ്കില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ എന്തെല്ലാമാണെന്നും ഇവ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നറിയുന്നതിനുള്ള പരിശോധനാ സംവിധാനമെന്താണെന്നും വ്യക്തമാക്കുമോ; 

(സി)ലൈനുകളിലെ പണികള്‍ പൂര്‍ണ്ണമായി കോണ്‍ട്രാക്ട് നല്‍കുന്നതും വര്‍ക്ക് സൈറ്റുകളില്‍ ബോര്‍ഡ് ഉദേ്യാഗസ്ഥരുടെ അസാന്നിദ്ധ്യവും അപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നുണ്ടെന്ന കാര്യം പരിശോധിക്കുമോ ?

*44


വൈദ്യുതി ബോര്‍ഡിന്‍റെ കടബാദ്ധ്യതകള്‍ 

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ 
,, കെ.കെ. ജയചന്ദ്രന്‍ 
,, കെ.കെ. നാരായണന്‍ 
,, കെ.വി. അബ്ദുള്‍ ഖാദര്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)ഇലക്ട്രിസിറ്റി ബോര്‍ഡിന്‍റെ കടബാദ്ധ്യതകളും അത് നിറവേറ്റാനുള്ള ശ്രമങ്ങളും സംബന്ധിച്ച് വിശദമാക്കുമോ; 

(ബി)കഴിഞ്ഞ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്പോള്‍ കെ.എസ്.ഇ.ബി ക്ക് ഉണ്ടായിരുന്ന കടബാദ്ധ്യത എത്രയായിരുന്നു ;

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്പോള്‍ കെ.എസ്.ഇ.ബി യുടെ ആകെ കടബാദ്ധ്യത എത്രയായിരുന്നു; നിലവിലുള്ള കടബാദ്ധ്യതകള്‍ എന്തെല്ലാമാണ്; 

(ഡി)വൈദ്യുതി ബോര്‍ഡിന്‍റെ കന്പനിവല്‍ക്കരണവുമായി ബന്ധപ്പെട്ട് പ്രസ്തുത കടബാദ്ധ്യതകള്‍ പുന:ക്രമീകരിക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ?

*45


റെയില്‍വേ ബജറ്റുകളില്‍ പ്രഖ്യാപിച്ച പദ്ധതികളുടെ നിലവിലെ സ്ഥിതി 

ശ്രീ. വി. ശിവന്‍കുട്ടി 
,, പി.കെ. ഗുരുദാസന്‍ 
'' ബി. സത്യന്‍ 
'' സി. കൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാന തലസ്ഥാന വികസനം ലക്ഷ്യമിട്ട് മുന്‍ റെയില്‍വേ ബഡ്ജറ്റുകളില്‍ പ്രഖ്യാപിച്ച പദ്ധതികളുടെ ഇപ്പോഴത്തെ അവസ്ഥയെന്താണെന്ന് വിലയിരുത്തിയിട്ടുണ്ടോ ; വിശദാംശം വ്യക്തമാക്കുമോ ; പ്രഖ്യാപിത പദ്ധതികള്‍ ഓരോന്നിന്‍റെയും നിലവിലെ സ്ഥിതി അറിയിക്കുമോ ; 

(ബി)റെയില്‍വേ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഏക ആശ്രയമായ തിരുവനന്തപുരം പേട്ട റെയില്‍വേ ആശുപത്രി മെഡിക്കല്‍ കോളേജായി ഉയര്‍ത്തുമെന്ന പ്രഖ്യാപനം നടത്തിയത് എപ്പോഴാണ് ; ഇതിന്‍റെ ഇപ്പോഴത്തെ അവസ്ഥയെന്താണ് ; 

(സി)ബാലരാമപുരം-വിഴിഞ്ഞം തുറമുഖപാതയ്ക്ക് സര്‍വ്വേ നടത്തുമെന്ന പ്രഖ്യാപനം പ്രാവര്‍ത്തികമായിട്ടുണ്ടോ ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ ?

*46


അതിരപ്പിള്ളി ജലവൈദ്യുതനിലയം 

ശ്രീ. എം.എ. ബേബി 
,, പി. ശ്രീരാമകൃഷ്ണന്‍ 
,, ബി.ഡി. ദേവസ്സി 
,, കെ.വി. വിജയദാസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)അതിരപ്പിള്ളി ജലവൈദ്യുതനിലയത്തിന്‍റെ പരിസ്ഥിതി അനുമതി പുന:സ്ഥാപിച്ചു കിട്ടുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; 

(ബി)കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പദ്ധതിക്ക് അനുമതി ലഭിക്കാനിടയുണ്ടോ; 

(സി)ഇക്കാര്യത്തില്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുന്നതിനും പദ്ധതിയുടെ ആവശ്യകത കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തെ ബോദ്ധ്യപ്പെടുത്തുന്നതിനും എന്തു നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; 

(ഡി)ഇക്കാര്യത്തില്‍ ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന ഹര്‍ജി തീര്‍പ്പാക്കികിട്ടുന്നതിന് എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്?

*47


തീവണ്ടികളിലെ കാലപ്പഴക്കം ചെന്ന കോച്ചുകള്‍ 

ശ്രീ. എ. പ്രദീപ്കുമാര്‍ 
,, ഇ. പി. ജയരാജന്‍ 
ശ്രീമതി കെ. എസ്. സലീഖ 
ശ്രീ. റ്റി. വി. രാജേഷ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)കാലപ്പഴക്കം ചെന്ന കോച്ചുകള്‍ ഉപയോഗിച്ച് സംസ്ഥാനത്ത് തീവണ്ടികള്‍ സര്‍വ്വീസ് നടത്തുന്നത് വന്‍ അപകട സാദ്ധ്യത ഉയര്‍ത്തുന്നതായ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)യഥാസമയം കോച്ചുകളില്‍ അറ്റകുറ്റപ്പണി നടത്താതെ സര്‍വ്വീസ് നടത്തുന്നതു കാരണം യാത്രാസുരക്ഷിതത്വം ഇല്ലാതായത് വിലയിരുത്തിയിട്ടുണ്ടോ;

(സി)സംസ്ഥാനത്തുനിന്ന് അറ്റകുറ്റപ്പണിക്ക് കൊണ്ടുപോകുന്ന കോച്ചുകള്‍ തിരിച്ചു നല്‍കാതെ പകരം പഴയകോച്ചുകളാണ് നല്‍കുന്നതെന്ന ആക്ഷേപത്തിന്മേല്‍ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടി എന്താണെന്നു വ്യക്തമാക്കുമോ; 

(ഡി)നിരന്തരം പരാതികള്‍ ഉണ്ടായിട്ടും പഴകിയ കോച്ചുകള്‍ ഉപയോഗിച്ച് സുരക്ഷിതത്വമില്ലാതെ യാത്ര ചെയ്യേണ്ടി വരുന്നത് സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുമോ?

*48


കേന്ദ്ര പൊതു മേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിന് നടപടി 

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍ 
,, ബി. സത്യന്‍ 
,, ആര്‍. രാജേഷ് 
,, കെ. ദാസന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്തെ കേന്ദ്ര പൊതു മേഖലാ സ്ഥാപനങ്ങളുടെ പ്രതിസന്ധി പരിഹരിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും തികഞ്ഞ അലംഭാവമാണ് കാണിച്ചതെന്നതില്‍ ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ; 

(ബി)കേന്ദ്ര പൊതു മേഖലാ വ്യവസായ സ്ഥാപനങ്ങളെ തകര്‍ച്ചയില്‍നിന്നും സംരക്ഷിക്കുന്നതിന് എന്തെല്ലാം ആവശ്യങ്ങളാണ് കേന്ദ്ര സര്‍ക്കാരിന്‍റെ മുന്പാകെ ഉന്നയിച്ചിരുന്നത്; അനുവദിക്കപ്പെട്ടത് എന്തൊക്കെയാണ്; 

(സി)ഇതിന്‍റെ ഫലമായി സുഗമമായി പ്രവര്‍ത്തിക്കാന്‍ ഏതെങ്കിലും സ്ഥാപനങ്ങള്‍ക്ക് സാദ്ധ്യമായിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; 

(ഡി)കേന്ദ്ര പൊതു മേഖലാ സ്ഥാപനങ്ങളെ പ്രതിസന്ധിയില്‍നിന്നും സംരക്ഷിക്കുന്നതിന് എന്തെല്ലാം നടപടികളാണ് ഇനിയും സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

*49


ധനകാര്യ മാനേജ്മെന്‍റ് 

ശ്രീ. ജെയിംസ് മാത്യു 
,, കെ. കെ. ജയചന്ദ്രന്‍ 
ശ്രീമതി കെ. എസ്. സലീഖ 
,, പി. അയിഷാ പോറ്റി 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ) മുന്‍ ധനകാര്യ കമ്മീഷനുകളുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനാല്‍ 14-ാം ധനകാര്യ കമ്മീഷനില്‍ നിന്നും സംസ്ഥാനത്തിനു പ്രത്യേക ഗ്രാന്‍റുകള്‍ ലഭിക്കുന്നതിനു സാദ്ധ്യതയില്ലെന്ന വാര്‍ത്തകള്‍ സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ; 

(ബി) അനുവദനീയമായതിലും കൂടുതല്‍ തുക ഇതിനകം വായ്പയെടുക്കേണ്ട സാഹചര്യം സംസ്ഥാനത്തുണ്ടായിട്ടുണ്ടോ; 

(സി) ധനകാര്യ മാനേജ്മെന്‍റിന്‍റെ പോരായ്മയാണ് ഈ സ്ഥിതിയിലേയ്ക്ക് എത്തിച്ചതെന്ന പരാതിയില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുമോ?

*50


യൂത്ത് റിസോഴ്സ് സെന്‍ററുകള്‍ 

ശ്രീ. ഷാഫി പറന്പില്‍ 
,, വി.റ്റി ബല്‍റാം 
,, ഹൈബി ഈഡന്‍ 
,, പി.സി. വിഷ്ണുനാഥ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികവര്‍ഗ്ഗക്ഷേമവും യുവജനകാര്യവും കാഴ്ചബംഗ്ലാവുകളും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)എല്ലാ ബ്ലോക്കുകളിലും യൂത്ത് റിസോഴ്സ് സെന്‍ററുകള്‍ ആരംഭിക്കുവാന്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)പദ്ധതി നടപ്പിലാക്കുന്നതിന് ലഭിക്കുന്ന കേന്ദ്ര സഹായങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;

(സി)ആരെല്ലാമാണ് പദ്ധതിയുമായി സഹകരിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കാമോ; 

(ഡി)ഇക്കാര്യത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ?

*51


കണ്‍സ്യൂമര്‍ സംഘങ്ങളുടെ പ്രവര്‍ത്തനം 

ശ്രീ. സി. കെ. സദാശിവന്‍ 
,, കെ. ദാസന്‍ 
,, ബാബു. എം. പാലിശ്ശേരി 
,, സാജു പോള്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദിഗ്രാമവ്യവസായവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സഹകരണമേഖലയിലെ കണ്‍സ്യൂമര്‍ സംഘങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിന് സാധിക്കുന്നുണ്ടോയെന്ന് പരിശോധിച്ചിട്ടുണ്ടോ; 

(ബി)പൊതുമാര്‍ക്കറ്റില്‍ ഇടപെട്ട് വില വര്‍ദ്ധന തടയുന്നതിന് സഹായകമാവേണ്ട ഇത്തരം സഹകരണ സ്ഥാപനങ്ങള്‍ക്ക് അതിന് സാധ്യമാകുന്നുണ്ടോ; 

(സി)നീതി, നന്മ തുടങ്ങി സംസ്ഥാന കണ്‍സ്യൂമര്‍ ഫെഡറേഷന്‍ വഴി നടപ്പിലാക്കിവരുന്ന പദ്ധതികളുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; കന്പോളത്തിലിടപെടുന്നതിന് ഈ പദ്ധതികള്‍ വഴി നല്‍കിവരുന്ന സബ്സിഡികളെത്രയാണ്; ഈ ഇനത്തില്‍ സര്‍ക്കാര്‍ നല്‍കാനുള്ള കുടിശ്ശികയെത്ര; 

(ഡി)പൊതുമാര്‍ക്കറ്റില്‍ വിലക്കയറ്റം തടയാന്‍ കഴിയുംവിധത്തില്‍ ഇത്തരം സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ ഈ സര്‍ക്കാരിന്‍റെ നിലപാട് വ്യക്തമാക്കുമോ? 

*52


റവന്യൂ വരുമാനത്തിന്‍റെ വളര്‍ച്ചാ നിരക്ക് 

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍) 
ഡോ. ടി.എം. തോമസ് ഐസക് 
ശ്രീമതി കെ.കെ. ലതിക 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്തിന്‍റെ റവന്യൂ വരുമാനത്തില്‍ ഉണ്ടായിട്ടുള്ള വളര്‍ച്ചാമുരടിപ്പ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ ഇതിനുള്ള കാരണങ്ങള്‍ അപഗ്രഥിച്ച് മനസ്സിലാക്കിയിട്ടുണ്ടോ ;

(സി)വളര്‍ച്ചാ നിരക്ക് കൂട്ടുന്നതിന് എന്തെല്ലാം നടപടികളാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കൈക്കൊണ്ടിട്ടുള്ളത് ; 

(ഡി)ഇതുമൂലം എന്തുമാത്രം വളര്‍ച്ചാനിരക്ക് വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചു എന്ന് വിശദമാക്കുമോ ;

(ഇ)റവന്യൂ ചോര്‍ന്നു പോകുന്ന വഴികളും അത് തടയാനുള്ള നിര്‍ദ്ദേശങ്ങളും വിശദമാക്കുമോ ?

*53


കാരുണ്യ ഡയാലിസിസ് സെന്‍റര്‍ 

ശ്രീ. ആര്‍. സെല്‍വരാജ് 
,, ലൂഡി ലൂയിസ് 
,, സി. പി. മുഹമ്മദ് 
,, റ്റി. എന്‍. പ്രതാപന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)കാരുണ്യ ചികില്‍സാ ധനസഹായ പദ്ധതിയുടെ ഭാഗമായി കാരുണ്യ ഡയാലിസിസ് സെന്‍റര്‍ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)പ്രസ്തുത സെന്‍ററുകളുടെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തന രീതിയും എന്തൊക്കെയാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(സി)വൃക്ക രോഗികള്‍ക്ക് കൂടുതല്‍ ചികില്‍സാ സൌകര്യം ലഭ്യമാക്കുന്നതിന് എന്തെല്ലാം സൌകര്യങ്ങളാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; 

(ഡി)ഏതെല്ലാം തരം ആശുപത്രികളിലാണ് കാരുണ്യ ഡയാലിസിസ് സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

*54


സ്റ്റാര്‍ട്ട് അപ് വില്ലേജ് 

ശ്രീ. കെ.ശിവദാസന്‍ നായര്‍ 
,, കെ.മുരളീധരന്‍ 
,, പി.സി.വിഷ്ണുനാഥ് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)കെ.എസ്.ഐ.ഡി.സിയുടെ നേതൃത്വത്തില്‍ സ്റ്റാര്‍ട്ട് അപ് വില്ലേജിന് രൂപം നല്‍കിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കാമോ;

(സി)എന്തെല്ലാം സൌകര്യങ്ങളും സജ്ജീകരണങ്ങളുമാണ് പ്രസ്തുത പദ്ധതിയില്‍ ഏര്‍പ്പെടുത്തിയിട്ടുളളതെന്ന് വിശദമാക്കാമോ; 

(ഡി)എന്തെല്ലാം സഹായങ്ങളാണ് ഇതിനുവേണ്ടി കെ.എസ്.ഐ.ഡി.സി നല്‍കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ;

(ഇ)പ്രസ്തുത പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മിഷന്‍ 676-ല്‍ എന്തെല്ലാം കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്?

*55


പബ്ലിക് റിസ്ക് ഫണ്ടിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ 

ശ്രീ. ഡൊമിനിക് പ്രസന്‍റേഷന്‍ 
,, സണ്ണി ജോസഫ് 
,, അന്‍വര്‍ സാദത്ത് 
,, എ. റ്റി. ജോര്‍ജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദിഗ്രാമ വ്യവസായവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സഹകരണമേഖലയില്‍ പബ്ലിക് റിസ്ക് ഫണ്ട് നടപ്പിലാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ ; 

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ ;

(സി)പ്രസ്തുത പദ്ധതിയനുസരിച്ച് എന്തെല്ലാം ആനുകൂല്യങ്ങളും സഹായങ്ങളുമാണ് നല്‍കിയിട്ടുള്ളത് ; 

(ഡി)ഏതെല്ലാം തലത്തിലുള്ള സഹകരണസംഘങ്ങളും ബാങ്കുകളുമാണ് പദ്ധതി നടപ്പാക്കിയത് ; വിശദാംശങ്ങള്‍ നല്‍കുമോ ?

*56


മ്യൂസിയങ്ങളുടെ നവീകരണം 

ശ്രീ. പി.എ. മാധവന്‍ 
,, വി. പി. സജീന്ദ്രന്‍ 
,, ഐ.സി. ബാലകൃഷ്ണന്‍ 
,, വര്‍ക്കല കഹാര്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികവര്‍ഗ്ഗക്ഷേമവും യുവജനകാര്യവും കാഴ്ചബംഗ്ലാവുകളും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)മ്യൂസിയങ്ങള്‍ സൌന്ദര്യവല്‍ക്കരിക്കുന്നതിനും നവീകരിക്കുന്നതിനും എന്തെല്ലാം കര്‍മ്മപദ്ധതികള്‍ ആണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് വിശദമാക്കാമോ; 

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; 

(സി)മ്യൂസിയങ്ങളില്‍ എന്തെല്ലാം അടിസ്ഥാന സൌകര്യങ്ങളാണ് ഒരുക്കുവാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ; 

(ഡി)ഇക്കാര്യത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം? 

*57


ആദിവാസികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാര നടപടി 

ശ്രീ. പി.റ്റി.എ. റഹീം 
,, കെ.വി. വിജയദാസ് 
,, കെ. കുഞ്ഞമ്മത് മാസ്റ്റര്‍ 
,, എസ്. രാജേന്ദ്രന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികവര്‍ഗ്ഗക്ഷേമവും യുവജനകാര്യവും കാഴ്ചബംഗ്ലാവുകളും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)ആദിവാസികളും അവരുടെ ഊരുകളും നേരിടുന്ന പ്രധാന പ്രതിസന്ധികള്‍ എന്തൊക്കെയാണെന്ന് പഠനം നടത്തിയിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ; 

(ബി)ആദിവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ സാധിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായുള്ള കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങളില്‍ ഏതൊക്കെയാണ് അട്ടപ്പാടിയില്‍ ഇനിയും നടപ്പിലാക്കാനുള്ളതെന്ന് വ്യക്തമാക്കാമോ; 

(സി)ആദിവാസികളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താന്‍ എന്തെങ്കിലും പുതിയ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ ?

*58


ഫാക്ടിന്‍റെ പ്രതിസന്ധി 

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍ 
,, എസ്. ശര്‍മ്മ 
,, ബി. ഡി. ദേവസ്സി 
,, ബാബു എം. പാലിശ്ശേരി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)തുടര്‍ച്ചയായി ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഫാക്ട് ഇപ്പോള്‍ തുടര്‍ച്ചയായി നഷ്ടത്തിലാകാനുള്ള കാരണത്തെക്കുറിച്ച് വിശകലനം നടത്തിയിട്ടുണ്ടോ;

(ബി)എല്‍.എന്‍.ജി.യുടെ വിലവര്‍ദ്ധനയില്‍ നിന്നും ഫാക്ടിനെ സഹായിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിക്കുകയുണ്ടായോ;

(സി)ഫാക്ടിനെ തകര്‍ച്ചയില്‍ നിന്നും സംരക്ഷിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്‍റെ സമീപനം എന്തായിരുന്നുവെന്നും ഇത് ഫാക്ടിന്‍റെ പ്രതിസന്ധിയെ ഏത് തരത്തില്‍ ബാധിച്ചുവെന്നും വ്യക്തമാക്കാമോ?

*59


സബ്സിഡി നിരക്കില്‍ സോളാര്‍ ലൈറ്റിംഗ് സിസ്റ്റം 

ശ്രീ. കെ.എം. ഷാജി 
,, എം. ഉമ്മര്‍ 
,, പി.ബി. അബ്ദുള്‍ റസാക് 
,, അബ്ദു റഹിമാന്‍ രണ്ടത്താണി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പരിസരത്ത് സബ്സിഡി നിരക്കില്‍ സോളാര്‍ ലൈറ്റിംഗ് സിസ്റ്റം ഏര്‍പ്പെടുത്തുന്നതിനുള്ള ഒരു പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; 

(ബി)എങ്കില്‍ അതിന്‍റെ നടത്തിപ്പു ചുമതല ആരെയാണ് ഏല്‍പ്പിച്ചിട്ടുള്ളതെന്നും ആയതിന്‍റെ വിശദവിവരവും അറിയിക്കുമോ; 

(സി)ഈ തരത്തിലുള്ള പദ്ധതി മുന്പ് നടപ്പാക്കിയിട്ടുണ്ടോ എന്നും ഇപ്പോഴത്തെ പദ്ധതിക്ക് മൊത്തം എന്തു തുക ചെലവുവരുമെന്നും എത്ര വൈദ്യുതിയാണ് ഈ പദ്ധതിയിലൂടെ ലഭ്യമാവുകയെന്നുമുള്ള വിശദവിവരം നല്‍കുമോ ?

*60


ആദിവാസി ക്ഷേമത്തിനുള്ള ഫണ്ടുകളുടെ ഫലപ്രദമായ വിനിയോഗം 

ശ്രീ. പുരുഷന്‍ കടലുണ്ടി 
,, കെ. രാധാകൃഷ്ണന്‍ 
,, വി. ചെന്താമരാക്ഷന്‍ 
,, ആര്‍. രാജേഷ് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികവര്‍ഗ്ഗക്ഷേമവും യുവജനകാര്യവും കാഴ്ചബംഗ്ലാവുകളും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)ആദിവാസി ക്ഷേമത്തിനായുള്ള ഫണ്ടുകള്‍ ആദിവാസി മേഖലയില്‍ തന്നെ വിനിയോഗിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിച്ചിട്ടുണ്ടോ; ഈ സര്‍ക്കാരിന്‍റെ കാലത്ത് ഓരോ വര്‍ഷവും വകയിരുത്തപ്പെട്ട ഫണ്ട് വിനിയോഗിക്കാന്‍ കഴിയാതിരുന്നിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; 

(ബി)പ്രസ്തുത മേഖലയില്‍ അനുവദിക്കപ്പെട്ട ഫണ്ടുകള്‍ യഥാവിധി ഉപയോഗിച്ചിരുന്നുവെങ്കില്‍ ആദിവാസികളുടെ ജീവിത സാഹചര്യം ഇന്നത്തെ സ്ഥിതിയില്‍ നിന്നും എത്രത്തോളം മെച്ചപ്പെട്ടതാകുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; 

(സി)ആദിവാസികള്‍ക്ക് അനുവദിക്കുന്ന ഫണ്ടുകള്‍ പ്രസ്തുത മേഖലയില്‍ തന്നെ പൂര്‍ണ്ണമായും വിനിയോഗിക്കപ്പെടുന്നുണ്ടെന്നുറപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ; 

(ഡി)തന്നാണ്ടിലെ പദ്ധതികള്‍ ഓരോന്നും ഇതിനകം എത്രത്തോളം നേട്ടം കൈവരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.