STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Starred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION
 STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                       Questions

*91


ചെറുകിട സംരംഭകരുടെ ഉല്പന്നങ്ങള്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍റെ വിപണന കേന്ദ്രങ്ങളില്‍ വില്പന നടത്താന്‍ നടപടി 

ശ്രീ. പുരുഷന്‍ കടലുണ്ടി 
,, ബാബു.എം. പാലിശ്ശേരി 
,, കെ.വി. വിജയദാസ് 
ശ്രീമതി കെ. എസ്. സലീഖ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍ സപ്ലൈസും ഉപഭോക്തൃസംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)ചെറുകിട സംരംഭകരുടെ ഉല്പന്നങ്ങള്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍റെ വിപണന കേന്ദ്രങ്ങളില്‍ക്കൂടി വില്പന നടത്തുന്നുണ്ടോ; വ്യക്തമാക്കുമോ; 

(ബി)ഇതിനായി സംരംഭകരില്‍ നിന്ന് കമ്മീഷന്‍ ഈടാക്കുന്നുണ്ടോ; ഇത് വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി)ഇത് സാധനങ്ങളുടെ വില വര്‍ദ്ധനവിനും ചെറുകിട സംരംഭകരുടെ തകര്‍ച്ചയ്ക്കും കാരണമാകും എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(ഡി)ചെറുകിട ഉല്പന്നങ്ങളെ അവഗണിച്ചുകൊണ്ട് വന്‍കിട കന്പനികളുടെ ഉല്പന്നങ്ങള്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍റെ വിപണന കേന്ദ്രങ്ങളിലൂടെ വിപണനം നടത്തുന്നുണ്ടോ; എങ്കില്‍ ആയത് തടയുമോ; 

(ഇ) വന്‍കിട ഉല്പന്നങ്ങളുടെ വിപണനത്തിനായി ചെറുകിട സംരംഭകരുടെയും കുടംബശ്രീ യൂണിറ്റുകളുടെയും ഉല്പന്നങ്ങള്‍ സപ്ലൈകോ നിരസിക്കുന്നുണ്ടോ; കമ്മീഷന്‍ വര്‍ദ്ധന ഇതിന്‍റെ ഭാഗമായിട്ടുള്ളതാണോ; വിശദമാക്കുമോ?

*92


കോഴിക്കോട് സര്‍വ്വകലാശാല വി.സി.ക്കെതിരെ നടപടി 

ഡോ. കെ.ടി. ജലീല്‍ 
ശ്രീ. എം.എ. ബേബി 
,, പി. ശ്രീരാമകൃഷ്ണന്‍ 
,, ജി. സുധാകരന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്തെ സര്‍വ്വകലാശാലാ മേധാവികള്‍ നടത്തുന്ന ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങളും സാന്പത്തിക ക്രമക്കേടുകളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതുസംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടോ; 

(ബി)കോഴിക്കോട് സര്‍വ്വകലാശാല വൈസ്-ചാന്‍സലര്‍ പെന്‍ഷനും ശന്പളവും ഒരുമിച്ചു വാങ്ങുന്നുണ്ടോയെന്നും എങ്കില്‍ ഇത് ചട്ടപ്രകാരമാണോയെന്നും അറിയിക്കുമോ; വൈസ്-ചാന്‍സലര്‍ കൈപ്പറ്റിയ പെന്‍ഷനും ശന്പളവും സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ; 

(സി)സാന്പത്തിക ക്രമക്കേട് സംബന്ധിച്ച് അന്വേഷണം നടത്തുകയുണ്ടായോ; ഇതുസംബന്ധിച്ച് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; 

(ഡി)സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മറ്റും സര്‍വ്വകലാശാലാ ഭൂമി പതിച്ചു നല്‍കുന്നതിന് നടപടി സ്വീകരിച്ചതിന്‍റെ പേരില്‍ ഈ വൈസ്-ചാന്‍സലര്‍ക്കെതിരെ കോടതി വിമര്‍ശനം ഉണ്ടായിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ; 

(ഇ)ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഫലമായി നിരന്തരം ആരോപണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന വൈസ്-ചാന്‍സലറെ തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ?

*93


ഹയര്‍ സെക്കണ്ടറി സ്കൂളുകളും അധിക ബാച്ചുകളും 

ശ്രീ. കെ. ദാസന്‍ 
,, രാജു എബ്രഹാം 
,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍) 
,, കെ. വി. അബ്ദുള്‍ ഖാദര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)പുതിയ ഹയര്‍ സെക്കന്‍ററി സ്കൂളുകളുടെയും ബാച്ചുകളുടെയും ആവശ്യകത സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; ഇതു സംബന്ധിച്ച് എന്തെങ്കിലും റിപ്പോര്‍ട്ട് ലഭ്യമായിട്ടുണ്ടോ; വിശദമാക്കാമോ; 

(ബി)കഴിഞ്ഞ അദ്ധ്യയനവര്‍ഷം ഹയര്‍സെക്കന്‍ററി മേഖലയില്‍ പ്ലസ് വണ്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടന്നിരുന്നോ; ഇതു സംബന്ധിച്ച് വിശദാംശം ലഭ്യമാക്കാമോ; 

(സി)പുതിയ ഹയര്‍ സെക്കന്‍ററി സ്കൂളുകളും ബാച്ചുകളും തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നോ; എങ്കില്‍ ഇതുപ്രകാരം ലഭിച്ച അപേക്ഷകളില്‍ എന്ത് തീരുമാനം സ്വീകരിച്ചുവെന്ന് വെളിപ്പെടുത്താമോ; 

(ഡി)പുതിയ സ്കൂളുകള്‍ക്കും ബാച്ചുകള്‍ക്കുമുള്ള അപേക്ഷ സമഗ്രമായ പഠനത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നോ ക്ഷണിച്ചിരുന്നതെന്ന് വ്യക്തമാക്കുമോ; ഓരോ ജില്ലയിലും ആവശ്യമായിവരുന്ന സ്കൂളുകളും ബാച്ചുകളും എത്രയെന്ന് കണക്കാക്കിയിരുന്നോ; 

(ഇ)അധികബാച്ചുകള്‍ അനുവദിക്കുന്നതിനായി വീണ്ടും അപേക്ഷ ക്ഷണിച്ചിട്ടുണ്ടോ; ഇതിനിടയാക്കിയ സാഹചര്യം വിശദമാക്കുമോ; 

(എഫ്)ശാസ്ത്രീയമായ പഠനത്തിന്‍റെ അടിസ്ഥാനത്തിലല്ലാതെ യഥേഷ്ടം സ്കൂളുകളും അധികബാച്ചുകളും അനുവദിക്കുന്നത് പൊതുമേഖലയില്‍ നിലവിലുള്ള സ്കൂളുകളെ എങ്ങനെ ബാധിക്കുമെന്ന കാര്യം വിലയിരുത്തിയിട്ടുണ്ടോ; ഇത് വന്‍തോതിലുള്ള ക്രമക്കേടുകള്‍ക്കും അഴിമതിക്കും കാരണമാകുമെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

*94


വില്ലേജുകളില്‍ പോക്കുവരവിന് ഓണ്‍ലൈന്‍ സന്പ്രദായം 


ശ്രീ. വി.പി.സജീന്ദ്രന്‍ 
,, പി.സി. വിഷ്ണുനാഥ് 
,, ലൂഡി ലൂയിസ് 
,, എ.പി. അബ്ദുള്ളക്കുട്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)വില്ലേജുകളില്‍ പോക്കുവരവിന് ഓണ്‍ലൈന്‍ സന്പ്രദായം ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(സി)എന്തെല്ലാം സൌകര്യങ്ങളാണ് പ്രസ്തുത സന്പ്രദായം മുഖേന ലഭിക്കുന്നത്; 

(ഡി)ഏതെല്ലാം ഏജന്‍സികളാണ് ഇതിനായി സഹകരിക്കുന്നത്; വ്യക്തമാക്കാമോ?

*95


പാചകവാതക സിലിണ്ടറുകളുടെ സുരക്ഷിതത്വം 

ശ്രീ. കെ.എം. ഷാജി 
,, വി.എം. ഉമ്മര്‍ മാസ്റ്റര്‍ 
,, റ്റി.എ. അഹമ്മദ് കബീര്‍ 
,, എന്‍. ഷംസുദ്ദീന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)പാചകവാതക ട്രാന്‍സ്പോര്‍ട്ടേഷന്‍, റീഫില്ലിംഗ് എന്നിവയില്‍ ആവശ്യമായ സുരക്ഷാമാനദണ്ധങ്ങല്‍ പാലിക്കപ്പെടുന്നില്ല എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഇതുമൂലം അപകടങ്ങള്‍ അടിക്കടി ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(സി))സിലിണ്ടറുകളുടെ കാലാകാലങ്ങളിലെ പരിശോധനയും കണ്ടംചെയ്യലും കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എന്തൊക്കെ പരിശോധനാ സംവിധാനങ്ങളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ?

*96


കരാര്‍തുക കുടിശ്ശികമൂലമുള്ള നിര്‍മ്മാണ മേഖലയിലെ സ്തംഭനാവസ്ഥ 

ശ്രീ. എളമരം കരീം 
,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ 
,, ബാബു എം.പാലിശ്ശേരി 
,, കെ. കുഞ്ഞമ്മത് മാസ്റ്റര്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)പൊതുമരാമത്ത് വകുപ്പിന്‍ കീഴിലെ നിര്‍മ്മാണ പ്രവൃത്തികള്‍ സ്തംഭനാവസ്ഥയിലായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)കുടിശ്ശിക നല്‍കാത്തതിനാല്‍ കരാറുകാര്‍ സര്‍ക്കാര്‍ പദ്ധതികളുടെ നിര്‍മ്മാണം ബഹിഷ്കരിക്കുകയുണ്ടായിട്ടുണ്ടോ; 

(സി)കരാറുകാര്‍ക്ക് വന്‍തുക കുടിശ്ശിക നല്‍കാനുണ്ടോ; വിശദമാക്കാമോ; 2014 മേയ് 31 വരെയുള്ള കുടിശ്ശികയെത്ര; 

(ഡി)ഇത്രയും കുടിശ്ശികയുണ്ടാകാനുള്ള കാരണം വ്യക്തമാക്കാമോ; 

(ഇ)പ്രസ്തുത സാഹചര്യത്തില്‍ സംസ്ഥാനത്ത് നിര്‍മ്മാണപ്രവൃത്തികള്‍ സ്തംഭിക്കുന്ന അവസ്ഥ ഒഴിവാക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ ?

*97


ഭൂമിയുടെ ന്യായവില നിര്‍ണ്ണയത്തിലെ അപാകതകള്‍ പരിഹരിക്കുന്നതിന് നടപടി 

ശ്രീ. സി. കൃഷ്ണന്‍ 
,, കോടിയേരി ബാലകൃഷ്ണന്‍ 
,, എം. ചന്ദ്രന്‍ 
,, കെ. വി. അബ്ദുള്‍ ഖാദര്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍ സപ്ലൈസും ഉപഭോക്തൃസംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)ഭൂമിയുടെ ന്യായവില നിര്‍ണ്ണയത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; വിട്ടുപോയ പ്രദേശങ്ങളിലെ വില നിര്‍ണ്ണയം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; വ്യക്തമാക്കുമോ; 

(ബി)ന്യായവില നിര്‍ണ്ണയിച്ചിട്ടില്ലാത്ത സ്ഥലങ്ങളില്‍ ഭൂമി രജിസ്ട്രേഷന് തടസ്സമുണ്ടോ;

(സി)ന്യായവില നിര്‍ണ്ണയത്തിലെ അപാകതകള്‍ ഉദേ്യാഗസ്ഥരുടെ അഴിമതിക്കും റിയല്‍ എസ്റ്റേറ്റ് ലോബികള്‍ക്ക് നേട്ടമുണ്ടാക്കുന്നതിനും ഇടയാക്കിയിട്ടുണ്ടോ; 

(ഡി)ന്യായവില നിര്‍ണ്ണയത്തിലെ അപാകതകള്‍ രജിസ്ട്രേഷന്‍ വഴിയുള്ള വരുമാനത്തെ ബാധിച്ചിട്ടുണ്ടോ; 

(ഇ)ന്യായവില നിര്‍ണ്ണയ നടപടികള്‍ എന്ന് പൂര്‍ത്തിയാക്കുമെന്ന് വ്യക്തമാക്കുമോ; 

(എഫ്)ഭൂമി രജിസ്ട്രേഷനിലൂടെ കഴിഞ്ഞ രണ്ട് സാന്പത്തിക വര്‍ഷവും ഈ വര്‍ഷം ഇതുവരെയും ലഭിച്ച വരുമാനം സംബന്ധിച്ച കണക്കുകള്‍ താരതമ്യം ചെയ്തിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?

*98


ദേശീയപാത 17 ന്‍റെ വികസന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ദേശീയപാത വികസന അതോറിറ്റിയുടെ പിന്‍മാറ്റം 

ശ്രീ. വി. ശിവന്‍കുട്ടി 
'' സി.കെ. സദാശിവന്‍ 
'' ജെയിംസ് മാത്യു 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)ദേശീയപാത 17 ന്‍റെ വികസന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ദേശീയ പാത വികസന അതോറിറ്റി പിന്‍വാങ്ങിയിട്ടുണ്ടോ ;

(ബി)വേറെ ഏതൊക്കെ പദ്ധതികളില്‍ നിന്ന് അതോറിറ്റി പിന്‍വാങ്ങിയിട്ടുണ്ടെന്നറിയിക്കുമോ ;

(സി)ഇത്തരം പിന്മാറ്റത്തിനുള്ള കാരണമെന്തെന്ന് വിശദമാക്കുമോ ;

(ഡി)ഇതിന്‍റെ ഫലമായി സംസ്ഥാനത്തെ റോഡു വികസനത്തിനുള്ള കേന്ദ്ര ഫണ്ട് ലഭിക്കാതിരിക്കാന്‍ സാദ്ധ്യതയില്ലേ;

(ഇ)സംസ്ഥാന സര്‍ക്കാരിന്‍റെ അനാസ്ഥ ഈ പിന്മാറ്റത്തിനു കാരണമായിട്ടുണ്ടോ; വിശദമാക്കുമോ ?

*99


ജലദൌര്‍ലഭ്യവും ഊര്‍ജ്ജ പ്രതിസന്ധിയും 

ശ്രീ. എം. ഉമ്മര്‍ 
,, കെ.എന്‍.എ. ഖാദര്‍ 
,, സി. മമ്മൂട്ടി 
,, കെ. മുഹമ്മദുണ്ണി ഹാജി 

(എ)രാജ്യത്ത് ഈ വര്‍ഷം മഴ ശരാശരിയിലും കുറവായിരിക്കുമെന്ന കാലാവസ്ഥ നിരീക്ഷണ വകുപ്പിന്‍റെ വിലയിരുത്തല്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(ബി)ശരാശരി മഴ ലഭിച്ചാല്‍ പോലും ജലദൌര്‍ലഭ്യവും ഊര്‍ജ്ജ പ്രതിസന്ധിയും നേരിടുന്ന സംസ്ഥാനത്തിന് മഴ കുറഞ്ഞാലുണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് വിവിധ വകുപ്പുകളുടെയും വിദഗ്ദ്ധരുടെയും അഭിപ്രായം ശേഖരിച്ച് വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ; 

(സി)മഴവെള്ളത്തിന്‍റെ കുറവുമൂലമുള്ള പ്രശ്ന പരിഹാരത്തിന് എന്തൊക്കെ മുന്‍കരുതലുകളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

*100


മോണോ റെയില്‍ പദ്ധതി 

ശ്രീ. എം.എ. വാഹീദ് 
,, കെ. മുരളീധരന്‍ 
'' എ.റ്റി. ജോര്‍ജ് 
'' ആര്‍. സെല്‍വരാജ്

(എ)തലസ്ഥാനത്ത് മോണോറെയില്‍ പദ്ധതി നടപ്പാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ;

(ബി)പദ്ധതി നിര്‍വ്വഹണത്തിന് പ്രതേ്യക കന്പനി രൂപീകരിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)പദ്ധതിയ്ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്ന പ്രക്രിയ ഏത് ഘട്ടത്തിലാണെന്ന് വിവരിക്കുമോ ;

(ഡി)പദ്ധതി സമയബന്ധിതമായി നടപ്പാക്കാന്‍ മിഷന്‍ 676 ല്‍ എന്തെല്ലാം കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് ; വിശദാംശങ്ങള്‍ എന്തെല്ലാം ?

*101


"ഭൂരഹിതരില്ലാത്ത കേരളം' പദ്ധതി 

ശ്രീ. റ്റി.യു. കുരുവിള 
,, സി.എഫ്. തോമസ് 
,, മോന്‍സ് ജോസഫ് 
,, തോമസ് ഉണ്ണിയാടന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)"ഭൂരഹിതരില്ലാത്ത കേരളം' പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കുമോ;

(ബി)ഈ പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ?

*102


കേന്ദ്ര സിലബസ് പിന്തുടരുന്ന സ്കൂളുകളിലെ പുസ്തകങ്ങളുടെ അമിത വില 

ഡോ. എന്‍. ജയരാജ് 
ശ്രീ. റോഷി അഗസ്റ്റിന്‍ 
,, പി. സി. ജോര്‍ജ് 
'' എം.വി. ശ്രേയാംസ് കുമാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്ത് സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സിലബസ് പിന്തുടരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ ഉത്തരേന്ത്യന്‍ പ്രസാധകരുടെ പുസ്തകങ്ങള്‍ അമിത വിലനല്‍കി വാങ്ങേണ്ടി വരുന്നതായ അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഒരേ എഡിഷനിലുള്ള പാഠപുസ്തകങ്ങള്‍ക്ക് വിവിധ സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സ്ക്കൂളുകള്‍ ഈടാക്കുന്ന തുകയുടെ അന്തരം സംബന്ധിച്ച് പത്രമാധ്യമങ്ങള്‍ പുറത്തുവിട്ട അന്വേഷണാത്മക റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തില്‍ നിജസ്ഥിതി അന്വേഷിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; 

(സി)കേന്ദ്ര സിലബസുകള്‍ പിന്തുടരുന്ന സ്ക്കൂളുകളിലെ പാഠ്യപുസ്തകങ്ങളുടെ വില നിശ്ചയിക്കുന്നതിനും നിരീക്ഷിക്കുന്നനതിനും എന്തെല്ലാം സംവിധാനമാണ് നിലവിലുള്ളത്; 

(ഡി)കേന്ദ്ര സിലബസ് പിന്തുടരുന്ന സ്ക്കൂളുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പുസ്തകങ്ങളുടെ വില ഏകീകരിയ്ക്കാന്‍ അടിയന്തരമായി നടപടി സ്വീകരിക്കുമോ?

*103


സ്വാശ്രയ എഞ്ചിനീയറിംഗ് ഫീസ് വര്‍ദ്ധന 

ശ്രീ. റ്റി. വി. രാജേഷ് 
,, എ. പ്രദീപ്കുമാര്‍ 
'' ആര്‍. രാജേഷ് 
'' എം. ഹംസ

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സ്വാശ്രയ എഞ്ചിനീയറിംഗ് പഠനത്തിനുള്ള മെരിറ്റ് സീറ്റില്‍ ഫീസ് വര്‍ദ്ധിപ്പിക്കുകയുണ്ടായോ; ഫീസ് വര്‍ദ്ധനയുടെ വിശദാംശം ലഭ്യമാക്കുമോ;

(ബി)ഫീസ് വര്‍ദ്ധിപ്പിക്കണമെന്ന മാനേജ്മെന്‍റ് അസോസിയേഷന്‍റെ ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ച സാഹചര്യം വിശദമാക്കാമോ;

(സി)സ്വാശ്രയ മാനേജ്മെന്‍റുകള്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നതാണെന്ന കാര്യം വിലയിരുത്തിയിട്ടുണ്ടോ?

*104


നഗരങ്ങളിലെ മോണോ റെയില്‍ സംവിധാനം 

ശ്രീ. പി. ബി. അബ്ദുള്‍ റസാക് 
,, പി. കെ. ബഷീര്‍ 
,, സി. മോയിന്‍കുട്ടി 
,, അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)നഗരങ്ങളില്‍ മോണോറെയില്‍ സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ നയം എന്താണെന്ന് വ്യക്തമാക്കുമോ; 

(ബി)ഏതൊക്കെ നഗരങ്ങളിലാണ് പ്രാഥമികമായി ഇതു നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത് ; അവിടങ്ങളിലെ പ്രവര്‍ത്തന പുരോഗതി സംബന്ധിച്ച് വിശദവിവരം നല്കാമോ ; 

(സി)മോണോറെയില്‍ സ്ഥാപിക്കാന്‍ അനുയോജ്യമായ നഗരങ്ങള്‍ ഏതെല്ലാമെന്ന് ഐഡന്‍റിഫൈ ചെയ്തിട്ടുണ്ടോ ; എങ്കില്‍ ഘട്ടംഘട്ടമായി ആ നഗരങ്ങളിലെല്ലാം മോണോറെയില്‍ ഏര്‍പ്പെടുത്താന്‍ തക്കവിധം സമഗ്രമായ പദ്ധതി ആവിഷ്ക്കരിച്ച് നടപ്പാക്കുമോ ?

*105


റോഡ് വികസനത്തിന്‍റെ നവീന മാതൃകകളെ സംബന്ധിച്ച് ശില്പശാല 

ശ്രീ. സി.പി. മുഹമ്മദ് 
'' ഐ.സി. ബാലകൃഷ്ണന്‍ 
'' എ.റ്റി. ജോര്‍ജ് 
'' ഹൈബി ഈഡന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)റോഡ് വികസനത്തിന്‍റെ നവീന മാതൃകകളെ സംബന്ധിച്ച് ശില്പശാല സംഘടിപ്പിട്ടുണ്ടോയെന്ന് വിശദമാക്കുമോ ;

(ബി)ഇതിന്‍റെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദമാക്കുമോ;

(സി)എന്തെല്ലാം വിഷയങ്ങളാണ് ശില്പശാലയില്‍ ചര്‍ച്ച ചെയ്തതെന്ന് വിശദമാക്കുമോ ;

(ഡി)ശില്‍പശാലയില്‍ ഉരുത്തിരിഞ്ഞ ആശയങ്ങള്‍ വിശദമാക്കുമോ ;

(ഡി)അവ നടപ്പാക്കാന്‍ സ്വീകരിച്ച തുടര്‍ നടപടികള്‍ വിശദമാക്കുമോ ?

*106


നെല്ലുസംഭരണം 

ശ്രീ. ജോസഫ് വാഴക്കന്‍ 
,, കെ. അച്ചുതന്‍ 
,, വി.റ്റി. ബല്‍റാം 
,, വി.ഡി. സതീശന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍ സപ്ലൈസും ഉപഭോക്തൃസംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സ്പ്ലൈകോയുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും നെല്ല് സംഭരണ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ;വിശദമാക്കുമോ;

(ബി)കര്‍ഷകര്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സംവിധാനം ആരംഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)എത്ര നെല്‍ കര്‍ഷകര്‍ക്കാണ് ഇതിന്‍റെ പ്രയോജനം ലഭിക്കുന്നതെന്ന് വിശദമാക്കുമോ;

(ഡി)എത്ര ലക്ഷം ടണ്‍ നെല്ലാണ് പ്രസ്തുത പദ്ധതിവഴി സംഭരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(ഇ)സംഭരണ വില കര്‍ഷകരുടെ ബാങ്ക് അക്കൌണ്ടുകളില്‍ നിക്ഷേപിക്കുവാന്‍ എന്തെല്ലാം സംവിധാനം ഒരുക്കിയിട്ടുണ്ട്; വിശദമാക്കുമോ?

*107


ഭക്ഷ്യസുരക്ഷാ പദ്ധതി 

ശ്രീ. എം. ഹംസ 
,, കെ. കെ. ജയചന്ദ്രന്‍ 
ശ്രീമതി കെ. കെ. ലതിക 
ശ്രീ. കെ. കെ. നാരായണന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ലൈസും ഉപഭോക്തൃസംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)ഭക്ഷ്യസുരക്ഷാ പദ്ധതി സംസ്ഥാനത്ത് എന്നു മുതല്‍ നടപ്പില്‍ വരുമെന്ന് വ്യക്തമാക്കുമോ; നിലവിലുള്ള റേഷന്‍ സന്പ്രദായത്തെ ഈ നിയമം ഏതെല്ലാം വിധത്തില്‍ ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; 

(ബി)ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പിലാകുന്പോള്‍ സംസ്ഥാനത്ത് റേഷന്‍ സംവിധാനത്തില്‍ എന്തെല്ലാം മാറ്റങ്ങളാണ് വരുത്താന്‍ ഉദ്ദേശിക്കുന്നത്; 

(സി)ഈ നിയമം നടപ്പാകുന്പോള്‍ എ.പി.എല്‍ വിഭാഗക്കാരായ കാര്‍ഡുടമകള്‍ പൂര്‍ണ്ണമായും പൊതുവിതരണ സംവിധാനത്തില്‍ നിന്ന് പുറത്താകുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ടോ; ഇത് പരിഹരിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; 

(ഡി)നിലവില്‍ റേഷന്‍ പരിധിയില്‍ ഉള്‍പ്പെടുന്ന എല്ലാ കുടുംബങ്ങള്‍ക്കും തുടര്‍ന്നും റേഷന്‍ ലഭ്യത ഉറപ്പുവരുത്തുന്നതിന് നടപടി സ്വീകരിക്കുമോ? 

*108


ഭക്ഷണ പദാര്‍ത്ഥങ്ങളുടെ വില പ്രസിദ്ധപ്പെടുത്തുന്നതിന് നടപടി 

ശ്രീ. സി. മോയിന്‍കുട്ടി 
,, അബ്ദുറഹിമാന്‍ രണ്ടത്താണി 
,, പി. ബി. അബ്ദുള്‍ റസാക് 
,, പി.കെ ബഷീര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ) പാചകം ചെയ്ത ഭക്ഷണ പദാര്‍ത്ഥങ്ങളുടെ പരമാവധി വില്പന വില നിശ്ചയിച്ച് പ്രസിദ്ധപ്പെടുത്തണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ അതിനായി എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)ഭക്ഷണ വില്പന കേന്ദ്രങ്ങളുടെ നിലവാരത്തെക്കുറിച്ചോ സൌകര്യങ്ങളെക്കുറിച്ചോ ഭക്ഷ്യപദാര്‍ത്ഥങ്ങളുടെ ഗുണത്തെയോ അളവിനെയോ കുറിച്ചോ യാതൊരു വ്യവസ്ഥയും നിയന്ത്രണവുമില്ലാതെ യഥേഷ്ടം വില ഈടാക്കുന്ന രീതി നിയന്ത്രിക്കാന്‍ ആവശ്യമായ അടിയന്തര നടപടി സ്വീകരിക്കുമോ?

*109


അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയുന്നതിന് നടപടി 

ശ്രീ. എ. കെ. ബാലന്‍ 
,, എളമരം കരീം 
ശ്രീമതി പി. അയിഷാ പോറ്റി 
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ലൈസും ഉപഭോക്തൃസംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വില നിയന്ത്രണാതീതമായി കുതിച്ചുയരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)വില നിയന്ത്രിക്കുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കുമോ; നടപടികള്‍ ഫലപ്രദമാകാത്തതിന്‍റെ കാരണം വിലയിരുത്തിയിട്ടുണ്ടോ; 

(സി)റേഷന്‍ സാധനങ്ങളുടെ വിതരണത്തിലുണ്ടായ സ്തംഭനവും സപ്ലൈകോയുടെ പൊതുവിതരണ ശൃംഖല വഴിയുള്ള അവശ്യവസ്തുക്കളുടെ വിതരണം നിലച്ചതും വിലക്കയറ്റത്തിന് ആക്കം കൂട്ടിയിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഡി)വിലക്കയറ്റം തടയുന്നതിന് കന്പോളത്തില്‍ ഇടപെടുന്നതിനായി പൊതുവിതരണ രംഗത്തെ ഏതെല്ലാം ഏജന്‍സികളെയാണ് ആശ്രയിച്ചതെന്ന് വ്യക്തമാക്കുമോ; ഇതിന് ആവശ്യമായ ഫണ്ട് നല്‍കിയിരുന്നോ; വിശദാംശം നല്‍കുമോ; 

(ഇ)ആവശ്യത്തിനുള്ള ഫണ്ട് ലഭിക്കാതിരുന്നതും സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം കുടിശ്ശികയായതും സപ്ലൈകോയുടെ പൊതുവിതരണശാലകളുടെ പ്രവര്‍ത്തനം നിലയ്ക്കുന്നതിനിന് കാരണമായിട്ടുണ്ടോ; സപ്ലൈകോയ്ക്ക് ഈ രീതിയില്‍ കുടിശ്ശിക ഫണ്ട് നല്‍കാനുണ്ടോ; മറ്റേതെല്ലാം സ്ഥാപനങ്ങള്‍ക്ക് ഈ ഇനത്തില്‍ തുക നല്‍കാന്‍ ബാക്കിനില്പുണ്ട്; വിശദാംശം ലഭ്യമാക്കുമോ; 

(എഫ്)സപ്ലൈകോയ്ക്ക് മതിയായ ഫണ്ട് നല്‍കി പൊതുവിതരണ ശൃംഖലയെ ശക്തിപ്പെടുത്തുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?

*110


റാഗിംഗ് നിയന്ത്രണം 

ശ്രീ. എ.കെ.ശശീന്ദ്രന്‍ 
,, തോമസ് ചാണ്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)ജൂനിയര്‍ വിദ്യാര്‍ത്ഥികളുടെ അകാല മരണത്തിന് വരെ റാഗിംഗ് കാരണമാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)സുപ്രീംകോടതി നിര്‍ദ്ദേശിച്ച കര്‍ക്കശമായ നിയമങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ ഒരു മോണിറ്ററിംഗ് സമിതി രൂപികരിക്കുന്ന കാര്യം പരിഗണിക്കുമോ; 

(സി)റാഗിംഗ് നടത്തുന്നവര്‍ക്കെതിരെ കേസ്സ് രജിസ്റ്റര്‍ ചെയ്യുന്പോള്‍ പോലീസിന്‍റെ എഫ്.ഐ.ആറില്‍ നിസ്സാര കുറ്റങ്ങള്‍ രേഖപ്പെടുത്തുന്നതിനാല്‍ യഥാര്‍ത്ഥ കുറ്റവാളികള്‍ രക്ഷപ്പെടുന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതിനെ പ്രതിരോധിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; 

(ഡി)വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ""ശത്രുവല്ല സഹപാഠികള്‍'' എന്ന അവബോധം ഉണ്ടാക്കുവാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; 

(ഇ)റാഗിംഗ് നിയന്ത്രിക്കാന്‍ ഉദാസീനത കാണിക്കുന്ന വാര്‍ഡന്മാര്‍, വകുപ്പ് മേധാവികള്‍, സ്ഥാപനമേധാവികള്‍ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ വൈസ് ചാന്‍സലര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ?

*111


നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കുന്നതിനു ഡാറ്റാബാങ്ക് 

ശ്രീ. മുല്ലക്കര രത്നാകരന്‍ 
,, സി. ദിവാകരന്‍ 
,, കെ. രാജു 
,, ചിറ്റയം ഗോപകുമാര്‍ 

(എ)സംസ്ഥാനത്തെ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി ഡാറ്റാബാങ്ക് തയ്യാറാക്കല്‍ ആരംഭിച്ചതെന്നാണ്; എത്ര വില്ലേജുകളില്‍ ഡാറ്റാബാങ്ക് പൂര്‍ത്തിയാക്കി പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; 

(ബി)എല്ലാ വില്ലേജുകളിലും ഇതിനായുള്ള പ്രാദേശിക മേല്‍നോട്ട സമിതികള്‍ രൂപീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എത്ര വില്ലേജുകളില്‍ ഈ സമിതികള്‍ രൂപീകരിക്കാനുണ്ട്; ഈ സമിതികളിലെ അംഗങ്ങള്‍ ആരെല്ലാമായിരിക്കണമെന്നാണ് വ്യവസ്ഥ ചെയ്തിട്ടുള്ളതെന്ന് വെളിപ്പെടുത്തുമോ; 

(സി)ഡാറ്റാബാങ്ക് തയ്യാറാക്കല്‍ എന്ന് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

*112


ഹയര്‍സെക്കന്‍ററി പാഠ്യപദ്ധതി പരിഷ്ക്കരണം 

ശ്രീ. പി. തിലോത്തമന്‍ 
,, ഇ. ചന്ദ്രശേഖരന്‍ 
ശ്രീമതി ഇ. എസ്. ബിജിമോള്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)ഹയര്‍സെക്കന്‍ററി പാഠ്യപദ്ധതി പരിഷ്ക്കരണ നടപടികള്‍ ഏതുഘട്ടത്തിലാണെന്ന് വിശദമാക്കാമോ;

(ബി)2014-15 അദ്ധ്യയന വര്‍ഷത്തില്‍ പ്ലസ് വണ്‍ പാഠപുസ്തകമാറ്റം നടപ്പിലാക്കിയിട്ടുണ്ടോ; എങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(സി)പുസ്തകമാറ്റം നടപ്പിലാക്കുന്നുണ്ടെങ്കില്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

*113


സ്റ്റേറ്റ് സിലബസില്‍ കാലോചിത പരിഷ്ക്കാരം 

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍ 
,, പി. സി. ജോര്‍ജ് 
ഡോ. എന്‍. ജയരാജ് 
ശ്രീ. റോഷി അഗസ്റ്റിന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്, സീമാറ്റ്, ഡയറ്റ് എന്നിവ മുഖാന്തിരം സ്ക്കുള്‍ മാനേജ്മെന്‍റിനെ സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ എന്നാണ് പഠനം നടത്തിയത്, പഠന റിപ്പോര്‍ട്ടിലെ ഉള്ളടക്കം എന്താണെന്ന് വ്യക്തമാക്കാമോ; 

(ബി)സംസ്ഥാന സിലബസ് അവസാനമായി പരിഷ്ക്കരിച്ചത് എന്നാണെന്ന് വ്യക്തമാക്കുമോ;

(സി)സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്, സീമാറ്റ്, ഡയറ്റ് എന്നിവയുടെ പഠന റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തില്‍ സ്റ്റേറ്റ് സിലബസിന് കാലോചിതമായ പരിഷ്ക്കാരം അനിവാര്യമാണെന്ന് കരുതുന്നുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ; 

(ഡി)സ്റ്റേറ്റ് സിലബസ് പ്രകാരം പഠിക്കുന്ന കുട്ടികളില്‍ സാമൂഹ്യ അവബോധം സൃഷ്ടിക്കാന്‍ പര്യാപ്തമായ സിലബസ് പരിഷ്ക്കരണം യാഥാര്‍ത്ഥ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ?

*114


പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും 

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പാഠപുസ്തകങ്ങള്‍ ഏതെല്ലാം പ്രസ്സുകളിലാണ് അച്ചടിക്കുന്നതെന്ന് വ്യക്തമാക്കുമോ; 

(ബി)സ്വകാര്യപ്രസ്സുകളില്‍ പ്രിന്‍റുചെയ്യുന്ന പാഠപുസ്തകങ്ങള്‍ സര്‍ക്കാര്‍ പ്രസ്സുകളില്‍ പ്രിന്‍റുചെയ്യുന്ന കാര്യം പരിഗണനയിലുണ്ടോ; 

(സി)ഏതെല്ലാം ഏജന്‍സികളാണ് ഇപ്പോള്‍ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുന്നതെന്ന് വിശദമാക്കുമോ; 

(ഡി)പ്രസ്തുത ഏജന്‍സികള്‍ ഏതെല്ലാം ഗവണ്‍മെന്‍റ്, സ്വകാര്യ മേഖലയിലുള്ളതാണെന്ന് വെളിപ്പെടുത്തുമോ?

*115


എം.സി. റോഡിന്‍റെ അറ്റകുറ്റപ്പണികള്‍ 

ശ്രീ. മോന്‍സ് ജോസഫ് 
,, സി.എഫ്. തോമസ് 
,, തോമസ് ഉണ്ണിയാടന്‍
,, റ്റി.യു. കുരുവിള 
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)എം.സി റോഡില്‍ ചെങ്ങന്നൂര്‍ വരെയുള്ള റോഡ് അന്തര്‍ദേശീയ നിലവാരത്തില്‍ കെ.എസ്.റ്റി.പി നിര്‍മ്മിച്ചതിന്‍റെ ചില ഭാഗങ്ങള്‍ തകര്‍ന്ന് അപകടം സംഭവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഈ റോഡിന്‍റെ മെയിന്‍റനന്‍സ് നടത്തുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ വ്യക്തമാക്കുമോ; 

(സി)ഇത്തരം റോഡുകളില്‍ ഉണ്ടാകുന്ന അഗാധ ഗര്‍ത്തങ്ങള്‍ ഇരുചക്ര വാഹനയാത്രക്കാര്‍ക്ക് ഭീഷണി ഉയര്‍ത്തുന്നത് ഉടന്‍ പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കുമോ ?

*116


കയര്‍മേഖലയിലെ പ്രതിസന്ധി 

ശ്രീ. ജി. സുധാകരന്‍ 
ഡോ. ടി. എം. തോമസ് ഐസക് 
ശ്രീ. കെ. ദാസന്‍ 
,, എസ്. ശര്‍മ്മ

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്തെ കയര്‍ മേഖല നേരിടുന്ന കടുത്ത പ്രതിസന്ധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രതിസന്ധികാരണം പ്രസ്തുത മേഖലയിലെ തൊഴിലാളികള്‍ കടുത്ത ദാരിദ്ര്യവും പട്ടിണിയും നേരിടുന്ന കാര്യം അറിവുള്ളതാണോ; 

(സി)കഴിഞ്ഞവര്‍ഷം കയര്‍ തൊഴിലാളികള്‍ക്ക് ശരാശരി എത്ര തൊഴില്‍ ദിനങ്ങള്‍ ലഭിച്ചു എന്ന് വ്യക്തമാക്കാമോ; തൊഴില്‍ ദിനങ്ങളില്‍ ഗണ്യമായ കുറവുണ്ടായിട്ടുള്ളത് പരിശോധിക്കപ്പെട്ടിട്ടുണ്ടോ; 

(ഡി)കയര്‍ മേഖലയിലെ തൊഴിലില്ലായ്മയും പ്രതിസന്ധിയും പരിഹരിക്കുന്നതിന് മുന്‍സര്‍ക്കാര്‍ നിയോഗിച്ച കയര്‍ കമ്മീഷന്‍റെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; 

(ഇ)കയര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനും തൊഴില്‍ ദിനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും തൊഴിലാളികളെ പട്ടിണിയില്‍ നിന്നും വിമുക്തമാക്കുന്നതിനും ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളുന്നതിന് തയ്യാറാകുമോ?

*117


സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തനം 

ശ്രീ. എസ്. ശര്‍മ്മ 
,, എ. കെ. ബാലന്‍ 
ഡോ. കെ. ടി. ജലീല്‍ 
ശ്രീമതി പി. അയിഷാ പോറ്റി 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ; മിക്ക സര്‍വ്വകലാശാലകളും രൂക്ഷമായ പ്രതിസന്ധി നേരിടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)സര്‍വ്വകലാശാല വൈസ്-ചാന്‍സലര്‍മാരുടെ പ്രവര്‍ത്തനം സംബന്ധിച്ച് നിരന്തരമായി ആക്ഷേപം ഉയര്‍ന്നുവന്നിട്ടുണ്ടോ; ഏതെല്ലാം വൈസ് ചാന്‍സലര്‍മാര്‍ക്കെതിരെ കോടതി വിമര്‍ശനം ഉണ്ടായിട്ടുണ്ട്; ഇതിനാധാരമായ കാരണങ്ങള്‍ വിശദമാക്കാമോ; 

(സി)മഹാത്മാഗാന്ധി സര്‍വ്വകലാശാല വൈസ്ചാന്‍സലറെ തല്‍സ്ഥാനത്തുനിന്നും നീക്കം ചെയ്യുന്നതിനിടയായ സാഹചര്യം വ്യക്തമാക്കാമോ; 

(ഡി)മഹാത്മാഗാന്ധി സര്‍വ്വകലാശാലാ വൈസ്ചാന്‍സലറുടെ പേര് നിര്‍ദ്ദേശിക്കപ്പെട്ട സമിതിയില്‍ യു.ജി.സി. പ്രതിനിധി ഉണ്ടായിരുന്നോ; നിയമനത്തില്‍ അവരുടെ അഭിപ്രായം എന്തായിരുന്നു; മറ്റ് പ്രതിനിധികള്‍ ആരൊക്കെയായിരുന്നുവെന്ന് അറിയിക്കാമോ; 

(ഇ)ചട്ടം അനുശാസിക്കുന്ന യോഗ്യതകള്‍ ഇല്ലാത്ത വ്യക്തി വൈസ്ചാന്‍സലര്‍ പോലുള്ള ഉന്നത പദവിയില്‍ നിയമിക്കപ്പെടാന്‍ ഉണ്ടായ സാഹചര്യം വിശദമാക്കാമോ?

*118


സ്കൂള്‍ യൂണിഫോം വിതരണം 

ശ്രീ. കെ. കെ. നാരായണന്‍ 
,, കെ. കെ . ജയചന്ദ്രന്‍ 
ശ്രീമതി കെ.എസ്. സലീഖ 
ശ്രീ. ബി.ഡി. ദേവസ്സി 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൌജന്യ യൂണിഫോം അദ്ധ്യയന വര്‍ഷാരംഭത്തില്‍ത്തന്നെ വിതരണം ചെയ്യുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ; 

(ബി)അദ്ധ്യയന കാലം അവസാനിച്ചിട്ടും കഴിഞ്ഞ വര്‍ഷം യൂണിഫോം വിതരണം നടത്താന്‍ കഴിയാതെ പോയതിന്‍റെ കാരണം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ; 

(സി)ഇതിന്‍റെ വെളിച്ചത്തില്‍ ഈ വര്‍ഷം നടപടിക്രമങ്ങളില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ഡി)യൂണിഫോം വിതരണം സ്വകാര്യ തുണി മില്ലുകളെ ഏല്‍പ്പിച്ചത് മൂലം കഴിഞ്ഞ അദ്ധ്യയനവര്‍ഷത്തെ യൂണിഫോം വിതരണത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായതിന്‍റെ അടിസ്ഥാനത്തില്‍ യൂണിഫോം വിതരണം മുന്‍ വര്‍ഷങ്ങളിലെ പോലെ പി.ടി.എ. കളെ ഏല്‍പ്പിക്കുന്നതിന് തിരുമാനിക്കുമോ?

*119


കയര്‍വ്യവസായം ലാഭകരമാക്കാനുള്ള നടപടികള്‍ 

ശ്രീ. കെ.എന്‍.എ. ഖാദര്‍ 
,, എം. ഉമ്മര്‍ 
,, എന്‍.എ.നെല്ലിക്കുന്ന് 
,, പി. ഉബൈദുള്ള 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)കയര്‍ വ്യവസായം നേരിടുന്ന പ്രതിസന്ധിയെ സംബന്ധിച്ച പഠനം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ കണ്ടെത്തലുകളെ സംബന്ധിച്ച വിശദവിവരം നല്‍കാമോ;

(ബി)ചകിരിയിന്‍ നിന്നും കയറില്‍ നിന്നും, വൈവിധ്യമാര്‍ന്ന ഉല്പന്നങ്ങള്‍ നിര്‍മ്മിച്ച് വ്യവസായം ലാഭകരമാക്കുന്നതിന് എന്തൊക്കെ സഹായങ്ങളാണ് നല്‍കുന്നതെന്ന് വ്യക്തമാക്കുമോ; 

(സി)ഇത്തരത്തിലുള്ള മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളുടെ വിപണന പ്രോത്സാഹനത്തിന് എന്തൊക്കെ പദ്ധതികളാണ് നിലവിലുള്ളത്; പുതിയ പദ്ധതികള്‍ ഏതെങ്കിലും പരിഗണനയിലുണ്ടോ എന്ന് വെളിപ്പെടുത്താമോ?

*120


സ്കീം ഫോര്‍ പ്രൊവൈഡിംഗ് ക്വാളിറ്റി എഡ്യൂക്കേഷന്‍ ഇന്‍ മദ്രസാസ് 

ശ്രീ. തോമസ് ചാണ്ടി 
'' എ. കെ. ശശീന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)മദ്രസകളുടെ പഠനനിലവാരം ഉയര്‍ത്താനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ""സ്കീം ഫോര്‍ പ്രൊവൈഡിംഗ് ക്വാളിറ്റി എഡ്യൂക്കേഷന്‍ ഇന്‍ മദ്രസാസ് അനുസരിച്ച് സംസ്ഥാനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച തുക എത്ര; 

(ബി)വഖഫ് ബോര്‍ഡിന്‍റെയോ മദ്രസബോര്‍ഡിന്‍റെയോ നിയോസിന്‍റെയോ അംഗീകാരമില്ലാത്ത മദ്രസകള്‍ക്ക് പ്രസ്തുത പദ്ധതിയനുസരിച്ച് തുക നല്‍കിയിട്ടുണ്ടോ;

(സി)പ്രസ്തുത വിഷയം സംബന്ധിച്ച് കൃത്യമായ പരിശോധന നടത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ പ്രസ്തുത കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തുവാന്‍ നടപടി സ്വീകരിക്കുമോ; 

(ഡി)കാര്യമായ പരിശോധന കൂടാതെ നടക്കുന്ന ഫണ്ട് കൈമാറ്റത്തെക്കുറിച്ച് ചീഫ് സെക്രട്ടറിക്ക് നല്‍കിയ പരാതിയിന്മേല്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.