UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

5248

ആര്‍.എ.പി.ഡി.ആര്‍.പി. 

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍) 
'' രാജു എബ്രഹാം 
'' എസ്. രാജേന്ദ്രന്‍ 
'' കെ. കുഞ്ഞമ്മത് മാസ്റ്റര്‍

(എ)കേന്ദ്ര സഹായത്തോടെ നടപ്പാക്കിവരുന്ന ആര്‍.എ.പി.ഡി.ആര്‍.പി. യില്‍ എന്തൊക്കെ പ്രവൃത്തികളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് അറിയിക്കുമോ ;

(ബി)പദ്ധതിയുടെ ഇപ്പോഴത്തെ സ്ഥിതി വിശദമാക്കുമോ ;

(സി)പ്രസ്തുത പദ്ധതികള്‍ എപ്പോഴാണ് പൂര്‍ത്തിയാക്കേണ്ടത് ; പദ്ധതികള്‍ എപ്പോള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

5249

"മിഷന്‍ 676' ല്‍ ഉള്‍പ്പെടുത്തിയ പദ്ധതികള്‍ 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

(എ)സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച "മിഷന്‍ 676' ല്‍ ഉള്‍പ്പെടുത്തി ഊര്‍ജ്ജ വകുപ്പുമന്ത്രിയുടെ ഭരണചുമതലയുള്ള ഏതെല്ലാം വകുപ്പുകളില്‍ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ; 

(ബി)ഇതിനായി എന്തുതുക ആവശ്യമായി വരുമെന്ന് അറിയിക്കുമോ? 

5250

ലാഭപ്രഭ പദ്ധതി 

ശ്രീ. കെ. അജിത്

(എ)വൈദ്യുതിബോര്‍ഡ് ആരംഭിച്ച ലാഭപ്രഭ പദ്ധതി നിലവിലുണ്ടോയെന്ന് അറിയിക്കുമോ;

(ബി)ലാഭപ്രഭ പദ്ധതിയുടെ പ്രചാരണത്തിനായി മുന്‍വര്‍ഷം എത്ര രൂപ ബോര്‍ഡ് ചെലവഴിച്ചു എന്ന് വ്യക്തമാക്കുമോ;

(സി)ലാഭപ്രഭ പദ്ധതിയിലൂടെ മുന്‍വര്‍ഷം എത്ര യൂണിറ്റ് വൈദ്യുതിയുടെ ലാഭം ബോര്‍ഡിന് ഉണ്ടായതായാണ് കണക്കാക്കുന്നത്; 

(ഡി)ലാഭപ്രഭ പദ്ധതി വിജയമായിരുന്നതായി വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ?

5251

സൌജന്യമായി സി.എഫ്.എല്‍. വിതരണ പദ്ധതി 

ശ്രീ. സി. ദിവാകരന്‍

(എ)ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സൌജന്യമായി സി.എഫ്.എല്‍. വിതരണം ചെയ്യുന്ന പദ്ധതി നിലവിലുണ്ടോ; 

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര സി.എഫ്.എല്‍. ആണ് സൌജന്യമായി വിതരണം ചെയ്തത് എന്നറിയിക്കുമോ?

5252

സംസ്ഥാനത്തിന് പുറത്തുനിന്നുള്ള വൈദ്യുതി 

ശ്രീ. എ.കെ. ബാലന്‍

(എ)സംസ്ഥാനത്തിന് പുറത്തുനിന്ന് കേരളത്തിലേക്ക് വൈദ്യുതി കൊണ്ടുവരുന്ന പ്രസരണ ഇടനാഴികള്‍ ഏതെല്ലാമാണെന്ന് അറിയിക്കുമോ; 

(ബി)ഓരോ ഇടനാഴിയിലൂടെയും എത്ര മെഗാവാട്ട് വൈദ്യുതിയാണ് കൊണ്ടുവരുന്നത്; പ്രസ്തുത ഓരോ ഇടനാഴിയുടേയും കരാര്‍ കാലാവധി എന്ന് അവസാനിക്കും; വ്യക്തമാക്കുമോ; 

(സി)ഏതെല്ലാം ഇടനാഴികളുടെ കരാര്‍ കാലാവധിയാണ് കഴിഞ്ഞത;് എന്നാണ് കഴിഞ്ഞത്; പ്രസ്തുത ഇടനാഴികള്‍ വഴി എത്ര മെഗാവാട്ട് വൈദ്യുതിയാണ് കൊണ്ടുവന്നിരുന്നത്; അവയുടെ കരാര്‍ പുതുക്കുന്നതിനുള്ള അപേക്ഷ എന്നാണ് നല്‍കിയത്; 

(ഡി)2014-15-ല്‍ എത്ര മെഗാവാട്ട് വൈദ്യുതിയാണ് കേരളത്തിന് പുറത്തുനിന്ന് വാങ്ങേണ്ടിവരുമെന്ന് കരുതുന്നത്; 

(ഇ)എത്ര മെഗാവാട്ട് വൈദ്യുതി എത്തിക്കാന്‍ ആവശ്യമായ ഇടനാഴിയാണ് കേരളം പി.ജി.സി.ഐ.എല്‍.നോട് ആവശ്യപ്പെട്ടിട്ടുള്ളത് എന്ന അറിയിക്കുമോ?

5253

പ്രസരണനഷ്ടം കുറയ്ക്കുന്നതിനുള്ള പദ്ധതികള്‍ 

ശ്രീ. മുല്ലക്കര രത്നാകരന്‍

(എ)വൈദ്യുതി വിതരണ ശൃംഖലയിലുണ്ടാകുന്ന പ്രസരണനഷ്ടം കുറച്ചുകൊണ്ടുവരുന്നതിന് കെ.എസ്.ഇ.ബി എന്തെല്ലാം പദ്ധതികളാണ് ആവിഷ്ക്കരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ; 

(ബി)ഇത്തരത്തിലുണ്ടാകുന്ന നഷ്ടം ബോര്‍ഡ് കണക്കാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ?

5254

പുതിയ വൈദ്യുതി കണക്ഷന്‍ നിരക്ക് 

ശ്രീ.വി. എസ്. സുനില്‍ കുമാര്‍ 
,, മുല്ലക്കര രത്നാകരന്‍ 
,, കെ. രാജു 
,, ജി. എസ്. ജയലാല്‍

(എ)സാധാരണ വീടുകളിലേക്കുളള പുതിയ വൈദ്യുതി കണക്ഷന്‍ നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിവിധ കണക്ഷനുകള്‍ക്ക് നല്കേണ്ടുന്ന നിരക്കുകള്‍ എത്ര വീതം; നിലവിലുണ്ടായിരുന്ന നിരക്കും വര്‍ദ്ധിപ്പിച്ച നിരക്കും തമ്മില്‍ താരതമ്യം ചെയ്യുമോ; 

(ബി)വന്‍കിട ഗാര്‍ഹിക ഉപഭോക്താക്കളുടെ കണക്ഷന്‍ നിരക്ക് കുറച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ നിലവിലുണ്ടായിരുന്ന നിരക്കും കുറച്ച നിരക്കും തമ്മില്‍ താരതമ്യം ചെയ്യുമോ; 

(സി)പുതുക്കിയ നിരക്കുകള്‍ എന്നു മുതലാണ് നിലവില്‍ വന്നതെന്ന് അറിയിക്കുമോ?

5255

അപേക്ഷിക്കുന്നവര്‍ക്കെല്ലാം ഉടന്‍ വൈദ്യുതി കണക്ഷന്‍ 

ശ്രീ. ജോസഫ് വാഴക്കന്‍ 
,, വി.റ്റി. ബല്‍റാം 
,, എം.എ. വാഹീദ് 
,, വി.പി. സജീന്ദ്രന്‍ 

(എ)വൈദ്യുതി കണക്ഷന് അപേക്ഷിക്കുന്നവര്‍ക്കെല്ലാം ഉടന്‍തന്നെ കണക്ഷന്‍ നല്‍കാനുള്ള എന്തെല്ലാം കര്‍മ്മപദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്; വിശദമാക്കുമോ; 

(ബി)ഇതിനായി ഏതെല്ലാം പദ്ധതികളാണ് പ്രയോജനപ്പെടുത്താനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ അറിയിക്കുമോ;

(സി)അപേക്ഷിക്കുന്നവര്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതില്‍ ഈ സര്‍ക്കാരിന്‍റെ കാലത്ത് കൈവരിച്ച പുരോഗതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(ഡി)ഇതിനായി എന്തെല്ലാം നടപടികളാണ് ഭരണതലത്തില്‍ സ്വീകരിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

5256

വൈദ്യുതി ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്ന അഡീഷണല്‍ ക്യാഷ് ഡിപ്പോസിറ്റ് 

ശ്രീ. എ.കെ. ബാലന്‍

(എ)വൈദ്യുതി ഉപഭോക്താക്കളില്‍ നിന്ന് അഡീഷണല്‍ ക്യാഷ് ഡെപ്പോസിറ്റ്(എ.സി.ഡി) പിരിക്കാന്‍ കെ.എസ്.ഇ.ബി. തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്‍റെ ആവശ്യകത വ്യക്തമാക്കുമോ ; 

(ബി)എ.സി.ഡി. പിരിക്കുന്നതിന് നിലവിലുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ ;

(സി)എ.സി.ഡി. പിരിക്കുന്നത് സംബന്ധിച്ച് റെഗുലേറ്ററി കമ്മീഷന്‍ കെ.എസ്.ഇ.ബി ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടോ ; വ്യക്തമാക്കുമോ ; ഉണ്ടെങ്കില്‍ പ്രസ്തുത ഉത്തരവിന്‍റെ കോപ്പി ലഭ്യമാക്കുമോ ; 

(ഡി)റെഗുലേറ്ററി കമ്മീഷന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുതന്നെയാണോ എ.സി.ഡി. പിരിക്കുന്നത് ; അല്ലെന്നുള്ള പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഉണ്ടെങ്കില്‍ പ്രസ്തുത പരാതികളിന്മേല്‍ എന്തുനടപടിയാണ് സ്വീകരിച്ചത് ; വ്യക്തമാക്കുമോ ?

5257

റെസ്പോണ്‍സിബിള്‍ കണ്‍സ്യുമര്‍ ആനുകൂല്യങ്ങള്‍ 

ശ്രീ. പി. തിലോത്തമന്‍ 
ശ്രീമതി ഗീതാ ഗോപി 
ശ്രീ. ചിറ്റയം ഗോപകുമാര്‍ 
ശ്രീമതി ഇ. എസ്. ബിജിമോള്‍

(എ)വൈദ്യുതി ഉപഭോക്താക്കള്‍ക്ക് റെസ്പോണ്‍സിബിള്‍ കണ്‍സ്യൂമര്‍ ആനുകൂല്യങ്ങള്‍ നല്‍കാനുദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കുമോ;

(ബി)ഞായറാഴ്ചകളില്‍ കുറഞ്ഞ വൈദ്യുതി നിരക്ക് ഏര്‍പ്പെടുത്തുന്നതിനുദ്ദേശ്യമുണ്ടോ; ഉണ്ടെങ്കില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;

(സി)വൈദ്യുതിബോര്‍ഡ് എത്ര ശതമാനം നിരക്ക് വര്‍ദ്ധനയാണ് ആവശ്യപ്പെട്ടിട്ടുളളത;് പുതിയ നിരക്ക് എന്നുമുതല്‍ പ്രാബല്യത്തില്‍ കൊണ്ടുവരാനാണുദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ?

5258

രാജീവ്ഗാന്ധി ഗ്രാമീണ്‍ വൈദ്യുതീകരണ്‍ യോജന പ്രവര്‍ത്തനങ്ങള്‍ 

ശ്രീ. റോഷി അഗസ്റ്റിന്‍ 
,, എം. വി. ശ്രേയാംസ് കുമാര്‍ 
,, പി. സി. ജോര്‍ജ് 
ഡോ. എന്‍. ജയരാജ്

(എ)സംസ്ഥാനത്തെ രാജീവ്ഗാന്ധി ഗ്രാമീണ്‍ വൈദ്യുതീകരണ്‍ യോജനയുടെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് ; വ്യക്തമാക്കുമോ ; 

(ബി)ഫണ്ടിന്‍റെ അപര്യാപ്ത പ്രസ്തുത പദ്ധതിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് വിഘാതം സൃഷ്ടിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ നല്കുമോ ; 

(സി)പുനര്‍സമര്‍പ്പിക്കപ്പെട്ട ഡി.പി.ആര്‍. അനുസരിച്ച് പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിനുള്ള ആര്‍.ഇ.സി. യുടെ അംഗീകാരം ഏതെല്ലാം ജില്ലകള്‍ക്കു ലഭിച്ചുവെന്ന് അറിയിക്കുമോ ; ഇതിന്‍റെ ആകെ അടങ്കല്‍ എത്രയാണ് ; പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ആരംഭിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ ; 

(ഡി)സംസ്ഥാനത്തെ ആര്‍.ജി.ജി.വി.വൈ.യുടെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുമോ?

5259

സൌജന്യവൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനുള്ള പദ്ധതികള്‍ 

ശ്രീ. എം. ചന്ദ്രന്‍ 
'' കെ. കെ. നാരായണന്‍ 
ശ്രീമതി കെ. കെ. ലതിക 
ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

(എ)ആര്‍.ജി.ജി.വി.വൈ.ക്കു പുറമേ സൌജന്യ വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനുള്ള എന്തെങ്കിലും പദ്ധതി നിലവിലുണ്ടോ;

(ബി)കഴിഞ്ഞ സര്‍ക്കാരിന്‍റെ ഭരണകാലത്ത് ആകെ എത്ര വൈദ്യുതി കണക്ഷനുകള്‍ നല്‍കിയിട്ടുണ്ട്;

(സി)ഇതില്‍ ഒ.വൈ.ഇ.സി. സ്കീം പ്രകാരം എത്ര കണക്ഷന്‍ നല്‍കിയിട്ടുണ്ട്; ഒ.വൈ.ഇ.സി. സ്കീമിലല്ലാതെ നല്‍കിയ കണക്ഷനുകള്‍ എത്ര; 

(ഡി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ആകെ എത്ര വൈദ്യുതി കണക്ഷനുകള്‍ നല്‍കിയിട്ടുണ്ട്;

(ഇ)ഇതില്‍ ഒ.വൈ.ഇ.സി. സ്കീം പ്രകാരം എത്ര കണക്ഷന്‍ നല്‍കിയിട്ടുണ്ട്; ഒ.വൈ.ഇ.സി. സ്കീമിലല്ലാതെ നല്‍കിയ കണക്ഷനുകള്‍ എത്ര; വിശദാംശം വ്യക്തമാക്കുമോ?

5260

ശയ്യാവലംബികളായ രോഗികള്‍ക്ക് ജീവന്‍ സുരക്ഷാ സംവിധാനം ഉപയോഗിക്കുന്നതിന് സൌജന്യ വൈദ്യുതി 

ശ്രീ. കെ. മുരളീധരന്‍ 
,, എം.പി. വിന്‍സെന്‍റ് 
,, റ്റി.എന്‍. പ്രതാപന്‍ 
,, പാലോട് രവി 

(എ)സംസ്ഥാനത്ത് ശയ്യാവലംബികളായ രോഗികള്‍ക്ക് വീടുകളില്‍ ജീവന്‍ സുരക്ഷാസംവിധാനം ഉപയോഗിക്കുന്നതിനുള്ള വൈദ്യുതി സൌജന്യമാക്കിയിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കുമോ; 

(സി)പ്രതിമാസം സൌജന്യമായി എത്ര യൂണിറ്റ് വൈദ്യുതി ഉപേയാഗിക്കുന്നതിനാണ് അനുവദിച്ചിട്ടുള്ളത്; വിശദമാക്കുമോ; 

(ഡി)നിശ്ചിത യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവരില്‍ നിന്ന് വൈദ്യുതി ചാര്‍ജ് എങ്ങനെയാണ് ഈടാക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം ?

5261

കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള വൈദ്യുതി കണക്ഷന്‍ 

ശ്രീ. പി. ഉബൈദുള്ള

(എ)കാര്‍ഷികാവശ്യങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിനുള്ള മാനദണ്ധങ്ങള്‍ വിശദീകരിക്കുമോ;

(ബി)പന്പ് ഹൌസ് സ്ഥിതിചെയ്യുന്ന സ്ഥലത്ത് 30 സെന്‍റ് ഭൂമിയെങ്കിലും വേണമെന്ന നിബന്ധന നിലവിലുണ്ടോയെന്ന് അറിയിക്കുമോ; 

(സി)ചെറുകിടകര്‍ഷകര്‍ക്ക് പ്രസ്തുത നിബന്ധന മൂലമുള്ള ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(ഡി)അവര്‍ക്കുകൂടി സഹായകരമാകുന്നതരത്തില്‍ കാര്‍ഷിക വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിനുള്ള നിയമത്തില്‍ ഇളവുകള്‍ അനുവദിക്കുമോ; വിശദാംശം വ്യക്തമാക്കുമോ?

5262

കൊട്ടാരക്കര നിയോജകമണ്ധലത്തിലെ ആര്‍.ജി.ജി.വി.വൈ. 

ശ്രീമതി പി. അയിഷാ പോറ്റി

(എ)ആര്‍.ജി.ജി.വി.വൈ. പ്രകാരം കൊട്ടാരക്കര നിയോജകമണ്ധലത്തില്‍ വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതായി എത്ര പേര്‍ അപേക്ഷിച്ചിരുന്നു ; 

(ബി)എത്ര പേര്‍ അര്‍ഹരാണെന്ന് കണ്ടെത്തിയിട്ടുണ്ട് ; 

(സി)എത്രപേര്‍ക്ക് കണക്ഷന്‍ നല്കിയിട്ടുണ്ട് എന്നുള്ള വിശദാംശം അറിയിക്കുമോ?

5263

രാജീവ് ഗാന്ധി ഗ്രാമീണ വൈദ്യുതീകരണ യോജന 

ശ്രീ. എ. കെ. ബാലന്‍

(എ)രാജീവ് ഗാന്ധി ഗ്രാമീണ വൈദ്യുതീകരണ യോജന പ്രകാരം കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് എത്ര ബി. പി. എല്‍. കുടുംബങ്ങളുടെ വീടുകളും, മറ്റ് ഗ്രാമീണ ഭവനങ്ങളും വൈദ്യുതീകരിച്ചു എന്ന് ജില്ല തിരിച്ചുളള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(ബി)പ്രസ്തുത പദ്ധതി പ്രകാരം ഈ സര്‍ക്കാര്‍ എത്ര ബി. പി. എല്‍ കുടുംബങ്ങളുടെ വീടുകളും, മറ്റ് ഗ്രാമീണ ഭവനങ്ങളും വൈദ്യുതീകരിച്ചു എന്ന് ജില്ല തിരിച്ചുളള വിശദാംശങ്ങള്‍ നല്‍കുമോ; 

(സി)കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് പ്രസ്തുത പദ്ധതിക്കായി എത്ര രൂപ ലഭിച്ചു; ഇതില്‍ ഗ്രാന്‍റ് എത്ര രൂപ; സബ്സിഡി എത്ര രൂപ; എത്ര രൂപ ചെലവഴിച്ചു; വിശദാംശങ്ങള്‍ നല്‍കുമോ; 

(ഡി)ഈ സര്‍ക്കാരിന്‍റെ കാലത്ത് പ്രസ്തുത പദ്ധതിക്കായി എത്ര രൂപ ലഭിച്ചു; ഇതില്‍ ഗ്രാന്‍റ് എത്ര; സബ്സിഡി എത്ര; എത്ര ചെലവഴിച്ചു; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

5264

കുട്ടനാട്ടില്‍ നടപ്പാക്കുന്ന ആര്‍.ജി.ജി.വി.വൈ. 

ശ്രീ. തോമസ് ചാണ്ടി

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം രാജീവ്ഗാന്ധി ഗ്രാമീണ്‍ വൈദ്യുതീകരണ്‍ യോജനയില്‍ ഉള്‍പ്പെടുത്തി കുട്ടനാട്ടില്‍ എത്ര കണക്ഷനുകള്‍ അനുവദിച്ചുവെന്ന് സെക്ഷന്‍ ഓഫീസുകള്‍ തിരിച്ച് വിശദമാക്കുമോ; 

(ബി)കുട്ടനാട്ടില്‍ വൈദ്യുതി കണക്ഷന്‍ അനുവദിക്കുന്നതിന് എത്ര അപേക്ഷകള്‍ കൂടി പരിഗണിക്കുവാനുണ്ടെന്ന് വ്യക്തമാക്കുമോ?

5265

ആലത്തൂര്‍ നിയോജകമണ്ധലത്തിലെ വെദ്യുതി കണക്ഷനുകള്‍ 

ശ്രീ. എം. ചന്ദ്രന്‍

(എ)2013 വര്‍ഷത്തില്‍ ആലത്തൂര്‍ നിയോജകമണ്ധലത്തില്‍ വൈദ്യുതി കണക്ഷനായി എത്ര അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്; 

(ബി)ഇതില്‍ എത്ര അപേക്ഷകളിന്മേല്‍ കണക്ഷന്‍ നല്‍കിയിട്ടുണ്ട്;

(സി)ഇനി എത്ര അപേക്ഷകളാണ് തീര്‍പ്പാക്കുവാനുള്ളത്;

(ഡി)വൈദ്യുതി കണക്ഷന്‍ എത്താത്ത ആദിവാസി/പട്ടികജാതി കോളനികള്‍ മണ്ധലത്തില്‍ ഇനിയുമുണ്ടോ;

(ഇ)ഉണ്ടെങ്കില്‍ അവിടേക്ക് വൈദ്യുതി എത്തിക്കുവാനുള്ള നടപടി സ്വീകരിക്കുമോ?

5266

കായംകുളം മണ്ഡലത്തിലെ പുതിയ കണക്ഷനുകള്‍ 

ശ്രീ. സി.കെ. സദാശിവന്‍

(എ)മീറ്ററുകളുടെയും അനുബന്ധ സാമഗ്രികളുടെയും ദൌര്‍ലഭ്യം പുതിയ കണക്ഷനുകള്‍ നല്‍കുന്നതിന് തടസ്സമാകുന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ പ്രസ്തുത വിഷയത്തിന്‍മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് വിശദമാക്കുമോ ;

(സി)കായംകുളം മണ്ഡലത്തില്‍ ഓരോ സെക്ഷന്‍ ഓഫീസിലും എത്ര വീതം കണക്ഷന്‍ നല്‍കാന്‍ ബാക്കിയുണ്ടെന്നും ആയത് എന്നത്തേക്ക് നല്‍കുവാന്‍ കഴിയും എന്നും വ്യക്തമാക്കുമോ ?

5267

മലപ്പുറം മണ്ധലത്തിലെ വോള്‍ട്ടേജ് ഇംപ്രൂവ്മെന്‍റ് പദ്ധതികള്‍ 

ശ്രീ. പി. ഉബൈദുള്ള

(എ)മലപ്പുറം മണ്ധലത്തിലെ വോള്‍ട്ടേജ് ഇംപ്രൂവ്മെന്‍റ് പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ ഏതെല്ലാം സാധനസാമഗ്രികളുടെ ക്ഷാമമാണ് അനുഭവപ്പെടുന്നത്; വിശദാംശം നല്‍കുമോ; 

(ബി)പ്രസ്തുത സാധനങ്ങള്‍ ലഭ്യമാക്കേണ്ട ഉത്തരവാദപ്പെട്ട ഉദേ്യാഗസ്ഥര്‍ ആരെല്ലാമാണ്; ഓരോരുത്തര്‍ക്കും പ്രസ്തുത സാധനങ്ങള്‍ സപ്ലൈ ചെയ്യുന്നതില്‍ സീലിംഗ് നിശ്ചയിച്ചിട്ടുണ്ടോ; 

(സി)ആവശ്യമായ സാധനങ്ങള്‍ എത്രയുംവേഗം ലഭ്യമാക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുമോ; 

(ഡി)മലപ്പുറം മണ്ധലത്തിലെ വോള്‍ട്ടേജ് ഇംപ്രൂവ്മെന്‍റ് പദ്ധതികള്‍ എത്രയുംവേഗം പൂര്‍ത്തീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

5268

കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ പദ്ധതികള്‍ 

ശ്രീ. ഇ. ചന്ദ്രശേഖരന്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ വൈദ്യുതിവകുപ്പ് നടപ്പിലാക്കിയ പദ്ധതികള്‍ എന്തെല്ലാമെന്ന വിശദാംശം പട്ടിക രൂപത്തില്‍ ലഭ്യമാക്കുമോ; 

(ബി)അടുത്ത രണ്ടുവര്‍ഷത്തിനുളളില്‍ നിയോജകമണ്ഡലത്തില്‍ വകുപ്പ് നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ സംബന്ധിച്ച വിശദാംശം നല്‍കുമോ?

5269

അനെര്‍ട്ടിന്‍റെ ബയോഗ്യാസ് പ്ലാന്‍റുകള്‍ 

ശ്രീമതി കെ. കെ. ലതിക

(എ)അനെര്‍ട്ടിന്‍റെ ഏതെല്ലാം തരത്തിലുള്ള ബയോഗ്യാസ് പ്ലാന്‍റുകളാണ് വിതരണം ചെയ്തുവരുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)ഓരോ തരം ബയോഗ്യാസ് പ്ലാന്‍റുകളുടെയും യഥാര്‍ത്ഥ വിലയും സബ്സിഡി കഴിഞ്ഞുള്ള വിലയും വിശദമാക്കുമോ?

5270

വൈദ്യുതി ബോര്‍ഡിന്‍റെ സാന്പത്തികബാധ്യത ലഘൂകരിക്കുന്നതിന് ലഭിച്ച സഹായം 

ശ്രീ. സി. ദിവാകരന്‍

വൈദ്യുതി ബോര്‍ഡിന്‍റെ നിലവിലുള്ള സാന്പത്തികബാധ്യത എത്രയാണ്; ഇത് ലഘൂകരിക്കുന്നതിന് സര്‍ക്കാരില്‍നിന്ന് ലഭിച്ച സഹായം എത്രയാണെന്ന് വ്യക്തമാക്കുമോ?

5271

കെ.എസ്.ഇ.ബി.യുടെ കന്പനിവല്‍ക്കരണ നടപടികള്‍ 

ശ്രീ. ജി.എസ്. ജയലാല്‍

(എ)കെ.എസ്.ഇ.ബിയുടെ കന്പനിവല്‍ക്കരണം സംബന്ധിച്ച് ജീവനക്കാരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് സംഘടനകളുമായി കൂടിയാലോചനകള്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകുമോ; 

(ബി)കെ.എസ്.ഇ.ബി. പുന:സംഘടനയുടെ ഭാഗമായി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായത്തില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; 

(സി)പ്രസ്തുത പദ്ധതിയുടെ ഭാഗമായി നിര്‍ദ്ദേശിച്ചിരിക്കുന്ന പെന്‍ഷന്‍ ഫണ്ട് പദ്ധതി ഉപേക്ഷിച്ച് നിലവില്‍ പെന്‍ഷന്‍ നല്‍കുന്ന തീതി തുടരാന്‍ നടപടി സ്വീകരിക്കുമോ?

5272

പുതിയ സപ്ലൈകോഡിലെ നിയന്ത്രണങ്ങള്‍ 

ശ്രീ. ജി.എസ്. ജയലാല്‍

(എ)കെ.എസ്.ഇ.ബി.യുടെ കന്പനിവത്കരണത്തെത്തുടര്‍ന്ന് ഉപഭോക്താക്കള്‍ക്കും, ജീവനക്കാര്‍ക്കും, പട്ടികജാതി വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള ദുര്‍ബല ജനവിഭാഗങ്ങള്‍ക്കും നാളിതുവരെ ലഭ്യമായിരുന്ന ഒട്ടനവധി ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)നിലവിലുള്ള സപ്ലൈകോഡില്‍ പുതുതായി വൈദ്യുതി കണക്ഷന്‍ എടുക്കുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ അത്തരം നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; 

(സി)സര്‍വ്വീസ് കാലയളവില്‍ തങ്ങളുടെ വീട്ടില്‍ ഒരു തവണ സൌജന്യ വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിന് വൈദ്യുതി ജീവനക്കാര്‍ക്ക് ലഭ്യമായിരുന്ന ആനുകൂല്യം പുതിയ സപ്ലൈകോഡ് നടപ്പിലാക്കിയശേഷം നിര്‍ത്തലാക്കിയ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഡി)പ്രസ്തുത സൌജന്യം പുന:സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമോ?

5273

ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കാന്‍ നടപടി 

ശ്രീമതി കെ. എസ്. സലീഖ

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം ജലവൈദ്യുതി, സൌരോര്‍ജ്ജ തുടങ്ങി എല്ലാവിധത്തിലുള്ള വൈദ്യുതപദ്ധതികളിലും നിന്ന് എത്ര യൂണിറ്റ് അധിക വൈദ്യുതി ഉല്പാദിപ്പിക്കാന്‍ കഴിയുന്നവിധത്തില്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ട്; 

(ബി)ആയതുപ്രകാരം പ്രതിദിനം എത്ര യൂണിറ്റ് അധിക വൈദ്യുതി ലഭിച്ചുതുടങ്ങി; വ്യക്തമാക്കുമോ; 

(സി)ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കാനായി ഏതെല്ലാം മന്ത്രി മന്ദിരങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങി സര്‍ക്കാര്‍ പണം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍ സൌരോര്‍ജ്ജ പാനലുകളും പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്; വ്യക്തമാക്കുമോ; 

(ഡി)നടപ്പുവര്‍ഷം സംസ്ഥാനത്തെ എല്ലാ ജല സംഭരണികളിലുമായി ആകെ എത്ര യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള ജലമുണ്ടെന്നറിയിക്കുമോ; 

(ഇ)വൈദ്യുതി ചാര്‍ജ്ജ് കൂട്ടാതിരിക്കുവാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം വ്യക്തമാക്കുമോ ?

5274

അള്‍ട്രാമെഗാപദ്ധതികളില്‍ നിന്നുള്ള വൈദ്യുതി വിഹിതം 

ശ്രീ. എ.കെ. ബാലന്‍ 
,, ജെയിംസ് മാത്യു 
ശ്രീമതി കെ.എസ്. സലീഖ 
ശ്രീ. സാജു പോള്‍ 

(എ)അള്‍ട്രാമെഗാപദ്ധതികളില്‍ നിന്ന് കേരളത്തിന് എത്ര വൈദ്യുതി ലഭ്യമായിട്ടുണ്ട്; 

(ബി)അള്‍ട്രാമെഗാപദ്ധതികളില്‍ നിന്നുള്ള വൈദ്യുതി വിഹിതത്തിന് ഗാഡ്ഗില്‍ ഫോര്‍മുല ബാധകമാണോ; 

(സി)അള്‍ട്രാമെഗാപദ്ധതികളില്‍ നിന്ന് കേരളത്തിന് അര്‍ഹമായ വൈദ്യുതി വിഹിതം നേടിയെടുക്കുന്നതിന് എന്തെല്ലാം ഇടപെടലുകളാണ് നടത്തിയിട്ടുള്ളത്; 

(ഡി)കേരളത്തില്‍ അള്‍ട്രാമെഗാപദ്ധതി നടപ്പാക്കുന്നതിന് എന്തെങ്കിലും ആലോചന നടത്തിയിട്ടുണ്ടോ; ഇക്കാര്യത്തില്‍ സംസ്ഥാനം എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം വ്യക്തമാക്കുമോ ?

5275

കേന്ദ്രപൂളില്‍നിന്ന് ലഭിക്കേണ്ട വൈദ്യുതി 

ശ്രീ. കെ.കെ. നാരായണന്‍

(എ)കേന്ദ്രപൂളില്‍നിന്ന് ലഭിക്കേണ്ട വൈദ്യുതി സംസ്ഥാനത്തിന് ലഭിക്കുന്നതില്‍ തടസ്സമെന്തെങ്കിലും നിലവിലുണ്ടോ;

(ബി)ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?

5276

ശബരിഗിരി പദ്ധതിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ 

ശ്രീ. എ. കെ. ശശീന്ദ്രന്‍ 
,, തോമസ് ചാണ്ടി

(എ)ശബരിഗിരി പദ്ധതിയുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ ഏതു വരെയായെന്ന് വ്യക്തമാക്കുമോ; ഇതിനു വേണ്ടി വൈദ്യുതി ബോര്‍ഡ് എന്തുതുകയാണ് വകയിരുത്തിയത;് അതില്‍ എന്തു തുക ചെലവഴിച്ചിട്ടുണ്ട്; 

(ബി)ഏതു കന്പനിക്കാണ് നവീകരണജോലികള്‍ക്കായുളള കരാര്‍ നല്‍കിയതെന്ന് വ്യക്തമാക്കുമോ;

(സി)"ഭെല്‍' പോലെ രാജ്യാന്തര നിലവാരമുളള ഇന്ത്യന്‍ കന്പനികള്‍ക്ക് കരാര്‍ നല്‍കാതെ ഓസ്ട്രേലിയയിലെ വി. എ. ടെക് കന്പനിക്ക് കരാര്‍ നല്‍കിയതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന ആക്ഷേപം ശ്രദ്ധയില്‍പെട്ടിട്ടുണ്ടേണ്ടാ; 

(ഡി)എങ്കില്‍ ഇതിന്‍റെ ഉത്തരവാദിത്തം ആര്‍ക്കാണെന്ന് അറിയിക്കുമോ?

5277

ചെറുകിട വൈദ്യുത പദ്ധതികള്‍ 

ശ്രീ. സണ്ണി ജോസഫ് 
,, അന്‍വര്‍ സാദത്ത് 
,, എ. റ്റി. ജോര്‍ജ് 
,, വര്‍ക്കല കഹാര്‍

(എ)ചെറുകിട ജലവൈദ്യുത പദ്ധതികള്‍ കമ്മിഷന്‍ ചെയ്യുന്നതിന് ഈ സര്‍ക്കാരിന്‍റെ കാലത്ത് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ; 

(ബി)ഏന്തെല്ലാം പദ്ധതികളാണ് ഇക്കാലത്ത് കമ്മിഷന്‍ ചെയ്തിട്ടുള്ളത്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ; 

(സി)ഇതുവഴി എത്ര മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കപ്പെട്ടത്; വിശദമാക്കുമോ; 

(ഡി)പദ്ധതികള്‍ കമ്മിഷന്‍ ചെയ്യാന്‍ എന്തെല്ലാം നടപടികളാണ് ഭരണതലത്തില്‍ സ്വീകരിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ അറിയിക്കുമോ?

5278

ആഢ്യന്‍പാറ വൈദ്യുത പദ്ധതി 

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

(എ)ആഢ്യന്‍പാറ വൈദ്യുത പദ്ധതി നടപ്പിലാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ; 

(ബി)ഇതിന്‍റെ കപ്പാസിറ്റി എത്രയെന്നും ഇതിന്‍റെ പ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്നും വ്യക്തമാക്കുമോ; 

(സി)പ്രസ്തുതപദ്ധതി എത്രപേര്‍ക്ക് പ്രയോജനപ്പെടുമെന്ന് വിശദമാക്കുമോ; 

(ഡി)മലബാറിന് ഏറെ പ്രയോജനപ്പെടുന്ന പ്രസ്തുത പദ്ധതി വേഗത്തില്‍ പൂര്‍ത്തീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

5279

നിര്‍മ്മാണഘട്ടത്തിലുള്ള ജലവൈദ്യൂത പദ്ധതികള്‍ 

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)സംസ്ഥാനത്ത് നിര്‍മ്മാണഘട്ടത്തിലുള്ള എത്ര ജലവൈദ്യുത പദ്ധതികളുണ്ടെന്ന് വിശദമാക്കുമോ;

(ബി)ഇവ ഏതെല്ലാം ജില്ലകളിലാണെന്ന് അറിയിക്കുമോ;

(സി)ഓരോ പദ്ധതിയും എന്ന് പൂര്‍ത്തീകരിക്കാനാകുമെന്നും പുതുതായി എത്ര മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നും വ്യക്തമാക്കുമോ? 

5280

വൈദ്യുതി ഉത്പാദനത്തിനായി ഡാമുകളില്‍ ഉള്ള വെള്ളത്തിന്‍റെ അളവ് 

ശ്രീ. കെ.വി. വിജയദാസ്

(എ)കേരളത്തിലെ ജലവൈദ്യുത പദ്ധതികളുടെ ഡാമുകളില്‍ ആവശ്യത്തിന് വെള്ളം നിലവിലുണ്ടോയെന്ന് അറിയിക്കുമോ; എത്ര നാളത്തേക്ക് വൈദ്യുതി ഉല്പാദിപ്പിക്കുവാനുള്ള വെള്ളം ഡാമുകളില്‍ ഉണ്ട്; വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത വെള്ളം കഴിഞ്ഞ വര്‍ഷത്തെ അളവിനെക്കാള്‍ കുറവാണോ; വിശദമാക്കുമോ;

5281

ചാത്തന്‍കോട്ടുനട മിനിജലവൈദ്യുതി പദ്ധതിയുടെ ഭാഗമായുള്ള റോഡു നിര്‍മ്മാണം 

ശ്രീമതി കെ. കെ. ലതിക

(എ)ചാത്തന്‍കോട്ടുനട മിനി ജലവൈദ്യുതപദ്ധതിയുടെ ഭാഗമായി കാവിലുംപാറ ഗ്രാമപ്പഞ്ചായത്തിന്‍റെ കൈവശമുള്ള ചൊത്തക്കൊല്ലി -ഓടേരിപ്പൊയില്‍ റോഡിന്‍റെ എത്ര മീറ്റര്‍ ഭാഗത്താണ് കെ.എസ്.ഇ.ബി. നവീകരണ പ്രവ്യത്തികള്‍ നടത്തുന്നത് എന്ന് വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത റോഡില്‍ എന്തെല്ലാം പ്രവ്യത്തികള്‍ നടത്തുന്നതിനുള്ള എസ്റ്റിമേറ്റാണ് തയ്യാറാക്കിയിട്ടുള്ളതെന്നും ആയതിനായി എന്തു തുക വകയിരുത്തിയിട്ടുണ്ടെന്നും വ്യക്തമാക്കുമോ; 

(സി)പ്രസ്തുത പ്രവ്യത്തികളില്‍ ഏതെല്ലാം പൂര്‍ത്തിയാക്കിയെന്നും ആയതിന് എന്തുതുക ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ; 

(ഡി)പ്രസ്തുത റോഡ് വീതി കൂട്ടുന്നതിന് എത്ര സ്ഥലം കെ.എസ്.ഇ.ബി. ഏറ്റെടുത്തുവെന്ന് വ്യക്തമാക്കുമോ?

5282

മൈക്രോ ഹൈഡല്‍ പ്രോജക്ടുകള്‍ 

ശ്രീ. പുരുഷന്‍ കടലുണ്ടി

(എ)കോഴിക്കോട് ജില്ലയില്‍ വൈദ്യതോല്‍പ്പാദനശേഷിയുള്ള ചെറുവെള്ളച്ചാട്ടങ്ങള്‍ എവിടെയൊക്കെ കണ്ടെത്തിയിട്ടുണ്ടെന്ന് അറിയിക്കുമോ; 

(ബി)അവയുടെ വൈദ്യതോല്‍പ്പാദനശേഷി കണക്കാക്കിയിട്ടുണ്ടോ;

(സി)ആയതു സംബന്ധിച്ച് എന്തെങ്കിലും പഠനം കെ.എസ്.ഇ.ബി നടത്തുന്നുണ്ടോ;

(ഡി)പുതിയ മൈക്രോഹൈഡല്‍ പ്രോജക്ടുകള്‍ കണ്ടെത്തുന്നതിനോ, അതു സംബന്ധിച്ച പഠനം നടത്തുന്നതിനോ കെ.എസ്.ഇ.ബി ആരെയെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ; 

(ഇ)കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ഇതു സംബന്ധിച്ച് നടത്തിയ പഠനവിവരങ്ങള്‍ ലഭ്യമാണോ; വിശദാംശങ്ങള്‍ അറിയിക്കുമോ;

5283

പെരുന്തേനുവി ജലവൈദ്യുത പദ്ധതി 

ശ്രീ. രാജു എബ്രഹാം

(എ)പെരുന്തേനരുവി ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണം ഏതു ഘട്ടത്തിലാണെന്ന് എന്ന് വിശദീകരിക്കാമോ; 

(ബി)പ്രസ്തുത പദ്ധതിയുടെ നിര്‍മ്മാണം എന്നാണ് ആരംഭിച്ചത്; പണി പൂര്‍ത്തീകരിക്കാന്‍ അനുവദിച്ച കാലാവധി എന്നുവരെയാണ് വ്യക്തമാക്കുമോ; 

(സി)പെരുന്തേനരുവി ജലവൈദ്യുത പദ്ധതിയില്‍ നിന്ന് എത്ര മെഗാവാട്ട് വൈദ്യുതി ഉത്പ്പാദിപ്പിക്കാനാണ് തീരുമാനം എന്ന് അറിയിക്കുമോ; 

(ഡി)എത്ര ടര്‍ബൈനുകളാണ് ഇവിടെ സ്ഥാപിക്കുന്നത്; ഇവിടെ ഉത്പ്പാദിപ്പിക്കുന്ന വൈദ്യുതി എവിടെ വിതരണം ചെയ്യാനാണ് തീരുമാനം; 

(ഇ)പദ്ധതിയുടെ ഏതൊക്കെ പണികളാണ് പൂര്‍ത്തിയാക്കാനുള്ളത്; ഇവ പൂര്‍ത്തിയാക്കാന്‍ എന്തു കാലതാമസം വരുമെന്ന് അറിയിക്കുമോ; 

(എഫ്)പെരുന്തേനരുവി ജലവൈദ്യുത പദ്ധതിക്കായി ആകെ ചെലവഴിക്കുന്ന തുക എത്രയെന്നു അറിയിക്കുമോ; ഏതൊക്കെ കന്പനികളാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത് എന്ന് ഇനം തിരിച്ച് വ്യക്തമാക്കുമോ; 

(ജി)പെരുന്തേനരുവി പദ്ധതിയില്‍നിന്ന് വര്‍ഷത്തില്‍ എത്ര മാസം വൈദ്യുതി ഉത്പ്പാദിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ?

5284

പുളിയിലപ്പാറ, പെരിങ്ങല്‍കുത്ത് ഡാമില്‍നിന്ന് വെളളം ലഭ്യമാക്കുന്നതിന് അനുമതി 

ശ്രീ.ബി. ഡി. ദേവസ്സി

അതിരപ്പള്ളി പഞ്ചായത്തിലെ പുളിയിലപ്പാറ നിവാസികള്‍ക്ക് നിലവിലുളള കുടിവെളള പദ്ധതിയിലേക്ക് വേനല്‍കാലത്ത് പെരിങ്ങല്‍കുത്ത് ഡാമില്‍ നിന്ന് വെള്ളം ലഭ്യമാക്കുന്നതിനായി അനുമതി നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ?

5285

ആനക്കയം വൈദ്യുത പദ്ധതി 

പ്രൊഫ. സി. രവീന്ദ്രനാഥ്

(എ)ആനക്കയം വൈദ്യുത പദ്ധതിയുടെ ഇപ്പോഴത്തെ സ്ഥിതി വിശദമാക്കുമോ ; 

(ബി)പ്രസ്തുത പദ്ധതിയുടെ നിര്‍മ്മാണ പുരോഗതി അറിയി ക്കുമോ ?

5286

ബാണാസുരസാഗര്‍ ഹൈഡല്‍ ടൂറിസം പദ്ധതി 

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

(എ)കല്‍പ്പറ്റ നിയോജക മണ്ധലത്തിലെ ബാണാസുര സാഗര്‍ ഹൈഡല്‍ ടൂറിസം പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത പ്ലാന്‍ എന്നാണ് സമര്‍പിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)ഇതു സംബന്ധിച്ച് ഏതെല്ലാം വകുപ്പുകളില്‍ ഏതെല്ലാം ഫയലുകള്‍ നിലവിലുണ്ടെന്ന് വ്യക്തമാക്കുമോ;

(ഡി)ബാണാസുരസാഗര്‍ തടാകത്തിലെ ദ്വീപുകളെ ബന്ധപ്പെടുത്തി ടൂറിസം പദ്ധതികള്‍ ആവിഷ്ക്കരിക്കുമോ?

5287

പെരിങ്ങല്‍ക്കുത്തിലെ ഹൈഡല്‍ ടൂറിസം വികസനം 

ശ്രീ. ബി.ഡി. ദേവസ്സി

(എ)ചാലക്കുടി മണ്ധലത്തില്‍പ്പെട്ട പെരിങ്ങല്‍കുത്തിലെ കെ.എസ്.ഇ.ബി.യുടെ ഉടമസ്ഥതയിലുള്ളതും ജീര്‍ണ്ണാവസ്ഥയിലുള്ളതുമായ ക്വാര്‍ട്ടേഴ്സുകള്‍ നവീകരിച്ച്, ഹൈഡല്‍ ടൂറിസത്തിന്‍റെ ഭാഗമായി ടൂറിസ്റ്റുകള്‍ക്ക് താമസസൌകര്യത്തിനായി ഉപയോഗപ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ; 

(ബി)ഹൈഡല്‍ ടൂറിസത്തിന്‍റെ ഭാഗമായി പെരിങ്ങല്‍കുത്തില്‍ നടപ്പിലാക്കിയിരുന്ന ബോട്ടിംഗ് നിര്‍ത്തിവച്ചിരിക്കുന്നത് പുന:രാരംഭിക്കുന്നതിനായി അടയന്തര നടപടികള്‍ സ്വീകരിക്കുമോ?

5288

ഗാര്‍ഹിക കെട്ടിടങ്ങളില്‍ സൌരോര്‍ജ്ജ വൈദ്യുതി നിര്‍ബന്ധിതമാക്കാന്‍ നടപടി 

ശ്രീ. എ.എ. അസീസ് 
,, കോവൂര്‍ കുഞ്ഞുമോന്‍

(എ)സൌരോര്‍ജ്ജ വൈദ്യുതി ഉല്‍പ്പാദനം ഗാര്‍ഹിക കെട്ടിടങ്ങളില്‍ നിര്‍ബന്ധിതമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് അറിയിക്കുമോ; 

(ബി)ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ;

(സി)നിലവിലുള്ള കെട്ടിടങ്ങള്‍ക്ക് ആയത് നിര്‍ബന്ധിതമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; 

(എ)ഇതിനായി സബ്സിഡി നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ എത്ര രൂപയാണ് സബ്സിഡി അനുവദിക്കുക എന്ന് വ്യക്തമാക്കുമോ;

5289

റിസര്‍വോയറുകളുടെയും കനാലുകളുടെയും സ്ഥലം ഉപയോഗിച്ച് സൌരോര്‍ജ്ജ വൈദ്യുതി 

ശ്രീ. കെ. മുരളീധരന്‍ 
,, വര്‍ക്കല കഹാര്‍ 
,, സി. പി. മുഹമ്മദ് 
,, പി. എ. മാധവന്‍ 

(എ)റിസര്‍വോയറുകളുടെയും കനാലുകളുടെയും സ്ഥലം ഉപയോഗിച്ച് സൌരോര്‍ജ്ജ വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പ്രസ്തുത പദ്ധതിയിലുടെ കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)എന്തെല്ലാം തരത്തിലുള്ള ധനസഹായങ്ങളാണ് പദ്ധതി നടത്തിപ്പിനായി പ്രയോജനപ്പെടുത്തുന്നത്; വിശദമാക്കുമോ; 

(ഡി)പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം? 

5290

സൌരോര്‍ജ്ജത്തിന്‍റെ ഉല്പാദനവും ഉപഭോഗവും വ്യാപിപ്പിക്കാന്‍ നടപടി 

ശ്രീമതി ഗീതാ ഗോപി

സൌരോര്‍ജ്ജത്തിന്‍റെ ഉല്പാദനവും വിനിയോഗവും സാര്‍വ്വത്രികമാക്കുന്നതിനും ചെലവുകുറഞ്ഞ ടെക്നോളജി വികസിപ്പിച്ചെടുത്ത് പ്രചരിപ്പിക്കുന്നതിനും എന്തെങ്കിലും പദ്ധതികളും പരിപാടികളും ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദീകരിക്കാമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.