UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

5668

ജലസുരക്ഷാ പദ്ധതി 

ശ്രീ. പി.സി. വിഷ്ണുനാഥ് 
'' തേറന്പില്‍ രാമകൃഷ്ണന്‍ 
'' ലൂഡി ലൂയിസ് 
'' ആര്‍. സെല്‍വരാജ്

(എ)ജലസുരക്ഷാ പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ ; 

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ; വിശദാംശങ്ങള്‍ നല്‍കുമോ ;

(സി)എന്തെല്ലാം കേന്ദ്ര സഹായങ്ങളാണ് പ്രസ്തുത പദ്ധതിക്ക് ലഭിക്കുന്നത് ; വിശദമാക്കുമോ ;

(ഡി)വരള്‍ച്ച പ്രതിരോധിക്കുവാന്‍ എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ; വിശദാംശങ്ങള്‍ നല്‍കുമോ ?

5669

കണ്ണൂര്‍ ജില്ലയിലെ തടയണകളുടെ നിര്‍മ്മാണം 

ശ്രീ. സി. കൃഷ്ണന്‍

(എ)2013-14 ബഡ്ജറ്റില്‍ പ്രഖ്യാപിച്ച തടയണകള്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രവൃത്തികള്‍ക്ക് ഇതുവരെ എത്ര രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ടെന്ന് ജില്ലാടിസ്ഥാനത്തില്‍ വിശദമാക്കുമോ; 

(ബി)പ്രസ്തുത പ്രവൃത്തികള്‍ക്ക് കണ്ണൂര്‍ ജില്ലയില്‍നിന്ന് മേജര്‍ ഇറിഗേഷന്‍, മൈനര്‍ ഇറിഗേഷന്‍ വിഭാഗങ്ങളില്‍ ഏതെല്ലാം പ്രവൃത്തികളാണ് നിര്‍ദ്ദേശിച്ചതെന്ന് വിശദമാക്കുമോ; 

(സി)നിര്‍ദ്ദേശിക്കപ്പെട്ട പ്രവൃത്തികളില്‍ എത്രയെണ്ണത്തിനാണ് കണ്ണൂര്‍ ജില്ലയില്‍ ഭരണാനുമതി നല്‍കിയിട്ടുള്ളതെന്ന് വിശദമാക്കുമോ; ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ?

5670

ഷൊര്‍ണ്ണൂര്‍ മണ്ധലത്തിലെ തടയണ നിര്‍മ്മാണം 

ശ്രീമതി കെ.എസ്. സലീഖ

(എ)സംസ്ഥാനത്ത് നിലവില്‍ ജലവിഭവ വകുപ്പിന്‍റെ കീഴിലുള്ള തടയണകള്‍ മൂലം എത്ര പേര്‍ക്ക് പ്രയോജനം ലഭിച്ചിട്ടുണ്ട്;വ്യക്തമാക്കുമോ; 

(ബി)2014-15-ല്‍ എത്ര തടയണകള്‍ കൂടി പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്നാണ് ഉദ്ദേശിക്കുന്നത്; ആയതിലേക്ക് എത്ര തുക നീക്കിവച്ചിട്ടുണ്ട്; വിശദമാക്കുമോ; 

(സി)കൊച്ചി പാലത്തിന് സമീപത്തുള്ള തടയണയുടെ പ്രവര്‍ത്തനം എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാന്‍ സാധിക്കും; ഇതിന് ആകെ അനുവദിച്ച തുക എത്ര; എത്ര തുക നാളിതുവരെ ചെലവഴിച്ചു; ബാക്കി ആവശ്യമായ തുക അനുവദിച്ച് തടയണയുടെ പ്രവര്‍ത്തനം കമ്മീഷന്‍ ചെയ്യാന്‍ സത്വരനടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ; 

(ഡി)പ്രസ്തുത തടയണ പൂര്‍ത്തീകരിക്കുന്നതോടുകൂടി ഷൊര്‍ണ്ണൂര്‍ മണ്ധലത്തിലെ പ്രസ്തുത മണ്ധലത്തിലെ ഏതൊക്കെ സ്ഥലങ്ങളില്‍ എത്ര പേര്‍ക്ക് ഇതിന്‍റെ ഗുണം ലഭിക്കുമെന്നും വ്യക്തമാക്കുമോ; 

(ഇ)ഷൊര്‍ണൂര്‍ നിയോജക മണ്ധലത്തിലുള്‍പ്പെട്ട വാണിയം കുളം ഗ്രാമപഞ്ചായത്തിലെ മാന്നന്നൂര്‍ തടയണയുടെ സര്‍വ്വേ പൂര്‍ത്തീകരിച്ചിട്ടുണ്ടോ; ഇതിന്‍റെ അടങ്കല്‍ തുക എത്ര; നാളിതുവരെ എത്ര തുക അനുവദിച്ചു; ഇതില്‍ എത്ര തുക ചെലവഴിച്ചു; പ്രസ്തുത തടയണ എന്നത്തേക്ക് കമ്മിഷന്‍ ചെയ്യാന്‍ സാധിക്കും; എത്ര പേര്‍ക്ക് ഇതിന്‍റെ ഗുണം ലഭിക്കും; വിശദാംശം ലഭ്യമാക്കുമോ?

5671

ചേലക്കര മണ്ഡലത്തില്‍ തടയണയുടെ നിര്‍മ്മാണം 

ശ്രീ. കെ. രാധാകൃഷ്ണന്‍

(എ)ചേലക്കര മണ്ധലത്തില്‍ ഭാരതപ്പുഴയ്ക്കുകുറുകെ ചെറുതുരുത്തിയില്‍ നിര്‍മ്മാണം ആരംഭിച്ച തടയണയുടെ പണി തടസ്സപ്പെട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)പ്രസ്തുത തടയണയുടെ നിര്‍മ്മാണം എന്നാണ് ആരംഭിച്ചതെന്നും തുടക്കത്തില്‍ ഭരണാനുമതി നല്‍കിയത് എന്ത് തുകയ്ക്കാണെന്നും ഇതേവരെ എന്തുതുക ചെലവഴിച്ചിട്ടുണ്ടെന്നും അറിയിക്കുമോ; 

(സി)തടയണയുടെ നിര്‍മ്മാണം തടസ്സപ്പെടാനുള്ള കാരണങ്ങളെന്താണെന്ന തടസ്സങ്ങള്‍ മാറ്റി പണി പുനരാരംഭിക്കുവാന്‍ സ്വീകരിച്ച നടപടികള്‍ എന്താണെന്നും വിശദമാക്കുമോ; 

(ഡി)തടയണ നിര്‍മ്മാണം പുനരാംരഭിക്കുന്നത് സംബന്ധിച്ച് ബഹു. മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ എത്ര അവലോകനയോഗങ്ങള്‍ നടന്നുവെന്നും ഏറ്റവും ഒടുവിലായി കൂടിയ യോഗമെന്നാണെന്നും ആ യോഗത്തിലെ തീരുമാനങ്ങള്‍ എന്തെല്ലാമാണെന്നും അറിയിക്കുമോ; 

(ഇ)പ്രസ്തുത യോഗതീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ?

5672

ചാലക്കുടിപ്പുഴയില്‍ സ്റ്റോറേജ് ഡാം നിര്‍മ്മാണം 

ശ്രീ. ബി. ഡി. ദേവസ്സി

(എ)ചാലക്കുടിപ്പുഴയില്‍ തുന്പൂര്‍മൂഴിക്ക് മുകളിലായി സ്റ്റോറേജ് ഡാം നിര്‍മ്മിക്കുന്നതിന്‍റെ ഭാഗമായുള്ള ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ; 

(ബി)ആക്ഷന്‍ പ്ലാനില്‍ വകയിരുത്തിയിട്ടുള്ള തുകയില്‍നിന്ന് എന്തെങ്കിലും ചെലവുകള്‍ ഇതിനായി നടത്തിയിട്ടുണ്ടോ; 

(സി)ഇന്‍വെസ്റ്റിഗേഷന്‍ നടപടിയുടെ നിര്‍ദ്ദേശാനുസരണം സ്റ്റോറേജ് ഡാമിന്‍റെ നിര്‍മ്മാണം ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

5673

വയനാട് ജില്ലയില്‍ ചെക്ക് ഡാമുകളും സ്റ്റോറേജ് ഡാമുകളും നിര്‍മ്മിക്കുന്നതിന് പദ്ധതി 

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

(എ)വയനാട് ജില്ലയില്‍ അനുയോജ്യമായ സ്ഥലങ്ങളില്‍ ചെക്കുഡാമുകളും സ്റ്റോറേജ് ഡാമുകളും നിര്‍മ്മിക്കുന്നതിന് പദ്ധതി രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ; 

(ബി)ഇതിനായി ബഡ്ജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടോ; 
(സി)വയനാട്ടിലെ ഭൂപ്രകൃതിക്ക് അനുയോജ്യമായ വിധത്തില്‍ ചെക്കുഡാമുകളും സ്റ്റോറേജ് ഡാമുകളും നിര്‍മ്മിക്കുന്നത് സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ?

5674

ഉടുന്പന്‍ചോല നിയോജകമണ്ധലത്തില്‍ അനുവദിച്ച ചെക്കുഡാമുകള്‍ 

ശ്രീ. കെ.കെ. ജയചന്ദ്രന്‍

(എ)ഉടുന്പന്‍ചോല നിയോജകമണ്ധലത്തില്‍ ഈ സര്‍ക്കാര്‍ വന്നതിനുശേഷം എത്ര ചെക്ക്ഡാമുകള്‍ അനുവദിച്ചുവെന്ന് അറിയിക്കുമോ; 

(ബി)ചെക്ക്ഡാമുകള്‍ അനുവദിച്ച പഞ്ചായത്തുകളുടെ പേര,് അനുവദിച്ച സ്ഥലം എന്നിവ സംബന്ധിച്ച വിശദാംശം നല്‍കുമോ; 

(സി)എം.എല്‍.എ.മാര്‍ നിര്‍ദ്ദേശിച്ച ചെക്കുഡാമുകള്‍ അനുവദിക്കുന്പോള്‍ പ്രസ്തുതവിവരം എം.എല്‍.എ.മാരെ അറിയിക്കുന്നില്ലെ ന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?

5675

തൃശ്ശൂര്‍ ജില്ലയിലെ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ 

ശ്രീ. കെ. രാധാകൃഷ്ണന്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം തൃശ്ശൂര്‍ ജില്ലയില്‍ പുതുതായി നടപ്പിലാക്കിയ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ എതെല്ലാമാണെന്ന് അറിയിക്കുമോ; 

(ബി)മുന്‍ സര്‍ക്കാരിന്‍റെ കാലത്ത് ആരംഭിച്ചതും കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുകയോ പണി നടത്തുകയോ ചെയ്യുന്ന ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ ഏതെല്ലാമാണെന്ന് നിയോജകമണ്ധലം തിരിച്ച് അറിയിക്കുമോ; 

(സി)വിവിധ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിനുണ്ടാകുന്ന കാലതാമസത്തിന്‍റെ കാരണങ്ങള്‍ അറിയിക്കുമോ; 

(ഡി)കൃഷിക്ക് പ്രയോജനകരവും അത്യാന്താപേക്ഷിതവുമായ പ്രസ്തുത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുവാന്‍ നടപടി സ്വീകരിക്കുമോ? 

5676

മലപ്പുറം, കൂട്ടായി റെഗുലേറ്ററിന്‍റെ അപ്രോച്ച് റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് നടപടി 

ഡോ. കെ.ടി. ജലീല്‍

(എ)മലപ്പുറം ജില്ലയിലെ കൂട്ടായി റഗുലേറ്ററിന്‍റെ അപ്രോച്ച് റോഡ് ഗതാഗത യോഗ്യമല്ലാത്തവിധം തകര്‍ന്നുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)പ്രസ്തുത റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് മലപ്പുറം മേജര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ 5 ലക്ഷം രൂപയുടെ പ്രൊപ്പോസല്‍ ഇറിഗേഷന്‍ ചീഫ് എഞ്ചിനീയര്‍ക്ക് സമര്‍പ്പിച്ചിരുന്നോ; 

(സി)പ്രസ്തുത പ്രൊപ്പോസല്‍ ഫണ്ട് ഇല്ലെന്നുപറഞ്ഞ് ചീഫ് എഞ്ചിനീയര്‍ മലപ്പുറം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് തിരിച്ചയച്ചിട്ടുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഡി)റെഗുലേറ്റര്‍ കം റോഡിന്‍റെ അപ്രോച്ച് റോഡുകള്‍ ഗതാഗതയോഗ്യമാക്കുന്നതിന് ആവശ്യമായ ഫണ്ട് അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ?

5677

കനോലി കനാലിന്‍റെ വെളികോട്ട് ഭാഗത്ത് ലോക്ക്/ബ്രിഡ്ജ് നിര്‍മ്മാണം 

ശ്രീ.പി. ശ്രീരാമകൃഷ്ണന്‍

(എ)പൊന്നാനി മണ്ഡലത്തിലെ വെളിയങ്കോട് ലോക്കുംബ്രിഡ്ജും ഇല്ലാത്തതുമൂലം കനോലികനാലിലെ 12 കി.മീ നീളത്തിലുള്ള പ്രദേശങ്ങളിലെ അനേകം കുടുംബങ്ങള്‍ക്ക് ഉപ്പുവെള്ളമാണ് ലഭിക്കുന്നതെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)പ്രസ്തുത പദ്ധതി 2014-15 ലെ ഭരണാനുമതിയുള്ള പ്രവൃത്തികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ; 

(സി)പ്രസ്തുത പദ്ധതിയുടെ ആകെ അടങ്കല്‍ തുക എത്രയാണ്; 

(ഡി)ടെണ്ടര്‍ നടപടികള്‍ക്കായുള്ള 20% തുക സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

5678

എരമം-കുറ്റൂര്‍ പഞ്ചായത്തില്‍ തോക്കാട് തോടിന് കുറുകെയുള്ള വി.സി.ബി. കം ബ്രിഡ്ജ് നിര്‍മ്മാണം 

ശ്രീ. സി. കൃഷ്ണന്‍

(എ)കണ്ണൂര്‍ ജില്ലയില്‍ എരമം-കുറ്റൂര്‍ പഞ്ചായത്തില്‍ തോക്കാട് തോടിന് കുറുകെയുള്ള വി.സി.ബി.കം-ബ്രിഡ്ജ് നിര്‍മ്മാണത്തിന്‍റെ നിലവിലുള്ള അവസ്ഥ വിശദമാക്കുമോ; 

(ബി)പ്രസ്തുത വി.സി.ബി. നിര്‍മ്മാണത്തിനുള്ള ഭരണാനുമതി നല്‍കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

5679

എരമം-കുറ്റൂര്‍ പഞ്ചായത്തിലെ പേരൂര്‍ തോടിന് കുറുകെയുള്ള വി.സി.ബി.യുടെ പുനഃനിര്‍മ്മാണം 

ശ്രീ. സി. കൃഷ്ണന്‍

(എ)കണ്ണൂര്‍ ജില്ലയില്‍ എരമം-കുറ്റൂര്‍ പഞ്ചായത്തില്‍ പേരൂര്‍ തോടിന് കുറുകെ പേരൂര്‍ ശിവക്ഷേത്രത്തിനു സമീപമുള്ള വി.സി.ബി.യുടെ പുനഃനിര്‍മ്മാണ പ്രവര്‍ത്തനത്തിന്‍റെ നിലവിലുള്ള അവസ്ഥ വിശദമാക്കുമോ? 

(ബി)പ്രസ്തുത പ്രവൃത്തിക്ക് ഭരണാനുമതി നല്‍കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?

5680

കരിങ്കുഴി തോടിനു കുറുകെയുള്ള റെഗുലേറ്റര്‍- കം- ബ്രിഡ്ജ് 

ശ്രീ. സി. കൃഷ്ണന്‍

(എ)കണ്ണൂര്‍ ജില്ലയില്‍ കാങ്കോല്‍-ആലപ്പടന്പ് പഞ്ചായത്തില്‍ കരിങ്കുഴി തോടിനു കുറുകെയുള്ള റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മാണത്തിന്‍റെ നിലവിലുള്ള അവസ്ഥ വിശദമാക്കുമോ; 

(ബി)പ്രസ്തുത റെഗുലേറ്റര്‍ -കം- ബ്രിഡ്ജ് നിര്‍മ്മാണത്തിന് ഭരണാനുമതി നല്‍കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

5681

പെരിഞ്ചേരിക്കടവില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് 

ശ്രീമതി കെ. കെ. ലതിക

(എ)കുറ്റ്യാടി മണ്ധലത്തിലെ പെരിഞ്ചേരിക്കടവില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ; 

(ബി)ഉണ്ടെങ്കില്‍ പ്രസ്തുത പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ എന്തെന്ന് വ്യക്തമാക്കുമോ?

5682

കുറ്റ്യാടി ഇറിഗേഷന്‍ കനാലുകള്‍ 

ശ്രീമതി കെ.കെ. ലതിക

(എ)കുറ്റ്യാടി ഇറിഗേഷന്‍ കനാലുകളുടെ ടെയില്‍ എന്‍ഡുകളില്‍ കനാലുകള്‍ തുറക്കുന്പോള്‍ വെള്ളം എത്താത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ ആയതിന്‍റെ കാരണങ്ങള്‍ വ്യക്തമാക്കുമോ ;

(സി)കനാലുകളില്‍ മുഴുവനായും വെള്ളം എത്തിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

5683

കാനത്തോട് റെഗുലേറ്റര്‍-കം-ബ്രിഡ്ജ് 

പ്രൊഫ. സി. രവീന്ദ്രനാഥ്

(എ)കാനത്തോട് റെഗുലേറ്റര്‍-കം-ബ്രിഡ്ജ് പദ്ധതിയുടെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതി പ്രവ്യത്തി ആരംഭിക്കാന്‍ എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടോ; വിശദമാക്കുമോ;

(സി)ഉണ്ടെങ്കില്‍, തടസ്സങ്ങള്‍ നീക്കി പദ്ധതിയുടെ നിര്‍മ്മാണ പ്രവ്യത്തി എന്ന് തുടങ്ങാനാകും എന്ന് വിശദമാക്കുമോ?

5684

ഓടന്‍ചിറ റെഗുലേറ്റര്‍ -കം-ബ്രിഡ്ജ് 

പ്രൊഫ. സി. രവീന്ദ്രനാഥ്

(എ)ഓടന്‍ചിറ റെഗുലേറ്റര്‍-കം-ബ്രിഡ്ജ് കാലപ്പഴക്കത്താല്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ കേടുപാടുകള്‍ തീര്‍ക്കുന്നതിന് ആവശ്യമായ തുക അനുവദിക്കുമോ; വ്യക്തമാക്കുമോ?

5685

ഏറനാട് മണ്ഡലത്തിലെ പന്നിപ്പാറ പള്ളിമുക്ക് റെഗുലേറ്റര്‍ കം ബ്രിഡ്ജ് 

ശ്രീ. പി.കെ. ബഷീര്‍

(എ)ഏറനാട് മണ്ഡലത്തിലെ പന്നിപ്പാറ പള്ളിമുക്ക് റെഗുലേറ്റര്‍ കം ബ്രിഡ്ജിന് ഭരണാനുമതി നലകിയിട്ടുണ്ടോയെന്ന് അറിയിക്കുമോ ; 

(ബി)ഇല്ലെങ്കില്‍ ആയതിനുള്ള നടപടി ഇപ്പോള്‍ ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ ; പ്രസ്തുത പദ്ധതിക്കായി ഐ.ഡി.ആര്‍.ബി. ചീഫ് എഞ്ചിനീയര്‍ തയ്യാറാക്കിയ ഡിസൈനിന്‍റെ അടിസ്ഥാനത്തില്‍ ഭരണാനുമതി നല്‍കാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ ?

5686

കടന്പ്രയാറില്‍ കോഴിച്ചിറയ്ക്ക് കുറുകെയുള്ള ലോക്ക്-കം- റെഗുലേറ്റര്‍ നിര്‍മ്മാണം 

ശ്രീ. ബെന്നി ബെഹനാന്‍

(എ) കടന്പ്രയാറില്‍ കോഴിച്ചിറയ്ക്ക് കുറുകെയുള്ള ലോക്-കം-റെഗുലേറ്റര്‍ നിര്‍മ്മാണത്തിനാവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടോ; 

(ബി)പ്രസ്തുത റെഗുലേറ്റര്‍ നിര്‍മ്മാണം എന്ന് തുടങ്ങാനാണ് ഉദ്ദേശിച്ചിരിക്കുന്നത്;

(സി)പ്രസ്തുത പദ്ധതിയുടെ ഇപ്പോഴത്തെ സ്ഥിതി വിശദമാക്കുമോ?

5687

തിരുവനന്തപുരം ജില്ലയിലെ ഇറിഗേഷന്‍ പദ്ധതികള്‍ 

ശ്രീ. വി. ശശി

(എ)തിരുവനന്തപുരം ജില്ലയില്‍ കഴിഞ്ഞ മൂന്നു വര്‍ഷം നടപ്പിലാക്കിയ മൈനര്‍, മേജര്‍ ഇറിഗേഷന്‍ പദ്ധതികള്‍ ഏതെല്ലാമാണ്; ഓരോ പദ്ധതിക്കും ഓരോ വര്‍ഷവും നീക്കിവച്ച തുക എത്രയെന്ന് അറിയിക്കുമോ; ഏതെല്ലാം ഫണ്ടുകളില്‍ ഉള്‍പ്പെടുത്തിയാണ് പ്രസ്തുത പദ്ധതികള്‍ നടപ്പിലാക്കിയതെന്ന് വ്യക്തമാക്കുമോ; 

(ബി)ഓരോ പദ്ധതിക്കും നീക്കിവച്ച തുകയില്‍ ഓരോ വര്‍ഷവും ചെലവായ തുക ഫണ്ട് തിരിച്ച് വിശദമാക്കുമോ? 

5688

പത്തനംതിട്ട ജില്ലയില്‍ നടപ്പിലാക്കിയ ഇറിഗേഷന്‍ പദ്ധതികള്‍ 

ശ്രീ. ചിറ്റയം ഗോപകുമാര്‍

ഈ സര്‍ക്കാരിന്‍റെ കാലത്ത് പത്തനംതിട്ട ജില്ലയില്‍ നടപ്പിലാക്കിയ മേജര്‍/മൈനര്‍ ഇറിഗേഷന്‍ പദ്ധതികള്‍ ഏതെല്ലാമെന്നും ഓരോ പദ്ധതിക്കും നീക്കിവച്ചിട്ടുണ്ടായിരുന്ന തുക എത്രയെന്നും ആയവ ഏതെല്ലാം ഫണ്ട് വിനിയോഗിച്ചാണ് നടപ്പിലാക്കിയിട്ടുള്ളതെന്നുമുള്ള വാര്‍ഷികാടിസ്ഥാനത്തിലുള്ള വിവരം ലഭ്യമാക്കാമോ ?

5689

വൈപ്പിന്‍ മണ്ധലത്തില്‍ 2013-14 സാന്പത്തിക വര്‍ഷത്തില്‍ ഭരണാനുമതി നല്‍കിയ പ്രവൃത്തികള്‍ 

ശ്രീ. എസ്. ശര്‍മ്മ

(എ)വൈപ്പിന്‍ മണ്ധലത്തില്‍ 2013-14 സാന്പത്തിക വര്‍ഷത്തില്‍ ഭരണാനുമതി നല്‍കിയ പ്രവൃത്തികളുടെ വിശദാംശം വ്യക്തമാക്കുമോ; 

(ബി)ഭരണാനുമതി ലഭിച്ചിട്ടും ഇനിയും ആരംഭിക്കാത്ത എത്ര പ്രവൃത്തികളുണ്ടെന്ന് വ്യക്തമാക്കുമോ; 

(സി)പ്രവൃത്തികള്‍ ആരംഭിക്കുന്നതിനുള്ള കാലതാമസം എന്തുകൊണ്ടെന്ന് വ്യക്തമാക്കുമോ ?

5690

കൊയിലാണ്ടി നിയോജക മണ്ധലത്തിലെ പദ്ധതികള്‍ 

ശ്രീ. കെ. ദാസന്‍

(എ)ചെറുകിട ജലസേചന വകുപ്പിന്‍റെ നോണ്‍പ്ലാന്‍ ഫണ്ടുപയോഗിച്ച് കൊയിലാണ്ടി നിയോജക മണ്ധലത്തില്‍ 2011-12, 2012-13, 2013-2014 വര്‍ഷങ്ങളില്‍ നടപ്പിലാക്കിവരുന്ന പദ്ധതികള്‍ എന്തെല്ലാമെന്ന് അറിയിക്കുമോ; ഓരോ പദ്ധതിക്കും വകയിരുത്തിയ തുക വര്‍ഷം തിരിച്ച് വിശദമായി വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത പദ്ധതികള്‍ ഓരോന്നിന്‍റെയും നിര്‍മ്മാണ പുരോഗതി വിശദമാക്കുമോ;

(സി)ചെറുകിട ജലസേചന വകുപ്പ് പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് കൊയിലാണ്ടി നിയോജകമണ്ധലത്തില്‍ 2011-12, 2012-13, 2013-2014 വര്‍ഷങ്ങളില്‍ നടപ്പിലാക്കിവരുന്ന പദ്ധതികള്‍ എന്തെല്ലാം; ഓരോ പദ്ധതിക്കും വകയിരുത്തിയ തുക വര്‍ഷം തിരിച്ച് വിശദമായി വ്യക്തമാക്കുമോ; 

(ഡി)പദ്ധതികള്‍ ഓരോന്നിന്‍റെയും നിര്‍മ്മാണ പുരോഗതി വിശദമാക്കുമോ;

(ഇ)ചെറുകിട ജലസേചന വകുപ്പ് പ്ലാന്‍, നോണ്‍പ്ലാന്‍ ഇനങ്ങളില്‍ 2014-2015 വര്‍ഷം കൊയിലാണ്ടി മണ്ധലത്തില്‍ നടപ്പാക്കുന്ന പദ്ധതികള്‍ ഏതെല്ലാം; ഓരോ പദ്ധതിക്കും നിക്കിവച്ച തുക എത്ര; വിശദമാക്കുമോ? 

5691

എ.സി കനാലിന്‍റെ മനക്കച്ചിറമുതല്‍ ഒന്നാംകരവരെയുള്ള പുനരുദ്ധാരണം 

ശ്രീ. തോമസ് ചാണ്ടി

(എ)കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി എ.സി. കനാലിന്‍റെ മനക്കച്ചിറ മുതല്‍ ഒന്നാംകര വരെയുള്ള 11.72 കി.മി. ഭാഗത്തിന്‍റെ പുനരുദ്ധാരണം എത്രത്തോളം പൂര്‍ത്തീകരിച്ചുവെന്നുള്ള വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കുമോ; 

(ബി)പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെട്ട കിടങ്ങറയിലുള്ള പാലം നിര്‍മ്മിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കുമോ; 

(സി)5.8 കോടി രൂപ ചെലവഴിച്ച് മനക്കച്ചിറ മുതല്‍ ഒന്നാം കര വരെ ചെയ്യുന്ന പ്രവൃത്തികളില്‍ എന്തെല്ലാം പൂര്‍ത്തീകരിക്കാനുണ്ടെന്ന് വിശദമാക്കുമോ?

5692

എഫ്.എം.പി. പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള പാടശേഖരങ്ങളുടെ നിര്‍മ്മാണം 

ശ്രീ. തോമസ് ചാണ്ടി

(എ) കുട്ടനാട് പാക്കേജിലെ എഫ്.എം.പി. പദ്ധതിയില്‍ ഉള്‍പ്പെടുത്തി 397 പാടശേഖരങ്ങള്‍ ടെന്‍ഡര്‍ ചെയ്തതില്‍ ഏതെല്ലാം പാടശേഖരങ്ങളുടെ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ടെന്നത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കുമോ; 

(ബി) പ്രസ്തുത പദ്ധതിയില്‍ ഏതെല്ലാം പ്രവൃത്തികള്‍ റീടെന്‍ഡര്‍ ചെയ്തിട്ടും കരാറുകാര്‍ ഏറ്റെടുത്തിട്ടില്ലെന്ന് വിശദമാക്കാമോ; 

(സി) കരാറുകാര്‍ ഏറ്റെടുത്ത പ്രവൃത്തികള്‍ക്ക് അധികനിരക്കിലുള്ള ടെന്‍ഡറുകള്‍ അനുവദിക്കുന്നതിനു വേണ്ടി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് അറിയിക്കുമോ?

5693

കുട്ടനാട് പാക്കേജ് കെ.ഇ.എന്‍ ക, കക പദ്ധതി പ്രവൃത്തികള്‍ 

ശ്രീ. തോമസ് ചാണ്ടി

(എ)കുട്ടനാട് പാക്കേജില്‍ കെ.ഇ.എല്‍. കല്‍ ഉള്‍പ്പെടുത്തിയിരുന്ന നെടുമുടി പഞ്ചായത്തിലെ പതിനാല് പാടശേഖരങ്ങളുടെ നിര്‍മ്മാണ പ്രവൃത്തികളില്‍ ഏതെല്ലാം പൂര്‍ത്തീകരിച്ചുവെന്നും ഏതെല്ലാം നടപ്പിലാക്കാനുണ്ടെന്നുമുള്ള വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കുമോ ; 

(ബി)പ്രസ്തുത പ്രവൃത്തികളുടെ കാലാവധി 31.05.2014 ന് ശേഷം ദീര്‍ഘിപ്പിച്ച് നല്‍കിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ആയതിന്‍റെ കാരണം വ്യക്തമാക്കുമോ ; 

(സി)പ്രസ്തുത പ്രവൃത്തികളുടെ ബാക്കി പൂര്‍ത്തീകരിക്കുന്നതിന് കേന്ദ്രസര്‍ക്കാരില്‍നിന്ന് എത്ര തുക അനുവദിക്കുന്നതിനായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്ന് വ്യക്തമാക്കുമോ ; 

(ഡി)കെ.ഇ.എല്‍.കക പദ്ധതിയിലെ അഞ്ച് പാടശേഖരങ്ങളിലെ എത്രത്തോളം പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും ബാക്കി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നുമുള്ള വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കുമോ ?

5694

കൈനകരി, നെടുമുടി പ്രദേശങ്ങളിലെ 10000(ഹുവ) ആര്‍.ഒ.പ്ലാന്‍റ് നിര്‍മ്മാണം 

ശ്രീ. തോമസ് ചാണ്ടി

(എ) കുട്ടനാട്ടിലെ കൈനകരി, നെടുമുടി പ്രദേശങ്ങളില്‍ 10000 (ഹുവ) ആര്‍.ഒ.പ്ലാന്‍റ് നിര്‍മ്മാണത്തിന് ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ; 

(ബി) പ്രസ്തുത പ്ലാന്‍റുകളുടെ നിര്‍മ്മാണത്തിന് അടിയന്തര നടപടി സ്വീകരിക്കുമോ?

5695

മിഷന്‍ 676-ല്‍ ഉള്‍പ്പെടുത്തിയ പദ്ധതികള്‍ 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

(എ)"മിഷന്‍ 676'-ല്‍ ഉള്‍പ്പെടുത്തി ജലവിഭവ വകുപ്പില്‍ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് വിശദമാക്കുമോ; 

(ബി)ഇതിനായി എന്തുതുക ആവശ്യമായി വരുമെന്ന് അറിയിക്കുമോ?

5696

ഹയര്‍ സെക്കന്‍ററി സ്കൂളുകളില്‍ വാട്ടര്‍ ആന്‍റ് സാനിട്ടേഷന്‍ സെന്‍ററുകള്‍ 

ശ്രീ. എം.എ. വാഹീദ് 
,, എ.പി. അബ്ദുള്ളക്കുട്ടി 
,, ഡൊമിനിക് പ്രസന്‍റേഷന്‍ 
,, വി.റ്റി. ബല്‍റാം 

(എ)സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ററി സ്കൂളുകളില്‍ വാട്ടര്‍ ആന്‍റ് സാനിട്ടേഷന്‍ സെന്‍ററുകള്‍ സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ; 

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം ഏജന്‍സികളാണ് ഇതിന്‍റെ പ്രവൃത്തികള്‍ക്കായി സഹകരിക്കുന്നത് ; വിശദമാക്കുമോ; 

(ഡി)ജലത്തിന്‍റെ ഗുണനിലവാരം പരിശോധിക്കുവാന്‍ എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത സെന്‍ററുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം ?

5697

കുഴല്‍ക്കിണര്‍ ഏജന്‍സികള്‍ക്ക് നിയന്ത്രണം 

ശ്രീ.എം. പി. വിന്‍സെന്‍റ് 
,, അന്‍വര്‍ സാദത്ത് 
,, എ. റ്റി ജോര്‍ജ് 
,, പി. എ മാധവന്‍

(എ)ഭൂജലം സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി കുഴല്‍ക്കിണര്‍ ഏജന്‍സികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് പരിഗണനയിലുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിനായി എന്തെല്ലാം നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏജന്‍സികളുടെ രജിസ്ട്രേഷന്‍, അവര്‍ കുഴിക്കുന്ന കിണറുകള്‍ എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ അധികൃതരെ ഏല്‍പ്പിക്കുന്നത് നിര്‍ബന്ധിതമാക്കുന്ന കാര്യം പരിഗണിക്കുമോ; 

(ഡി)ഇതിനായി ഏന്തെല്ലാം നടപടികള്‍ സ്വീകരിക്കാനുദ്ദേശിക്കുന്നുണ്ട;് വിശദാംശങ്ങള്‍ നല്‍കുമോ?

5698

ചിറകളിലെയും പാറമടകളിലെയും വെള്ളം 

ശ്രീ. കെ.ശിവദാസന്‍ നായര്‍ 
,, അന്‍വര്‍ സാദത്ത് 
,, എ.റ്റി. ജോര്‍ജ് 
'' പി. എ. മാധവന്‍

(എ)ചിറകളിലെയും പാറമടകളിലെയും വെള്ളം ശുദ്ധീകരിച്ച് ജനങ്ങള്‍ക്ക് കുടിവെള്ളമായി നല്‍കാന്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)ഇതിന് ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ എന്താണ്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)ഏതെല്ലാം ഏജന്‍സികളാണ് ഇതുമായി സഹകരിക്കുന്നത്; വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

5699

കുപ്പിവെള്ള ഫാക്ടറി 

ശ്രീ.എ.എ. അസീസ്

(എ)ജലവിഭവ വകുപ്പിന് കീഴില്‍ കുപ്പിവെള്ള ഫാക്ടറി സ്ഥാപിക്കുന്നത് എവിടെയാണെന്ന് അറിയിക്കുമോ; 

(ബി)പ്രതിദിനം എത്ര കുപ്പിവെള്ളം ഉല്പാദിപ്പിക്കാന്‍ കഴിയുന്ന പ്ലാന്‍റാണ് സ്ഥാപിക്കുന്നത്; 

(സി)പ്ലാന്‍റിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനം ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ; 

(ഡി)ഫാക്ടറിയുടെ പ്രവര്‍ത്തനം എന്ന് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ; 

(ഇ)കുപ്പിവെള്ളത്തിന്‍റെ വിപണനം എപ്രകാരമാണ് നടത്താന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

5700

സ്വകാര്യ കുടിവെള്ള വിതരണക്കാര്‍ 

ശ്രീ. എം. ഹംസ

(എ)സംസ്ഥാനത്ത് സ്വകാര്യ ടാങ്കര്‍ ലോറികളിലും മറ്റുമായി കുടിവെളളവിതരണം നടത്തുന്ന എത്ര ഏജന്‍സികള്‍ ഉണ്ടെന്ന് കണക്കാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ജില്ലതിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ; 

(ബി)സ്വകാര്യ കുടിവെള്ളവിതരണ ഏജന്‍സികള്‍ ജലം സംഭരിക്കുന്നത് മലിനമായ ജലസ്രോതസ്സുകളില്‍നിന്നുമാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)കുടിവെള്ള വിതരണം നടത്തുന്ന സ്വകാര്യ സ്ഥാപനങ്ങളെ നിരീക്ഷിക്കുവാനും നിയന്ത്രിക്കുവാനും നിലവില്‍ എന്തെല്ലാം സംവിധാനങ്ങളാണുള്ളതെന്ന് വ്യക്തമാക്കുമോ; 

(ഡി)ടാങ്കര്‍ ലോറികളിലും മറ്റുമായി കുടിവെള്ള വിതരണം നടത്തുന്ന സ്ഥാപനങ്ങള്‍ ഗുണനിലവാരമുള്ള കുടിവെള്ളം തന്നെയാണ് വിതരണം നടത്തുന്നത് എന്നുറപ്പുവരുത്തുന്നതിന് എന്തെല്ലാം അടിയന്തര നടപടികള്‍ സ്വീകരിക്കുവാനാണ് ലക്ഷ്യമിടുന്നത് എന്ന് വ്യക്തമാക്കുമോ; 

(ഇ)ഗുണനിലവാരം കുറഞ്ഞ ജലം ടാങ്കര്‍ ലോറികള്‍ വഴി വിതരണം ചെയ്തതിന് ഏതെല്ലാം സ്ഥാപനങ്ങള്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്; വിശദാംശം ലഭ്യമാക്കുമോ; 

(എഫ്)സ്വകാര്യ വ്യക്തികള്‍ക്കും/സ്ഥാപനങ്ങള്‍ക്കും കുടിവെള്ളം ടാങ്കറില്‍ എത്തിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.